മധുരമായ കുട്ടികളേ - ഈ
ജ്ഞാനം നിങ്ങളെ ശീതളമാക്കുന്നു, ഈ ജ്ഞാനത്തിലൂടെ കാമത്തിന്റേയും-ക്രോധത്തിന്റേയും
അഗ്നി ഇല്ലാതാകുന്നു, ഭക്തിയിലൂടെ ആ അഗ്നി ഇല്ലാതാകുന്നില്ല.
ചോദ്യം :-
ഓര്മ്മയില് മുഖ്യമായ പരിശ്രമം ഏതാണ്?
ഉത്തരം :-
ദേഹം പോലും
ഓര്മ്മ വരാത്ത രീതിയിലായിരിക്കണം ബാബയുടെ ഓര്മ്മയിലിരിക്കേണ്ടത്.
ആത്മാഭിമാനിയായി ബാബയെ ഓര്മ്മിക്കൂ, ഇതാണ് പരിശ്രമം. ഇതിലാണ് വിഘ്നം വരുന്നത്
കാരണം അരകല്പം ദേഹാഭിമാനികളായിരുന്നു. ഭക്തി എന്നാല് ദേഹത്തിന്റെ ഓര്മ്മയാണ്.
ഓംശാന്തി.
ഓര്മ്മക്കു വേണ്ടി ഏകാന്തത വളരെ അത്യാവശ്യമാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം.
ഏകാന്തതയില് നിങ്ങള്ക്ക് എത്രമാത്രം ബാബയുടെ ഓര്മ്മയിലിരിക്കാന് സാധിക്കുമോ
അത്രത്തോളം കൂടിയിരിക്കുമ്പോള് സാധിക്കില്ല. കുട്ടികള് സ്കൂളില് പഠിക്കുന്ന
സമയത്ത് എകാന്തതയില് പോയാണ് പഠിക്കുന്നത്. ഇതിലും ഏകാന്തത ആവശ്യമാണ്. കറങ്ങാന്
പോകുമ്പോഴും ഓര്മ്മയുടെ യാത്ര മുഖ്യമാണ്. പഠിത്തം വളരെ സഹജമാണ്
എന്തുകൊണ്ടെന്നാല് അരകല്പം മായയുടെ രാജ്യം വരുന്നതിലൂടെയാണ് നിങ്ങള്
ദേഹ-അഭിമാനിയാകുന്നത്. ദേഹാഭിമാനമാണ് ഏറ്റവും-ആദ്യത്തെ ശത്രു. ബാബയെ
ഓര്മ്മിക്കുന്നതിനു പകരം ദേഹത്തെ ഓര്മ്മിക്കുന്നു. ദേഹത്തിന്റെ അഹങ്കാരം എന്നാണ്
ഇതിനെ പറയുന്നത്. ആത്മാഭിമാനികളാകൂ എന്നാണ് ഇവിടെ നിങ്ങള് കുട്ടികളോട് പറയുന്നത്,
ഇതിലാണ് പരിശ്രമം വേണ്ടി വരുന്നത്. ഇപ്പോള് ഭക്തി ഉപേക്ഷിച്ച് കഴിഞ്ഞു.
ശരീരത്തോടൊപ്പമാണ് ഭക്തിയുണ്ടാകുന്നത്. തീര്ത്ഥ സ്ഥലങ്ങളിലും മറ്റും ശരീരത്തെ
കൊണ്ടു പോകേണ്ടി വരുന്നു. ദര്ശനം നടത്തണം, അത് ചെയ്യണം. ശരീരമാണ് പോകേണ്ടത്.
ഞാന് ആത്മാവാണ് എന്നതാണ് ഇവിടെ നിങ്ങള്ക്ക് ചിന്തിക്കേണ്ടത്, എനിക്ക് പരമപിതാവും
പരമാത്മാവുമായ ബാബയെ ഓര്ക്കണം. എത്രത്തോളം ഓര്ക്കുന്നുവോ അത്രയും പാപം നശിക്കും.
ഭക്തിമാര്ഗത്തില് ഒരിക്കലും പാപം നശിക്കുന്നില്ല. പ്രായമായ ചിലര്ക്കാണെങ്കില്
ഉള്ളില് ആശങ്കയുണ്ടാകും - നമ്മള് ഭക്തി ചെയ്തില്ലെങ്കില് കുഴപ്പമാകും,
നിരീശ്വരവാദികളാകും. ഭക്തിയില് തീ പിടിച്ചിരിക്കുകയാണ് എന്നാല് ജ്ഞാനത്തില്
ശീതളതയാണ്. ഇതില് കാമാഗ്നിയും, ക്രോധാഗ്നിയും നശിക്കുന്നു. ഭക്തിമാര്ഗത്തില്
മനുഷ്യന് വളരെ അധികം ഭാവന വെക്കുകയും, കഷ്ടപ്പെടുകയും ചെയ്യുന്നു. ശരി,
ബദരീനാഥില് പോയി മൂര്ത്തിയുടെ ദര്ശനം ലഭിച്ചു അതു കഴിഞ്ഞിട്ട് എന്തുണ്ടായി!
പെട്ടെന്ന് തന്നെ ഭാവന ഉണ്ടാകും, അതു കഴിഞ്ഞ് ബുദ്ധിയില് ബദരിനാഥല്ലാതെ
മറ്റൊന്നും തന്നെ ഉണ്ടായിരിക്കില്ല. പണ്ടാണെങ്കില് നടന്ന് പോകുമായിരുന്നു. ബാബ
പറയുകയാണ്, അല്പകാലത്തെ മനോകാമന ഞാന് പൂര്ത്തീകരിക്കുന്നു, സാക്ഷാത്ക്കാരം
ചെയ്യിക്കുന്നു. അല്ലാതെ അതിലൂടെ എന്നെ ലഭിക്കുന്നില്ല. സമ്പത്ത് എന്നെക്കൂടാതെ
ലഭിക്കുകയില്ല. എന്നിലൂടെ മാത്രമേ നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുകയുള്ളൂ.
മറ്റെല്ലാവരും ദേഹധാരികളാണ്. സമ്പത്ത് ഒരേ ഒരു രചയിതാവായ പിതാവില് നിന്നുമാണ്
ലഭിക്കുന്നത്, ബാക്കിയുള്ളവരെല്ലാം ജഡമാണെങ്കിലും ചൈതന്യമാണെങ്കിലും എല്ലാം
രചനയാണ്. രചനയിലൂടെ ഒരിക്കലും സമ്പത്ത് ലഭിക്കുകയില്ല. പതീത-പാവനന് ഒരേയൊരു
ബാബയാണ്. സംഗദോഷത്തെ കുമാരിമാര് വളരെയധികം ശ്രദ്ധിക്കണം. ബാബ പറയുന്നു,
ആദി-മദ്ധ്യ-അന്ത്യം ഇങ്ങിനെ പതീതമാകുന്നതിലൂടെയാണ് നിങ്ങള്ക്ക് ദു:ഖം
ഉണ്ടാകുന്നത്. ഇപ്പോള് എല്ലാവരും പതീതരാണ്. നിങ്ങള്ക്ക് ഇപ്പോള് പാവനമാകണം.
നിങ്ങളെ പഠിപ്പിക്കുന്നത് നിരാകാരനായ ബാബ വന്നിട്ടാണ്. ബ്രഹ്മാവാണ്
പഠിപ്പിക്കുന്നതെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. ശിവബാബയുടെ
അടുത്തായിരിക്കണം എല്ലാവരുടേയും ബുദ്ധി. ബ്രഹ്മാവിലൂടെ ശിവബാബ പഠിപ്പിക്കുകയാണ്.
നിങ്ങള് ദാദിമാരെ പഠിപ്പിക്കുന്നതും ശിവബാബ തന്നെയാണ് . ശിവബാബയെ എന്ത്
സത്ക്കരിക്കാനാണ്! നിങ്ങള് ശിവബാബക്കു വേണ്ടി മാമ്പഴവും മുന്തിരിയും കൊണ്ടു
പോകുന്നു, ശിവബാബ പറയുകയാണ്- ഞാന് അഭോക്താവാണ്. എല്ലാം നിങ്ങള് കുട്ടികള്ക്ക്
വേണ്ടിയുള്ളതാണ്. ഭക്തര് പ്രസാദം അര്പ്പിച്ച് പിന്നീട് എല്ലാവര്ക്കും വിതരണം
ചെയ്യുന്നു. ഞാനാണോ കഴിക്കുന്നത്. ബാബ പറയുകയാണ് നിങ്ങള് കുട്ടികളെ പഠിപ്പിച്ച്
പാവനമാക്കാന് വേണ്ടിയാണ് ഞാന് വരുന്നത്. പാവനമായി നിങ്ങള് ഉയര്ന്ന പദവി നേടും.
ഇതാണ് എന്റെ ജോലി. ശിവഭഗവാനുവാച എന്നാണ് പറയുന്നത്. ബ്രഹ്മാ ഭഗവാനുവാച എന്ന്
ഒരിക്കലും പറയില്ല. ബ്രഹ്മാ ഉവാച എന്നും പറയില്ല. ബ്രഹ്മാബാബ മുരളി പറഞ്ഞാലും
ശിവബാബ പറയുന്നതായാണ് മനസ്സിലാക്കേണ്ടത്. ഏതെങ്കിലും കുട്ടികളെ നല്ല
ലക്ഷ്യത്തോടെ അമ്പെയ്ത് വീഴ്ത്തണമെങ്കില് സ്വയം വന്ന് പ്രവേശിക്കുന്നു.
ജ്ഞാനത്തിന്റെ അമ്പെയ്ത്ത് ശക്തിയേറിയതെന്നാണ് പറയപ്പെടുന്നത്. സയന്സിനും
എത്രമാത്രം ശക്തിയാണുള്ളത്. എത്രമാത്രം സ്ഫോടനശക്തിയാണ് ബോംബുകള്ക്കെല്ലാമുള്ളത്.
എത്രമാത്രം ശാന്തമായാണ് നിങ്ങളിരിക്കുന്നത്. സൈലന്സ് സയന്സിനുമേല് വിജയം
കൈവരിക്കുന്നു.
ഈ സൃഷ്ടിയെ പാവനമാക്കുന്നത് നിങ്ങളാണ്. സ്വയം തന്നെ പാവനാമാകുകയാണ് ആദ്യം
ചെയ്യേണ്ടത്. ഡ്രാമയനുസരിച്ച് പാവനമാകുക തന്നെ വേണം, വിനാശവും
പതുങ്ങിയിരിക്കുന്നത് ഇതിന് വേണ്ടി ത്തന്നെയാണ്. ഡ്രാമയെ മനസ്സിലാക്കി വളരെയധികം
സന്തോഷത്തോടെയിരിക്കണം. ഇപ്പോള് നമുക്ക് ശാന്തിധാമത്തിലേക്ക് പോകണം. അത്
നിങ്ങളുടെ വീടാണെന്ന് ബാബ പറയുന്നു. വളരെ സന്തോഷത്തോടെയല്ലേ വീട്ടിലേക്ക്
പോകേണ്ടത്. ഇതില് ദേഹീ-അഭിമാനിയാകാനുള്ള വളരെ പരിശ്രമം നടത്തണം. ബാബ കൂടുതല്
ഊന്നല് നല്കുന്നത് ഈ ഓര്മ്മയുടെ യാത്രയിലാണ്, ഇതിലാണ് പരിശ്രമമുള്ളത്.
നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബാബയെ ഓര്ക്കുന്നതാണോ സഹജം അതോ
ഒരിടത്തിരുന്ന് ഓര്മ്മിക്കുന്നതാണോ സഹജം? എത്രയെത്ര മാലയാണ് ഭക്തി മാര്ഗത്തില്
ജപിക്കുന്നത്, രാമാ-രാമാ എന്ന് ജപിച്ചു കൊണ്ടിരിക്കുന്നു. ഒരു നേട്ടവുമില്ല.
പൂര്ണ്ണമായും സഹജമായ യുക്തിയാണ് ബാബ നിങ്ങള് കുട്ടികള്ക്ക് പറഞ്ഞു
തരുന്നത്-ആഹാരം ഉണ്ടാക്കൂ, എന്തെങ്കിലും ചെയ്യൂ, ബാബയെ ഓര്മ്മിക്കൂ.
ഭക്തിമാര്ഗത്തില് ശ്രീനാഥ ക്ഷേത്രത്തില് പ്രസാദം ഉണ്ടാക്കുന്ന സമയത്ത്, വായ്
മൂടിക്കെട്ടുന്നു. തീര്ത്തും ശബ്ദം കേള്ക്കാന് പാടില്ല. അത് ഭക്തിമാര്ഗമാണ്.
ബാബയെ ഓര്മ്മിക്കുകയാണ് നിങ്ങള് ചെയ്യേണ്ടത്. അവര് അത്രയും പ്രസാദം
അര്പ്പിച്ചാലും അത് ആരും കഴിക്കുന്നില്ല. ക്ഷേത്രത്തിലെ വഴികാട്ടികളുടെ
കുടുംബത്തിലുള്ളവരാണ് അത് കഴിക്കുന്നത്. ശിവബാബയാണ് നമ്മളെ പഠിപ്പിക്കുന്നതെന്ന്
ഇവിടെ നിങ്ങള്ക്കറിയാം. ശിവബാബയാണ് പഠിപ്പിക്കുന്നതെന്ന കാര്യം ഭക്തിയില്
അറിയുന്നില്ല. ശിവപുരാണം ഉണ്ടാക്കിയിരിക്കുന്നു എന്നാല് അതില് ശിവ-പാര്വ്വതിയേയും,
ശിവ-ശങ്കരനേയും എല്ലാം കൂട്ടിക്കുഴച്ചു, അത് പഠിക്കുന്നതുകൊണ്ട്
ഒരുനേട്ടവുമില്ല. അവരവരുടേതായിട്ടുള്ള ശാസ്ത്രം ഓരോരുത്തര്ക്കും പഠിക്കണം.
ഒരൊറ്റ ഗീതയാണ് ഭാരതവാസികളുടേത്. ഒരേയൊരു ബൈബിള് ആണ് ക്രിസ്ത്യാനികളുടേത്. ഗീത
എന്ന് പറയുന്നത് ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ്. ജ്ഞാനമുള്ളത് ഗീതയിലാണ്.
ജ്ഞാനമാണ് പഠിക്കുന്നത്. ജ്ഞാനമാണ് നിങ്ങള്ക്ക് പഠിക്കേണ്ടത്.
യുദ്ധത്തെക്കുറിച്ചുള്ള പുസ്തകങ്ങളിലൊന്നും, നിങ്ങള്ക്ക് ഒരു കാര്യവുമില്ല.
നമ്മള് യോഗബലമുള്ളവരാണ് ശരീരബലത്തിന്റെ കഥകള് നമ്മളെന്തിന് കേള്ക്കണം!
വാസ്തവത്തില് നിങ്ങള്ക്ക് യുദ്ധമൊന്നും തന്നെയില്ല. യോഗബലത്തിലൂടെയാണ് നിങ്ങള്
5 വികാരത്തിന്മേല് വിജയം പ്രാപ്തമാക്കുന്നത്. 5 വികാരങ്ങളോടാണ് നിങ്ങളുടെ യുദ്ധം.
അവിടെ മനുഷ്യന് മനുഷ്യനോടൊപ്പമാണ് യുദ്ധം ചെയ്യുന്നത്. നിങ്ങള് വികാരങ്ങളോടാണ്
യുദ്ധം ചെയ്യുന്നത്. സന്യാസിമാര്ക്ക് ഈ കാര്യം മനസ്സിലാക്കിത്തരാന് സാധിക്കില്ല.
നിങ്ങളെ ഡ്രില്ലുകളൊന്നും പഠിപ്പിക്കുന്നില്ല. ഒരേ ഒരു ഡ്രില്ലാണ്
നിങ്ങള്ക്കുള്ളത്. നിങ്ങളുടേത് യോഗബലമാണ്. ഓര്മ്മയുടെ ബലത്തിലൂടെ 5
വികാരങ്ങള്ക്കുമേല് ജയം പ്രാപിക്കുന്നു. ഈ 5 വികാരങ്ങള് ശത്രുക്കളാണ്. അതില്
ദേഹാഭിമാനമാണ് നമ്പര് വണ്. നിങ്ങള് ആത്മാവല്ലേ എന്നാണ് ബാബ പറയുന്നത്. നിങ്ങള്
ആത്മാക്കള് വരികയും, വന്ന് ഗര്ഭത്തില് പ്രവേശിക്കുകയും ചെയ്യുന്നു. ഞാന് ഈ
ശരീരത്തില് വിരാജിതനാണ്. ഞാന് ഗര്ഭത്തിലേക്ക് പോകുന്നില്ല. സത്യയുഗത്തില്
നിങ്ങള് ഗര്ഭ-കൊട്ടാരത്തിലായിരിക്കും. പിന്നീട് രാവണരാജ്യത്തില്
ഗര്ഭ-ജയിലിലേക്ക് പോകുന്നു. ഞാന് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ദിവ്യ ജന്മം
എന്നാണ് ഇതിനെ പറയുന്നത്. ഡ്രാമയനുസരിച്ച് എനിക്ക് ഇദ്ദേഹത്തില് വരേണ്ടി വരുന്നു.
എന്റേതായിമാറിയതുകൊണ്ട് ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവ് എന്ന് വെക്കുന്നു. എത്ര
നല്ല-നല്ല പേരുകളാണ് ദത്തെടുക്കുമ്പോള് വരുന്നത്. വളരെ നല്ല-നല്ല പേരാണ്
നിങ്ങള്ക്കും നല്കിയത്. സന്ദേശിയിലൂടെ ലഭിച്ച ലിസ്റ്റുണ്ട്. പ്രത്യകിച്ച്
കാര്യമൊന്നുമില്ല. ശരീരത്തിന് പേരിടാറുണ്ടല്ലോ. ഇപ്പോള് ബാബ പറയുകയാണ്, സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. അത്രമാത്രം. നമ്മള് പൂജ്യ
ദേവതയായി പിന്നീട് രാജ്യം ഭരിക്കുമെന്ന് നമുക്കറിയാം. പിന്നീട് ഭക്തി
മാര്ഗ്ഗത്തില് നമ്മുടെ തന്നെ ചിത്രം ഉണ്ടാക്കപ്പെടും. ദേവിമാരുടെ ധാരാളം
ചിത്രങ്ങള് ഉണ്ടാക്കുന്നു. ആത്മാക്കളുടെ പൂജയും നടക്കുന്നുണ്ട്. മണ്ണു
കൊണ്ടുള്ള സാലിഗ്രാമങ്ങളുണ്ടാക്കിയിട്ട് രാത്രി ഉടച്ചു കളയുന്നു. ദേവിമാരെയും
അലങ്കരിച്ച്, പൂജിച്ച് പിന്നീട് സമുദ്രത്തില് താഴ്ത്തുന്നു. ബാബ പറയുകയാണ്
എന്റേയും രൂപം ഉണ്ടാക്കി, കഴിപ്പിക്കുകയും കുടിപ്പിക്കുകയുമെല്ലാം ചെയ്ത്
പിന്നീട് കല്ലിലും-മുള്ളിലുമുണ്ടെന്ന് പറയുന്നു. ഏറ്റവും കൂടുതല്
ദുരവസ്ഥയിലാക്കുന്നത് എന്നെയാണ്. നിങ്ങള് എത്ര ദരിദ്രരായിരിക്കുന്നു. ദരിദ്രരാണ്
പിന്നീട് ഉയര്ന്ന പദവി നേടുന്നത്. സമ്പന്നര് വളരെ വിരളമായാണ് ഈ ജ്ഞാനം
എടുക്കുന്നത്. സമ്പന്നരില് നിന്നും അത്രയും വാങ്ങിയിട്ട് ബാബ എന്തു ചെയ്യാനാണ്!
ഇവിടെ കുട്ടികളുടെ ഓരോരോ തുള്ളി കൊണ്ടാണ് കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നത്.
ഞങ്ങളുടെ ഒരിഷ്ടിക സ്വീകരിക്കൂ എന്ന് പറയുന്നു. പകരം
സ്വര്ണ്ണത്തിന്റേയും-വെള്ളിയുടേയും കൊട്ടാരം ലഭിക്കും എന്ന് മനസ്സിലാക്കുന്നു.
അവിടെ ധാരാളം സ്വര്ണ്ണമുണ്ടാകും. സ്വര്ണ്ണം കൊണ്ടുള്ള ഇഷ്ടിക ഉണ്ടാകും
അപ്പോഴല്ലേ കൊട്ടാരം പണിയാന് സാധിക്കൂ. അതുകൊണ്ട് ബാബ വളരെ സ്നേഹത്തോടെ
പറയുകയാണ്- മധുരമായ-മധുരമായ കുട്ടികളേ, ഇപ്പോള് എന്നെ ഓര്മ്മിക്കൂ, ഇപ്പോള്
നാടകം പൂര്ത്തിയാകുകയാണ്.
ബാബ ദരിദ്രരായ കുട്ടികളെ സമ്പന്നരാക്കുന്നതിനുള്ള യുക്തി പറഞ്ഞു
തരികയാണ്-മധുരമായ കുട്ടികളേ, നിങ്ങളുടെ പക്കല് എന്തെല്ലാമുണ്ടോ ട്രാന്സ്ഫര്
ചെയ്യൂ. ഇവിടെ ഒന്നും അവശേഷിക്കില്ല. ഇവിടെ നിങ്ങള് ട്രാന്സ്ഫര് ചെയ്യുന്നത്
അവിടെ പുതിയ ലോകത്തില് 100 മടങ്ങായി നിങ്ങള്ക്ക് തിരിച്ച് ലഭിക്കുന്നു. ബാബ
ഒന്നും യാചിക്കുകയില്ല. ബാബ ദാതാവാണ്, ഈ യുക്തി പറഞ്ഞു തരികയാണ്.
ഇവിടെയുള്ളതെല്ലാം മണ്ണില് പോകാനുള്ളതാണ്. അല്പം ട്രാന്സ്ഫര് ചെയ്താല് പുതിയ
ലോകത്തില് നിങ്ങള്ക്ക് ലഭിക്കും. ഇത് പഴയ ലോകത്തിന്റെ വിനാശത്തിന്റെ സമയമാണ്. ഈ
കാണുന്നതൊന്നും ഉപകാരപ്പെടുകയില്ല. അതു കൊണ്ട് ബാബ പറയുകയാണ് ഓരോ വീട്ടിലും
യൂണിവേഴ്സിറ്റിയും ഹോസ്പിറ്റലും തുറക്കൂ അതിലൂടെ ആരോഗ്യവും സമ്പത്തും ലഭിക്കും.
ഇതാണ് മുഖ്യമായ കാര്യം. ശരി!
രാത്രി ക്ലാസ്സ് 12-3-69
ഈ സമയം നിങ്ങള് ദരിദ്രരായ സാധാരണ മാതാക്കള് പുരുഷാര്ത്ഥം
ചെയ്ത് ഉയര്ന്ന പദവി നേടുന്നു. മാതാക്കളാണ് യജ്ഞത്തില് സഹായം കൂടുതലും
ചെയ്യുന്നത്, സഹായികളാകുന്ന പുരുഷന്മാര് വളരെ ചുരുക്കം പേരേയുള്ളൂ.
മാതാക്കള്ക്ക് അവകാശിയെന്ന ലഹരി ഉണ്ടായിരിക്കില്ല. അവര് വിത്ത് വിതച്ച്, തന്റെ
ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജ്ഞാനം യഥാര്ത്ഥമാണ്, ബാക്കിയുള്ളത്
ഭക്തിയാണ്. ആത്മീയ അച്ഛനാണ് വന്ന് ജ്ഞാനം നല്കുന്നത്. അച്ഛനെ മനസ്സിലാക്കിയാല്
അച്ഛനില് നിന്നും സമ്പത്ത് തീര്ച്ചയായും നേടണം. നിങ്ങളെ ബാബ പുരുഷാര്ത്ഥം
ചെയ്യിച്ചു കൊണ്ടിരിക്കുന്നു. സമയം പാഴാക്കരുത്. ബാബക്കറിയാം ചിലര് നല്ല
പുരുഷാര്ത്ഥികളാണ് ചിലര് രണ്ടാം തരവും, ചിലര് മൂന്നാം തരവുമാണ്. ബാബയോട്
ചോദിക്കുകയാണെങ്കില്- നിങ്ങള് ഒന്നാമതാണോ, രണ്ടാമതാണോ അതോ മൂന്നാമതാണോ എന്ന്
ബാബ പെട്ടെന്ന് പറയും. ആര്ക്കും ജ്ഞാനം നല്കിയില്ലെങ്കില് മൂന്നാം തരമാണ്.
തെളിവ് നല്കിയില്ലെങ്കില് തീര്ച്ചയായും ബാബ പറയുക തന്നെ ചെയ്യും. ഭഗവാന് വന്ന്
പഠിപ്പിക്കുന്ന ജ്ഞാനം പിന്നീട് ഇല്ലാതാകുന്നു.
ഇത് ആര്ക്കും അറിയില്ല. ഡ്രാമയുടെ പദ്ധതി പ്രകാരം ഇത്
ഭക്തിമാര്ഗമാണ്, ഇതിലൂടെ ആര്ക്കും എന്നെ പ്രാപ്തമാക്കാന് സാധിക്കില്ല.
സത്യയുഗത്തിലേക്ക് ആര്ക്കും പോകാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്
പുരുഷാര്ത്ഥം ചെയ്യുകയാണ്. കല്പം മുന്പ് ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്തുവോ,
അത്രത്തോളം ചെയ്തു കൊണ്ടിരിക്കുന്നു. ആരൊക്കെ മംഗളം ചെയ്യുണ്ട് എന്ന് ബാബക്കും
മനസ്സിലാക്കാന് സാധിക്കും. ദിവസവും ഈ ലക്ഷ്മീ നാരായണന്റെ ചിത്രത്തിന് മുന്പില്
ഇരിക്കൂ എന്ന് ബാബ പറയുന്നു. ബാബാ, അങ്ങയുടെ ശ്രീമതമനുസരിച്ച് നടന്ന് ഞങ്ങള് ഈ
സമ്പത്തെടുക്കും... തനിക്കു സമാനമാക്കി മാറ്റുന്ന സേവനം ചെയ്യാന് താല്പര്യം
ഉണ്ടായിരിക്കണം. സെന്ററിലുള്ളവരോടും ചോദിക്കാറുണ്ട് ഇത്രയും നാള് പഠിച്ചിട്ടും
ആരേയും പഠിപ്പിക്കുവാന് സാധിക്കുന്നില്ലെങ്കില് നിങ്ങളെന്താണ് പഠിച്ചത്?
കുട്ടികളുടെ ഉന്നതി ഉണ്ടാകേണ്ടേ? ബുദ്ധിയില് മുഴുവന് ദിവസവും
സേവനത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടായിരിക്കണം.
നിങ്ങള് വാനപ്രസ്ഥികളാണ്. വാനപ്രസ്ഥികള്ക്കുള്ള
ആശ്രമങ്ങളും ഉണ്ട്. വാനപ്രസ്ഥികളുടെ അടുക്കല് പോകണം, മരിക്കുന്നതിന് മുന്പ്
ലക്ഷ്യം പറഞ്ഞു കൊടുക്കണം. നിങ്ങളുടെ ആത്മാവ് ശബ്ദത്തിനുപരി പോകുന്നതെങ്ങനെയാണ്.
പതീതാത്മാവിന് പോകുവാന് സാധിക്കില്ല. ഭഗവാനുവാച, നിങ്ങള്എന്നെ മാത്രം
ഓര്മ്മിക്കൂ എങ്കില് നിങ്ങള് വാനപ്രസ്ഥത്തിലേക്ക് പോകും.... ബനാറസിലും ഒരുപാടു
സേവനമുണ്ട്. ഒരുപാടു സന്ന്യാസിമാര് കാശീവാസത്തുനു വേണ്ടി അവിടെയാണ്
താമസിക്കുന്നത്. ശിവകാശി ഗംഗാനാഥന് എന്ന് മുഴുവന് ദിവസവും ഉരുവിട്ടുകൊണ്ടിരിക്കും.
നിങ്ങളുടെ ഉള്ളില് സദാ സന്തോഷത്തിന്റെ കൈയ്യടി മുഴങ്ങിക്കൊണ്ടിരിക്കണം.
വിദ്യാര്ത്ഥികളല്ലേ, പഠിക്കുന്നുമുണ്ട്, സേവനവും ചെയ്യുന്നുണ്ട്. ബാബയെ
ഓര്മ്മിക്കണം, സമ്പത്തെടുക്കണം. നമ്മള് ഇപ്പോള് ശിവബാബയുടെ അടുക്കലേക്കു
പോകുകയാണ്. ഇതാണ് മന്മനാഭവ. എന്നാല് ഒരുപാടു പേര്ക്ക് ഓര്മ്മ
നിലനില്ക്കുന്നില്ല. പരദൂഷണം ചെയ്യുന്നു. ഓര്മ്മയാണ് മുഖ്യമായ കാര്യം. ഓര്മ്മ
തന്നെയാണ് സന്തോഷം നല്കുന്നത്. വിശ്വത്തില് ശാന്തി വേണം എന്ന് എല്ലാവരും
ആഗ്രഹിക്കുന്നുണ്ട്. ബാബ പറയുന്നു വിശ്വത്തില് ഇപ്പോള് ശാന്തി
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ.
അതുകൊണ്ടാണ് ലക്ഷ്മീ നാരായണന്റെ ചിത്രത്തില് ബാബ കൂടുതല് മഹത്വം നല്കുന്നത്.
സുഖവും, ശാന്തിയും, പവിത്രതയും, സര്വ്വതും ഉണ്ടായിരുന്ന രാജ്യം
സ്ഥാപിക്കപ്പെടുകയാണെന്ന് അവരോടു പറയൂ. വിശ്വത്തില് ശാന്തി വേണമെന്ന് എല്ലാവരും
പറയുന്നു. ഒരുപാടു പേര്ക്ക് സമ്മാനവും ലഭിക്കുന്നുണ്ട്. ലോകത്തില് ശാന്തി
സ്ഥാപിക്കുന്നത് ഉടമയായിരിക്കുമല്ലോ? ഇവരുടെ ഭരണ സമയത്ത് വിശ്വത്തില്
ശാന്തിയുണ്ടായിരുന്നു. ഒരു ഭാഷ, ഒരു രാജ്യം, ഒരു ധര്മ്മം മാത്രമായിരുന്നു.
മറ്റെല്ലാ ആത്മാക്കളും നിരാകാരീ ലോകത്തിലായിരുന്നു. ഇങ്ങനെ ഒരു ലോകം
സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശാന്തി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. വിദേശികളും
മനസ്സിലാക്കും ഇത് സ്വര്ഗമായിരുന്നു, ഇവരുടെ രാജ്യമായിരുന്നു. വിശ്വത്തില്
ഇപ്പോള് ശാന്തി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കി
തന്നിട്ടുള്ളതാണ,് പ്രഭാതഭേരി നടത്തുമ്പോള് ഈ ലക്ഷ്മീ നാരയണന്റെ ചിത്രം കരുതൂ.
സര്വ്വരുടെയും കാതുകളില് ഈ ശബ്ദം കേള്ക്കണം ഇവരുടെ രാജധാനി
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നരകത്തിന്റെ വിനാശം മുന്പില് നില്ക്കുകയാണ്.
ഡ്രാമയനുസരിച്ച് അല്പം താമസം വരും എന്നുള്ളത് അറിയാം. വലിയ ആളുകള്ക്ക്
ഭാഗ്യമില്ല. എങ്കിലും ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു. ഡ്രാമയനുസരിച്ച്
സേവനം നടക്കുന്നു. ശരി. ഗുഡ് നൈറ്റ്.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മോശമായ
കൂട്ടുകെട്ടില് നിന്നും സ്വയത്തെ വളരെയധികം സംരക്ഷിക്കണം. ഒരിക്കലും പതിതരുമായി
കൂട്ടു കൂടരുത്. സൈലന്സിന്റെ ബലത്തിലൂടെ ഈ സൃഷ്ടിയെ പാവനമാക്കുന്നതിനുള്ള സേവനം
ചെയ്യണം.
2) ഡ്രാമയെ നല്ലരീതിയില്
മനസ്സിലാക്കി ഹര്ഷിതമായിരിക്കണം. തന്റെ സര്വ്വതും പുതിയ ലോകത്തിലേക്ക്
ട്രാന്സ്ഫര് ചെയ്യണം.
വരദാനം :-
ബാബയില്നിന്നും സഫലതയുടെ തിലകം പ്രാപ്തമാക്കുന്ന സദാ ആജ്ഞാകാരികളും,
ഹൃദയസിംഹാസനധാരികളുമായി ഭവിക്കട്ടെ.
ഭാഗ്യവിധാതാവായ ബാബ
ദിവസേന അമൃതവേളയില് തന്റെ ആജ്ഞാകാരി കുട്ടികള്ക്ക് സഫലതയുടെ തിലകം
നല്കുന്നു.ആജ്ഞാകാരികളായ ബ്രാഹ്മണകുട്ടികളുടെ വായില്നിന്നോ ,സങ്കല്പത്തില്
നിന്നോ ഒരിക്കലും പരിശ്രമം,ബുദ്ധിമുട്ട് എന്നീ വാക്കുകള് വരികയില്ല.അവര്
സഹജയോഗികളായി മാറുന്നു.അതിനാല് ഒരിക്കലും നിരാശരാകരുത്,മറിച്ച് സദാ
ഹൃദയസിംഹാസനധാരികളാകുക,ദയാഹൃദയരാകുക.ഒപ്പം അഹംഭാവത്തെയും,സംശയങ്ങളെയും
സമാപ്തമാക്കുക.
സ്ലോഗന് :-
വിശ്വപരിവര്ത്തനത്തിന്റെ ഡേറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട,
സ്വപരിവര്ത്തനത്തിന്റെ സമയം നിശ്ചയിക്കൂ.
അവ്യക്ത
സൂചന-സത്യതയും,സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കി മാറ്റൂ....
പവിത്രതയാകുന്ന
വ്യക്തിത്വത്തിലൂടെ സമ്പന്നരായ റോയല് ആത്മാക്കളെ സത്യതയുടെ ദേവിമാര് എന്നാണ്
പറയാറുള്ളത്. അവരില് ക്രോധവികാരമാകുന്ന അപവിത്രതപോലും ഉണ്ടാകില്ല. ക്രോധത്തിന്റെ
സൂക്ഷ്മരൂപങ്ങളാണ് ഈര്ഷ്യ,ദ്വേഷം എന്നിവ.വെറുപ്പ് ഉള്ളിലുണ്ടെങ്കില് അത്
അഗ്നിപോലെ കത്തിക്കൊണ്ടിരിക്കും. പുറമേക്ക് കറുത്തനിറത്തില് കാണപ്പെടും. അതിനാല്
ഈ കറുത്ത നിറത്തെ സമാപ്തമാക്കി സത്യതയും, ശുദ്ധതയുമുള്ളവരായി മാറൂ.