മധുരമായ കുട്ടികളേ -
നിങ്ങള്ക്ക് സമയമാകുമ്പോള് വീട്ടിലേക്ക് തിരികെ പോകേണ്ടതുണ്ട് അതുകൊണ്ട്
ഓര്മ്മിക്കുന്നതിന്റെ വേഗത വര്ദ്ധിപ്പിക്കൂ, ഈ ദുഃഖധാമത്തെ മറന്ന്
ശാന്തിധാമത്തെയും സുഖധാമത്തെയും ഓര്മ്മിക്കൂ
ചോദ്യം :-
ഏതൊരു ഗഹനമായ രഹസ്യം നിങ്ങള് മനുഷ്യര്ക്ക് കേള്പ്പിച്ച് കൊടുത്താല് അവരുടെ
ബുദ്ധി ഇളകിമറിയും?
ഉത്തരം :-
ആത്മാവ് ഒരു
ചെറിയ ബിന്ദുവാണ്, അതില് സദാ കാലത്തേക്കുള്ള പാര്ട്ട് അടങ്ങിയിട്ടുണ്ട്, അത്
അഭിനയിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും അവസാനിക്കുന്നില്ല. ആര്ക്കും മോക്ഷവും
ലഭിക്കില്ല. മനുഷ്യര് വളരെയധികം ദുഃഖിക്കുമ്പോള് മോക്ഷം കിട്ടിയിരുന്നെങ്കില്
നന്നായിരുന്നു എന്ന് പറയാറുണ്ട്, എന്നാല് അവിനാശിയായ ആത്മാവിന് പാര്ട്ട്
അഭിനയിക്കാതിരിക്കാന് കഴിയില്ല. ഈ കാര്യങ്ങള് അവരുടെ ഉള്ളിനെ പിടിച്ചുകുലുക്കും.
ഓംശാന്തി.
വളരെ മധുരമായ ആത്മീയ കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരുന്നു, ഇവിടെയുള്ളത്
ആത്മീയ കുട്ടികളാണ്. ബാബ ദിവസവും മനസ്സിലാക്കിത്തരുന്നു, ഈ ലോകത്തില്
പാവപ്പെട്ടവര്ക്ക് എത്രമാത്രം ദുഃഖമാണ്, വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമ്പോള്
അവരുടെ സാധനങ്ങള്ക്കും മറ്റും എന്തെല്ലാം സംഭവിക്കുന്നു. അതുകാരണം അവര്
ദുഃഖിതരാകുന്നു. ദുഃഖമുണ്ടല്ലോ, വളരെയധികം ദുഃഖമാണ്. സമ്പന്നര്ക്ക് സുഖമാണ്
എന്നാല് അതും അല്പകാലത്തേക്ക് മാത്രമാണ്. സമ്പന്നര്ക്കും അസുഖം വരുന്നു, ധാരാളം
പേര് മരിക്കുന്നു - ഇന്ന് ഇന്നയാള് മരിച്ചു, ഇങ്ങിനെ സംഭവിച്ചു. ഇന്ന്
പ്രസിഡന്റായിരിക്കും എന്നാല് നാളെ ആ സിംഹാസനം ഉപേക്ഷിക്കേണ്ടി വരുന്നു. ഘെരാവോ
ചെയ്ത് അവരെ താഴെയിറക്കുന്നു. ഇങ്ങനെയും ദുഃഖമുണ്ടാകുന്നു. ബാബ പറയുന്നു ഈ
ദുഃഖധാമത്തില് ഏതെല്ലാം തരത്തിലുള്ള ദുഃഖങ്ങളാണുള്ളത് എന്ന ലിസ്റ്റുണ്ടാക്കൂ.
നിങ്ങള് കുട്ടികള് സുഖധാമത്തേയും അറിയുന്നുണ്ട്, ലോകത്തിലുള്ളവര് ഒന്നും
അറിയുന്നില്ല. ദുഃഖധാമത്തെയും സുഖധാമത്തെയും താരതമ്യം ചെയ്യുവാന് അവര്ക്ക്
സാധിക്കില്ല. ബാബ പറയുന്നു നിങ്ങള് സര്വ്വതും അറിയുന്നുണ്ട്, ബാബ സത്യമാണ്
പറയുന്നത് എന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ഇവിടെ വലിയ-വലിയ കെട്ടിടങ്ങളും
വിമാനങ്ങളുമൊക്കെയുള്ളവര് വിചാരിക്കുന്നത് കലിയുഗം ഇനിയും നാല്പതിനായിരം വര്ഷം
ഉണ്ടായിരിക്കും അതിന് ശേഷമാണ് സത്യയുഗം വരുന്നത് എന്നാണ്. ഘോരാന്ധകാരത്തിലല്ലേ.
അവരേയും സമീപത്തേക്ക് കൊണ്ട് വരണം. ഇനി കുറച്ച് സമയമാണുള്ളത്. അവര്
ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നു, നിങ്ങള് 5000 വര്ഷമാണെന്നത് തെളിയിച്ച്
പറഞ്ഞ് കൊടുക്കുന്നു. ഈ 5000 വര്ഷത്തിന് ശേഷം ചക്രം ആവര്ത്തിക്കുന്നു. ഡ്രാമ
ലക്ഷക്കണക്കിന് വര്ഷമൊന്നും ഉണ്ടായിരിക്കില്ല. എന്തെല്ലാം സംഭവിക്കുന്നുവോ അത്
5000 വര്ഷത്തില് സംഭവിക്കും എന്നത് നിങ്ങള് മനസ്സിലാക്കി. ഇവിടെ ദുഃഖധാമത്തില്
രോഗങ്ങളുമെല്ലാം ഉണ്ടാക്കും. പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള് നിങ്ങള് എഴുതൂ.
സ്വര്ഗ്ഗത്തില് ദുഃഖത്തിന്റെ പേരു പോലും ഉണ്ടായിരിക്കില്ല. മരണം മുന്നില്
നില്ക്കുകയാണ്, അതേ ഗീതയുടെ എപ്പിസോഡ് നടന്നു കൊണ്ടിരിക്കുകയാണ് എന്നത് ബാബ
മനസ്സിലാക്കിത്തരുന്നു. സത്യയുഗത്തിന്റെ സ്ഥാപന തീര്ച്ചയായും സംഗമയുഗത്തില്
തന്നെയാണ് നടക്കുന്നത്. ഞാന് രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുകയാണെന്ന്
ബാബ പറയുമ്പോള് അത് തീര്ച്ചയായും സത്യയുഗത്തിലെ രാജാവായിരിക്കുമല്ലോ. ബാബ നല്ല
രീതിയില് മനസ്സിലാക്കി തരുന്നു.
നമ്മള് ഇപ്പോള് സുഖധാമത്തിക്ക്േ പോവുകയാണ്. ബാബയ്ക്ക് കൊണ്ട് പോകേണ്ടതുണ്ട്.
നിരന്തരം ഓര്മ്മിക്കുന്നവര് ഉയര്ന്ന പദവി നേടും, അതിന് വേണ്ടിയുള്ള യുക്തികള്
ബാബ പറഞ്ഞ് തരുന്നു. ഓര്മ്മിക്കുന്നതിന്റെ വേഗത വര്ദ്ധിപ്പിക്കൂ. കുംഭ മേളയിലും
സമയത്ത് എത്തിച്ചേരണമല്ലോ. നിങ്ങള്ക്കും സമയത്ത് പോകണം. വളരെ വേഗം എത്തിച്ചേരണം
എന്നതല്ല. പെട്ടെന്ന് ചെയ്യണം എന്ന് പറയുന്നതും നമ്മുടെ കൈയ്യിലല്ല ഇരിക്കുന്നത്.
ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയ്ക്കാണ് മുഴുവന് മഹിമയുമുള്ളത്. ഇവിടെ
എത്രമാത്രം ജീവജാലങ്ങളുണ്ടോ അതെല്ലാം തന്നെ ദുഃഖം നല്കുന്നതാണ്. സത്യയുഗത്തില്
ഇങ്ങനെയായിരിക്കില്ല. ഉള്ളില് ചിന്തിക്കണം, അവിടെ ഇന്ന ഇന്ന കാര്യങ്ങളൊക്കെ
ഉണ്ടായിരിക്കും. സത്യയുഗം ഓര്മ്മ വരുന്നുണ്ടല്ലോ അല്ലേ. ബാബയാണ് സത്യയുഗം
സ്ഥാപിക്കുന്നത്. അന്തിമസമയത്ത് മുഴുവന് ജ്ഞാനവും സാരരൂപത്തില് ബുദ്ധിയിലുണ്ടാകും.
ഏതുപോലെയാണോ ബീജം ചെറുതും വൃക്ഷം വലുതുമായിരിക്കുന്നത്. അത് ജഢ വസ്തുക്കളാണ്,
ഇത് ചൈതന്യമാണ്. ഇതിനെ ആര്ക്കും അറിയില്ല. കല്പത്തിന്റെ ആയുസ്സ് തന്നെ വളരെ
ദൈര്ഘ്യമുള്ളതായി കാണിച്ചിരിക്കുന്നു. ഭാരതം തന്നെയാണ് വളരെയധികം സുഖം നേടുന്നത്
അതുപോലെ ഭാരതം തന്നെയാണ് ദുഃഖവും അനുഭവിക്കുന്നത്. ഭാരതത്തിലാണ് രോഗങ്ങളും
അധികമുള്ളത്. ഇവിടെ കൊതുകുകള് ചാകുന്നത് പോലെയാണ് മനുഷ്യര് മരിക്കുന്നത്. കാരണം
ആയുസ്സ് കുറവാണ്. ശുദ്ധമാകുന്നതിന്റെ കാര്യത്തില് ഇവിടെയുള്ളവരും
വിദേശത്തുള്ളവരും തമ്മില് എത്രമാത്രം അന്തരമാണുള്ളത്. വിദേശത്ത് നിന്നും എല്ലാ
കണ്ടുപിടിത്തങ്ങളും ഇവിടേക്ക് കൊണ്ട് വരുന്നുണ്ട്. സത്യയുഗത്തിന്റെ പേര് തന്നെ
പറുദീസ (പാരഡൈസ്) എന്നാണ്. അവിടെ എല്ലാവരും സതോപ്രധാനമാണ്. ഇതെല്ലാം നിങ്ങള്ക്ക്
സാക്ഷാത്ക്കാരമുണ്ടാകും. ബാബയിരുന്ന് മനസ്സിലാക്കിത്തരുന്ന ഈ സമയം സംഗമയുഗമാണ്.
മനസ്സിലാക്കിത്തന്നുക ൊണ്ടേയിരക്കും, പുതിയ പുതിയ കാര്യങ്ങള് കേള്പ്പിച്ച് തന്നു
കൊണ്ടേയിരിക്കും. ബാബ പറയുന്നു, ഓരോ ദിവസവും ഗഹനമായ കാര്യങ്ങളാണ്
കേള്പ്പിക്കുന്നത്. ബാബ ഇത്രയും ചെറിയ ബിന്ദുവാണെന്നോ അതില് സദാകാലത്തേക്ക്
മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ടെന്നോ അറിയില്ലായിരുന്നു. നിങ്ങള് പാര്ട്ട്
അഭിനയിച്ച് വരികയായിരുന്നു, നിങ്ങള് ആര്ക്കെങ്കിലും പറഞ്ഞ് കൊടക്കുകയാണെങ്കില്
അവരുടെ ബുദ്ധി വളരെയധികം ഇളകിമറിയും, ഇവര് എന്താണ് പറയുന്നത് - ഇത്രയും ചെറിയ
ബിന്ദുവില് മുഴുവന് പാര്ട്ടും അടങ്ങിയിട്ടുണ്ടെന്നോ. അത് അഭിനയിച്ച്
കൊണ്ടേയിരിക്കുന്നു, ഒരിക്കലും ക്ഷീണിക്കുന്നില്ല! ഈ കാര്യങ്ങള് ആര്ക്കും
അറിയില്ല. അരകല്പം സുഖവും അരകല്പം ദുഃഖവുമാണെന്ന് നിങ്ങള് കുട്ടികള്
മനസ്സിലാക്കി. വളരെയധികം ദുഃഖം കാണുമ്പോള്ത്തന്നെയാണ് മനുഷ്യര് പറയുന്നത്, ഇതില്
നിന്നും മോക്ഷം വേണം. നിങ്ങള് സുഖത്തിലും ശാന്തിയിലും ഇരിക്കുമ്പോള് ഒരിക്കലും
ഇങ്ങനെ പറയാറില്ല. നിങ്ങളുടെ ബുദ്ധിയില് ഈ മുഴുവന് ജ്ഞാനവുമുണ്ട്. ബാബ ബീജമായത്
കാരണം ബാബയില് മുഴുവന് വൃക്ഷത്തിന്റെയും ജ്ഞാനമുണ്ട്. വൃക്ഷത്തിന്റെ മോഡല്
കാണിച്ചിട്ടുണ്ട്. വലുത് കാണിക്കുവാന് സാധിക്കില്ല. ബുദ്ധിയില് മുഴുവന്
ജ്ഞാനവുമുണ്ട്. നിങ്ങള് കുട്ടികള്ക്ക് എത്രമാത്രം വിശാലമായ
ബുദ്ധിയുണ്ടായിരിക്കണം. ഇന്നയിന്നവര് ഇത്ര സമയത്തിന് ശേഷം വീണ്ടും പാര്ട്ട്
അഭിനയിക്കുവാന് വരുന്നു, ഇത് എത്ര വലിയ ഡ്രാമയാണ് - ഇതെല്ലാം എത്രയാണ് പറഞ്ഞു
മനസ്സിലാക്കേണ്ടി വരുന്നത്. ഈ ഡ്രാമ മുഴുവനായും ഒരിക്കലും ഒരാള്ക്കും കാണാന്
സാധിക്കില്ല. അസംഭവ്യമാണ്. ദിവ്യ ദൃഷ്ടിയിലൂടെ നല്ലകാര്യങ്ങളെ കാണുവാന്
സാധിക്കുന്നു. ഗണേശനും ഹനുമാനുമെല്ലാം ഭക്തിമാര്ഗ്ഗത്തിലുള്ളവരാണ്. എന്നാല്
മനുഷ്യരില് ഭാവന ഉറച്ചുപോയത് കാരണം വിടാന് കഴിയുന്നില്ല. നിങ്ങള് കുട്ടികള്ക്ക്
പുരുഷാര്ത്ഥം ചെയ്യണം, കല്പം മുന്പത്തേതു പോലെ പദവി നേടുവാന് വേണ്ടി പഠിക്കണം.
നിങ്ങള്ക്കറിയാം ഓരോരുത്തര്ക്കും പുനര്ജന്മം എടുക്കുക തന്നെ വേണം. എങ്ങനെയാണ്
പടിയിറങ്ങിയതെന്നും കുട്ടികള് മനസ്സിലാക്കി. സ്വയം മനസ്സിലാക്കുന്നവര്
മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കും. കല്പം മുന്പും ഇത് തന്നെയാണ്
ചെയ്തിട്ടുള്ളത്. കല്പം മുന്പും ഇതുപോലെ മ്യൂസിയമെല്ലാം ഉണ്ടാക്കി കുട്ടികളെ
പഠിപ്പിച്ചിട്ടുണ്ട്. പുരുഷാര്ത്ഥം ചെയ്ത് കൊണ്ടിരിക്കുകയാണ്, ചെയ്ത്
കൊണ്ടേയിരിക്കും. ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അനേകം പേര് വരും. ഓരോ തെരുവിലും
ഓരോ വീട്ടിലും ഈ സ്കൂള് തുറക്കും. ധാരണ ചെയ്യുവാനുള്ള കാര്യമാണ്. പറയൂ,
നിങ്ങള്ക്ക് രണ്ട് അച്ഛന്മാരുണ്ട്, അതില് ഉയര്ന്നത് ആരാണ്? ദയ കാണിക്കൂ, കൃപ
കാണിക്കൂ എന്നൊക്കെ വിളിക്കുന്നത് ആ പിതാവിനെ തന്നെയാണ്. ബാബ പറയന്നു
യാചിക്കുന്നതിലൂടെ യാതൊന്നും ലഭിക്കില്ല. ഞാന് വഴി പറഞ്ഞ് തരുന്നു. ഞാന്
വരുന്നത് തന്നെ വഴി പറഞ്ഞ് തരാന് വേണ്ടിയാണ്. നിങ്ങളുടെ ബുദ്ധിയില് മുഴുവന്
ജ്ഞാനവുമുണ്ട്.
ബാബ എത്രമാത്രം പരിശ്രമിക്കുന്നു. ഇനി വളരെ കുറച്ച് സമയമാണ് അവശേഷിക്കുന്നത്.
എനിക്ക് സേവാധാരികളായ കുട്ടികളാണ് ആവശ്യം. ഓരോ വീട്ടിലും ഗീതാപാഠശാല തുടങ്ങണം.
മറ്റ് ചിത്രങ്ങളൊന്നും വയ്ക്കേണ്ടതില്ല, കേവലം പുറത്ത് എഴുതി വയ്ക്കൂ. ചിത്രം ഈ
ബാഡ്ജിലുള്ളതു മാത്രം മതി. അന്തിമസമയത്ത് ഈ ബാഡ്ജ് തന്നെയായിരിക്കും നിങ്ങള്ക്ക്
പ്രയോജനപ്പെടുക. സൂചന നല്കേണ്ട കാര്യമേയുള്ളൂ. മനസിലാക്കും പരിധിയില്ലാത്ത
പിതാവ് തീര്ച്ചയായും സ്വര്ഗ്ഗം തന്നെയായിരിക്കും രചിക്കുന്നത്. അങ്ങനെയെങ്കില്
ബാബയെ ഓര്മ്മിച്ചാലല്ലേ സ്വര്ഗ്ഗത്തിലേക്ക് പോകാന് സാധിക്കൂ. ഇതറിയുന്നുണ്ട് -
നമ്മള് പതിതരാണ്, ഓര്മ്മയിലൂടെ തന്നെയാണ് പാവനമാകുന്നത്, അല്ലാതെ മറ്റൊരു ഉപായവും
ഇല്ല. സ്വര്ഗ്ഗം പാവനമായ ലോകമാണ്, സ്വര്ഗ്ഗത്തിന്റെ അധികാരിയാകണമെങ്കില്
തീര്ച്ചയായും പാവനമാകണം. സ്വര്ഗ്ഗത്തില് പോകേണ്ടവര് നരകത്തില് കിടന്ന് കഷ്ടതകള്
എങ്ങനെ അനുഭവിക്കും, അതുകൊണ്ട് ബാബ പറയുന്നു - മന്മനാഭവ! പരിധിയില്ലാത്ത ബാബയെ
ഓര്മ്മിക്കൂ അപ്പോള് അന്തിമ മനം പോലെ ഗതിയുണ്ടാകും. സ്വര്ഗ്ഗത്തില് പോകുന്നവര്
ഒരിക്കലും വികാരത്തില് പോകില്ല. നല്ല ഭക്തരായിട്ടുള്ളവരും അത്രയും
വികാരത്തിലേക്ക് പോകില്ല. പവിത്രമാകൂ എന്ന് സന്യാസിമാര് പറയില്ല കാരണം അവര്
സ്വയം വിവാഹം നടത്തികൊടുക്കുന്നു. അവര് ഗൃഹസ്ഥികളോട് പറയുന്നത് മാസത്തിലൊരിക്കല്
വികാരത്തിക്ക്േ പോയ്ക്കൊള്ളൂ എന്നാണ്. നിങ്ങള് വിവാഹം കഴിക്കരുത് എന്ന്
ബ്രഹ്മചാരികളോടും പറയുന്നില്ല. നിങ്ങളിലും ചിലര് ഗാന്ധര്വ വിവാഹം ചെയ്യുന്നുണ്ട്
പിന്നീട് അടുത്ത ദിവസം കളി അവസാനിപ്പിക്കുന്നു. മായ വളരെയധികം ആകര്ഷിക്കുന്നു.
ഈ സമയത്ത് മാത്രമാണ് പവിത്രമാകുവാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നത്, പിന്നീടുള്ളത്
പ്രാലബ്ധമാണ്. അവിടെ രാവണന്റെ രാജ്യം ഉണ്ടായിരിക്കില്ല. ക്രിമിനല് ചിന്തകളും
ഉണ്ടായിരിക്കില്ല. രാവണനാണ് ക്രിമിനലാക്കി മാറ്റുന്നത്. ശിവബാബ സിവില് ആക്കി
മാറ്റുന്നു. ഇതും ഓര്മ്മിക്കണം. ഓരോ വീട്ടിലും ക്ലാസ്സ് നടക്കുകയാണെങ്കില്
എല്ലാവരും പറഞ്ഞുകൊടുക്കുന്നവരാകും. ഓരോ വീട്ടിലും ഗീതാപാഠശാല തുടങ്ങി
വീട്ടിലുള്ളവരേയും പരിവര്ത്തനപ്പെടുത്തണം. അങ്ങനെ വൃദ്ധി പ്രാപിക്കും. (ഇവിടെ)
സാധാരണക്കാരും പാവപ്പെട്ടവരും ഒരേ പോലെയാണ്. വലിയ വലിയ ആളുകള്ക്ക്
പാവപ്പെട്ടവരുടെ സത്സംഗത്തില് വരാന് തന്നെ ലജ്ജ വരും എന്തുകൊണ്ടെന്നാല്
കേട്ടിട്ടുണ്ടല്ലോ മാന്ത്രികമാണ്, സഹോദരീ സഹോദരനാക്കി മാറ്റും. അത് നല്ലതല്ലേ.
കുടുംബത്തില് എത്രമാത്രം പ്രശ്നങ്ങളാണുണ്ടാകുന്നത്. എത്രമാത്രം ദുഃഖിയാണ്. ഇത്
ദുഃഖത്തിന്റെ ലോകം തന്നെയാണ്. ഇവിടെ വളരെയധികം ദുഃഖമാണ്. അവിടെ വളരെയധികം
സുഖമായിരക്കും. ലിസ്റ്റ് ഉണ്ടാക്കുവാന് നിങ്ങള് പരിശ്രമിക്കൂ. ദുഃഖിതരാകാനുള്ള
25 - 30 പ്രധാനപ്പെട്ട കാര്യങ്ങള് കണ്ടെത്തൂ.
പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടുവാന് വേണ്ടി എത്രമാത്രം
പുരുഷാര്ത്ഥം ചെയ്യണം. ബാബ ഈ രഥത്തിലൂടെ നമുക്ക് മനസ്സിലാക്കിതരുന്നു. ഈ ദാദയും
വിദ്യാര്ത്ഥിയാണ്. ദേഹധാരികള് എല്ലാം വിദ്യാര്ത്ഥികളാണ്. പഠിപ്പിക്കുന്ന ടീച്ചര്
വിദേഹിയാണ്. നിങ്ങളേയും വിദേഹിയാക്കുകയാണ്. അതുകൊണ്ട് ബാബ പറയുന്നു ശരീരത്തിന്റെ
ബോധത്തെ ഉപേക്ഷിക്കൂ. ഈ കെട്ടിടങ്ങളൊന്നും ഉണ്ടായിരിക്കില്ല. അവിടെ എല്ലാം
പുതിയതാണ് ലഭിക്കുന്നത്. അവസാനം സര്വ്വതും നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും.
ആ വശത്ത് (വിദേശങ്ങളില്) അറ്റോമിക്ക് ബോംബുകളിലൂടെ വളരെയധികം വിനാശമുണ്ടാകും.
ഇവിടെ (ഭാരതത്തില്) രക്തത്തിന്റെ നദികള് ഒഴുകും, അതിന് സമയമെടുക്കും. വളരെ
ഭയാനകമായ മരണമാണ് ഇവിടെ സംഭവിക്കുന്നത്. ഇത് അവിനാശിയായ ഖണ്ഡമാണ്, ഭൂപടത്തില്
നോക്കിയാല് അറിയാം ഹിന്ദുസ്ഥാന് ഒരു കോണിലാണ്. ഡ്രാമയനുസരിച്ച് ഇവിടെ അതിന്റെ
പ്രഭാവം ഉണ്ടാകില്ല. ഇവിടെ രക്തത്തിന്റെ നദികള് ഒഴുകും. ഇപ്പോള്
തയ്യാറെടുപ്പുകള് നടന്നുകൊണ്ടിരിക്കുന്നു. അവസാനം ഇവിടേക്ക് ബോംബുകളും കടമായി
നല്കിയേക്കാം. ലോകം തന്നെ നശിപ്പിക്കാന് ശേഷിയുള്ള ബോംബുകളായിരിക്കും അവര്
പ്രയോഗിക്കുക, അത് കടം തരില്ല. ഗുണനിലവാരം കുറഞ്ഞതായിരിക്കും നല്കുക.
ഉപകാരപ്പെടുന്ന വസ്തുക്കള് ആര്ക്കും തന്നെ ന്ലകില്ല. കല്പത്തിന് മുന്പെന്ന പോലെ
വിനാശം സംഭവിക്കുക തന്നെ വേണം. പുതിയ കാര്യമൊന്നുമല്ല. അനേക ധര്മ്മത്തിന്റെ
വിനാശവും ഒരു ധര്മ്മത്തിന്റെ സ്ഥാപനയും. ഭാരത ഖണ്ഡം ഒരിക്കലും നശിക്കുന്നില്ല.
കുറച്ചുപേര് അവശേഷിക്കുകതന്നെ വേണം. സര്വ്വരും മരിച്ചാല് അത് പ്രളയമായി മാറും.
ഓരോ ദിവസവും നിങ്ങളുടെ ബുദ്ധി വിശാലമായി മാറും. നിങ്ങള്ക്ക് വളരെയധികം
ആദരവുണ്ടാകും. ഇപ്പോള് അത്രയും ആദരവ് ഇല്ല. അതുകൊണ്ടല്ലേ കുറച്ചുപേര് മാത്രം
പാസാകുന്നത്. ബുദ്ധിയില് വരുന്നതേയില്ല എത്രമാത്രം ശിക്ഷകള് അനുഭവിക്കേണ്ടിവരും,
പിന്നീട് വരുന്നതും വൈകിയായിരിക്കും. വീണാല് സമ്പാദ്യമെല്ലാം നഷ്ടമാകും.
കറുത്തതിലും കറുത്തതായി മാറും. പിന്നെ അവര്ക്ക് എഴുന്നേറ്റുനില്ക്കാന് കഴിയില്ല.
എത്രപേരാണ് വിട്ടുപോകുന്നത്, ഇനി എത്ര പേര് പോകാനിരിക്കുന്നു. ഈ അവസ്ഥയില് ശരീരം
വിട്ട് പോയാല് നമ്മുടെ ഗതി എന്താകും എന്ന് സ്വയവും മനസ്സിലാക്കുവാന് സാധിക്കും.
വിവേകത്തിന്റെ കാര്യമല്ലേ. ബാബ പറയുന്നു നിങ്ങള് കുട്ടികള് ശാന്തി
സ്ഥാപിക്കുന്നവരാണ്, നിങ്ങളിലും അശാന്തിയുണ്ടാകുമ്പോഴാണ് പദവി നഷ്ടമാകുന്നത്.
ആര്ക്കും ദുഃഖം കൊടുക്കേണ്ട ആവശ്യമില്ല. ബാബ എത്രമാത്രം സ്നേഹത്തോടെയാണ്
സര്വ്വരേയും കുട്ടികളേ കുട്ടികളേ എന്ന് വിളിച്ച് സംസാരിക്കുന്നത്.
പരിധിയില്ലാത്ത പിതാവല്ലേ. മുഴുവന് ലോകത്തിന്റെയും ജ്ഞാനം ബാബയിലുണ്ട്.
അതുകൊണ്ടാണ് മനസ്സിലാക്കി തരുന്നത്. ഈ ലോകത്തില് എത്ര പ്രകാരത്തിലുള്ള
ദുഃഖങ്ങളാണുള്ളത്. ദുഃഖത്തിന്റെ ധാരാളം കാരണങ്ങള് നിങ്ങള്ക്ക് എഴുതുവാന്
സാധിക്കും. നിങ്ങള് ഇത് തെളിയിച്ച് പറഞ്ഞ് കൊടുക്കുകയാണെങ്കില് ഈ കാര്യങ്ങള്
സത്യമാണെന്ന് മനസ്സിലാക്കും. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഇത്രയും ദുഃഖത്തെ
ദൂരീകരിക്കുവാന് സാധിക്കില്ല. ദുഃഖങ്ങളുടെ ലിസ്റ്റ് ഉണ്ടെങ്കില് ഏതെങ്കിലുമൊക്കെ
ബുദ്ധിയില് ഇരിക്കും. ബാക്കിയെല്ലാം കേട്ടിട്ടും കേള്ക്കാത്തതുപോലെയിരിക്കും.
അവരെക്കുറിച്ച് തന്നെയാണ് പറയുന്നത്, പോത്തിന്റെ ചെവിയില്... ബാബ പറയുന്നു -
നിങ്ങള് കുട്ടികള് പുഷ്പങ്ങളായി മാറണം. ഒരു തരത്തിലുമുള്ള അശാന്തിയോ അപവിത്രതയോ
ഉണ്ടാകരുത്. അശാന്തി വ്യാപിപ്പിക്കുന്നവര് ദേഹാഭിമാനികളാണ്, അവരില് നിന്നും
മാറിയിരിക്കണം. സ്പര്ശിക്കുക പോലും ചെയ്യരുത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഏതുപോലെയാണോ പഠിപ്പിക്കുന്ന ടീച്ചര് വിദേഹിയായി ദേഹബോധം ഇല്ലാതിരിക്കുന്നത്,
അതുപോലെ വിദേഹിയാകണം. ശരീരത്തിന്റെ ബോധം ഉപേക്ഷിക്കണം. ക്രിമിനല് ദൃഷ്ടി മാറ്റി
സിവില് ദൃഷ്ടിയാക്കണം.
2. തന്റെ ബുദ്ധിയെ
വിശാലമാക്കണം. ശിക്ഷകളില് നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ബാബയോടും
പഠിപ്പിനോടും ആദരവുണ്ടായിരിക്കണം. ഒരിക്കലും ദുഃഖം കൊടുക്കരുത്, അശാന്തി
പരത്തരുത്.
വരദാനം :-
ബ്രാഹ്മണജീവിതത്തിന്റെ സ്വാഭാവിക സ്വഭാവത്തിലൂടെ കല്ലിനെപ്പോലും വെള്ളമാക്കി
മാറ്റുന്ന മാസ്റ്റര് സ്നേഹസാഗരനായി ഭവിക്കട്ടെ.
ലോകത്തുള്ളവര് പറയാറുണ്ട്
സ്നേഹം കല്ലിനെപ്പോലും വെള്ളമാക്കിമാറ്റുന്നതാണ്, അതേപോലെ താങ്കള് ബ്രാഹ്മണരുടെ
സ്വാഭാവിക സ്വഭാവം മാസ്റ്റര് സ്നേഹ സാഗരമാണ്. താങ്കളില് ആത്മീയ സ്നേഹം,
പരമാത്മാസ്നേഹത്തിന്റെ അങ്ങിനെയുള്ള ശക്തിയുണ്ട്, അതിലൂടെ ഭിന്ന-ഭിന്ന
സ്വഭാവങ്ങളെ പരിവര്ത്തനപ്പെടുത്താന് കഴിയുന്നു. എങ്ങനെയാണോ സ്നേഹത്തിന്റെ സാഗരന്
തന്റെ സ്നേഹസ്വരൂപത്തിന്റെ അനാദി സ്വഭാവത്തിലൂടെ താങ്കള് കുട്ടികളെ തന്റേതാക്കി
മാറ്റിയത് അതേപോലെ താങ്കളും മാസ്റ്റര് സ്നേഹസാഗരന്മാരായി വിശ്വത്തിലെ
ആത്മാക്കള്ക്ക് സത്യമായ നിസ്വാര്ത്ഥ ആത്മീയ സ്നേഹം കൊടുക്കൂ എങ്കില് അവരുടെ
സ്വഭാവം പരിവര്ത്തനപ്പെടും.
സ്ലോഗന് :-
തന്റെ
വിശേഷതകളെ സ്മൃതിയില് വെച്ച് അവയെ സേവനത്തില് ഉപയോഗപ്പെടുത്തൂ എങ്കില്
പറക്കുന്ന കലയില് പറന്നുകൊണ്ടിരിക്കും.