സ്വഉപകാരിയായി അപകാരിക്കു
മേലും ഉപകാരം ചെയ്യൂ, സര്വ്വശക്തി, സര്വ്വഗുണസമ്പന്ന ബഹുമാന ദാതാവാകൂ
ഇന്ന് സ്നേഹത്തിന്റെ സാഗരം
തന്റെ നാനാഭാഗത്തെയും സ്നേഹി കുട്ടികളെ കണ്ട് ഹര്ഷിതമാകുകയാണ്. സാകാര രൂപത്തില്
സന്മുഖത്താകട്ടെ, സ്ഥൂലരൂപത്തില് ദൂരെയിരിക്കുകയാകട്ടെ എന്നാല് സ്നേഹം,
എല്ലാവര്ക്കും ബാബയുടെ അടുത്തിരിക്കുകയാണ് ഈ അനുഭവം ചെയ്യിക്കുന്നു. ഓരോ
കുട്ടികളുടെയും സ്നേഹം ബാബയെ സമീപം അനുഭവം ചെയ്യിക്കുകയാണ്. താങ്കളെല്ലാ
കുട്ടികളും ബാബയുടെ സ്നേഹത്തില് സന്മുഖത്ത് എത്തിച്ചേര്ന്നിരിക്കുന്നു. ബാപ്ദാദ
കണ്ടു ഓരോ കുട്ടികളുടെയും ഹൃദയത്തില് ബാപ്ദാദയുടെ സ്നേഹം അടങ്ങിയിട്ടുണ്ട്.
ഓരോരുത്തരുടെയും ഹൃദയത്തില് എന്റെ ബാബ ഇതേ സ്നേഹത്തിന്റെ ഗീതം മുഴങ്ങുകയാണ്.
സ്നേഹം തന്നെയാണ് ഈ ദേഹത്തില് നിന്നും ദേഹത്തിന്റെ സംബന്ധത്തില് നിന്നും
വേറിട്ടതാക്കുന്നത്. സ്നേഹം തന്നെയാണ് മായാജീത്താക്കുന്നത്. എവിടെ ഹൃദയത്തിന്റെ
സ്നേഹമുണ്ടോ അവിടെ മായ ദൂരെ നിന്നേ ഓടിപ്പോകുന്നു. സ്നേഹത്തിന്റെ വിഷയത്തില്
എല്ലാ കുട്ടികളും പാസാണ്. ഒന്നാണ് സ്നേഹം, രണ്ടാമതാണ് സര്വശക്തിവാന് ബാബയിലൂടെ
സര്വശക്തികളുടെ ഖജനാവ്.
അപ്പോള് ഇന്ന് ബാപ്ദാദ ഒരു
വശത്ത് സ്നേഹം കാണുകയാണ്,മറുവശത്ത് ശക്തിസേനയുടെ ശക്തികളെ കാണുകയാണ്. എത്രത്തോളം
സ്നേഹം അടങ്ങിയിട്ടുണ്ടോ അത്രയും തന്നെ സര്വ്വ ശക്തികളും അടങ്ങിയിട്ടുണ്ടോ?
ബാപ്ദാദ എല്ലാ കുട്ടികള്ക്കും ഒരേപോലെ സര്വ്വശക്തികളും നല്കിയിട്ടുണ്ട്
മാസ്റ്റര് സര്വ്വശക്തിവാന് ആക്കിയിട്ടുണ്ട്. ചിലരെ സര്വ്വശക്തിവാന്, ചിലരെ
ശക്തിവാന് അല്ല ആക്കിയിട്ടുള്ളത്. താങ്കള് എല്ലാവരും തന്നെ തന്റെ സ്വമാനം
മാസ്റ്റര് സര്വ്വശക്തിവാന് എന്നു പറയുന്നു. അപ്പോള് ബാപ്ദാദ നാനാഭാഗത്തെയും
കുട്ടികളോട് ചോദിക്കുന്നു ഓരോരുത്തരും അവനവനില് സര്വ്വശക്തികളുടെയും അനുഭവം
ചെയ്യുന്നുണ്ടോ? സദാ സര്വ്വശക്തികള്ക്കും മേല് അധികാരമുണ്ടോ? സര്വ്വശക്തികള്
ബാപ്ദാദയുടെ സ്വത്താണ് എങ്കില് തന്റെ സ്വത്തിനു മേല് അധികാരം ഉണ്ടോ? ഉണ്ടോ
അധികാരം? ടീച്ചേഴ്സ് പറയൂ അധികാരമുണ്ടോ? ആലോചിച്ചു പറയുക. പാണ്ഡവര് അധികാരമുണ്ടോ?
സദാ ഉണ്ടോ അതോ ഇടയ്ക്കിടെയാണോ? ഏതു സമയം ഏത് ശക്തിയുടെ ആവശ്യകതയാണോ അപ്പോള്
താങ്കള് ശക്തിസേനയുടെ ആജ്ഞയിലൂടെ ആ ശക്തി ഹാജരാകുന്നുണ്ടോ? സമയത്ത് പ്രഭു ഹാജര്
പറയുന്നുണ്ടോ? ആലോചിക്കു, നോക്കൂ, അധികാരി ആജ്ഞാപിക്കുക, ശക്തി പ്രഭോ ഹാജര്
പറയുക ഏതൊരു ശക്തിയുടെ ആഹ്വാനം ചെയ്യുമ്പോഴും, എങ്ങനെയുള്ള സമയത്തും,
എങ്ങനെയുള്ള പരിതസ്ഥിതിയിലും അങ്ങനെയുള്ള ശക്തി കാര്യത്തില് ഉപയോഗിക്കാന് കഴിയണം.
ഇങ്ങനെയുള്ള അധികാരി ആത്മാക്കളായോ? എന്തുകൊണ്ടെന്നാല് ബാബ സ്വത്ത് നല്കി,
സ്വത്തിനെ താങ്കള് തന്റെതാക്കിയല്ലോ! എങ്കില് അവനവന് മേല് അധികാരം ഉണ്ടാകുന്നു.
ഏത് സമയം ഏത് രീതിയിലൂടെ ആവശ്യമുണ്ടോ ആ സമയം കാര്യത്തില് ഉപയോഗപ്പെടട്ടെ.
ഉള്ക്കൊള്ളാനുള്ള ശക്തിയുടെ ആവശ്യകതയാണ് താങ്കള്ക്ക് ഉള്ളത് എന്ന് കരുതു,
ആജ്ഞാപിക്കുന്നു ഉള്ക്കൊള്ളാനുള്ള ശക്തിയോട്, അപ്പോള് താങ്കളുടെ ആജ്ഞ മാനിച്ച്
ശരി പ്രഭോ പറയുന്നുണ്ടോ? ഉണ്ടാകുന്നു എങ്കില് തലയാട്ടൂ, ശിരസ് കുലുക്കൂ.
ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുവോ അതോ സദാ ഉണ്ടാകുന്നുണ്ടോ? ഉള്ക്കൊള്ളാനുള്ള ശക്തി
ഹാജരാകുന്നു പക്ഷേ 10 തവണ ഉള്ക്കൊണ്ടു പതിനൊന്നാമത്തെ തവണ അല്പം
മേലുകീഴാകുന്നുണ്ടോ? സദാ സഹജമായി ഹാജരാകട്ടെ, സമയം കടന്നുപോയ ശേഷം വരരുത്, ഇത്
ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ സംഭവിച്ചു പോയി ഇങ്ങനെയാകരുത്. ഇതിനെയാണ്
പറയുന്നത് സര്വ്വശക്തികളുടെയും അധികാരി. ഈ അധികാരം ബാപ്ദാദ എല്ലാവര്ക്കും
നല്കിയിട്ടുണ്ട്. എന്നാല് കാണാന് കഴിയുന്നത് സദാ അധികാരി ആകുന്നതില് യഥാക്രമം
ആകുന്നു. സദാ സഹജമായി സ്വാഭാവികമായി ആകണം, സ്വഭാവമാകണം, അതിന്റെ വിധിയാണ് ബാബയെ
പ്രഭു എന്നും പറയാറുള്ളത് പോലെ പറയാറുണ്ട് പ്രഭു പ്രത്യക്ഷനാണ്. വിളിച്ചാല്
വിളിപ്പുറത്ത് എന്ന് പറയുന്നു. ഏതു കുട്ടിയാണ് പ്രഭുവിന്റെ ഓരോ ശ്രീമതത്തിലും
ശരി പ്രഭോ പറഞ്ഞ് പോകുന്നത്, അവര്ക്ക് മുന്നില് സര്വ്വശക്തികളും ശരി പ്രഭോ
പറയുന്നു. ഓരോ ആജ്ഞയിലും ശരി തയ്യാര്, ഓരോ ചുവടിലും ശരി തയ്യാര്. അഥവാ ഓരോ
ശ്രീമതത്തിലും ശരി തയ്യാറല്ലെങ്കില്, ഓരോ ശക്തികളും ഓരോ സമയത്തും ശരി പ്രഭോ
പറയുകയില്ല. അഥവാ ഇടയ്ക്കിടെ ബാബയുടെ ശ്രീമതം അഥവാ ആജ്ഞയെ പാലിക്കുന്നുവെങ്കില്
ശക്തികളും താങ്കളുടെ ഇടയ്ക്കിടെ ഹാജരാകാനുള്ള ആജ്ഞ പാലിക്കുന്നു. ആ സമയം
അധികാരിക്ക് പകരം അധീനരായി മാറുന്നു. അപ്പോള് ബാപ്ദാദ ഈ റിസള്ട്ട് പരിശോധിച്ചു
എന്താണ് കണ്ടത്? യഥാക്രമം ആണ്. എല്ലാവരും നമ്പര്വണ് അല്ല, നമ്പര്വാര് ആണ് സദാ
സഹജമാകുന്നില്ല. ഇടയ്ക്കിടെ സഹജമാകുന്നു ഇടയ്ക്ക് കുറച്ച് ബുദ്ധിമുട്ടി ശക്തി
പ്രത്യക്ഷമാകുന്നു.
ബാപ്ദാദ ഓരോ കുട്ടിയെയും
ബാപ്സമാനമായി കാണുവാന് ആഗ്രഹിക്കുന്നു. യഥാക്രമം ആയി കാണുവാന്
ആഗ്രഹിക്കുന്നില്ല താങ്കളെല്ലാവരുടെയും ലക്ഷ്യവും ബാപ്സമാനമാകുന്നതിന്റെതാണ്.
സമാനമാകുവാനുള്ള ലക്ഷ്യമാണോ അതോ യഥാക്രമം ആകുവാനുള്ള ലക്ഷ്യമാണോ? അഥവാ
ചോദിക്കുകയാണെങ്കില് എല്ലാവരും പറയും സമാനമാകണം. അപ്പോള് പരിശോധിക്കു ഒന്ന്
സര്വ്വ ശക്തികളും ഉണ്ടോ? സര്വ എന്നതിന് അടിവരയിടൂ. സര്വ്വ ഗുണങ്ങളുമുണ്ടോ?
ബാപ്സമാന സ്ഥിതി ഉണ്ടോ? ഇടയ്ക്ക് സ്വയത്തിന്റെ സ്ഥിതി ഇടയ്ക്ക് എന്തെങ്കിലും
പരസ്ഥിതി വിജയം പ്രാപ്തമാക്കുന്നില്ലല്ലോ? പരസ്ഥിതി അഥവാ വിജയം
പ്രാപ്തമാക്കുന്നുവെങ്കില് അതിന്റെ കാരണം അറിയുകയില്ലേ? സ്ഥിതി ദുര്ബലമാണ്,
അപ്പോള് പരിതസ്ഥിതിയ്ക്ക് യുദ്ധം ചെയ്യാന് സാധിക്കും. സദാ സ്വസ്ഥിതി വിജയി
ആയിരിക്കുക അതിനുള്ള മാര്ഗ്ഗമാണ് സ്വമാനത്തിന്റെയും ബഹുമാനത്തിന്റെയും സന്തുലനം.
സ്വമാനധാരി ആത്മാവ് സ്വതവേ തന്നെ ബഹുമാനം നല്കുന്ന ദാതാവായിരിക്കും. വസ്തവത്തില്
ആര്ക്കെങ്കിലും ബഹുമാനം നല്കുക നല്കല് അല്ല ബഹുമാനം നല്കുക അര്ത്ഥം നേടലാണ്.
ബഹുമാനം നല്കുന്നയാള് എല്ലാവരുടെയും ഹൃദയത്തില് സ്വതവേ തന്നെ മാനനീയരാകുന്നു.
ബ്രഹ്മാബാബയെ കണ്ടു ആദിദേവന് ആയിട്ടും ഡ്രാമയുടെ ആദ്യ ആത്മാവായിട്ടും സദാ
കുട്ടികള്ക്ക് ബഹുമാനം നല്കി. തന്നെക്കാളും അധികം കുട്ടികള്ക്ക് ബഹുമാനം
ആത്മാക്കളിലൂടെ നല്കിച്ചു, അതിനാല് ഓരോരോ കുട്ടികളുടെയും ഹൃദയത്തില് ബ്രഹ്മാബാബ
മാനനീയനായി. അപ്പോള് ബഹുമാനം നല്കിയോ അതോ ബഹുമാനം നേടിയോ? ബഹുമാനം നല്കുക
അര്ത്ഥം മറ്റുള്ളവരുടെ ഹൃദയത്തില് സ്നേഹത്തിന്റെ ബീജം മുളപ്പിക്കുക. വിശ്വത്തിന്
മുന്നിലും വിശ്വമംഗളകാരി ആത്മാവാണ്, ഇത് അപ്പോഴാണ് അനുഭവം ചെയ്യാന് സാധിക്കുക
എപ്പോഴാണോ ആത്മാക്കള്ക്ക് സ്നേഹത്തോടെ ബഹുമാനം നല്കുന്നത്.
അപ്പോള് ബാപ്ദാദ
വര്ത്തമാന സമയത്ത് ഓരോരുത്തര്ക്കും പരസ്പരം ബഹുമാനം നല്കുന്നതിനുള്ള ആവശ്യകത
കണ്ടു. ബഹുമാനം നല്കുന്നയാള് തന്നെ വിധാതാവായ ആത്മാവായി കാണപ്പെടുന്നു. ബഹുമാനം
നല്കുന്നവര് തന്നെയാണ് ബാപ്ദാദയുടെ ശ്രീമതം (ശുഭ ഭാവന, ശുഭകാമന) മാനിക്കുന്ന
ആജ്ഞാകാരി കുട്ടികള്. ബഹുമാനം നല്കുക തന്നെയാണ് ഈശ്വരിയ കുടുംബത്തിന്റെ
ഹൃദയത്തിന്റെ സ്നേഹം. ബഹുമാനിക്കുന്നവര്ക്ക് സ്വമാനത്തില് സഹജമായി തന്നെ സ്ഥിതി
ചെയ്യാന് സാധിക്കുന്നു. എന്തുകൊണ്ട്? ഏത് ആത്മാക്കള്ക്ക് ബഹുമാനം നല്കുന്നുവോ ആ
ആത്മാക്കളിലൂടെ എന്താണോ ഹൃദയത്തിന്റെ ആശീര്വാദങ്ങള് ലഭിക്കുന്നത്, ആ
ആശിര്വാദങ്ങളുടെ ഭണ്ഡാരം സ്വമാനത്തെ സഹജമായും സ്വതവേയും ഓര്മ്മയുണര്ത്തുന്നു.
അതിനാല് നാനാഭാഗത്തേയും കുട്ടികള്ക്ക് വിശേഷിച്ച് അടിവര ഇടീക്കുകയാണ്
ബഹുമാനദാതാവാകൂ.
ബാപ്ദാദയുടെ അടുക്കല്
ഏതൊരു കുട്ടി എങ്ങനെ വന്നാലും, ദുര്ബലമായി വന്നാലും, സംസ്കാരത്തിന് വശപ്പെട്ട്
വന്നാലും, പാപങ്ങളുടെ ഭാരവുമായി വന്നാലും, പല സംസ്കാരവും കൊണ്ടുവന്നാലും,
ബാപ്ദാദ ഓരോ കുട്ടികളെയും ഏത് ദൃഷ്ടിയോടെ കണ്ടു! എന്റെ നഷ്ടപ്പെട്ട് തിരികെ
കിട്ടിയ ഓമനകുട്ടിയാണ്, ഈശ്വരിയകുടുംബത്തിലെ കുട്ടിയാണ്. അപ്പോള് ബഹുമാനം നല്കി,
താങ്കള് സ്വമാന ധാരിയായി. അപ്പോള് അച്ഛനെ പിന്തുടരു. അഥവാ സഹജമായി
സര്വ്വഗുണസമ്പന്നനാകണമെങ്കില് ബഹുമാനദാതാവ് ആകൂ. മനസ്സിലായോ! സഹജം അല്ലേ!
സഹജമാണോ അതോ ബുദ്ധിമുട്ടാണോ? ടീച്ചര്മാര് എന്താണ് കരുതുന്നത്, സഹജമല്ലേ?
ചിലര്ക്ക് നല്കുന്നത് സഹജമാണ്, ചിലര്ക്ക് ബുദ്ധിമുട്ടാണ് അതോ എല്ലാവര്ക്കും
നല്കാന് സഹജമാണോ? താങ്കളുടെ ടൈറ്റില് ആണ് സര്വ്വ ഉപകാരി. അപകാരം
ചെയ്യുന്നവര്ക്ക് മേലും ഉപകാരം ചെയ്യുന്നവര്. അപ്പോള് പരിശോധിക്കു സര്വ്വ ഉപകാരി
ദൃഷ്ടി, വൃത്തി, സ്മൃതി ഉണ്ടോ? മറ്റുള്ളവര്ക്ക് ഉപകാരം ചെയ്യുക സ്വയത്തിന് തന്നെ
ഉപകാരം ചെയ്യലാണ്. അപ്പോള് എന്ത് ചെയ്യണം? ബഹുമാനം നല്കണ്ടേ! പല പല കാര്യങ്ങളുടെ
ധാരണ ചെയ്യുന്നതിനുള്ള പ്രയത്നം നടത്തുന്നു അതില് നിന്നും മോചിതരാകും.
എന്തെന്നാല് ബാപ്ദാദ കാണുന്നുണ്ട് സമയത്തിന്റെ ഗതി തീവ്രമാകുകയാണ്. സമയം
കാത്തിരിക്കുകയാണ്, അപ്പോള് താങ്കള് ഏവര്ക്കും തയ്യാറെടുപ്പ് നടത്തണം.
സമയത്തിന്റെ കാത്തിരിപ്പ് സമാപ്തമാക്കണം. എന്താ തയ്യാറാകണ്ടേ? തന്റെ
സമ്പൂര്ണ്ണതയുടെയും സമാനതയുടെയും ഗതി തീവ്രമാക്കണം. ചെയ്തുകൊണ്ടിരിക്കുകയാണ്
എന്നല്ല തീവ്രഗതിയെ പരിശോധിക്കു തീവ്രഗതിയുണ്ടോ?
ബാക്കി സ്നേഹത്താല് പുതിയ
പുതിയ കുട്ടികളും എത്തിച്ചേര്ന്നിട്ടുണ്ട്,ബാപ്ദാദ പുതിയ പുതിയ കുട്ടികളെ കണ്ട്
സന്തോഷിക്കുകയാണ്. ആരാണ് ആദ്യമായി വന്നിരിക്കുന്നത് അവര് കൈ ഉയര്ത്തു.
ധാരാളമുണ്ട്. എന്തായാലും അച്ഛന്റെ വീട്ടിലെത്തി, സ്വന്തം വീട്ടില്, ആശംസകള്. ശരി.
സേവനത്തിന്റെ ടേണ്
കര്ണാടകയുടേതാണ് : കര്ണാടകക്കാര് എണീക്കൂ.
സേവനത്തിന്റെ സ്വര്ണിമ അവസരത്തിന് ആശംസകള്. നോക്കൂ ആദ്യ നമ്പര് എടുത്തു എങ്കില്
ആദ്യ നമ്പറില് തന്നെ ഇരിക്കേണ്ടേ! പുരുഷാര്ത്ഥത്തില് വിജയി ആകുന്നതില്
എല്ലാത്തിലും ആദ്യ നമ്പര് നേടുന്നവര്. രണ്ടാമത്തെ നമ്പര് എടുക്കരുത് ഒന്നാമത്തെ
നമ്പര്. ഉണ്ടോ ധൈര്യം? ധൈര്യമുണ്ടോ? അപ്പോള് ധൈര്യം താങ്കളുടേത് ആയിരം മടങ്ങ്
സഹായം ബാബയുടെത്. നല്ല അവസരം എടുത്തു. തന്റെ പുണ്യത്തിന്റെ കണക്ക് വളരെ വളരെ
ശേഖരിക്കപ്പെട്ടു. നല്ലത്, കര്ണാടക മെഗാ പ്രോഗ്രാം ചെയ്തുവോ? ചെയ്തിട്ടില്ല,
എന്തുകൊണ്ട്? എന്തുകൊണ്ട് ചെയ്തില്ല? കര്ണാടകയ്ക്ക് എല്ലാത്തിലും ആദ്യത്തെ
നമ്പര് നേടണം. (ബാംഗ്ലൂരില് ചെയ്യും) ശരി, ആരെല്ലാം തന്നെ വലിയ പ്രോഗ്രാം
ചെയ്തുവോ അവര് എണീക്കൂ. എത്ര പരിപാടി ആയി? ( 8 10 എണ്ണം ആയിട്ടുണ്ട് ) അപ്പോള്
ബാപ്ദാദ വലിയ പരിപാടിക്കുള്ള വലിയ ആശംസ നല്കുകയാണ്. സോണ് എത്രയാണ്! ഓരോ സോണിനും
വലിയ പരിപാടി ചെയ്യണം, എന്തെന്നാല് താങ്കളുടെ പട്ടണത്തില് പരാതിക്കാര്
പരാതിപ്പെടുകയില്ല. വലിയ പ്രോഗ്രാമില് താങ്കള് പരസ്യവും വലുതായി ചെയ്യുമല്ലോ.
മീഡിയയിലൂടെ ആകട്ടെ, പോസ്റ്ററിലൂടെ ആകട്ടെ, തലക്കെട്ട് എല്ലാം ഭിന്നഭിന്ന
മാര്ഗത്തിലൂടെ ഉണ്ടാക്കുമ്പോള് പരാതി കുറഞ്ഞു പോകും. ബാപ്ദാദയ്ക്ക് ഈ സേവനം
ഇഷ്ടമാണ് പക്ഷേ... പക്ഷേ ഉണ്ട്. പരിപാടി വലുതായി ചെയ്തു അതിന് എന്തായാലും
ആശംസകള്. പക്ഷേ ഓരോ പരിപാടിയിലൂടെ ഏറ്റവും കുറഞ്ഞത് 108 ന്റെ മാല തയ്യാറാകണം.
അതെവിടെയാണ് ഉണ്ടായത്? ചുരുങ്ങിയത് 108 പരമാവധി 16000. എന്നാല് ഇത്രയും ഊര്ജ്ജം
ചെലവാക്കി ഇത്രയും സമ്പത്ത് ചെലവാക്കി അതിന്റെ റിസള്ട്ട് ഏറ്റവും ചുരുങ്ങിയത്
108 തയ്യാറാകണം. എല്ലാവരുടെയും വിലാസം താങ്കളുടെ പക്കല് ഉണ്ടായിരിക്കണം. വലിയ
പരിപാടിയില് ആരെയെല്ലാം കൊണ്ടുവരുന്നുവോ അവരുടെ അടുക്കല് അവരുടെ വിവരങ്ങള്
ഉണ്ടായിരിക്കും, അപ്പോള് അവരെ വീണ്ടും സമീപം കൊണ്ടുവരണം. ഇങ്ങനെയല്ല ഞങ്ങള്
ചെയ്തുവല്ലോ എന്നാല് എന്തൊരു കാര്യം ചെയ്യുന്നുവോ അതിന്റെ ഫലം പുറത്തുവരണമല്ലോ.
അപ്പോള് ഓരോ വലിയ പരിപാടി ചെയ്യുന്നവര്ക്കും ഈ റിസള്ട്ട് ബാപ്ദാദയ്ക്ക് നല്കണം.
ഭിന്നഭിന്ന സെന്ററുകളില് പോയാലും ഏത് പട്ടണത്തിലേതായാലും അവിടെ പോകാം പക്ഷേ
റിസള്ട്ട് പുറത്തുവരണം. ശരിയല്ലേ സാധിക്കില്ലേ! കുറച്ച് ശ്രദ്ധ നല്കിയാല്?
പുറത്തുവരും, 108 ഒന്നും തന്നെയല്ല. എന്നാല് റിസള്ട്ട് ബാപ്ദാദ കാണാന്
ആഗ്രഹിക്കുന്നു. ചുരുങ്ങിയത് വിദ്യാര്ത്ഥി ആകട്ടെ. സഹയോഗത്തില് മുന്നോട്ടു
വരട്ടെ, ആരാര് എത്ര പുറത്തു വരുന്നുണ്ട്, അത് ബാപ്ദാദ ഈ സീസണില് റിസള്ട്ട്
കാണാന് ആഗ്രഹിക്കുന്നു. ശരിയല്ലേ? പാണ്ഡവരെ ശരിയല്ലേ? അപ്പോള് കാണാം ആരാണ്
നമ്പര് വണ്?. എത്രതന്നെ പുറത്തു വന്നാലും, തീര്ച്ചയായും പുറത്തു വരട്ടെ. എന്താണ്,
പരിപാടി ഉണ്ടാകുന്നു എന്നാല് മുന്നോട്ടുള്ള സമ്പര്ക്കം അതില് കുറച്ച് ശ്രദ്ധ
കുറഞ്ഞുപോകുന്നു. ആരെങ്കിലുമൊക്കെ പുറത്തു വരുന്നത് വളരെ പ്രയാസപ്പെട്ടാണ്.
ബാക്കി കുട്ടികളുടെ ധൈര്യം കണ്ട് ബാപ്ദാദ സന്തുഷ്ടനാണ്. മനസ്സിലായോ. ശരി.
ശരി ഇപ്പോള് എല്ലാവരും ഒരു
സെക്കന്ഡില്, ഒരു സെക്കന്ഡ് ഒരു മിനിറ്റ് അല്ല, ഒരു സെക്കന്ഡില് ഞാന് മാലാഖയില്
നിന്നും ദേവതയാകുന്നു ഈ മനസാ ഡ്രില് സെക്കന്ഡില് അനുഭവം ചെയ്യു. ഇങ്ങനെയുള്ള
ഡ്രില് ദിവസത്തില് ഒരു സെക്കന്ഡില് വീണ്ടും വീണ്ടും ചെയ്യൂ. എങ്ങനെയാണ്
ശാരീരികമായ ഡ്രില് ശരീരത്തെ ശക്തിശാലിയാക്കുന്നത് അങ്ങനെ ഈ മനസ്സിന്റെ ഡ്രില്
മനസ്സിനെ ശക്തി ശാലിയാക്കുന്നതാണ്. ഞാന് മാലാഖയാണ് ഈ പഴയ ലോകം, പഴയ ദേഹം, പഴയ
ദേഹത്തിന്റെ സംസ്കാരത്തില് നിന്നും വേറിട്ട മാലാഖ ആത്മാവാണ്. ശരി!
നാനാ ഭാഗത്തെയും അതി
സ്നേഹി, സദാ സ്നേഹത്തിന്റെ സാഗരത്തില് അലിഞ്ഞിരിക്കുന്ന ആത്മാക്കള്ക്ക്, സദാ
സര്വ്വശക്തികളുടെയും അധികാരിയായ ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ ബാപ്സമാനാകുന്ന
ബാബയുടെ പ്രിയപ്പെട്ട ആത്മാക്കള്ക്ക്, സദാ സ്വമാനത്തില് കഴിയുന്ന ഓരോ ആത്മാവിനും
ബഹുമാനം നല്കുന്ന സര്വരുടെയും മാനനിയരാകുന്നവരായ ആത്മാക്കള്ക്ക്, സദാ സര്വ്വ
ഉപകാരി ആത്മാക്കള്ക്ക് ബാപ്ദാദയുടെ ഹൃദയത്തിന്റെ സ്നേഹ സ്മരണയും ഹൃദയത്തില്
നിന്നുള്ള ആശീര്വാദങ്ങളും സ്വീകരിച്ചാലും. ഒപ്പം ഒപ്പം വിശ്വത്തിന്റെ അധികാരി
ആത്മാക്കള്ക്ക് നമസ്തേ.
ദാദിജിയോട് :
ബഹുമാനം നല്കുന്നതില് നമ്പര് വണ് പാസ് ആണ്. നല്ലതാണ് എല്ലാ ദാദിമാരില് നിന്നും
മധുബന് ശോഭയാണ്. (സഭയോട്) എല്ലാവര്ക്കും ദാദിമാരില് നിന്നും ശോഭ നന്നായി
തോന്നുന്നില്ലേ. ദാദിമാരുടെ ശോഭയിലൂടെ മധുബനില് ശോഭ ഉണ്ടാകുന്നത് പോലെ, താങ്കള്
എല്ലാവരും ദാദിയല്ല ദീദിമാരും ദാദമാരും ആകണം. അപ്പോള് എല്ലാ ദീദിമാരും, എല്ലാ
ദാദമാരും എല്ലാവര്ക്കും ഇത് ചിന്തിക്കണം, ചെയ്യണം. എവിടെ കഴിയുകയാണെങ്കിലും ആ
സ്ഥലത്തെ ശോഭയാകണം. ദാദിമാരില് നിന്നും ശോഭയുണ്ടാകുന്നതുപോലെ എല്ലാ സ്ഥലത്തും
ശോഭ ഉണ്ടാകണം എന്തെന്നാല് ദാദിയ്ക്കു പിറകെ ദീദിമാരല്ലേ ഉള്ളത്, കുറവൊന്നും
അല്ല. ദാദമാരും ഉണ്ട് ദീദിമാരും ഉണ്ട്. അപ്പോള് ഒരു സെന്ററിലും വരണ്ടിരിക്കരുത്,
ശോഭ ഉണ്ടാകണം. താങ്കള് ഓരോരുത്തരും വിശ്വത്തെ ശോഭിപ്പിക്കുന്ന ആത്മാക്കളാണ്.
അപ്പോള് ഏതൊരു സ്ഥലത്ത് ആയിക്കോട്ടെ, ആ ശോഭയുടെ സ്ഥലം ദൃശ്യമാകണം. ശരിയല്ലേ?
എന്തെന്നാല് ലോകത്തില് പരിധിയുള്ള ശോഭയുണ്ട്, താങ്കള് ഓരോരുത്തരിലും
പരിധിയില്ലാത്ത ശോഭയാണ്. സ്വയം സന്തോഷം, ശാന്തി, അതീന്ദ്രിയ സുഖത്തിന്റെ
ശോഭയിലാകുമ്പോള് ആ സ്ഥലവും ശോഭയിലേക്ക് വരും, എന്തെന്നാല് സ്ഥിതിയിലൂടെ സ്ഥലത്ത്
അന്തരീക്ഷം പരക്കുന്നു. അപ്പോള് എല്ലാവര്ക്കും പരിശോധിക്കണം എവിടെയാണോ നാം
കഴിയുന്നത് അവിടെ ശോഭയുണ്ടോ? ഉദാസീനമല്ലല്ലോ? എല്ലാവരും സന്തോഷത്തില് നൃത്തം
ചെയ്തുകൊണ്ടിരിക്കുകയാണോ? ഇങ്ങനെയല്ലേ! താങ്കള് ദാദിമാരുടെ ജോലി ഇതല്ലേ!
ദീദിമാരും ദാദമാരും ഫോളോ ചെയ്യൂ. ശരി
എല്ലാ വശത്തു നിന്നും
ആരെല്ലാം സ്നേഹി കുട്ടികള് ബാപ്ദാദയെ ഹൃദയത്തില് ഓര്മ്മിക്കുന്നുണ്ടോ, അഥവാ
കത്തുകള്, ഇമെയിലിലൂടെ ഓര്മ്മ അയച്ചിട്ടുണ്ടോ ആ നാനാവശത്തുമുള്ള കുട്ടികളെ
ബാപ്ദാദ ദൂരെയല്ല കാണുന്നത്, എന്നാല് ഹൃദയസിംഹാസനത്തില് കാണുകയാണ്. ഏറ്റവും
സമീപം ഹൃദയമാണ്. അപ്പോള് ഹൃദയത്തില് നിന്നും ഓര്മ്മ നല്കുന്നവര്ക്ക്, ഓര്മ്മ
അയക്കുന്നവരല്ല എന്നാല് ഓര്മ്മയിലാണ്, ആ എല്ലാവരെയും ഹൃദയസിംഹാസനധാരിയായി
കാണുകയാണ്. പ്രതികരിക്കുകയാണ്. ദൂരെയിരുന്നും നമ്പര്വണ് തീവ്ര പുരുഷാര്ത്ഥി ഭവ.
വരദാനം :-
ആലസ്യത്തിന്റെ ഉറക്കത്തിന് വിട നല്കുന്നവരായ നിദ്രാജീത്ത് ചക്രവര്ത്തിയായി
ഭവിക്കട്ടെ.
സാക്ഷാത്കാരമൂര്ത്തിയായി
ഭക്തര്ക്ക് സാക്ഷാത്കാരം ചെയ്യിക്കുന്നതിന് വേണ്ടി നിദ്രാജിത്ത് ആകൂ.
വിനാശകാലത്തെ എപ്പോഴാണോ മറക്കുന്നത് അപ്പോള് ആലസ്യത്തിന്റെ ഉറക്കം വരുന്നു.
ഭക്തരുടെ വിളി കേള്ക്കൂ, ദുഖി ആത്മാക്കളുടെ ദു:ഖത്തിന്റെ വിളി കേള്ക്കൂ,
ദാഹിക്കുന്ന ആത്മാക്കളുടെ പ്രാര്ത്ഥനയുടെ ശബ്ദം കേള്ക്കു, എങ്കില് ഒരിക്കലും
ആലസ്യത്തിന്റെ ഉറക്കം വരികയില്ല. അപ്പോള് ഇനി സദാ ഉണര്ന്നിരിക്കുന്ന ജ്യോതിയായി
ആലസ്യത്തിന്റെ ഉറക്കത്തിന് വിട നല്കൂ, സാക്ഷാത്കാര മൂര്ത്തിയാകൂ.
സ്ലോഗന് :-
ശരീരം
മനസ്സ് ധനം, മനസ് വാക്ക് കര്മ്മം ഏതെങ്കിലും തരത്തിലൂടെ ബാബയുടെ കര്ത്തവ്യത്തില്
സഹയോഗിയാകു, എങ്കില് സഹജയോഗിയായി മാറും
അവ്യക്ത സൂചനകള് - സത്യതയും
സഭ്യതയും ആകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ
ബാബയെ ഗോഡ് ഈസ് ട്രൂത്ത്
എന്ന് പറയുന്നതുപോലെ സത്യതയാണ് ബാബയ്ക്ക് പ്രിയം. സത്യമായ ഹൃദയത്തില് പ്രഭു
സംപ്രീതനാണ്. അപ്പോള് ഹൃദയസിംഹാസനധാരി സേവനയുക്തരായ കുട്ടികളുടെ സംബന്ധ
സമ്പര്ക്കത്തില്, ഓരോ സങ്കല്പ്പത്തില്, വാക്കില് സത്യതയും ശുദ്ധതയും കാണപ്പെടും.
അവരുടെ ഓരോ സങ്കല്പം, ഓരോ വചനം സത്യമാകും.