മധുരമായ കുട്ടികളേ -
ഉള്ളില് ദിന-രാത്രം ബാബാ-ബാബാ എന്ന് മുഴങ്ങിക്കൊണ്ടിരിക്കണം എങ്കില് അപാരമായ
സന്തോഷം ഉണ്ടായിരിക്കും, ബുദ്ധിയിലുണ്ടായിരിക്കണം ബാബ നമുക്ക് കുബേരന്റെ ഖജനാവ്
നല്കാന് വന്നിരിക്കുകയാണ്
ചോദ്യം :-
ബാബ ഏത് കുട്ടികളെയാണ് സത്യസന്ധരായ പൂക്കളെന്ന് പറയുന്നത്? അവരുടെ ലക്ഷണം
കേള്പ്പിക്കൂ?
ഉത്തരം :-
സത്യസന്ധരായ പൂക്കള് അവരാണ് ആരാണോ ഒരിക്കലും മായക്ക് വശപ്പെടാത്തത്. മായയുടെ
ഉപദ്രവത്തിലേക്ക് വരാത്തത്. ഇങ്ങനെയുള്ള സത്യസന്ധരായ പൂക്കള് അവസാനം വന്നാല്
പോലും ആദ്യം എത്താനുള്ള പുരുഷാര്ത്ഥം ചെയ്യും. അവര് പഴയവരേക്കാളും മുന്നില്
പോകാനുള്ള ലക്ഷ്യം വെക്കും. തന്റെ അവഗുണങ്ങളെ ഇല്ലാതാക്കാനുള്ള പുരുഷാര്ത്ഥം
ചെയ്യും. മറ്റുള്ളവരുടെ അവഗുണങ്ങളെ കാണില്ല.
ഓംശാന്തി.
ശിവ ഭഗവാനുവാച. ബാബ ആത്മീയ പിതാവാണ് കാരണം ശിവപരമാത്മാവല്ലേ, ബാബ ദിവസവും
പുതിയ-പുതിയ കാര്യങ്ങള് മനസ്സിലാക്കിത്തരികയാണ്. ഗീത കേള്പ്പിക്കുന്ന
സന്യാസിമാര് അനവധിയുണ്ട്. അവര്ക്ക് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. അവരുടെ
വായില് നിന്നും ഒരിക്കലും ബാബയെന്നുള്ള അക്ഷരം വരികയില്ല. ഈ വാക്ക്
ഗൃഹസ്ഥികള്ക്കുവേണ്ടിയിട്ടുള്ളതാണ്. സന്യാസിമാര് നിവൃത്തിമാര്ഗ്ഗത്തിലുള്ളവരാണ്.
അവര് ബ്രഹ്മത്തിനെയാണ് ഓര്മ്മിക്കുന്നത്. സന്യാസിമാര് ഒരിക്കലും വായിലൂടെ
ശിവബാബയെന്ന് പറയുന്നില്ല. നിങ്ങള് പരിശോധിക്കൂ. വലിയ വലിയ വിദ്വാനും
സന്യാസിയുമായ ചിന്മയാനന്ദനെപ്പോലുള്ളവര് ഗീത കേള്പ്പിക്കുന്നുണ്ട്, അവര്ക്ക്
ഗീതയുടെ ഭഗവാന് കൃഷ്ണനാണെന്ന് മനസ്സിലാക്കി കൃഷ്ണനുമായി യോഗം വെക്കാനൊന്നും
സാധിക്കില്ല. അവര് ബ്രഹ്മവുമായി യോഗം വെക്കുന്ന ബ്രഹ്മജ്ഞാനി അഥവാ
തത്വജ്ഞാനിയാണ്. കൃഷ്ണനെ ഒരിക്കലും ബാബയെന്ന് പറയാന് സാധിക്കില്ല. അപ്പോള്
ശ്രീകൃഷ്ണന് ഗീത കേള്പ്പിക്കുന്ന ബാബയല്ലല്ലോ. ശിവനെയാണ് എല്ലാവരും ബാബയെന്ന്
പറയുന്നത് കാരണം എല്ലാ ആത്മാക്കളുടേയും പിതാവാണ്. സര്വ്വ ആത്മാക്കളും
ബാബയെത്തന്നെ വിളിക്കുന്നത് - അല്ലയോ പരമപിതാ പരമാത്മാ. ബാബ പരമമാണ്,
പരംധാമത്തില് വസിക്കുന്നു. നിങ്ങളും പരംധാമത്തിലാണ് വസിക്കുന്നത് എന്നാല് ബാബയെ
മാത്രമാണ് പരമാത്മാവെന്ന് പറയുന്നത്. ബാബ ഒരിക്കലും പുനര്ജ്ജന്മത്തിലേക്ക്
വരുന്നില്ല. ബാബ സ്വയം പറയുകയാണ് എന്റെ ജന്മം ദിവ്യവും അലൗകികവുമാണ്. ഈ
രഥത്തിലേക്ക് പ്രവേശിച്ച് നിങ്ങള്ക്ക് വിശ്വത്തിന്റെ അധികാരിയായി
മാറുന്നതിനുള്ള യുക്തി പറഞ്ഞുതരികയാണ്, ഇതാര്ക്കും സാധിക്കില്ല. അപ്പോഴാണ് ബാബ
പറയുന്നത്- ഞാനെന്താണോ, ഏതു പോലെയാണോ, എന്നെ ആരും അറിയുന്നില്ല. ഞാന് എപ്പോഴാണോ
എന്റെ പരിചയം നല്കുന്നത് അപ്പോഴാണ് അറിയാന് സാധിക്കുന്നത്. ഇവര് ബ്രഹ്മത്തെ അഥവാ
തത്വത്തെ അംഗീകരിക്കുന്നവരാണ്, കൃഷ്ണനെ എങ്ങനെ തന്റെ പിതാവായി അംഗീകരിക്കും.
ആത്മാക്കളെല്ലാവരും മക്കളാണല്ലോ. കൃഷ്ണനെ എങ്ങനെ എല്ലാവരുടേയും പിതാവാണെന്ന്
പറയാന് സാധിക്കും. ഇങ്ങനെ ആരും പറയാറില്ല കൃഷ്ണന് എല്ലാവരുടേയും പിതാവാണ്.
നമ്മളെല്ലാവരും സഹോദരങ്ങളാണ്. കൃഷ്ണന് സര്വ്വവ്യാപിയാണെന്നുള്ളതും ശരിയല്ല.
എല്ലാവര്ക്കും കൃഷ്ണനാകാന് സാധിക്കില്ലല്ലോ. അഥവാ എല്ലാവരും കൃഷ്ണനാണെങ്കില്
കൃഷ്ണനും പിതാവു വേണം. മനുഷ്യര്ക്ക് വളരെയധികം തെറ്റ് സംഭവിച്ചിരിക്കുന്നു. ആരും
അറിയുന്നില്ല. അതുകൊണ്ടാണ് ബാബ പറയുന്നത് എന്നെ കോടിയില് ചിലരേ അറിയുന്നുള്ളു.
കൃഷ്ണനെ ആര്ക്കും അറിയാന് കഴിയും. വിദേശീയര് പോലും കൃഷ്ണനെ അറിയുന്നവരാണ്.
ലോര്ഡ് കൃഷ്ണ എന്നല്ലേ പറയുന്നത്. ചിത്രവും ഉണ്ട്, യഥാര്ത്ഥ ചിത്രം ഇതല്ല.
ഭാരതവാസികളില് നിന്നാണ് കേള്ക്കുന്നത്, കൃഷ്ണനെ വളരെയധികം പൂജിക്കുന്നു പിന്നീട്
ഗീതയില് എഴുതിവച്ചിട്ടുണ്ട് - കൃഷ്ണഭഗവാന്. ഭഗവാനെ ദേവതയെന്ന് പറയാറുണ്ടോ.
കൃഷ്ണനെയാണ് ദേവതയെന്ന് പറയുന്നത്. ലോര്ഡ് എന്ന് ടൈറ്റില് വളരെ ഉന്നതര്ക്കാണ്
ലഭിക്കുന്നത്. ഇപ്പോള് എല്ലാവര്ക്കും ഈ ടൈറ്റില് നല്കുന്നുണ്ട്, ഇതിനെയാണ്
പറയുന്നത് അജ്ഞാനത്തിന്റെ ലോകം... ഏത് പതിതമായ മനുഷ്യരെയും ലോര്ഡ് എന്നു
പറയുന്നു. പതിതമായ മനുഷ്യര് എവിടെ കിടക്കുന്നു, ശിവനും ശ്രീകൃഷ്ണനും എവിടെ
കിടക്കുന്നു. ബാബ പറയുകയാണ് എന്ത് ജ്ഞാനമാണോ നിങ്ങള്ക്ക് നല്കുന്നത് അത് വീണ്ടും
നഷ്ടപ്പെട്ടുപോകുന്നു. ഞാനാണ് വന്ന് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്.
ജ്ഞാനവും ഞാനിപ്പോഴാണ് നല്കുന്നത്. ഞാനെപ്പോഴാണോ ഈ ജ്ഞാനം നല്കുന്നത് അപ്പോഴാണ്
കുട്ടികള് കേള്ക്കുന്നത്. എനിക്കല്ലാതെ ആര്ക്കും കേള്പ്പിക്കാന് സാധിക്കില്ല.
അറിയുകയുമില്ല.
എന്താ സന്യാസിമാര് ശിവബാബയെ ഓര്മ്മിക്കുന്നുണ്ടോ? അവര്ക്ക് പറയാന് പോലും
സാധിക്കില്ല നിരാകാരനായ ഭഗവാനെ ഓര്മ്മിക്കൂ എന്ന്. എപ്പോഴെങ്കിലും
കേട്ടിട്ടുണ്ടോ? വളരെ വിദ്യാസമ്പന്നരായവര് പോലും അറിയുന്നില്ല. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരികയാണ് കൃഷ്ണന് ഭഗവാനല്ല. മനുഷ്യര് കൃഷ്ണനെയാണ് ഭഗവാനെന്ന്
പറയുന്നത്. എത്ര അന്തരമാണ്. ബാബ കുട്ടികളെ പഠിപ്പിക്കുകയാണ്. ബാബ പിതാവുമാണ്,
ടീച്ചറുമാണ് ഗുരുവുമാണ്. ശിവബാബ എല്ലാവര്ക്കും മനസ്സിലാക്കിത്തരികയാണ്.
മനസ്സിലാക്കാത്തതു കാരണം ത്രിമൂര്ത്തികളുടെ ചിത്രങ്ങളില് ശിവനെ കാണിക്കുന്നില്ല.
ബ്രഹ്മാവിനെ കാണിക്കാറുണ്ട്, പ്രജാപിതാ ബ്രഹ്മാവെന്നാണ് പറയുന്നത്. പ്രജകളെ
രചിക്കുന്ന ആള്. പക്ഷേ ഭഗവാനെന്ന് പറയില്ല. ഭഗവാന് പ്രജകളെ രചിക്കുന്നില്ല.
എല്ലാ ആത്മാക്കളും ഭഗവാന്റെ കുട്ടികളാണ്. പിന്നെ ആരിലൂടെയാണ് രചന നടക്കുക.
നിങ്ങളെ ആരാണ് ദത്തെടുത്തത്? ബ്രഹ്മാവിലൂടെ ബാബ ദത്തെടുത്തിരിക്കുന്നു.
ബ്രാഹ്മണനായി എപ്പോഴാണോ മാറുന്നത് അപ്പോഴാണ് ദേവതയായി മാറുക. ഈ കാര്യം
മുമ്പൊരിക്കലും നിങ്ങള് കേട്ടിട്ടില്ല. പ്രജാപിതാ ബ്രഹ്മാവിനും പാര്ട്ടുണ്ട്.
കര്മ്മം വേണമല്ലോ. ഇത്രയും പ്രജകള് എവിടെനിന്നുവരും. ശരീരവംശാവലികളാകുക
സാദ്ധ്യമല്ല. ലോകത്തിലെ ശരീരവംശാവലീ ബ്രാഹ്മണര് പറയും- ഞങ്ങളുടെ കുലത്തിന്റെ
പേരാണ് ബ്രാഹ്മണന്. പേര് എല്ലാവര്ക്കും വെവ്വേറെയാണ്. പ്രജാപിതാബ്രഹ്മാവെന്ന്
പറയുന്നത് അപ്പോഴാണ് എപ്പോഴാണോ ശിവബാബ ബ്രഹ്മാവിലേക്ക് പ്രവേശിക്കുന്നത്. ഇത്
പുതിയ കാര്യമാണ്. ബാബ സ്വയം പറയുകയാണ് - എന്നെ ആരും അറിയുന്നില്ല,
സൃഷ്ടിചക്രത്തേയും അറിയുന്നില്ല. അപ്പോഴാണ് ഋഷിമുനിമാര് പോലും പറയുന്നത്
അറിയില്ല അറിയില്ല. അവര് പരമാത്മാവിനേയും പരമാത്മാവിന്റെ രചനയേയും അറിയുന്നില്ല.
ബാബ പറയുന്നു എപ്പോഴാണോ ഞാന് വന്ന് എന്റെ പരിചയം നല്കുന്നത് അപ്പോഴാണ്
അറിയുന്നത്. ഈ ദേവതകള്ക്കു പോലും അവിടെ അറിയാന് കഴിയുന്നില്ല - ഞങ്ങള്ക്കാരാണ്
ഈ രാജ്യം നേടിത്തന്നത്? അവരില് ഈ ജ്ഞാനമില്ല. പദവി നേടിക്കഴിഞ്ഞാല് പിന്നീട് ഈ
ജ്ഞാനത്തിന്റെ ആവശ്യമില്ല. ജ്ഞാനം സത്ഗതിക്കുവേണ്ടിയാണ്. ദേവതകള് സത്ഗതി
നേടിയവരാണ്. ഈ ആഴമേറിയ കാര്യം മനസ്സിലാക്കേണ്ടതാണ്. വിവേകശാലികളേ
മനസ്സിലാക്കുകയുള്ളു. ബാക്കി വൃദ്ധരായ മാതാക്കള്, അവര്ക്ക് ഇത്രയും
ബുദ്ധിയുണ്ടാകില്ല, ഓരോരുത്തര്ക്കും ഡ്രാമയുടെ പ്ലാനനുസരിച്ച് തന്റേതായ
പാര്ട്ടാണ്. ആരും ഇങ്ങനെ പറയാറില്ല അല്ലയോ ഈശ്വരാ ബുദ്ധി നല്കൂ. എല്ലാവര്ക്കും
ഒരേ പോലെയുള്ള ബുദ്ധി ഞാന് നല്കിയാല് എല്ലാവരും നാരായണനായി മാറില്ലേ. ഒരാളുടെ
മേലെ ഒരാള് ഗദ്ദിയിലിരിക്കാന് സാധിക്കുമോ! ലക്ഷ്യമാണ് ഇവരേപ്പോലെയായിത്തീരണം.
എല്ലാവരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് നരനില്നിന്നും നാരായണനായി
മാറാന്. ആയിത്തീരുന്നത് പുരുഷാര്ത്ഥമനുസരിച്ചാണ്. ഞങ്ങളും നാരായണനായി മാറും
എന്ന് പറഞ്ഞ് എല്ലാവരും കൈ ഉയര്ത്താറുണ്ട് ബാബക്ക് ഉള്ളില് ചിരി വരാറുണ്ട്.
എല്ലാവര്ക്കും ഒരുപോലെയാകാന് എങ്ങനെ സാധിക്കും! നമ്പര്വൈസല്ലേ. ഫസ്റ്റ് നാരായണന്,
സെക്കന്റ്, തേഡ്. എങ്ങനെയാണോ രാജാക്കന്മാരില് ഒന്നാമന്, രണ്ടാമന്, മൂന്നാമന്...
ഇങ്ങനെ ഉണ്ടാകാറില്ലേ. ലക്ഷ്യം ഇതാണ്, പക്ഷേ സ്വയം തന്നെ മനസ്സിലാക്കാന്
സാധിക്കും - എന്റെ പെരുമാറ്റം ഇങ്ങനെയുള്ളതാണ് ഞാന് എന്തു പദവി നേടും?
തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. ബാബക്ക് നമ്പര്വൈസായ പൂക്കളെ കൊണ്ട് വരാനും
നമ്പര്വൈസായി പൂക്കള് കൊടുക്കാനും സാധിക്കും എന്നാല് അങ്ങനെ ചെയ്യില്ല.
അപ്രിയമാകും. ബാബക്കറിയാം, ആരാണ് കൂടുതല് സര്വ്വീസ് ചെയ്തുകൊണ്ടിരിക്കുന്നത്,
ഇത് നല്ല പൂവാണ്. നമ്പര്വൈസായിരിക്കും. വളരെ പഴയവരും ഇരിക്കുന്നുണ്ട്. പക്ഷേ
അതില് പുതിയ-പുതിയവര് വളരെ നല്ല നല്ല പൂക്കളാണ്. പറയും ഇവര് നമ്പര് വണ്
സത്യസന്ധരായ പൂക്കളാണ്, ഉപദ്രവം ഒന്നുമില്ല , അസൂയ ഇല്ല. വളരെയധികം പേരിലും
കുറവുകള് ഇപ്പോഴും തീര്ച്ചയായും ഉണ്ട്. സമ്പൂര്ണ്ണരെന്ന് ആരെയും പറയാന്
സാധിക്കില്ല. 16 കലാ സമ്പൂര്ണ്ണരായി മാറുന്നതിനുവേണ്ടി വളരെയധികം പരിശ്രമിക്കണം.
ആരും സമ്പൂര്ണ്ണരായി മാറിയിട്ടില്ല. ഇപ്പോഴും വളരെ നല്ല കുട്ടികളിലും അസൂയയുണ്ട്.
അതും കുറവല്ലേ. ബാബക്കറിയാം എല്ലാവരും ഏത് പ്രകാരത്തിലുള്ള പുരുഷാര്ത്ഥമാണ്
ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തിലുള്ളവര്ക്ക് എന്തറിയാനാണ്. ഒന്നും
മനസ്സിലാക്കുന്നില്ല. വളരെ കുറച്ചു പേരെ മനസ്സിലാക്കുന്നുള്ളു. പാവപ്പെട്ടവര്
പെട്ടെന്ന് മനസ്സിലാക്കും. പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ് പഠിപ്പിക്കാന്.
പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ പാപം ഭസ്മമാകും. നമ്മള്
ബാബയുടെ അടുക്കല് വന്നിരിക്കുകയാണ്, ബാബയില് നിന്നും പുതിയ ലോകത്തിന്റെ സമ്പത്ത്
എടുക്കാന്. നമ്പര്വൈസായിരിക്കും - 100 മുതല് ഒന്നാം നമ്പര് വരേക്കും പക്ഷേ ബാബയെ
അറിഞ്ഞ്, കുറച്ചെങ്കിലും കേട്ടു എങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് വരും.
21 ജന്മത്തിലേക്ക് സ്വര്ഗ്ഗത്തിലേക്ക് വരിക എന്നുള്ളത് നിസ്സാരമായ കാര്യമാണോ!
ആരെങ്കിലും മരിച്ചാല് അവര് 21 ജന്മത്തിലേക്ക് സ്വര്ഗ്ഗത്തിലേക്ക് പോയി
അങ്ങനെയൊന്നുമില്ല. സ്വര്ഗ്ഗം എവിടെയാണ്. എത്ര തെറ്റിദ്ധാരണകളാണ്. വലിയ വലിയ
ആളുകള് പോലും പറയും അവര് സ്വര്ഗ്ഗത്തിലേക്ക് പോയി. സ്വര്ഗ്ഗമെന്ന് പറയുന്നത്
എന്തിനെയാണ്? അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. കേവലം നിങ്ങളേ
മനസ്സിലാക്കുന്നുള്ളു, നിങ്ങളും മനുഷ്യരാണ,് എന്നാല് ബ്രാഹ്മണരായി മാറി.
സ്വയത്തെ ബ്രാഹ്മണനെന്ന് തന്നെയാണ് പറയുന്നത്. നിങ്ങള് ബ്രാഹ്മണര്ക്ക് ഒരു
ബാപ്ദാദയാണ്. സന്യാസിമാരോടും നിങ്ങള്ക്ക് ചോദിക്കാം ഈ മഹാവാക്യം, അതായത്
ഭഗവാനുവാച എന്നുള്ളത് ദേഹസഹിതം ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളേയും ഉപേക്ഷിച്ച്
എന്നെ മാത്രം ഓര്മ്മിക്കൂ- ഇത് കൃഷ്ണനാണോ പറയുന്നത്? നിങ്ങള് കൃഷ്ണനെയാണോ
ഓര്മ്മിക്കുന്നത്? ഒരിക്കലും അവര് അതെ എന്ന് പറയില്ല. അവിടെ വെച്ച് തന്നെ അത്
പ്രസിദ്ധമാകും. പക്ഷെ പാവങ്ങളായ അബലകള് പോകുന്നു, അവരെന്തറിയാനാണ്. സന്യാസിമാര്
തന്റെ ശിഷ്യന്മാരുടെ മുന്നില് ദേഷ്യപ്പെടാറുണ്ട്. ദുര്വ്വാസാ എന്നോക്ക
പേരുണ്ടല്ലോ. അവരില് വളരെ അഹങ്കാരമുണ്ടായിരിക്കും. അനവധി അനുയായികളും ഉണ്ട്.
ഭക്തിയുടെ രാജ്യമല്ലേ. അവരോട് ഒന്നും ചോദിക്കാനുള്ള ശക്തിയില്ല. അല്ലായെങ്കില്
അവരോട് പറയാന് സാധിക്കില്ലേ നിങ്ങളും ശിവബാബയെ അല്ലേ പൂജ ചെയ്യുന്നത് ഭഗവാനെന്ന്
ആരെയാണ് പറയുന്നത്? എന്താ തൂണിലും തുരുമ്പിലും ഭഗവാനുണ്ടോ? മുന്നോട്ട്
പോകുന്തോറും ഈ കാര്യമെല്ലാം മനസ്സിലാകും. ഇപ്പോള് എത്ര ലഹരിയാണ്. എല്ലാവരും
പൂജാരികളാണ്. പൂജ്യരെന്ന് പറയില്ല.
ബാബ പറയുന്നു എന്നെ അപൂര്വ്വം ആളുകളേ അറിയുന്നുള്ളു. ഞാനെന്താണോ, എങ്ങനെയാണോ -
നിങ്ങള് കുട്ടികളിലും അപൂര്വ്വം ചിലരേ കൃത്യമായിട്ട് മനസ്സിലാക്കുന്നുള്ളു.
അങ്ങനെയുള്ളവര്ക്ക് ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കും. ഇത് മനസ്സിലാക്കിയില്ലേ
- ബാബയാണ് നമുക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നത്. കുബേരന്റെ
ഖജനാവ് ലഭിക്കുന്നു. അല്ലാഹുവും അലാവുദ്ദീന്റേയും കളി കാണിക്കുന്നില്ലേ. ഒറ്റ
തള്ള് കൊണ്ട് ഖജനാവ് പുറത്ത് വന്നു. വളരെയധികം കളികള് കാണിക്കുന്നുണ്ട്- ഖുദാ
ദോസ്ത് (ഈശ്വരന്റെ കൂട്ടുകാരന്) ചക്രവര്ത്തി എന്താണ് ചെയ്തിരുന്നത്,
അതിനെപ്പറ്റിയും കഥയുണ്ട്. പാലത്തില്ക്കൂടി വരുന്ന ആള്ക്ക് ഒരു ദിവസത്തേക്ക്
രാജ്യപദവി നല്കി തിരിച്ചയക്കുക.....ഇതെല്ലാം കഥകളാണ്. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരികയാണ് ഖുദാ (ഈശ്വരന്) നിങ്ങള് കുട്ടികളുടെ കൂട്ടുകാരനാണ്,
ബ്രഹ്മാവിലേക്ക് പ്രവേശിച്ച് നിങ്ങളോടൊപ്പം കഴിക്കുകയും, കുടിക്കുകയും,
കളിക്കുകയും ചെയ്യുന്നു. ശിവബാബയുടേയും ബ്രഹ്മാബാബയുടേയും രഥം ഒന്നാണ്,
തീര്ച്ചയായും ശിവബാബക്കും കളിക്കാന് സാധിക്കില്ലേ. ബാബയെ ഓര്മ്മിച്ച്
കളിക്കുകയാണെങ്കില് ഒരു രണ്ട് പേരും ഈ ശരീരത്തിലുണ്ട്. ബാബയും ദാദയും. പക്ഷേ ആരും
മനസ്സിലാക്കുന്നില്ല, രഥത്തില് വന്നു എന്ന് പറഞ്ഞ,് ആളുകളതിനെ കുതിരവണ്ടിയുടെ
രഥമാക്കി മാറ്റി. ഇങ്ങനെയുമല്ല കൃഷ്ണനില് ശിവബാബയിരുന്ന് ജ്ഞാനം നല്കുന്നു.
ലോകത്തിലുള്ളവര് പറയുന്നു കൃഷ്ണഭഗവാനുവാച എന്ന്. ഇങ്ങനെ പറയാറില്ല
ബ്രഹ്മഭഗവാനുവാചാ എന്ന്. ഇത് രഥമാണ്. ശിവ ഭഗവാനുവാച ബാബ നിങ്ങള് കുട്ടികള്ക്ക്
തന്റേയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ പരിചയവും, കാലയളവും പറഞ്ഞുതരികയാണ്.
ഈ കാര്യം ആര്ക്കും അറിയുന്നില്ല. വിവേകശാലികള് ആരാണോ അവരുടെ ബുദ്ധി
പ്രവര്ത്തിക്കും. സന്യാസിമാര്ക്ക് സന്യാസം ചെയ്യണം. നിങ്ങള് ശരീര സഹിതം എല്ലാം
സന്യസിക്കുന്നവരാണ്. അറിയാം ഇത് പഴയ മോശമായ ലോകമാണ്, ഇപ്പോള് നമുക്ക് പുതിയ
ലോകത്തേക്ക് പോകണം. നമ്മള് ആത്മാക്കള് ഇവിടെ വസിക്കുന്നവരല്ല. ഇവിടെ പാര്ട്ട്
അഭിനയിക്കുന്നതിനുവേണ്ടി വന്നവരാണ്. നാം പരംധാമത്തില് വസിച്ചിരുന്നവരാണ്.
നിങ്ങള് കുട്ടികള്ക്കറിയാം നിരാകാരി വൃക്ഷം എങ്ങിനെയുള്ളതാണ്. എല്ലാ ആത്മാക്കളും
നിരാകാരി ലോകത്തിലാണ് വസിക്കുന്നത്, ഈ ഡ്രാമ അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്.
എത്ര കോടിക്കണക്കിന് ജീവാത്മാക്കളാണ്. ഇവരെല്ലാവരും എവിടെയായിരുന്നു? നിരാകാരി
ലോകത്തില്. നക്ഷത്രങ്ങള് ആത്മാക്കളല്ല. മനുഷ്യര് ഈ നക്ഷത്രങ്ങളെ ദേവതകളെന്ന്
പറയുന്നു. പക്ഷേ അവര് ദേവതകളല്ല. ജ്ഞാനസൂര്യനെ നമ്മള് ശിവബാബയെന്നാണ് പറയുന്നത്.
ദേവതയെന്ന് പറയാറില്ലല്ലോ. ശാസ്ത്രങ്ങളില് എന്തെന്തെല്ലാം കാര്യങ്ങളാണ്
എഴുതിവച്ചിരിക്കുന്നത്. ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ സാമഗ്രികളാണ്. ഇതിലൂടെ
നിങ്ങള് താഴേക്കു വീണുകൊണ്ടേയിരിക്കുകയായിരുന്നു. 84 ജന്മങ്ങളെടുത്തപ്പോഴാണ്
താഴേക്ക് വീണത്. ഇപ്പോള് ഇതാണ് ഇരുമ്പുയുഗം. സത്യയുഗത്തെ പറയുന്നത്
സ്വര്ണ്ണിമയുഗമെന്നാണ്. അവിടെ ആരാണിരിക്കുന്നത്? ദേവതകള്. അവരെവിടെപ്പോയി -
ഇതാര്ക്കും അറിയുന്നില്ല. മനസ്സിലാക്കുന്നുണ്ട് പുനര്ജ്ജന്മം എടുത്തു. ബാബ
മനസ്സിലാക്കിത്തരികയാണ് പുനര്ജ്ജന്മം എടുത്തെടുത്ത് ദേവതയില്നിന്നു മാറി
ഹിന്ദുവായി മാറി. പതിതമായി മാറിയില്ലേ. മറ്റാരുടെയും ധര്മ്മം മാറുന്നില്ല,
ഇവരുടെ ധര്മ്മം എന്തുകൊണ്ട് പരിവര്ത്തനപ്പെട്ടു - ആര്ക്കുമറിയുന്നില്ല. ബാബ
പറയുന്നു ധര്മ്മഭ്രഷ്ടരും കര്മ്മഭ്രഷ്ടരും ആയിത്തീര്ന്നതോടെ സംഭവിച്ചതാണ്.
ദേവീദേവന്മാര് പവിത്രജോഡികളായിരുന്നു. പിന്നീട് രാവണരാജ്യത്തില് നിങ്ങള്
അപവിത്രരായി മാറി. ദേവീദേവതയെന്ന് പറയാന് സാധിക്കില്ല അതുകൊണ്ടാണ് ഹിന്ദു എന്ന്
പറയുന്നത്. ദേവീദേവതാധര്മ്മം കൃഷ്ണഭഗവാന് സ്ഥാപന ചെയ്തിട്ടില്ല. തീര്ച്ചയായും
ശിവബാബ വന്ന് ചെയ്തതാണ്. ശിവജയന്തിയും ശിവരാത്രിയും ആഘോഷിക്കുന്നുണ്ടല്ലോ.
എന്നാല് ബാബ എപ്പോള് വന്നു, എന്തു ചെയ്തു, ഇതാര്ക്കും അറിയുന്നില്ല. ഒരു
ശിവപുരാണമുണ്ട.് വാസ്തവത്തില് ശിവന്റെ ഒരു ഗീത തന്നെയാണുള്ളത്, അതാണ് ശിവബാബ
കേള്പ്പിക്കുന്നത്, മറ്റൊരു ശാസ്ത്രവും തന്നെയില്ല. നിങ്ങള് ആരെയും ഹിംസ
ചെയ്യുന്നില്ല. നിങ്ങള്ക്കായി ഒരു ശാസ്ത്രവും ഉണ്ടാക്കുന്നില്ല. നിങ്ങള് പുതിയ
ലോകത്തിലേക്ക് പോകും. സത്യയുഗത്തില് ശാസ്ത്രങ്ങളോ ഗീതയോ ഒന്നും തന്നെയില്ല.
അവിടെ ആരാണ് പഠിക്കുന്നത്. ആളുകള് പറയുന്നു വേദശാസ്ത്രങ്ങളെല്ലാം
പരമ്പരയായിട്ടുള്ളതാണ്. അവര്ക്ക് ഒന്നും തന്നെ അറിയുന്നില്ല. സ്വര്ഗ്ഗത്തില്
ശാസ്ത്രങ്ങളൊന്നും തന്നെയില്ല. ബാബ ദേവതയാക്കി മാറ്റി, എല്ലാവര്ക്കും സദ്ഗതി
ലഭിച്ചാല് പിന്നീട് ശാസ്ത്രം പഠിക്കേണ്ട ആവശ്യമെന്താണ്. സത്യയുഗത്തില്
ശാസ്ത്രങ്ങളില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ താക്കോല് നല്കി.
ഇതിലൂടെ ബുദ്ധിയുടെ പൂട്ട് തുറന്നു. ആദ്യം പൂട്ട് പൂര്ണ്ണമായിട്ടും
അടഞ്ഞിരിക്കുകയായിരുന്നു, ഒന്നും മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക്
നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരോടും
വെറുപ്പ് കാണിക്കരുത്. കുറവുകളെ മാറ്റി സമ്പൂര്ണ്ണരായി മാറാനുള്ള പുരുഷാര്ത്ഥം
ചെയ്യണം. പഠിപ്പിലൂടെ ഉയര്ന്ന പദവി നേടണം.
2) ശരീരസഹിതം
എന്തെല്ലാമുണ്ടോ അവയെ സന്യാസം ചെയ്യണം. ഒരു പ്രകാരത്തിലുമുള്ള ഹിംസയും ചെയ്യരുത്.
അഹങ്കരിക്കരുത്.
വരദാനം :-
അവിനാശിയും
പരിധിയില്ലാത്തതുമായ അധികാരത്തിന്റെ സന്തോഷത്തിലൂടെയും ലഹരിയിലൂടെയും സദാ
നിശ്ചിന്തരായി ഭവിക്കട്ടെ.
ലോകത്തില് വളരെ
ബുദ്ധിമുട്ടിയാണ് അധികാരം ലഭിക്കുന്നത്, താങ്കള്ക്കാണെങ്കില്
അദ്ധ്വാനമൊന്നുമില്ലാതെ അധികാരം ലഭിച്ചു. കുട്ടിയായി അര്ത്ഥം അധികാരം ലഭിക്കുക.
ڇആഹാ ഞാന് ശ്രേഷ്ഠ അധികാരീ ആത്മാڈ, ഈ പരിധിയില്ലാത്ത അധികാരത്തിന്റെ ലഹരിയിലും
സന്തോഷത്തിലുമിരിക്കൂ എങ്കില് സദാ നിശ്ചിന്തരായിരിക്കാം. ഈ അവിനാശീ അധികാരം
നിശ്ചിതം തന്നെയാണ്. എവിടെ നിശ്ചിതമാണോ അവിടെ നിശ്ചിന്തമായിരിക്കും. തങ്ങളുടെ
സര്വ്വ ഉത്തവാദിത്വങ്ങളും ബാബക്ക് കൈമാറൂ എങ്കില് സര്വ്വ ചിന്തകളില് നിന്നും
മുക്തമാകും.
സ്ലോഗന് :-
ആരാണോ
ഉദാരചിത്തരും ദയാമനസ്കരും അവര് തന്നെയാണ് ഏകതയുടെ അടിത്തറ.