22.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങള് ഇവിടെ പരിവര്ത്തനപ്പെടുന്നതിനുവേണ്ടി വന്നിരിക്കുന്നു, നിങ്ങള്ക്ക് ആസുരീയ ഗുണങ്ങളെ മാറ്റി ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം, ഇത് ദേവതയായി മാറാനുള്ള പഠിപ്പാണ്.

ചോദ്യം :-
നിങ്ങള് കുട്ടികള് ഏത് പഠിപ്പാണ് ബാബയില്നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നത്, മറ്റാര്ക്കും ഇത് പഠിപ്പിക്കാന് സാധിക്കില്ല?

ഉത്തരം :-
മനുഷ്യനില് നിന്നും ദേവതയായി മാറാനുള്ള പഠിപ്പ്, അപവിത്രതയില് നിന്നും പവിത്രമായി മാറി പുതിയ ലോകത്തിലേക്ക് പോകാനുള്ള പഠിപ്പ്. ഒരു ബാബക്കല്ലാതെ വേറെ ആര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബയാണ് സഹജജ്ഞാനവും രാജയോഗത്തിന്റെ പഠിപ്പിലൂടെയും പവിത്ര പ്രവര്ത്തിമാര്ഗ്ഗം സ്ഥാപന ചെയ്യുന്നത്.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് വാസ്തവത്തില് രണ്ട് പേരും പിതാവാണ്, ഒന്ന് പരിധിയുള്ളതും, രണ്ട് പരിധിയില്ലാത്തതും. അത് പിതാവാണെങ്കില് ഇതും പിതാവു തന്നെയാണ്. പരിധിയില്ലാത്ത ബാബ വന്ന് പഠിപ്പിക്കുകയാണ്. കുട്ടികള്ക്കറിയാം നമ്മള് പുതിയ ലോകമായ സത്യയുഗത്തിലേക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള പഠിപ്പ് ലോകത്ത് എവിടേയും ലഭിക്കില്ല. നിങ്ങള് കുട്ടികള് അനവധി സത്സംഗങ്ങളില് പോയിട്ടുണ്ടായിരുന്നു. നിങ്ങളും ഭക്തരായിരുന്നില്ലേ. അനവധി ഗുരുക്കന്മാരുണ്ടായിരുന്നു, ശാസ്ത്രങ്ങളെല്ലാം പഠിച്ചിരുന്നു. പക്ഷേ ഇപ്പോള് ബാബ വന്ന് ഉണര്ത്തി. ബാബ പറയുകയാണ് ഇപ്പോള് ഈ പഴയ ലോകം പരിവര്ത്തനപ്പെടും. ഇപ്പോള് ഞാന് നിങ്ങളെ പുതിയ ലോകത്തിലേക്കുവേണ്ടി പഠിപ്പിക്കുകയാണ്, ഞാന് നിങ്ങളുടെ ടീച്ചറാണ്. വേറെ ഏതു ഗുരുക്കന്മാരെയും ടീച്ചറെന്ന് പറയാറില്ല. സ്കൂളില് ടീച്ചര്പഠിപ്പിക്കുന്നു, ഉയര്ന്ന പദവി പ്രാപ്തമാക്കാന്. അവര് പഠിപ്പിക്കുന്നത് ഈ ലോകത്തേക്കുവേണ്ടിയാണ്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മളെന്താണോ പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുന്നത് അത് പുതിയ ലോകത്തിലേക്കുവേണ്ടിയാണ്. സ്വര്ണ്ണിമയുഗമെന്ന് പറയുന്നു. ഈ സമയം ആസുരീയ ഗുണങ്ങളെ പരിവര്ത്തനം ചെയ്ത് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങള് പരിവര്ത്തനപ്പെടുന്നതിനുവേണ്ടി വന്നവരാണ്. നല്ല സ്വഭാവം ഉള്ളവരുടെ മഹിമ ചെയ്യാറുണ്ട്. ദേവതകളുടെ മുന്നില് പോയി പറയുന്നു താങ്കള് ശ്രേഷ്ഠരാണ്, ഞങ്ങള് നീചരാണ്. ഇപ്പോള് നിങ്ങള്ക്ക് ലക്ഷ്യം ലഭിച്ചു. ബാബ ഭാവിയിലേക്കുവേണ്ടി പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. അതിനായി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. സത്യയുഗത്തില് വികാരത്തിന്റെ കാര്യമേയില്ല. നിങ്ങള് രാവണന്റെ മേല് വിജയം നേടുന്നു, രാവണന്റെ രാജ്യത്തില് എല്ലാവരും വികാരികളാണ്. ഏതുപോലെ രാജാ റാണി അതുപോലെ പ്രജ. ഇപ്പോള് ജനാധിപത്യരാജ്യമാണ്. ഇതിനുമുന്പ് രാജാറാണിയുടെ രാജ്യമായിരുന്നു, അവരും പതിതരായിരുന്നു. പതിതമായ രാജാക്കന്മാര്ക്ക് ക്ഷേത്രങ്ങള് ഉണ്ടായിരുന്നു. നിര്വ്വികാരി ദേവതകളെ പൂജ ചെയ്തിരുന്നു. നിങ്ങള്ക്കറിയാം ദേവതകള് മുന്പ് ഉണ്ടായിരുന്നതാണ്. ഇപ്പോള് അവരുടെ രാജ്യമില്ല. ബാബ ആത്മാക്കളെ പാവനമാക്കി മാറ്റുകയും ഓര്മ്മിപ്പിക്കുകയും ചെയ്യുന്നു നിങ്ങള് ദേവതാ ശരീരമുള്ളവരായിരുന്നു. നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പവിത്രമായിരുന്നു. ഇപ്പോള് വീണ്ടും ബാബ വന്ന് പതിതത്തില്നിന്നും പാവനമാക്കി മാറ്റുകയാണ്, ഇതിനുവേണ്ടിയാണ് നിങ്ങള് ഇവിടേക്ക് വന്നിരിക്കുന്നത്.

ബാബ ഓര്ഡിനന്സ് ഇറക്കുകയാണ് - കുട്ടികളേ, കാമം മഹാ ശത്രുവാണ്. ഇതാണ് നിങ്ങള്ക്ക് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നല്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നു കൊണ്ടും പാവനമായി മാറണം. ദേവീദേവതകള്ക്ക് പരസ്പരം സ്നേഹമുണ്ടായിരുന്നില്ല എന്നല്ല. അവര്ക്ക് വികാരി ദൃഷ്ടി ഉണ്ടായിരുന്നില്ല, നിര്വ്വികാരികളായി ജീവിച്ചിരുന്നു. ബാബയും പറയുകയാണ് ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും താമരപുഷ്പസമാനം ജീവിക്കൂ. തന്റെ ഭാവി ഇങ്ങിനെയുണ്ടാക്കണം എങ്ങിനെയാണോ നിങ്ങള് പവിത്രമായ ജോഡിയായിരുന്നത് അതുപോലെ. ഓരോ ആത്മാവും വ്യത്യസ്ഥമായ നാമരൂപങ്ങളെടുത്ത് പാര്ട്ട് അഭിനയിക്കുന്നതിനുവേണ്ടി വന്നവരാണ്. ഇപ്പോള് നിങ്ങളുടേത് അവസാനത്തെ പാര്ട്ടാണ്. പവിത്രതയുടെ കാര്യത്തില് വളരെയധികം പേരും എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ്. എങ്ങിനെയാണ് കംമ്പാനിയനായിട്ടിരിക്കുക. കംമ്പാനിയന്റെ അര്ത്ഥമെന്താണ്? വിദേശത്തുള്ളവര് വൃദ്ധരാകുമ്പോള് കമ്പനിക്കുവേണ്ടി വിവാഹം ചെയ്യാറുണ്ട്, സംരക്ഷണത്തിനുവേണ്ടി. ബ്രഹ്മചാരിയായി ജീവിക്കാന് ഇഷ്ടമുള്ള ധാരാളം പേരുണ്ട്. സന്യാസിമാരുടെ കാര്യം വേറെ, ഗൃഹസ്ഥത്തിലിരിക്കുന്നവരും വളരെയധികം പേരുണ്ട് വിവാഹം ചെയ്യാന് താല്പ്പര്യമില്ല. വിവാഹം ചെയ്യുക പിന്നീട് കുട്ടിയും മക്കളേയും സംരക്ഷിക്കുക, എന്തിന് ഇങ്ങനെയുള്ള വലയില് സ്വയം കുരുങ്ങിപ്പോകും. ഇവിടേയും ഇങ്ങിനെയുള്ളവര് അനവധി പേര് വരുന്നുണ്ട് 40 വര്ഷത്തോളം ബ്രഹ്മചാരിയായിട്ടിരിന്നതിനുശേഷം, എന്താ പോയി വിവാഹം ചെയ്യണോ. സ്വതന്ത്രമായിട്ടിരിക്കാന് ഇഷ്ടപ്പെടുന്നവരുണ്ട്. അവരെക്കണ്ട് ബാബക്ക് സന്തോഷമാണ്. അവര് ബന്ധനമുക്തരാണ്, ബാക്കിയുള്ളത് ശരീരത്തിന്റെ ബന്ധനമാണ്, ദേഹസഹിതം എല്ലാം മറക്കണം. കേവലം ഒരു ബാബയെ ഓര്മ്മിക്കണം. ദേഹധാരിയായ ക്രിസ്തുവിനെയൊന്നും ഓര്മ്മിക്കേണ്ട. നിരാകാരനായ ശിവന് ദേഹധാരിയല്ല. പേര് ശിവനെന്നാണ്. ശിവക്ഷേത്രങ്ങളുമുണ്ട്. ആത്മാവിന് ലഭിച്ചിരിക്കുന്നത് 84 ജന്മത്തിന്റെ പാര്ട്ടാണ്. ഇത് അവിനാശിയായ ഡ്രാമയാണ്. ഇതിലൊന്നും മാറ്റാന് സാധിക്കില്ല.

നിങ്ങള്ക്കറിയാം ആദ്യമാദ്യം നമ്മുടെ ധര്മ്മം, കര്മ്മം ശ്രേഷ്ഠമായിരുന്നു. ഇപ്പോള് ഭ്രഷ്ഠായി മാറിയിരിക്കുന്നു. ദേവതാധര്മ്മം ഇല്ലാതായി എന്നല്ല. പാടാറില്ലേ ദേവതകള് സര്വ്വഗുണ സമ്പന്നരായിരുന്നു. ലക്ഷ്മി-നാരായണന് രണ്ടുപേരും പവിത്രമായിരുന്നു. പവിത്ര പ്രവര്ത്തിമാര്ഗ്ഗമായിരുന്നു. ഇപ്പോള് അപവിത്ര പ്രവര്ത്തിമാര്ഗ്ഗമാണ്. 84 ജന്മങ്ങളിലും വ്യത്യസ്ഥമായ നാമരൂപങ്ങളെടുത്ത് പരിവര്ത്തനപ്പെട്ടുവന്നു. ബാബ പറയുകയാണ് - മധുര മധുരമായ കുട്ടികളേ, നിങ്ങള്ക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയുമായിരുന്നില്ല, ഞാന് നിങ്ങള്ക്ക് 84 ജന്മത്തിന്റെ കഥ കേള്പ്പിക്കുകയാണ്. ആദ്യ ജന്മം മുതല് മനസ്സിലാക്കിത്തരേണ്ടിവരുന്നു. നിങ്ങള് പവിത്രമായിരുന്നു, ഇപ്പോള് വികാരിയായി മാറി ദേവതകളുടെ മുന്നില് ശിരസ്സ് കുനിക്കുന്നു. ക്രിസ്ത്യാനികള് ക്രിസ്തുവിന്റെ മുന്നിലും, ബുദ്ധ മതക്കാര് ബുദ്ധന്റെ മുന്നിലും, സിക്കുകാര് ഗുരു നാനാക്കിന്റെ സഭയിലും പോയി ശിരസ്സ് കുനിക്കുന്നു. ഇതില്നിന്നും അറിയാന് സാധിക്കും ഇവര് ആരുടെ വഴിയിലുള്ളവരാണ്. നിങ്ങളെക്കുറിച്ച് പറയുന്നത് ഹിന്ദു എന്നാണ്. ആദിസനാതന ദേവീദേവതാ ധര്മ്മം എവിടെപ്പോയി, ഇതാര്ക്കും അറിയുന്നില്ല. പ്രായലോപം സംഭവിച്ചു. ഭാരതത്തില് അനവധി ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. മനുഷ്യര്ക്കും അനേക മതങ്ങളാണ്. ശിവനും അനവധി പേരുകള് വച്ചിട്ടുണ്ട്. വാസ്തവത്തില് ബാബയുടെ പേര് ശിവനെന്നാണ്. ബാബ പുനര്ജ്ജന്മങ്ങളെടുത്തു അതുകൊണ്ട് അനവധി പേരുകള് വച്ചു എന്നല്ല. മനുഷ്യര്ക്ക് അനേകമതങ്ങളാണ്, അതുകൊണ്ട് അനേക നാമങ്ങള് വെക്കുന്നു. ശ്രീനാഥിലേക്ക് പോകുമ്പോള് അവിടേയും ലക്ഷ്മി-നാരായണനാണ് ഉള്ളത്, ജഗനാഥക്ഷേത്രത്തിലേക്ക് പോകുമ്പോള് അവിടേയും മൂര്ത്തി അതുതന്നെയാണ്. പല പല പേരുകള് വെക്കുന്നു. എപ്പോള് നിങ്ങള് സൂര്യവംശത്തിലായിരുന്നു അപ്പോള് പൂജകളൊന്നും ചെയ്തിരുന്നില്ല. നിങ്ങള് മുഴുവന് വിശ്വത്തിലും രാജ്യം ഭരിച്ചിരുന്നു, വളരെ സുഖികളായിരുന്നു. ശ്രീമത്തനുസരിച്ച് ശ്രേഷ്ഠമായ രാജ്യത്തിന്റെ സ്ഥാപന ചെയ്തിരുന്നു. അതാണ് സുഖധാമം. അവിടെ ആരും ഇങ്ങിനെ പറയില്ല ഞങ്ങളെ ബാബ പഠിപ്പിക്കുന്നു, മനുഷ്യനില്നിന്നും ദേവതയാക്കി മാറ്റുന്നു. ദേവതാരാജ്യാത്തിന്റെ അടയാളങ്ങള് ഉണ്ടല്ലോ. സത്യയുഗത്തില് കോട്ടകളൊന്നും തന്നെ ഇല്ല. കോട്ടകളെല്ലാം ഉണ്ടാക്കുന്നത് സുരക്ഷക്കുവേണ്ടിയാണ്. ദേവീദേവതകളുടെ രാജ്യത്തില് കോട്ടകളേ ഇല്ല. അവിടെ മറ്റാരും കയറിപ്പറ്റില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നാം ദേവീദേവതാധര്മ്മത്തിലേക്ക് ട്രാന്സ്ഫറായിക്കൊണ്ടിരിക്കുകയാണ്. അതിനായി നിങ്ങള് രാജയോഗത്തിന്റെ പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജപദവി പ്രാപ്തമാക്കണം. ഭഗവാനുവാചയാണ് - ഞാന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുകയാണ്. ഇപ്പോള് രാജാ റാണി ഇല്ല. എത്ര പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇതാണ് കലിയുഗം, അയണ് ഏജ്. നിങ്ങള് ഗോള്ഡന് ഏജിലുള്ളവരായിരുന്നു. ഇപ്പോള് വീണ്ടും പുരുഷോത്തമസംഗമയുഗത്തിലാണ് നില്ക്കുന്നത്. ബാബ നിങ്ങളെ ആദ്യനമ്പറിലേക്ക് കൂട്ടിക്കൊണ്ടുപോകാന് വന്നിരിക്കുകയാണ്, എല്ലാവരുടേയും നന്മ ചെയ്യുന്നു. നിങ്ങള്ക്കറിയാം നമ്മുടേയും നന്മയുണ്ടാകുന്നു. ആദ്യമാദ്യം നമ്മളാണ് സത്യയുഗത്തിലേക്ക് വരിക. ബാക്കി ഏതേതെല്ലാം ധര്മ്മത്തിലുള്ളവരുണ്ടോ അവരെല്ലാം ശാന്തി ധാമത്തിലേക്ക് പോകും. ബാബ പറയുകയാണ് എല്ലാവര്ക്കും പവിത്രമായി മാറണം. നിങ്ങളാണ് പവിത്രമായ ദേശത്തില് വസിച്ചിരിന്നത്, നിര്വ്വാണധാമമെന്ന് ആ ലോകത്തെ പറയുന്നു. ശബ്ദത്തിനുപരിയായി കേവലം അശരീരിയായി ആത്മാക്കള് ഇരിക്കുന്നു. ബാബ നിങ്ങളെ ഇപ്പോള് ശബ്ദത്തിനുപരിയായി കൂട്ടിക്കൊണ്ടു പോകുകയാണ്. ഇങ്ങനെ ആരും പറയുന്നില്ല ഞാന് നിങ്ങളെ നിര്വ്വാണധാമത്തിലേക്കും ശാന്തിധാമത്തിലേക്കും കൂടെ കൊണ്ടുപോകും. ലോകത്തിലുള്ളവര് പറയുന്നത് ബ്രഹ്മത്തില് ലയിക്കുമെന്നാണ്. നിങ്ങള് കുട്ടികള്ക്കറിയാം ഈ ലോകം തമോപ്രധാനമാണ്, ഈ ലോകത്തിനോട് നിങ്ങള്ക്ക് രുചി തോന്നുന്നില്ല. അതുകൊണ്ട് പുതിയ ലോകത്തിന്റെ സ്ഥാപനക്കും പഴയ ലോകത്തിന്റെ വിനാശത്തിനും വേണ്ടി ഭഗവാന് ഇവിടേക്ക് വരേണ്ടിവരുന്നു. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. വന്നിട്ട് എന്താണ് ഇവിടെ ചെയ്യുന്നത്? ആര്ക്കെങ്കിലും പറയാന് സാധിക്കുമോ. ജയന്തി ആഘോഷിക്കുന്നത് തീര്ച്ചയായും ഇവിടേക്ക് വന്നതുകൊണ്ടല്ലേ. ഈ രഥത്തിലാണ് ഇരിക്കുന്നത്. ലോകത്തിലുള്ളവര് അതിനെ കുതിരവണ്ടിയായി കാണിക്കുന്നു. ബാബ പറയുകയാണ്, ഞാന് ഏത് രഥത്തിലാണ് സവാരി ചെയ്യുന്നതെന്ന് കുട്ടികളോട് പറയുന്നു. ഈ ജ്ഞാനം പിന്നീട് പ്രായലോപമാകുന്നു. ബ്രഹ്മാബാബയുടെ എണ്പത്തിനാലാമത്തെ അന്തിമ ജന്മത്തില് ബാബക്ക് വരേണ്ടിവന്നു. ഈ ജ്ഞാനം വേറെ ആര്ക്കും നല്കാന് സാധിക്കില്ല. ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്. താഴോട്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഭക്തിയില് എത്ര ഷോയാണ്, എത്ര കുംഭമേള അങ്ങനെ പല പല മേളകള് വെക്കുന്നു. ഈ മേളകളില് ആരും ഇങ്ങിനെ പറയുന്നില്ല ഇപ്പോള് നിങ്ങള്ക്ക് പവിത്രമായി മാറി പുതിയ ലോകത്തേക്ക് പോകണം, ബാബയാണ് പറയുന്നത്. ഇപ്പോള് സംഗമയുഗമാണ്. നിങ്ങള്ക്ക് കഴിഞ്ഞ കല്പ്പത്തെ അതേ പഠിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, മനുഷ്യനില്നിന്നും ദേവതയായി മാറിയിരുന്നു. മഹിമയുണ്ടല്ലോ മനുഷ്യനെ ദേവതയാക്കി മാറ്റി... തീര്ച്ചയായും ബാബയാണ് മാറ്റുന്നത്. നിങ്ങള്ക്കറിയാം നമ്മള് അപവിത്ര ഗൃഹസ്ഥധര്മ്മത്തിലുള്ളവരായിരുന്നു, ഇപ്പോള് ബാബ വന്ന് വീണ്ടും പവിത്ര പ്രവര്ത്തിമാര്ഗ്ഗം ഉണ്ടാക്കുകയാണ്. നിങ്ങള് വളരെ ഉയര്ന്ന പദവി പ്രാപിക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന ബാബ നിങ്ങളെ എത്ര ഉയര്ന്നതാക്കി മാറ്റുകയാണ്. ബാബയുടെതാണ് ശ്രീ ശ്രീ അതായത് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ മതം. ഈ മതം നല്കി നമ്മളെ ശ്രേഷ്ഠരാക്കി മാറ്റുന്നത്. ശ്രീ ശ്രീ എന്നതിന്റെ അര്ത്ഥം ആര്ക്കും അറിയുന്നില്ല. ഒരു ശിവബാബയുടെ മാത്രം ടൈറ്റിലാണിത്. പക്ഷേ മനുഷ്യന് സ്വയത്തിനെ ശ്രീ ശ്രീ എന്ന് പറയുന്നു. മാല കറക്കുന്നു. മാല നൂറ്റി എട്ടിന്റേതാണ് അതിനെ പതിനാറായിരത്തി ഒരുനൂറ്റിയെട്ടിന്റേതാക്കി മാറ്റി. അതില് 8 പേരും വരണം. 4 ജോഡികളും ഒരു ബാബയുമാണ്. അങ്ങിനെയാണ് അഷ്ടരത്നങ്ങളും ഒന്പതാമത്തേതായി ഞാനും. ഇവരെ രത്നം എന്ന് പറയുന്നു. ഇവരെ രത്നങ്ങളാക്കി മാറ്റുന്നത് ബാബയാണ്. നിങ്ങള് ബാബയിലൂടെ പവിഴബുദ്ധിയുള്ളവരായി മാറുന്നു. റങ്കൂണില് ഒരു കുളമുണ്ട്, അവിടെ സ്നാനം ചെയ്യുന്നവരെല്ലാം മാലാഖയായി മാറുമെന്ന് പറയാറുണ്ട്. വാസ്തവത്തില് ഇതാണ് ജ്ഞാനസ്നാനം, ഇതിലൂടെ നിങ്ങള് ദേവതയായി മാറുന്നു. ബാക്കിയെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ കാര്യമാണ്. വെള്ളത്തില് സ്നാനം ചെയ്തതുകൊണ്ട് ആരും തന്നെ മാലാഖയാകുന്നില്ല. ഇതെല്ലാം ഭക്തിമാര്ഗ്ഗമാണ്. എന്തെന്തെല്ലാം കാര്യങ്ങളാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഒന്നും മനസ്സിലാകുന്നില്ല. ഇപ്പോള് നിങ്ങള്ക്കറിയാം നിങ്ങളുടെ ഓര്മ്മചിഹ്നമാണ് ദില്വാഡ, ഗുരുശിഖര് ഇവയെല്ലാം. ബാബ വളരെ ഉയര്ന്ന സ്ഥാനത്തല്ലേ വസിക്കുന്നത്. നിങ്ങള്ക്കറിയാം ബാബയും നമ്മള് ആത്മാക്കളും എവിടെയാണോ വസിക്കുന്നത,് അതാണ് മൂലവതനം. സൂക്ഷ്മവതനം കേവലം സാക്ഷാത്കാരത്തിനുവേണ്ടി മാത്രമുള്ളതാണ്. അതൊരു ലോകമല്ല. മൂലവതനത്തിലോ സൂക്ഷ്മവതനത്തിലോ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നു എന്ന് പറയില്ല. ലോകം ഒന്നേയുള്ളു. ഈ ലോകത്താണ് ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുന്നത്.

മനുഷ്യര് പറയുന്നു ലോകത്തില് ശാന്തിയുണ്ടാകണം. ആത്മാവിന്റെ സ്വധര്മ്മം ശാന്തിയാണെന്ന് അവരറിയുന്നില്ല. കാട്ടില്നിന്നും ശാന്തി ലഭിക്കില്ല. നിങ്ങള് കുട്ടികള്ക്ക് സുഖവും ബാക്കി എല്ലാവര്ക്കും ശാന്തിയും ലഭിക്കുന്നു. ആരെല്ലാം വരുന്നുണ്ടോ ആദ്യം ശാന്തിധാമത്തില് പോയി പിന്നീട് സുഖധാമത്തിലേക്ക് വരുന്നു. ചിലര് പറയാറുണ്ട് ഞങ്ങള് ജ്ഞാനം എടുക്കില്ല, അവസാനം വരുമ്പോള് അത്രയും സമയം മുക്തിധാമത്തിലിരിക്കാമല്ലോ. അത് നല്ലതാണ്, വളരെയധികം സമയം മുക്തിയിലിരിക്കാം. ഇവിടെ വന്ന് ഒന്നോ രണ്ടോ ജന്മം എടുക്കുന്നു. എങ്ങിനെയാണോ കൊതുകുകള് ഉണ്ടാകുന്നു അതുപോലെ മരിക്കുന്നു. ഒരു ജന്മത്തില് ഇവിടെ എന്തു സുഖം ലഭിക്കാനാണ്. ഒരു പ്രയോജനവും ഇല്ല. നിങ്ങളുടെ പാര്ട്ട് വളരെ ഉയര്ന്നതാണ്. നിങ്ങളെപ്പോലെ ആരും സുഖം ഇത്രയും കണ്ടിട്ടില്ല. അതുകൊണ്ട് പുരുഷാര്ത്ഥം ചെയ്യണം. ചെയത് കൊണ്ടിരിക്കുന്നുണ്ട് കഴിഞ്ഞ കല്പ്പത്തിലും നിങ്ങള് പുരുഷാര്ത്ഥം ചെയ്തിരുന്നു. തന്റെ പുരുഷാര്ത്ഥത്തിനനുസരിച്ച് പ്രാലബ്ധം നേടിയതാണ്. പുരുഷാര്ത്ഥമില്ലാതെ പ്രാലബ്ധം നേടാന് സാധിക്കില്ല. തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. ബാബ പറയുകയാണ് ഇതും ഡ്രാമയില് ഉണ്ടാക്കപ്പെട്ടതാണ്. നിങ്ങള്ക്ക് തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥം ചെയ്യാതെ ഒന്നും ആയിത്തീരില്ല. ചുമ താനെ ശരിയാകില്ലല്ലോ? ശരിയാകുന്നതിനായി മരുന്നു കഴിക്കുക എന്ന പുരുഷാര്ത്ഥം ചെയ്യണം. ചിലര് ഇങ്ങിനെയും ഉണ്ട് ഡ്രാമയെന്ന് പറഞ്ഞ് മിണ്ടാതിരിക്കും, എന്ത് ഡ്രാമയിലുണ്ടോ അതുപോലെ നടക്കും. ഇങ്ങനെ തലതിരിഞ്ഞ ജ്ഞാനം ബുദ്ധിയില് വെക്കരുത്. ഇതും മായയുടെ വിഘ്നമാണ്. കുട്ടികള് പഠിപ്പ് ഉപേക്ഷിക്കുന്നു. ഇതിനെയാണ് പറയുന്നത് - മായയുടെ മുന്നില് തോറ്റു. യുദ്ധമല്ലേ. മായയും ബലവാനാണ് ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രേഷ്ഠമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നതിനു വേണ്ടി ശ്രീമതം അനുസരിച്ച് നടന്ന് ബാബയുടെ സഹായിയായി മാറണം. എങ്ങനെയാണോ ദേവതകള് നിര്വ്വികാരി, അതേപോലെ ഗൃഹസ്ഥത്തിലിരുന്നും നിര്വ്വികാരിയായി മാറണം. പവിത്രമായ പ്രവര്ത്തിമാര്ഗ്ഗം ഉണ്ടാക്കണം.

2. ഡ്രാമയുടെ പോയിന്റിനെ തലതിരിഞ്ഞ രൂപത്തില് ഉപയോഗിക്കരുത്. ഡ്രാമയെന്ന് പറഞ്ഞ് മിണ്ടാതിരിക്കരുത്. പഠിപ്പില് പൂര്ണ്ണമായും ശ്രദ്ധ കൊടുക്കണം. പുരുഷാര്ത്ഥത്തിലൂടെ തന്റെ ശ്രേഷ്ഠമായ പ്രാലബ്ധം ഉണ്ടാക്കണം.

വരദാനം :-
കമലപുഷ്പത്തിന്റെ സിബള് (അടയാളം) ബുദ്ധിയില് വെച്ച്, സ്വയം സാബിള് (മാതൃക) എന്ന് മനസിലാക്കുന്ന വേറിട്ടവരും സ്നേഹിയുമായി ഭവിക്കൂ.

പ്രവര്ത്തിയില് ഇരിക്കുന്നവരുടെ അടയാളമാണ് കമലപുഷ്പം. അതിനാല് കമലമാകൂ അമല മാക്കൂ. അമലമാക്കുന്നില്ലാ എങ്കില് കമലമാകുക സാധ്യമല്ല. അതിനാല് കമലപുഷ്പത്തിന്റെ സിബള് ബുദ്ധിയില് വെച്ച് സ്വയം സാബിള് എന്ന് മനസിലാക്കി നടക്കൂ. സേവനം ചെയ്ത് വേറിട്ടവരും സ്നേഹിയുമായി മാറൂ. സ്നേഹികളായാല് മാത്രം പോര വേറിട്ടവരായി മാറി സ്നേഹികളാകണം കാരണം സ്നേഹം ചിലപ്പോള് അറ്റാച്ച്മെന്റിന്റെ രൂപത്തിലേക്ക് മാറും, അതിനാല് എന്തെങ്കിലും സേവനം ചെയ്യുമ്പോള് വേറിട്ടവരും സ്നേഹിയുമായി മാറൂ.

സ്ലോഗന് :-
സ്നേഹത്തിന്റെ കുടക്കീഴിനുള്ളില് മായയ്ക്ക് പ്രവേശിക്കാന് സാധിക്കില്ല.