മധുരമായ കുട്ടികളേ-
നിങ്ങള്ക്ക് ലഹരിയുണ്ടായിരിക്കണം, നമ്മുടെ പരലോക പിതാവ് ലോകാത്ഭുതം
നിര്മ്മിക്കുകയാണ്(സ്വര്ഗ്ഗം), നാം അതിന്റെ അധികാരികളായി മാറുകയാണ്.
ചോദ്യം :-
ബാബയുമായുള്ള കൂട്ടുകെട്ടിലൂടെ നിങ്ങള്ക്ക് എന്തെല്ലാം പ്രാപ്തികളാണ്
ലഭിക്കുന്നത്?
ഉത്തരം :-
ബാബയുമായുള്ള കൂട്ടുകെട്ടിലൂടെ നാം മുക്തി, ജീവന്മുക്തിയുടെ അധികാരികളായി
മാറുന്നു. ബാബയുടെ സംഗം ഉയര്ത്തുന്നു(മറുകരയിലെത്തിക്കുന്നു). ബാബ നമ്മെ
സ്വന്തമാക്കി ആസ്തികരും, ത്രികാലദര്ശികളുമാക്കി മാറ്റുന്നു. നാം രചയിതാവിനേയും
രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും അറിയുന്നു.
ഓംശാന്തി.
ഇത് ആരാണ് പറയുന്നത്? കുട്ടികളോട് ബാബയാണ് പറയുന്നത്, എല്ലാ കുട്ടികളോടും
പറയേണ്ടതായി വരുന്നു എന്തുകൊണ്ടെന്നാല് എല്ലാവരും ദുഃഖികളാണ്, അക്ഷമരാണ്. വന്ന്
ദുഃഖത്തില് നിന്നും മോചിപ്പിക്കൂ...., സുഖത്തിലേയ്ക്കുള്ള വഴി പറഞ്ഞുതരൂ....
എന്നുപറഞ്ഞ് ബാബയെ ഓര്മ്മിക്കുന്നു. ഇപ്പോള് മനുഷ്യര്ക്ക്, പ്രധാനമായും
ഭാരതവാസികള്ക്ക് നാം ഭാരതവാസികള് വളരെ സുഖികളായിരുന്നു എന്ന കാര്യം ഓര്മ്മയില്ല.
ഭാരതം പ്രാചീനത്തിലും പ്രാചീനമായ അത്ഭുതദേശമായിരുന്നു. ലോകാത്ഭുതം എന്ന്
പറയാറില്ലേ. ഇവിടെ മായയുടെ രാജ്യത്തില് 7 അത്ഭുതങ്ങളെക്കുറിച്ച് പാടുന്നു. അത്
സ്ഥൂലമായ അത്ഭുതങ്ങളാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു, വജ്രസമാനമായിരുന്നു. അവിടെ
ദേവീദേവന്മാരുടെ രാജ്യമുണ്ടായിരുന്നു. ഭാരതവാസികള് ഇതെല്ലാം മറന്നുപോയി.
തീര്ച്ചയായും ദേവതകള്ക്കുമുന്നില് ചെന്ന് തലകുനിക്കുന്നുണ്ട്, പൂജിക്കുന്നുണ്ട്
പക്ഷേ ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ ജീവിതകഥ അറിഞ്ഞിരിക്കണമല്ലോ. ഇത്
പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്, ഇവിടെ നിങ്ങള് പാരലൗകിക
പിതാവിന്റെ അടുക്കലേക്കാണ് വന്നിരിക്കുന്നത്. പാരലൗകിക പിതാവാണ്
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ഈ കാര്യം ഏതെങ്കിലും മനുഷ്യന് ചെയ്യാന്
കഴിയില്ല. ബ്രഹ്മാബാബയേയും അച്ഛനെന്നു വിളിക്കും- ഹേ, കൃഷ്ണന്റെ പഴയ
തമോപ്രധാനമായ ആത്മാവേ... താങ്കള്ക്കും തന്റെ ജന്മങ്ങളെക്കുറിച്ച്
അറിയില്ലായിരുന്നു. താങ്കള് കൃഷ്ണനായിരുന്നപ്പോള് സതോപ്രധാനമായിരുന്നു പിന്നീട്
84 ജന്മങ്ങള് എടുത്ത് തമോപ്രധാനമായിരിക്കുന്നു, താങ്കള്ക്ക് ഭിന്ന ഭിന്നങ്ങളായ
പേരുകള് ഉണ്ടായിരുന്നു. ഇപ്പോള് താങ്കളുടെ പേര് ബ്രഹ്മാവ് എന്ന്
വെച്ചിരിക്കുന്നു. ബ്രഹ്മാവ് തന്നെ വിഷ്ണുവും ശ്രീകൃഷ്ണനുമായി മാറും. കാര്യം
ഒന്നുതന്നെയാണ്- ബ്രഹ്മാവ് തന്നെ വിഷ്ണു, വിഷ്ണു തന്നെ ബ്രഹ്മാവാകുന്നു.
ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവതയായി മാറുന്നത്. പിന്നീട്
അതേ ദേവീ ദേവതകള് തന്നെ ശൂദ്രരായി മാറും. ഇപ്പോള് നിങ്ങള്
ബ്രാഹ്മണരായിരിക്കുന്നു. ഇപ്പോള് ബാബ ഇരുന്ന് നിങ്ങള് കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുകയാണ്, ഇത് ഭഗവാന്റെ വാക്കുകളാണ്. നിങ്ങളാണെങ്കില്
വിദ്യാര്ത്ഥികളാണ്. എങ്കില് നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. പക്ഷേ
അത്രയും സന്തോഷം ഉണ്ടാകുന്നില്ല. ധനവാന് തന്റെ ധനത്തിന്റെ ലഹരിയില് വളരെ
സന്തോഷമായിരിക്കാറില്ലേ. ഇവിടെ ഭഗവാന്റെ കുട്ടിയായിട്ടുപോലും അത്രയും
സന്തോഷത്തില് ഇരിക്കുന്നില്ല. മനസ്സിലാക്കുന്നില്ല, കല്ലുബുദ്ധിയല്ലേ.
ഭാഗ്യത്തിലില്ലെങ്കില് ജ്ഞാനത്തിന്റെ ധാരണ ചെയ്യാന് സാധിക്കില്ല. ഇപ്പോള് ബാബ
നിങ്ങളെ ക്ഷേത്രത്തില് ഇരിക്കുന്നതിന് യോഗ്യരാക്കി മാറ്റുകയാണ്. പക്ഷേ മായയുടെ
സംഗവും കുറവല്ല. സത്സംഗം ഉയര്ത്തും, കുസംഗം താഴ്ത്തും എന്ന് പാടാറുണ്ട്. ബാബയുടെ
സംഗം നിങ്ങളെ മുക്തി ജീവന്മുക്തിയിലേക്ക് കൊണ്ടുപോകുന്നു പിന്നീട് രാവണന്റെ സംഗം
നിങ്ങളെ ദുര്ഗതിയിലേയ്ക്ക് കൊണ്ടുവരുന്നു. 5 വികാരങ്ങളുടെ സംഗത്തിലേക്ക്
വരുന്നില്ലേ. ഭക്തിമാര്ഗ്ഗത്തില് സത്സംഗം എന്ന് പേരുണ്ട് പക്ഷേ എന്നാലും
ഏണിപ്പടി താഴേക്ക് ഇറങ്ങുകതന്നെയാണ് ചെയ്യുന്നത്, ഏണിപ്പടിയില് വെച്ച് ആരെങ്കിലും
തള്ളിവിട്ടാല് തീര്ച്ചയായും താഴേക്ക് വീഴുകതന്നെയല്ലെ ചെയ്യുക! സര്വ്വരുടേയും
സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്. ആരാണെങ്കിലും ഭഗവാനെ സൂചിപ്പിക്കാന്
മുകളിലേക്കാണ് ആംഗ്യം കാണിക്കുക. ഇപ്പോള് ബാബയല്ലാതെ മറ്റാര് കുട്ടികള്ക്ക്
പരിചയം നല്കും? ബാബ തന്നെയാണ് തന്റെ പരിചയം കുട്ടികള്ക്ക് നല്കുന്നത്. ബാബ
തന്റേയും പിന്നെ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും പരിചയം നല്കുന്നു.
ബാബ പറയുന്നു, ഞാന് വന്ന് നിങ്ങളെ ആസ്തികരും, ത്രികാലദര്ശികളുമാക്കി മാറ്റുന്നു.
ഇത് ഡ്രാമയാണ്, ഇതിനെ ഒരു സാധു സന്യാസിക്കും അറിയില്ല. അത് പരിധിയുള്ള ഡ്രാമയാണ്
എന്നാല് ഇത് പരിധിയില്ലാത്തതാണ്. ഈ പരിധിയില്ലാത്ത ഡ്രാമയില് നമ്മള് സുഖവും
അളവില്ലാത്തത് കണ്ടു, അതുപോലെ ദുഃഖവും കണ്ടു. ഈ ഡ്രാമയില് കൃഷ്ണന്റെയും
ക്രിസ്ത്യാനികളുടെയും എങ്ങനെയുള്ള കണക്കാണ്. അവര് ഭാരതത്തെ പരസ്പരം അടിപ്പിച്ച്
രാജ്യം നേടി. ഇപ്പോള് നിങ്ങള് പരസ്പരം യുദ്ധം ചെയ്യുന്നില്ല. അവര് പരസ്പരം
യുദ്ധം ചെയ്യുന്നു നിങ്ങള്ക്ക് രാജ്യം ലഭിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയതാണ്.
ഈ കാര്യങ്ങള് ആര്ക്കും അറിയില്ല. ജ്ഞാനം നല്കുന്ന ജ്ഞാനസാഗരം ഒരേയൊരു ബാബയാണ്,
ബാബയാണ് സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത്. ഭാരതത്തില് ദേവീ ദേവന്മാരുടെ
രാജ്യമുണ്ടായിരുന്നപ്പോള് സദ്ഗതിയായിരുന്നു. ബാക്കി സര്വ്വാത്മാക്കളും
മുക്തിധാമത്തിലായിരുന്നു. ഭാരതം സ്വര്ണ്ണത്തിന്റേതായിരുന്നു. നിങ്ങള്
തന്നെയായിരുന്നു രാജ്യം ഭരിച്ചത്. സത്യയുഗത്തില് സൂര്യവംശീ രാജ്യമായിരുന്നു.
ഇപ്പോള് നിങ്ങള് സത്യനാരായണന്റെ കഥ കേള്ക്കുകയാണ്. ഇത് നരനില് നിന്നും
നാരായണനായി മാറുന്നതിനുള്ള കഥയാണ്. ഇതും വളരെ വലിയ അക്ഷരങ്ങളില് എഴുതൂ- സത്യമായ
ഗീതയിലൂടെ ഭാരതം സത്യഖണ്ഢവും മൂല്യമുള്ളതുമായി മാറുന്നു. ബാബ വന്ന് സത്യമായ ഗീത
കേള്പ്പിക്കുകയാണ്. സഹജരാജയോഗം പഠിക്കുമ്പോള് മൂല്യമുള്ളതായി മാറുന്നു. ബാബ
അനവധി യുക്തികള് പറഞ്ഞുതരുന്നുണ്ട് പക്ഷേ കുട്ടികള് ദേഹാഭിമാനം കാരണം
മറന്നുപോകുന്നു. ദേഹീ അഭിമാനിയായി മാറിയാലേ ധാരണയുണ്ടാകൂ. ദേഹാഭിമാനം കാരണം
ധാരണയുണ്ടാകുന്നില്ല.
ബാബ മനസ്സിലാക്കിത്തരുന്നു ഞാന് സര്വ്വവ്യാപിയാണ് എന്ന് ഞാന് പറയുന്നതേയില്ല.
അങ്ങുതന്നെയാണ് മാതാവും പിതാവും............ എന്നാണ് എന്നെക്കുറിച്ച്
പറയുന്നതെങ്കില് ഇതിന്റെ അര്ത്ഥമെന്താണ്? അങ്ങയുടെ കൃപയാല് അളവറ്റ സുഖം ലഭിച്ചു.
ഇപ്പോഴാണെങ്കില് ദുഃഖമാണ്. ഈ പാട്ട് ഏത് സമയത്തേതാണ്- ഇതും മനസ്സിലാക്കുന്നില്ല.
പക്ഷികള് കിലു-കിലാ ചിലയ്ക്കുന്നത് പോലെ, അര്ത്ഥമൊന്നുമില്ല. അതുപോലെ ഇവരും
എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു, അര്ത്ഥമൊന്നുമില്ല. ബാബ
മനസ്സിലാക്കിത്തരുകയാണ്, ഇതെല്ലാം അര്ത്ഥമില്ലാത്തതാണ്. ആരാണ്
അര്ത്ഥമില്ലാത്തവരാക്കി മാറ്റിയത്? രാവണന്. ഭാരതം സത്യഖണ്ഢമായിരുന്നപ്പോള്
എല്ലാവരും സത്യമാണ് പറഞ്ഞത്, കളവോ ചതിയോ ഒന്നുമുണ്ടായിരുന്നില്ല.
ഇവിടെയാണെങ്കില് എത്ര കളവ് ചെയ്യുന്നു. ലോകത്തില് ചതിതന്നെ ചതിയാണ്.
ഇതിനെപ്പറയുന്നതുതന്നെ പാപത്തിന്റെ ലോകം, ദുഃഖത്തിന്റെ ലോകം എന്നാണ്.
സത്യയുഗത്തെയാണ് സുഖത്തിന്റെ ലോകം എന്നു പറയുന്നത്. ഇത് വികാരിയായ വേശ്യാലയമാണ്,
സത്യയുഗമാണ് ശിവാലയം. ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. പറയുന്നു
ഈ വികാരങ്ങളെ ജയിക്കു എങ്കില് നിങ്ങള് ജഗദ്ജീത്തായി മാറും. ഈ കാമമാണ് മഹാശത്രു.
വന്ന് ഞങ്ങളെ ദേവീ ദേവതയാക്കി മാറ്റൂ... എന്നുപറഞ്ഞാണ് കുട്ടികള്
വിളിക്കുന്നതുതന്നെ.
ബാബയുടെ യഥാര്ത്ഥ മഹിമ നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ. മനുഷ്യര്ക്ക്
ബാബയേയും അറിയില്ല, ബാബയുടെ മഹിമയേയും അറിയില്ല. നിങ്ങള്ക്കറിയാം ബാബ
സ്നേഹസാഗരനാണ്. ബാബ നിങ്ങള് കുട്ടികളെ ഇത്രയും ജ്ഞാനം കേള്പ്പിക്കുന്നു,
ഇതുതന്നെയാണ് ബാബയുടെ സ്നേഹം. ടീച്ചര് വിദ്യാര്ത്ഥികളെ പഠിപ്പിക്കുമ്പോള്
കുട്ടികള് എന്തില് നിന്നും എന്തായി മാറുന്നു. നിങ്ങള് കുട്ടികളും ബാബയെപ്പോലെ
ജ്ഞാനസാഗരനായി മാറണം, സ്നേഹത്തോടെ ആര്ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാം.
ബാബ പറയുന്നു നിങ്ങളും പരസ്പരം സ്നേഹിക്കു. നമ്പര്വണ് സ്നേഹം ഇതാണ്- ബാബയുടെ
പരിചയം നല്കുക. നിങ്ങള് ഗുപ്തദാനം നല്കുകയാണ്. പരസ്പരം വെറുപ്പ് ഉണ്ടാകരുത്.
ഇല്ലെങ്കില് നിങ്ങള്ക്കും ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ആരെയെങ്കിലും അവജ്ഞ
ചെയ്താല് ശിക്ഷിക്കപ്പെടും. ഒരിക്കലും ആരോടും വെറുപ്പ് വെക്കരുത്, അവഗണിക്കരുത്.
ദേഹാഭിമാനത്തില് വന്നതിനാലാണ് പതിതമായത്. ബാബ ദേഹീ അഭിമാനിയാക്കി മാറ്റുമ്പോള്
നിങ്ങള് പാവനമാകുന്നു. എല്ലാവര്ക്കും ഇതുതന്നെ മനസ്സിലാക്കിക്കൊടുക്കൂ അതായത്
ഇപ്പോള് 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുന്നു. ആരാണോ സൂര്യവംശീ മഹാരാജാവും,
മഹാറാണിയുമായിരുന്നത് അവര് തന്നെയാണ് പിന്നീട് 84 ജന്മങ്ങള് എടുത്ത് ഇറങ്ങി
ഇറങ്ങി താഴെ പതിച്ചത്. ഇപ്പോള് ബാബ വീണ്ടും മഹാരാജാവും മഹാറാണിയുമാക്കി
മാറ്റുകയാണ്. ബാബ കേവലം പറയുന്നു, എന്നെ മാത്രം ഓര്മ്മിക്കൂ... എങ്കില് പാവനമായി
മാറാം. നിങ്ങള് കുട്ടികള് ദയാഹൃദയരായി മാറി മുഴുവന് ദിവസവും സേവനത്തിന്റെ
ചിന്തയിലിരിക്കണം. ബാബ നിര്ദ്ദേശങ്ങള് നല്കിക്കൊണ്ടിരിക്കുന്നു- മധുരമായ
കുട്ടികളേ, ദയാഹൃദയരായി മാറൂ... ദുഃഖിയും, പാവങ്ങളുമായ ആത്മാക്കളെ സുഖിയാക്കി
മാറ്റൂ. അവര്ക്ക് ചുരുങ്ങിയ വാക്കുകളില് കത്തുകള് എഴുതണം. ബാബ പറയുന്നു എന്നെ
ഓര്മ്മിക്കൂ.. പിന്നെ സമ്പത്തിനെ ഓര്മ്മിക്കു. ഒരു ശിവബാബക്കാണ് മഹിമയുള്ളത്.
മനുഷ്യര്ക്ക് ബാബയുടെ മഹിമയെക്കുറിച്ചും അറിവില്ല. ഹിന്ദിയിലും കത്തുകള് എഴുതാന്
സാധിക്കും. സേവനം ചെയ്യണമെന്ന ലക്ഷ്യവും കുട്ടികള്ക്കുണ്ടായിരിക്കണം. വളരെപ്പേര്
സ്വയം ഹത്യ ചെയ്യാന് ശ്രമിക്കുന്നു, അവര്ക്കും ജീവഹത്യ ചെയ്യുന്നത് മഹാപാപമാണ്
എന്ന് മനസ്സിലാക്കിക്കൊടുക്കാന് നിങ്ങള്ക്ക് സാധിക്കും. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ശ്രീമതം നല്കുന്നത് ശിവബാബയാണ്. ബാബ ശ്രീ ശ്രീ ശിവബാബയാണ്.
നിങ്ങളെ ശ്രീ ലക്ഷ്മീ ശ്രീ നാരായണനാക്കി മാറ്റുന്നു. ശ്രീ ശ്രീ ഒരേയൊരു ബാബയാണ്.
ബാബ ഒരിക്കലും ചക്രത്തിലേക്ക് വരുന്നില്ല. ബാക്കി നിങ്ങള്ക്കാണ് ശ്രീ എന്ന
ടൈറ്റില് ലഭിക്കുന്നത്. ഇന്നുകാലത്താണെങ്കില് എല്ലാവര്ക്കും ശ്രീ എന്ന ടൈറ്റില്
നല്കുന്നുണ്ട്. ആ നിര്വ്വികാരികള് എവിടെ, ഈ വികാരികള് എവിടെ- രാത്രിയും പകലും
തമ്മിലുള്ള വ്യത്യാസമുണ്ട്. ബാബ ദിവസവും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു-
ആദ്യം ദേഹീ അഭിമാനിയായി മാറൂ, പിന്നെ എല്ലാവര്ക്കും സന്ദേശം എത്തിക്കൂ. നിങ്ങള്
സന്ദേശവാഹകന്റെ കുട്ടികളല്ലേ. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരേയൊരാളാണ്. ബാക്കി
ധര്മ്മസ്ഥാപകരെ ഗുരുവെന്ന് വിളിക്കുകയേയില്ല. സദ്ഗതി നല്കുന്നത് ഒരേയൊരാളാണ്.
ശരി-
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരോടും
വെറുപ്പോ ദേഷ്യമോ ഉണ്ടാകരുത്. ദയാഹൃദയരായി മാറി ദുഃഖികളായ ആത്മാക്കളെ സുഖിയാക്കി
മാറ്റുന്നതിനുള്ള സേവനം ചെയ്യണം. ബാബക്കുസമാനം മാസ്റ്റര് സ്നേഹസാഗരമായി മാറണം.
2) ڇനാം ഭഗവാന്റെ
കുട്ടികളാണ് ڈ ഈ ലഹരിയില് അഥവാ സന്തോഷത്തില് ഇരിക്കണം. ഒരിക്കലും മായയുടെ
തലതിരിഞ്ഞ സംഗത്തിലേക്ക് പോകരുത്. ദേഹീഅഭിമാനിയായി മാറി ജ്ഞാനത്തിന്റെ ധാരണ
ചെയ്യണം.
വരദാനം :-
ബാബക്കുസമാനം വരദാനിയായി മാറി സര്വ്വരുടേയും ഹൃദയങ്ങള്ക്ക് ആശ്വാസം നല്കുന്ന
മാസ്റ്റര് ദിലാരാമനായി ഭവിക്കട്ടെ.
ബാബക്കുസമാനം
വരദാനീമൂര്ത്തികളായ കുട്ടികള് ഒരിക്കലും ആരുടേയും ദുര്ബലതകളെ കാണുകയില്ല.അവര്
എല്ലാവരോടും ദയാഹൃദയരായിരിക്കും.എങ്ങിനെയാണോ ബാബ ആരുടേയും കുറവുകളേയും
ദുര്ബലതകളേയും ഹൃദയത്തില് സൂക്ഷിക്കാത്തത് ,അതുപോലെതന്നെ വരദാനികളായ കുട്ടികളും
ഏവരുടേയും ഹൃദയങ്ങള്ക്ക് സാന്ത്വനം നല്കുന്ന മാസ്റ്റര്
ദിലാരാമന്മാരായിരിക്കും.അതുകൊണ്ടുതന്നെ കൂടെയുള്ളവരും,പ്രജകളുമെല്ലാം അവരുടെ
ഗുണഗാനങ്ങള് പാടുന്നു.അവര്ക്കായി,ഇവര് നമ്മുടെ സദാസ്നേഹി,സഹയോഗികളാണ് എന്ന
ആശീര്വാദം എല്ലാവരുടേയും ഹൃദയത്തില്നിന്നും ഉയരുന്നു.
സ്ലോഗന് :-
ആരാണോ സദാ
നിശ്ചിന്തചക്രവര്ത്തികളായി ഇരിക്കുന്നത്,അവരാണ് സംഗമയുഗത്തിലെശ്രേഷ്ഠ ആത്മാക്കള്.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങള്
1- ജ്ഞാനീതൂ
ആത്മാക്കള്ക്ക് തെറ്റ് പറ്റുന്നതിലൂടെ നൂറ് മടങ്ങ് ശിക്ഷ : ഈ അവിനാശി
ജ്ഞാനയജ്ഞത്തില് വന്ന് സാക്ഷാല് പരമാത്മാവിന്റെ കരം ഗ്രഹിച്ച് പിന്നെ കാരണമായോ,
അകാരണമായോ അവരിലൂടെ വികര്മ്മം ഉണ്ടായാല് അതിന്റെ ശിക്ഷ വളരെ ഭാരിച്ചതായിരിക്കും.
ജ്ഞാനം സ്വീകരിക്കുന്നതിലൂടെ നൂറ് മടങ്ങ് പ്രയോജനം ഉള്ളതുപോലെ ജ്ഞാനം കിട്ടിയ
ശേഷം എന്തെങ്കിലും തെറ്റ് സംഭവിച്ചാല് പിന്നെ നൂറ് മടങ്ങ് ശിക്ഷയുമുണ്ടാകും,
അതിനാല് വളരെ ശ്രദ്ധാലുക്കളായിരിക്കണം. തെറ്റുകള് ചെയ്തുകൊണ്ടിരുന്നാല്
ബലഹീനരായിക്കൊണ്ടിരിക്കും, അതിനാല് ചെറുതും വലുതുമായ തെറ്റുകള് ചെയ്യുന്നത്
നിര്ത്തൂ, ഭാവിയിലേക്ക് വേണ്ടി പരിശോധിച്ച് മുന്നേറൂ. നോക്കൂ, ജ്ഞാനികളായ
വലിയവര് മോശം പ്രവര്ത്തി ചെയ്താല് അവര്ക്ക് വലിയ ശിക്ഷയായിരിക്കും, വീണുപോയവര്
എന്തെങ്കിലും മോശമായ പ്രവര്ത്തി ചെയ്താല് അവര്ക്ക് അത്രയും
ശിക്ഷയുണ്ടായിരിക്കില്ല. ഇപ്പോള് നിങ്ങളും പരമാത്മാവിന്റെ കുട്ടികളായിട്ടാണ്
അറിയപ്പെടുന്നത്, അതിനാല് നിങ്ങള്ക്ക് അത്രയും ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം,
സത്യമായ ബാബയുടെയടുത്ത് വന്ന സ്ഥിതിക്ക് സത്യമായിട്ടിരിക്കണം.
2- പരമാത്മാവ്
എല്ലാമറിയുന്നവനാകുന്നതെങ്ങനെ?: ലോകര് പറയുന്നു, പരമാത്മാവ് എല്ലാം
അറിയുന്നവനാണെന്ന്, ഇപ്പോള് എല്ലാം അറിയുന്നവന് എന്നതിന്റെ അര്ത്ഥം എല്ലാവരുടെയും
മനസ്സിനെ അറിയുന്നു എന്നല്ല, മറിച്ച് സൃഷ്ടി രചനയുടെ ആദി മദ്ധ്യ അന്ത്യത്തെ
അറിയുന്നവനാണ്. പരമാത്മാവ് രചയിതാവും, പാലനകര്ത്താവും, സംഹാരകര്ത്താവുമാണ്
എന്നതിന്റെ അര്ത്ഥം പരമാത്മാവ് ജന്മം കൊടുത്ത് കഴിപ്പിക്കുന്നു, പിന്നെ
കൊല്ലുന്നു എന്നല്ല. മനുഷ്യര് തങ്ങളുടെ കര്മ്മങ്ങളുടെ കണക്കനുസരിച്ച്
ജന്മങ്ങളെടുക്കുന്നു, ഇതിനര്ത്ഥം പരമാത്മാവ് അവരുടെ മോശമായ സംസ്കാരങ്ങളും നല്ല
സംസ്കാരങ്ങളും അറിയുന്നു എന്നുമല്ല. അജ്ഞാനികളുടെ മനസ്സില് എന്ത് നടക്കും
എന്നതറിയാം. മുഴുവന് ദിവസവും മായാവി സങ്കല്പങ്ങള് നടക്കുമെന്നും
ജ്ഞാനികളുടെയുള്ളില് ശുദ്ധസങ്കല്പങ്ങള് നടക്കുമെന്നും അറിയാം, ബാക്കി ഓരോരോ
സങ്കല്പ്പവും ഇരുന്ന് വായിക്കും എന്നല്ല. ഇപ്പോള് എല്ലാവരുടെയും ആത്മാക്കള്
ദുര്ഗ്ഗതിയിലെത്തിയിരിക്കയാണ്, അവരുടെ സദ്ഗതി എങ്ങനെ നടക്കും, ഈ എല്ലാ
തിരിച്ചറിവും എല്ലാം അറിയുന്ന പരമാത്മാവിനുണ്ട്. ഇപ്പോള് കര്മ്മഭ്രഷ്ടരായ
മനുഷ്യരെ ശ്രേഷ്ഠകര്മ്മം ചെയ്യിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്ത് അവരെ
കര്മ്മബന്ധനങ്ങളില് നിന്ന് മുക്തരാക്കുക, ഇത് പരമാത്മാവിനറിയാം. പരമാത്മാവ്
പറയുന്നു, രചയിതാവായ എന്റെയും, എന്റെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ മുഴുവന്
ജ്ഞാനവും എനിക്കറിയാം, ആ അറിവ് നിങ്ങള് കുട്ടികള്ക്ക് തന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ആ അച്ഛന്റെ നിരന്തരമായ ഓര്മ്മയിലിരിക്കണം,
അപ്പോഴേ സര്വ്വ പാപങ്ങളില് നിന്നും മുക്തമാകൂ, അതായത് അമരലോകത്തിലേക്ക് പോകും.
ഈ അറിവുള്ളതുകൊണ്ട് തന്നെയാണ് എല്ലാമറിയുന്നവന് എന്ന് പറയുന്നത്. ശരി, ഓം ശാന്തി.
അവ്യക്തസൂചന-സത്യതയും,സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കിമാറ്റൂ...
ഒരിക്കലും സഭ്യതയെ വിട്ട്
സത്യതയെ പ്രത്യക്ഷമാക്കരുത്.സഭ്യതയുടെ അടയാളമാണ് വിനയം.ഈ വിനയം തന്നെയാണ്
നിര്മ്മാണകാര്യങ്ങളെ സഹജമാക്കി മാറ്റുന്നത്.ഏതുവരെ വിനയമുള്ളവരായി മാറുന്നില്ലയോ
അതുവരെ പുതിയകാര്യങ്ങള് ചെയ്യാന് കഴിയുകയില്ല.ജ്ഞാനത്തിന്റെ ശക്തി, ജ്ഞാനവും
പ്രേമവുമാണ്.അജ്ഞാനത്തിന്റെ ശക്തിയായ ക്രോധത്തെ വളരെ നന്നായി സ്വന്തം
സംസ്ക്കാരമാക്കി മാറ്റുകയും,ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.പിന്നീട് ക്ഷമ
ചോദിക്കുകയും ചെയ്യുന്നു.ഇപ്പോള് ഇങ്ങിനെ ഓരോ ഗുണത്തെയും,ജ്ഞാനത്തിന്റെ ഓരോ
കാര്യങ്ങളെയും സംസ്ക്കാരങ്ങളുടെ രൂപമാക്കി മാറാറുകയാണെങ്കില് സഭ്യത കൈവരുകതന്നെ
ചെയ്യും.