മധുരമായ കുട്ടികളേ - ഇത്
അനാദിയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഇത് വളരെ നല്ല രീതിയില്
ഉണ്ടാക്കപ്പെട്ടതാണ്. ഇതിന്റെ ഭൂതം, ഭാവി, വര്ത്തമാനത്തെ നിങ്ങള് കുട്ടികള്ക്ക്
നല്ല രീതിയില് അറിയാം
ചോദ്യം :-
സര്വ്വാത്മാക്കളും നിങ്ങളുടെ അടുത്തേക്ക് ആകര്ഷിച്ചുവരുന്നത് ഏതൊരു
ആകര്ഷണത്തിന്റെ ആധാരത്തിലാണ്?
ഉത്തരം :-
പവിത്രതയുടെയും യോഗത്തിന്റെയും ആകര്ഷണത്തിന്റെ ആധാരത്തില്. ഇതിലൂടെത്തന്നെയാണ്
നിങ്ങളുടെയും അഭിവൃദ്ധിയുണ്ടാകുന്നത്. ഇനി മുന്നോട്ട് പോകവേ എല്ലാവരും
പെട്ടെന്നു തന്നെ ബാബയെക്കുറിച്ച് അറിയും. ഇത്രയധികം പേര് സമ്പത്ത് നേടുന്നു
എന്നറിയുമ്പോള് എല്ലാവരും ഇങ്ങോട്ട് വരുന്നു. അവസാനസമയം എത്തുന്നതനുസരിച്ച്
നിങ്ങളിലും ആകര്ഷണം ഉണ്ടായിക്കൊണ്ടിരിക്കും.
ഓംശാന്തി.
നമ്മള് ആത്മാക്കള് പരംധാമത്തില് നിന്നാണ് വരുന്നതെന്ന് ആത്മീയകുട്ടികളുടെ
ബുദ്ധിയിലുണ്ടല്ലോ. എപ്പോഴാണോ സര്വ്വാത്മാക്കളും മുകളില് നിന്നും വരുന്നത്
പൂര്ത്തിയാകുന്നത്, ബാക്കി കുറച്ചുപേര് മാത്രം അവശേഷിക്കുന്നത് അപ്പോഴാണ് ബാബ
വരുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ആര്ക്കെങ്കിലും
മനസ്സിലാക്കിക്കൊടുക്കുവാന് എളുപ്പമാണ്. ദൂരദേശത്തില് വസിക്കുന്ന ബാബ ഏറ്റവും
അവസാനമാണ് വരുന്നത്. മുകളില് ബാക്കി കുറച്ചുപേര് മാത്രം അവശേഷിക്കുമ്പോള്.
ഇപ്പോഴും ഇവിടെ വര്ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. ബാബയെ ആരും തന്നെ
അറിയുന്നില്ല, പിന്നെങ്ങനെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയും? ഇത്
പരിധിയില്ലാത്ത നാടകമല്ലേ. അപ്പോള് നാടകത്തിലെ അഭിനേതാക്കള്ക്ക് അറിയേണ്ടതല്ലേ.
പരിധിയ്ക്കുളളിലുളള നാടകത്തിലെ അഭിനേതാക്കള്ക്ക് അറിയാമല്ലോ ഈ
അഭിനേതാക്കള്ക്കെല്ലാം തന്നെ ഈ പാര്ട്ടുകളാണ് ലഭിച്ചിരിക്കുന്നതെന്ന്. ഏതൊന്നാണോ
കഴിഞ്ഞുപോയത് അതിന്റെയാണ് പിന്നീട് ചെറുനാടകം ഉണ്ടാക്കുന്നത്.
ഭാവിയിലുളളതിന്റേത് ഉണ്ടാക്കാന് സാധിക്കില്ലല്ലോ. എന്താണോ കഴിഞ്ഞുപോയത്,
സംഭവിച്ചത്, അതിന്റെ കൂടെ കുറച്ച് കഥകളെല്ലാം ഉണ്ടാക്കി ഒരു നാടകം
തയ്യാറാക്കുന്നു. പിന്നീട് എല്ലാവര്ക്കും കാണിച്ചുകൊടുക്കുന്നു.
ഭാവിയെക്കുറിച്ചുളള കാര്യം അറിയില്ലല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ
വന്നിരിക്കുകയാണ്, സ്ഥാപന നിര്വ്വഹിച്ചുകൊണ്ടിരിക്കുകയാണ്, നമ്മള് സമ്പത്ത്
നേടിക്കൊണ്ടിരിക്കുന്നു. ആരെല്ലാമാണോ വരുന്നത്, അവര്ക്ക് ദേവതാപദവി നേടാനുളള വഴി
നമ്മള് പറഞ്ഞുകൊടുക്കുന്നു. ഈ ദേവീദേവതകള്ക്ക് ഇത്രയും ഉയര്ന്ന പദവി എങ്ങനെ
ലഭിച്ചു? ഇതാര്ക്കും തന്നെ അറിയില്ല. വാസ്തവത്തില് ദേവതാധര്മ്മത്തെയാണ് ആദി
സനാതനാധര്മ്മമെന്ന് പറയുന്നത്. തന്റെ ധര്മ്മത്തെക്കുറിച്ച് മറക്കുമ്പോള് -നമുക്ക്
എല്ലാ ധര്മ്മങ്ങളും ഒന്നുതന്നെയാണ് എന്നു പറയുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബാബയുടെ നിര്ദ്ദേശപ്രകാരം മാത്രമാണ് ചിത്രങ്ങളെല്ലാം തന്നെ നിര്മ്മിക്കുന്നത്.
ബാബ ദിവ്യദൃഷ്ടിയിലൂടെയാണ് ചിത്രങ്ങള് ഉണ്ടാക്കിക്കുന്നത്. ചിലര് തന്റെതായ
ബുദ്ധി ഉപയോഗിച്ചുണ്ടാക്കുന്നു. കുട്ടികള്ക്ക് ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്,
ആത്മാക്കളാണ് അഭിനേതാക്കള് പക്ഷേ ഈ നാടകത്തിന്റെ രചയിതാവിനെക്കുറിച്ചും
സംവിധായകനെക്കുറിച്ചും ആര്ക്കും തന്നെ അറിയില്ല. അതുകൊണ്ട് ഇതിനെക്കുറിച്ചും
എഴുതി മനസ്സിലാക്കി കൊടുക്കണം. ബാബ ഇപ്പോള് പുതിയ ധര്മ്മത്തിന്റെ സ്ഥാപന
ചെയ്തുകൊണ്ടിരിക്കുകയാണ്. പഴയതില് നിന്നും വേണം പുതിയതായിത്തീരാന്. ഈ കാര്യവും
ബുദ്ധിയിലുണ്ടായിരിക്കണം. പഴയ ലോകത്തേക്കാണ് ബാബ വന്ന് നിങ്ങള് കുട്ടികളെ
ബ്രഹ്മണനാക്കി മാറ്റുന്നത്. ബ്രാഹ്മണന് തന്നെയാണ് പിന്നീട് ദേവതയായിത്തീരുന്നത്.
യുക്തി എത്ര നല്ലതാണെന്ന് നോക്കൂ. ഇത് അനാദിയും ഉണ്ടായതും
ഉണ്ടാക്കപ്പെട്ടിട്ടുളളതുമായ നാടകമാണ്. എന്നാല് വളരെ നല്ല രീതിയിലാണ്
ഉണ്ടാക്കിയിട്ടുളളത്. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് നിത്യേന വളരെയധികം
രഹസ്യമായ കാര്യങ്ങളാണ് കേള്പ്പിച്ചുതരുന്നത്. എപ്പോഴാണോ വിനാശം ആരംഭിയ്ക്കുന്നത്
അപ്പോള് നിങ്ങള് കുട്ടികള്ക്ക് കഴിഞ്ഞുപോയ എല്ലാ ചരിത്രവും അറിയാന് സാധിക്കുന്നു.
പിന്നീട് നിങ്ങള് സത്യയുഗത്തിലേക്ക് പോയിക്കഴിഞ്ഞാല് കഴിഞ്ഞുപോയത് ഒന്നും തന്നെ
ഓര്മ്മയുണ്ടാവുകയില്ല. അവിടെ പ്രാക്റ്റിക്കലായി എല്ലാം
അഭിനയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയതിനെ കുറിച്ച് ആര്ക്ക്
കേള്പ്പിച്ചുകൊടുക്കാനാണ്? ഈ ലക്ഷ്മി-നാരായണന് കഴിഞ്ഞതിനെക്കുറിച്ച് തീര്ത്തും
അറിവില്ല. നിങ്ങളുടെ ബുദ്ധിയില് ഭൂതം, ഭാവി, വര്ത്തമാനം ഇവയെല്ലാമുണ്ട്- എങ്ങനെ
വിനാശമുണ്ടാകുന്നു?, എങ്ങനെ കെട്ടിടങ്ങള് സ്ഥാപിക്കുന്നു, എങ്ങനെ
രാജ്യപദവിയുണ്ടാകുന്നു? തീര്ച്ചയായും ഉണ്ടാകുമല്ലോ. സ്വര്ഗ്ഗത്തിലെ ദൃശ്യങ്ങള്
തന്നെ വേറെയാണ്. പാര്ട്ട് അഭിനയിക്കുന്തോറും എല്ലാം അറിയാന് കഴിയുന്നു.
ഇവിടെയുളളതിനെയാണ് രക്തപ്പുഴ ഒഴുകുന്ന ദൃശ്യമെന്ന് പറയുന്നത്. കാരണമില്ലാതെ
ഒരുപാട് നിരപരാധികള് മരണമടയുന്നു. എത്ര ബുദ്ധിമുട്ടാണുണ്ടാകുന്നത്. ഭൂകമ്പം
സംഭവിക്കുന്നു, ബോംബുകള് എറിയുന്നു, ഇതിലൂടെയെല്ലാം കാരണമില്ലാതെയുളള മരണമാണ്
സംഭവിക്കുന്നത്. ഇതില് ആര്ക്കും ഒന്നും തന്നെ ചെയ്യാന് സാധിക്കില്ല. തീര്ച്ചയായും
വിനാശം ഇതിനുമുമ്പും ഉണ്ടായിരുന്നെന്ന് വിശാലബുദ്ധിയുളള കുട്ടികള്
മനസ്സിലാക്കുന്നു. തീര്ച്ചയായും യുദ്ധങ്ങള് ഉണ്ടായിട്ടുണ്ട്. കളി ഇങ്ങനെയാണ്
ഉണ്ടാക്കപ്പെട്ടിട്ടുളളതെന്ന് അവര്ക്ക് മനസ്സിലാക്കുവാന് സാധിക്കുന്നു. ചില
സമയത്ത് ചിലരുടെ ബുദ്ധിയില് ഇത് ടച്ചാവും. നിങ്ങള് ഇതെല്ലാം തന്നെ പ്രായോഗികമായി
കാണാന് പോകുന്നവരാണ്. നിങ്ങള് തന്നെയാണ് രാജധാനിയുടെ അധികാരിളായിത്തീരാന്
പോകുന്നവര്. നിങ്ങള്ക്കറിയാം ഇപ്പോള് തീര്ച്ചയായും നമുക്ക് ആ ലോകത്തേക്ക്
പോകേണ്ടതായുണ്ട്. ആരാണോ ബ്രാഹ്മണനായിത്തീരുന്നത്, പ്രജാപിതാബ്രഹ്മാവിലൂടെ
ബ്രഹ്മാകുമാര്-കുമാരിമാരായിത്തീരുന്നവര്ക്കു മാത്രമേ അങ്ങോട്ട് പോകാന് സാധിക്കൂ.
എല്ലാവര്ക്കും തന്റെ വീട്ടില് അഥവാ ഗൃഹസ്ഥത്തില് തന്നെ വസിക്കണം. ഒരുപാട് പേരെ
അറിയുകപോലുമില്ല. സെന്ററുകളില് എത്രയധികം പേരാണ് വരുന്നത്. ഇത്രയും പേരെയൊന്നും
ബാബയ്ക്ക് ഓര്മ്മ നില്ക്കില്ലല്ലോ. എത്ര ബ്രാഹ്മണരാണ്
വര്ദ്ധിച്ചുകൊണ്ടിരിക്കുന്നത്. എണ്ണമറ്റ ബ്രാഹ്മണരാണുളളത്. കൃത്യമായ
കണക്കെടുക്കാന് സാധിക്കില്ല. രാജാവിന് തന്റെ പ്രജകളുടെ കൃത്യമായ എണ്ണമറിയാന്
സാധിക്കില്ലല്ലോ. ജനസംഖ്യ കണക്കെടുക്കുമെങ്കിലും വ്യത്യാസം ഉണ്ടാകുന്നു. ഇപ്പോള്
നിങ്ങളും വിദ്യാര്ത്ഥിയാണ് ബ്രഹ്മാവും വിദ്യാര്ത്ഥിയാണ്. എല്ലാ
ആത്മീയസഹോദരങ്ങള്ക്കും ഒരേയൊരു ബാബയെ വേണം ഓര്മ്മിക്കാന്. ചെറിയ കുട്ടികള്ക്ക്
അച്ഛാ എന്നു പറയാന് പഠിപ്പിച്ചുകൊടുക്കുമല്ലോ. നിങ്ങള്ക്കറിയാം ഇനി മുന്നോട്ടു
പോകവേ എല്ലാവരും ബാബയെ പെട്ടെന്നുതന്നെ മനസ്സിലാക്കും. ഇത്രയധികം പേര്
സമ്പത്തെടുക്കുന്നു എന്ന് മനസ്സിലാക്കുമ്പോള് ധാരാളം പേര് വരുന്നു.
പവിത്രമാകുന്നതിലൂടെയാണ് ആകര്ഷണമുണ്ടാകുന്നത്. എത്രത്തോളം യോഗത്തിലിരിക്കുന്നുവോ
ആകര്ഷണമുണ്ടാകുന്നു. മറ്റുളളവര്ക്കും ആകര്ഷണം തോന്നുന്നു. ബാബയും
ആകര്ഷിക്കുമല്ലോ. വളരെയധികം പേര് വര്ദ്ധിക്കുന്നു. അതിനുളള യുക്തികളാണ് ബാബ
നമുക്ക് നല്കുന്നത്. ഗീതയുടെ ഭഗവാന് ആരാണ്? കൃഷ്ണനെ ഓര്മ്മിക്കാന് വളരെ
എളുപ്പമാണ്. കൃഷ്ണന്റെത് സാകാരരൂപമല്ലേ. നിരാകാരനായ അച്ഛനാണ് പറയുന്നത്, എന്നെ
മാത്രം ഓര്മ്മിക്കൂ. എല്ലാത്തിന്റെ ആധാരവും ഇതില് തന്നെയാണ്. അതുകൊണ്ടാണ് ബാബ
പറയുന്നത്, ഈയൊരു കാര്യത്തില് എല്ലാവരെക്കൊണ്ടും എഴുതിക്കണം. വലിയ-വലിയ
ലിസ്റ്റുണ്ടാക്കുകയാണെങ്കില് എല്ലാവര്ക്കും അറിയാന് സാധിക്കും.
നിങ്ങള് ബ്രാഹ്മണര് എപ്പോഴാണോ പക്കാ നിശ്ചയബുദ്ധികളാകുന്നത്, അപ്പോള് വൃക്ഷം
വൃദ്ധി പ്രാപിക്കുന്നു. മായയുടെ കൊടുങ്കാറ്റ് അന്തിമം വരെയ്ക്കും ഉണ്ടായിരിക്കും.
വിജയം പ്രാപിക്കുകയാണെങ്കില് പിന്നെ പുരുഷാര്ത്ഥവുമുണ്ടാവുകയില്ല,
മായയുമുണ്ടാവുകയില്ല. ഓര്മ്മയില് തന്നെയാണ് വളരെയധികം പേരും തോറ്റുപോകുന്നത്.
എത്രത്തോളം നിങ്ങള് യോഗത്തില് ഉറച്ചിരിക്കുന്നുവോ അത്രത്തോളം നിങ്ങള്
തോല്ക്കുകയില്ല. രാജധാനിയുടെ സ്ഥാപനയാണ് നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ
രാജധാനി സ്ഥാപിച്ചുകഴിഞ്ഞാല് വജ്ര-വൈഢൂര്യങ്ങളും അതിന്റെ ഖനികളും എവിടെ നിന്നാണ്
ലഭിക്കുന്നതെന്നുളള നിശ്ചയം കുട്ടികള്ക്കുണ്ട്. ഇതെല്ലാം തന്നെ ഉണ്ടായിരുന്നു
എന്നുളളത് സത്യം തന്നെയാണല്ലോ. ഇതില് സംശയിക്കേണ്ടതായ കാര്യമൊന്നുമില്ല. എന്താണോ
സംഭവിക്കാന് പോകുന്നത്, അത് പ്രാക്റ്റിക്കലായി കാണും. തീര്ച്ചയായും
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാവുകതന്നെ വേണം. ആരാണോ നല്ല രീതിയില് പഠിക്കുന്നത്,
അവര്ക്ക്, നമ്മള് ഭാവിയിലെ രാജകുമാരനായിത്തീരും എന്ന നിശ്ചയമുണ്ടാകുന്നു.
വജ്രവൈഢൂര്യങ്ങളുടെ കൊട്ടാരമുണ്ടായിരിക്കും. ഈ നിശ്ചയമുണ്ടാകുന്നതും
സേവാധാരികളായ കുട്ടികള്ക്കായിരിക്കും. ആരാണോ കുറഞ്ഞ പദവി നേടുന്നത്, അവര്ക്ക്
ഇങ്ങനെയുളള ചിന്തകളൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല, ഞങ്ങള് കൊട്ടാരമുണ്ടാക്കും
എന്ന ചിന്തകളൊന്നും തന്നെ ഉണ്ടാവില്ല. ആരാണോ ധാരാളം സേവനം ചയ്യുന്നത്, അവരാണ്
കൊട്ടാരത്തിലേക്ക് പോവുക. അവിടെ ദാസ-ദാസികളെ തയ്യാറായിത്തന്നെ ലഭിക്കുന്നു.
സേവാധാരികളായ കുട്ടികള്ക്കേ ഇങ്ങനെയുളള ചിന്തകളുണ്ടാകൂ. ആരെല്ലാമാണ് നല്ല
രീതിയില് സേവനം ചെയ്യുന്നതെന്ന് കുട്ടികള്ക്കുമറിയാം. പഠിക്കുന്നവരുടെ
മുന്നിലാണ് എല്ലാവരും തലകുനിക്കുക. ബ്രഹ്മാബാബയ്ക്ക് തീര്ച്ചയായും
ചിന്തകളുണ്ടാകുമല്ലോ. വൃദ്ധനുമാണ്, അതേപോലെത്തന്നെ കുട്ടികള്ക്കു സമാനവുമാണ്
അതുകൊണ്ടാണ് ഇവരുടെ ചില പെരുമാറ്റം കുട്ടികളെപ്പോലെയാകുന്നത്. ശിവബാബയ്ക്ക്
ഒരേയൊരു കര്ത്തവ്യമാണ്, കുട്ടികളെ പഠിപ്പിക്കുക. വിജയമാലയിലെ
മുത്തായിത്തീര്ന്നാല് മാത്രമേ ഉയര്ന്ന പദവി ലഭിക്കൂ. ഇതെല്ലാം
മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ബാബ പറയുന്നു ഞാന് എന്താണോ കേള്പ്പിക്കുന്നത്,
അതിനുമേല് മനനം ചെയ്യൂ. ഇനി മുന്നോട്ട് പോകവേ നിങ്ങള്ക്ക് സാക്ഷാത്കാരം ലഭിക്കും.
സമീപത്തേക്ക് വരുന്തോറും ഓര്മ്മയും വര്ദ്ധിക്കുന്നു. തന്റെ രാജധാനിയില് നിന്നും
മടങ്ങി വന്ന് 5000 വര്ഷങ്ങള് കഴിഞ്ഞു. 84ജന്മങ്ങളുടെ ചക്രം കറങ്ങിവന്നു.
വാസ്കോഡഗാമയെക്കുറിച്ച് പറയാറുണ്ട് അദ്ദേഹം ലോകം ചുറ്റി എന്ന്. നിങ്ങള് ഈ
വിശ്വത്തില് 84 ജന്മത്തിന്റെ ചക്രവും കറങ്ങി. വാസ്കോഡഗാമ ഒരാളാണ് വിശ്വം ഭ്രമണം
ചെയ്തത്. ഇവിടെ നിങ്ങള്ക്ക് 84 ജന്മത്തിന്റെ രഹസ്യം പറഞ്ഞുതരുന്നത് ഒരാള്
മാത്രമാണ്. അവനവന്റെ ഉളളില് നോക്കണം-തന്റെ ഉളളില് ദേഹാഭിമാനം ഇല്ലല്ലോ?
സംശയിക്കുന്നില്ലല്ലോ? എവിടെയെങ്കിലും മോശമാകുന്നില്ലല്ലോ?
നിങ്ങള് യോഗബലത്തിലാണെങ്കില്, ശിവബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില്,
നിങ്ങളെ ആര്ക്കും തന്നെ പ്രഹരിക്കുവാന് സാധിക്കില്ല. യോഗബലത്തിന്റെ കവചമുണ്ട്.
ആര്ക്കും ഒന്നും തന്നെ ചെയ്യാന് സാധിക്കില്ല. അഥവാ ആര്ക്കെങ്കിലും മായയുടെ
മുറിവ് പറ്റുന്നു എങ്കില് തീര്ച്ചയായും ദേഹാഭിമാനമാണ്. ദേഹിഅഭിമാനികള്ക്ക്
ഒരിക്കലും മുറിവ് പറ്റില്ല. തെറ്റ് അവനവന്റെതാണ്. ദേഹിഅഭിമാനികളെ ആര്ക്കും ഒന്നും
ചെയ്യാന് സാധിക്കില്ലെന്ന് വിവേകം പറയുന്നു. അതുകൊണ്ട് കഴിയുന്നതും പ്രയത്നിച്ച്
ദേഹിഅഭിമാനിയായിത്തീരൂ. എല്ലാവര്ക്കും സന്ദേശം എത്തിക്കണം. ഭഗവാനുവാച മന്മനാഭവ.
ഏതു ഭഗവാനാണ്? ഇതിനെക്കുറിച്ചും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം.
ഈയൊരു കാര്യത്തില് തന്നെയാണ് നിങ്ങളുടെ വിജയം ഉണ്ടാകുന്നത്. മുഴുവന്
ലോകത്തിലുളള മനുഷ്യരുടെ ബുദ്ധിയിലും കൃഷ്ണഭഗവാനുവാച എന്നാണ്. നിങ്ങള്
മനസ്സിലാക്കി കൊടുത്താല്, കാര്യമൊക്കെ ശരിതന്നെയാണ് എന്നവര് പറയും. പക്ഷേ
നിങ്ങളെപ്പോലെ എപ്പോഴാണോ അവരും മനസ്സിലാക്കുന്നത്, അപ്പോള് മാത്രമേ അവര് പറയൂ
ഇവിടെ മനസ്സിലാക്കിത്തരുന്നതെല്ലാം ശരിയാണ്. ഞാന് ഏതുപോലെയാണോ ആ രീതിയില് തന്നെ
എന്നെ മനസ്സിലാക്കാന് ആര്ക്കും സാധിക്കില്ല എന്നൊന്നും കൃഷ്ണന് പറയാന്
കഴിയില്ലല്ലോ. കൃഷ്ണനെ എല്ലാവര്ക്കും അറിയാന് സാധിക്കുന്നു. കൃഷ്ണന്റെ
ശരീരത്തില് നിന്നും ഭഗവാന് പറയാനും സാധിക്കില്ല. കൃഷ്ണന്
സത്യയുഗത്തിലാണുണ്ടാകുന്നത്. അവിടെ എങ്ങനെ ഭഗവാന് വരാന് സാധിക്കും? ഭഗവാന്
വരുന്നതുതന്നെ സംഗമയുഗത്തിലാണ്. അതുകൊണ്ട് നിങ്ങള് എല്ലാവരില് നിന്നും എഴുതി
വാങ്ങിക്കണം. ഒരു വലിയ പുസ്തകത്തില് എല്ലാവരുടെയും അഭിപ്രായങ്ങള് എഴുതി
വാങ്ങിക്കണം. എല്ലാവരും ഇത്രയൊക്കെ എഴുതിയിട്ടുണ്ട് എന്നു കാണുമ്പോള് മറ്റുളളവരും
എഴുതുന്നു. പിന്നീട് നിങ്ങളുടെ പക്കല് വളരെയധികം പേരുടെ അഭിപ്രായങ്ങള്
ഉണ്ടായിരിക്കും-ഗീതയുടെ ഭഗവാന് ആരാണ് എന്നതിനെക്കുറിച്ച്. ഏറ്റവും മുകളില്
എഴുതണം ഉയര്ന്നതിലും ഉയര്ന്നത് ബാബയാണ്. കൃഷ്ണനല്ലല്ലോ. കൃഷ്ണന് ഒരിക്കലും എന്നെ
മാത്രം ഓര്മ്മിക്കൂ എന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാവിനെക്കാളും ഏറ്റവും
ഉയര്ന്നത് ഭഗവാന് ശിവന് തന്നെയാണല്ലോ. എല്ലാവരുടെയും കഷ്ടപ്പാടുകള്
ഇല്ലാതാകുന്നതും ഈ മുഖ്യമായ കാര്യം അറിയുന്നതിലുടെയാണ്.
ബാബ ഒരിക്കലും ഇവിടെത്തന്നെ വന്നിരിക്കുവാന് പറയില്ല. സത്ഗുരുവിനെ സ്വീകരിച്ചു
എങ്കില് പിന്നീട് തന്റെ വീട്ടില് പോയിരിക്കൂ. ആരംഭത്തില് നിങ്ങളുടെ
ഭട്ഠിയുണ്ടായിരുന്നു. ശാസ്ത്രങ്ങളിലും ഭട്ഠിയുടെ കാര്യമുണ്ട് എന്നാല്
എന്തിനെയാണ് ഭട്ഠിയെന്നു പറയുന്നത്, ഇത് ആര്ക്കും തന്നെ അറിയില്ല. സാധാരണ ഭട്ഠി
എന്ന വാക്കിനര്ത്ഥം ചെങ്കല്ചൂളയാണ്. അതില് ചിലത് പാകപ്പെടും, ചിലത്
പാകപ്പെടാത്തതായിരിക്കും. ഈ ലോകത്തിലും നോക്കൂ, സ്വര്ണ്ണം കിട്ടാനില്ല, ബാക്കി
കല്ലും മണ്ണുമാണ് കൂടുതലുളളത്. പഴയ വസ്തുക്കള്ക്കാണ് അംഗീകാരം കൂടുതലുളളത്.
ശിവബാബയ്ക്കും ദേവതകള്ക്കുമാണ് അംഗീകാരം കൂടുതല്. സത്യയുഗത്തില് അംഗീകാരത്തിന്റെ
കാര്യം തന്നെയില്ല. അവിടെ ഒരിക്കലും പഴയ വസ്തുക്കള് അന്വേഷിക്കേണ്ടതില്ല. അവിടെ
എല്ലാവരുടെയും വയറ് നിറഞ്ഞിരിക്കും. അന്വേഷിക്കേണ്ടതായ ആവശ്യമില്ല. നിങ്ങള്ക്ക്
അവിടെ ഖനനം നടത്തേണ്ടതായ ആവശ്യമില്ല. കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുമ്പോള്
എന്തെങ്കിലും കാണുമ്പോള്, താഴെ എന്തോ ഉണ്ടെന്ന് മനസ്സിലാക്കുന്നു. സത്യയുഗത്തില്
നിങ്ങള്ക്ക് ഒന്നിനെക്കുറിച്ചും ചിന്തയില്ല. അവിടെ സ്വര്ണ്ണം മാത്രമാണ്.
സ്വര്ണ്ണത്തിന്റെ ഇഷ്ടികകളും ഉണ്ടാകുന്നു. കല്പം മുമ്പ് എന്താണോ സംഭവിച്ചത്,
എന്താണോ ഡ്രാമയില് അടങ്ങിയിട്ടുളളത്, അതുതന്നെയാണ് സാക്ഷാത്കാരം ഉണ്ടാവുക. ശരീരം
വിട്ടുപോയ ആത്മാക്കളെ വിളിപ്പിക്കുന്നതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇതില്
സംശയിക്കേണ്ടതായ കാര്യമില്ല. ഓരോ സെക്കന്റും പാര്ട്ട് അഭിനയിക്കുന്നു, പിന്നീട്
അപ്രത്യക്ഷമാകുന്നു. ഇത് പഠിപ്പാണ്. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് അനേക
ചിത്രങ്ങളുണ്ട്. നിങ്ങളുടെ ഈ ചിത്രങ്ങളെല്ലാം തന്നെ അര്ത്ഥ സഹിതമാണ്.
അര്ത്ഥമില്ലാത്തതായ ഒരു ചിത്രവുമില്ല. നിങ്ങള് മറ്റുളളവര്ക്ക് മനസ്സിലാക്കി
കൊടുക്കുന്നതു വരെ ആരും തന്നെ അറിയില്ല. മനസ്സിലാക്കിത്തരുന്ന ബാബ മാത്രമാണ്
വളരെയധികം വിവേകശാലിയും നോളേജ്ഫുളളുമായിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക്
ഈശ്വരീയമതമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള് ഈശ്വരീയ കുലത്തിലെ അംഗങ്ങളാണ്.
ഈശ്വരന് വന്ന് തന്റെ കുലത്തെയാണ് സ്ഥാപിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക്
രാജ്യപദവി ഒന്നുമില്ല. ആദ്യം രാജധാനി ഉണ്ടായിരുന്നു ഇപ്പോഴില്ല. ദേവിദേവതകളുടെ
ധര്മ്മം തീര്ച്ചയായും ഉണ്ടായിരുന്നു. സൂര്യവംശീ-ചന്ദ്രവംശീ
രാജധാനിയുണ്ടായിരുന്നു. ഗീതയിലൂടെ ബ്രാഹ്മണകുലവും സൂര്യവംശീ-ചന്ദ്രവംശീകുലവുമാണ്
സ്ഥാപിക്കപ്പെടുന്നത്. ബാക്കി ഒന്നും തന്നെ ഉണ്ടാകുന്നില്ല. നിങ്ങള് കുട്ടികള്
സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞു. വലിയ
പ്രളയമുണ്ടാകുമെന്ന് ആദ്യം മനസ്സിലാക്കിയിരുന്നു. അതിനുപിറകേ സാഗരത്തില് കൃഷ്ണന്
ആലിലയില് കിടന്നു വരുന്നതായി കാണിച്ചിട്ടുണ്ട്. ആദ്യ നമ്പറില് കൃഷ്ണന്
തന്നെയാണല്ലോ വരുന്നത്. ബാക്കി സാഗരത്തില് വരുന്നതിന്റെ കാര്യമൊന്നുമില്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എല്ലാത്തിന്റെയും വിവേകം വന്നു കഴിഞ്ഞു. ആരാണോ ഈ
ആത്മീയ പഠിപ്പ് വളരെ നല്ലരീതിയില് പഠിക്കുന്നത്, അവര്ക്കു മാത്രമേ
സന്തോഷവുമുണ്ടാകൂ. നല്ല രീതിയില് പഠിക്കുന്നവര് പാസ്സ് വിത്ത് ഓണറായിത്തീരുന്നു.
അഥവാ ആരോടെങ്കിലും ഹൃദയത്തിന്റെ പ്രീതിയുണ്ടെങ്കില് പഠിക്കുന്ന സമയത്തും അവരെ
ഓര്മ്മ വന്നുകൊണ്ടിരിക്കും. ബുദ്ധി അവിടേക്കു തന്നെ പോകുന്നു, അതുകൊണ്ടാണ്
എപ്പോഴും പഠിപ്പ് ബ്രഹ്മചര്യത്തിലാണ് നടക്കുന്നത്. ഇവിടെ നിങ്ങള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഒരു ബാബയിലല്ലാതെ മറ്റാരിലേക്കും ബുദ്ധി പോകരുത്.
എന്നാല് ബാബയ്ക്കറിയാം വളരെയധികം പേര്ക്ക് പഴയലോകത്തിന്റെ സ്മൃതി വരുന്നുണ്ട്.
പിന്നീട് അവര് ഇവിടെ ഇരിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ കേള്ക്കുന്നില്ല.
ഭക്തിമാര്ഗ്ഗത്തിലും ഇതുപോലെയാണ്. സത്സംത്തിലിരിക്കുന്നുണ്ടെങ്കിലും ബുദ്ധി
എവിടെയെങ്കിലുമൊക്കെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ വളരെ വലിയ ശക്തമായ
പരീക്ഷയാണ്. ചിലര് ഇവിടെ ഇരിക്കുന്നുണ്ടെങ്കിലും കേള്ക്കുന്നേയില്ല. പല
കുട്ടികള്ക്കും കേള്ക്കുമ്പോള് സന്തോഷമുണ്ടാകുന്നു. ബാബയുടെ മുന്നില്
സന്തോഷത്താല് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നു. ബുദ്ധി ബാബയുടെ പക്കലാണെങ്കില്
അന്തിമ മനം ശ്രേഷ്ഠമായിത്തീരുന്നു. ഇതിനുവേണ്ടി വളരെ നല്ല രീതിയില് പുരുഷാര്ത്ഥം
ചെയ്യണം. ഇവിടെയാണെങ്കില് നിങ്ങള്ക്ക് അളവറ്റ ധനം ലഭിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാപിതാവായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വിജയമാലയിലെ മുത്തായിത്തീരുന്നതിനുവേണ്ടി വളരെ നല്ല പുരുഷാര്ത്ഥം ചെയ്യണം.
വളരെയധികം മധുരമായത്തീരണം. ശ്രീമതമനുസരിച്ച് മുന്നേറണം.
2) യോഗം തന്നെയാണ്
സുരക്ഷാകവചം അതുകൊണ്ട് യോഗബലം ശേഖരിക്കണം. ദേഹീ-അഭിമാനിയാകുന്നതിനുളള പരിശ്രമം
ചെയ്യണം.
വരദാനം :-
ڇവിശേഷംڈ
എന്ന വാക്കിന്റെ സ്മൃതിയിലൂടെ സമ്പൂര്ണ്ണതയുടെ ലക്ഷ്യത്തെ പ്രാപ്തമാക്കുന്ന
സ്വപരിവര്ത്തകരായി ഭവിക്കട്ടെ.
സദാ ഈ സ്മൃതിയില് തന്നെ
ഇരിക്കൂ, അതായത് ഞാന് വിശേഷപ്പെട്ട ആത്മാവാണ്, വിശേഷ കാര്യത്തിന് നിമിത്തമാണ്,
വിശേഷത കാണിക്കുന്നവനുമാണ്. ഈ വിശേഷമെന്ന വാക്ക് വിശേഷമായി ഓര്മ്മയില് വെക്കൂ-
സംസാരിക്കുന്നതും വിശേഷപ്പെട്ടത്, കാണുന്നതും വിശേഷപ്പെട്ടത്, ചെയ്യുന്നതും
വിശേഷപ്പെട്ടത്, ചിന്തിക്കുന്നതും വിശേഷപ്പെട്ടത്.... ഓരോ കാര്യത്തിലും ഈ വിശേഷ
ശബ്ദം കൊണ്ടുവരുന്നതിലൂടെ സഹജമായി സ്വപരിവര്ത്തകരും വിശ്വപരിവര്ത്തകരുമായി മാറും,
മാത്രമല്ല സമ്പൂര്ണ്ണതയെ പ്രാപ്തമാക്കാനുള്ള ഏതൊരു ലക്ഷ്യമാണോ ആ ലക്ഷ്യവും
സഹജമായി പ്രാപ്തമാക്കാന് സാധിക്കും.
സ്ലോഗന് :-
വിഘ്നങ്ങളെ
കണ്ട് പരിഭ്രമിക്കുന്നതിന് പകരം പരീക്ഷയാണെന്ന് മനസ്സിലാക്കി അവയെ മറി കടക്കൂ.
ശക്തിശാലി മനസ്സിലൂടെ
സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.
ഇപ്പോള് മനസ്സിന്റെ
ക്വാളിറ്റിയെ വര്ദ്ധിപ്പിക്കൂ എങ്കില് ക്വാളിറ്റിയുള്ള ആത്മാക്കള് സമീപത്ത് വരും.
ഇതില് ഡബിള് സേവനമുണ്ട്- സ്വയത്തിന്റെയും മറ്റുള്ളവരുടെയും. സ്വയത്തിന് വേണ്ടി
വേറെ പ്രയത്നം ചെയ്യേണ്ടതില്ല. പ്രാലബ്ധം ലഭിക്കുന്നുണ്ട്, അങ്ങിനെയുള്ള
സ്ഥിതിയുടെ അനുഭവം ഉണ്ടാകും. ഈ സമയത്തെ ശ്രേഷ്ഠ പ്രാലബ്ധമാണ് ڇസദാ സ്വയം സര്വ്വ
പ്രാപ്തികളാലും സമ്പന്നരായിരിക്കുക, മറ്റുള്ളവരെയും സമ്പന്നരാക്കി മാറ്റുകڈ.