23.06.24    Avyakt Bapdada     Malayalam Murli    19.03.20     Om Shanti     Madhuban


നിര്മ്മാണത്തിന്റെയും വിനയത്തിന്റെയും സന്തുലനത്തിലൂടെ ആശിര്വാദങ്ങളുടെ കണക്ക് ശേഖരിക്കൂ


ഇന്ന് ബാപ്ദാദ തന്റെ ഹോളി ഹാപ്പി ഹംസങ്ങളുടെ സഭ കാണാന് വന്നിരിക്കുകയാണ്. നാനാഭാഗത്തും ഹോളി ഹംസങ്ങള് കാണപ്പെടുന്നു. ഹോളി ഹംസങ്ങളുടെ വിശേഷത എല്ലാവര്ക്കും നന്നായി അറിയാം. സദാ ഹോളി ഹാപ്പി ഹംസം എന്നാല് സ്വച്ഛവും ശുദ്ധവുമായ ഹൃദയം .ഇങ്ങനെയുള്ള ഹോളി ഹംസങ്ങള്ക്ക് ശുദ്ധമായ ഹൃദയമുള്ളത് കാരണത്താല് ഓരോ ശുഭ ആശകളും സഹജമായി പൂര്ത്തീകരിക്കപ്പെടുന്നു.സദാ തൃപ്ത ആത്മാവ് ആയിരിക്കുന്നു .ശ്രേഷ്ഠ സങ്കല്പം ചെയ്തു, പൂര്ത്തീകരിക്കപ്പെട്ടു. പരിശ്രമിക്കേണ്ടി വരുന്നില്ല. എന്തുകൊണ്ട്? ബാപ്ദാദയ്ക്ക് ഏറ്റവും പ്രിയം ഏറ്റവും സമീപം ശുദ്ധഹൃദയം ഉള്ളവരാണ് - പ്രിയപ്പെട്ടവര്. ശുദ്ധഹൃദയര് സദാ ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരി, സര്വ്വശ്രേഷ്ഠ സങ്കല്പവും പൂര്ത്തീകരിക്കുന്നതിനാല് വൃത്തിയില്, ദൃഷ്ടിയില്, സംസാരത്തില്, സംബന്ധസമ്പര്ക്കത്തില് സരളവും സ്പഷ്ടവും ആയി ഒരേപോലെ കാണപ്പെടുന്നു. സരളതയുടെ ലക്ഷണമാണ് ഹൃദയം, ബുദ്ധി, വാക്ക് ഒരേപോലെ. ഹൃദയത്തില് ഒന്ന്, സംസാരത്തില് മറ്റൊന്ന് ഇത് സരളതയുടെ ലക്ഷണം അല്ല. സരള സ്വഭാവമുള്ളവര് സദാ വിനയ ചിത്തര്, നിരഹങ്കാരി, നിസ്വാര്ത്ഥിയായിരിക്കുന്നു. ഹോളി ഹംസത്തിന്റെ വിശേഷത സരള ചിത്തം, സരളവാണി, സരള വൃത്തി, സരള ദൃഷ്ടി.

ബാപ്ദാദ ഈ വര്ഷത്തില് എല്ലാ കുട്ടികളിലും രണ്ടു വിശേഷതകള് മുഖത്തും പെരുമാറ്റത്തിലും കാണാന് ആഗ്രഹിക്കുന്നു. എല്ലാവരും ചോദിക്കുന്നില്ലേ ഇനി എന്ത് ചെയ്യണം? ഈ സീസണിന്റെ വിശേഷം സമാപ്തിയുടെ ശേഷം എന്ത് ചെയ്യണം? എല്ലാവരും ചിന്തിക്കുന്നില്ലേ ഇനി എന്ത് നടക്കണം! ഇനി എന്ത് ചെയ്യണം! സേവനകാര്യത്തിലാണെങ്കില് യഥാശക്തി ഭൂരിപക്ഷവും വളരെ നന്നായി പുരോഗമിച്ചിട്ടുണ്ട് മുന്നേറിയിട്ടുണ്ട്. ബാപ്ദാദ ഈ ഉന്നതിക്കായി ആശംസകളും നല്കുന്നു. വളരെ നല്ലത് വളരെ നല്ലത് വളരെ നല്ലത് ..ഒപ്പമൊപ്പം റിസള്ട്ടില് ഒരു കാര്യം കാണപ്പെട്ടു എന്താ അത് കേള്പ്പിക്കട്ടെ? ടീച്ചേഴ്സ് പറയട്ടെ? ഡബിള് വിദേശികളെ പറയട്ടെ? പാണ്ഡവരേ പറയട്ടെ? കൈ ഉയര്ത്തു അപ്പോഴേ പറയൂ. ഇല്ലെങ്കില് പറയുകയില്ല. (എല്ലാവരും കൈ ഉയര്ത്തി). വളരെ നല്ലത്. ഒരു കാര്യം കണ്ടത് എന്താണ്? ഇന്ന് വതനത്തില് ബാപ്ദാദയുടെ ചുറ്റും ആത്മീയ സംഭാഷണം ഉണ്ടായിരുന്നു. എങ്ങനെയാണ് ആത്മീയ സംഭാഷണം ചെയ്യുക? രണ്ടുപേര് എങ്ങനെയാണ് പരസ്പരം ആത്മീയ സംഭാഷണം ചെയ്യുക? ഈ ലോകത്ത് താങ്കള് മോണോആക്ടിംഗ് ചെയ്യാറില്ലേ അതുപോലെ. വളരെ നന്നായി ചെയ്യുന്നു. അപ്പോള് താങ്കള് ഈ ലോകത്തില് ഒരു ആത്മാവ് രണ്ട് പാര്ട്ട് അഭിനയിക്കുന്നു. ബാപ്ദാദ രണ്ട് ആത്മാക്കളും ഒരു ശരീരവും ആണ്. വ്യത്യാസം ഉണ്ടല്ലോ! അപ്പോള് വളരെ ഗുപ്തമായ കാര്യങ്ങള് നടക്കുന്നു.

അപ്പോള് ഇന്ന് വതനത്തില് ബാപ്ദാദയുടെ ആത്മീയ സംഭാഷണം നടന്നു. ഏതു കാര്യത്തില്? താങ്കള് എല്ലാവര്ക്കും അറിയാം ബ്രഹ്മാബാബയുടെ ഉത്സാഹം എന്താണ്, അറിയാമല്ലോ നന്നായി? ബ്രഹ്മാബാബയുടെ ഉത്സാഹമായിരുന്നു, ഉടനുടനെ നടക്കണം. അപ്പോള് ശിവ ബാബ പറഞ്ഞു ബ്രഹ്മാ ബാബയോട് വിനാശം അഥവാ പരിവര്ത്തനം ചെയ്യണമെങ്കില് ഒരു കൈകൊട്ടുന്ന സമയം പോലും വേണ്ട, ഞൊടിയിടയുടെ കാര്യമാണ്. എന്നാല് താങ്കള് ആദ്യം 108 അല്ല, പകുതി മാലയെങ്കിലും ഉണ്ടാക്കിത്തരൂ. അപ്പോള് ബ്രഹ്മാബാബ എന്തുത്തരം നല്കിയിട്ടുണ്ടാവും പറയൂ. (തയ്യാറായിക്കൊണ്ടിരിക്കുകയാണ്) ശരി, പകുതി മാലയും തയ്യാറായിട്ടില്ല? പൂര്ണമാല വിട്ടോളൂ പകുതിമാല തയ്യാറായിട്ടില്ല? (എല്ലാവരും ചിരിച്ചു കൊണ്ടിരിക്കുകയാണ്) ചിരിക്കണമെങ്കില് എന്തെങ്കിലും ഉണ്ട്യു ആരു പറയുന്നു പകുതി മാല തയ്യാറാണ്, അവര് ഒരു കൈ ഉയര്ത്തു. വളരെ കുറച്ചു പേരാണ്. ആര് മനസ്സിലാക്കുന്നു നടന്നുകൊണ്ടിരിക്കുകയാണ് അവര് കൈ ഉയര്ത്തു. ഭൂരിപക്ഷവും പറയുന്നു നടന്നുകൊണ്ടിരിക്കുകയാണ്, ചെറിയ പക്ഷം പറയുന്നു നടന്നുകഴിഞ്ഞു. ആരാണ് തയ്യാറായി എന്ന് കൈ ഉയര്ത്തിയത് അവരോട് ബാപ്ദാദ പറയുന്നു താങ്കള് പേരെഴുതി തരുക. നല്ല കാര്യമല്ലേ! ബാപ്ദാദയേ നോക്കുകയുള്ളൂ മറ്റാരും നോക്കുകയില്ല ബാബ അടച്ചുവെയ്ക്കും. ബാപ്ദാദ ചോദിക്കുകയാണ് ഇങ്ങനെ നല്ല പ്രതീക്ഷയുള്ള രത്നങ്ങള് ആരൊക്കെയാണ്. ബാപ്ദാദയും വിചാരിക്കുന്നു നടക്കണം ഇവരില് നിന്നും പേര് വാങ്ങു, ഇവരുടെ ഫോട്ടോ എടുക്കൂ.

അപ്പോള് ബ്രഹ്മാബാബ എന്ത് ഉത്തരം നല്കി? താങ്കള് എല്ലാവരും നല്ല നല്ല ഉത്തരം നല്കി. ബ്രഹ്മാബാബ പറഞ്ഞു കേവലം ഇത്രയും നേരമേ വേണ്ടൂ, ബാബ ഞൊടിക്കൂ, അവര് തയ്യാറാകും. അപ്പോള് നല്ല കാര്യമല്ലേ്യു അപ്പോള് ശിവബാബ പറഞ്ഞു നല്ലത് മുഴുവന് മാലയും തയ്യാറാണോ? പകുതി മാലയുടെ ഉത്തരമാണ് ലഭിച്ചത് മുഴുവന് മാലയാണ് ചോദിച്ചത്. അതിന് പറഞ്ഞു കുറച്ചു സമയം വേണം. ഈ ആത്മീയ സംഭാഷണം നടന്നു. എന്തുകൊണ്ട് കുറച്ച് സമയം വേണം? ആത്മീയ സംഭാഷണത്തില് ഈ ചോദ്യോത്തരം തന്നെ അല്ലേ നടക്കുന്നത്. എന്തുകൊണ്ട് കുറച്ചു സമയം വേണം?. എന്ത് വിശേഷ കുറവാണ് ഉള്ളത് അതിന്റെ കാരണത്താല് പകുതി മാലയും തടഞ്ഞു നില്ക്കുന്നു? അപ്പോള് നാനാ ഭാഗത്തേയും - ഓരോരോ സ്ഥലങ്ങളിലെയും കുട്ടികളെയും കാണിച്ചു. താങ്കളുടെ സോണ് പോലെ. ഇങ്ങനെ തന്നെ ഓരോരോ സോണുകളല്ല, സോണാണെങ്കില് വളരെ വളരെ വലുതാണല്ലോ. അപ്പോള് ഓരോരോ വിശേഷ പട്ടണങ്ങളിലെയും കുട്ടികളെയും കാണിച്ചു. ഓരോരുത്തരുടെയും മുഖം കാണിച്ചുതന്നു. കാണെക്കാണെ ബ്രഹ്മാബാബ പറഞ്ഞു ഒരു വിശേഷത ഇപ്പോള് എത്രയും പെട്ടെന്ന് എല്ലാ കുട്ടികളും ധാരണ ചെയ്യുമെങ്കില് മാല തയ്യാറാകും. എന്ത് വിശേഷതയാണ്? അപ്പോള് ഇതാണ് പറഞ്ഞത് എത്രത്തോളം സേവനത്തില് ഉന്നതി ചെയ്തിട്ടുണ്ടോ സേവനം ചെയ്തുകൊണ്ട് മുന്നേറുകയാണ്. ശരി മുന്നേറിയിട്ടുണ്ട് എന്നാല് ഒരു കാര്യത്തിന് സന്തുലനം കുറവാണ്. അത് ഈ കാര്യമാണ് നിര്മ്മാണം ചെയ്യുന്നതില് ആണെങ്കില് നന്നായി മുന്നേറിയിട്ടുണ്ട്. എന്നാല് നിര്മ്മാണത്തിനൊപ്പം വിനയം. അതാണ് നിര്മ്മാണം ഇതാണ് വിനയം. അക്ഷരങ്ങളുടെ വ്യത്യാസമുണ്ട് എന്നാല് നിര്മ്മാണവും വിനയവും - സന്തുലനത്തില് വ്യത്യാസമുണ്ട്. സേവനത്തിന്റെ ഉന്നതിയില് വിനയത്തിന് പകരം എവിടെയോ എപ്പോഴൊക്കെയോ സ്വാഭിമാനവും കലര്ന്നു പോയിരിക്കുന്നു. എത്രത്തോളം സേവനത്തില് മുന്നേറുന്നുവോ അത്രയും തന്നെ വൃത്തിയില്, ദൃഷ്ടിയില്, സംസാരത്തില് നടപ്പില് വിനയം കാണപ്പെടട്ടെ. ഈ ആശിര്വാദത്തിന്റെ ആവശ്യകത ഇപ്പോള് വളരെയുണ്ട്. ഇപ്പോള് വരെയും ആരെല്ലാം സംബന്ധ സമ്പര്ക്കത്തില് ഉള്ളവരില് നിന്ന് ആശിര്വാദം നേടണമോ ആ ആശീര്വാദം ലഭിക്കുന്നില്ല. പുരുഷാര്ഥം ആര് എത്ര ചെയ്യുന്നു നല്ലതാണ്. എന്നാല് പുരുഷാര്ത്ഥത്തിനൊപ്പം അഥവാ ആശീര്വാദങ്ങളുടെ ശേഖരണം ഇല്ലെങ്കില് ദാതാ അവസ്ഥ ദയാമനസ്കതയുടെ അവസ്ഥയുടെ അനുഭൂതി ഉണ്ടാവുകയില്ല. പുരുഷാര്ത്ഥവും ഒപ്പം ബാപ്ദാദയുടെയും പരിവാരത്തിലെ ചെറിയവരുടെയും വലിയവരുടെയും ആശീര്വാദങ്ങളും ആവശ്യമാണ്. ഈ ആശിര്വാദങ്ങള് ഈ പുണ്യത്തിന്റെ കണക്ക് ശേഖരിക്കണം. ഇത് മാര്ക്ക് കൂട്ടിച്ചേര്ക്കുന്നു. എത്ര വേണമെങ്കിലും സേവനം ചെയ്യൂ, തന്റെ സേവനത്തിന്റെ ലഹരിയോടെ മുന്നേറിക്കൊണ്ട് പോകു, എന്നാല് ബാപ്ദാദ എല്ലാ കുട്ടികളിലും ഈ വിശേഷത കാണുവാന് ആഗ്രഹിക്കുന്നു - സേവനത്തിനൊപ്പം വിനയം , ഇണക്കം - ഇത് പുണ്യത്തിന്റെ ശേഖരണം സമ്പാദിക്കുവാന് വളരെ വളരെ ആവശ്യമാണ്. പിന്നീട് പറയരുത് ഞാന് വളരെ സേവനം ചെയ്തു, ഞാന് ഇത് ചെയ്തു, ഞാന് അത് ചെയ്തു.. എന്നാല് നമ്പര് എന്തുകൊണ്ട് പുറകില് ആയി? അതിനാല് ബാപ്ദാദ ആദ്യം മുതലേ തന്നെ സൂചന നല്കുന്നു വര്ത്തമാനസമയം ഈ പുണ്യത്തിന്റെ ശേഖരണം വളരെ വളരെ സമ്പാദിക്കു. ഇങ്ങനെ ചിന്തിക്കരുത് ഇവര് ഇങ്ങനെ തന്നെയാണ്, ഇവര് മാറുകയേ ഇല്ല. പ്രകൃതിയെ മാറ്റാന് കഴിയുമെങ്കില് പ്രകൃതിയുമായി ചേര്ന്നു പോകുന്നുണ്ടല്ലോ? അപ്പോള് എന്താ ബ്രാഹ്മണ ആത്മാവുമായി ചേര്ന്നു പോകാന് കഴിയാത്തത്? എതിര്ക്കുന്നവരുമായി ചേര്ന്നുപോകു - ഇതാണ് നിര്മ്മാണത്തിന്റെയും വിനയത്തിന്റെയും സന്തുലനം. കേട്ടുവോ!

അവസാനം ഹോംവര്ക്ക് തരുമല്ലോ! എന്തെങ്കിലും ഹോംവര്ക്ക് ലഭിക്കുമല്ലോ! അപ്പോള് ബാപ്ദാദ അടുത്ത സീസണില് വരും പക്ഷേ കണ്ടീഷന് ഉണ്ട്. നോക്കൂ സാകാരത്തിലെ പാര്ട്ടും നടന്നു അവ്യക്ത പാര്ട്ടും നടന്നു, ഇത്രയും സമയം അവ്യക്ത പാര്ട്ട് നടക്കുന്നത് സ്വപ്നത്തില് പോലും ഉണ്ടായിരുന്നില്ല. അപ്പോള് രണ്ട് പാര്ട്ടും ഡ്രാമയനുസരിച്ച് നടന്നു. ഇപ്പോള് എന്തെങ്കിലും കണ്ടീഷന് ഇടേണ്ടി വരുമോ അതോ ഇല്ലയോ! എന്താണ് അഭിപ്രായം? എന്താ ഇതുപോലെ തന്നെ നടന്നുകൊണ്ടിരിക്കുമോ? എന്തുകൊണ്ട്? ഇന്ന് വതനത്തില് പരിപാടിയും ചോദിച്ചു. അപ്പോള് ബാപ്ദാദയുടെ ആത്മീയ സംഭാഷണത്തില് ഇതും നടന്നു ഈ ഡ്രാമയുടെ പാര്ട്ട് ഏതു വരെയാണ്? എന്താ എന്തെങ്കിലും തീയതി ഉണ്ടോ? (ഡെറാഡ്യൂണിലെ പ്രേംസഹോദരിയോട്) ജാതകം കേള്പ്പിക്കു ഏതുവരെയാണ്? ഇപ്പോള് ഈ ചോദ്യം ഉയര്ന്നിരിക്കുന്നു ഏതുവരെ? പക്ഷേ ..... 6 മാസം കൂടെയുണ്ടല്ലോ! ആറുമാസത്തിനുശേഷം തന്നെയാണ് അടുത്ത സീസണ് തുടങ്ങുക. അപ്പോള് ബാപ്ദാദ റിസള്ട്ട് കാണാന് ആഗ്രഹിക്കുന്നു. ശുദ്ധഹൃദയം - ഹൃദയത്തില് ഒരു പഴയ സംസ്കാരത്തിന്റെയും അഭിമാന അപമാനത്തിന്റെ തോന്നലിന്റെ കറയും ഉണ്ടാകരുത്.

ബാപ്ദാദയുടെ അടുക്കലും ഹൃദയത്തിന്റെ ചിത്രം എടുക്കുന്നതിനുള്ള യന്ത്രം ഉണ്ട് . ഇവിടെ എക്സ്റേയില് ഈ സ്ഥൂല ഹൃദയം കാണപ്പെടുന്നില്ലേ. അപ്പോള് വതനത്തില് ഹൃദയത്തിന്റെ ചിത്രം വളരെ സ്പഷ്ടമായി കാണപ്പെടുന്നു. പലതരത്തിലുള്ള ചെറുതും വലുതുമായ കറകള് മങ്ങിയത് സ്പഷ്ടമായി കാണപ്പെടുന്നു.

ഇന്ന് ഹോളി ആഘോഷിക്കുവാന് വന്നിരിക്കുകയല്ലേ! അവസാന ടേണ് ആയതിനാല് ആദ്യം ഹോം വര്ക്ക് പറഞ്ഞു തന്നു. എന്നാല് ഹോളിയുടെ അര്ത്ഥം മറ്റുള്ളവരെയും കേള്പ്പിക്കുന്നതുപോലെ ഹോളി ആഘോഷിക്കുക എന്നാല് കഴിഞ്ഞതിന് വിരാമം ഇടുക. ഹോളി ആഘോഷിക്കുക അര്ത്ഥം ഹൃദയത്തില് യാതൊരു ചെറുതും വലുതുമായ കറ ഇരിക്കരുത്, തീര്ത്തും ശുദ്ധഹൃദയം, സര്വ്വ പ്രാപ്തി സമ്പന്നം. ബാപ്ദാദ ആദ്യമേ കേള്പ്പിച്ചു ബാപ്ദാദയ്ക്ക് കുട്ടികളോട് സ്നേഹമായത് കാരണം ഒരു കാര്യം ഇഷ്ടപ്പെടുന്നില്ല. അതാണ് പരിശ്രമം വളരെ ചെയ്യുന്നു. അഥവാ ഹൃദയം ശുദ്ധമാണെങ്കില് പരിശ്രമം ഇല്ല. ഹൃദയേശ്വരന് ഹൃദയത്തില് അലിഞ്ഞു ചേര്ന്നിരിക്കും, താങ്കള് ഹൃദയേശ്വരന്റെ ഹൃദയത്തില് അലിഞ്ഞിരിക്കും. ഹൃദയത്തില് ബാബ അടങ്ങിയിട്ടുണ്ട്. ഏതൊരു രൂപത്തിലുള്ള മായ അഥവാ സൂക്ഷ്മ രൂപത്തില് ആകട്ടെ റോയല് രൂപത്തില് ആകട്ടെ വലിയ രൂപത്തില് ആകട്ടെ ഏത് രൂപത്തിലുള്ള മായയ്ക്കും വരാന് സാധിക്കുകയില്ല. സ്വപ്നത്തില് പോലും സങ്കല്പ്പത്തില് പോലും മായ വരികയില്ല. അപ്പോള് പരിശ്രമമുക്തമാകുമല്ലോ! ബാപ്ദാദ മനസ്സാ പോലും പരിശ്രമമുക്തമായി കാണുവാന് ആഗ്രഹിക്കുന്നു. പരിശ്രമമുക്തര്ക്കു തന്നെയാണ് ജീവന്മുക്ത അനുഭവം ചെയ്യാന് കഴിയുന്നത്. ഹോളി ആഘോഷിക്കുക എന്നാല് പരിശ്രമമുക്തം, മുക്തജീവിതത്തിന്റെ അനുഭൂതിയില് കഴിയുക. ഇപ്പോള് ബാപ്ദാദ മനസാശക്തിയിലൂടെ സേവനത്തെ ശക്തശാലിയാക്കുവാന് ആഗ്രഹിക്കുന്നു. വാക്കിലൂടെ സേവനം നടന്നുകൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കും. എന്നാല് ഇതില് സമയമെടുക്കുന്നു. സമയം കുറവാണ് സേവനം ഇനിയും വളരെയുണ്ട്. റിസള്ട്ട് താങ്കളെല്ലാവരും കേള്പ്പിച്ചു ഇപ്പോള് വരെയും 108 മാലയും തയാറാക്കാനായിട്ടില്ല. 16000, 9 ലക്ഷം ഇത് വളരെ ദൂരെയായിരിക്കുന്നു. ഇതിനുവേണ്ടി ഫാസ്റ്റ് ആയ രീതി വേണം. ആദ്യം തന്റെ മനസ്സ് ശ്രേഷ്ഠവും സ്വച്ഛവും ആക്കൂ. ഒരു സെക്കന്ഡ് പോലും വ്യര്ഥമായി പോകരുത്. ഇപ്പോള് വരെയും ഭൂരിപക്ഷത്തില് പാഴ്സങ്കല്പങ്ങളുടെ ശതമാനം അടങ്ങിയിരിക്കുന്നു. അശുദ്ധമല്ല എന്നാല് വ്യര്ത്ഥമാണ് അതിനാല് മനസാ സേവനം വേഗത്തില് നടക്കുന്നില്ല. ഇപ്പോള് ഹോളി ആഘോഷിക്കുക അര്ത്ഥം മനസ്സിനെ വ്യര്ഥത്തില് നിന്നും ഹോളി ആക്കുക.

ഹോളി ആചരിച്ചുവോ? ആചരിക്കുക അര്ത്ഥം ആയിത്തീരുക. ലോകരാണെങ്കില് ഭിന്നഭിന്ന നിറങ്ങളില് ഉള്ള ഹോളി ഉണ്ടാക്കുന്നു. എന്നാല് ബാപ്ദാദ എല്ലാ കുട്ടികള്ക്കും മേല് ദിവ്യ ഗുണങ്ങളുടെ ദിവ്യശക്തികളുടെ ജ്ഞാന റോസാ പുഷ്പങ്ങളുടെ നിറം പതിപ്പിക്കുന്നു.

ഇന്ന് വതനത്തില് മറ്റൊരു സംഭാഷണവും ഉണ്ടായിരുന്നു. ഒന്ന് കേള്പ്പിച്ചു. ആത്മീയ സംഭാഷണത്തില് രണ്ടാമത് ഉണ്ടായത് താങ്കളുടെ ആരെല്ലാം നല്ല നല്ല സേവസാഥികള് അഡ്വാന്സ് പാര്ട്ടിയില് പോയവരുണ്ടോ അവര്ക്ക് ഇന്ന് വതനത്തില് ഹോളി ആഘോഷിക്കുന്നതിന്റെ ദിവസമായിരുന്നു. താങ്കള് എല്ലാവര്ക്കും എപ്പോള് അവസരം ഉണ്ടോ അപ്പോള് ഓര്മ്മ വരുന്നുവല്ലോ. തന്റെ ദാദിമാരുടെ, കൂട്ടുകാരികളുടെ, പാണ്ഡവരുടെ ഓര്മ വരാറുണ്ടല്ലോ! വളരെ വലിയ ഗ്രൂപ്പ് ആയിട്ടുണ്ട് അഡ്വാന്സ് പാര്ട്ടിയുടെത്. അഥവാ പേര് പറയുകയാണെങ്കില് വളരെയുണ്ട്. അപ്പോള് വതനത്തില് ഇന്ന് എല്ലാതരത്തിലുമുള്ള ആത്മാക്കള് ഹോളി ആഘോഷിക്കാന് വന്നിരുന്നു. എല്ലാവരും അവരവരുടെ പുരുഷാര്ത്ഥത്തിന്റെ പ്രാലബ്ധമനുസരിച്ച് ഭിന്ന ഭിന്ന പാര്ട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. അഡ്വാന്സ് പാര്ട്ടിയുടെ പാര്ട്ട് ഇപ്പോള്വരെയും ഗുപ്തമാണ്. താങ്കള് ചിന്തിക്കുന്നുണ്ടല്ലോ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്? അവര് താങ്കളെല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ് സമ്പൂര്ണ്ണമായി ദിവ്യജന്മത്തിലൂടെ പുതിയ സൃഷ്ടിയുടെ നിമിത്തമാകൂ. എല്ലാവരും തന്റെ പാര്ട്ടില് സന്തുഷ്ടരാണ്. ഈ സ്മൃതിയില്ല - ഞാന് സംഗമയുഗത്തില് നിന്ന് വന്നതാണ്. ദിവ്യതയുണ്ട് പവിത്രതയുണ്ട്, പരമാത്മ ലഹരിയുണ്ട്, എന്നാല് ജ്ഞാനം വ്യക്തമായി പ്രത്യക്ഷമല്ല നിര്മോഹത്വം ഉണ്ട്, എന്നാല് അഥവാ ജ്ഞാനം എമര്ജായി ഉണ്ട് എങ്കില് എല്ലാവരും ഓടിയോടി മധുബനിലേക്ക് വരുമായിരുന്നല്ലോ! എന്നാല് ഇവരുടെ പാര്ട്ട് വേറിട്ടതാണ് ജ്ഞാനത്തിന്റെ ശക്തിയുണ്ട് ശക്തിയുടെ കുറവുണ്ടായിട്ടില്ല. നിരന്തര മര്യാദാപൂര്വ്വ ഗൃഹാന്തരീക്ഷം, മാതാപിതാക്കളുടെ സന്തുഷ്ടത, സ്ഥൂല സാധനങ്ങളും എല്ലാം പ്രാപ്തമാണ്. മര്യാദയില് വളരെ പക്കയാണ്. യഥാക്രമം ആണ് എന്നാല് വിശേഷ ആത്മാക്കള് ആണ് പക്കയായി. തിരിച്ചറിയുന്നുണ്ട് തങ്ങളുടെ പൂര്വ്വജന്മവും പുനര്ജന്മവും മഹത്തായിരുന്നു , ആയിരിക്കുകയും ചെയ്യും. രൂപവും എല്ലാവരുടെയും ഭൂരിപക്ഷവും രാജകീയ കുടുംബത്തിലെ തൃപ്ത ആത്മാക്കള്, നിറഞ്ഞ ആത്മാക്കള് ഹര്ഷിത ആത്മാക്കളും ദിവ്യഗുണ സമ്പന്ന ആത്മാക്കളുമായി കാണപ്പെടുന്നു. അതവരുടെ ചരിത്രമാണ്, എന്നാല് വതനത്തില് എന്താണ് ഉണ്ടായത്? ഹോളി എങ്ങനെ ആഘോഷിച്ചു? താങ്കള് എല്ലാം കണ്ടു കാണും ഹോളിയില് ഭിന്ന ഭിന്ന നിറങ്ങള് കലര്ത്തി ചാലിച്ച തളികകള് നിറച്ച് വെക്കുന്നു. അപ്പോള് വതനത്തിലും ഇങ്ങനെ ചാലിച്ച നിറങ്ങള് ഉണ്ടാകുമല്ലോ! ഇങ്ങനെ വളരെ സൂക്ഷ്മമായി തിളങ്ങുന്ന രത്നങ്ങള് ആയിരുന്നു എന്നാല് ഭാരമുള്ളവയായിരുന്നില്ല. നിറങ്ങള് കൈകൊണ്ട് എടുത്താല് ഭാരരഹിതമായി തോന്നാറുള്ളത് പോലെ. ഇങ്ങനെ ഭിന്ന ഭിന്ന നിറങ്ങളുടെ രത്നങ്ങളുടെ തളികകള് നിറച്ചിരുന്നു. അപ്പോള് എല്ലാവരും വന്നപ്പോള് വതനത്തില് എന്ത് സ്വരൂപമാണ് ഉണ്ടാകുന്നത് അറിയാമോ? ലൈറ്റിന്റെ തന്നെ ആയിരിക്കുമല്ലോ! കണ്ടിട്ടില്ലേ! അപ്പോള് പ്രകാശത്തില് പ്രകാശമയമായ ശരീരം ആദ്യമേ തന്നെ തിളങ്ങി കൊണ്ടിരിക്കുന്നു. അപ്പോള് ബാപ്ദാദ എല്ലാവരെയും തന്റെ സംഗമയുഗി ശരീരത്തില് പ്രത്യക്ഷമാക്കി. സംഗമയുഗി ശരീരത്തില് പ്രത്യക്ഷമായപ്പോള് പരസ്പരം വളരെ മിലനം ആഘോഷിച്ചു. അഡ്വാന്സ് പാര്ട്ടിയുടെ ജന്മത്തിന്റെ കാര്യങ്ങള് മറന്നു സംഗമത്തിന്റെ കാര്യങ്ങള് പ്രത്യക്ഷമായി. അപ്പോള് താങ്കള് മനസ്സിലാക്കുന്നു സംഗമ യുഗത്തിന്റെ കാര്യങ്ങള് പരസ്പരം പറയുന്നുവെങ്കില് എത്ര സന്തോഷത്തിലേക്ക് വരുന്നു. വളരെ സന്തോഷത്തില് പരസ്പരം കൊടുക്കല് വാങ്ങലുകള് ചെയ്തുകൊണ്ടിരുന്നു. ബാപ്ദാദയും കണ്ടു ഇവര് വളരെ ആനന്ദത്തില് വന്നിരിക്കുന്നു അപ്പോള് ഇവര് പരസ്പരം കൂടിക്കാഴ്ച നടത്തട്ടെ എന്ന് ബാബ വിചാരിച്ചു. പരസ്പരം തന്റെ ജീവിതത്തിന്റെ വളരെയേറെ കഥകള് കേള്പ്പിച്ചുകൊണ്ടിരുന്നു - ബാബ ഇങ്ങനെ പറഞ്ഞു, ഇങ്ങനെ എന്നെ സ്നേഹിച്ചു, ശിക്ഷണം നല്കി, ബാബ ഇങ്ങനെ പറഞ്ഞു, ബാബ ബാബ ബാബ തന്നെയായിരുന്നു. കുറച്ച് സമയത്തിനുശേഷം എന്തുണ്ടായി? എല്ലാവരുടെയും സംസ്കാരങ്ങളെ താങ്കള്ക്ക് അറിയാം. അപ്പോള് ഏറ്റവും രമണികമായ ഗ്രൂപ്പ് ഇതില് ഏതായിരുന്നു (ദീദിയും ചന്ദ്രമണി ദാദിയും) അപ്പോള് ദീദി ആദ്യം എണീറ്റു. ചന്ദ്രമണി ദാദിയുടെ കൈപിടിച്ചു, രാസനൃത്തം തുടങ്ങി. ദീദി ഇവിടെ എങ്ങനെ ലഹരിയില് പോയി അങ്ങനെ ലഹരിയില് നിറഞ്ഞ നൃത്തം ചെയ്തു. മമ്മയെ നടുവില് നിര്ത്തി വട്ടത്തില് പരസ്പരം കണ്ണുകള് ചിമ്മി ഒരുപാട് കളിച്ചു, ബാപ്ദാദയും കണ്ട് കണ്ട് വളരെ പുഞ്ചിരിച്ചു കൊണ്ടിരുന്നു. ഹോളി ആഘോഷിക്കുവാന് വന്നു എന്നിട്ട് കളിക്കുകയും. കുറച്ചുസമയത്തിനുശേഷം എല്ലാവരും ബാപ്ദാദയുടെ കൈകളില് ചേര്ന്നു. എല്ലാവരും തീര്ത്തും ലൗലിനമായി അതിനുശേഷം പിന്നീട് ബാപ്ദാദ എല്ലാവരുടെ മേലും ഭിന്നഭിന്ന നിറങ്ങളുടെ രത്നങ്ങള് ഉണ്ടായിരുന്നത്, പൊടി പോലെ വളരെ സൂക്ഷ്മമായിരുന്നത്, എന്നാല് നല്ല തിളക്കം ആയിരുന്നു അത് ബാപ്ദാദ എല്ലാവരുടെ മേലും വീഴ്ത്തി. തിളങ്ങുന്ന ശരീരമായിരുന്നു, അതിനുമേല് ഭിന്നഭിന്ന നിറങ്ങളുടെ രത്നങ്ങളും വീണതിലൂടെ എല്ലാവരും അലങ്കരിക്കപ്പെട്ടു. ചുവപ്പ്, മഞ്ഞ ,പച്ച ... ഏഴു നിറങ്ങളും പറയാറുണ്ടല്ലോ ആ ഏഴു നിറങ്ങളും ഉണ്ടായിരുന്നു. അപ്പോള് എല്ലാവരും ഒരുപാട് ഇങ്ങനെ തിളങ്ങി സത്യത്തില് ഇങ്ങനെയുള്ള വസ്ത്രം ഉണ്ടാവുകയില്ല. എല്ലാവരും ആനന്ദത്തില് തന്നെയായിരുന്നു. പിന്നീട് പരസ്പരവും ചാര്ത്താന് തുടങ്ങി. രമണിക സഹോദരിമാരും ധാരാളം ഉണ്ടായിരുന്നല്ലോ. വളരെ വളരെ ആനന്ദമാഘോഷിച്ചു. ആനന്ദത്തിനുശേഷം എന്താണ് ഉണ്ടാവുന്നത്? ബാപ്ദാദ നേരത്തെ എല്ലാവര്ക്കും ഭോഗ് കഴിപ്പിച്ചു, താങ്കള് നാളെ ഭോഗ് വയ്ക്കുമല്ലോ എന്നാല് ബാപ്ദാദ മധുബന്റെ സംഗമയുഗത്തിന്റെ ഭിന്ന ഭിന്ന ഭോഗ് എല്ലാവര്ക്കും കഴിപ്പിച്ചു. അതില് വിശേഷിച്ച് ഹോളിയുടെ ഭോഗ് ഏതൊന്നാണ്? (ജിലേബി). താങ്കള് റോസാ പുഷ്പങ്ങളും പൊരിക്കുമല്ലോ അപ്പോള് വെറൈറ്റി സംഗമയുഗത്തിന്റെ തന്നെ കഴിപ്പിച്ചു താങ്കളില് ആദ്യത്തെ ഭോഗ് അവര് എടുത്തു താങ്കള്ക്ക് നാളെ ലഭിക്കും. അര്ത്ഥം ഒരുപാട് ആഘോഷിച്ചു ആടി പാടി. എല്ലാവരും ചേര്ന്ന് ആഹാ ബാബ എന്റെ ബാബ മധുരമായ ബാബ എന്ന ഗീതം പാടി. അപ്പോള് ആടി പാടി കഴിച്ചു അവസാനം എന്തുണ്ടാകുന്നു? ആശംസകളും വിടപറച്ചിലും. അപ്പോള് താങ്കളും ആഘോഷിച്ചുവോ അതോ വെറുതെ കേട്ടുവോ? എന്നാല് ഇപ്പോള് ആദ്യം മാലാഖയായി പ്രകാശമായ ശരീരമുള്ളവരാകു. ആകാന് സാധിക്കുമോ ഇല്ലയോ? വലിയ ശരീരം ആണോ? അല്ല. സെക്കന്ഡില് തിളങ്ങുന്ന ഡബിള് ലൈറ്റ് സ്വരൂപമായി മാറു. ആകാന് സാധിക്കുമോ? തീര്ത്തും മാലാഖ. (ബാപ്ദാദ എല്ലാവര്ക്കും ഡ്രില് ചെയ്യിപ്പിച്ചു).

ഇപ്പോള് തന്റെ മേല് ഭിന്നഭിന്ന നിറങ്ങളുടെ തിളങ്ങുന്ന രത്നങ്ങള് സൂക്ഷ്മ ശരീരത്തില് ചാര്ത്തൂ. സദാ ഇങ്ങനെ ദിവ്യ ഗുണങ്ങളുടെ നിറം, ശക്തികളുടെ നിറം, ജ്ഞാനത്തിന്റെ നിറത്താല് സ്വയം നിറമണിഞ്ഞിരിക്കു. ഏറ്റവും വലിയ നിറം ബാപ്ദാദയുടെ സംഗത്തിന്റെ നിറത്തില് സദാ നിറമണിഞ്ഞിരിക്കു. ഇങ്ങനെ അമര് ഭവ. ശരി.

ദേശ വിദേശത്തെ മാലാഖ സ്വരൂപരായ കുട്ടികള്ക്ക്, സദാശുദ്ധ ഹൃദയ പ്രാപ്തി സമ്പന്നരായ കുട്ടികള്ക്ക്, സത്യമായ ഹോളി ആഘോഷിക്കുന്ന അതായത് അര്ഥസഹിതം ചിത്രം പ്രത്യക്ഷ രൂപത്തില് കൊണ്ടുവരുന്ന കുട്ടികള്ക്ക്, സദാ നിര്മ്മാണത്തിന്റെയും വിനയത്തിന്റെയും സന്തുലനം വയ്ക്കുന്ന കുട്ടികള്ക്ക്, സദാ ആശീര്വാദങ്ങളുടെ പുണ്യത്തിന്റെ ശേഖരണം സമ്പാദിക്കുന്ന കുട്ടികള്ക്ക് വളരെ വളരെ കോടിമടങ്ങ് സ്നേഹ സ്മരണ നമസ്തേ.

വരദാനം :-
മധുരതയിലൂടെ ബാബയുടെ സമീപതയുടെ സാക്ഷാത്കാരം ചെയ്യിക്കുന്ന മഹാന് ആത്മാവായി ഭവിക്കട്ടെ.

ഏതു കുട്ടികളുടെ സങ്കല്പത്തില് പോലും മധുരത, വാക്കിലും മധുരത, കര്മ്മത്തിലും മധുരതയുണ്ടോ അവരാണ് ബാബയുടെ സമീപം. അതിനാല് ബാബയും അവരെ പതിവായി വിളിക്കുന്നു - മധുര മധുരമായ കുട്ടികളെ കുട്ടികളും പ്രതികരണം നല്കുന്നു - മധുര മധുരമായ ബാബാ. അപ്പോള് ഈ പതിവായ മധുര വാക്ക് മധുരത സമ്പന്നമാക്കി മാറ്റുന്നു. ഇങ്ങനെ മധുരതയെ പ്രത്യക്ഷമാക്കുന്ന ശ്രേഷ്ഠ ആത്മാക്കള് തന്നെയാണ് മഹാന്. മധുരത തന്നെയാണ് മഹാനത. മധുരതയില്ലെങ്കില് മഹാനതയുടെ അനുഭവം ഉണ്ടാകുന്നില്ല.

സ്ലോഗന് :-
ഏതൊരു കാര്യവും ഡബിള് ലൈറ്റായി ചെയ്യൂ എങ്കില് മനോരഞ്ജനത്തിന്റെ അനുഭവം ചെയ്യാം.