22.02.26    Avyakt Bapdada     Malayalam Murli    05.02.2009     Om Shanti     Madhuban


സേവനം ചെയ്യുമ്പോൾ ഡബിൾ ലൈറ്റ് സ്ഥിതിയിലൂടെ ഫരിശ്ത സ്ഥിതിയുടെ അവസ്ഥയിലിരിക്കൂ, അശരീരിയാകുന്നതിന്റെ അഭ്യാസം ചെയ്യൂ.


ഇന്ന് ബാപ്ദാദ നാനാഭാഗത്തുമുള്ള കുട്ടികളുടെ മൂന്ന് രൂപങ്ങളാണ് കാണുന്നത്. ബാബയുടെ മൂന്നു രൂപങ്ങളെ അറിയുന്നത് പോലെ കുട്ടികളുടെയും മൂന്ന് രൂപങ്ങൾ കാണുകയാണ്. അത് ഈ സംഗമയുഗത്തിന്റെ ലക്ഷ്യവും ലക്ഷണവുമാണ്, ആദ്യത്തെ സ്വരൂപം ബ്രാഹ്മണനാണ്, രണ്ടാമത്തേത് ഫരിശ്ത മൂന്നാമത്തേത് ദേവതയാണ്. ബ്രാഹ്മണനിൽ നിന്നും ഫരിശ്തയാകുന്നു, ഫരിശ്തയിൽ നിന്നും ദേവതയാകുന്നു. അപ്പോൾ വർത്തമാനസമയത്ത് പ്രത്യേകമായി ഏത് ലക്ഷ്യമാണ് മുന്നിൽ ഉള്ളത്? ഫരിശ്തയാകാതെ ദേവതയാകാൻ കഴിയില്ല. വർത്തമാന സമയവും സ്വന്തം പുരുഷാർത്ഥവുമനുസരിച്ച് ഇപ്പോഴത്തെ ലക്ഷ്യമാണ് ഫരിശ്തയാകുക. സംഗമ യുഗത്തിന്റെ പൂർണ്ണസ്വരൂപം ഫരിശ്തയും ദേവതയുമാകുക എന്നതാണ്. ഫരിശ്തയുടെ നിർവചനം അറിയാം, ഫരിശ്ത എന്നാൽ പഴയ ലോകത്തിന്റെ സംബന്ധവും സംസ്കാരവും സങ്കല്പങ്ങളിൽ നിന്നും ലാഘവത്വം. പഴയ എല്ലാ സംസ്ക്കാരങ്ങളിലും ലാഘവത്വം വേണം. നിങ്ങളുടെ സംസ്കാരസ്വഭാവത്തിൽ,ലോകത്തിൽ ലാഘവത്വമല്ല, ഫരിശ്തയുടെ അർത്ഥമാണ് സർവ്വരുടെയും സംബന്ധത്തിൽ വരുമ്പോഴും സർവ്വരുടെയും സ്വഭാവ സംസ്കാരങ്ങളോട് ലാഘവത്വം. ഈ ലാഘവത്വത്തിന്റെ അടയാളമെന്താണ്? ആ ഫരിശ്ത ആത്മാവ് സർവ്വരുടെയും പ്രീയപെട്ടവരായിരിക്കും.ചിലരുടെ മാത്രം സ്നേഹമല്ല, എല്ലാവർക്കും പ്രീയപെട്ടവർ. ഏതുപോലെ എല്ലാവരും ബ്രഹ്മബാബ ഞങ്ങളുടേതാണ് എന്ന് കരുതിയിരുന്നു. എന്റെ ബാബ എന്ന് പറയുന്നു. അതുപോലെ ഫരിശ്ത എന്നാൽ എല്ലാവരുടെയും പ്രിയപ്പെട്ടവർ.പല കുട്ടികളും ബ്രഹ്മബാബയെ ബ്രഹ്മാവ് മാത്രം എന്ന് കരുതുന്നു, നിങ്ങൾ എല്ലാവരും നിങ്ങളുടെ സമനാരായ ബ്രാഹ്മണ ആത്മാക്കളിൽ കണ്ടു, നിങ്ങളുടെയെല്ലാം പ്രീയപ്പെട്ട ദാദിയെ, എന്റെ ദാദിയാണെന്ന് എല്ലാവരും അനുഭവം ചെയ്യുന്നുണ്ട്. സർവ്വരോടുമുള്ള സ്വഭാവവും സംസ്ക്കാരവും ഈ ലോകത്തിലിരിക്കുമ്പോഴും വേറിട്ടതും പ്രീയപെട്ടതുമാണ്, എല്ലാവരും അധികാരത്തോടെ എന്റെ ദാദി എന്ന് വിളിച്ചു. എന്താണ് കാരണം? സ്വഭാവത്തിലും സംസ്കാരത്തിലും ലാഘവത്വം ഉണ്ടായിരുന്നു. എല്ലാവർക്കും എന്റേ താണെന്ന അനുഭവം നൽകി. ഉദാഹരണമായിരുന്നു. ജഗദംബയേയും കണ്ടു പലരും അവർ ജഗദംബയായിരുന്നില്ലേ എന്ന് ചിന്തിക്കുന്നു. പക്ഷെ ദാദി താങ്കൾ ബ്രാഹ്മണ പരിവാരത്തെപോലെ ഒപ്പമുണ്ടായിരുന്നു.അവരോട് പുരുഷാർത്ഥം കേൾക്കുകയോ ചോദിക്കുകയോ ചെയ്താൽ അവരുടെ മുഖത്തിലൂടെ സദാ ഒരു വാക്കാണ് വന്നിരുന്നത് ഇപ്പോൾ കർമ്മതീതമാകണം. കർമ്മതീതമാകുന്നതിന്റെ ലഹരിയിൽ ഈ വാക്കുകൾ മറ്റുള്ളവർക്കും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കണം. അതിനാൽ ഓരോ ബ്രാഹ്മണന്റെയും ലക്ഷ്യവും ലക്ഷണവും ഇതായിരിക്കണം, ഉണ്ട് പക്ഷെ അത് നമ്പർവാർ ആണ്. ഈ ലഹരിയുണ്ടാകണം ഇപ്പോൾ ഫരിശ്തയാകണം. ഫരിശ്തയുടെ അർത്ഥമാണ് ഈ ദേഹവും, സാകാരദേഹത്തിൽ നിന്നും വേറിട്ട് സദാ പ്രകാശത്തിന്റെ ശരീരധാരി. ഫരിശ്ത എന്നാൽ ഈ കർമ്മേന്ദ്രിയങ്ങളുടെ രാജാവ്.

ബാപ്ദാദ മുൻപും കേൾപ്പിച്ചിട്ടുള്ളതാണ് മുഴുവൻ സൃഷ്ടിയുടെ ചക്രത്തിലും തന്റെ ഓരോ കുട്ടികളും ഓരോ രാജാവാണ്, സ്വരാജ്യാധികാരി ആണ് എന്ന് ഒരേയൊരു ബാപ്ദാദ മാത്രമാണ് അഭിമാനത്തോടെ പറയുന്നത്. ഫരിശ്തയുടെ അർത്ഥമാണ് സ്വരാജ്യാധികാരി. അങ്ങനെയുള്ള സ്വരാജ്യാധികാരി ആത്മാവ് പ്രകാശത്തിന്റെ സ്വരൂപധാരിയാണ്. അങ്ങനെ പ്രകാശത്തിന്റെ ലാഘവത്വ സ്ഥിതിയിലിരുന്നു മറ്റുള്ളവരെ കണ്ട്മുട്ടുമ്പോൾ അവരുടെ മസ്തകത്തിൽ നടക്കുമ്പോഴും കറങ്ങുമ്പോഴും ആത്മജ്യോതിയുടെ ബോധം കാണപ്പെടും. ഇപ്പോൾ ഈ തീവ്രപുരുഷാർത്ഥത്തിന്റെ ലക്ഷ്യവും ലക്ഷണവും സദാ ഇമെർജ് ആക്കി വയ്ക്കൂ. ഏതുപോലെ ബ്രഹ്മബാബയെ കാണുമ്പോൾ ആരെങ്കിലും കാണുകയോ, ദൃഷ്ടി എടുക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ എന്താണ് കാണുന്നത്?അവസാനം അനുഭവം ചെയ്തു ബ്രഹ്മബാബ സംസാരിച്ചിരിക്കുമ്പോൾ മധുരമായ അശരീരി സ്ഥിതിയിൽ സ്ഥിതി ചെയ്യുമായിരുന്നു. എത്ര സേവനത്തിന്റെ വാർത്തകൾ ഉണ്ടായിരുന്നാലും, മറ്റുള്ളവർക്കും സെക്കന്റിൽ അശരീരിയുടെ അനുഭവം ചെയ്യിപ്പിച്ചുകൊണ്ടിരുന്നു ഏതെങ്കിലും മുരളി പരിശോധിച്ചാലും, ആവർത്തിച്ച് അശരീരി ആത്മാവാണ്, ആത്മാവിന്റെ പാഠം ഒരു മുരളിയിൽ എത്ര തവണയാണ് ഓർമ്മിപ്പിക്കുന്നത്. ഇപ്പോൾ സമയത്തിനനുസരിച്ച് ചെറിയ ചെറിയ വിസ്താരത്തിന്റെ കാര്യങ്ങൾ, സ്വഭാവ സംസ്കാരത്തിന്റെ കാര്യങ്ങൾ അശരീരി അവസ്ഥയിൽ നിന്നും ദൂരെയാക്കുന്നു. ഇപ്പോൾ ഇതിൽ മാറ്റം ഉണ്ടാകണം.

ബാപ്ദാദ കണ്ടു സേവനത്തിന്റെ ഫലങ്ങൾ നല്ലതാണ്, ഭൂരിപക്ഷത്തിനും സേവനത്തിന്റെ ഉന്മേഷവും ഉത്സാഹവും ഉണ്ട്. പദ്ധതികൾ തയ്യാറാക്കികൊണ്ടിരിക്കുന്നു. സന്ദേശം നൽകേണ്ടതും ആവശ്യമാണ്, ബാപ്ദാദ ഇപ്പോഴും വ്യത്യസ്ത വിഭാഗങ്ങളുടെ വ്യത്യസ്ത സ്ഥാനങ്ങളിൽ സേവനത്തിന്റെ നല്ല ഫലങ്ങൾ കണ്ടു. സേവനത്തിനോടൊപ്പം അശരീരിയാകുന്നതിന്റെ വായുമണ്ഡലം, കുറഞ്ഞ പരിശ്രമത്തിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുന്നു. കേൾക്കുമ്പോൾ നല്ലതായി തോന്നുന്നു, എന്നാൽ വായുമണ്ഡലത്തിൽ നിന്ന് അശരീരിയുടെ ദൃഷ്ടിയിലൂടെ അനുഭവം ചെയ്യുന്നത്, അനുഭവം മറക്കുകയില്ല.അതിനാൽ ഫരിശ്തയുടെ ഈണം ഇപ്പോൾ സേവനത്തിൽ കൂട്ടിചേർക്കൂ. ശാന്തിയുടെ, സന്തോഷത്തിന്റെ, സുഖത്തിന്റെ, ആത്മീയ സ്നേഹത്തിന്റെ അനുഭവം ആർക്കെങ്കിലും ചെയ്യിപ്പിക്കൂ.പെരുമാറ്റത്തിൽ കാണിക്കുന്ന സ്നേഹവും പാലനയും, സംബന്ധത്തിലും, പരിവാരത്തിലും നിന്ന് അത് അനുഭവം ചെയ്തിട്ട് പോകുന്നു,എന്നാൽ അതീന്ദ്രിയ സുഖത്തിന്റെ അനുഭവം,ശാന്തിയും ആത്മീയ ലഹരിയും ഇപ്പോൾ വായുമണ്ഡലത്തിലും വൈബ്രേഷനിലും കൂടി പ്രത്യേകമായി ശ്രദ്ധ കൊടുക്കൂ. ഏതുപോലെ സംവിധാനത്തിൽ പ്രഭാവിതരായി പോകുന്നുണ്ട്, അതുപോലെ പരിവാരത്തിന്റെ സ്നേഹത്തിന്റെ സംവിധാനം മറ്റെവിടെയും ലഭിക്കില്ല, അതുപോലെ ഇപ്പോൾ ഏതെങ്കിലുമൊക്കെ ശക്തിയുടെ എന്തെങ്കിലും പ്രാപ്തി ചെയ്യിപ്പിച്ചിട്ട് പോകണം. ഇപ്പോൾ 70-72 വർഷം പൂർത്തിയാക്കുകയാണ്, ഇത്രയും സമയത്തെ ഫലങ്ങളിൽ എന്താണ് കണ്ടത്! പരിശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും ബ്രഹ്മകുമാരിമാരുടെ പ്രവർത്തനം, ബ്രഹ്മകുമാരിമാരുടെ അറിവ് വളരെ നല്ലതാണ്. ആരാണ് ദാതാവ്! ആരാണ് നടത്തുന്നത്! ഉറവിടം ആരാണ്! നിങ്ങളിൽ നിന്ന് ബാബ എന്ന വാക്ക് കേട്ടിട്ട് പറയുന്നു,ഇവരുടെ ബാബയാണ്, പക്ഷെ എന്റെ ബാബ ഇതാണ്, ബാബയുടെ പ്രത്യക്ഷത ഇപ്പോൾ ഗുപ്ത രൂപത്തിലാണ്. ബാബ ബാബ എന്ന പറയുന്നുണ്ട്,പക്ഷെ എന്റെ ബാബ, ഞാൻ ബാബയുടേതാണ്,ബാബ എന്റേതാണ്, ഇത് കോടിയിൽ ചിലരാണ് പറയുന്നത്.

അപ്പോൾ സംഗമയുഗത്തിന്റെ ലക്ഷ്യം എന്താണ്? ആത്മാക്കളാകുന്ന നമ്മുടെ ബാബ വന്നിരിക്കുകയാണ്, ബാബയിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്!ഈ പ്രഭാവം ഫരിശ്ത സ്ഥിതിയിലൂടെ അന്തരീക്ഷത്തിൽ വ്യാപിക്കും. ഇവരുടെ ദൃഷ്ടിയിലൂടെ വെളിച്ചം ലഭിക്കുന്നു.ഇവരുടെ ദൃഷ്ടിയിൽ ആത്മീയതയുടെ വെളിച്ചം കാണപ്പെടുന്നു, ഇപ്പോൾ തീവ്ര പുരുഷാർത്ഥത്തിന് ഈ ലക്ഷ്യം വയ്ക്കൂ ഞാൻ ഡബിൾ ലൈറ്റ് ഫരിശ്തയാണ്, നടക്കുമ്പോഴും സഞ്ചരിക്കുമ്പോഴും ഫരിശ്ത സ്വരൂപത്തിന്റെ അനുഭവം വർധിപ്പിക്കൂ. സെക്കന്റിൽ ഏതെങ്കിലും സങ്കല്പത്തെ സമാപ്തമാക്കുന്നതിനായി സ്വഭാവ സംസ്കാരങ്ങളിൽ ഡബിൾ ലൈറ്റ് ആകൂ. പല കുട്ടികളും പറയുന്നു, ഞങ്ങൾ ലാഘവത്തോടെയാണ് ഇരിക്കുന്നത്, എന്നാൽ മറ്റുള്ളവർ ഞങ്ങളെ അറിയുന്നില്ല. എന്നാൽ അങ്ങനെയുള്ള ഡബിൾ ലൈറ്റ് ഫരിശ്തയാണ്,ഡബിൾ ലൈറ്റിന്റെ പ്രകാശം എങ്ങനെ മറയ്ക്കാൻ കഴിയും? ടോർച്ച് പോലെയുള്ള സ്ഥൂലമായ ചെറിയ വെളിച്ചമായാലും,തീപ്പെട്ടി കൊള്ളിയുടെ വെളിച്ചമായാലും എല്ലായിടത്തും കാണപ്പെടും,മറഞ്ഞിരിക്കില്ല, ഇത് ആത്മീയ വെളിച്ചമാണ്, നമ്മുടെ വായുമണ്ഡലത്തിലൂടെ അവരെ അനുഭവം ചെയ്യിപ്പിക്കൂ ഇവർ ആരാണ്! ജഗദംബയോ ദാദിയോ എന്നെ അറിയില്ല എന്ന് പറയുന്നില്ല. തന്റെ വായുമണ്ഡലത്തിലൂടെ സർവ്വരുടേയും പ്രീയപെട്ടവരായി മാറി, അതിനാലാണ് ദാദിയുടെ ഉദാഹരണം നൽകിയിരിക്കുന്നത്, കാരണം ബ്രഹ്മബാബയ്ക്ക് പോലും, ശിവബാബ ബ്രഹ്മബാബയിൽ ഉണ്ടായിരുന്നെന്ന് നമ്മൾ ചിന്തിച്ചിരുന്നു, ശിവബാബയെ കുറിച്ച് ചിന്തിച്ചിരുന്നു ശിവബാബ നിരാകാരനാണ്, വേറിട്ടതും നിരാകരനുമാണ്, നമ്മൾ സ്തൂല ശരീരധാരികളാണ്. ഇത്ര വലിയ സംഘടനയിലാണ് ജീവിക്കുന്നത്. സംസ്കാരങ്ങളെ യോജിപ്പിക്കുന്നതിന്റെ അർത്ഥമാണ് ഫരിശ്തയാകുക. സംസ്കാരങ്ങളെ കണ്ടു പല കുട്ടികളും നിരാശരാകുന്നു, ബാബ വളരെ നല്ലതാണ്,ബ്രഹ്മബാബ വളരെ നല്ലതാണ്, ജ്ഞാനം വളരെ നല്ലതാണ്. പ്രാപ്തികൾ വളരെ നല്ലതാണ്,സംസ്ക്കാര സ്വഭാവം യോജിപ്പിക്കുന്നതിന്റെ അർത്ഥമാണ് സർവ്വരുടേയും പ്രീയപ്പെട്ടവരാകുക. ചിലരുടെ പ്രീയപെട്ടവർ അല്ല, കാരണം പല കുട്ടികളൂം പറയുന്നു ചിലരുടെ വിശേഷതകൾ കാണുമ്പോൾ തന്നെ സ്നേഹം ഉണ്ടാകുന്നു. ഇവരുടെ സംസാരം നല്ലതാണ്, ഇവരിൽ ഇന്ന വിശേഷത വളരെ നല്ലതാണ്, വാക്കുകൾ വളരെ നല്ലതാണ്, ഫരിശ്തയാകുന്നതിനു ഇത് തടസമാകുന്നു. പ്രീയപ്പെട്ടവരാക്കൂ, ആത്മാവാകുന്ന ഞാൻ വേറിട്ടതാണ്, വേറിട്ട അവസ്ഥയിലിരുന്നു പ്രീയപ്പെട്ടവരാകൂ. വിശേഷത കാരണം പ്രീയപ്പെട്ടവർ അല്ല. ഇവരുടെ ഈ ഗുണം എനിക്ക് ഇഷ്ടമാണ്, അത് ധാരണ ചെയ്തകൊള്ളൂ, അത് കാരണം മാത്രം സ്നേഹിയാകുന്നത് തെറ്റാണ്. ഫരിശ്ത എല്ലാവർക്കും പ്രീയപ്പെട്ടതാണ്, ഓരോരുത്തരും എന്റേത് എന്നാണ് പറയുക, സ്വന്തമാണ് എന്ന അനുഭവം ഉണ്ടാകും. അങ്ങനെയുള്ള ഫരിശ്ത അവസ്ഥയിൽ രണ്ട് കാര്യങ്ങളാണ് വിഘ്നം ഉണ്ടാക്കുന്നത്. ഒന്ന് ദേഹബോധമാണ്. ദേഹബോധവും ദേഹാഭിമാനവും, ജ്ഞാനത്തിൽ എത്രമാത്രം മുന്നോട്ട് പോകുന്നുവോ ഇടയ്ക്ക് തന്നോടുള്ള ദേഹാഭിമാനം വരുന്നു, ആ ദേഹാഭിമാനം താഴ്ത്തുന്നു.എന്ത് ദേഹാഭിമാനമാണ് വരുന്നത്? ഏതൊക്കെ വിശേഷതയാണോ ഉള്ളത് ആ വിശേഷതകൾ കാരണം അഭിമാനം ഉണ്ടാകുന്നു. ഞാനും ചെറുതല്ല, എല്ലാവർക്കും എന്റെ സംസാരം ഇഷ്ടമാണ്. എന്റെ സേവനത്തിന്റെ പ്രഭാവം ഉണ്ടാകുന്നു. ഏത് കലയും, ഞാൻ കൈകാര്യം ചെയ്യുന്ന രീതി വളരെ നല്ലതാണ്, എന്റെ കോഴ്സ് നടത്തുന്ന രീതി വളരെ നല്ലതാണ്, ഈ അഭിമാനം സേവനത്തിലോ പുരുഷാർത്ഥത്തിലോ മുന്നോട്ട് പോകുന്നവർക്ക് അഭിമാനത്തിന്റെ രൂപത്തിൽ വരുന്നു. ഇതും പരിശോധിക്കണം, അഭിമാനമുള്ള ഒരാൾക്ക് അഭിമാനമാനിക്കുന്നുവെങ്കിൽ അത് പരിശോധിക്കുന്നതിനുള്ള വിധിയാണ്, അഭിമാനമുള്ളവരെ ചെറുതായെങ്കിലും അപമാനിച്ചാൽ, അവരുടെ ചിന്തകളുടെ, അഭിപ്രായത്തിന്റെ , കലയുടെ , കൈകാര്യം ചെയ്യുന്നതിന്റെ അപമാനം പെട്ടെന്ന് അനുഭവപ്പെടും. അപമാനം അനുഭവപ്പെട്ടാൽ അതിന്റെ സൂക്ഷമ അടയാളമായി അഹങ്കാരം ക്രോധത്തിന്റെ അംശം ഉണ്ടാകുന്നു. അത് നിങ്ങളെ ഫരിശ്തയാകാൻ അനുവദിക്കില്ല. വർത്തമാന സമയമാനുസരിച്ച് ബാപ്ദാദ വീണ്ടും നിങ്ങൾക്ക് സൂചന നൽകുന്നു സംഗമയുഗത്തിന്റെ അവസാനത്തെ സ്വരൂപമായ ഫരിശ്ത സ്വരൂപം ഇപ്പോൾ ജീവിതത്തിൽ പ്രത്യക്ഷമാക്കൂ, സാകാരത്തിൽ കൊണ്ടുവരൂ. ഫരിശ്തയാകുന്നതിലൂടെ അശരീരിയാകാൻ വളരെ സഹജമാണ്. നിങ്ങളുടെ വിശേഷതയോടോ മറ്റുള്ളവരുടെ വിശേഷതയോടോ സൂക്ഷ്മരൂപത്തിൽ ഏതെങ്കിലും മോഹമോ അഭിമാനമോ ഇല്ലല്ലോ എന്ന് സ്വയം പരിശോധിക്കണം. സന്തോഷകരമായ ഹൃദയം,സന്തോഷകരമായ മുഖം . . . അതിന് പകരം ദുഖത്തിന്റെയോ, വ്യാകുലതയുടെയോ മുഖം വരുമ്പോൾ മുന്നോട്ട് പോകവേ നിരാശരാകുന്നു. സന്തോഷിക്കുന്നതിനു പകരം ഹൃദയം തകർന്നവരാകുന്നു. അപ്പോൾ മനസിലായോ, ഇപ്പോൾ നിങ്ങളുടെ സംഗമയുഗത്തിന്റെ അവസാന സ്ഥിതിയായ ഫരിശ്ത സ്ഥിതിയുടെ സംസ്ക്കാരം ഇമെർജ്ജ് ചെയ്യൂ. ബ്രഹ്മാവിനെ കണ്ടതുപോലെ ഫോളോ ചെയ്യണം.പല കുട്ടികൾക്കും അനുഭവമായതാണ് വാർത്തകൾ കേൾപ്പിക്കാൻ വന്നു പക്ഷെ സംസാരിക്കുമ്പോഴും വാർത്തകൾക്കപ്പുറം, ശബ്ദത്തിനുപരിയായ സ്ഥിതിയുടെ അനുഭവം ചെയ്യുന്നത് കണ്ടു. പല കാര്യങ്ങളുടെയും വാർത്തകൾ കേൾപ്പിക്കുന്നതിനും, ഇത് പറയണം, ഇത് ചോദിക്കണം എന്നൊക്കെ വളരെ കാര്യങ്ങളുടെ പദ്ധതികൾ തയ്യാറാക്കി വരും പക്ഷെ വരുമ്പോൾ ചോദിക്കാനുള്ളതും അവർ മറക്കും. ഇതാണ് ഫരിശ്ത അവസ്ഥ. ഇന്ന് പഠിച്ച പാഠം എന്താണ്?ഞാൻ ആരാണ്?ഫരിശ്ത.ആരുടെയെങ്കിലും വാക്കുകളാൽ,ആരുടെയെങ്കിലും വിശേഷതകളുമായി അല്ലെങ്കിൽ സ്വന്തം വിശേഷതകളിൽ നിന്ന് ഉപരിയായി ഡബിൾ ലൈറ്റ് ഫരിശ്ത ആകണം, കാരണം ഫരിശ്തയാകാതെ ദേവതയുടെ ഉയർന്ന പദവി കിട്ടില്ല.കുട്ടികളായി മാറിയതിനാൽ സത്യയുഗത്തിൽ വരും, സമ്പത്ത് കിട്ടും പക്ഷെ ശ്രേഷ്ഠ പദവി കിട്ടില്ല. ഒരുമിച്ചിരിക്കും, ഒരുമിച്ച് ഭരിക്കും എന്നതാണ് വാഗ്ദാനം,സിംഹാസനത്തിൽ ഇരുന്നില്ലെങ്കിലും രാജ്യാധികാരി ആകും, അവിടുത്തെ രാജ്യസഭ കണ്ടിട്ടുണ്ടോ? ആരൊക്കെ രാജ്യസഭയുടെ അധികാരികൾ എല്ലാവരും തിലകവും കിരീടവും അണിയുന്നു,രാജ്യത്തിന്റെ തിലകവും, രാജ്യത്തിന്റെ അടയാളമാണ് കിരീടം.വളരെകാലമായി സ്വരാജ്യ അധികാരികൾ, ഇടയ്ക്കിടെ മാത്രമല്ല. വളരെക്കാലമായി സ്വരാജ്യ അധികാരി സിംഹാസനത്തിൽ ഇരുന്നില്ലെങ്കിലും അവർ രാജകുടുംബത്തിന്റെ അധികാരിയായി മാറുന്നു. ശരി.

ഇന്ന് ആദ്യമായി വന്നവർ എഴുന്നേറ്റ് നിൽക്കൂ. ശരി സഭയുടെ മുക്കാൽ ഭാഗം പേരും എഴുന്നേറ്റിട്ടുണ്ട്. ശരി ആദ്യമായി വന്നിട്ടുള്ളവർക്ക് എല്ലാ കുട്ടികൾക്കും ആദ്യത്തെ ജന്മത്തിന്റെ ബാബയുമായി ആദ്യമായി കണ്ടുമുട്ടിയതിനു അഭിനന്ദനങ്ങൾ. വന്നിട്ടുള്ള എല്ലാ കുട്ടികൾക്കും ഈ വരദാനമാണ്,വന്നത് ടു ലേറ്റ് സമയത്താണ് വന്നിരിക്കുന്ന എല്ലാ കുട്ടികൾക്കുമായുള്ള പ്രത്യേക വരദാനമാണ്,മുന്നോട്ട് എങ്ങനെ പോകും എന്ന് ഒരിക്കലും ചിന്തിക്കരുത്? ടു ലേറ്റായി വരുന്നവർക്ക്, ഇപ്പോൾ വൈകി വന്നിരിക്കുകയാണ്, പക്ഷെ വളരെയധികം വൈകിയിട്ടില്ല. ഇപ്പോൾ പ്രത്യേകമായി ബാപ്ദാദയും ബ്രാഹ്മണ പരിവാരത്തിലെ വിശേഷമായി നിമിത്തമായിരിക്കുന്ന സഹോദരി സഹോദരന്മാരുടെയും പ്രത്യകമായുള്ള സഹയോഗത്തിന്റെ ഭാവന ഉണ്ട്. നിങ്ങൾ കുറച്ച് സമയത്തിലെ, ഓരോ നിമിഷവും സഫലമാക്കണം. കാരണം കുറവ് സമയത്തിൽ കൂടുതൽ നേടണം, ഒരു സെക്കന്റ്പോലും വ്യർത്ഥമാക്കി കളയരുത്. കർമ്മയോഗിയായി മുന്നോട്ട് പോകണം. കർമ്മം ഉപേക്ഷിക്കരുത്, പക്ഷെ കർമ്മത്തിൽ യോഗം കൂട്ടിച്ചേർക്കണം,കർമ്മത്തിന്റെയും യോഗത്തിന്റെയും സന്തുലനം വയ്ക്കണം. സന്തുലനം വരുമ്പോൾ കൂടുതൽ സഹയോഗം ലഭിക്കും. ആരെല്ലാമാണോ വൈകി വന്നവർ, ടൂ ലേറ്റ് ഭാവിയിൽ ആകും, നിങ്ങൾക്ക് അവസരം ഉണ്ട്. കുറഞ്ഞ സമയത്തിൽ കൂടുതൽ പുരുഷാർത്ഥം ചെയ്യാൻ കഴിയും. ബാപ്ദാദ വരദാനം നൽകുകയാണ്, ധൈര്യമുള്ള കുട്ടികൾക്ക് ബാബയുടെ സഹായം ലഭിക്കും.

എല്ലായിടത്തുമുള്ള കുട്ടികൾക്ക് ബാപ്ദാദയുടെ ഹൃദയത്തിന്റെ ആശിർവ്വാദങ്ങൾ, കോടിമടങ്ങു അഭിനന്ദനങ്ങളും ആശംസകളും നൽകുകയാണ്, വന്നിട്ടുള്ളവരും കത്തുകളും ഇമെയിലും അയക്കുന്നവരുടെയും സെകന്റിനേക്കാൾ കുറഞ്ഞ സമയത്തിൽ ബാപ്ദാദയുടെയടുത്ത് എത്തിച്ചേരുന്നു. അവർക്കും,ബാപ്ദാദയ്ക്കായി ദാഹിക്കുന്ന ആത്മാക്കൾക്ക്, അടിയും കഴുത്തിലെ മലയാക്കുന്ന ബന്ധനത്തിലുള്ളവർക്ക്, അങ്ങനെയുള്ള ആത്മാക്കൾക്കും സ്നേഹസ്മരണകൾ. ഇപ്പോൾ ഉയർന്ന് വരുന്ന പുതിയ സ്നേഹി ആത്മാക്കൾക്ക് എന്നാൽ കുറച്ച് പേരാണ്. സ്നേഹവും സഹകരണവും ഇരട്ടിയാകണം. നാനാഭാഗത്തേയും ചെറുപ്പക്കാരും, വൃദ്ധരും, കുട്ടികളും, അമ്മമാരും,പാണ്ഡവരും എല്ലാവർക്കും ആശംസകൾ. ശരി.

വരദാനം :-
സാകാരവും നിരാകരനുമായ അച്ഛന്റെ കൂട്ട്കെട്ടിലൂടെ ഓരോ സങ്കല്പത്തിലും വിജയിയാകുന്ന സദാ സഫലത മൂർത്തിയായി ഭവിക്കട്ടെ.

ഏതുപോലെ നിരാകാര ആത്മാവും സാകാരശരീരവും രണ്ടും ചേർന്ന് ഓരോ കാര്യവും ചെയ്യാൻ സാധിക്കും, അതുപോലെ നിരാകാരനും സാകാര ബാബയും രണ്ടു പേരോടും ഒപ്പം രണ്ടു പേരെയും മുന്നിൽ വച്ച് കർമ്മവും സങ്കല്പവും ചെയ്യുകയാണെങ്കിൽ സഫലത മൂർത്തിയായി മാറും. ബാപ്ദാദ സന്മുഖത്ത് ഉണ്ടെങ്കിൽ തീർച്ചയായും ബാബയോടു സ്ഥിരീകരിച്ചു നിശ്ചയവും നിർഭയതയോടും കൂടി ചെയ്യും. ഇതിലൂടെ സമയവും സങ്കല്പവും ലാഭിക്കാം. ഒന്നും വ്യർത്ഥമായി പോകില്ല.ഓരോ കർമ്മവും സ്വതവേ സഫലമാകും.

സ്ലോഗന് :-
ആത്മീയ സ്നേഹം സമ്പത്തിനേക്കാളും വിലപ്പെട്ടതാണ്,അതിനാൽ മാസ്റ്റർ സ്നേഹത്തിന്റെ സാഗരമാകൂ.

അവ്യക്ത സൂചന- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.

ധർമ്മത്തിന്റെ അധികാരമുള്ളവർക്ക് മുന്നിൽ പവിത്രതയുടെ ശക്തിയും,രാജ്യാധികാരത്തിന്റെ മുന്നിൽ ഏകതയുടെ ശക്തിയും തെളിയിക്കുക. ഈ രണ്ടു ശക്തികളെ തെളിയിക്കുമ്പോൾ ഈശ്വരീയ ശക്തിയുടെ പതാക വളരെ സഹജമായി ഉയർത്തപ്പെടും. ഇപ്പോൾ ഇവ രണ്ടിലും പ്രത്യേക ശ്രദ്ധ നൽകണം. എത്രത്തോളം പവിത്രതയുടെയും ഐക്യത്തിന്റെയും ശക്തിയിലൂടെ അവരുടെ സമീപത്തേയ്ക്ക് ചെല്ലുന്നുവോ അത്രയും അവർ സ്വയം നിങ്ങളെത്തന്നെ വർണ്ണിക്കാൻ തുടങ്ങും.