മധുരമായ കുട്ടികളെ- രാവണൻ
നിങ്ങളെ വളരെയധികം വേദനിപ്പിച്ചു, ഇപ്പോൾ ഭക്തരുടെ രക്ഷകനായ ഭഗവാൻ
വന്നിരിക്കുകയാണ്, നിങ്ങളുടെ വേദന ദൂരീകരിയ്ക്കാൻ.
ചോദ്യം :-
സത്പുത്രരായ കുട്ടികളുടെ മുഖ്യമായ രണ്ട് അടയാളങ്ങൾ കേൾപ്പിക്കൂ?
ഉത്തരം :-
1.സത്പുത്രരായ കുട്ടികൾ സദാ മാതാപിതാവിനെ ഫോളോ ചെയ്ത് ഹൃദയ സിംഹാസനധാരിയായി മാറും.
നല്ല പോലെ പുരുഷാർത്ഥത്തിൽ മുഴുകിയിരിക്കും. 2. അവർ ബാബയോട് വളരെയധികം സത്യമായ
ഹൃദയമുള്ളവരായിരിക്കും. സത്യമായ ഹൃദയമുള്ളവർ സദാ ശ്രീമത പ്രകാരം
നടക്കുന്നവരായിരിക്കും. അഥവാ ഉള്ളിൽ സത്യതയില്ലെങ്കിൽ ഓർമ്മയിൽ ഇരിക്കാൻ
സാധിക്കുകയില്ല.
ഗീതം :-
ഭോലാനാഥനേക്കാൾ വിചിത്രനായി ആരുമേയില്ല.....
ഓംശാന്തി.
മധുരമധുരമായ കുട്ടികൾ ഭക്തിമാർഗത്തിലെ ഈ ഗീതം കേട്ടില്ലേ. ഭക്തർക്ക് ഈ
ഗീതത്തിന്റെ അർത്ഥം അറിയുകയില്ല. നിങ്ങൾ ഭഗവാന്റെ കുട്ടികളായി മാറിയിരിക്കുകയാണ്.
ഭഗവാൻ ഭക്തരുടെ രക്ഷകനാണ്. നിങ്ങളും ഭക്തരുടെ രക്ഷകനാണ്. ഭക്തരെ രക്ഷിക്കുകയാണ്
ചെയ്യുന്നത്. ഏത് ആപത്തിലാണ് ഭക്തരെ രക്ഷിക്കുന്നതിനു വേണ്ടി ഭഗവാനെ വിളിച്ചു
കൊണ്ടിരിക്കുന്നത്? ഭക്തർക്ക് രാവണനാൽ വളരെയധികം ദു:ഖം ഉണ്ടാകുന്നുണ്ട്. രാവണ
സമ്പ്രദായം ദു:ഖങ്ങളാൽ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഭോലാനാഥനെ
ഓർമ്മിക്കുന്നത്. അവിടെയുള്ളവർ രാവണ സമ്പ്രദായത്തിലും ഇവിടെയുള്ളവർ രാമ
സമ്പ്രദായത്തിലുള്ളവരുമാണ്. നമ്മുടെ രക്ഷകനാരാണെന്ന് ഭക്തർക്ക് അറിയുകയില്ല.
ഭോലാനാഥനാണ് രക്ഷകൻ എന്ന് കേവലം പാടാറുണ്ട്. പക്ഷെ എന്തു രക്ഷയാണ് ചെയ്തതെന്ന്
ആർക്കും അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു,
ഭോലാനാഥനായ ശിവബാബ തന്നെയാണ് പതീതരായവരെ പാവനമാക്കി മാറ്റുന്നത്. ഭഗവാൻ എന്ന്
ആരെയാണ് പറയുന്നതെന്ന് ലോകത്തിലുള്ളവർക്ക് അറിയുകയില്ല. ഭഗവാനെ അറിയുകയാണെങ്കിൽ
ഭഗവാന്റെ രചനയുടെ ആദി മധ്യ അന്ത്യത്തേയും അറിയണം. ഭഗവാനെയും അറിയുന്നില്ല,
രചനയെയും അറിയുന്നില്ല. ഇങ്ങനെയുള്ള മനുഷ്യസമ്പ്രദായത്തെയാണ് അന്ധവിശ്വാസം എന്നു
പറയുന്നത്. മറു വശത്ത് നിങ്ങളാണ്, ദിവ്യദൃഷ്ടി ലഭിച്ചിട്ടുള്ളവർ. ഇപ്പോൾ
നിങ്ങളുടെ പേര് ബ്രഹ്മാകുമാരി ബ്രഹ്മാകുമാരൻ എന്നാണ്. ബോർഡിലും പേര്
വെച്ചിട്ടുണ്ട്- ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം. കേവലം
ബ്രഹ്മാകുമാരിമാർ മാത്രമല്ല ഇവിടെയുള്ളത്. പ്രജാപിതാ ബ്രഹ്മാവാണല്ലോ. പിതാവിന്റെ
അടുത്ത് ആൺകുട്ടികളും പെൺകുട്ടികളും രണ്ടുപേരും ഉണ്ടാകും. പ്രജാപിതാ ബ്രഹ്മാവിനു
തന്നെയാണ് ഇത്രയധികം കുട്ടികൾ ഉണ്ടായിരിക്കുക. അതിനാൽ ഇത് പരിധിയില്ലാത്ത
അച്ഛനാണെന്ന് മനസ്സിലാക്കണം. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ രചയിതാവ് നിരാകാരൻ
എന്നു പറയുന്ന ഒരു ബാബയാണെന്നറിയാം. അപ്പോൾ ഇത് പരിധിയില്ലാത്ത അച്ഛനായല്ലോ. ഇതും
കുട്ടികൾക്കറിയാം പരംപിതാ പരമാത്മാവാണ് ബ്രഹ്മാവിലൂടെ രചന രചിക്കുന്നത്. ഇതെല്ലാം
ബാബയുടെ രചനയാണ്. എല്ലാ മനുഷ്യരും വാസ്തവത്തിൽ ശിവവംശികളാണ്. ഇപ്പോൾ നിങ്ങൾ
കുട്ടികൾ വന്ന് പ്രജാപിതാവിന്റെ സന്താനങ്ങളായി മാറി. ഇതാണ് പുതിയ രചന. പരംപിതാ
പരമാത്മാവ് ബ്രഹ്മാവിലൂടെ രചന രചിച്ചതിനാൽ നിങ്ങളെ ബ്രഹ്മാകുമാരൻ, കുമാരി എന്നു
പറയുന്നു. ഇത്രയും പരിധിയില്ലാത്ത കുട്ടികളാണ് തീർച്ചയായും പരിധിയില്ലാത്ത
സമ്പത്ത് നേടുക തന്നെ ചെയ്യും. കുട്ടികൾക്കറിയാം നമ്മൾ പ്രജാപിതാ കുമാരീ
കുമാരന്മാരെ ശിവബാബ ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പറയുന്നു, നിങ്ങൾ എന്റെ
കുട്ടികളാണ്. നിങ്ങൾ ആത്മാക്കളെല്ലാം നിരാകാരനായിരുന്നു. പക്ഷെ സാകാരത്തിലാണ്
ജ്ഞാനം ആവശ്യം. നിങ്ങൾക്കറിയാമല്ലോ, നമ്മൾ ആദിസനാതന ദേവീദേവതാ ധർമ്മത്തിലേതാണ്.
ഇവിടെയാണ് ബ്രഹ്മാവിലൂടെ രചനയുണ്ടാകുന്നത്. ശിവജയന്തിയും ഇവിടെയാണ്
ആഘോഷിക്കുന്നത്. ഇവിടെ മഗധ ദേശത്തിൽ തന്നെയാണ് ജന്മമെടുക്കുന്നത്. ബാബ പറയുന്നു,
ഈ ദേശം വളരെ പവിത്ര സ്വർഗ്ഗമായിരുന്നു, ഇപ്പോൾ ഇതിനെ നരകം, മഗധ ദേശം എന്നാണ്
പറയുന്നത്. പിന്നീട് സ്വർഗ്ഗമുണ്ടാക്കണം. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഉണ്ട്
ശിവബാബ വീണ്ടും നമ്മളെ രാജയോഗം പഠിപ്പിച്ച് പവിത്രമാക്കി മാറ്റുകയാണ്.
പാടാറുണ്ട് പതിത പാവനൻ, ഭക്തരുടെ രക്ഷകനായ ഭഗവാൻ. ഭക്തർ തന്നെയാണ് വിളിക്കുന്നത്.
പതിതമായിട്ടു പോലും സ്വയത്തെ പതിതമാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ
മനസ്സിലാക്കി തരികയാണ് നിങ്ങളെല്ലാം പതിതമാണ്. പാവനലോകമെന്ന് സത്യയുഗത്തെയും
പതിത ലോകമെന്ന് കലിയുഗത്തെയുമാണ് പറയുന്നത്. ബാബ നിങ്ങൾക്ക് എല്ലാ സത്യവും
പറഞ്ഞു തരികയാണ്, ലക്ഷക്കണക്കിനു വർഷത്തെ ഒരു വസ്തുവും ഇല്ല. മനുഷ്യർ ഘോര
ഇരുട്ടിലാണ്. കലിയുഗം ഇപ്പോൾ ചെറിയ കുട്ടിയാണെന്നാണ് മനസ്സിലാക്കുന്നത്. മരണം
മുന്നിൽ നിൽക്കുകയാണെന്ന് നിങ്ങൾക്ക് അറിയാം. സംഗമത്തിൽ തന്നെയാണ് വെളിച്ചത്തെയും
ഇരുട്ടിനെയും വർണ്ണിക്കുന്നത്. ഇപ്പോൾ നിങ്ങൾ ഘോരമായ വെളിച്ചത്തിലേക്ക്
വന്നിരിക്കുകയാണ്. സത്യയുഗത്തിൽ നിങ്ങൾ ഇതിനെ കുറിച്ച് വർണ്ണിക്കാറില്ല. അവിടെ
ഈ ജ്ഞാനം തന്നെ ഉണ്ടായിരിക്കുകയില്ല. ഈ സമയം ബാബയിരുന്ന് കുട്ടികൾക്ക്
മനസ്സിലാക്കി തരികയാണ്, നിങ്ങൾ സത്യയുഗത്തിൽ സൂര്യവംശീ കുലത്തിലുള്ളവരായിരുന്നു.
പിന്നീട് അന്തിമത്തിൽ ശൂദ്രവംശീ കുലത്തിലേതായി മാറി. ഇപ്പോൾ വീണ്ടും ബ്രാഹ്മണ
വംശികളായി മാറിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ സർവ്വോത്തമ ബ്രാഹ്മണ കുലത്തിലേതാണ്.
നിങ്ങൾ ഉയർന്നതിലും ഉയർന്നവരാണ്. ഇത് ഈശ്വരീയ കുലമാണല്ലോ. ബാബയുടെ അടുത്തേക്ക്
വരുകയാണെങ്കിൽ ബാബ ചോദിക്കും, - ആരുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്? അപ്പോൾ
പറയും അച്ഛന്റെ അടുത്തേക്ക്. രണ്ടച്ഛനുണ്ട്, ഒന്ന് ലൗകിക അച്ഛൻ മറ്റൊന്ന്
പാരലൗകിക അച്ഛൻ. എല്ലാ സാലിഗ്രാമുകളുടെയും അച്ഛൻ ഒരേ ഒരു ശിവനാണ്. നിങ്ങളുടെ
ബുദ്ധിയിൽ ഇത് തുള്ളിയായി വീണു കൊണ്ടിരിക്കുന്നു. നമ്മൾ ഒരു അച്ഛന്റെ മക്കളാണ്,
ആ അച്ഛനിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. നിരാകാരൻ സാകാരത്തിലൂടെയാണ് സമ്പത്ത്
നൽകുന്നത്. ബാബ സ്വയം പറയുന്നു, ഞാൻ സാധാരണ ശരീരത്തിൽ വന്ന് പ്രവേശിക്കുകയാണ്.
ഇപ്പോൾ അച്ഛൻ കുട്ടികളോട് പറയുകയാണ് കുട്ടികളെ ദേഹീഅഭിമാനി ഭവ. സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കൂ. ഈ ദേഹം വിനാശിയാണ്, ആത്മാവ് അവിനാശിയാണ്. ആത്മാവിനു
തന്നെയാണ് 84 ജന്മമെടുക്കേണ്ടത്, അല്ലാതെ ദേഹത്തിനല്ല. ദേഹം
മാറിക്കൊണ്ടേയിരിക്കും. പിന്നീട് വേറെ മിത്രസംബന്ധികളെ ലഭിക്കും. ഇപ്പോൾ
ആത്മാക്കൾക്ക് പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്ത് നേടണം - പരംപിതാ
പരമാത്മാവിലൂടെ. നിങ്ങൾ തന്നെയാണ് കേട്ട് പിന്നീട് ധാരണ ചെയ്യുന്നത്. സംസ്ക്കാരം
നിങ്ങൾ ആത്മാവിൽ തന്നെയാണ്. ശരീരത്തിലാണ് സംസ്ക്കാരം എന്ന് പറയില്ല. ഇല്ല,
നിങ്ങൾ ആത്മാക്കളുടെ സംസ്ക്കാരമാണ് തമോപ്രധാനം. ഇപ്പോൾ അതിനെ മാറ്റണം. ശരീരം
കൽപതരു പോലെയാണെന്ന് പറയാറുണ്ടല്ലോ. ശരീരം കൽപ വൃക്ഷത്തിനു സമാനമായി മാറുന്നു.
ആയുസ്സും വളരെ ഉയർന്നതായിരിക്കും. നിങ്ങൾക്കറിയാമല്ലോ, ഇവിടെ ആയുസ്സ് വളരെ
കുറവാണ്. ചെറിയ ആയുസ്സിൽ തന്നെ ഇരിക്കെ ഇരിക്കെ അകാല മൃത്യു ഉണ്ടാകുന്നു. ഇപ്പോൾ
നിങ്ങൾ കാലനു മേൽ വിജയം നേടുകയാണ്. അവിടെ കാലൻ ഒരിക്കലും വിഴുങ്ങുകയില്ല.
സമയമാകാതെ ഒരിക്കലും ശരീരം ഉപേക്ഷിക്കുകയില്ല. നിങ്ങൾക്കറിയാമല്ലോ, ഇപ്പോൾ ഈ
ശരീരത്തിന് വാർദ്ധക്യം ബാധിച്ചിരിക്കുകയാണ്, ഇതിനെ ഉപേക്ഷിച്ച് പുതിയത് എടുക്കണം.
ശരീരമുപേക്ഷിക്കുന്ന സമയത്തും എല്ലാവരെയും അറിയിക്കാറുണ്ട്, ജന്മമെടുക്കുമ്പോഴും
എല്ലാവരെയും അറിയിക്കാറുണ്ട്. അവിടെ കരയുന്നതിന്റെ ആവശ്യം പോലും ഉണ്ടാകുന്നില്ല.
നിങ്ങൾക്ക് ഭ്രമരി വണ്ടിന്റെ ഉദാഹരണവും മനസ്സിലാക്കിത്തന്നല്ലോ. നിങ്ങൾ
ബ്രാഹ്മണ ബ്രാഹ്മണിമാരാണ്. ബ്രാഹ്മണിയും ഭ്രമരിവണ്ടും ഒരു പോലെയാണ്. ഭ്രമരി
വണ്ട് എന്തു ജോലിയാണോ ചെയ്യുന്നത് അതു തന്നെയാണ് നിങ്ങളും ചെയ്യുന്നത്.
അത്ഭുതമാണല്ലോ. ഭ്രമരിയുടെ ഉദാഹരണം, ആമയുടെ ഉദാഹരണം, സർപ്പത്തിന്റെയെല്ലാം
ശാസ്ത്രങ്ങളിൽ ഉണ്ട്. സന്യാസിമാർ മുതലായവരെല്ലാം ഈ ഉദാഹരണം നൽകാറുണ്ട്. ഇപ്പോൾ
നിങ്ങൾ കുട്ടികൾ ബാബയിലൂടെ ഇതെല്ലാം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.
ബാക്കിയെല്ലാം ഭക്തീമാർഗമാണ്. ഭൂതകാലത്തിലെ മഹിമ പാടുക, പിന്നീട് മഹിമയ്ക്ക്
യോഗ്യരാവുക. ഈ സമയത്തു തന്നെയാണ് ബാബ ഈ ശരീരത്തിലേക്ക് വരുന്നത്. ബ്രഹ്മാവിനെ
ഭഗവാൻ എന്നു പറയാൻ സാധിക്കുകയില്ല. ഇതെല്ലാം പിന്നീട് അന്ധവിശ്വാസമായി മാറുന്നു.
രാമനെയും കൃഷ്ണനെയും ഭഗവാൻ എന്നു മനസ്സിലാക്കുന്നവരും ഉണ്ട്. കൃഷ്ണനെയും രാമനെയും
പറയും സർവ്വവ്യാപിയാണെന്ന് . ചിലർ കൃഷ്ണന്റെ ഭക്തരും ചിലർ രാധയുടെ
ഭക്തരുമായിരിക്കും. രാധയുടെ ഭക്തർ പറയും സർവ്വത്ര രാധ തന്നെ രാധ. കൃഷ്ണന്റെ
ഭക്തർ പറയും എവിടെ നോക്കിയാലും കൃഷ്ണൻ തന്നെ കൃഷ്ണൻ. രാമന്റെ ഭക്തർ രാമൻ തന്നെ
രാമൻ എന്നു പറയും. രാമൻ കൃഷ്ണനെക്കാളും വലിയവനാണെന്ന് മനസ്സിലാക്കും. കാരണം
രാമനെ തേത്രായുഗത്തിലും കൃഷ്ണനെ ദ്വാപരയുഗത്തിലുമാണ് കാണിച്ചിരിക്കുന്നത്. എത്ര
അജ്ഞാനമാണ്. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി
തന്നുകൊണ്ടിരിക്കുകയാണ്. എത്രയധികം ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്,
തീർച്ചയായും പരിധിയില്ലാത്ത അച്ഛൻ ഉണ്ടായിരിക്കുമല്ലോ. നിങ്ങൾക്ക് ആരോടു
വേണമെങ്കിലും ചോദിക്കാൻ സാധിക്കും, പ്രജാപിതാ ബ്രഹ്മാവിന്റെ പേര് എപ്പോഴെങ്കിലും
കേട്ടിട്ടുണ്ടോ? ബാബയാണ് സ്വർഗത്തിന്റെ പുതിയ രചന രചിക്കുന്നത്. ബ്രഹ്മാവിലൂടെ
ബ്രാഹ്മണർ എന്നു പാടാറുണ്ട്. ഏതുവരെ നിങ്ങളെല്ലാ ബ്രാഹ്മണരും ബ്രഹ്മാവിന്റെ
മുഖവംശാവലി ബ്രാഹ്മണരായി മാറുന്നില്ലയോ അതുവരെയും ദാദയിൽ നിന്നും സമ്പത്തെടുക്കാൻ
സാധിക്കുകയില്ല. ബാബയിൽ നിന്നു തന്നെയാണ് പരിധില്ലാത്ത കുട്ടികൾക്ക്
പരിധില്ലാത്ത സമ്പത്ത് ലഭിക്കുന്നത്. സമ്പത്ത് എടുത്തിട്ടും ഉണ്ടായിരുന്നു,
സ്വർഗവാസിയായി മാറിയിട്ടുമുണ്ടായിരുന്നു. ഇപ്പോൾ നരകവാസിയായി മാറിക്കഴിഞ്ഞു.
ഇപ്പോൾ വീണ്ടും പ്രജാപിതാ ബ്രഹ്മാവിലൂടെ പരംപിതാ പരമാത്മാവ് വിഷ്ണുപുരി സ്വർഗം
രചിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. ശിവബാബ ചോദിക്കുന്നു- ആദ്യം
നിങ്ങൾക്ക് ഈ ജ്ഞാനം ഉണ്ടായിരുന്നോ? ബ്രഹ്മാവിന്റെ ആത്മാവും പറയുന്നുണ്ട്
എന്നിലും ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഞാനും വിഷ്ണുവിന്റെ പൂജാരിയായിരുന്നു.
ആരാണോ പൂജ്യരായായിരുന്നത് അവർ തന്നെയാണ് പൂജാരിയായി മാറിയത്. ഇപ്പോൾ ബാബ വീണ്ടും
വന്ന് പൂജാരിയിൽ നിന്നും പൂജ്യരാക്കി ദേവീദേവതകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
നിങ്ങൾ കുട്ടികൾക്ക് ഉള്ളിൽ സന്തോഷം ഉണ്ടായിരിക്കണം. എന്നെ പരംപിതാ പരമാത്മാവ്
വന്നാണ് ദത്തെടുത്തിരിക്കുന്നത്. മനുഷ്യൻ മനുഷ്യനെയാണല്ലോ ദത്തെടുക്കാറുള്ളത്.
ധാരാളം പേർ ഇങ്ങനെയുണ്ട്, അവർക്ക് സ്വന്തമായി കുട്ടികൾ ഇല്ലെങ്കിൽ അവർ
ദത്തെടുക്കാറുണ്ട്. ഇപ്പോൾ ബാബയ്ക്കറിയാം എന്റെ എല്ലാ കുട്ടികളും രാവണന്റെതായി
മാറിയിരിക്കുകയാണ്. അതിനാൽ എനിക്ക് വീണ്ടും ദത്തെടുക്കേണ്ടി വന്നിരിക്കുകയാണ്.
ബ്രഹ്മാവിലൂടെയാണ് തന്റെ കുട്ടികളെ ദത്തെടുക്കുന്നത്. ഈ ദത്തെടുക്കൽ എത്ര
അത്ഭുതകരമാണ്. നിങ്ങൾക്കും അറിയാം ശിവബാബ നമ്മളെ ബ്രഹ്മാവിലൂടെ
ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പറയുകയാണ്, ഞാൻ നിങ്ങൾ കുട്ടികൾക്ക്
പരിധിയില്ലാത്ത സമ്പത്ത് നൽകുന്നതിനു വേണ്ടി ദത്തെടുത്തിരിക്കുകയാണ്. ഈ
ബ്രഹ്മാവിന് നൽകാൻ സാധിക്കുകയില്ല. ഈ പ്രജാപിതാ ബ്രഹ്മാവും മനുഷ്യനാണല്ലോ.
മനുഷ്യന് ഈ ജ്ഞാനം നൽകാൻ സാധിക്കുകയില്ല. ജ്ഞാന സാഗരൻ നിരാകാരനായ പരംപിതാ
പരമാത്മാവു തന്നെയാണ് ഈ ജ്ഞാനം നൽകുന്നത്. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ
ജ്ഞാനസാഗരൻ എന്നു പറയുകയില്ല. ഇവർ 3 പേരുടെയും മഹിമ വേറെയാണ്. ജ്ഞാന സാഗരൻ
പതിതപാവനൻ ഒരു ബാബയാണ്. മുഴുവൻ ലോകത്തിലുള്ള മനുഷ്യരും ബാബയെ തന്നെയാണ്
വിളിക്കുന്നത്. ഇംഗ്ലീഷിലും പറയാറുണ്ട് ബാബ ലിബറേറ്ററാണ്. ആരിൽ നിന്നാണോ ദു:ഖം
ലഭിച്ചത് ആ ആളിൽ നിന്നും മുക്തമാക്കുകയാണ്. ബാബയും ഇവിടെ വന്ന് രാവണനിൽ
നിന്നുമാണ് മുക്തമാക്കുന്നത്. രാവണ രാജ്യവും ഇവിടെ തന്നെയാണ്. ഇവിടെ തന്നെയാണ്
രാവണനെ കത്തിക്കുന്നത്. കത്തിച്ചതിനു ശേഷം പറയും സ്വർണ്ണത്തിന്റെ ലങ്ക
കൊള്ളയടിക്കാൻ പോവുകയാണ്. അവർക്ക് ഒന്നും തന്നെ അറിയുകയില്ല. രാവണൻ എന്താണ്
വസ്തു, എവിടുത്തെ ശത്രുവാണ് രാവണൻ. രാമന്റെ സീതയെ തട്ടിക്കൊണ്ടു പോയി എന്നു
മനസ്സിലാക്കുന്നുണ്ട്. എന്നാൽ നമ്മൾ എല്ലാവരും സീതകളാണെന്ന്
മനസ്സിലാക്കുന്നില്ല. നമ്മൾ രാവണന്റെ ജയിലിൽ കുടുങ്ങിയിരിക്കുകയാണ്. കഥകൾ
ഇരുന്ന് കേൾപ്പിക്കുന്നുണ്ട് എന്നാൽ ഈ ജ്ഞാനം ആരിലും ഇല്ല. ശിവബാബ പറയുന്നു-
ഞാൻ ഈ ദൂരദേശത്തിലിരിക്കുന്നവൻ ഈ പരദേശത്തിലേക്ക് വന്നിരിക്കുകയാണ്. ഈ പതിതലോകം
പഴയതാണല്ലോ, ഇത് രാവണന്റെ ലോകമാണ്. വിളിക്കുന്നുണ്ട്, ബാബാ വരൂ, ഞങ്ങൾ
പതിതമായിക്കഴിഞ്ഞു. ബാബ പറയുന്നു എനിക്ക് പാവനമാക്കി മാറ്റാൻ ഈ പതിത
ലോകത്തിലേക്കു തന്നെ വരേണ്ടതായിട്ടുണ്ട്. അതും എനിക്ക് വരേണ്ടത് ഇങ്ങനെയുള്ള
ശരീരത്തിലക്കാണ്, ആരാണോ നമ്പർവൺ പാവനമായിരുന്നത്, സുന്ദരമായിരുന്നത്, അവരാണ്
ഇപ്പോൾ കറുത്തു പോയത്. എത്ര അത്ഭുതകരമായ കാര്യങ്ങളാണ്. എന്തുകൊണ്ടാണ് കൃഷ്ണനെ
ശ്യാമ സുന്ദരൻ എന്നു പറയുന്നത് ഇത് ആർക്കും അറിയുകയില്ല. ഒരു കൃഷ്ണനെ മാത്രമാണോ
സർപ്പം കൊത്തിയത്. സത്യയുഗത്തിൽ സർപ്പം മുതലായവയൊന്നും ഉണ്ടാവുകയില്ല. ഈ
അന്തിമജന്മത്തിൽ ഞാൻ കാരണം പവിത്രമായി മാറുകയാണെങ്കിൽ പവിത്രലോകത്തിന്റെ
അധികാരിയായി മാറും. കേവലം എന്നെ ഓർമ്മിക്കൂ, പവിത്രമായിമാറൂ. അള്ളാഹുവിനെ
ഓർമ്മിക്കൂ എന്നാൽ ചക്രവർത്തി പദവി നിങ്ങൾക്കാണ്. ഇത് സഹജരാജയോഗമാണ്, സഹജ
രാജപദവിയാണ്. കുട്ടി ജന്മമെടുത്തു അർത്ഥം സമ്പത്തിന് അവകാശിയായി മാറി. ഇവിടെയും
കുട്ടികൾക്കറിയാം നമ്മൾ ബാബയുടേതായി മാറുകയാണെങ്കിൽ സ്വർഗത്തിന്റെ ചക്രവർത്തി
പദവി നമ്മൾക്കവകാശപ്പെട്ടതാണ്. ഇപ്പോൾ ബാബ പറയുകയാണ്, നിങ്ങൾ തമോപ്രധാനമായി
മാറിക്കഴിഞ്ഞു. വീണ്ടും സതോപ്രധാനമായി മാറണം. യോഗവും ജ്ഞാനവും പഠിപ്പിക്കുന്നതിൽ
ഒരു സെക്കന്റ് എടുത്താൽ മതി, കുട്ടി ജന്മമെടുത്തു , അവകാശിയെയും
നിശ്ചയിക്കപ്പെട്ടു. നിങ്ങൾ ബാബയുടേതായി മാറിയിട്ടുണ്ടെങ്കിൽ രാജധാനിയുടെ
സമ്പത്ത് നിങ്ങളുടേതാണ്. പക്ഷെ എല്ലാവരും രാജാവും റാണിയുമായി മാറുകയില്ലല്ലോ.
ഇതാണ് രാജയോഗം. രാജാ- റാണി, പ്രജ, ധനവാൻ, ദരിദ്രൻ എല്ലാവരും വേണം. അതിനാലാണ്
രുദ്രമാലയും ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് ഭക്തീ മാർഗത്തിൽ ജപിക്കുന്നത്. നമ്മൾ
രാജയോഗം പഠിക്കാനാണ് വന്നിരിക്കുന്നതെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാമല്ലോ. മാതാ-
പിതാവിനെ പിൻതുടർന്ന് ആദ്യമാദ്യം സൂര്യവംശിയും ചന്ദ്രവംശിയുമായി മാറണം. സത്
പുത്രന്മാരായ കുട്ടികൾ മാതാപിതാവിനെ ഫോളോ ചെയ്ത് സിംഹാസനധാരിയായി മാറും. സ്വയം
പുരുഷാർത്ഥം ചെയ്യണം. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ, എന്നാൽ ഓർമ്മിക്കുന്നില്ല,
ശ്രീമതമനുസരിച്ച് നടക്കുന്നുമില്ല. ഉള്ളിൽ സത്യതയില്ല. ഹൃദയം സത്യമാണെങ്കിൽ
ശ്രീമതമനുസരിച്ച് നടക്കും. ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കും. ശ്രീമതത്തിലൂടെയാണ്
നിങ്ങൾക്ക് ദാദയിൽ നിന്നും സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവിന് സ്വർഗത്തിന്റെ
സമ്പത്ത് നൽകാൻ സാധിക്കുകയില്ല. മുത്തച്ഛന്റെ സമ്പത്ത് പേരകുട്ടികൾക്ക്
അവകാശപ്പെട്ടതാണ്. അച്ഛന്റെ സമ്പത്തിന് മക്കൾ പങ്കാളികളാകുമ്പോൾ അവകാശികളാകുന്നു.
നിങ്ങൾക്ക് ശിവബാബയിൽ നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ജ്ഞാനരത്നങ്ങൾ ബാബയിൽ
നിന്നു തന്നെയാണ് ലഭിക്കുന്നത്.
നിങ്ങൾക്കറിയാമല്ലോ- നമ്മൾ ബ്രാഹ്മണർ തന്നെയാണ് പിന്നീട് ദേവീദേവതകളായി
മാറുന്നത്. ജഗദംബ ആരാണ്? ബാബ മനസ്സിലാക്കി തരികയാണ്- ബ്രാഹ്മണിയായിരുന്നു.
ജ്ഞാന ജ്ഞാനേശ്വരിയായിരുന്നു, പിന്നീട് രാജരാജേശ്വരിയായി മാറി. നിങ്ങളും ഇതു
പോലെയായാണ് മാറുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മാവിൽ
ഏതൊരു തമോപ്രധാന സംസ്ക്കാരമാണോ ഉള്ളത്, അതിനെ ഓർമ്മയുടെ ബലത്തിലൂടെ
പരിവർത്തനപ്പെടുത്തണം. സതോപ്രധാനമായി മാറണം.
2. ബാബയിൽ നിന്നും
രാജധാനിയുടെ സമ്പത്ത് നേടുന്നതിനു വേണ്ടി സദാ സത്പുത്രനായ കുട്ടിയായിമാറി
ശ്രീമതമനുസരിച്ച് നടക്കണം. സത്യമായ ബാബയോട് സത്യമായിട്ടിരിക്കണം. മാതാപിതാവിനെ
പൂർണ്ണമായും ഫോളോ ചെയ്യണം. ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്തു കൊണ്ടിരിക്കണം.
വരദാനം :-
തന്റെ
പരിവർത്തനത്തിലൂടെ നിരന്തര വിജയത്തിന്റെ അനുഭൂതി ചെയ്യുന്ന സത്യമായ സേവാധാരിയായി
ഭവിക്കട്ടെ
എങ്ങനെയാണോ
നിരന്തരയോഗിയായത് അങ്ങനെ നിരന്തരവിജയി ആകൂ. എങ്കിൽ സത്യമായ സേവാധാരിയാകും.
എന്തെന്നാൽ വിജയിആത്മാവ് ഓരോ സങ്കൽപം, ഓരോ ചുവടിൽ വിജയത്തിന്റെ അനുഭവം
ചെയ്യുന്നു. അപ്പോൾ അവരുടെ ഈ പരവർത്തനം കണ്ട് അനേക ആത്മാക്കളുടെ സേവനം സ്വതവേ
നടക്കുന്നു. അവരുടെ കണ്ണുകൾ ആത്മീയതയുടെ അനുഭവം ചെയ്യിക്കുന്നു. പെരുമാറ്റം
ബാബയുടെ ചരിത്രത്തിന്റെ സാക്ഷാത്കാരം ചെയ്യിക്കുന്നു, മസ്തകത്തിലൂടെ
മസ്തകമണിയുടെ സാക്ഷാത്കാരമുണ്ടാകുന്നു. ഇങ്ങനെ തന്റെ അവ്യക്തരൂപത്തിലൂടെ സേവനം
ചെയ്യുന്നവരായ വിശേഷആത്മാവിനെ തന്നെയാണ് സത്യമായ സേവാധാരി എന്നു പറയുന്നത്.
സ്ലോഗന് :-
വിശേഷതകൾ
അഥവാ ഗുണങ്ങൾ ദാതാവിന്റെ ദാനമാണ്, ദാതാവിനെ നോക്കൂ, വ്യക്തിയെ അല്ല
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
ആത്മീയസ്ഥിതിയുടെ
അഭ്യാസത്തിലൂടെ അന്തരീക്ഷത്തെ ആത്മീയമാക്കൂ എങ്കിൽ മറ്റെല്ലാ കാര്യങ്ങളും സ്വതവേ
നേരെയാകും, എല്ലാവരും ഏകമതവും ഏകരസവുമായി മാറും പിന്നെ മായയും വരില്ല എന്തെന്നാൽ
അന്തരീക്ഷം ശക്തിശാലിയായിരിക്കും. അന്തരീക്ഷത്തെ ശക്തിശാലിയാക്കുവാൻ ഓർമയുടെ
പ്രോഗ്രാമുകൾ വെക്കൂ. പരസ്പരം ഉന്നതിയ്ക്കായി ആത്മീയസംഭാഷണങ്ങളുടെ ക്ലാസ്
ചെയ്യൂ, സ്നേഹമിലനം നടത്തൂ. ധാരണയുടെ ക്ലാസുകൾ വെക്കൂ എങ്കിൽ സഫലത ലഭിച്ചുകൊള്ളും.