മധുരമായകുട്ടികളെ -
ഓരോകാര്യവുംയോഗബലത്തിലൂടെചെയ്യൂ, ബാബയോട്ഒന്നുംചോദിക്കേണ്ടതിന്റെകാര്യമില്ല,
നിങ്ങള്ഈശ്വരീയസന്താനങ്ങളാണ്അതുകൊണ്ട്യാ
തൊരുആസൂരീയകര്മ്മവുംചെയ്യരുത്.
ചോദ്യം :-
നിങ്ങളുടെ ഈ യോഗബലത്തിന്റെ അത്ഭുതകൃത്യങ്ങളെന്താണ്?
ഉത്തരം :-
നിങ്ങളുടെ
എല്ലാ കര്മ്മേന്ദ്രിയങ്ങളും വശത്താകുന്നത് ഈ യോഗബലത്തില്ക്കൂടി തന്നെയാണ്.
യോഗബലമില്ലാതെ നിങ്ങള്ക്ക് പാവനമാകാന് സാധിക്കില്ല. യോഗബലത്തിലൂടെ തന്നെയാണ്
മുഴുവവന് സൃഷ്ടിയും പാവനമാകുന്നത് അതുകൊണ്ട് പാവനമാകുന്നതിന് വേണ്ടിയും ഭോജനത്തെ
ശുദ്ധമാക്കുന്നതിനും വേണ്ടി ഓര്മ്മയുടെ യാത്രയിലിരിക്കൂ. യുക്തിയോടെ നടക്കൂ.
വിനയത്തോടെ പെരുമാറൂ.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ലോകത്തിലാര്ക്കും
അറിയുകയില്ല ആത്മീയ അച്ഛന് വന്ന് സ്വര്ഗ്ഗത്തിന്റെ അഥവാ പുതിയ ലോകത്തിന്റെ
സ്ഥാപന എങ്ങനെ ചെയ്യുന്നുവെന്ന്. ആര്ക്കും തന്നെ അറിയില്ല. നിങ്ങള്ക്ക് ബാബയോട്
ഒരു പ്രകാരത്തിലുമുള്ള യാചനയുടെയും ആവശ്യമില്ല. ബാബ എല്ലാം മനസ്സിലാക്കി
തരുന്നുണ്ട്. ഒന്നും ചോദിക്കേണ്ടതിന്റെ ആവശ്യമുണ്ടാകുന്നില്ല, എല്ലാം സ്വയം
തന്നെ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ബാബ പറയുകയാണ് എനിക്ക് കല്പ-കല്പം ഈ
ഭാരതഖണ്ഡത്തില് വന്ന് എന്ത് ചെയ്യണം, അത് ഞാന് അറിയുന്നു, നിങ്ങള് അറിയുന്നില്ല.
ദിവസവും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ആരും ഒരക്ഷരം പോലും
ചോദിക്കുന്നില്ലെങ്കിലും എല്ലാം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്
ചോദിക്കുന്നു ഭക്ഷണ പാനീയത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ. ഇപ്പോള്
ഇതാണെങ്കില് വിവേകത്തിന്റെ കാര്യമാണ്. ബാബ പറഞ്ഞിട്ടുണ്ട് ഓരോ കാര്യവും
യോഗബലത്തിലൂടെ പ്രയോഗിക്കൂ, ഓര്മ്മയുടെ യാത്രയിലൂടെ കര്മ്മം ചെയ്യൂ എവിടെ
പോവുകയാണെങ്കിലും മുഖ്യമായ കാര്യം തീര്ച്ചയായും ബാബയെ ഓര്മ്മിക്കണം. വേറെ ഒരു
ആസൂരീയ കര്മ്മവും ചെയ്യരുത്. നമ്മള് ഈശ്വരീയ സന്താനങ്ങളാണ്. ബാബ എല്ലാവരുടെയും
അച്ഛനാണ്, എല്ലാവര്ക്കും വേണ്ടിയുള്ള പഠിപ്പ് ഈ ഒരാള് തന്നെയേ നല്കൂ. ബാബ
പഠിപ്പ് നല്കുന്നു - കുട്ടികള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകണം. രാജപദവിയിലും
സ്ഥാനം ഉണ്ടാകുമല്ലോ. ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തിനനുസരിച്ച് പദവി
ഉണ്ടാകുന്നു. കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്യണം പ്രാപ്തിയും നേടണം.
പുരുഷാര്ത്ഥം ചെയ്യിക്കുന്നതിന് വേണ്ടി ബാബ വന്നിരിക്കുകയാണ്. നിങ്ങള്ക്ക് ഒന്നും
അറിയുമായിരുന്നില്ല ബാബ എപ്പോള് വരും, വന്ന് എന്ത് ചെയ്യും, എവിടേയ്ക്ക് കൊണ്ടു
പോകും. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്, ഡ്രാമയുടെ പ്ലാന് അനുസരിച്ച്
നിങ്ങള് എവിടെ നിന്നാണ് വീണത്. ഒറ്റയടിക്ക് ഉയര്ന്ന പര്വ്വതത്തില് നിന്ന്. അല്പം
പോലും ബുദ്ധിയിലുണ്ടായിരുന്നില്ല നമ്മള് ആരാണ്. ഇപ്പോള് തിരിച്ചറിഞ്ഞല്ലോ.
നിങ്ങള്ക്ക് സ്വപ്നത്തില് പോലും ഉണ്ടായിരുന്നില്ല ബാബ വന്ന് എന്ത് ചെയ്യും.
നിങ്ങളും ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള് ബാബയെ ലഭിച്ചുവെങ്കില് അങ്ങനെയുള്ള
ബാബയുടെ മേല് എത്ര ബലിയാകേണ്ടതുണ്ട്. എങ്ങനെയാണോ പതിവ്രതയായ സ്ത്രീയാണെങ്കില്
പതിയുടെ മേല് വളരെയധികം സമര്പ്പണമാകുന്നു. ചിതയില് ചാടാന് പോലും
ഭയപ്പെടുന്നില്ല. വളരെയധികം ധൈര്യമുണ്ടാകുന്നു. മുമ്പ് അനേകം പേര് ചിതയില്
ചാടിയിരുന്നു. ബാബയാണെങ്കില് ഇവിടെ അങ്ങനെയൊരു ബുദ്ധിമുട്ടും തരുന്നില്ല. പേര്
ജ്ഞാനചിതയെന്നാണെങ്കിലും കത്തുന്നതിന്റെ ഒരു കാര്യവുമില്ല. ബാബ തികച്ചും ഇങ്ങനെ
മനസ്സിലാക്കി തരുകയാണ് എങ്ങനെയാണോ വെണ്ണയിലെ മുടി പോലെ. കുട്ടികള്
മനസ്സിലാക്കുന്നു ജന്മ-ജന്മാന്തരങ്ങളിലെ പാപഭാരം ശിരസ്സിലുണ്ട്. ഏതെങ്കിലും ഒരു
അജാമില് അല്ല. ഓരോ മനുഷ്യരും ഒരാള് മറ്റൊരാളെക്കാള് കൂടുതല് അജാമിലനാണ്. കഴിഞ്ഞ
ജന്മത്തില് എന്തെന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് മനുഷ്യര്ക്കെങ്ങനെയറിയാനാണ്.
ഇപ്പോള് നിങ്ങള് മനസ്സിലാക്കി പാപം ചെയ്തിട്ടുണ്ട്, വാസ്തവത്തില് ഒരാള് പോലും
പുണ്യാത്മാവായിട്ടില്ല. എല്ലാവരും പാപാത്മാക്കളാണ്. പുണ്യം ചെയ്തുവെങ്കില്
പുണ്യത്മാവായി മാറും. പുണ്യാത്മാക്കള് സത്യയുഗത്തിലാണുണ്ടാവുക. ചിലര് ആശുപത്രി
മുതലായവ ഉണ്ടാക്കി എന്നിട്ടും എന്ത് സംഭവിച്ചു. പടി ഇറങ്ങുന്നതില് നിന്ന് ആരും
രക്ഷപ്പെടുന്നില്ല. കയറുന്ന കല ഉണ്ടാകുന്നില്ലല്ലോ. വീണുകൊണ്ട്
തന്നെയിരിക്കുന്നു. ഈ ബാബയാണെങ്കില് ഇങ്ങനെയുള്ള അതി സ്നേഹിയാണ് ആരെയാണോ
പറയുന്നത് ജീവിച്ചിരിക്കെ ബലിയായി എന്തുകൊണ്ടെന്നാല് പതികളുടെയും പതി,
അച്ഛന്റെയും അച്ഛന് ഏറ്റവും ഉയര്ന്നതാണ്.
ബാബ കുട്ടികളെയിപ്പോള് ഉണര്ത്തികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ബാബ ആരാണോ
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്, എത്ര സാധാരണമാണ്. തുടക്കത്തില്
പെണ്കുട്ടികള്ക്ക് എപ്പോള് രോഗം പിടിപെട്ടാലും ബാബ സ്വയം അവരുടെ സേവനം
ചെയ്തിരുന്നു. അഹങ്കാരം ഒട്ടും ഉണ്ടായിരുന്നില്ല. ബാപ്ദാദ ഉയര്ന്നതിലും
ഉയര്ന്നതാണ്. പറയുകയാണ് എങ്ങനെയുള്ള കര്മ്മം ഞാന് ഇവരിലൂടെ ചെയ്യിക്കും, അഥവാ
ചെയ്യും. രണ്ടു പേരും ഒരുപോലെയാകുന്നു. ഒട്ടും തന്നെ അറിയാന് കഴിയില്ല.
ബാബയെന്ത് ചെയ്യുന്നു, ദാദാ എന്ത് ചെയ്യുന്നു.
കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതി ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി
തരുന്നത്. ബാബ വളരെ ഉയര്ന്നതാണ്. മായയുടെയും പ്രഭാവം വളരെയധികം ഉണ്ടാകുന്നു.
ഈശ്വരനായ ബാബ പറയുന്നു അങ്ങനെ ചെയ്യരുത് എന്നിട്ടും അംഗീകരിക്കുന്നില്ല. ഭഗവാന്
പറയുന്നു - മധുരമായ കുട്ടികളെ, ഈ കര്മ്മം ചെയ്യരുത്, എന്നിട്ടും തലകീഴായ കര്മ്മം
ചെയ്യുന്നു. തലകീഴായ കര്മ്മത്തെ തന്നയല്ലേ വിലക്കുന്നത്. എന്നാല് മായയും വളരെ
സമര്ത്ഥശാലിയാണ്. അറിഞ്ഞോ-അറിയാതെയോ പോലും ബാബയെ മറക്കരുത്. അടിക്കുകയോ
മര്ദ്ദിക്കുകയോ എന്ത് തന്നെ ചെയ്താലും. അങ്ങനെ ഒന്നും ബാബ ചെയ്യുന്നില്ല പക്ഷെ
ഇത് അങ്ങേയറ്റത്തെ വാക്കാണ്. ഗീതവുമുണ്ട് അങ്ങയുടെ അരികില് നിന്ന് ഒരിക്കലും
പിരിയുകയില്ല. എന്ത് തന്നെ പറഞ്ഞോട്ടെ. പുറത്ത് എന്താണുള്ളത്. ബുദ്ധിയും
പറയുന്നു എവിടെയ്ക്ക് പോകും? ബാബ ചക്രവര്ത്തി പദവി നല്കുന്നു പിന്നീടത്
ലഭിക്കുകയേയില്ല. അടുത്ത ജന്മത്തില് എന്തെങ്കിലും ലഭിക്കുകയും ഇല്ല. ഇത്
പാരലൗകിക അച്ഛനാണ് ആരാണോ പരിധിയില്ലാത്ത സുഖധാമത്തിന്റെ അധികാരിയാക്കി നിങ്ങളെ
മാറ്റുന്നത്. കുട്ടികള്ക്ക് ദൈവീക ഗുണവും ധാരണ ചെയ്യണം, എന്നിട്ടും ബാബ
നിര്ദ്ദേശം നല്കുന്നു. തങ്ങളുടെ പോലീസ് മുതലായ ജോലിയും ചെയ്യൂ, ഇല്ലായെങ്കില്
ഡിസ്മിസ് ചെയ്യും. തന്റെ ജോലിയാണെങ്കില് ചെയ്യണം, പേടിപ്പിക്കേണ്ടി വരുന്നു.
എത്ര സാധിക്കുമോ സ്നേഹത്തോടെ കര്മ്മം ചെയ്യൂ. ഇല്ലായെങ്കില് യുക്തിയോടെ
പേടിപ്പിക്കൂ. കൈ പ്രയോഗിക്കരുത്. ബാബയ്ക്ക് എത്രയധികം കുട്ടികളാണ്. ബാബയ്ക്കും
കുട്ടികളുടെ ചിന്തയുണ്ടായിരിക്കുമല്ലോ. മുഖ്യമായ കാര്യമാണ് പവിത്രമായിരിക്കുക.
ജന്മ - ജന്മാന്തരം നിങ്ങള് വിളിച്ചിരുന്നല്ലോ - അല്ലയോ പതിത പാവനാ വന്ന് ഞങ്ങളെ
പാവനമാക്കി മാറ്റൂ. പക്ഷെ അര്ത്ഥം ഒന്നും തന്നെ അറിയുമായിരുന്നില്ല.
വിളിച്ചുവെങ്കില് തീര്ച്ചയായും പതിതമാണ്. ഇല്ലായെങ്കില് വിളിക്കേണ്ടതിന്റെ
ആവശ്യമില്ല. പൂജയുടെയും ആവശ്യമില്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് അബലകളുടെ
മേല് എത്ര അത്യാചാരമാണുണ്ടാവുന്നത്, സഹിക്കുക തന്നെ വേണം. യുക്തികളും പറഞ്ഞു
തന്നുകൊണ്ടിരിക്കുന്നു. വളരെ വിനയത്തോടെ നടക്കൂ. പറയൂ, താങ്കളാണെങ്കില് ഭഗവാനാണ്
പിന്നെ ഇത് എന്താണ് ചോദിക്കുന്നത്? വിവാഹം ചെയ്യുന്ന സമയത്ത് പറയുന്നു - ഞാന്
നിന്റെ പതിയും ഈശ്വരനും ഗുരുവും എല്ലാമാണ്, ഇപ്പോള് ഞാന് പവിത്രമായിരിക്കാന്
ആഗ്രഹിക്കുന്നു, അപ്പോള് നിങ്ങളെന്തിന് തടയുന്നു. ഭഗവാനെയാണെങ്കില് പതിത പാവനന്
എന്ന് പറയുമല്ലോ. താങ്കളും പാവനമാക്കി മാറ്റുന്നവരായി മാറൂ. ഇങ്ങനെ സ്നേഹത്തോടെ
വിനയത്തോടെ സംസാരിക്കണം. ക്രോധിക്കുകയാണെങ്കില് പൂക്കള് വര്ഷിക്കൂ. അടിക്കുന്നു
പിന്നീട് ദു:ഖിക്കുകയും ചെയ്യുന്നു. എങ്ങനെയാണോ മദ്യപിക്കുമ്പോള് വളരെയധികം ലഹരി
വര്ദ്ധിക്കുന്നത്. സ്വയം ചക്രവര്ത്തിയാണെന്ന് മനസ്സിലാക്കുന്നു. അതിനാല് ഈ വിഷവും
അങ്ങനെയുള്ള വസ്തുവാണ് ചോദിക്കേണ്ട കാര്യമില്ല. പശ്ചാത്തപിക്കുകയും ചെയ്യുന്നു
പക്ഷെ ശീലമായി മാറുന്നു അതിനാല് അത് ഉപേക്ഷിക്കുന്നില്ല. ഒന്നോ രണ്ടോ തവണ
വികാരത്തില് പോയി, അത് മതി ലഹരി കയറി പിന്നെ വീണുകൊണ്ടിരിക്കും. എങ്ങനെയാണോ
ലഹരിയുടെ വസ്തുക്കള് സന്തോഷത്തിലേയ്ക്ക് കൊണ്ട് പോകുന്നത്, വികാരവും അങ്ങനെയാണ്.
ഇവിടെ പിന്നെ വലിയ പരിശ്രമമാണ്. യോഗബലത്തിലൂടെയല്ലാതെ ഒരു കര്മ്മേന്ദ്രിയത്തെയും
വശത്താക്കാന് സാധിക്കില്ല. യോഗബലത്തിന്റെ തന്നെയാണ് അത്ഭുതം, അപ്പോഴാണ് പേര്
പ്രസിദ്ധമാകുന്നത്, യോഗം പഠിക്കുന്നതിന് പുറത്ത് നിന്ന് ഇവിടെയ്ക്ക് വരുന്നു.
ശാന്തിയില് ഇരിക്കും. വീട്ടില് നിന്ന് ദൂരെയ്ക്ക് പോകുന്നു. അതാണെങ്കില് പകുതി
കല്പത്തേയ്ക്കുള്ള കൃത്രിമമായ ശാന്തിയാണ്. ആര്ക്കും സത്യമായ ശാന്തി അറിയുക
തന്നെയില്ല. ബാബ പറയുന്നു കുട്ടികളെ, നിങ്ങളുടെ സ്വധര്മ്മം തന്നെ ശാന്തിയാണ്, ഈ
ശരീരത്തിലൂടെ നിങ്ങള് കര്മ്മം ചെയ്യുകയാണ്. എപ്പോള് വരെ ശരീരം ധാരണ
ചെയ്യുന്നില്ലയോ അപ്പോള് വരെ ആത്മാവ് ശാന്തമായിരിക്കുന്നു. പിന്നീട്
എവിടെയെല്ലാമോ പോയി പ്രവേശിക്കുന്നു. ഇവിടെയാണെങ്കില് ചിലര് സൂക്ഷ്മ ശരീരവുമായി
അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുന്നു. അത് നിഴലിന്റെ ശരീരമാണ്, ചിലര് ദു:ഖം
നല്കുന്നവരുണ്ടാകുന്നു, ചിലര് നല്ലവരാകുന്നു, ഇവിടെയും ചില മനുഷ്യര് അവര്
ആര്ക്കും ദു:ഖം നല്കുന്നില്ല. ചിലരാണെങ്കില് വളരെയധികം ദു:ഖം നല്കുന്നു. ചിലര്
സന്യാസി മഹാത്മാക്കളാകുന്നു.
ബാബ മനസ്സിലാക്കി തരുകയാണ് മധുര മധുരമായ നഷ്ടപ്പെട്ട് തിരികെ ലഭിച്ച കുട്ടികളെ
നിങ്ങള് 5000 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും വന്ന് കണ്ട് മുട്ടിയിരിക്കുകയാണ്.
എന്ത് നേടുന്നതിന് വേണ്ടി? ബാബ പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് എന്താണ്
ലഭിക്കാനുള്ളത്. ബാബാ അങ്ങയില് നിന്ന് എന്താണ് ലഭിക്കാനുള്ളത്, ഇതാണെങ്കില്
ചോദ്യമേയല്ല. അങ്ങാണെങ്കില് സ്വര്ഗ്ഗ സ്ഥാപകനായ പിതാവ് തന്നെയാണ്. പുതിയ
ലോകത്തിന്റെ രചയിതാവ്. അതിനാല് തീര്ച്ചയായും അങ്ങയില് നിന്ന് ചക്രവര്ത്തി പദവി
തന്നെയേ ലഭിക്കൂ. ബാബ പറയുകയാണ് കുറച്ചെന്തെങ്കിലും മനസ്സിലാക്കി പോയാലും
തീര്ച്ചയായും സ്വര്ഗ്ഗത്തില് വരും. ഞാന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാനാണ്
വന്നിരിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന വ്യക്തിത്വം ഭഗവാനും പ്രജാപിതാ
ബ്രഹ്മാവിനും ആണ്. നിങ്ങള്ക്കറിയാം വിഷ്ണു ആരാണ്? വേറെയാര്ക്കും അറിയില്ല.
നിങ്ങളാണെങ്കില് പറയും ഞങ്ങള് ഇവരുടെ കുലത്തിലേതാണ്, ഈ ലക്ഷ്മീ നാരായണനാണെങ്കില്
സത്യയുഗത്തില് രാജ്യം ഭരിക്കുന്നു. ഈ ചക്രം മുതലായവ വാസ്തവത്തില്
വിഷ്ണുവിന്റെയല്ല. ഈ അലങ്കാരങ്ങള് നമ്മള് ബ്രാഹ്മണരുടെതാണ്. ഇപ്പോള് ഈ
ജ്ഞാനമുണ്ട്. സത്യയുഗത്തില് ഇത് മനസ്സിലാക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങള് പറഞ്ഞു
തരാന് ആരിലും ശക്തിയുണ്ടാകില്ല. നിങ്ങള് ഈ 84 ന്റെ ചക്രത്തെ അറിയുന്നു. ഇതിന്റെ
അര്ത്ഥം ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി
തന്നിട്ടുണ്ട്. കുട്ടികള് മനസ്സിലാക്കി, നമുക്കാണെങ്കില് ഈ അലങ്കാരം ശോഭനീയമല്ല.
നമ്മളിപ്പോള് പഠിപ്പ് നേടികൊണ്ടിരിക്കുകയാണ്. പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നീട് അങ്ങനെയായി മാറും. സ്വദര്ശന ചക്രം കറക്കി
കറക്കി നമ്മള് ദേവതയായി മാറും. സ്വദര്ശന ചക്രം അര്ത്ഥം രചയിതാവിന്റെയും
രചനയുടെയും ആദി-മധ്യ-അന്ത്യത്തെ അറിയുക. മുഴുവന് ലോകത്തിലും ആര്ക്കും തന്നെ ഇത്
മനസ്സിലാക്കി കൊടുക്കാന് സാധിക്കില്ല ഈ സൃഷ്ടി ചക്രം എങ്ങനെ കറങ്ങുന്നു. ബാബ
എത്ര സഹജമാക്കിയാണ് മനസ്സിലാക്കി തരുന്നത് - ഈ ചക്രത്തിന്റെ ആയുസ്സ് ഇത്രയും
വലുതാവുക സാധ്യമേയല്ല. മനുഷ്യ സൃഷ്ടിയുടെയും വാര്ത്ത കേള്പ്പിക്കുകയാണ് ഇത്ര
മനുഷ്യരുണ്ട്. ഇങ്ങനെ പറയുന്നില്ല ആമ എത്രയുണ്ട്, മത്സ്യങ്ങള് മുതലായവ
എത്രയുണ്ട്, മനുഷ്യരുടെ തന്നെ കാര്യമാണ്. നിങ്ങളോടും ചോദ്യം ചോദിക്കുന്നു, ബാബ
എല്ലാം പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. കേവലം അതില് പൂര്ണ്ണമായ ശ്രദ്ധ നല്കണം.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - യോഗബലത്തിലൂടെ നിങ്ങള് സൃഷ്ടിയെ പാവനമാക്കി
മാറ്റുന്നുവെങ്കില് എന്താ യോഗബലത്തിലൂടെ ഭോജനത്തെ ശുദ്ധമാക്കി മാറ്റാന്
സാധിക്കില്ലേ? ശരി, നിങ്ങളാണെങ്കില് അങ്ങനെയായി മാറിയിരിക്കുകയാണ്. പിന്നീട്
ആരെയെങ്കിലും തനിക്ക് സമാനമാക്കി മാറ്റിയോ? ഇപ്പോള് നിങ്ങള് കുട്ടികള്ക്ക്
മനസ്സിലായി ബാബ വന്നിരിക്കുകയാണ് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി വീണ്ടും
നല്കുന്നതിനായി. അതിനാല് ഇതിനെ നിരസിക്കരുത്. വിശ്വത്തിന്റെ ചക്രവര്ത്തി പദവി
നിരസിക്കുകയാണെങ്കില് കഴിഞ്ഞു. പിന്നീട് കുപ്പത്തൊട്ടിയില് പോയി വീഴും. ഈ
മുഴുവന് ലോകവും അഴുക്കാണ്. അതിനാല് ഇതിനെ അഴുക്ക് കൊട്ടയെന്നേ പറയൂ. ലോകത്തിന്റെ
അവസ്ഥ നോക്കൂ എന്താണെന്ന്. നിങ്ങള്ക്കാണെങ്കില് അറിയാം നമ്മള് വിശ്വത്തിന്റെ
അധികാരിയായി മാറുന്നു. ഇത് ആര്ക്കും അറിയില്ല സത്യയുഗത്തില് ഒരേയൊരു
രാജ്യമായിരുന്നു, അംഗീകരിക്കുകയില്ല. തന്റെ അഹങ്കാരത്തിലിരിക്കുകയാണെങ്കില്
പിന്നെ അല്പം പോലും കേള്ക്കുകയില്ല, പറയുന്നു ഇതെല്ലാം താങ്കളുടെ സങ്കല്പങ്ങളാണ്.
സങ്കല്പത്തിലൂടെ തന്നെയാണ് ഈ ശരീരം മുതലായവ ഉണ്ടാക്കിയിരിക്കുന്നത്. അര്ത്ഥം
ഒന്നും മനസ്സിലാക്കുന്നില്ല. അത്രമാത്രം ഇത് ഈശ്വരന്റെ കല്പനയാണ്, ഈശ്വരന് എന്ത്
ആഗ്രഹിക്കുന്നുവോ അതായി മാറുന്നു, ഇത് ഈശ്വരന്റെ കളിയാണ്. ഇങ്ങനെയുള്ള
കാര്യങ്ങള് പറയുന്നു, ചോദിക്കേണ്ട കാര്യമില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം
ബാബ വന്നു കഴിഞ്ഞു. വൃദ്ധകളും പറയുന്നു - ബാബാ ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും
ഞങ്ങള് അങ്ങയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നു. ഞങ്ങള് ഇപ്പോള്
വന്നിരിക്കുകയാണ് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം നേടുന്നതിന്. നിങ്ങള്ക്കറിയാം
എല്ലാ അഭിനേതാക്കള്ക്കും അവരവരുടെ പാര്ട്ടാണ്. ഒരാളുടെ പാര്ട്ട് വേറൊരാളില്
നിന്ന് ലഭിക്കില്ല. നിങ്ങള് പിന്നീട് ഇതേ നാമ രൂപത്തില് വന്ന് ഇതേ സമയം ബാബയില്
നിന്ന് സമ്പത്ത് നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യും. എത്ര അളവറ്റ സമ്പാദ്യമാണ്.
കേവലം ബാബ പറയുകയാണ് അല്പമെങ്കിലും കേട്ടുവെങ്കിലും സ്വര്ഗ്ഗത്തില് വരും. പക്ഷെ
ഓരോ മനുഷ്യരും ഉയര്ന്നവരായി മാറുന്നതിന്റെ പുരുഷാര്ത്ഥമാണല്ലോ ചെയ്യുന്നത്.
അതിനാല് പുരുഷാര്ത്ഥമാണ് ആദ്യം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
എങ്ങനെയാണോ ബാബ കുട്ടികളുടെ സേവനം ചെയ്യുന്നത്, ഒരു അഹങ്കാരവുമില്ലാത്തത്,
അതുപോലെ ഫോളോ ചെയ്യണം. ബാബയുടെ ശ്രീമതത്തനുസരിച്ച് നടന്ന് വിശ്വത്തിന്റെ
ചക്രവര്ത്തി പദവി നേടണം, നിരസിക്കരുത്.
2. അച്ഛന്മാരുടെയും അച്ഛന്,
പതിമാരുടെയും പതി ആരാണോ ഏറ്റവും ഉയര്ന്നത്, അതിസ്നേഹി, ആ ബാബയില് ജീവിച്ചിരിക്കെ
ബലിയാവണം. ജ്ഞാനചിതയിലിരിക്കണം. ഒരിക്കലും അറിയാതെ പോലും ബാബയെ മറന്ന് തലകീഴായ
കര്മ്മം ചെയ്യരുത്.
വരദാനം :-
സന്തോഷത്തിന്റെ അളവറ്റ ഖജനാവുകളാല് നിറഞ്ഞിരിക്കുന്ന സദാ ചിന്തയില്ലാത്ത
ചക്രവര്ത്തിമാരായി ഭവിക്കട്ടെ.
സന്തോഷത്തിന്റെ സാഗരനിലൂടെ
ദിവസവും അളവറ്റ ഖജനാവ് ലഭിക്കുന്നുണ്ട് അതിനാല് ഏതൊരു പരിതസ്ഥിതിയിലും സന്തോഷം
അപ്രത്യക്ഷമാവുകയില്ല. ഏതൊരു കാര്യത്തിന്റെയും ചിന്തയുണ്ടാകില്ല. സ്വത്തെന്താകും,
കുടുംബത്തിനെന്ത് സംഭവിക്കും ഇങ്ങനെയൊന്നുമില്ല. പരിവര്ത്തനം നടക്കുക തന്നെ
ചെയ്യുമല്ലോ. പഴയ ലോകത്തില് എത്ര തന്നെ ശ്രേഷ്ഠമാണെങ്കിലും പക്ഷെ എല്ലാം പഴയത്
തന്നെയാണല്ലോ അതിനാല് ചിന്തയില്ലാത്തവരായി മാറി. എന്ത് സംഭവിക്കുന്നുവോ അത്
നല്ലതിനായിരിക്കും. ബ്രാഹ്മണരെ സംബന്ധിച്ച് എല്ലാം നല്ലതാണ്, ഒന്നും തന്നെ
മോശമല്ല. താങ്കളുടെ കൈവശം അങ്ങിനെയുള്ള ചക്രവര്ത്തി പദമുണ്ട് അത് ആര്ക്കും തന്നെ
തട്ടിയെടുക്കാന് സാദ്ധ്യമല്ല.
സ്ലോഗന് :-
ഈ ലോകത്തെ
ഒരു അലൗകിക നാടകമെന്നും പരിതസ്ഥിതികളെ കളിപ്പാട്ടങ്ങളെന്നും കരുതി മുന്നോട്ട്
പോകൂ എങ്കില് ഒരിക്കലും നിരാശരാകില്ല.
അവ്യക്ത സൂചനകള്- ഇപ്പോള്
ഉത്സാഹത്തിന്റെ അഗ്നിയെ പ്രജ്വലിതമാക്കി യോഗത്തെ ജ്വാലാ രൂപമാക്കൂ.
അവസാനം വന്നവരാണെങ്കിലും
ഫാസ്റ്റ് പുരുഷാര്ത്ഥം ജ്വാലാ-രൂപത്തിന്റേത് തന്നെയാണ് അവശേഷിച്ചിട്ടുള്ളത്.
പാണ്ഡവന്മാര് കാരണം യാദവര് നിന്നുപോയിരിക്കുകയാണ്. പാണ്ഡവരുടെ ശ്രേഷ്ഠ അഭിമാനം,
ആത്മീയ അഭിമാനി സ്ഥിതി, യാദവരുടെ പരവശമായ പരിതസ്ഥിതിയെ സമാപ്തമാക്കും. അതിനാല്
തന്റെ പെരുമയിലൂടെ പരവശരായ ആത്മാക്കള്ക്ക് ശാന്തിയുടെയും സുഖത്തിന്റെയും വരദാനം
നല്കൂ. ജ്വാലാ സ്വരൂപം അര്ത്ഥം ലൈറ്റ് ഹൗസ്, മൈറ്റ് ഹൗസ് സ്ഥിതിയെ
മനസ്സിലാക്കിക്കൊണ്ട് ഈ പുരുഷാര്ത്ഥത്തില് തന്നെയിരിക്കൂ.