മധുരമായ കുട്ടികളേ -
നിങ്ങള് റിഫ്രഷാകുന്നതിന് വേണ്ടി ബാബയുടെ അടുക്കല് വന്നിരിക്കുന്നു, ബാബയുമായി
മിലനം നടത്തുമ്പോള് എല്ലാ ക്ഷീണവും അകലുന്നു
ചോദ്യം :-
ഏതു വിധിയിലൂടെ നിങ്ങള് കുട്ടികളെ ബാബ റീഫ്രഷാക്കുന്നു?
ഉത്തരം :-
1 ബാബ
ജ്ഞാനം കേള്പ്പിച്ച് കേള്പ്പിച്ച് നിങ്ങളെ റീഫ്രഷാക്കുന്നു. 2. ഓര്മ്മയിലൂടെ
തന്നെയാണ് നിങ്ങള് കുട്ടികള് റീഫ്രഷാകുന്നത്. വാസ്തവത്തില് സത്യയുഗമാണ് സത്യമായ
വിശ്രമപുരി. പരിശ്രമിച്ചു പ്രാപ്തമാക്കുന്നതിനായി അവിടെ അപ്രാപ്തമായ ഒരു വസ്തുവും
ഉണ്ടായിരിക്കില്ല. 3. ശിവബാബയുടെ മടിയില് വരുമ്പോള് തന്നെയാണ് നിങ്ങള്
കുട്ടികള്ക്ക് വിശ്രമം ലഭിക്കുന്നത്. മുഴുവന് ക്ഷീണവും ഇല്ലാതാകുന്നു.
ഓംശാന്തി.
ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു, ഒപ്പം ഈ ബ്രഹ്മാവും
മനസ്സിലാക്കിത്തരുന്നുണ്ട് കാരണം ബാബ ഈ ദാദയിലൂടെയാണ് മനസ്സിലാക്കി ത്തരുന്നത്.
നിങ്ങള് മനസ്സിലാക്കുന്നതു പോലെ ഈ ദാദയും മനസ്സിലാക്കുന്നു. ദാദയെ ഭഗവാനെന്ന്
വിളിക്കില്ല, ഇതു ഭഗവാന്റെ വാക്കുകളാണ്. ബാബ എന്താണ് മനസ്സിലാക്കിത്തരുന്നത്?
ദേഹീ അഭിമാനിയായി ഭവിക്കൂ എന്തുകൊണ്ടെന്നാല് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കാതെ
ബാബയെ ഓര്മ്മിക്കാന് സാധിക്കില്ല. ഈ സമയത്ത് സര്വ്വ ആത്മാക്കളും പതീതമാണ്.
പതീതമായവരെ മനുഷ്യനെന്ന് വിളിക്കും, പാവനമായവരെ ദേവതകള് എന്നും വിളിക്കുന്നു.
ഇതു നല്ലതു പോലെ മനസ്സിലാക്കുന്നതിനും പറഞ്ഞുകൊടുക്കുന്നതിനുമുള്ള കാര്യമാണ്.
അല്ലയോ പതീതരെ പാവനമാക്കുന്നവനേ വരൂ എന്ന് പറഞ്ഞ് മനുഷ്യര് തന്നെയാണ്
വിളിക്കുന്നത്. ദേവീ ദേവതകള് ഇങ്ങനെ ഒരിക്കലും വിളിക്കില്ല. പതിത പാവനായ ബാബ
പതിതര് വിളിക്കുമ്പോള് തന്നെയാണ് വരുന്നത്. ആത്മാക്കളെ പാവനമാക്കി പുതിയ ലോകം
സ്ഥാപിക്കുന്നു. ആത്മാവു തന്നെയാണ് ബാബയെ വിളിക്കുന്നത്, ശരീരം വിളിക്കില്ല. സദാ
പാവനാമായ പാരലൗകിക പിതാവിനെത്തന്നെയാണ് സര്വ്വരും ഓര്മ്മിക്കുന്നത്. ഇതാണ് പഴയ
ലോകം. ബാബ പുതിയ ലോകം സ്ഥാപിക്കുന്നു. ചിലര് പറയുന്നു ഞങ്ങള്ക്ക് ഇവിടെ അപാര
സുഖം തന്നെയാണ്, സമ്പത്തും ഒരുപാടുണ്ട്. അവര് വിചാരിക്കുന്നു ഇതു തന്നെയാണ്
നമ്മുടെ സ്വര്ഗം. അവര് നിങ്ങള് പറയുന്നതെങ്ങനെ അംഗീകരിക്കും? കലിയുഗീ ലോകം
സ്വര്ഗമാണെന്ന് വിചാരിക്കുന്നതും അജ്ഞാനമാണ്. എത്രമാത്രം ജീര്ണ്ണിച്ച
അവസ്ഥയായിരിക്കുന്നു. എങ്കിലും മനുഷ്യര് പറയും നമ്മള് സ്വര്ഗത്തിലാണെണ്.
കുട്ടികള് ഇതു മനസ്സിലാക്കിക്കൊടുക്കുന്നില്ലെങ്കില് ബാബ ചോദിക്കില്ലേ
നിങ്ങളെന്താ കല്ലുബുദ്ധികളാണോ? മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന്
സാധിക്കില്ലേ? സ്വയം പവിഴബുദ്ധിയായാലേ മറ്റുള്ളവരേയും പവിഴബുദ്ധിയാക്കാനാകൂ.
നല്ലതു പോലെ പുരുഷാര്ത്ഥം ചെയ്യണം. ഇതില് ലജ്ജിക്കേണ്ട കാര്യമില്ല. എന്നാല്
അരകല്പ്പമായി മനസ്സില് നിറഞ്ഞിരിക്കുന്ന തലകീഴായ കാര്യങ്ങള് മനുഷ്യര്
പെട്ടെന്നൊന്നും മറക്കില്ല. ബാബയെ യഥാര്ത്ഥ രീതിയില് തിരിച്ചറിയാത്ത സമയം വരെ ആ
ശക്തി വരില്ല. ബാബ പറയുന്നു ഈ വേദ ശാസ്ത്രങ്ങളിലൂടെ മനുഷ്യര്
പരിവര്ത്തനപ്പെടില്ല. ദിനംപ്രതിദിനം കൂടുതല് മോശമായിക്കൊണ്ടിരിക്കുന്നു.
സതോപ്രധാനത്തില് നിന്നും തമോപ്രധാനമായിമാറി. നമ്മള് തന്നെയാണ് സതോപ്രധാന ദേവതകളാ
യിരുന്നത,് പിന്നെ എങ്ങനെ അധഃപതിച്ചു ഇതൊന്നും ആരുടെയും ബുദ്ധിയിലില്ല. ആര്ക്കും
അല്പം പോലും അറിയില്ല, 84 ജന്മങ്ങള് എന്നതിന് പകരം 84 ലക്ഷം ജന്മങ്ങള് എന്ന്
പറയുന്നു. പിന്നെങ്ങനെ അറിയാന് സാധിക്കും. ബാബയെ കൂടാതെ ജ്ഞാനത്തിന്റെ പ്രകാശം
നല്കാന് ആര്ക്കും സാധിക്കില്ല. സര്വ്വരും ഓരോരുത്തരുടേയും പിറകെ വാതിലുകള് തോറും
കയറിയിറങ്ങി കഷ്ടപ്പെടുകയാണ്. അധഃപതിച്ച് താഴെയെത്തി, സര്വ്വ ശക്തികളും നഷ്ടമായി.
ബാബയെ യഥാര്ത്ഥരീതിയില് മനസ്സിലാക്കാന് ബുദ്ധില് ശക്തിയില്ല. ബാബ തന്നെയാണ്
വന്ന് സര്വ്വരുടേയും ബുദ്ധിയുടെ പൂട്ട് തുറന്ന് തരുന്നത്. അപ്പോള് എത്രമാത്രം
റിഫ്രഷാകുന്നു. ബാബയുടെ അടുക്കല് കുട്ടികള് റിഫ്രഷാകുന്നതിന് വേണ്ടിയാണ്
വരുന്നത്. വീട്ടിലാകുമ്പോള് വിശ്രമം ലഭിക്കും. ബാബയെ ലഭിച്ചുകഴിഞ്ഞാല് പിന്നീട്
ഭക്തിമാര്ഗത്തിലെ സര്വ്വബുദ്ധിമുട്ടുകളും ഇല്ലാതാകുന്നു. സത്യയുഗത്തിനെ
വിശ്രമപുരി എന്ന് പറയുന്നു. സത്യയുഗത്തില് നിങ്ങള്ക്ക് എത്രമാത്രം വിശ്രമമാണ്
ലഭിക്കുന്നത്. പരിശ്രമിച്ച് നേടേണ്ട തരത്തില് അവിടെ അപ്രാപ്തമായ ഒരു വസ്തുവും
ഉണ്ടായിരിക്കില്ല. ഇവിടെ ശിവബാബയും റീഫ്രെഷാക്കുന്നു, ഈ ദാദയും റിഫ്രഷാക്കുന്നു.
ശിവബാബയുടെ മടിത്തട്ടിലേക്ക് വരുമ്പോള് എത്രമാത്രം വിശ്രമം ലഭിക്കുന്നു.
വിശ്രമിക്കുക അര്ത്ഥം ശാന്തരാകുക. മനുഷ്യരും ക്ഷീണിതരാകുമ്പോള്
വിശ്രമിക്കാറുണ്ട്. പലരും പല-പല സ്ഥലങ്ങളിലും പോയി വിശ്രമിക്കാറുണ്ട്. എന്നാല്
അങ്ങനെ വിശ്രമിച്ചാലും റിഫ്രഷാകില്ല. ബാബയെ ഓര്മ്മിക്കുമ്പോള് എത്രമാത്രം
റീഫ്രെഷാകുന്നു, നമ്മള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നു.
സതോപ്രധാനമാകുന്നതിന് വേണ്ടിയാണ് ബാബയുടെ അടുക്കല് വരുന്നത്. ബാബ പറയുന്നു,
മധുര മധുരമായ കുട്ടികളേ ബാബയെ ഓര്മ്മിക്കു... ഈ സൃഷ്ടിചക്രം എങ്ങനെയാണ്
കറങ്ങുന്നത്, സര്വ്വ ആത്മാക്കള്ക്കും വിശ്രമം എങ്ങനെ ലഭിക്കും. എവിടെ ലഭിക്കും
ഇതെല്ലാം ബാബ മനസ്സിലാക്കിത്തരുന്നു. ബാബയുടെ സന്ദേശം സര്വ്വര്ക്കും നല്കുക
എന്നത് നിങ്ങള് കുട്ടികളുടെ കടമയാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില്
നിങ്ങള് ഈ സമ്പത്തിന്റെ അധികാരിയാകും. ബാബ ഈ സംഗമയുഗത്തില് വന്ന് പുതിയ ലോകം
രചിക്കുന്നു. അവിടെ നിങ്ങള് പോയി അധികാരിയാകുന്നു. പിന്നീട് ദ്വാപരയുഗത്തില്
മായാരാവണനില് നിന്ന് നിങ്ങള്ക്ക് ശാപം ലഭിക്കുന്നു. അങ്ങനെ പവിത്രതയും, സുഖവും,
ശാന്തിയും, സര്വ്വതും നഷ്ടമാകുന്നു. എങ്ങനെയാണ് പതുക്കെപ്പതുക്കെ
നഷ്ടപ്പെടുന്നതെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ദു:ഖധാമത്തില് ഒരു വിശ്രമവും
ലഭിക്കുന്നില്ല. സുഖധാമത്തില് പൂര്ണ്ണമായും വിശ്രമമാണ്. ഭക്തി മനുഷ്യനെ
എത്രമാത്രം കഷ്ടപ്പെടുത്തുന്നു. ജന്മജന്മാന്തരം ഭക്തി ചെയ്യുന്നതിലൂടെ എത്ര
മാത്രം ക്ഷീണിച്ചു പോകുന്നു. എങ്ങനെ പൂര്ണ്ണമായും ദരിദ്രരായി എന്ന രഹസ്യവും
ബാബയിരുന്ന് കേള്പ്പിക്കുന്നു. പുതിയവര് വരുമ്പോള് അവര്ക്ക് എത്ര മാത്രം
മനസ്സിലാക്കിക്കൊടുക്കേണ്ടി വരുന്നു. ഓരോ കാര്യത്തെറിച്ചും മനുഷ്യര് എത്ര മാത്രം
ചിന്തിക്കുന്നു. ഇത് ജാലവിദ്യയല്ലേ എന്നും വിചാരിക്കുന്നു. നിങ്ങളല്ലേ പറയുന്നത്
, ഭഗവാന് ജാലവിദ്യക്കാരനാണ് എന്ന്. അപ്പോള് ബാബ പറയുന്നു ശരിയാണ് ഞാന്
തീര്ച്ചയായും ജാലവിദ്യക്കാരന് തന്നെയാണ്. എന്നാല് മനുഷ്യനെ ആടാക്കുന്ന
ജാലവിദ്യയല്ല ബാബ കാണിക്കുന്നത്. ബുദ്ധി കൊണ്ട് മനസ്സിലാക്കാം ഇവര്
ആടിനെപ്പോലെയാണ്.ആടിനെന്ത് സംഗീതമാണ് അറിയുക.. എന്ന് പഴമൊഴിയുമുണ്ടല്ലോ.
ഇന്നത്തെ എല്ലാ മനുഷ്യരും ബുദ്ധിയില്ലാത്ത ചെമ്മരിയാടുകളെപ്പോലെയാണ്, ഈ
കാര്യങ്ങളെല്ലാം ഈ സമയത്തെക്കുറിച്ചാണ്. കല്പത്തിന്റെ അവസാനമാണെന്ന് പോലും
മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കുന്നില്ല. ചണ്ഡികക്ക് എത്ര വലിയ ഉത്സവം
നടത്തുന്നുണ്ട്. ചണ്ഡിക ആരായിരുന്നു? പറയുന്നത് അവര് ഒരു ദേവിയായിരുന്നു എന്നാണ്.
സത്യയുഗത്തില് ചണ്ഡിക എന്ന പേരില്ല. സത്യയുഗത്തില് എത്ര സുന്ദരമായ
പേരുകളാണുള്ളത്. സത്യയുഗീ സമ്പ്രദയത്തിനെ ശ്രേഷ്ഠാചാരി എന്നാണ് പറയുന്നത്.
കലിയുഗീ സമ്പ്രദായത്തില് എത്ര മോശമായ പേരുകളാണ് നല്കിയിരിക്കുന്നത്. ഇപ്പോഴുള്ള
മനുഷ്യരെ ശ്രേഷ്ഠാചാരികള് എന്ന് പറയില്ല. ദേവതകളെ ശ്രേഷ്ഠര് എന്ന് പറയും.
യുദ്ധമില്ലാതെ മനുഷ്യനെ ദേവതയാക്കി എന്ന് മഹിമയുണ്ട്. മനുഷ്യനില് നിന്നും ദേവത,
ദേവതയില് നിന്നും മനുഷ്യന് ഇതാകുന്നത് എങ്ങനെയാണെന്നുള്ള രഹസ്യം ബാബ നമുക്ക്
പറഞ്ഞു തരുന്നു. അതിനെ ദേവതാലോകം എന്നും, ഇതിനെ മനുഷ്യ ലോകം എന്നും പറയും.
പകലിനെ വെളിച്ചമെന്നും, രാത്രിയെ അന്ധകാരമെന്നും പറയും. ജ്ഞാനമാണ് പ്രകാശം,
ഭക്തിയാണ് അന്ധകാരം. അജ്ഞാന നിദ്ര എന്ന് പറയാറില്ലേ. നിങ്ങള്ക്കറിയാം മുന്പ്
നമുക്കിതൊന്നും അറിയില്ലായിരുന്നു, അറിയില്ല, അറിയില്ല ഞങ്ങള്ക്കറിയില്ല...
എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് മുന്പ് ആസ്തികരായിരുന്നു.
പരിധിയില്ലാത്ത ബാബയെ അറിയില്ലായിരുന്നു. ബാബയാണ് യഥാര്ത്ഥ അവിനാശിയായ അച്ഛന്.
ബാബയെ സര്വ്വ ആത്മാക്കളുടേയും പിതാവ് എന്ന് പറയുന്നു. നിങ്ങള്ക്കറിയാം
നമ്മളിപ്പോള് ആ പരിധിയില്ലാത്ത അച്ഛന്റെ സ്വന്തമായിരിക്കുകയാണ്. ബാബ
കുട്ടികള്ക്ക് ഗുപ്തമായി ജ്ഞാനം തല്കുന്നു. ഈ ജ്ഞാനം മനുഷ്യരുടെ പക്കല് എവിടെ
നിന്നും വരാനാണ്. ആത്മാവും ഗുപ്തമാണ്. ഗുപ്തമായ ജ്ഞാനം ആത്മാവ് തന്നെയാണ് ധാരണ
ചെയ്യുന്നത്. ആത്മാവ് തന്നെയാണ് ജ്ഞാനം കേള്പ്പിക്കുന്നത്. ആത്മാവ് തന്നെയാണ്
ഗുപ്തമായി ഗുപ്തമായ ബാബയെ ഓര്മ്മിക്കുന്നത്. ബാബ പറയുന്നു കുട്ടികളെ
ദേഹാഭിമാനിയാകരുത്... ദേഹാഭിമാനത്തിലൂടെ ആത്മാവിന്റെ ശക്തി കുറയുന്നു.
ആത്മാഭിമാനിയാകുമ്പോള് ആത്മാവില് ശക്തി നിറയുന്നു. ഡ്രാമയുടെ രഹസ്യം നല്ലതു പോലെ
മനസ്സിലാക്കി മുന്നോട്ടു പോകണം എന്നും ബാബ പറയുന്നു. ഈ അവിനാശി നാടകത്തിന്റെ
രഹസ്യം നല്ലതു പോലെ അറിയുന്നവര് സദാ ഹര്ഷിതമായിരിക്കും. ഈ സമയത്ത് മനുഷ്യര്
മുകളിലേക്കു പോകുന്നതിനായി പരിശ്രമക്കുന്നു, അവര് ചിന്തിക്കുന്നത് മുകളിലും
ലോകമുണ്ട് എന്നാണ്. മുകളിലും ലോകമുണ്ട് അവിടെ പോയി നോക്കണം എന്നാണ്
ശാസ്ത്രങ്ങളില് നിന്ന് കേട്ടിരിക്കുന്നത്. അവിടെ ലോകം ഉണ്ടാക്കാന് വേണ്ടി
ശ്രമിക്കുന്നു. ഈ ലോകത്തിനേയും വിശാലമാക്കി മാറ്റിയില്ലേ. ഭാരതത്തില് ഒരു ആദി
സനാതന ദേവീ ദേവതാ ധര്മ്മം മാത്രം ഉണ്ടായിരുന്ന സമയത്ത് മറ്റൊരു ഭൂഖണ്ഡവും
ഉണ്ടായിരുന്നില്ല. പിന്നീട് എത്രമാത്രം വലുതാക്കി. നിങ്ങള് ഒന്നു ചിന്തിച്ച്
നോക്കൂ, ഭാരതത്തില് എത്ര കുറച്ചു ഭാഗത്ത് മാത്രമായിരിക്കും ദേവതകള്
ഉണ്ടായിരുന്നതെന്ന്. യമുനയുടെ തീരത്താണ് ഈ ലക്ഷ്മീ നാരായണന് രാജ്യം
ഭരിച്ചിരുന്നത്. എത്ര സുന്ദരമായ, ശോഭനീയമായ, സതോപ്രധാനലോകമായിരുന്നു. നാച്ച്വറല്
ബ്യുട്ടിയായിരിക്കും. ആത്മാവില് മുഴുവന് പ്രകാശവും ഉണ്ടായേക്കും. ശ്രീകൃഷ്ണന്
എങ്ങനെയാണ് ജന്മമെടുക്കുന്നതെന്ന് കുട്ടികള്ക്ക് സാക്ഷാത്കാരത്തില് കാണിച്ചു
തന്നിട്ടുണ്ട്. മുറി മുഴുവനും പ്രകാശം നിറയും. ബാബ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുന്നു, നിങ്ങളിപ്പോള് പരിസ്ഥാനിലേക്കു പോകുന്നതിനായി
തയാറെടുക്കുകയാണ്. തടാകത്തില് പോയി മുങ്ങിക്കുളിച്ചാല് ദേവതയാകില്ല. ഇവിടെയെല്ലാം
അസത്യമായ പേരുകളാണ്. ലക്ഷക്കണക്കിന് വര്ഷങ്ങള് ഉണ്ടെണ് പറയുന്നതിലൂടെ എല്ലാ
കാര്യങ്ങളും പൂര്ണ്ണമായും മറന്നു പോയി. ഇപ്പോള് നിങ്ങള് നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് തെറ്റുകള് ഇല്ലാത്തവരാകുന്നു. ഇത്രയും ചെറിയ ആത്മാവ്
എത്ര വലിയ ശരീരമെടുത്താണ് പാര്ട്ടഭിനയിക്കുന്നതെന്ന് ചിന്തിക്കുന്നുണ്ട്.
പിന്നീട് ശരീരത്തില് നിന്നും ആത്മാവ് പോയിക്കഴിഞ്ഞാല് നോക്കണം ശരീരത്തിന്റെ
അവസ്ഥ എന്താകുന്നുവെന്ന്. ആത്മാവ് തന്നെയാണ് പാര്ട്ടഭിനയിക്കുന്നത്.
ചിന്തിക്കുന്നതിനുള്ള എത്ര വലിയ കാര്യമാണിത്. മുഴുവന് ലോകത്തിലേയും അഭിനേതാക്കള്
(ആത്മാക്കള്) തന്റെ പാര്ട്ടഭിനയിക്കുന്നു. ഒരു മാറ്റവും വരുത്തുവാന്
സാധിക്കില്ല. മുഴുവന് അഭിനയവും അതുപോലെ ആവര്ത്തിക്കുകയാണ്. ഇതില്
സംശയിക്കേണ്ടതില്ല. ഒരോരുത്തരുടേയും ബുദ്ധിയില് വ്യത്യാസമുണ്ട് എന്തുകൊന്നൊല്
ആത്മാവ് മനസ്സും ബുദ്ധിയും സഹിതമുള്ളതല്ലേ. നമുക്ക് സ്കോളര്ഷിപ്പ് നേടണം എന്ന്
കുട്ടികള്ക്കറിയാം, അതുകൊണ്ട് ഉള്ളില് സന്തോഷമുണ്ടാകും. ഇവിടെ അകത്തേക്കു
പ്രവേശിക്കുമ്പോള് ലക്ഷ്യത്തെ മുന്നില്കാണുമ്പോള് സന്തോഷം തീര്ച്ചയായും വരും.
ഇപ്പോള് നിങ്ങള്ക്കറിയാം ഇവിടെ നമ്മള് ഈ ദേവീ ദേവതയാകാന് വേണ്ടി പഠിക്കുകയാണ്.
അടുത്ത ജന്മത്തിലെ ലക്ഷ്യം കണ്ടുകൊണ്ട് പഠിപ്പിക്കുന്ന സ്കൂള് മറ്റെവിടെയും
ഉണ്ടായിരിക്കില്ല. നിങ്ങള്ക്കറിയാം നമ്മള് ലക്ഷ്മീ നാരായണനായി
മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് നമ്മള് സംഗമയുഗത്തിലാണ് ഇവിടെയിരുന്നുകൊണ്ട്
നമ്മള് ഭാവിയില് ഈ ലഷ്മീ നാരായണനാകാന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നു. എത്ര
ഗുപ്തമായ പഠിത്തമാണ്. ലക്ഷ്യം കാണുമ്പോള് എത്ര സന്തോഷമുണ്ടായിരിക്കണം.
സന്തോഷത്തിന് അളവില്ല. സ്കൂളോ, പാഠശാലയോ ആണെങ്കില് ഇങ്ങനെയായിരിക്കണം. വളരെ
ഗുപ്തമാണ് എന്നാല് ഉയര്ന്ന പാഠശാലയാണ്. പഠിത്തം ഉയര്ന്നതാണെങ്കില് അത്രയും തന്നെ
സൗകര്യവും ഉണ്ടായിരിക്കും. എന്നാല് ഇവിടെ നിങ്ങള് നിലത്തിരുന്നാണ് പഠിക്കുന്നത്.
ആത്മാവിന് പഠിക്കണമെങ്കില് നിലമായാലും, സിംഹാസനമായാലും സന്തോഷത്താല്
തുള്ളിച്ചാടണം. നമ്മള് ഈ പഠിത്തം ജയിച്ച് ദേവതയാകും. ഇപ്പോള് ബാബ വന്ന് നിങ്ങള്
കുട്ടികള്ക്ക് തന്റെ പരിചയം നല്കുകയാണ്. അതായത് ഞാന് ഇദ്ദേഹത്തില് പ്രവേശിച്ച്
നിങ്ങളെ പഠിപ്പക്കുന്നു. ബാബ ദേവതകളെ പഠിപ്പിക്കുന്നില്ല. ദേവതകള്ക്ക് ഈ ജ്ഞാനം
എവിടെ നിന്ന് ലഭിക്കും. ദേവതകള്ക്ക് ഈ ജ്ഞാനമില്ലെന്നോ.... ദേവതകള്ക്ക് ഈ
ജ്ഞാനമില്ലെന്ന് കേള്ക്കുമ്പോള് മനുഷ്യര് അമ്പരക്കുന്നു. ദേവതയായതിന് ശേഷം ഈ
ജ്ഞാനം എന്തിനാണ്. ലൗകികത്തില് പഠിച്ച് വക്കീലായിക്കഴിഞ്ഞ് സമ്പാദിക്കാന്
തുടങ്ങിയാല് വീണ്ടും ആരെങ്കിലും വക്കീല് ഭാഗം പഠിക്കുമോ? ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും ,സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അവിനാശിയായ നാടകത്തിന്റെ രഹസ്യം യഥാര്ത്ഥ രീതിയില് മനസ്സിലാക്കി
ഹര്ഷിതമായിരിക്കണം. ഈ നാടകത്തില് ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ടാണ്, അത്
വീണ്ടും അഭിനയിച്ചുകൊണ്ടിരിക്കുന്നു.
2) ലക്ഷ്യം മുന്നില് വച്ച്
സന്തോഷത്താല് തുള്ളിച്ചാടണം. നമ്മള് ഈ പഠിത്തത്തിലൂടെ ലക്ഷ്മീ നാരായണനാകും എന്ന്
ബുദ്ധിയിലുണ്ടായിരിക്കണം.
വരദാനം :-
ഓര്മ്മയുടെയും സേവനത്തിന്റെയും ആധാരത്തില് തീവ്രഗതിയിലൂടെ മുന്നോട്ട് പോകുന്ന
മായാജീത് ആയി ഭവിക്കട്ടെ.
ബ്രാഹ്മണ ജീവിതത്തിന്റെ
ആധാരം ഓര്മ്മയും,സേവനവുമാണ്.ഈ രണ്ട് ആധാരങ്ങളും സദാ ശക്തിശാലികളാണെങ്കില്
തീവ്രഗതിയില് മുന്നോട്ട് പോയിക്കൊണ്ടിരിക്കും.സേവനം അധികമുണ്ടെങ്കില് ഓര്മ്മ
ദുര്ബലവും, ഓര്മ്മ നല്ലതാണെങ്കില് സേവനം കുറവും ആണെങ്കിലും തീവ്രഗതി
ഉണ്ടാവുകയില്ല.ഓര്മ്മയിലും സേവനത്തിലും രണ്ടിലും തീവ്രഗതി
ഉണ്ടായിരിക്കണം.ഓര്മ്മയും,നിസ്വാര്ത്ഥ സേവനവും ഒപ്പമൊപ്പമാണെങ്കില് എളുപ്പത്തില്
മായാജീത് ആയി മാറാന് കഴിയും.ഓരോ കര്മ്മത്തിലും,കര്മ്മം അവസാനിക്കുന്നതിനു
മുന്പുതന്നെ വിജയം കാണപ്പെടാനാകും.
സ്ലോഗന് :-
ഈ ലോകത്തെ
ഒരു അലൗകീകമായ കളി പോലെയും,പരിതസ്ഥിതികളെ അലൗകീകമായ കളിപ്പാട്ടം പോലെയും കണ്ട്
മുന്നോട്ട് പോയിക്കൊണ്ടിരിക്കൂ.