22.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, പഠിപ്പിന്റെയും ദൈവീക സ്വഭാവത്തിന്റേയും രജിസ്റ്റർ വെക്കൂ, ദിവസവും പരിശോധിക്കൂ തന്നിൽ നിന്നും ഏതെങ്കിലും തെറ്റ് സംഭവിച്ചിട്ടില്ലല്ലോ.

ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് ഏതൊരു പുരുഷാർത്ഥത്തിലൂടെയാണ് രാജ്യാധികാരത്തിന്റെ തിലകം പ്രാപ്തമാക്കാൻ കഴിയുന്നത്?

ഉത്തരം :-
1) സദാ ആജ്ഞാകാരിയായിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യൂ. സംഗമത്തിൽ ആജ്ഞാകാരിയുടെ തിലകം ചാർത്തൂ എങ്കിൽ രാജ്യാധികാരിയുടെ തിലകം കിട്ടും. അവിശ്വസ്തത അർത്ഥം ആജ്ഞയെ അംഗീകരിക്കാത്തവർക്ക് രാജ്യതിലകം പ്രാപ്തമാകില്ല. 2) ഒരു രോഗവും സർജനിൽ നിന്നും ഒളിച്ചുവെക്കരുത്. ഒളിപ്പിച്ചാൽ പദവി കുറയും. ബാബയെ പോലെ സ്നേഹത്തിന്റെ സാഗരമായി മാറൂ എങ്കിൽ രാജ്യതിലകം കിട്ടും.

ഓംശാന്തി.  
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്, പഠിപ്പ് അർത്ഥം തിരിച്ചറിവ് എന്നാണ്. നിങ്ങൾ കുട്ടികൾക്കറിയാം ഈ പഠിപ്പ് വളരെ സഹജമാണ് അതോടൊപ്പം വളരെ ഉയർന്നതുമാണ് അതോടൊപ്പം ഇതിലൂടെ വളരെ ഉയർന്ന പദവിയും പ്രാപ്തമാകും. ഇത് കേവലം നിങ്ങൾ കുട്ടികൾക്കേ അറിയുകയുള്ളൂ അതായത് വിശ്വത്തിന്റെ അധികാരിയാകുന്നതിനാണ് നിങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ പഠിക്കുന്നവർക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇത് എത്ര ഉയർന്ന പഠിപ്പാണ്. ഇത് അതേ ഗീതാഅദ്ധ്യായം തന്നെയാണ് സംഗമയുഗവുമാണ്. നിങ്ങൾ കുട്ടികൾ ഇപ്പോൾ ഉണർന്നിരിക്കുന്നു, ബാക്കി എല്ലാവരും ഉറങ്ങിക്കിടക്കുകയാണ്. പാട്ട് തന്നെയുണ്ട് എല്ലാവരും മായയുടെ നിദ്രയിൽ ഉറങ്ങുകയാണ്. നിങ്ങളെ ബാബ വന്ന് ഉണർത്തിയിരിക്കുകയാണ്. കേവലം ഒരു കാര്യത്തിലാണ് മനസ്സിലാക്കി തരുന്നത് - മധുരമായ കുട്ടികളെ, ഓർമ്മയുടെ യാത്രയുടെ ബലത്തിലൂടെ നിങ്ങൾ ഈ മുഴുവൻ വിശ്വത്തിലും രാജ്യം ഭരിക്കൂ, കല്പം മുമ്പ് ചെയ്തത് പോലെ. ഈ സ്മൃതി ബാബ ഉണർത്തി തരുകയാണ്. കുട്ടികളും മനസ്സിലാക്കുന്നുണ്ട് നിങ്ങൾക്ക് സ്മൃതി ഉണർന്നു കഴിഞ്ഞു - കല്പ കല്പം നമ്മൾ ഈ യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറും അതോടൊപ്പം ദിവ്യഗുണങ്ങളുടെ ധാരണയും ചെയ്തവരുമാണ്. യോഗത്തിൽ പൂർണ്ണമായ ശ്രദ്ധ കൊടുക്കൂ. ഈ യോഗബലത്തിലൂടെ നിങ്ങൾ കുട്ടികളിൽ സ്വതവെ ദൈവീക ഗുണങ്ങൾ വരും. ഇതാണ് മനുഷ്യനിൽ നിന്നും ദേവതയാകുന്നതിനുള്ള പരീക്ഷ. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് യോഗബലത്തിലൂടെ മനുഷ്യനിൽ നിന്നും ദേവതയാകുന്നതിനാണ്. അതോടൊപ്പം ഇതും നിങ്ങൾക്ക് അറിയാം നമ്മുടെ യോഗബലത്തിലൂടെ വേണം മുഴുവൻ വിശ്വവും പവിത്രമാകാൻ. പവിത്രമായിരുന്നു, ഇപ്പോൾ അപവിത്രമായിരിക്കുകയാണ്. മുഴുവൻ ചക്രത്തിന്റെ രഹസ്യവും നിങ്ങൾ കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞു അതോടൊപ്പം ഇത് ഹൃദയത്തിലുമുണ്ട്. കേവലം ഇത് പുതിയവർക്ക് പോലും മനസ്സിലാകുന്നത് പോലെ വളരെ സഹജമാണ്. നിങ്ങൾ പൂജ്യരായ ദേവതകളായിരുന്നു, പിന്നീട് തമോപ്രധാനമായ പൂജാരികളായി ഇങ്ങനെ മറ്റാർക്കും പറഞ്ഞു തരുവാനും സാധിക്കില്ല. എന്താണ് ജ്ഞാന മാർഗ്ഗവും ഭക്തി മാർഗ്ഗവുമെന്നത് ബാബ വളരെ സ്പഷ്ടമായി പറഞ്ഞു തരുന്നുണ്ട്. ഭക്തി കഴിഞ്ഞു പോയി. കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കരുത്. അത് നിങ്ങളെ താഴെ വീഴ്ത്തുന്ന കാര്യങ്ങളാണ്. ബാബ ഇപ്പോൾ നിങ്ങളെ ഉയർത്തുന്നതിനുള്ള കാര്യങ്ങളാണ് പറയുന്നത്. കുട്ടികൾക്കറിയാം - നമുക്ക് തീർച്ചയായും ദൈവീക ഗുണങ്ങളുടെ ധാരണ ചെയ്യണം. ദിവസവും ചാർട്ട് എഴുതണം - നാം എത്ര സമയം ഓർമ്മയിലിരിക്കുന്നു? നമ്മളിൽ നിന്നും ഏതേതെല്ലാം തെറ്റുകൾ പറ്റി? തെറ്റു ചെയ്യുന്നതിലൂടെ ഗുരുതരമായ പരിക്കും പറ്റും, മറ്റുള്ള പഠിപ്പിലും സ്വഭാവം നോക്കാറുണ്ട്. ഇവിടെയും സ്വഭാവം നോക്കാറുണ്ട്. ബാബ നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് പറയുന്നത്. അവിടെയും റജിസ്റ്റർ വെക്കാറുണ്ട്-പഠിപ്പിന്റെയും സ്വഭാവത്തിന്റെയും. ഇവിടെയും കുട്ടികൾക്ക് ദൈവീക സ്വഭാവമുള്ളവരാകണം. തെറ്റൊന്നും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്നിൽ നിന്നും തെറ്റൊന്നും സംഭവിക്കുന്നില്ലല്ലോ? ഇതിനു വേണ്ടി കച്ചേരി വെക്കണം. മറ്റൊരു സ്കൂളിലും ഇങ്ങനെ കച്ചേരി കൂടാറില്ല. തന്റെ ഹൃദയത്തോട് ചോദിക്കണം. ബാബ മനസ്സിലാക്കി തരികയാണ് മായയുടെ കാരണത്താൽ എന്തെങ്കിലുമൊക്കെ അവജ്ഞകൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആദ്യമെല്ലാം കച്ചേരി കൂടുമായിരുന്നു. കുട്ടികൾ സത്യം പറയുമായിരുന്നു. ബാബ മനസ്സിലാക്കി തരുകയാണ് - അഥവാ സത്യം പറയുന്നില്ലെങ്കിൽ ആ തെറ്റ് വർദ്ധിച്ചു കൊണ്ട് ഇരിക്കും. തെറ്റ് ചെയ്തതിനും തലകീഴായി മാറിയതിനും ശിക്ഷ കിട്ടും. തെറ്റ് മറച്ച് വെക്കുന്നതിലൂടെ ആജ്ഞയനുസരിക്കാത്തവർ എന്ന തിലകം ചാർത്തും. പിന്നെ രാജ്യതിലകം പ്രാപ്തമാവുകയുമില്ല. ആജ്ഞകളെ അംഗീകരിക്കുന്നുമില്ല, വിശ്വസ്തരല്ലെങ്കിൽ രാജ്യാധികാരം കിട്ടില്ല. സർജൻ ഭിന്ന ഭിന്ന പ്രകാരത്തിൽ മനസ്സിലാക്കി തരുകയാണ്. സർജനിൽ നിന്നും തന്റെ രോഗം ഒളിക്കുകയാണെങ്കിൽ പദവിയും കുറയും. സർജനോട് പറഞ്ഞതു കൊണ്ട് അടിയൊന്നും കിട്ടുകയില്ല. ബാബ കേവലം ശ്രദ്ധയോടെ ഇരിക്കാനാണ് പറയുക. അഥവാ പിന്നെയും ആ തെറ്റ് ചെയ്താൽ ബുദ്ധിമുട്ടേണ്ടിവരും. പദവിയും വളരെ കുറവായിരിക്കും. സത്യയുഗത്തിൽ സ്വാഭാവികമായ ദൈവീക പെരുമാറ്റമായിരിക്കും. എന്നാൽ ഇവിടെ പുരുഷാർത്ഥം ചെയ്യണം. ഇടയ്ക്കിടക്ക് തോൽക്കുന്നവരാകരുത്. ബാബ പറയുകയാണ് - കുട്ടികളേ, കൂടുതൽ തെറ്റ് ചെയ്യരുത്. ബാബ വളരെ സ്നേഹത്തിന്റെ സാഗരനാണ്. കുട്ടികളും ബാബയെ പോലെയാകണം. ഏതുപോലെയാണോ അച്ഛൻ അതുപോലെയായിരിക്കണം കുട്ടികളും. രാജാവും രാജ്ഞിയും എങ്ങനെയാണോ അതു പോലെയായിരിക്കും പ്രജകളും. ബാബ രാജാവൊന്നുമല്ല. നിങ്ങൾക്ക് അറിയാം ബാബ നമ്മളെ തനിക്കു സമാനമാക്കി മാറ്റുകയാണ്. എന്തെല്ലാം ബാബയുടെ മഹിമകളാണോ അത് നിങ്ങളുടേയും ആകണം. ബാബക്കു സമാനമാകണം. മായ വളരെ സൂത്രശാലിയാണ്, രജിസ്റ്റർ വെക്കാൻ അനുവദിക്കില്ല. മായയുടെ കുരുക്കിൽ എല്ലാവരും പൂർണ്ണമായും കുടുങ്ങിയിരിക്കുകയാണ്. മായയുടെ ജയിലിൽ നിന്നും നിങ്ങൾക്ക് മുക്തമാകാൻ സാധിക്കില്ല. സത്യം പറയുന്നുമില്ല. അതിനാൽ ബാബ പറയുകയാണ് കൃത്യമായി ഓർമ്മയുടെ ചാർട്ട് വെച്ചോളൂ. രാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കൂ. ബാബയുടെ മഹിമ ചെയ്യണം. ബാബാ അങ്ങാണ് എന്നെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത് അതിനാൽ ഞങ്ങൾ അങ്ങയുടെ മഹിമ പാടും. ഭക്തി മാർഗ്ഗത്തിൽ എത്ര മഹിമയാണ് പാടാറുള്ളത്, അവർക്കാണെങ്കിൽ ഒന്നും അറിയില്ല. ദേവതകൾക്ക് മഹിമയൊന്നും ഇല്ല. നിങ്ങൾ ബ്രാഹ്മണർക്കാണ് മഹിമ ഉള്ളത്. സർവ്വർക്കും സദ്ഗതി കൊടുക്കുന്നതും ഒരു ബാബയാണ്. ബാബ രചയിതാവാണ്, സംവിധായകനാണ്. സേവനവും ചെയ്യുന്നുണ്ട് അതോടൊപ്പം കുട്ടികൾക്ക് മനസ്സിലാക്കി തരുകയും ചെയ്യുന്നുണ്ട്. എല്ലാം പ്രായോഗികമായി പറഞ്ഞു തരുകയാണ്. മനുഷ്യരാണെങ്കിൽ ശാസ്ത്രങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ഭഗവാനുവാച കേട്ടു കൊണ്ടിരിക്കുകയാണ്. ഗീതയും പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാൽ അതിൽ നിന്നും എന്താണ് കിട്ടിയത്? എത്ര പ്രേമത്തോടെ ഇരുന്ന് വായിക്കുന്നുണ്ട്, ഭക്തി ചെയ്യുന്നുണ്ട്, എന്നാൽ അതിലൂടെ എന്താണ് ഉണ്ടാകുന്നത് എന്നത് പോലും അവർക്ക് അറിയില്ല. ഞങ്ങൾ ഏണിപ്പടി താഴേക്കാണ് ഇറങ്ങുന്നത് എന്നതും അവർക്കറിയില്ല. ദിനംപ്രതി തമോപ്രധാനമാവുക തന്നെ വേണം. ഡ്രാമയിൽ അടങ്ങിയിരിക്കുന്നതും ഇതാണ്. ബാബക്കല്ലാതെ വേറെ ആർക്കും ഏണിപ്പടിയുടെ രഹസ്യം മനസ്സിലാക്കി തരുവാൻ സാധിക്കില്ല. ബ്രഹ്മാവിലൂടെ ശിവബാബ മനസ്സിലാക്കി തരികയാണ്. ബ്രഹ്മാബാബയും ശിവബാബയിൽ നിന്ന് മനസ്സിലാക്കിയിട്ടാണ് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. മുഖ്യമായ വലിയ ടീച്ചറും, വലിയ സർജനും ബാബയാണ്. ബാബയെ വേണം ഓർമ്മിക്കാൻ. ബ്രാഹ്മിണിയെ ഓർമ്മിക്കൂ എന്നല്ല പറയുന്നത്. ഒരു ബാബയെ വേണം ഓർമ്മിക്കാൻ. ഒരിക്കലും ആരോടും മോഹം വെക്കരുത്. ഒരു ബാബയിൽ നിന്നും പഠിക്കണം. നിർമ്മോഹി ആകണം. ഇതിൽ വളരെ പരിശ്രമമുണ്ട്. മുഴുവൻ പഴയ ലോകത്തോടും വൈരാഗ്യം വേണം. ഈ ലോകം അവസാനിക്കുകയാണ്. ഇതിനോട് സ്നേഹവും വേണ്ട, ആസക്തിയും വേണ്ട. എത്ര വലിയ വലിയ കെട്ടിടങ്ങളാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പഴയ ലോകത്തിന് ഇനി ബാക്കി എത്ര സമയമാണ് ഉള്ളത് എന്നത് പോലും അവർക്കറിയില്ല. നിങ്ങൾ കുട്ടികൾ ഇപ്പോൾ ഉണർന്നിരിക്കുകയാണ് അതോടൊപ്പം മറ്റുള്ളവരേയും ഉണർത്തൂ. ബാബ ആത്മാക്കളെയാണ് ഉണർത്തുന്നത്, ഇടയ്ക്കിടയ്ക്ക് പറയുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ശരീരമാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഉറങ്ങി പോകുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ആത്മാവ് പതിതമാണെങ്കിൽ അതു പോലെയുള്ള ശരീരമായിരിക്കും കിട്ടുക. ആത്മാവ് പാവനമായാൽ അതുപോലെയുള്ള ശരീരവും കിട്ടും.

ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ തന്നെയായിരുന്നു ദേവി ദേവതാ ധർമ്മത്തിലുണ്ടായിരുന്നവർ. വീണ്ടും നിങ്ങൾ തന്നെ അതായി തീരും. എത്ര സഹജമാണ്. അങ്ങനെയുള്ള പരിധിയില്ലാത്ത ബാബയെ എന്തുകൊണ്ട് നമുക്ക് ഓർമ്മിച്ചു കൂടാ? അതിരാവിലെ എഴുന്നേറ്റും ബാബയെ ഓർമ്മിക്കൂ. ബാബാ അങ്ങ് എത്ര വലിയ അത്ഭുതമാണ് ചെയ്യുന്നത്, അങ്ങ് ഞങ്ങളെ ഇത്രയും ഉയർന്ന ദേവി ദേവതയാക്കി മാറ്റി നിർവ്വാണധാമത്തിലിരിക്കുകയാണല്ലോ. ഇത്രയും ഉയർന്നവരാക്കി മാറ്റാൻ വേറെ ആർക്കും സാധിക്കില്ല. അങ്ങ് എത്ര സഹജമാക്കിയാണ് പറഞ്ഞു തരുന്നത്. ബാബ പറയുകയാണ് - എത്ര സമയം കിട്ടുന്നോ, ജോലികൾ ചെയ്തുകൊണ്ടും നിങ്ങൾക്ക് ബാബയെ ഓർമ്മിക്കാൻ സാധിക്കും. ഓർമ്മയിലൂടെയാണ് തോണി അക്കരെ എത്തുന്നത് അർത്ഥം കലിയുഗത്തിൽ നിന്നും ശിവാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ശിവാലയത്തെ ഓർമ്മിക്കണം, ശിവബാബയാൽ സ്ഥാപിക്കപ്പെട്ട സ്വർഗ്ഗത്തേയും ഓർമ്മിക്കണം. ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ സ്വർഗ്ഗത്തിന്റെ അധികാരിയാകാം. ഇത് പുതിയ ലോകത്തേക്കുള്ള പഠിപ്പാണ്. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ് ബാബ വന്നിരിക്കുന്നത്. തീർച്ചയായും ബാബ വന്ന് എന്തെങ്കിലും കർത്തവ്യം ചെയ്യുമല്ലോ. നിങ്ങൾ കാണുന്നുമുണ്ടല്ലോ ഡ്രാമ പ്ലാനനുസരിച്ച് ഞാൻ പാർട്ട് അഭിയിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് 5000 വർഷം മുമ്പത്തേത് പോലെ ഓർമ്മയുടെ യാത്രയും അതോടൊപ്പം ആദി മദ്ധ്യ അന്ത്യത്തിന്റേയും രഹസ്യം പറഞ്ഞു തരുകയാണ്. നിങ്ങൾക്കറിയാം എല്ലാ 5000 വർഷങ്ങൾക്ക് ശേഷവും ബാബ നമ്മുടെ സന്മുഖത്ത് വരും. ആത്മാവാണ് സംസാരിക്കുന്നത്, ശരീരമല്ല. ബാബ കുട്ടികളെ പഠിപ്പിക്കുകയാണ് - ആത്മാവിന് വേണം ശുദ്ധമാകാൻ. ഒരു തവണയാണ് ആത്മാവ് ശുദ്ധമാകുന്നത്. ബാബ പറയുകയാണ് ഞാൻ അനേക തവണ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ഇനിയും പഠിപ്പിക്കും. ഇങ്ങനെ ഒരു സന്യാസിക്കും പറയാൻ സാധിക്കില്ല. ബാബയാണ് പറയുന്നത് - കുട്ടികളേ, ഞാൻ ഡ്രാമ പ്ലാനനുസരിച്ച് പഠിപ്പിക്കാൻ വന്നിരിക്കുകയാണ്. വീണ്ടും 5000 വർഷങ്ങൾക്ക് ശേഷം വന്ന് ഇതു പോലെ പഠിപ്പിക്കും, ഏതുപോലെയാണോ കഴിഞ്ഞ കല്പത്തിലും പഠിപ്പിച്ച് രാജധാനിയുടെ സ്ഥാപന ചെയ്തത് അതുപോലെ ചെയ്യും, അനേകം തവണ നിങ്ങളെ പഠിപ്പിച്ച് രാജധാനി സ്ഥാപിച്ചിട്ടുമുണ്ട്. എത്ര അത്ഭുതകരമായ കാര്യങ്ങളാണ് ബാബ മനസ്സിലാക്കി തരുന്നത്. എത്ര ശ്രേഷ്ഠമാണ് ശ്രീമത്ത്. ശ്രീമത്തിലൂടെയാണ് നമ്മൾ വിശ്വത്തിന്റെ അധികാരികളാകുന്നത്. വളരെ വളരെ വലിയ പദവിയാണ്. ചിലർക്ക് വളരെ വലിയ ലോട്ടറി കിട്ടിയാൽ തലയ്ക്കു സുഖമില്ലാതാകാറുണ്ട്. ചിലരാണെങ്കിൽ മുന്നോട്ട് പോകവേ പ്രതീക്ഷ ഇല്ലാത്തവരാകുന്നുണ്ട്. ഞങ്ങൾക്ക് പഠിക്കാൻ സാധിക്കില്ല എന്ന് അവർ പറയും. ഞങ്ങൾ എങ്ങനെ വിശ്വത്തിന്റെ ചക്രവർത്തി ആകും എന്നും അവർ ചിന്തിക്കും. നിങ്ങൾ കുട്ടികൾക്ക് വളരെ സന്തോഷമുണ്ടാകണം. ബാബ പറയുകയാണ് അതീന്ദ്രിയ സുഖത്തെ കുറിച്ച് , സന്തോഷത്തെ കുറിച്ച് എന്റെ കുട്ടികളോട് ചോദിക്കൂ. നിങ്ങൾ എല്ലാവർക്കും സന്തോഷത്തിന്റെ കാര്യങ്ങൾ കേൾപ്പിക്കാനാണ് പോകുന്നത്. നിങ്ങൾ തന്നെയായിരുന്നു വിശ്വത്തിന്റെ അധികാരികൾ പിന്നീട് 84 ജന്മങ്ങൾ അനുഭവിച്ച് ഇപ്പോൾ അടിമകളായി. പാടുന്നുമുണ്ടല്ലോ ഞാൻ അങ്ങയുടെ അടിമയാണ്, അടിമയാണ് എന്ന്. മനസ്സിലാക്കുന്നുണ്ട് സ്വയത്തെ നീചനാണ് എന്ന് പറയുന്നതും, ചെറുതാണ് എന്ന ഭാവത്തിൽ നടക്കുന്നതുമാണ് നല്ലതെന്ന്. നോക്കൂ ബാബ ആരാണ്. ബാബയെ ആർക്കും അറിയില്ല. ബാബയെയും നിങ്ങളാണ് അറിയുന്നത്. ബാബ എങ്ങനെയാണ് കുട്ടികളെ കുട്ടികളെ എന്ന് പറഞ്ഞ് മനസ്സിലാക്കി തരുന്നത്. ഇതാണ് ആത്മാവിന്റേയും പരമാത്മാവിന്റേയും മിലനം. ബാബയിൽ നിന്നാണ് നമുക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാക്കുന്നത്. ബാക്കി ഗംഗാസ്നാനം ചെയ്തതുകൊണ്ടൊന്നും ആർക്കും സ്വർഗ്ഗത്തിന്റെ രാജ്യാധികാരം കിട്ടില്ല. ഗംഗാ സ്നാനമെല്ലാം എത്ര തവണ ചെയ്തതാണ്. വെള്ളം വരുന്നതും സാഗരത്തിൽ നിന്നാണ് പക്ഷെ ഈ മഴ എങ്ങനെയാണ് പെയ്യുന്നത്, ഇതിനെയും അത്ഭുതം എന്നല്ലേ പറയുക. ഈ സമയത്ത് ബാബ നിങ്ങൾക്ക് എല്ലാം മനസ്സിലാക്കി തരുകയാണ്. ധാരണ ചെയ്യുന്നതും ആത്മാവാണ്, ശരീരമല്ല. നിങ്ങൾ അനുഭവിക്കുകയാണല്ലോ ബാബ നിങ്ങളെ എന്തിൽ നിന്നും എന്താക്കി മാറ്റുകയാണ്. ഇപ്പോൾ ബാബ പറയുകയാണ് - കുട്ടികളെ, സ്വയത്തിനു മേൽ ദയ കാണിക്കൂ. ഒരിക്കലും അവജ്ഞ കാണിക്കരുത്. ദേഹാഭിമാനിയാകരുത്. വെറുതെ തന്റെ പദവിയെ കുറക്കരുത്. ടീച്ചർ എല്ലാം മനസ്സിലാക്കി തരുകയാണ്. നിങ്ങൾക്കറിയാം ബാബ പരിധിയില്ലാത്ത ടീച്ചറാണ്. ലോകത്തിൽ എത്ര തരത്തിലുള്ള ഭാഷകളാണ് ഉള്ളത്. ഏതെങ്കിലും ഒരു കാര്യം അച്ചടിക്കുകയാണെങ്കിൽ അത് എല്ലാ ഭാഷകളിലേക്കും അച്ചടിക്കേണ്ടി വരും. ഏതെങ്കിലും ലിറ്ററേച്ചർ അച്ചടിക്കുകയാണെങ്കിൽ എല്ലാവർക്കും അതിന്റെ ഒരു കോപ്പി അയച്ചു കൊടുക്കൂ. ഓരോ കോപ്പി ലൈബ്രറിയിലേക്കും കൊടുക്കണം. ചിലവിന്റെ കാര്യം നോക്കരുത്. ബാബയുടെ ഭണ്ഡാരം നിറഞ്ഞോളും. പൈസ തന്റെ തന്നെ കൈയിൽ വെച്ച് എന്തു ചെയ്യാനാണ്. വീട്ടിലേക്കൊന്നും കൊണ്ടു പോവുകയില്ലല്ലോ. അഥവാ വീട്ടിലേക്ക് എടുത്തു കൊണ്ടു പോയാൽ അത് പരമാത്മാവിന്റെ യജ്ഞത്തിൽ നിന്നും മോഷ്ടിച്ചതു പോലെയാകും. തെറ്റ് ചെയ്യില്ല എന്ന ശപഥം ചെയ്ത് അത് തെറ്റിക്കുക, ഇങ്ങനെയുള്ള കുബുദ്ധിയാകരുത്. പരമാത്മാവിന്റെ യജ്ഞത്തിൽ നിന്നും മോഷ്ടിക്കുകയോ. അവരെ പോലെ മഹാപാപാത്മാവ് വേറെ ഉണ്ടാകില്ല. എത്ര അധോഗതിയാകും. ബാബ പറയുകയാണ് ഇതെല്ലാം ഡ്രാമയിലുള്ള പാർട്ടാണ്. നിങ്ങൾ രാജ്യം ഭരിക്കും അവർ നിങ്ങളുടെ സേവകരാകും. സേവകരില്ലാതെ രാജ്യം എങ്ങനെ നടക്കും. കല്പം മുമ്പും ഇതു പോലെയാണ് സ്ഥാപന നടന്നിട്ടുള്ളത്.

ഇപ്പോൾ ബാബ പറയുകയാണ് - തന്റെ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രീമത്തിലൂടെ നടക്കൂ. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യൂ. ക്രോധിക്കുന്നത് ദൈവീക ഗുണമല്ല. അത് ആസുരീയ ഗുണമാണ്. ആരെങ്കിലും നിങ്ങളോട് ക്രോധിക്കുന്നുവെങ്കിൽ നിങ്ങൾ നിശബ്ദരായിരിക്കണം. ഒന്നും തിരിച്ച് പറയരുത്. ഓരോരുത്തരുടേയും പെരുമാറ്റത്തിലൂടെ അറിയാൻ കഴിയും, അവഗുണങ്ങൾ എല്ലാവരിലുമുണ്ട്. എപ്പോഴെങ്കിലും ആരെങ്കിലും ക്രോധിച്ചാൽ അവരുടെ മുഖം ചെമ്പ് പോലെ ചുവക്കാറുണ്ട്. മുഖത്തിൽ നിന്നും ബോംബാണ് വരുന്നത്. തന്റെ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പദവി ഭ്രഷ്ടമാകും. തിരിച്ചറിവ് വേണം. ബാബ പറയുകയാണ് എന്ത് പാപമാണോ ചെയ്യുന്നത് അത് എഴുതൂ. ബാബയോട് പറഞ്ഞാൽ മാപ്പ് കിട്ടും. ഭാരരഹിതമാകാം. ജന്മജന്മാന്തരങ്ങളായി നിങ്ങൾ വികാരത്തിൽ പോയതാണ്. ഈ സമയത്ത് നിങ്ങൾ ഏതെങ്കിലും പാപ കർമ്മം ചെയ്താൽ അത് നൂറ് മടങ്ങാകും. ബാബക്ക് മുന്നിൽ തെറ്റ് ചെയ്താൽ അതിന് നൂറ് മടങ്ങ് ശിക്ഷ കിട്ടും. ചെയ്തതിനു ശേഷം അത് പറയുന്നില്ലെങ്കിൽ അത് വർദ്ധിച്ചു കൊണ്ടിരിക്കും. ബാബ മനസ്സിലാക്കി തരുകയാണ് സ്വയത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. ബാബ തന്റെ കുട്ടികളെ നല്ല ബുദ്ധിയുള്ളവരാക്കാനാണ് വന്നിരിക്കുന്നത്. ബാബക്കറിയാം ആർക്ക് ഏത് പദവിയാണ് കിട്ടുക. അതും 21 ജന്മങ്ങളുടെ കാര്യമാണ്. ആരാണോ സേവാധാരികളായ കുട്ടികൾ, അവരുടെ സ്വഭാവം വളരെ മധുരമായിരിക്കണം. ചിലരാണെങ്കിൽ ബാബയോട് പെട്ടെന്ന് തന്നെ ചെയ്ത തെറ്റ് പറയാറുണ്ട്. അപ്പോൾ ബാബ സന്തോഷിക്കാറുണ്ട്. ഭഗവാനെ സന്തോഷിപ്പിക്കുകയാണെങ്കിൽ ഇനി എന്താണ് വേണ്ടത്. ബാബ അച്ഛനും ടീച്ചറും ഗുരുവുമാണ്. അല്ലെങ്കിൽ മൂന്നു പേരും പിണങ്ങും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമത്തിലൂടെ നടന്ന് ബുദ്ധി ശുദ്ധമാക്കി വെക്കണം. ഒരിക്കലും അവജ്ഞ ചെയ്യരുത്. ക്രോധത്തിലേക്ക് വന്ന് മുഖത്തിൽ നിന്നും ബോംബൊന്നും വരരുത്, മിണ്ടാതിരിക്കൂ.

2) ഹൃദയത്തിൽ നിന്നും ഒരു ബാബയുടെ മഹിമ ചെയ്യൂ. ഈ പഴയ ലോകത്തോട് ആസക്തിയും സ്നേഹവും ഉണ്ടാകരുത്. പരിധിയില്ലാത്ത വൈരാഗിയും നിർമ്മോഹിയുമാകണം.

വരദാനം :-
ഓർമ്മയുടെ ആധാരത്തിലൂടെ മായയുടെ ചെളിക്കുണ്ടിൽ നിന്ന് ഉപരിയായിരിക്കുവന്ന സദാ സന്തോഷവാനായി ഭവിക്കട്ടെ.

എന്ത് വന്നാലും അത് ബാബയ്ക്ക് വിടുക. ഹൃദയത്തിൽ നിന്ന് ബാബ എന്ന് പറയൂ, എങ്കിൽ കാര്യം അവസാനിക്കും. ഹൃദയത്തിൽ നിന്ന് ബാബ എന്ന വാക്ക് പറയുന്നത് മന്ത്രികതയാണ്. മായ ആദ്യം ബാബയെ മറവിപ്പിക്കുന്നു. അതിനാൽ ഈ കാര്യത്തിൽ മാത്രം ശ്രദ്ധ നൽകുകയാണെകിൽ സ്വയം കമലപുഷ്പസമാനമായി അനുഭവം ചെയ്യും. ഓർമ്മയുടെ ആധാരത്തിൽ നിങ്ങൾ സദാ മായയുടെ സമസ്യകളുടെ ചെളിക്ക് ഉപരിയായിരിക്കും.ഒരിക്കലൂം ഒരു കാര്യത്തിലും അസ്വസ്ഥനാകില്ല, എപ്പോഴും മനസികാവസ്ഥ ഒന്നായിരിക്കും, സദാ സന്തോഷവാനായിരിക്കും.

സ്ലോഗന് :-
ജീവിതത്തിൽ പവിത്രതയുടെ ധാരണയും ധർമ്മവും കൊണ്ട് വരുന്നവർ മാത്രമാണ് മഹാൻ ആത്മാക്കൾ.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

സ്വയം ബന്ധങ്ങളിൽ നിന്നും മുക്തരാകുന്നതിനായി തന്റെ പെരുമാറ്റവും കർക്കശമായ സംസ്കാരങ്ങളും മാറ്റുക. ബന്ധനം ഉണ്ടാക്കുന്നവർ അവരുടെ ജോലി ചെയ്യട്ടെ,നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ. അവരുടെ ജോലി കണ്ടു ഭയപ്പെടരുത്. അവർ ശക്തമായി അവരുടെ ജോലി ചെയ്യുന്നതുപോലെ നിങ്ങൾ നിങ്ങളുടെ ജോലി ശക്തമായി ചെയ്യൂ. അവർ എങ്ങനെ അവരുടെ കർത്തവ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് അവരുടെ ഗുണങ്ങൾ സ്വീകരിച്ച്, നിങ്ങളും ചെയ്യൂ. സ്വയം ബന്ധനങ്ങളിൽ നിന്ന് മുക്തരാകുന്നതിന്റെ യുക്തി കണ്ടെത്തൂ.