മധുരമായ കുട്ടികളേ - ഈ
മഹാഭാരതയുദ്ധത്തിൽ പഴയ വൃക്ഷം നശിക്കാൻ പോവുകയാണ്, അതിനാൽ യുദ്ധത്തിനു മുമ്പ്
ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കൂ.
ചോദ്യം :-
ബാബക്ക് മാതാക്കളുടെ സംഘടന വേണം, എന്നാൽ ഈ സംഘടനയുടെ വിശേഷത എന്താണ്?
ഉത്തരം :-
ദേഹീഅഭിമാനിയായിരിക്കാനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യുന്നവരുടെ
സംഘടനയായിരിക്കണം. നമുക്ക് പാവനമായി മാറി പാവനമായ ലോകമുണ്ടാക്കണമെന്ന ലഹരി
അവർക്കുണ്ടാകണം. പതീതമായി മാറരുത്. നഷ്ടോമോഹയായവരുടെ സംഘടനയാണെങ്കിൽ മാത്രമേ
അത്ഭുതങ്ങൾ ചെയ്തുകാണിക്കാൻ സാധിക്കുകയുള്ളൂ. ആരിലും ആകർഷണമുണ്ടാകരുത്.
മോഹത്തിന്റെ ചരട് വളരെയധികം നഷ്ടമുണ്ടാക്കുന്നു.
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾക്കറിയാം, മധുരമായ ബാബ നമ്മളെ സ്വർഗ്ഗവാസിയാക്കി
മാറ്റുന്നതിനായി ഇവിടെ വന്നിരിക്കുയാണ്. ഇത് കുട്ടികളുടെ ബുദ്ധിയിലുണ്ട്. നമ്മൾ
ആത്മാവ് ഈ ഓർമ്മയുടെ യാത്രയിലൂടെ പവിത്രമായി മാറുകയാണെന്ന് ഓരോരുത്തർക്കും
മനസ്സിലാക്കിക്കൊടുക്കണം. ബാബയെ മാത്രം ഓർമ്മിക്കണം, എത്ര സഹജമായ വഴിയാണ്. ബാബ
ഒരു സെക്കന്റിലാണ് മുക്തിയുടെയും-ജീവൻമുക്തിയുടെയും സമ്പത്ത് നൽകുന്നത് എന്ന്
കുട്ടികൾക്കറിയാം. ഇപ്പോൾ എല്ലാവരും ജീവൻബന്ധനത്തിലാണ്, രാവണരാജ്യത്തിലെ
ബന്ധനത്തിലാണ്. ഈ കാര്യം ബാബയും കുട്ടികളുമാണ് അറിയുന്നത്, മറ്റാർക്കും
അറിയില്ല. പരിധിയില്ലാത്ത ബാബയെ നമ്മൾ ഓർമ്മിക്കുമ്പോൾ ആത്മാവിന്
ഉള്ളിന്റെയുള്ളിൽ വളരെയധികം സന്തോഷമുണ്ടാകാറുണ്ട് എന്ന നിശ്ചയം കുട്ടികൾക്കുണ്ട്.
പകുതി കൽപമായി ഓർമ്മിച്ചു വന്ന ബാബയെ നമുക്കിപ്പോൾ ലഭിച്ചുകഴിഞ്ഞു. ദുഃഖത്തിൽ
ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളും സ്മരിച്ചിരുന്നു. എന്നാലിപ്പോൾ
നിങ്ങൾ ദുഃഖത്തിൽ സ്മരിക്കുന്നില്ല. മുഴുവൻ ലോകവും സ്മരിക്കുന്ന ബാബ ഇപ്പോൾ
വന്നിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം. ഇവിടെ നിങ്ങൾ ഇരിക്കുമ്പോൾ, ഞാൻ
ആത്മാവാണെന്ന് മനസ്സിലാക്കൂ എന്ന് ബാബ വീണ്ടും-വീണ്ടും മനസ്സിലാക്കിത്തരുന്നു.
ബാബ പരമധാമത്തിൽ നിന്നാണ് വന്നത്. ബാബ കൽപ-കൽപം നൽകിയ പ്രതിജ്ഞയനുസരിച്ചാണ്
വരുന്നത്. ബാബയുടെ പ്രതിജ്ഞയാണ്-പകുതി കൽപം പൂർത്തിയായതിനുശേഷം നിങ്ങൾ എന്നെ
വിളിക്കുമ്പോഴാണ് എനിക്ക് വരേണ്ടി വരുന്നത്. കലിയുഗത്തെ സത്യയുഗമാക്കി മാറ്റാൻ
ബാബക്ക് വരണം. ഈ സംഗമയുഗത്തിൽ ബാബ വന്നിരിക്കുകയാണ് എന്ന് നിങ്ങൾ കുട്ടികൾക്ക്
മാത്രമാണ് അറിയുന്നത്. നിങ്ങൾ കുട്ടികളും സേവനങ്ങൾ ചെയ്യുന്നുണ്ട്, ദിനംപ്രതി
പരിചയം കൊടുത്തുകൊണ്ടിരിക്കുന്നു, ബാബയുടെ പരിചയം എല്ലാവർക്കും
ലഭിച്ചുകൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത ശിവബാബ വീണ്ടും നമുക്ക്
പരിധിയില്ലാത്ത സമ്പത്ത് നൽകാനായി വന്നിരിക്കുകയാണ് എന്ന് ബാബയുടെ
സന്മുഖത്തിരിക്കുമ്പോൾ നിങ്ങൾക്കറിയാം. നമ്മൾ ബാബ-ബാബാ എന്നല്ലേ പറയുന്നത്.
നമ്മൾ ശിവബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ശിവബാബയും പറയുന്നു-ഞാൻ കൽപം
മുമ്പത്തെ പോലെ സാധാരണ ശരീരത്തിലാണ് വന്നിരിക്കുന്നത്. ഇത് ഒരിക്കലും മറക്കരുത്.
എന്നാൽ മായ ബാബയുടെ ഓർമ്മയെ മറപ്പിക്കുന്നു. ബാബയുടെ ഓർമ്മയിലൂടെ നമ്മൾ പതീതത്തിൽ
നിന്നും പാവനമായി മാറുന്നു. സർവ്വരുടെയും സത്ഗതി ദാതാവ് ഒരു ബാബയാണ് എന്ന്
നിങ്ങൾക്കറിയാം. സത്-ശ്രീ-അകാൽ(സത്യം-ശ്രേഷ്ഠം-അനശ്വരം) എന്ന് സിഖുകാരും
പാടാറുണ്ട്, പതീതത്തിൽ നിന്നും പാവനമാക്കി മാറ്റുന്ന ബാബയെയാണ് സത്ഗുരു എന്ന്
പറയുന്നത്. അല്ലയോ പതീത-പാവനാ എന്ന് വിളിക്കുന്നു. ആത്മാവാണ് വിളിക്കുന്നത്.
നമ്മൾ ഇവിടെ സന്മുഖത്ത് ബാബയെ കാണാനായി വന്നിരിക്കുകയാണ് എന്ന് നിങ്ങൾക്കറിയാം.
വിശിഷ്ട വ്യക്തികൾ കൂടിക്കാഴ്ച നടത്തുമ്പോൾ അവർക്ക് എത്ര മഹിമയാണ് ഉണ്ടാകുന്നത്.
ആഘോഷത്തോടെ വരവേൽക്കുന്നതിനുവേണ്ടി സന്തോഷപൂർവ്വം വാദ്യാഘോഷങ്ങളൊക്കെ
മുഴക്കാറുണ്ട്. എന്നാൽ ഗുപ്തമായ വേഷത്തിൽ ഈ വന്നിരിക്കുന്നത് ആരാണ്, ഇത് നിങ്ങൾ
മാത്രമേ അറിയുന്നുള്ളൂ. ബാബയെ ദൂരദേശത്തിൽ വസിക്കുന്ന യാത്രക്കാരനെന്നാണ്
പറയുന്നത്.
നമ്മൾ ആത്മാക്കൾ പരമധാമത്തിൽ വസിക്കുന്നവരാണ് ഈ സൃഷ്ടിയിൽ യാത്രക്കാരായി
പാർട്ടഭിനയിക്കാൻ വന്നിരിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്ന ഓരോ വാക്കുകളും
ലോകത്തിൽ ആർക്കും തന്നെ അറിയില്ല. ബാബയിൽ നിന്നും കേട്ടതിനെ നല്ല രീതിയിൽ ധാരണ
ചെയ്യണം. ബാബ മനസ്സിലാക്കിത്തരുന്നു -ഈ കർമ്മക്ഷേത്രത്തിൽ നമ്മളെല്ലാവരും
യാത്രക്കാരാണ്. ശാന്തിധാമത്തിൽ വസിക്കുന്ന നമ്മൾ ഈ ശബ്ദത്തിന്റെ ലോകത്തിലേക്ക്
വരുന്നു. നമ്മൾ ശാന്തിധാമത്തിൽ നിന്നുമുള്ള യാത്രക്കാരാണ്. ഈ
കർമ്മക്ഷേത്രത്തിലാണ് 84 ജന്മങ്ങളുടെ പാർട്ട് അഭിനയിക്കുന്നത്. ഇത് അവസാന
സമയമാണ്. ഈ പഴയ സൃഷ്ടിയെ പുതിയതാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത്. ഇതും
നിങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. ശിവബാബ ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ
സ്ഥാപന ചെയ്യുന്ന ചിത്രവും വളരെ വ്യക്തമാണ്. കൃഷ്ണനിലൂടെ അല്ലെങ്കിൽ
വിഷ്ണുവിലൂടെ സ്ഥാപന ചെയ്യുന്നു,എന്നല്ല. ബ്രഹ്മാവിലൂടെ സ്വർഗ്ഗം രചിക്കാനാണ്
ബാബ വരുന്നത്. ബാബ സാധാരണ ശരീരത്തിലാണ് വന്നിരിക്കുന്നത്. ഈ ലോകം പതീതമാണ്, ഒരാൾ
പോലും പാവനമല്ല. ആദ്യ നമ്പറിലെ ലക്ഷ്മീ-നാരായണൻ പോലും പതീതമായി മാറുന്നു. മുഴുവൻ
രാജ്യത്തിലുള്ള പാവനമായവർ തന്നെയാണ് പതീതമായി മാറുന്നത്. ദേവതാ ധർമ്മത്തിലുള്ളവർ
ശൂദ്രധർമ്മത്തിലുള്ളവരായി മാറിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയാം.
അമേരിക്കയിലെല്ലാം വലിയ-വലിയ ധനവാൻമാരുണ്ടെങ്കിലും സത്യയുഗീ ലോകത്തിനു മുന്നിൽ
ഈ അമേരിക്ക ഒന്നും തന്നെയല്ല. അമേരിക്കയെല്ലാം അവസാനമാണ് ഉണ്ടായത്. എല്ലാം
അൽപകാലത്തെ പ്രകടനമാണ്(ഷോ). എന്തായാലും വിനാശമുണ്ടാകണം. നിങ്ങൾ കുട്ടികൾക്ക്
വളരെ ലഹരിയുണ്ടായിരിക്കണം. സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ നമ്മൾ
കുട്ടികൾ ഓർമ്മിക്കാതിരിക്കുന്നത് എത്ര വലിയ അത്ഭുതമാണ്. എന്നാൽ മായ ഓർമ്മിക്കാൻ
അനുവദിക്കുന്നില്ല. നിങ്ങൾ കുട്ടികൾ പറയുന്നു- ബാബാ, മായ ഞങ്ങളെ ഓർമ്മിക്കാൻ
അനുവദിക്കുന്നില്ല. നോക്കൂ, 21 ജന്മത്തേക്കുവേണ്ടി നിങ്ങളെ സ്വർഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്ന ബാബയെ നിങ്ങൾക്ക് ഓർമ്മിക്കാൻ സാധിക്കില്ലേ! പ്രജകളും
സ്വർഗ്ഗത്തിന്റെ അധികാരികളായി മാറുന്നുണ്ടല്ലോ. എല്ലാവരും സുഖികളായിരിക്കും.
ഇപ്പോൾ എല്ലാവരും ദുഃഖികളാണ്. പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും രാത്രിയും പകലും
ചിന്തയുണ്ടായിരിക്കും. എത്ര പേരാണ് യുദ്ധത്തിൽ മരിക്കുന്നത്. മഹാഭാരതയുദ്ധവും
പ്രസിദ്ധമാണ്, എന്നാൽ യുദ്ധത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. ഈ
കാര്യങ്ങൾ ബാബ നിങ്ങളുടെ ബുദ്ധിയിൽ മനസ്സിലാക്കിത്തന്നുകഴിഞ്ഞു.
മഹാഭാരതയുദ്ധത്തിൽ എല്ലാവരും മരിച്ചു! മനുഷ്യ സൃഷ്ടി എത്ര വലുതാണ്!
ആത്മാക്കളുടെയും വൃക്ഷമുണ്ട്. വൃക്ഷം പുതിയതാകുമ്പോൾ ആദ്യം ചെറുതായിരിക്കും.
പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആദ്യം പവിത്രമായ
ധർമ്മമായിരുന്നപ്പോൾ വൃക്ഷം എത്ര ചെറുതായിരുന്നു എന്ന് നിങ്ങൾക്കറിയാം.
ആദിസനാതന ദേവീ-ദേവതാ ധർമ്മമായിരുന്നു. എന്നാൽ ഇപ്പോൾ എത്രയധികം ധർമ്മങ്ങളാണ്.
മഹാഭാരതയുദ്ധത്തിലൂടെ അനേക ധർമ്മങ്ങളുടെയെല്ലാം വിനാശമുണ്ടാകണം. എന്നാൽ ഈ ജ്ഞാനം
ആരിലുമില്ല. കൽപം മുമ്പത്തെ പോലുള്ള മഹാഭാരത യുദ്ധമാണ് എന്നെല്ലാം പറയും, എന്നാൽ
ഈ യുദ്ധത്തിലൂടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല. ഇപ്പോൾ
നിങ്ങൾക്ക് ജ്ഞാനത്തിന്റെ വെളിച്ചം ലഭിച്ചു. വിനാശമുണ്ടാകുമെന്നറിയാം, അതിനാൽ
മഹാഭാരതയുദ്ധത്തിനു മുമ്പ് തന്റെ സമ്പത്തെടുത്തോളൂ. കാര്യം വളരെ സഹജമാണ്.
പവിത്രമായി മാറി ബാബയെ ഓർമ്മിക്കൂ. നിങ്ങൾ കുട്ടികളുടെ മേലാണ് അതിക്രമങ്ങളെല്ലാം
ഉണ്ടാകുന്നത്. നിങ്ങൾ മാതാക്കളുടെ സംഘടന പരസ്പരം രക്ഷിക്കാനുള്ളതായിരിക്കണം.
എന്നാൽ, അതിനുവേണ്ടി ദേഹീയഭിമാനിയായിരിക്കണം. നമുക്ക് തീർച്ചയായും പാവനമായി
മാറണം എന്ന ഉറച്ച ലഹരി വേണം. ഈ ലഹരിയുള്ളവർക്കു മാത്രമേ മനസ്സിലാക്കിക്കൊടുക്കാൻ
സാധിക്കുകയുള്ളൂ. നമുക്ക് ബാബയെ ഓർമ്മിച്ച് പവിത്രമായി മാറണം. നമ്മൾ
സ്വദർശനചക്രധാരികളാണെന്ന ലഹരിയുണ്ടായിരിക്കണം. നമുക്ക് രചയിതാവാകുന്ന ബാബയേയും
രചനയേയും ചക്രത്തേയും അറിയാം. നമുക്ക് ഇപ്പോൾ ബാബയിൽ നിന്നും പുതിയ
സത്യയുഗീലോകത്തിന്റെ സമ്പത്തെടുക്കണം. എങ്ങനെയാണ് നമ്മൾ 84 ജന്മങ്ങൾ
എടുക്കുന്നതെന്ന് മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കൂ. ബാബ പറയുന്നു- എന്നെ
ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ പാപങ്ങളെല്ലാം ഇല്ലാതാകും. തീർച്ചയായും പാവനമായി
മാറണം. പാവനമെന്നാൽ പവിത്രം. കാമം മഹാശത്രുവാണ്. 84 ജന്മങ്ങളുടെ ചക്രം നമ്മൾ
പൂർത്തിയാക്കി, ഇപ്പോൾ ബാബയിൽ നിന്നും സമ്പത്തെടുക്കണം. ബാബ പറയുന്നു- എന്നെ
ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഇവിടെ വരുന്നത്
റിഫ്രഷാകാനാണ്. അച്ഛനായ ബാബയെ ഓർമ്മിക്കൂ, 21 ജന്മങ്ങളിലേക്കുള്ള
സമ്പത്തെടുക്കണം. ആരിലും മോഹത്തിന്റെ ആകർഷണമുണ്ടാകരുത്. നഷ്ടോമോഹയായി മാറണം. ഈ
ശരീരത്തിൽ പോലും മോഹമുണ്ടായിരിക്കരുത്. ഈ ശരീരം പഴയ തോലാണ്. എന്നാൽ പഠിപ്പ്
പഠിക്കാൻ ഈ ശരീരത്തെ സംരക്ഷിക്കണം. ബുദ്ധിമുട്ടുണ്ടാകുമ്പോൾ ചികിത്സിക്കുകയും
വേണം. നിങ്ങളുടെ ഈ ശരീരം പഴയതും അഴുകിയതുമാണ്. ഈ ശരീരത്തിന് എന്തെങ്കിലും
സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവിനാണ് ദുഃഖമുണ്ടാകുന്നത്. ഇപ്പോൾ ഈ ശരീരം
ഉപേക്ഷിക്കണമെന്നറിയാം. യോഗബലത്തിലൂടെ ഈ ശരീരത്തെ ഉപേക്ഷിക്കണം. ബാബയെ
ഓർമ്മിച്ചുകൊണ്ടിരിക്കണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓർമ്മിച്ചുകൊണ്ടി രിക്കണം. അത്രമാത്രം. ഒരു ലൗകീക സംബന്ധികളുടെയും ഓർമ്മ വരരുത്.
ദേഹമല്ല, ഞാൻ ആത്മാവാണ്. ബാബ പറയുന്നു-ഞാൻ നിങ്ങൾക്ക് സമ്പത്ത് നൽകാനാണ്
വന്നിരിക്കുന്നത്. ആത്മാവ് പവിത്രമാകുമ്പോഴാണ് പവിത്രമായ ശരീരം ലഭിക്കുന്നത്.
നമ്മുടെ ആത്മാവ് പാവനമായി മാറണമെന്ന് നിങ്ങൾക്കറിയാം. പാവനമായിരുന്നപ്പോൾ നമ്മൾ
ലക്ഷ്മീ-നാരായണനെപ്പോലെയായിരുന്നു. ലക്ഷ്മീ-നാരായണനാണ് 84 ജന്മങ്ങൾ
എടുത്തിട്ടുള്ളത്. സൂര്യവംശീകുലത്തിലുള്ളവർ പൂർണ്ണമായും 84 ജന്മങ്ങൾ എടുത്തവരാണ്.
ചന്ദ്രവംശികൾ 84 ജന്മങ്ങൾ എടുക്കുന്നില്ല. സൂര്യവംശത്തിൽ ആദ്യമാദ്യം
ദാസ-ദാസിമാരായി മാറുന്നവർ, ത്രേതായുഗത്തിൽ എന്തെങ്കിലും ചെറിയ പദവി
പ്രാപ്തമാക്കുന്നു. അവരും 84 ജന്മങ്ങൾ എടുക്കും. സൂര്യവംശത്തിൽ വരുന്ന
രാജാക്കന്മാരും റാണിമാരും പ്രജകളും ദാസ-ദാസിമാരുമാണ് 84 ജന്മങ്ങൾ എടുക്കുന്നത്.
ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം. എങ്ങനെയാണ് നമ്മൾ 84 ജന്മങ്ങൾ
എടുക്കുന്നത് എന്ന് വിചാര സാഗര മഥനം ചെയ്യണം. ബാബയേയും സമ്പത്തിനേയും എത്രത്തോളം
സാധിക്കുന്നുവോ അത്രയും ഓർമ്മിച്ചു കൊണ്ടിരിക്കൂ. നമ്മൾ ബാബയുടെ കുട്ടികളാണെന്ന്
നടക്കുമ്പോഴും കറങ്ങുമ്പോഴും മനസ്സിലാക്കൂ. ആരെ കണ്ടുമുട്ടിയാലും അവർക്ക്
ബാബയുടെ പരിചയം കൊടുക്കണം. ചിത്രങ്ങളിലുള്ള മുഴുവൻ ജ്ഞാനവും പറഞ്ഞുകൊടുക്കണം.
ബാബ ബ്രഹ്മാശരീരത്തിൽ വന്നിരിക്കുകയാണ്. നമ്മളെല്ലാവരും ബ്രഹ്മാകുമാരനും
കുമാരിമാരുമാണ്. അവരവരുടെ കാർഡും കാണിക്കാം. ഓഫീസുകളിലെല്ലാം കാർഡ് നൽകിയാലും
അവർക്ക് ബ്രഹ്മാകുമാരിമാർ ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല! ഒരുപാട്
പ്രകാരത്തിലുള്ള വിഘ്നങ്ങളെല്ലാം വരുന്നു. ഇത് നമ്മൾ ബ്രഹ്മാകുമാരിമാരുടെ
കുടുംബമാണ് എന്ന് ഗവൺമെന്റിനും മനസ്സിലാക്കിക്കൊടുക്കണം. ദാദയും ബാബയുമുണ്ട്.
ബ്രഹ്മാവാകുന്ന ദാദയിലൂടെയാണ് നമ്മൾ സമ്പത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇത്
ഓർമ്മിക്കുന്നതിലൂടെ സന്തോഷമുണ്ടായിരിക്കണം. സമ്പത്ത് ബാബയുടേതാണ്. സമ്പത്തിൽ
പേരക്കുട്ടികൾക്കാണ് അവകാശമുള്ളത്. അവർ അതിൽ തന്റെ ഭാഗം വീതിച്ചെടുക്കുന്നു.
ശിവബാബയുടെ സമ്പത്ത് ബ്രഹ്മാവിലൂടെയാണ് നമ്മൾ എടുക്കുന്നത് എന്ന് നിങ്ങൾക്കറിയാം.
ഇത് ഓർമ്മിക്കണം. പഠിക്കുകയും പഠിപ്പിക്കുകയും വേണം. കുട്ടികളെ പാലിക്കേണ്ടത്
അച്ഛന്റെ ഉത്തരവാദിത്വമാണ്. കുമാരനെയും കുമാരിയെയും പ്രായപൂർത്തിയാകുന്നതുവരെ
അച്ഛൻ സംരക്ഷിക്കണം. പഠിക്കുക കുട്ടികളുടെ ജോലിയാണ്. സ്വന്തം കാലിൽ നിൽക്കാനാണ്
പഠിക്കുന്നത്. ബാബ നമുക്ക് 21 ജന്മങ്ങളിലേക്ക് വേണ്ടിയാണ് പഠിപ്പിക്കുന്നത്
എന്ന് നിങ്ങൾക്ക് അറിയാം. പിന്നീട് നമുക്ക് നമ്മുടെ സ്വന്തം കാലിൽ നിൽക്കാൻ
സാധിക്കും. പഠിക്കുന്തോറും ഉയർന്ന പദവി പ്രാപ്തമാക്കും. നമ്മൾ ശ്രീ
ലക്ഷ്മിയും-ശ്രീനാരായണനുമായി മാറാനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് നിങ്ങൾ
സ്വയം പറയുന്നു. ഇത് സത്യനാരായണന്റെ കഥയല്ലേ. ലക്ഷ്മീ-നാരായണൻ എങ്ങനെയാണ് 84
ജന്മങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ല. രാധയുടെ ഭക്തർ പറയുന്നു- രാധ സദാ
ഇവിടെയുണ്ട് എന്ന്. എവിടെ നോക്കിയാലും രാധ മാത്രമാണ്,കൃഷ്ണൻ മാത്രമാണ്, ശിവൻ
മാത്രമാണ്. മനുഷ്യർ എല്ലാം കൂട്ടിക്കലർത്തിയിരിക്കുന്നു. ഈശ്വരനും, രാധയും
കൃഷ്ണനും എല്ലാവരും സർവ്വവ്യാപികളാണ്. ഇതെല്ലാം ഈശ്വരന്റെ രൂപമാണ്. ഈ രൂപം
ഭഗവാനാണ് ധാരണ ചെയ്തിരിക്കുന്നത്. എവിടെ നോക്കിയാലും അങ്ങ് മാത്രമാണ്....തികച്ചും
വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ഈ ലോകം പതീതവും വികാരിയുമാണ്. സത്യയുഗം
നിർവ്വികാരിയും പാവനവുമായ ലോകവുമാണ്. നിർവ്വികാരിലോകമെന്നാൽ സ്വർഗ്ഗം. മനുഷ്യർ
പറയുന്നു-സത്യയുഗത്തിൽ കുട്ടികൾ എങ്ങനെയാണ് ജന്മമെടുക്കുന്നത്. ഈ ചോദ്യം മാത്രമേ
ചോദിക്കുകയുള്ളൂ. കുട്ടികൾ ജന്മമെടുക്കാതിരുന്നാൽ ഈ സൃഷ്ടി എങ്ങനെ മുന്നോട്ട്
പോകും! എന്ന് ചോദിക്കുന്നു. എല്ലാ വർഷവും ജനസംഖ്യാകണക്കെടുപ്പ് നടത്താറുണ്ട്
മനുഷ്യർ എത്ര വർദ്ധിച്ചു എന്നറിയുന്നതിനുവേണ്ടി. എന്നാൽ മരിച്ചവരുടെ കണക്ക്
പറയാറില്ല. അതിനാൽ നിങ്ങൾ കുട്ടികൾ ആദ്യം സ്വയത്തിന്റെ മംഗളം ചെയ്യണം. ഞാൻ
ആത്മാവാണെന്ന് ആദ്യം നിശ്ചയിക്കൂ. ബാബയെ ഓർമ്മിക്കണം. അവസാന സമയം നാരായണനെ
സ്മരിച്ചവർ......നാരായണനെ സ്മരിക്കൂ... എന്ന ചൊല്ല് അസത്യമാണ്. അവസാന സമയം
ശിവബാബയെ സ്മരിക്കുന്നവരും ബാബയുടെ ഓർമ്മയിൽ മരിക്കുന്നവരും തന്നെയാണ്
സ്വർഗ്ഗത്തിൽ നാരായണനായി മാറുന്നത്. അവസാനം നാരായണനെന്ന് അവർ എന്തുകൊണ്ടാണ്
പറയുന്നത്? കൃഷ്ണനാണ് ജ്ഞാനം നൽകിയതെന്ന് മനസ്സിലാക്കുന്നു, അതിനാൽ
ഓർമ്മിക്കേണ്ടത് കൃഷ്ണനെയല്ലേ. കൃഷ്ണനെയാണ് ഓർമ്മിക്കുന്നത്. നാരായണനെക്കുറിച്ച്
ആർക്കും അറിയില്ല. കൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ട്, അപ്പോൾ രാധയുടെ ജയന്തി എവിടെ?
കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നു, നാരായണന്റെ എവിടെ? വിശ്വത്തിന്റെ രാജാവും
റാണിയുമായ ലക്ഷ്മീ-നാരായണനെക്കുറിച്ച് ആർക്കും അറിയില്ല. അവർ
പ്രജാപിതാബ്രഹ്മാവിന്റെ മുഖ വംശാവലികളായിരിക്കുമല്ലോ! എവിടെപ്പോയി! ബ്രാഹ്മണ
ദേവീ-ദേവതായേ നമ: എന്ന് പറയുന്നു. ബ്രഹ്മാമുഖവംശാവലികളായിരുന്നല്ലോ.
ബ്രഹ്മാവിലൂടെ ശിവബാബ ബ്രാഹ്മണധർമ്മത്തെ സ്ഥാപിക്കുന്നു. ബ്രാഹ്മണധർമ്മം
രചിച്ചത് ബ്രഹ്മാവല്ല, ശിവബാബയാണ് രചിച്ചത്. ഇപ്പോഴാണ് ബ്രഹ്മാവായി മാറിയത്. ശരി-
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ
ശരീരത്തിലിരുന്ന് പഠിപ്പ് പഠിച്ച് 21 ജന്മങ്ങളിലേക്ക് വേണ്ടി സമ്പാദിക്കണം.
അതുകൊണ്ട് ഈ ശരീരത്തെ സംരക്ഷിക്കണം. എന്നാൽ ഈ ശരീരത്തിൽ മോഹം വെക്കരുത്.
2) അവസാന സമയം ഒരു ബാബയുടെ
മാത്രം ഓർമ്മയുണ്ടാകുന്നതിനുവേണ്ടി പരിശ്രമിക്കണം. മറ്റൊരു ചിന്തയിലേക്കും
പോകരുത്. സ്വയത്തിന്റെ മംഗളം ചെയ്യണം.
വരദാനം :-
മാസ്റ്റർ
നോളേജ്ഫുൾ ആയി മാറി അജ്ഞതയെ സമാപ്തമാക്കുന്ന ജ്ഞാനസ്വരൂപവും യോഗയുക്തരുമായി
ഭവിക്കട്ടെ.
മാസ്റ്റർ നോളേജ്ഫുൾ
ആയിമാറുന്നവരിൽ ഒരു പ്രകാരത്തിലുമുള്ള അറിവില്ലായ്മയും ഉണ്ടാകില്ല.
ഇക്കാര്യത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു എന്ന ഒഴിവുകഴിവ് അവർ പറയില്ല.
ജ്ഞാനസ്വരൂപരായ കുട്ടികളിൽ ഒരു കാര്യത്തിലും അജ്ഞത
ഉണ്ടായിരിക്കില്ല.യോഗയുക്തരായ കുട്ടികൾക്ക് എല്ലാം നേരത്തെതന്നെ അറിയുന്നു എന്ന
അനുഭവവും ചെയ്യാനാകുന്നു. മായയുടെ കളികളെങ്ങിനെ വരമെന്നും മായ എത്ര
വേദനാജനകമാണെന്നും അതിൽനിന്നും എത്ര അകന്നുനിൽക്കണമെന്നും അവർക്കറിയാം. ആരാണോ
ഡ്രാമയുടെ ജ്ഞാനം യഥാർത്ഥരീതിയിൽ മനസ്സിലാക്കുന്നത് അവരൊരിക്കലും പരാജിതരാകില്ല.
സ്ലോഗന് :-
ആരാണോ സദാ
പ്രസന്നചിത്തരായി ഇരിക്കുന്നത് അവർക്കൊരിക്കലും പ്രശ്നചിത്തരാകാനാകില്ല.
അവ്യക്തസൂചന-ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം
ചെയ്യൂ
ജ്വാലാസ്വരൂപസ്ഥിതിയിൽ
ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ.യോഗത്തിൽ സദാ ലൈറ്റ് മൈറ്റ്
സ്ഥിതിയുടെ അനുഭവം ചെയ്യണം. ജ്ഞാനം ഗുണങ്ങളും, യോഗം ശക്തികളുമാണ്. ജ്ഞാനം- യോഗം
ഈ രണ്ട് ശക്തികളും ലൈറ്റ്-മൈറ്റ് സമ്പന്നമാകണം. അങ്ങിനെയുള്ള കുട്ടികളെയാണ്
മാസ്റ്റർസർവ്വശക്തിവാൻ എന്ന് വിളിക്കുന്നത് അങ്ങിനെയുള്ള ശക്തിശാലികളായ
ആത്മാക്കൾക്ക് ഏത് പരിതസ്ഥിതികളേയും അൽപം പോലും സമയമെടുക്കാതെ സെക്കന്റിൽ
മറികടക്കാനാകും.