മധുരമായകുട്ടികളേ-
നിങ്ങളുടെഏറ്റവുംആദ്യത്തെപാഠമിതാണ്- ഞാന്ആത്മാവാണ്, ശരീരമല്ല,
ആത്മാ-അഭിമാനിയായിരിക്കുകയാണെങ്കില്ബാബയുടെഓര്മ്മയുണ്ടാകും.
ചോദ്യം :-
മനുഷ്യരുടെ കൈയ്യിലില്ലാത്ത ഏതൊരു ഗുപ്തമായ ഖജനാവാണ് നിങ്ങള് കുട്ടികളുടെ
പക്കലുള്ളത്?
ഉത്തരം :-
നിങ്ങളെ
ഭഗവാനായ അച്ഛനാണ് പഠിപ്പിക്കുന്നത്, ആ പഠിപ്പിന്റെ സന്തോഷത്തിന്റെ ഗുപ്തമായ
ഖജനാവ് നിങ്ങളുടെ പക്കലുണ്ട്. നിങ്ങള്ക്ക് അറിയാം നമ്മള് എന്താണോ പഠിക്കുന്നത്
അത് ഭാവിയിലെ അമരലോകത്തിലേയ്ക്കുവേണ്ടിയാണ് അല്ലാതെ ഈ മൃത്യുലോകത്തിലേയ്ക്ക്
വേണ്ടിയല്ല. ബാബ പറയുന്നു അതിരാവിലെ എഴുന്നേറ്റ് നടന്നോളൂ ചുറ്റിക്കറങ്ങിക്കോളൂ,
കേവലം ഏറ്റവും ആദ്യത്തെ പാഠം ഓര്മ്മിക്കൂ എങ്കില് സന്തോഷത്തിന്റെ ഖജനാവ്
നിക്ഷേപമായിക്കൊണ്ടിരിക്കും.
ഓംശാന്തി.
ബാബ കുട്ടികളോട് ചോദിക്കുന്നു- കുട്ടികളേ, ആത്മാഭിമാനിയായാണോ ഇരിക്കുന്നത്?
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കിയാണോ ഇരിക്കുന്നത്? നമ്മള് ആത്മാക്കളെ
പരമാത്മാവായ അച്ഛന് പഠിപ്പിക്കുകയാണ്, കുട്ടികള്ക്ക് ഈ സ്മൃതി വന്നു നമ്മള്
ദേഹമല്ല, ആത്മാവാണ്. കുട്ടികള്ക്ക് ദേഹീ അഭിമാനിയായി മാറുന്നതിന്
പരിശ്രമിക്കേണ്ടതായി വരുന്നു. കുട്ടികള്ക്ക് ആത്മ അഭിമാനിയായി ഇരിക്കാന്
കഴിയുന്നില്ല. ഇടക്കിടെ ദേഹാഭിമാനത്തിലേയ്ക്ക് വരുന്നു അതിനാല് ബാബ ചോദിക്കുന്നു
- ആത്മാഭിമാനിയായാണോ ഇരിക്കുന്നത്? ആത്മാഭിമാനിയാണെങ്കില് ബാബയുടെ ഓര്മ്മവരും,
അഥവാ ദേഹാഭിമാനത്തിലാണെങ്കില് ലൗകിക സംബന്ധികളെ ഓര്മ്മ വരും. ആദ്യമാദ്യം ഈ
വാക്കുകള് ഓര്മ്മിക്കണം, ഞാന് ആത്മാവാണ്. ആത്മാവായ എന്നില് തന്നെയാണ് 84
ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിരിക്കുന്നത്. ഇത് പക്കയാക്കണം. ഞാന് ആത്മാവാണ്.
അരകല്പം നിങ്ങള് ദേഹാഭിമാനത്തിലാണ് കഴിഞ്ഞത്. ഇപ്പോള് സംഗമയുഗത്തില് മാത്രമാണ്
കുട്ടികളെ ആത്മാഭിമാനിയാക്കി മാറ്റുന്നത്. സ്വയം ദേഹമാണ് എന്ന് കരുതിയാല് ബാബയെ
ഓര്മ്മ വരില്ല, അതിനാല് ആദ്യമാദ്യം ഈ വാക്കുകള് പക്കയാക്കൂ- ഞാന് ആത്മാവ്
പരിധിയില്ലാത്ത അച്ഛന്റെ കുട്ടിയാണ്. ദേഹത്തിന്റെ അച്ഛനെ ഓര്മ്മിക്കാന്
ഒരിയ്ക്കലും പഠിപ്പിച്ച് കൊടുക്കാറില്ല. ഇപ്പോള് ബാബ പറയുന്നു പാരലൗകിക പിതാവായ
എന്നെ ഓര്മ്മിക്കൂ, ആത്മാഭിമാനിയായി മാറൂ. ദേഹാഭിമാനിയാകുന്നതിലൂടെ ദേഹത്തിന്റെ
സംബന്ധങ്ങള് ഓര്മ്മ വരും, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു പിന്നെ ബാബയെ
ഓര്മ്മിക്കു, ഇതാണ് പരിശ്രമം. ഇത് ആരാണ് മനസ്സിലാക്കിത്തരുന്നത്, നമ്മള്
ആത്മാക്കളുടെ അച്ഛനെ എല്ലാവരും ഓര്മ്മിക്കുന്നുണ്ട് ബാബാ വരൂ, വന്ന് ഈ
ദുഃഖത്തില് നിന്നും മുക്തമാക്കൂ. കുട്ടികള്ക്ക് അറിയാം ഈ പഠിപ്പിലൂടെ നമ്മള്
ഭാവിയിലേയ്ക്കുള്ള ഉയര്ന്ന പദവി പ്രാപ്തമാക്കും.
ഇപ്പോള് നിങ്ങള് പുരുഷോത്തമ സംഗമയുഗത്തിലാണ്. ഈ മൃത്യുലോകത്തില് ഇപ്പോള്
തീര്ത്തും വസിക്കേണ്ടതില്ല. നമ്മുടെ ഈ പഠിപ്പും ഭാവിയിലെ 21
ജന്മങ്ങളിലേയ്ക്കുള്ളതാണ്. നമ്മള് സത്യയുഗീ അമരലോകത്തിനുവേണ്ടി പഠിക്കുകയാണ്.
അമരനായ ബാബ നമ്മെ ജ്ഞാനം കേള്പ്പിക്കുമ്പോള് ഇവിടെ ഇരിക്കുന്ന സമയത്ത്
ആദ്യമാദ്യം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓര്മ്മയില് ഇരിക്കണം
എങ്കില് വികര്മ്മം വിനാശമാകും. നമ്മള് ഇപ്പോള് സംഗമയുഗത്തിലാണ്. ബാബ നമ്മളെ
ഇപ്പോള് പുരുഷോത്തമരാക്കി മാറ്റുകയാണ്. പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില്
നിങ്ങള് പുരുഷോത്തമരായി മാറും. ഞാന് വന്നിരിക്കുന്നത് മനുഷ്യനില് നിന്നും
ദേവതയാക്കി മാറ്റാനാണ്. സത്യയുഗത്തില് നിങ്ങള് ദേവതകളായിരുന്നു, എങ്ങനെയാണ്
ഏണിപ്പടികള് ഇറങ്ങിയത് എന്നത് ഇപ്പോള് അറിയാം. നമ്മുടെ ആത്മാവില് 84 ജന്മങ്ങളുടെ
പാര്ട്ട് അടങ്ങിയിട്ടുണ്ട്. ലോകത്തിലെ ആര്ക്കും അറിയില്ല, ആ ഭക്തിമാര്ഗ്ഗം
വേറെയാണ്. ഏത് ആത്മാക്കളെയാണോ ബാബ പഠിപ്പിക്കുന്നത് അവര്ക്ക് മാത്രമേ അറിയൂ,
ബാക്കി ആര്ക്കും അറിയില്ല. ഇത് ഭാവിയിലേയ്ക്കുള്ള ഗുപ്ത ഖജനാവാണ്. നിങ്ങള്
പഠിക്കുന്നതും അമരലോകത്തിനുവേണ്ടിയാണ്, അല്ലാതെ ഈ മൃത്യുലോകത്തിനുവേണ്ടിയല്ല.
ഇപ്പോള് ബാബ പറയുന്നു അതിരാവിലെ എഴുന്നേറ്റ് നടന്നോളൂ ചുറ്റിക്കറങ്ങിക്കോളൂ.
ആദ്യമാദ്യം ഈ ശബ്ദം ഓര്മ്മിക്കു അതായത് ഞാന് ആത്മാവാണ്, അല്ലാതെ ശരീരമല്ല.
നമ്മുടെ ആത്മീയ ബാബ നമ്മെ പഠിപ്പിക്കുകയാണ്. ഈ ദുഃഖത്തിന്റെ ലോകം ഇപ്പോള് മാറണം.
സത്യയുഗമാണ് സുഖത്തിന്റെ ലോകം, ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതാണ് ആത്മീയ
ജ്ഞാനം. ബാബ ജ്ഞാനസാഗരനും ആത്മീയ പിതാവുമാണ്. ബാബ ആത്മാവിന്റെ അച്ഛനാണ്. ബാക്കി
എല്ലാവരും ദേഹത്തിന്റെ സംബന്ധികളാണ്. ഇപ്പോള് ദേഹത്തിന്റെ സംബന്ധങ്ങളെ
വേര്പെടുത്തി ഒന്നുമായി കൂട്ടിച്ചേര്ക്കണം. എന്റേത് ഒരാള് മാത്രമാണ് രണ്ടാമതായി
ആരുമില്ല എന്ന് പാടുന്നുമുണ്ട്. നമ്മള് ഒരേയൊരു ബാബയെത്തന്നെയാണ്
ഓര്മ്മിക്കുന്നത്. ദേഹത്തെപ്പോലും ഓര്മ്മിക്കുന്നില്ല. ഈ പഴയ ശരീരം
ഉപേക്ഷിക്കേണ്ടതാണ്. ഈ ശരീരം എങ്ങനെ ഉപേക്ഷിക്കണം എന്ന ജ്ഞാനവും നിങ്ങള്ക്ക്
ലഭിക്കുന്നു. ഓര്മ്മിച്ച് ഓര്മ്മിച്ച് ശരീരം ഉപേക്ഷിക്കണം അതുകൊണ്ട് ബാബ
പറയുന്നു ദേഹീ അഭിമാനിയായി മാറൂ. തന്റെയുള്ളില് ചിന്തിച്ചുകൊണ്ടേയിരിക്കൂ-
ബീജമാകുന്ന ബാബയേയും വൃക്ഷത്തേയും ഓര്മ്മിച്ചുകൊണ്ടിരിക്കണം. ശാസ്ത്രങ്ങളില് ഈ
കല്പവൃക്ഷത്തിന്റെ വൃത്താന്തമുണ്ട്.
ഇതും കുട്ടികള്ക്ക് അറിയാം അതായത് നമ്മെ ജ്ഞാനസാഗരനായ ബാബയാണ് പഠിപ്പിക്കുന്നത്.
ഏതെങ്കിലും മനുഷ്യനല്ല പഠിപ്പിക്കുന്നത്. ഇത് പക്കയാക്കണം. പഠിക്കണമല്ലോ.
സത്യയുഗത്തിലും ദേഹധാരിയാണ് പഠിപ്പിക്കുന്നത്, എന്നാല് ഇത് ദേഹധാരിയല്ല. ഇവര്
പറയുന്നു ഞാന് പഴയ ദേഹത്തെ ആധാരമായെടുത്ത് നിങ്ങളെ പഠിപ്പിക്കുകയാണ്. കല്പ കല്പം
ഞാന് ഇങ്ങനെ നിങ്ങളെ പഠിപ്പിക്കുന്നു. പിന്നീട് കല്പത്തിനുശേഷവും ഇങ്ങനെ
പഠിപ്പിക്കും. ഇപ്പോള് എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും, ഞാന്
തന്നെയാണ് പതിത പാവനന്. എന്നെത്തന്നെയാണ് സര്വ്വശക്തിവാന് എന്ന് പറയുന്നത്.
പക്ഷേ മായയും കുറവല്ല, അതും ശക്തിവാനാണ്, എവിടെ നിന്നാണ് വീഴ്ത്തിയത്. ഇപ്പോള്
ഓര്മ്മ വരുന്നുണ്ടല്ലോ. 84 ജന്മങ്ങളുടെ ചക്രത്തിന്റേയും പാട്ടുണ്ട്. ഇത്
മനുഷ്യരുടെതന്നെ കാര്യമാണ്. വളരെ അധികം പേര് ചോദിക്കുന്നു, മൃഗങ്ങള്ക്ക്
എന്തുസംഭവിക്കും? പക്ഷേ ഇവിടെ മൃഗങ്ങളുടെ കാര്യമില്ല. ബാബയും കുട്ടികളോടാണ്
സംസാരിക്കുന്നത്- പുറത്തുള്ളവര്ക്ക് ബാബയെ അറിയുകയില്ല, അതിനാല് അവര് എന്ത്
സംസാരിക്കാനാണ്. ചിലര് പറയും എനിക്ക് ബാബയെ കാണാന് ആഗ്രഹമുണ്ട്, ഇപ്പോള് ഒന്നും
അറിയില്ല, ഇരുന്ന് തലതിരിഞ്ഞ ചോദ്യങ്ങള് ചോദിച്ചുകൊണ്ടിരിക്കും. 7 ദിവസത്തെ
കോഴ്സ് പൂര്ത്തിയാക്കിയിട്ടും ഒന്നും പൂര്ണ്ണമായി മനസ്സിലാക്കുന്നില്ല ഇത്
നമ്മുടെ പരിധിയില്ലാത്ത അച്ഛനാണെന്ന് തിരിച്ചറിയുന്നില്ല. ആരാണോ പഴയ ഭക്തര്,
വളരെ അധികം ഭക്തി ചെയ്തവര് അവരുടെ ബുദ്ധിയില് ജ്ഞാനത്തിന്റെ മുഴുവന് കാര്യങ്ങളും
ഇരിക്കും. ഭക്തി കുറച്ചേ ചെയ്തിട്ടുള്ളുവെങ്കില് കുറച്ച് കാര്യങ്ങളേ
ബുദ്ധിയിലിരിക്കൂ. നിങ്ങളാണ് ഏറ്റവും പഴയ ഭക്തര്. ഭഗവാന് ഭക്തിയുടെ ഫലം നല്കാന്
വരും എന്ന് പാട്ടുമുണ്ട്. പക്ഷേ ആര്ക്കെങ്കിലും ഇത് അറിയുമോ. ജ്ഞാനമാര്ഗ്ഗവും
ഭക്തിമാര്ഗ്ഗവും തീര്ത്തും വേറെയാണ്. മുഴുവന് ലോകവും ഭക്തിമാര്ഗ്ഗത്തിലാണ്.
കോടികളില് ചിലരാണ് വന്ന് ഇത് പഠിക്കുന്നത്. മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ
മധുരമായിട്ടാണ്. 84 ജന്മങ്ങളുടെ ചക്രവും മനുഷ്യരല്ലേ അറിയുന്നത്. മുമ്പ്
നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു, ശിവനേയും അറിയില്ലായിരുന്നു. ശിവന്റെ
ക്ഷേത്രം എത്ര അധികമാണ്. ശിവന്റെ പൂജ ചെയ്യുന്നു, ജലം അര്പ്പിക്കുന്നു, ശിവായ
നമ: എന്നു പറയുന്നു, എന്തുകൊണ്ടാണ് പുജിക്കുന്നത്, ഒന്നും അറിയില്ല. ലക്ഷ്മീ
നാരായണന്മാരുടെ പൂജ എന്തുകൊണ്ടാണ് ചെയ്യുന്നത്, അവര് എവിടെപ്പോയി, ഒന്നും
അറിയില്ല. ഭാരതവാസികള്ക്കാണ് തങ്ങള് പൂജ ചെയ്യുന്നവരെ അറിയാത്തത്.
ക്രിസ്ത്യന്സിന് അറിയാം ക്രിസ്തു ഇന്ന വര്ഷമാണ് വന്നത്, വന്ന് സ്ഥാപന ചെയ്തു.
ശിവബാബയെ ആര്ക്കും അറിയില്ല. പതിത പാവനന് എന്നും ശിവബാബയെയാണ് പറയുന്നത്. അവര്
തന്നെയല്ലേ ഉയര്ന്നതിലും ഉയര്ന്നത്. ബാബയാണ് ഏറ്റവും അധികം സേവനം ചെയ്യുന്നത്.
സര്വ്വരുടേയും സദ്ഗതി ദാതാവാണ്. നോക്കൂ എങ്ങനെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്.
വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് ബാബയെ വിളിക്കുന്നുമുണ്ട്. ക്ഷേത്രത്തില്
എത്ര പൂജ ചെയ്യുന്നു, എത്ര ആഘോഷമായി, എത്ര ചിലവ് ചെയ്യുന്നു.
ശ്രീനാഥക്ഷേത്രത്തിലും ജഗന്നാഥ ക്ഷേത്രത്തിലും ചെന്ന് നോക്കൂ. രണ്ടും
ഒരാളുടേതുതന്നെയാണ്. ജഗന്നാഥ ക്ഷേത്രത്തില് ചോറുരുള സമര്പ്പിക്കുന്നു.
ശ്രീനാഥിലാണെങ്കില് വളരെ അധികം വിഭവങ്ങള് ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ്
വ്യത്യാസം വരുന്നത്? കാരണം വേണമല്ലോ. ശ്രീനാഥിനേയും ജഗന്നാഥിനേയും കറുത്തതായാണ്
കാണിച്ചിരിക്കുന്നത്. കാരണം ഒന്നും മനസ്സിലാക്കുന്നില്ല. ജഗന്നാഥന് എന്ന്
ലക്ഷ്മീ നാരായണന്മാരെയാണ് പറയുന്നത് അതോ രാധാ കൃഷ്ണനെ പറയുമോ? രാധാ കൃഷ്ണനും
ലക്ഷ്മീ നാരായണനും തമ്മിലുള്ള സംബന്ധം എന്താണ്, ഇതും ആര്ക്കും അറിയില്ല. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി നമ്മള് പൂജ്യ ദേവതകളായിരുന്നു പിന്നീട്
പൂജാരിയായി മാറി. ചക്രം കറങ്ങി. ഇപ്പോള് വീണ്ടും ദേവതയായി മാറാന് നമ്മള്
പഠിക്കുകയാണ്. ഇത് ഏതെങ്കിലും മനുഷ്യനല്ല പഠിപ്പിക്കുന്നത്. ഭഗവാന്റെ
വാക്കുകളാണ്. ജ്ഞാനസാഗരന് എന്നും ഭഗവാനെയാണ് പറയുന്നത്. ഇവിടെ ഭക്തിയുടെ
സാഗരങ്ങള് ഒരുപാടുണ്ട് അവര് ജ്ഞാനസാഗരനായ ബാബയെ ഓര്മ്മിക്കുന്നു. നിങ്ങള്
പതിതമായി മാറി വീണ്ടും തീര്ച്ചയായും പാവനമായി മാറണം. ഇത് പതിത ലോകമാണ്. ഇത്
സ്വര്ഗ്ഗമല്ല. വൈകുണ്ഠം എവിടെയാണ് എന്നത് ആര്ക്കും അറിയില്ല.
വൈകുണ്ഠത്തിലേയ്ക്ക് പോയി എന്നു പറയുന്നു. എങ്കില് പിന്നെ അവരെ വിളിച്ച്
നരകത്തിലെ ഭോജനം എന്തിനാണ് കഴിപ്പിക്കുന്നത്. സത്യയുഗത്തില് വളരെ അധികം ഫലങ്ങളും
പുഷ്പങ്ങളും ഉണ്ടാകും. ഇവിടെ എന്താണുള്ളത്? ഇത് നരകമാണ്. ഇപ്പോള് നിങ്ങള്ക്ക്
അറിയാം ബാബയിലൂടെ നമ്മള് സ്വര്ഗ്ഗവാസിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്.
പതിതത്തില് നിന്നും പാവനമായി മാറണം. ബാബ യുക്തി പറഞ്ഞുതന്നിട്ടുണ്ട്- കല്പ കല്പം
ബാബയും യുക്തി പറഞ്ഞുതരും. എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും.
ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് പുരുഷോത്തമ സംഗമയുഗത്തിലാണ്. നിങ്ങളാണ്
പറയുന്നത് ബാബാ 5000 വര്ഷങ്ങള്ക്ക് മുമ്പ് ഞങ്ങള് ഇതായിട്ടുണ്ട്. കല്പ കല്പം
ബാബയില് നിന്നും ഈ അമരകഥ കേള്ക്കുന്നു ഇത് നിങ്ങള്ക്കേ അറിയൂ. ശിവബാബയാണ്
അമരനാഥന്. പാര്വ്വതിയെ ഇരുത്തി കഥ കേള്പ്പിച്ചു എന്നല്ല. അത് ഭക്തിയാണ്.
ജ്ഞാനത്തേയും ഭക്തിയേയും നിങ്ങള് മനസ്സിലാക്കി. ബ്രാഹ്മണരുടെ പകലും പിന്നീട്
ബ്രാഹ്മണരുടെ രാത്രിയും. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് ബ്രാഹ്മണരല്ലേ.
ആദിദേവനും ബ്രാഹ്മണന് തന്നെയായിരുന്നു, ദേവത എന്ന് പറയില്ല. ആദിദേവന്റെ
അടുത്തേയ്ക്കും പോകുന്നു, ദേവിമാര്ക്കും എത്ര പേരുകളാണ്. നിങ്ങള് സേവനം
ചെയ്തിട്ടുണ്ട് അതിനാലാണ് നിങ്ങള്ക്ക് മഹിമ, നിര്വ്വികാരിയായിരുന്ന ഭാരതം
പിന്നീട് വികാരങ്ങള് നിറഞ്ഞതാവുന്നു. ഇപ്പോള് രാവണ രാജ്യമല്ലേ.
സംഗമയുഗത്തില് നിങ്ങള് കുട്ടികള് ഇപ്പോള് പുരുഷോത്തമരാകുന്നു, നിങ്ങളുടെമേല്
ബൃഹസ്പതിയുടെ ദശ അവിനാശിയായി നിലനില്ക്കുന്നു അപ്പോഴാണ് നിങ്ങള് അമരപുരിയുടെ
അധികാരിയായി മാറുന്നത്. ബാബ നിങ്ങളെ പഠിപ്പിക്കുകയാണ്, മനുഷ്യനില് നിന്നും
ദേവതയാക്കി മാറ്റുന്നതിന്. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുന്നതിനെ ബൃഹസ്പതി
ദശ എന്നു പറയുന്നു. നിങ്ങള് അമരപുരിയായ സ്വര്ഗ്ഗത്തിലേയ്ക്ക് തീര്ച്ചയായും പോകും.
ബാക്കി പഠിപ്പില് ദശകള് താഴേയ്ക്കും മുകളിലേയ്ക്കും പോകും. ഓര്മ്മ തന്നെ
മറന്നുപോകും. ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കു. ഗീതയിലും ഉണ്ട് ഭഗവാനുവാചാ-
കാമം മഹാശത്രുവാണ്. പഠിക്കുന്നുണ്ട് പക്ഷേ വികാരത്തെ ജയിക്കുന്നുണ്ടോ. ഭഗവാന്
എപ്പോള് പറഞ്ഞു? 5000 വര്ഷമായി. ഇപ്പോള് വീണ്ടും ഭഗവാന് പറയുന്നു കാമം
മഹാശത്രുവാണ്, ഇതിനുമേല് വിജയം നേടണം. ഇത് ആദി മദ്ധ്യ അന്ത്യം ദുഃഖം
നല്കുന്നതാണ്. മുഖ്യമായത് കാമത്തിന്റെ കാര്യമാണ്, ഇതിന്റെ ആധാരത്തിലാണ് പതിതം
എന്ന് പറയുന്നത്. ഇപ്പോള് മനസ്സിലായി, ഈ ചക്രം കറങ്ങുന്നുണ്ട്. നമ്മള് പതിതമായി
മാറുന്നു, പിന്നീട് ബാബ വന്ന് പാവനമാക്കി മാറ്റുന്നു- ഡ്രാമ അനുസരിച്ച്. ബാബ
വീണ്ടും വീണ്ടും പറയുന്നു ആദ്യമാദ്യം അല്ലാഹുവിന്റെ കാര്യം ഓര്മ്മിക്കൂ,
ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെയേ നിങ്ങള് ശ്രേഷ്ഠമായി മാറൂ. ഇതും നിങ്ങള്
മനസ്സിലാക്കുന്നുണ്ട് നമ്മള് ആദ്യം ശ്രേഷ്ഠമായിരുന്നു പിന്നീടാണ് ഭ്രഷ്ടമായത്.
ഇപ്പോള് വീണ്ടും ശ്രേഷ്ഠമായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ദൈവീക
ഗുണങ്ങള് ധാരണ ചെയ്യണം. ആര്ക്കും ദുഃഖം നല്കരുത്. വഴി
പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് പാപം
മുറിയും. പതിത പാവനന് എന്ന് നിങ്ങള് എന്നെയല്ലേ പറയുന്നത്. പതിത പാവനന്
എങ്ങനെയാണ് വന്ന് പാവനമാക്കി മാറ്റുന്നത് എന്നത് ആര്ക്കും അറിയില്ല. കല്പം
മുമ്പും ബാബ പറഞ്ഞിരുന്നു എന്നെ മാത്രം ഓര്മ്മിക്കു. ഇത് യോഗാഗ്നിയാണ്, ഇതിലൂടെ
പാപം ഉരുകിപ്പോകും. അഴുക്ക് ഇളകുന്നതിലൂടെ ആത്മാവ് പവിത്രമായി മാറും. കലര്പ്പ്
സ്വര്ണ്ണത്തില് തന്നെയാണ് ചേര്ക്കുന്നത്. പിന്നീട് ആഭരണവും അങ്ങനെയുള്ളതാണ്
ലഭിക്കുക. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
എങ്ങനെയാണ് ആത്മാവില് അഴുക്ക് പിടിക്കുന്നത്, അതിനെ കളയണം. ബാബയ്ക്കും ഡ്രാമയില്
പാര്ട്ടുണ്ട് അതിനാലാണ് വന്ന് നിങ്ങള് കുട്ടികളെ ദേഹീ അഭിമാനിയാക്കി മാറ്റുന്നത്.
പവിത്രമായും മാറണം. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് നമ്മള് വൈഷ്ണവരായിരുന്നു.
പവിത്രമായ ഗൃഹസ്ഥാശ്രമമായിരുന്നു. ഇപ്പോള് നമ്മള് പവിത്രമായി മാറി
വിഷ്ണുപുരിയുടെ അധികാരിയായി മാറുകയാണ്. നിങ്ങള് ഡബിള് വൈഷ്ണവരായാണ് മാറുന്നത്.
സത്യം സത്യമായ വൈഷ്ണവര് നിങ്ങളാണ്. അവര് വികാരി വൈഷ്ണവ ധര്മ്മത്തിലുള്ളവരാണ്.
നിങ്ങള് നിര്വ്വികാരി വൈഷ്ണവ ധര്മ്മത്തിലുള്ളവരാണ്. ഇപ്പോള് ഒന്നാമത് നിങ്ങള്
ബാബയെ ഓര്മ്മിക്കുന്നു പിന്നെ ബാബയില് എന്ത് ജ്ഞാനമാണോ ഉള്ളത് അത് ധാരണ
ചെയ്യുന്നു. നിങ്ങള് രാജാക്കന്മാരുടേയും രാജാവായി മാറുന്നു. ആ രാജാക്കന്മാര്
അല്പകാലത്തിലേയ്ക്ക്, ഒരു ജന്മത്തിലേയ്ക്കാണ് രാജാവാകുന്നത്. നിങ്ങളുടെ രാജധാനി
21 ജന്മങ്ങളിലേയ്ക്ക് അഥവാ മുഴുവന് സമയവും ഉണ്ടാകും. അവിടെ ഒരിയ്ക്കലും
അകാലമൃത്യു ഉണ്ടാകില്ല. നിങ്ങള് കാലനുമേല് വിജയം നേടുന്നു. സമയമാകുമ്പോള്
മനസ്സിലാക്കും ഇപ്പോള് പഴയ തോല് ഉപേക്ഷിച്ച് പുതിയത് എടുക്കണം. നിങ്ങള്ക്ക്
സാക്ഷാത്ക്കാരം ഉണ്ടാകും. സന്തോഷത്തിന്റെ വാദ്യം മുഴങ്ങിക്കൊണ്ടിരിക്കും.
തമോപ്രധാനമായ ശരീരം ഉപേക്ഷിച്ച് സതോപ്രധാനമായ ശരീരം എടുക്കുക എന്നത്
സന്തോഷത്തിന്റെ കാര്യമല്ലേ. അവിടെ ശരാശരി 150 വര്ഷം ആയുസ്സുണ്ടാകും.
ഇവിടെയാണെങ്കില് അകാലമൃത്യു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്തുകൊണ്ടെന്നാല്
ഭോഗികളാണ്. ഏത് കുട്ടികളുടേതാണോ യഥാര്ത്ഥ യോഗം അവരുടെ കര്മ്മേന്ദ്രിയങ്ങള്
യോഗബലത്തിലൂടെ വശത്തായിരിക്കും. യോഗത്തില് പൂര്ണ്ണമായി ഇരിക്കുന്നതിലൂടെ
കര്മ്മേന്ദ്രിയങ്ങള് ശീതളമാകുന്നു. സത്യയുഗത്തില് ഒരു കര്മ്മേന്ദ്രിയവും നിങ്ങളെ
ചതിക്കില്ല, കര്മ്മേന്ദ്രിയങ്ങള് നിയന്ത്രണത്തിലല്ല എന്ന് ഒരിയ്ക്കലും പറയില്ല.
നിങ്ങള് ഉയര്ന്നതിലും ഉയര്ന്ന പദവിയാണ് പ്രാപ്തമാക്കുന്നത്. ഇതിനെയാണ്
ബൃഹസ്പതിയുടെ അവിനാശീ ദശ എന്നു പറയുന്നത്. വൃക്ഷപതി മനുഷ്യസൃഷ്ടിയുടെ ബീജരൂപമായ
ബാബയാണ്. ബീജം മുകളിലാണ്, അവരെ ഓര്മ്മിക്കുന്നതും മുകളിലാണ്. ആത്മാവ് ബാബയെ
ഓര്മ്മിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം പരിധിയില്ലാത്ത ബാബ നമ്മെ
പഠിപ്പിക്കുന്നു, ബാബ വരുന്നതുതന്നെ ഒരേയൊരു തവണയാണ് അമരകഥ കേള്പ്പിക്കാന്.
അമരകഥ എന്നു പറഞ്ഞോളു, സത്യനാരായണന്റെ കഥ എന്നു പറഞ്ഞോളൂ, ആ കഥയുടെ അര്ത്ഥവും
മനസ്സിലാക്കുന്നില്ല. സത്യനാരായണന്റെ കഥയിലൂടെ നരനില് നിന്നും നാരായണനായി
മാറുന്നു. അമരകഥയിലൂടെ നിങ്ങള് അമരന്മാരായി മാറുന്നു. ബാബ ഓരോ കാര്യവും
വ്യക്തമാക്കി മനസ്സിലാക്കിത്തരുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
യോഗബലത്തിലൂടെ തന്റെ സര്വ്വകര്മ്മേന്ദ്രിയങ്ങളേയും വശത്താക്കണം. ഒരേയൊരു
വൃക്ഷപതിയായ ബാബയെ ഓര്മ്മിക്കണം. സത്യമായ വൈഷ്ണവന് അര്ത്ഥം പവിത്രമായി മാറണം.
2) അതിരാവിലെ ഉണര്ന്ന്
ആദ്യ പാഠം പക്കയാക്കണം അതായത് ഞാന് ആത്മാവാണ്, ശരീരമല്ല. നമ്മുടെ ആത്മീയ അച്ഛന്
നമ്മെ പഠിപ്പിക്കുന്നു, ഈ ദുഃഖത്തിന്റെ ലോകം ഇപ്പോള് മാറണം............ ഇങ്ങനെ
മുഴുവന് ജ്ഞാനവും ബുദ്ധിയില് സ്മരിച്ചുകൊണ്ടിരിക്കണം.
വരദാനം :-
ഓരോ
ഖജനാവുകളെയും കാര്യത്തില് ഉപയോഗിച്ച് കോടികളുടെ സമ്പാദ്യം ശേഖരിക്കുന്ന കോടി
മടങ്ങ് ഭാഗ്യശാലികളായി ഭവിക്കട്ടെ.
ഓരോ സെക്കന്റിലും
കോടികളുടെ സമ്പാദ്യം ശേഖരിക്കാനുള്ള വരദാനം ഡ്രാമയില് സംഗമയുഗത്തിന്
ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള വരദാനത്തെ സ്വയത്തെപ്രതി ശേഖരിക്കൂ ഒപ്പം
മറ്റുള്ളവര്ക്ക് വേണ്ടി ദാനം ചെയ്യൂ. അതേപോലെത്തന്നെ സങ്കല്പ്പത്തിന്റെ ഖജനാവിനെ,
ജ്ഞാനത്തിന്റെ ഖജനാവിനെ, സ്ഥൂലധനമാകുന്ന ഖജനാവിനെ ഉപയോഗിച്ച് കോടികളുടെ
സമ്പാദ്യം ശേഖരിക്കൂ എന്തുകൊണ്ടെന്നാല് സ്ഥൂലധനവും ഈശ്വരാര്ത്ഥം സമര്പ്പണം
ചെയ്യുന്നതിലൂടെ ഒരു നയാപൈസ ഒരു രത്നസമാനം മൂല്യമുള്ളതാകുന്നു- അതിനാല് ഈ
സര്വ്വഖജനാവുകളെയും സ്വയത്തെപ്രതിയും സേവനങ്ങള്ക്ക് വേണ്ടിയും കാര്യത്തില്
ഉപയോഗിക്കൂ അപ്പോള് കോടി മടങ്ങ് ഭാഗ്യശാലികളായി മാറും.
സ്ലോഗന് :-
എവിടെ ഹൃദയം
കൊണ്ടുള്ള സ്നേഹമുണ്ടോ അവിടെ സര്വ്വരുടെയും സഹയോഗം സഹജമായി ലഭിക്കുന്നു.
അവ്യക്ത സൂചനകള്- ആത്മീയ
സ്ഥിതിയില് സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യൂ അന്തര്മുഖിയാകൂ.
ഇപ്പോള് ഇപ്രകാരം
സുതാര്യമാകൂ അതിലൂടെ താങ്കളുടെ ശരീരത്തിനുള്ളില് ആത്മാവ് വിരാജിതനാണ് എന്നത്
സ്പഷ്ടമായി സര്വ്വര്ക്കും കാണപ്പെടണം. താങ്കളുടെ ആത്മീയ സ്വരൂപം അവര്ക്ക് അവരുടെ
ആത്മീയസ്വരൂപത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കണം, ഇതിനെത്തന്നെയാണ് പറയുന്നത്
അവ്യക്തം അഥവാ ആത്മീയ സ്ഥിതിയുടെ അനുഭവം ചെയ്യിപ്പിക്കുക.