സര്വര്ക്കും സഹയോഗം നല്കൂ,
സഹയോഗിയാക്കൂ, സദാ ഭണ്ഡാരം അഖണ്ഡമായിരിക്കണം.
ഇന്ന് ബാപ്ദാദ സ്വയം
തനിക്കൊപ്പം കുട്ടികളുടെ വജ്രതുല്യ ജന്മദിനമായ ശിവജയന്തി ആഘോഷിക്കുവാന്
വന്നിരിക്കുകയാണ്. താങ്കള് എല്ലാ കുട്ടികളും തന്റെ പാരലൗകിക അലൗകിക ബാബയുടെ
പിറന്നാള് ആഘോഷിക്കുവാന് വന്നിരിക്കുകയാണ് അപ്പോള് ബാബ താങ്കളുടെയും
ആഘോഷിക്കുവാന് വന്നിരിക്കുന്നു. ബാബ കുട്ടികളുടെ ഭാഗ്യത്തെ കണ്ട് ഹര്ഷിതമാകുന്നു,
ആഹാ എന്റെ ശ്രേഷ്ഠ ഭാഗ്യശാലി കുട്ടികളെ ആഹാ! ബാബയോടൊപ്പം വിശ്വത്തിന്റെ
അന്ധകാരത്തെ അകറ്റുവാന് അവതരിച്ചിരിക്കുന്ന കുട്ടികള്. താങ്കള് കുട്ടികള്
പരമാത്മ പിതാവിന് ഒപ്പം ആഘോഷിക്കുന്ന ഇങ്ങനെയുള്ള ജന്മദിനം മുഴുവന് കല്പ്പത്തിലും
ആര്ക്കും ഉണ്ടാവുക സാധ്യമല്ല. ഈ അലൗകിക, അതി നിര്മോഹി, അതിപ്രിയജന്മദിനം
ഭക്താത്മാക്കള് പോലും ആഘോഷിക്കുന്നു. എന്നാല് താങ്കള് കുട്ടികള് മിലനം
ആഘോഷിക്കുന്നു ഭക്തന്മാര് വെറും മഹിമ പാടിക്കൊണ്ടിരിക്കുന്നു. മഹിമയും പാടുന്നു
വിളിക്കുകയും ചെയ്യുന്നു, ബാപ്ദാദ ഭക്തരുടെ മഹിമയും വിളിയും കേട്ട് അവര്ക്കും
യഥാക്രമം ഭാവനയുടെ ഫലം നല്കുന്നുമുണ്ട്. എന്നാല് ഭക്തരും കുട്ടികളും രണ്ടിനും
മഹാ വ്യത്യാസമുണ്ട്. താങ്കളാല് ചെയ്യപ്പെട്ടിട്ടുള്ള ശ്രേഷ്ഠ കര്മ്മം, ശ്രേഷ്ഠ
ഭാഗ്യത്തിന്റെ ഓര്മ്മ ചിഹ്നം വളരെ നന്നായി ആചരിക്കുന്നു. അതിനാല് ബാപ്ദാദ
ഭക്തരുടെ ഭക്തിയുടെ ലീലകള് കണ്ട് അവര്ക്കും ആശംസകള് നല്കുന്നു, എന്തെന്നാല്
ഓര്മ്മ ചിഹ്നം എല്ലാവരും വളരെ നല്ല രീതിയില് കോപ്പി ചെയ്തിട്ടുണ്ട്. അവരും ഇതേ
ദിവസം വ്രതം എടുക്കുന്നു അവര് വ്രതം എടുക്കുന്നത് കുറച്ച് സമയത്തേക്ക്
അല്പകാലത്തെ ഭക്ഷണ പാനീയത്തിന്റെ ശുദ്ധിക്കു വേണ്ടി. താങ്കള് സമ്പൂര്ണ്ണ
പവിത്രത -അതില് ആഹാരം, വ്യവഹാരം, വചനം, കര്മ്മം, മുഴുവന് ജന്മത്തേക്കും വേണ്ടി
വ്രതം എടുക്കുന്നു. ഏതു വരെ സംഗമത്തില് ജീവിക്കുന്നുവോ അതുവരേക്കും മനസ്സ് വചനം
കര്മ്മത്തില് പവിത്രമാകുക തന്നെ വേണം. വെറും ആകുക മാത്രമല്ല ആക്കുകയും വേണം.
അപ്പോള് നോക്കൂ ഭക്തരുടെ ബുദ്ധിയും കുറഞ്ഞതൊന്നുമല്ല ഓര്മ്മ ചിഹ്നത്തെ വളരെ
നന്നായി കോപ്പി ചെയ്തിട്ടുണ്ട്. താങ്കള് എല്ലാവരും എല്ലാ വ്യര്ഥവും സമര്പ്പണം
ചെയ്ത് സമര്ത്ഥരായിരിക്കുന്നു, അതായത് തന്റെ അപവിത്ര ജീവിതത്തെ സമര്പ്പിച്ചു
താങ്കളുടെ സമര്പ്പണതയുടെ ഓര്മ്മചിഹ്നമായി അവര് ബലി അര്പ്പിക്കുന്നു എന്നാല്
സ്വയത്തെ ബലി ആക്കുന്നില്ല, ആടിനെ ബലി കൊടുക്കുന്നു. നോക്കൂ എത്ര നന്നായി കോപ്പി
ചെയ്തിരിക്കുന്നു ആടിനെ എന്തുകൊണ്ട് ബലിയര്പ്പിക്കുന്നു? ഇതിന്റെയും അനുകരണം
വളരെ സുന്ദരമായി ചെയ്തിരിക്കുന്നു, ആട് എന്താണ് ചെയ്യാറുള്ളത്? മേ മേ മേ (ഞാന്
ഞാന് ഞാന് )എന്നല്ലേ! താങ്കള് എന്താണ് സമര്പ്പണം ചെയ്തത്? മേ മേ മേ (ഞാന് ഞാന്
ഞാന് ) ദേഹ ബോധത്തിന്റെ ഞാനെന്ന ഭാവം. എന്തെന്നാല് ഈ ഞാനെന്ന ഭാവത്തിലാണ്
ദേഹാഭിമാനം വരുന്നത്. എല്ലാ വികാരങ്ങളുടെയും ബീജമായ ദേഹാഭിമാനം.
ബാപ്ദാദ ആദ്യമേ തന്നെ
കേള്പ്പിച്ചു സര്വ്വ സമര്പ്പിതരാകുന്നതിന് ഈ ദേഹ ബോധത്തിന്റെ ഞാനെന്ന ഭാവമാണ്
വിഘ്നം ഇടുന്നത്. സാധാരണ ഞാന് എന്ന ഭാവം -ഞാന് ദേഹമാണ് അഥവാ ദേഹ സംബന്ധത്തിന്റെ
ഞാനെന്ന ഭാവം, ദേഹത്തിന്റെ പദാര്ത്ഥങ്ങളുടെ സമര്പ്പണം ഇതാണെങ്കില് സഹജമാണ്. ഇത്
ചെയ്തതാണല്ലോ? ചെയ്തില്ലേ ഇതും ചെയ്തിട്ടില്ലേ! എത്രത്തോളം മുന്നേറുന്നുവോ
അത്രയും ഞാന് എന്ന ഭാവവും അത് സൂക്ഷ്മമായി മാറുന്നു. ഈ വലിയ ഞാനെന്ന ഭാവം
അവസാനിപ്പിക്കുക സഹജമാണ്. എന്നാല് സൂക്ഷ്മ ഞാന് എന്ന ഭാവം-പരമാത്മ ജന്മസിദ്ധ
അധികാരത്തിലൂടെ പ്രാപ്തമായ വിശേഷതകള്, ബുദ്ധിയുടെ വരദാനം, ജ്ഞാന സ്വരൂപം
ആകുന്നതിനുള്ള വരദാനം, സേവനത്തിന്റെ വരദാനം അഥവാ വിശേഷതകള്, അല്ലെങ്കില് പ്രഭു
ദാനം എന്നു പറയാം അതിന്മേല് അഥവാ ഞാനെന്ന ഭാവം വരുന്നുവെങ്കില് ഇതിനെ പറയുന്നു
-സൂക്ഷ്മ ഞാന് എന്ന ഭാവം. ഞാനെന്തു ചെയ്യുന്നുവോ, ഞാനെന്തു പറയുന്നു അതാണ് ശരി,
അതാണ് നടക്കേണ്ടത്, ഈ റോയല് ഞാന് എന്ന ഭാവം പറക്കുന്ന കലയില് പോകുന്നതിന്
ഭാരമായി മാറുന്നു. അപ്പോള് ബാബ പറയുന്നു - ഈ ഞാന് എന്ന ഭാവത്തിന്റെയും സമര്പ്പണം.
പ്രഭു ദാനത്തില് ഞാനെന്ന ഭാവം ഉണ്ടാകുന്നില്ല, ഞാനുമില്ല എന്റെയുമില്ല.
പ്രഭുദാനം, പ്രഭു വരദാനം, പ്രഭു വിശേഷതയാണ്. അപ്പോള് താങ്കള് എല്ലാവരുടെയും
സമര്പ്പണത എത്ര സൂക്ഷ്മമാണ്. പരിശോധിച്ചിട്ടുണ്ടോ? സാധാരണ ഞാന് എന്ന ഭാവം, റോയല്
ഞാന് എന്ന ഭാവം രണ്ടിനെയും സമര്പ്പണം ചെയ്തുവോ? ചെയ്തിട്ടുണ്ടോ അതോ
ചെയ്തുകൊണ്ടിരി ക്കുകയാണോ? ചെയ്യുക തന്നെ വേണമല്ലോ. താങ്കള് പരസ്പരം ചിരിച്ച്
പറയാറുണ്ടല്ലോ മരിച്ചേ പറ്റൂ. എന്നാല് ഈ മരിക്കല് ഭഗവാന്റെ മടിത്തട്ടിനെ
ജയിക്കലാണ്. ഈ മരിക്കല് മരിക്കലല്ല. 21 ജന്മം ദേവാത്മാക്കളുടെ മടിത്തട്ടില്
ജന്മനാ ഉണ്ടാകുന്നു. അതിനാല് സസന്തോഷം സമര്പ്പിതരാകുന്നില്ലേ! നിലവിളിച്ചുകൊണ്ട്
അല്ലല്ലോ? അരുത്. ഭക്തിയിലും നിലവിളിച്ചുകൊണ്ടുള്ള ബലി സ്വീകരിക്കുന്നില്ല.
അപ്പോള് ആരാണോ സന്തോഷത്തോടെ സമര്പ്പിക്കുന്നത് പരിധിയുള്ള ഞാനും എന്റേതും അവര്
ജന്മജന്മം സമ്പത്തിന് അധികാരി ആയി മാറുന്നു.
അപ്പോള് പരിശോധിക്കുക
ഏതെങ്കിലും വ്യര്ത്ഥ സങ്കല്പം, വ്യര്ത്ഥ സംസാരം, വ്യര്ത്ഥ പെരുമാറ്റത്തിന്റെ
പരിവര്ത്തനം ചെയ്യുന്നതില് സന്തോഷത്തോടെ പരിവര്ത്തനം ചെയ്യുന്നുവോ നിര്ബന്ധം
കൊണ്ടാണോ? പ്രേമത്തോടെ പരിവര്ത്തനം സംഭവിക്കുന്നുവോ അതോ പ്രയത്നത്തോടെ
പരിവര്ത്തനം സംഭവിക്കുന്നുവോ? താങ്കളെ എല്ലാ കുട്ടികളും ജന്മമെടുത്തതേ തന്റെ
ജീവിതത്തിന്റെ കര്ത്തവ്യം ഇതാക്കി മാറ്റി -വിശ്വ പരിവര്ത്തനം ചെയ്യുന്ന വിശ്വ
പരിവര്ത്തകര്. ഇത് താങ്കള് എല്ലാവരുടെയും ബ്രാഹ്മണ ജന്മത്തിന്റെ കര്ത്തവ്യം
അല്ലേ! പക്കയാണ് എങ്കില് കൈ വീശു. കൊടി വീശുന്നു, വളരെ നല്ലത്. (എല്ലാവരുടെയും
കൈകളില് ശിവ ബാബയുടെ കൊടികള് എല്ലാവരും വീശിക്കൊണ്ടിരിക്കുന്നു) ഇന്ന് കൊടികളുടെ
ദിനമല്ലേ, വളരെ നല്ലത്. എന്നാല് ഇങ്ങനെ തന്നെ കൊടി വീശിക്കൊണ്ടിരിക്കരുത്.
ഇങ്ങനെ കൊടി വീശുവാന് വളരെ എളുപ്പമാണ് മനസ്സിനെ വീശുക. മനസ്സിന്റെ പരിവര്ത്തനം
ചെയ്യണം. ധൈര്യമുള്ളവരല്ലേ.ധൈര്യമുണ്ടോ? വളരെ ധൈര്യമുണ്ട് നല്ലത്.
ബാപ്ദാദ ഒരു
സന്തോഷവാര്ത്ത കണ്ടു, ഏതാണ്, അറിയാമോ? ബാപ്ദാദ ഈ വര്ഷത്തേക്ക് വിശേഷസമ്മാനം
നല്കിയിരുന്നു ഈ വര്ഷം അഥവാ അല്പമെങ്കിലും ധൈര്യം വെച്ചു എങ്കില്, ഏതെങ്കിലും
കാര്യത്തില്- സ്വപരിവര്ത്തനത്തില് ആകട്ടെ, പ്രവര്ത്തിയില് ആകട്ടെ, വിശ്വ
സേവനത്തില് ആകട്ടെ, അഥവാ ധൈര്യത്തോടെ ചെയ്തു എങ്കില് എക്സ്ട്രാ സഹായം
ലഭിക്കുന്നതിനുള്ള ഈ വര്ഷത്തെ വരദാനം ലഭിച്ചു. അപ്പോള് ബാപ്ദാദ സന്തോഷവാര്ത്ത
അല്ലെങ്കില് ദൃശ്യം എന്താണ് കണ്ടത്! ഇത്തവണത്തെ ശിവജയന്തിയുടെ സേവനത്തില്
നാനാഭാഗത്തും വളരെ വളരെ വളരെ നല്ല ധൈര്യവും ഉണര്വുത്സാഹത്തോടെയും
മുന്നേറിക്കൊണ്ടിരിക്കുന്നു (എല്ലാവരും കൈയ്യടിച്ചു ). ശരി കൈയ്യടിച്ചോളൂ. സദാ
ഇങ്ങനെ കൈയ്യടിക്കുമോ അതോ ശിവരാത്രിക്കാണോ? സദാ അടിച്ചു കൊണ്ടിരിക്കുക. ശരി.
നാനാഭാഗത്ത് നിന്നും ഉള്ള വാര്ത്ത മധുബനില് എഴുതുന്നു,ബാപ്ദാദ വതനത്തില് തന്നെ
കാണുന്നു. ഉത്സാഹം നല്ലതാണ് പദ്ധതിയും നന്നായി ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ
തന്നെ സേവനത്തില് ഉണര്വും ഉത്സാഹവും വിശ്വത്തിലെ ആത്മാക്കളില് ഉണര്വുത്സാഹം
വര്ദ്ധിപ്പിക്കും. നോക്കൂ നിമിത്ത ദാദിയുടെ പേന അത്ഭുതം ചെയ്തില്ലേ! നല്ല
റിസള്ട്ട് ഉണ്ട്. അതിനാല് ബാപ്ദാദ ഇപ്പോള് ഓരോരോ സെന്ററിന്റെയും പേരെടുത്ത്
പറയുന്നില്ല എന്നാല് വിശേഷിച്ച് എല്ലാ വശത്തു നിന്നും ഉള്ള സേവനത്തിന്റെ
റിസള്ട്ട് എടുത്തു, ബാപ്ദാദ ഓരോരോ സേവാധാരി കുട്ടികളുടെയും വിശേഷതയും പേരെടുത്ത്
കോടിമടങ്ങ് ആശംസകള് നല്കുകയാണ്. കണ്ടുകൊണ്ട് ഇരിക്കുകയാണ്,കുട്ടികള് അവരവരുടെ
സ്ഥലത്ത് കണ്ട് സന്തോഷിക്കുകയാണ്. വിദേശത്തും സന്തോഷിച്ചു കൊണ്ടിരിക്കുന്നു
എന്തെന്നാല് താങ്കള് എല്ലാവരും അതേ വിശ്വത്തിലെ ആത്മാക്കള്ക്ക് ഇഷ്ട ദേവിയും
ദേവതകളും അല്ലേ. ബാപ്ദാദ കുട്ടികളുടെ സഭയെ കാണുമ്പോള് മൂന്നു രൂപങ്ങളില്
കാണുന്നു:-
1 -വര്ത്തമാന സ്വരാജ്യ
അധികാരി, ഇപ്പോഴും രാജാക്കന്മാരാണ്. ലൗകികത്തിലും അച്ഛന് മക്കളോട് പറയുന്നു
എന്റെ രാജാ കുട്ടികളെ, രാജാ കുട്ടി. ദരിദ്രനാണെങ്കിലും പറയുന്നു രാജാ കുട്ടി.
എന്നാല് ബാബ വര്ത്തമാന സംഗമത്തിലും ഓരോ കുട്ടിയെയും സ്വരാജ്യ അധികാരി
രാജാക്കുട്ടിയായി കാണുന്നു. രാജാക്കന്മാരല്ലേ! സ്വരാജ്യ അധികാരി. അപ്പോള്
വര്ത്തമാനം സ്വരാജ്യഅധികാരി. 2 -ഭാവിയില് വിശ്വരാജ്യ അധികാരി 3 ദ്വാപരയുഗം മുതല്
കലിയുഗ അന്തിമം വരെ പൂജ്യര്, പൂജയ്ക്ക് അധികാരി -ഈ മൂന്ന് രൂപങ്ങളിലും ഓരോ
കുട്ടികളെയും ബാപ്ദാദ കാണുന്നു. സാധാരണമായി കാണുന്നില്ല. താങ്കള് എങ്ങനെയും
ആകട്ടെ എന്നാല് ബാപ്ദാദ ഓരോ കുട്ടികളെയും സ്വരാജ്യ അധികാരി രാജാ കുട്ടിയായി
കാണുന്നു. രാജയോഗി അല്ലേ! എന്താ ആരെങ്കിലും ഇതില് പ്രജായോഗിയുണ്ടോ?
പ്രജായോഗിയാണോ? അല്ല. എല്ലാവരും രാജയോഗിയാണ്. അപ്പോള് രാജയോഗി അര്ത്ഥം രാജാവ്.
ഇങ്ങനെ സ്വരാജ്യ അധികാരി കുട്ടികളുടെ ജന്മദിനം ആഘോഷിക്കുവാന് സ്വയം ബാബ
വന്നിരിക്കുകയാണ്. നോക്കൂ താങ്കള് ഡബിള് വിദേശികള് വിദേശത്തുനിന്നാണ്
വന്നിട്ടുള്ളത് ജന്മദിനം ആഘോഷിക്കുവാന്. കൈ ഉയര്ത്തു ഡബിള് വിദേശികള്. അപ്പോള്
ഏറ്റവും കൂടുതല് ദൂര ദേശം ഏതാണ്? അമേരിക്കയോ അതോ അതിലും ദൂരെയുണ്ടോ? ബാപ്ദാദ
എവിടെനിന്നാണ് വന്നിട്ടുള്ളത്? ബാപ്ദാദ പരമധാമത്ത് നിന്ന് വന്നിരിക്കുന്നു.
അപ്പോള് കുട്ടികളോട് സ്നേഹമില്ലേ! ഭഗവാന് പോലും വരേണ്ടിവരുന്ന ഈ ജന്മദിനം എത്ര
ശ്രേഷ്ഠമാണ്. അതെ ഇത് (ജന്മദിനത്തിന്റെ ഒരു ബാനര് എല്ലാ ഭാഷകളിലും
ഉണ്ടാക്കിയിട്ടുള്ളത് കാണിക്കുകയാണ് ) നന്നായി ഉണ്ടാക്കിയിട്ടുണ്ട് എല്ലാ
ഭാഷകളിലും എഴുതിയിരിക്കുന്നു. ബാപ്ദാദ എല്ലാ ദേശത്തേയും എല്ലാ ഭാഷകളിലും ഉള്ള
കുട്ടികള്ക്ക് ജന്മദിനത്തിന്റെ ആശംസകള് നല്കുകയാണ്.
നോക്കൂ ബാബയുടെ ശിവജയന്തി
ആചരിക്കുന്നു എന്നാല് ബാബ എന്താണ്? ബിന്ദു. ബിന്ദുവിന്റെ ജയന്തി. അവതരണം
ആഘോഷിക്കുകയാണ്. എല്ലാത്തിലും വജ്രതുല്യ ജയന്തി ആരുടെയാണ്? ബിന്ദുവിന്റെ.
അപ്പോള് ബിന്ദുവിന് എത്രയാണ് മഹിമ! അതിനാല് ബാപ്ദാദ സദാ പറയുന്നു മൂന്നു ബിന്ദു
സദാ ഓര്മ്മിക്കു - 8,7 നമ്പര് എല്ലാം വിഷമിച്ച് എഴുതണം എന്നാല് ബിന്ദു എത്ര
എളുപ്പമാണ്. മൂന്ന് ബിന്ദു -സദാ ഓര്മ്മ വെക്കൂ. മൂന്നിനെയും നന്നായി അറിയാമല്ലോ.
താങ്കളും ബിന്ദു, ബാബയും ബിന്ദു ബിന്ദുവിന്റെ മക്കള് ബിന്ദുവാണ്. കര്മ്മത്തില്
എപ്പോള് വരുന്നുവോ അപ്പോള് ഈ സൃഷ്ടി രംഗവേദിയില് കര്മ്മം ചെയ്യുന്നതിനായി
വന്നിരിക്കുകയാണ്.ഈ സൃഷ്ടി രംഗവേദി ഡ്രാമയാണ്. അപ്പോള് ഡ്രാമയില് എന്തെല്ലാം
കര്മ്മം ചെയ്തുവോ കഴിഞ്ഞുപോയി. അതിന് ഫുള്സ്റ്റോപ്പ് ഇടൂ. ഫുള് സ്റ്റോപ്പും
എന്താണ്? ബിന്ദു. അതിനാല് മൂന്ന് ബിന്ദു സദാ ഓര്മ്മ വെക്കു. മുഴുവന് അത്ഭുതവും
കാണൂ ഇന്നത്തെ കാലത്തെ ലോകത്ത് ഏറ്റവും അധികം മഹത്വം എന്തിനാണ്? പണത്തിന്.
പണത്തിന് മഹത്വം ഇല്ലേ! അച്ഛന് അമ്മമാര് പോലും ഒന്നുമല്ല പണമാണ് എല്ലാം. അതിലും
നോക്കൂ അഥവാ ഒന്നിനും മുന്നില് ഒരു ബിന്ദു വിട്ടാല് എന്താകും! പത്തായി മാറില്ലേ.
അടുത്ത ബിന്ദുവിടൂ, 100 ആയി മാറും. മൂന്നാമത് ഇടു, 1000 ആയി മാറും. അപ്പോള്
ബിന്ദുവിന്റെ അത്ഭുതമല്ലേ. പണത്തിലും ബിന്ദുവിന്റെ അത്ഭുതമാണ്, ശ്രേഷ്ഠ
ആത്മാവാകുന്നതിലും ബിന്ദുവിന്റെ അത്ഭുതമാണ്. ചെയ്യുന്നതും ചെയ്യിക്കുന്നതുമായ
ആളും ബിന്ദുവാണ്. അപ്പോള് എല്ലാ വശത്തും എന്തിന് മഹത്വം ആയി! ബിന്ദുവിനല്ലേ.
ബിന്ദു ഓര്മ്മിക്കൂ അത്രമാത്രം, വിസ്താരത്തില് പോകാതിരിക്കൂ ബിന്ദു
ഓര്മ്മിക്കുവാന് സാധിക്കും. ബിന്ദുവാകൂ, ബിന്ദുവിനെ ഓര്മ്മിക്കൂ, ബിന്ദുവിടൂ,
അത്രമാത്രം. ഇതാണ് പുരുഷാര്ത്ഥം. പ്രയത്നം ഉണ്ടോ? അതോ സഹജമാണോ? ആര്
മനസ്സിലാക്കുന്നു സഹജമാണ് അവര് കൈ ഉയര്ത്തു. സഹജമാണെങ്കില് ബിന്ദുവിടേണ്ടി വരും.
എപ്പോള് എന്തെങ്കിലും സമസ്യ വരുന്നു അപ്പോള് ബിന്ദുവിടുകയാണോ അതോ ചോദ്യചിഹ്നമോ?
ചോദ്യചിഹ്നം ഇടേണ്ട ബിന്ദുവിടുക. ചോദ്യചിഹ്നം എത്ര പ്രയാസമാണ്. എഴുതു
ചോദ്യചിഹ്നം എത്ര പ്രയാസമാണ് ബിന്ദു എത്ര എളുപ്പമാണ്. അപ്പോള് ബിന്ദുവാകാന്
അറിയുമോ?അറിയാമോ? എല്ലാവരും സമര്ത്ഥരാണ്.
ബാപ്ദാദ വിശേഷിച്ച്
സേവനങ്ങളുടെ ഉണര്വുത്സാഹത്തിന്റെ ആശംസകള് നല്കി വളരെ നന്നായി
ചെയ്തുകൊണ്ടിരിക്കുന്നു,ചെയ്തുകൊണ്ടിരിക്കും, എന്നാല് മുന്നോട്ട് ഓരോ സമയവും ഓരോ
ദിവസവും -വിശ്വ സേവകരാണ് - ഇത് ഓര്മ്മ വയ്ക്കുക. താങ്കള്ക്ക് ഓര്മ്മയുണ്ടോ -
ബ്രഹ്മാബാബ എങ്ങനെയാണ് ഒപ്പിട്ടിരുന്നത്? വിശ്വ സേവകന്. അപ്പോള് ലോക സേവകന് ആണ്
എങ്കില് കേവലം ശിവരാത്രിയുടെ സേവനത്തിലൂടെ ലോകസേവനം അവസാനിക്കുകയില്ല. ലക്ഷ്യം
വെക്കൂ -ഞാന് ലോക സേവകനാണ്, എങ്കില് ലോകത്തിന്റെ സേവനം ഓരോ ശ്വാസത്തില് ഓരോ
സെക്കന്ഡില് ചെയ്യണം. ആര് വന്നാലും ആരോട് സമ്പര്ക്കം ഉണ്ടായാലും അവര്ക്ക്
ദാതാവായി എന്തെങ്കിലും എന്തെങ്കിലും നല്കുക തന്നെ വേണം. കാലികയ്യോടെ ആരും
പോകരുത്. അഖണ്ഡ ഭണ്ഡാരം ഓരോ സമയവും തുറന്നിരിക്കട്ടെ. ഏറ്റവും ചുരുങ്ങിയത്
ഓരോരുത്തരെയും പ്രതി ശുഭഭാവവും, ശുഭ ഭാവനയും, ഇത് അവശ്യമായി നല്കു. ശുഭഭാവത്തോടെ
കാണൂ, കേള്ക്കൂ, സംബന്ധത്തില് വരൂ, ശുഭഭാവനയോടെ ആത്മാവിന് സഹയോഗം നല്കു. ഇപ്പോള്
സര്വ്വാത്മാക്കള്ക്കും താങ്കളുടെ സഹയോഗത്തിന്റെ വളരെ വളരെ ആവശ്യകതയുണ്ട്.
അപ്പോള് സഹയോഗം നല്കൂ സഹയോഗി ആക്കു. എന്തെങ്കിലും എന്തെങ്കിലും സഹയോഗം മനസാ
ആകട്ടെ, എന്തെങ്കിലും സഹയോഗം നല്കു, സംബന്ധ സമ്പര്ക്കത്തിലൂടെ ആകട്ടെ സഹയോഗം
നല്കൂ, എങ്കില് ഈ ശിവരാത്രി ജന്മോത്സവത്തിന്റെ വിശേഷ സ്ലോഗന് ഓര്മ്മവയ്ക്കു -
സഹയോഗം നല്കൂ സഹയോഗിയാക്കൂ. ഏറ്റവും ചുരുങ്ങിയത് ആര് തന്നെ സംബന്ധ
സമ്പര്ക്കത്തില് വന്നാലും അവര്ക്ക് സഹയോഗം നല്കൂ സഹയോഗിയാക്കൂ. ആരെങ്കിലും
ആരെങ്കിലും സംബന്ധത്തില് വരികതന്നെ ചെയ്യും അവരുടെ മറ്റൊരു സല്ക്കാരവും
ചെയ്തില്ലെങ്കിലും ഓരോരുത്തര്ക്കും ദില്ഖുഷ് മിഠായി തീര്ച്ചയായും കഴിപ്പിക്കു.
ഇവിടെ ഭണ്ഡാരി(അടുക്കള)യില് ഉണ്ടാക്കുന്ന മിഠായി അല്ല. ദില് ഖുശ് മിഠായി (മനസ്സിന്
സന്തോഷം നല്കുന്ന മിഠായി)ചെയ്തുകൊടുക്കു. അപ്പോള് ഹൃദയത്തെ സന്തോഷിപ്പിക്കുക
അര്ത്ഥം ദില് ഖുശ് മിഠായി കഴിപ്പിക്കുക. കഴിപ്പിക്കുമോ! അതില് ഒരു പ്രയത്നവും
ഇല്ല. സമയവും എക്സ്ട്രാ നല്കേണ്ട പരിശ്രമവും വേണ്ട. ശുഭ ഭാവനയുടെ ദില്ഖുശ്
മിഠായി കഴിപ്പിക്കു. താങ്കളും സന്തുഷ്ടം അവരും സന്തുഷ്ടം മറ്റെന്താണ് വേണ്ടത്.
അപ്പോള് സന്തോഷമായിരിക്കും, സന്തോഷം നല്കും, ഒരിക്കലും താങ്കള് എല്ലാവരുടെയും
മുഖം കൂടുതല് ഗൗരവമാകാന് പാടില്ല. കൂടുതല് ഗൗരവവും നല്ലതായി തോന്നുകയില്ല.
പുഞ്ചിരി ഉണ്ടാകണമല്ലോ. ഗൗരവം ആകുന്നത് നല്ലതാണ് എന്നാല് കൂടുതല് ഗൗരവമായി
എങ്കില് എവിടെയോ മുഴുകിയിരിക്കുന്നതു പോലെ തോന്നും. കണ്ടുകൊണ്ടിരിക്കുന്നുണ്ട്
എന്നാല് ഇവിടെ ഇല്ലാത്ത പോലെ, സംസാരിച്ചുകൊണ്ടിരിക്കുന്നു, എന്നാല് അവ്യക്ത
രൂപത്തില് സംസാരിക്കുകയാണ്. അപ്പോള് ആ മുഖം നല്ലതല്ല. മുഖം പുഞ്ചിരിച്ചു
കൊണ്ടിരിക്കട്ടെ മുഖം ഗൗരവമാക്കരുത്. എന്തുചെയ്യാന്, എങ്ങനെ ചെയ്യാന് അപ്പോള്
ഗൗരവമായി പോകുന്നു. വളരെ പരിശ്രമം ഉണ്ട്, വളരെ ജോലിയുണ്ട്.... ഗൗരവം ആകുന്നു.
പക്ഷേ എത്രത്തോളം ജോലിയുണ്ടോ അത്രത്തോളം അധികം പുഞ്ചിരിക്കുക. പുഞ്ചിരിക്കാന്
അറിയുകയില്ലേ? അറിയാമോ? താങ്കളുടെ ജഡചിത്രം നോക്കൂ,എന്താ എപ്പോഴെങ്കിലും ഇങ്ങനെ
ഗൗരവമായി കാണുന്നുണ്ടോ?അഥവാ ഗൗരവമായി കാണിക്കുന്നുവെങ്കില് പറയുന്നു ചിത്രകാരന്
ശരിയല്ല. അപ്പോള് അഥവാ താങ്കളും ഗൗരവമായിരിക്കുന്നു എങ്കില് പറയും ഇവര്ക്ക്
ജീവിക്കാനുള്ള കല അറിയുകയില്ല. അതിനാല് എന്ത് ചെയ്യും? ടീച്ചേഴ്സ് എന്തു ചെയ്യും?
നല്ലത് ഒരുപാട് ടീച്ചേഴ്സ് ഉണ്ട്, ടീച്ചേഴ്സിന് ആശംസകള്, സേവനത്തിനുള്ള
ആശംസകള്.ശരി.
ഒരു സെക്കന്ഡില് തന്റെ
പൂര്വജ, പൂജ്യ സ്വരൂപം പ്രത്യക്ഷമാക്കാന് സാധിക്കുമോ? അതേ ദേവി ദേവതമാരുടെ
സ്വരൂപത്തിന്റെ സ്മൃതിയില് അവനവനെ കാണാന് കഴിയുമോ? ഏതെങ്കിലും ദേവി അഥവാ ദേവത.
ഞാന് പൂര്വ്വജനാണ്, സംഗമയുഗത്തില് പൂര്വ്വജനാണ്. ദ്വാപരം മുതല് പൂജ്യനാണ്,
സത്യയുഗ, ത്രേതായില് രാജ്യ അധികാരിയാണ്. അപ്പോള് ഒരു സെക്കന്ഡില് എല്ലാവരും
മറ്റു സങ്കല്പ്പങ്ങള് സമാപ്തമാക്കി തന്റെ പൂര്വ്വജ, പൂജ്യ സ്വരൂപത്തില് സ്ഥിതി
ചെയ്യൂ.ശരി.
നാനാഭാഗത്തെയും അലൗകിക
ദിവ്യ അവതരണമുള്ളവരായ കുട്ടികള്ക്ക്, ബാബയുടെ ജന്മദിനത്തിന്റെയും കുട്ടികളുടെ
ജന്മദിനത്തിന്റെയും ആശിര്വാദങ്ങളും സ്നേഹ സ്മരണയും, അച്ഛന്റെ ഹൃദയത്തില് വലംകൈ
സേവാധാരി കുട്ടികള് സദാ മുഴുകിയിരിക്കുന്നു. അപ്പോള് ഇങ്ങനെയുള്ള
ഹൃദയസിംഹാസനധാരി ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ബിന്ദുവിന്റെ മഹത്വത്തെ അറിയുന്ന
ശ്രേഷ്ഠ ബിന്ദു സ്വരൂപ കുട്ടികള്ക്ക്, സദാ തന്റെ സ്വമാനത്തില് സ്ഥിതിചെയ്ത്
സര്വര്ക്കും ആത്മീയ ബഹുമാനം നല്കുന്നവരായ സ്വമാനധാരി ആത്മാക്കള്ക്ക്, സദാ
ദാതാവിന്റെ കുട്ടികള് മാസ്റ്റര് ദാതാവായി ഓരോരുത്തര്ക്കും തന്റെ അഖണ്ഡ
ഭണ്ഡാരത്തില് നിന്ന് എന്തെങ്കിലുമെന്തെങ്കിലും നല്കുന്നവരായ മാസ്റ്റര് ദാതാവായ
കുട്ടികള്ക്ക്, വളരെ വളരെ കോടിമടങ്ങ് കോഹിനൂര് രത്നത്തിലും കൂടുതല്
പ്രഭുപ്രകാശമായ കുട്ടികള്ക്ക് സ്നേഹ സ്മരണ, നമസ്തേ.
വരദാനം :-
ഓരോ
ശക്തിയെയും ആജ്ഞ അനുസരിച്ച് നടത്തിക്കുന്ന മാസ്റ്റര് രചയിതാവായി ഭവിക്കട്ടെ.
കര്മ്മം ആരംഭിക്കുന്നതിനു
മുമ്പ് എങ്ങനെയുള്ള കര്മ്മമാണോ അങ്ങനെയുള്ള ശക്തിയുടെ ആഹ്വാനം ചെയ്യൂ. യജമാനനായി
ആജ്ഞാപിക്കു, എന്തെന്നാല് ഈ സര്വ്വശക്തികള് താങ്കളുടെ കരങ്ങള് പോലെയാണ്.
താങ്കളുടെ കരങ്ങള്ക്ക് താങ്കളുടെ ആജ്ഞ കൂടാതെ ഒന്നും ചെയ്യാന് സാധിക്കുകയില്ല.
സഹനശക്തിയോട് കാര്യത്തെ സഫലമാക്കുവാന് ആജ്ഞാപിക്കൂ, എങ്കില് നോക്കൂ സഫലത
ഉണ്ടായത് തന്നെയാണ്. എന്നാല് ആജ്ഞാപിക്കുന്നതിന് പകരം ഭയക്കുന്നു - ചെയ്യാന്
സാധിക്കുമോ അതോ സാധിക്കില്ലേ. ഇത്തരത്തിലുള്ള ഭയം ആണെങ്കില് ആജ്ഞാപിക്കുവാന്
സാധിക്കുകയില്ല. അതിനാല് മാസ്റ്റര് രചയിതാവായി ഓരോ ശക്തിയെയും ആജ്ഞ അനുസരിച്ച്
നടത്തിക്കുന്നതിനായി നിര്ഭയരാകൂ.
സ്ലോഗന് :-
ആശ്രയ
ദാതാവായ അച്ഛനെ പ്രത്യക്ഷമാക്കി സര്വ്വതിനെയും അകറ്റി നിര്ത്തൂ.
അവ്യക്ത സൂചനകള് :
ഏകാന്തപ്രിയരാകൂ ഏകതയെയും ഏകാഗ്രതയെയും സ്വന്തമാക്കു
ഗവേഷകര് തന്റെ ഗവേഷണം
നടത്തുവാന് ഏകാന്തതയില് കഴിയുന്നു. അപ്പോള് ഇവിടത്തെ ഏകാന്തത അര്ത്ഥം ഒന്നിന്റെ
മാത്രം ആഴത്തില് മുഴുകുക. അപ്പോള് പുറമേയുള്ള ആകര്ഷണത്തില് നിന്നും ഏകാന്തം ആകണം.
മുറിയില് ഒറ്റക്കിരിക്കുന്നതിന്റെ ഏകാന്തതയല്ല, എന്നാല് മനസ്സ് ഏകാന്തതയില് ആകണം.
മനസ്സിന്റെ ഏകാഗ്രത അര്ത്ഥം ഒന്നിന്റെ ഓര്മ്മയില് കഴിയുക, ഏകാഗ്രമാകുക ഇതാണ്
ഏകാന്തത.