മധുരമായ കുട്ടികളെ -
നിങ്ങള് എത്ര സമയം ബാബയുടെ ഓര്മ്മയില് ഇരിക്കുന്നോ അത്രയും സമ്പാദ്യം തന്നെ
സമ്പാദ്യമാണ്, ഓര്മ്മയിലൂടെ തന്നെയാണ് നിങ്ങള് ബാബയുടെ സമീപത്തേക്ക്
വന്നുകൊണ്ടിരിക്കുക
ചോദ്യം :-
ഓര്മ്മയിലിരിക്കാന് സാധിക്കാത്ത കുട്ടികള്ക്ക് ഏത് കാര്യത്തിലാണ് ലജ്ജ വരുന്നത്?
ഉത്തരം :-
തന്റെ
ചാര്ട്ട് വെയ്ക്കുന്നതില് അവര്ക്ക് ലജ്ജ വരുന്നു. സത്യം എഴുതുകയാണെങ്കില് ബാബ
എന്തു പറയും എന്ന് ചിന്തിക്കുന്നു. എന്നാല് ചാര്ട്ട് വെയ്ക്കുന്നതിലൂടെ മാത്രമേ
സത്യം സത്യമായ മംഗളം ഉണ്ടാകുയുള്ളൂ. ചാര്ട്ട് എഴുതുന്നതിലൂടെ വളരെ പ്രയോജനം
ഉണ്ടാകുന്നു. ബാബ പറയുകയാണ്- കുട്ടികളെ, ഇതില് ലജ്ജിക്കരുത്.
ഓംശാന്തി.
ആത്മീയ അച്ഛന് ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് നിങ്ങള്
കുട്ടികള് 15 മിനിറ്റ് മുമ്പ് വന്ന് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നു. ഇപ്പോള്
ഇവിടെ മറ്റ് ജോലി ഒന്നും തന്നെയില്ല. ബാബയുടെ ഓര്മ്മയില് ഇരുന്നാല് മാത്രം മതി.
ഭക്തി മാര്ഗ്ഗത്തില് ബാബയുടെ പരിചയം ഉണ്ടായിരുന്നില്ല. ഇപ്പോള് ബാബയുടെ പരിചയം
ലഭിച്ചു. ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. എല്ലാ കുട്ടികളുടെയും
അച്ഛനാണ് ഞാന്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ സമ്പത്തിനെയും ഓര്മ്മ വരുന്നു.
ചെറിയ കുട്ടികളൊന്നുമല്ലല്ലോ. ഞാന് 5 മാസത്തെയാണ് 2 മാസത്തെയാണ് എന്നെല്ലാം
കേവലം എഴുതും. പക്ഷെ നിങ്ങളുടെ കര്മ്മേന്ദ്രിയങ്ങള് വലുതാണ്. അതുകൊണ്ട് ആത്മീയ
അച്ഛന് മനസ്സിലാക്കി തരികയാണ്, ഇവിടെ ബാബയുടെയും സമ്പത്തിന്റെയും
ഓര്മ്മയിലിരിക്കണം. നരനില് നിന്നും നാരായണനായി മാറാനുള്ള പുരുഷാര്ത്ഥത്തില്
തല്പരരാണ് അഥവാ സ്വര്ഗ്ഗത്തില് പോകുന്നതിനുവേണ്ടി പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണെന്നറിയാം. അതുകൊണ്ട് കുട്ടികള് ഇത് നോട്ട് ചെയ്യണം -
എനിക്ക് എത്ര സമയം ഇവിടെ ഇരുന്നു കൊണ്ട് ബാബയെ ഓര്മ്മിക്കാന് കഴിയുന്നണ്ട്?
ബാബയ്ക്ക് എഴുതുന്നതിലൂടെ മനസ്സിലാകും. എത്ര സമയം ഓരോരുത്തരും ഓര്മ്മിച്ചു
കൊണ്ടിരിക്കുന്നു എന്ന് ബാബയ്ക്ക് മനസ്സിലാകും എന്നല്ല. ബാബയുടെ
ഓര്മ്മയിലായിരുന്നോ ബുദ്ധി അലയുന്നുണ്ടോ എന്നെല്ലാം ഓരോരുത്തരുടെയും
ചാര്ട്ടിലൂടെ മനസ്സിലാകും. ഇപ്പോള് ബാബ വരികയാണെങ്കില് ഓര്മ്മ ഉണ്ടാകും എന്നതും
ബുദ്ധിയിലുണ്ട്. എത്ര സമയം ഓര്മ്മിച്ചു എന്നതും ചാര്ട്ടില് സത്യമായി എഴുതണം.
അസത്യമാണ് എഴുതുന്നതെങ്കില് നൂറ് മടങ്ങ് പാപം വര്ദ്ധിക്കുകയും കൂടുതല്
ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായും വരും. അതുകൊണ്ട് എഴുതുന്നത് സത്യമായിരിക്കണം -
എത്ര ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. നമ്മള് സമീപത്ത് വന്നു
പോകുന്നവരാണെന്നുമറിയാം. അവസാനം ഓര്മ്മ പൂര്ത്തിയാകുമ്പോള് നമ്മള് എല്ലാവരും
ബാബയുടെ കൂടെ പോകും. പിന്നീട് ചിലര് പെട്ടെന്ന് പുതിയ ലോകത്തു പോയി പാര്ട്ട്
അഭിനയിക്കുന്നു, ചിലര് അവിടെതന്നെ ഇരിക്കുന്നു. ശാന്തിധാമില് യാതൊരു സങ്കല്പവും
വരികയില്ല. അത് സുഖ -ദുഃഖത്തില് നിന്നും വേറിട്ടിട്ടുള്ള മുക്തി ധാമമാണ്.
സുഖധാമത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ് നിങ്ങള് ഇപ്പോള് പുരുഷാര്ത്ഥം
ചെയ്യുന്നത്. എത്ര ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകുന്നു.
ഓര്മ്മയുടെ ചാര്ട്ട് വയ്ക്കുകയാണെങ്കില് ജ്ഞാനം നല്ല രീതിയില് ധാരണ ചെയ്യാനും
സാധിക്കും. ചാര്ട്ട് വെയ്ക്കുകയാണെങ്കില് ഫലം ഉണ്ടാകും.
ഓര്മ്മയിലിരിക്കാത്തതിനാല് എഴുതുന്നതില് ലജ്ജ വരികയാണ് എന്ന് ബാബയ്ക്ക് അറിയാം.
ബാബ എന്ത് പറയും, മുരളിയിലൂടെ കേള്പ്പിക്കും. ബാബ പറയുകയാണ് ഇതില് ലജ്ജിക്കേണ്ട
കാര്യമെന്താണ്? ഓര്മ്മിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉള്ളിന്റെ ഉള്ളില്
എല്ലാവര്ക്കും മനസ്സിലാകും. നോട്ട് ചെയ്യുകയാണെങ്കില് മംഗളം ഉണ്ടാകും എന്ന്
മംഗളകാരിയായ ബാബ മനസ്സിലാക്കി തരികയാണ്. ബാബ വരുന്നത് വരെ അത്രയും സമയം
ആരെല്ലാമുണ്ടായിരുന്നോ അവരില് ഓര്മ്മയുടെ ചാര്ട്ട് എത്രത്തോളമുണ്ടായിരുന്നു?
വ്യത്യാസം നോക്കണം. ഇഷ്ടപ്പെട്ട വസ്തുവാണെങ്കില് അതിനെ കൂടുതല് സമയം ഓര്മ്മിക്കും.
കുമാരി - കുമാരന്റെ വിവാഹ നിശ്ചയം നടന്നു കഴിഞ്ഞാല് പരസ്പരം
ഓര്മ്മിച്ചുകൊണ്ടിരിക്കും. പിന്നീട് വിവാഹം കഴിയുന്നതോടെ കൂടുതല് ഉറച്ചതാകുന്നു.
ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു എന്ന് പരസ്പരം കാണാതെ തന്നെ മനസ്സിലാകുന്നു. ശിവ ബാബ
നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ് എന്ന് നിങ്ങള്ക്കിപ്പോള് അറിയാം. കാണാന്
കഴിയുന്നില്ലെങ്കിലും ബുദ്ധിയിലൂടെ മനസ്സിലാക്കുന്നു, ആ ബാബ നാമ രൂപത്തില്
നിന്നും വേറിട്ട ആളാണെങ്കില് പിന്നീട് ആരുടെ പൂജയാണ് ചെയ്യുന്നത്?
ഓര്മ്മിക്കുന്നതെന്തിനാണ്? നാമ രൂപത്തില് നിന്നും വേറിട്ടതായി ഒരു വസ്തുവും
ഉണ്ടായിരിക്കുകയില്ല. ഏതെങ്കിലും വസ്തുവിനെ കാണുകയാണെങ്കില് തീര്ച്ചയായും അതിനെ
കുറിച്ച് വര്ണ്ണിക്കും. ആകാശത്തിനെ കാണുന്നുണ്ടല്ലോ. അവസാനമില്ലാത്തതാണെന്ന്
പറയാന് സാധിക്കില്ല. ഭക്തിയില് ഭഗവാനെ ഓര്മ്മിക്കുന്നു - അല്ലയോ ഭഗവാനെ, അപ്പോള്
അവസാനിക്കാത്തതാണ് എന്ന് പറയുകയില്ല. അല്ലയോ ഭഗവാനെ എന്ന് പറയുന്നതിലൂടെ
പെട്ടെന്ന് ഓര്മ്മ വരുന്നു. അപ്പോള് തീര്ച്ചയായും ഒരു വസ്തുവുണ്ട്. ആത്മാവിനെയും
അറിയാനെ കഴിയുകയുള്ളു, കാണാന് കഴിയുകയില്ല.
ആത്മാക്കള്ക്കെല്ലാവര്ക്കും കൂടി ഒരച്ഛനാണ് ഉള്ളത്, ആ പിതാവിനെയും
മനസ്സിലാക്കാന് മാത്രമേ സാധിക്കു. ബാബ വന്ന് പഠിപ്പിക്കുകയാണെന്ന്
നിങ്ങള്ക്കറിയാം. പഠിപ്പിക്കുമെന്ന് മുമ്പ് അറിയുമായിരുന്നില്ല. കൃഷ്ണന്റെ
പേരാണ് വെച്ചത്. കൃഷ്ണനെ ഈ കണ്ണുകള് കൊണ്ട് കാണാന്സാധിക്കും. കൃഷ്ണനെ
അവസാനമില്ലാത്തത്, നാമ രൂപത്തില് നിന്നും വേറിട്ടതെന്ന് പറയുവാന്
സാധിക്കുകയില്ല. എന്നെ മാത്രം ഓര്മ്മിക്കൂ എന്ന് കൃഷ്ണനൊരിക്കലും പറയുകയുമില്ല.
കൃഷ്ണന് സന്മുഖത്തുണ്ട്. കൃഷ്ണനെ ബാബ എന്ന് പറയുകയില്ല. അമ്മമാര് കൃഷ്ണനെ
കുട്ടിയായി കരുതി മടിയിലിരുത്തുന്നു. ജന്മാഷ്ടമി ദിവസം ചെറിയ കൃഷ്ണനെ
ഊഞ്ഞാലാട്ടുന്നു. എന്താ സദാ കുട്ടിയായി തന്നെയിരിക്കുമോ. പിന്നീട് രാസ വിലാസവും
ചെയ്യുന്നുണ്ട്. അപ്പോള് തീര്ച്ചയായും കുറച്ച് വലുതായിട്ടുണ്ടാവും പിന്നീട്
കുറച്ചു കൂടി വലുതാകും പിന്നീട് എന്തു സംഭവിച്ചു, എവിടേയ്ക്ക് പോയി, ഇതാര്ക്കും
അറിയില്ല. സദാ ചെറിയ ശരീരം ആയിരിക്കില്ലല്ലോ. ഒന്നും തന്നെ ചിന്തിക്കുന്നില്ല.
പൂജ മുതലായ സമ്പ്രദായങ്ങളൊക്കെ നടക്കുന്നുണ്ട്. ആരിലും ജ്ഞാനമില്ല. കൃഷ്ണന്
കംസപുരിയില് ജന്മമെടുക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇപ്പോള്
കംസപുരിയുടെ കാര്യമൊന്നുമില്ല. ആരുടെയും ബുദ്ധി പ്രവര്ത്തിക്കുന്നില്ല. ഭക്തര്
പറയും കൃഷ്ണന് സദാ ഹാജരാണെന്ന്, പിന്നീട് കൃഷ്ണനെ കുളിപ്പിക്കുകയും ഭക്ഷണം
കൊടുക്കുകയും ചെയ്യുന്നു. ഇപ്പോള് കൃഷ്ണന് കഴിക്കുന്നൊന്നുമില്ല. മൂര്ത്തിയുടെ
മുന്നില് വെച്ചിട്ട് സ്വയമെടുത്ത് കഴിക്കുന്നു. ഇതും ഭക്തിയാണല്ലോ. ശ്രീനാഥ
ക്ഷേത്രത്തില് വളരെയധികം നിവേദ്യം അര്പ്പിക്കാറുണ്ട്, പക്ഷെ ശ്രീനാഥ്
കഴിക്കുന്നില്ല, പൂജാരി സ്വയമെടുത്ത് കഴിക്കുന്നു. ദേവിമാരെ പൂജിക്കുമ്പോഴും
ഇങ്ങനെ ചെയ്യാറുണ്ട്. സ്വയം ദേവിയെ ഉണ്ടാക്കി പൂജിക്കുന്നു, പിന്നീട് അതിനെ
ഒഴുക്കി കളയുന്നു. ആഭരണങ്ങളോടുകൂടിയാണ് താഴ്ത്തുന്നത്, പിന്നീട് അനേകം പേര്
അവിടെ മുങ്ങി തപ്പുന്നു, ആരുടെ കൈയ്യില് എന്ത് ലഭിക്കുന്നുണ്ടോ അത് അവര്
എടുക്കുന്നു. ദേവിമാര്ക്കാണ് ഏറ്റവും കൂടുതല് പൂജ ലഭിക്കുന്നത്. ലക്ഷ്മിയുടെയും
ദുര്ഗ്ഗയുടെയും മൂര്ത്തികള് ഉണ്ടാക്കുന്നു. ആരെയാണോ ബ്രഹ്മപുത്ര എന്ന് പറയുന്നത്,
ആ വലിയ മമ്മ ഇവിടെയുണ്ടല്ലോ. ഭാവിയിലെ രൂപത്തിനാണ് ഈ ജന്മം പൂജ ചെയ്യുന്നതെന്ന്
അറിയുന്നില്ല. വളരെ അത്ഭുതകരമായ നാടകമാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും
ശാസ്ത്രങ്ങളില് ഉണ്ടാവുകയില്ല. ഇത് പ്രാക്ടിക്കല് കാര്യമാണ്. നിങ്ങള്
കുട്ടികള്ക്കിപ്പോള് ജ്ഞാനമുണ്ട്. ഏറ്റവും അധികം ചിത്രങ്ങള്
ഉണ്ടാക്കിയിരിക്കുന്നത് ആത്മാക്കളുടെയാണ്. രുദ്ര യജ്ഞം രചിച്ചപ്പോള്
ലക്ഷക്കണക്കിന് സാളിഗ്രാമങ്ങളെയും ഉണ്ടാക്കി. എപ്പോഴെങ്കിലും ദേവിമാരുടെ
ലക്ഷക്കണക്കിന് ചിത്രങ്ങള് ഉണ്ടാക്കാതിരുന്നിട്ടുണ്ടോ?എത്ര പൂജാരികളുണ്ടോ അത്രയും
ദേവിമാരെയും ഉണ്ടാക്കുന്നു. അവര് ഒരേ സമയത്ത് തന്നെ ലക്ഷക്കണക്കിന്
സാലിഗ്രാമുകള് ഉണ്ടാക്കുന്നു. സേഠ്മാര്ക്ക് എപ്പോഴാണോ രുദ്രനെയും
സാലിഗ്രാമങ്ങളെയും ഉണ്ടാക്കണമെന്ന ചിന്ത വരുന്നത് അപ്പോള് ബ്രാഹ്മണരെ
വിളിക്കുന്നു. ഒരേയൊരു ബാബയെയാണ് രുദ്രനെന്ന് പറയുന്നത് രുദ്രനോടൊപ്പം അനേകം
സാളിഗ്രാമുകള് ഉണ്ടാക്കുന്നു. ഇത്ര എണ്ണം സാളിഗ്രാമുകളെ ഉണ്ടാക്കൂ എന്ന് സേഠ്
പറയുന്നു. അതിനുവേണ്ടി തിയ്യതി കുറിയ്ക്കുന്നു. ശിവ ജയന്തി ദിവസം മാത്രമേ രുദ്ര
പൂജ ചെയ്യൂ എന്നല്ല. മിക്കവാറും ശുഭദിനങ്ങളില് ബൃഹസ്പതിക്കു പൂജ ചെയ്യുന്നു.
ദീപാവലി ദിവസം ലക്ഷ്മിയുടെ ചിത്രം തളികയില് വെച്ച് പൂജിക്കുന്നു. പിന്നീട്
എടുത്തു വെയ്ക്കുന്നു. അത് മഹാലക്ഷ്മിയാണ്, യുഗിള് ആണല്ലോ. മനുഷ്യര്ക്ക് ഈ
കാര്യങ്ങളൊന്നും അറിയില്ല. എവിടെ നിന്നാണ് ലക്ഷ്മിക്ക് പൈസ ലഭിക്കുന്നത്. ജോടി
വേണമല്ലോ. ഈ ലക്ഷ്മീ നാരായണന് ജോടിയാണ്. പിന്നീട് മഹാലക്ഷ്മി എന്ന പേര് വെച്ചു.
എപ്പോഴാണ് ദേവിമാരുണ്ടായിരുന്നത്, മഹാലക്ഷ്മി എപ്പോള് വന്നു പോയി. ഈ
കാര്യങ്ങളൊന്നും മനുഷ്യര്ക്കറിയുകയില്ല. ഇപ്പോള് നിങ്ങള്ക്ക് ബാബയിരുന്ന്
മനസ്സിലാക്കി തരുകയാണ്. നിങ്ങളിലും എല്ലാവരും ഒരു പോലെ ധാരണ ചെയ്യുന്നില്ല. ബാബ
ഇതെല്ലാം മനസ്സിലാക്കി തന്നിട്ടും ശിവ ബാബയെ ഓര്മ്മയുണ്ടോ എന്ന് ചോദിക്കാറുണ്ട്.
സമ്പത്തിനെ ഓര്മ്മയുണ്ടോ? ഇതാണ് മുഖ്യമായ കാര്യം. ഭക്തിയില് വളരെയേറെ പൈസ
വ്യര്ത്ഥമാക്കി... ഇവിടെ നിങ്ങളുടെ ഒരു പൈസ പോലും പാഴാകുന്നില്ല.
മോചിതരാക്കുന്നതിന്റെ സേവനമാണ് നിങ്ങള് ചെയ്യുന്നത്. ഭക്തിയില് അനേകം പൈസ
ചെലവുചെയ്ത് മോചനമില്ലാത്തവരായി മാറി. എല്ലാം മണ്ണില് ലയിച്ചു ചേര്ന്നു. ഒരുപാട്
വ്യത്യാസമുണ്ട്. ഈ സമയം എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഈശ്വരീയ സേവനത്തില്
ശിവബാബയ്ക്ക് കൊടുക്കുന്നതാണ് ശിവബാബ കഴിക്കുന്നില്ല, നിങ്ങളാണ് കഴിക്കുന്നത്.
നിങ്ങള് ബ്രാഹ്മണര് സൂക്ഷിപ്പുകാരാണ്. ബ്രഹ്മാവിന് കൊടുക്കേണ്ടതില്ല. നിങ്ങള്
ശിവബാബയ്ക്കാണ് കൊടുക്കേണ്ടത്. ബാബാ, അങ്ങേക്കുവേണ്ടി മുണ്ടും ഷര്ട്ടും കൊണ്ടു
വന്നിട്ടുണ്ടെന്ന് പറയും. ബാബ പറയുകയാണ് - ഇദ്ദേഹത്തിന് കൊടുക്കുന്നതു കൊണ്ട്
നിങ്ങള്ക്ക് ഒന്നും നേടുവാന് കഴിയുകയില്ല. ശിവബാബയെ ഓര്മ്മിച്ചു കൊണ്ട്
ഇദ്ദേഹത്തിന് കൊടുക്കുകയാണെങ്കില് സമ്പാദ്യം ഉണ്ടാകും. ശിവബാബയുടെ
ഖജനാവിലൂടെയാണ് ബ്രാഹ്മണര് പാലിക്കപ്പെടുന്നതെന്നും ഓര്മ്മയിലുണ്ടായിരിക്കണം.
എന്താണ് അയയ്ക്കേണ്ടതെന്ന് ബാബയോട് ചോദിക്കേണ്ട കാര്യമില്ല. ബാബയിത്
സ്വീകരിക്കുകയില്ല. അഥവാ ബ്രഹ്മാവിനെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്ക്ക്
സമ്പാദ്യം ഉണ്ടാവുകയില്ല. ശിവബാബയുടെ ഖജനാവില് നിന്നാണ് ബ്രഹ്മാബാബ എടുക്കുന്നത്.
അതുകൊണ്ട് ഓര്മ്മിക്കേണ്ടത് ശിവബാബയെ ആണ്. എന്തുകൊണ്ടാണ് നിങ്ങളുടെ വസ്തു
എടുക്കുന്നത്. ബി.കെ. യ്ക്കു കൊടുക്കുന്നതും തെറ്റാണ്. നിങ്ങള് ആരുടെയെങ്കിലും
ഒരു വസ്തു ധരിക്കുകയാണെങ്കില് അവരുടെ ഓര്മ്മ വരും എന്ന് ബാബ മനസ്സിലാക്കി
ത്തരികയാണ്. ഏതെങ്കിലും മോശമായ വസ്തുവിന്റെ കാര്യമല്ല. ഏതെങ്കിലും നല്ല
വസ്തുവാണെങ്കില് ഓര്മ്മ ഒന്നുകൂടി വര്ദ്ധിക്കും. അതിലൂടെ ഒന്നും തന്നെ നേടാന്
സാധിക്കില്ല. നഷ്ടം മാത്രമെ സംഭവിക്കുകയുള്ളൂ. ശിവബാബ പറയുകയാണ് എന്നെ മാത്രം
ഓര്മ്മിക്കൂ. എനിക്ക് വസ്ത്രം തുടങ്ങിയവയുടെ ഒന്നും ആവശ്യമില്ല. വസ്ത്രങ്ങള്
കുട്ടികള്ക്കാണ് വേണ്ടത്. അവര് ശിവബാബയുടെ ഖജനാവില് നിന്നാണ് ധരിക്കുന്നത്.
എനിക്ക് സ്വന്തമായി ശരീരമില്ല. ഇദ്ദേഹമാണെങ്കില് ശിവബാബയുടെ ഖജനാവില്
നിന്നെടുക്കാന് അധികാരിയുമാണ്. രാജ പദവിയുടെയും അധികാരിയാണ്. ബാബയുടെ വീട്ടില്
നിന്നാണല്ലോ കുട്ടികള് കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം. നിങ്ങളും സേവനം
ചെയ്ത് സമ്പാദ്യം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. എത്രയധികം സേവനം ചെയ്യുന്നുവോ
അത്രയധികം സമ്പാദ്യം ഉണ്ടാകുന്നു. ശിവബാബയുടെ ഭണ്ഡാരത്തില് നിന്നാണ്
കഴിക്കുന്നതും കുടിക്കുന്നതും. അദ്ദേഹത്തിന് കൊടുക്കുന്നില്ലായെങ്കില് സമ്പാദ്യം
ഉണ്ടാവുകയില്ല. ശിവബാബയ്ക്കാണ് കൊടുക്കേണ്ടത്. ബാബാ, അങ്ങയിലൂടെ ഭാവിയിലെ 21
ജന്മത്തേയ്ക്ക് കോടിപതിയായി മാറുന്നു. പണം ഇല്ലാതാകും, അതുകൊണ്ട് സമര്ത്ഥന്റെ
കൈയ്യിലാണ് കൊടുക്കേണ്ടത്. ബാബ സമര്ത്ഥനാണല്ലോ. 21 ജന്മത്തേക്കുള്ളത് തരുന്നു.
ഈശ്വരാര്ത്ഥം പരോക്ഷമായി നല്കുന്നു. ഇന്ഡയറക്ടില് ഇത്രയും ശക്തി ഉണ്ടാവില്ല.
ഇപ്പോള് സന്മുഖത്തായതു കൊണ്ട് വളരെ ശക്തിശാലിയാണ്. ലോകത്തിന്റെ സര്വ്വ
ശക്തിവാനായ അധികാരിയുള്ളത് ഈ സമയത്താണ്.
ഈശ്വരാര്ത്ഥം എന്തെങ്കിലും ദാന പുണ്യം ചെയ്യുകയാണെങ്കില് അത് അല്പ
കാലത്തേയ്ക്കുമാത്രം ഉള്ളതാണ്. ഇവിടെ ബാബ നിങ്ങള്ക്ക് മനസ്സിലാക്കി തരുകയാണ് -
ഞാന് സന്മുഖത്താണ്. ഞാന് തന്നെയാണ് നല്കുന്ന ആള്. ബ്രഹ്മാബാബ ശിവബാബയ്ക്ക് എല്ലാം
സമര്പ്പിച്ചുകൊണ്ട് വിശ്വത്തിന്റെ ചക്രവര്ത്തി പദവി എടുത്തല്ലോ. ഈ വ്യക്ത
ശരീരത്തിന് അവ്യക്ത രൂപത്തിന്റെ സാക്ഷാത്ക്കാരം ഉണ്ടായീ എന്നതും മനസ്സിലായി. ഈ
ശരീരത്തില് ശിവബാബ പ്രവേശിച്ച് കുട്ടികളോട് സംസാരിക്കുന്നു. മനുഷ്യനില് നിന്നാണ്
എടുക്കുന്നതെന്ന ചിന്ത ഒരിക്കലും ഉണ്ടാകരുത്. ശിവബാബയുടെ ഭണ്ഢാരിയിലേയ്ക്ക്
അയയ്ക്കൂ, ബ്രഹ്മാവിന് നല്കുന്നതിലൂടെ ഒന്നും ലഭിക്കുകയില്ല, എന്ന് മാത്രമല്ല
നഷ്ടം സംഭവിക്കും എന്ന് പറയണം. ദരിദ്രനാകും, 3-4 രൂപയുടെ വസ്തുവാകും നിങ്ങള്ക്ക്
നല്കുന്നത്. ഇത് ശിവബാബയുടെ ഭണ്ഢാരയിലാണ് ഇടുന്നതെങ്കില് കോടിയായി മാറും.
ഒരിക്കലും നഷ്ടം ഉണ്ടാവുകയില്ല. കേവലം നിങ്ങള് ദേവിമാര് ജ്ഞാനം നല്കുന്നതിന്
നിമിത്തമായതു കാരണം കൂടുതലും പൂജ ലഭിക്കുന്നത് ദേവിമാര്ക്കാണ്. ഗോപന്മാരും
മനസ്സിലാക്കി കൊടുക്കുന്നുണ്ട് എന്നാല് അമ്മമാര് ബ്രാഹ്മണിമാരായി മാറി വഴി
പറഞ്ഞു കൊടുക്കുന്നതുകൊണ്ട് ദേവിമാര്ക്കാണ് കൂടൂതല് പ്രശസ്തി. ദേവിമാര്ക്ക്
കൂടുതല് പൂജ ലഭിക്കുന്നു. അരകല്പം നമ്മള് പൂജ്യരായിരുന്നു എന്നതും നിങ്ങള്
കുട്ടികള്ക്കിപ്പോള് മനസ്സിലായി. ആദ്യം ഫുള് പൂജ്യര്, രണ്ട് കല കുറഞ്ഞുപോയതു
കാരണം പിന്നീട് സെമി പൂജ്യരായി. ത്രേതായുഗത്തിലാണ് രാമന്റെ രാജധാനി. അതിനെ
ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നതു കൊണ്ട് ഒരു കണക്കും ഉണ്ടാകുന്നില്ല.
ഭക്തരുടെ ബുദ്ധിയും നിങ്ങള് കുട്ടികളുടെ ബുദ്ധിയും തമ്മില് രാത്രിയും പകലും
വ്യത്യാസമുണ്ട്. നിങ്ങളുടേത് ഈശ്വരീയ ബുദ്ധിയാണ്, അവരുടേത് രാവണ ബുദ്ധിയും.
നിങ്ങളുടെ ബുദ്ധിയില് 5000 വര്ഷത്തിന്റെ മുഴുവന് ചക്രവും
കറങ്ങികൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്ഷമെന്ന് രാത്രിയിലുള്ളവരും
പകലിലുള്ളവര് 5000 വര്ഷമെന്നും പറയും. ഭക്തിയില് അരകല്പം നിങ്ങള് അസത്യമായ
കാര്യങ്ങള് കേട്ടു. ഇങ്ങനെയുള്ള ഒരു കാര്യവും സത്യയുഗത്തില്
ഉണ്ടായിരിക്കുകയില്ല , അവിടെ സമ്പത്താണ് ലഭിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക്
നേരിട്ട് നിര്ദ്ദേശം ലഭിച്ചിരിക്കുന്നു. ശ്രീമത് ഭഗവത്ഗീതയാണല്ലോ. ശ്രീമത് എന്ന
പേര് മറ്റേതൊരു ശാസ്ത്രങ്ങളിലും എഴുതിയിട്ടില്ല. ഗീതയുടെ യുഗമായി ഓരോ 5000
വര്ഷത്തിനു ശേഷവും ഈ പുരുഷോത്തമസംഗമയുഗം വരുന്നു. ലക്ഷക്കണക്കിനു വര്ഷത്തിന്റെ
കാര്യമൊന്നുമില്ല. എപ്പോള് ആരു വരികയാണെങ്കിലും അവരെ സംഗമയുഗത്തിലേയ്ക്കു
കൂട്ടികൊണ്ടുപോകൂ. തന്റെയും മുഴുവന് രചനയുടേയും പരിചയം നല്കുന്ന പരിധിയില്ലാത്ത
ബാബ രചയിതാവാണ്. വീണ്ടും ബാബ പറയുകയാണ്, നിങ്ങള്ക്ക് ഒന്നും ധാരണ ചെയ്യാന്
സാധിക്കുന്നില്ല എങ്കില് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓര്മ്മിയ്ക്കൂ. പവിത്രമായി മാറണം. ബാബയില് നിന്നും സമ്പത്തെടുക്കണമെങ്കില്
ദൈവീകഗുണം ധാരണ ചെയ്യണം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) 21
ജന്മത്തേയ്ക്ക് കോടികളുടെ സമ്പാദ്യം ശേഖരിക്കുന്നതിനു വേണ്ടി ഈശ്വരീയ സേവനത്തില്
നേരിട്ട് എല്ലാം സഫലമാക്കൂ. സൂക്ഷിപ്പുകാരായി മാറി ശിവബാബയ്ക്കു വേണ്ടി സേവനം
ചെയ്യണം.
2) എത്രസമയം ഓര്മ്മയില്
ഇരിക്കുന്നുവോ, അത്രയും സമയം ബുദ്ധി എവിടെയെല്ലാം പോയി എന്ന് പരിശോധിക്കണം തന്റെ
സത്യം സത്യമായ കണക്ക് വെയ്ക്കണം. നരനില് നിന്നും നാരായണനായി മാറുന്നതിനു വേണ്ടി
ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം.
വരദാനം :-
വിസ്മൃതിയുടെ ലോകത്ത് നിന്ന് പുറത്ത് വന്ന് സ്മൃതിസ്വരൂപരായി ഹീറോപാര്ട്ട്
അഭിനയിക്കുന്ന വിശേഷാത്മാവായി ഭവിക്കട്ടെ.
ഈ സംഗമയുഗം സ്മൃതിയുടെ
യുഗമാണ്, കലിയുഗം വിസ്മൃതിയുടേയും. താങ്കളെല്ലാവരും വിസ്മൃതിയുടെ ലോകത്ത് നിന്ന്
പുറത്ത് വരൂ. ആര് സ്മൃതിസ്വരൂപരാണോ അവര് തന്നെയാണ് ഹീറോ പാര്ട്ട് അഭിനയിക്കുന്ന
വിശേഷാത്മാക്കള്. ഈ സമയത്ത് ഡബിള് ഹീറൊ ആണ്, ഒന്ന് വജ്രസമാനം വില പിടിച്ചത്,
രണ്ടാമത് ഹീറോ പാര്ട്ട്. അതിനാല് ഹൃദയത്തില് നിന്നുള്ള ഈ ഗീതം സദാ മുഴങ്ങട്ടെ-
ആഹാ എന്റെ ശ്രേഷ്ഠ ഭാഗ്യം. ദേഹത്തിന്റെ കര്ത്തവ്യം ഓര്മ്മയുണ്ടായിരിക്കും എന്നത്
പോലെ ഈ അവിനാശിയായ കര്ത്തവ്യം അതായത് ڇഞാന് ശ്രേഷ്ഠ ആത്മാവാണ് ڈ ഇത്
ഓര്മ്മയുണ്ടായിരിക്കണം അപ്പോള് പറയാം വിശേഷാത്മാവ്.
സ്ലോഗന് :-
ധൈര്യത്തിന്റെ ആദ്യത്തെ ചുവട് മുമ്പോട്ട് വെക്കൂ എങ്കില് ബാബയുടെ പൂര്ണ്ണ സഹായം
ലഭിക്കും.