സ്നേഹത്തിന്റെ ശക്തിയിലൂടെ
സമര്ത്ഥമാകു, സര്വ്വ ആത്മാക്കള്ക്കും സുഖശാന്തിയുടെ അഞ്ജലി നല്കു
ഇന്ന് സമര്ത്ഥനായ ബാബ
തന്റെ സ്മൃതി സ്വരൂപ, സമര്ത്ഥ സ്വരൂപരായ കുട്ടികളെ കാണുവാനായി വന്നിരിക്കുകയാണ്.
ഇന്ന് വിശേഷിച്ച് നാനാഭാഗത്തെയും കുട്ടികളില് സ്നേഹത്തിന്റെ അലകള് അലയടിച്ചു
കൊണ്ടിരിക്കുകയാണ്. വിശേഷിച്ച് ബ്രഹ്മാബാബയുടെ സ്നേഹത്തിന്റെ ഓര്മ്മകളില്
അലിഞ്ഞ് ചേര്ന്നിരിക്കുകയാണ്. ഈ സ്നേഹം ഓരോ കുട്ടികളുടെയും ഈ ജീവിതത്തിന്റെ
വരദാനമാണ്. പരമാത്മാ സ്നേഹം തന്നെ താങ്കള് എല്ലാവര്ക്കും പുതിയ ജീവിതം
നല്കിയിട്ടുണ്ട്. ഓരോ കുട്ടികളെയും സ്നേഹത്തിന്റെ ശക്തി തന്നെയാണ്
ബാബയുടേതാക്കിയത്. ഈ സ്നേഹത്തിന്റെ ശക്തി എല്ലാം സഹജമാക്കി തരുന്നു. എപ്പോള്
സ്നേഹത്തില് അലിഞ്ഞുചേരുന്നുവോ അപ്പോള് ഏതൊരു പരിതസ്ഥിതിയും സഹജമായി അനുഭവം
ചെയ്യുന്നു. ബാപ്ദാദയും പറയുന്നു സദാ സ്നേഹത്തിന്റെ സാഗരത്തില് അലിഞ്ഞിരിക്കു.
സ്നേഹം കുടക്കീഴാണ്, ഈ കുടക്കീഴിനുള്ളില് ഒരു മായയുടെയും നിഴല് പോലും
വീഴുകയില്ല. സഹജമായി മായാജിത്താകുന്നു. ആരാണോ നിരന്തരം സ്നേഹത്തില് കഴിയുന്നത്
അവര്ക്ക് ഏതൊരു കാര്യത്തിനായും പരിശ്രമിക്കേണ്ടി വരുന്നില്ല. സ്നേഹം സഹജമായി
ബാപ്സമാനമാക്കുന്നു. സ്നേഹത്തില് എന്തും സമര്പ്പിക്കുക സഹജമാകുന്നു.
അപ്പോള് ഇന്നും അമൃതവേള
മുതല് ഓരോരോ കുട്ടികളും സ്നേഹത്തിന്റെ മാല ബാബയെ അണിയിച്ചു, ബാബയും സ്നേഹി
കുട്ടികള്ക്ക് തന്റെ സ്നേഹത്തിന്റെ മാല അണിയിച്ചു. ഈ വിശേഷ സ്മൃതി ദിവസത്തില്
അതായത് സ്നേഹത്തിന്റെ ദിനത്തില് സ്നേഹത്തില് അലഞ്ഞിരിക്കുന്നു, ഇങ്ങനെ തന്നെ സദാ
അലിഞ്ഞ് ഇരിക്കു. അപ്പോള് പരിശ്രമത്തിന്റെ പുരുഷാര്ത്ഥം ചെയ്യേണ്ടി വരികയില്ല.
ഒന്നുണ്ട് സ്നേഹത്തിന്റെ സാഗരത്തില് അലിയുക, മറ്റൊന്ന് സ്നേഹത്തിന്റെ സാഗരത്തില്
അല്പസമയത്തേക്ക് മുങ്ങി നിവരുക. അപ്പോള് പല കുട്ടികളും അലിഞ്ഞിരിക്കുന്നില്ല
പെട്ടെന്ന് പുറത്തേക്ക് വരുന്നു അതിനാല് സഹജമായത് ബുദ്ധിമുട്ടാകുന്നു. അപ്പോള്
അലിയാന് അറിയാമോ? അലിയുന്നതില് തന്നെയാണ് ആനന്ദം . ബ്രഹ്മാബാബ സദാ ബാബയുടെ
സ്നേഹം ഹൃദയത്തില് അലിയിച്ചു. ഇതിന്റെ ഓര്മ്മചിഹ്നം കല്ക്കത്തയില്
കാണിച്ചിട്ടുണ്ട്. (ഗംഗ സാഗരത്തില് ചേരുന്നു)
ഇപ്പോള് ബാപ്ദാദ എല്ലാ
കുട്ടികളില് നിന്നും ഇതാണ് ആഗ്രഹിക്കുന്നത് ബാബയുടെ സ്നേഹത്തിന്റെ തെളിവ്
സമാനമാകുന്നതില് കാണിക്കൂ. സദാ സങ്കല്പത്തില് സമര്ത്ഥമാകണം, ഇനി
വ്യര്ത്ഥത്തിന്റെ സമാപ്തി ആഘോഷം ആചരിക്കു, എന്തെന്നാല് വ്യര്ത്ഥം
സമര്ത്ഥമാകുവാന് അനുവദിക്കുകയില്ല ഏതുവരെയും താങ്കള് നിമിത്തമായിട്ടുള്ള
കുട്ടികള് സദാ സമര്ത്ഥമാകുന്നില്ലയോ അപ്പോള് വിശ്വത്തിലെ ആത്മാക്കള്ക്ക്
സമര്ത്ഥത എങ്ങനെ നല്കും! സര്വ്വ ആത്മാക്കളും ശക്തികളില് തീര്ത്തും കാലിയാണ്,
ശക്തികളുടെ യാചകരായി മാറിയിരിക്കുന്നു. ഇങ്ങനെയുള്ള യാചക ആത്മാക്കളെ, അല്ലയോ
സമര്ത്ഥ ആത്മാക്കളെ... അവരെ ഈ യാചകത്വത്തില് നിന്ന് മുക്തമാക്കു. ആത്മാക്കള്
താങ്കള് സമര്ത്ഥ ആത്മാക്കളെ വിളിച്ചുകൊണ്ടിരിക്കുകയാണ് ഹേ മുക്തി ദാതാവിന്റെ
മക്കള് മാസ്റ്റര് മുക്തിദാതാവേ ഞങ്ങള്ക്ക് മുക്തി നല്കു. എന്താ ഈ ശബ്ദം
താങ്കളുടെ കാതുകളില് വീഴുന്നില്ലേ? കേള്ക്കാന് സാധിക്കുന്നില്ലേ? ഇപ്പോള് വരെയും
എന്താ അവനവനെ തന്നെ മുക്തമാക്കുന്നതില് ബിസി ആണോ? വിശ്വത്തിലെ ആത്മാക്കളെ പ്രതി
തന്റെ പരിധിയില്ലാത്ത സ്വരൂപം, മാസ്റ്റര് മുക്തി ദാതാവാകുന്നതിലൂടെ സ്വയം തന്റെ
ചെറിയ ചെറിയ കാര്യങ്ങളില് നിന്നും സ്വതവേ തന്നെ മുക്തമായി തീരും. ഇനി സമയമായി
ആത്മാക്കളുടെ വിളി കേള്ക്കുവാന്. വിളി കേള്ക്കാന് കഴിയുന്നുണ്ടോ അതോ ഇല്ലയോ?
പരവശ ആത്മാക്കള്ക്ക് സുഖ ശാന്തിയുടെ അഞ്ജലി നല്കു. ഇതാണ് ബ്രഹ്മാബാബയെ ഫോളോ
ചെയ്യുക.
ഇന്ന് വിശേഷിച്ച്
ബ്രഹ്മാബാബയെ കൂടുതല് ഓര്മ്മിച്ചുവല്ലോ! ബ്രഹ്മാബാബയും എല്ലാ കുട്ടികളെയും
സ്മൃതിയുടെയും സമര്ത്ഥതയുടെയും സ്വരൂപത്തില് ഓര്മിച്ചു. പല കുട്ടികളും
ബ്രഹ്മാബാബയുമായി ആത്മീയ സംഭാഷണം ചെയ്തുകൊണ്ട് മധുര മധുരമായി പരാതിയും പറഞ്ഞു
അങ്ങ് ഇത്രവേഗം എന്തിന് പോയി? മറ്റൊരു പരാതി നല്കി എന്തുകൊണ്ട് ഞങ്ങളെല്ലാ
കുട്ടികളോടും വിട പറഞ്ഞുകൊണ്ട് പോയില്ല? അപ്പോള് ബ്രഹ്മാബാബ പറഞ്ഞു ഞാനും
ശിവബാബയോട് ചോദിച്ചു എന്നെ പെട്ടെന്ന് എന്തിന് വിളിച്ചു? അപ്പോള് ബാബ പറഞ്ഞു
അഥവാ താങ്കളോട് വിട പറഞ്ഞിട്ട് വരൂ എന്ന് പറയുകയാണെങ്കില് എന്താ താങ്കള്ക്ക്
കുട്ടികളെ വിടുവാന് കഴിയുമായിരുന്നോ അതോ കുട്ടികള്ക്ക് താങ്കളെ വിടുവാന്
കഴിയുമായിരുന്നോ? താങ്കള് അര്ജുനന്റെ ഓര്മ്മ ചിഹ്നമേ ഇതാണ് അന്തിമത്തില്
നഷ്ടോമോഹ സ്മൃതിസ്വരൂപത്തില് തന്നെ ഇരിക്കുന്നു. അപ്പോള് ബ്രഹ്മാബാബ
പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അത്ഭുതമായിരുന്നു കുട്ടികള്പോലും മനസ്സിലാക്കിയില്ല
പോവുകയാണ്, ബ്രഹ്മാവും മനസ്സിലാക്കിയില്ല പോവുകയാണ്. മുന്നിലുണ്ടായിരുന്നിട്ടും
ഇരുഭാഗവും നിശബ്ദരായിരുന്നു എന്തെന്നാല് സമയമനുസരിച്ച് സണ് ഷോസ് ഫാദറിന്റെ
പാര്ട്ട് ഡ്രാമയില് അടങ്ങിയിട്ടുണ്ടായിരുന്നു. ഇതിനെയാണ് പറയുന്നത് ആഹാ ഡ്രാമ
ആഹാ! സേവനത്തിന്റെ പരിവര്ത്തനം വിധിക്കപ്പെട്ടിട്ടുള്ളതായിരുന്നു.
ബ്രഹ്മാബാബയ്ക്ക് കുട്ടികളുടെ നട്ടെല്ലായി മാറണമായിരുന്നു. അപ്പോള് അവ്യക്ത
രൂപത്തില് തീവ്ര സേവനത്തിന്റെ പാര്ട്ട് തന്നെ അഭിനയിക്കണമായിരുന്നു.
വിശേഷിച്ച് ഇന്ന് ഡബിള്
വിദേശികള് വളരെ മധുര മധുരമായ പരാതികള് നല്കിയിട്ടുണ്ട്. ഡബിള് വിദേശികള് പരാതി
പറഞ്ഞോ? ഡബിള് വിദേശികള് ബ്രഹ്മാബാബയോട് പറഞ്ഞു വെറും രണ്ടു മൂന്ന് വര്ഷം കൂടി
അങ്ങ് നിന്നിരുന്നുവെങ്കില് ഞങ്ങള്ക്ക് കാണാമായിരുന്നു. അപ്പോള് ബ്രഹ്മാബാബ
ചിരിയോടെ പറഞ്ഞു അപ്പോള് ഡ്രാമയോട് പറയൂ ഡ്രാമാ ഇങ്ങനെ എന്തുകൊണ്ട് ചെയ്തു?
എന്നാല് ഈ ലാസ്റ്റ് സോ ഫാസ്റ്റിന്റെ ഉദാഹരണം ആവുക തന്നെ വേണമായിരുന്നു
ഭാരതത്തില് ആകട്ടെ വിദേശത്താകട്ടെ അതിനാല് ഇപ്പോള് ലാസ്റ്റ് സോ ഫാസ്റ്റിന്റെ
പ്രത്യക്ഷ തെളിവ് കാണിക്കൂ. ഇന്ന് സമര്ത്ഥ ദിവസം ആചരിച്ചതുപോലെ ഇങ്ങനെ തന്നെ ഇനി
ഓരോ ദിവസവും സമര്ത്ഥ ദിവസമാകണം. ഏതൊരു തരത്തിലും ഉള്ള ഇളക്കം ഉണ്ടാകാന് പാടില്ല.
ബ്രഹ്മാബാബ ഇന്ന് മൂന്ന് വാക്കുകളില് ശിക്ഷണം നല്കി (നിരാകാരി, നിര്വികാരി,
നിരഹങ്കാരി ) ഈ മൂന്നു വാക്കുകളുടെയും ശിക്ഷാസ്വരൂപമാകു. മനസാ നിരാകാരി, വാചാ
നിരഹങ്കാരി, കര്മ്മണാ നിര്വികാരി. സെക്കന്ഡില് സാകാര സ്വരൂപത്തില് വരു,
സെക്കന്ഡില് നിരാകാരി സ്വരൂപത്തില് സ്ഥിതിചെയ്യു. ഈ അഭ്യാസം മുഴുവന് ദിവസത്തില്
വീണ്ടും വീണ്ടും ചെയ്യൂ. ഇങ്ങനെയല്ല കേവലം ഓര്മ്മയില് ഇരിക്കുന്നതിന്റെ സമയം
നിരാകാരി സ്ഥിതിയില് സ്ഥിതി ചെയ്യുക, എന്നാല് ഇടയ്ക്കിടെ സമയം എടുത്ത് ഈ ദേഹ
ബോധത്തില് നിന്ന് വേറിട്ട് നിരാകാരി ആത്മ സ്വരൂപത്തില് സ്ഥിതിചെയ്യുന്നതിനുള്ള
അഭ്യാസം ചെയ്യൂ . ഏതൊരു കാര്യം ചെയ്തോളൂ, കാര്യം ചെയ്തു കൊണ്ടും ഈ അഭ്യാസം
ചെയ്യൂ, ഞാന് നിരാകാരി ആത്മാവ് ഈ സാകാര കര്മ്മേന്ദ്രിയങ്ങളുടെ ആധാരത്തിലൂടെ
കര്മം ചെയ്യിക്കുകയാണ്. നിരാകാരി സ്ഥിതി ചെയ്യിക്കുന്ന ആളുടെ (ആത്മാവ്)
സ്ഥിതിയാണ്. കര്മ്മേന്ദ്രിയങ്ങള് ചെയ്യുന്ന ആളാണ് ആത്മാവ് ചെയ്യിക്കുന്ന ആളാണ്.
അപ്പോള് നിരാകാരി ആത്മ സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിലൂടെ നിരാകാരിയായ ബാബയെ
സ്വതവേ ഓര്മ്മ വരുന്നു. ബാബ എങ്ങനെയാണോ ചെയ്യിക്കുന്നയാള് അതുപോലെ ആത്മാവായ ഞാനും
ചെയ്യിക്കുന്നയാളാണ്. അതിനാല് കര്മ്മത്തിന്റെ ബന്ധനത്തില് ബന്ധിക്കപ്പെടുകയില്ല
വേറിട്ടിരിക്കും. എന്തെന്നാല് കര്മ്മത്തിന്റെ ബന്ധനത്തില് കുടുങ്ങുന്നതിലൂടെ
തന്നെയാണ് സമസ്യകള് വരുന്നത്. മുഴുവന് ദിവസത്തില് പരിശോധിക്കു ചെയ്യിക്കുന്ന
ആത്മാവായി കര്മ്മം ചെയ്യുകയാണോ? നല്ലത് ! ഇപ്പോള് മുക്തി നല്കുന്ന കാര്യം
തീവ്രമാക്കൂ.
നല്ലത് ഇത്തവണ ആരാണോ ഈ
കല്പ്പത്തില് ആദ്യമായി വന്നിരിക്കുന്നത് അവര് കൈ ഉയര്ത്തു. അപ്പോള് പുതിയ
പുതിയതായി വരുന്ന കുട്ടികള്ക്ക് ബാപ്ദാദ വിശേഷിച്ച് സ്നേഹ സ്മരണകള് നല്കുകയാണ്.
സമയത്ത് ബാബയെ തിരിച്ചറിഞ്ഞ് ബാബയില് നിന്ന് സമ്പത്ത് നേടുന്നതിനുള്ള
അധികാരിയായി മാറിയിരിക്കുന്നു. സദാ സ്വന്തം ഭാഗ്യത്തെ ഓര്മ്മ വയ്ക്കുക ഞാന്
ബാബയെ തിരിച്ചറിഞ്ഞിരിക്കുന്നു.
ശരി ഡബിള് വിദേശികള് കൈ
ഉയര്ത്തു. വളരെ നല്ലത്. ഡബിള് വിദേശികളോട് ബാപ്ദാദ പറയുന്നു ബ്രഹ്മാവിന്റെ
സങ്കല്പത്തിന്റെ രചനകളാണ്. ഒന്നുണ്ട് നേരിട്ട് മുഖത്തിലൂടെയുള്ള വംശാവലി,
മറ്റൊന്ന് സങ്കല്പത്തിലൂടെയുള്ള വംശാവലി. അപ്പോള് സങ്കല്പശക്തി വളരെ
മഹത്താകുന്നു. സങ്കല്പശക്തി തീവ്രമാണ് എന്ന പോലെ ഇങ്ങനെ തന്നെ താങ്കളുടെ രചന
ഡബിള് വിദേശികള് ഫാസ്റ്റ് പുരുഷാര്ഥവും ഫാസ്റ്റ് പ്രാലബ്ധവും അനുഭവം
ചെയ്യുന്നവരാണ് അതിനാല് മുഴുവന് ബ്രാഹ്മണ പരിവാരത്തില് ഡബിള് വിദേശികള് ഡബിള്
സിക്കിലധേ ആണ്. ഭാരതത്തിലെ സഹോദരീ സഹോദരന്മാര് താങ്കളെ കണ്ട് സന്തോഷിക്കുന്നു,
ആഹാ ഡബിള് വിദേശികളേ ആഹാ! ഡബിള് വിദേശികള്ക്ക് സന്തോഷമാകുന്നില്ലേ? എത്ര
സന്തോഷമുണ്ട്? വളരെയുണ്ടോ? തുലനം ചെയ്തു നോക്കാന് ഇങ്ങനെ ഒരു സാധനവുമില്ല. ഡബിള്
വിദേശത്തും കേട്ടുകൊണ്ടിരിക്കുകയാണ്, കണ്ടുകൊണ്ടും ഇരിക്കുകയാണ്. നല്ലതാണ് ഈ
സയന്സിന്റെ സാധനങ്ങള് താങ്കള്ക്ക് പരിധിയില്ലാത്ത സേവനം ചെയ്യുന്നതില് വളരെ
സഹായം നല്കുന്നു, സഹജമായ സേവനം ചെയ്യിക്കുന്നു. താങ്കളുടെ സ്ഥാപനയുടെ
കണക്ഷനിലൂടെ തന്നെ ഈ സയന്സിന്റെയും തീവ്രഗതി ഉണ്ടായിരിക്കുന്നു.
ശരി എല്ലാ പാണ്ഡവരും
സമര്ത്ഥരല്ലേ? ദുര്ബലരല്ലല്ലോ എല്ലാവരും സമര്ത്ഥരല്ലേ? ശക്തികളോ, ബാബയ്ക്ക്
സമാനമാണോ? ശക്തിസേനയാകണം. ശക്തികളുടെ ശക്തി മായാജിത്ത് ആക്കുന്നതാണ് ശരി.
ഇന്ന് വിശേഷ അലങ്കാരം
ചെയ്യുന്നവരും വന്നിട്ടുണ്ട് ( കല്ക്കത്തയിലെ സഹോദരീസഹോദരന്മാര് പുഷ്പവുമായി
വന്നിട്ടുണ്ട്, എല്ലാ സ്ഥലവും പുഷ്പങ്ങളാല് വളരെ നന്നായി അലങ്കരിച്ചിട്ടുണ്ട് )
ഇതും സ്നേഹത്തിന്റെ ലക്ഷണമാണ്. നല്ലതാണ് തന്റെ സ്നേഹത്തിന്റെ തെളിവ് നല്കി. ശരി
ടീച്ചര്മാര് കൈ ഉയര്ത്തു. ഓരോ ഗ്രൂപ്പിലും ധാരാളം ടീച്ചേഴ്സ് വരുന്നുണ്ട്.
ടീച്ചര്മാര്ക്ക് നല്ല അവസരം ലഭിക്കുന്നു. സേവനത്തിന്റെ പ്രത്യക്ഷ ഫലം
ലഭിക്കുന്നു. നല്ലതാണ് ഇപ്പോള് തന്റെ ഫീച്ചേഴ്സിലൂടെ(സ്വരൂപത്തിലൂടെ)
എല്ലാവര്ക്കും ഫ്യൂച്ചറിന്റെ(ഭാവിയുടെ) സാക്ഷാല്ക്കാരം ചെയ്യിക്കൂ. കേട്ടോ,
എന്തു ചെയ്യണം എന്ന്. ശരി.
മധുബന്കാര് കൈ ഉയര്ത്തു.
വളരെ നല്ലത്. മധുബന്കാര്ക്ക് ധാരാളം അവസരം ലഭിക്കുന്നു അതിനാല് ബാപ്ദാദ പറയുന്നു
മധുബന്കാര് ആത്മീയ ചാന്സലര്മാരാണ്. ചാന്സലര് അല്ലേ? സേവനം ചെയ്യേണ്ടിവരും.
എന്നാലും എല്ലാവരെയും മധുബന് നിവാസികള് സംപ്രീതരാക്കിയെടുക്കുന്നുണ്ടല്ലോ!
അതിനാല് ബാപ്ദാദ മധുബന്കാരെ ഒരിക്കലും മറക്കുന്നില്ല. മധുബന് നിവാസികളെ
പ്രത്യേകിച്ച് ഓര്മ്മിക്കുന്നു. മധുബന്കാരെ എന്തിന് ഓര്മ്മിക്കുന്നു?
എന്തെന്നാല് മധുബന്കാര് ബാബയുടെ സ്നേഹത്തില് ഭൂരിപക്ഷം പാസ് ആണ് .
ഭൂരിപക്ഷത്തിനും ബാബയോട് മുറിയാത്ത സ്നേഹമാണ്. കുറഞ്ഞവരല്ല മധുബന്കാര് വളരെ
നല്ലതാണ്.
ഇന്ഡോര് സോണിന്റെ
സേവാധാരികള് വന്നിട്ടുണ്ട് : ഇന്ഡോര് സോണുകാര് കൈ
ഉയര്ത്തു. ധാരാളമുണ്ട് നല്ലത്. സേവനം ചെയ്യുക അര്ത്ഥം സമീപം വരുന്നതിന്റെ ഫലം
കഴിക്കുക. സേവനത്തിന്റെ അവസരം എടുക്കുക അര്ത്ഥം പുണ്യം ശേഖരിക്കുക.
ആശിര്വാദങ്ങള് ശേഖരിക്കുക. അപ്പോള് എല്ലാ സേവാധാരികളും തന്റെ പുണ്യത്തിന്റെ
സമ്പാദ്യം ശേഖരിച്ചു. ഈ ആശീര്വാദങ്ങള് അഥവാ പുണ്യം എക്സ്ട്രാ ലിഫ്റ്റിന്റെ ജോലി
ചെയ്യുന്നു.
നല്ലത് ദേശത്തും വിദേശത്തും
ആര് ദൂരെ ഇരുന്നുകൊണ്ടും സമീപത്താണോ എല്ലാ കുട്ടികള്ക്കും ബാപ്ദാദ സ്നേഹത്തിന്റെ
ദിവസത്തിന്റെ പകരമായി കോടിമടങ്ങ് സ്നേഹത്തിന്റെ സ്നേഹസ്മരണ നല്കുകയാണ്. ബാപ്ദാദ
കാണുകയാണ് എവിടെ എന്ത് നടക്കുന്നുവോ, എവിടെ എന്ത് സമയമാണോ എല്ലാവരും തെളിഞ്ഞ
ജ്യോതിയായി അക്ഷീണരായി കേട്ടുകൊണ്ടിരിക്കുകയാണ് സന്തോഷിക്കുകയാണ്. ബാപ്ദാദ
കുട്ടികളുടെ സന്തോഷം കാണുകയാണ്. പറയൂ എല്ലാവരും സന്തോഷത്തില് നൃത്തം
ചെയ്യുകയല്ലേ? എല്ലാവരും തലയാട്ടുകയാണ് അതേ ബാബാ. ജനക് കുട്ടിയും വളരെ മധുര
മധുരമായി പുഞ്ചിരിക്കുകയാണ്. അങ്ങനെ എല്ലാവരെയും ബാബയ്ക്ക് ഓര്മ്മയുണ്ട് പക്ഷേ
എത്ര പേരുടെ പേരെടുത്ത് പറയും. അനേകം കുട്ടികള് ഉണ്ട് അതിനാല് ബാപ്ദാദ പറയുന്നു
ഓരോ കുട്ടിയും തന്റെ പേരില് വ്യക്തിപരമായി സ്നേഹസ്മരണ സ്വീകരിച്ചു
കൊണ്ടിരിക്കുന്നു സ്വീകരിച്ചു കൊണ്ടിരിക്കുക. ശരി ഇപ്പോള് ഒരു സെക്കന്ഡില്
നിരാകാരി സ്ഥിതിയില് സ്ഥിതിചെയ്യു. (ബാപ്ദാദ ഡ്രില് ചെയ്യിച്ചു )
ലിവിങ് വാല്യൂസിന്റെ
ട്രെയിനിങ് നടന്നുകൊണ്ടിരിക്കുകയാണ്: ശരി സേവനത്തിന്റെ മാര്ഗ്ഗമാണ്. ലിവിങ്
വാല്യൂ ചെയ്യിച്ച് ചെയ്യിച്ച് തന്റെ ലൗലി ലിവിങ്ങിന്റെ അഭ്യാസം വര്ധിപ്പിച്ചു
കൊണ്ടിരിക്കുക.
ശരി ബാപ്ദാദ ഇന്ന് ഒരു
കാര്യം ഗുല്സാര് കുട്ടിയോട് പറയുകയായിരുന്നു, വിശേഷ ആശംസ നല്കുകയായിരുന്നു
ബ്രഹ്മാശരീരത്തിന്റെ സേവനം ഈ രഥം പോലും 33 വര്ഷം പൂര്ത്തിയാക്കി . ഇതും
ഡ്രാമയിലെ പാര്ട്ടാണ്. ബാബയുടെ സഹായവും കുട്ടിയുടെ ധൈര്യവും രണ്ടും ചേര്ന്ന്
പാര്ട്ട് അഭിനയിക്കുന്നു. നല്ലത് !
സര്വ്വരും സദാ
സ്നേഹത്തിന്റെ സാഗരത്തില് അലിഞ്ഞുകൊണ്ട് സദാ സ്നേഹത്തില് ലൗലീനമായിരിക്കുന്ന്
സദാ ചെയ്യിക്കുന്ന ആത്മാ സ്വരൂപത്തില് സ്ഥിതി ചെയ്ത്, സദാ മൂന്ന് വാക്കുകളുടെ
ശിവ മന്ത്രത്തെ പ്രത്യക്ഷ ജീവിതത്തില് കൊണ്ടുവരുന്ന സദാ ബാബയ്ക്ക് സമാനം
മാസ്റ്റര് മുക്തി ദാതാവായി വിശ്വത്തിലെ ആത്മാക്കള്ക്ക് മുക്തി നല്കുന്ന
ഇങ്ങനെയുള്ള സര്വ്വശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.
ദാദിജിയോട് :
ഇന്നത്തെ ദിവസം ബാബ കുട്ടികളെ വിശേഷിച്ച് വിശ്വത്തിനു
മുന്നില് പ്രത്യക്ഷപ്പെടുത്തി. ബാബ ചെയ്യിക്കുന്നവനായി കുട്ടികളെ
ചെയ്യുന്നവരാക്കി. നല്ലതാണ് ഈ സ്നേഹത്തിന്റെ അല എല്ലാവരെയും അലിയിക്കുന്നു. ശരി,
ഈ ശരീരത്തെ നടത്തിക്കുവാനുനുള്ള വിധിയും അറിഞ്ഞല്ലോ ! നടത്തിച്ച് നടത്തിച്ച്
ബാപ്സമാനം അവ്യക്തമായി മാറും. സഹജപുരുഷാര്ത്ഥമാണ് ആശീര്വാദങ്ങള് . മുഴുവന്
ദിവസത്തില് ആരും നീരസത്തിലല്ല, എല്ലാവരുടെയും ആശിര്വാദങ്ങള് ലഭിക്കട്ടെ ഇതാണ്
ഫസ്റ്റ് ക്ലാസ് പുരുഷാര്ത്ഥം. സഹജവുമാണ്, ഫസ്റ്റുമാണ്. ശരിയല്ലേ ! ശരീരം
എങ്ങനെയായാലും പക്ഷേ ആത്മ ശക്തിശാലി ആണല്ലോ ! അപ്പോള് താങ്കള് എല്ലാ കുട്ടികളും
14 വര്ഷം തപസ്യ ചെയ്തുല്ലോ, ആ തപസ്യയുടെ ബലം സേവനം ചെയ്യിക്കുകയാണ്. ഇപ്പോള്
താങ്കളുടെ ധാരാളം കൂട്ടുകാര് ഉണ്ടായിട്ടുണ്ട്. നല്ല നല്ല സേവനത്തിന്റെ
കൂട്ടുകാരാണ്. താങ്കളെ കണ്ട് സന്തോഷിക്കുന്നു, ഇതു തന്നെ ഏറ്റവും വലിയ കാര്യമാണ്.
ശരി.
വരിഷ്ഠരായ മുതിര്ന്ന
സഹോദരന്മാരോട് : ഡ്രാമയനുസരിച്ച് സേവനത്തിന്റെ എന്ത് പദ്ധതിയാണ് ഉണ്ടാക്കുന്നത്,
അത് നന്നായി ചെയ്തു കൊണ്ടിരിക്കുന്നു, ഓരോരുത്തരും സദാ സംഘടനയില് സ്നേഹം
ആശിര്വാദം നേടുന്നതിന് വേണ്ടി ബാലകനില് നിന്ന് അധികാരിയുടെ പാഠം പക്കയാക്കി
പരസ്പരം മുന്നോട്ടു ഉയര്ത്തിക്കൊണ്ട് പരസ്പര അഭിപ്രായങ്ങള്ക്കും ബഹുമാനം
നല്കിക്കൊണ്ട് മുന്നോട്ട് ഉയരുന്നു എങ്കില് സഫലത തന്നെ സഫലതയാണ്. സഫലത
ഉണ്ടാകേണ്ടത് തന്നെയാണ്. എന്നാല് ഇപ്പോള് ആരാണ് നിമിത്ത ആത്മാക്കള് അവരെ
വിശേഷിച്ച് സ്നേഹത്തിന്റെ സംബന്ധത്തില് കൊണ്ടുവരിക; ഇത് എല്ലാവരുടെയും
പുരുഷാര്ഥത്തെ തീവ്രമാക്കലാണ്. സ്നേഹം നിസ്വാര്ത്ഥ സ്നേഹം. എവിടെയാണോ
നിസ്വാര്ത്ഥ സ്നേഹമുള്ളത് അവിടെ ബഹുമാനം നല്കുകയും ചെയ്യും നേടുകയും ചെയ്യും.
വര്ത്തമാനസമയം സ്നേഹത്തിന്റെ മാലയില് എല്ലാവരെയും ഓര്ക്കുക ഇതാണ് വിശേഷ
ആത്മാക്കളുടെ കാര്യം,ഇതിലൂടെ തന്നെ സ്നേഹത്തിന് സംസ്കാരങ്ങളെ പരിവര്ത്തനവും
ചെയ്യിക്കാന് കഴിയും. ജ്ഞാനം ഓരോരുത്തരുടെയും പക്കല് ഉണ്ട് എന്നാല് സ്നേഹം
എങ്ങനെയുള്ള സംസ്കാരമുള്ള ആത്മാക്കളെയും സമീപത്ത് കൊണ്ടുവരുന്നു. കേവലം
സ്നേഹത്തിന്റെ രണ്ടു വാക്ക് സദാ അവരുടെ ജീവിതത്തിന്റെ ആശ്രയമായി മാറുന്നു.
നിസ്വാര്ത്ഥ സ്നേഹം എത്രയും വേഗം മാലയെ തയ്യാറാക്കി തരുന്നു. ബ്രഹ്മ ബാബ എന്താണ്
ചെയ്തത്? സ്നേഹത്തിലൂടെ തന്റേതാക്കി. അപ്പോള് ഇന്ന് ഇതിന്റെ ആവശ്യകതയാണ്.
ഇങ്ങനെയല്ലേ !
(സോണിപത്തിന് മീറ്റിംഗ്
നടക്കുകയാണ് അവിടെ അനുഭൂതി ചെയ്യിക്കുന്നതിന് വേണ്ടി സാധനങ്ങളെ എങ്ങനെ
ഉപയോഗിക്കാം ) പദ്ധതി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഓരോരുത്തരുടെയും
സങ്കല്പങ്ങളെ അഭിപ്രായങ്ങളെ വിശേഷിച്ചും ഭൂരിപക്ഷം ആളുകള് സ്വീകരിക്കുന്നത്
തയ്യാറാക്കൂ. അനുഭൂതി സ്വരൂപമാകുമ്പോഴാണ് അനുഭൂതി ചെയ്യിക്കാന് സാധിക്കുക. ശരി
വരദാനം :-
ദൃഢതയുടെ
ശക്തിയിലൂടെ സഫലത പ്രാപ്തമാക്കുന്നവരായ ത്രികാലദര്ശി ആസനധാരിയായി ഭവിക്കട്ടെ.
ദൃഢതയുടെ ശക്തി ശ്രേഷ്ഠ
ശക്തിയാണ് ആലസ്യത്തിന്റെ ശക്തിയെ സഹജമായി പരിവര്ത്തനപ്പെടുത്തിത്തരുന്നു.
ബാപ്ദാദയുടെ വരദാനമാണ് എവിടെ ദൃഢതയുണ്ടോ അവിടെ സഫലതയുണ്ട്. കേവലം സമയം
അനുസരിച്ച് വിധിയോടെ സിദ്ധീ സ്വരൂപമാകൂ.ഏതൊരു കര്മ്മം ചെയ്യുന്നതിന് മുമ്പും
അതിന്റെ ആദി മധ്യ അന്ത്യത്തെ ആലോചിച്ചു മനസ്സിലാക്കി കാര്യം ചെയ്യൂ,
ചെയ്യിപ്പിക്കു. അതായത് ത്രികാലദര്ശി സിംഹാസനധാരിയാകൂ. എങ്കില് ആലസ്യം
സമാപ്തമാകുന്നു. സങ്കല്പമാകുന്ന ബീജം സത്യശാലി ദൃഢത സമ്പന്നമാകണം എങ്കില്
വാക്കിലും കര്മ്മത്തിലും സഹജമായി സഫലതയുണ്ട്.
സ്ലോഗന് :-
സദാ
സന്തുഷ്ടമായി സര്വ്വരേയും സന്തുഷ്ടമാക്കുന്നവരാണ് സന്തുഷ്ടമണി