മധുരമായ കുട്ടികളെ -
ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, തിരിച്ച് വീട്ടിലേയ്ക്ക് പോകണം, കലിയുഗ
അവസാനത്തിന് ശേഷം വീണ്ടും സത്യയുഗം ആവര്ത്തിക്കും, ഈ രഹസ്യം എല്ലാവര്ക്കും
മനസ്സിലാക്കി കൊടുക്കൂ.
ചോദ്യം :-
ആത്മാവ് പാര്ട്ടഭിനയിച്ചഭിനയിച്ച് ക്ഷീണിച്ച് പോയി, ക്ഷീണത്തിന്റെ പ്രധാന
കാരണമെന്താണ്?
ഉത്തരം :-
ഒരുപാട്
ഭക്തി ചെയ്തു, അനേക ക്ഷേത്രങ്ങള് പണിതു, പൈസ ചിലവഴിച്ചു,
ബുദ്ധിമുട്ടനുഭവിച്ചനുഭവിച്ച് ആത്മാവ് സതോപ്രധാനത്തില് നിന്ന് തമോപ്രധാനമായി.
തമോപ്രധാനമായതുകൊണ്ടാണ് ദുഖിതരായത്. ഏതെങ്കിലും കാരണം കൊണ്ട് കഷ്ടപ്പെടുമ്പോഴാണ്
ക്ഷീണിക്കുന്നത്. ഇപ്പോള് എല്ലാ ക്ഷീണവും അകറ്റുന്നതിന് വേണ്ടി ബാബ
വന്നിരിക്കുകയാണ്.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, അദ്ദേഹത്തിന്റെ
പേരെന്താണ്? ശിവന്. ഇവിടെ ആര് ഇരിക്കുകയാണെങ്കിലും കുട്ടികള്ക്ക് നല്ല രീതിയില്
ഓര്മ്മയുണ്ടായിരിക്കണം. ഈ നാടകത്തില് എന്താണോ എല്ലാവരുടെയും പാര്ട്ട്, അതിപ്പോള്
പൂര്ത്തിയാവുകയാണ്. നാടകം എപ്പോഴാണോ പൂര്ത്തിയാവുന്നത് അപ്പോള് എല്ലാ
അഭിനേതാക്കളും മനസ്സിലാക്കുന്നു നമ്മുടെ പാര്ട്ടിപ്പോള് പൂര്ത്തിയാവാന്
പോവുകയാണ്. ഇപ്പോള് വീട്ടിലേയ്ക്ക് പോകണം. ബാബയിപ്പോള് നിങ്ങള് കുട്ടികള്ക്കും
വിവേകം നല്കിയിരിക്കുന്നു, ഈ വിവേകം വേറെ ആരിലുമില്ല. ബാബയിപ്പോള് നിങ്ങളെ
വിവേകശാലികളാക്കി മാറ്റിയിരിക്കുന്നു. കുട്ടികളെ, ഇപ്പോള് നാടകം
പൂര്ത്തിയാവുകയാണ്, ഇപ്പോള് വീണ്ടും പുതിയ സൃഷ്ടിചക്രം ആരംഭിക്കുകയാണ്. പുതിയ
ലോകത്തില് സത്യയുഗമായിരുന്നു. ഇപ്പോള് പഴയ ലോകത്തില് ഈ കലിയുഗത്തിന്റെ അവസാനമാണ്.
ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ, ആര്ക്കാണോ ബാബയെ
ലഭിച്ചിട്ടുള്ളത്. പുതിയവരാരാണോ വരുന്നത് അവര്ക്കും ഇത് മനസ്സിലാക്കി കൊടുക്കണം-
ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, കലിയുഗ അന്ത്യത്തിന് ശേഷം വീണ്ടും സത്യയുഗം
ആവര്ത്തിക്കുന്നു. ആരെല്ലാമുണ്ടോ എല്ലാവര്ക്കും തിരിച്ച് വീട്ടിലേയ്ക്ക് പോകണം.
ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, ഇതിന് വേണ്ടി പ്രളയമുണ്ടാകുമെന്ന് മനുഷ്യര്
മനസ്സിലാക്കുന്നു. പഴയ ലോകത്തിന്റെ വിനാശം എങ്ങനെയാണുണ്ടാവുന്നതെന്ന്
നിങ്ങള്ക്കിപ്പോളറിയാം. ഭാരതമാണെങ്കില് അവിനാശീ ഖണ്ഡമാണ്, ബാബയും ഇവിടെയ്ക്ക്
തന്നെയാണ് വരുന്നത്. ബാക്കി എല്ലാ ഖണ്ഡവും നശിക്കും. ഈ ചിന്ത വേറെ ആരുടെ
ബുദ്ധിയിലും വരുക സാധ്യമല്ല. ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്,
ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ് വീണ്ടും ആവര്ത്തിക്കപ്പെടുന്നു. മുമ്പ്
നാടകത്തിന്റെ പേര് പോലും നിങ്ങളുടെ ബുദ്ധിയിലുണ്ടായിരുന്നില്ല. ഇത് സൃഷ്ടി
നാടകമാണ്, ഇതില് നമ്മെളെല്ലാവരും അഭിനേതാക്കളാണെന്ന് പറയാന് വേണ്ടി മാത്രം
പറയുമായിരുന്നു. ശരീരത്തെ അറിയുമായിരുന്നുവെന്ന് മുമ്പ് നമ്മള് പറയുമായിരുന്നു.
ബാബയിപ്പോള് പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ ബാബയെ ഓര്മ്മിക്കൂ.
ഇപ്പോള് നമുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം, അതാണ് മധുരമായ വീട്. നമ്മള്
ആത്മാക്കള് ആ നിരാകാരീ ലോകത്തില് വസിക്കുന്നവരാണ്. ഈ ജ്ഞാനം വേറെ ഒരു
മനുഷ്യരിലുമില്ല. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ഇപ്പോള് നമുക്ക് തിരിച്ച്
വീട്ടിലേയ്ക്ക് പോകണമെന്നറിയാം. പഴയ ലോകം അവസാനിക്കുമ്പോള് ഭക്തിയും അവസാനിക്കും.
ആദ്യമാദ്യം ആരാണ് വരുന്നത്, നമ്പര്വൈസായി ഈ ധര്മ്മങ്ങളെല്ലാം വരുന്നതെങ്ങനെയാണ്,
ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബ ഈ പുതിയ കാര്യങ്ങളെല്ലാം
മനസ്സിലാക്കി തരുന്നു. ഇത് വേറെ ആര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ബാബയും
ഒരു തവണയാണ് വന്ന് മനസ്സിലാക്കി തരുന്നത്. ജ്ഞാനസാഗരനായ ബാബ വരുന്നതും ഒരു തവണ
മാത്രമാണ് അപ്പോഴാണ് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും
ചെയ്യുന്നത്. ബാബയുടെ ഓര്മ്മയോടൊപ്പം ഈ ചക്രവും ബുദ്ധിയിലുണ്ടായിരിക്കണം.
ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, നമ്മള് വീട്ടിലേയ്ക്ക് പോകുന്നു.
പാര്ട്ടഭിനയിച്ചഭിനയിച്ച് നമ്മള് ക്ഷീണിച്ചു പോയിരിക്കുന്നു. പൈസയും ചിലവ്
ചെയ്തു, ഭക്തി ചെയ്ത് ചെയ്ത് നമ്മള് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി
മാറിയിരിക്കുന്നു. ലോകം തന്നെ പഴയതായി കഴിഞ്ഞു. നാടകം പഴയതെന്ന് പറയുമോ? ഇല്ല.
നാടകമൊരിക്കലും പഴയതാകുന്നില്ല. നാടകം എപ്പോഴും പുതിയത് തന്നെയാണ്. ഇത്
നടന്നുകൊണ്ടേയിരിക്കുന്നു. ബാക്കി ലോകം പഴയതാകുന്നു, നമ്മള് അഭിനേതാക്കള്
തമോപ്രധാന ദുഃഖികളാകുന്നു, ക്ഷീണിതരാകുന്നു. സത്യയുഗത്തിലൊരിക്കലും
ക്ഷീണിക്കുകയില്ല. ഏതെങ്കിലും കാര്യത്തില് ക്ഷീണിക്കുകയോ കഷ്ടപ്പെടുകയോ
ചെയ്യേണ്ട കാര്യമുണ്ടാകുന്നില്ല. ഇവിടെയാണെങ്കില് അനേക പ്രകാരത്തിലുള്ള
കഷ്ടപ്പാടുകള് കാണേണ്ടി വരുന്നു. ഈ പഴയ ലോകം അവസാനിക്കാന് പോവുകയാണെന്ന്
നിങ്ങള്ക്കറിയാം. സംബന്ധികളെയൊന്നും തന്നെ ഓര്മ്മ വരാന് പാടില്ല. ഒരു ബാബയെ
മാത്രം ഓര്മ്മിക്കണം, അതിലൂടെ വികര്മ്മം വിനാശമാകുന്നു, വികര്മ്മം
വിനാശമാകുന്നതിന് വേറെ ഒരു ഉപായവുമില്ല. ഗീതയിലും മന്മനാ ഭവയെന്ന അക്ഷരമുണ്ട്.
പക്ഷെ ആര്ക്കും അര്ത്ഥം മനസ്സിലാക്കാന് സാധിക്കുന്നില്ല. ബാബ പറയുകയാണ്- എന്നെയും
സമ്പത്തിനെയും ഓര്മ്മിക്കൂ. നിങ്ങള് വിശ്വത്തിന്റെ അവകാശികള് അര്ത്ഥം
അധികാരികളായിരുന്നു. ഇപ്പോള് നിങ്ങള് വിശ്വത്തിന്റെ അവകാശികളായി
മാറികൊണ്ടിരിക്കുകയാണ്. അതിനാല് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഇപ്പോള്
നിങ്ങള്കക്കയില് നിന്നും വജ്രസമാനമായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങളിവിടെ
വന്നിരിക്കുന്നത് തന്നെ ബാബയില് നിന്ന് സമ്പത്തെടുക്കാനാണ്.
നിങ്ങള്ക്കറിയാം എപ്പോഴാണോ കലകള് കുറയാന് തുടങ്ങുന്നത് അപ്പോള് പൂക്കളുടെ തോട്ടം
വാടാന് തുടങ്ങുന്നു. ഇപ്പോള് നിങ്ങള് പൂക്കളുടെ തോട്ടമായി മാറുകയാണ്. സത്യയുഗം
പൂന്തോട്ടമാണ് അതിനാല് എത്ര സുന്ദരമാണ് പിന്നീട് പതുക്കെ പതുക്കെ കല കുറഞ്ഞു
വരുന്നു. രണ്ട് കല കുറഞ്ഞു, പൂന്തോട്ടം വാടി പോയി. ഇപ്പോഴാണെങ്കില് മുള്ളുകളുടെ
കാടായി മാറിക്കഴിഞ്ഞു. ഇപ്പോള് നിങ്ങള്ക്കറിയാം ലോകത്തിനൊന്നും അറിയുകയില്ല. ഈ
ജ്ഞാനം നിങ്ങള്ക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പുതിയ ലോകത്തിന്
വേണ്ടിയുള്ള പുതിയ ജ്ഞാനമാണ്. പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നു.
ചെയ്യുന്നത് ബാബയാണ്. സൃഷ്ടിയുടെ രചയിതാവ് ബാബയാണ്. വന്ന് സ്വര്ഗ്ഗം രചിക്കൂ
എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നതും ബാബയെ തന്നെയാണ്. സുഖധാമം രചിക്കൂ അപ്പോള്
തീര്ച്ചയായും ദുഖധാമത്തിന്റെ വിനാശമുണ്ടാകുമല്ലോ. ബാബ ദിവസവും മനസ്സിലാക്കി
തന്നുകൊണ്ടിരിക്കുകയാണ്, അതിനെ ധാരണ ചെയ്ത് പിന്നീട് മനസ്സിലാക്കി കൊടുക്കണം.
ആദ്യമാദ്യം മനസ്സിലാക്കി കൊടുക്കേണ്ട മുഖ്യമായ കാര്യമാണ് - നമ്മുടെ അച്ഛനാരാണ്,
അച്ഛനില് നിന്നാണ് സമ്പത്ത് നേടേണ്ടത്. ഞങ്ങളുടെ ദുഃഖം ഇല്ലാതാക്കി സുഖം നല്കൂ
എന്ന് പറഞ്ഞ് ഭക്തിമാര്ഗ്ഗത്തിലും ഗോഡ് ഫാദറിനെ ഓര്മ്മിക്കുന്നുണ്ട്. അതിനാല്
നിങ്ങള് കുട്ടികളുടെ ബുദ്ധിയിലും സ്മൃതിയുണ്ടായിരിക്കണം. സ്ക്കൂളില്
വിദ്യാര്ത്ഥികളുടെ ബുദ്ധിയില് ജ്ഞാനമാണുണ്ടാവുക, വീടല്ല. വിദ്യാര്ത്ഥീ
ജീവിതത്തില് ജോലി-ഉത്തരവാദിത്വത്തിന്റെ കാര്യം ഉണ്ടായിരിക്കുകയില്ല. പഠിപ്പ്
തന്നെയാണ് ഓര്മ്മയുണ്ടായിരിക്കുക. ഇവിടെയാണെങ്കില് പിന്നെ കര്മ്മം ചെയ്ത്,
ഗൃഹസ്ഥ വ്യവഹാരത്തിലിരുന്ന്, ബാബ പറയുകയാണ് ഈ പഠിപ്പ് പഠിക്കൂ. സന്യാസിമാരെ പോലെ
വീടും കുടുംബവും ഉപേക്ഷിക്കൂയെന്ന് പറയുന്നില്ല. ഇത് രാജയോഗമാണ്. ഇത് പ്രവൃത്തി
മാര്ഗ്ഗമാണ്. നിങ്ങളുടെത് ഹഠയോഗമാണെന്ന് സന്യാസിമാരോടും നിങ്ങള്ക്ക് പറയാന്
സാധിക്കും. നിങ്ങള് വീടുപേക്ഷിക്കുന്നു, ഇവിടെ ആ കാര്യമില്ല. ഈ ലോകം തന്നെ എത്ര
മോശമാണ്. എന്തായിപ്പോയിരിക്കയാണ്! പാവങ്ങള്ക്കെല്ലാം എങ്ങനെയാണ് ജീവിക്കുന്നത്.
കാണുമ്പോള് തന്നെ അറപ്പ് വരുന്നു. പുറത്തു നിന്നും ഏതെങ്കിലും സന്ദര്ശകര്
വരുകയാണെങ്കില് അവര്ക്ക് നല്ല നല്ല സ്ഥലങ്ങള് കാണിക്കുന്നു, പാവങ്ങള് എങ്ങനെയാണ്
അഴുക്കില് ജീവിക്കുന്നത്, ഇതവര് കാണിച്ചു കൊടുക്കുന്നില്ല. ഇത് നരകം തന്നെയാണ്,
പക്ഷെ അതിലും വളരെ വ്യത്യാസമുണ്ടാകുമല്ലോ. സമ്പന്നര് എവിടെ ജീവിക്കുന്നു,
പാവങ്ങളെവിടെ ജീവിക്കുന്നു, കര്മ്മക്കണക്കുണ്ടല്ലോ. സത്യയുഗത്തില് ഇങ്ങനെയുള്ള
അഴുക്കൊന്നും ഉണ്ടാവുക സാധ്യമല്ല. അവിടെയും വ്യത്യാസമുണ്ടായിരിക്കുമല്ലോ. ചിലര്
സ്വര്ണ്ണത്തിന്റെ കൊട്ടാരമുണ്ടാക്കും, ചിലര് വെള്ളിയുടെ, ചിലര് ഇഷ്ടികയുടെ.
ഇവിടെയാണെങ്കില് എത്ര ഖണ്ഡങ്ങളാണ്. ഒരു യൂറോപ്പ് ഖണ്ഡം തന്നെ എത്ര വലുതാണ്.
അവിടെയാണെങ്കില് കേവലം നമ്മള് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതും ബുദ്ധിയില്
വരുകയാണെങ്കില് ഹര്ഷിത അവസ്ഥയുണ്ടാവും. വിദ്യാര്ത്ഥികളുടെ ബുദ്ധിയില് പഠിപ്പ്
മാത്രമേ ഓര്മ്മയുണ്ടായിരിക്കുകയുള്ളൂ - ബാബയും സമ്പത്തും. ഇതും മനസ്സിലാക്കി
കൊടുക്കണം ബാക്കി കുറച്ചു സമയമേയുള്ളൂ. അവരാണെങ്കില് പറയുന്നു ആയിരക്കണക്കിന്,
ലക്ഷക്കണക്കിന് വര്ഷമുണ്ടെന്ന്. 5000 വര്ഷത്തിന്റെ കാര്യം മാത്രമാണ്
ഇവിടെയുള്ളത്. ഇപ്പോള് നമ്മുടെ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന്
നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. ബാക്കി മുഴുവന് ലോകവും
അവസാനിക്കുന്നതാണ്. ഇത് പഠിപ്പാണല്ലോ. നമ്മള് വിദ്യാര്ത്ഥികളാണ്, ഭഗവാനാണ്
നമ്മളെ പഠിപ്പിക്കുന്നതെന്ന് ബുദ്ധിയിലോര്മ്മയുണ്ടായിരിക്കണം. അപ്പോള് എത്ര
സന്തോഷമുണ്ടായിരിക്കും. ഇത് എന്തുകൊണ്ടാണ് മറന്നുപോകുന്നത്. മായ വളരെ പ്രബലമാണ്,
മായ മറപ്പിക്കുകയാണ്. സ്ക്കൂളില് എല്ലാ വിദ്യാര്ത്ഥികളും
പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാനാണ് നമ്മളെ പഠിപ്പിക്കുന്നതെന്ന്
എല്ലാവര്ക്കുമറിയാം, പുറമെ അനേക പ്രകാരത്തിലുള്ള വിദ്യ പഠിക്കേണ്ടി വരുന്നു.
അനേക ടീച്ചര്മാര് ഉണ്ടായിരിക്കും. ഇവിടെയാണെങ്കില് ഒരേയൊരു ടീച്ചറാണ്, ഒരേയൊരു
പഠിപ്പുമാണ്. ബാക്കി സഹായിക്കാനുള്ള ടീച്ചര്മാര് തീര്ച്ചയായും വേണം. സ്ക്കൂള്
ഒന്ന് മാത്രമാണ്, ബാക്കിയെല്ലാം ശാഖകളാണ്, പഠിപ്പിക്കുന്നത് ഒരേയൊരു ബാബയാണ്.
ബാബ വന്ന് എല്ലാവര്ക്കും സുഖം നല്കുന്നു. നിങ്ങള്ക്കറിയാം- പകുതി കല്പം നമ്മള്
സുഖത്തിലിരിക്കും. അതിനാല് ഈ സന്തോഷവുമുണ്ടായിരിക്കണം, ശിവബാബ നമ്മളെ
പഠിപ്പിക്കുകയാണ്. ശിവബാബ സ്വര്ഗ്ഗത്തിന്റെ രചന രചിക്കുകയാണ്. നമ്മള്
സ്വര്ഗ്ഗത്തിന്റെ അധികാരികളാകുന്നതിന് വേണ്ടി പഠിക്കുകയാണ്. എത്ര സന്തോഷം
ഉള്ളിലുണ്ടായിരിക്കണം. ആ വിദ്യാര്ത്ഥികളും കഴിച്ചും കുടിച്ചും വീട്ടിലെ
ജോലികളെല്ലാം ചെയ്യുന്നു. അതെ, പഠിപ്പില് കൂടുതല് ശ്രദ്ധിക്കുന്നതിന് വേണ്ടി
ചിലര് ഹോസ്റ്റലില് താമസിക്കുന്നു. സേവനം ചെയ്യുന്നതിന് വേണ്ടി പെണ്കുട്ടികള്
പുറത്ത് താമസിക്കുന്നു. ഏതെല്ലാം വിധത്തിലാണ് മനുഷ്യര് വരുന്നത്. ഇവിടെ നിങ്ങള്
എത്ര സുരക്ഷിതമായാണിരിക്കുന്നത്. ആര്ക്കും ഉള്ളില് പ്രവേശിക്കാന് സാധിക്കില്ല.
ഇവിടെ ആരുടെയും കൂട്ടുകെട്ടില്ല. പതിതരുമായി സംസാരിക്കേണ്ട ഒരു കാര്യവുമില്ല.
നിങ്ങള്ക്ക് ആരുടെയും മുഖം നോക്കേണ്ട ആവശ്യം പോലുമില്ല. എന്നിട്ടും പുറത്ത്
താമസിക്കുന്നവര് വളരെ തീക്ഷ്ണമായി പോകുന്നു. എത്ര അത്ഭുതമാണ്, പുറത്ത്
താമസിക്കുന്നവര് അനേകരെ പഠിപ്പിച്ച്, തനിക്കു സമാനമാക്കി കൊണ്ടുവരുന്നു. ബാബ
വാര്ത്ത ചോദിക്കുകയാണ് - എങ്ങനെയാണ് രോഗികളെ കൊണ്ടു വരുന്നത്, ചിലര് വളരെ
കടുത്ത രോഗിയാണെങ്കില് 7 ദിവസത്തെ ഭട്ടിയിലിരുത്തുന്നു. ഇവിടെ ഒരു ശൂദ്രനെയും
കൊണ്ട് വരരുത്. ഇത് മധുബനാണ്, നിങ്ങള് ബ്രാഹ്മണരുടെ ഒരു ഗ്രാമം. ഇവിടെ ബാബ
നിങ്ങള് കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി തരുകയാണ്, വിശ്വത്തിന്റെ
അധികാരികളാക്കുകയാണ്. ഏതെങ്കിലും ശൂദ്രനെ കൊണ്ടുവരുകയാണെങ്കില് അവര് വൈബ്രേഷന്
മോശമാക്കി മാറ്റും. നിങ്ങള് കുട്ടികളുടെ പെരുമാറ്റവും വളരെ റോയലായിരിക്കണം.
മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക് വളരെയധികം സാക്ഷാത്ക്കാരമുണ്ടായികൊണ്ടിരിക്കും
- അവിടെ(സത്യയുഗത്തില്) എന്തെല്ലാം ഉണ്ടായിരിക്കും. മൃഗങ്ങള് പോലും വളരെ
നല്ലതായിരിക്കും. എല്ലാം നല്ല വസ്തുക്കളായിരിക്കും. സത്യയുഗത്തിലെ ഒരു വസ്തുവും
ഇവിടെയുണ്ടാവുക സാധ്യമല്ല. അവിടെ പിന്നെ ഇവിടുത്തെ വസ്തുക്കളും ഉണ്ടാവുക
സാധ്യമല്ല. നമ്മള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിന് വേണ്ടിയുള്ള പരീക്ഷ
പാസായികൊണ്ടിരിക്കുകയാണെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം. എത്രയും
പഠിക്കുന്നുവോ പിന്നെ പഠിപ്പിക്കും. ടീച്ചറായി മാറി മറ്റുള്ളവര്ക്ക് വഴി പറഞ്ഞു
കൊടുക്കുന്നു. എല്ലാവരും ടീച്ചര്മാരാണ്. എല്ലാവരെയും പഠിപ്പിക്കണം. ആദ്യമാദ്യം
ബാബയുടെ തിരിച്ചറിവ് നല്കി പറയണം ബാബയില് നിന്ന് ഈ സമ്പത്ത് ലഭിക്കുന്നു.
ബാബയാണ് ഗീത കേള്പ്പിക്കുന്നത്. കൃഷ്ണന് ബാബയില് നിന്ന് കേട്ട് ഈ പദവി നേടുന്നു.
പ്രജാപിതാ ബ്രഹ്മാവുണ്ടെങ്കില് ബ്രാഹ്മണരെയും ഇവിടെ ആവശ്യമാണ്. ബ്രഹ്മാവും
ശിവബാബയില് നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളിപ്പോള് വിഷ്ണുപുരിയിലേയ്ക
പോകുന്നതിന് വേണ്ടി പഠിക്കുകയാണ്. ഇതാണ് നിങ്ങളുടെ അലൗകിക വീട്. ലൗകികം,
പാരലൗകികം, പിന്നീട് അലൗകികം. പുതിയ കാര്യമല്ലേ. ഭക്തിമാര്ഗ്ഗത്തില് ആരും
ബ്രഹ്മാവിനെ ഓര്മ്മിക്കുന്നില്ല. ബ്രഹ്മാബാബയെന്ന് ആര്ക്കും പറയാനും അറിയില്ല.
ദുഖത്തില് നിന്ന് മോചിപ്പിക്കൂ എന്ന് പറഞ്ഞ് ശിവബാബയെ ഓര്മ്മിക്കുന്നു. അത്
പാരലൗകിക അച്ഛനാണ്, ഇത് പിന്നെ അലൗകികവും. ഇദ്ദേഹത്തെയാണ് നിങ്ങള്
സൂക്ഷ്മവതനത്തില് കാണുന്നത്. പിന്നെ ഇവിടെയും കാണുന്നു. ലൗകിക അച്ഛനെ ഇവിടെ
കാണാന് സാധിക്കുന്നു, പാരലൗകിക അച്ഛനെ പരലോകത്തില് മാത്രമേ കാണാന് സാധിക്കൂ. ഇത്
പിന്നെ അലൗകിക അത്ഭുതകരമായ അച്ഛനാണ്. ഈ അലൗകിക അച്ഛനെ അറിയുന്നതില്
ആശയക്കുഴപ്പത്തിലാകുന്നു. ശിവബാബയെ തന്നെയാണ് നിരാകാരനെന്ന് പറയുക. നിങ്ങള് പറയും
ശിവബാബ ബിന്ദുവാണ്. അഖണ്ഡജ്യോതി അഥവാ ബ്രഹ്മമെന്നവര് പറയുന്നു. അനേക
അഭിപ്രായമാണ്. നിങ്ങളുടെത് ഒരേയൊരു മതമാണ്. ഒരാളിലൂടെ ബാബ അഭിപ്രായം
നല്കാനാരംഭിച്ചു പിന്നീട് ഒരുപാട് വൃദ്ധിയുണ്ടാകുന്നു. അതിനാല് നിങ്ങള്
കുട്ടികളുടെ ബുദ്ധിയില് ഇതുണ്ടായിരിക്കണം - നമ്മളെ ശിവബാബ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പതിതത്തില് നിന്നും പാവനമാക്കികൊണ്ടിരിക്കുകയാണ്.
രാവണരാജ്യത്തില് തീര്ച്ചയായും പതിത തമോപ്രധാനമാവുക തന്നെ വേണം. പേര് തന്നെ
പതിതലോകമെന്നാണ്. എല്ലാവരും ദുഃഖിതരുമാണ് അതുകൊണ്ടാണ് ബാബാ, ഞങ്ങളുടെ ദുഃഖത്തെ
ഇല്ലാതാക്കി ഞങ്ങള്ക്ക് സുഖം നല്കൂ എന്ന് പറഞ്ഞ് ബാബയെ ഓര്മ്മിക്കുന്നത്. എല്ലാ
കുട്ടികളുടെയും അച്ഛന് ഒരേയൊരാളാണ്. ആ അച്ഛന് എല്ലാവര്ക്കും സുഖം നല്കുമല്ലോ.
പുതിയ ലോകത്തിലാണെങ്കില് സുഖം തന്നെ സുഖമാണ്. ബാക്കി എല്ലാവരും
ശാന്തിധാമത്തിലിരിക്കുന്നു. ഇത് ബുദ്ധിയിലുണ്ടായിരിക്കണം- ഇപ്പോള് നമ്മള്
ശാന്തിധാമത്തിലേയ്ക്ക് പോകും. എത്രയും സമീപത്തേയ്ക്ക് വരുന്നുവോ അപ്പോള്
ഇന്നത്തെ ലോകം എങ്ങനെയാണ്, നാളത്തെ ലോകം എങ്ങനെയായിരിക്കും, എല്ലാം
കണ്ടുകൊണ്ടിരിക്കും. സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി സമീപം കണ്ടുകൊണ്ടിരിക്കും.
അതിനാല് കുട്ടികള്ക്ക് മുഖ്യമായ കാര്യം മനസ്സിലാക്കി കൊടുക്കണം - നമ്മള്
സ്ക്കൂളിലിരിക്കുകയാണെന്ന് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. നമ്മളെ
പഠിപ്പിക്കുന്നതിന് ശിവബാബ ഈ രഥത്തില് സവാരി ചെയ്ത് വരുകയാണ്. ഇത് ഭാഗീരഥമാണ്.
ബാബ വരുന്നതും തീര്ച്ചയായും ഒരു തവണയാണ്. ഭാഗീരഥമെന്ന പേരെന്താണ്, ഇത്പോലും
ആര്ക്കും അറിയുകയില്ല.
ഇവിടെ നിങ്ങള് കുട്ടികള് ബാബയുടെ സന്മുഖത്ത് എപ്പോള് ഇരിക്കുകയാണെങ്കിലും ബാബ
വന്നുകഴിഞ്ഞുവെന്ന് ബുദ്ധിയിലോര്മ്മയുണ്ടായിരിക്കണം-നമുക്ക് സൃഷ്ടി ചക്രത്തിന്റെ
രഹസ്യം പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്,
ഇപ്പോള് നമുക്ക് തിരിച്ച് പോകണം. ഇത് ബുദ്ധിയില് വെയ്ക്കുക വളരെ സഹജമാണ് പക്ഷെ
ഇതുപോലും ഓര്മ്മിക്കാന് സാധിക്കുന്നില്ല. ഇപ്പോള് ചക്രം പൂര്ത്തിയാവുകയാണ്,
ഇപ്പോള് നമുക്ക് പോകണം പിന്നീട് പുതിയ ലോകത്തില് വന്ന് പാര്ട്ടഭിനയിക്കണം,
പിന്നീട് നമുക്ക് ശേഷം ഇന്നയിന്നവര് വരും. ഈ ചക്രം മുഴുവന് എങ്ങനെയാണ്
കറങ്ങുന്നതെന്ന് നിങ്ങള്ക്കറിയാം. ലോകം വൃദ്ധി പ്രാപിക്കുന്നതെങ്ങനെയാണ്.
പുതിയതില് നിന്നും പഴയതും പഴയതില് നിന്നും പുതിയതുമാകുന്നു.
വിനാശത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും കണ്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതി
ക്ഷോഭങ്ങളും ഉണ്ടാകും. ഇത്രയും ബോംബുകളെല്ലാം ഉണ്ടാക്കി വെച്ചിരിക്കുന്നു
അപ്പോള് അതെല്ലാം ഉപയോഗത്തില് കൊണ്ടുവരുമല്ലോ. ബാംബുകള് കൊണ്ട് തന്നെ ഇത്രയും
ഉപയോഗമുണ്ടാകും പിന്നീട് മനുഷ്യരുടെ യുദ്ധത്തിന്റെ ആവശ്യമുണ്ടാവില്ല. സൈന്യത്തെ
പിന്നീട് ഉപേക്ഷിച്ച് പോകും. ബോംബുകള് ഇട്ടു കൊണ്ടേപോകും. പിന്നീട് ഇത്രയും
മനുഷ്യര്ക്ക് ജോലിയില്ലാതാകുമ്പോള് വിശന്ന് മരിക്കില്ലേ. ഇതെല്ലാം
സംഭവിക്കേണ്ടത് തന്നെയാണ്. പിന്നീട് സൈന്യങ്ങളെല്ലാം എന്ത് ചെയ്യും.
ഭൂമികുലുക്കം ഉണ്ടായികൊണ്ടിരിക്കും, ബോംബുകള് വീണുകൊണ്ടിരിക്കും. പരസ്പരം
കൊന്നുകൊണ്ടിരിക്കും. രക്തരൂക്ഷിതമായ കളി ഉണ്ടാവണമല്ലോ. അതിനാല് എപ്പോള് ഇവിടെ
വന്ന് ഇരിക്കുന്നുണ്ടോ അപ്പോഴെല്ലാം ഈ കാര്യങ്ങള് ഓര്മ്മിക്കണം. ശാന്തിധാമം,
സുഖധാമത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. നമുക്കെന്താണ് ഓര്മ്മ വരുന്നതെന്ന്
ഹൃദയത്തോട് ചോദിക്കൂ. അഥവാ ബാബയുടെ ഓര്മ്മയില്ലായെങ്കില് ബുദ്ധി എവിടെയോ
അലയുകയാണ്. വികര്മ്മവും വിനാശമാവുകയില്ല, പദവിയും കുറഞ്ഞ് പോകും. ശരി, ബാബയുടെ
ഓര്മ്മ നില്ക്കുന്നില്ലായെങ്കില് ചക്രത്തെ സ്മരിക്കൂ അപ്പോള് സന്തോഷം
വര്ദ്ധിക്കും. പക്ഷെ ശ്രീമതത്തിലൂടെ നടക്കുന്നില്ല, സേവനവും ചെയ്യുന്നില്ലാ
എങ്കില് ബാപ്ദാദയുടെ ഹൃദയത്തില് കയറാന് സാധിക്കില്ല. സര്വ്വീസ്
ചെയ്യുന്നില്ലായെങ്കില് അനേകര്ക്ക് ബുദ്ധിമുട്ട് കൊടുത്തുകൊണ്ടിരിക്കുന്നു.
ചിലരാണെങ്കില് അനേകരെ തനിക്കു സമാനമാക്കി മാറ്റി ബാബയുടെയടുത്തേയ്ക്ക് കൂട്ടി
കൊണ്ടു വരുന്നു. അപ്പോള് ബാബ കണ്ട് സന്തോഷിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികകള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ
ഹര്ഷിതരായിരിക്കുന്നതിന് വേണ്ടി ബുദ്ധിയില് പഠിപ്പിനെയും പഠിപ്പിക്കുന്ന ബാബയെയും
ഓര്മ്മയുണ്ടായിരിക്കണം. കഴിച്ചും കുടിച്ചും എല്ലാ ജോലിയും ചെയ്തും പഠിപ്പില്
പൂര്ണ്ണ ശ്രദ്ധ നല്കണം.
2) ബാപ്ദാദയുടെ ഹൃദയത്തില്
കയറുന്നതിന് വേണ്ടി ശ്രീമതത്തിലൂടെ അനേകരെ തനിക്കു സമാനമാക്കുന്നതിനുള്ള സേവനം
ചെയ്യണം. ആരെയും ബുദ്ധിമുട്ടിക്കരുത്.
വരദാനം :-
അശരീരി
സ്ഥിതിയുടെ ഇഞ്ചക്ഷനിലൂടെ മനസ്സിനെ നിയന്ത്രിക്കുന്ന ഏകാഗ്രചിത്തരായി ഭവിക്കൂ
ഏതുപോലെയാണോ ഇന്നത്തെ
കാലത്ത് അഥവാ ആരെങ്കിലും നിയന്ത്രണത്തില് വരുന്നില്ല, വളരെ ശല്യമുണ്ടാക്കുന്നു,
ചഞ്ചലിതമാകുന്നു അഥവാ ഭ്രമിതരാകുന്നു എങ്കില് അവര്ക്ക് ഇങ്ങനെയുള്ള ഇഞ്ചക്ഷന്
ന.കുന്നു അതിലൂടെ അവര് ശാന്തമാകുന്നു. ഇതുപോലെ അഥവാ സങ്കല്പ ശക്തി താങ്കളുടെ
നിയന്ത്രണത്തില് വരുന്നില്ലെങ്കില് അശരീരി സ്ഥതിയുടെ ഇഞ്ചക്ഷന് നല്കൂ. പിന്നീട്
സങ്കല്പ ശക്തി വ്യര്ത്ഥമായി ഉയര്ന്ന് വരില്ല. സഹജമായും ഏകാഗ്രചിത്തമാകും.
എന്നാല് ബുദ്ധിയുടെ കടിഞ്ഞാണ് ബാബയ്ക്ക് നല്കിയതിന് ശേഷം അഥവാ
തിരിച്ചെടുക്കുകയാണെങ്കില് മനസ്സ് വ്യര്ത്ഥത്തിന്റെ പരിശ്രമത്തില് വീഴ്ത്തുന്നു.
ഇപ്പോള് വ്യര്ത്ഥത്തിന്റെ പരിശ്രമത്തില് നിന്ന് മുക്തമാകൂ.
സ്ലോഗന് :-
തന്റെ
പൂര്വ്വജ സ്വരൂപത്തെ സ്മൃതിയില് വച്ച് സര്വ്വ ആത്മാക്കളിലും ദയ കാണിക്കൂ.
അവ്യക്ത സൂചന - കമ്പൈന്ഡ്
രൂപ സ്മൃതിയിലൂടെ സദാ വിജയിയാകൂ
ഏതുപോലെയാണോ ശരീരവും
ആത്മാവും രണ്ടും കമ്പൈഡായി കര്മ്മം ചെയ്തുകൊണ്ടിരിക്കുന്നത്., അതുപോലെ കര്മ്മവും
യോഗവും രണ്ടും കമ്പൈന്ഡായിരിക്കണം. കര്മ്മം ചെയ്തുകൊണ്ട് ഓര്മ്മ മറക്കരുത്
അതുപോലെ ഓര്മ്മയില് ഇരുന്ന് കര്മ്മം മറക്കരുത് എന്തുകൊണ്ടെന്നാല് താങ്കളുടെ
ടൈറ്റില് തന്നെ കര്മ്മയോഗി എന്നാണ്. കര്മ്മം ചെയ്തുകൊണ്ടും ഓര്മ്മയില്
കഴിയുന്നവര് സദാ വേറിട്ടവരും പ്രിയപ്പെട്ടവരുമായിരിക്കും, ഭാരരഹിതരായിരിക്കും.
ജ്ഞാന സമ്പന്നതയോടൊപ്പം ഒപ്പം ശക്തി സമ്പന്ന സ്ഥിതിയിലും കഴിയൂ. ജ്ഞാന
സമ്പന്നതയും ശക്തി സമ്പന്നതയും ഈ രണ്ട് സ്ഥിതിയും സംയുക്തമായിരിക്കണം അപ്പോള്
സ്ഥാപനയുടെ കാര്യം തീവ്രഗതിയോടെ നടക്കും.