മധുരമായ കുട്ടികളേ, ബാബ
എന്താണോ നിങ്ങളെ കേള്പ്പിക്കുന്നത് അത് മാത്രം കേള്ക്കൂ, ആസുരീയമായ കാര്യങ്ങള്
കേള്ക്കുകയോ പറയുകയോ ചെയ്യരുത്, മോശമായത് പറയരുത്, കേള്ക്കരുത്, കാണരുത്.....
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു കാര്യത്തിന്റെ നിശ്ചയമാണ് ബാബയില് നിന്ന് തന്നെ
ലഭിച്ചത്?
ഉത്തരം :-
ഞാന്
നിങ്ങളുടെ അച്ഛനും ടീച്ചറും സത്ഗുരുവുമാണെന്നുള്ള ഉറപ്പ് നിങ്ങള്ക്ക് നല്കുന്നു,
നിങ്ങള് ഈ സ്മൃതിയിലിരിക്കുവാന് വേണ്ടി പുരുഷാര്ത്ഥം ചെയ്യൂ. പക്ഷേ മായ നിങ്ങളെ
ഇത് തന്നെയാണ് മറപ്പിക്കുന്നത്. അജ്ഞാന കാലത്ത് മായയുടെ കാര്യമേയില്ല.
ചോദ്യം :-
ഏതൊരു കാര്യത്തിന്റെ ചാര്ട്ട് വയ്ക്കുന്നതിന്
വിശാല ബുദ്ധി ആവശ്യമാണ്?
ഉത്തരം :-
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ എത്ര സമയം ഓര്മ്മിച്ചു എന്നതിന്റെ
ചാര്ട്ട് എഴുതുന്നതിന് വളരെ വിശാല ബുദ്ധി ആവശ്യമാണ്. ആത്മ അഭിമാനിയായി ബാബയെ
ഓര്മ്മിക്കുമ്പോഴാണ് വികര്മ്മങ്ങള് നശിക്കുന്നത്.
ഓംശാന്തി.
ടീച്ചര് വന്നുകഴിഞ്ഞു എന്നത് വിദ്യാര്ത്ഥികള് മനസ്സിലാക്കുന്നുണ്ട്.
കുട്ടികള്ക്കറിയാം അത് നമ്മുടെ അച്ഛനുമാണ് ശിക്ഷകനുമാണ് സുപ്രീം സത്ഗുരുവുമാണ്.
കുട്ടികള് ഇത് ഓര്മ്മിക്കുന്നുണ്ട് എന്നാല് നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ചാണ്.
നിയമം പറയുന്നു, അത് നമ്മുടെ ടീച്ചറും അച്ഛനും ഗുരുവുമാണ് എന്ന് ഒരിക്കല്
മനസ്സിലാക്കിയാല് പിന്നെ ഒരിയ്ക്കലും മറക്കില്ല. പക്ഷേ മായ മറപ്പിക്കുന്നു. ഈ
ജ്ഞാനമില്ലാതിരുന്ന സമയത്ത് മായ ഒരിയ്ക്കലും മറവിപ്പിക്കുന്നില്ല. അച്ഛനെയോ
അച്ഛന്റെ ജോലിയോ ഒന്നും കുട്ടികള് മറക്കില്ല. നമ്മള് അച്ഛന്റെ സമ്പത്തിന്റെ
അധികാരിയാണ് എന്ന സന്തോഷമുണ്ടായിരിക്കും. സ്വയം പഠിക്കുന്നുമുണ്ട് അതിനോടൊപ്പം
അച്ഛന്റെ സമ്പത്തും ലഭിക്കുന്നു. ഇവിടെ നിങ്ങള് കുട്ടികളും പഠിക്കുന്നുണ്ട്
ബാബയുടെ സമ്പത്തും നിങ്ങള്ക്ക് ലഭിക്കുന്നു. നിങ്ങള് രാജയോഗം
പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് ബാബയുടേതാണ്, ബാബ തന്നെയാണ്
സത്ഗതിയിലേയ്ക്കുള്ള വഴി പറഞ്ഞു തരുന്നത് അത് കൊണ്ട് ബാബ സത്ഗുരുവുമാണ് എന്ന
കാര്യം ബാബയില് നിന്നും മനസ്സിലാക്കുന്നു. ഈ കാര്യങ്ങളൊന്നും മറക്കരുത്. ബാബ
എന്താണോ പറഞ്ഞ് തരുന്നത് അതാണ് കേള്ക്കേണ്ടത്. കുരങ്ങുകളുടെ രൂപത്തിലുള്ള
കളിപ്പാട്ടമുണ്ടല്ലോ - മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്..... . ഇത്
മനുഷ്യരുടെ കാര്യമാണ്. ബാബ പറയുന്നു - ആസുരീയ കാര്യങ്ങള് സംസാരിക്കരുത്,
കേള്ക്കരുത്, കാണരുത്. ഇങ്ങനെയുള്ള കളിപ്പാട്ടങ്ങള് മുന്പ് കുരങ്ങന്മാരുടെ
രൂപത്തിലാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോള് മനുഷ്യരുടെ രൂപത്തിലും
ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ അടുക്കല് നളിനിയെ വെച്ച് ഉണ്ടാക്കിയ ചിത്രം ഉണ്ട്.
ബാബയെ നിന്ദിക്കുന്ന കാര്യങ്ങള് നിങ്ങള് കേള്ക്കരുത്. ബാബ പറയുന്നു, എന്നെ
എത്രമാത്രമാണ് നിന്ദിക്കുന്നത്. നിങ്ങള്ക്കറിയാം - കൃഷ്ണന്റെ ഭക്തര് ചന്ദനത്തിരി
കത്തിച്ച് വയ്ക്കുമ്പോള് രാമന്റെ ഭക്തര് മൂക്ക് അടച്ച് പിടിക്കുന്നു കാരണം
മറ്റൊരു സുഗന്ധം പോലും അവര്ക്ക് ഇഷ്ടപ്പെടുന്നില്ല. പരസ്പരം ശത്രുതയുണ്ടാകുന്നു.
നിങ്ങള് രാമന്റെ വംശികളാണ്. ലോകം മുഴുവനുമുള്ളത് രാവണന്റെ വംശികളാണ്. ഇവിടെ
ചന്ദനത്തിരിയുടെ കാര്യമൊന്നും ഇല്ല. ബാബ സര്വ്വവ്യാപിയാണെന്ന് പറയുന്നതിലൂടെ
എന്ത് അവസ്ഥയായിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം, കല്ലിലും മുള്ളിലുമുണ്ട്
എന്ന് പറഞ്ഞത് കാരണം ബുദ്ധി തന്നെ കല്ലായിപ്പോയി. പരിധിയില്ലാത്ത സമ്പത്ത്
നല്കുന്ന അച്ഛനെ എത്രമാത്രം നിന്ദിക്കുകയാണ്. ആരിലും ജ്ഞാനമില്ല. ജ്ഞാന
രത്നങ്ങള് ഇല്ല പകരം കല്ലുകളാണ്. നിങ്ങള് ഇപ്പോള് ബാബയെ ഓര്മ്മിക്കണം. ബാബ
പറയുന്നു, ഞാന് എന്താണോ എങ്ങനെയാണോ, ആ യഥാര്ത്ഥ രീതിയില് എന്നെ ആരും
അറിയുന്നില്ല. കുട്ടികളിലും നമ്പര്വാറാണ്. ബാബയെ യഥാര്ത്ഥ രീതിയില് ഓര്മ്മിക്കണം.
ബാബയും ചെറിയ ഒരു ബിന്ദുവാണ്, അതില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ട്. ബാബയെ
യഥാര്ത്ഥ രീതിയില് അറിഞ്ഞ് ഓര്മ്മിക്കണം, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം.
നമ്മള് കുട്ടികളാണ് അതിനാല് ബാബയുടെ ആത്മാവ് വലുതും നമ്മുടേതും ചെറുതുമാണ്
എന്നല്ല. ബാബ നോളജ്ഫുള്ളാണ് പക്ഷേ ആത്മാവ് വലുതൊന്നും ആകുന്നില്ല. നിങ്ങള്
ആത്മാക്കളിലും ജ്ഞാനമുണ്ട് പക്ഷേ നമ്പര്വാര് അനുസരിച്ച്. സ്കൂളിലും നമ്പര്വാര്
അനുസരിച്ചാണ് പാസ്സാകുന്നത്. ആര്ക്കും പൂജ്യം മാര്ക്ക് ലഭിക്കില്ല.
കുറച്ചെങ്കിലും മാര്ക്ക് കിട്ടും. ബാബ പറയുന്നു ഞാന് നിങ്ങള്ക്ക് നല്കുന്ന ഈ
ജ്ഞാനം പ്രായലോപപ്പെട്ട് പോകും. ചിത്രങ്ങളൊക്കെയുണ്ട്, ശാസ്ത്രങ്ങളും
എഴുതിവച്ചിട്ടുണ്ട്. ബാബ നിങ്ങള് ആത്മാക്കളോട് പറയുകയാണ് ഹിയര് നോ ഈവിള്..... .
ഈ ആസുരീയ ലോകത്തില് എന്താണ് കാണാനുള്ളത്. ഈ മോശമായ ലോകം കാണുന്നതില് നിന്നും
നിങ്ങളുടെ കണ്ണുകള് അടയ്ക്കൂ. ഇത് പഴയ ലോകമാണ് എന്നത് ആത്മാവ്
മനസ്സിലാക്കുന്നുണ്ട്. ഇതിനോട് എന്തിനാണ് കണക്ഷന് വയ്ക്കുന്നത്. ആത്മാവിന് അറിയാം
ഈ ലോകത്തെ കണ്ട് കൊണ്ടും കാണരുത്. തന്റെ ശാന്തീധാമത്തെയും സുഖധാമത്തെയും
ഓര്മ്മിക്കണം. ആത്മാവിന് ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണ് ലഭിച്ചിരിക്കുകയാണ്,
ഇത് ഓര്മ്മിക്കണം. ഭക്തിയിലും അതിരാവിലെ എഴുന്നേറ്റ് മാല ജപിക്കാറുണ്ട്.
അതിരാവിലത്തെ സമയം വളരെ നല്ലതാണ്. ബ്രാഹ്മണരുടെ സമയമാണ്. ബ്രഹ്മാഭോജനത്തിനും
മഹിമയുണ്ട്. ബ്രഹ്മ ഭോജനമല്ല, ബ്രഹ്മാ ഭോജനമാണ്. നിങ്ങളെയും ബ്രഹ്മാകുമാരി
എന്നതിന് പകരം ബ്രഹ്മകുമാരി എന്ന് വിളിക്കാറുണ്ട്, ഒന്നും മനസ്സിലാക്കുന്നില്ല.
ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരിമാരും കുമാരന്മാരുമല്ലേ. ബ്രഹ്മം എന്നത്
തത്വമാണ്, താമസിക്കുവാനുള്ള സ്ഥലമാണ്, അതിന് എന്ത് മഹിമയാണുള്ളത്. ബാബ
കുട്ടികളോട് പരാതി പറയുകയാണ് -കുട്ടികളേ, ഒരു വശത്ത് നിങ്ങള് എന്നെ പൂജിക്കുന്നു
മറ്റൊരു വശത്ത് നിങ്ങള് നിന്ദിക്കുകയും ചെയ്യുന്നു. നിന്ദിച്ച് നിന്ദിച്ച്
തമോപ്രധാനമായി മാറിയിരിക്കുകയാണ്. തമോപ്രധാനമാവുകയും വേണം, ചക്രം ആവര്ത്തിക്കും.
വലിയ വലിയ ആളുകള് വരുമ്പോള് അവര്ക്ക് തീര്ച്ചയായും ചക്രത്തെക്കുറിച്ച്
മനസ്സിലാക്കികൊടുക്കണം. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്, ഇതില് ശ്രദ്ധ കൊടുക്കണം.
തീര്ച്ചയായും രാത്രിക്ക് ശേഷം പകല് വരും. രാത്രിയ്ക്ക് ശേഷം പകല് വരാതിരിക്കുക,
അങ്ങനെ ഒരിയ്ക്കലും സംഭവിക്കുന്നില്ല. കലിയുഗത്തിന് ശേഷം തീര്ച്ചയായും സത്യയുഗം
വരും. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു.
ബാബ പറയുന്നു - മധുരമധുരമായ കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ,
ആത്മാവ് തന്നെയാണ് സര്വ്വതും ചെയ്യുന്നത്, പാര്ട്ടഭിനയിക്കുന്നത്. നമ്മള്
പാര്ട്ട്ധാരികളാണെങ്കില് നാടകത്തിന്റെ ആദി മദ്ധ്യ അന്ത്യം തീര്ച്ചയായും
അറിയേണ്ടതാണ്, എന്നാല് ഇത് ആരും അറിയുന്നില്ല. ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ആവര്ത്തിക്കുകയാണ്, ഇത് ഡ്രാമ തന്നെയാണ്. എന്താണോ കഴിഞ്ഞുപോയത്
ആ ഓരോ സെക്കന്റും അതുപോലെ ആവര്ത്തിക്കുകയാണ്. ഈ കാര്യങ്ങള് മറ്റാര്ക്കും
മനസ്സിലാക്കുവാന് സാധിക്കില്ല. ബുദ്ധി കുറഞ്ഞവര് എപ്പോഴും തോറ്റ് പോകും അതിന്
ടീച്ചറിന് എന്ത് ചെയ്യുവാന് സാധിക്കും, ടീച്ചറിനോട് കൃപ കാണിക്കുവാനോ
ആശീര്വദിക്കുവാനോ പറയുമോ? ഇതും പഠിത്തമാണ്. ഈ ഗീതാപാഠശാലയില് സ്വയം ഭഗവാനാണ്
രാജയോഗം പഠിപ്പിക്കുന്നത്. കലിയുഗം മാറി തീര്ച്ചയായും സത്യയുഗമാകണം.
ഡ്രാമയനുസരിച്ച് ബാബയ്ക്ക് വരേണ്ടതായുണ്ട്. ബാബ പറയുന്നു- ഞാന് ഓരോ കല്പത്തിലും
സംഗമയുഗത്തിലാണ് വരുന്നത്, ഞാന് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം
കേള്പ്പിക്കുവാനാണ് വരുന്നത് എന്ന് മറ്റാര്ക്കും പറയുവാന് സാധിക്കില്ല. സ്വയം
ശിവോഹം (ഞാന് തന്നെയാണ് ശിവന്) എന്ന് പറയുന്നു. ശിവബാബ വരുന്നത് തന്നെ
പഠിപ്പിക്കുവാന് വേണ്ടിയാണ്, സഹജരാജയോഗം പഠിപ്പിക്കുവാന്. ഏതെങ്കിലും
സന്യാസിയെയോ ഋഷിമാരെയോ ശിവഭഗവാന് എന്ന് വിളിക്കുവാന് സാധിക്കില്ല. ഞാന്
കൃഷ്ണനാണ്, ഞാന് ലക്ഷ്മീ നാരായണനാണ് എന്നൊക്കെ പറയുന്നുണ്ട്. സത്യയുഗത്തിലെ
രാജകുമാരനായിരുന്ന ആ കൃഷ്ണന് എവിടെയിരിക്കുന്നു, ഈ കലിയുഗത്തിലെ
പതീതരായിട്ടുള്ള കൃഷ്ണന് എവിടെയിരിക്കുന്നു. ഇവരില് ഭഗവാനുണ്ട് എന്ന് പറയില്ല.
ഇവര് സത്യയുഗത്തില് രാജ്യം ഭരിച്ചിരുന്നവരായിരുന്നല്ലോ പിന്നെ അവര് എങ്ങോട്ട്
പോയി എന്ന് നിങ്ങള്ക്ക് ക്ഷേത്രങ്ങളില് പോയി ചോദിക്കുവാന് സാധിക്കും.
സത്യയുഗത്തിന് ശേഷം തീര്ച്ചയായും ത്രേത്രായുഗവും ദ്വാപരയുഗവും കലിയുഗവും ഉണ്ടാകും.
സത്യയുഗത്തില് സൂര്യവംശികളുടെ രാജ്യമായിരുന്നു, ത്രേതായുഗത്തില് ചന്ദ്രവംശികള്..........
ഈ ജ്ഞാനമെല്ലാം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇത്രയും ബ്രഹ്മാകുമാരന്മാരും
കുമാരിമാരുമുണ്ട്, തീര്ച്ചയായും പ്രജാപിതാവും ഉണ്ട്. ബ്രഹ്മാവിലൂടെയാണ് മനുഷ്യ
സൃഷ്ടി രചിക്കുന്നത്. ബ്രഹ്മാവിനെ ക്രിയേറ്റര് എന്ന് പറയില്ല. ക്രിയേറ്റര് ഗോഡ്
ഫാദറാണ്. എങ്ങനെയാണ് രചിക്കുന്നത് എന്ന് ബാബ സന്മുഖത്ത് വന്ന് പറഞ്ഞ് തരുന്നു,
ഈ ശാസ്ത്രങ്ങളെല്ലാം പിന്നീടാണ് എഴുതിയത്. ക്രിസ്തു പറഞ്ഞതാണ് പിന്നീട്
ബൈബിളായത്. പിന്നീടാണ് മഹിമ പാടുന്നത്. സര്വ്വരുടേയും സത്ഗതി ദാതാവെന്നും
സര്വ്വരേയും മുക്തമാക്കുന്നവനെന്നും പതീതപാവനനെന്നും ഒരു ബാബയെ തന്നെയാണ്
പറയുന്നത്, അല്ലയോ ഗോഡ് ഫാദര് ദയകാണിക്കൂ എന്ന് ആ ബാബയോടാണ് പറയുന്നത്. ദയ
കാണിക്കൂ ക്രിസ്തുവേ എന്ന് പറയില്ല. അച്ഛന് ഒരാള് തന്നെയാണ്. ബാബ മുഴുവന്
ലോകത്തിന്റെയും അച്ഛനാണ്. സര്വ്വ ദുഃഖങ്ങളില് നിന്നും മോചിപ്പിക്കുന്നവന് ആരാണ്
എന്ന് മനുഷ്യര്ക്ക് അറിയില്ല. ഇപ്പോള് സൃഷ്ടിയും മനുഷ്യരുമെല്ലാം പഴയതും
തമോപ്രധാനവുമാണ്. ഇത് കലിയുഗ ലോകം തന്നെയാണ്. ഗോള്ഡന് ഏജ്ട് യുഗമായിരുന്നല്ലോ,
വീണ്ടും തീര്ച്ചയായും ആവുകയും ചെയ്യും. ഈ ലോകത്തിന്റെ വിനാശമുണ്ടാകും,
ലോകമഹായുദ്ധങ്ങള് ഉണ്ടാകും, പ്രകൃതിയുടെ അനേക ആപത്തുകളും ഉണ്ടാകും. സമയം ഇത്
തന്നെയാണ്. മനുഷ്യ സൃഷ്ടി എത്രമാത്രം വര്ദ്ധിച്ചിരിക്കുകയാണ്.
ഭഗവാന് വന്നുകഴിഞ്ഞു എന്ന് നിങ്ങള് പറയുന്നുണ്ട്. ബ്രഹ്മാവിലൂടെ ഒരു ആദി സനാതന
ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്
കുട്ടികള് മറ്റുള്ളവരോട് വെല്ലുവിളിക്കുകയാണ്. ഡ്രാമയനുസരിച്ച് സര്വ്വരും
കേള്ക്കുന്നുണ്ട്. ദൈവീക ഗുണങ്ങളും ധാരണ ചെയ്യുന്നു. നമ്മളില് യാതൊരു ഗുണങ്ങളും
ഇല്ലായിരുന്നു എന്നത് നിങ്ങള്ക്കറിയാം. കാമ വികാരമാണ് നമ്പര്വണ് അവഗുണം, അത്
എത്രമാത്രം ദു:ഖം നല്കുന്നു. മായയുമായുള്ള ഗുസ്തി നടക്കുകയാണ്. ആഗ്രഹിക്കാതെ
തന്നെ മായയുടെ കൊടുങ്കാറ്റ് വീഴ്ത്തിക്കളയുന്നു. ഇത് കലിയുഗമാണല്ലോ. മുഖം
കറുപ്പിച്ച് കളയുന്നു. നീല നിറത്തിലുള്ള മുഖം എന്ന് പറയാറില്ല. സര്പ്പ
ദംശനമേറ്റത് കാരണമാണ് കൃഷ്ണന് നീലനിറമായിപ്പോയത് എന്നാണ് കാണിക്കുന്നത്. മാനം
രക്ഷിക്കാന് വേണ്ടിയാണ് നീലകാര്വര്ണ്ണന് എന്ന് കൃഷ്ണനെ പറയുന്നത്. കറുത്ത
മുഖമാണ് കാണിക്കുന്നതെങ്കില് മാനം പോകുന്നു. ദൂരദേശമായ നിരാകാരീ ലോകത്ത്
നിന്നുമാണ് ഈ യാത്രക്കാരന് വരുന്നത്. കലിയുഗീ ലോകത്തില്, പതീതമായ ശരീരത്തില്
വന്ന് ഇദ്ദേഹത്തെയും പവിത്രമാക്കുന്നു. ബാബ പറയുന്നു, നിങ്ങള്ക്കും
സതോപ്രധാനമാകണം. നിങ്ങള് എന്നെ ഓര്മ്മിക്കൂ അപ്പോള് വികര്മ്മം നശിക്കും പിന്നെ
നിങ്ങള് വിഷ്ണുപുരിയുടെ അധികാരിയായിത്തീരും. ജ്ഞാനത്തിന്റെ ഈ കാര്യങ്ങളെല്ലാം
മനസ്സിലാക്കേണ്ടതാണ്. ബാബ ജ്ഞാനി യുമാണ് യോഗിയുമാണ്. തേജോമയമായ ബിന്ദുരൂപമാണ്.
ബാബയില് ജ്ഞാനവുമുണ്ട്. പേരും രൂപവും ഇല്ല എന്നല്ല. ബാബയുടെ രൂപമെന്താണ് എന്ന്
ലോകത്തിലുള്ളവര് അറിയുന്നില്ല. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നു, എന്നെയും
ആത്മാവെന്ന് തന്നെയാണ് വിളിക്കുന്നത്, എന്നാല് സുപ്രീം ആത്മാവ് എന്നാണ്. പരമമായ
ആത്മാവ് എന്നതിനെ ഒരുമിച്ച് പരമാത്മാവ് എന്ന് പറയുന്നു. പരമാത്മാവ് അച്ഛനുമാണ്
ടീച്ചറുമാണ്. നോളജ്ഫുള് എന്നും വിളിക്കുന്നുണ്ട്. ഈശ്വരന് ജ്ഞാനത്തിന്റെ
സാഗരമാണ് അര്ത്ഥം സര്വ്വരുടെയും ഉള്ളിലുള്ള കാര്യങ്ങളെ അറിയുന്നവനാണ് എന്നാണ്
മറ്റുള്ളവര് കരുതുന്നത്. അഥവാ പരമാത്മാവ് സര്വ്വവ്യാപിയാണ് എങ്കില് സര്വ്വരും
നോളജ്ഫുള് ആയിരിക്കില്ലേ. പിന്നെ ആ ഒന്നിനെ മാത്രം എന്തിനാണ് പറയുന്നത്.
മനുഷ്യരുടേത് എത്രമാത്രം തുച്ഛ ബുദ്ധിയാണ്. ജ്ഞാനത്തിന്റെ കാര്യങ്ങളെ
അറിയുന്നേയില്ല. ബാബ ജ്ഞാനത്തിന്റെയും ഭക്തിയുടെയും വ്യത്യാസം പറഞ്ഞ്
തരുന്നു-ആദ്യം ജ്ഞാനമാകുന്ന പകലാണ്, അതായത് സത്യയുഗവും ത്രേതായുഗവും പിന്നെ
ദ്വാപര കലിയുഗമാകുന്ന രാത്രി. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. ഈ
രാജയോഗത്തിന്റെ ജ്ഞാനം ഹഠയോഗികള്ക്ക് പറഞ്ഞ് തരുവാന് സാധിക്കില്ല,
ഗൃഹസ്ഥികള്ക്കും പറഞ്ഞ് തരുവാന് സാധിക്കില്ല കാരണം അപവിത്രമാണ്. ഇപ്പോള് രാജയോഗം
ആര് പഠിപ്പിക്കും? ആരാണോ എന്നെമാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മങ്ങള് നശിക്കും
എന്ന് പറയുന്ന ബാബ. നിവൃത്തി മാര്ഗ്ഗത്തിന്റെ ധര്മ്മം തന്നെ വേറെയാണ്, അവര്
പ്രവൃത്തി മാര്ഗ്ഗത്തിന്റെ ജ്ഞാനം എങ്ങനെ പറഞ്ഞ് തരും. ഇവിടെ സര്വ്വരും
പറയുന്നുണ്ട് - ഗോഡ് ഫാദര് ഈസ് ട്രൂത്ത് . സത്യം പറഞ്ഞ് തരുന്നവന് ബാബ തന്നെയാണ്.
ആത്മാവിന് ബാബയുടെ സ്മൃതി വരുന്നുണ്ട്, അതുകൊണ്ടാണ് ബാബാ വന്ന് ഞങ്ങള്ക്ക്
നരനില് നിന്നും നാരായണനാകുവാന് വേണ്ടിയുള്ള സത്യം സത്യമായ കഥ കേള്പ്പിക്കൂ,
എന്ന് പറഞ്ഞ് നമ്മള് ബാബയെ ഓര്മ്മിക്കുന്നത്. ബാബ നിങ്ങള്ക്ക് സത്യനാരായണന്റെ
കഥ കേള്പ്പിക്കുകയാണ്. മുന്പ് നിങ്ങള് അസത്യമായ കഥയാണ് കേട്ടിരുന്നത്. ഇപ്പോള്
നിങ്ങള് സത്യമായ കഥ കേള്ക്കുന്നു. അസത്യമായ കഥ കേട്ട് കേട്ട് ആരും
നാരായണനാകുന്നതേയില്ല, പിന്നെ അതെങ്ങനെ സത്യ - നാരായണന്റെ കഥയാകും? മനുഷ്യര്ക്ക്
ആരേയും നരനില് നിന്നും നാരായണനാക്കുവാന് കഴിയില്ല. ബാബ തന്നെയാണ് വന്ന്
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നത്. ബാബ വരുന്നതും ഭാരതത്തില് തന്നെയാണ്.
പക്ഷേ എപ്പോള് വരുന്നു, ഇതാരും മനസ്സിലാക്കുന്നില്ല. ശിവനെയും - ശങ്കരനെയും
ഒന്നാക്കി കാണിച്ച് കഥകളും എഴുതി വച്ചിരിക്കുന്നു. ശിവപുരാണവും ഉണ്ട്. ഗീത
കൃഷ്ണന്റേതെന്ന് പറയുന്നു, പിന്നെ ശിവപുരാണം ഉയര്ന്നതായി. വാസ്തവത്തില് ജ്ഞാനം
ഗീതയിലാണ്. ഭഗവാനുവാച - മന്മനാ ഭവ. ഈ വാക്ക് ഗീതയിലല്ലാതെ ഒരു ശാസ്ത്രത്തിലും
ഇല്ല. സര്വ്വ ശാസ്ത്രങ്ങളുടേയും ശിരോമണിയാണ് ഗീത എന്നും പാടുന്നതും.
ഭഗവാന്റേതാണ് ശ്രേഷ്ഠമായ വഴി. നമ്മള് പറയുന്നത് കുറച്ച് വര്ഷത്തിനുള്ളില് തന്നെ
ശ്രേഷ്ഠാചാരി ലോകം സ്ഥാപിക്കപ്പെടും എന്നതാണ്, ഈ കാര്യം ആദ്യം അവര്ക്ക് പറഞ്ഞ്
കൊടുക്കണം. ഇപ്പോള് ഭ്രഷ്ടാചാരി ലോകമാണ്. ശ്രേഷ്ഠാചാരി ലോകത്തില് എത്ര കുറച്ച്
മനുഷ്യരാണുള്ളത്. ഇപ്പോള് എത്ര അധികം മനുഷ്യരാണ്. വിനാശവും മുന്നില്
നില്ക്കുന്നു. ബാബ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. സമ്പത്തും ബാബയില്
നിന്നുതന്നെയാണ് ലഭിക്കുന്നത്. ബാബയോട് തന്നെയാണ് യാചിക്കുന്നതും. ചിലര്ക്ക് ധനം
കൂടുതല് ഉണ്ടായിരിക്കും, കുട്ടികള് ഉണ്ടായിരിക്കും, ഇതെല്ലാം ഭഗവാന് നല്കിയതാണ്
എന്ന് പറയും. അപ്പോള് ഭഗവാന് ഒന്നാണല്ലോ പിന്നെ എല്ലാവരിലും എങ്ങനെ ഭഗവാന്
ഉണ്ടാകും? ഇപ്പോള് ആത്മാക്കളോട് ബാബ പറയുന്നു ബാബയെ ഓര്മ്മിക്കൂ. ആത്മാവും
പറയുന്നു പരമാത്മാവാണ് നമുക്ക് ജ്ഞാനം നല്കിയത്, പിന്നീട് നമ്മള് സഹോദര
ആത്മാക്കള്ക്ക് നല്കുന്നു. സ്വയത്തെ ആത്മാവ് എന്ന് മനസ്സിലാക്കി എത്ര സമയം ബാബയെ
ഓര്മിച്ചു എന്നതിന്റെ ചാര്ട്ട് വയ്ക്കുന്നതിലും വിശാല ബുദ്ധി വേണം.
ദേഹീഅഭിമാനിയായി ബാബയെ ഓര്മ്മിക്കുമ്പോഴാണ് വികര്മ്മം വിനാശമാകുന്നത്. ജ്ഞാനം
വളരെ സഹജമാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെ
തന്റെ ഉന്നതി ഉണ്ടാകും. പക്ഷേ ഈ ചാര്ട്ട് വളരെ കുറച്ചുപേര് മാത്രമാണ് എഴുതുന്നത്.
ദേഹീ അഭിമാനിയായി ബാബയെ ഓര്മ്മിക്കുന്നതിലൂടെ ഒരിക്കലും ആര്ക്കും ദു:ഖം
നല്കില്ല. ബാബ വരുന്നത് സുഖം നല്കുവാനാണ്, അതിനാല് കുട്ടികളും എല്ലാവര്ക്കും
സുഖം കൊടുക്കണം. ആര്ക്കും ഒരിക്കലും ദു:ഖം കൊടുക്കരുത്. ബാബയുടെ ഓര്മ്മയിലൂടെ
എല്ലാ ഭൂതവും ഓടിപ്പോകും, ഇത് വളരെ ഗുപ്തമായ പരിശ്രമമാണ്. ശരി
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
ആസുരീയവും മോശവുമായ ലോകത്തിന് നേരെ തന്റെ കണ്ണുകള് അടയക്കണം. ഇത് പഴയ ലോകമാണ്
ഇതിനോട് യാതൊരു കണക്ഷനും വയ്ക്കരുത്, ഇതിനെ കണ്ടുകൊണ്ടും കാണാതിരിക്കണം.
2) ഈ പരിധിയില്ലാത്ത
ഡ്രാമയിലെ പാര്ട്ട്ധാരികളാണ് നമ്മള്, ഇത് ഓരോ സെക്കന്റും
ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു, ഏതൊന്നാണോ കഴിഞ്ഞുപോയത്, അത് വീണ്ടും
ആവര്ത്തിക്കും... ഇത് സ്മൃതിയില് വച്ച് ഓരോ കാര്യത്തിലും പാസ്സാകണം. വിശാല
ബുദ്ധിയുള്ളവരാകണം.
വരദാനം :-
യാഥാര്ത്ഥ്യത്തിലൂടെ രാജകീയതയുടെ പ്രത്യക്ഷരൂപം കാണിക്കുന്ന സാക്ഷാത്കാര
മൂര്ത്തിയായി ഭവിക്കട്ടെ.
ഇപ്പോള് ഓരോ ആത്മാവും
പ്രത്യക്ഷരൂപത്തില് തന്റെ യാഥാര്ഥ്യത്തിലൂടെ രാജകീയതയുടെ സാക്ഷാത്കാരം
ചെയ്യിപ്പിക്കുന്ന സമയം വരും. പ്രത്യക്ഷതയുടെ സമയത്ത് മാലയിലെ മണിയുടെ നമ്പറും
ഭാവിയിലെ രാജ്യത്തിന്റെ സ്വരൂപവും രണ്ടും പ്രത്യക്ഷമാകും. ഇപ്പോള്
മത്സരിച്ച്-മത്സരിച്ച് അല്പ്പാല്പ്പം മടുപ്പാകുന്ന പൊടിയുടെ പര്ദ്ദ
തിളങ്ങിക്കൊണ്ടിരിക്കുന്ന രത്നങ്ങളെ മറച്ചുകളയുന്നു, അന്തിമ സമയത്ത് ഈ മൂടുപടം
നീങ്ങും, പിന്നെ ഒളിഞ്ഞുകിടക്കുന്ന രത്നങ്ങള് അതാതിന്റെ സമ്പന്നരൂപത്തില്
പ്രത്യക്ഷപ്പെടും, റോയല് ഫാമിലി ഇപ്പോള് മുതലേ തങ്ങളുടെ രാജകീയത കാണിക്കും,
അതായത് തങ്ങളുടെ ഭാവി പദവി സ്പഷ്ടമാക്കും, അതിനാല്
യാഥാര്ത്ഥ്യ(റിയാലിറ്റി)ത്തിലൂടെ രാജകീയത(റോയല്റ്റി)യുടെ സാക്ഷാത്കാരം
ചെയ്യിപ്പിക്കൂ.
സ്ലോഗന് :-
ഏതെങ്കിലും
വിധിയിലൂടെ വ്യര്ത്ഥത്തെ സമാപ്തമാക്കി സമര്ത്ഥത്തെ പുറത്ത് കൊണ്ടുവരൂ.
അവ്യക്ത സൂചനകള്:-
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.
സ്വയത്തിന്റെ മംഗളം
ചെയ്യുന്നതിനും സ്വയത്തെ പരിവര്ത്തനപ്പെടുത്തുന്നതിനും വേണ്ടി വിശേഷിച്ച്
ഏകാന്തവാസിയും അന്തര്മുഖിയുമാകൂ. നോളേജ്ഫുള്ളാണ് എങ്കിലും പവര്ഫുള്ളാകൂ. ഓരോ
കാര്യത്തിന്റെയും അനുഭവത്തില് സ്വയത്തെ സമ്പന്നമാക്കൂ. ആരുടെ സന്താനമാണ്?
എന്താണ് പ്രാപ്തി? ഈ ആദ്യപാഠത്തിന്റെ അനുഭവീമൂര്ത്തിയാകൂ, ഏകതയും ഏകാഗ്രതയും
സ്വായത്തമാക്കൂ എങ്കില് സഹജമായിത്തന്നെ മായാജീത്താകും.