23.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ മുഖത്തിൽ നിന്ന് സദാ ജ്ഞാന രത്നങ്ങൾ മാത്രം വരണം, നിങ്ങളുടെ മുഖം സദാ ഹർഷിതമായിരിക്കണം.

ചോദ്യം :-
ബ്രാഹ്മണ ജീവിതത്തിൽ ഏത് കുട്ടികളാണോ ജ്ഞാനത്തിന്റെ ധാരണ ചെയ്തിട്ടുള്ളത് അവരുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
1. അവരുടെ പെരുമാറ്റം ദേവതകളെപ്പോലെയായിരിക്കും, അവരിൽ ദൈവീക ഗുണങ്ങളുടെ ധാരണയുണ്ടായിരിക്കും 2. അവർക്ക് ജ്ഞാനത്തെ വിചാരസാഗര മഥനം ചെയ്യാനുള്ള അഭ്യാസമുണ്ടായിരിക്കും. അവർ ഒരിക്കലും ആസുരീയമായ കാര്യങ്ങളെ, അർത്ഥം വ്യർത്ഥത്തെ മനനം ചെയ്യുകയില്ല. 3. അവരുടെ ജീവിതത്തിൽ നിന്ന് ചീത്തപറയുക, നിന്ദിക്കുക എന്നിവ അവസാനിക്കും. 4. അവരുടെ മുഖം സദാ ഹർഷിതമായിരിക്കും.

ഓംശാന്തി.  
ജ്ഞാനത്തെയും ഭക്തിയെയും കുറിച്ച് ബാബ മനസ്സിലാക്കിതരുന്നു. ഭക്തിയിലൂടെ സത്ഗതിയുണ്ടാകുന്നില്ല എന്ന് കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. സത്യയുഗത്തിൽ ഭക്തിയുണ്ടാകില്ല. ജ്ഞാനവും സത്യയുഗത്തിൽ ലഭിക്കുന്നില്ല. കൃഷ്ണൻ ഭക്തിയും ചെയ്യുന്നില്ല, ജ്ഞാനമാകുന്ന മുരളിയും കേൾപ്പിക്കുന്നില്ല. മുരളി അർത്ഥം ജ്ഞാനം നൽകുക. മുരളിയിൽ മായാജാലമുണ്ടെന്ന് മഹിമയുമുണ്ടല്ലോ. അതിനാൽ തീർച്ചയായും എന്തെങ്കിലും മായാജാലമുണ്ടാകുമല്ലോ. കേവലം മുരളി കേൾപ്പിക്കുക എന്നുള്ളത്, സാധാരണ പണ്ഢിതൻമാരും ചെയ്യാറുണ്ട്. ഈ മുരളിയിൽ ജ്ഞാനത്തിന്റെ മായാജാലമുണ്ട്. അജ്ഞതയെ മായാജാലമെന്ന് പറയില്ല. മുരളിയെ മായാജാലമെന്ന് പറയുന്നു. ജ്ഞാനത്തിലൂടെ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. സത്യയുഗത്തിൽ ഈ ജ്ഞാനത്തിന്റെ സമ്പത്താണുണ്ടാവുക. അവിടെ ഭക്തിയുണ്ടായിരിക്കില്ല. ദ്വാപരയുഗം മുതലാണ് ഭക്തിയുണ്ടാകുന്നത്, അപ്പോൾ ദേവതയിൽ നിന്ന് മനുഷ്യനായി മാറുന്നു. മനുഷ്യരെ വികാരി എന്നും, ദേവതകളെ നിർവ്വികാരി എന്നുമാണ് പറയുന്നത്. ദേവതകളുടെ സൃഷ്ടിയെ പവിത്രമായ ലോകമെന്നാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾ ദേവതകളായി മാറുകയാണ്. ജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത്? ഒന്ന് സ്വയത്തിന്റെയും അഥവാ ബാബയുടെയും പരിചയം പിന്നീട് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ അറിവിനെയാണ് ജ്ഞാനമെന്നു പറയുന്നത്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. പിന്നീട് ഭക്തി തുടങ്ങുമ്പോൾ ഇറങ്ങുന്ന കലയെന്നാണ് പറയുന്നത്, എന്തുകൊണ്ടെന്നാൽ ഭക്തിയെ രാത്രിയെന്നും, ജ്ഞാനത്തെ പകലെന്നുമാണ് പറയുന്നത്. ഇത് ആരുടെ ബുദ്ധിയിൽ വേണമെങ്കിലും ഇരിക്കും എന്നാൽ ദൈവീക ഗുണങ്ങൾ ധാരണ ചെയ്യുന്നില്ല. ദൈവീക ഗുണങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാം ജ്ഞാനത്തിന്റെ ധാരണയുണ്ടെന്ന്. ജ്ഞാനത്തിന്റെ ധാരണയുള്ളവരുടെ പെരുമാറ്റം ദേവതകളെപ്പോലെയായിരിക്കും. കുറഞ്ഞ ധാരണയുള്ളവരുടെ പെരുമാറ്റം കലർപ്പുള്ളതായിരിക്കും. ധാരണയില്ല എങ്കിൽ അവർ മക്കളേയല്ല. മനുഷ്യർ ബാബയുടെ ഗ്ലാനി എത്രയാണ് ചെയ്യുന്നത്. ബ്രാഹ്മണ കുലത്തിൽ വരുമ്പോൾ, മോശമായ വാക്കുകൾ പറയുക എന്നതും ഗ്ലാനി ചെയ്യുക എന്നതും അവസാനിക്കുന്നു. നിങ്ങൾക്ക് ജ്ഞാനം ലഭിക്കുന്നുണ്ട്, അതിൽ വിചാര സാഗര മഥനം ചെയ്യുന്നതിലൂടെ അമൃത് ലഭിക്കും. വിചാര സാഗര മഥനം ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ പിന്നീട് എന്ത് മഥനമാണ് നടക്കുക? ആസുരീയ വിചാരങ്ങൾ. അതിൽ നിന്ന് അഴുക്ക് തന്നെ വന്നുകൊണ്ടിരിക്കും. ഇപ്പോൾ നിങ്ങൾ ഈശ്വരീയ വിദ്യാർത്ഥികളാണ്. മനുഷ്യനിൽ നിന്ന് ദേവതയായി മാറാനുള്ള പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നറിയാം. ദേവതകൾ ഈ പഠിപ്പ് പഠിക്കില്ല. ദേവതകളെ ഒരിക്കലും ജ്ഞാനത്തിന്റെ സാഗരമെന്നു പറയില്ല. ജ്ഞാനത്തിന്റെ സാഗരനെന്ന് ബാബയെ മാത്രമാണ് പറയുന്നത്. ദൈവീക ഗുണങ്ങൾ ജ്ഞാനത്തിലൂടെയാണ് ധാരണയാകുന്നത്. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ലഭിക്കുന്ന ഈ ജ്ഞാനം, സത്യയുഗത്തിൽ ഉണ്ടാകില്ല. ഈ ദേവതകളിൽ ദൈവീകമായ ഗുണങ്ങളുണ്ട്. നിങ്ങൾ മഹിമയും പാടുന്നുണ്ട് - സർവ്വഗുണ സമ്പന്നൻ.... അതിനാൽ ഇപ്പോൾ നിങ്ങൾക്ക് സമ്പന്നമായി മാറണം. സ്വയത്തോടു ചോദിക്കണം - നമ്മളിൽ എല്ലാം ദൈവീകമായ ഗുണങ്ങളാണോ അതോ എന്തെങ്കിലും ആസുരീയമായ അവഗുണങ്ങളുമുണ്ടോ? അഥവാ ആസുരീയ അവഗുണങ്ങളുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കണം, എന്നാൽ മാത്രമെ ദേവതയെന്ന് പറയുകയുള്ളൂ. ഇല്ലായെങ്കിൽ കുറഞ്ഞ പദവിയേ പ്രാപ്തമാകൂ.

ഇപ്പോൾ നിങ്ങൾ കുട്ടികൾ ദൈവീകമായ ഗുണങ്ങൾ ധാരണ ചെയ്യുന്നു. വളരെ നല്ല-നല്ല കാര്യങ്ങൾ കേൾപ്പിക്കുന്നു. ഇതിനെയാണ് പുരുഷോത്തമ സംഗമയുഗമെന്നു പറയുന്നത്. ഈ യുഗത്തിലാണ് നിങ്ങൾ പുരുഷോത്തമരായി മാറുന്നത്, അതിനാൽ അന്തരീക്ഷവും വളരെ നല്ലതായിരിക്കണം. മുഖത്തിലൂടെ ഒരു മോശമായ വാക്കുകളും വരരുത്. ഇല്ലായെന്നുണ്ടെങ്കിൽ പറയും, ഇവർ കുറഞ്ഞ പദവിയുള്ളവരാണെന്ന്. സംസാരിക്കുന്ന രീതിയിൽ നിന്നും ചുറ്റുപാടിൽ നിന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളുടെ മുഖം സദാ ഹർഷിതമായിരിക്കണം. ഇല്ലായെന്നുണ്ടെങ്കിൽ അവരിൽ ജ്ഞാനമുണ്ടെന്നു പറയില്ല. മുഖത്തിലൂടെ സദാ രത്നങ്ങൾ വരണം. ഈ ലക്ഷ്മീ-നാരായണനെ നോക്കൂ, എത്ര ഹർഷിതമുഖരാണ്. ഈ ലക്ഷ്മീ-നാരായണന്റെ ആത്മാവ് ജ്ഞാന രത്നങ്ങൾ ധാരണ ചെയ്തിട്ടുണ്ടായിരുന്നു. മുഖത്തിലൂടെ സദാ ജ്ഞാന രത്നങ്ങൾ വരണം. രത്നങ്ങൾ തന്നെ കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുമ്പോൾ എത്ര സന്തോഷമുണ്ടാകുന്നു. ഇപ്പോൾ നിങ്ങൾ എടുക്കുന്ന ജ്ഞാനരത്നങ്ങൾ, പിന്നീട് വജ്രങ്ങളും വൈഢൂര്യങ്ങളുമായി മാറുന്നു. 9 രത്നങ്ങളുടെ മാല വജ്രങ്ങളുടെയോ വൈഢൂര്യങ്ങളുടെയോ അല്ല. ഇത് ജ്ഞാനരത്നങ്ങളുടെ മാലയാണ്. മനുഷ്യർ പിന്നീട് അതിനെ രത്നമാണെന്ന് മനസ്സിലാക്കി മോതിരമായി ധരിക്കുന്നു. ഈ ജ്ഞാന രത്നങ്ങളുടെ മാല പുരുഷോത്തമ സംഗമയുഗത്തിലാണ് ഉണ്ടാക്കുന്നത്. ഈ രത്നങ്ങൾ തന്നെയാണ് നിങ്ങളെ ഭാവിയിലെ 21 ജന്മങ്ങളിലേക്ക് സമ്പന്നമാക്കി മാറ്റുന്നത്. ഇതിനെ മറ്റാർക്കും തട്ടിയെടുക്കാൻ സാധിക്കില്ല. ഇവിടെ നിങ്ങൾ വജ്രങ്ങളും വൈഢൂര്യങ്ങളും ധരിക്കുകയാണെങ്കിൽ ഉടനെ ആരെങ്കിലും കൊള്ളയടിക്കും. അതിനാൽ സ്വയത്തെ വളരെ വളരെ വിവേകശാലിയാക്കി മാറ്റണം. ആസുരീയ അവഗുണങ്ങളെ ഇല്ലാതാക്കണം. ആസുരീയമായ അവഗുണങ്ങളിലൂടെ മുഖം തന്നെ ആസുരീയമായി മാറുന്നു. ക്രോധത്തിൽ വന്നാൽ മുഖം ചുവന്ന തുടുത്ത നിറത്തിൽ ചുട്ടുപഴുത്ത കല്ലുപോലെയാകുന്നു. കാമ വികാരമുള്ളവർ കറുത്തതായി മാറുന്നു. അതിനാൽ കുട്ടികൾക്ക് ഓരോ കാര്യത്തിലും വിചാര സാഗര മഥനം ചെയ്യണം. ഈ പഠിപ്പ് വളരെയധികം ധനം സമ്പാദിക്കാനുള്ളതാണ്. മറ്റു പഠിപ്പുകളിലൊന്നും രത്നങ്ങളുടെ സമ്പാദ്യമില്ല. ശരിയാണ്, അറിവ് പഠിച്ച് വലിയ പദവി പ്രാപ്തമാക്കുന്നു. അപ്പോൾ പഠിപ്പാണ് പ്രയോജനത്തിൽ വന്നത്, അല്ലാതെ പൈസയല്ല. പഠിപ്പ് തന്നെയാണ് ധനം. മറ്റെല്ലാം പരിധിയുള്ള ധനമാണ്, ഇതാണ് പരിധിയില്ലാത്ത ധനം. രണ്ടും പഠിപ്പാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു, ബാബ നമ്മളെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അത് അല്പകാലത്തേക്ക് വേണ്ടിയുള്ള ഒരു ജന്മത്തിന്റെ പഠിപ്പാണ്. പിന്നീട് അടുത്ത ജന്മം ആദ്യം മുതലേ പഠിക്കണം. സത്യയുഗത്തിൽ ധനത്തിനുവേണ്ടിയുള്ള പഠിപ്പിന്റെ ആവശ്യമില്ല. സത്യയുഗത്തിൽ ഇപ്പോഴത്തെ പുരുഷാർത്ഥത്തിലൂടെ അളവറ്റ ധനം ലഭിക്കുന്നു. ധനം അവിനാശിയായി മാറുന്നു. ദേവതകൾക്ക് ധനം ഒരുപാടുണ്ടായിരുന്നു. പിന്നീട്, ഭക്തിമാർഗ്ഗത്തിൽ അർത്ഥം രാവണരാജ്യത്തിൽ വന്നപ്പോഴും എത്ര ധനമുണ്ടായിരുന്നു, എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. പിന്നീട് മുസ്ലീങ്ങളെല്ലാം വന്ന് ധനത്തെ കൊള്ളയടിച്ചുകൊണ്ടുപോയി. എത്ര ധനവാനായിരുന്നു. ഇന്നത്തെ കാലത്തെ പഠിപ്പിലൂടെ ഇത്രയും ധനവാനായി ആർക്കും മാറാൻ സാധിക്കില്ല. ഇത്രയും ഉയർന്ന പഠിപ്പ് പഠിക്കുന്നതിലൂടെ നമ്മൾ ദേവീ-ദേവതകളായി മാറുകയാണ് എന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. അതിനാൽ നോക്കൂ - പഠിപ്പിലൂടെ മനുഷ്യർ എന്തായി മാറുകയാണ്. ദരിദ്രനിൽ നിന്നും ധനവാനായി മാറുന്നു. ഇപ്പോൾ ഭാരതം തന്നെ എത്ര ദരിദ്രമാണ്. ധനവാന്മാർക്കാണെങ്കിൽ സമയം തന്നെയില്ല. തന്റെ അഹങ്കാരമുണ്ടാകുന്നു- ഞാൻ ഇന്നതാണെന്ന്. ഈ ജ്ഞാനത്തിൽ അഹങ്കാരമെല്ലാം ഇല്ലാതാകണം. നമ്മൾ ആത്മാവാണ്, ആത്മാവിന്റെ അടുത്ത് ധനം, സമ്പത്ത്, വജ്രങ്ങൾ, വൈഢൂര്യങ്ങളൊന്നുമില്ല. ബാബ പറയുന്നു - ദേഹ സഹിതം എല്ലാ സംബന്ധത്തെയും ഉപേക്ഷിക്കൂ. ആത്മാവ് ശരീരം ഉപേക്ഷിക്കുമ്പോൾ ധനവാനാണ് എന്നതെല്ലാം ഇല്ലാതാകുന്നു. വീണ്ടും പഠിച്ച് ധനം സമ്പാദിച്ച് അഥവാ നല്ല ദാന-പുണ്യങ്ങൾ ചെയ്യുകയാണെങ്കിൽ ധനവാന്മാരുടെ വീട്ടിൽ ജന്മമെടുക്കും. പറയാറുണ്ടല്ലോ-കഴിഞ്ഞ ജന്മത്തെ കണക്കാണെന്ന്. ജ്ഞാനത്തിന്റെ ദാനം ചെയ്തിട്ടുണ്ടെങ്കിൽ അഥവാ കോളേജ്, ധർമ്മശാലയെല്ലാം പണിതിട്ടുണ്ടെങ്കിൽ അല്പകാലത്തേക്കുവേണ്ടി അതിന്റെ ഫലം ലഭിക്കുന്നു. ഈ ദാന-പുണ്യവും ഇവിടെയാണ് ചെയ്യുന്നത്. സത്യയുഗത്തിൽ ചെയ്യില്ല. സത്യയുഗത്തിൽ നല്ല കർമ്മങ്ങൾ തന്നെയാണുണ്ടാകുന്നത്. എന്തുകൊണ്ടെന്നാൽ ഈ സംഗമയുഗത്തിലെ സമ്പത്താണ് ലഭിച്ചിട്ടുള്ളത്. അവിടെ ആരിൽ നിന്നും വികർമ്മം ഉണ്ടാകുന്നില്ല. എന്തുകൊണ്ടെന്നാൽ രാവണൻ തന്നെയില്ല. പാവപ്പെട്ടവരും വികർമ്മങ്ങളൊന്നും ചെയ്യില്ല. ഈ ലോകത്തിലാണെങ്കിൽ ധനവാന്മാരിൽ നിന്നും വികർമ്മങ്ങൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് രോഗങ്ങളും ദുഃഖങ്ങളും ഉണ്ടാകുന്നത്. സത്യയുഗത്തിൽ വികാരത്തിൽ പോകുന്നില്ലെങ്കിൽ എങ്ങനെ വികർമ്മങ്ങൾ സംഭവിക്കും? ഇതിന്റെയെല്ലാം ആധാരം കർമ്മമാണ്. ഇത് മായയാകുന്ന രാവണന്റെ രാജ്യമാണ്, അതിൽ മനുഷ്യൻ വികാരിയായി മാറുന്നു. ബാബ വന്ന് നിർവികാരിയാക്കി മാറ്റുന്നതിനുവേണ്ടിയാണ് പഠിപ്പിക്കുന്നത്. ബാബ നിർവികാരിയാക്കി മാറ്റുന്നു, മായ പിന്നീട് വികാരിയാക്കി മാറ്റുന്നു. രാമവംശത്തിന്റെയും രാവണവംശത്തിന്റെയും യുദ്ധമാണ് നടക്കുന്നത്. നിങ്ങൾ ബാബയുടെ കുട്ടികളാണ്, മറ്റുള്ളവർ രാവണന്റെ കുട്ടികളാണ്. എത്ര നല്ല നല്ല കുട്ടികളാണ് മായയോട് തോറ്റുപോകുന്നത്. മായ വളരെ ബലവാനാണ്. എങ്കിലും പ്രതീക്ഷ വെയ്ക്കുന്നു. തീർത്തും അധഃപ്പതിച്ചവരെപ്പോലും ഉദ്ധരിക്കണമല്ലോ. ബാബയ്ക്കാണെങ്കിൽ മുഴുവൻ ലോകത്തെയും ഉദ്ധരിക്കണം. ഒരുപാട് പേർ വീണുപോകുന്നുണ്ട്. തികച്ചും താഴ്ന്ന തട്ടിലേക്കു വന്ന് അധഃപ്പതിക്കുന്നു. അങ്ങനെയുള്ളവരെയും ബാബ ഉദ്ധരിക്കുന്നു. അധഃപ്പതിച്ചവരെല്ലാവരും രാവണ രാജ്യത്തിലാണ്. എന്നാൽ ബാബ രക്ഷപ്പെടുത്തുന്നു. വീണ്ടും വീണുപോയിക്കൊണ്ടിരിക്കുന്നു എങ്കിൽ, വളരെയധികം അധഃപ്പതിച്ചുപോകുന്നു. അവർക്ക് പിന്നീട് ഇത്രയും ഉയരാൻ സാധിക്കില്ല. അധഃപ്പതിച്ചുകഴിഞ്ഞാൽ ഉള്ളിൽ കുത്തികൊണ്ടിരിക്കും. നിങ്ങൾ പറയാറുണ്ടല്ലോ - അവസാന സമയത്ത് ആരാണോ സ്ത്രീയെ സ്മരിക്കുന്നത്..... അവരുടെ ബുദ്ധിയിൽ അധഃപ്പതിച്ചതിന്റെ ഓർമ്മ തന്നെ വന്നുകൊണ്ടിരിക്കും. അതിനാൽ ബാബ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്, കല്പ-കല്പം നിങ്ങൾ തന്നെയാണ് ദേവതകളായി മാറുന്നത്. മൃഗങ്ങളായി മാറുമോ? മനുഷ്യർ തന്നെയാണ് ദേവതകളായി മാറുന്നതും മനസ്സിലാക്കുന്നതും. ഈ ലക്ഷ്മീ-നാരായണനും കണ്ണും മൂക്കുമെല്ലാമുണ്ട്, മനുഷ്യരല്ലേ. എന്നാൽ ദൈവീക ഗുണങ്ങളുള്ളവരാണ്. അതുകൊണ്ടാണ് ദേവത എന്ന് പറയുന്നത്. ഇങ്ങനെയുള്ള സുന്ദരമായ ദേവതയായി മാറുന്നതെങ്ങനെയാണ്? പിന്നീട് എങ്ങനെയാണ് വീഴുന്നത്? ഈ ചക്രത്തെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. വിചാര സാഗര മഥനം ചെയ്യുന്നവർക്ക് ധാരണയും നല്ല രീതിയിലുണ്ടായിരിക്കും. വിചാര സാഗര മഥനം ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ബുദ്ധിശൂന്യരായി മാറുന്നു, മുരളി കേൾപ്പിക്കുന്നവരുടെ വിചാര സാഗര മഥനം നടന്നുകൊണ്ടേയിരിക്കും. ഈ വിഷയത്തിൽ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കികൊടുക്കണം. സ്വതവെ വിചാര സാഗര മഥനം നടക്കും. ഇന്നയാൾ വരുന്നുണ്ട്, അവർക്കും ഉന്മേഷത്തോടു കൂടി മനസ്സിലാക്കികൊടുക്കും. ചിലപ്പോൾ എന്തെങ്കിലും മനസ്സിലാക്കും. ഭാഗ്യത്തിലാണുള്ളത്. ചിലർക്ക് പെട്ടെന്നു തന്നെ നിശ്ചയം വരും, ചിലർക്ക് വരില്ല. പ്രതീക്ഷ വെയ്ക്കാൻ സാധിക്കും. ഇപ്പോൾ ഇല്ലെങ്കിൽ തീർച്ചയായും മുന്നോട്ടുപോകുമ്പോൾ മനസ്സിലാക്കും. പ്രതീക്ഷ വെയ്ക്കണമല്ലോ . പ്രതീക്ഷ വെയ്ക്കുക അർത്ഥം സേവനത്തിനോടുള്ള താൽപര്യം വെയ്ക്കുക. ക്ഷീണിക്കരുത്. പഠിച്ചിട്ടും അധഃപ്പതിച്ചവരായി വരുകയാണെങ്കിൽ അവരെ വിസിറ്റിങ്ങ് റൂമിൽ ഇരുത്തണം. അതോ തിരിച്ചുപോകൂ എന്ന് പറയുമോ? ഇത്രയും ദിവസം എന്തുകൊണ്ട് വന്നില്ല എന്ന് തീർച്ചയായും ചോദിക്കും? പറയും മായയിൽ തോറ്റുപോയി എന്ന്. അങ്ങനെ ഒരുപാട് പേർ വരുന്നുണ്ട്. ജ്ഞാനം വളരെ നല്ലതാണെന്നറിയാം എന്നാൽ മായ തോൽപ്പിച്ചു. സ്മൃതിയുണ്ടായിരിക്കുമല്ലോ. ഭക്തിയിലാണെങ്കിൽ ജയത്തിന്റെയോ പരാജയത്തിന്റെയോ കാര്യമില്ല. ഇത് ജ്ഞാനത്തെ ധാരണ ചെയ്യുന്നതിന്റെ കാര്യമാണ്. ഇപ്പോൾ നിങ്ങൾ ബാബയിലൂടെ ദേവതയായി മാറാനുള്ള സത്യമായ ഗീത കേൾക്കുന്നു. ബ്രാഹ്മണനായി മാറാതെ ദേവതയായി മാറാൻ സാധിക്കില്ല. ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും പാർസികളിലും ബ്രാഹ്മണരില്ല. ഈ കാര്യങ്ങളെല്ലാം ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു.

നിങ്ങൾക്കറിയാം, അല്ലാഹുവിനെ ഓർമ്മിക്കണം. അല്ലാഹുവിനെ ഓർമ്മിക്കുന്നതിലൂടെ തന്നെയാണ് ചക്രവർത്തി പദവി ലഭിക്കുന്നത്. നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടുകയാണെങ്കിൽ പറയൂ അല്ലാഹുവിനെ ഓർമ്മിക്കൂ. അല്ലാഹുവിനെ തന്നെയാണ് ഉയർന്നതെന്നു പറയുന്നത്. വിരലുകൊണ്ട് അല്ലാഹുവിനെ സൂചിപ്പിക്കാറുണ്ടല്ലോ. അല്ലാഹു ഒന്നാണെന്നും പറയാറുണ്ട്. ഒരു ഭഗവാൻ മാത്രമെയുള്ളൂ. ബാക്കിയെല്ലാവരും കുട്ടികളാണ്. അച്ഛൻ സദാ ഒന്നു മാത്രമാണ്. ചക്രവർത്തി പദവി നേടുന്നില്ല. ജ്ഞാനവും നൽകുന്നു, തന്റെ കുട്ടികളാക്കി മാറ്റുന്നു. അതിനാൽ കുട്ടികൾക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബ നമ്മുടെ എത്ര സേവനമാണ് ചെയ്യുന്നത്. നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. പിന്നീട് ഒരിക്കലും ആ പുതിയ പവിത്രമായ ലോകത്തേക്ക് ബാബ വരുന്നില്ല. പാവനമായ ലോകത്തിൽ ബാബയെ ആരും വിളിക്കുന്നില്ല. പതിതമായവർ തന്നെയാണ് ബാബയെ വിളിക്കുന്നത്. പാവനമായ ലോകത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. ബാബയുടെ പേര് തന്നെ പതീതപാവനൻ എന്നാണ്. അതിനാൽ പഴയ ലോകത്തെ പുതിയതാക്കി മാറ്റാനുള്ള ഉത്തരവാദിത്വം ബാബയുടേതാണ്. ബാബയുടെ പേര് ശിവൻ എന്നാണ്, പിന്നീട് സാളിഗ്രാമെന്ന് കുട്ടികളെയാണ് പറയുന്നത്. സാളിഗ്രാമുകളുടെ പൂജയാണ് ഉണ്ടാകുന്നത്. ശിവബാബ എന്ന് പറഞ്ഞാണ് എല്ലാവരും ഓർമ്മിക്കുന്നത്. മറ്റൊന്ന്, ബ്രഹ്മാവിനെയും ബാബ എന്നാണ് പറയുന്നത്. ഒരുപാട് പേർ പ്രജാപിതാ ബ്രഹ്മാവെന്നു പറയുന്നുണ്ട്. എന്നാൽ, ബ്രഹ്മാവിനെ യഥാർത്ഥ രീതിയിൽ അറിയില്ല. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? നിങ്ങൾ പറയും പരംപിതാ പരമാത്മാ ശിവനാണ് ബ്രഹ്മാവിനെ ദത്തെടുത്തത് എന്ന്. ബ്രഹ്മാവ് ശരീരധാരിയാണല്ലോ. ഈശ്വരന്റെ സന്താനങ്ങൾ എല്ലാവരും ആത്മാക്കളാണ്. എല്ലാ ആത്മാക്കൾക്കും അവരവരുടെതായ ശരീരമുണ്ട്. അവരവരുടേതായ പാർട്ടാണ് ലഭിച്ചിട്ടുള്ളത്, അത് അഭിനയിക്കുക തന്നെ വേണം. ഇത് പരമ്പരയായി മുന്നോട്ടു പോകുന്നു. അനാദി അർത്ഥം അതിന്റെ ആദി-മദ്ധ്യ-അന്ത്യമില്ല. മനുഷ്യർ കേൾക്കുന്നുണ്ട്, പക്ഷേ പാർട്ട് അവസാനിക്കുമ്പോൾ പിന്നീട് എങ്ങനെയാണ് വീണ്ടും ഉണ്ടാകുന്നത് എന്നതിൽ സംശയിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു- ഇത് അനാദിയാണ്. എപ്പോഴാണ് ഉണ്ടായതെന്ന് ചോദിക്കേണ്ട ആവശ്യമില്ല. പ്രളയമുണ്ടാകുന്നില്ല. ഇതും അന്ധവിശ്വാസമാക്കിയിരിക്കുകയാണ്. കുറച്ചു മനുഷ്യരായി മാറുന്നു അതുകൊണ്ടാണ് പ്രളയമുണ്ടായി എന്ന് പറയുന്നത്. ബാബയിലുള്ള ജ്ഞാനം ഇപ്പോൾ മാത്രമാണ് പ്രകടമാകുന്നത്. ബാബയെക്കുറിച്ചു തന്നെയാണ് പറയുന്നത് - മുഴുവൻ സാഗരത്തെയും മഷിയാക്കി മാറ്റൂ.... എന്നാലും മുഴുവനാകില്ല. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഹർഷിതമായ മുഖത്തിലൂടെ ബാബയുടെ പേര് പ്രശസ്തമാക്കണം. ജ്ഞാന രത്നങ്ങൾ മാത്രം കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യണം. കഴുത്തിൽ ജ്ഞാന രത്നങ്ങളുടെ മാലയുണ്ടായിരിക്കണം. ആസുരീയമായ അവഗുണങ്ങളെ ഇല്ലാതാക്കണം.

2) സേവനത്തിൽ ഒരിക്കലും ക്ഷീണിക്കരുത്. പ്രതീക്ഷ വെച്ച് താൽപര്യത്തോടു കൂടി സേവനം ചെയ്യണം. വിചാര സാഗര മഥനം ചെയ്ത് ഉന്മേഷത്തിൽ ഇരിക്കണം.

വരദാനം :-
ആശയകുഴപ്പത്തിലാകുന്നതിനുപകരം അയയ്ഞ്ഞ ബന്ധം ശരിയാക്കി സംശയമുക്തരായി ഭവിക്കട്ടെ.

സർവ്വ പ്രശ്നങ്ങളുടെയും മൂലകാരണം അയയ്ഞ്ഞ ബന്ധമാണ്. ബന്ധം ശരിയാക്കുകയാണെങ്കിൽ സർവ്വ ശക്തികളും നിങ്ങളുടെ മുന്നിൽ ചുറ്റിത്തിരിയും. ബന്ധം യോജിപ്പിക്കാൻ ഒന്നോ രണ്ടോ മിനിറ്റ് എടുത്താലും ധൈര്യം നഷ്ടപ്പെട്ട് ആശയകുഴപ്പത്തിലാകരുത്. നിശ്ചയത്തിന്റെ അടിത്തറ ഇളകരുത്. ഞാൻ ബാബയുടേതാണ്, ബാബ എന്റേതാണ് ഈ ആധാരത്തിൽ അടിത്തറ ശക്തിപ്പെടുത്തൂ എങ്കിൽ നിങ്ങൾ സമസ്യ മുക്തരായി മാറും.

സ്ലോഗന് :-
ബീജരൂപ അവസ്ഥയിൽ സ്ഥിതി ചെയ്യുക - ഇതാണ ് പഴയ സംസ്കാരങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള വിധി.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധന മുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

സേവനത്തിലോ പഴയ സംസ്കാരങ്ങളെ പരിവർത്തനം ചെയ്യുന്നതിലോ സഫലത കിട്ടിയില്ലെങ്കിൽ ഏതെങ്കിലും വിഘ്നങ്ങൾക്ക് വശപ്പെടുന്നു. പിന്നീട് അവയിൽ നിന്ന് മുക്തരാകാൻ ആഗ്രഹിക്കുന്നു, പക്ഷെ ശക്തിയില്ലാതെ ഈ ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കില്ല.അതിനാൽ അലങ്കാരി രൂപമാകൂ.ശക്തിരൂപം ധാരണ ചെയ്യൂ അപ്പോൾ ബന്ധങ്ങളിൽ നിന്നും മുക്തമാകും.