മധുരമായ കുട്ടികളേ -
നിങ്ങൾ ബാബക്ക് സമാനം സത്യം-സത്യമായ സന്ദേശവാഹകരാകണം, എല്ലാവർക്കും വീട്ടിലേക്ക്
പോകാനുള്ള സന്ദേശം നൽകണം.
ചോദ്യം :-
ഇന്നത്തെ കാലത്ത് മനുഷ്യരുടെ ബുദ്ധി മുഴുവൻ ദിവസത്തിലും ഏതു വശത്തേക്കാണ്
ഓടിക്കൊണ്ടിരിക്കുന്നത്?
ഉത്തരം :-
ഫാഷന്റെ
വശത്തേക്ക്. മനുഷ്യരെ ആകർഷിക്കുന്നതിനുവേണ്ടി അനേകപ്രകാരത്തിലുള്ള ഫാഷൻ
ചെയ്യുന്നുണ്ട്. ഈ ഫാഷൻ ചിത്രങ്ങളിലൂടെ തന്നെയാണ് പഠിക്കുന്നത്.
മനസ്സിലാക്കുന്നതിങ്ങനെയാണ് പാർവ്വതിയും ഫാഷൻ ചെയ്തിട്ടുണ്ടായിരുന്നു,
മുടിയെല്ലാം അലങ്കരിച്ചിരുന്നു. ബാബ പറയുന്നു നിങ്ങൾ കുട്ടികൾക്ക് ഈ പതീതലോകത്തിൽ
ഫാഷൻ ചെയ്യേണ്ടതില്ല. ഞാൻ നിങ്ങളെ ഇങ്ങനെയുള്ള ഒരു ലോകത്തിലേക്കാണ്
കൊണ്ടുപോകുന്നത്, അവിടെ സ്വാഭാവിക സൗന്ദര്യമായിരിക്കും ഉണ്ടായിരിക്കുക. ഫാഷന്റെ
ആവശ്യമേയില്ല.
ഗീതം :-
അങ്ങു
തന്നെയാണ് മാതാവും അങ്ങു തന്നെയാണ് പിതാവും.....
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടില്ലേ. എപ്പോഴാണോ മഹിമ പാടുന്നത് അപ്പോൾ ബുദ്ധി മുകളിലേക്ക്
പോകുന്നു. ആത്മാവ് തന്നെയാണ് ബാബയെക്കുറിച്ച് പറയുന്നത്, അങ്ങ് തന്നെയാണ്
തോണിക്കാരൻ, പതീത പാവനൻ, അഥവാ സത്യംസത്യമായ സന്ദേശവാഹകൻ. ബാബ വന്ന്
ആത്മാക്കൾക്ക് സന്ദേശം നൽകുന്നു, മറ്റുള്ള സന്ദേശവാഹകരുമുണ്ട്, ചിലർ ചെറിയവരും
ചിലർ വലിയരുമാണ്. വാസ്തവത്തിൽ അവർ സന്ദേശമോ വഴിയോ കാണിച്ചു തരുന്നില്ല. ഇത്
കേവലം അസത്യമായ മഹിമയാണ് ചെയ്യുന്നത്. കുട്ടികൾക്കറിയാം, കേവലം ഒരാൾക്കല്ലാതെ ഈ
മനുഷ്യസൃഷ്ടിയിൽ ആർക്കും തന്നെ മഹിമയില്ല. ഏറ്റവും കൂടുതൽ മഹിമ ഈ
ലക്ഷ്മീനാരായണന്റേതാണ്. എന്തുകൊണ്ടെന്നാൽ ഇവരാണ് പുതിയ ലോകത്തിന്റെ അധികാരികൾ.
ഇതും ഭാരതവാസികൾക്കറിയാം. ഭാരതം പ്രാചീനദേശമാണ്, ഇതുമാത്രമേ ലോകത്തിലുള്ളവർക്ക്
അറിയൂ. ഭാരതത്തിൽത്തന്നെയാണ് ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നത്. കൃഷ്ണനെയും
ഗോഡ് എന്നാണ് പറയുന്നത്. ഭാരതവാസികൾ ഇവരെ ഭഗവാൻ ഭഗവതി എന്നാണ് പറയുന്നത്. പക്ഷെ
ഈ ഭഗവാനും ഭഗവതിയും സത്യയുഗത്തിലാണ് രാജ്യം ഭരിച്ചിരുന്നതെന്ന് ആർക്കും
അറിയുകയില്ല. ഭഗവാനാണ് ദൈവിക രാജധാനി സ്ഥാപിച്ചത്. ബുദ്ധി പറയുന്നുണ്ട് നമ്മൾ
ഭഗവാന്റെ കുട്ടികളാണെങ്കിൽ നമ്മളും ഭഗവാനും ഭഗവതിയുമായിരിക്കണം. എല്ലാവരും
ഒരാളുടെ കുട്ടികളാണല്ലോ. പക്ഷെ ഭഗവാൻ ഭഗവതി എന്ന് പറയാൻ സാധിക്കുകയില്ല. അവരെ
ദേവിദേവതകൾ എന്നാണ് പറയുന്നത്. ഈ എല്ലാ കാര്യങ്ങളും ബാബയിരുന്നാണ്
മനസ്സിലാക്കിത്തരുന്നത്. ഭാരതവാസികൾ പറയും നമ്മൾ ഭാരതവാസികൾ ആദ്യം പുതിയ
ലോകത്തിലായിരുന്നു. പുതിയ ലോകം എല്ലാവരും ആഗ്രഹിക്കുന്നുണ്ടല്ലോ. ഗാന്ധിജിയും
പുതിയ ലോകം പുതിയ രാമരാജ്യം ആഗ്രഹിച്ചിരുന്നു. പക്ഷ രാമരാജ്യത്തിന്റെ അർത്ഥം
ഒരൽപ്പം പോലും അറിയുമായിരുന്നില്ല. ഇന്നത്തെക്കാലത്തെ മനുഷ്യർക്ക് തന്റെ
അഹങ്കാരം എത്രയാണ്. കലിയുഗത്തിൽ കല്ല് ബുദ്ധികളും സത്യയുഗത്തിൽ
പവിഴബുദ്ധികളുമായിരിക്കും. പക്ഷെ ഇതാർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല.
ഭാരതം തന്നെയാണ് സത്യയുഗത്തിൽ പവിഴബുദ്ധിയായിരുന്നത്. ഇപ്പോൾ ഭാരതം കലിയുഗത്തിൽ
കല്ലുബുദ്ധിയായിമാറി. മനുഷ്യർ ഇതിനെത്തന്നെയാണ് സ്വർഗമെന്ന് മനസ്സിലാക്കുന്നത്.
സ്വർഗത്തിൽ വിമാനമുണ്ടായിരുന്നു എന്നു പറയും. വലിയ വലിയ കൊട്ടാരങ്ങൾ
ഉണ്ടായിരുന്നു അതെല്ലാം ഇപ്പോൾ ഉണ്ടല്ലോ. സയൻസ് എത്ര അഭിവൃദ്ധി പ്രാപിച്ചു,
എത്രയധികം സുഖമാണ് നൽകുന്നത്. ഫാഷൻ മുതലായവ എത്രയാണ്. മുഴുവൻ ദിവസവും ബുദ്ധി
ഫാഷന്റെ പുറകെ പോയിക്കൊണ്ടിരിക്കുകയാണ്. കൃത്രിമമായ ഭംഗിയുണ്ടാക്കുന്നതിനു
വേണ്ടി മുടിയെല്ലാം എങ്ങനെയാണ് അലങ്കരിക്കുന്നത്. എത്ര ചെലവാണ് ചെയ്യുന്നത്.
ചിത്രങ്ങളിൽ നിന്നുമാണ് ഇങ്ങനെയുള്ള ഫാഷനുകളെല്ലാം കണ്ടെത്തിയിട്ടുള്ളത്.
മനസ്സിലാക്കുന്നതിങ്ങനെയാണ് പാർവ്വതിയെപ്പോലെയാണ് ഞങ്ങൾ മുടികെട്ടുന്നത്.
ഇതെല്ലാം തന്നെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ചെയ്യുന്നത്. ആദ്യം പാർസി സ്ത്രീകൾ
മുഖത്ത് കറുത്ത വല ധരിക്കുമായിരുന്നു, ആരും കണ്ട് മോഹിക്കാതിരിക്കുന്നതിനുവേണ്ടി.
ഇതിനെയാണ് പറയുന്നത് പതീതലോകം.
അങ്ങ് തന്നെയാണ് മാതാവും പിതാവും എന്നു പാടാറുണ്ട്. പക്ഷെ ഇത് ആരെയാണ് പറയുന്നത്?
മാതാപിതാവ് ആരാണ്- ഇത് അറിയുന്നില്ല. മാതാപിതാവാണെങ്കിൽ തീർച്ചയായും സമ്പത്ത്
നൽകുമല്ലോ. ബാബ നിങ്ങൾ കുട്ടികൾക്ക് സുഖത്തിന്റെ സമ്പത്ത്
നൽകിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പറയാറുണ്ട് ബാബാ ഞങ്ങൾ ബാബയിൽ നിന്നല്ലാതെ
മറ്റാരിൽ നിന്നും കേൾക്കുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബയുടെ
മഹിമയും പാടാറുണ്ടല്ലോ. ബ്രഹ്മാവിന്റെ ആത്മാവും സ്വയം പറയുന്നതിതാണ്- നമ്മൾ
പാവനമായിരുന്നു ഇപ്പോൾ പതീതമായിമാറി. ബ്രഹ്മാവിന്റെ കുട്ടികളും ഇങ്ങനെ പറയും,
നമ്മൾ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ് പിന്നീട്
ദേവീദേവതയായിമാറുന്നത്. പിന്നീട് 84 ജന്മങ്ങളിൽ വന്ന് പതീതമായിമാറി. ആരാണോ
നമ്പർവൺ പാവനം അവർ തന്നെയാണ് നമ്പർവൺ പതീതമായി മാറിയത്. എങ്ങനെയാണോ അച്ഛൻ അതു
പോലെയാണ് മക്കൾ. ബ്രഹ്മാവും പറയുന്നു, ശിവബാബയും സ്വയം പറയുന്നു ഞാൻ വരുന്നത്
ബ്രഹ്മാവിന്റെ വളരെ ജന്മങ്ങളുടെ അന്തിമജന്മത്തിലാണ്. അവരായിരുന്നു ആദ്യം
പൂജ്യരായ ലക്ഷ്മിനാരായണന്റെ കുലത്തിലുണ്ടായിരുന്നവർ. ഇപ്പോൾ സംഗമയുഗമാണ്, നിങ്ങൾ
കലിയുഗത്തിലായിരുന്നു. ഇപ്പോൾ സംഗമയുഗിയായിരിക്കുകയാണ്. ബാബ സംഗമത്തിൽ
ത്തന്നെയാണ് വരുന്നത്. ഡ്രാമയനുസരിച്ച് കുട്ടികളും
വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ കുട്ടികൾക്ക് ജ്ഞാനം ലഭിച്ചു. നമ്മൾ
ദേവതകളായിരുന്നു, പിന്നീട് ക്ഷത്രിയർ ,വൈശ്യർ, ശൂദ്രരായിമാറി. മുഴുവൻ ചക്രത്തെയും
നല്ല രീതിയിൽ നിങ്ങൾ കുട്ടികൾക്കറിയാം. നമ്മൾ 84 ജന്മങ്ങൾ എടുത്തു, ഇത് വളരെ
സഹജമാണ്. പലരുടെയും ബുദ്ധിയിൽ ഇതുപോലും ഇരിക്കുന്നില്ല. വിദ്യാർത്ഥികൾ നമ്പർ
വൈസായിരിക്കുമല്ലോ. വലതുവശത്തുനിന്നും ആരംഭിച്ച് ഫസ്റ്റ് ക്ലാസ്, സെക്കന്റ്
ക്ലാസ്,തേർഡ് ക്ലാസ്, പെൺകുട്ടികൾ സ്വയം പറയുന്നുണ്ട് ഞങ്ങളുടേത് തേർഡ് ക്ലാസ്
ബുദ്ധിയാണ്. ഞങ്ങൾക്ക് ആർക്കും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുകയില്ല. മനസ്സിൽ
ആഗ്രഹമുണ്ട് പക്ഷെ പറയാൻ സാധിക്കുന്നില്ല. ബാബ എന്തുചെയ്യും? ഇതെല്ലാം അവരവരുടെ
കർമ്മക്കണക്കാണ്. ഇപ്പോൾ ബാബ പറയുന്നു- ഞാൻ നിങ്ങൾക്ക് കർമ്മം -അകർമ്മം -വികർമ്മത്തിന്റെ
ഗതിയുടെ ജ്ഞാനം കേൾപ്പിക്കുകയാണ്. കർമ്മം ചെയ്യണം. ഇത് നിങ്ങൾ കുട്ടികൾക്ക്
അറിയാമല്ലോ. തേർഡ് ക്ലാസ് ബുദ്ധിയുള്ളവർക്ക് ഇതൊന്നും മനസ്സിലാക്കാൻ
സാധിക്കുകയില്ല. ഇത് രാവണരാജ്യം തന്നെയാണ്, പക്ഷെ ഇതാർക്കും അറിയുന്നില്ല.
രാവണരാജ്യത്തിൽ മനുഷ്യർ വികർമ്മം തന്നെയാണ് ചെയ്യുന്നത്, അതിനാൽ താഴേക്ക് തന്നെ
ഇറങ്ങി വരും. ദു:ഖത്തിന്റെ ലോകത്തിൽ തന്നെയാണ് ഗുരുവിന്റെ ആവശ്യം.
സദ്ഗതിക്കുവേണ്ടി മുക്തിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനുവേണ്ടിയാണ്
ഗുരുവിന്റെ ആവശ്യം. അതാണെങ്കിൽ നിർവ്വാണധാമമാണ്- ശബ്ദത്തിനുപരിയായ സ്ഥാനം.
മനുഷ്യർ സ്വയത്തെ വാനപ്രസ്ഥിയാണെന്നുമനസ്സിലാക്കുന്നു. അവർ കേവലം
പറയുകമാത്രമേയുള്ളൂ. വാനപ്രസ്ഥികളുടെ സഭയും ഉണ്ടാകാറുണ്ട്. എല്ലാ സമ്പാദ്യവും
കുട്ടികൾക്ക് നൽകി ഗുരുവിന്റെ അടുത്തുപോയി ഇരിക്കും. കഴിക്കാനും കുടിക്കാനും
തീർച്ചയായും കുട്ടികൾ നൽകും. പക്ഷെ വാനപ്രസ്ഥം എന്നതിന്റെ അർത്ഥം ഒരാളും
മനസ്സിലാക്കുന്നില്ല. നമുക്ക് നിർവ്വാണധാമത്തിലേക്ക് പോകണമെന്ന് ഒരാളുടേയും
ബുദ്ധിയിൽ ഇല്ല. തന്റെ വീട്ടിലേക്ക് പോകണം. അവർ അതിനെ വീടാണെന്ന്
മനസ്സിലാക്കുന്നില്ല. അവർ മനസ്സിലാക്കുന്നത് ജ്യോതി ജ്യോതിയിൽ ലയിക്കും
എന്നാണ്. നിർവ്വാണധാമം വസിക്കാനുള്ള വീടാണ്. ആദ്യം 60 വയസ്സിനു ശേഷം വാനപ്രസ്ഥം
എടുക്കുമായിരുന്നു. ഇതൊരു നിയമംപോലെയായിരുന്നു. ഇപ്പോഴും ഇങ്ങനെ ചെയ്യുന്നുണ്ട്.
ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു ശബ്ദത്തിനുപരിയായി ആർക്കും പോകാൻ
സാധിക്കുകയില്ല. ഇതിനുവേണ്ടിയാണ് ബാബയെ തന്നെ വിളിക്കുന്നത,് പതീതപാവനനായ ബാബാ
വരൂ, ഞങ്ങളെ പാവനമാക്കി തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകൂ. മുക്തിധാമത്തിലാണ്
ആത്മാക്കളുടെ വീട്. നിങ്ങൾ കുട്ടികൾക്ക് സത്യയുഗത്തിലേക്ക് വേണ്ടിയും
മനസ്സിലാക്കിത്തന്നിട്ടുണ്ട്, - അവിടെ ആരാണ് വസിക്കുന്നത്. എങ്ങനെയാണ് വൃദ്ധി
ഉണ്ടാകുന്നത്. ജനസംഖ്യയെക്കുറിച്ചും ആർക്കും അറിയുകയില്ല.രാമരാജ്യത്തിൽ
എത്രയായിരിക്കും ജനസംഖ്യയുണ്ടായിരിക്കുക. കുട്ടികളെല്ലാം എങ്ങനെയായിരിക്കും
ജന്മമെടുക്കുക. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഈ ഡ്രാമയുടെ
രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരാൻ ഒരു വിദ്വാനോ, പണ്ഡിതനോ സാധിക്കുകയില്ല.
84 ലക്ഷത്തിന്റെ ചക്രം എങ്ങനെയാണുണ്ടാവുക. എത്ര തെറ്റായ കാര്യങ്ങളാണ്. തികച്ചും
കെട്ടുപിണഞ്ഞിരിക്കയാണ്. ബാബ മനസ്സിലാക്കിത്തന്നു ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം
ബാബയാണ് കർമ്മം അകർമ്മം വികർമ്മത്തിന്റെ ഗതിയെ നല്ലരീതിയിൽ മനസ്സിലാക്കിത്തന്നത്.
സത്യയുഗത്തിൽ നിങ്ങളുടെ കർമ്മം അകർമ്മമായിരിക്കും. അവിടെ ഒരു തെറ്റായ കർമ്മം
ഉണ്ടാവുകയില്ല. അതിനാൽ കർമ്മം അകർമ്മമായിമാറുന്നു. ഇവിടെ മനുഷ്യൻ എന്തുകർമ്മം
ചെയ്യുമ്പോഴും അത് വികർമ്മമായാണ് മാറുന്നത്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയം നമ്മൾ വലിയവരാകട്ടെ ചെറിയവരാകട്ടെ, മുഴുവൻ
ലോകത്തിന്റെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവരും ശബ്ദത്തിനുപരി പോകുന്നവരാണ്.
പതീതപാവനാ വരൂ എന്ന് പറയാറുണ്ട്, ഞങ്ങളെ വന്ന് പതീതത്തിൽ നിന്നും
പാവനമാക്കിമാറ്റൂ. പക്ഷെ ഏതു വരെ പാവന മായ പുതിയലോകം വരുന്നില്ലയോ, ഇവിടെ
പതീതലോകത്തിൽ ഒരാൾക്കുപോലും പാവനമായിരിക്കാൻ സാധിക്കുകയില്ല. ഇതെല്ലാം
പതീതലോകമാണ്, എല്ലാം അവസാനിക്കണം. നിങ്ങൾക്കറിയാമല്ലോ, നമുക്ക് വീണ്ടും
പുതിയലോകത്തിലേക്ക് പോകണം. എങ്ങനെ പോകും? ഇതെല്ലാം ജ്ഞാനമാണ്. പുതിയലോകം,
അമരലോകം അല്ലെങ്കിൽ പാവനലോകത്തിലേക്കുള്ള പുതിയ ജ്ഞാനമാണ്. നിങ്ങൾ ഇപ്പോൾ
സംഗമത്തിലാണ് ഇരിക്കുന്നത്. ഇതും നിങ്ങൾക്കറിയാം ബ്രാഹ്മണരല്ലാത്ത ഏതെല്ലാം
മനുഷ്യരുണ്ടോ, എല്ലാവരും കലിയുഗികളാണ്. നമ്മൾ എല്ലാവരും സംഗമത്തിലാണ്. ഇപ്പോൾ
സംഗമത്തിലാണ് സത്യയുഗത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അതിനെത്തന്നെയാണ്
സ്വർഗം എന്നു പറയുന്നത്. അതിനെ സംഗമം എന്നു പറയുകയില്ല. സംഗമം ഇപ്പോഴാണുള്ളത്.
ഈ സംഗമയുഗം ഏറ്റവും ചെറുതാണ്. ഇതിനെയാണ് ലീപ് യുഗം എന്നു പറയുന്നത്. ഇതിലാണ്
മനുഷ്യൻ പാപാത്മാവിൽ നിന്നും ധർമ്മാത്മാവായിമാറുന്നത്. അതിനാൽ ഇതിനെ ധർമ്മയുഗം
എന്നും പറയുന്നു. കലിയുഗത്തിൽ എല്ലാ മനുഷ്യരും അധർമ്മികളാണ്. അവിടെ എല്ലാവരും
ധർമ്മാത്മാക്കളായിരിക്കും. ഭക്തിമാർഗത്തിന് എത്രവലിയ പ്രഭാവമാണുള്ളത്. കല്ലിന്റെ
മൂർത്തികളെയാണ് ഉണ്ടാക്കുന്നത്, അത് കാണുമ്പോൾ തന്നെ ഹൃദയത്തിൽ സന്തോഷം
ഉണ്ടാകുന്നു. ഇത് കല്ലിന്റെ പൂജയാണ്. പൂജക്കുവേണ്ടി എത്ര ദൂരെയുള്ള ശിവന്റെ
ക്ഷേത്രത്തിലേക്കാണ് പോകുന്നത്. ശിവന്റെ ചിത്രം വീട്ടിലും വെക്കാൻ സാധിക്കും.
പിന്നീടെന്തിനാണ് ഇത്രയും ദൂരം അലയുന്നത്. ഈ ജ്ഞാനം ഇപ്പോഴാണ് ലഭിച്ചത്. അപ്പോൾ
നിങ്ങളുടെ കണ്ണ് തുറന്നു, ബുദ്ധിയുടെ പൂട്ടും തുറന്നു.ബാബ ജ്ഞാനം
നൽകിയിരിക്കുകയാണ്. പരംപിതാ പരമാത്മാവ് ഈ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്.
ജ്ഞാനസാഗരനാണ്. ആത്മാവ് തന്നെയാണ് ജ്ഞാനത്തെ ധാരണ ചെയ്യുന്നത്. പ്രസിഡന്റ്
മുതലായവരാകുന്നതും ആത്മാവു തന്നെയാണ്. മനുഷ്യരെല്ലാവരും ദേഹഅഭിമാനികളായതുകാരണം
ദേഹത്തിന്റെ മഹിമയാണ് പാടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്.നിങ്ങൾ ആത്മാവ് 84
ജന്മത്തിന്റെ ചക്രം കറങ്ങി പൂർണ്ണമായും ദുർഗതിയിലെത്തിയിരിക്കുകയാണ്. ഇപ്പോൾ
നമ്മൾ ആത്മാക്കൾ ബാബയെ തിരിച്ചറിഞ്ഞ് ബാബയിൽ നിന്നും
സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ആത്മാവിന് തീർച്ചയായും ശരീരത്തെ ധാരണ ചെയ്യണം.
ശരീരമില്ലാതെ ആത്മാവ് എങ്ങനെ സംസാരിക്കും. എങ്ങനെ കേൾക്കും. ബാബ പറയുന്നു ഞാൻ
നിരാകാരനാണ്. ഞാനും ഒരു ശരീരത്തെ ആധാരമാക്കി എടുക്കുന്നുണ്ട്.
നിങ്ങൾക്കറിയാമല്ലോ ശിവബാബ ബ്രഹ്മാശരീരത്തിലൂടെയാണ് നമ്മളെ കേൾപ്പിക്കുന്നത്. ഈ
കാര്യങ്ങളെല്ലാം നിങ്ങൾ ബ്രഹ്മാകുമാരിമാരും ബ്രഹ്മാകുമാരന്മാരുമാണ്
മനസ്സിലാക്കുന്നത്. നിങ്ങൾക്കിപ്പോൾ ജ്ഞാനം ലഭിച്ചുകഴിഞ്ഞു. ബ്രഹ്മാവിലൂടെയാണ്
ആദിസനാതനദേവീദേവതാധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നത്. അതേ ബാബ
രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സംശയിക്കേണ്ട കാര്യമൊന്നും
തന്നെയില്ല. ശിവബാബ നമുക്ക് മനസ്സിലാക്കിത്തരുന്നു നമ്മൾ പിന്നീട്
മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കുന്നു. നമ്മളെല്ലാവരെയും കേൾപ്പിക്കുന്നത്
ശിവബാബ തന്നെയാണ്. ഇപ്പോൾ നിങ്ങൾ പറയുന്നുണ്ട് നമ്മൾ പതീതത്തിൽ നിന്നും പാവനമായി
മാറിക്കൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇത് പതീതലോകമാണ്,
രാവണരാജ്യമാണല്ലോ. രാവണനാണ് പാപാത്മാവാക്കി മാറ്റിയത്. ഇത് മറ്റാർക്കും തന്നെ
അറിയുകയില്ല. കേവലം രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നു, മറ്റൊന്നും തന്നെ
അറിയുന്നില്ല. സീതയെ രാവണൻ കൊണ്ടുപോയി. ഇങ്ങനെയെല്ലാം ചെയ്തു..... എന്തെല്ലാം
കഥകളാണ് ഇരുന്ന് എഴുതുന്നത്. ഇത് കേൾപ്പിക്കുമ്പോൾ ഇരുന്ന് കരയുന്നു. അതെല്ലാം
തന്നെ കെട്ടുകഥകളാണ്. ബാബ നമ്മളെ വികർമ്മാജീത്താക്കിമാറ്റാനാണ് പഠിപ്പിക്കുന്നത്.
എന്നെ മാത്രം ഓർമ്മിക്കൂ എന്നും പറയുന്നു. മറ്റെവിടെയും ബുദ്ധി പോകരുത്. ശിവബാബ
നമുക്ക് തന്റെ പരിചയം നൽകി. പതീതപാവനനായ ബാബ വന്ന് പരിചയം നൽകിയിരിക്കുകയാണ്.
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിയല്ലോ ബാബ എത്ര മധുരമാണ്. ബാബ നമ്മളെ സ്വർഗത്തിന്റെ
അധികാരിയാക്കിമാറ്റുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കർമ്മം,
അകർമ്മം ,വികർമ്മത്തിന്റെ ഗതിയെ അറിഞ്ഞ് ശ്രേഷ്ഠകർമ്മം ചെയ്യണം. ജ്ഞാനം ദാനം
ചെയ്ത് ധർമ്മാത്മാവായിമാറണം.
2) ഇപ്പോൾ വാനപ്രസ്ഥ
അവസ്ഥയാണ്- ഈ അന്തിമ നിമിഷം പാവനമായിമാറി പാവനലോകത്തിലേക്ക് പോകണം.
പാവനമായിമാറാനുള്ള സന്ദേശം എല്ലാവർക്കും നൽകണം.
വരദാനം :-
പദവിയോടെ
പാസാകുന്നതിനായി സർവ്വരിൽ നിന്നും സന്തുഷ്ടതയുടെ പാസ്പോർട്ട് കരസ്ഥമാക്കുന്ന
സന്തുഷ്ടമണികളായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ സ്വയത്തിൽ,
സ്വന്തം പുരുഷാർത്ഥത്തിൽ, സേവനങ്ങളിൽ ബ്രാഹ്മണപരിവാരത്തിന്റെ സമ്പർക്കത്തിൽ സദാ
സന്തുഷ്ടരായി ഇരിക്കുന്നത് അവരെത്തന്നെയാണ് സന്തുഷ്ടമണികൾ എന്ന് വിളിക്കുന്നത്.
ആരാണോ സർവ്വാത്മാക്കളുടേയും സമ്പർക്കത്തിലിരിക്കുമ്പോഴും അവനവനെ
സന്തുഷ്ടമാക്കിവെക്കുകയും മറ്റുള്ളവരെ സന്തുഷ്ടമാക്കുകയും ചെയ്ത് ഇക്കാര്യത്തിൽ
വിജയിയാകുന്നത് അവരാണ് വിജയമാലയിൽ എത്തുന്നത്. പദവിയോടെ പാസാകുന്നതിനായി
സർവ്വരിൽനിന്നും സന്തുഷ്ടതയുടെ പാസ്പോർട്ട് ലഭിക്കണം. ഈ പാസ്പോർട്ട് ലഭിക്കാനായി
കേവലം സഹിക്കാനുള്ള ശക്തിയേയും ഉൾക്കൊള്ളാനുള്ളശക്തിയേയും ധാരണ ചെയ്യണം.
സ്ലോഗന് :-
ദയാഹൃദയരായിമാറി സേവനങ്ങൾ ചെയ്തുകൊണ്ട് നിരാശരും ക്ഷീണിതരുമായ ആത്മാക്കൾക്ക്
ആശ്രയം നൽകൂ.
അവ്യക്തസൂചന-ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം
ചെയ്യൂ..
ബാബയുടെ ശക്തിശാലിയായ
ഓർമ്മ നിലനിൽക്കുന്നതിനായി ഹൃദയത്തിൽ സത്യമായ സ്നേഹം ഉണ്ടാകണം. സത്യമായ
ഹൃദയമുള്ളവർക്ക് സെക്കന്റിൽ ബിന്ദുവായിമാറി ബിന്ദുസ്വരൂപനായ ബാബയെ ഓർമ്മിക്കാൻ
കഴിയും. സത്യമായ ഹൃദയമുള്ളവർ സത്യമായ പ്രഭുവിനെ സംപ്രീതനാക്കുന്നതിനാൽ
ബാബയിൽനിന്നും പ്രത്യേകമായി ആശീർവാദങ്ങൾ പ്രാപ്തമാക്കുന്നു. അതിലൂടെ അവർക്ക്
സഹജമായി ഒരേയൊരുസങ്കൽപത്തിൽ സ്ഥിതിചെയ്തുകൊണ്ട് ജ്വാലാസ്വരൂപസ്മൃതിയുടെ അനുഭവം
ചെയ്യാനാകുകയും ശക്തിശാലിയായ വൈബ്രേഷൻസ് പരത്താൻ കഴിയുകയും ചെയ്യുന്നു.
സത്യതയുടെ ശക്തിയിലൂടെ ബുദ്ധി സമയത്തിനനുസരിച്ച് യുക്തിയുക്തവും യഥാർത്ഥവുമായ
കാര്യങ്ങൾ ചെയ്യിക്കുന്നു മാത്രമല്ല ഇങ്ങിനെയുള്ളവരിൽ നിന്നും ഒരു
തെറ്റായകർമ്മങ്ങളും ഉണ്ടാകുകയുമില്ല.