24.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


'പവിത്രതയാകുന്ന ഗുണം ധാരണ ചെയ്തു ഡയറക്ടറിന്റെ നിര്ദേശങ്ങള്ക്കനുസരിച്ച് നടന്നുക്കൊണ്ടിരിക്കൂ എങ്കില് ദേവതാരാജ്യത്തില് എത്തിച്ചേരും’ (പ്രഭാത ക്ലാസ്സില് കേള്പ്പിക്കുന്നതിനുള്ള ജഗദംബ മാതാവിന്റെ മധുര മഹവാക്യം)

ഓംശാന്തി.  
ഈ ലോകത്തെ നാടകം എന്നും പറയുന്നു, ഡ്രാമയെന്ന് പറഞ്ഞാലും, നാടകമെന്ന് പറഞ്ഞാലും, കളിയെന്ന് പറഞ്ഞാലും കാര്യം ഒന്നു തന്നെയാണ്. നാടകത്തില് ഒരു കഥയാണുള്ളത്. അതില് ധാരാളം ഉപകഥകള് (ബൈപ്ലോട്ടുകള്) ഇടയ്ക്ക് കാണിക്കുന്നു എന്നാല് കഥ ഒന്നേയുണ്ടാകുള്ളൂ. ഇത്തരത്തില് ഇത് പരിധിയില്ലാത്ത വിശ്വ ഡ്രാമയാണ്, ഇതിനെ നാടകമെന്നും പറയുന്നു, ഇതില് നമ്മളെല്ലാം അഭിനേതാക്കളാണ്. നമ്മള് അഭിനേതാക്കളാണെങ്കില് അഭിനേതാക്കള്ക്ക് നാടകത്തെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം, ഈ നാടകം ഏതു കഥയില് നിന്നാണ് ആരംഭിക്കുന്നത്, നമ്മുടെ പാര്ട്ട് എവിടെ നിന്ന് തുടങ്ങുന്നു, എപ്പോള് പൂര്ണ്ണമാകും, ഓരോ സമയത്തിനനുസരിച്ചു ഏതെല്ലാം അഭിനേതാക്കള്ക്ക് ഏതെല്ലാം പാര്ട്ടുണ്ട്, അതിന്റെ സംവിധായകന് (ഡയറക്ടര്) രചയിതാവ് (ക്രിയേറ്റര്) ആരാണ്, ഈ നാടകത്തിലെ ഹീറോ ഹീറോയിന് പാര്ട്ട് ആരുടേതാണ്, ഈ കാര്യങ്ങളുടെയെല്ലാം അറിവുണ്ടാകണം. വെറുതെ നാടകം എന്ന് പറയുന്നതിലൂടെ കാര്യമാകില്ല. നാടകമാണെങ്കില് നാടകത്തിലെ നമ്മള് അഭിനേതാക്കളുമാണ്. ഏതെങ്കിലും അഭിനേതാവിനോട് നമ്മള്, ഇതിന്റെ കഥ എന്താണ്, എവിടെന്ന് തുടങ്ങുന്നു, എവിടെ പൂര്ണമാകും! ചോദിക്കുകയാണെങ്കില് അവര് അവര്ക്കറിയില്ല എന്ന് പറഞ്ഞാല് ഇതിനെ എന്ത് പറയും? അഭിനേതാവായിട്ട് ഇവര്ക്ക് ഇത്രയും പോലും അറിയില്ല, എന്ന് പറയില്ലേ. അഭിനേതാവിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണമല്ലോ. നാടകം തുടങ്ങീ എങ്കില് അതു തീര്ച്ചയായും അവസാനിക്കുകയും ചെയ്യും. അല്ലാതെ തുടങ്ങി പിന്നെ അങ്ങ് പൊയ്ക്കൊണ്ടിരിക്കും എന്നല്ല. അപ്പോള് ഈ കാര്യങ്ങള് ഒക്കെ മനസ്സിലാക്കേണ്ടതാണ്. ഈ പരിധിയില്ലാത്ത നാടകത്തിന്റെ രചയിതാവിനറിയാം ഈ നാടകം എങ്ങനെ തുടങ്ങി, ഇതിലെ മുഖ്യ മുഖ്യ അഭിനേതാക്കള് ആരെല്ലമാണ്, എല്ലാ അഭിനേതാക്കളിലും ഹീറോ ഹീറോയിന് പാര്ട്ട് ആരുടേതാണ്, ഈ കാര്യങ്ങളെല്ലാം ബാബ മനസ്സിലാക്കിത്തരുന്നു.

ഈ അറിവെല്ലാം എല്ലാ ദിവസവും ക്ലാസ്സില് വരികയും കേള്ക്കുകയും ചെയ്യുന്നവര് മനസ്സിലാക്കുന്നു, അവര്ക്കറിയമോ ഇതിന്റെ ആദ്യ സംവിധായകന് രചയിതാവ്(ഡയറക്ടര് ക്രിയേറ്റര്) ആരാണെന്ന്? രചയിതാവ് എന്ന് പറയുന്നത് സുപ്രീം സോളിനെയാണ് (പരമപിതാ പരമാത്മവ്) എന്നാല് അഭിനേതാവുമാണ്, അവരുടെ പാര്ട്ട് ഏതാണ്? സംവിധായകന്റെ. അവര് ഒരു പ്രാവശ്യം മാത്രമേ വന്ന് അഭിനേതാവാകുന്നുള്ളു. ഇപ്പൊള് സംവിധായകനായി പാര്ട്ടഭിനയിക്കുകയാണ്. അവര് പറയുന്നു ഈ നാടകത്തിന്റെ തുടക്കം ഞാന് നടത്തുന്നു, എങ്ങനെ? പവിത്രമായ (പ്യൂരിഫെയ്ഡ്) സത്യയുഗിലോകം അതിനെ പുതിയ ലോകമെന്നും പറയുന്നു, ആ പുതിയ ലോകം (ന്യൂ വേള്ഡ്) ഞാന് രചിക്കുന്നു. ഇപ്പൊള് താങ്കളെല്ലവരും പവിത്രത ധാരണ ചെയ്തു സംവിധായകന്റെ നിര്ദ്ദേശമനുസരിച്ച് നടക്കുന്ന, അഭിനേതാക്കളെല്ലാം ഇപ്പൊള് പവിത്രമാകുന്നു, പിന്നീട് ഈ അഭിനേതാക്കളിലൂടെയാണ് അനേകം ജന്മങ്ങളുടെ ചക്രം മുന്നോട്ട് പോകുന്നത്. ഇത് ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്, ഇപ്പൊള് പവിത്രമാകുന്ന മനുഷ്യര്, അടുത്ത ജന്മത്തില് ദേവത രാജ്യത്തില് പോകും. ആ രാജ്യം രണ്ടു യുഗം സൂര്യവംശി, ചന്ദ്രവംശി രൂപത്തില് നടക്കുന്നു പിന്നെ ആ സൂര്യവംശി ചന്ദ്രവംശി അഭിനേതാക്കളുടെ പാര്ട്ട് പൂര്ണ്ണമാകുമ്പോള് അല്പം താഴോട്ട് വീഴുന്നു അല്ലെങ്കില് വാമമാര്ഗ്ഗത്തില് വരുന്നു. പിന്നെ മറ്റു ധര്മ്മങ്ങളുടെ അവസരം വരുന്നു, ഇബ്രാഹിം, ബുദ്ധന്, പിന്നെ ക്രിസ്തു ഈ എല്ലാ ധര്മ്മ സ്ഥാപകരും സംഖ്യാക്രമത്തില് വന്ന് തന്റെ ധര്മ്മം സ്ഥാപിക്കുന്നു.

അപ്പോള് നോക്കൂ, നാടകത്തിന്റെ കഥ എവിടെനിന്നും തുടങ്ങി എവിടേ പൂര്ത്തിയാകുന്നു. അതിനിടയില് മറ്റുള്ള ഉപകഥകള് (ബൈപ്ലോട്ട്സ്) എങ്ങനെ നടക്കുന്നു, ഈ എല്ലാ വൃത്താന്തവും ഇരുന്നു മനസ്സിലാക്കിത്തരുന്നു. ഇപ്പോള് ഈ നാടകം പൂര്ത്തിയാവാന് പോകുകയാണ്, സാധാരണ നാടകം മൂന്ന് മണിക്കൂറില് പൂര്ത്തിയാകുന്നു, ഇതിന് അയ്യായിരം വര്ഷമെടുക്കുന്നു. അതില് അല്പം വര്ഷം മാത്രമേ ബാക്കിയുള്ളൂ, അതിന്റെ തയ്യാറെടുപ്പ് നടക്കുകയാണ്. ഇപ്പോള് ഈ നാടകം പൂര്ണ്ണമായി പിന്നെയും ആവര്ത്തിക്കും. ഈ മുഴുവന് വൃത്താന്തവും ബുദ്ധിയില് വേണം, ഇതിനെയാണ് ജ്ഞാനമെന്ന് പറയുന്നത്. നോക്കൂ, ബാബ വന്ന് പുതിയ ഭാരതം, പുതിയ ലോകം ഉണ്ടാക്കുകയാണ്. ഭാരതം പുതിയതായിരുന്നപ്പോള് ലോകം ഇത്രയും വലുതായിരുന്നില്ല. ഇന്ന് പഴയ ഭാരതമായപ്പോള് ലോകവും പഴയതായി. ബാബ വരുന്നത്, അവിനാശീ ഖണ്ഡമായ ഭാരതം, നമ്മുടെ പ്രാചീന ദേശത്തിലാണ്. ഇപ്പൊള്ദേശമെന്ന് പറയുന്നു കാരണം മറ്റുള്ള ദേശങ്ങളില് ഇതും ഒരു ഭാഗമായി. എന്നാല് വാസ്തവത്തില് മുഴുവന് ലോകത്തിലും, മുഴുവന് ഭൂമിയിലും ഒരു ഭാരത രാജ്യമായിരുന്നു, അതിനെ പ്രാചീന ഭാരതം എന്ന് പറഞ്ഞിരുന്നു. ആ സമയത്തെ ഭാരതത്തെക്കുറിച്ച് പാടപ്പെട്ടിരുന്നു, സ്വര്ണ്ണ പക്ഷിയെന്ന്. മുഴുവന് ഭൂമിയിലും കേവലം ഭാരതത്തിന്റെ മാത്രം നിയന്ത്രണമായിരുന്നു, ഒരു രാജ്യമായിരുന്നു, ഒരു ധര്മ്മമായിരുന്നു. ആ സമയം പൂര്ണ്ണ സുഖമായിരുന്നു, ഇപ്പോഴില്ല, ഇതിനാല് ബാബ പറയുന്നു ഇതിന്റെ നാശം (ഡിസ്ട്രക്ഷന്) നടത്തി ഒരു രാജ്യവും, ഒരു ധര്മ്മവും, പ്രാചീനമായ അതേ പുതിയ ഭാരതം പുതിയ ലോകം ഉണ്ടാക്കുന്നു. മനസ്സിലായോ. ആ ലോകത്തില് ഒരു ദുഖവുമില്ല, ഒരു രോഗവുമില്ല, ഒരിക്കലും ഒരു അകാലമൃത്യുവും ഇല്ല. ഇങ്ങനെയുള്ള ജീവിതം ലഭിക്കുന്നതിന് പുരുഷര്ത്ഥം ചെയ്യൂ. സൗജന്യമായി ലഭിക്കില്ല. അല്പമെങ്കിലും പരിശ്രമിക്കണ്ടേ. വിതയ്ച്ചാല് കൊയ്യും. വിതയ്ച്ചില്ലെങ്കില് എങ്ങനെ ലഭിക്കും? ഇത് കര്മ്മഭൂമിയാണ്, ഈ ഭൂമി കര്മ്മങ്ങള് കൊണ്ട് വിതയ്ക്കണം. എന്ത് കര്മ്മം നാം വിതയ്ക്കുന്നോ അതേ ഫലം ലഭിക്കുന്നു. ബാബ കര്മ്മങ്ങളുടെ വിത്ത് വിതയ്ക്കുന്നത് പഠിപ്പിക്കുന്നു. കൃഷി ചെയ്യുന്നത് പഠിപ്പിക്കാറില്ലേ, എങ്ങനെ വിത്ത് വിതയ്ക്കണം, എങ്ങനെ സംരക്ഷിക്കണം, അതിനും പരിശീലനം (ട്രെയിനിംഗ്) ലഭിക്കുന്നു. ബാബ വന്ന് നമ്മുക്ക് കര്മ്മത്തിന്റെ വിളവിനായി, കര്മ്മങ്ങള് എങ്ങനെ വിതയ്ക്കണം, എന്ന ട്രെയിനിംഗ് നല്കുകയാണ് കര്മ്മം എങ്ങനെ ഉയര്ന്നതാക്കണം എന്ന്, നല്ല വിത്ത് വിതയ്ക്കുകയാണെങ്കില് നല്ല ഫലം ലഭിക്കും. കര്മ്മമാകുന്ന വിത്തില് ശക്തിയില്ലെങ്കില് കര്മ്മം മോശമായത് വിതയ്ച്ചാല് ഫലം എന്ത് ലഭിക്കും? അനുഭവിക്കുന്നു പിന്നെ കരയുന്നു. എന്തനുഭവിക്കുന്നോ അതില് കരയുകയും ചെയ്യുന്നു, ദുഃഖവും അശാന്തിയുമുണ്ട്. എന്തെങ്കിലും രോഗം മുതലായവയുടെ ഉരസല് ഉണ്ടായിക്കൊണ്ടിരിക്കുന്നു, എല്ലാ കാര്യങ്ങളും മനുഷ്യരെ ദുഃഖിതരാക്കുന്നില്ലേ ഇതിനാല് ബാബ പറയുന്നു ഇപ്പോള് താങ്കളുടെ കര്മ്മം ഞാന് ഉയര്ന്ന നിലവാരത്തിലേത് (ക്വാളിറ്റി) അതായത് ശ്രേഷ്ഠമാക്കുന്നു, ഏതുപോലെ വിത്തിന്റെ നിലവാരമനുസരിച്ച് വിളവെടുപ്പുണ്ടാകുന്നത്, പിന്നെ അതില് നിന്നും നല്ല ഫലം വരും. വിത്തിന്റെ നിലവാരം നല്ലതല്ലായെങ്കില് നല്ല നിലവാരമുള്ള ഫലം ലഭിക്കില്ല. നമ്മുടെ കര്മ്മത്തിനും നല്ല നിലവാരം വേണമല്ലോ. ബാബ ഇപ്പോള് നമ്മുടെ കര്മ്മമാകുന്ന വിത്തിനെ നല്ല നിലവാരമുള്ളതാക്കുന്നു. ശ്രേഷ്ഠ നിലവാരമുള്ള വിത്ത് വിതയ്ച്ചാല് ശ്രേഷ്ഠ ഫലം ലഭിക്കും. തന്റെ കര്മ്മങ്ങളുടെ വിത്തിനെ നല്ലതാക്കൂ എന്നിട്ട് നന്നായി വിതയ്ക്കാനും പഠിക്കൂ. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി ഇനി തന്റെ പുരുഷാര്ത്ഥം ചെയ്യൂ.

ശരി, ഇനി രണ്ടു മിനുട്ട് നിശ്ശബ്ദരായിരിക്കൂ (സൈലന്്റ്). സൈലന്സ് എന്നാല് ഞാന് ആത്മാവാണ്, ആദ്യം സൈലന്സ് പിന്നെ ടാക്കീയിലേക്ക് (സംസാരത്തിലേക്ക്) വരുന്നു. ബാബ പറയുന്നു ഇപ്പോള് നിശ്ശബ്ദലോകത്തിലേക്ക് പോകണം (സൈലന്സ് വേള്ഡ്) അപ്പോള് നിശ്ശബ്ദമാകണം, ശാന്തി എന്റെ സ്വധര്മ്മമാണ്. ഈ നിശ്ശബ്ദതയിലേക്ക് പോകുന്നതിന് പറയുന്നു - ഈ ദേഹത്തിന്റെയും, ദേഹം ഉള്പ്പടെയുള്ള ദേഹത്തിന്റെ സകല ബന്ധങ്ങളുടെയും മമത്വം (അറ്റാച്ച്മെന്്റ്) വിടണം, ഇതില് നിന്നും മാറി വേറിട്ട് (ഡിറ്റാച്ച്) നില്ക്കൂ. പരമാത്മാവിന്റെ കുട്ടി എന്നെ ഓര്മ്മിക്കൂ എന്റെ ധാമത്തിലേക്ക് വരൂ. ഇനി തിരിച്ചു പോകുന്നതിന് ശ്രദ്ധിക്കൂ, തിരികെ വരുന്നതിനെ കുറച്ച് ചിന്തിക്കണ്ട അന്തിമ മനം പോലെ ഗതി. (അന്ത്മതി സോ ഗതി) ഇനി ആരിലും മമത്വം വേണ്ട. ശരീരത്തിനോടുമുള്ള മമത്വം വിടു. മനസ്സിലായോ. ഇതുപോലെ തന്റെ ധാരണ ഉണ്ടാക്കിയെടുക്കണം ശരി, ഇനി സൈലന്സില് ഇരിക്കൂ. നടക്കുമ്പോഴും തിരിയുമ്പോഴും സൈലന്സ്, സംസാരിക്കുമ്പോഴും സൈലന്സ്. സംസാരിക്കുമ്പോഴും എങ്ങനെ സൈലന്സില് ഉണ്ടാകും? അറിയാമോ? സംസാരിക്കുമ്പോഴും നമ്മുടെ ബുദ്ധിയോഗം ഞാന് ആത്മാവാണ് ആദ്യത്തെ പവിത്രാത്മാവാണ്, നിശ്ശബ്ദ ആത്മാവാണ് (ഐ അം സോള്, ഫസ്റ്റ് പ്യൂവര് സോള് അല്ലെങ്കില് സൈലന്സ് സോള്) ഇത് ഓര്മ്മിക്കണം. സംസാരിക്കുമ്പോള് നമ്മളില് ഈ അറിവുണ്ടായിരിക്കണം ഞാന് ആത്മാവാണ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ (ഓര്ഗന്സിലൂടെ) സംസാരിക്കുന്നു. ഇത് നമ്മുടെ പ്രാക്ടീസായിരിക്കണം, ഇതിന്റെ ആധാരം എടുത്താണ് സംസാരിക്കുന്നത് എന്ന രീതിയില്. അടുത്തത് കണ്ണുകളുടെ ആധാരം എടുക്കുന്നു, കാണുന്നു. ഏതിന്റെ ആവശ്യമാണോ അതിന്റെ ആധാരമെടുത്ത് കാര്യം ചെയ്യൂ. ഇങ്ങനെ ആധാരമെടുത്ത് കാര്യം ചെയ്യുന്നതിലൂടെ വളരെ സന്തോഷമുണ്ടാകും, ഒരു തെറ്റായ കാര്യവും ഉണ്ടാകില്ല. ശരി

ഇങ്ങനെ ബാപ്ദാദയുടെയും അമ്മയുടെയും മധുര മധുരമായ വളരെ നല്ല, സദാ സൈലന്സിന്റെ അനുഭവം ചെയ്യുന്ന കുട്ടികള്ക്ക് സ്നേഹസ്മരണയും സുപ്രഭാതവും. ശരി.

സന്ദേശിയുടെ ശരീരത്തിലൂടെ സര്വ്വ ശക്തിവാന് (ആള്മൈറ്റി) പിതാവ് ഉച്ഛരിച്ച മഹാവാക്യങ്ങള് (മതേശ്വരിജിക്ക് വേണ്ടി)

1. അല്ലയോ ശിരോമണിയായ രാധാ പുത്രി, നിങ്ങള് രാത്രിയും പകലും എനിക്ക് സമാനം ദിവ്യ കാര്യങ്ങളില് തല്പരരായിരിക്കുന്നു അര്ത്ഥം വൈഷ്ണവ ശുദ്ധ സ്വരൂപമാണ്, ശുദ്ധ സേവനം ചെയ്യുന്നു അതിനാല് സാക്ഷാല് എന്റെ സ്വരൂപമാണ്. ഏതു കുട്ടികള് തന്റെ പിതാവിന്റെ കാല്വെയ്പുകള് (ഫുറ്റ്സ്റ്റെപ്സ്) എടുക്കുന്നില്ലയോ അവരില് നിന്നും ഞാന് തികച്ചും ദൂരെയാണ് കാരണം കുട്ടിയാണെങ്കില് പിതാവിനെ പോലെയായിരിക്കണം. ഈ നിയമം ഇപ്പൊള് സ്ഥാപിതമാവുകയാണ് ഇത് സത്യയുഗം ത്രേത വരെ നടക്കുന്നു, എങ്ങനെയാണോ അച്ഛന് അതുപോലെ കുട്ടി. എന്നാല് ദ്വപര കലിയുഗത്തില് ഏതു പോലെ അച്ഛന് അതുപോലെ കുട്ടി ആയിരിക്കില്ല. ഇപ്പൊള് കുട്ടികള്ക്ക് അച്ഛനെ പോലെ ആകുവാന് പരിശ്രമിക്കേണ്ടി വരുന്നു, എന്നാലവിടെ സ്വഭാവികമായും നിയമമുണ്ട് ഏതുപോലെ അച്ഛന് അതുപോലെ കുട്ടി എന്ന്. ഈ അനാദി നിയമം ഈ സംഗമസമയം ഈശ്വരന് പിതാവ് പ്രത്യക്ഷമായി സ്ഥാപിക്കുന്നു.

2) മധുരമായ പൂന്തോട്ടക്കാരന്റെ മധുരമായ മധുര ദിവ്യ പുരുഷര്ത്ഥി മകളെ, ഇനി നിനക്ക് വളരെ രമണീകവും മധുരമുള്ളതും ആകണം, ആക്കണം. വിശ്വ രാജ്യത്തിന്റെ ചാവി സെക്കന്ഡില് പ്രാപ്തമാക്കുക മറ്റുളളവരെയും അതിനായി യോഗ്യരാക്കുക എന്നുളളത് നിങ്ങളുടെ കൈയ്യിലാണ്. നോക്കൂ, എല്ലാ മനുഷ്യരുടെയും അധികാരിയായ സര്വ്വശക്തിമാന് പ്രത്യക്ഷത്തില് ഈ കര്മ്മ ക്ഷേത്രത്തില് വരുമ്പോള് മുഴുവന് സൃഷ്ടിയും ഹാപ്പി ഹൗസ് ആയി മാറുന്നു. ഈ സമയം ആ ജീവജാലങ്ങളുടെ അധികാരി അവ്യക്ത രീതിയില് സൃഷ്ടിയെ നയിക്കുകയാണ്. എന്നാല് എപ്പോള് പ്രത്യക്ഷ രൂപത്തില് ദേഹധാരിയായി അധികാരത്തില് കര്മ്മക്ഷേത്രത്തില് വരുന്നു അപ്പോള് സത്യ ത്രേതായുഗത്തിന്റെ സമയം എല്ലാ ജീവജാലങ്ങളും സുഖിയായി തീരുന്നു. അവിടെ സത്യതയുടെ സഭ തുറന്നിരിക്കുന്നു. ആര് ഈശ്വരീയ സുഖം പ്രാപ്തമാക്കാനായി പുരുഷാര്ത്ഥം ചെയ്തുവോ അവര്ക്ക് അവിടെ സദാ കാലത്തേക്ക് സുഖം പ്രാപ്തമാകുന്നു. ഈ സമയം എല്ലാ ജീവജാലങ്ങള്ക്കും സുഖദാനം ലഭിക്കുന്നില്ല, പുരുഷാര്ത്ഥമാണ് പ്രാലബ്ധത്തെ ആകര്ഷിക്കുന്നത്. ആര്ക്കണോ ഈശ്വരനോട് യോഗമുള്ളത് അവര്ക്ക് ഈശ്വരനില് നിന്നും സമ്പൂര്ണ്ണ സുഖദാനം ലഭിക്കുന്നു.

3) ആഹാ നിങ്ങള് ആ ശക്തിയാണ് ആരാണോ തന്റെ ഈശ്വരീയ ശക്തിയുടെ വര്ണ്ണം കാണിച്ച് ഈ ആസുരീയ ലോകത്തിന്റെ വിനാശം ചെയ്തു ദൈവി ലോകം സ്ഥാപിക്കുന്നത്, അതിന് ശേഷം എല്ലാ ശക്തികളുടെയും മഹിമയുണ്ടാകുന്നു. ഇപ്പൊള് ആ ശക്തി നിങ്ങളില് നിറയ്ക്കുകയാണ്. നിങ്ങള് സദാ തന്റെ ഈശ്വരീയ ബലത്തിലും ആത്മീയതയുടെ സ്റ്റേജില് ഇരിക്കൂ എങ്കില് സദാ അപാര സന്തോഷത്തിലിരിക്കും. നിത്യവും ഹര്ഷിതമുഖം. നിങ്ങള്ക്ക് ലഹരി വേണം ഞാന് ആരാണ് എന്ന്! ആരുടേതാണ്? നമ്മുടെ എത്ര സൗഭാഗ്യമാണ്? എത്ര വലിയ പദവിയാണ്? ഇപ്പൊള് നിങ്ങള് ആദ്യം സ്വയം തന്റെ സ്വരാജ്യം പ്രാപ്തമാക്കുന്നു പിന്നെ സത്യയുഗത്തിന്റെ യുവരാജാവാകും. അപ്പോള് എത്ര ലഹരി വേണം! ഈ തന്റെ ഭാഗ്യം കണ്ട് സന്തോഷത്തിലിരിക്കൂ, തന്റെ ഭാഗ്യം (ലക്ക്) നോക്കൂ, അതിലൂടെ എത്ര ഉയര്ന്ന ലോട്ടറിയാണ് ലഭിക്കുന്നത്. ആഹാ, എത്ര ശ്രേഷ്ഠമാണ് നിന്റെ ഭാഗ്യം ഈ ഭാഗ്യത്തിലൂടെ വൈകുണ്ഠത്തിന്റെ ലോട്ടറി ലഭിക്കുന്നു. മനസ്സിലായോ ഏറ്റവും ഭാഗ്യശാലിയായ ദൈവീ പുഷ്പമായ കുട്ടീ.

4) ഈ പ്രസന്നമായ സംഗമ സമയത്ത് സ്വയം നിരാകാരനായ പരമാത്മാവ് സാകാരത്തില് വന്ന് ഈ ഈശ്വരീയ ഫാക്ടറി തുറന്നിരിക്കുന്നു, ഇവിടെ നിന്ന് ഏതു മനുഷ്യനും തന്റെ വിനാശി ചവറുകള് നല്കി അവിനാശി ജ്ഞാനരത്നങ്ങള് എടുക്കാന് സാധിക്കും. ഈ അവിനാശീ ജ്ഞാന രത്നങ്ങളുടെ ഇടപാട് അതിസൂക്ഷ്മമാണ്, ഇത് ബുദ്ധികൊണ്ടാണ് വാങ്ങേണ്ടത്. ഇത് കണ്ണ് കൊണ്ട് കാണാന് സ്ഥൂലമായ വസ്തുവല്ല, എന്നാല് മഹീനവും ഗുപ്തവും ഒളിഞ്ഞിരിക്കുന്നതുമായത് കാരണം ആര്ക്കും ഇത് മോഷ്ടിക്കാന് സാധിക്കില്ല. ഇങ്ങനെ സര്വോത്തമമായ ജ്ഞാന സമ്പത്ത് പ്രാപ്തമാകുന്നതിലൂടെ അതി നിര്സങ്കല്പ്പവും, സുഖദായി അവസ്ഥയും ഉണ്ടാകും. എപ്പോള് വരെ ഈ അവിനാശി ജ്ഞാന സമ്പത്ത് വങ്ങിയിട്ടില്ലയോ അപ്പോള് വരെ നിശ്ചിന്തവും, അല്ലലില്ലാതെയും, നിര്സങ്കല്പവും ആകാന് സാധിക്കില്ല ഇതിനാല് ഈ അവിനാശി ജ്ഞാന രത്നങ്ങളുടെ സമ്പാദ്യം ശേഖരിച്ച് തന്റെ ബുദ്ധിയാകുന്ന സൂക്ഷ്മ അലമാരിയില് ധാരണ ചെയ്ത് നിത്യവും നിശ്ചിന്തം ആയിരിക്കണം. വിനാശി ധനത്തില് ദുഃഖം അടങ്ങിയിരിക്കുന്നു അവിനാശി ജ്ഞാന ധനത്തില് സുഖം അടങ്ങിയിരിക്കുന്നു.

5) ഏതു പോലെ സൂര്യന് സാഗരത്തിലെ ജലം വലിച്ച് അതു ഉയര്ന്ന പര്വ്വതങ്ങളില് വര്ഷിക്കുന്നു, ഇതും ഡയറക്ട് ഈശ്വരനില് നിന്നുമുളള മഴയാണ്. പറയാറുണ്ട് ശിവന്റെ ജഡകളില് നിന്നും ഗംഗ ആവിര്ഭവിക്കുന്നുവെന്ന്. ഇവരുടെ മുഖാരവിന്ദത്തില് നിന്നും ജ്ഞാനാമൃതധാര വര്ഷിക്കുകയാണ്, ഇതിനെ തന്നെയാണ് അവിനാശി ഈശ്വരീയധാര എന്ന് പറയുന്നത്, ഇതിലൂടെ നിങ്ങള് ഭഗീരഥപുത്രര് പവിത്രരായി, അമരന്മാര് ആകുകയാണ്. ഇത് കിരീടധാരിയാകുന്നതിനുള്ള അത്ഭുതകരമായ മണ്ഡലിയാണ്, ഇവിടെ ഏതു നരനും നാരിയും വരുമോ അവര് കിരീടധാരിയായിത്തീരും. ലോകത്തെയും മണ്ഡലി എന്ന് പറയും. മണ്ഡലം അര്ത്ഥം സ്ഥാനം, ഈ മണ്ഡലി എവിടേ നിലകൊള്ളുന്നു? ഓം ആകാരത്തില് അര്ത്ഥം അഹം സ്വധര്മ്മത്തില്, ബാക്കി മുഴുവന് ലോകവും സ്വധര്മ്മം മറന്നു പ്രകൃതിയുടെ ധര്മ്മത്തില് നിലനില്ക്കുന്നു. നിങ്ങള് ശക്തികള് പ്രകൃതിയെ മറന്നു തന്റെ സ്വ ധര്മ്മത്തില് നില്ക്കുന്നു.

6) ഈ ലോകത്തിലെ എല്ലാ മനുഷ്യരും നിരാകാരനായ ഈശ്വരനെ ഓര്മ്മിക്കുന്നു, ആരെയാണോ കണ്ണുകള് കൊണ്ട് കണ്ടിട്ടില്ലാത്തത് ആ നിരാകാരനോട് ഇത്രയും അതി സ്നേഹം ഉണ്ട് അതിനാല് പറയുന്നു ഹേ ഈശ്വരാ സ്വയം തന്നില് എന്നെ ലീനമാക്കൂ, എന്നാല് എത്ര അത്ഭുതമാണ് സ്വയം ഈശ്വരന് സാകാരത്തില് പ്രത്യക്ഷമായിരിക്കുകയാണ് എന്നിട്ടും തിരിച്ചറിയുന്നില്ല. ഈശ്വരന് വളരെ പ്രിയ ഭക്തരുണ്ട് അവര് പറയുന്നു എവിടെ നോക്കിയാലും അവിടെ നീയോ നീ മാത്രമാണ്. അവര്ക്ക് കാണാന് സാധിച്ചില്ലെങ്കിലും ബുദ്ധിയോഗം കൊണ്ട് ഈശ്വരന് സര്വ്വത്രയുണ്ട് എന്ന് ചിന്തിക്കുന്നു. എന്നാല് നിങ്ങള് അനുഭവത്തില് നിന്നും പറയുന്നു സ്വയം നിരാകാരനായ ഈശ്വരന് പ്രാക്ടിക്കലില് സാകാരത്തില് ഇവിടെ വന്നിരിക്കുകയാണ്. ഇപ്പൊള് സഹജമായി തന്നെ നിങ്ങള്ക്ക് എന്നെ വന്നു കാണാന് സാധിക്കും. എന്നാല് എന്റെ പല കുട്ടികളും സാകാരത്തില് പ്രഭു പിതാവിനെ അറിയുന്നില്ല. അവര്ക്ക് നിരാകാരന് അതി മധുരമായി തോന്നുന്നു എന്നാല് ആ നിരാകാരന്, ഇപ്പൊള് സാകാരത്തില് പ്രത്യക്ഷമാണ്, അവരെ തിരിച്ചറിയുന്നുവെങ്കില് എത്ര പ്രാപ്തിയുണ്ടാകുമായിരുന്നു, കാരണം പ്രാപ്തി എന്തായാലും സാകാരത്തിലൂടെയാണല്ലോ. ബാക്കി ഈശ്വരനെ ദൂരെയുള്ള നിരാകാരനെന്ന് മനസ്സിലാക്കുന്നവര് കാണുന്നവര് അവര്ക്കൊരു പ്രാപ്തിയുമില്ല അവരാണ് ഭക്തര്, അവര്ക്ക് ജ്ഞാനമില്ല. ഇപ്പൊള് സാകാര പ്രഭു പിതാവിനെ അറിയുന്ന ജ്ഞാനി കുട്ടികള്, സര്വ്വ ദൈവിക ഗുണങ്ങളുടേയും സുഗന്ധം നിറഞ്ഞ സ്വീറ്റ് പുഷ്പം, തന്റെ പ്രഭൂ പിതാവിന് മേല് തന്റെ ജീവന് തന്നെ അര്പ്പിക്കുന്നു, ഇതിലൂടെ ജന്മ ജന്മാന്തരമായി സമ്പൂര്ണ്ണ ദേവത ദിവ്യ ശോഭനികമായ ശരീരം പ്രാപ്തമാകുന്നു.

7) സ്വയത്തെ അറിയുന്നതിലൂടെ തന്നെയാണ് നിങ്ങള്ക്ക് ശരി തെറ്റിന്റെയും, സത്യ അസത്യത്തിന്റെയും തിരിച്ചറിവ് വരുന്നത്. ഈ ഈശ്വരീയ ജ്ഞാനത്തിലൂടെ സത്യം പറയുന്നവരാകുന്നു, ഇതിലൂടെ ഒരു സംഗ ദോഷത്തിലും പെടില്ല. സ്വയം അജ്ഞാനത്തിലുളളവരുടെ മേലാണ് സംഗദോഷത്തിന്റെ നിഴല്വീഴുന്നത്. ഈ സമയത്ത് സത്യത്തിന്റെ കാലമേയല്ല ഇതിനാല് ആരുടെയും വാക്കുകളില് വിശ്വാസം വെയ്ക്കാതെ അവരില് നിന്നും എഴുതി മേടിക്കുന്നു. മനുഷ്യരുടെ വാക്കുകള് അസത്യമായത് വരുന്നു, സത്യമാണെങ്കില് അവരുടെ മഹാവാക്യം പൂജിക്കപ്പെട്ടേനെ. ഏതു പോലെ ഡിവൈന് പിതാവിന്റെ സത്യ മഹാവാക്യങ്ങളുടെ ശാസ്ത്രം ഉണ്ടാക്കിയിരിക്കുന്നു, ഇതിന്റെ മഹിമയും പൂജയും നടക്കുന്നു. അവരുടെ സത്യ മഹാവാക്യങ്ങള് ധാരണ ചെയ്യുന്നതിലൂടെ ഈശ്വരീയ നിലവാരം വരുന്നു. ഇത്ര മാത്രമല്ല, ചിലര് പഠിച്ചു പഠിച്ചു ശ്രീ കൃഷ്ണന്റെയും ബ്രഹ്മാവിന്റെയും സാക്ഷാത്കാരവും എടുക്കുന്നു.

ഓഹോ, പവിത്ര കമലഹൃദയാ, പവിത്ര കമലഹസ്ത, പവിത്ര കമലനയന മകളെ രാധേ, നിന്റെ മുഴുവന് ശരീരവും മാറി കമല പുഷ്പ സമാനം കോമളവും സ്വര്ണ്ണവും ആയിരിക്കുകയാണ്. എന്നാല് ആദ്യം ആത്മാവ് സ്വര്ണ്ണമാകുമ്പോഴാണ് മുഴുവന് ശരീരവും സ്വര്ണ്ണവും പവിത്രവും ആകുന്നത്. ഈ പവിത്ര കോമള ശരീരത്തില് അതി ആകര്ഷണം നിറഞ്ഞിരിക്കുകയാണ്. നിങ്ങള് പരമേശ്വര പിതാവിലൂടെ അജ്ഞാന അന്ധകാരത്തെ അണച്ചു ജ്ഞാന വെളിച്ചത്തെ ഉണര്ത്തി അതി ശീതളരൂപം ആയിരിക്കുകയാണ്. സ്വയം ശീതള രൂപമായി പിന്നെ മറ്റു കൂട്ടരെയും ഇതുപോലെ സത്യമായ ശീതളത ദാനം ചെയ്യുന്നതിന് വേണ്ടി ഈ പ്രസന്ന സംഗമ സമയത്ത് നിമിത്തമായിരിക്കുകയാണ്. നിങ്ങളുടെ മൂര്ത്തികലില് നിന്നും മുഴുവന് ലോകത്തിനും ശീതളതയുടെയും ശാന്തിയുടെയും ദാനം ലഭിച്ചു കൊണ്ടിരിക്കുന്നു. ഇനി നിങ്ങള് മുഴുവന് സൃഷ്ടിയെ സല്വേഷനില് കൊണ്ട് വന്നു അന്തിമത്തില് തന്റെ ദിവ്യപ്രഭ കാട്ടി, പുതു വൈകുണ്ഠ സ്വര്ണ്ണിമ പൂന്തോട്ടത്തില് പോയി വിശ്രമിക്കും. ശരി.

വരദാനം :-
څബാബچ വാക്കിന്റെ ചാവി കൊണ്ട് സര്വ്വ സമ്പത്തും പ്രാപ്തമാക്കുന്ന ഭാഗ്യവാന് ആത്മാവായി ഭവിക്കട്ടെ.

ജ്ഞാനത്തിന്റെ പല വിസ്താരത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും, കേള്പ്പിക്കാന് സാധിക്കുന്നില്ലെങ്കിലും, ഒരു വാക്ക് 'ബാബچ എന്നത് ഹൃദയം കൊണ്ട് അംഗീകരിച്ചു, ഹൃദയം കൊണ്ട് കേള്പ്പിച്ചുവെങ്കില് വിശേഷാത്മാവായി, ലോകത്തിന് മുന്നില് മഹാത്മാവ് എന്ന് സ്വരൂപത്തില് മഹിമായോഗ്യമായി കാരണം 'ബാബچ എന്ന വാക്ക് തന്നെയാണ് സര്വ്വ സമ്പത്തുകളുടെയും ഭാഗ്യത്തിന്റെയും ചാവി. ചാവി ഉപയോഗിക്കാനുള്ള വഴിയാണ് ഹൃദയപൂര്വ്വം അറിയുക, അംഗീകരിക്കുക. ഹൃദയം കൊണ്ട് പറയൂ ബാബ അപ്പോള് സമ്പത്ത് സദാ ഹാജരാണ്.

സ്ലോഗന് :-
ബാപ്ദാദയോട് സ്നേഹമുണ്ടെങ്കില് ആ സ്നേഹത്തില് പഴയ ലോകം ത്യാഗം ചെയ്യൂ.