24.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- വൈജയന്തി മാലയില് വരുന്നതിനു വേണ്ടി നിരന്തരം ബാബയെ ഓര്മ്മിക്കൂ, തന്റെ സമയത്തെ വ്യര്ത്ഥമാക്കരുത്, പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കൂ.

ചോദ്യം :-
ബാബ തന്റെ കുട്ടികളോട് ഏതൊരു കാര്യമാണ് അഭ്യര്ത്ഥിക്കുന്നത്?

ഉത്തരം :-
മധുരമായ കുട്ടികളെ, ബാബ അഭ്യര്ത്ഥിക്കുകയാണ് - നല്ല രീതിയില് പഠിച്ചുകൊണ്ടിരിക്കൂ. അച്ഛന്റെ മാനം കാക്കൂ. അച്ഛന്റെ പേര് മോശമാകുന്ന വിധത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. സത്യമായ അച്ഛന്, സത്യമായ ടീച്ചര്, സത്യമായ ഗുരുവിനെ ഒരിക്കലും നിന്ദിക്കരുത്. പ്രതിജ്ഞ ചെയ്യൂ- ഏതുവരെ പഠിപ്പുണ്ടോ അതുവരെയും തിര്ച്ചയായും പവിത്രമായിരിക്കും.

ഗീതം :-
അങ്ങയെ നേടിക്കഴിഞ്ഞ ഞങ്ങള് ലോകം മുഴുവനും നേടിക്കഴിഞ്ഞു............

ഓംശാന്തി.  
അങ്ങയെ നേടിയ ഞങ്ങള് മുഴുവന് വിശ്വത്തിലെയും രാജ്യ പദവി നേടുന്നു എന്ന് ആരാണ് പറഞ്ഞത്. ഇപ്പോള് നിങ്ങള് വിദ്യാര്ത്ഥികളുമാണ് കുട്ടികളുമാണ്. നിങ്ങള്ക്ക് അറിയാം പരിധിയില്ലാത്ത അച്ഛന് നമ്മള് കുട്ടികളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റാന് വന്നിരിക്കുകയാണ്. ബാബയുടെ മുന്നില് ഇരിക്കുകയും രാജയോഗം പഠിക്കുകയും ചെയ്യുന്നു അര്ത്ഥം നമ്മള് വിശ്വത്തിന്റെ കിരീടധാരി രാജകുമാരീ-കുമാരനായി മാറുന്നതിനാണ് നിങ്ങള് ഇവിടെ വരുന്നതും പഠിക്കുന്നതും. ഈ ഗീതം ഭക്തിമാര്ഗ്ഗത്തിലേതാണ്. കുട്ടികള്ക്ക് ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കും നമ്മള് വിശ്വത്തിലെ മഹാരാജാ-മഹാറാണിയായി മാറുകയാണ്. ബാബ ജ്ഞാനസാഗരനാണ്, സുപ്രീം ആത്മീയ ടീച്ചറാണ് നിങ്ങള് ആത്മാക്കളെ പഠിപ്പിക്കുന്നത്. ആത്മാവിന് ഈ ശരീരമാകുന്ന കര്മ്മേന്ദ്രിയത്തിലൂടെ അറിയാന് സാധിക്കും നമ്മള് ബാബയില് നിന്നും വിശ്വത്തിന്റെ കിരീടധാരി രാജകുമാരി-കുമാരനായി മാറുന്നതിന് വേണ്ടി പാഠശാലയില് ഇരിക്കുകയാണ്. എത്ര ലഹരി ഉണ്ടായിരിക്കണം. തന്റെ ഹൃദയത്തോട് ചോദിക്കൂ- നമ്മള് വിദ്യാര്ത്ഥികളില് ഇത്രയും ലഹരി ഉണ്ടോ? ഇത് പുതിയ കാര്യമൊന്നും അല്ല. നമ്മള് കല്പ്പകല്പ്പം വിശ്വത്തിലെ കിരീടധാരി രാജകുമാരീ രാജകുമാരനായി മാറുന്നതിനു വേണ്ടി ബാബയുടെ അടുത്തേക്ക് വന്നിരിക്കുകയാണ്. ആ ബാബ അച്ഛനുമാണ് ടീച്ചറുമാണ്. ബാബ ചോദിക്കുമ്പോള് എല്ലാവരും പറയുന്നു നമ്മള് സൂര്യവംശിയിലെ കിരീടധാരി രാജകുമാരീ-കുമാരന് അഥവാ ലക്ഷ്മീ നാരായണനായി മാറും. ഹൃദയത്തോട് ചോദിക്കണം നമ്മള് ആ രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നുണ്ടോ? സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കാന് വന്നിരിക്കുന്ന പരിധിയില്ലാത്ത അച്ഛന് നമ്മുടെ അച്ഛനും ടീച്ചറും ഗുരുവുമാണെങ്കില് തീര്ച്ചയായും സമ്പത്തും അത്രയും ഉയര്ന്നതായിരിക്കും. നോക്കണം തനിക്ക് ഇത്രയും സന്തോഷം ഉണ്ടോ, ഇന്നു ഞാന് പഠിക്കുന്നു, നാളെ രാജകുമാരനായി മാറുമെന്ന്, കാരണം ഇത് സംഗമം അല്ലേ. ഇപ്പോള് ഇക്കരയിലാണ്, അക്കരയായ സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനു വേണ്ടി പഠിക്കുന്നു. അവിടെ സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായിട്ടേ പോകൂ. ഞാന് അത്രയും യോഗ്യനായോ എന്ന് അവനവനോട് ചോദിക്കണം. ഒരേയൊരു ഭക്ത നാരദന്റെ കാര്യമല്ല. നമ്മള് എല്ലാവരും ഭക്തരായിരുന്നു, ഇപ്പോള് ബാബ ഭക്തിയില് നിന്നും മോചിപ്പിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് ബാബയുടെ മക്കളായിരിക്കുകയാണ്, ബാബയില് നിന്നും വിശ്വത്തിന്റെ അധികാരീ പദവിയുടെ സമ്പത്ത് നേടാന് വന്നിരിക്കുകയാണ്. ബാബ പറയുന്നു തന്റെ ഗൃഹസ്ഥ വ്യവഹാരത്തിലിരിക്കൂ. വാനപ്രസ്ഥ അവസ്ഥയുള്ളവര്ക്ക് ഗൃഹസ്ഥത്തില് ഇരിക്കേണ്ട ആവശ്യമില്ല. കുമാരീ-കുമാരന്മാരും ഗൃഹസ്ഥത്തില് അല്ല. അവരുടേതും ഇപ്പോള് വിദ്യാര്ത്ഥീജീവിതമാണ്. ബ്രഹ്മചര്യത്തില് തന്നെയാണ് പഠിപ്പ് പഠിക്കുന്നത്. ഇപ്പോള് ഈ പഠിപ്പ് ഏറ്റവും ഉയര്ന്നതാണ്, ഇവിടെ സദാകാലത്തേക്ക് പവിത്രമായി ജീവിക്കണം. അവരാണെങ്കില് ബ്രഹ്മചര്യത്തില് പഠിച്ച് പിന്നെ വികാരത്തില് പോകുന്നു. ഇവിടെ നിങ്ങള് ബ്രഹ്മചര്യത്തിലിരുന്ന് മുഴുവന് പഠിപ്പും പഠിക്കുന്നു. ബാബ പറയുന്നു ഞാന് പവിത്രതയുടെ സാഗരനാണ്, നിങ്ങളെയും അതുപോലെയാക്കി മാറ്റുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് അരക്കല്പ്പം പവിത്രമായിരുന്നു. നമ്മള് ബാബയോട് പ്രതിജ്ഞ ചെയ്തിരുന്നു- ബാബാ, ഞങ്ങള്ക്കെന്തുകൊണ്ട് പാവനമായി പാവനലോകത്തിന്റെ അധികാരിയായി മാറിക്കൂടാ. എത്ര ഉയര്ന്ന അച്ഛനാണ്, സാധാരണ ശരീരത്തിലാണ്, പക്ഷെ ഈ ലഹരി ആത്മാവിന് ഉണ്ടായിരിക്കണമല്ലോ, ബാബ പവിത്രമാക്കാനാണ് വന്നിരിക്കുന്നത്. ബാബ പറയുന്നു നിങ്ങള് ജന്മജന്മാന്തരം വികാരത്തിലേക്ക് പോയി വേശ്യാലയത്തില് പെട്ടുപോയിരിക്കുകയാണ്. നിങ്ങള് സത്യയുഗത്തില് പവിത്രമായിരുന്നു, രാധയും കൃഷ്ണനും പവിത്രമായ രാജകുമാരീ-കുമാരന് ആയിരുന്നില്ലേ. രുദ്രമാലയെ കാണൂ, വിഷ്ണുവിന്റെ മാലയെ നോക്കൂ. രുദ്രമാല തന്നെയാണ് വിഷ്ണുവിന്റെ മാലയായി തീരുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു- വൈജയന്തി മാലയിലെ മുത്തായി മാറുന്നതിനു വേണ്ടി ആദ്യം നിരന്തരം ബാബയെ ഓര്മ്മിക്കൂ, തന്റെ സമയത്തെ വ്യര്ത്ഥമാക്കരുത്. ഈ കക്കകളുടെ പിന്നാലെ പോയി കുരങ്ങനുസമാനമാകരുത്. കുരങ്ങന് കടല കൊറിച്ചുകൊണ്ടിരിക്കും(സമയം വ്യര്ത്ഥമാക്കുന്നു) ഇപ്പോള് ബാബ നിങ്ങള്ക്ക് രത്നങ്ങള് നല്കുകയാണ് പിന്നെ കക്കകള്ക്കു പിറകെ അഥവാ കുരങ്ങനെപ്പോലെ കടലയ്ക്കു പിന്നാലെ പോയിക്കഴിഞ്ഞാല് എന്തായിരിക്കും അവസ്ഥ. രാവണന്റെ തടവില് അകപ്പെടുന്നു. ബാബ വന്ന് രാവണന്റെ അടിമത്വത്തില് നിന്നും രക്ഷപ്പെടുത്തുന്നു. പറയുന്നു ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും ബുദ്ധികൊണ്ട് ത്യാഗം ചെയ്യൂ, സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. ബാബ പറയുന്നു ഞാന് കല്പ്പകല്പ്പം ഭാരതത്തില് തന്നെയാണ് വരുന്നത്. ഭാരതവാസി കുട്ടികളെയാണ് വിശ്വത്തിലെ അധികാരി രാജകുമാരി-കുമാരനാക്കി മാറ്റുന്നത്. എത്ര സഹജമായാണ് പഠിപ്പിക്കുന്നത്, ബാബ ഒരിക്കലും ഇവിടെ 4-8 മണിക്കൂര് ഇരിക്കാന് പറയുന്നില്ല. ഗൃഹസ്ഥത്തില് ഇരുന്നു കൊണ്ടും സ്വയത്തെ ആത്മവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കുകയാണെ ങ്കില് നിങ്ങള് പതിതത്തില് നിന്നും പാവനമായിത്തീരും. വികാരത്തിലേക്ക് പോകുന്നവരെയാണ് പതിതര് എന്നു പറയുന്നത്. ദേവതകള് പാവനാത്മാക്കളായതുകൊണ്ടാണ് അവരെക്കുറിച്ചുള്ള മഹിമ പാടുന്നത്. ബാബ പറയുന്നു ഇവിടെ അല്പ്പകാല ക്ഷണഭംഗുര സുഖമാണ്, സന്യാസിമാര് ഈ സുഖത്തെക്കുറിച്ചാണ് കാക്ക കാഷ്ട സമാന സുഖം എന്നു പറയുന്നത്. പക്ഷേ അവര്ക്ക് ദേവതകളുടെ സുഖത്തെക്കുറിച്ച് അറിയില്ല. പേരു തന്നെ സുഖധാമം എന്നാണ്. ഈ കാര്യങ്ങളെക്കുറിച്ച് ലോകത്തിലുള്ളവര്ക്ക് അറിയില്ല. ബാബ തന്നെയാണ് കല്പ്പകല്പ്പം വന്ന് മനസ്സിലാക്കിത്തരുന്നത്, ദേഹീ അഭിമാനിയാക്കിയാക്കി മാറ്റുന്നത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് ആത്മാവാണ്, ഈ ദേഹമല്ല. ദേഹത്തിന്റെ അധികാരിയാണ് നിങ്ങള്, ദേഹം നിങ്ങളുടെ അധികാരിയല്ല. 84 ജന്മം എടുത്ത് നിങ്ങള് ഇപ്പോള് തമോപ്രധാനമായിരിക്കുക യാണ്. നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പതിതമാണ്. ദേഹാഭിമാനിയായി മാറിയതിലൂടെ നിങ്ങളില് നിന്നും പാപം സംഭവിച്ചു, ഇപ്പോള് നിങ്ങള്ക്ക് ദേഹീഅഭിമാനിയായി മാറണം. എന്നോടൊപ്പം തിരികെ വീട്ടിലേക്ക് പോകണം. ആത്മാവിനേയും ശരീരത്തേയും ശുദ്ധമാക്കുന്നതിനു വേണ്ടിയാണ് ബാബ മന്മനാഭവ എന്നു പറയുന്നത്. ബാബ നിങ്ങളെ അരക്കല്പ്പം രാവണനില് നിന്നും സ്വതന്ത്രരാക്കിയിരുന്നു ഇപ്പോള് വീണ്ടും സ്വതന്ത്രരാക്കുകയാണ്. അരക്കല്പ്പം നിങ്ങള് സ്വതന്ത്രരായി രാജ്യം ഭരിക്കുന്നു. അവിടെ പഞ്ചവികാരങ്ങളുടെ പേരുപോലും ഇല്ല. ഇപ്പോള് ശ്രീമത്തനുസരിച്ച് ശ്രേഷ്ഠമായിത്തീരണം. അവനവനോട് ചോദിക്കൂ എന്നില് എത്രത്തോളം വികാരങ്ങള് ഉണ്ട് ? ബാബ പറയുന്നു ഒന്ന് എന്നെ മാത്രം ഓര്മ്മിക്കൂ മറ്റൊന്ന് ആരുമായും അടിപിടിക്കോ കലഹത്തിനോ പോകരുത്. ഇല്ലെങ്കില് നിങ്ങള്എങ്ങിനെ പവിത്രമാകും. നിങ്ങള് ഇവിടേക്ക് വന്നിരിക്കുന്നതു തന്നെ പുരുഷാര്ത്ഥം ചെയ്ത് മാലയില് കോര്ക്കപ്പെ ടാനാണ്. തോറ്റുപോയാല് മാലയില് കോര്ക്കപ്പെടാന് സാധിക്കില്ല. കല്പ്പകല്പ്പത്തിലെ ചക്രവര്ത്തീ പദവി നഷ്ടപ്പെടുന്നു. പിന്നീട് അന്തിമത്തില് വളരെയധികം പശ്ചാത്തപിക്കേണ്ടതായി വരും. ഭൗതികമായ പഠിപ്പിലും രജിസ്റ്റര് വയ്ക്കാറുണ്ട്. ലക്ഷണവും നോക്കാറുണ്ട്. ഇതും പഠിപ്പാണ്, അതിരാവിലെ എഴുന്നേറ്റ് നിങ്ങള് സ്വയം പഠിക്കൂ. പകല് സമയത്ത് കര്മ്മം ചെയ്യണം. സമയം ലഭിക്കുന്നില്ലെങ്കില് മനുഷ്യര് അതിരാവിലെ എഴുന്നേറ്റും ഭക്തി ചെയ്യുന്നുണ്ട്. ഇതാണെങ്കില് ജ്ഞാനമാര്ഗ്ഗമാണ്. ഭക്തിയിലും പൂജ ചെയ്തുകൊണ്ടിരിക്കുമ്പോള് ബുദ്ധി മറ്റേതെങ്കിലും ദേഹധാരിയിലേക്ക് പോകുന്നു. ഇവിടെയും നിങ്ങള് ബാബയെ ഓര്മ്മിക്കുമ്പോള് ജോലിയെക്കുറിച്ചെല്ലാം ഓര്മ്മ വരുന്നു. എത്രത്തോളം ബാബയുടെ ഓര്മ്മയില് ഇരിക്കുന്നുവോ അത്രത്തോളം പാപം നശിക്കും.

നിങ്ങള് കുട്ടികള് എപ്പോഴാണോ പുരുഷാര്ത്ഥം ചെയ്ത് തീര്ത്തും പവിത്രമാകുന്നത് അപ്പോഴാണ് മാല ഉണ്ടാവുക. പൂര്ണ്ണ രീതിയില് പുരുഷാര്ത്ഥം ചെയ്തില്ലെങ്കില് പ്രജയിലേക്ക് പോകും. നല്ല രീതിയില് യോഗം ചെയ്താല്, പഠിച്ചാല്, തന്റെ എല്ലാ സാമഗ്രികളും ഭാവിയിലേക്ക് വേണ്ടി ട്രാന്സ്ഫര് ചെയ്യുകയാണെങ്കില് റിട്ടേണ് ആയി എല്ലാം പുതിയത് ഭാവിയില് ലഭിക്കും. ഈശ്വരാര്ത്ഥം നല്കുന്നു എങ്കില് അടുത്ത ജന്മത്തില് അതിന്റെ റിട്ടേണ് ആയി ലഭിക്കുമല്ലോ. ബാബ പറയുന്നു ഞാനിപ്പോള് നേരിട്ട് നിങ്ങളുടെ മുന്നിലേക്ക് വരുന്നു. ഇപ്പോള് നിങ്ങള് എന്തെല്ലാമാണോ ചെയ്യുന്നത് എല്ലാം അവനവനുവേണ്ടിയാണ്. മനുഷ്യര് പരോക്ഷമായി ദാന-പുണ്യങ്ങള് ചെയ്യുന്നു. ഈ സമയം നിങ്ങള് ബാബയെ വളരെയധികം സഹായിക്കുന്നു. നിങ്ങള്ക്കറിയാം നമ്മുടെ കയ്യിലുള്ള പൈസ എല്ലാം തന്നെ നശിച്ചു പോകും. ഇതിനേക്കാളും നല്ലത് എന്തുകൊണ്ട് ബാബയുടെ സേവനത്തിന് ഉപയോഗിച്ചു കൂടാ. എങ്ങനെയാണ് ബാബ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുന്നത് എന്നു നോക്കൂ. സൈനികരോ ആയുധങ്ങളോ ഒന്നും തന്നെയില്ല. എല്ലാം ഗുപ്തമാണ്. കന്യകമാരെ വിവാഹം കഴിപ്പിച്ചു കൊടുക്കുമ്പോള് ചിലര് സ്ത്രീധനം ഗുപ്തമായി നല്കുന്നു. പെട്ടി അടച്ച് ചാവി കയ്യില് നല്കുന്നു. ചിലര് വളരെയധികം ഷോ ചെയ്യുന്നവരുമുണ്ട്, ചിലര് ഗുപ്തമായി നല്കുന്നു. ബാബയും പറയുന്നു നിങ്ങള് പ്രിയതമകളാണ്, ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുവാന് വന്നിരിക്കുകയാണ്. നിങ്ങള് ബാബയെ ഗുപ്തമായി സഹായിക്കുന്നു. നിങ്ങള്ക്കറിയാം ഇവിടെ പുറമേ ഷോ ചെയ്യേണ്ട ആവശ്യമില്ല. ഇത് വികാരിയും പതിതവുമായ ലോകമാണ്. സൃഷ്ടിയുടെ വൃദ്ധിയും ഉണ്ടാകണം. ആത്മാക്കള്ക്ക് മുകളില് നിന്നും താഴേക്ക് ഇറങ്ങിവരേണ്ടതായുണ്ട്. ഇനിയും കൂടുതല് ജന്മങ്ങള് എടുക്കും. ഈ കണക്കിന് പോവുകയാണെങ്കില് അവസാനം ധാന്യങ്ങള് പോലും ലഭിക്കില്ല. ഇവിടെ എല്ലാവര്ക്കും ആസുരീയ ബുദ്ധിയാണ്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഈശ്വരീയ ബുദ്ധി ലഭിച്ചിട്ടുണ്ട്. ഭഗവാന് നമ്മെ പഠിപ്പിക്കുന്നു എങ്കില് അവരെ എത്രത്തോളം ബഹുമാനിക്കണം. എത്രമാത്രം പഠിക്കണം. പല കുട്ടികള്ക്കും പഠിക്കാനുള്ള താത്പര്യമേ ഇല്ല. നിങ്ങള് കുട്ടികള്ക്ക് ഇയൊരു കാര്യം ബുദ്ധിയില് ഉണ്ടായിരിക്കണം നമ്മള് ബാബയിലൂടെ വിശ്വത്തിലെ രാജകുമാരീ- കുമാരനായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് ബാബ പറയുന്നു എന്റെ ശ്രീമതം പാലിക്കൂ, ബാബയെ ഓര്മ്മിക്കൂ. പക്ഷെ കുട്ടികള് പറയാറുണ്ട് ഞങ്ങള് ഇടക്കിടെ മറന്നു പോകുന്നു. ഞങ്ങള്ക്ക് പാഠങ്ങള് മറക്കുന്നു എന്ന് വിദ്യാര്ത്ഥികള് പറഞ്ഞാല്, ടീച്ചര്ക്ക് എന്തു ചെയ്യാന് സാധിക്കും. ഓര്മ്മിച്ചില്ല എങ്കില് വികര്മ്മം നശിക്കില്ല. എല്ലാവരും പാസ്സാകുന്നതിനു വേണ്ടി ടീച്ചര്ക്ക് കൃപ അഥവാ ആശീര്വാദം കാണിക്കുവാന് സാധിക്കുമോ? ഇവിടെ ആശീര്വാദത്തി ന്റേയോ കൃപയുടേയോ കാര്യമില്ല. എല്ലാവരും പാസ്സാകുന്നതിനു വേണ്ടി ടീച്ചര്ക്ക് കൃപ അഥവാ ആശീര്വാദം കാണിക്കുവാന് കഴിയുമോ? ഇവിടെ ആശീര്വാദത്തിന്റേ കൃപയുടേയോ കാര്യമില്ല. ബാബ പഠിക്കാനാണ് പറയുന്നത്. ജോലികള് ചെയ്യൂ പക്ഷെ തീര്ച്ചയായും പഠിക്കണം. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറൂ, മറ്റുള്ളവര്ക്ക് വഴി പറഞ്ഞുകൊടുക്കൂ. അവനവന്റെ ഹൃദയത്തോട് ചോദിക്കണം ഞാന് എത്രത്തോളം ബാബയുടെ സേവനം ചെയ്യുന്നുണ്ട്. എത്ര പേരെ തനിക്ക് സമാനമാക്കി മാറ്റുണ്ട്? ത്രിമൂര്ത്തിയുടെ ചിത്രം തൊട്ടു മുന്നില് തന്നെയുണ്ട്. ഇതാണ് ശിവബാബ, ഇതു ബ്രഹ്മാവിന്റെ ചിത്രമാണ്. ഈ പഠിപ്പിലൂടെ വിഷ്ണുവിന് സമാനമായി മാറുന്നു. പിന്നീട് 84 ജന്മങ്ങള്ക്കു ശേഷം വീണ്ടും ഇവരെപ്പോലെയാകുന്നു. ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ച് നിങ്ങള് ബ്രാഹ്മണരെയാണ് ഇങ്ങനെയാക്കി മാറ്റുന്നത്. നിങ്ങള് ബ്രാഹ്മണരായിരിക്കയാണ്. തന്റെ ഹൃദയത്തോട് ചോദിക്കണം നമ്മള് എത്രത്തോളം പവിത്രമായിട്ടുണ്ട്, ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നുണ്ട്? തന്റെ പഴയ ദേഹത്തെ മറന്നോ? ഈ ശരീരം പഴയ ചെരുപ്പിന് സമാനമാണ്. ആത്മാവ് പവിത്രമാവുകയാണെങ്കില് ഫസ്റ്റ്ക്ലാസ്സായ ചെരുപ്പും (ശരീരം) ലഭിക്കും. ഈ പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രം അണിയുന്നു, ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇന്ന് പഴയ ചെരുപ്പിലാണ്, നാളെ ദേവതയായി മാറുന്നു. ബാബയിലൂടെ ഭാവിയിലെ അരക്കല്പ്പത്തേക്കു വേണ്ടി വിശ്വത്തിലെ കിരീടധാരിയായി തീരുന്നു. നമ്മുടെ രാജധാനിയെ ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. അതിനാല് ബാബയുടെ ശ്രീമതം അനുസരിച്ച് മുന്നേറണം. അവനവനോട് ചോദിക്കൂ ഞാന് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട്. സ്വദര്ശന ചക്രധാരിയായി മാറുന്നുണ്ടോ. ആര് ചെയ്യുന്നുവോ അവര് നേടുന്നു. ബാബ പഠിപ്പിക്കുന്നു. മുരളി എല്ലാവര്ക്കും ലഭിക്കുന്നുണ്ട്. ശരി, ഇനി ലഭിച്ചില്ലെങ്കില്പോലും ഏഴ് ദിവസത്തെ കോഴ്സ് ലഭിച്ചല്ലോ അര്ത്ഥം ബുദ്ധിയിലേക്ക് ജ്ഞാനം വന്നു കഴിഞ്ഞു. ആരംഭത്തില് ഭട്ഠി ഉണ്ടായിരുന്ന സമയത്ത് ചിലര് പാകമായിരുന്നു, ചിലര് അപക്വമായി പുറത്തേക്ക് പോയി, കാരണം മായയുടെ കൊടുങ്കാറ്റും വരുമല്ലോ. 6-8 മാസം പവിത്രമായിരുന്ന് പിന്നീട് ദേഹാഭിമാനത്തിലേക്ക് വന്ന് തന്റെ തന്നെ ഘാതകനാകുന്നു. മായ വളരെ മോശതരമാണ്. അരക്കല്പ്പം മായയോട് തോറ്റു. ഇപ്പോഴും തോറ്റു പോവുകയാണെങ്കില് തന്റെ പദവി നഷ്ടപ്പെടുത്തുന്നു. പദവിയും നമ്പര് പ്രകാരമാണ്. ചിലര് രാജാ-റാണിമാരാകുന്നു, ചിലര് മന്ത്രിമാര്, ചിലര് പ്രജകള്, ചിലര്ക്ക് വജ്രവൈഢൂര്യങ്ങളുടെ കൊട്ടാരം ലഭിക്കുന്നു. പ്രജകളിലും ചിലര് വളരെ ധനവാന്മാരാകുന്നു, വജ്രവൈഢൂര്യങ്ങളുടെ കൊട്ടാരം ഉണ്ടായിരിക്കും, ഇവിടെയും നോക്കൂ പ്രജകളില് നിന്നും കടം വാങ്ങുന്നുണ്ടല്ലോ. അപ്പോള് ഇവിടെ പ്രജകളാണോ അതോ രാജാവാണോ ധനവാന്മാര്? ഇത് അന്ധന്മാരുടെ നഗരമാണ്.......ഇത് ഇപ്പോഴത്തെ കാര്യമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് നിശ്ചയം ഉണ്ടായിരിക്കണം നമ്മള് വിശ്വത്തിലെ കിരീടധാരി രാജകുമാരനാകുന്നതിനു വേണ്ടി പഠിക്കുകയാണ്. വിദ്യാര്ത്ഥികള് പഠിക്കുമ്പോള് ഞാന് എഞ്ചിനീയര് അഥവാ വക്കീല് ആകാന് പോവുകയാണെന്ന കാര്യം മറക്കുമോ? പലരും മുന്നോട്ടു പോകവേ മായയുടെ കൊടുങ്കാറ്റില് പെട്ടുപോകുന്നതിലൂടെ പഠിപ്പ് തന്നെ ഉപേക്ഷിക്കുന്നു.

ബാബ തന്റെ കുട്ടികളോട് ഒരു കാര്യത്തില് അഭ്യര്ത്ഥിക്കുകയാണ് - മധുരമായ കുട്ടികളെ, നല്ല രീതിയില് പഠിക്കൂ എന്നാല് നല്ല പദവി ലഭിക്കും അച്ഛന്റെ മാനം കാക്കൂ. നിങ്ങള് അങ്ങനെയുള്ള മോശപ്രവൃത്തികള് ചെയ്യുകയാണെങ്കില് അച്ഛന്റെ പേര് മോശമാകും. സത്യമായ അച്ഛന്, ടീച്ചര്, ഗുരുവിനെ നിന്ദിക്കുകയാണെങ്കില് ഉയര്ന്ന പദവി ലഭിക്കില്ല. ഈ സമയം നിങ്ങള് വജ്രസമാനമാവുകയാണെങ്കില് എന്തിന് കക്കകളുടെ പിന്നാലെ പോകണം. ബ്രഹ്മാബാബയ്ക്ക് സാക്ഷാത്കാരം ലഭിച്ച ഉടനെ കക്കകളെ (വിനാശി ധനം) ഉപേക്ഷിച്ചു. 21 ജന്മത്തേയ്ക്കു വേണ്ടി ചക്രവവത്തീപദവി ലഭിക്കുന്നുവെങ്കില് പിന്നീട് ഇതെല്ലാം എന്തുചെയ്യാനാണ്? എല്ലാം ശിവബാബയ്ക്ക് നല്കി. ഞാന് വിശ്വത്തിന്റെ ചക്രവവത്തീ പദവി നേടുന്നു എന്ന ലഹരി ഉണ്ടായിരുന്നു. അതിന് മുന്പ് വിനാശവും സംഭവിക്കുമെന്ന് അറിയാം. ഇപ്പോള് പഠിച്ചില്ലെങ്കില് ഒരുപാട് വൈകിപ്പോകും, പശ്ചാത്തപിക്കേണ്ടതായി വരും. കുട്ടികള്ക്ക് എല്ലാറ്റിന്റേയും സാക്ഷാത്കാരം ലഭിക്കും. അല്ലയോ പതിതപാവനാ എന്നു പറഞ്ഞ് നിങ്ങള് വിളിച്ചു. ഇപ്പോള് നിങ്ങള്ക്കു വേണ്ടി ഈ പതിത ലോകത്തിലേക്ക് ഞാന് വന്നിരിക്കുകയാണ്. നിങ്ങളോടു പറയുന്നു പാവനമായിത്തീരൂ എന്ന്. നിങ്ങള് വീണ്ടും ഇടക്കിടെ അഴുക്കിലേക്ക് തന്നെ വീണു പോകുന്നു. ഞാന് കാലന്റെയും കാലനാണ്. എല്ലാവരേയും തിരികെ കൊണ്ടു പോകും. സ്വര്ഗ്ഗത്തിലേക്ക് പോകാനുള്ള വഴിയാണ് ബാബ പറഞ്ഞുതരുന്നത്. സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്ന ജ്ഞാനവും നല്കുന്നു. ഇത് പരിധിയില്ലാത്ത ജ്ഞാനമാണ്. ആരെല്ലാമാണോ കല്പ്പം മുമ്പ് പഠിച്ചിട്ടുള്ളത് അവരേ പഠിക്കൂ, ഇതിന്റേയും സാക്ഷാത്കാരം ഉണ്ടാകുന്നു. പരിധിയില്ലാത്ത അച്ഛനാണ് വന്നിരിക്കുന്നത് എന്ന നിശ്ചയം ഉണ്ടായാല്, ഏതൊരു ഭഗവാനെ മിലനം ചെയ്യാനാണോ ഇത്രയും നാള് ഭക്തിചെയ്തത് ആ ഭഗവാനാണ് ഇവിടെ വന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായാല്, ആ അച്ഛനുമായി കൂടിക്കാഴ്ച്ച നടത്താതിരിക്കാന് സാധിക്കില്ല. അഥവാ പക്കാ നിശയം ഉണ്ടെങ്കില് എത്ര സന്തോഷത്തോടെ ഉല്ലാസത്തോടെയായിരിക്കും ഓടി കാണാന് വരിക. ഇതില് ചതിയുടെ കാര്യമില്ല. ധാരാളം കുട്ടികള് പവിത്രമായി ജീവിക്കാതെ, പഠിക്കാതെ ബാബയുടെ അടുത്തേക്ക് വരുന്നുണ്ട്. വെറുതെ ചുറ്റിക്കറങ്ങാന് പോകുന്നതുപോലെ വരുന്നവരും ഉണ്ട്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് -നിങ്ങള് കുട്ടികള്ക്ക് ഗുപ്തമായ രീതിയില് തന്റെ രാജധാനി സ്ഥാപിക്കണം. പവിത്രമാവുകയാണെങ്കില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരുന്നു. ബാബ തന്നെയാണ് ഈ രാജയോഗം പഠിപ്പിക്കുന്നത്. ബാക്കി മറ്റുള്ളവരെല്ലാം ഹഠയോഗികളാണ്. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. നമ്മള് പരിധിയില്ലാത്ത അച്ഛനില് നിന്നും വിശ്വത്തിന്റെ കിരീടധാരി രാജകുമാരനായി മാറുന്നതിനായി വന്നിരിക്കുകയാണ് എന്ന ലഹരി ഉണ്ടെങ്കില് ശ്രീമത്ത് അനുസരിച്ച് മുന്നേറണം. പക്ഷെ മായ നിങ്ങളുടെ ബുദ്ധിയുടെ യോഗത്തെ മുറിക്കുന്നു. ബാബ ശക്തിശാലിയാണ് അതുപോലെ മായയും ശക്തിശാലിയാണ്. അരക്കല്പ്പം രാമരാജ്യമുണ്ടെങ്കില് അരക്കല്പ്പം രാവണന്റെയും രാജ്യമുണ്ട്. ഇതും ആര്ക്കും അറിയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികകള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ഈ ലഹരി ഉണ്ടായിരിക്കണം നാം ഇന്ന് പഠിക്കുകയാണ്, നാളെ കിരീടധാരി രാജകുമാരീ - കുമാരനാകും. ഞാന് ആ രീതിയിലുള്ള പുരുഷാര്ത്ഥം ചെയ്യുന്നുണ്ടോ എന്ന് തന്റെ ഹൃദയത്തോട് ചോദിക്കണം. ബാബയോട് അത്രയും ബഹുമാനമുണ്ടോ, പഠിപ്പിനോട് താല്പ്പര്യമുണ്ടോ?

2) ബാബയുടെ കര്ത്തവ്യത്തില് ഗുപ്ത സഹയോഗികള് ആയിത്തീരണം. ഭാവിയിലേക്കു വേണ്ടി തന്റെ എല്ലാ സാമഗ്രികളും ട്രാന്സ്ഫര് ചെയ്യണം. കക്കകള്ക്കു പിറകേ പോയി തന്റെ സമയം നഷ്ടപ്പെടുത്താതെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റാനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
മനസ്സിനേയും ബുദ്ധിയേയും മന്മത്തില് നിന്നും മുക്തമാക്കി സൂക്ഷ്മ വതനത്തിന്റെ അനുഭവം ചെയ്യുന്ന ഡബിള് ലൈറ്റായി ഭവിക്കൂ

കേവലം സങ്കല്പശക്തി അര്ത്ഥം മനസ്സിനെയും ബുദ്ധിയേയും സദാ മന്മത്തില് നിന്ന് മുക്തമാക്കി വയ്ക്കൂ അപ്പോള് ഇവിടെ കഴിഞ്ഞുകൊണ്ടും വതനത്തിലെ എല്ലാ ദൃശ്യങ്ങളും ഇത്രയും സ്പഷ്ടമായി അനുഭവം ചെയ്യും ഏതുപോലെയാണോ ഈ ലോകത്തിലെ ഏതൊരു ദൃശ്യവും സ്പഷ്ടമായി കാണുന്നത്. ഈ അനുഭൂതിക്ക് വേണ്ടി ഒരു ഭാരവും തന്നില് വയ്ക്കരുത്, എല്ലാ ഭാരങ്ങളും ബാബയ്ക്ക് നല്കി ഡബിള് ലൈറ്റാകൂ. മനോ-ബുദ്ധിയാല് സദാ ശുദ്ധ സങ്കല്പങ്ങളുടെ ഭോജനം കഴിക്കൂ. ഒരിക്കലും വ്യര്ത്ഥ സങ്കല്പങ്ങളുടെ അശുദ്ധ ഭോജനം കഴിക്കരുത് എങ്കില് ഭാരത്തില് നിന്ന് ഭാരരഹിതമായി ഉയര്ന്ന സ്ഥിതിയുടെ അനുഭവം ചെയ്യാന് സാധിക്കും.

സ്ലോഗന് :-
വ്യര്ത്ഥത്തിന് ഫുള് സ്റ്റോപ്പിട്ട് ശുഭ ഭാവനയുടെ സ്റ്റോക്ക് ഫുള്ളാക്കൂ.

അവ്യക്ത സൂചന - കമ്പൈന്ഡ് രൂപ സ്മൃതിയിലൂടെ സദാ വിജയിയാകൂ

അഥവാ പോകെ പോകെ അസഫലതയുടെ അല്ലെങ്കില് ബുദ്ധിമുട്ടിന്റെ അനുവം ഉണ്ടാകുന്നുണ്ടെങ്കില് അതിന്റെ കാരണമാണ് കേവല സേവാധാരിയാകുന്നത്. ഈശ്വരീയ സേവാധാരിയാകുന്നില്ല. ഈശ്വരനെ സേവനത്തില് നിന്ന് വേര്പെടുത്തരുത്. പേര് തന്നെ ഈശ്വരീയ സേവാധാരി എന്നാണ്, എങ്കില് കമ്പൈന്ഡായതിനെ എന്തിനാണ് വേര്പെടുത്തുന്നത്. സദാ തന്റെ ഈ നാമം ഓര്മ്മ വയ്ക്കുകയാണെങ്കില് സേവനത്തില് സ്വതവേ തന്നെ ഈശ്വരീയ ഇന്ദ്രജാലം നിറയും.