മാതേശ്വരിജിയുടെപുണ്യസ്മൃതിദിവസംരാവിലെക്ലാ
സില്കേള്പ്പിക്കുന്നതിനുള്ളമധുരമഹാവാക്യം.
ഗീതം :- നോക്കൂ എന്റെ ഈ
ചെറിയ ലോകം . . . !
ഈ ഗീതം എപ്പോള്‍
പാടിയിട്ടുള്ളതാണ് ഈ സംഗമ സമയത്തു നമ്മള് ബ്രാഹ്മണ കുലത്തിന്റെ ലോകം ചെറിയതാണ്.
ഇത് നമ്മുടെ ഏത് കുടുംബമാണ്, അത് സംഖ്യാ ക്രമത്തിലാണ് പറയുന്നത്. നമ്മള് പരമ
പിതാ പരമാത്മ ശിവന്റെ പേരകുട്ടികളാണ്, ബ്രഹ്മ സരസ്വതിയുടെ മുഖത്തിലൂടെ
ജനിച്ചവരാണ്.വിഷ്ണുവും ശങ്കരനും നമ്മുടെ വല്യച്ഛന്മാരാണ്, പരസ്പരം നമ്മള്
എല്ലാവരും സഹോദരി സഹോദരന്മാരാണ്.ഇതാണ് നമ്മുടെ ചെറിയ ലോകം. . . ഇതിനപ്പുറം വേറെ
ബന്ധങ്ങള്‍ രചിച്ചില്ല, ഈ സമയത്ത് ഇത്രയും ബന്ധങ്ങളാണ് പറയുന്നത്. നമ്മുടെ
ബന്ധങ്ങള്‍ എത്ര വലിയ അധികാരവുമായിട്ടാണ്! നമ്മുടെ മുത്തച്ഛനാണ് ശിവന്,
അദ്ദേഹത്തിന്റെ നാമം എത്ര മഹത്വമുള്ളതാണ്, മുഴുവന്‍ സൃഷ്ടിയുടെ ബീജരൂപമാണ്.
സര്‍വ്വ ആത്മാക്കളുടെയും കല്യാണകാരിയായിരിക്കുന്നതിനാല് അദ്ദേഹത്തെ ഹര ഹര
ഭോലാനാഥന് മഹാദേവ ശിവന് എന്നാണ് വിളിക്കുന്നത്. ബാബ മുഴുവന്‍ സൃഷ്ടിയുടെ ദുഖം
ഹരിച്ച് സുഖം നല്കുന്നു. ബാബയില്‍ നിന്ന് നമ്മുക്ക് സുഖം ശാന്തിപവിത്രതയുടെ വലിയ
അധികാരമാണ് ലഭിക്കുന്നത്, ശാന്തിയില്‍ കര്‍മ്മ ബന്ധനത്തിന്റെ കണക്കുകള്‍
ഉണ്ടാകില്ല. എന്നാല്‍ ഇത് രണ്ടിനും ആധാരം പവിത്രതയാണ് . പിതാവിന്റെ പാലനയുടെ
മുഴുവന്‍ സമ്പത്ത് നേടാതെ പിതാവില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല, അതുവരെ
സമ്പത്ത് ലഭിക്കില്ല. നോക്കൂ ബ്രഹ്മാവിന് എന്തെല്ലാം ജോലികളാണ് ഉള്ളത്
മ്ലേച്ഛരായ അഞ്ച് വികാരങ്ങളുടെ അഴുക്ക് നിറഞ്ഞ ആത്മാക്കളെ സുന്ദരമാക്കുന്നു, ഈ
അലൗകീക കാര്യത്തിന്റെ പ്രതിഫലമായി പിന്നീട് സത്യയുഗത്തില്‍ ഒന്നാം നമ്പര്‍ ശ്രീ
കൃഷ്ണന്റെ പദവി പ്രാപ്തമാകുന്നു. ആ പിതാവുമായി നങ്ങളുടെ ബന്ധം എന്താണെന്ന്
നോക്കൂ! അപ്പോള്‍ എത്രമാത്രം നിശ്ചിന്തവും സന്തോഷം ഉള്ളവരുമാകണം. ഇപ്പോള്‍
ഓരോരുത്തരും സ്വന്തം ഹൃദയത്തോട് ചോദിക്കണം നമ്മള് പൂര്‍ണ്ണമായി ബാബയുടേതായി
മാറിയോ?
പരമാത്മാവാകുന്ന അച്ഛന്
വന്നിരിക്കുകയാണ് അദ്ദേഹത്തില്‍ നിന്നും പൂര്‍ണ്ണമായി സമ്പത്ത് നേടാന്‍ ആലോചിക്കണം.
പൂര്‍ണ്ണമായി പരിശ്രമിച്ച് സ്കോളര്‍ഷിപ്പ് നേടുന്നതാണ് വിദ്യാര്‍ത്ഥിയുടെ ജോലി,
എങ്കില്‍ ഒന്നാം നമ്പര്‍ ലോട്ടറി നേടാത്തത് എന്ത്കൊണ്ട്! അതാണ് വിജയമാലയില്‍
കോര്ക്കപ്പെടുക. ചിലര്‍ ഉണ്ട് രണ്ട് കൈകളിലും ലഡ്ഡു വയ്ക്കുന്നവര്‍,ഇവിടുത്തെ
പരിധിയുള്ള സുഖവും വേണം അവിടെ വൈകുണ്ഠത്തിലും കുറച്ചൊക്കെ സുഖം നേടാം, അങ്ങനെ
ചിന്തിക്കുന്നവരെ മധ്യമവും കനിഷ്ഠ പുരുഷാര്ത്ഥിയെന്നും വിളിക്കും, സര്‍വ്വോത്തമ
പുരുഷാര്‍ത്ഥി ആകില്ല. ബാബ തരുന്നതില്‍ കുറവ് ഒന്നും വരുത്തുന്നില്ല അപ്പോള്‍
കൊടുക്കുന്നവര്‍ എന്തിനു കുറയ്ക്കുന്നു? അതാണ് ഗുരുനാനാക്ക് പറഞ്ഞത് പരമാത്മാവ്
ദാതാവാണ്, പരമാത്മാവ് ദാതാവാണ് ശക്തനാണ്, ആത്മാക്കള്‍ക്ക് പക്ഷെ എടുക്കാനുള്ള
ശക്തി ഇല്ല,പറയാറുണ്ട് തരുന്നവര്‍ തന്നുകൊണ്ടിരിക്കും, എടുക്കുന്നവര്‍ തളര്‍ന്നു
പോകും. നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും ഈ പദവി നേടാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലാതെ
അല്ല,നോക്കിയാല്‍ ബ്രഹ്മ ബാബയും എത്ര പരിശ്രമിക്കുന്നു, മായ എന്നിട്ടും
വിഘ്നങ്ങള്‍ ഉണ്ടാക്കുന്നു,കാരണമെന്ത്?ഇപ്പോള്‍ മായയുടെ രാജ്യം
അവസാനിക്കാറായി.മായ മുഴുവന്‍ സാരം ഇല്ലാതാക്കി, അപ്പോഴാണ് പരമാത്മാവ് വരുന്നത്.
ബാബയില്‍ സര്‍വ്വ രസങ്ങളും അടങ്ങിയിരിക്കുന്നു,സര്‍വ്വ സംബന്ധങ്ങളുടെയും അനുഭവം
കിട്ടുന്നത് ബാബയില്‍ നിന്നാണ്, അതിനാലാണ് പറയുന്നത് നീ തന്നെയാണ് മാതാവും പിതാവും.
. . ഈ മഹിമകളെല്ലാം പരമാത്മാവിനെ കുറിച്ച് പാടിയിട്ടുള്ളതാണ്, ഈ സമയത്താണ്
ബലിയര്പ്പണമാകേണ്ടത് അങ്ങനെയാണ് ബന്ധം ഉണ്ടായത്. പരമാത്മാവുമായി എല്ലാ സംബന്ധവും
യോജിപ്പിച്ചാല്‍ 21 ജന്മത്തേയ്ക്ക് സുഖം പ്രാപ്തമാകും, ഇതാണ് പുരുഷാര്‍ത്ഥത്തിന്റെ
സിദ്ധി. 21 ജന്മങ്ങള് എന്ന് കേള്‍ക്കുമ്പോള്‍ അലസമാകേണ്ട. 21 ജന്മങ്ങളിലേക്ക്
വേണ്ടി ഈ സമയത്ത് ഇത്രയും പുരുഷാര്‍ത്ഥം ചെയ്ത്, 21 ജന്മങ്ങള് കഴിയുമ്പോള്‍ വീണ്ടും
താഴേക്ക് വരണം, പിന്നെ എന്ത് സിദ്ധി നേടി എന്ന് ചിന്തിക്കരുത്. ഡ്രാമയില്‍
ആത്മാക്കള്‍ക്ക് നിശ്ചയിച്ച സര്‍വ്വോത്തമ സിദ്ധി പ്രാപ്തമാകും! ബാബ വന്നു
സമ്പൂര്‍ണ്ണ സ്ഥിതില്‍ എത്തിക്കും, നമ്മള് കുട്ടികള്‍ പിന്നെ ബാബയെ മറക്കുന്നതിലൂടെ
താഴേക്ക് വീഴുന്നു. ഇത് ബാബയുടെ കുറ്റമല്ല. കുറവ് നമ്മള് കുട്ടികളുടേതാണ്,
സത്യയുഗം ത്രേതായുഗത്തിലെ മുഴുവന്‍ സുഖവും ഈ ജന്മത്തിലെ പുരുഷാര്‍ത്ഥത്തിന്റെ
ആധാരത്തിലാണ് ലഭിക്കുന്നത്.എന്ത്കൊണ്ട് സമ്പൂര്‍ണ്ണ പുരുഷാര്‍ത്ഥം ചെയ്ത് നമ്മുടെ
ഏറ്റവും ഉയര്‍ന്ന പാര്‍ട്ട് അഭിനയിക്കുന്നില്ല! എന്ത്കൊണ്ട് പുരുഷാര്‍ത്ഥം ചെയ്ത്
ആ സമ്പത്ത് നേടുന്നില്ല. മനുഷ്യന് സദാ സുഖത്തിനാണ് പ്രയത്നിക്കുന്നത്, സുഖ
ദുഖത്തില്‍ നിന്ന് വേറിട്ടിരിക്കാന്‍ ആരും പുരുഷാര്‍ത്ഥം ചെയ്യുന്നില്ല.ഡ്രാമയുടെ
അന്ത്യത്തില്‍ പരമാത്മാവ് വന്ന് എല്ലാ ആത്മാക്കള്‍ക്കും ശിക്ഷ കൊടുത്ത്
പവിത്രമാക്കി പാര്‍ട്ടില്‍ നിന്ന് മുക്തമാക്കും. ഇത് പരമാത്മാവിന്റെ കാര്യമാണല്ലോ,
തന്റെ നിശ്ചിത സമയത്ത് വന്ന് സ്വയം പറഞ്ഞു തരുന്നു. ആത്മാക്കള്‍ക്ക് വീണ്ടും
പാര്‍ട്ടില്‍ വരേണ്ടതുകൊണ്ട് ഏറ്റവും ഉത്തമ പാര്‍ട്ട് അഭിനയിക്കണം.
മനുഷ്യ സൃഷ്ടിയെ സുഖം
നിറഞ്ഞതാക്കുന്ന ബാബയ്ക്കറിയാം മനുഷ്യ സൃഷ്ടി എങ്ങനെ സുഖദായി ആകുന്നത്?
ആത്മാക്കള്‍ സ്വച്ഛമാകാതെ ലോകം സുഖദായി ആകില്ല, അതിനാല്‍ ബാബ വന്ന് ഏറ്റവും ആദ്യം
ആത്മാക്കളെ സ്വച്ഛമാക്കുന്നു. ഇപ്പോള്‍ ആത്മാവില്‍ അഴുക്ക് പറ്റിയിരിക്കുന്നു.
ആദ്യം ആ അഴുക്ക് ഇല്ലാതാക്കണം. ആത്മാവിന്റെ ബലത്തില്‍കൂടി ഓരോ വസ്തുവും
തമോപ്രധാനത്തില് നിന്ന് സതോപ്രധനമാകും, അതിനെ പറയും എല്ലാവരും
സ്വര്‍ണ്ണിമയുഗത്തില്‍ വന്നു, ഈ എല്ലാ തത്വങ്ങളും സ്വര്‍ണ്ണിമ യുഗത്തിന്റെ
സ്ഥിതിയില്‍ വരുന്നു. ആദ്യം ആത്മാവിന്റെ സ്ഥിതിയാണ് മാറുന്നത്. ആത്മാക്കളെ
പരിവര്ത്തനമാക്കുന്നത് ആത്മാക്കളെ പവിത്രമാക്കുന്ന അതോറിറ്റി ബാബയാണ്.
നിങ്ങള്‍ക്കറിയാം ഇപ്പോള്‍ ലോകം മാറുകയാണ്, ആദ്യം സ്വയം മാറണം, സ്വയം മാറുമ്പോള്‍
അതിന്റെ ആധാരത്തില്‍ ലോകം മാറും.ഇപ്പോഴും നമ്മുക്ക് മാറ്റം വന്നില്ലെങ്കില്‍,സ്വയം
പരിവര്‍ത്തനം ഇല്ലെങ്കില്‍ ലോകം എങ്ങനെ മാറും അതിനാല്‍ ദിവസവും സ്വയത്തെ
പരിശോധിക്കൂ.കണക്ക് എഴുതുന്നവര്‍ രാത്രിയില്‍ കണക്കുകള്‍ നോക്കും ഇന്ന് എത്ര
സമ്പാദ്യം ഉണ്ട്? എല്ലാവരും തന്റെ കണക്ക് സൂക്ഷിക്കും.നമുക്ക് ദിവസം മുഴുവന്‍
എത്ര ലാഭവും നഷ്ടവും ഉണ്ടായി? ഈ കണക്ക് സൂക്ഷിക്കണം. നഷ്ടം അഥവാ കൂടുതല്‍
ആണെങ്കില്‍ അടുത്ത ദിവസം അതില്‍ ശ്രദ്ധിക്കണം. ഇതുപോലെ തന്നെ ശ്രദ്ധിക്കുന്നതിലൂടെ
ലാഭം ഉണ്ടാക്കി തന്റെ സ്ഥാനം ഉറപ്പിച്ച് മുന്നോട്ട് പോകും . ഇതുപോലെ പരിശോധിച്ച്
സ്വയം പരിവര്‍ത്തനത്തിന്റെ അനുഭവം ചെയ്യണം. ഞങ്ങള്‍ ദേവതയാകും, അത് പിന്നീട് ആകും,
ഇപ്പോള്‍ എങ്ങനെയോ അത് മതി. . . എന്നാകരുത്. ആ ദേവത സംസ്ക്കാരം ഇപ്പോള്‍ മുതല്‍
ഉണ്ടാക്കണം. ഏത് അഞ്ച് വികാരങ്ങള്‍ക്ക് വശപ്പെട്ടാണോ നമ്മള് ഇതുവരെ നടന്നിരുന്നത്,
ആ അഞ്ച് വികാരങ്ങള്‍ നമ്മളില്‍ നിന്ന് ഇല്ലാതായോ എന്ന് ഇപ്പോള്‍ നോക്കണം ? നമ്മളില്‍
ഉണ്ടായിരുന്ന ക്രോധം മാറിയോ? ഉണ്ടായിരുന്ന ലോഭവും മോഹവും ഈ വികാരി സംസ്ക്കാരം
എല്ലാം നമ്മളില്‍ നിന്ന് ഇല്ലാതായോ? അത് മാറുന്നുണ്ട് ഇല്ലാതാകുന്നു എങ്കില്‍
നമ്മള് മുക്തമാകുന്നു എന്ന് മനസിലാക്കണം. ഇല്ലാതാകുന്നില്ല എങ്കില്‍ ഇപ്പോഴും
നമ്മള് മാറിയിട്ടില്ല എന്ന് മനസിലാക്കണം. മാറ്റത്തിന്റെ വ്യത്യാസം
അനുഭവപ്പെടണം,സ്വയത്തില്‍ മാറ്റം ഉണ്ടാകണം. മുഴുവന്‍ ദിവസവും വികാരി കണക്കില്‍
മാത്രം പോകാതെ, നമ്മള് നല്ല ദാന പുണ്യം ചെയ്തെന്ന് മനസിലാക്കണം. നമ്മുടെ
കര്‍മ്മത്തിന്റെ കണക്കില്‍ നമ്മള് സൂക്ഷിക്കണം. വികാരത്തിന് വശപ്പെട്ട്
വികര്മത്തിന്റെ നമ്മള് കണക്ക് ഒന്നും ഉണ്ടാക്കുന്നില്ലലോ? ഇതില്‍ സ്വയം
സൂക്ഷിക്കണം. ഈ കണക്ക് മുഴുവന്‍ വയ്ക്കണം,ഉറങ്ങുന്നതിന് മുന്‍പ് 10 15 മിനിറ്റ്
നമ്മുടെ മുഴുവന്‍ ദിവസം എങ്ങനെ ആയിരുന്നു എന്ന് നോക്കണം ? പലരും നോട്ട്
ചെയ്യുന്നുണ്ട്, തലയിലുള്ള കഴിഞ്ഞുപോയ പാപഭാരം ഇല്ലാതാക്കാന്‍ ബാബയുടെ ആജ്ഞയാണ്
എന്നെ ഓര്‍മ്മിക്കൂ, അതും എത്ര സമയം ഓര്‍മ്മിച്ചു? ചാര്‍ട്ട് വയ്ക്കുമ്പോള്‍ അടുത്ത
ദിവസം ശ്രദ്ധിക്കും. ഇങ്ങനെ ശ്രദ്ധയോടെ ഇരുന്നാല്‍ പിന്നെ നമ്മുടെ കര്‍മ്മങ്ങള്‍
നല്ലതാകും, പിന്നെ പാപം ഒന്നും ഉണ്ടാകില്ല. പാപങ്ങളില്‍ നിന്നാണ് രക്ഷപെടേണ്ടത്.
ശരി മധുരമായ അമ്മയുടെ മധുര മധുരമായ കുട്ടികള്‍ക്ക് സ്നേഹ സ്മരണകളും ഗുഡ്
മോര്‍ണിംഗും.
സന്ദേശിയുടെ ശരീരത്തിലൂടെ
സരസ്വതി മാതാവിന്റെ അവ്യക്ത പ്രഭു മിലനവും സംവാദവും
മകളെ ശ്രീ രാധേ നോക്കൂ,
ആരാണ് നിന്റെയടുത്ത് വന്നിരിക്കുന്നത്? എത്ര വലിയ ശക്തിയാണ് നിന്നോട്
സംസാരിക്കുന്നത്. എന്റെ വരവിന്റെ രഹസ്യത്തിലൂടെ നിങ്ങള്‍ക്ക് സ്വയത്തെയും അറിയാന്‍
കഴിയും. വരുന്നയാളുടെ പദവിയോടൊപ്പം സ്വന്തം സ്ഥാനം അഥവാ പദവിയും അറിയാന്‍ കഴിയും.
ഹേ രാധേ മകളെ,നിനക്ക് എന്റെ ശക്തി കാണാന്‍ ആഗ്രഹം ഉണ്ടോ,എനിക്ക് വേണമെങ്കില്‍ ഒരു
സെക്കന്റില്‍ വിനാശമാക്കാന് കഴിയും. പക്ഷെ ചെയ്യുന്നില്ല, കാരണം വിശാലമായ
സിനിമയില്‍ ഏതൊക്കെ കര്‍ത്തവ്യം ആരെല്ലാമാണോ ചെയ്യേണ്ടത്, തീര്‍ച്ചയായും അവര്‍
ചെയ്യും. അനാദി നിയമങ്ങള്‍ അറിയുന്ന അവ്യക്ത പ്രഭു വന്ന് അനാദി നിയമങ്ങളുടെ അറിവ്
നല്കുന്നു. ഈ മുഴുവന്‍ സൃഷ്ടിയുടെ അനാദിയായ കളി സ്റ്റേജില്‍ നടക്കുന്നു,
പ്രായോഗികമായി ഈ കളി നടക്കാന്‍ സമയം വേണം, ഇത്രയും വര്‍ഷങ്ങളുടെ കളി ഒരു
സെക്കന്റില്‍ അവസാനിപ്പിച്ചാല്‍ ബാക്കി സമയം എന്ത് നടക്കും! ഏതെല്ലാം പ്രയാസങ്ങള്‍
എങ്ങനെയൊക്കെ കാണുകയും സഹിക്കുകയും ചെയ്യണമോ അതുപോലെ തന്നെ വിചിത്രമായ രഹസ്യം
വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഹേ പ്രിയപ്പെട്ട എന്റെ രാധേ ഈ വിചിത്രമായ
ആവര്‍ത്തനം കണ്ടു നീയും ഞാനും സന്തോഷിക്കുന്നു.
ഈ വിശാലമായ ഡ്രാമയിലെ
എല്ലാ പാര്‍ട്ടും പരീക്ഷിക്കുന്നതിനായിട്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ കളി
നടത്തുന്ന ആള്‍ക്ക് വേണമെങ്കില്‍ സെക്കന്റില്‍ ഈ ഡ്രാമ അവസാനിപ്പിച്ച് വീണ്ടും
പുതിയതായി ആരംഭിക്കാം, എന്നാല്‍ ചെയ്യുകയില്ല, ഈശ്വരനും ഈ സാധാരണ രീതിയിലൂടെ
കര്‍ത്തവ്യം ചെയ്യേണ്ടി വരുന്നു. സര്വ്വശക്തിവനായ നിരാകാരനായ ഈശ്വരന് സ്വയം ഈ
സകാരത്തില്‍ ഉണ്ട്,എന്നാല്‍ സാധാരണ വേഷത്തിലാണ്! ഇത് തന്നെയാണ് (ഭൂല്‍ ഭുലയ്യ )
ഉള്ളില്‍ പ്രവേശിച്ചാല്‍ തിരിച്ചിറങ്ങാന്‍ കഴിയാത്തവിധം സങ്കീര്‍ണമായ കളി. ഇത്
മനസ്സിലാക്കിയവര്‍ എല്ലാം അറിയുന്നവരാണ്.
മകളെ ശ്രീ രാധേ, ഈ
സഹനത്തിന്റെ മാര്‍ഗ്ഗം പ്രീയപ്പെട്ട കുട്ടികള്‍ തീര്‍ച്ചയായും തരണം ചെയ്യണം.
വേണമെങ്കില്‍ എനിക്ക് എന്റെ കുട്ടികള്‍ക്കായി ഇത് സഹജമാര്ഗ്ഗമാക്കാം, സാക്ഷാത്കാരം
കൊടുക്കുന്നതിന്റെ താക്കോല്‍ എന്റെ കൈകളിലാണ്. ഏതെങ്കിലും ഒരു ധനവാനായ ഭക്തന്
അവരുടെ ഇഷ്ട ദേവതയുടെ സാക്ഷത്കാരം കൊടുത്താല്‍, അയാള്‍ തന്റെ സര്‍വ്വ ധനവും
യജ്ഞത്തില്‍ കൊണ്ട് വന്ന് സമര്‍പ്പിക്കും. ധനവാന്മാരുടെയും ധനവാന് ഈശ്വരനാണ്.
എന്നാല്‍ നിന്റെ അച്ഛന്റെ ആഗ്രഹമാണ് എന്റെ എല്ലാ യാചകരായ കുട്ടികളെയാണ് ഞാന്‍
രാജകുമാരനും രാജകുമാരിയുമാക്കുന്നത്, അതുകാരണം നിങ്ങള്‍ ഇതൊക്കെ സഹിച്ചതിനു ശേഷം
പോയി രാജകുമാരന്മാരും കുമാരിമാരും ആകും. പിതാവിന് അറിയാം കുട്ടികള്‍ സഹനത്തിന്റെ
ഈ മാര്‍ഗ്ഗം കടക്കണം, സഹിക്കുന്നത് ഈശ്വരീയമോ ദൈവീകമോ ആയ ഗുണമാണ്, ഇത് സന്തോഷം
നിറഞ്ഞതാണ്. ഈ ഗുണത്തിലൂടെ ഈശ്വരീയ സുഖം അനുഭവമാകും. എത്ര രസകരമായിട്ടാണ്
നിങ്ങള്‍ സഹിക്കുന്നത്, ഇത് ജ്ഞാനത്തിന്റെ രഹസ്യങ്ങളാണ്. അനാസക്തരായ അങ്ങനെയുള്ള
യോഗികള്‍ സ്ഥിരമായ സുഖം പ്രാപ്തമാക്കുന്നു.
ഇപ്പോള്‍ പരീക്ഷകളുടെ സമയം
സമീപത്തെത്തി കഴിഞ്ഞു, മുന്‍കൂട്ടി വരാന്‍ പോകുന്ന പരീക്ഷകള്‍ മുന്നില്‍ വച്ച് ഓരോ
കുട്ടിയും അതിന്റെ അഭ്യാസം ചെയ്ത് കൊണ്ടിരിക്കണം. കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും
ഭക്ഷണ പാനീയങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കിലും സ്വയം നിശ്ചിന്ത ചക്രവര്‍ത്തി
ആയിരിക്കണം. വളരെ സമയമെടുത്ത് തന്റെ അങ്ങനെയുള്ള സുന്ദരമായ അവസ്ഥ ധാരണ ചെയ്യണം,
ആ സമയമാകുമ്പോള്‍ തനിയെ വന്നുകൊള്ളും എന്ന് ആരെങ്കിലും കരുതിയിരുന്നാല്‍ അത് സ്വയം
തന്നോട് ചെയ്യുന്ന ചതിയാണ്, അത്കൊണ്ട് മുന്‍കൂട്ടി തയ്യാറായിരിക്കണം.
എന്റെ അതിപ്രിയപെട്ട
കുട്ടികള്‍ ഓര്മ്മയിലിരിക്കുന്നുണ്ട്, എന്നാല്‍ ആ ഓര്‍മ്മയുടെ പ്രകാശവും ശക്തിയും
എന്റെ വതനം വരെ എത്തുന്നില്ല.ഓരോരുത്തരും ലൈറ്റ് സ്വരൂപമായി സ്ഥിതി ചെയ്യുമ്പോള്‍
ആയോഗത്തിന്റെ ശക്തി എന്റെ വതനത്തിലേക്ക് എത്തും,അപ്പോള്‍ ആ ഓരോരുത്തരുടെയും
സമ്പൂര്‍ണതയുടെ ലൈറ്റ് അവരിലേക്ക് പ്രവേശിക്കും.ആ സമയത്തതാണ് ശക്തികളുടെ മഹിമ
ഉണ്ടാകുന്നത്. ഓരോരുത്തരും തന്റെ നിശ്ചയത്തില്‍ ദൃഢമായിരിക്കണം, അത് അഥവാ ഞാന്‍
ഇല്ലാതാക്കിയാലും പോകരുത്.
ഹേ ശക്തി ശിരോമണിയായ രാധേ,
ശക്തികള്‍ ജ്ഞാന യോഗ ബലത്തിലും മുഖത്തിലൂടെ ജ്ഞാനം പറയുന്നതിനും തയ്യാറായിരിക്കണം.
നിങ്ങള്‍ തന്റെ ഏകരസ ഈശ്വരീയ ദൃഷ്ടിയിലൂടെ ഓരോരുത്തരെയും ശ്രേഷ്ഠരാക്കി മധുര
വീണയിലൂടെ ഞാന്‍ ആരാണ് എന്റെ പിതാവ് ആരാണ് ! എന്ന പരിചയം നല്‍കണം. എങ്ങനെ
ബ്രഹ്മാവില്‍ ഭഗവാന് പ്രത്യക്ഷമായത്, ഈ അന്തിമ സമയത്ത് ചെകുത്താന്റെ ലോകം
സമാപ്തമാക്കി നമ്മുടെ സ്വന്തം ദേശമായ ദൈവീക ലോകത്തിലേക്ക് കൊണ്ട് പോകുകയാണ്.
ഹേ രാധേ മകളെ,
ഓരോരുത്തരുടെയും അവസ്ഥ ദീപനാളം പോലെ സ്ഥിരത വരുമ്പോള്‍ ആന്തരിക പ്രേരണകളെ
മനസ്സിലാക്കി സമ്പൂര്‍ണ രീതിയില്‍ തന്റെ കാര്യങ്ങളെ സിദ്ധമാക്കാന്‍ കഴിയും. ജ്ഞാനം
അനുസരിച്ചുള്ള സ്ഥിതി എത്രമാത്രം വരുന്നുവോ അത്രയും പ്രേരണകളെ മനസിലാക്കാന്‍
സാധിക്കും. എത്രമാത്രം ആ അവസ്ഥയില്‍ നിരന്തരം ഇരിക്കുന്നുവോ അത്രയും സമ്പൂര്‍ണ്ണ
പ്രേരണകള്‍ ടച്ച് ആകും.
ഹേ! മകളെ രാധേ, എന്റെ
സ്വരൂപം നോക്കൂ, കുട്ടികള്‍ക്ക് എന്റെ സ്വരൂപം കാണാന്‍ കഴിയില്ലേ, ഞാന്‍ എങ്ങനെ
അഖണ്ഡ ജ്യോതി തത്വത്തില്‍ നിന്ന് വന്ന് പ്രവേശിച്ച് സംസാരിക്കുന്നത്, ഈ
സാക്ഷത്കാരങ്ങള് കിട്ടുന്നത് എന്നില്‍ കൂടെയാണ്, കാരണം എല്ലാത്തിന്റെയും
അടിസ്ഥാന സമൂഹം ഞാനാണ്. പ്രകൃതിയുടെ മധ്യത്തില്‍ തിളങ്ങുന്ന ജ്ഞാന പ്രകാശത്തെ
നോക്കൂ. കുട്ടികള്‍ ഇത് മാത്രം ചിന്തിക്കൂ ആഹാ! മുഴുവന്‍ സൃഷ്ടിയും ആരെയാണോ
വിളിക്കുന്നത് ആ സര്വ്വശക്തിവനായ ഈശ്വരന് സ്വയം യജ്ഞത്തില്‍ നമ്മുടെ മുന്നില്‍
ആഗതനായിരിക്കുന്നു. ആ ശീതാളമായ മടിയിലിരിക്കുമ്പോള്‍ ഹൃദയം ശാന്തമാകുന്നു. രചന
രചിക്കുന്നയാളെ കിട്ടിയപ്പോള്‍ എന്തിനാണ് അത് ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ
രചനയിലേക്ക് പോകുന്നത്! ഏറ്റവും ഉയര്‍ന്ന അധികാരി, സര്‍വ്വ ശക്തികളുടെയും ഉടമസ്ഥന്
ആരില്‍ നിന്നാണോ സര്‍വ്വ ശക്തികളും പ്രകടമായത്, അത് തിരിച്ചറിഞ്ഞാല്‍ പിന്നെ ഈ
മടിത്തട്ട് ഉപേക്ഷിക്കുന്നത് അസംഭവമാണ്. രചയിതാവിന്റെ പരിചയം ഉണ്ടാകുമ്പോള്‍
ഇതാരാണ് എന്ന് മനസിലാകും! മനസിലായോ, ശിരോമണി രാധേ. ശരി.
വരദാനം :-
സദാ
അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്ന സംഗമയുഗത്തിലെ സര്‍വ്വ
അലൗകിക പ്രാപ്തികളാലും സമ്പന്നരായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ സദാ
അലൗകീക പ്രാപ്തികളാല്‍ സമ്പന്നരായിരിക്കുന്നത് അവര്‍ അതീന്ദ്രിയ സുഖത്തിന്റെ
ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കും. കുട്ടികളെ ലാളിക്കുമ്പോള് അവരെ ഊഞ്ഞാലില്‍
ആട്ടാറുണ്ട്. അതുപോലെ സര്‍വ പ്രാപ്തികളാല്‍ സമ്പന്നരായ ബ്രാഹ്മണരുടെ ഊഞ്ഞാലാണ്
അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാല്. സദാ ഈ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കൂ. ഒരിക്കലും
ദേഹാഭിമാനത്തില്‍ വരരുത്.ഊഞ്ഞാലില്‍ നിന്ന് ഇറങ്ങി ഭൂമിയില്‍ കാല് വയ്ക്കുന്നവര്‍
അഴുക്കാകുന്നു. ഏറ്റവും ഉയര്‍ന്ന ബാബയുടെ സ്വച്ഛമായ കുട്ടികള്‍ സദാ അതീന്ദ്രിയ
സുഖത്തിന്റെ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കും, മണ്ണില്‍ പാദം വയ്ക്കാന്‍ കഴിയില്ല.
സ്ലോഗന് :-
څഞാന്‍
ത്യാഗിയാണ്چ ഈ അഭിമാനത്തിന്റെയും ത്യാഗമാണ് സത്യമായ ത്യാഗം.
അവ്യക്ത സൂചന - ആത്മീയ
സ്ഥിതിയിലിരിക്കുന്നതിന്റെ അഭ്യാസം ചെയൂ, അന്തര്മുഖിയാകൂ.
സ്വയം അകാല മൂര്‍ത്തിയായ
ആത്മാവാണെന്ന് മനസ്സിലാക്കുമ്പോള്‍ അകാല മൃത്യുവില്‍ നിന്ന്, ക്ഷാമത്തില്‍ നിന്ന്,
സര്‍വ്വ പ്രശ്നങ്ങളില്‍ നിന്ന് മുക്തമാകും. മാനസിക ചിന്തകളും,സാഹചര്യങ്ങളും
മാറ്റുന്നതിനുള്ള ഏക മാര്‍ഗ്ഗമാണ് - ഈ പഴയ ശരീരത്തിന്റെ ബോധം ഇല്ലാതാക്കണം.
ദേഹാഭിമാനം ഇല്ലാതാകുമ്പോള്‍ സര്‍വ്വ പരിസ്ഥിതികളും ഇല്ലാതാകും.