മധുരമായ കുട്ടികളേ,
സംഗമയുഗത്തിൽ നിങ്ങൾക്ക് ബാബയിലൂടെ നല്ല ബുദ്ധിയും ശ്രേഷ്ഠമതവും ലഭിക്കുന്നു,
അതിലൂടെ നിങ്ങൾ ബ്രാഹ്മണനിൽ നിന്നും ദേവതയായി മാറുന്നു.
ചോദ്യം :-
നിങ്ങൾ കുട്ടികൾ ഏത് ലഹരിയിലിരിക്കുമ്പോഴാണ് പെരുമാറ്റം വളരെ രാജകീയമായിരിക്കുക?
ഉത്തരം :-
നിങ്ങൾക്ക്
ജ്ഞാനത്തിന്റെ ലഹരി വർദ്ധിച്ചുകൊണ്ടിരിക്കണം. ആഹാ, നമ്മൾ ഭഗവാന്റെ
സന്മുഖത്താണിരിക്കുന്നത്. ഞങ്ങൾ ഇവിടെ നിന്ന് പോകും, പോയി വിശ്വത്തിന്റെ
അധികാരിയും, കിരീടമുള്ള രാജകുമാരനുമായി മാറും. എപ്പോൾ ഇങ്ങനെയുള്ള
ആനന്ദത്തിലിരിക്കുന്നുവോ അപ്പോൾ പെരുമാറ്റം വളരെ കുലീനമായിരിക്കും.
മുഖത്തുനിന്ന് വളരെ മധുരമായ വാക്കുകൾ പുറത്തുവരും. പരസ്പരം വളരെ സ്നേഹമുണ്ടാകും.
ഗീതം :-
സഭയിലേക്ക്
ജ്വലിച്ചുവന്ന പ്രകാശം............
ഓംശാന്തി.
മധുര-മധുരമായ കുട്ടികളേ, ആത്മീയ കുട്ടികൾ വന്ന് ബ്രഹ്മണനായിമാറി ആത്മീയ അച്ഛനിൽ
നിന്ന് നമ്മൾ സംഗമയുഗീ ബ്രാഹ്മണനാണെന്ന് തീർച്ചയായും മനസ്സിലാക്കി. ബാബ നമ്മുടെ
ബുദ്ധിയുടെ പൂട്ട് തുറന്നു. ഇത് സംഗമയുഗമാണെന്ന് ഇപ്പോൾ നമ്മൾ മനസ്സിലാക്കി.
എത്ര പതീതരും ഭ്രഷ്ടാചാരികളുമായ മനുഷ്യരുണ്ടോ, അവർ വീണ്ടും പാവനമായി മാറി ഭാവിയിൽ
പാവനരും ശ്രേഷ്ഠാചാരി പുരുഷോത്തമരുമെന്ന് അറിയപ്പെടും. ആ ലക്ഷ്മീ-നാരായണൻ
എപ്പോഴോ പുരുഷാർത്ഥം ചെയ്ത് പുരുഷോത്തമരായി മാറിയതല്ലേ. ഇവർക്ക് തീർച്ചയായും
ചരിത്രം ഉണ്ടായിരിക്കണം. ഈ ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോൾ സ്ഥാപന ചെയ്തു.
കലിയുഗത്തിലുമല്ല, സത്യയുഗത്തിലുമല്ല. സ്വർഗ്ഗസ്ഥാപന നടക്കുന്നത് തന്നെ
സംഗമയുഗത്തിലാണ്. ഇത്രയും വിസ്താരത്തിലേക്ക് ആരും പോകുന്നില്ല. നിങ്ങൾക്കറിയാം
ഇത് സംഗമയുഗമാണ്. കലിയുഗത്തിന് ശേഷം സത്യയുഗം പുതിയ ലോകം ഉണ്ടാകുന്നു അപ്പോൾ
തീർച്ചയായും സംഗമയുഗവും ഉണ്ടാകും. പിന്നീട് പുതിയ ലോകത്തിൽ പുതിയ രാജ്യം ഉണ്ടാകും.
ബുദ്ധി പ്രവർത്തിക്കണം നിങ്ങൾക്കറിയാം ബാബയിലൂടെ നമുക്ക് നല്ല ബുദ്ധിയും
ശ്രീമതവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവർക്ക് സദാ സുമതം അഥവാ നല്ലമതം നൽകൂ എന്ന്
ഈശ്വരനോട് പറയുന്നു. ഈശ്വരൻ മുഴുവൻ ലോകത്തിന്റെയും അച്ഛനാണ്. എല്ലാവർക്കും നല്ല
മതം നൽകുന്നത് ബാബയാണ്. സംഗമയുഗത്തിൽ വന്ന് തന്റെ കുട്ടികൾക്ക് നല്ല മതം
നൽകുന്നു. ഇതിനെയാണ് പാണ്ഡവ സമ്പ്രദായവും ദൈവിക സമ്പ്രദായവുമെന്ന് ശാസ്ത്രങ്ങളിൽ
എഴുതിയിരിക്കുന്നത്. ബ്രാഹ്മണ സമ്പ്രദായത്തെയോ ദൈവിക സമ്പ്രദായത്തെയോ ആർക്കും
മനസ്സിലാക്കാൻ സാധിക്കില്ല. ബ്രഹ്മാവിലൂടെ തന്നെയാണ്
ബ്രാഹ്മണസമ്പ്രദായമുണ്ടാകുന്നത്. പരമപിതാപരമാത്മാവ് തന്നെയാണ് ഈ രചന
രചിക്കുന്നത്. പ്രജാപിതാവ് ഉള്ളതുകൊണ്ടാണ് ഇത്രയും ബ്രഹ്മാകുമാരൻമാരും
ബ്രഹ്മാകുമാരിമാരും ഉള്ളത്. ഏതുവരെ നിങ്ങൾ ബ്രാഹ്മണനിലൂടെ ആരെങ്കിലും വന്ന്
ജ്ഞാനമെടുക്കുന്നില്ലയോ അതുവരെ സത്ഗതി എങ്ങിനെ ഉണ്ടാകും. ബാബയിൽ നിന്ന്
സമ്പത്തെടുക്കാൻ നിങ്ങളുടെയടുത്ത് ധാരാളം പേർ വരും. സന്യാസിമാരും വരും, മറ്റ്
ധർമ്മത്തിലുള്ളവരും വരും സ്വർഗ്ഗത്തിൽ അവർക്ക് പാർട്ടില്ല. എന്നാൽ ബാബ
വന്നിരിക്കുന്ന സന്ദേശം എല്ലാവർക്കും നൽകണം. ഈ സമയം ഹിന്ദുവെന്ന് പറയുന്ന
ഒരാൾക്കും ദേവീ-ദേവതാ ധർമ്മത്തെക്കുറിച്ചറിയില്ല. അവർ ആദ്യം
സതോപ്രധാനികളായിരുന്നു, അവർ വീണ്ടും തമോവിലേക്ക് വന്നകാരണത്താൽ സ്വയത്തെ ദേവീ-
ദേവതയെന്ന് പറയാൻ സാധിക്കില്ല. നിങ്ങൾക്കറിയാം രാവണന്റെരാജ്യവും ഇവിടെയാണ്,
രാമനെന്ന് വിളിക്കുന്ന പരംപിതാ പരമാത്മാവിന്റെ ജന്മവും ഇവിടെയാണ് ഉണ്ടാകുന്നത്,
പതീതപാവന സീതാറാം എന്ന് പറയാറുണ്ട്. എന്നാൽ ആരാണ് പതീതമാക്കിയത്, രാവണൻ ആരാണ്,
എന്തുകൊണ്ടാണ് പതീതപാവനനായ ബാബയെ വിളിക്കുന്നത്. ഇത് ആർക്കും തന്നെ അറിയില്ല.
നമ്മളിലെ 5 വികാരങ്ങൾ തന്നെയാണ് രാവണനെന്ന് അരും മനസ്സിലാക്കുന്നില്ല. ആരിൽ 5
വികാരങ്ങൾ ഇല്ലയോ അവർ രാമസമ്പ്രദായത്തിലുള്ളവരാണ്. ഇപ്പോൾ
രാമരാജ്യമില്ലാത്തതുകൊണ്ട്, പുതിയലോകം പുതിയ പവിത്രരാജ്യം വേണമെന്ന് എല്ലാവരും
ആഗ്രഹിക്കുന്നു. രാമനെന്ന് പറയുന്നത് ശിവബാബയെയാണ്, എന്നാൽ അവർ പരമാത്മാവ്
രാമനെന്ന് മനസ്സിലാക്കി, അതുകൊണ്ട് ശിവബാബയെ മറന്നു. നിങ്ങൾക്ക്
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും, രാമരാജ്യമെന്ന് ഏതിനെയാണ് പറയുന്നത്.
രാമന്റെ സീതയെ മോഷ്ടിച്ചു കൊണ്ടുപോയെന്ന് ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട്.
രാജാവിന്റെ റാണിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകുക, ഇതെങ്ങനെ സാധിക്കും.
ശാസ്ത്രങ്ങൾ ധാരാളമുണ്ട്. മുഖ്യശാസ്ത്രം ഗീതയാണ്. ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട്,
ബ്രഹ്മാവിലൂടെ ബ്രാഹ്മണ, ദേവത, ക്ഷത്രിയ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു.
അതുകൊണ്ട് പ്രജാപിതാവ് ഇവിടെത്തന്നെ വേണം. ബ്രഹ്മാവിന് ഇത്രയുമധികം
കുട്ടികളുണ്ടെങ്കിൽ മുഖവംശാവലികളായിരിക്കും, ഇത്രയും കുഖവംശാവലി
ഉണ്ടായിരിക്കുകയില്ല. സരസ്വതി മുഖവംശാവലിയാണ്, ബ്രഹ്മാവിന്റെ പത്നിയല്ല. ഇപ്പോൾ
ബാബ പറയുന്നു- ബ്രഹ്മാമുഖത്തിലൂടെ നിങ്ങൾ ബ്രാഹ്മണനായിമാറി എന്റെ കുട്ടികളായി
മാറുന്നു. നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബക്ക് എത്രയാണ് മഹിമയുള്ളത്. ബാബ
പതീതപാവനനും മുക്തിദാതാവുമാണ്. ഇങ്ങിനെയെല്ലാം പാടുന്നുണ്ടെങ്കിലും
മനസ്സിലാക്കുന്നില്ല. അതുകൊണ്ട് ആദ്യം ബാബയുടെ പരിചയം കൊടുക്കണം, ബാബ
പതീതപാവനനുമാണ്, ഗീതയുടെ ഭഗവാനുമാണ്. നിരാകാരൻ ശിവബാബയാണെങ്കിൽ തീർച്ചയായും
വന്ന് ജ്ഞാനം കേൾപ്പിച്ചിട്ടുണ്ടാവും. ഇപ്പോൾ ഏത് ശരീരത്തിലൂടെയാണോ ജ്ഞാനം
കേൾപ്പിക്കുന്നത്, ആ ശരീരത്തിന് ബ്രഹ്മാവെന്ന് പേര് നൽകി. അല്ലാതെ ബ്രഹ്മാവ്
എവിടെ നിന്ന് വരാനാണ്. ബ്രഹ്മാവിന്റെ അച്ഛൻ ആരാണ്. ബ്രഹ്മാ- വിഷ്ണു-ശങ്കരൻമാരുടെ
രചയിതാവ് ആരാണ്. ഇത് ഗുപ്തമായ ചോദ്യമാണ്. ത്രിമൂർത്തി ദേവതയെന്ന് പറയുന്നുണ്ട്,
എന്നാൽ ഇവർ എവിടെ നിന്നാണ് വരുന്നത്. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരുന്നു
ഉയർന്നതിലും ഉയർന്ന ഭഗവാൻ തന്നെയാണ് ഇവരുടെയും രചയിതാവ്, ഭഗവാനെ ശിവനെന്ന്
പറയുന്നു. ഈ മൂന്ന് ദേവതകളും പ്രകാശത്തിന്റേതാണ്, ഇവരിൽ എല്ലും മാംസവുമില്ല
എന്നാൽ സ്ഥൂലബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഉയർന്നതിലും ഉയർന്നത്
ഭഗവാനാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. ഭഗവാൻ ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ
സമ്പത്ത് നൽകുന്നു. മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റിയെന്ന് പാടാറുണ്ട്.....പിന്നീട്
വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്നുവെന്ന് കാണിക്കുന്നു. എന്താ നാഭിയിൽ
നിന്ന് കുട്ടിയുണ്ടാകുമോ? ഇപ്പോൾ ബാബയിരുന്ന് എല്ലാ രഹസ്യവും
മനസ്സിലാക്കിത്തരുന്നു. പക്ഷെ ആരും തന്നെ മനസ്സിലാക്കുന്നില്ല.
നിങ്ങൾക്കറിയാം ആത്മാവിനെത്തന്നെയാണ് പാപാത്മാവ്, പുണ്യാത്മാവ് എന്നു പറയുന്നത്.
പവിത്രമായ ആത്മാവ് തന്നെയാണ് പരമാത്മാവ് അങ്ങനെയല്ല. പരമാത്മാവായ ബാബ സദാ
പാവനമാണ്. തമോപ്രധാനത്തെയാണ് പതീതമെന്നു പറയുന്നത്. സത്യയുഗത്തിൽ എപ്പോഴാണോ
സുഖമുണ്ടായിരുന്നത്, അപ്പോൾ ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരുന്നില്ല.
ഇപ്പോൾത്തന്നെയാണ് സ്വർഗ്ഗമെന്ന് മനുഷ്യർ പറയുന്നു. പക്ഷെ ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. പക്ഷെ അവസാനം വന്ന് ബാബയിൽ നിന്നും സമ്പത്തെടുക്കും. നമ്മൾ
തന്റെ രാജാധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാമല്ലോ?
മറ്റാർക്കും വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കുകയില്ല. സത്യയുഗത്തിലാണ്
വിശ്വരാജ്യം ഉണ്ടാകുന്നത്. കലിയുഗത്തിൽ മുഴുവൻ വിശ്വത്തിലും രാജ്യം ഭരിക്കാൻ
സാധിക്കില്ല. ഇതും ആർക്കും അറിയുകയില്ല. മഹാഭാരതയുദ്ധം നടന്നിരുന്നുവെന്ന്
ഗീതയിലുമുണ്ട്. അപ്പോൾത്തന്നെയാണ് എല്ലാ ധർമ്മവും വിനാശമാകുന്നത്. എപ്രകാരമാണോ
ഒരു വടവൃക്ഷം, അത് ഉണങ്ങുമ്പോൾ പരസ്പരം കൂട്ടിയിടിച്ച് അഗ്നിയുണ്ടായി മുഴുവൻ
കാടും കത്തിയെരിയുന്നു. ഈ മനുഷ്യസൃഷ്ടിവൃക്ഷവും ജീർണ്ണിച്ചിരിക്കുകയാണ്. ഇതിനും
ഇപ്പോൾ തീ പിടിക്കും, പരസ്പരം യുദ്ധം ചെയ്ത് ഇല്ലാതാകും. അഗ്നിക്കുള്ള സാധനങ്ങൾ
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ അറ്റോമിക് ബോംബിലൂടെയാണ് തീ പിടുത്തം
ഉണ്ടാകുക. ഇത് അവർക്ക് അറിയുകയില്ല. ഇപ്പോൾ കലിയുഗമാകുന്ന നരകം മാറി സ്വർഗം
ഉണ്ടാകാൻ പോവുകയാണ്. ഈ ജ്ഞാനത്തിൽ വളരെ ലഹരി ഉണ്ടായിരിക്കണം. സ്വയത്തെ നോക്കണം,
ഞാൻ പരമാത്മാവിന്റെ സന്താനമാണ് ബാബയിൽ നിന്നും സ്വർഗത്തിന്റെ സമ്പത്ത്
നേടിക്കൊണ്ടി രിക്കുകയാണ്, ഈ ലഹരിയിലും സന്തോഷത്തിലും ഇരിക്കുന്നുണ്ടോ? പരസ്പരം
സംസാരിക്കുമ്പോൾ രാജകീയതയുണ്ടായിരിക്കണം. ഇവിടെ നിന്നുതന്നെ എല്ലാം പഠിക്കണം.
അവസാനം അതേ സംസ്ക്കാരം തന്നെ കൊണ്ടുപോകും. അതിമധുരമുള്ളവരായിമാറണം. വളരെയധികം
ലഹരിയുണ്ടായിരിക്കണം. നമ്മൾ ശിവബാബയുടെ കുട്ടികളാണ്. ദേവതാപദവി നേടുന്നവർ അപ്പോൾ
പരസ്പരം എത്ര മധുരമായി സംസാരിക്കണം. പക്ഷെ കുട്ടികളുടെ വായിൽ നിന്നും പൂക്കൾ
വീഴാറേയില്ല. നിങ്ങൾ എത്ര ഉയർന്നവരാണ്. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കണം നമ്മൾ
ശിവബാബയുടെ സന്താനങ്ങളാണ്, പിന്നീട് സത്യയുഗത്തിൽ മഹാരാജാവായിമാറും, നമ്മൾ
വിശ്വത്തിലെ കിരീടധാരിയായ രാജകുമാരനായി മാറും.
നിങ്ങൾ കുട്ടികൾക്ക് ആന്തരികസന്തോഷം ഉണ്ടായിരിക്കണം, നമ്മൾ പരമാത്മാവിന്റെ
സന്മുഖത്താണ് ഇരിക്കുന്നത്, പരമാത്മാവിൽ നിന്നാണ് സ്വർഗത്തിന്റെ സമ്പത്ത്
ലഭിക്കുന്നത്. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം നമ്മുടെ രാജധാനി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമല്ലോ. രാജധാനിയിൽ എല്ലാവരും വേണം.
പക്ഷെ നിങ്ങൾ കുട്ടികളുടെ വായിൽ നിന്നും സദാ രത്നങ്ങൾ തന്നെ പുറത്തു വരണം. ബാബ
ജ്യോതിസ്വരൂപനും ജ്ഞാനസാഗരനുമാണ്. കഥകളെല്ലാം ഇപ്പോഴത്തേതു തന്നെയാണ്. ബാബയാണ്
ജ്ഞാനസാഗരൻ. ബാബ ജ്ഞാനത്തിന്റെ മഴ പെയ്യിപ്പിക്കുകയാണ്. ബാക്കി ഇന്ദ്രദേവൻ മഴ
പെയ്യിപ്പിക്കുന്നു, ഇങ്ങനെയൊരു കാര്യമേയില്ല. ആ മേഘം സ്വാഭാവികമായി
ഉണ്ടാകുന്നതാണ് അത് മഴ പെയ്യിപ്പിക്കുന്നു. സത്യയുഗത്തിൽ ഈ 5 തത്വങ്ങൾ പോലും
നിങ്ങളുടെ സേവകരായിരിക്കും. ഇവിടെ മനുഷ്യരാണ് എല്ലാവരുടെയും സേവകരായി മാറുന്നത്.
ഇവിടെ ഒരോ കാര്യങ്ങളിലും പരിശ്രമിക്കേണ്ടതായിട്ടുണ്ട്. അവിടെയാണെങ്കിൽ എല്ലാ
കാര്യവും സ്വതവേ തന്നെ നടക്കുന്നു. അതിനാൽ കുട്ടികൾക്ക് സദാ ബാബയുടെ
ഒർമ്മയുണ്ടായിരിക്കണം. ഇതിലൂടെ അളവില്ലാത്ത സന്തോഷം ഉണ്ടായിക്കൊണ്ടിരിക്കും.
ശാസ്ത്രജ്ഞരും മഥനം ചെയ്യാറുണ്ട്. നിങ്ങൾ കുട്ടികൾ മുരളി മഥനം ചെയ്യണം.
ഇടക്കിടക്ക് മുരളിയുടെ പ്രവാഹം നന്നായി ഉണ്ടാകാറുണ്ട്, ചിലപ്പോൾ കുറയും.
ഇതിനെയാണ് പറയുന്നത് മഥനം ചെയ്യുക എന്ന്. കുട്ടികൾ ബാബയുടെ(ബ്രഹ്മാവ്) അവസ്ഥ
നോക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ബാബ തന്റെ അനുഭവം കുട്ടികളോടു പറയും, ചിലപ്പോൾ
ഉത്സാഹമുണ്ടായിരിക്കും ചിലപ്പോൾ ഉത്സാഹം കുറയും. ചിലപ്പോൾ വളരെ നല്ല പോയിന്റുകൾ
ലഭിക്കും. ബാബയും സഹായിയായി മാറും. ഇത് നിങ്ങളും അനുഭവം ചെയ്യുന്നു. ബാബ
ഒരിക്കലും മുരളി കൈയിൽ എടുക്കാറില്ല. കുട്ടികളാണ് മാഗസിനുകളെല്ലാം എഴുതാറുള്ളത്.
കുട്ടികൾ തെറ്റുകളൊന്നും ചെയ്യുന്നില്ലല്ലോ എന്ന് ബാബ ഇടക്കിടക്ക് നോക്കാറുണ്ട്.
മാഗസിനിലെല്ലാം വളരെ നല്ല നല്ല മുരളി പോയിന്റുകളെല്ലാം വരുന്നുണ്ട്. എല്ലാ
ഭാഗങ്ങളിലേക്കും പോയ്ക്കൊണ്ടിരിക്കുന്നുണ്ട്. ചിലരുടെ അടുത്ത് മുരളി
എത്തിയില്ലെങ്കിൽ ബാബ പറയും രചിയിതാവിന്റെയും രചനയുടെയും ജ്ഞാനം 7 ദിവസത്തെ
കോഴ്സിൽ മനസ്സിലാക്കിക്കഴിഞ്ഞുവല്ലോ. ബാക്കി എന്താണ് വേണ്ടത് 5 വികാരങ്ങളെ
ഭസ്മമാക്കാനുള്ള പുരുഷാർത്ഥം ചെയ്യണം, വേറെ യാതൊരു ബുദ്ധിമുട്ടുമില്ല.
നിങ്ങൾ കുട്ടികൾക്ക് ആരുടെ സത്സംഗത്തിലേക്കും പോകുവാൻ സാധിക്കും, സേവനം
ചെയ്യുവാനുള്ള ഉന്മേഷം ഉണ്ടായിരിക്കണം. എപ്പോഴാണോ എല്ലാ ധർമ്മത്തിലുള്ളവരും
ഒരുമിച്ചിരിക്കുന്നത്, അപ്പോൾ മനസ്സിലാക്കിക്കൊടുക്കണം ഓരോ ധർമ്മവും വേറെ
വേറെയാണ്. സഹോദരീ- സഹോദരൻമാർ എന്നു പറയുമെങ്കിലും ഒരുമിക്കുകയില്ല. ഇതു കേവലം
പറയുക മാത്രമാണ് ചെയ്യുന്നത്. ബാബ പറയുകയാണ്- ഞാൻ വന്ന് ബ്രാഹ്മണനാക്കി മാറ്റി
പിന്നീട് ദേവീ-ദേവതാധർമ്മത്തെ സ്ഥാപിക്കും. അവിടെ രണ്ടാമതൊരു ധർമ്മം
ഉണ്ടായിരിക്കുകയില്ല. ഇത് അതേ മഹാഭാരതയുദ്ധം തന്നെയാണ്. ഗീതയിലും
ഇതിനെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. ഈ പഠിപ്പെല്ലാം ഒന്നുതന്നെയാണ്.
പഠിപ്പിക്കുന്ന ആളും ഒന്നുതന്നെയാണ്. ജ്ഞാനം എപ്പോഴാണോ പൂർത്തിയാകുന്നത് അപ്പോൾ
ഞാനും പോകും എന്നു ബാബ പറയുന്നു. എനിക്ക് കലിയുഗത്തിന്റെ അന്തിമത്തിൽത്തന്നെ
ജ്ഞാനം കേൾപ്പിക്കണം. എനിക്ക് കൽപ കൽപം വരണം. ഒരു സെക്കന്റ് കുറയുകയോ കൂടുകയോ
ഇല്ല. എപ്പോഴാണോ ജ്ഞാനം പൂർത്തിയാകുന്നത് അപ്പോൾ കർമ്മാതീത അവസ്ഥയിലേക്ക് പോകും.
അപ്പോൾ വിനാശവും ഉണ്ടാകുന്നു. ദിനം പ്രതിദിനം നിങ്ങളുടെ സേവനം
വർദ്ധിച്ചുകൊണ്ടിരിക്കും. ഇവിടെയാണെങ്കിൽ ഒരാളിലും പവിത്രതയോ ദൈവിക ഗുണങ്ങളുടെ
ധാരണയോ ഇല്ല. അവിടെയുളള പവിത്രതയുടെ വ്യത്യാസം നോക്കൂ എത്രയാണ്. ഇപ്പോൾ നിങ്ങൾ
സംഗമത്തിലാണ് ഇരിക്കുന്നത്, ഇതാണ് പുരുഷോത്തമയുഗം. ഇപ്പോൾ നിങ്ങൾ പുരുഷോത്തമനായി
മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവർ അവിടെ അതേ തിളക്കത്തോടുകൂടി തന്നെ
ജീവിക്കുന്നു. ഒരിക്കലും വായിൽ നിന്നും കല്ലുകൾ വീഴരുത്. വായിൽ നിന്നും രത്നങ്ങൾ
മാത്രം വീഴണം. ഇപ്പോൾ നിങ്ങൾ ദേവതകൾക്ക് സമാനം പൂക്കളായി
മാറിക്കൊണ്ടിരിക്കുകയാണ്. ദൈവം വന്ന് ദേവീ-ദേവത കളാക്കിമാറ്റുന്നു.
ദേവതകളെത്തന്നെയാണ് ഭഗവാൻ- ഭഗവതിയെന്ന് പറയുന്നത്. പക്ഷെ ആരാണ് ഇങ്ങനെയാക്കി
മാറ്റുന്നത്. ഇത് ആർക്കും തന്നെ അറിയുകയില്ല. നിങ്ങളുടെ ബുദ്ധിയിൽ പൂർണ്ണമായും
രചനയുടെയും രചിയിതാവിന്റെയും ജ്ഞാനമുണ്ട്. പിന്നീട് മറ്റുള്ളവരെയും തനിക്കു
സമാനമാക്കി മാറ്റുവാനുള്ള ഉത്തരവാദിത്തവുമുണ്ട്. വളരെയധികം ആളുകൾ
വന്നുകൊണ്ടിരിക്കും. ബ്രാഹ്മണർ തന്നെയാണ് സ്വദർശനചക്രധാരിയായി മാറുന്നത്.
കുട്ടികൾക്ക് തന്നെയാണ് മായയുടെ കൊടുങ്കാറ്റും വരുന്നത്. ചിലപ്പോഴെല്ലാം
കൊടുങ്കാറ്റ് വരുന്നതിലൂടെ എല്ലുകളെല്ലാം മുറിഞ്ഞ് പോകും. പോകെപ്പോകെ ചിലരെല്ലാം
ഡിസ്സർവ്വീസും ചെയ്യും. ബാബ പറയുന്നു ഒരിക്കലും മോശമായ പ്രവൃത്തി ചെയ്യാതിരിക്കൂ.
നിങ്ങൾ മുഖവംശാവലി ബ്രാഹ്മണരാണ്, അവർ കുഖവംശാവലികളാണ്. എത്രയധികം വ്യത്യാസമുണ്ട്.
അവർ ഭൗതീകയാത്രകൾക്ക് കൊണ്ടുപോകുന്നു. നിങ്ങളുടേത് ആത്മീയയാത്രയാണ്. നിങ്ങൾ
പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അവരും
ബ്രാഹ്മണരാണ്, നമ്മളും ബ്രാഹ്മണരാണ് എന്നു മനസ്സിലാക്കാനുള്ള ബുദ്ധിപോലും ചിലരിൽ
ഇല്ല. പക്ഷെ സത്യമായ ബ്രാഹ്മണർ ആരാണ്. ആ ബ്രാഹ്മണർക്ക് സ്വയത്തെ ബ്രഹ്മാകുമാരൻ
എന്ന് പറയാൻ സാധിക്കുകയില്ല. നിങ്ങൾ സ്വയത്തെ ബ്രഹ്മാകുമാരൻ എന്നു
പറയുന്നുണ്ടെങ്കിൽ തീർച്ചയായും ബ്രഹ്മാവും ഉണ്ടാകും. പക്ഷെ ഇത് ചോദിക്കാൻ അവരുടെ
ബുദ്ധിയിൽ ഈ കാര്യങ്ങളൊന്നും വരുക തന്നെയില്ല. ബാബ കൽപ കൽപം നിങ്ങൾ
കുട്ടികൾക്കുതന്നെയാണ് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. നിങ്ങൾ
ബ്രഹ്മാവിന്റെ പേരക്കുട്ടികളാണ്. ബ്രാഹ്മണരെല്ലാവരും സഹോദരീ- സഹോദരന്മാരാണ്.
പിന്നീട് അവർക്ക് എങ്ങനെ വികാരത്തിലേക്ക് പോകാൻ സാധിക്കും. അഥവാ ആരെങ്കിലും
പോയിട്ടുണ്ടെങ്കിൽ അവർ ബ്രാഹ്മണകുലത്തെ കളങ്കപ്പെടുത്തി. സ്വയത്തെ
ബ്രഹ്മാകുമാരൻ-ബ്രഹ്മാകുമാരി എന്നുപറഞ്ഞ് പിന്നീട് പതീതമാകാൻ സാധിക്കില്ല. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മുരളിയിൽ
എന്താണോ കേൾക്കുന്നത്, അതിനെ മഥനം ചെയ്യണം. പുരുഷോത്തമരായി
മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ പെരുമാറ്റം വളരെ രാജകീയമാക്കി മാറ്റണം. വായിൽ
നിന്നും ഒരിക്കലും കല്ലുകൾ വീഴരുത്.
2) വളരെപ്പേരെ തനിക്കു
സമാനമാക്കിമാറ്റാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലാക്കി സേവനത്തിൽ
തൽപരരായിരിക്കണം. ഒരിക്കലും മോശമായ പ്രവൃത്തി ചെയ്ത് ഡിസ്സർവ്വീസ് ചെയ്യരുത്.
വരദാനം :-
അതീന്ദ്രിയസുഖത്തിന്റെ സുഖമയസ്ഥിതിയിലൂടെ അനേകം ആത്മാക്കളെ ആഹ്വാനം ചെയ്യുന്ന
വിശ്വകല്യാണകാരിയായി ഭവിക്കട്ടെ.
അന്തിമസമയത്തെ
കർമ്മാതീതസ്ഥിതി എത്രത്തോളം സമീപത്തെത്തുന്നുവോ അത്രത്തോളം ശബ്ദത്തിനുപരിയായി
തന്റെ ശാന്തസ്വരൂപത്തിലിരിക്കുന്നത് വളരെ പ്രിയപ്പെട്ടതായി തോന്നും. ഈ സ്ഥിതിയിൽ
സദാ അതീന്ദ്രിയസുഖത്തിന്റെ അനുഭൂതി ലഭിച്ചുകൊണ്ടിരിക്കും. മാത്രമല്ല
അതീന്ദ്രിയസുഖമയ സ്ഥിതിയിലൂടെ അനേകം ആത്മാക്കളെ സഹജമായി ആഹ്വാനം ചെയ്യാനും കഴിയും.
ഈ പവർഫുളളായ സ്ഥിതിതന്നെയാണ് വിശ്വമംഗളകാരി സ്ഥിതി. ഈ സ്ഥിതിയിലൂടെ
എത്രദൂരെയുള്ള ആത്മാക്കൾക്കും സന്ദേശം എത്തിക്കാൻ കഴിയും.
സ്ലോഗന് :-
ഓരോരുത്തരുടേയും വിശേഷതകളെ സ്മൃതിയിൽവെച്ചുകൊണ്ട് വിശ്വസ്തരായി മാറുകയാണെങ്കിൽ
കൂട്ടായ്മയിൽ ഒരഭിപ്രായം മാത്രമേ ഉണ്ടാകുകയുള്ളൂ.
അവ്യക്തസൂചന-
ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം
ചെയ്തുകൊണ്ടിരിക്കൂ.
എങ്ങിനെയാണോ ബ്രഹ്മാബാബയെ
എല്ലാവരും ഒരേശബ്ദത്തിൽ എന്റെ ബാബാ എന്ന് വിളിച്ചിരുന്നത് അതുപോലെതന്നെ താങ്കൾ
ശ്രേഷ്ഠ ആത്മാക്കൾക്കുവേണ്ടിയും ഇതേഭാവനയും ഫീലിംഗും ഉണ്ടാകണം. ഒരോരുത്തരുടെ
മനസ്സിലും സ്വന്തമെന്ന തോന്നൽ വരണം. ഒരോരുത്തരും താങ്കളെ ഇവർ എന്റെ
ശുഭചിന്തകരാണ്, സേവനങ്ങളിൽ സഹയോഗികളും, കൂട്ടുകാരുമാണ് എന്ന് മനസ്സിലാക്കണം.
ഇതിനെയാണ് ബാപ്സമാൻ ആയിത്തീരുക എന്ന് പറയുന്നത്. ഇതുതന്നെയാണ് സമ്പന്നവും
സമ്പൂർണ്ണവുമായ കർമ്മാതീത അവസ്ഥ.