24.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങൾ തന്റെ ജീവിതത്തിന്റെ ചരട് ഒരു ബാബയുമായി ബന്ധിപ്പിച്ചിരിക്കയാണ്, നിങ്ങളുടെ ബന്ധം ഒരാളുമായാണ്, ഒന്നുമായി തന്നെ ബന്ധം നിറവേറ്റണം.

ചോദ്യം :-
സംഗമയുഗത്തിൽ ആത്മാവ് തന്റെ ബന്ധം പരമാത്മാവുമായാണ് ചേർക്കുന്നത്. അജ്ഞാനകാലത്തിൽ ഇതിന്റെ ആചാരം ഏതുരീതിയിലാണ് നടന്നുവരുന്നത്?

ഉത്തരം :-
വിവാഹ സമയത്ത് സ്ത്രീയുടെ വസ്ത്രാഗ്രം പതിയുടേതുമായി ബന്ധിപ്പിക്കുന്നു. ജീവിതാവസാനം വരെ ഇവരുടെ കൂട്ടായി തന്നെയിരിക്കണമെന്നാണ് സ്ത്രീ മനസ്സിലാക്കുന്നത്. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വസ്ത്രാഗ്രം ബാബയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്കറിയാം നമ്മുടെ പാലന അരകൽപ്പത്തേക്ക് ബാബയിലൂടെ നടക്കും.

ഗീതം :-
ജീവിതത്തിന്റെ ചരട് അങ്ങയുടെ കൂട്ടുകെട്ടിൽ ബന്ധിപ്പിച്ചു .......

ഓംശാന്തി.  
നോക്കൂ, ഗീതത്തിൽ പറയുന്നു, ജീവിതത്തിന്റെ ചരട് അങ്ങയുമായി ബന്ധിപ്പിച്ചു. എപ്രകാരമാണോ ഒരു കന്യക, തന്റെ ജീവിതത്തിന്റെ ചരട് പതിയുമായി ബന്ധിപ്പിക്കുന്നത്, ജീവിതാവസാനം വരെ ഇവരോടൊപ്പം ഇരിക്കും എന്നു മനസ്സിലാക്കുന്നു. പതി തന്നെ പാലിക്കണം. കന്യക പതിയെ പാലിക്കുക അങ്ങനെയല്ല. ജീവിതാവസാനം വരെ പതി തന്നെ പാലിക്കണം. നിങ്ങൾ കുട്ടികളും ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചു കഴിഞ്ഞു. പരിധിയില്ലാത്ത അച്ഛനെന്നു പറഞ്ഞോളൂ, ടീച്ചറെന്നു പറഞ്ഞോളൂ, ഗുരുവെന്നോ, എന്തുവേണമെങ്കിലും പറഞ്ഞോളൂ. ...... ആത്മാക്കളുടെ ജീവിതത്തിന്റെ ചരട് പരമാത്മാവിനോടൊപ്പം ബന്ധിപ്പിക്കണം. അത് പരിധിയുള്ള സ്തൂലകാര്യമാണ്. ഇത് സൂക്ഷ്മകാര്യമാണ്. കന്യകയുടെ ജീവിതത്തിന്റെ ചരട് പതിയോടൊപ്പം ബന്ധിപ്പിച്ചിരിക്കുകയാണ്. അവർ പതിയുടെ വീട്ടിലേക്ക് പോകുന്നു. നോക്കൂ, ഓരോ കാര്യവും മനസ്സിലാക്കാനുള്ള ബുദ്ധി ആവശ്യമാണ്. കലിയുഗത്തിലെല്ലാം ആസുരീയ മതത്തിന്റെ കാര്യമാണ്. നിങ്ങൾക്കറിയാം നമ്മൾ ജീവിതത്തിന്റെ ചരട് ഒരാളോടൊപ്പം ബന്ധിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ബന്ധം ഒരാളുമായാണ്. ഒരാളുമായി ബന്ധം നിറവേറ്റണം. കാരണം ബാബയിൽ നിന്നുമാണ് നമുക്ക് വളരെ വളരെ സുഖം ലഭിക്കുന്നത്. ബാബ നമ്മളെ സ്വർഗത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ഇങ്ങനെയുള്ള ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം. ഇതാണ് ആത്മീയ ചരട്. ആത്മാവുതന്നെയാണ് ശ്രീമതമെടുക്കുന്നത്. ആസുരീയ മതമെടുക്കുന്നതിലൂടെ താഴേക്കു വീഴുന്നു. ഇപ്പോൾ ആത്മീയ ബാബയുടെ ശ്രീമതപ്രകാരം നടക്കണം.

നിങ്ങൾക്കറിയാമല്ലോ, നാം ആത്മാക്കളുടെ ബന്ധം പരമാത്മാവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്, അതിനാൽ നമുക്ക് 21 ജന്മത്തേക്ക് സദാ സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. അവർ അല്പ കാല ജീവിതത്തിന്റെ ചരടിലൂടെ അധ:പതിച്ചുവന്നു. ഇത് 21 ജന്മത്തേക്ക് ഗ്യാരന്റിയാണ്. നിങ്ങളുടെ സമ്പത്ത് എത്ര ശക്തിശാലിയാണ്. ഇതിൽ ഉപേക്ഷ ചെയ്യരുത്. മായ വളരെയധികം തെറ്റുകൾ ചെയ്യിപ്പിക്കും ഈ ലക്ഷ്മീനാരായണൻ തീർച്ചയായും ആരെങ്കിലുമായി തന്റെ ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചിട്ടു ണ്ടായിരിക്കും. ഇതിലൂടെ 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിച്ചു. നിങ്ങൾ ആത്മാക്കൾക്ക് കൽപ്പ കൽപ്പം പരമാത്മാവുമായി തന്റെ ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചിരിക്കയാണ്. ഇത് എണ്ണാൻ സാധിക്കുകയില്ല. ബുദ്ധിയിൽ ഇരിക്കുന്നുണ്ട് ഞാൻ ശിവബാബയുടെതായി മാറിക്കഴിഞ്ഞു. ബാബയുമായി ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചു. ഓരോ കാര്യവും ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. നിങ്ങൾക്കറിയാം കൽപ്പം മുമ്പും ബന്ധിപ്പിച്ചിരുന്നു. ഇപ്പോൾ ശിവജയന്തി ആഘോഷിക്കാറുണ്ട്. പക്ഷെ ആരുടെയാണ് ആഘോഷിക്കുന്നത് ഇത് അറിയുകയില്ല. ശിവബാബ, ആരാണോ പതിത പാവനൻ തീർച്ചയായും സംഗമത്തിൽ തന്നെയാണ് വരുന്നത്. ഇത് നിങ്ങൾക്കറിയാം. ലോകർക്ക് അറിയുകയില്ല. അതുകൊണ്ടാണ് പറയാറുള്ളത്, കോടിയിലും ചിലർ. ആദിസനാതനധർമ്മം പ്രായലോപപ്പെട്ടു കഴിഞ്ഞു. ബാക്കിയെല്ലാം ശാസ്ത്രങ്ങളിലെ കഥകളാണ്. ഈ ധർമ്മം തന്നെയില്ല. പിന്നെ എങ്ങനെ അറിയും. ഇപ്പോൾ നിങ്ങൾ ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആത്മാക്കളുടെ ചരട് പരമാത്മാവുമായാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ഇതിൽ ശരീരത്തിന്റെ യാതൊരു കാര്യവുമില്ല. കേവലം വീട്ടിൽ ഇരുന്നോളൂ, ബുദ്ധികൊണ്ട് ഓർമ്മിക്കണം. നിങ്ങൾ ആത്മാക്കളുടെ ജീവിതത്തിന്റെ ചരട് ബന്ധിപ്പിച്ചു കഴിഞ്ഞു. വസ്ത്രാഗ്രം ബന്ധിപ്പിച്ചല്ലോ. അത് സ്ഥൂലമായ സാരിയുടെ അറ്റമാണ്. ഇവിടെ ആത്മാക്കൾക്ക് പരമാത്മാവുമായാണ് യോഗം. ഭാരതത്തിൽ ശിവ ജയന്തിയും ആഘോഷിക്കാറുണ്ട്. പക്ഷെ ശിവൻ എപ്പോഴാണ് വന്നിരുന്നത് ഇത് ഒരാൾക്കും അറിയുകയില്ല. എപ്പോഴാണ് കൃഷ്ണ ജയന്തി, എപ്പോഴാണ് രാമന്റെ ജയന്തി. ഇതറിയുകയില്ല. കുട്ടികളെ, നിങ്ങൾ ത്രിമൂർത്തി ശിവജയന്തി എന്ന് വാക്ക് എഴുതാറുണ്ട്. എന്നാൽ ഈ സമയം ഈ മൂന്നു മൂർത്തികളും ഇല്ല. നിങ്ങൾ പറയും ശിവബാബ ബ്രഹ്മാവിലൂടെ സൃഷ്ടി രചിച്ചു. അപ്പോൾ ബ്രഹ്മാവ് തീർച്ചയായും സാകാരത്തിൽ വേണമല്ലോ. ബാക്കി നിങ്ങൾ ത്രിമൂർത്തികൾ എന്നു പറയുന്ന വിഷ്ണുവും ശങ്കരനും ഈ സമയം എവിടെയാണ്? ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ത്രിമൂർത്തിയുടെ അർത്ഥം തന്നെ ബ്രഹ്മാവ്, വിഷ്ണു, ശങ്കരനാണ്. ബ്രഹ്മാവിലൂടെ സ്ഥാപന ഈ സമയമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഷ്ണുവിലൂടെ സത്യയുഗത്തിൽ പാലനയുണ്ടാകും. അവസാനം വിനാശത്തിന്റെ കാര്യം നടക്കും. ഭാരതത്തിൽ ഒരേ ഒരു ആദി സനാതനദേവീദേവതാധർമ്മമാണ്. ബാക്കി എല്ലാവരും ധർമ്മം സ്ഥാപിക്കാൻവേണ്ടി വരുന്നവരാണ്. ഇവരാണ് ധർമ്മത്തെ സ്ഥാപിച്ചത് ഇപ്പോൾ ഇവരുടെ സംവത്സരമാണ് എന്ന് എല്ലാവർക്കും അറിയാം. ഇന്ന സമയത്ത് ഇന്ന ധർമ്മം സ്ഥാപിച്ചു. ഭാരതത്തെ ഒരാൾക്കും അറിയുകയില്ല. എപ്പോഴാണ് ഗീതാ ജയന്തി, എപ്പോഴാണ് ശിവജയന്തി ആർക്കും അറിയുകയില്ല. കൃഷ്ണന്റെയും രാധയുടെയും വയസ്സിൽ 2-3 വർഷം വ്യത്യാസമുണ്ടായിരിക്കും. സത്യയുഗത്തിൽ തീർച്ചയായും ആദ്യം കൃഷ്ണനായിരിക്കും ജന്മമെടുത്തിട്ടുണ്ടായിരിക്കുക. അതിനു ശേഷം രാധയും. പക്ഷെ സത്യയുഗം എപ്പോഴായിരുന്നു? ഇതാർക്കും അറിയുകയില്ല. നിങ്ങളും മനസ്സിലാക്കാൻ വളരെയധികം വർഷങ്ങളെടുത്തു. 2 ദിവസം കൊണ്ട് ആര് എത്ര മനസ്സിലാക്കും. ബാബ വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്. ബാബ പരിധിയില്ലാത്ത അച്ഛനാണ്. തീർച്ചയായും എല്ലാവർക്കും ബാബയിൽ നിന്നു തന്നെ സമ്പത്ത് ലഭിക്കണമല്ലോ. ഓ ഗോഡ് ഫാദർ എന്നു പറഞ്ഞ് ഓർമ്മിക്കുന്നുണ്ട്. ലക്ഷ്മീനാരായണന്റെ ക്ഷേത്രവുമുണ്ട്. അവർ സ്വർഗത്തിൽ രാജ്യം ഭരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അവർക്ക് ആരാണ് സമ്പത്ത് നൽകിയത്? തീർച്ചയായും സ്വർഗത്തിന്റെ രചയിതാവു തന്നെയായിരിക്കും. നൽകിയിട്ടുണ്ടാവുക. പക്ഷെ എപ്പോൾ എങ്ങനെ നൽകി ഇത് ഒരാൾക്കും അറിയുകയില്ല. നിങ്ങൾ കുട്ടികൾക്കറിയാം എപ്പോൾ സത്യയുഗമായിരുന്നോ അപ്പോൾ വേറെ ഒരു ധർമ്മവും ഉണ്ടായിരുന്നില്ല. സത്യയുഗത്തിൽ നമ്മൾ പവിത്രരായിരുന്നു. കലിയുഗത്തിൽ നമ്മൾ പതിതരാണ്. അപ്പോൾ സംഗമയുഗത്തിൽ ജ്ഞാനം നേടിയിട്ടുണ്ടായിരിക്കും. സത്യയുഗത്തിലായിരിക്കുകയില്ല. അവിടെ പ്രാലബ്ധമാണുള്ളത്. തീർച്ചയായും മുൻപത്തെ ജന്മത്തിൽ ജ്ഞാനം എടുത്തിട്ടുണ്ടായിരിക്കും. നിങ്ങൾ ഇപ്പോൾ നേടിക്കൊണ്ടിരിക്കുകയാണ്. ആദി സനാതന ദേവിദേവതാധർമ്മത്തിന്റെ സ്ഥാപന ബാബ തന്നെയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. കൃഷ്ണൻ സത്യയുഗത്തിലായിരുന്നു. കൃഷണന് ഈ പ്രാലബ്ധം എവിടെ നിന്നും ലഭിച്ചു. ലക്ഷ്മീ നാരായണൻ തന്നെയായിരുന്നു രാധാകൃഷ്ണൻ. ഇതാർക്കും അറിയുകയില്ല. ബാബ പറയുകയാണ് ആരാണോ കൽപ്പം മുമ്പും മനസ്സിലാക്കിയവർ അവരേ മനസ്സിലാക്കൂ. ഇവിടെ തൈ നടുകയാണ്. നിങ്ങൾക്കറിയാം 5000 വർഷത്തിനുമുമ്പും ബാബ വന്ന് മനുഷ്യനെ ദേവതയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ ട്രാൻസ്ഫർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബ്രാഹ്മണനായി മാറണം. കുട്ടിക്കരണം മറിഞ്ഞു കളിക്കുമ്പോൾ തീർച്ചയായും മുറിവ് പറ്റും. ഇപ്പോൾ നമ്മൾ ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. യജ്ഞത്തിൽ തീർച്ചയായും ബ്രാഹ്മണർ ആവശ്യമാണ്. ഇത് ശിവന്റെ അല്ലെങ്കിൽ രുദ്രന്റെ ജ്ഞാനയജ്ഞമാണ്. രുദ്രജ്ഞാനയജ്ഞം എന്നാണ് പറയാറുള്ളത്. കൃഷ്ണൻ യജ്ഞം രചിച്ചിട്ടില്ല. ഈ രുദ്രജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശജ്വാല പ്രജ്ജ്വലിതമാകുന്നത്. പതീതരെ പാവനമാക്കി മാറ്റാനുള്ള ശിവബാബയുടെ യജ്ഞമാണിത്. രുദ്രനായ ശിവബാബ നിരാകാരനാണ്, അപ്പോൾ ഏതുവരെ മനുഷ്യശരീരത്തിൽ വരാതെ ജ്ഞാനമെങ്ങനെ രചിക്കും. മനുഷ്യർ തന്നെയാണ് യജ്ഞം രചിക്കുന്നത്. സൂക്ഷ്മ വതനത്തിലോ മൂലവതനത്തിലോ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല. ബാബ മനസ്സിലാക്കി തരികയാണ്, ഇത് സംഗമയുഗമാണ്. ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നപ്പോൾ അത് സത്യയുഗമായിരുന്നു. ഇപ്പോൾ നിങ്ങൾ വീണ്ടും അതായി മാറിക്കൊണ്ടിരിക്കുകയാണ്. ആത്മാക്കളുടെ ജീവിതമാകുന്ന ചരട് പരമാത്മാവിനോടൊപ്പമാണ്. എന്തിനാണ് ഈ ചരട് ബന്ധിപ്പിക്കുന്നത്. സദാ സുഖത്തിന്റെ സമ്പത്ത് നൽകുന്നതിനുവേണ്ടി. നിങ്ങൾക്കറിയാം പരിധിയില്ലാത്ത ബാബയിലൂടെ നമ്മൾ ലക്ഷ്മീനാരായണനായി മാറുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ ദേവീദേവതാധർമ്മത്തിലേതായിരുന്നു. നിങ്ങളുടെ രാജ്യമായിരുന്നു. പിന്നീട് നിങ്ങൾ പുനർ ജന്മമെടുത്ത് ക്ഷത്രിയ ധർമ്മത്തിൽ വന്നു. സൂര്യവംശീ രാജ്യഭരണം കഴിഞ്ഞതിനുശേഷം പിന്നീട് ചന്ദ്രവംശീ രാജ്യം തുടങ്ങി. നമ്മൾ ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇത്ര ഇത്ര ജന്മങ്ങളെടുത്തു. ഭഗവാനുവാചാ- അല്ലയോ കുട്ടികളെ, നിങ്ങൾക്ക് നിങ്ങളുടെ ജന്മത്തെ ക്കുറിച്ച് അറിയുമായിരുന്നില്ല. എനിക്കറിയാം. ഇപ്പോൾ ഈ സമയം ഈ ശരീരത്തിൽ രണ്ടുമൂർത്തികളാണുള്ളത്. ബ്രഹ്മാവിന്റെ ആത്മാവും, ശിവപരമാത്മാവും. ഈ സമയം രണ്ടു മൂർത്തികളും ഒരുമിച്ചുണ്ട്. ബ്രഹ്മാവും ശിവനും. ശങ്കരനൊരിക്കലും പാർട്ടിലേക്ക് വരുന്നില്ല. ബാക്കി വിഷ്ണു സത്യയുഗത്തിലാണുള്ളത്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണനിൽ നിന്നും ദേവതയായിമാറും. ഹംസോ എന്നതിന്റെ അർത്ഥം വാസ്തവത്തിൽ ഇതാണ്. ആത്മാവു തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. എത്ര വ്യത്യാസമുണ്ട്. രാവണന്റെ വരവിലൂടെ തന്നെയാണ് രാവണന്റെ മതവും ആരംഭിച്ചിട്ടുള്ളത്. സത്യയുഗത്തിൽ ഈ ജ്ഞാനം തന്നെ പ്രായലോപപ്പെടും. ഇതെല്ലാം ഉണ്ടാവുക എന്നുള്ളത് ഡ്രാമയിൽ അടങ്ങിയിട്ടുള്ള കാര്യമാണല്ലോ? അപ്പോൾ ബാബ വന്ന് സ്ഥാപനചെയ്യും. ഇപ്പോൾ സംഗമമാണ്. ബാബ പറയുന്നു ഞാൻ കൽപ്പ കൽപ്പം കൽപ്പത്തിലെ സംഗമയുഗത്തിൽ വന്ന് നിങ്ങളെ മനുഷ്യനിൽ നിന്നും ദേവതയാക്കിമാറ്റുകയാണ്. ജ്ഞാനയജ്ഞം രചിക്കുകയാണ്. ബാക്കി എന്തെല്ലാമുണ്ടോ അത് ഈ യജ്ഞത്തിൽ സ്വാഹാ ചെയ്യപ്പെടും. ഈ വിനാശജ്ജ്വാല ഈ യജ്ഞത്തിലൂടെപ്രജ്ജ്വലിതമാകും. പതിതലോകത്തിനു വിനാശമുണ്ടാവുക തന്നെ വേണം. ഇല്ലെങ്കിൽ എങ്ങനെ പാവനലോകമുണ്ടാകും. നിങ്ങൾ വിളിക്കുന്നുണ്ടല്ലോ പതിതപാവനാവരൂ, അപ്പോൾ പതിതലോകവും പാവനലോകവും എങ്ങനെ ഒരുമിച്ചിരിക്കും? പതിതലോകത്തിനു വിനാശമുണ്ടാകണം. ഇതിൽ സന്തോഷമുണ്ടായിരിക്കണം. മഹാഭാരതയുദ്ധം നടന്നിട്ടുണ്ടായിരുന്നു. ഇതിലൂടെ സ്വർഗത്തിന്റെ ഗേറ്റ് തുറക്കപ്പെട്ടു. ഇത് അതേ മഹാഭാരതയുദ്ധമാണെന്ന് പറയാറുണ്ട്. ഇത് നല്ലതാണ് . പതിതലോകം അവസാനിക്കും. ശാന്തിക്കുവേണ്ടി തല തല്ലേണ്ട ആവശ്യമെന്താണ്? നിങ്ങൾക്ക് ഇപ്പോൾ കിട്ടിയിട്ടുള്ള മൂന്നാമത്തെ നേത്രം മറ്റാർക്കും തന്നെയില്ല. നിങ്ങൾ കുട്ടികൾക്ക് സന്തോഷമുണ്ടായിരിക്കണം, ഞാൻ പരിധിയില്ലാത്ത ബാബയിൽ നിന്നും വീണ്ടും സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. ബാബാ അങ്ങയിൽ നിന്ന് ഞാൻ അനേക പ്രാവശ്യം സമ്പത്തെടുത്തിട്ടുണ്ട്. രാവണൻ പിന്നീട് ശാപം നൽകി. ഈ കാര്യങ്ങളെല്ലാം ഓർമ്മിക്കുക സഹജമാണ്. ബാക്കിയെല്ലാം കെട്ടു കഥകളാണ്. നിങ്ങളെ ഇത്രയും ധനവാനാക്കിമാറ്റിയതല്ലേ, പിന്നീട് എന്തുകൊണ്ടാണ് ദരിദ്രമായിമാറിയത്? ഇതെല്ലാം ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. പാടാറുമുണ്ട്, ജ്ഞാനം, ഭക്തി, വൈരാഗ്യം. എപ്പോഴാണോ ജ്ഞാനം ലഭിക്കുന്നത്, അപ്പോഴെ ഭക്തിയോടു വൈരാഗ്യം വരൂ. മുഴുവൻ പഴയ ലോകത്തിനോടും വൈരാഗ്യം. ഇത് ശ്മശാനമാണ്. 84 ജന്മത്തിന്റെ ചക്രം കറങ്ങി. ഇപ്പോൾ വീട്ടിലേക്ക് പോകണം. എന്നെ ഓർമ്മിക്കുകയാണെങ്കിൽ എന്നോടൊപ്പം വരും. വികർമ്മങ്ങൾ വിനാശമാകും. വേറെ യാതൊരു ഉപായവുമില്ല. യോഗാഗ്നിയിലൂടെ പാപം ഭസ്മമാകും. ഗംഗാസ്നാനത്തിലൂടെയല്ല.

ബാബ പറയുന്നു മായ നിങ്ങളെ വിഢ്ഢികളാക്കി മാറ്റിയിരിക്കുകയാണ്. ഏപ്രിൽഫൂൾ എന്നു പറയാറുണ്ടല്ലോ. ഇപ്പോൾ ഞാൻ നിങ്ങളെ ലക്ഷ്മീനാരായണനെപ്പോലെയാക്കിമാറ്റാൻ വന്നിരിക്കുകയാണ്. ചിത്രങ്ങൾ വളരെ നല്ലതാണ്. ഇന്ന് നമ്മൾ എന്താണ്? നാളെ നമ്മൾ എന്തായിമാറും? പക്ഷെ മായ കുറവൊന്നുമല്ല. മായ ചരട് ബന്ധിപ്പിക്കാൻ അനുവദിക്കില്ല. ആകർഷണത്തിൽ കൊണ്ടുവരും. ഞാൻ ബാബയെ ഓർമ്മിക്കുന്നുണ്ട്, പിന്നെ എന്തു പറ്റി എന്ന് അറിയുകയില്ല. മറന്നുപോയി. ഇതിൽ പരിശ്രമമുണ്ട്. അതിനാലാണ് ഭാരതത്തിന്റെ പ്രാചീനയോഗം പ്രസിദ്ധമായത്. അവർക്കാണ് സമ്പത്ത് നൽകിയത്. ഇത് ആരും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു കുട്ടികളെ ഞാൻ നിങ്ങൾക്കു വീണ്ടും സമ്പത്ത് നൽകാൻ വന്നിരിക്കുകയാണ് .ഇത് ബാബയുടെ ജോലിയാണ്. ഈ സമയം എല്ലാവരും നരകവാസികളാണ്. നിങ്ങൾ സന്തോഷത്തോടുകൂടിയിരിക്കൂ. ഇവിടെ ആരെങ്കിലും വരുകയാണ്, വന്ന് മനസ്സിലാക്കുകയാണ്, എങ്കിൽ വളരെ സന്തോഷമുണ്ടായിരിക്കും, ഇത് വളരെ ശരിയാണ്. 84 ജന്മങ്ങളുടെ കണക്കാണ്. ബാബയിൽ നിന്നും സമ്പത്ത് നേടണം. ബാബയ്ക്കറിയാം അരകൽപ്പം ഭക്തിചെയ്ത് നിങ്ങൾ ക്ഷീണിച്ചുപോയിരിക്കുന്നു. മധുരമായ കുട്ടികളെ ബാബ നിങ്ങളുടെ എല്ലാ ക്ഷീണവും ദൂരെയകറ്റും. ഇപ്പോൾ ഭക്തിയാകുന്ന അന്ധകാരത്തിന്റെ മാർഗം പൂർത്തിയായി. ഇവിടെയുള്ള ദു:ഖധാമം എങ്ങനെയാണ്. അവിടെയുള്ള സുഖധാമം എങ്ങനെയാണ്. ഞാൻ ദു:ഖധാമത്തെ സുഖധാമമാക്കിമാറ്റുന്നതിന് കൽപ്പത്തിലെ സംഗമത്തിലാണ് വരുന്നത്. ബാബയുടെ പരിചയം നൽകണം. ബാബ പരിധിയില്ലാത്ത സമ്പത്ത് നൽകുന്നവനാണ്. ഒരാളുടെ തന്നെ മഹിമയാണ്. ശിവബാബയില്ലെങ്കിൽ ആരാണ് നിങ്ങളെ പാവനമാക്കുന്നത്. ഡ്രാമയിൽ എല്ലാം അടങ്ങിയിട്ടുള്ളതാണ.് കൽപ്പ കൽപ്പം നിങ്ങളാണ് എന്നെ വിളിച്ചത്. അല്ലയോ പതിതപാവനാ വരൂ. ശിവജയന്തി എന്നാണ്. ബ്രഹ്മാവാണ് സ്വർഗത്തിന്റെ സ്ഥാപന ചെയ്തതെന്ന് പറയാറുണ്ട് പിന്നെ ശിവജയന്തി ആഘോഷിക്കാൻ ശിവൻ എന്താണ് ചെയ്തത്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങളുടെ ബുദ്ധിയിൽ ജ്ഞാനം മുഴുവനായും ഇരിക്കണം. ചരട് ഒന്നിനോടൊപ്പം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ മറ്റാരുമായും ബന്ധിപ്പിക്കാതിരിക്കൂ. ഇല്ലെങ്കിൽ വീണുപോകും. പാരലൗകീക അച്ഛൻ വളരെ സാധാരണക്കാരനാണ്. ഒരു ആർഭാടവുമില്ല. ആ അച്ഛൻ മോട്ടോർ വാഹനങ്ങളിലും വിമാനങ്ങളിലും ചുറ്റിയടിക്കും. ഇവിടെ പരിധിയില്ലാത്ത ബാബ പറയുകയാണ്, ഞാൻ പതിതലോകത്തിൽ പതിത ശരീരത്തിൽ കുട്ടികളുടെ സേവനത്തിനു വേണ്ടി വന്നിരിക്കുകയാണ്. അവിനാശീ വൈദ്യാ വരൂ എന്നു നിങ്ങൾ വിളിച്ചിരുന്നല്ലോ. വന്ന് ഞങ്ങളെ ഇൻജക്ഷൻ വെയ്ക്കൂ. ഇൻജക്ഷൻ നൽകിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് യോഗം വെയ്ക്കൂ. എന്നാൽ നിങ്ങളുടെ പാപം ഭസ്മമാകും. ബാബ തന്നെയാണ് 63 ജന്മങ്ങളിലെ ദുഖ:ഹർത്താവും 21 ജന്മങ്ങളിലെ സുഖകർത്താവും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ ബുദ്ധിയുടെ ആത്മീയ ചരട് ഒരു ബാബയോടൊപ്പം ബന്ധിപ്പിക്കണം. ഒരാളുടെ തന്നെ ശ്രീമതമനുസരിച്ച് നടക്കണം.

2. നമ്മൾ ഏറ്റവും മാധുര്യമുള്ള വൃക്ഷത്തിന്റെ തൈ നട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ ആദ്യം സ്വയത്തെ വളരെ വളരെ മധുരമുള്ളതാക്കി മാറ്റണം. ഓർമ്മയുടെ യാത്രയിൽ താൽപ്പര്യത്തോടുകൂടിയിരുന്ന് വികർമ്മത്തെ വിനാശമാക്കണം.

വരദാനം :-
മനനത്തിന്റെ ശക്തിയിലൂടെ ഓരോ പോയിന്റിന്റെയും അനുഭവിയാകുന്ന സദാ ശക്തിശാലി മായയെ പ്രതിരോധിക്കുന്നവരും തടസ്സങ്ങളെ മറികടക്കുന്നവരുമായി ഭവിക്കട്ടെ.

ശരീരത്തിന്റെ ശക്തിക്കു ദഹന ശക്തി ആവശ്യമാണ്,അതുപോലെ ആത്മാവിനെ ശക്തിശാലിയാക്കുന്നതിനായി മനനശക്തി ആവശ്യമാണ്. മനന ശക്തിയിലൂടെ അനുഭവ സ്വരൂപമാകണം ഇതാണ് ഏറ്റവും വലിയ ശക്തി.അങ്ങനെ അനുഭവികളായവരെ ഒരിക്കലും വഞ്ചിക്കാൻ കഴിയില്ല, കേട്ട്കേൾവികളിൽ ശ്രദ്ധ തിരിക്കാനാവില്ല. അനുഭവികൾ സദാ സമ്പന്നരായിരിക്കും .സദാ ശക്തിശാലിയും,മായയെ പ്രതിരോധിക്കുന്നവരും, വിഘ്നങ്ങളെ മറികടക്കുന്നവരും ആയിത്തീരും.

സ്ലോഗന് :-
സന്തോഷത്തിന്റെ ഖജനാവ് സദാ കൂടെയുണ്ടെങ്കിൽ മറ്റെല്ലാ ഖജനാവുകളും സ്വതവേ വന്നുചേരും.

അവ്യക്തസൂചന-ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.

സഫലതാ സമ്പന്നരാകുന്നതിനായി സാധാരണ കാര്യം ചെയ്യുമ്പോഴും ഫരിശ്തയുടെ നടത്തവും അവസ്ഥയും ഉണ്ടായിരിക്കുക.എന്ത് ചെയ്യാനാണ്, സാഹചര്യം അങ്ങനെയായിരുന്നു, ജോലി അങ്ങനെയായിരുന്നു, പ്രശ്നം അങ്ങനെയായിരുന്നു, അതിനാൽ സാധാരണത്വം വന്നു എന്ന് പറയരുത്. എല്ലാവർക്കും നിങ്ങളുടെ അലൗകീക സ്വരൂപം ഏത് സമയത്തും, ഏത് സാഹചര്യത്തിലും അനുഭവിക്കാൻ കഴിയട്ടെ.കാര്യങ്ങൾക്കനുസരിച്ചുള്ള സ്വരൂപം ഉണ്ടാക്കരുത്.സാഹചര്യങ്ങൾ നിങ്ങളെ മാറ്റരുത്, അപ്പോൾ എല്ലാവരുമായി കൂടുതൽ അടുക്കും ഏകതയുടെ സംഘടന കൂടുതൽ ശക്തിപ്പെടും.