23.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ സംഗമയുഗം ഉയരുന്ന കലയുടെ യുഗമാണ്, ഇതിൽ എല്ലാവരുടെയും നന്മ ഉണ്ടാകും, അതിനാൽ പറയാറുണ്ട്, നിങ്ങളുടെ കയറുന്ന കലയിലൂടെ സർവ്വർക്കും നന്മ ഉണ്ടാകും.

ചോദ്യം :-
ബാബ എല്ലാ ബ്രാഹ്മണരായ കുട്ടികൾക്കും വളരെ വളരെ ആശംസകൾ നൽകുകയാണ് - എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ബാബ പറയുകയാണ് എന്റെ കുട്ടികളായ നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതകളായി മാറുകയാണ്. നിങ്ങൾ ഇപ്പോൾ രാവണന്റെ ചങ്ങലകളിൽ നിന്നും മുക്തമാവുകയാണ്, നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ രാജ്യാധികാരം കിട്ടും, പദവിയോടെ വിജയികളാകും, ഞാൻ ആകുന്നില്ല അതിനാൽ ബാബ നിങ്ങൾക്ക് വളരെ-വളരെ ആശംസകൾ നേരുകയാണ്. നിങ്ങൾ ആത്മാക്കൾ പട്ടങ്ങളാണ്, നിങ്ങളുടെ ചരട് എന്റെ കൈയിലാണ്. ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കും.

ഗീതം :-
അവസാനം ആ ദിനം ഇന്ന് വന്നു.....

ഓംശാന്തി.  
ഈ അമരകഥ ആരാണ് കേൾപ്പിച്ചു കൊണ്ടിരിക്കുന്നത്? അമരകഥ എന്ന് പറഞ്ഞാലും, സത്യ നാരായണ കഥ എന്ന് പറഞ്ഞാലും, മുക്കണ്ണിന്റെ കഥ എന്ന് പറഞ്ഞാലും ശരി - ഇത് മൂന്നും മുഖ്യമാണ്. ഇപ്പോൾ നിങ്ങൾ ആരുടെ അടുത്താണ് ഇരിക്കുന്നത് അതോടൊപ്പം ആരാണ് നിങ്ങൾക്ക് കേൾപ്പിച്ചു തന്നു കൊണ്ടിരിക്കുന്നത്? സത്സംഗങ്ങൾ ബ്രഹ്മാബാബയും ധാരാളം നടത്തിയിട്ടുണ്ട്. അവിടെ മനുഷ്യരെയാണ് കാണാൻ സാധിക്കുക. ഇന്ന സന്യാസിയാണ് ഇന്ന് കഥ കേൾപ്പിക്കുന്നത് എന്നെല്ലാം പറയാറുണ്ട്. ശിവാനന്ദ സ്വാമിയാണ് എന്നെല്ലാം പറയാറുണ്ട്. ഭാരതത്തിലാണെങ്കിൽ ധാരാളം സത്സംഗങ്ങളുണ്ട്. ഓരോ തെരുവകളിലും സത്സംഗങ്ങളുണ്ട്. മാതാക്കളും പുസ്കങ്ങളെല്ലാം പിടിച്ച് സത്സംഗങ്ങൾ നടത്തുന്നുണ്ട്. അവിടെയെല്ലാം മനുഷ്യരെയാണ് കാണുക എന്നാൽ ഇവിടെയുള്ളത് അത്ഭുതകരമായ കാര്യങ്ങളാണ്. നിങ്ങളുടെ ബുദ്ധിയിൽ ആരാണ് ഉള്ളത്? പരമാത്മാവ്. നിങ്ങൾ പറയും ഇപ്പോൾ ബാബ സമീപത്ത് വന്നിട്ടുണ്ട്. നിരാകാരനായ ബാബയാണ് നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യർ പറയുന്നത് അല്ലയോ ഈശ്വരാ എന്നാണ് അതിലൂടെ നാമത്തിൽ നിന്നും രൂപത്തിൽ നിന്നും ഈശ്വരൻ വേറിട്ടതാണ് എന്ന് കാണിക്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് നാമ രൂപത്തിൽ നിന്നും വേറിട്ടതായ ഒരു വസ്തുവുമില്ല. നിങ്ങൾ കുട്ടികൾക്കറിയാം ഇവിടെ സാകാരി മനുഷ്യനൊന്നുമല്ല പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ നിങ്ങൾ ലോകത്തിൽ എവിടെ പോയാലും സാകാരികൾ തന്നെയായിരിക്കും പഠിപ്പിക്കുന്നുണ്ടാവുക. ഇവിടെയുള്ളത് പരമപിതാവാണ്, ബാബയെയാണ് നിരാകാരൻ, ഗോഡ്ഫാദർ എന്നെല്ലാം വിളിക്കുന്നത്, ആ നിരാകാരനാണ് ഇപ്പോൾ സാകാരത്തിലിരുന്ന് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത് തികച്ചും പുതിയ കാര്യങ്ങളല്ലേ. ജന്മജന്മാന്തരങ്ങളായി നിങ്ങൾ കേട്ടു കൊണ്ടിരിക്കുകയായിരുന്നു, ഇത് ആ പണ്ഡിതനാണ്, ഗുരുവാണ് എന്നെല്ലാം. ധാരാളം പേരുകളുണ്ട്. ഭാരതം വളരെ വലുതാണ്. എല്ലാം മനസ്സിലാക്കി തരുന്നതും അഭ്യാസം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നതും മനുഷ്യർ തന്നെയാണ്. മനുഷ്യരെ തന്നെയാണ് ശിഷ്യരാക്കി മാറ്റിയിരിക്കുന്നത്. അനേക പ്രകാരത്തിലുള്ള മനുഷ്യരുണ്ട്, ഇന്നയാൾ കേൾപ്പിക്കുന്നു. എപ്പോഴും ശരീരത്തിന്റെ പേരാണ് പറയാറുള്ളത്. ഭക്തി മാർഗ്ഗത്തിൽ അല്ലയോ പതിതപാവനാ വരൂ എന്ന് നിരാകാരനെ വിളിക്കാറുണ്ട്. ബാബ വന്നിട്ടാണ് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. നിങ്ങൾ കുട്ടികൾക്ക് അറിയാം കല്പകല്പം മുഴുവൻ പതിതമായ ലോകത്തിനെയും പാവനമാക്കാൻ നിരാകാരനായ ബാബ വരും. നിങ്ങൾ ആരെല്ലാമാണോ ഇവിടെ ഇരിക്കുന്നത് അതിലും പാകപ്പെട്ടവരും പാകപ്പെടാത്തവരും ഉണ്ട് എന്തുകൊണ്ടെന്നാൽ അരകല്പം നിങ്ങൾ ദേഹാഭിമാനികളായിരുന്നു. ഇപ്പോൾ ഈ ജന്മം ദേഹിഅഭിമാനിയാകണം. ദേഹത്തിൽ വസിക്കുന്ന ആത്മാവിനാണ് പരമാത്മാവ് മനസ്സിലാക്കി തരുന്നത്. സംസ്ക്കാരം കൊണ്ടു പോകുന്നതും ആത്മാവാണ്. അവയവങ്ങളിലൂടെ ഞാൻ ആരാണ് എന്ന് പറയുന്നതും ആത്മാവാണ്. പക്ഷെ ആരും ആത്മാഭിമാനികളല്ല. ബാബ മനസ്സിലാക്കി തരുകയാണ് ആരാണോ ഭാരതത്തിൽ സൂര്യ ചന്ദ്ര വംശത്തിൽ ജീവിച്ചിരുന്നത് അവരാണ് ഈ സമയത്ത് ബ്രാഹ്മണരാകുന്നത് പിന്നീട് അവർ ദേവതകളാകും. ദേഹാഭിമാനികളായി ജീവിക്കുന്ന ശീലമാണ് ഇപ്പോൾ ആത്മാവിലുള്ളത്, ദേഹിഅഭിമാനിയായിരിക്കാൻ മറന്നു പോകുന്നുണ്ട് അതിനാൽ ഇടയ്ക്കിടക്ക് ബാബ പറയുകയാണ് ദേഹിഅഭിമാനിയായി മാറൂ. ആത്മാവ് തന്നെയാണ് ഭിന്ന ഭിന്ന വസ്ത്രങ്ങൾ ധാരണ ചെയ്ത് പാർട്ട് അഭിനയിക്കുന്നത്. ശരീരത്തിലുള്ളത് ആത്മാവിന് ഉപയോഗിക്കാനുള്ള അവയവങ്ങളാണ്. ഇപ്പോൾ ബാബ കുട്ടികളോട് പറയുകയാണ് മന്മനാഭവ: ബാക്കി കേവലം ഗീത പഠിച്ചതിലൂടെയൊന്നും രാജ്യഭാഗ്യം പ്രാപ്തമാകില്ല. നിങ്ങളെ ഈ സമയത്ത് ത്രികാലദർശികളാക്കി മാറ്റുകയാണ്. രാത്രി പകലിന്റെ വ്യത്യാസമില്ലേ. ബാബ മനസ്സിലാക്കി തരുകയാണ് ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനായിരുന്നു. ആരാണോ സൂര്യവംശത്തിലെ ദേവതകളായിരുന്നത് അവരിൽ ഇപ്പോൾ ഒരു ജ്ഞാനവുമില്ല. ജ്ഞാനം പ്രായലോപമാകും. സദ്ഗതിക്കു വേണ്ടിയാണ് ജ്ഞാനം. സത്യയുഗത്തിൽ ആരും ദുർഗതിയിൽ ഉണ്ടാകില്ല. അത് സത്യയുഗമാണ്. ഇപ്പോൾ കലിയുഗമാണ്. ഭാരതത്തിൽ ആദ്യം സൂര്യവംശത്തിൽ 8 ജന്മങ്ങൾ പിന്നീട് ചന്ദ്രവംശത്തിൽ 12 ജന്മങ്ങളും എടുക്കും. ഇപ്പോൾ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന ഈ ഒരു ജന്മം നിങ്ങളുടെ ഏറ്റവും നല്ല ജന്മമാണ്. നിങ്ങൾ പ്രജാപിതാ ബ്രഹ്മാമുഖ വംശാവലികളാണ്. ഇതാണ് സർവ്വോത്തമ ധർമ്മം. ദേവതാ ധർമ്മത്തെ പോലും സർവ്വോത്തമ ധർമ്മം എന്ന് പറയില്ല. ബ്രാഹ്മണ ധർമ്മമാണ് ഏറ്റവും ഉയർന്നത്. ദേവതകൾ പ്രാലബ്ധമാണ് അനുഭവിക്കുന്നത്.

ഇന്നുകാലത്ത് ധാരാളം സാമൂഹിക സേവകരുണ്ട്. നിങ്ങളുടേത് ആത്മീയ സേവനമാണ്. മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്നത് ഭൗതിക സേവനങ്ങളാണ്. ആത്മീയ സേവനം കേവലം ഒരു തവണയാണ് നടക്കുന്നത്. ആദ്യമൊന്നും ഈ സാമൂഹിക സേവകരൊന്നും ഉണ്ടായിരുന്നില്ല. രാജാ - റാണിമാരാണ് രാജ്യം ഭരിച്ചിരുന്നത്. സത്യയുഗത്തിൽ ദേവി ദേവതകളുണ്ടായിരുന്നു. നിങ്ങൾ പൂജ്യരായിരുന്നു പിന്നീട് പൂജാരികളായും മാറി. ലക്ഷ്മി നാരായണൻ ദ്വാപരത്തിൽ എപ്പോഴാണോ വാമ മാർഗ്ഗത്തിലേക്ക് പോകുന്നത് അപ്പോഴാണ് ക്ഷേത്രങ്ങൾ പണിയുന്നത്. ആദ്യമാദ്യം ശിവക്ഷേത്രങ്ങളാണ് പണിയുക. സർവ്വരുടേയും സദ്ഗതി ദാതാവായതു കൊണ്ട് തീർച്ചയായും ബാബക്ക് പൂജ ഉണ്ടാകുമല്ലോ. ശിവബാബ തന്നെയാണ് ആത്മാക്കളെ നിർവ്വികാരികളാക്കി മാറ്റുന്നത്. പിന്നെയാണ് ദേവതകളെ പൂജിക്കാൻ തുടങ്ങുന്നത്. നിങ്ങൾ പൂജ്യരായിരുന്നു പിന്നീട് നിങ്ങൾ തന്നെ പൂജാരികളായി മാറി. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ചക്രത്തെ ഓർമ്മിച്ചുക്കൊണ്ടിരിക്കു. ഏണിപ്പടി ഇറങ്ങി ഇറങ്ങി ഏറ്റവും താഴെ എത്തിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഉയരുന്ന കലയിലാണ്. പറയാറുണ്ടല്ലോ നിങ്ങളുടെ ഉയരുന്ന കലയിലൂടെ സർവ്വർക്കും നന്മ ഉണ്ടാകും. മുഴുവൻ ലോകത്തിലെ മനുഷ്യരെയും ഇപ്പോൾ ഉയരുന്ന കലയിലേക്ക് കൊണ്ടു വരുകയാണ്. പതിത പാവനൻ വന്ന് സർവ്വരെയും പാവനമാക്കി മാറ്റുന്നുണ്ട്. എപ്പോൾ സത്യയുഗത്തിലായിരുന്നോ അപ്പോൾ ഉയർന്ന കലയായിരുന്നു അതോടൊപ്പം ബാക്കി എല്ലാ ആത്മാക്കളും മുക്തിധാമത്തിലുമായിരിക്കും.

ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ് മധുരമധുരമായ കുട്ടികളെ എന്റെ ജന്മം ഭാരതത്തിലാണ് ഉണ്ടാവുക. ശിവബാബ വന്നിരുന്നു എന്ന് കീർത്തി പാടിയിട്ടുണ്ടല്ലോ. ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ്. ഇതിനെയാണ് പറയുന്നത് രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞമെന്ന്. സ്വരാജ്യം പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് യജ്ഞം രചിച്ചിരിക്കുന്നത്. വിഘ്നങ്ങൾ ഉണ്ടാകുമായിരുന്നു, ഇപ്പോഴും ഉണ്ടല്ലോ. മാതാക്കളുടെ മുകളിൽ എത്ര അത്യാചാരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. പറയുന്നുണ്ട് ബാബ ഇവർ ഞങ്ങളെ അപമാനിക്കുന്നു എന്ന്. ബാബ ഇവർ ഞങ്ങളെ വിടുന്നില്ല, ഞങ്ങളെ രക്ഷിക്കു എന്നെല്ലാം പറയുന്നുണ്ട്. ദ്രൗപദിയെ രക്ഷിച്ചതായി കാണിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ 21 ജന്മങ്ങളിലേക്ക് വേണ്ടി പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്ത് നേടുന്നതിന് വേണ്ടിയാണ് വന്നിരിക്കുന്നത്. ഓർമ്മയുടെ യാത്രയിലിരുന്ന് സ്വയത്തെ പവിത്രരാക്കി മാറ്റുകയാണല്ലോ. പിന്നെയും വികാരത്തിലേക്ക് പോയാൽ കഴിഞ്ഞു, പാടെ വീണു പോകും അതുകൊണ്ടാണ് ബാബ പറയുന്നത് തീർച്ചയായും പവിത്രമായി ജീവിക്കണം എന്ന്. ആരാണോ കല്പം മുമ്പ് ആയിരുന്നത് അവരാണ് ഇപ്പോഴും പവിത്രമായി ജീവിക്കുന്നതിന്റെ പ്രതിജ്ഞ ചെയ്യുക. പിന്നെ ചിലർ പവിത്രമായിരിക്കുന്നു, ചിലർ പവിത്രമായിരിക്കുന്നുമില്ല. ഓർമ്മയാണ് മുഖ്യമായ കാര്യം. ഓർമ്മയിലിരിക്കുക, പവിത്രമായിരിക്കുക അതോടൊപ്പം സ്വദർശന ചക്രം കറക്കുകയാണെങ്കിൽ ഉയർന്ന പദവി കിട്ടും. വിഷ്ണുവിന്റെ രണ്ടു രൂപങ്ങളാണല്ലോ രാജ്യം ഭരിക്കുന്നത്. പക്ഷെ വിഷ്ണുവിന് കാണിച്ചിരിക്കുന്ന ശംഖും ചക്രവുമൊന്നും ദേവതകൾക്ക് ഉണ്ടായിരുന്നില്ല. ലക്ഷ്മി നാരായണനും ഉണ്ടായിരുന്നില്ല. സൂക്ഷ്മവതനത്തിലാണ് വിഷ്ണു വസിക്കുന്നത്, വിഷ്ണുവിന് ചക്രത്തിന്റെ ജ്ഞാനം ആവശ്യമില്ല. അവിടെ ആംഗ്യഭാഷയാണ് ഉള്ളത്. ഇപ്പോൾ നിങ്ങൾക്കറിയാം നിങ്ങൾ വസിച്ചിരുന്നത് ശാന്തിധാമത്തിലായിരുന്നു. അത് നിരാകാരി ലോകമാണ്. ഇപ്പോൾ ആത്മാവ് എന്താണ് എന്നത് പോലും മനുഷ്യർ അറിയുന്നില്ല. ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നും പറയുന്നുണ്ട്. തിളങ്ങുന്ന നക്ഷത്രമാണ്, ഭ്രുകുടിയിലാണ് ആത്മാവ് വസിക്കുന്നത് എന്നെല്ലാം പറയുന്നുണ്ട്. ഈ കണ്ണുകൾ കൊണ്ട് ആർക്കും ആത്മാവിനെ കാണാൻ സാധിക്കില്ല. ആര് എത്ര തന്നെ പ്രയത്നിച്ചാലും, കണ്ണാടി കൂട്ടിൽ ഒരു മനുഷ്യനെ അടച്ചിട്ട് ആത്മാവ് എങ്ങനെയാണ് വേർപെട്ട് പോകുന്നത് എന്ന് കാണാൻ പരിശ്രമിക്കുന്നുണ്ട് പക്ഷെ ആത്മാവ് എന്താണ്, എങ്ങനെയാണ് ശരീരത്തിൽ നിന്നും വേർപെടുന്നത് ഇതൊന്നും അറിയുന്നില്ല. ബാക്കി ആത്മാവ് നക്ഷത്ര സമാനമാണ് എന്നെല്ലാം പറയാറുണ്ട്. ദിവ്യദൃഷ്ടിയിലൂടെ മാത്രമേ ആത്മാവിനെ കാണാൻ സാധിക്കുകയുള്ളു. ഭക്തി മാർഗ്ഗത്തിൽ ധാരാളം പേർക്ക് സാക്ഷാത്കാരവും കിട്ടാറുണ്ട്. എഴുതിയിട്ടുണ്ട് അർജ്ജുനന് അഖണ്ഡ ജ്യോതിയുടെ സാക്ഷാത്കാരം കിട്ടി എന്ന്, അപ്പോൾ അത് സഹിക്കാൻ കഴിയുന്നില്ല എന്ന് അർജ്ജുനൻ പറഞ്ഞു എന്നെല്ലാം. ബാബ മനസ്സിലാക്കി തരുകയാണ് അത്രയും തേജോമയമായ ഒന്നും തന്നെയില്ല. ശരീരത്തിൽ ആത്മാവ് പ്രവേശിക്കുന്നത് പോലും അറിയാൻ കഴിയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം ബാബ ബ്രഹ്മാബാബയുടെ ശരീരത്തിലേക്ക് പ്രവേശിച്ച് എങ്ങനെയാണ് സംസാരിക്കുന്നത് എന്നത്. ആത്മാവ് വന്ന് സംസാരിക്കുന്നുണ്ട്, ഇതും ഡ്രാമയിൽ അടങ്ങിയതാണ്, ഇതിൽ ആരുടെയും ശക്തിയുടെ കാര്യമൊന്നുമില്ല. ആത്മാവ് ശരീരം ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്നതായി കാണുന്നതും സാക്ഷാത്കാരത്തിന്റെ കാര്യമാണ്. അത്ഭുതകരമായ കാര്യമല്ലേ. ബാബ പറയുകയാണ് - ഞാൻ സാധാരണ ശരീരത്തിലേക്കാണ് വരുന്നത്. ആത്മാക്കളെ വിളിക്കാറുണ്ടല്ലോ. മുമ്പെല്ലാം ആത്മാക്കളെ വിളിച്ച് അവരോട് പലതും ചോദിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ തമോപ്രധാനമായല്ലോ. ബാബ വരുന്നത് തന്നെ പതിതരെ പാവനമാക്കുന്നതിനാണ്. 84 ജന്മങ്ങൾ എന്ന് പറയുന്നുണ്ടല്ലോ അതിനാൽ മനസ്സിലാക്കണം ആരാണോ ആദ്യം വന്നത്, അവർ തന്നെയായിരിക്കും 84 ജന്മങ്ങൾ എടുത്തവർ. ശാസ്ത്രങ്ങളിൽ ലക്ഷക്കണക്കിനു വർഷങ്ങളുടെ കാര്യമാണ് പറയുന്നത്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ് - ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അയച്ചിരുന്നു. നിങ്ങൾ അവിടെ രാജ്യം ഭരിച്ചിരുന്നു. നിങ്ങൾ ഭാരതവാസികളെ സ്വർഗ്ഗത്തിലേക്ക് അയച്ചിരുന്നു. സംഗമത്തിൽ രാജയോഗം അഭ്യസിപ്പിച്ചിരുന്നു. ബാബ പറയുകയാണ് ഞാൻ കല്പത്തിന്റെ സംഗമയുഗത്തിലാണ് വരുന്നത്. എന്നാൽ ഗീതയിൽ യുഗയുഗങ്ങളിൽ വരുന്നു എന്നാണ് എഴുതിയിരിക്കുന്നത്.

ഇപ്പോൾ നിങ്ങൾക്കറിയാം ഏണിപ്പടി എങ്ങനെയാണ് കയറുന്നതും ഇറങ്ങുന്നതും എന്നത്. ഉയരുന്ന കലയും പിന്നെ താഴുന്ന കലയും. ഇപ്പോൾ ഇത് സർവ്വരുടേയും ഉയരുന്ന കലക്കുള്ള സംഗമയുഗമാണ്. എല്ലാവരും ഉയരുകയാണ്. എല്ലാവർക്കും മുകളിലേക്ക് പോകണം പിന്നീട് സ്വർഗ്ഗത്തിൽ പാർട്ട് അഭിനയിക്കുന്നതിന് നിങ്ങൾക്ക് വരണം. സത്യയുഗത്തിൽ രണ്ടാമതൊരു ധർമ്മമുണ്ടായിരുന്നില്ല. അതായിരുന്നു നിർവ്വികാരി ലോകം. പിന്നീട് ദേവി ദേവതകൾ വാമമാർഗ്ഗത്തിലേക്ക് പോയി സർവ്വരും വികാരികളാകും, യഥാ രാജാ റാണി തഥാ പ്രജ. ബാബ മനസ്സിലാക്കി തരുകയാണ് അല്ലയോ ഭാരതവാസികളെ നിങ്ങൾ നിർവ്വികാരി ലോകത്തിലായിരുന്നു. ഇപ്പോഴുള്ളത് വികാരി ലോകമാണ്. അനേക ധർമ്മങ്ങളുണ്ട് ബാക്കി ഒരു ദേവിദേവത ധർമ്മം മാത്രമില്ല. തീർച്ചയായും എപ്പോഴാണോ ഇല്ലാതിരിക്കുന്നത് അപ്പോഴാണല്ലോ വീണ്ടും സ്ഥാപന നടക്കുക. ബാബ പറയുകയാണ് ഞാൻ വന്ന് ബ്രഹ്മാവിലൂടെ ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. ഇവിടെ തന്നെയാണല്ലോ ചെയ്യുക. സൂക്ഷ്മ വതനത്തിൽ ചെയ്യില്ലല്ലോ. എഴുതിയിട്ടുണ്ട് ബ്രഹ്മാവിലൂടെ ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ രചന രചിക്കും. ഈ സമയത്ത് നിങ്ങളെ പാവനമാണെന്ന് പറയില്ല. ഇപ്പോൾ പാവനമായി മാറുകയാണ്. സമയമെടുക്കുമല്ലോ. പതിതത്തിൽ നിന്നും പാവനമാകുന്നത് എങ്ങനെയാണ്, ഇത് ഒരു ശാസ്ത്രങ്ങളിലുമില്ല. വാസ്തവത്തിൽ മഹിമ ഒരു ബാബക്കാണ് ഉള്ളത്. ആ അച്ഛനെ മറന്നതു കൊണ്ടാണ് അനാഥരായി മാറിയത്, യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും പറയുകയാണ് എല്ലാവരും ഒരുമിച്ച് എങ്ങനെയാണ് ഒന്നാവുക എന്നാണ്. സഹോദര - സഹോദരരാണല്ലോ. ബാബ അനുഭവിയാണ്. ബാബ തന്റെ ഭക്തിയും പൂർത്തിയാക്കി. ധാരാളം ഗുരുക്കൻമാരും ബ്രഹ്മാബാബക്കുണ്ടായിരുന്നു. ഇപ്പോൾ ബാബ പറയുകയാണ് അതെല്ലാം ഉപേക്ഷിക്കു. ഇപ്പോൾ എന്നെ നിങ്ങൾക്ക് കിട്ടിയല്ലോ. സർവ്വരുടേയും സദ്ഗതി ദാതാവ് ഒരു സത്യമായ ശ്രേഷ്ഠമായ അകാലനാണെന്ന് പറയാറില്ലേ. എന്നാൽ അവർക്ക് അർത്ഥം അറിയില്ല. ധാരാളം പഠിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ബാബ മനസ്സിലാക്കി തരുന്നുണ്ട് ഇപ്പോൾ എല്ലാവരും പതിതമാണ് പിന്നെ ഇതിനെ പാവന ലോകമാക്കി മാറ്റും. ഭാരതം അവിനാശിയാണ്. ഇത് ആർക്കും അറിയില്ല. ഭാരതത്തിന്റെ വിനാശം ഒരിക്കലും ഉണ്ടാകില്ല, ഒരിക്കലും പ്രളയവുമുണ്ടാകില്ല. കാണിക്കാറുണ്ട് സാഗരത്തിൽ ആലിലയിൽ ശ്രീകൃഷ്ണൻ വന്നു എന്നെല്ലാം - ഇപ്പോൾ ആലിലയിൽ കുട്ടിക്ക് വരാൻ സാധിക്കില്ലല്ലോ. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ വളരെ സുഖമായി ഗർഭത്തിൽ നിന്ന് ജനിക്കും. സത്യയുഗത്തിൽ ഗർഭക്കൊട്ടാരം എന്നാണ് പറയുക. ഇവിടെ ഗർഭജയിലാണ്. ആത്മാവിന് ആദ്യം തന്നെ സാക്ഷാത്കാരം കിട്ടും. ഈ ശരീരം വിട്ട് അടുത്തതിലേക്ക് പോകണം എന്നതും അറിയും. അവിടെ എല്ലാവരും ആത്മാഭിമാനിയായിരിക്കും. മനുഷ്യർക്ക് രചയിതാവിന്റെയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് അറിയില്ല. ഇപ്പോൾ നിങ്ങൾക്ക് അറിയാം ബാബയാണ് ജ്ഞാന സാഗരനാണ്. നിങ്ങൾ മാസ്റ്റർ സാഗരമാണ്. നിങ്ങൾ (മാതാക്കൾ) നദികളാണ് , ഈ ഗോപൻമാർ ജ്ഞാന മാനസരോവരമാണ്. ഇവർ ജ്ഞാന നദികളുമുണ്ട് അതോടൊപ്പം സരോവരങ്ങളുമുണ്ട്. പ്രവൃത്തി മാർഗ്ഗവും വേണമല്ലോ. നിങ്ങളുടേത് പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. ഇപ്പോൾ പതിതമാണ്. ബാബ പറയുകയാണ് നിങ്ങൾ ആത്മാക്കളാണ് ഇത് എപ്പോഴും സദാ ഓർമ്മയിൽ വെക്കണം. ഒരു ബാബയെ ഓർമ്മിക്കു. ബാബ ആജ്ഞ നൽകിയിട്ടുണ്ട് ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. ഈ കണ്ണുകളിലൂടെ എന്തെല്ലാം കാണുന്നുവോ അതെല്ലാം നശിക്കും അതുകൊണ്ടാണ് ബാബ പറയുന്നത് മൻമനാഭവ, മദ്ധ്യാജി ഭവ. ഈ ശ്മശാനത്തെ മറന്നോളു. മായയുടെ കൊടുങ്കാറ്റുകൾ ധാരാളം വരും, ഇതിൽ ഭയക്കരുത്. ധാരാളം കൊടുങ്കാറ്റുകൾ വരും പക്ഷെ കർമ്മേന്ദ്രിയങ്ങളിലൂടെ അങ്ങനെയുള്ള കർമ്മം ചെയ്യരുത്. നിങ്ങൾ ബാബയെ മറക്കുമ്പോഴാണ് കൊടുങ്കാറ്റ് വരുന്നത്. ഈ ഓർമ്മയുടെ യാത്ര ഒരു തവണയാണ് നടക്കുന്നത്. മനുഷ്യർ ചെയ്യുന്നത് മൃത്യു ലോകത്തിലെ യാത്രകളാണ്, അമരലോകത്തിന്റെ യാത്ര ഇതാണ്. അതിനാൽ ബാബ പറയുകയാണ് ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്.

കുട്ടികളെ, ശിവജയന്തിയുടെ ആശംസ നേരുന്നതിനായി എത്ര സന്ദേശങ്ങളാണ് അയക്കുന്നത് അയക്കുന്നത്. ബാബ പറയുകയാണ് തതത്ത്വം. നിങ്ങൾ കുട്ടികൾക്കും ബാബ ആശംസ നൽകുകയാണ്. വാസ്തവത്തിൽ നിങ്ങൾക്ക് ആശംസ നൽകുന്നത് എന്തുകൊണ്ടെന്നാൽ മനുഷ്യനിൽ നിന്നും ദേവതയാകാൻ പോകുന്നത് നിങ്ങളാണ്. ആരാണോ പദവിയോടു കൂടി വിജയിക്കുന്നത് അവർക്ക് കൂടുതൽ മാർക്കും അതോടൊപ്പം നല്ല നമ്പറും കിട്ടും. ബാബ നിങ്ങൾക്ക് ആശംസ നൽകുകയാണ് ഇപ്പോൾ നിങ്ങൾ രാവണന്റെ ചങ്ങലയിൽ നിന്നും മുക്തരാകും. എല്ലാ ആത്മാക്കളും പട്ടങ്ങളാണ്. എല്ലാവരുടേയും ചരട് ബാബയുടെ കൈയിലാണ്. ബാബ എല്ലാവരേയും കൂട്ടി കൊണ്ടു പോകും. സർവ്വരുടേയും സദ്ഗതി ദാതാവാണ്. നിങ്ങൾ സ്വർഗ്ഗത്തിന്റെ രാജ്യാധികാരം പ്രാപ്തമാക്കുന്നതിന് പുരുഷാർത്ഥം ചെയ്യുകയാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പദവിയോടെ വിജയിക്കുന്നതിന് വേണ്ടി ഒരു ബാബയെ ഓർമ്മിക്കണം, ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. ഈ കണ്ണുകളിലൂടെ എന്തെല്ലാം കാണുന്നുവോ, അതിനെ കണ്ടിട്ടും കാണാതിരിക്കണം.

2) നമ്മൾ അമരലോകത്തിലേക്കുള്ള യാത്രയിലാണ് അതിനാൽ മൃത്യുലോകത്തിന്റെ ഒന്നും ഓർമ്മയുണ്ടാകരുത്. ഈ കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്, ഇതിൽ ശ്രദ്ധിക്കണം.

വരദാനം :-
നിങ്ങളുടെ അധ്യയന സ്വരൂപത്തിലൂടെ ശിക്ഷണം നൽകുന്ന ശിക്ഷാ സമ്പന്നവും യോഗ്യനുമായ ശിക്ഷകനായി ഭവിക്കട്ടെ.

സ്വന്തം ശിക്ഷാ സ്വരൂപത്തിലൂടെ ശിക്ഷണം നൽകുന്നവരാണ് യോഗ്യയതയുള്ള അധ്യാപകൻ. അവരുടെ സ്വരൂപം തന്നെ ശിക്ഷണങ്ങൾ നിറഞ്ഞതാകും. അവരുടെ നോട്ടവും പ്രവൃത്തികളും മറ്റുള്ളവർക്ക് ശിക്ഷണം നൽകും.സാകാര രൂപത്തിൽ ഓരോ ചുവടും ഓരോ പ്രവൃത്തിയും ശിക്ഷകന്റെ രൂപത്തിൽ പ്രായോഗികമായി കാണപ്പെടുന്നു,അതിനെ മറ്റൊരുവിധത്തിൽ ചരിത്രമെന്നു വിളിക്കുന്നു, വാക്കുകളിലൂടെ ഒരാളെ പഠിപ്പിക്കുന്നത് സാധാരണമാണ്, എന്നാൽ എല്ലാവർക്കും അനുഭവം വേണം. നിങ്ങളുടെ ശ്രേഷ്ഠ കർമ്മവും, ശ്രേഷ്ഠ സങ്കല്പത്തിന്റെ ശക്തിയുടെ അനുഭവും ചെയ്യിപ്പിക്കൂ.

സ്ലോഗന് :-
സങ്കല്പങ്ങളുടെ സിദ്ധി പ്രാപ്തമാക്കുന്നതിനായി ആത്മ ശക്തിയുടെ ഉയരത്തിൽ പറന്നു കൊണ്ടിരിക്കൂ.

അവ്യക്ത സൂചന-ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നമാകൂ.

സംഘടനയെ ഏകതയുടെ ചരടിൽ കോർക്കുന്നതിനായി സംസാരത്തിന്റെ ശക്തിയിൽ പ്രത്യേകമായി ശ്രദ്ധ നൽകൂ. വാക്കുകൾ നിർമ്മലമായിരിക്കണംകുറച്ച് സംസാരിക്കുക, പതുക്കെ സംസാരിക്കുക,മധുരമായി സംസാരിക്കുക. ബഹുമാനത്തോടെ സംസാരിക്കുക. ഇതുവരെ വാക്കുകൾ കൂടുതലും സാധാരണമായിരുന്നു, അലൗകീക വാക്കുകൾ ആയിരിക്കണം,ഫരിശ്തകളുടെ വാക്കുകളായിരിക്കണം. ഇപ്പോൾ ഇതിനു അടിവരയിടുക, അപ്പോൾ പ്രത്യക്ഷത ഉണ്ടാകും.