23.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആത്മീയഅച്ഛനിൽ നിന്നും നിങ്ങൾ പുതിയ-പുതിയ ആത്മീയകാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്, എങ്ങനെയാണോ നമ്മൾ ആത്മാക്കൾ നമ്മുടെ രൂപം മാറി വരുന്നത് അതുപോലെ ബാബയും തന്റെ രൂപം മാറി വരുന്നു, ഇത് നിങ്ങൾ മനസ്സിലാക്കുന്നു.

ചോദ്യം :-
ചെറിയ-ചെറിയ കുട്ടികൾ ബാബ മനസ്സിലാക്കിത്തരുന്ന കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കുകയാണെങ്കിൽ അവർക്ക് ഏത് ടൈറ്റിലാണ് ലഭിക്കുന്നത്?

ഉത്തരം :-
ആത്മീയനായകൻ. ചെറിയ കുട്ടികൾ ധൈര്യത്തോടു കൂടിയുള്ള കർമ്മം ചെയ്തുകാണിക്കുകയാണെങ്കിൽ, ബാബ പറയുന്ന കാര്യങ്ങൾ കേട്ട് ശ്രദ്ധിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയാണെങ്കിൽ അവരെ എല്ലാവരും വളരെയധികം സ്നേഹിക്കും. ബാബയുടെ പേരും പ്രശസ്തമാകും.

ഗീതം :-
ആകാശസിംഹാസനം ഉപേക്ഷിച്ചു വന്നാലും.....

ഓംശാന്തി.  
കുട്ടികളുടെ വിളികേട്ട് ബാബ പറയുകയാണ്-കുട്ടികൾ ബാബയോട് പ്രത്യക്ഷത്തിൽ പറയുന്നത്-ബാബാ, അങ്ങ് ഈ രാവണരാജ്യത്തിലേക്ക് വീണ്ടും വരൂ. വീണ്ടും മായയുടെ നിഴൽ പതിഞ്ഞിരിക്കുകയാണ് എന്ന വാക്കുമുണ്ടല്ലോ. മായ എന്ന് രാവണനെയാണ് പറയുന്നത്. അതുകൊണ്ടാണ് വിളിക്കുന്നത്-രാവണ രാജ്യംവന്നുകഴിഞ്ഞു വീണ്ടും വരൂ ... ഈ രാവണരാജ്യത്തിൽ ഒരുപാട് ദുഃഖമാണ്. നമ്മൾ ദുഃഖിയും പാപാത്മാവുമായി മാറിയിരിക്കുന്നു. ഇപ്പോൾ ബാബ പ്രത്യക്ഷത്തിലാണ് ഉള്ളത്. കൽപം മുമ്പത്തെ പോലെയുള്ള മഹാഭാരതയുദ്ധമാണ് നടക്കാൻ പോകുന്നത് എന്ന് കുട്ടികൾക്കറിയാം. ബാബ ജ്ഞാനവും രാജയോഗവുമാണ് പഠിപ്പിക്കുന്നത്. അല്ലയോ നിരാകാരനായ പരമപിതാ പരമാത്മാവേ, നിരാകാരത്തിൽ നിന്നും സാകാരരൂപമെടുക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങളും ബ്രഹ്മതത്വത്തിൽ അഥവാ നിരാകാരിയായ ലോകത്തിൽ വസിക്കുന്നവരാണ്. നിങ്ങളും രൂപം മാറിയിരിക്കുകയാണ്. എന്നാൽ ഇത് ആർക്കും അറിയില്ല. നിരാകാരിയായ ആത്മാവാണ് സാകാരശരീരം ധാരണ ചെയ്യുന്നത്. ആത്മാക്കൾ വസിക്കുന്നത് നിരാകാരി ലോകത്തിലാണ്. ഇത് സാകാരി ലോകമാണ്. ഇടയിലുള്ളത് ആകാരി ലോകമാണ്. ആകാരി ലോകം വേറെയാണ്. നമ്മൾ ശാന്തിധാമം അഥവാ നിർവ്വാണധാമത്തിൽ നിന്നാണ് വരുന്നതെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബക്ക് ആദ്യമാദ്യം പുതിയ രചന രചിക്കണമെങ്കിൽ സൂക്ഷ്മവതനത്തെയാണ് രചിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാൻ സാധിക്കും, എന്നാൽ പിന്നീടൊ രിക്കലും പോകാൻ സാധിക്കില്ല. ആദ്യമാദ്യം ശാന്തിധാമത്തിൽ നിന്നും സാകാരലോകത്തിലേക്ക് വരുന്നത് സൂക്ഷ്മവതനം വഴിയല്ല. നേരെയാണ് വരുന്നത്. ഇപ്പോൾ നിങ്ങൾക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാനും വരാനും സാധിക്കും. ഇവിടെ കാൽനടയായി പോയി വരേണ്ട കാര്യമല്ല. ഈ സാക്ഷാത്കാരമാണ് നിങ്ങൾ കുട്ടികൾക്കുണ്ടാകുന്നത്. മൂലവതനത്തിന്റെയും സാക്ഷാത്കാരമുണ്ടാകുമെങ്കിലും പോകാൻ സാധിക്കില്ല. ഏതുവരെ നിങ്ങൾ സമ്പൂർണ്ണ പവിത്രമായി മാറിയിട്ടില്ലയോ അതുവരെ വൈകുണ്ഠത്തിന്റെയും സാക്ഷാത്കാരമുണ്ടാകുമെങ്കിലും പോകാൻ സാധിക്കില്ല. നമുക്ക് സൂക്ഷ്മവതനത്തിലേക്ക് പോകാൻ സാധിക്കുമെന്ന് പറയാൻ കഴിയില്ല. എന്നാൽ നിങ്ങൾക്ക് സാക്ഷാത്കാരം ചെയ്യാൻ സാധിക്കും. ഇവിടെ ശിവബാബയും, ദാദയും നിങ്ങൾ കുട്ടികളുമാണ് ഉള്ളത്. നിങ്ങൾ കുട്ടികൾ എങ്ങനെയെല്ലാമുള്ള ആത്മീയ കാര്യങ്ങളാണ് കേൾക്കുന്നത്. പക്ഷെ ഈ കാര്യങ്ങളെയൊന്നും ലോകത്തിലുള്ളവർക്കറിയില്ല. നിരാകാരിയായ ലോകമാണെന്ന് പറയുന്നുണ്ടെങ്കിലും ആ ലോകം എങ്ങനെയുള്ളതാണെന്നൊന്നും മനസ്സിലാക്കുന്നില്ല. ആത്മാവിനെത്തന്നെ അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിരാകാരിയായ ലോകത്തെ അറിയുന്നത് ! ബാബയാണ് ആദ്യമാദ്യം വന്ന് ആത്മാവിനെക്കുറിച്ചുള്ള തിരിച്ചറിവ് നൽകുന്നത്. നിങ്ങൾ ആത്മാവാണ് പിന്നീടാണ് രൂപം മാറ്റിയത് അർത്ഥം നിരാകാരിയിൽ നിന്നും സാകാരിയായി മാറിയത്.

നമ്മുടെ ആത്മാവ് എങ്ങനെയാണ് 84 ജന്മങ്ങൾ അനുഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഈ പാർട്ടെല്ലാം ആത്മാവിൽ റെക്കോർഡ് പോലെ അടങ്ങിയിട്ടുണ്ട്. ആദ്യമെല്ലാം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേൾപ്പിച്ചിരുന്നു. ഇപ്പോൾ ബാബ പറയുന്നു-ഞാൻ നിങ്ങൾക്ക് ഗുഹ്യവും രമണീയവുമായിട്ടുള്ള കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. മുമ്പ് അറിയാത്ത കാര്യങ്ങളാണ് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നത്. പുതിയ-പുതിയ പോയിന്റുകളെല്ലാം ബുദ്ധിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മറ്റുള്ളവർക്കും പെട്ടെന്ന് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ദിനം-പ്രതിദിനം ബ്രാഹ്മണരുടെ വൃക്ഷം വളർന്നുകൊണ്ടേയിരിക്കുന്നു. ബ്രാഹ്മണരുടെ വൃക്ഷമാണ് ദൈവീകവൃക്ഷമായി മാറുന്നത്. ബ്രാഹ്മണരുടെ വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വൃക്ഷം കാണുമ്പോൾ എത്ര ചെറുതാണ്. ലോകത്തിന്റെ ഭൂപടത്തിൽ ഇന്ത്യ എത്ര ചെറുതാണ്. വാസ്തവത്തിൽ ഇന്ത്യ എത്ര വലുതാണ്. അതേപോലെ ജ്ഞാനത്തെക്കുറിച്ചാണ് പറയുന്നത്-മൻമനാഭവ അർത്ഥം ബാബയെ ഓർമ്മിക്കൂ. വിത്ത് എത്ര ചെറുതാണ്. അതിൽ നിന്നുമുള്ള വൃക്ഷം എത്ര വലുതാണ്. അതേപോലെ ഈ ബ്രാഹ്മണകുലവും ചെറുതാണ്, വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. നമ്മൾ ഈ സമയം ബ്രാഹ്മണരാണ് പിന്നീട് നമ്മൾ ദേവതയായി മാറും എന്ന് ബുദ്ധിയിലുണ്ട്. 84 ജന്മങ്ങളുടെ ഏണിപ്പടി വളരെ നല്ലതാണ്. കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും- 84 ജന്മങ്ങളെടുക്കുന്നവർ തന്നെയാണ് ഇത് മനസ്സിലാക്കുക. ചിലരാണെങ്കിൽ 84ഉം, ചിലർ 80ഉം എടുക്കുന്നുണ്ടായിരിക്കും. നമ്മൾ ഈ ദൈവീക കുലത്തിലുള്ളവരാണെന്ന് മനസ്സിലാക്കുന്നുണ്ട്. നമ്മൾ സൂര്യവംശി കുലത്തിലുള്ളവരായി മാറും. അഥവാ തോറ്റുപോവുകയാണെങ്കിൽ വൈകി വരും. എല്ലാവരും ഒരുമിച്ചൊന്നും വരില്ലല്ലോ. ഒരുപാട് ജ്ഞാനമെടുക്കുന്നുണ്ടെങ്കിലും ഒരുമിച്ച് വരില്ലല്ലോ. ഒരുമിച്ചു പോകും എന്നാൽ കുറച്ച് പേർവീതമാണ് വരുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. എല്ലാവരും ഒരുമിച്ചെങ്ങനെ 84 ജന്മങ്ങളെടുക്കും! ബാബയെ വിളിക്കുന്നു-ബാബാ, വീണ്ടും വന്ന് ഗീതയുടെ ജ്ഞാനം കേൾപ്പിക്കൂ. അതിനാൽ ഇതിലൂടെ തെളിയിക്കപ്പെടുകയാണ്, മഹാഭാരതയുദ്ധമുണ്ടാകുന്ന സമയത്താണ് ബാബ വന്ന് ഗീതാജ്ഞാനം കേൾപ്പിക്കുന്നത്. അതിനെയാണ് രാജയോഗമെന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കൽപത്തിലും, 5000 വർഷങ്ങൾ കൂടുമ്പോൾ ബാബ വന്നാണ് നമുക്ക് ജ്ഞാനം നൽകുന്നത്. സത്യനാരായണന്റെ കഥ കേൾക്കുന്നുണ്ടല്ലോ. എന്നാൽ നാരായണൻ എവിടെ നിന്നാണ് വന്നതെന്നും, എവിടേക്കാണ് പോയതെന്നും ആർക്കും അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ, ഇത് രാവണന്റെ നിഴൽ പതിഞ്ഞതാണ്, ഇപ്പോൾ ഡ്രാമയനുസരിച്ച് രാവണരാജ്യം ഇല്ലാതാകണം. സത്യയുഗത്തിൽ രാമരാജ്യവും, ഈ സമയം രാവണരാജ്യവുമാണ്. നമുക്ക് ലഭിച്ച ജ്ഞാനം ഈ ലോകത്തിൽ മറ്റാർക്കുമില്ല എന്ന് ഇപ്പോൾ നമ്മൾ മനസ്സിലാക്കുന്നു. നമ്മുടെ ഈ പുതിയ പഠിപ്പ് പുതിയ ലോകത്തിനുവേണ്ടിയുള്ളതാണ്. ഗീതയിൽ കൃഷ്ണന്റെ പേരിട്ടിരിക്കുന്നു, എന്നാൽ അത് പഴയ കാര്യമായില്ലേ. ഇപ്പോൾ നിങ്ങൾ പുതിയ കാര്യമാണ് കേൾക്കുന്നത്. ശിവഭഗവാനുവാച എന്നൊന്നും മുമ്പ് കേട്ടിരുന്നില്ലല്ലോ, ഇതു വരെ കൃഷ്ണ ഭഗവാനുവാചയാണ് കേട്ടുവന്നത് എന്ന് മനുഷ്യർ പറയും നിങ്ങൾ പുതിയ ലോകത്തിനുവേണ്ടി എല്ലാം പുതിയതാണ് കേൾക്കുന്നത്. ഭാരതം പ്രാചീനമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പ്രാചീന ഭാരതം എപ്പോഴായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യം എങ്ങനെയാണ് നടന്നതെന്നും, അവർക്കെങ്ങനെ രാജ്യം പ്രാപ്തമായി, പിന്നീട് അവരെവിടേക്ക് പോയി എന്നൊന്നും ആരുടെയും ബുദ്ധിയിലില്ല. ഇവരുടെ രാജ്യം ഇല്ലാതാകാൻ എന്താണ് സംഭവിച്ചത്? ആരാണ് ജയിച്ചത് എന്നൊന്നും മനസ്സിലാക്കുന്നില്ല. മനുഷ്യർ സത്യയുഗത്തെ ലക്ഷക്കണക്കിനു വർഷങ്ങളാണെന്നാണ് പറയുന്നത്. എന്നാൽ ലക്ഷ്മീ-നാരായണൻ ലക്ഷക്കണക്കിനു വർഷങ്ങൾ രാജ്യം ഭരിച്ചു എന്നത് സംഭവ്യമല്ല . അങ്ങനെയാണെങ്കിൽ സൂര്യവംശീകുലത്തിലുള്ള രാജാക്കൻമാർ ഒരുപാടുണ്ടായിരിക്കണം. എന്നാൽ ആരുടെയും പേരില്ല. 1250 വർഷത്തെക്കുറിച്ച് ആർക്കും അറിയില്ല. പിന്നീട് എത്ര നാൾ ലക്ഷ്മീ-നാരായണൻമാർ രാജ്യം ഭരിച്ചു എന്ന് അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ലക്ഷക്കണക്കിന് വർഷങ്ങളെക്കുറിച്ച് അറിയാൻ സാധിക്കുന്നത്. ആരുടെയും ബുദ്ധി പ്രവർത്തിക്കുന്നില്ല. നിങ്ങൾ ചെറിയ കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഇത് വളരെ സഹജമാണ്. ഇത് ഭാരതത്തിന്റെ കഥകളാണ്, എല്ലാം കഥകളാണ്. ഇന്നേക്ക് 5000 വർഷങ്ങൾക്കു മുമ്പ് സത്യ-ത്രേതായുഗത്തിലും ഭാരതവാസികൾ രാജാക്കൻമാരായിരുന്നു,വ്യത്യസ്ത ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ മനുഷ്യർ ആയിരക്കണക്കിന് വർഷങ്ങളാണെന്നാണ് പറയുന്നത്. ബാബ പറയുന്നു-ഇത് 5000 വർഷത്തിന്റെ മാത്രം കഥയാണ്. ഇന്നേക്ക് 5000 വർഷങ്ങൾക്കു മുമ്പ് ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു, അവരുടെ കുലമായിരുന്നു. പിന്നീട് പുനർജന്മമെടുക്കേണ്ടതായി വന്നു. ചെറിയ ചെറിയ പെൺകുട്ടികൾ അൽപമെങ്കിലും മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ ഇവർ നല്ല ജ്ഞാനമാണ് പഠിച്ചിട്ടുള്ളത് എന്ന് മനുഷ്യർ മനസ്സിലാക്കും . ഈ ആദ്ധ്യാത്മിക ജ്ഞാനം ആത്മീയ അച്ഛന്റെയടുത്തല്ലാതെ മറ്റാരിലുമില്ല. നമുക്ക് ആത്മീയഅച്ഛൻ വന്നാണ് പറഞ്ഞുതന്നതെന്ന് നിങ്ങളും പറയും. ആത്മാവ് ശരീരത്തിലൂടെയാണ് കേൾക്കുന്നത്. ഞാൻ ഇന്നതായി മാറുന്നു എന്ന് ആത്മാവാണ് പറയുന്നത്. മനുഷ്യർ സ്വയത്തെ തിരിച്ചറിയുന്നില്ല. എന്നാൽ ബാബ നമുക്ക് തിരിച്ചറിവ് നൽകി. നമ്മൾ ആത്മാവാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിൽ ഇവർക്ക് വളരെ നല്ല ജ്ഞാനമുണ്ടെന്ന് മനുഷ്യർ പറയും. ഈശ്വരൻ നോളേജ്ഫുള്ളല്ലേ. ഈശ്വരൻ നോളേജ്ഫുള്ളാണ്, ആനന്ദത്തിന്റെ സാഗരനാണ്, മുക്തിദാതാവാണ്, വഴികാട്ടിയാണെന്നെല്ലാം പാടുന്നുമുണ്ട് പക്ഷെ, എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആർക്കും അറിയില്ല. ഇത് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ആത്മീയഅച്ഛൻ നോളേജ്ഫുള്ളാണ്, എന്നാൽ ആനന്ദത്തിന്റെ സാഗരനുമാണ്. മനുഷ്യർ ഒരുപാട് ദുഃഖിയായി മാറുമ്പോഴാണ് ബാബ വന്ന് മുക്തമാക്കുന്നത്. ഒരു രാവണരാജ്യമാണുണ്ടാകുന്നത്. സ്വർഗ്ഗം സ്ഥാപിക്കുന്ന പിതാവെന്നാണ് പറയുന്നത്. നരകത്തെയാണ് രാവണരാജ്യമെന്ന് പറയുന്നത്. ഈ ജ്ഞാനം ആർക്ക് കേൾപ്പിക്കുകയാണെങ്കിലും അവർ പെട്ടെന്ന് ഇത് എല്ലാവർക്കും കേൾപ്പിക്കൂ എന്ന് പറയും. എന്നാൽ നല്ല ധാരണയുണ്ടായിരിക്കണം. പ്രദർശിനിയിലെ ചിത്രങ്ങളുടെ മാസികയുമുണ്ട്. ഇത് മറ്റുള്ളവരും മനസ്സിലാക്കുകയാണെങ്കിൽ ഒരുപാട് സേവനങ്ങൾ ചെയ്യാൻ സാധിക്കും.

ഈ കുട്ടിക്കും(ജയന്തി ബഹൻ) ലണ്ടനിലുള്ള തന്റെ ടീച്ചർക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ലണ്ടനിൽ ഈ സേവനം ചെയ്യാൻ സാധിക്കും. ലോകത്തിൽ ഒരുപാട് ചതിയുണ്ടല്ലോ. രാവണൻ എല്ലാവരേയും ചതിയൻമാരാക്കി മാറ്റിയിരിക്കുകയാണ്. കുട്ടികൾക്ക് മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഇത്ര സമയം ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു, പിന്നീട് ഈ കാലഘട്ടം മുതൽ ഇസ്ലാമികളും, ബൗദ്ധികളും, ക്രിസ്ത്യാനികളും വരുന്നു. വൃദ്ധി പ്രാപിച്ചു പ്രാപിച്ച് വ്യത്യസ്ത ധർമ്മങ്ങളുടെ ഈ വൃക്ഷം എത്ര വലുതായിരിക്കുന്നു. പകുതി കൽപത്തിനുശേഷമാണ് മറ്റു ധർമ്മങ്ങളെല്ലാം വരുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കേൾപ്പിക്കുകയാണെങ്കിൽ, ഇവർ ആത്മീയ നേതാവാണ്, ഇവരിൽ ആത്മീയ ജ്ഞാനമുണ്ടെന്ന് കേൾക്കുന്നവർ പറയും,ഈ ജ്ഞാനം ഭാരതത്തിലും ലഭിക്കുന്നുണ്ട് എന്നും പറയും. ഈ ജ്ഞാനം ഈശ്വരനാകുന്ന ആത്മീയഅച്ഛനാണ് നൽകുന്നത്. ബാബ ബീജരൂപനാണ്. പരംധാമത്തിൽ വൃക്ഷം തലകീഴായിട്ടാണ്. ബീജമാകുന്ന ബാബ നോളേജ്ഫുള്ളാണ്. ബീജത്തിന് വൃക്ഷത്തിന്റെ ജ്ഞാനമുണ്ടായിരിക്കുമല്ലോ. ഇത് വ്യത്യസ്ത ധർമ്മത്തിലുള്ളവരുടെ വൃക്ഷമാണ്. ഇതിനെയാണ് ഭാരതത്തിന്റെ ദേവതാധർമ്മമെന്ന് പറയുന്നത്. ആദ്യം ലക്ഷ്മീ-നാരായണന്റെ രാജ്യം, പിന്നീടാണ് രാമന്റെയും സീതയുടെയും രാജ്യം. പകുതി കപത്തിനു ശേഷമാണ് ഇസ്ലാം ധർമ്മം വരുന്നത് ......വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. വൃക്ഷം എങ്ങനെയാണ് ഉണ്ടാകുന്നതെന്നെല്ലാം ഈ കുട്ടി(ജയന്തി ബഹൻ) പോയിട്ട് പ്രഭാഷണം ചെയ്ത് മനസ്സിലാക്കിക്കൊടുക്കണം. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് നമുക്ക് മനസ്സിലാക്കിക്കൊടുക്കാം. വിദേശത്ത് മനസ്സിലാക്കികൊടുക്കാൻ മറ്റാരുമില്ല. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണെന്നും സ്വർണ്ണിമയുഗം വരാൻ പോവുകയാണെന്നും ഈ കുട്ടി പോയി മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിൽ മനുഷ്യർക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കും. ബാബ പറഞ്ഞുതരുന്ന യുക്തികളെ ശ്രദ്ധിക്കണം. ചെറിയ കുട്ടികൾക്ക് വളരെ അംഗീകാരം ലഭിക്കും. ചെറിയ കുട്ടികൾ ധൈര്യം വെച്ച് എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അവരെ വളരെ സ്നേഹിക്കാറുണ്ട്. ഇങ്ങനെയെല്ലാം കുട്ടികൾ ശ്രദ്ധിക്കുകയാണെങ്കിൽ ആത്മീയ നേതാവായി മാറുമെന്ന് ബാബക്കറിയാം. ഈ ജ്ഞാനം ആത്മീയ അച്ഛൻ തന്നെയാണ് നൽകുന്നത്. കൃഷ്ണനെ ഗോഡ് ഫാദറെന്ന് പറയുന്നത് തെറ്റാണ്. ഈശ്വരൻ നിരാകാരനാണ്. നമ്മളെല്ലാ ആത്മാക്കളും സഹോദരൻമാരാണ്. ബാബ അച്ഛനാണ്. എല്ലാ ആത്മാക്കളും ഈ കലിയുഗത്തിൽ ദുഃഖികളായി മാറുമ്പോഴാണ് ബാബ വരുന്നത്. വീണ്ടും കലിയുഗമാകുമ്പോഴാണ് ബാബക്ക് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യാൻ വരേണ്ടിവരുന്നത്. ഭാരതം പ്രാചീന സുഖധാമവും സ്വർഗ്ഗവുമായിരുന്നു. മനുഷ്യരെല്ലാം വളരെക്കുറച്ചേയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാആത്മാക്കളും എവിടെയായിരുന്നു?.. ശാന്തിധാമത്തിലായിരുന്നില്ലേ. ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കണം. ഇതിൽ പേടിക്കേണ്ട കാര്യമില്ല, ഇത് കഥയാണ്. കഥ കേൾപ്പിക്കുന്നത് സന്തോഷത്തോടു കൂടിയാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുന്നത് എങ്ങനെയാണ് എന്നതും കഥയായി പറയാൻ സാധിക്കും. ജ്ഞാനവും പറയാൻ സാധിക്കും. ഇത് നിങ്ങൾക്ക് നല്ല പോലെ ഓർമ്മയിലുണ്ടായിരിക്കണം. ബാബ പറയുന്നു-എന്റെ ആത്മാവിലുള്ള മുഴുവൻ വൃക്ഷത്തിന്റെയും ജ്ഞാനമാണ് ഞാൻ ആവർത്തിക്കുന്നത്. നോളേജ്ഫുള്ളായ ബാബയാണ് നിങ്ങൾക്ക് ജ്ഞാനം നൽകുന്നത്. ഈ കുട്ടി ജ്ഞാനം നൽകുകയാണെങ്കിൽ നിങ്ങൾ മറ്റുള്ളവരേയും വിളിക്കൂ എന്ന് പറയും. അപ്പോൾ പറയൂ-ശരിയാണ്, വിളിക്കാൻ സാധിക്കും, കാരണം അവർക്കും ഭാരതത്തിന്റെ പ്രാചീന രാജയോഗമെന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്. രാജയോഗത്തിലൂടെ എങ്ങനെയാണ് ഭാരതം സ്വർഗ്ഗമായി മാറിയതെന്ന് ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കൂ. സന്യാസിമാർ എന്താണ് കേൾപ്പിക്കുക? ആത്മീയ ജ്ഞാനം ഗീതയിൽ മാത്രമാണ് ഉള്ളത്. അവരും ഗീതയാണ് കേൾപ്പിക്കുന്നത്. എത്രയാണ് ഗീത പഠിച്ച്, മനഃപാഠമാക്കുന്നത്. അത് ആത്മീയജ്ഞാനമാണോ? അതെല്ലാം മനുഷ്യന്റെ പേരിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ മനുഷ്യർക്ക് ആത്മീയജ്ഞാനം നൽകാൻ സാധിക്കില്ല. മനുഷ്യർ കേൾപ്പിക്കുന്ന ഗീതയിലും ബാബ കേൾപ്പിക്കുന്ന ഗീതയിലും തമ്മിലുള്ള വ്യത്യാസം നിങ്ങളാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. അതിൽ രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ജ്ഞാനം നൽകിയത് അച്ഛനാണ് എന്നാൽ പേരിട്ടത് കൃഷ്ണന്റെയാണ്. സത്യയുഗത്തിൽ ഈ ജ്ഞാനം കൃഷ്ണനില്ല. ബാബയാകുന്ന അച്ഛനാണ് നോളേജ്ഫുൾ. എത്ര രസകരമായ കാര്യങ്ങളാണ്. കൃഷ്ണന്റെ ആത്മാവ് സത്യയുഗത്തിലുണ്ടായിരുന്നപ്പോൾ ജ്ഞാനമുണ്ടായിരുന്നില്ല. സാരം ഗുപ്തമായിരിക്കുകയാണ്. ഇതെല്ലാം വിദേശത്തേക്ക് പോയി പറഞ്ഞുകൊടുത്ത് പേര് പ്രശസ്തമാക്കാൻ സാധിക്കും. പ്രഭാഷണം ചെയ്യാൻ സാധിക്കും. പറയൂ-ലോകത്തിന്റെ ചരിത്രത്തിന്റേയും ഭൂമിശാസ്ത്രത്തിന്റെയും ജ്ഞാനമാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്. ഗോഡ് എങ്ങനെയാണ് സ്വർഗ്ഗം സ്ഥാപിക്കുന്നത്. പിന്നീട് സ്വർഗ്ഗത്തിൽ നിന്നും എങ്ങനെയാണ് നരകമായി മാറുന്നതെന്ന് നമ്മൾ നിങ്ങൾക്ക് മനസ്സിലാക്കിതരാം. ഇതെല്ലാം എഴുതിയതിനുശേഷം ഏതെങ്കിലും പോയിന്റുകൾ മറന്നിട്ടുണ്ടോ എന്ന് നോക്കൂ .അതിനുശേഷം ഓർമ്മിച്ച് വീണ്ടും എഴുതൂ. ഇങ്ങനെ അഭ്യാസം ചെയ്യുന്നതിലൂടെ വളരെ നന്നായി എഴുതാനും നന്നായി മനസ്സിലാക്കിക്കൊടുക്കാനും സാധിക്കും, അപ്പോൾ പേര് പ്രശസ്തമാകും. ബാബക്ക് ആരെ വേണമെങ്കിലും പുറത്തേക്ക് അയക്കാൻ സാധിക്കും. അവർ പോയി മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിലും വളരെ നല്ലത്. 7 ദിവസം കൊണ്ട് തന്നെ വളരെ സമർത്ഥശാലികളായി മാറാൻ സാധിക്കും. ബുദ്ധിയിൽ ബീജത്തെക്കുറിച്ചും വൃക്ഷത്തെക്കുറിച്ചും ധാരണ ചെയ്യുകയും വിസ്താരത്തിൽ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം. ചിത്രങ്ങൾ ഉപയോഗിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. സേവനത്തിനോട് താൽപര്യമുണ്ടായിരിക്കണം. അപ്പോൾ വളരെ ഉയർന്നപദവി ലഭിക്കും. ജ്ഞാനം വളരെ സഹജമാണ്. ഈ ലോകം പഴയതും അഴുക്കുമാണ്. സ്വർഗ്ഗത്തിനു മുന്നിൽ ഈ പഴയ ലോകം ചാണകത്തിനു സമാനമാണ് അതിൽ നിന്നും ദുർഗന്ധമാണ് വരുന്നത്. സ്വർഗ്ഗം സ്വർണ്ണിമമായ ലോകമാണ്. ഈ ലോകം ചാണകത്തിന്റെ ലോകമാണ്. നമ്മൾ ഇപ്പോൾ ഈ ശരീരം ഉപേക്ഷിച്ച് രാജകുമാരനും രാജകുമാരിയുമായി മാറും. പിന്നീട് സ്കൂളിൽ പഠിക്കാൻ പോകും. സത്യയുഗത്തിലുള്ള വിമാനങ്ങളെല്ലാം കുറ്റമറ്റതായിരിക്കും. കുട്ടികൾക്ക് ഈ സന്തോഷം ഉള്ളിലുണ്ടെങ്കിൽ ഒരു കാര്യത്തിനും ഒരിക്കലും കരച്ചിൽ വരില്ല. നമ്മൾ രാജകുമാരനും രാജകുമാരിയുമായി മാറുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടല്ലോ. അപ്പോൾ നിങ്ങൾക്ക് എന്തുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ സന്തോഷമുണ്ടായിക്കൂടാ. ഭാവിയിൽ ഈ സ്കൂളിൽ പോകും, ഇന്നതെല്ലാം ചെയ്യും. എന്നാൽ കുട്ടികൾക്ക് മറന്നുപോകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വളരെയധികം ലഹരിയുണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയതും അഴുക്കുള്ളതുമായ ചാണകത്തിനു സമാനമായ ലോകത്തെ ബുദ്ധികൊണ്ട് മറന്ന് സത്യയുഗീലോകത്തെ ഓർമ്മിച്ച് അളവറ്റ സന്തോഷത്തിൽ അഥവാ ലഹരിയിൽ കഴിയണം. ഒരിക്കലും കരയരുത്.

2) ബാബ കേൾപ്പിക്കുന്ന ഗുഹ്യവും രമണീയവുമായ കാര്യങ്ങളെ ധാരണ ചെയ്ത് എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കണം. ആത്മീയനായകനെന്ന ടൈറ്റിൽ സമ്പാദിക്കണം.

വരദാനം :-
തന്റെ സ്വമാനത്തിൽ സ്ഥിതിചെയ്തുകൊണ്ട് ദേഹാഭിമാനത്തെ സമാപ്തമാക്കുന്ന സഫലതാമൂർത്തിയായി ഭവിക്കട്ടെ.

ഏത്കുട്ടികളാണോ സ്വമാനത്തിൽ സ്ഥിതിചെയ്യുന്നത് അവർക്കുമാത്രമേ ബാബയുടെ ഓരോ ആജ്ഞകളേയും പാലിക്കാൻ കഴിയുകയുള്ളൂ. സ്വമാനം ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള ദേഹാഭിമാനങ്ങളെ സമാപ്തമാക്കുന്നു. എന്നാൽ എപ്പോഴാണോ സ്വമാനത്തിൽ നിന്നും സ്വ എന്ന വാക്ക് മറന്നുപോകുകയും, പേരിനും പ്രശസ്തിക്കും പിറകെ പോകുകയും ചെയ്യുന്നത് അപ്പോൾ ആ ഒരു വാക്കിന്റെ പിഴവിലൂടെ മാത്രം അനേകം തെറ്റുകൾ സംഭവിക്കാൻ തുടങ്ങുന്നു. അതിനാൽ പരിശ്രമം കൂടുതലും പ്രത്യക്ഷഫലം കുറവുമായിരിക്കും ലഭിക്കുക. സദാ സ്വമാനത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ പുരുഷാർത്ഥത്തിലും സേവനങ്ങളിലും സഹജമായി സഫലതാമൂർത്തികളായി മാറാൻ കഴിയുന്നു.

സ്ലോഗന് :-
തപസ്യ ചെയ്യണമെങ്കിൽ അതിനായി സമയം കണ്ടെത്തൂ, ഒഴിവുകഴിവുകൾ പറയരുത്.

അവ്യക്തസൂചന-തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

എത്രത്തോളം ദാതാവായി മാറുന്നുവോ അത്രത്തോളം അവനവനിൽ നിറയുന്നു. ഭണ്ഢാരം നിറഞ്ഞിരിക്കുകയാണെങ്കിൽ ദാതാവായി മാറുന്നതല്ലേ നല്ലത്-അങ്ങിനെയുള്ളവരേയാണ് നിരന്തരമായ ആത്മീയ സേവാധാരികൾ എന്ന് പറയുന്നത്. വിശ്വമഹാരാജാവായി മാറണമെങ്കിൽ വെറും ജ്ഞാനദാതാവായി മാറിയാൽ മാത്രം പോര, അതിനായി സ്നേഹവും സഹയോഗവും കൂടി നൽകേണ്ടതുണ്ട്. ഇങ്ങിനെയൊരുഹൈജംപ് ചെയ്യുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും സഹജമായി ശ്രേഷ്ഠമായി മാറാനാകും