22.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, സേവനം ആരംഭിക്കേണ്ടത് വീട്ടിൽ നിന്നാണ് അർത്ഥം ആരെല്ലാം ദേവി ദേവതാ ധർമ്മത്തിലേതാണോ, ശിവന്റെ അഥവാ ദേവതകളുടെ പൂജാരിയാണോ, അവർക്ക് ആദ്യം ആദ്യം ജ്ഞാനം കൊടുക്കൂ.

ചോദ്യം :-
ബാബയുടെ ഏതൊരു കർത്തവ്യം ഒരു മനുഷ്യർക്കും ചെയ്യാൻ കഴിയില്ല , എന്തുകൊണ്ട്?

ഉത്തരം :-
മുഴുവൻ വിശ്വത്തിലും ശാന്തി സ്ഥാപന ചെയ്യുന്ന കർത്തവ്യം ഒരു ബാബയുടേതാണ്. വിശ്വത്തിൽ ശാന്തി സ്ഥാപിക്കാൻ മനുഷ്യർക്ക് സാധിക്കില്ല എന്തുകൊണ്ടെന്നാൽ സർവ്വരും വികാരികളാണ്. എപ്പോഴാണോ ബാബയെ അറിയുകയും പവിത്രമായി ജീവിക്കുകയും ചെയ്യുന്നത് അപ്പോൾ ശാന്തിയുടെ സ്ഥാപന ഉണ്ടാകും. ബാബയെ അറിയാത്തതു കാരണം നിർധനരായി മാറിയിരിക്കുകയാണ്.

ഗീതം :-
മരിക്കുന്നതും അങ്ങയുടെ മടിയിൽ..............

ഓംശാന്തി.  
ഓം ശാന്തിയുടെ അർത്ഥവും ഇടയ്ക്കിടയ്ക്ക് പറയേണ്ടി വരുന്നു എന്തുകൊണ്ടെന്നാൽ ഓം ശാന്തിയുടെ അർത്ഥം ആർക്കും അറിയില്ല. അതുപോലെ ഇടയ്ക്കിടയ്ക്ക് ബാബക്ക് ഇതും പറയേണ്ടി വരുന്നു - മൻമനാഭവ അർത്ഥം പരിധിയില്ലാത്ത അച്ഛനെ ഓർമ്മിക്കൂ. ഓം എന്നതിന്റെ അർത്ഥം ഭഗവാനാണ് എന്ന് പറയുന്നു എന്നാൽ ബാബ പറയുകയാണ് - ഓം അർത്ഥം ഞാൻ ആത്മാവാണ് എന്നാണ്, ഇത് എന്റെ ശരീരമാണ്. പരംപിതാ പരമാത്മാവും ഓം എന്ന് പറയുന്നുണ്ട്. ഞാനും ആത്മാവാണ്, എന്നാൽ പരംധാമത്തിലാണ് വസിക്കുന്നത്. നിങ്ങൾ ആത്മാക്കൾ ജനന മരണ ചക്രത്തിലേക്ക് വരുന്നുണ്ട്, ഞാൻ വരുന്നില്ല. അതെ, ഞാൻ തീർച്ചയായും സാകാരത്തിലേക്ക് വരുന്നുണ്ട്, നിങ്ങൾ കുട്ടികൾക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരാൻ. മറ്റാർക്കും ഇത് മനസ്സിലാക്കി തരാൻ സാധിക്കില്ല. അഥവാ നിശ്ചയമില്ലെങ്കിൽ മുഴുവൻ ലോകത്തിലും ചുറ്റി കറങ്ങി നോക്കൂ, അന്വേഷിച്ചു നോക്കൂ മറ്റാർക്കെങ്കിലും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നൽകാൻ കഴിയുമോ എന്ന്. പരംപിതാ പരമാത്മാവിനല്ലാതെ വേറെ ആർക്കും സൃഷ്ടി ചക്രത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞു തരാൻ സാധിക്കില്ല, ആർക്കും രാജയോഗം പഠിപ്പിച്ചു തരാൻ സാധിക്കില്ല. പതിതരെ പാവനമാക്കി മാറ്റാൻ വേറെയാർക്കും സാധിക്കില്ല. ആദ്യമാദ്യം ആരെല്ലാം ദേവി ദേവതകളുടെ പൂജാരികളുണ്ടോ, അവർക്ക് മനസ്സിലാക്കി കൊടുക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ആദി സനാതന ദേവി ദേവതാ ധർമ്മത്തിൽ ഉള്ളവരാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുത്തവർ, അവർക്ക് നല്ല രീതിയിൽ മനസ്സിലാക്കാനും സാധിക്കും. അതിനു ശേഷം വന്നവരാണെങ്കിൽ 84 ജന്മങ്ങൾ എടുക്കില്ല. ആരെല്ലാം ദേവതകളുടെ പൂജാരികളാണോ അതോടൊപ്പം ഗീത പഠിക്കുന്നവരുണ്ടോ അവർ ഇത് കേൾക്കും. ഭഗവാനു പകരം കൃഷ്ണന്റെ പേരെഴുതിയതാണ് ഗീതയിലെ ഒരേ ഒരു തെറ്റ്. അതിനാൽ ഗീത പഠിക്കുന്നവർക്ക് മനസ്സിലാക്കി കൊടുക്കണം. അവരോട് ചോദിക്കണം - പരംപിതാ പരമാത്മാവുമായി നിങ്ങളുടെ സംബന്ധം എന്താണ്? ഭഗവാനാണെന്ന് പറയും. ദൈവീക ഗുണങ്ങളുള്ള ശ്രീകൃഷ്ണൻ ദൈവീക രാജധാനിയിലുണ്ടായിരുന്നു, അവിടെ എല്ലാവരും ദൈവീക ഗുണങ്ങളുള്ളവരായിരുന്നു. അവരാണ് ഇപ്പോൾ പൂജ്യനിൽ നിന്നും പൂജാരിയായി മാറിയത്. അതിനാൽ പരിശ്രമം ചെയ്ത് ആദ്യമാദ്യം ആദി സനാതന ദേവി ദേവതാ ധർമ്മത്തിൽ ഉള്ളവരെ ഉയർത്തണം. അച്ചടക്കം ആരംഭിക്കേണ്ടത് വീട്ടിൽ നിന്നാണ് എന്നല്ലേ പറയാറുള്ളത്. ആരെല്ലാം ശിവന്റെ പൂജാരികളുണ്ടോ അവർക്കും മനസ്സിലാക്കി കൊടുക്കണം. ശിവൻ തീർച്ചയായും വരുന്നുണ്ട് അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്, ശിവനാണ് പരംപിതാ പരമാത്മാവ്. തീർച്ചയായും വന്ന് രാജയോഗം പഠിപ്പിക്കും, വേറെ മനുഷ്യർക്ക് ആർക്കും തന്നെ ഇത് പഠിപ്പിക്കാൻ സാധിക്കില്ല. കൃഷ്ണനെ അഥവാ ബ്രഹ്മാവിനെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. സർവ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബ തന്നെയാണ്, ആ ബാബ ജ്ഞാന സാഗരനായതു കൊണ്ട് സർവ്വരുടേയും അധ്യാപകൻ കൂടിയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഭൂമിശാസ്ത്രത്തെ കുറിച്ച് വേറെയാർക്കും അറിയില്ല. ബാബ പറയുകയാണ് എന്നെ ജ്ഞാന സാഗരനെന്നും ചൈതന്യ ബീജരൂപനെന്നും വിളിക്കുന്നുണ്ട്. ഈ തലകീഴായ വൃക്ഷത്തിന്റെ ആദി മദ്ധ്യത്തിന്റെ ജ്ഞാനം ബീജത്തിലുണ്ടാകും അതുകൊണ്ടാണ് എന്നെ ജ്ഞാന സാഗരൻ, സർവ്വശക്തിവാൻ എന്നെല്ലാം പറയുന്നത്. അധികാരം എന്താണ്? സർവ്വ വേദങ്ങൾ, ശാസ്ത്രങ്ങൾ, ഗ്രന്ഥങ്ങൾ എല്ലാത്തിനെ കുറിച്ചും അറിയുന്നു എന്നതാണ്. നിങ്ങൾ കുട്ടികൾക്ക് ഇതെല്ലാം മനസ്സിലാക്കി തരുകയാണ്. ശാസ്ത്രങ്ങൾ കേൾപ്പിക്കുന്നവർ കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമാണെന്ന് പറയുകയാണ്. പക്ഷെ അങ്ങനെ ഉണ്ടാകില്ല. ഇത് വിവിധ ധർമ്മങ്ങളുടെ മനുഷ്യ സൃഷ്ടി വൃക്ഷമാണ്, ഇതിന്റെ ആയുസ്സ് വളരെ വലിയതായിട്ടാണ് ഭാഗവതത്തിൽ കാണിച്ചിരിക്കുന്നത്. ഭാഗവതമാണെങ്കിൽ ഏതെങ്കിലും ധർമ്മത്തിന്റെ ശാസ്ത്രവുമല്ല. ഗീതാ ധർമ്മ ശാസ്ത്രമാണ്, അതിലൂടെയാണ് ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന നടക്കുന്നത്. ബാക്കി ഭാഗവതം, മഹാഭാരതം ഇതിലൂടെയൊന്നും ഏതെങ്കിലും ധർമ്മത്തിന്റെ സ്ഥാപനയൊന്നും നടന്നിട്ടില്ല. അതിൽ ശ്രീകൃഷ്ണന്റെ ചരിത്രമാണ് എഴുതിയിരിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു - കുട്ടികളെ, നിങ്ങൾ ദേവി ദേവതാ ധർമ്മത്തിൽ ഉള്ളവർക്ക് 84 ജന്മങ്ങൾ എടുത്ത കാര്യം പറഞ്ഞു കൊടുക്കൂ. സത്യയുഗത്തിൽ കേവലം ഭാരതമാണ് ഉണ്ടായിരുന്നത്, വേറെ ഒരു ധർമ്മവും ഉണ്ടായിരുന്നില്ല. ഭാരതം തന്നെയായിരുന്നു സ്വർഗ്ഗം. ഏറ്റവും ഉയർന്നതിലും ഉയർന്നത് എന്ന് പാടപ്പെട്ടതും ഭാരതത്തെയാണ് അതോടൊപ്പം പതിതരെ പാവനമാക്കുന്നതിന് പരംപിതാ പരമാത്മാവ് അവതരിക്കുന്ന സ്ഥലം കൂടിയാണ്. ശിവന്റെ പൂജയും ഇവിടെയാണ് നടക്കുന്നത്, ജയന്തിയും ഇവിടെയാണ് ആഘോഷിക്കാറുള്ളത്. തീർച്ചയായും പതിത ലോകത്തിലേക്ക് വന്നിട്ടുണ്ടാകും. പതിത പാവനാ വരൂ എന്ന് എല്ലാവരും വിളിക്കുന്നുമുണ്ട്. ഭാരതം പാവനമായിരുന്നു പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി. ആരെല്ലാം പാവനമായ സ്വർഗ്ഗവാസികളായിരുന്നോ അവരാണ് ഇപ്പോൾ പതിതവും നരകവാസിയുമായിരിക്കുന്നത്. ശിവബാബയാണ് പാവനമാക്കിയത്, രാവണനാണ് പതിതമാക്കിയത്. ഈ സമയം രാവണന്റെ രാജ്യമാണ്. ഓരോ നരനിലും നാരിയിലും പഞ്ചവികാരങ്ങളാണ്. സത്യയുഗത്തിൽ വികാരങ്ങൾ ഇല്ല. നിർവ്വികാരികളായിരുന്നു. ഇപ്പോൾ പതിതമാണ് അതുകൊണ്ടാണ് വിളിക്കുന്നത് - വരൂ വന്ന് ഞങ്ങളെ വീണ്ടും പാവനമാക്കി മാറ്റൂ എന്ന്. സത്യയുഗത്തിൽ നമ്മൾ തന്നെയാണ് പാവനമായിരുന്നത്, 21 ജന്മങ്ങൾ രാമരാജ്യത്തിലായിരുന്നു. ഇപ്പോഴാണെങ്കിൽ രാവണന്റെ രാജ്യമാണ്,എല്ലാവരും വികാരികളാണ്. ബാബ പറയുകയാണ് - കാമം മഹാശത്രുവാണ്. ഇത് ആദി മദ്ധ്യ അന്ത്യം ദു:ഖം മാത്രമാണ് നൽകുക. ഇപ്പോൾ ഇതിനെ ജയിച്ച് പാവനമാകൂ. നിങ്ങൾ ജന്മജന്മാന്തരങ്ങളായി പാപം ചെയ്തവരാണ്. ഏറ്റവും തമോപ്രധാനമായി മാറിയിരിക്കുകയാണ്, ആത്മാവിൽ കറ പിടിച്ചിരിക്കുകയാണ്. ആദ്യം സ്വർണ്ണിമ യുഗത്തിലായിരുന്നു പിന്നെ വെള്ളി യുഗം പിന്നെ ചെമ്പ്......കറ പിടിച്ച് പിടിച്ച് ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. ഇത് ഭാരതത്തിന്റെ കാര്യമാണ്. സത്യയുഗത്തിൽ 8 ജന്മങ്ങൾ, പിന്നെ ത്രേതയിൽ 12 ജന്മങ്ങൾ പിന്നെ അതേ ഭാരതവാസി ചന്ദ്രവംശി, വൈശ്യവംശി........ആയി തീരുന്നു. ആത്മാവ് അപവിത്രമാകുന്നു. ബാബ പറയുകയാണ് ഞാൻ കല്പകല്പം വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റും, പിന്നെ രാവണൻ ഇതിനെ നരകമാക്കി മാറ്റും, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ് ജ്ഞാനസാഗരൻ ശിവബാബയാണ്. ഉയർന്നതിലും ഉയർന്ന ശിവനാണ് സർവ്വരുടേയും പൂജ്യൻ. ആദ്യമാദ്യം ശിവ പൂജയാണ് നടക്കുന്നത്. കാരണം പരിധിയില്ലാത്ത അച്ഛനാണല്ലോ. തീർച്ചയായും ഈ അച്ഛനിലൂടെയാണ് പരിധിയില്ലാത്ത സമ്പത്തും പ്രാപ്തമാകുന്നത്. ഭഗവാനെന്ന് നിരാകാരനെയാണ് പറയുന്നത് എന്നത് പോലും ഭാരതവാസികൾ മറന്നിരിക്കുകയാണ്. മനുഷ്യർ ഭഗവാനെ ഓർമ്മിക്കുന്നുമുണ്ട്. അല്ലാതെ എല്ലാം ഭഗവാൻ തന്നെ ഭഗവാനാണ് എന്നല്ല. ഒരു ഭാഗത്ത് ഭഗവാനെ ഓർമ്മിക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം ഗ്ലാനിയും ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് സർവ്വവ്യാപിയാണെന്ന് പറയുന്നുണ്ട് അതോടൊപ്പം പിന്നെ അല്ലയോ പതിത പാവനാ വരൂ എന്നും പറയുന്നുണ്ട്. ബാബ വന്ന് ബ്രഹ്മാ ശരീരത്തിലൂടെ ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണർക്കാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണർ ഉയർന്നവരാണ്. ബ്രാഹ്മണരുടേയും മുകളിലാണല്ലോ ശിവൻ. വിരാട രൂപത്തിൽ ദേവതാ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രനെ കാണിക്കുന്നുണ്ട്. ബ്രാഹ്മണരുടെ പേരു പോലുമില്ല എന്തുകൊണ്ടെന്നാൽ ബ്രാഹ്മണരും വികാരികളാണ് എന്ന് കാണപ്പെടുന്നുണ്ട്. പിന്നെ ദേവതകളെക്കാൾ ഉത്തമമാണ് ബ്രാഹ്മണൻ എന്ന് എങ്ങനെ കാണിക്കാൻ സാധിക്കും. ബാബ മനസ്സിലാക്കി തരുകയാണ് അവരും പാടുന്നുണ്ട് ബ്രാഹ്മണ ദേവി ദേവതായ നമ: എന്നെല്ലാം. ദേവതകളുടെ രാജ്യം എപ്പോഴാണ് ഉണ്ടായിരുന്നത്? സ്വർഗ്ഗം എവിടെ നിന്നാണ് വന്നത്? ഇതൊന്നും കൃത്യമായി ആർക്കും അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം ബ്രഹ്മാ ശരീരത്തിലൂടെ ബാബ ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപനയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, ശങ്കരനിലൂടെ നരകത്തിന്റെ വിനാശവും ചെയ്യിപ്പിക്കും. മഹാഭാരത യുദ്ധവും നടക്കുമല്ലോ, അതിലൂടെയാണ് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടുന്നത്. പാടുന്നുണ്ട് എന്നാൽ ഒന്നും മനസ്സിലാക്കുന്നില്ല. ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെ വിനാശത്തിനുള്ള ജ്വാല പ്രത്യക്ഷപ്പെട്ടു എന്നെല്ലാം പറയാറുണ്ട്. തീർച്ചയായും ഇപ്പോൾ ആ പാർട്ടാണ് നടന്നു കൊണ്ടിരിക്കുന്നത്. 5000 വർഷങ്ങൾക്ക് മുമ്പും യുദ്ധം നടന്നിരുന്നു അപ്പോഴും പഴയ ലോകത്തിന്റെ വിനാശം ഉണ്ടായിട്ടുണ്ട്. ഗീതാ ജ്ഞാനം കേൾപ്പിക്കുമ്പോൾ മൂന്നു സൈന്യങ്ങളെ കുറിച്ച് കേൾക്കാറുണ്ട്- അതിൽ യൂറോപ്പിൽ വസിക്കുന്ന യാദവ സൈന്യമാണ് സയൻസിന്റെ ശക്തിയിലൂടെ മിസൈലെല്ലാം കണ്ടു പിടിച്ചത്. പൂർണ്ണമായും ഗീതയുടെ 5000 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോഴും ആ മൂന്നു സൈന്യങ്ങൾ ഉണ്ട്. പാടപ്പെട്ടിട്ടുണ്ട് - വിനാശ കാലത്ത് വിപരീത ബുദ്ധി എന്നെല്ലാം അർത്ഥം പരംപിതാ പരമാത്മാവിൽ നിന്നും വിപരീത ബുദ്ധിയായിരിക്കും. ബാബ പറയുകയാണ് എന്നെ ആരും അറിയുന്നത് പോലുമില്ല, കേവലം നിങ്ങൾക്കല്ലാതെ വേറെയാർക്കും എന്നോട് പ്രീതി ഇല്ല. എല്ലാവരും വിനാശ കാലത്ത് വിപരീത ബുദ്ധികളാണ്. ബാക്കി നിങ്ങൾ പാണ്ഡവരുടേത് പ്രീത ബുദ്ധിയാണ്. നിങ്ങൾ ശിവബാബയെ തന്നെയാണ് ഓർമ്മിക്കുന്നത്. നിങ്ങൾക്കറിയാം ശിവബാബ 21 ജന്മങ്ങളുടെ സമ്പത്ത് നൽകുന്നതിനാണ് വന്നിരിക്കുന്നത്. നിങ്ങൾ ശിവബാബയുടെ കൂടെ പ്രീത ബുദ്ധിയുള്ളവരാണ്. ബാക്കി ആർക്കും ശിവബാബയെ അറിയുക പോലുമില്ല അപ്പോൾ മൂന്നു സൈന്യങ്ങളായില്ലേ. നിങ്ങളാണ് പാണ്ഡവ സൈന്യം. ഇത് വിനാശ കാലം തന്നെയാണ്. നിങ്ങൾക്കറിയാം മരണം വളരെ സമീപത്താണ് നിൽക്കുന്നത്. ശിവബാബ പറയുകയാണ് നിങ്ങൾ പവിത്രരായി മാറുകയാണെങ്കിൽ പുതിയ ലോകത്തിന്റെ അധികാരിയാകും. സത്യയുഗത്തിൽ കേവലം ഒരേ ഒരു ദേവി ദേവതാ ധർമ്മമാണ് ഉണ്ടായിരുന്നത്, വേറെ ധർമ്മങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ മറ്റു ധർമ്മങ്ങൾ എല്ലാമുണ്ട് എന്നാൽ ആദി സനാതന ദേവി ദേവതാ ധർമ്മം മാത്രമില്ല. സ്വയത്തെ ദേവി ദേവതയാണന്ന് പോലും മനസ്സിലാക്കുന്നില്ല. ഞങ്ങൾ പതിതരാണ് എന്നാണ് പറയുന്നത്. ദേവതകളുടെ മുന്നിൽ മഹിമ പാടാറുണ്ട് - അങ്ങ് സർവ്വഗുണ സമ്പന്നനാണ്, 16 കലാ സമ്പൂർണ്ണനാണ് എന്നെല്ലാം. സ്വയത്തെ വികാരിയാണ് എന്നാണ് പറയുന്നത്. അവഗുണങ്ങളുടെ മാലയായ എന്നിൽ ഒരു ഗുണവുമില്ല എന്നാണ് പറയുന്നത്. ബാബയെ ഓർമ്മിക്കുന്നുണ്ട്. നിങ്ങൾക്കും ഒരു ബാബയെ ഓർമ്മിക്കണം. ബാബയെ ഓർമ്മിക്കാതെ പാവനമാകില്ല, പാവനമാകാതെ ഉയർന്ന പദവിയും കിട്ടില്ല. എപ്പോഴാണോ ഈ അപവിത്രമായ ലോകത്തിന് വിനാശമുണ്ടാകുന്നത് അപ്പോൾ വിശ്വത്തിൽ ശാന്തി ഉണ്ടാകും. മനുഷ്യർ പരിശ്രമിക്കുന്നുണ്ട്, ഭാരതത്തിലും, ലോകത്തിലും ശാന്തി ഉണ്ടാക്കുന്നതിന്. പക്ഷെ ഇത് ഒരേ ഒരു ബാബയുടെ ജോലിയാണ്. മനുഷ്യരാണെങ്കിൽ വികാരികളാണ്. അവർക്ക് എങ്ങനെയാണ് ശാന്തിയുടെ സ്ഥാപന ചെയ്യാൻ കഴിയുക? ഓരോ വീട്ടിലും വഴക്കാണ് നടക്കുന്നത്. ബാബയെ അറിയാത്തതു കാരണം ദരിദ്രരായിരിക്കുകയാണ്. സത്യയുഗത്തിൽ തീർത്തും പവിത്രതയും, സുഖവും, ശാന്തിയും ഉണ്ടാകും. ഇപ്പോൾ വീണ്ടും ബാബ ആ പവിത്രത, സുഖം, ശാന്തിയുടെ സ്ഥാപന ചെയ്യുകയാണ്, ഇത് വേറെയാർക്കും ചെയ്യാൻ സാധിക്കില്ല. ഭാരതവാസി ഇപ്പോൾ നരകവാസിയാണ്. എപ്പോൾ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നോ അപ്പോൾ പുനർജന്മവും സ്വർഗ്ഗത്തിൽ തന്നെയാണ് എടുത്തത്. ഇപ്പോൾ പതിതമാണ്, അതുകൊണ്ടാണ് പതിത പാവനനായ ബാബയെ ഓർമ്മിക്കുന്നത്. ഇപ്പോൾ കുട്ടികൾക്ക് അറിയാം - പാരലൗകിക അച്ഛനെ ഓർമ്മിക്കുന്നതിലൂടെയാണ് വികർമ്മം വിനാശമാകുന്നത്. ലൗകിക അച്ഛനിൽ നിന്നും പരിധിയുള്ള സമ്പത്താണ് പ്രാപ്തമാകുന്നത്. പാരലൗകികവും പരിധിയില്ലാത്തതുമായ ഈ അച്ഛനിലൂടെ പരിധിയില്ലാത്ത സമ്പത്താണ് പ്രാപ്തമാകുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇത് സത്സംഗമൊന്നുമല്ല. അത് ഭക്തി മാർഗ്ഗമാണ്, ഇത് ജ്ഞാന മാർഗ്ഗമാണ്.

നിങ്ങൾക്ക് സന്തോഷമുണ്ട് ബാബ നമ്മളെ സ്വർഗ്ഗവാസിയാക്കുകയാണ്. ആരാണോ കല്പം മുമ്പ് സ്വർഗ്ഗവാസിയായത്, അവരാണ് ഇപ്പോഴും ആകുന്നത്. ബ്രാഹ്മണനാകാതെ ദേവതയാകാൻ സാധിക്കില്ല. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളല്ലേ. ഇപ്പോൾ ഭാരതത്തിൽ ഒരു കലയുമില്ല. ഇതൊന്നും ആർക്കുമറിയുന്നില്ല. കുംഭകർണ്ണന്റെ നിദ്രയിൽ ഉറങ്ങുകയാണ്, ഇപ്പോൾ നിങ്ങളെ ബാബയാണ് ഉണർത്തിയിരിക്കുന്നത്. നിങ്ങൾ ഇവിടെ സ്വർഗ്ഗവാസിയാകുന്നതിനാണ് വന്നിരിക്കുന്നത്. ബാബക്കല്ലാതെ നിങ്ങളെ ഇതു പോലെയാക്കാൻ വേറെ ആർക്കും സാധിക്കില്ല. സത്യയുഗത്തെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്. കലിയുഗത്തെയാണ് നരകം എന്നും പറയുന്നത്. ഏതുപോലെയാണോ രാജാവും രാജ്ഞിയും അതുപോലെ ആയിരിക്കും അവിടുത്തെ പ്രജകളും. ഇപ്പോഴാണെങ്കിൽ എല്ലാവരും വികാരത്തിലൂടെയാണ് ജന്മം എടുക്കുന്നത്, ദേവതകൾ ഒരിക്കലും വികാരത്തിലൂടെ പുനർജന്മം എടുക്കില്ല. കുട്ടികൾ ഇപ്പോൾ ബാബയുടെ അടുത്ത് പവിത്രമായി ജീവിക്കാനുള്ള പ്രതിജ്ഞയെല്ലാം എടുക്കുന്നുണ്ട് പക്ഷെ മുന്നോട്ട് പോകവേ തോൽക്കുന്നുണ്ട് പിന്നെ സമ്പാദിച്ചതെല്ലാം നഷ്ടവുമാകുന്നുണ്ട്. വളരെ ആഴത്തിലുള്ള മുറിവും ഉണ്ടാകുന്നുണ്ട്. ആശ്ചര്യത്തോടെ വന്ന് കേൾക്കും, കേൾപ്പിച്ചു കൊടുക്കും പിന്നെ ഇവിടെ വിട്ട് പോകുന്നവരുമുണ്ട്. സാക്ഷാത്കാരങ്ങളും കാണുന്നുണ്ട് എന്നാൽ സാക്ഷാത്കാരത്തിന്റെ ഇടയിലും മായ പ്രവേശിക്കുന്നുണ്ട്. ഏതുപോലെയാണോ റേഡിയോവിൽ നിന്നും ആരെങ്കിലും പറയുന്ന കാര്യം കേൾക്കാതിരിക്കാൻ അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്നത്, ഇതും അതുപോലെയാണ്. യോഗത്തിൽ മായ വിഘ്നം ഉണ്ടാക്കും. പരിശ്രമം മുഴുവൻ യോഗം ചെയ്യുന്നതിലായിരിക്കും. ഭാരതത്തിന്റെ പ്രാചീന യോഗം എന്നല്ലേ പാടപ്പെട്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ബാബയോട് സത്യമായ പ്രീതി വെച്ച് സത്യം സത്യമായ പാണ്ഡവനാകണം. മരണം സമീപത്താണ്
നിൽക്കുന്നത് അതിനാൽ പവിത്രരായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയാകണം.

2) കാമമാകുന്ന മഹാശത്രുവാണ് ആദി മദ്ധ്യ അന്ത്യം ദുഖം തരുന്നത്, അതിനെ ജയിച്ച് പാവനമാകണം, ഓർമ്മയിലൂടെ വികാരങ്ങളുടെ ക്ലാവിനെ ഇല്ലാതാക്കി ആത്മാവിനെ സ്വർണ്ണിമ യുഗത്തിലേതാക്കി മാറ്റണം.

വരദാനം :-
മർജീവ ജന്മത്തിന്റെ സ്മൃതിയിലൂടെ കർമബന്ധനത്തെ സംബന്ധത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പരോപകാരിയായി ഭവിക്കട്ടെ

ലൗകിക കർമബന്ധനത്തിന്റെ സംബന്ധം ഇപ്പോൾ മർജീവാജന്മത്തിന്റെ കാരണത്താൽ ശ്രീമതത്തിന്റെ ആധാരത്തിൽ സേവനത്തിന്റെ സംബന്ധത്തിന്റെ ആധാരമാണ്. കർമബന്ധനമല്ല, സേവനത്തിന്റെ സംബന്ധമാണ്. സേവനത്തിന്റെ സംബന്ധത്തിൽ വിവിധ പ്രകാരത്തിലുള്ള ആത്മാക്കളെക്കുറിച്ച് അറിവ് ധാരണ ചെയ്ത് പോകുകയാണെങ്കിൽ ബന്ധനത്തിൽ ബുദ്ധിമുട്ടുണ്ടാകുകയില്ല. എന്നാൽ അതി പാപാത്മാവ്, അപകാരിആത്മാവിനോടും വെറുപ്പിനു പകരം ദയാമനസ്കരായി കരുണയുടെ ഭാവന പുലർത്തിക്കൊണ്ട് സേവനത്തിന്റെ സംബന്ധം മനസിലാക്കി സേവനം ചെയ്യുമെങ്കിൽ പേരുകേട്ട വിശ്വ മംഗളകാരി അഥവാ പരോപകാരിയെന്ന് പാടപ്പെടും.

സ്ലോഗന് :-
സമയം അഥവാ പരിതസ്ഥിതി അനുസരിച്ച് വൈരാഗ്യം വന്നുവെങ്കിൽ ഇതും അൽപകാല വൈരാഗ്യമാണ്, സദാകാലത്തെ വൈരാഗിയാകൂ

അവ്യക്ത സൂചനകൾ- സദാ അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ

ഏതെങ്കിലും തരത്തിലുള്ള വിഘ്നം അഥവാ സമസ്യ അല്ലെങ്കിൽ മായയുടെ യുദ്ധം, യുദ്ധമല്ല എന്നാൽ കളി പോലെ അനുഭവമാകണം, അപ്പോൾ കളി എന്ന് മനസിലാക്കുന്നതിലൂടെ സന്തോഷം അതിര് കവിയും അവസ്ഥ ഏകരസമാകും. എന്നാൽ അഥവാ ഇതിനെ യുദ്ധമെന്ന് കരുതുകയാണെങ്കിൽ പരിഭ്രമിക്കും, ഇളക്കത്തിലേക്കും വരും. മായയുടെ ജോലിയാണ് വരിക, താങ്കളുടെ ജോലിയാണ് വിജയിയാകുക.