24.05.26    Avyakt Bapdada     Malayalam Murli    28.02.2010     Om Shanti     Madhuban


ദേഹബോധത്തിന്റെ ഞാൻ ഞാൻ എന്നതിന്റെ ഹോളി കത്തിച്ച് കേട്ടകെട്ടിന്റെ നിറത്തിന്റെ ഹോളി ആഘോഷിക്കൂ.


ഇന്ന് ഹോളിയസ്റ്റായ ബാബ തന്റെ ഹോളി കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കാൻ വന്നിരിക്കുകയാണ്. നാനാഭാഗത്തെയും കുട്ടികൾ ദൂരെ നിന്നും സ്നേഹത്തോടെയാണ് ഹൃദയത്തിലേക്ക് ലയിക്കുന്നു. ബാപ്ദാദ നാനാഭാഗത്തുമുള്ള കുട്ടികളുടെ നെറ്റിയിൽ ഭാഗ്യ നക്ഷത്രം തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണുന്നു.മുഴുവൻ കല്പത്തിലും മറ്റാർക്കും ഇത്രയും വലിയ ഭാഗ്യമില്ല. ഈ സംഗമയുഗത്തിലെ പ്രാപ്തിയുടെ അടിസ്ഥാനത്തിൽ, കുട്ടികളായ നിങ്ങൾ മാത്രമാണ് വളരെ ശ്രേഷ്ഠവും പവിത്രവുമായിത്തീരുന്നത്, ഭാവിയിൽ നിങ്ങൾ ഇരട്ടി പവിത്രമാകുന്നു. ആത്മാവും പവിത്രമാണ്, ശരീരവും പവിത്രമാണ്. ചക്രത്തിലുടനീളം കറങ്ങി നോക്കൂ, ഒരു ധർമ്മാത്മാവ് പോലും ഡബിൾ പവിത്രമാകുന്നില്ല.കുട്ടികളായ നിങ്ങൾ ഡബിൾ പവിത്രമായി മാറുന്നു, ഡബിൾ പവിത്രതയുടെ പ്രതീകമായ ഡബിൾകിരീടധാരിയാകുന്നു.

ഇന്ന് എല്ലാവരും ഹോളി ആഘോഷിക്കുന്നു, എന്നാൽ നിങ്ങൾ ഈ സമയത്ത് ഡബിൾ ഹോളി അതായത് പവിത്രമാകുന്നു,അതിന്റെ ഓർമ്മചിഹ്നമായ ഉത്സവത്തിന്റെ രൂപത്തിലാണ് ഹോളി ആഘോഷിക്കുന്നത്. നിങ്ങളുടെ ഓരോ ചുവടിന്റെയും,ജീവിതത്തിന്റെ മഹത്വം ഉത്സവത്തിന്റെ രൂപത്തിൽ ആഘോഷിക്കുന്നു. നിങ്ങൾ ഈ സംഗമത്തിൽ എല്ലാ ദിവസവും, ഓരോ ചുവടും, ഉന്മേഷവും ഉത്സാഹത്തോടെയുമാണ് ജീവിക്കുന്നത്, അതിനാൽ നിങ്ങളുടെ ഉന്മേഷവും ഉത്സാഹത്തിന്റെയും ഓർമ്മചിഹ്നമാണ് ഈ ഉത്സവത്തിന്റെ രൂപത്തിൽ ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് ഇത്ര ഉന്മേഷവും ഉത്സാഹവും ഉണ്ടാകുന്നത്? കാരണം നിങ്ങൾ പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ നിറത്തിന്റെ ഹോളിയാണ് ആഘോഷിക്കുന്നത്. അതിനാൽ, നിങ്ങളുടെ ഓരോ ചുവടും ഉത്സവമായി ആഘോഷിക്കപ്പെടുന്നു. ഇപ്പോൾ, ഹോളിയിൽ, നിങ്ങൾ ആദ്യം കത്തിക്കുകയും പിന്നീട് ആഘോഷിക്കുകയും ചെയ്യുന്നു. നിങ്ങളും, സംഗമത്തിൽ, നിങ്ങളുടെ പഴയ സംസ്കാരങ്ങളും സ്വഭാവവും യോഗത്തിന്റെ അഗ്നിയിൽ കത്തിക്കുന്നു, കാരണം പഴയ സംസ്കാരങ്ങൾ കത്തിക്കാതെ, പരമാത്മാവിന്റെ കൂട്ട്കെട്ടിന്റ നിറം പിടിക്കുകയില്ല,പരമാത്മാവുമായുള്ള മിലനം നടക്കുകയില്ല. അതിനാൽ, നിങ്ങൾ യോഗഅഗ്നിയിൽ സംസ്കാരങ്ങൾ കത്തിച്ചു, പിന്നീട് പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ നിറത്തിന്റെ നിറം പിടിപ്പിച്ചു. അതിനാൽ, ഇക്കാലത്ത് കത്തിക്കുകയും നിറങ്ങൾ പിടിപ്പിക്കുകയും ചെയ്യുന്നു, പക്ഷേ നിങ്ങളുടെ ആത്മീയ രൂപത്തിന് സ്ഥൂല രൂപം നൽകി. അവർ സ്ഥൂലമായ അഗ്നി കത്തിക്കുകയും സ്ഥൂലമായ നിറങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്നു, കാരണം ഇപ്പോൾ ശരീരബോധത്തിന്റെ വൃത്തിയാണ്. നിങ്ങൾ ഹോളി ആയിത്തീരുകയും അവർ ഹോളി ആഘോഷിക്കുകയും ചെയ്യുന്നു. മുഴുവൻ ചക്രത്തിലും, മറ്റാരും ആത്മീയ ഹോളി ആഘോഷിക്കുന്നതിലൂടെ ഡബിൾ ഹോളി ആയിട്ടില്ല. അതിനാൽ, നിങ്ങളെല്ലാവരും, ആരെല്ലാം എവിടെ നിന്ന് വന്നാലും, പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ ഹോളിയിലാണ് വന്നിരിക്കുന്നത്.പരമാത്മ കൂട്ട്കെട്ടിന്റെ ഹോളി ആഘോഷിക്കാൻ എത്തിയിരിക്കുന്നു. ഹോളിയെക്കുറിച്ച് നിങ്ങൾ പറയുന്നത്, സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെല്ലാം അത് സമാപ്തമായി (ഹോ ലി ) എന്നാണ്. അതിനാൽ, ഡ്രാമയനുസരിച്ച്, കഴിഞ്ഞുപോയതിനെ പറയുന്നതാണ് സമാപ്തമായി (ഹോ ലി ) എന്ന്. കഴിഞ്ഞുപോയതെല്ലാം കഴിഞ്ഞു. വ്യർത്ഥമായ ഒരു കാര്യങ്ങളും മനസ്സിലേക്ക് കൊണ്ടുവരുന്നില്ല, സമാപ്തമായി, നിങ്ങൾ അത്തരം ഹോളി ആഘോഷിച്ച് കൊണ്ടിരിക്കൂകയല്ലേ, നിങ്ങളെല്ലാവരും ഹോളി അതായത് പവിത്രമാകാനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്ത്, പവിത്രതയെ ധാരണ ചെയ്തിട്ടുണ്ട്, അപ്പോഴാണ് ഭാവിയിൽ ഡബിൾ പവിത്രതയുടെ പ്രതീകമായ ഡബിൾ കിരീടം കാണിക്കുന്നത്.

ഇന്നത്തെ ദിവസം ഓരോ കുട്ടിയും എന്താണ് കത്തിച്ചിട്ട് പോകുന്നത്?ജന്മദിനത്തിൽ ബാബ ഏത് ഗൃഹപാഠമാണോ നൽകിയരുന്നത് ക്രോധത്തിനെ ജന്മദിനത്തിൽ ഒരു പിറന്നാൾ സമ്മാനമായി നൽകുക. അതിന്റെ ഫലം ചില കുട്ടികളുടേത് ഇന്ന് ബാപ്ദാദയുടെയടുത്ത് എത്തിയിരിക്കുന്നു. കുട്ടികൾ എവിടെയാണ് ശ്രദ്ധിച്ചതെന്ന് ബാപ്ദാദ കണ്ടു. നിങ്ങളെല്ലാവരും നിങ്ങളുടെ ഫലങ്ങൾ എടുത്തിട്ടുണ്ടാകണം, അതിനാൽ ഇന്ന് ഇവിടെ ഇരിക്കുന്ന എല്ലാവരും നിങ്ങളുടെ ഫലങ്ങൾ എടുത്തു. ആരെല്ലാം ഫലങ്ങൾ നിയന്ത്രിച്ച് സഫലതയുടെ അനുഭവം ചെയ്തിട്ടുണ്ട് അവർ കൈ ഉയർത്തൂ, സഫലത പ്രാപ്തമാക്കി! കൈകൾ ഉയരത്തിൽ ഉയർത്തുക. ടീച്ചേർസ് കൈകൾ ഉയർത്തുക, വിദേശികൾ കൈകൾ ഉയർത്തുക. (എല്ലാവരും കൈകൾ ഉയർത്തി.) ശരി. അഭിനന്ദനങ്ങൾ. ഇതിൽ, നിങ്ങളെല്ലാം ഉള്ളിൽ ധൈര്യം വച്ചു, ധൈര്യത്തിന്റെ ഫലം പ്രാപ്തമാക്കാൻ കഴിയും, ഇത് അനുഭവം ചെയ്തു. ഈ അനുഭവത്തെ മുന്നോട്ടും ലക്ഷ്യമാക്കി ആവർത്തിച്ച് പരിശോധിച്ച് മുന്നോട്ട് പോകുകയാണെങ്കിൽ,അത് സാധ്യമാണെന്ന് കരുതുന്നുണ്ടോ? സാധ്യമാണോ? ഭാവിയിൽ സംഭവിക്കുമോ? കൈകൾ ഉയർത്തുക. ശരി. അത് സാധ്യമാണോ? ടീച്ചേർസ് സംഭവിക്കുമോ? പാണ്ഡവരേ, സംഭവിക്കുമോ? ശരി. സംഭവിക്കുക സാധ്യമാണോ, എന്നല്ല,സംഭവിച്ചേ തീരൂ, അതിനായി കൈയ്യടിക്കുക.നല്ലത്.ഇപ്പോൾ വളരെക്കാലമായിട്ടില്ല, പക്ഷേ ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കൽ ഇന്നേക്ക് മൂന്ന് മാസത്തേക്ക് ശ്രദ്ധ കൊടുത്ത് ക്രോധത്തിന്റെ പിരിമുറുക്കം ഇല്ലാതാക്കാൻ കഴിയുമോ? ചെയ്യാൻ കഴിയുമോ? അവർ കൈകൾ ഉയർത്തുക. നല്ലത്. ഈ സന്തോഷ വാർത്ത വളരെ നല്ലതാണ്. എന്തുകൊണ്ട്? ക്രോധത്തിന്റെ കാരണം എന്താണ്? ക്രോധത്തിന്റെ വിത്ത് എന്താണ്? നിങ്ങളുടെ ഭാവി സ്വരൂപം എപ്പോഴും മുന്നിൽ വയ്ക്കുക. നിങ്ങളുടെ ഭാവി സ്വരൂപം എത്രത്തോളം അലങ്കരിക്കപ്പെട്ട ഹർഷിതമായ മുഖമാണ്, ബാപ്ദാദയെ നോക്കൂ, അതിൽ ബ്രഹ്മാ ബാബയെ നിങ്ങളുടെ മുന്നിൽ കൊണ്ടുവരൂ? ശിവബാബ നിരാകാരനാണ്, എന്നാൽ ബ്രഹ്മാബാബ നിങ്ങളെപ്പോലെ സകാരരൂപധാരിയാണ്, നിങ്ങളെപ്പോലെ ഉത്തരവാദിത്തത്തിന്റെ കിരീടം ധരിച്ച്, എപ്പോഴും പുഞ്ചിരിക്കുന്ന സന്തോഷകരമായ മുഖവുമായിരിക്കുകയും ചെയ്യുന്നു, കാരണം ഈ വികാരങ്ങളെ ജയിച്ചതിനുശേഷം, ശരീരത്തിലിരുന്നു കാര്യങ്ങൾ ചെയ്തുകൊണ്ടും നിങ്ങളുടെ മുന്നിൽ മാതൃകയായിരുന്നു. നിങ്ങൾക്ക് ബ്രഹ്മബാബയെക്കാൾ ചുമതലകൾ ഉണ്ടോ? ബ്രഹ്മാബാബയുടെ ഉത്തരവാദിത്തങ്ങൾക്ക് മുന്നിൽ നിങ്ങളുടെ ഉത്തരവാദിത്തം ഒന്നുമല്ല. അവസാനം വരെ കണ്ടു, നിങ്ങൾ കർമ്മാതീത വൈബ്രേഷനിൽ അവ്യക്ത ഫരിശ്തയായി മാറി. അപ്പോൾ, ഇപ്പോൾ ബാപ്ദാദയ്ക്ക് നൽകിയ സമ്മാനം നിങ്ങൾ തിരികെ വാങ്ങില്ലല്ലോ? ബിസിനസ്സിൽ ഏർപ്പെടുമ്പോൾ, ചിലപ്പോൾ അത്തരം സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് ബാപ്ദാദ മനസ്സിലാക്കുന്നു. പലരും ഫലങ്ങളിൽ എഴുതിയിട്ടുണ്ട്, ശബ്ദം ഉച്ചത്തിലാകാറുണ്ട് എന്ന്. മാനസികാവസ്ഥ അല്പം അസ്ഥിരമാകും. എന്നാൽ അത്തരം കാര്യങ്ങൾ മുന്നിൽ വരുമ്പോൾ മാത്രമേ വിജയിയാകാൻ സാധ്യതയുള്ളൂ. കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നതാണ്, പക്ഷേ നിങ്ങളുടെ ജ്ഞാനമാണ് കാര്യങ്ങളെ മറികടന്ന് വിജയിക്കുക. അപ്പോൾ, സമ്മതമാണോ? നിങ്ങൾ ക്രോധത്തിനോട് എന്നെന്നേക്കുമായി വിടപറയുമോ അതോ മൂന്ന് മാസത്തേക്കാണോ? എത്ര സമയത്തേക്ക് ധൈര്യമുണ്ട്? ക്രോധത്തിനെ എന്നെന്നേക്കുമായി കീഴടക്കാൻ പ്രയാസമില്ലെന്ന് മനസ്സിലാക്കുന്നവർ കൈകൾ ഉയർത്തുക. അത് സംഭവിക്കുക തന്നെ ചെയ്യും. ശരി. ബാപ്ദാദയ്ക്ക് സന്തോഷമുണ്ട് കാരണമെന്ത്? നിങ്ങളുടെ അവസാന ജന്മത്തിലും നിങ്ങളുടെ എന്ത് മഹിമയാണ് പാടുന്നത്? നിങ്ങളുടെ ദേവതാ രൂപത്തിന് മുന്നിൽ, നിങ്ങൾ സർവ്വഗുണസമ്പന്നരാണ്, സമ്പൂർണ്ണ നിർവ്വികാരിയാണ് ഈ മഹിമകൾ പാടുന്നു. അപ്പോൾ, നിങ്ങളുടെ ഇങ്ങനെയാകുന്നതിന്റെ ഭാഗം സംഗമയുഗത്തിന്റെ തന്നെ മഹിമയാണ്. ബാപ്ദാദയുടെ ഹൃദയത്തിൽ ഒരു പ്രത്യേക പ്രതീക്ഷയുണ്ട്,പറയട്ടെ?പറയണമെങ്കിൽ തലയാട്ടൂ? ബാപ്ദാദ ഇപ്പോൾ എല്ലാ കുട്ടികളെയും എപ്പോഴും വിരിഞ്ഞനിൽക്കുന്ന പനിനീർ പുഷ്പമായി കാണാൻ ആഗ്രഹിക്കുന്നു.ഭാഗ്യശാലികളും സന്തോഷം നിറഞ്ഞവരും.കാര്യങ്ങളുടെ ജോലി വരുകയെന്നതാണ്, ഇത് മനസ്സിലാക്കുക. കാര്യങ്ങൾ വരും, പക്ഷേ നിങ്ങളുടെ ലക്ഷ്യം ലക്ഷണമാക്കണം. പരിഭ്രാന്തരാകരുത്. ബ്രഹ്മകുമാരിമാർ പവിത്രതയുടെ നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നുവെന്ന് ഇപ്പോൾ പറയപ്പെടുന്നതുപോലെ, ബ്രഹ്മകുമാരിമാർ ക്രോധമുക്തരാക്കുന്നു അങ്ങനെ പ്രശസ്തരാകുക, കാരണം, ക്രോധത്തിൽ നിന്ന് മുക്തരാകാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പിരിമുറുക്കം ഉണ്ടാകാറുണ്ടല്ലോ? പിരിമുറുക്കം ഉണ്ടാകുന്നതിനാൽ ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവർക്ക് വിധി അറിയില്ല. പവിത്രമാകുന്നത് അസാധ്യമാണെന്ന് കരുതിയിരുന്നതുപോലെ,ഇപ്പോൾ, എല്ലാവരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സാധ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അതുപോലെ, ഈ വർഷം, ക്രോധജീത്ത് ആകുന്നത് സാധ്യമാണ് എന്ന തരംഗം പരത്തുക; അതിന് ബുദ്ധിമുട്ടില്ല. അത്തരം ഉദാഹരണങ്ങളുടെ അനുഭവം പ്രായോഗികമായി വേദിയിലേക്ക് കൊണ്ടുവരിക.. ജോലി ചെയ്തുകൊണ്ടും നിരവധി കുട്ടികൾ ക്രോധത്തെ കീഴടക്കിയതായി ബാപ്ദാദ കണ്ടിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിൽ, നിങ്ങളുടെ ബ്രാഹ്മണ കുടുംബത്തിൽ അത്തരം ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ, ഈ വർഷം എന്തു ചെയ്യും? ഹോളി ആഘോഷിക്കാൻ വന്നിരിക്കുകയാണല്ലേ! അപ്പോൾ, ഹോളിയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ എന്തെങ്കിലും കത്തിക്കാറുണ്ടല്ലോ! അപ്പോൾ, ഇന്നത്തെ ഹോളിയിൽ നിങ്ങൾ എന്താണ് കത്തിക്കുക? ക്രോധം കത്തിച്ചുകഴിഞ്ഞു, ഇത് ഉറപ്പായും ചെയ്യും! എന്നാൽ സമ്മർദ്ദത്തിന് കാരണം ശരീരബോധത്തിന്റെ 'ഞാൻ' എന്ന വാക്കാണെന്ന് ബാപ്ദാദ കണ്ടു. ശരീരബോധത്തിന്റെ 'ഞാൻ'എന്ന വാക്കാണ്, ഞാൻ ആത്മാവാണ് ഇതാണ് 'ഞാൻ'. എന്നാൽ ശരീരബോധത്തിന്റെ 'ഞാൻ' എന്ന വാക്ക് അഭിമാനത്തിന്റേതും ഉണ്ട്, അപമാനത്തിന്റേതും ഉണ്ട്. മനസ്സ് തകർന്നിരിക്കുന്നതിന്റെ 'ഞാൻ' അത് താഴെയിറക്കുന്നു. അതിനാൽ, ക്രോധജിത്തായി മുന്നോട്ട് പോകാൻ, ശരീരബോധത്തിന്റെ 'ഞാൻ' എന്നത് യോഗാഗ്നിയിൽ കത്തിക്കുക. നിരവധി 'ഞാൻ' എന്നത് കത്തിച്ച് 'ഞാൻ' ആത്മാവാണ് എന്ന 'ഞാൻ' എന്ന വാക്ക് ഉറപ്പിക്കുക. ശേഷിക്കുന്ന 'ഞാൻ' എന്നതിനെയെല്ലാം ഇന്ന് യോഗാഗ്നിയിൽ കത്തിക്കുക. നിരവധി 'ഞാൻ' ഉണ്ടല്ലോ? അപ്പോൾ, ഇന്ന് കത്തിക്കുന്നതിന്റെ ഹോളി ആഘോഷിക്കും! കാരണം ക്രോധത്തിനു കാരണമായി വളരെയധികം സമ്മർദ്ദം കാരണമാകുന്നു. അതിനാൽ, ഈ 'ഞാൻ' എന്നത് സമാപ്തമാക്കുന്നതിനായി ഇന്ന് നിങ്ങളുടെയുള്ളിൽ ഒരു ദൃഢനിശ്ചയം എടുക്കുക. കത്തിക്കണം, കാരണം ഇതും ഒരു ഭാരമാണ്. അപ്പോൾ, ട്രെയിനിലോ വിമാനത്തിലോ പോകുമ്പോൾ, ഈ ഭാരം ഇവിടെ കത്തിച്ചിട്ടു പോകൂ. കത്തിക്കാൻ കഴിയുമോ? ധൈര്യശാലികളായ കുട്ടികൾക്ക് ബാബയുടെ സഹായം കൂടെയുണ്ട്, വിജയം കൂടെയുണ്ട്, ആരാണോ എനിക്ക് വിജയിയാകണം എന്ന് കരുതുന്നത് അവർ കൈ ഉയർത്തൂ. ആയിത്തീരണം. ശരി. ഇന്ന് വന്നിട്ടുള്ള എല്ലാ വി ഐപികളും കൈകൾ ഉയർത്തുന്നു. വന്നിട്ടുള്ള എല്ലാ വിഐപികളും എഴുന്നേൽക്കുക, എഴുന്നേറ്റ് നിൽക്കുക. കൈകൾ ഉയർത്തുന്നു. കൈകൊട്ടുക. നിങ്ങൾ വിജയികളാകുമോ? നോക്കൂ. ആരാണോ വിജയികളാകുന്നത്, അവരിൽ ഓരോരുത്തരെയും മാല അണിയിക്കുന്നു. അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. ശരി. ഇപ്പോൾ വന്ന എല്ലാ വിഐപികളും ധൈര്യശാലികളാണ്, അതുകൊണ്ടാണ് ബാപ്ദാദ വരദാനം നൽകുന്നത്. ഈ സമയത്ത്, നിങ്ങൾ ഒരു ജന്മത്തേക്ക് ഇപ്പോൾ ഏതെങ്കിലും കാര്യത്തിൽ വിഐപി ആയിട്ടുണ്ട്, എന്നാൽ ബാപ്ദാദ നിങ്ങൾ ധൈര്യശാലികളായ കുട്ടികളെ ഇപ്പോൾ വിഐപികൾ എന്ന് വിളിക്കില്ല, കുട്ടികളെന്ന് വിളിക്കും. ബാപ്ദാദ ഈ വരദാനം നൽകുന്നു, നിങ്ങളെല്ലാവരും 21 ജന്മത്തേക്ക് വിഐപികളാകുമെന്ന് ഉറപ്പ് നൽകുന്നു. ഇതിൽ തിരഞ്ഞെടുപ്പുകളൊന്നും ഇല്ല, അതുകൊണ്ട് നിങ്ങളെല്ലാവരും ഒരു കാര്യം മാത്രം ഉപേക്ഷിക്കരുത്, ഇപ്പോൾ എല്ലാവരും സംബന്ധ സമ്പർക്കത്തിൽ വന്നിരിക്കുന്നതുപോലെ, ഈ ബ്രാഹ്മണ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കരുത്. എത്രത്തോളം ബന്ധം വയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, ബാബയുടെ വരദാനം പ്രാപ്തമാക്കുകയും ചെയ്യും. അപ്പോൾ, സമ്മതമാണോ? ബന്ധം നിലനിർത്തുന്നത് സമ്മതമാണോ? കൈകൾ ഉയർത്തുക. ശരി. (ബാപ്ദാദ ഒരു പുഷ്പമാല എടുത്ത് മുന്നോട്ട് നീട്ടി.) നിങ്ങളെല്ലാവരും ഈ മാല ധരിക്കണം.

പുതിയ കുട്ടികളും, യഥാർത്ഥ സ്വർണ്ണ കുട്ടികളും, നിങ്ങൾ എല്ലാവരും എപ്പോഴും ബാബയുടെ ആജ്ഞകാരികളാണല്ലോ? അപ്പോൾ, ഇന്ന് ഈ 'ഞാൻ' എന്നത് കത്തിച്ചിട്ട് പോകണം. ആദ്യം വന്നവർ കൈ ഉയർത്തൂ. ശരി. ആദ്യം വരുന്ന കുട്ടികൾക്ക് ബാപ്ദാദ കോടിക്കണക്കിന് അഭിനന്ദനങ്ങൾ നൽകുന്നു. എന്നാൽ ഇപ്പോൾ ആദ്യം വന്നതുപോലെ, ഒന്നാം നമ്പർ, ഒന്നാമതത്തെ ഡിവിഷനിൽ വരണം, ഒന്നാം നമ്പർ നിശ്ചിതമാണ്, പക്ഷേ ഒന്നാം ഡിവിഷനിൽ വരണം. ഇതിന് ധൈര്യം ഉണ്ടോ. ധൈര്യമുള്ളവർ കൈകൾ ഉയർത്തുക. നോക്കൂ, ചിന്തിച്ചിട്ട് ഉയർത്തണം, ശരി. അതിനാൽ, ലക്ഷ്യം ഉണ്ടാകണം 'നമ്മൾ അവസാനം എത്തിയവരാണ്, പക്ഷേ നമ്മൾ വേഗത്തിൽ പോകും, കാരണം സമയത്തിന് ഉറപ്പില്ല.' നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടതെല്ലാം, തീവ്രപുരുഷാർത്ഥിയായി ചെയ്യണം, കാരണം വളരെക്കാലത്തെ പുരുഷാർത്ഥം നിങ്ങൾ എല്ലാവരും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം. അപ്പോൾ, ധൈര്യമുണ്ടോ? നിങ്ങൾക്ക് ധൈര്യമുണ്ടോ? കൈ ഉയർത്തൂ. നോക്കൂ, നിങ്ങളുടെ ഫോട്ടോ വരുന്നു. അത്തരം ധൈര്യമുള്ളവരെ ബാപ്ദാദ അഭിനന്ദിക്കുന്നു: 'നിങ്ങളുടെ ധൈര്യം ബാബയുടെ സഹായവും.' എന്നാൽ ധൈര്യം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ഭാഗ്യനക്ഷത്രം എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കണം, കാരണം ഈ ജന്മത്തിലെ തീവ്ര പുരുഷാർത്ഥം, പുരുഷാർത്ഥമല്ല,തീവ്ര പുരുഷാർത്ഥം നിരവധി ജന്മങ്ങളിലെ ഭാഗ്യം രൂപപ്പെടുത്തും. അതിനാൽ, ഒരിക്കലും ധൈര്യം കൈവിടരുത്. കാര്യങ്ങൾ വരും, പക്ഷേ അവ മഹാവീരനല്ല, നിങ്ങൾ സർവ്വശക്തന്റെ മക്കളാണ്, നിങ്ങളുടെ മുന്നിൽ കാര്യങ്ങൾ എന്താണ്! കാര്യങ്ങൾ വരുകയും പോകുകയും ചെയ്യും. കടന്നുപോകുന്നതിന്റെ പിന്നാലെ നിങ്ങളുടെ ഭാഗ്യം നഷ്ടപ്പെടുത്തരുത്. ശരി, ഇരിക്കൂ.

അപ്പോൾ എല്ലാവർക്കും ബാപ്ദാദ സ്നേഹപൂർവ്വം ആശംസകൾ നൽകുന്നു. എന്തിനു വേണ്ടി? ധൈര്യം വച്ചു, ബാപ്ദാദ ഓരോ കുട്ടിയുടെയും ധൈര്യത്തിന്റ സങ്കല്പത്തിൽ സന്തുഷ്ടനാണ്. അപ്പോൾ, ഹോളി ആഘോഷിച്ചോ? കത്തിയ്ക്കുന്നതിന്റെ ഹോളി ആഘോഷിച്ചു. പരമാത്മ കൂട്ട്കെട്ടിന്റെ നിറത്തിന്റെയും ഹോളിയും ആഘോഷിച്ചു. കത്തിക്കുകയും ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ, ബാപ്ദാദ എല്ലാ കുട്ടികളെ കൊണ്ടും ഒരു ഡ്രിൽ ചെയ്യിപ്പിക്കാൻ ആഗ്രഹിക്കുന്നു, കാരണം നാനാഭാഗത്തുമുള്ള സാഹചര്യങ്ങൾ, പലയിടത്തും വ്യത്യസ്ത സാഹചര്യമാണ്, അതുപോലെ നാനാഭാഗത്തുമുള്ള സാഹചര്യങ്ങൾക്കിടയിൽ, നിങ്ങൾക്ക് ഒരു സെക്കൻഡിൽ ഏകാഗ്രമായിരിക്കാൻ കഴിയുമോ? നിങ്ങൾക്ക് അത്തരമൊരു പരിശീലനം സ്വയം അനുഭവം ചെയ്യാൻ കഴിയുമോ? അല്ലെങ്കിൽ, എപ്പോഴാണോ നിങ്ങൾക്ക് കരണവശാലോ അല്ലാതെയോ വ്യർത്ഥ സങ്കല്പ്പങ്ങളുടെ കൊടുങ്കാറ്റ് വരുന്നത്, അങ്ങനെയുള്ള സമയത്ത് നിങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കാൻ കഴിയുമോ? സമയം വരുമ്പോൾ ഈ ഏകാഗ്രതയുടെ ശക്തിയുടെ ഡ്രിൽ നിങ്ങൾ ചെയ്ത് നോക്കിയിട്ടുണ്ടോ? അതുപോലെയുള്ള സമയത്ത് ഒരു സെക്കൻഡിൽ ഏകാഗ്രതയുടെ ശക്തി ഉപയോഗത്തിൽ വന്നില്ലെങ്കിൽ, അത്തരം സാഹചര്യങ്ങൾ ഭാവിയിൽ വീണ്ടും വീണ്ടും വരും. അതിനാൽ, ഇന്ന്, ബാപ്ദാദ സെക്കൻഡിൽ പൂർണ്ണവിരാമത്തിന്റെ, അതായത് ഏകാഗ്രതയുടെ സ്ഥിതിയുടെ അഭ്യാസത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ബാപ്ദാദ ആഗ്രഹിക്കുന്നു, കാരണം പ്രകൃതിയും അതിന്റെ വിവിധ നിറങ്ങൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു, നാനാഭാഗത്തും എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്,അത് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. അതിനാൽ, അത്തരം ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ തീർച്ചയായും വരും, അതിനാൽ ഇപ്പോൾ ഈ അഭ്യാസം ചെയ്യണം ഒരു സെക്കൻഡിൽ നിങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും പരന്ധാമത്തിൽ ഉറപ്പിക്കാൻ കഴിയണം. ഇപ്പോൾ, നിങ്ങളെ ഫരിശ്ത രൂപത്തിൽ സ്ഥിതി ചെയ്യിപ്പിക്കൂ. ഇപ്പോൾ നിങ്ങൾ ഞാൻ മാസ്റ്റർ സർവ്വശക്തിവനായ ബ്രാഹ്മണന്റെ സ്ഥിതിയിലാണ്, ഈ മാസ്റ്റർ സർവ്വശക്തിവാന്റെ സ്ഥിതിയിൽ സ്ഥിതി ചെയ്യൂ.( ബാപ്ദാദ ഡ്രിൽ ചെയ്യിപ്പിച്ചു) ദിവസം മുഴുവൻ സമയം ലഭിക്കുമ്പോഴെല്ലാം ഇത് പരിശീലിക്കുക, മനസ്സിനെ വീണ്ടും വീണ്ടും ഏകാഗ്രമാക്കുക. എപ്പോൾ, എവിടെ, എങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ മനസ്സ് ഏകാഗ്രമാകണം.പുരുഷാർത്ഥത്തിനു ഒരു മിനിറ്റ് വേണ്ടി വരും, ഒരു സെക്കൻഡിൽ ഫുൾസ്റ്റോപ്പ്, കാരണം ഇപ്പോൾ കുഴപ്പങ്ങളുടെ ഒരു സമയം തയ്യാറെടുക്കുകയാണ്. അതിനാൽ, മനസ്സിന്റെ നിയന്ത്രണം മനസ്സ് എന്റേതാണ്, ഞാൻ മനസ്സല്ല. മനസ്സ് എന്റേത് ആണെങ്കിൽ, എന്റേതിന് മേൽ എനിക്ക് നിയന്ത്രണമുണ്ടോ? ഈ പരിശീലനം വളരെ ആവശ്യമുള്ളതാണ്. അപ്പോൾ ആരൊക്കെയാണോ വന്നിട്ടുള്ളത്, ബാപ്ദാദയ്ക്ക് ഓരോ കുട്ടിയും പ്രിയപ്പെട്ടതാണ്. എന്തുകൊണ്ട്? എങ്ങനെയായിരുന്നാലും, ബാപ്ദാദ എല്ലാ കുട്ടികളെയും ദശലക്ഷക്കണക്കിന് കുട്ടികളിൽ ഒരാളായി കാണുന്നു. പുരുഷാർത്ഥത്തിൽ ദുർബലമാണെങ്കിലും ബാബയുടെ പ്രീയപെട്ടവരാണ്. ഹൃദയത്തിൽ നിന്ന്, 'എന്റെ ബാബ,' എന്ന് പറയുന്നു. അതുകൊണ്ട് ബാബയുടെയും വളരെ പ്രീയപെട്ടവരാണ്. ബാപ്ദാദ വീണ്ടും ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുകയാണ് നിങ്ങളുടെ മുഖം പ്രസന്നവും എപ്പോഴും പ്രസന്നമായും, സന്തോഷത്താൽ തിളങ്ങിക്കൊണ്ടുമിരിക്കണം. കാര്യങ്ങൾ ഇല്ലാതാകും, പക്ഷേ സന്തോഷം പോകരുത്. സംഗമയുഗത്തിലെ സന്തോഷം പരമാത്മാവിന്റെ സമ്മാനമാണ്. അപ്പോൾ, ഹോളി എന്നതിനർത്ഥം അത്പോലെ എന്തെങ്കിലും കാര്യങ്ങൾ വന്നാൽ, ഹോളി ആഘോഷിച്ചതിന് ശേഷം വന്നിരി ക്കുകയാണെന്ന് ഓർമ്മിക്കുക, എന്ത് കാര്യമായാലും (ഹോ ലി) സമാപ്തമായി, സന്തോഷം ഇല്ലാതാക്കരുത്. പരമാത്മാവിന്റെ സമ്മാനവും ഖജനാവുമാണ് സന്തോഷം.

ബാപ്ദാദ എപ്പോഴും പറയാറുണ്ട്, ഈ സ്ലോഗൻ സദാ ഓർമ്മിക്കുക: സന്തോഷമായിരിക്കൂ, സന്തോഷം പങ്കിടൂ. എത്രത്തോളം പങ്കിടുന്നുവോ അത്രത്തോളം അത് വർദ്ധിക്കും, നിങ്ങൾ നടക്കുമ്പോഴും ചുറ്റികറങ്ങുമ്പോഴും നിങ്ങളുടെ സന്തോഷകരമായ മുഖം സ്വാഭാവികമായി സേവനം ചെയ്യും. കാണുന്നവർക്കെല്ലാം, എന്ത് ലഭിച്ചതാണെന്ന് ആശ്ചര്യമുണ്ടാകും. ഇപ്പോൾ ഹോളിയുടെ മധുരമായ ദിൽകുശ് മിഠായിയാണ് സന്തോഷം. എല്ലാവരും കഴിച്ചോ? എപ്പോഴും കഴിച്ചുകൊണ്ടിരിക്കണം. ഇതുകാരണം ഒരു അസുഖവും ഉണ്ടാകില്ല. ശരി.

ബാപ്ദാദ വീണ്ടും സൂചന നൽകുകയാണ് സ്വന്തം പുരുഷാർത്ഥം, സ്വപുരുഷാർത്ഥത്തിലൂടെ സ്വ ഉന്നതിയും സേവനത്തിന്റെ ഉന്നതിയും രണ്ടിലേക്കും ശ്രദ്ധ കൊടുത്തുകൊണ്ടിരിക്കൂ, മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുക, എപ്പോഴും പറന്നുകൊണ്ടേയിരിക്കുക, മറ്റുള്ളവരെ പറത്തിക്കൊണ്ടേയിരിക്കുക. ശരി.

നാനാഭാഗത്തെയും ബാപ്ദാദയുടെ സ്നേഹത്തിൽ മുഴുകിയിരുന്ന്, ഓർമ്മയിലും സേവനത്തിലും ഏറ്റവും മുന്നിലെത്തുകയും മറ്റുള്ളവരെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന, അമൃതവേളയെ ഏറ്റവും മികച്ചതും ശക്തിശാലിയുമാക്കുന്നവർ, മനസ്സാ സേവനത്തിലൂടെ ദയാഹൃദയരും, ദയയുള്ളവരും, കരുണയുള്ളവരുമായ ആത്മാക്കൾക്ക് എന്തെങ്കിലും തുള്ളി നൽകുന്നവർ, നിങ്ങളുടെ ഈ രീതി മുന്നോട്ട് തുടർന്നുകൊണ്ടിരിക്കൂ. എല്ലാ കുട്ടികളും ഉന്മേഷവും ഉത്സാഹത്തോടെയുമിരിക്കുന്നതായി ബാപ്ദാദ കാണുന്നു, പക്ഷേ ഇപ്പോൾ നിങ്ങൾ എന്താണ് കൂട്ടിചേർക്കേണ്ടത്? സദാ എന്ന വാക്ക് ചേർക്കുക. ചിലപ്പോൾ എന്ന വാക്ക് നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യുക. അങ്ങനെ, നാനാഭാഗത്തുമുള്ള കുട്ടികൾ ഹോളി ആഘോഷിച്ചു, കത്തിച്ചു, കൂട്ടുകെട്ടിന്റെ നിറം പിടിപ്പിച്ചു, കഴിഞ്ഞപോയത് സമാപ്തമായതിന്റെ ഹോളിയും ആഘോഷിച്ചു, അതുകൊണ്ട് ബാപ്ദാദ നാനാഭാഗത്തുമുള്ള കുട്ടികളെ തന്റെ മുന്നിൽ ഹൃദയത്തിൽ കാണുന്നു. ബാപ്ദാദയുടെ കോടിമടങ്ങ് സ്നേഹസ്മരണകളും, നമസ്തേയും.

വരദാനം :-
സദാ ആജ്ഞയുടെ തിലകം അണിഞ് ഒന്നാം സമ്മാനം നേടുന്ന ആജ്ഞകാരികളായി ഭവിക്കട്ടെ.

ഏത് കുട്ടികളുടെ മസ്തകത്തിലാണോ ആജ്ഞാകാരിയുടെ സ്മൃദ്ധിയുടെ തിലകം അണിഞ്ഞിട്ടുള്ളത്, ഒരു സങ്കൽപം പോലും ആജ്ഞയില്ലാതെ ഉണ്ടാകില്ല,അവർക്ക് ഒന്നാം സമ്മാനം പ്രാപ്തമാകും. ഏതുപോലെയാണോ സീതയ്ക്ക് രേഖയ്ക്കുള്ളിൽ ഇരിക്കുന്നതിനുള്ള ആജ്ഞയാണ് കിട്ടിയത്, അത് പോലെ ഓരോ ചുവട് വയ്ക്കുമ്പോഴും ബാബയുടെ ആജ്ഞയുടെ രേഖയ്ക്കുള്ളിൽ ഇരിക്കുകയാണെങ്കിൽ സദാ സുരക്ഷിതമായിരിക്കും. ഒരു വിധത്തിലുമുള്ള രാവണന്റെ സംസ്ക്കാരം യുദ്ധം ചെയ്യുകയില്ല, സമയം വ്യർത്ഥമായി പോകില്ല.

സ്ലോഗന് :-
ആരോടെങ്കിലും മമത്വം ഉണ്ടെങ്കിൽ മമത്വം പുരുഷാർത്ഥത്തിൽ തീർച്ചയായും അലസത വരും.

അവ്യക്ത സൂചന- സദാ അചഞ്ചലവും, ദൃഢവും, ഏകരസ സ്ഥിതിയുടെയും അനുഭവും ചെയ്യൂ.

സദാ ഒന്നിന്റെ ഓർമ്മയിലൂടെ ഏകരസ അവസ്ഥയുണ്ടാകുകയാണെങ്കിൽ ഒന്ന്, ഒന്ന്, ഒന്നിൽ വന്നുചേരും. പുറത്തിരുന്നും ഈ പാഠം ഉറപ്പിയ്ക്കൂ. സി ഫാദർ, ഫോളോ ഫാദർ, ഒരിക്കലും ഒരു സാഹചര്യത്തിലും ചഞ്ചലമാകില്ല, ബ്രഹ്മബാബയുടെ മുന്നിൽ എത്ര കാര്യങ്ങൾ വന്നെങ്കിലും കാര്യങ്ങളെ നോക്കാതെ ഒരു ബാബയെ മാത്രം നോക്കി അതിനാൽ നമ്പർ വൺ ആയി. അതിനാൽ ഫോളോ ഫാദർ.