22.12.24    Avyakt Bapdada     Malayalam Murli    17.03.2003     Om Shanti     Madhuban


സദാ തന്റെ സ്വമാനത്തില് കഴിയുക, ബഹുമാനം നല്കുക, സര്വ്വരുടെയും സഹയോഗിയാകുക, സമര്ഥമാക്കുക


ഇന്ന് ഭാഗ്യവിധാതാവായ ബാപ്ദാദ നാനാഭാഗത്തെയും ഓരോരോ കുട്ടികളുടെയും മസ്തകത്തില് ഭാഗ്യത്തിന്റെ മൂന്നു വരകള് കാണുകയാണ്. ഒന്ന് പരമാത്മാ പാലനയുടെ ഭാഗ്യശാലി രേഖ, രണ്ടാമത് സത് ശിക്ഷകന്റെ ശ്രേഷ്ഠശിക്ഷണത്തിന്റെ ഭാഗ്യശാലിരേഖ, മൂന്നാമത് ശ്രീമതത്തിന്റെ തിളങ്ങുന്ന രേഖ, നാനാ ഭാഗത്തെയും കുട്ടികളുടെ മസ്തകത്തിനു നടുവില് മൂന്നു രേഖകളായി വളരെ നന്നായി തിളങ്ങിക്കൊണ്ടിരിക്കുന്നു. താങ്കളുമെല്ലാവരും തന്റെ മൂന്നു രേഖകളും കാണുകയല്ലേ. സ്വയം ഭാഗ്യവിധാതാവ് താങ്കള് കുട്ടികളുടെ അച്ഛനായിരിക്കുന്നിടത്തോളം താങ്കളെക്കൂടാതെ ശ്രേഷ്ഠഭാഗ്യം മറ്റാര്ക്കാണുണ്ടാവുക. ബാപ്ദാദ കണ്ടുകൊണ്ടിരിക്കുകയാണ് വിശ്വത്തിലെ അനേക കോടി ആത്മാക്കളുണ്ട് എന്നാല് ആ കോടികളില് നിന്ന് 6 ലക്ഷം പരിവാരം... എത്ര കുറവാണ് ! കോടിയിലും ചിലരായില്ലേ. അങ്ങനെ ഓരോ മാനവരുടെയും ജീവിതത്തില് ഈ മൂന്നു കാര്യങ്ങള് പാലന, പഠനം, ശ്രീമതം ഈ മൂന്നു കാര്യങ്ങളുടെയും ആവശ്യകതയുണ്ട്. എന്നാല് ഈ പരമാത്മാപാലനയും ദേവാത്മാക്കള് അഥവാ മനുഷ്യാത്മാക്കളുടെ മതം, പാലന, പഠിപ്പിലും രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. അപ്പോള് ഇത്രയും ശ്രേഷ്ഠ ഭാഗ്യം സങ്കല്പത്തില് പോലും ഉണ്ടായിരുന്നില്ല. എന്നാല് ഇപ്പോള് ഓരോരുത്തരുടെയും ഹൃദയം പാടുകയാണ് നേടിക്കഴിഞ്ഞു. നേടിക്കഴിഞ്ഞുവോ നേടണമോ? എന്തു പറയും? നേടിയില്ലേ! ബാബയും ഇങ്ങനെയുള്ള കുട്ടികളുടെ ഭാഗ്യത്തെ കണ്ട് ഹര്ഷിതമാകുകയാണ്. കുട്ടികള് പറയുന്നു ആഹാ ബാബാ ആഹാ! ബാബ പറയുന്നു ആഹാ കുട്ടികളേ ആഹാ ഇതേ ഭാഗ്യത്തെ കേവലം സ്മൃതിയില് വെക്കരുത്, എന്നാല് സദാ സ്മൃതിസ്വരൂപമായിരിക്കണം. പല കുട്ടികളും ആലോചിക്കുന്നത് വളരെ നന്നായിട്ടാണ്. എന്നാല് ആലോചനാസ്വരൂപമാകരുത് സ്മൃതിസ്വരൂപമാകണം. സ്മൃതിസ്വരൂപത്തില് നിന്നു സമര്ഥസ്വരൂപം. ആലോചനാസ്വരൂപം സമര്ത്ഥ സ്വരൂപം അല്ല.

ബാപ്ദാദ കുട്ടികളുടെ ഭിന്നഭിന്ന ലീല കണ്ട് പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്. ചിലര് ആലോചനാസ്വരൂപമായിരിക്കുന്നു, സ്മൃതി സ്വരൂപം സദാ ആയിരിക്കുന്നില്ല. ഇടയ്ക്ക് ആലോചനാസ്വരൂപം, ഇടയ്ക്ക് സ്മൃതി സ്വരൂപം. ആര് സ്മൃതി സ്വരൂപമായിരിക്കുന്നുവോ അവര് നിരന്തരം സ്വാഭാവിക സ്വരൂപം ആയിരിക്കുന്നു. ആരാ ആലോചന സ്വരൂപമായിരിക്കുന്നു അവര്ക്ക് പരിശ്രമം ചെയ്യേണ്ടിവരുന്നു. ഈ സംഗമയുഗം പരിശ്രമത്തിന്റെ യുഗമല്ല സര്വ പ്രാപ്തികളുടെയും അനുഭവങ്ങളുടെ യുഗമാണ്. 63 ജന്മം പരിശ്രമിച്ചു എന്നാല് ഇപ്പോള് പരിശ്രമത്തിന്റെ ഫലം പ്രാപ്തമാക്കുവാനുള്ള യുഗം അതായത് സമയമാണ്.

ബാപ്ദാദ കാണുകയായിരുന്നു ദേഹ ബോധത്തിന്റെ സ്മൃതിയില് കഴിയുന്നതില് എന്ത് പരിശ്രമം ചെയ്തു ഞാന് ഇന്നയാളാണ്, ഞാന് ഇന്നയാളാണ്..... ഇതിന് പരിശ്രമം ചെയ്തുവോ? സ്വാഭാവികമായിരുന്നില്ലേ! സ്വഭാവമായി മാറിയില്ലേ ദേഹ ബോധത്തിന്റെത് ! ഇത്രയും പക്കാ സ്വഭാവമായി ഇപ്പോഴും ഇടയ്ക്കിടെ പല കുട്ടികള്ക്കും ആത്മാഭിമാനിയാകുന്ന സമയം ദേഹബോധം തന്റെ നേര്ക്ക് ആകര്ഷിച്ചുകൊണ്ടിരിക്കുന്നു. ചിന്തിക്കുന്നു ഞാന് ആത്മാവാണ്, ഞാന് ആത്മാവാണ്, എന്നാല് ദേഹബോധം ഇത്രയും സ്വാഭാവികമായിരിക്കുന്നു വീണ്ടും വീണ്ടും ആഗ്രഹിക്കുന്നില്ലെങ്കിലും ചിന്തിക്കുന്നില്ലെങ്കിലും ദേഹബോധത്തിലേക്ക് വരുന്നു. ബാപ്ദാദ പറയുന്നു ഇപ്പോള് മര്ജീവാ ജന്മത്തില് ആത്മാഭിമാനം അതായത് ദേഹീ അഭിമാനി സ്ഥിതിയും ഇങ്ങനെ തന്നെ സ്വഭാവവും സ്വാഭാവികവുമാകണം. പരിശ്രമിക്കേണ്ടി വരരുത് ഞാന് ആത്മാവാണ്, ഞാന് ആത്മാവാണ്. എങ്ങനെയാണോ ഏതെങ്കിലും കുട്ടി ജന്മമെടുക്കുമ്പോള് അതിന് കുറച്ച് വിവേകം വച്ച് തുടങ്ങുമ്പോള് പരിചയം നല്കുന്നത്, താങ്കളാരാണ്, ആരുടേതാണ്...... ഇതുപോലെ ബ്രാഹ്മണ ജന്മമെടുത്തുവെങ്കില് താങ്കള് ബ്രാഹ്മണ കുട്ടികള്ക്ക് ജനിച്ച ഉടന് എന്ത് പരിചയം ലഭിച്ചത്? താങ്കളാരാണ്? ആത്മാവിന്റെ പാഠം പക്കയാക്കിച്ചില്ലേ! അപ്പോള് ഈ ആദ്യ പരിചയം സ്വാഭാവിക സ്വഭാവമാകട്ടെ. സ്വഭാവം സ്വാഭാവികവും നിരന്തരവുമായിരിക്കുന്നു, ഓര്മിക്കേണ്ടതായി വരുന്നില്ല. ഇങ്ങനെ ഓരോ ബ്രാഹ്മണ കുട്ടികള്ക്കും ഇനി സമയാനുസരണം ദേഹി അഭിമാനി സ്ഥിതി സ്വാഭാവികമാകണം. പല കുട്ടികള്ക്കും ഉണ്ട്, ആലോചിക്കേണ്ടി വരുന്നില്ല, സ്മൃതിസ്വരൂപമാണ്. ഇനി നിരന്തരവും സ്വാഭാവികവുമായ സ്മൃതി സ്വരൂപമാകുക തന്നെ വേണം. അവസാനം അന്തിമ പേപ്പര് എല്ലാ ബ്രാഹ്മണര്ക്കും ഈ കൊച്ചു പേപ്പറാണ്, 'നഷ്ടാമോേഹ സ്മൃതിസ്വരൂപം. '

അപ്പോള് ഈ വര്ഷത്തില് എന്തു ചെയ്യും? പല കുട്ടികളും ചോദിക്കുന്നു ഈ വര്ഷത്തില് എന്ത് വിശേഷ ലക്ഷ്യം വെക്കും? അപ്പോള് ബാപ്ദാദ പറയുന്നു സദാ ദേഹീ അഭിമാനി സ്മൃതി സ്വരൂപമായി ഭവിക്കട്ടെ. ജീവിതമുക്തി പ്രാപ്തമാക്കുക തന്നെ വേണം എന്നാല് ജീവിതമുക്തമാകുന്നതിനു മുമ്പ് പരിശ്രമമുക്തമാകൂ. ഈ സ്ഥിതി സമയത്തെ സമീപം കൊണ്ടുവരും, മുഴുവന് വിശ്വത്തിലെയുമുളള താങ്കളുടെ സഹോദരീ സഹോദരന്മാരെയും ദു:ഖ അശാന്തിയില് നിന്ന് മുക്തമാക്കും. താങ്കളുടെ ഈ സ്ഥിതി ആത്മാക്കള്ക്ക് മുക്തിധാമത്തിന്റെ കവാടം തുറക്കും. അപ്പോള് തന്റെ സഹോദരീസഹോദരന്മാരുടെ മേല് ദയ തോന്നുന്നില്ലേ! നാനാഭാഗത്തും എത്ര ആത്മാക്കളാണ് നിലവിളിച്ചു കൊണ്ടിരിക്കുന്നുത് അപ്പോള് താങ്കളുടെ മുക്തി സര്വര്ക്കും മുക്തി നല്കാന് സഹായിക്കും. ഇത് പരിശോധിക്കൂ സ്വാഭാവിക സ്മൃതിയില് നിന്ന് സമര്ഥസ്വരൂപം ഏതു വരെ ആയിട്ടുണ്ട്? സമര്ഥസ്വരൂപമാകുക തന്നെയാണ് വ്യര്ത്ഥത്തെ സഹജമായി സമാപ്തമാക്കുക. വീണ്ടും വീണ്ടും പരിശ്രമം ചെയ്യേണ്ടി വരികയില്ല.

ഇപ്പോള് ഈ വര്ഷം ബാപ്ദാദ കുട്ടികളുടെ സ്നേഹത്തില് ഏതെങ്കിലും കുട്ടികളുടെ ഏതൊരു സമസ്യയിലും പരിശ്രമം കാണാനാഗ്രഹിക്കുന്നില്ല. സമസ്യ സമാപ്തവും പരിഹാരം സമര്ഥ സ്വരൂപവും. എന്താ ഇത് സാധ്യമാണോ? പറയൂ ദാദിമാരേ സാധ്യമാണോ? ടീച്ചര്മാര് പറയൂ സാധ്യമാണോ? പാണ്ഡവരേ സാധ്യമാണോ? പിന്നെ ഒഴികഴിവ് പറയരുത്, ഇതായിപ്പോയില്ലേ, ഇത് സംഭവിച്ചില്ലേ! ഇത് ഉണ്ടായിരുന്നില്ലെങ്കില് ഇത് സംഭവിക്കുമായിരുന്നില്ല! ബാപ്ദാദ ധാരാളം മധുര മധുര മധുരമായ കളികള് കണ്ടു കഴിഞ്ഞിരിക്കുന്നു. എന്തുതന്നെ വന്നാലും ഹിമാലയത്തെക്കാള് വലുതായാലും നൂറു മടങ്ങ് സമസ്യയുടെ സ്വരൂപം ആയാലും, ശരീരത്തിലൂടെ ആകട്ടെ മനസ്സിലൂടെ ആകട്ടെ വ്യക്തികളിലൂടെ ആകട്ടെ പ്രകൃതിയിലൂടെ സമസ്യയാകട്ടെ, പരസ്ഥിതി താങ്കളുടെ സ്വസ്ഥിതിക്ക് മുന്നില് ഒന്നും തന്നെയല്ല. സ്വസ്ഥിതിയ്ക്കുള്ള മാര്ഗ്ഗമാണ് സ്വമാനം. സ്വാഭാവിക രൂപത്തില് സ്വമാനം ഉണ്ടാകണം. ഓര്മ്മയ്ക്കേണ്ടി വരരുത് വീണ്ടും വീണ്ടും പരിശ്രമിക്കേണ്ട വരരുത്, ഞാന് സ്വദര്ശന ചക്രധാരിയാണ്, ഞാന് പ്രകാശിക്കുന്ന രത്നമാണ്, ഞാന് ഹൃദയസിംഹാസനധാരിയാണ്.......തന്നെയാണ്. മറ്റാരെങ്കിലും ആകുമോ !കല്പ്പം മുമ്പ് ആരായിരുന്നു? മറ്റാരെങ്കിലും ആയിരുന്നോ അതോ താങ്കള് തന്നെയായിരുന്നുവോ? താങ്കള് തന്നെയായിരുന്നു താങ്കള് തന്നെയാണ് ഓരോ കല്പ്പവും താങ്കള് തന്നെയാകും. ഇത് നിശ്ചിതമാണ്. ബാപ്ദാദ എല്ലാ മുഖങ്ങളും കാണുകയാണ് ഇത് അതേ കല്പ്പമുമ്പത്തേതാണ്. കല്പ്പത്തിന്റെ ആണോ അനേക കല്പ്പത്തെ ആണോ? അനേക കല്പ്പത്തെ അല്ലേ? ആണോ? കൈ ഉയര്ത്തൂ ആരാണ് ഓരോ കല്പവും ഉള്ളവര്? പിന്നീട് നിശ്ചിതമല്ലേ താങ്കള്ക്ക് പാസ് സര്ട്ടിഫിക്കറ്റ് ലഭിച്ചതല്ലേ അതോ ലഭിക്കണോ? കല്പം മുമ്പേ ലഭിച്ചതാണ് ഇപ്പോള് എന്തുകൊണ്ട് ലഭിക്കുകയില്ല? അപ്പോള് ഇതേ സ്മൃതി സ്വരൂപമാകു സര്ട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞിരിക്കുന്നു. ബഹുമതിയോടെ പാസാകുന്നതിന്റെ ആകട്ടെ, പാസാകുന്നതിന്റെ ആകട്ടെ ഈ വ്യത്യാസം ഉണ്ടാകും, പക്ഷേ ഞാന് തന്നെയാണ്. പക്കയല്ലേ ! അതോ ട്രെയിനില് പോയി പോയി പോയി മറന്നുപോകുമോ, പ്ലെയിനില് പോയി പറന്നു പോകുമോ? ഇല്ല.

ഈ വര്ഷം നോക്കൂ ദൃഢമായി സങ്കല്പം എടുത്തു ശിവരാത്രി നാനാഭാഗത്തും ഉണര്വുത്സാഹത്തോടെ ആഘോഷിക്കണം ആഘോഷിച്ചില്ലേ ! ദൃഢസങ്കല്പത്തിലൂടെ എന്തു ചിന്തിച്ചുവോ അത് നടന്നില്ലേ ! അപ്പോള് ഇത് ഏതു കാര്യത്തിന്റെ അത്ഭുതമാണ്? ഏകതയും ദൃഢതയും. ചിന്തിച്ചിരുന്നു 67 പരിപാടികള്ചെയ്യുവാന് പക്ഷേ ബാപ്ദാദ കണ്ടു അതിലും കൂടുതല് പല കുട്ടികളും പരിപാടികള് ചെയ്തു. ഇതാണ് സമര്ത്ഥ സ്വരൂപത്തിന്റെ ലക്ഷണം, ഉണര്വുത്സാഹത്തിന്റെ പ്രത്യക്ഷ പ്രമാണം. സ്വതവേ തന്നെ നാനാ ഭാഗത്തും ചെയ്തവല്ലോ! ഇങ്ങനെ തന്നെ എല്ലാവരും ചേര്ന്ന് പരസ്പരം ധൈര്യം കൂട്ടി ഈ സങ്കല്പം ചെയ്യൂ ഇനി സമയത്തെ സമീപം കൊണ്ടുവരിക തന്നെ വേണം. ആത്മാക്കള്ക്ക് മുക്തി നല്കണം. എന്നാല് അപ്പോഴാണ് സംഭവിക്കുക എപ്പോഴാണോ താങ്കള് ചിന്തിക്കുന്നത് സ്മൃതി സ്വരൂപത്തിലേക്ക് കൊണ്ടുവരിക.

ബാപ്ദാദ കേട്ടു വിദേശികള്ക്കും വിശേഷ സ്നേഹമിലനം അഥവാ മീറ്റിംഗ് ഉണ്ട് ഭാരതീയരുടെയും മീറ്റിംഗ് ഉണ്ട് അപ്പോള് മീറ്റിങ്ങില് കേവലം സേവനത്തിന്റെ പദ്ധതി ഉണ്ടാക്കരുത്, ഉണ്ടാക്കണം എന്നാല് സന്തുലനത്തോടെ ഉണ്ടാക്കണം. ഇങ്ങനെ പരസ്പരം സഹയോഗി ആവു എല്ലാവരും മാസ്റ്റര് സര്വ്വശക്തിവാനായി മുന്നോട്ടു പറന്നു പോകണം. ദാതാവായി സഹയോഗം നല്കു. പ്രശ്നങ്ങളെ നോക്കരുത് സഹയോഗി ആകൂ. സ്വമാനത്തില് കഴിയൂ ബഹുമാനം നല്കി സഹയോഗിയാകു എന്തെന്നാല് ഏതൊരു ആത്മാവിനും അഥവാ താങ്കള് ഹൃദയത്തില് നിന്നും ബഹുമാനം നല്കുന്നുവെങ്കില് ഇത് വളരെ വളരെ വലിയ പുണ്യമാണ്. എന്തുകൊണ്ടെന്നാല് ദുര്ബല ആത്മാവിനെ ഉണര്വുത്സാഹത്തിലേക്ക് കൊണ്ടുവന്നുവെങ്കില് എത്ര വലിയ പുണ്യമാണ്! വീഴുന്നവരെ വീഴ്ത്തിയിടുകയല്ല വേണ്ടത് ചേര്ത്ത് പിടിക്കണം അതായത് പുറമേ പിടിക്കുകയില്ല ചേര്ത്ത് പിടിക്കുക അര്ത്ഥം ബാപ്സമാനം ആക്കുക. സഹയോഗം നല്കുക.

അപ്പോള് ചോദിച്ചുവല്ലോ ഈ വര്ഷം എന്തെല്ലാം ചെയ്യണം? ബഹുമാനം നല്കുക സ്വമാനത്തില് കഴിയുക അത്രമാത്രം. സമര്ത്ഥമായി സമര്ത്ഥമാക്കുക.വ്യര്ത്ഥത്തിന്റെ കാര്യങ്ങളിലേക്ക് പോകരുത്. ആരാണോ ദുര്ബല ആത്മാവ് അവരുടെ ദുര്ബലതയെ കണ്ടുകൊണ്ടിരുന്നാല് എങ്ങനെ സഹയോഗിയാകും ! സഹയോഗം നല്കൂ എങ്കില് ആശിര്വാദങ്ങള് ലഭിക്കും. ഏറ്റവും സഹജമായ പുരുഷാര്ത്ഥമാണ് മറ്റൊന്നും ചെയ്യാന് സാധിക്കുകയില്ലെങ്കിലും ഏറ്റവും സഹജമായ പുരുഷാര്ത്ഥമാണ് ആശിര്വാദങ്ങള് നല്കു, ആശിര്വാദങ്ങള് നേടൂ. ബഹുമാനം നല്കൂ മഹിമയോഗ്യരാകൂ. ബഹുമാനം നല്കുന്നവര് തന്നെ സര്വ്വരിലൂടെയും അംഗീകരിക്കപ്പെട്ടവരാകുന്നു. എത്രത്തോളം ഇപ്പോള് അംഗീകരിക്കപ്പെടുന്നവരാകുന്നുവോ അത്രയും തന്നെ രാജ്യ അധികാരിയും പൂജ്യആത്മാവുമാകും. നല്കിക്കൊണ്ട് പോകൂ നേടുവാന് അല്ല, എടുക്കു കൊടുക്കൂ എങ്കില് കച്ചവടക്കാരുടെ ജോലിയാണ്. താങ്കള് ദാതാവിന്റെ കുട്ടികളാണ്. ബാക്കി ബാപ്ദാദ നാനാ ഭാഗത്തെയും കുട്ടികളുടെ സേവനം കണ്ട് സന്തുഷ്ടനാണ് എല്ലാവരും നന്നായി സേവനം ചെയ്തിട്ടുണ്ട്. എന്നാല് ഇപ്പോള് മുന്നേറണമല്ലോ! വാക്കിലൂടെ എല്ലാവരും നന്നായി സേവനം ചെയ്തു, സാധനങ്ങളിലൂടെയും നന്നായി സേവനം ചെയ്തു റിസള്ട്ട് ഉണ്ടാക്കി. അനേക ആത്മാക്കളുടെ പരാതിയും സമാപ്തമാക്കി. ഒപ്പം സമയത്തിന്റെ തീവ്രഗതിയുടെ വേഗത കണ്ട് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് കേവലം കുറച്ച് ആത്മാക്കളുടെ സേവനം അല്ല ചെയ്യേണ്ടത് എന്നാല് വിശ്വത്തിലെ സര്വ്വാത്മാക്കളുടെയും മുക്തി ദാതാവ് നിമിത്തമായി താങ്കളാണ് എന്തെന്നാല് ബാബയുടെ കൂട്ടുകാരാണ് അപ്പോള് സമയത്തിന്റെ തീവ്രത അനുസരിച്ച് ഇപ്പോള് ഒരേസമയം ഒന്നിച്ച് മൂന്നു സേവനങ്ങള് ചെയ്യണം:

ഒന്ന് ശബ്ദത്തിന്റെ, രണ്ട് സ്വന്തം ശക്തിശാലി സ്ഥിതി, മൂന്ന് ശ്രേഷ്ഠ ആത്മീയ വൈബ്രേഷന്

എവിടെ വേണമെങ്കിലും സേവനം ചെയ്യൂ അവിടെ ഇങ്ങനെ ആത്മീയ വൈബ്രേഷന് പരത്തു, വൈബ്രേഷന്റെ പ്രഭാവത്തില് സഹജമായി ആകര്ഷിതമായി കൊണ്ടിരിക്കണം. നോക്കൂ ഇപ്പോള് അവസാന ജന്മത്തിലും താങ്കള് എല്ലാവരുടെയും ജഡചിത്രം എങ്ങനെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു? എന്താ ശബ്ദത്തിലൂടെ സംസാരിക്കുന്നുണ്ടോ? ഭക്തരുടെ ഭാവനയുടെ ഫലം സഹജമായി ലഭിക്കുന്ന വിധത്തിലുളള വൈബ്രേഷനാണ്. ശക്തിശാലി വൈബ്രേഷനില് സര്വ്വ ശക്തികളുടെ കിരണങ്ങള് പരക്കണം, അന്തരീക്ഷം മാറണം. വൈബ്രേഷനിലൂടെ ഹൃദയത്തില് മുദ്രണം ചെയ്യപ്പെടുന്നു. താങ്കള് എല്ലാവര്ക്കും അനുഭവമുണ്ടല്ലോ, ഏതെങ്കിലും ആത്മാവിനെ പ്രതി അഥവാ എന്തെങ്കിലും നല്ലതോ മോശമോ ആയ വൈബ്രേഷന് താങ്കളുടെ ഹൃദയത്തില് ഇരിക്കുന്നുവെങ്കില് എത്ര സമയം ഉണ്ടാകുന്നു? ധാരാളം സമയം ഉണ്ടാകുന്നില്ലേ ! കളയാന് ആഗ്രഹിച്ചാലും പോകുന്നില്ല, ആരുടെയെങ്കിലും മോശം വൈബ്രേഷന് ഇരിക്കുന്നുവെങ്കില് സഹജമായി പോകുന്നുണ്ടോ? അപ്പോള് താങ്കളുടെ സര്വ്വശക്തികളുടെ കിരണങ്ങളുടെ വൈബ്രേഷന് മുദ്രയുടെ ജോലി ചെയ്യും. ശബ്ദം മറന്നു പോയേക്കാം എന്നാല് വൈബ്രേഷന്റെ മുദ്ര എളുപ്പം പോവുകയില്ല. അനുഭവമല്ലേ ! ഇല്ലേ അനുഭവം?

ഗുജറാത്ത്, ബോംബെ, എന്ത് ഉണര്വുത്സാഹം കാണിച്ചുവോ അതിനും ബാപ്ദാദ കോടി കോടി മടങ്ങ് ആശംസകള് നേരുന്നു. എന്തുകൊണ്ട്? എന്ത് വിശേഷത ഉണ്ടായി? എന്തിന് ആശംസകള് നല്കുന്നു? പരിപാടി വലുതു വലുത് ചെയ്തുകൊണ്ടിരിക്കുന്നു എന്നാല് പ്രത്യേകിച്ച് ആശംസ എന്തുകൊണ്ട് നല്കുന്നു? എന്തെന്നാല് രണ്ട് വശത്തെയും വിശേഷത ഉണ്ടായി ഏകതയുടെയും ദൃഢതയുടെയും. എവിടെ ഏകതയും ദൃഢതയും ഉണ്ടോ അവിടെ ഒരു വര്ഷത്തിന് പകരം ഒരു മാസം വര്ഷത്തിന് തുല്യമാണ്. കേട്ടുവോ ഗുജറാത്തും ബോംബെയും. നല്ലത്.

ഇപ്പോള് സെക്കന്ഡില് ജ്ഞാനസൂര്യന്റെ സ്ഥിതിയില് സ്ഥിതി ചെയ്തു നാനാഭാഗത്തെയും ഭയഭീതരായ ചഞ്ചലരായ ആത്മാക്കള്ക്ക് സര്വ്വശക്തികളുടെയും കിരണങ്ങള് പരത്തൂ. വളരെ ഭയഭീതരാണ്. ശക്തി നല്കു. വൈബ്രേഷന് പരത്തൂ. ശരി (ബാപ്ദാദ ഡ്രില് ചെയ്യിച്ചു )

നാനാഭാഗത്തെയും കുട്ടികളുടെ ഭിന്നഭിന്ന സ്നേഹ സ്മരണയും വാര്ത്തകളും ഇമെയിലും ബാബയുടെ അടുക്കല് എത്തിച്ചേര്ന്നു. ഓരോരുത്തരും പറയുന്നു എന്റെയും ഓര്മ്മ നല്കണം, എന്റെയും ഓര്മ്മ നല്കണം. ബാപ്ദാദ പറയുന്നു ഓരോ പ്രിയപ്പെട്ട കുട്ടികളുടെയും ഓര്മ്മ ബാപ്ദാദയുടെ അടുക്കല് എത്തിച്ചേര്ന്നിരിക്കുന്നു. ദൂരെ ഇരുന്നുകൊണ്ടും ബാപ്ദാദയുടെ ഹൃദയസിംഹാസനധാരികളാണ്. അപ്പോള് താങ്കള് എല്ലാവരോടും ആരെല്ലാം തന്നെ പറഞ്ഞിട്ടുണ്ടോ ഓര്മ്മ നല്കണം ഓര്മ്മ നല്കണം.അപ്പോള് ബാബയുടെ അടുക്കല് എത്തിച്ചേര്ന്നു. ഇതാണ് കുട്ടികളുടെ സ്നേഹം, ബാബയുടെ സ്നേഹം കുട്ടികളെ മുന്നോട്ടുയര്ത്തുകയാണ്. ശരി.

നാലു പാടുമുള്ള അതിശ്രേഷ്ഠ ഭാഗ്യശാലി, കോടിയിലും ചില, വിശേഷ ആത്മാക്കള്ക്ക് സദാ സ്വമാനത്തില് കഴിയുന്ന ബഹുമാനം നല്കുന്ന, സേവനയോഗ്യരായ കുട്ടികള്ക്ക്, സദാ സ്മൃതി സ്വരൂപത്തില് നിന്ന് സമര്ത്ഥ സ്വരൂപരായ ആത്മാക്കള്ക്ക്, സദാ ഇളകാത്ത അചഞ്ചല സ്ഥിതിയുടെ ആസനത്തില്സ്ഥിതി ചെയ്ത് സര്വ്വശക്തി സ്വരൂപരായ കുട്ടികള്ക്ക് സ്നേഹ സ്മരണയും നമസ്തേയും.

ദാദിജിയോട് : ബാപ്ദാദ താങ്കള്ക്ക് മേല് വിശേഷിച്ച് സന്തുഷ്ടനാണ്.എന്തുകൊണ്ട് സന്തുഷ്ടം? വിശേഷിച്ച് ഈ കാര്യത്തില് സന്തുഷ്ടനാണ് ബ്രഹ്മാബാബ എല്ലാവര്ക്കും ആജ്ഞ നല്കിയിരുന്നത് പോലെ ഇത് ചെയ്യണം ഇപ്പോള് ചെയ്യണം, ഇങ്ങനെ താങ്കളും ബ്രഹ്മാബാബയെ ഫോളോ ചെയ്തു. ( താങ്കളും എന്റെ കൂടെയുണ്ട് ) ബാബ തീര്ച്ചയായും ഉണ്ട്, എന്നാല് താങ്കളല്ലേ നിമിത്തം. ഇങ്ങനെ ദൃഢസങ്കല്പം ചെയ്തു നാനാഭാഗത്തും സഫലതയാണ്. അതിനാല് താങ്കളില് ആത്മീയ ശക്തി വളരെ ഗുപ്തമായി നിറഞ്ഞിരിക്കുന്നു. ആരോഗ്യം ശരിയാണ്. ആത്മീയ ശക്തി ഇത്രയും നിറഞ്ഞിരിക്കുന്നു, അതിനു മുന്നില് ആരോഗ്യം ഒന്നും തന്നെയല്ല..അത്ഭുതമല്ലേ !

ദാദിമാരുടെ കൂടിക്കാഴ്ച കണ്ട് എല്ലാവര്ക്കും മനസില് തോന്നുന്നു ഞാനും ദാദിയായിരുന്നെങ്കില് മിലനം ചെയ്യാമായിരുന്നല്ലോ. താങ്കളും ദാദിയാകും. ഇപ്പോള് ബാപ്ദാദ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട് ഹൃദയത്തില്, ഇപ്പോള് നല്കിയിട്ടില്ല. അപ്പോള് ആര് സേവനത്തില് ബ്രഹ്മാ ബാബയുടെ സാകാര സമയത്ത് സേവനത്തില് ആദിരത്നമായി വന്നുവോ അവരുടെ കൂട്ടായ്മ പക്കയാക്കണം. (എപ്പോള് ചെയ്യും? ) താങ്കള് ചെയ്യുമ്പോള്. ഈ ഡ്യൂട്ടി താങ്കളുടെ (ദാദി ജാനകിയുടേതാണ്). താങ്കളുടെ ഹൃദയത്തിന്റെ സങ്കല്പവുമുണ്ടല്ലോ? എന്തുകൊണ്ടെന്നാല് താങ്കള് ദാദിമാരുടെ ഏകതയുടെയും ദൃഢതയുടെയും സംഘടന പക്കയാണ്, ഇങ്ങനെ ആദി സേവനത്തിന്റെ രത്നങ്ങളുടെ സംഘടന പക്കയാകണം, ഇതിന്റെ വളരെ വളരെ ആവശ്യകതയുണ്ട് എന്തെന്നാല് സേവനം വര്ധിക്കുക തന്നെ വേണം. അപ്പോള് സംഘടനയുടെ ശക്തിക്ക് എന്ത് വേണമോ അത് ചെയ്യാന് സാധിക്കും. സംഘടനയുടെ ലക്ഷണത്തിന്റെ ഓര്മചിഹ്നമാണ് പഞ്ചപാണ്ഡവര്. അഞ്ചാണ് പക്ഷേ സംഘടനയുടെ അടയാളമാണ്. ശരി, ഇപ്പോള് ആരാണോ സാകാര ബ്രഹ്മാവിന്റെതായിട്ട് സേവനത്തിനു വേണ്ടി സെന്ററില് കഴിയുന്നുവോ സേവനത്തില് മുഴുകിയിരിക്കുന്നുവോ അവര് എഴുന്നേല്ക്കൂ. സഹോദരന്മാരുമുണ്ട്. പാണ്ഡവരെ കൂടാതെ ഗതിയില്ല. ഇവിടെ കുറച്ചുപേരെയുള്ളൂ എന്നാല് ഇനിയുമുണ്ട്. സംഘടനയെ ചേര്ത്തു നിര്ത്തുവാനുള്ള ഉത്തരവാദിത്തം ഇവരുടേത് (ദാദിജാനകിയുടേത് ) ആണ്. ഇവര് (ദാദി ) നട്ടെല്ലാണ്. വളരെ നല്ല നല്ല രത്നങ്ങളാണ്. ശരി. എല്ലാം ശരിയാണ്. എന്തു തന്നെ ചെയ്താലും താങ്കളുടെ സംഘടനയുടെ മഹാനതയാണ്. കോട്ട ശക്തിശാലിയാണ്. ശരി.

വരദാനം :-
സ്വമാനത്തിന്റെ സീറ്റില് സെറ്റായി ഓരോ പരിതസ്ഥിതിയെയും മറികടക്കുന്ന സദാ വിജയിയായി ഭവിക്കട്ടെ.

സദാ തന്റെ ഈ സ്വമാനത്തിന്റെ സീറ്റില് സ്ഥിതി ചെയ്യു ഞാന് വിജയിരത്നമാണ്, മാസ്റ്റര് സര്വശക്തിവാനാണ് അപ്പോള് സീറ്റിനനുസരിച്ചുളള ലക്ഷണം വരുന്നു. ഏതൊരു പരിതസ്ഥിതി മുന്നില് വരുന്നുവെങ്കിലും സെക്കന്റില് തന്റെ ഈ സീറ്റില് സെറ്റാവൂ. സീറ്റിലിരിക്കുന്നവരുടെ ആജ്ഞയാണ് അംഗീകരിക്കേണ്ടത്. സീറ്റിലിരിക്കൂ എങ്കില് വിജയിയായി മാറും. സംഗമയുഗമാണ്, സദാ വിജയിയാകാനുള്ള യുഗം, ഈ യുഗത്തിന് വരദാനമുണ്ട്, അപ്പോള് വരദാനിയായി വിജയിയാകൂ.

സ്ലോഗന് :-
സര്വ ആസക്തികള്ക്കും മേല് വിജയം പ്രാപ്തമാക്കുന്നവരാണ് ശിവശക്തി പാണ്ഡവസേന.