മധുരമായ കുട്ടികളേ- ഇത്
നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സമയമാണ്, ഈ സമയത്ത് നിങ്ങള് ബാബയുടെ പരിപൂര്ണ്ണ
സഹായികളാകൂ, സഹായികളായ കുട്ടികള് തന്നെയാണ് ഉയര്ന്ന പദവി നേടുന്നത്.
ചോദ്യം :-
സേവനയുക്തരായ കുട്ടികള്ക്ക് ഏതൊരു ഒഴിവു കഴിവാണ് പറയാന് പറ്റാത്തത്?
ഉത്തരം :-
സേവനയുക്തരായ കുട്ടികള്ക്ക്, ബാബാ ഇവിടെ ചൂടാണ്, ഇവിടെ തണുപ്പാണ് അതിനാല്
ഞങ്ങള്ക്ക് സേവനം ചെയ്യാന് പറ്റുന്നില്ല എന്ന ഒഴിവ് കഴിവ് പറയാന് പറ്റില്ല.
അല്പം ചൂട് ഉണ്ടായാല് അല്ലെങ്കില് കുറച്ച് തണുപ്പ് കൂടിയാല് ബാധിക്കുന്ന
തരത്തില് മൃദുലമാകരുത്. എനിക്ക് സഹിക്കാന് പറ്റില്ല എന്നാവരുത്. ഈ ദുഃഖധാമത്തില്
ദുഃഖം-സുഖം, ചൂട്-തണുപ്പ്, നിന്ദ-സ്തുതി എല്ലാം സഹിക്കണം. ഒഴിവ് കഴിവ് പറയരുത്.
ഗീതം :-
ക്ഷമയോടെയിരിക്കൂ മനുഷ്യാ.................
ഓംശാന്തി.
സുഖം- ദുഃഖം എന്ന് എന്തിനെയാണ് പറയുന്നത് എന്നത് കുട്ടികള്ക്ക് അറിയാം. ഈ
ജീവിതത്തില് സുഖം എപ്പോഴാണ് ലഭിക്കുന്നത് പിന്നെ ദുഃഖം എപ്പോഴാണ് ലഭിക്കുന്നത്
എന്നത് നിങ്ങള് ബ്രാഹ്മണ കുട്ടികള് മാത്രമേ നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്
അറിയുന്നുള്ളു. ഇത് ദുഃഖത്തിന്റെ ലോകമാണ്. ഇതില് അല്പ സമയത്തേക്ക് സുഖം-ദുഃഖം,
നിന്ദ-സ്തുതി എന്നിവയെല്ലാം സഹിക്കേണ്ടതായി വരും. ഇതില് നിന്നെല്ലാം ഉപരിയാവണം.
ചിലര്ക്ക് അല്പം ചൂട് തട്ടിയാല് തണുപ്പത്ത് ഇരിക്കണം എന്നുപറയും. ഇപ്പോള്
കുട്ടികള്ക്ക് ചൂടിലും തണുപ്പിലും സേവനം ചെയ്യുകതന്നെ വേണം. ഈ സമയത്ത് അല്പം
കൂടുതല് ദുഃഖം ഉണ്ടായാലും പുതിയ കാര്യമല്ല. ഇത് ദുഃഖധാമം തന്നെയാണ്. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് സുഖധാമത്തിലേയ്ക്ക് പോകുന്നതിനുള്ള പരിപൂര്ണ്ണ
പുരുഷാര്ത്ഥം ചെയ്യണം. ഇത് നിങ്ങളുടെ വളരെ വിലപ്പെട്ട സമയമാണ്. ഇതില് ഒഴിവ്
കഴിവുകള് നടക്കില്ല. ബാബ സേവനയുക്തരായ കുട്ടികളോട് പറയുന്നു, ആര്ക്കാണോ സേവനം
എന്തെന്ന് പോലും അറിയാത്തത്, അവരെക്കൊണ്ട് ഒരു ഉപകാരവുമില്ല. ഇവിടേയ്ക്ക് ബാബ
വന്നിരിക്കുന്നത് ഭാരതത്തെ മാത്രമല്ല മുഴുവന് വിശ്വത്തേയും സുഖധാമമാക്കി
മാറ്റാനാണ്. അതിനാല് ബ്രാഹ്മണകുട്ടികള് തന്നെയാണ് ബാബയുടെ സഹായിയാവേണ്ടത് ബാബ
വന്നിരിക്കുകയാണ് അതിനാല് ബാബയുടെ ശ്രീമതം അനുസരിച്ച് നടക്കണം.
സ്വര്ഗ്ഗമായിരുന്ന ഭാരതം ഇപ്പോള് നരകമാണ്, അതിനെ വീണ്ടും സ്വര്ഗ്ഗമാക്കി മാറ്റണം.
ഇതും ഇപ്പോള് മനസ്സിലായി. സത്യയുഗത്തില് ഈ പവിത്രമായ രാജാക്കന്മാരുടെ
രാജ്യമുണ്ടായിരുന്നു, വളരെ സുഖിയായിരുന്നു പിന്നീട് അപവിത്ര രാജാക്കന്മാരായും
മാറുന്നു, ഈശ്വരാര്ത്ഥം ദാന പൂണ്യങ്ങള് ചെയ്യുന്നതിലൂടെ അവര്ക്കും ശക്തി
ലഭിച്ചിരുന്നു. ഇപ്പോഴുള്ളത് പ്രജകളുടെ രാജ്യമാണ്. പക്ഷേ ഇവര്ക്ക് ഭാരതത്തിന്റെ
സേവനം ചെയ്യാന് സാധിക്കില്ല. ഭാരതത്തിന്റെ അഥവാ ലോകത്തിന്റെ സേവനം ഒരേയൊരു
പരിധിയില്ലാത്ത അച്ഛനാണ് ചെയ്യുന്നത്. ഇപ്പോള് ബാബ കുട്ടികളോട് പറയുന്നു-
മധുരമായ മക്കളേ- ഇപ്പോള് എന്റെ സഹായിയാവൂ. എത്ര സ്നേഹത്തോടെ
മനസ്സിലാക്കിത്തരുന്നു, ദേഹീ അഭിമാനിയായ കുട്ടികള്ക്ക് മനസ്സിലാകും.
ദേഹാഭിമാനമുള്ളവര് എന്ത് സഹായം ചെയ്യാനാണ് എന്തുകൊണ്ടെന്നാല് അവര് സ്വയം മായയുടെ
ചങ്ങലകളില് കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള് ബാബ നിര്ദ്ദേശം നല്കിയിട്ടുണ്ട്
അതായത് എല്ലാവരേയും മായയുടെ ചങ്ങലകളില് നിന്ന്, ഗുരുക്കന്മാരുടെ വലയില് നിന്നും
രക്ഷിക്കൂ. നിങ്ങളുടെ ജോലിതന്നെ ഇതാണ്. ബാബ പറയുന്നു ആരാണോ എന്റെ നല്ല
സഹായികളായി മാറുന്നത് അവരാണ് പദവി നേടുന്നത്. ബാബ സ്വയം സന്മുഖത്ത് പറയുന്നു-
ഞാന് എന്താണോ, എങ്ങനെയാണോ, സാധാരണമായതിനാല് എന്നെ പൂര്ണ്ണമായി അറിയുന്നില്ല.
ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് എന്നത് അറിയില്ല. ഈ ലക്ഷ്മീ
നാരായണന്മാര് വിശ്വത്തിന്റെ അധികാരികളായിരുന്നു, ഇതും ആര്ക്കും അറിയില്ല. ഇവര്
എങ്ങനെയാണ് രാജ്യം നേടിയത് പിന്നീട് എങ്ങനെയാണ് അത് നഷ്ടപ്പെടുത്തിയത് എന്നത്
ഇപ്പോള് നിങ്ങള്ക്ക് അറിയാം. മനുഷ്യരുടേതാണെങ്കില് തീര്ത്തും തുച്ഛബുദ്ധിയാണ്.
ഇപ്പോള്ബാബ വന്നിരിക്കുകയാണ് എല്ലാവരുടേയും ബുദ്ധിയുടെ പൂട്ട് തുറക്കാന്,
കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയാക്കാന്. ബാബ പറയുന്നു ഇപ്പോള് സഹായിയാവൂ.
ലോകര് അവര് ഭഗവാന്റെ സഹായികളാണ് എന്ന് പറയാറുണ്ട് പക്ഷേ അവര്
സഹായിയാവുന്നതേയില്ല. ഭഗവാന് വന്ന് ആരെയാണോ പാവനമാക്കി മാറ്റുന്നത് അവരോടാണ്
പറയുന്നത് ഇപ്പോള് മറ്റുള്ളവരേയും തനിക്കുസമാനമാക്കി മാറ്റൂ. ശ്രീമതം അനുസരിച്ച്
നടക്കൂ. ബാബ വന്നിരിക്കുന്നത് തന്നെ പാവനമായ സ്വര്ഗ്ഗം നിര്മ്മിക്കാനാണ്.
നിങ്ങള് ബ്രാഹ്മണ മക്കള്ക്ക് അറിയാം ഇത് മൃത്യുലോകമാണ്. ഇരുന്ന ഇരുപ്പില് തന്നെ
പെട്ടെന്ന് മരണം സംഭവിക്കുന്നു എങ്കില് എന്തുകൊണ്ട് നമുക്ക് പരിശ്രമിച്ച്
ബാബയില് നിന്നും പരിപൂര്ണ്ണ സമ്പത്ത് എടുത്ത് തന്റെ ഭാവിയുണ്ടാക്കിക്കൂടാ.
മനുഷ്യര് വാനപ്രസ്ഥ അവസ്ഥയില് എത്തിയാല് ഇപ്പോള് ഭക്തിയില് മുഴുകണം എന്ന്
കരുതുന്നു. വാനപ്രസ്ഥ അവസ്ഥയില് എത്തുന്നതുവരെ നന്നായി പണം
സമ്പാദിച്ചുകൊണ്ടിരിക്കും. ഇപ്പോള് നിങ്ങള് എല്ലാവരുടേയും വാനപ്രസ്ഥ അവസ്ഥയാണ്.
എങ്കില് എന്തുകൊണ്ട് ബാബയുടെ സഹായിയായിക്കൂടാ. നാം ബാബയുടെ സഹായിയാവുന്നുണ്ടോ
എന്ന് ഹൃദയത്തോട് ചോദിക്കണം. സര്വ്വീസബിളായ കുട്ടികള് പ്രശസ്ഥരാണ്. നന്നായി
പരിശ്രമിക്കുന്നു. യോഗത്തില് ഇരിക്കുന്നതിലൂടെ സേവനം ചെയ്യാന് സാധിക്കും.
ഓര്മ്മയുടെ ശക്തിയിലൂടെ വേണം മുഴുവന് ലോകത്തേയും പാവനമാക്കാന്. മുഴുവന്
വിശ്വത്തേയും പാവനമാക്കാന് നിങ്ങള് നിമിത്തമായിരിക്കുന്നു. നിങ്ങള്ക്കായി
പിന്നീട് പവിത്രമായ ലോകവും ആവശ്യമാണ്, അതിനാല് പതിതമായ ലോകത്തിന്റെ വിനാശവും
ഉണ്ടാകണം. ഇപ്പോള് എല്ലാവരോടും ഇതുതന്നെ പറയൂ അതായത് ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ.
ഒരു ബാബയെ മാത്രം ഓര്മ്മിക്കൂ. ബാബ തന്നെയാണ് പതിത പാവനന്. എല്ലാവരും
ഓര്മ്മിക്കുന്നതും അവരെത്തന്നെയാണ്. സാധു സന്യാസിമാര് എല്ലാവരും വിരല്
ചൂണ്ടികൊണ്ട് സൂചന നല്കുന്നതും ഇതുതന്നെയാണ് അതായത് പരമാത്മാവ് ഒന്നാണ്, അവര്
തന്നെയാണ് എല്ലാവര്ക്കും സുഖം നല്കുന്നവര്. ഈശ്വരന് അഥവാ പരമാത്മാവ് എന്ന്
പറയുന്നു പക്ഷേ അവരെ ആരും അറിയുന്നില്ല. ചിലര് ഗണേശനെ, ചിലര് ഹനുമാനെയെങ്കില്
ചിലര് തന്റെ ഗുരുവിനെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം
അതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഭക്തിമാര്ഗ്ഗവും അരകല്പം നടക്കുന്നുണ്ട്.
വലിയ വലിയ ഋഷി മുനിമാര് പോലും അറിയില്ല അറിയില്ല എന്നാണ് പറഞ്ഞുവന്നത്.
രചയിതാവിനേയും രചനയേയും ഞങ്ങള്ക്ക് അറിയുകയില്ല. ബാബ പറയുന്നു അവര് ത്രികാല
ദര്ശികളല്ല. ബീജരൂപം, ജ്ഞാനത്തിന്റെ സാഗരം ഒരാള് മാത്രമാണ്. ബാബ വരുന്നതും
ഭാരതത്തിലാണ്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, ഗീതാ ജയന്തിയും
ആഘോഷിക്കുന്നുണ്ട്. അതിനാല് കൃഷ്ണനെ ഓര്മ്മിക്കുന്നു. ശിവനെ അറിയുകയില്ല.
ശിവബാബ പറയുന്നു പതിത പാവനനും ജ്ഞാനസാഗരനും ഞാന് തന്നെയാണ്. കൃഷ്ണനെ ഇങ്ങനെ
പറയാന് പറ്റില്ല. ഗീതയുടെ ഭഗവാന് ആരാണ്? ഇത് വളരെ നല്ല ചിത്രമാണ്. ബാബ ഈ
ചിത്രങ്ങളെല്ലാം നിര്മ്മിക്കുന്നത് കുട്ടികളുടെ മംഗളത്തിനായാണ്. ശിവബാബയുടെ
മഹിമ പൂര്ണ്ണമായും എഴുതണം. എല്ലാത്തിന്റേയും ആധാരം ഇതാണ്. മുകളില് നിന്ന്
ആരെല്ലാം വരുന്നുവോ അവരെല്ലാം പവിത്രമാണ്. പവിത്രമായി മാറാതെ ആര്ക്കും പോകാന്
പറ്റില്ല. മുഖ്യമായ കാര്യം പവിത്രമായി മാറുക എന്നതാണ്. അത് പവിത്രമായ വീടാണ്
അവിടെയാണ് സര്വ്വ ആത്മാക്കളും വസിക്കുന്നത്. ഇവിടെ നിങ്ങള് പാര്ട്ട് അഭിനയിച്ച്
അഭിനയിച്ച് പതിതമായി മാറിയിരിക്കുന്നു. ആരാണോ ഏറ്റവും പാവനം അവര് തന്നെയാണ്
പിന്നീട് വളരെ പതിതമായും മാറുന്നത്. ദേവീദേവതാ ധര്മ്മത്തിന്റെ പേരും അടയാളവും
പോലും മുങ്ങിപ്പോയി. ദേവതാ ധര്മ്മം എന്നത് മാറ്റി ഹിന്ദു എന്ന് പേരുവെച്ചു.
നിങ്ങള് തന്നെയാണ് സ്വര്ഗ്ഗരാജ്യം നേടുന്നത് പിന്നീട് നഷ്ടപ്പെടുത്തുന്നു.
തോല്വിയുടേയും വിജയത്തിന്റേയും കളിയാണ്. മായയോട് തോല്വി തന്നെ തോല്വി, മായയോട്
വിജയം തന്നെ വിജയം. മനുഷ്യര് രാവണന്റെ ചിത്രം എത്ര വലുതായി എത്ര പണം ചിലവാക്കി
നിര്മ്മിക്കുന്നു പിന്നീട് ഒരു ദിവസം കൊണ്ട് നശിപ്പിക്കുന്നു. ദേവിമാരുടെ
ചിത്രവും ഇതുപോലെ നിര്മ്മിച്ച് പിന്നീട് കൊണ്ടുപോയി മുക്കുന്നു. ഒന്നും
മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് പരിധിയില്ലാത്ത ചരിത്രവും
ഭൂമിശാസ്ത്രവും അറിയുന്നു അതായത് ഈ ലോകത്തിന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്
എന്ന് അറിയുന്നു. സത്യ ത്രേതായുഗങ്ങളെ ആരും അറിയുന്നില്ല. ദേവതകളുടെ ചിത്രവും
മോശമാക്കിയാണ് നിര്മ്മിച്ചിരിക്കുന്നത്.
ബാബ മനസ്സിലാക്കിത്തരുന്നു- മധുരമായ കുട്ടികളേ, വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്നതിനായി ബാബ എന്തെല്ലാം പഥ്യം നിര്ദ്ദേശിച്ചിട്ടുണ്ടോ അതെല്ലാം പാലിക്കൂ,
ഓര്മ്മയില് ഇരുന്ന് ഭക്ഷണം ഉണ്ടാക്കൂ, യോഗത്തില് ഇരുന്ന് കഴിക്കൂ. ബാബ സ്വയം
പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് വീണ്ടും വിശ്വത്തിന്റെ അധികാരിയായി
മാറും. ബാബയും വീണ്ടും വന്നിരിക്കുകയാണ്. ഇപ്പോള് പൂര്ണ്ണമായും വിശ്വത്തിന്റെ
അധികാരിയായി മാറണം. മാതാപിതാവിനെ ഫോളോ ചെയ്യുക. പിതാവ് മാത്രമാവുക സാധ്യമല്ല.
സന്യാസിമാര് പറയുന്നു ഞങ്ങള് എല്ലാവരും പിതാക്കന്മാരാണെന്ന്. ആത്മാവുതന്നെയാണ്
പരമാത്മാവ്, അത് തെറ്റാണ്. ഇവിടെ മാതാവും പിതാവും രണ്ടുപേരും പുരുഷാര്ത്ഥം
ചെയ്യുന്നുണ്ട്. മാതാപിതാവിനെ ഫോളോ ചെയ്യൂ എന്ന വാക്കും ഇവിടെയുള്ളതാണ്. ഇപ്പോള്
നിങ്ങള്ക്ക് അറിയാം ആരാണോ വിശ്വത്തിന്റെ അധികാരികളായിരുന്നത്, പവിത്രമായിരുന്നത്
അവര് ഇപ്പോള് അപവിത്രമാണ്. വീണ്ടും പാവനമായി മാറുകയാണ്. നമ്മളും ബാബയുടെ
ശ്രീമതത്തിലൂടെ നടന്ന് ഈ പദവി പ്രാപ്തമാക്കുകയാണ്. ബാബ ഇവരിലൂടെ നിര്ദ്ദേശങ്ങള്
നല്കുന്നു അതിലൂടെ നടക്കണം, ഫോളോ ചെയ്യുന്നില്ലെങ്കില് കേവലം ബാബാ ബാബാ എന്ന്
പറഞ്ഞ് മുഖം മധുരിപ്പിക്കുന്നു. ഫോളോ ചെയ്യുന്നവരെ മാത്രമേ സല്പുത്രര് എന്ന്
പറയുകയുള്ളു. അറിയാം മമ്മാ-ബാബയെ ഫോളോ ചെയ്യുന്നതിലൂടെ നാം രാജധാനിയിലേയ്ക്ക്
പോകും. ഇത് ബുദ്ധിയുടെ കാര്യമാണ്. ബാബ ഇത്രയേ പറയുന്നുള്ളു എന്നെ ഓര്മ്മിക്കു
എങ്കില് വികര്മ്മം വിനാശമാകും. ഇത്രയേയുള്ളു ഇത് ആര്ക്കുവേണമെങ്കിലും
മനസ്സിലാക്കിക്കൊടുക്കൂ- നിങ്ങള് എങ്ങനെയാണ് 84 ജന്മങ്ങള് എടുത്ത് എടുത്ത്
അപവിത്രമായി മാറിയത്. ഇപ്പോള് വീണ്ടും പവിത്രമായി മാറണം. എത്രത്തോളം
ഓര്മ്മിക്കുന്നുവോ അത്രയും പവിത്രമായി മാറും. വളരെ അധികം ഓര്മ്മിക്കുന്നവര്
തന്നെയാണ് പുതിയ ലോകത്തില് ആദ്യമാദ്യം വരുന്നത്. പിന്നീട് മറ്റുള്ളവരേയും
തനിക്കുസമാനമാക്കി മാറ്റണം. ബാബയ്ക്കും മമ്മയ്ക്കും പ്രദര്ശിനിയില്
മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോകാന് പറ്റില്ല. പുറത്തുനിന്നും വലിയ ആളുകള്
വരുകയാണെങ്കില് ആരാണ് വന്നത് എന്ന് നോക്കാന് എത്ര പേരാണ് പോകുന്നത്.
ഇവിടെയാണെങ്കില് എത്ര ഗുപ്തമാണ്. ബാബ പറയുന്നു ഞാന് ഈ ബ്രഹ്മാ ശരീരത്തിലൂടെയാണ്
സംസാരിക്കുന്നത്, ഞാന് തന്നെയാണ് ഈ ബ്രഹ്മാവിന് ഉത്തരവാദി. നിങ്ങള് സദാ കരുതൂ
ശിവബാബയാണ് പറയുന്നത്, ബാബയാണ് പഠിപ്പിക്കുന്നത്. നിങ്ങള് ശിവബാബയെ വേണം
നോക്കാന്, ബ്രഹ്മാവിനെ നോക്കരുത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു എന്നിട്ട്
പരമാത്മാവായ അച്ഛനെ ഓര്മ്മിക്കു. ഞാന് ആത്മാവാണ്. ആത്മാവില് മുഴുവന് പാര്ട്ടും
അടങ്ങിയിരിക്കുന്നു. ഈ ചക്രം ബുദ്ധിയില് കറങ്ങിക്കൊണ്ടിരിക്കണം. കേവലം
ലോകത്തിന്റെ കാര്യങ്ങള് മാത്രമേ ബുദ്ധിയില് ഉള്ളുവെങ്കില് ഒന്നും അറിയില്ല
എന്നതാണ് അര്ത്ഥം. തീര്ത്തും മോശമാണ്. പക്ഷേ ഇങ്ങനെയുള്ളവരുടേയും മംഗളം ചെയ്യണം.
സ്വര്ഗ്ഗത്തിലേയ്ക്ക് പോകും പക്ഷേ ഉയര്ന്ന പദവി നേടില്ല. ശിക്ഷകള് അനുഭവിച്ച്
പോകും. ഉയര്ന്ന പദവി എങ്ങനെ നേടും, അത് ബാബയാണ് മനസ്സിലാക്കിത്തരുന്നത്.
ഒന്നാമത് സ്വദര്ശന ചക്രധാരിയായി മാറണം, മാറ്റണം. പക്കാ യോഗിയാവുകയും ആക്കുകയും
ചെയ്യൂ. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു. നിങ്ങള് പിന്നീട് ബാബാ ഞങ്ങള്
മറന്നുപോയി എന്നു പറയുന്നു. ലജ്ജ തോന്നുന്നില്ലേ! വളരെ അധികം പേരുണ്ട് അവര്
സത്യം പറയുന്നില്ല, മറന്നുപോകുന്നു. ബാബ പറഞ്ഞിട്ടുണ്ട് ആരു വന്നാലും അവര്ക്ക്
ബാബയുടെ പരിചയം നല്കൂ. ഇപ്പോള് 84 ന്റെ ചക്രം പൂര്ത്തിയാവുകയാണ്, തിരിച്ചുപോകണം.
രാമനും പോയി, രാവണനും പോയി................ ഇതിന്റേയും അര്ത്ഥം എത്ര സഹജമാണ്.
രാമന്റേയും രാവണന്റേയും കുടുംബമുണ്ടെങ്കില് തീര്ച്ചയായും സംഗമം ഉണ്ടായിരിക്കും.
ഇതും അറിയാം അതായത് എല്ലാം വിനാശമാകും, ബാക്കി കുറച്ചുപേരേ ഉണ്ടാകൂ. നിങ്ങള്ക്ക്
എങ്ങനെയാണ് രാജ്യം ലഭിക്കുന്നത് എന്നതും കുറച്ച് മുന്നോട്ട് പോകുമ്പോള്
മനസ്സിലാകും. ആദ്യം തന്നെ എല്ലാം പറയില്ലല്ലോ. പിന്നെ അത് നാടകമാകില്ലല്ലോ.
നിങ്ങള്ക്ക് സാക്ഷിയായി കാണണം. സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും. ഈ
84ന്റെ ചക്രത്തെ ലോകത്തിലെ ആരും അറിയുന്നില്ല.
ഇപ്പോള് നമ്മള് തിരിച്ച് പോവുകയാണ് എന്നത് നിങ്ങള് കുട്ടികളുടെ ബുദ്ധിയില്
ഇപ്പോള് ഉണ്ട്. രാവണ രാജ്യത്തില് നിന്നും ഇപ്പോള് രക്ഷപ്പെട്ടിരിക്കുകയാണ്.
പിന്നീട് തന്റെ രാജധാനിയിലേയ്ക്ക് പോകും. ബാക്കി കുറച്ച് ദിവസങ്ങളേയുള്ളു. ഈ
ചക്രം കറങ്ങിക്കൊണ്ടിരിക്കുമല്ലോ. അനേകം തവണ ഈ ചക്രം കറങ്ങിയിട്ടുണ്ട്, ഇപ്പോള്
ബാബ പറയുന്നു ഏത് കര്മ്മബന്ധനത്തിലാണോ കുടുങ്ങിയിരിക്കുന്നത് അതിനെ മറക്കൂ.
ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ടും മറന്നുകൊണ്ടേപോകൂ. ഇപ്പോള് നാടകം
പൂര്ത്തിയാവുകയാണ്, തന്റെ വീട്ടിലേയ്ക്ക് പോകണം, ഈ മഹാഭാരത യുദ്ധത്തിനുശേഷമേ
സ്വര്ഗ്ഗത്തിന്റെ ഗേറ്റ് തുറക്കൂ അതിനാല് ബാബ പറഞ്ഞിട്ടുണ്ട്
സ്വര്ഗ്ഗത്തിലേക്കുള്ള വാതില് എന്നത് വളരെ നല്ല പേരാണ്. ചിലര് പറയാറുണ്ട്
യുദ്ധങ്ങള് അനവധി ഉണ്ടായിട്ടുള്ളതാണ്. പറയൂ, മിസൈലുകളുടെ യുദ്ധം എപ്പോഴാണ്
ഉണ്ടായിട്ടുള്ളത്, ഇത് മിസൈലുകളുടെ അന്തിമ യുദ്ധമാണ്. 5000 വര്ഷങ്ങള്ക്കുമുമ്പും
ഈ യുദ്ധം നടന്നിരുന്നു അപ്പോള് ഈ യജ്ഞവും രചിച്ചിരുന്നു. ഇപ്പോള് ഈ പഴയ
ലോകത്തിന്റെ വിനാശമുണ്ടാകണം. പുതിയ രാജധാനിയുടെ സ്ഥാപന ഉണ്ടാവുകയാണ്.
നിങ്ങള് ഈ ആത്മീയ പഠിപ്പ് പഠിക്കുന്നത് രാജധാനിക്കുവേണ്ടിയാണ്. നിങ്ങളുടേത്
ആത്മീയ ജോലിയാണ്. ലൗകിക പഠിപ്പ് ഉപയോഗത്തില് വരില്ല, ശാസ്ത്രങ്ങളും ഫലപ്പെടില്ല
എങ്കില് പിന്നെന്തുകൊണ്ട് ഈ ജോലിയില് മുഴുകിക്കൂടാ. ബാബയാണെങ്കില് വിശ്വത്തിന്റെ
അധികാരിയാക്കിയാണ് മാറ്റുന്നത്. ഏത് പഠിപ്പില് മുഴുകണം എന്നത് ചിന്തിക്കണം.
അവരാണെങ്കില് കുറഞ്ഞ ഡിഗ്രിയ്ക്കുവേണ്ടിയാണ് പഠിക്കുന്നത്. നിങ്ങള് പഠിക്കുന്നത്
രാജധാനിക്കുവേണ്ടിയാണ്. എത്ര രാവും പകലും തമ്മിലുള്ള വ്യത്യാസമാണ്. ആ പഠിപ്പ്
പഠിക്കുന്നതുകൊണ്ട് കടല(വില കുറഞ്ഞത്) പോലും ലഭിക്കുമെന്ന് തോന്നുന്നില്ല.
ആരെങ്കിലും ശരീരം ഉപേക്ഷിച്ചാല് അവരുടെ കടലയും പോയി. ഈ സമ്പാദ്യമാണെങ്കില് കൂടെ
വരുന്നതാണ്. മരണം തലയ്ക്കുമുകളിലുണ്ട്. ആദ്യം നാം നമ്മുടെ പൂര്ണ്ണ സമ്പാദ്യം
ഉണ്ടാക്കണം. ഈ സമ്പാദ്യം ഉണ്ടാക്കി ഉണ്ടാക്കി ലോകം വിനാശമാകണം. നിങ്ങളുടെ
പഠിപ്പ് പൂര്ത്തിയാകുമ്പോഴേ വിനാശമുണ്ടാകൂ. നിങ്ങള്ക്ക് അറിയാം ഏതെല്ലാം
മനുഷ്യരുണ്ടോ അവരുടെ കൈപ്പിടിയിലാണ് കടല. അതിനെത്തന്നെ കുരങ്ങനെപ്പോലെ
മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള് രത്നങ്ങള് നേടുകയാണ്. ഈ
കടലകളോടുള്ള മമത്വം ഇല്ലാതാക്കൂ. എപ്പോള് നല്ല രീതിയില് മനസ്സിലാക്കുന്നുവോ
അപ്പോഴേ കൈപ്പിടിയിലുള്ള കടലയെ വിടു. ഇതെല്ലാം ചാരമാകാനുള്ളതാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ
പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം. അവിനാശിയായ ജ്ഞാനരത്നങ്ങളാല് തന്റെ
ഉള്ളംകൈ നിറയ്ക്കണം. കടലയ്ക്കുപിന്നാലെ പോയി സമയം വ്യര്ത്ഥമാക്കരുത്.
2) ഇപ്പോള് നാടകം
പൂര്ത്തിയാവുകയാണ്, സ്വയത്തെ കര്മ്മബന്ധനത്തില് നിന്നും മുക്തമാക്കണം. സ്വദര്ശന
ചക്രധാരിയായി മാറുകയും മാറ്റുകയും വേണം. മാതാപിതാവിനെ ഫോളോ ചെയ്ത് രാജപദവിയ്ക്ക്
അധികാരിയായി മാറണം.
വരദാനം :-
സങ്കല്പ്പത്തെപ്പോലും പരിശോധിച്ച് വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കുന്ന
ശ്രേഷ്ഠ സേവാധാരിയായി ഭവിക്കട്ടെ.
ശ്രേഷ്ഠ സേവാധാരി അവരാണ്
ആരുടെയാണോ ഓരോ സങ്കല്പവും ശക്തിശാലിയായിരിക്കുന്നത്. ഒരു സങ്കല്പം പോലും
വ്യര്ത്ഥമായിപ്പോകില്ല. എന്തുകൊണ്ടെന്നാല് സേവാധാരി അര്ത്ഥം വിശ്വമാകുന്ന
സ്റ്റേജില് അഭിനയിക്കുന്നവര്. മുഴുവന് വിശ്വവും താങ്കളെ കോപ്പി ചെയ്യുന്നു, അഥവാ
താങ്കളുടെ ഒരു സങ്കല്പം വ്യര്ത്ഥമാക്കിയാല് കേവലം താങ്കള്ക്ക് മാത്രമല്ല
വ്യര്ത്ഥമാക്കിയത് മറിച്ച് അനേകര്ക്ക് നിമിത്തമാവുകയാണ്, അതിനാല് ഇപ്പോള്
വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കി ശ്രേഷ്ഠ സേവാധാരിയാകൂ.
സ്ലോഗന് :-
സേവനത്തിന്റെ വായുമണ്ഡലത്തിനോടൊപ്പം പരിധിയില്ലാത്ത വൈരാഗ്യവൃത്തിയുടെ
വായുമണ്ഡലം സൃഷ്ടിക്കൂ.
അവ്യക്ത സൂചനകള്:-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
സംഗമയുഗം കമ്പൈന്റായി
ഇരിക്കാനുള്ള യുഗമാണ്. ബാബയില് നിന്ന് മാറിയിരിക്കാന് സാധിക്കില്ല. സദാ
കാലത്തേക്കും കൂട്ടുകാരനാണ്. സദാ ബാബയോടൊപ്പം ഇരിക്കുക അര്ത്ഥം സദാ
സന്തുഷ്ടരായിരിക്കുക. ബാബയും താങ്കളും സദാ കമ്പൈന്റാണെങ്കില് കമ്പൈന്റിന്റെ
ശക്തി വളരെ വലുതാണ്, ഒരു കാര്യത്തിന് പകരം ആയിരം കാര്യങ്ങള് ചെയ്യാന് കഴിയും
എന്തുകൊണ്ടെന്നാല് ആയിരം കൈകളുള്ള ബാബ താങ്കളോടൊപ്പമുണ്ട്.