22.06.25    Avyakt Bapdada     Malayalam Murli    15.12.2005     Om Shanti     Madhuban


ഇപ്പോള്സ് നേഹത്തി ന്റെയുംസഹ യോഗത്തിന് റെയുംരൂപരേ ഖതയ്യാറാക്കൂ, ഓരോരുത് തര്ക്കുംഗു ണങ്ങളുടെ യുംശക്തികളു ടെയുംസമ്മാ നംകൊടുക്കൂ.


ഇന്ന് പരമാത്മാവാകുന്ന അച്ഛന് നാനാഭാഗത്തുമുള്ള തന്റെ പരമാത്മ സ്നേഹത്തിനു അധികാരികളായ കുട്ടികളെ കണ്ടുകൊണ്ടിരിക്കുന്നു. വിശ്വത്തില് കോടിയില് ചിലര്ക്കാണ് ഈ പരമാത്മ സ്നേഹം പ്രാപ്തമാകുന്നത്. ഈ പരമാത്മ സ്നേഹം നിസ്വാര്ത്ഥ സ്നേഹമാണ് കാരണം പരമാത്മ പിതാവ് മാത്രമാണ് നിരാകരനും നിരാഹങ്കാരിയുമായുള്ളത്. ശരീരധാരികളായതിനാല് മനുഷ്യാത്മാക്കള്ക്ക് കുറച്ചൊക്കെ സ്വാര്ത്ഥത വരുന്നു. പരമാത്മാവാകുന്ന അച്ഛന് മാത്രമാണ് സ്വന്തം കുട്ടികളെ നിസ്വാര്ത്ഥമായി സ്നേഹിക്കുന്നത്.ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷ ആധാരം പരമാത്മ സ്നേഹമാണ് . ബ്രാഹ്മണ ജീവിതത്തിന്റെ ജീവദാനമാണ്. ബ്രാഹ്മണ ജീവിതത്തില് പരമാത്മ സ്നേഹത്തിന്റെ അനുഭവം കുറഞ്ഞാല്, സ്നേഹം ഇല്ലാതെ ജീവിതം ആന്ദകരമാകില്ല, വരണ്ട ജീവിതമാകുന്നു. പരമാത്മ സ്നേഹമാണ് സദാ കൂടെയുള്ളത്, കൂടെ സദാ സഹയോഗിയായിരിക്കുന്നത്.സ്നേഹവും കൂട്ടും ഉള്ളിടത്ത് എല്ലാം വളരെ സഹജവും സരളവുമായിത്തീരുന്നു. പരിശ്രമത്തിന്റെ അനുഭവം ഉണ്ടാകില്ല. അങ്ങനെയല്ലേ അനുഭവം ഉള്ളത്! പരമാത്മ സ്നേഹികള് ഏതെങ്കിലും വ്യക്തിയുടെയോ സാധനങ്ങളുടെയോ ആകര്ഷണത്തില് വരില്ല, പരമാത്മ ആകര്ഷണവും, പരമാത്മ സ്നേഹവും സദാ സ്നേഹം കാരണം ലവ് ലീനമായിരിക്കുന്നതിന്റെ അനുഭവം ചെയ്യിപ്പിക്കുന്നു, അതിനെ ലോകര് പരമാത്മാവില് ലയിക്കുന്നതായി മനസിലാക്കി. പരമാത്മാവില് ലയിക്കുന്നില്ല പകരം പരമാത്മാവിന്റെ സ്നേഹത്തില് ലയിക്കുകയാണ് ചെയ്യുന്നത്.

ബാപ്ദാദ നാനാഭാഗത്തേയും കുട്ടികളെ കാണുന്നുണ്ട് എല്ലാവരും പരമാത്മ സ്നേഹികളാണ് , ഒരുകൂട്ടര് ലവ് ലി കുട്ടികള് ഇനിയൊന്നു ലവ് ലീനരായ കുട്ടികള്. എല്ലാവരും ലവ് ലി ആണ്,സ്വയം തന്നോട് ചോദിക്കണം എത്രമാത്രം ലവ് ലീനരായിരിക്കുന്നുണ്ട്? ലവ് ലീനരായ കുട്ടികളുടെ അടയാളമാണ് അവര് സദാ സഹജമായി പരമാത്മാവിന്റെ ആജ്ഞയനുസരിച്ചു നടക്കും. ആജ്ഞയനുസരിക്കുകയും, ദേഹബോധം ബലിയര്പ്പിക്കുകയും ചെയ്യും, സ്നേഹത്തില് ബലിയര്പ്പിക്കുന്നത് പ്രയാസമല്ല. ഏറ്റവുമാദ്യത്തെ ആജ്ഞയാണ് യോഗി ഭവ, പവിത്ര് ഭവ. ബാബയ്ക്ക് കുട്ടികളോട് സ്നേഹമുള്ളതുകാരണം കുട്ടികള് പ്രയത്നിക്കുന്നത് ബാബയ്ക്ക് കണ്ടിരിക്കാന് കഴിയില്ല,ബാബയ്ക്ക് അറിയാം 63 ജന്മങ്ങള് ഒത്തിരി പ്രയത്നം ചെയ്തു, ഇപ്പോഴത്തെ ഈ അലൗകീക ജന്മം പ്രയത്നത്തില് നിന്ന് മുക്തമായി അതീന്ദ്രിയ സുഖത്തില് ആനന്ദിക്കാന് ഉള്ളതാണ്. ആനന്ദിക്കുകയാണോ അതോ പ്രയത്നിക്കേണ്ടി വരുന്നുണ്ടോ? സ്നേഹം ഉള്ളപ്പോള് ആജ്ഞയനുസരിക്കുന്നത് പ്രയത്നമായി തോന്നില്ല. പ്രയത്നിക്കേണ്ടി വരുന്നുണ്ടെങ്കില് സ്നേഹത്തിന്റെ ശതമാനം കുറവാണ്. എവിടെയൊക്കെയോ സ്നേഹത്തില് കുറച്ച് ചോര്ച്ച വരുന്നുണ്ട്. രണ്ടു കാര്യങ്ങളുടെ ചോര്ച്ചയാണ് പരിശ്രമിപ്പിക്കുന്നത് ഒന്ന് പഴയ ലോകത്തിന്റെ ആകര്ഷണം , ലോകത്തിലെ സംബന്ധം, പദാര്ത്ഥം എല്ലാം അതില് വരുന്നുണ്ട്. രണ്ടാമത്തേതാണ് പഴയ സംസ്ക്കാരത്തിന്റെ ആകര്ഷണം. ഈ പഴയ സംസ്ക്കാരവും പഴയ ലോകവും അതിലേക്ക് ആകര്ഷിക്കുമ്പോള് പരമാത്മ സ്നേഹത്തില് ശതമാനം ഉണ്ടാകുന്നു. പരിശോധിച്ച് നോക്കണം ഈ രണ്ടു ചോര്ച്ചകളില് നിന്ന് മുക്തരായോ?ഓര്മ്മിച്ച് നോക്കൂ ആത്മാക്കളായ നിങ്ങളുടെ അനാദി ആദി സംസ്ക്കാരം എന്തായിരുന്നു, ഇപ്പോള് അന്തിമ ബ്രാഹ്മണ ജീവിതത്തിന്റെ സംസ്ക്കാരം എന്താണ്?അനാദിയും ആദിയും പിന്നെ അന്തിമത്തിലും ശ്രേഷ്ഠ സംസ്കാരമാണ്. ഈ പഴയ സംസ്ക്കാരം മധ്യത്തിലേതാണ് , അനാദിയിലേതല്ല, ആദിയിലേതല്ല, അന്തിമത്തിലേതല്ല. എല്ലാവരുടെയും ലക്ഷ്യം എന്താണ്? ഏത് കുട്ടിയോട് ചോദിക്കുമ്പോഴും ഒരു ഉത്തരമാണ് നല്കുന്നത് ലക്ഷ്യം ബാബയ്ക്ക് സമാനമാകുക എന്നാണ്. ഇത് തന്നെയല്ലേ! എങ്കില് കൈ ഉയര്ത്തൂ. ഇതാണല്ലോ ലക്ഷ്യം? ഇടയ്ക്കിടയ്ക്ക് ഇത് മാറുന്നുണ്ടോ?

ബാബ കുട്ടികളോട് ചോദിക്കുകയാണ് ബാബയും ദാദയും രണ്ട് പേരുടെയും സമാന സംസ്ക്കാരം ഏതാണ്? ഓരോ ആത്മാവിനെയും പ്രതി ബാബാ സദാ ഉദാരചിത്തനാണ്. ഓരോ ആത്മാവിനെ പ്രതിയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സ്വരൂപത്തില് സഹയോഗി ആണ്. അതുപോലെ സ്വയം ഓരോ ആത്മാവിനെപ്രതിയും സഹയോഗി ആയിരിക്കുന്നതിന്റെ അനുഭവം ചെയ്യുന്നുണ്ടോ? സഹയോഗം കൊടുത്താല് സഹയോഗി ആകും,ഇതിനെയാണ് സമാനരാകുക എന്ന് പറയുന്നത്.ഏതെങ്കിലും കുട്ടിയ്ക്ക് സംസ്ക്കാര പരിവര്ത്തനം ചെയ്യുന്നതില് പ്രയത്നിക്കേണ്ടി വരുന്നെങ്കില് അതിന്റെ കാരണം എന്താണ്? ബ്രഹ്മ ബാബ തന്റെ മേല് അറ്റെന്ഷന് വച്ചതിനാല് പ്രയത്നിച്ചില്ല. സംസ്ക്കാര പരിവര്ത്തനത്തില് പ്രയത്നത്തിന് കാരണമാണ് ലവ് ലി ആയി, ലവ് ലീനരായില്ല.

ബാപ്ദാദ ഓരോ കുട്ടിയെയും ലവ് ലി കുട്ടിയായി കാണുന്നു, അറിയാം, എല്ലാവരുടെയും ജാതകം അറിയാമെങ്കിലും എന്താണ് പറയുന്നത്? ലവ് ലി ആണ്. ബാപ്ദാദ എല്ലാ കുട്ടികള്ക്കും സദാ ഒരേ പഠിത്തവും, പാലനയും, വരദാനവും ആണ് തരുന്നത്. ഇവര് അവസാനത്തെ നമ്പറില് ഉള്ളവരാണെന്നു അറിയാമെങ്കിലും ബാപ്ദാദ ഒരു കുട്ടിയുടെയും അവഗുണമോ കുറവുകളോ സങ്കല്പത്തില് പോലും വയ്ക്കുന്നില്ല. ഓമനകളാണ്, വളരെ കാലത്തിന് ശേഷം കണ്ട്മുട്ടിയവരാണ്, മധുരമധുരമായവരാണ്... ഈ ദൃഷ്ടിയിലും മനോഭാവത്തിലുമാണ് കാണുന്നത് ഈ വൃത്തിയിലും ശ്രേഷ്ഠ ദൃഷ്ടിയിലും കൂടി ദുര്ബലരും മഹാ വീരന്മാരാകും എന്നത് ബാപ്ദാദയ്ക്കറിയാം. അതുപോലെ ശ്രേഷ്ഠ വൃത്തിയിലും ദൃഷ്ടിയിലും കൂടി ആരെ വേണമെങ്കിലും പരിവര്ത്തനപ്പെടുത്താം. നിങ്ങള് പ്രകൃതിയെപോലും പരിവര്ത്തനം ചെയ്ത് കാണിക്കും എന്ന് വെല്ലുവിളിച്ചവര് ആണ് അപ്പോള് ആത്മാക്കളെ പരിവര്ത്തനമാക്കാന് കഴിയില്ലേ! പ്രകൃതി ജീത്ത് ആകുമ്പോള് ആത്മാവിനെ ആത്മാവിന്റെ ശ്രേഷ്ഠ ഭാവനയിലും ശ്രേഷ്ഠ കാമനയിലും കൂടി പരിവര്ത്തനമാക്കാന് കഴിയില്ലേ!

ഇപ്പോള് പുതിയ വര്ഷം ആരംഭിക്കാറായി അതിനാല് പുതിയ വര്ഷത്തില് പരിധിയില്ലാത്ത ബ്രാഹ്മണ പരിവാരത്തില് പരസ്പരം തന്റെ ശുഭ ഭാവനയും ശ്രേഷ്ഠ കാമനയിലും കൂടി ഓരോരുത്തരും പരസ്പരം പരിവര്ത്തനമാക്കുന്നതില് സഹയോഗി ആകൂ, ദുര്ബലരാണെങ്കിലും , ഇവരുടെ സംസ്ക്കാരത്തില് ഈ കുറവ് ഉണ്ട് എന്നറിയാമെങ്കിലും സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും ശക്തിയില് കൂടി സഹയോഗിയാകണം. പരസ്പരം സഹയോഗത്തിന്റെ കൈകള് കോര്ക്കൂ. ഈ സഹയോഗത്തിന്റെ കൈ കോര്ക്കുമ്പോള്, സ്നേഹത്തിന്റെ കൈകളില് കൈ വയ്ക്കുമ്പോള്, സഹയോഗത്തിന്റെ ചേരുമ്പോള് ദൃശ്യം കാണാന് മാല പോലെയാകും. ശിക്ഷണമല്ല സ്നേഹം നിറഞ്ഞ സഹയോഗം കൊടുക്കണം. മാറിനില്ക്കാതെ, ഒഴിവാക്കാതെ ആശ്രയം ആകൂ,നിങ്ങളുടെ ഓര്മ്മചിഹ്നമാണ് വിജയമാല. ഓരോ മുത്തും മുത്തിനോട് ചേര്ന്ന് സഹയോഗിയായി അപ്പോള് മലയുടെ ചിത്രം ആയി.

എല്ലാവരും ബാപ്ദാദയോട് ചോദിക്കുന്നു പുതിയ വര്ഷം എന്ത് ചെയ്യണം? സന്ദേശം കൊടുക്കുന്ന കാര്യം ധാരാളം ചെയ്തു, ചെയ്യുന്നുണ്ട്,ചെയ്ത്കൊണ്ടിരിക്കും. ഇപ്പോള് സന്ദേശ വാഹകരുടെ സഹയോഗവും രൂപരേഖയും വേദിയില് കൊണ്ട് വരണം. മഹാദാനിയാകൂ,തന്റെ ഗുണങ്ങളുടെ സഹായോഗിയാകുകയും ആക്കുകയും ചെയ്യണം. അങ്ങനെ തന്റെ ഗുണങ്ങളുടെ, പരമാത്മാവിന്റെ ഗുണങ്ങള് ആണെങ്കിലും നിങ്ങള് അത് സ്വന്തമാക്കിയതാണ്, ആ ഗുണങ്ങളുടെ ശക്തിയില് കൂടി കുറവുകള് അകറ്റൂ. ഇത് ചെയ്യാമോ? ചെയ്യാന് കഴിയുമോ അതോ പ്രയാസമാണോ? ടീച്ചേര്സ് പറയൂ, ചെയ്യാന് സാധിക്കുമോ? ചെയ്യാന് കഴിയുമെന്നോ, അതോ ചെയ്യേണ്ടതാണ് എന്നാണോ?ചെയ്യേണ്ടതാണ്. ആരും ദുര്ബലരായിരിക്കരുത്, കോടിയില് കുറച്ച് പേരല്ലേ! അവസാനത്തെ മുത്താണെങ്കിലും കോടിയിലെ ചിലരാണ്. നിങ്ങളുടെ ടൈറ്റില് ആണ് മാസ്റ്റര് സര്വ്വ ശക്തിവാന്. സര്വ്വശക്തിവാന്റെ കര്ത്തവ്യം എന്താണ്? ശക്തിയുടെ കൈമാറ്റം ചെയ്യുന്നതാണ്. ബാബയിലൂടെ കിട്ടിയ ഗുണങ്ങള് പരസ്പരം കൈമാറണം. ഈ സഹയോഗത്തിന്റെ സമ്മാനം പരസ്പരം കൊടുക്കണം. പ്രഭാഷണം ചെയ്യുമ്പോള് വാക്കില് കൂടി സന്ദേശം കൊടുക്കില്ലേ, മംഗളത്തിന്റെ ഭാവന വയ്ക്കുമ്പോള് അതുപോലെ തന്റെ മംഗളത്തിന്റെ ഭാവനയിലൂടെ, മംഗളത്തിന്റെ വൃത്തിയിലൂടെ, മംഗളത്തിന്റെ വായുമണ്ഡലത്തിലൂടെ ഈ ഗുണങ്ങളുടെ സമ്മാനം കൊടുക്കണം, ശക്തികളുടെ സമ്മാനം കൊടുക്കണം. ദുര്ബലര്ക്ക് സഹയോഗം കൊടുക്കണം, ഈ സമയത്ത് സമ്മാനം കൊടുക്കണം,വീണുകിടക്കുന്നവരെ വീണ്ടും താഴ്ത്തരുത്,ഉയര്ത്തണം,മുകളിലേക്ക് കൊണ്ടുവരണം. ഇവരിങ്ങനെ, ഇവരങ്ങനെ..., പാടില്ല. ഇവര് പ്രഭുസ്നേഹത്തിനു അര്ഹരാണ്, കോടിയിലെ ചില ആത്മാക്കളാണ്, വിശേഷ ആത്മാവാണ്, വിജയിയാകുന്ന ആത്മാവാണ്,ഈ ദൃഷ്ടി വയ്ക്കണം. ഇപ്പോള് വൃത്തി, ദൃഷ്ടി, വായുമണ്ഡലം പരിവര്ത്തനം ചെയ്യൂ. നവീനത എന്തെങ്കിലും, ചെയ്യണമല്ലോ! കുറവുകളെ കണ്ടിട്ടും കാണാതിരിക്കണം, ഉത്സാഹം കൊടുക്കണം,സഹയോഗം കൊടുക്കണം. അങ്ങനെയുള്ള ബ്രാഹ്മണരുടെ സമൂഹം തയ്യാറാക്കൂ എങ്കില് ബാപ്ദാദ വിജയത്തിന്റെ കരഘോഷം മുഴക്കും. നിങ്ങളും ഇടയ്ക്കിടയ്ക്ക് കൈയ്യടിക്കാറില്ലേ, ബാപ്ദാദയും ആശംസകളുടെയും അഭിവാദനത്തിന്റെയും കൈയ്യടിക്കും. നിങ്ങളും കൂടെ കൈയ്യടിക്കില്ലെ. ഇപ്പോള് കൈയ്യടിച്ചത് കൊള്ളാം, വിശ്വത്തിന്റെ മുന്നില് കൈയ്യടി മുഴങ്ങണം. എല്ലാവരില് നിന്നും ഈ ശബ്ദം ഉയരണം, ഞങ്ങളുടെ ഇഷ്ട ദേവത വന്നു. ഞങ്ങളുടെ പൂജ്യര് വന്നു. ലക്ഷ്യം പക്കയാണല്ലോ! ഉറച്ച ലക്ഷ്യം, ചെയ്തിരിക്കണം? അതോ നോക്കട്ടെ, പ്ലാനുണ്ടാക്കാം! ചെയ്തേ തീരൂ, പ്ലാന് എന്താണ്, ചെയ്തേ പറ്റൂ.ഇപ്പോള് എല്ലാവരും കാത്തിരുക്കുകയാണ്, ഇപ്പോള് അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കണം. പ്രത്യക്ഷമാകുന്നതിന്റെ ഒരുക്കങ്ങള് ചെയ്യൂ. പ്രകൃതിയും ഇപ്പോള് എത്രകഷ്ടപ്പെടുകയാണ്, പ്രകൃതിയെയും ശാന്തമാക്കൂ. നിങ്ങള് പ്രത്യക്ഷമാകുമ്പോള് സ്വതവേ വിശ്വ ശാന്തി വരും. ശരി.

ഇപ്പോള് വിശ്വത്തില് വിശേഷമായും രണ്ടു കാര്യങ്ങളാണ് നടക്കുന്നത് ഒന്നാണ് വ്യായാമം രണ്ടാമത്തേത് ആഹാരത്തില് ശ്രദ്ധ. നിങ്ങള് ഈ രണ്ടു കാര്യങ്ങളും ചെയ്യുന്നുണ്ടോ? നിങ്ങളുടെ വ്യായാമം ഏതാണ്? ശരീരത്തിന്റെ വ്യായാമം എല്ലാവരും ചെയ്യുന്നതാണ്, മനസ്സിന്റെ വ്യായാമമാണ് ഇപ്പോള് ബ്രാഹ്മണന് , ബ്രാഹ്മണനില് നിന്ന് ഫരിശ്തയാകണം, ഫരിശ്തയില് നിന്നും ദേവതയാകണം. മനസ്സില് ഈ ഡ്രില്ലിന്റെ അഭ്യാസം സദാ ചെയ്തുകൊണ്ടിരിക്കണം. ശുദ്ധ ആഹാരം മനസ്സിന്റെ ശുദ്ധ സങ്കല്പങ്ങളാണ്. വ്യര്ത്ഥവും നെഗറ്റിവുമായ സങ്കല്പ്പങ്ങള് വന്നാല് അത് മനസ്സിന്റെ അശുദ്ധ ആഹാരമാണ്. മനസ്സില് സദാ ശുദ്ധ സങ്കല്പങ്ങള് വരണം, രണ്ടു ചെയ്യാന് അറിയില്ലേ! ആഗ്രഹിക്കുന്ന അത്രയും സമയം ശുദ്ധ സങ്കല്പങ്ങളുടെ സ്വരൂപമാകൂ. ശരി.

നാനാഭാഗത്തുമുള്ള പരമാത്മ സ്നേഹത്തിന്റെ അധികാരികളായ കുട്ടികള്ക്ക്, സദാ പരസ്പരം സഹയോഗികളാകുന്ന ബാബയുടെ സ്നേഹി സഹയോഗി ആത്മാക്കള്ക്ക്, സദാ വിജയിയാണ്, വിജയത്തിന്റെ പതാക വിശ്വത്തില് വ്യാപിക്കണം ഈ ലക്ഷ്യം പ്രയോഗികമാക്കുന്ന വിജയി കുട്ടികള്ക്ക്, സദാ ഈ പഴയ ലോകത്തിന്റെയും സംസ്കാരത്തിന്റെയും ആകര്ഷണത്തില് നിന്നും ഉപരിയായിരിക്കുന്ന ബാബയ്ക്ക് സമനാരായ കുട്ടികള്ക്ക് ദിലാരാമനായ ബാബയുടെ ഹൃദയത്തില് നിന്നുള്ള സ്നേഹസ്മരണകളും നമസ്തേയും.

ദാദിജിയോട്:- വളരെ നല്ല പാര്ട്ടാണ് അഭിനയിക്കുന്നത്. താങ്കളെ കാണുമ്പോള് എല്ലാവര്ക്കും ഫരിശ്ത ജീവിതം ഓര്മ്മവരുന്നു. വേറിട്ടതും പ്രീയപ്പെട്ടതും.

ഗുജറാത്തിലെ 13 മുഖ്യ സഹോദരിമാരോട്:- വളരെ നല്ല മഹാവീരന്മാരാണ്. മഹാവീരന്മാരുടെ ജോലിയാണ് വിജയി ആകുകയും ആക്കുകയും ചെയ്യുക. എല്ലാവരും നല്ല സേവനം ചെയ്യുന്നവരാണ്,മുന്നോട്ടും സേവനം നടന്നുകൊണ്ടിരിക്കും.ബാപ്ദാദ കുട്ടികളുടെ ഉന്മേഷവും ഉത്സാഹവും കണ്ട് സന്തോഷിക്കുകയാണ്. ഗുജറാത്തില് വ്യാപിപ്പിക്കുകയാണ്, മുന്നോട്ട് എല്ലായിടത്തും വ്യാപിപ്പിക്കും. ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളും ആശകളുടെ ദീപങ്ങളായാണ് തോന്നുന്നത്. നല്ലതാണ്. സമൂഹവും നല്ലതാണ്.ഓരോരുത്തര്ക്കും വിശേഷതകള് ഉണ്ട്. ശരി. സന്തോഷമായോ, സന്തോഷം പങ്ക് വയ്ക്കുന്നവര് (സരള ദീദി ചോദിക്കുന്നു, ദാദി മാലയില് ആരെയാണ് വച്ചിരിക്കുന്നത്) നിങ്ങള്ക്ക് എന്ത് തോന്നുന്നു?ഞങ്ങള് എന്തായാലും ഉണ്ട്, അങ്ങനെ കരുതുന്നില്ലേ? പരസ്പരം കുറച്ച് സഹയോഗം കൊടുക്കണം,കുറച്ച് എന്തെങ്കിലും ഉണ്ടെങ്കില് അതും സമാപ്തമാകും. എല്ലാവരും ബാബയ്ക്ക് സമാനം ആകുന്നവരല്ലേ.( എന്ത് നവീനത ചെയ്യും) കേള്പ്പിച്ചതല്ലേ ഓരോ സെന്ററില് നിന്നും കുറഞ്ഞത് ഒരു അവകാശി എങ്കിലും തയ്യാറാക്കണം.ഈ വര്ഷം അവരെ കൊണ്ട് വരണം, 21 അവകാശികളെ കൊണ്ട് വരണം. അത് ആരംഭിക്കൂ. ഒന്നാമത് എത്തൂ.എല്ലാവരും സമ്മതിക്കുന്നുണ്ട്. അവകാശിയുടെ യോഗ്യത അറിയുമല്ലോ. ഇതെല്ലാം ബാബയുടേത് ആക്കില്ലേ, തന്റേത് ആക്കില്ലല്ലോ. ശരി. ഓം ശാന്തി.

ഗുജറാത്തിന്റെ സേവനാണ്, ഗുജറാത്തുകാരാണ് മിലനത്തിനും വന്നിരിക്കുന്നത,് വന്നിട്ടുള്ള ഗുജറാത്തുകാര് എല്ലാവരും, സേവനത്തിനു വന്നവരും കൈയ്യ് ഉയര്ത്തൂ . ധാരാളം പേര് ഉണ്ട്, വളരെ നല്ലത്. നല്ല ചാന്സ് നേടി.ഗുജറാത്തിനെ ബാപ്ദാദ പറയുന്നത് സിന്ധി ഭാഷയില് ഒരു ചൊല്ലുണ്ട് ആരാണോ അടുത്തുള്ളത് അവരാണ് ഹൃദയത്തിലും. ഏറ്റവും അടുത്തുള്ളത് ഗുജറാത്ത് ആണ്.സമീപത്തുള്ളവരെ പറയുന്നതാണ് ഏറ്റവും അടുത്ത് വിളിക്കുന്നതും വന്നു കഴിയും. ഗുജറാത്തുകാര് എവര്റെഡി അല്ലെ എപ്പോള് വേണമെങ്കിലും വരൂ എന്ന് വിളിച്ചാല് വരില്ലേ?അങ്ങനെയല്ലേ? കുടുംബം എന്ത് ചെയ്യുമെന്ന് നോക്കാതെ വന്നു ചേരും? എവര് റെഡിയാണ്. ശരിയാണ്. ഗുജറാത്ത് സാകാര ബ്രഹ്മാവിന്റെ പ്രേരണയിലൂടെയാണ് സ്ഥാപിതമായത്. ഗുജറാത്ത് അല്ല ഗുജറാത്തിനെ ക്ഷണിച്ചത്, ബ്രഹ്മാബാബയാണ് ഗുജറാത്ത് തുറന്നത്. ഗുജറാത്തിന് മേല് ബ്രഹ്മാബാബയുടെ വിശേഷ ദൃഷ്ടി ഉണ്ട്. ഗുജറാത്ത് പുരുഷാര്ത്ഥം ചെയ്ത് നല്ല സെന്ററുകള് തുറന്നു.എത്ര സെന്ററുകള് ആണ്? (300 സേവാകേന്ദ്രങ്ങള് , ഉപ സേവാകേന്ദ്രങ്ങള്, മൂവായിരം ഗീതാപാഠശാലകളും ഉണ്ട്) ശരി ഏറ്റവും കൂടുതല് സെന്റര് ഏത് സോണില് ആണുള്ളത്? (ബോംബെ മഹാരാഷ്ട്ര ) ശരി മഹാരാഷ്ട്രയിലുള്ളവര്വന്നിട്ടുണ്ടോ ? (ഇന്ന് വന്നില്ല) ഗുജറാത്ത്കാര് നല്ല സേവനമാണ് ചെയ്യുന്നത്, ഗുജറാത്തിന്റെ വളര്ച്ചയും നല്ലതാണ്. ഇനി എന്ത് ചെയ്യണം. വളര്ച്ച ഉണ്ട്, വളരെ നല്ലതായി വളര്ന്നിട്ടുണ്ട് ,ഇപ്പോള് ഗുജറാത്തുകാര് നമ്പര് വണ് അവകാശികളെ തയ്യാറാക്കണം. ഇപ്പോള് എന്ത് ചെയ്യണം? പഴയ വലിയ സേവാകേന്ദ്രങ്ങളും പഴയ അവകാശികളും ഉണ്ട് , ഇപ്പോള് പുതിയ അവകാശികളെ തയ്യാറാക്കൂ. ഓരോരുത്തരെ തയ്യാറാക്കൂ.ആരാണോ അവകാശി ക്വാളിറ്റി ഉള്ളവരാണ് മാലയിലെ മുത്തുകള് ആകുന്നത്. മാല തയ്യാറാക്കണമല്ലോ! 16108 ന്റെ മാല തയ്യാറാണ്. ഇപ്പോള് ബാപ് ദാദ 108 ന്റെ മാല തയ്യാറാക്കാന് പറഞ്ഞാല്, ഉണ്ടാക്കുമോ? മാല തയ്യാറാകുമോ? ദാദിമാര് പറയുമോ, 108 ന്റെ മാല തയ്യാറാകുമോ? (ദാദിജി പറഞ്ഞു തയ്യാറാകും.) തയ്യാറാണോ?108 ന്റെ മാല തയ്യാറായി കഴിഞ്ഞോ? (അതെ ബാബ തയ്യാറാണ്) ശരി എഴുതി കാണിക്കണം. തയ്യാറാണെങ്കില് വളരെ നല്ലതാണ്, ആശംസകള്. ശരി പതിനാറായിരത്തിന്റെ മാല, പകുതി തയ്യാറാണോ? (പകുതിയേക്കാള് കൂടുതല് തയ്യാറായി) നല്ലതാണ്. നോക്കൂ ഗുപ്തമായി തയ്യാറായി , നിങ്ങളുടെ ദാദി അത് കാണുകയും ചെയ്തു. നല്ലതാണ്. ഇനി എല്ലാവരും നിങ്ങളോട് ചോദിക്കും മാലയില് ഞങ്ങളുടെ പേര് ഉണ്ടോ?ശരിയാണ്. അങ്ങനെയുള്ള ശുഭ ഭാവനയും ശുഭ പ്രതീക്ഷകളും തയ്യാറാക്കി മാറ്റും. ഇപ്പോള് എല്ലാവരും കേട്ടില്ലേ, സ്വയം പരിശോധിക്കണം ഞാന് ആ മാലയില് എവര് റെഡിയാണോ? ശരി. ഇനി എന്ത് വേണം?

ക്യാട് ഗ്രൂപ്പ് (ഹൃദ്രോഗികളുടെ ) വന്നിട്ടുണ്ട് :- കൊള്ളാം, ശബ്ദം വ്യാപിപ്പിക്കാന് ഇത് നല്ല മാര്ഗ്ഗമാണ്, പ്രത്യക്ഷ തെളിവാണ് കാണിക്കുന്നത്. ചിലവ് ഇല്ലാതെ മെഡിറ്റേഷനിലൂടെ നേരെയാകും,എല്ലാവര്ക്കും ഇഷ്ടപ്പെടും.പതുക്കെ ഇതിനെ വര്ധിപ്പിക്കണം. ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു, സഫലതയും കിട്ടുന്നുണ്ട്,ഇനിയും കിട്ടികൊണ്ടിരിക്കും. ഈ കാര്യത്തിന് നിമിത്തമായവര്ക്ക് ബാപ്ദാദ ആശംസകള് തരുന്നു. സര്ക്കാരിലേക്കും ഔദ്യോഗികമായി ഫലം എത്തുന്നുണ്ട് ഇനിയും വ്യാപിപ്പിക്കുകയാണെങ്കില് മെഡിറ്റേഷന്റെ മഹത്വം വര്ധിക്കും. ബാപ് ദാദയ്ക്ക് ഈ വിധി ഇഷ്ടമാണ്. ശരി.

വരദാനം :-
മനസ്സിന്റെ മൗനത്തിലൂടെ സേവനത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള് കണ്ടെത്തുന്ന സിദ്ധി സ്വരൂപരായി ഭവിക്കട്ടെ.

ഏതുപോലെയാണോ ആദ്യം മൗന വ്രതം വച്ചപ്പോള് എല്ലാവരും ഫ്രീ ആയത് , സമയം ബാക്കി വന്നു അതുപോലെ ഇപ്പോള് മനസ്സിന്റെ മൗനം വയ്ക്കൂ അതിലൂടെ വ്യര്ത്ഥ സങ്കല്പ്പങ്ങള് വരാതെയാകും. വായില് നിന്ന് ശബ്ദം വരാതിരുന്ന പോലെ വ്യര്ത്ഥ സങ്കല്പങ്ങള് വരാതിരിക്കുന്നതാണ് മനസ്സിന്റെ

മൗനം. എങ്കില് സമയം ബാക്കി കാണും. ഈ മനസ്സിന്റെ മൗനത്തിലൂടെ സേവനത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള് ഉണ്ടാകും അതില് കുറഞ്ഞ സാധനയില് കൂടുതല് സിദ്ധി ഉണ്ടാകും. സയന്സിന്റെ സാധനങ്ങള് സെക്കന്റില് വിധി പ്രാപ്തമാക്കുന്നു, അതുപോലെ ഈ സൈലെന്സിന്റെ സാധനത്തിലൂടെ സെക്കന്റില് സിദ്ധി പ്രാപ്തമാകും.

സ്ലോഗന് :-
ആരാണോ സ്വയം സമര്പ്പിത സ്ഥിതിയില് ഇരിക്കുന്നത് അവര്ക്ക് മുന്നില് സര്വ്വരുടേയും സഹയോഗം സമര്പ്പിതമാകും.

അവ്യക്ത സൂചന:- ആത്മീയ സ്ഥിതിയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.

അനേക പ്രകാരത്തിലെ വ്യക്തി, വൈഭവം,അഥവാ അനേക പ്രകാരത്തിലെ വസ്തുകകളുടെ സമ്പര്ക്കത്തില് വരുമ്പോള് ആത്മീയ ഭാവവും അനാസക്ത ഭാവവും ധാരണ ചെയ്യൂ. ഈ വൈഭവങ്ങളും വസ്തുക്കളും അനാസക്തരുടെ മുന്നില് ദാസിയാകും അനാസക്ത ഭാവമുള്ളവര്ക്ക് മുന്നില് കാന്തം പോലെ കുടുക്കുന്നവരാകും.