24.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-സത്യമായ ബാബ സത്യമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു, നരനിൽ നിന്നും നാരായണനായി മാറുന്നതിനുള്ള സത്യം-സത്യമായ ജ്ഞാനം കേൾക്കുന്നതിനായി നിങ്ങൾ ബാബയുടെയടുത്ത് വന്നിരിക്കുന്നു

ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് ഗൃഹസ്ഥത്തിൽ വളരെയധികം ശ്രദ്ധയോടുകൂടി മുന്നോട്ട് പോകണം, എന്തുകൊണ്ട്?

ഉത്തരം :-
കാരണം നിങ്ങളുടെ ഗതിയും മതവും തികച്ചും വേറിട്ടതാണ്. നിങ്ങളുടെ ജ്ഞാനം ഗുപ്തമാണ് അതിനാൽ വിശാല ബുദ്ധിയുള്ളവരായി മാറി എല്ലാവരോടുമുള്ള കടമ നിറവേറ്റണം. നമ്മളെല്ലാവരും പരസ്പരം സഹോദരരാണ് അഥവാ സഹോദരി-സഹോദരന്മാരാണെന്ന് ഉള്ളിന്റെയുള്ളിൽ മനസ്സിലാക്കണം. അല്ലാതെ പത്നി തന്റെ പതിയോട് പറയുന്നു-നിങ്ങൾ എന്റെ സഹോദരനാണ്, അങ്ങനെയല്ല. അപ്പോൾ കേൾക്കുന്നവർ ഇവർക്ക് ഇതെന്തു പറ്റിയെന്ന് വിചാരിക്കും, യുക്തിയോടു കൂടി മുന്നോട്ട് പോകണം.

ഓംശാന്തി.  
ആത്മീയ അച്ഛൻ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ആത്മീയം എന്ന വാക്ക് പറയാതെ അച്ഛനെന്ന് പറയുകയാണെങ്കിലും ആത്മീയ പിതാവാണെന്ന് മനസ്സിലാക്കാൻ സാധിക്കും, ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു. എല്ലാവരും പരസ്പരം സഹോദരീ-സഹോദരൻമാരാണെന്ന് പറയുന്നുണ്ട്. അതിനാൽ ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരികയാണ്. എല്ലാവർക്കും മനസ്സിലാക്കിത്തരികയില്ലല്ലോ. ഗീതയിലും ഭഗവാനുവാച എന്ന് എഴുതിയിട്ടുണ്ട്. ആരെ പ്രതിയാണ്? എല്ലാവരും ഭഗവാന്റെ കുട്ടികളാണ്. ഭഗവാൻ അച്ഛനാണെങ്കിൽ ഭഗവാന്റെ കുട്ടികളായ എല്ലാവരും സഹോദരൻമാരാണ്. ഭഗവാനാണ് മനസ്സിലാക്കിത്തന്നിട്ടുണ്ടായിരിക്കുക. രാജയോഗം പഠിപ്പിച്ചിട്ടു ണ്ടായിരിക്കുക. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെട്ടു. നിങ്ങൾക്കല്ലാതെ ഇങ്ങനെയുള്ള ചിന്തകളൊന്നും വേറെ ആർക്കും ഉണ്ടാകില്ല. ആർക്കെല്ലാം സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നുവോ അവരെല്ലാം സ്കൂളിൽ വന്ന് പഠിച്ചുകൊണ്ടേയിരിക്കും. നമ്മൾ പ്രദർശിനി കണ്ടുകഴിഞ്ഞു, ഇനി കൂടൂതലായി മനസ്സിലാക്കാമെന്ന് അവർ വിചാരിക്കും ആദ്യത്തെ മുഖ്യമായ കാര്യം ജ്ഞാനത്തിന്റെ സാഗരനും പതീത-പാവനനും ഗീതാ ജ്ഞാന ദാതാവുമായ ശിവ ഭഗവാനുവാചയാണ്. നമ്മളെ പഠിപ്പിക്കുന്നതും, മനസ്സിലാക്കിത്തരുന്നതും ആരാണെന്ന് അവരറിയണം. ബാബ സുപ്രീം ആത്മാവും, ജ്ഞാനത്തിന്റെ സാഗരനും, നിരാകാരനുമാണ്. ബാബ സത്യമാണ്. അതുകൊണ്ട് സത്യം മാത്രമേ പറയുകയുള്ളൂ, അതിൽ ഒരു ചോദ്യവും ഉന്നയിക്കാൻ സാധിക്കില്ല. സത്യമായ ബാബയിൽ നിങ്ങൾ എല്ലാം അർപ്പിച്ചിരിക്കുന്നു. അതിനാൽ ആദ്യം മനസ്സിലാക്കിക്കൊടുക്കണം പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് നമ്മളെ രാജയോഗം പഠിപ്പിക്കുന്നത്. ഇത് രാജ്യപദവിയാണ്. എല്ലാവരുടെയും അച്ഛനും ഏറ്റവും വലിയ അധികാരിയുമായ പാരലൗകീക ബാബയാണ് മനസ്സിലാക്കിത്തരുന്നതെന്ന നിശ്ചയമുണ്ടാവുകയാണെങ്കിൽ രണ്ടാമതൊരു ചോദ്യമുന്നയിക്കാൻ സാധിക്കില്ല. ബാബ പതീത-പാവനനാണ്. ബാബ തന്റെ സമയത്താണ് ഈ സൃഷ്ടിയിലേക്ക് വരുന്നത്. നിങ്ങൾ കാണുന്നുണ്ട്, ഇത് കൽപം മുമ്പത്തെ മഹാഭാരതയുദ്ധമാണ്. വിനാശത്തിനുശേഷം നിർവികാരിയായ ലോകമുണ്ടാകണം. ഭാരതം നിർവികാരിയായിരുന്നു എന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ല. ബുദ്ധിയുപയോഗിക്കുന്നില്ല. ബുദ്ധി ഗോദ്റേജിന്റെ പൂട്ടിട്ട് പൂട്ടിയിട്ടിരിക്കുകയാണ്. ഈ പൂട്ടിന്റെ താക്കോൽ ഒരു ബാബയുടെ അടുത്താണ് ഉള്ളത്. അതുകൊണ്ട് നമ്മളെ പഠിപ്പിക്കുന്നത് ആരാണെന്ന് ആർക്കും അറിയില്ല. ദാദയാണെന്ന് മനസ്സിലാക്കുമ്പോഴാണ് വ്യാഖ്യാനിച്ച് എന്തെങ്കിലും പറയുന്നത്. അതിനാൽ ആദ്യമാദ്യം-ശിവഭഗവാനുവാച എന്ന് എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കൂ, ബാബ സത്യമാണ്. ബാബ നോളേജ്ഫുള്ളാണ്. ബാബ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമാണ് കേൾപ്പിക്കുന്നത്. ഈ ശിക്ഷണം നിങ്ങൾക്ക് ഇപ്പോൾ പരിധിയില്ലാത്ത ബാബയിൽ നിന്നുമാണ് ലഭിക്കുന്നത്. സൃഷ്ടിയുടെ രചയിതാവായ ബാബയാണ് പതീതമായ സൃഷ്ടിയെ പാവനമാക്കി മാറ്റുന്നത്. അതുകൊണ്ട് ആദ്യം ബാബയുടെ പരിചയം നൽകണം. പരമപിതാ പരമാത്മാവുമായിട്ട് നിങ്ങളുടെ ബന്ധമെന്താണ്. ബാബയാണ് നരനിൽ നിന്നും നാരായണനായി മാറാനുള്ള സത്യമായ ജ്ഞാനം നൽകുന്നത്. കുട്ടികൾക്കറിയാം സത്യമായ ബാബയാണ് സത്യമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നത്. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് നരനിൽ നിന്നും നാരായണനായി മാറാനാണ്. വക്കീലാകാൻ പഠിക്കുമ്പോൾ മനസ്സിലാക്കും വക്കീലായി മാറാനാണ് വന്നിരിക്കുന്നതെന്ന്. നമ്മളെ ഭഗവാനാണ് പഠിപ്പിക്കാൻ വന്നിരിക്കുന്നതെന്ന നിശ്ചയം നിങ്ങൾക്കുണ്ട്. പലരും നിശ്ചയം വന്നതിനു ശേഷം സംശയബുദ്ധികളായി മാറുന്നു. അപ്പോൾ അവരോട് എല്ലാവരും ചോദിക്കും-നിങ്ങളല്ലേ പറഞ്ഞിരുന്നത്, നിങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന്. പിന്നെ നിങ്ങൾ എന്തിനാണ് ഭഗവാനെ ഉപേക്ഷിച്ചിട്ട് വന്നത്? സംശയം വരുന്നതിലൂടെയാണ് ഓടിപ്പോകുന്നത്. അതിനുശേഷം എന്തെങ്കിലും വികർമ്മങ്ങളും ചെയ്യുന്നു. ഭഗവാനുവാചയാണ്-കാമം മഹാശത്രുവാണ്. ഈ വികാരത്തിനുമേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെയാണ് നിങ്ങൾ വിശ്വത്തെ ജയിച്ചവരായി മാറുന്നത്. പാവനമായി മാറുന്നവരാണ് പാവനമായ ലോകത്തിലേക്ക് പോകുന്നത്. ഇവിടെ രാജയോഗത്തിന്റെ കാര്യമാണ്, ഇതിലൂടെയാണ് നിങ്ങൾ രാജ്യം ഭരിക്കുന്നത്. ബാക്കിയുള്ള ആത്മാക്കളെല്ലാം തന്റെ ശിക്ഷകളെല്ലാം അനുഭവിച്ച് തിരിച്ച് പോകും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. സത്യയുഗത്തിന്റെ സ്ഥാപന തീർച്ചയായും ഉണ്ടാകണമെന്ന് ഇപ്പോൾ ബുദ്ധി പറയുന്നു. പാവനമായ ലോകം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ബാക്കിയെല്ലാവരും മുക്തിധാമത്തിലേക്ക് പോകും. പിന്നീട് അവർക്ക് തന്റെ പാർട്ട് ആവർത്തിക്കണം. നിങ്ങളും പാവനമായി മാറി പാവനമായ ലോകത്തിന്റെ അധികാരിയായി മാറുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. സ്വയത്തെ അധികാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. പ്രജകളും അധികാരികളാണ്. ഇപ്പോൾ പ്രജകളും നമ്മുടെ ഭാരതമെന്ന് പറയുന്നുണ്ടല്ലോ.എല്ലാവരും നരകവാസികളാണ് എന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു നമ്മൾ സ്വർഗ്ഗവാസികളായി മാറാനാണ് ഇപ്പോൾ രാജയോഗം പഠിക്കുന്നത്. എല്ലാവരും സ്വർഗ്ഗവാസികളായി മാറില്ല. ബാബ പറയുന്നു-ഭക്തിമാർഗ്ഗം പൂർത്തിയാകുമ്പോഴാണ് ഞാൻ വരുന്നത്. ബാബ വന്നിട്ടാണ് എല്ലാവർക്കും ഭക്തിയുടെ ഫലം നൽകുന്നത്. ഭൂരിപക്ഷവും ഭക്തരാണ്. എല്ലാവരും അല്ലയോ ഗോഡ് ഫാദർ എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തരുടെ വായിൽ നിന്നും അല്ലയോ ഗോഡ് ഫാദറെന്നും, അല്ലയോ ഭഗവാനെ എന്നും തീർച്ചയായും വരും. ഭക്തിയും ജ്ഞാനവും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ വായിലൂടെ ഒരിക്കലും അല്ലയോ ഈശ്വരാ, അല്ലയോ ഭഗവാനേ എന്നൊന്നും വരില്ല. ഇത് ഭക്തരുടെ പകുതി കൽപത്തിലെ ശീലങ്ങളാണ്. നിങ്ങൾക്കറിയാം ബാബ നമ്മുടെ അച്ഛനാണ്. നിങ്ങൾക്ക് അല്ലയോ ബാബ എന്ന് പറയേണ്ടതില്ല. നിങ്ങൾക്ക് ബാബയിൽ നിന്നും സമ്പത്തെടുക്കണം. ആദ്യം നമ്മൾ ബാബയിൽ നിന്നും സമ്പത്തെടുക്കുകയാണെന്ന് നിശ്ചയമുണ്ടായിരിക്കണം. ബാബ കുട്ടികളെ സമ്പത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. സത്യമായ അച്ഛനാണല്ലോ. ബാബക്കറിയാം-ഞാൻ ഏത് കുട്ടികളെയാണോ ജ്ഞാനമാകുന്ന അമൃത് കുടിപ്പിച്ച് ജ്ഞാനത്തിന്റെ ചിതയിലിരുത്തിയത്, അവരാണ് ഇപ്പോൾ കാമമാകുന്ന ചിതയിലിരുന്ന് ഭസ്മമായിരിക്കുന്നത്. ഇപ്പോൾ ബാബയാണ് വന്ന് ജ്ഞാനമാകുന്ന ചിതയിലിരുത്തി, ഘോരമായ നിദ്രയിൽ നിന്നും ഉണർത്തി സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത്.

ബാബ മനസ്സിലാക്കിത്തന്നു-നിങ്ങൾ ആത്മാക്കളാണ് ശാന്തിധാമത്തിലും സുഖധാമത്തിലും വസിക്കുന്നത്. സുഖധാമത്തെ സമ്പൂർണ്ണ നിർവികാരി ലോകമെന്നാണ് പറയുന്നത്. സത്യയുഗത്തിൽ വസിക്കുന്നത് ദേവതകളാണ്. ആത്മാക്കളുടെ വീട് മധുരമായ വീടാണ്. എല്ലാ ആത്മാക്കളും ശാന്തിധാമത്തിൽ നിന്നാണ് പാർട്ടഭിനയിക്കാൻ വരുന്നത്. ഈ ലോകത്തിലല്ല ആത്മാക്കൾ വസിക്കുന്നത്. സ്ഥൂലമായ അഭിനേതാക്കൾ ഈ ലോകത്തിലാണ് വസിക്കുന്നത്. അവർ വീട്ടിൽ നിന്നും വന്ന് വസ്ത്രം മാറിയിട്ടാണ് നാടകമഭിനയിക്കാൻ വരുന്നത്. നമ്മുടെ വീട് ശാന്തിധാമമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അവിടേക്കാണ് ഇപ്പോൾ നിങ്ങൾ തിരിച്ചുപോകുന്നത്. എല്ലാ അഭിനേതാക്കളും സ്റ്റേജിലേക്ക് വരുമ്പോഴാണ് ബാബ വന്ന് എല്ലാവരേയും കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ബാബയെ മുക്തിദാതാവെന്നും, വഴികാട്ടിയെന്നും പറയുന്നത്. ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനാണെങ്കിൽ ഈ ലോകത്തിലെ മനുഷ്യരെല്ലാം എവിടേക്ക് പോകും? ഒന്ന് ചിന്തിച്ച് നോക്കൂ-എന്തിനാണ് പതീത-പാവനനായ ബാബയെ വിളിക്കുന്നത്? തന്റെ മരണത്തിനുവേണ്ടി. ദുഃഖത്തിന്റെ ലോകത്തിൽ വസിക്കാനുള്ള ആഗ്രഹമില്ലാത്തതു കൊണ്ടാണ് വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന് പറയുന്നത.് അവരെല്ലാം മുക്തിയെയാണ് അംഗീകരിക്കുന്നത്. ഭാരതത്തിന്റെ പ്രാചീനമായ യോഗം എത്ര പ്രസിദ്ധമാണ്. പ്രാചീനമായ രാജയോഗം പഠിപ്പിക്കാൻ വിദേശത്തിലേക്കും പോകുന്നു. ഒരുപാട് ക്രിസ്ത്യാനികൾ സന്യാസിമാരെ അംഗീകരിക്കുന്നുണ്ട്. രുദ്രാക്ഷം, കാഷായ വേഷം ഒക്കെ ഹഠയോഗികളുടേതാണ്. നിങ്ങൾക്ക് വീടൊന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. വെള്ളവസ്ത്രം ധരിക്കണമെന്നുള്ള നിബന്ധനയുമില്ല. പക്ഷെ, വെള്ളവസ്ത്രം നല്ലതാണ്. നിങ്ങൾ ഭഠ്ടിയിൽ ഇരിക്കുന്നതു കാരണം നിങ്ങളുടെ വേഷവും ഇതായി മാറി. ഇന്നത്തെ കാലത്ത് വെള്ളവസ്ത്രത്തിനോടാണ് താൽപര്യമുള്ളത്. മനുഷ്യർ മരിക്കുമ്പോൾ വെള്ളവസ്ത്രമാണ് ധരിപ്പിക്കുന്നത്. അതിനാൽ ആദ്യം എല്ലാവർക്കും ബാബയുടെ പരിചയം കൊടുക്കണം. രണ്ടച്ഛനുണ്ടെന്ന കാര്യം മനസ്സിലാക്കാൻ സമയമെടുക്കും. പ്രദർശിനിയിൽ അത്രക്കൊന്നും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ല. സത്യയുഗത്തിൽ ഒരച്ഛനാണ്. ഇപ്പോൾ നിങ്ങൾക്ക് മൂന്നച്ഛൻമാരാണ്. കാരണം ഭഗവാൻ വരുന്നത് പ്രജാപിതാ ബ്രഹ്മാവിന്റെ ശരീരത്തിലാണ്. ബ്രഹ്മാവും എല്ലാവരുടെയും അച്ഛനാണല്ലോ. ശരി, മൂന്ന് അച്ഛൻമാരിൽ ഏറ്റവും ഉയർന്ന സമ്പത്ത് ആരുടെയാണ്? ശിവബാബയാകുന്ന അച്ഛൻ സമ്പത്ത് എങ്ങനെ നൽകും? ബാബ ബ്രഹ്മാവിലൂടെയാണ് നൽകുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുകയും സമ്പത്ത് നൽകുകയും ചെയ്യുന്നു. ഈ ചിത്രം വെച്ച് നിങ്ങൾക്ക് വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ആദ്യം ശിവബാബയാണ്. പിന്നീടാണ് പ്രജാപിതാ ബ്രഹ്മാവാകുന്ന ആദി ദേവനും, ആദി ദേവിയും. ബ്രഹ്മാബാബ ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ്. ബാബ പറയുന്നു-ശിവനാകുന്ന എന്നെ ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദറെന്ന് പറയില്ല. ബാബ എല്ലാവരുടെയും അച്ഛനാണ്. ഇതാണ് പ്രജാപിതാ ബ്രഹ്മാവ്. നിങ്ങൾ പരസ്പരം സഹോദരീ-സഹോദരൻമാരായി മാറി, അതിനാൽ ക്രിമിനൽ ദൃഷ്ടിയുണ്ടാകാൻ പാടില്ല. അഥവാ പരസ്പരം വികാരത്തിന്റെ ദൃഷ്ടിയുണ്ടാവുകയാണെങ്കിൽ താഴേക്ക് വീണ് തോറ്റു പോകുന്നു. ബാബ പറയുന്നു-എന്റെ കുട്ടിയായി മാറിയതിനുശേഷം കറുത്ത മുഖമാക്കി മാറ്റുന്നു. പരിധിയില്ലാത്ത അച്ഛനാണ് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നത്. നിങ്ങൾക്ക് ഈ ലഹരിയാണ് ഉള്ളത്. ഗൃഹസ്ഥത്തിലും കഴിയണമന്ന് അറിയാം. ലൗകീക സംബന്ധികൾക്കും മുഖം കാണിക്കണം. ലൗകീക അച്ഛനെ നിങ്ങൾ അച്ഛനെന്നല്ലേ പറയുന്നത്. അല്ലാതെ സഹോദരനെന്ന് പറയാൻ സാധിക്കില്ല. സാധാരണ രീതിയിൽ അച്ഛനെ അച്ഛനെന്നു തന്നെയാണ് പറയുന്നത്. നമ്മുടെ ലൗകീക അച്ഛനാണെന്ന് ബുദ്ധിയിലുണ്ട്. ജ്ഞാനമുണ്ടല്ലോ. എന്നാൽ ഈ ജ്ഞാനം വിചിത്രമാണ്. ഇന്നത്തെക്കാലത്ത് പേരെടുത്ത് വിളിക്കാറുമുണ്ട്. എന്നാൽ ഏതെങ്കിലും സന്ദർശകന്റെ അഥവാ പുറമെ നിന്നു വന്നിട്ടുള്ള ഒരാളുടെ മുന്നിൽ സഹോദരനെന്ന് പറയുകയാണെങ്കിൽ അവർ പറയും, ഇവരുടെ തലക്കെന്തോ കുഴപ്പമുണ്ടെന്ന്. ഇതിൽ വളരെയധികം യുക്തിവേണം. നിങ്ങളുടെ ജ്ഞാനവും സംബന്ധവും ഗുപ്തമാണ്. കൂടുതലും സ്ത്രീകൾ പതിയെ പേരെടുത്ത് വിളിക്കാറില്ല. എന്നാൽ പതിക്ക് പത്നിയുടെ പേരെടുത്ത് വിളിക്കാൻ സാധിക്കും. ഇതിൽ വളരെ യുക്തിയോടു കൂടി മുന്നോട്ട് പോകണം. ലൗകീകത്തിലുള്ള ബന്ധം നിറവേറ്റണം. ബുദ്ധി മുകളിലേക്ക് പോകണം. നമ്മൾ ബാബയിൽ നിന്നും സമ്പത്തെടുക്കുകയാണ്. അമ്മാവനെ അമ്മാവനെന്നും, അച്ഛനെ അച്ഛനെന്ന് പറയണമല്ലോ. ബ്രഹ്മാകുമാരനും കുമാരിയുമായി മാറാത്ത സഹോദരീ-സഹോദരൻമാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ബ്രഹ്മാകുമാരനായി മാറിയവർക്കു മാത്രമെ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. പുറത്തുള്ളവർ ഇത് കേട്ട് ആദ്യം അത്ഭുതപ്പെടും. ഇതിൽ മനസ്സിലാക്കാനുള്ള നല്ല ബുദ്ധി വേണം. ബാബ കുട്ടികളെ വിശാല ബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. ആദ്യം നിങ്ങൾ പരിധിയുള്ള ബുദ്ധിയുള്ളവരായിരുന്നു, പിന്നീട് നിങ്ങൾ പരിധിയില്ലാത്തതിലേക്ക് പോവുകയാണ്. ബാബ നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ്. എല്ലാവരും നമ്മുടെ സഹോദരീ-സഹോദരൻമാരാണ്. എന്നാൽ വീട്ടിൽ അമ്മായിയമ്മയെ അമ്മായിയമ്മ എന്നേ പറയുകയുള്ളൂ, അല്ലാതെ സഹോദരീ എന്ന് പറയില്ല. വീട്ടിലിരിക്കുമ്പോൾ വളരെ യുക്തിപൂർവ്വം മുന്നോട്ട് പോകണം, ഇല്ലെങ്കിൽ മനുഷ്യർ പറയും-ഇവർ പതിയെ സഹോദരനെന്നും, അമ്മായിയമ്മയെ സഹോദരീ എന്നുമാണ് പറയുന്നത്, എന്താണ് ഇത്? ഈ ജ്ഞാനത്തിന്റെ കാര്യങ്ങൾ നിങ്ങൾക്കു മാത്രമെ അറിയൂ, മറ്റാർക്കും അറിയില്ല. പറയാറുണ്ടല്ലോ-പ്രഭൂ, അങ്ങയുടെ ഗതിയും മതവും അങ്ങേക്കു മാത്രമെ അറിയൂ എന്ന്. ഇപ്പോൾ നിങ്ങൾ ബാബയുടെ കുട്ടിയായി മാറുമ്പോൾ ബാബയുടെ ഗതിയും മതവും നിങ്ങൾക്കു മാത്രമേ അറിയൂ. വളരെ സൂക്ഷിച്ച് മുന്നോട്ട് പോകണം. ആർക്കും ഒരു സംശയവുമുണ്ടാകാൻ പാടില്ല. അതിനാൽ നമ്മളെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന് പ്രദർശിനിയിൽ നിങ്ങൾ കുട്ടികൾക്ക് ആദ്യമാദ്യം മനസ്സിലാക്കിക്കൊടുക്കണം, ഇപ്പോൾ നിങ്ങൾ പറയൂ, ഭഗവാൻ ആരാണെന്ന്? നിരാകാരിയായ ശിവനാണോ അതോ ദേഹധാരിയായ കൃഷ്ണനാണോ? ഗീതയിലുള്ള ഭഗവാനുവാച, ശിവപരമാത്മാവ് ഉച്ചരിച്ച മഹാവാക്യങ്ങളാണോ അതോ ശ്രീകൃഷ്ണനാണോ? കൃഷ്ണൻ സ്വർഗ്ഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. കൃഷ്ണ ജയന്തി തന്നെയാണ് ശിവജയന്തി എന്ന് പറയാനൊന്നും സാധിക്കില്ല. ശിവജയന്തിക്കു ശേഷമാണ് കൃഷ്ണജയന്തിയുണ്ടാകുന്നത്. ശിവജയന്തിയിലുടെ ശ്രീകൃഷ്ണൻ എങ്ങനെ സ്വർഗ്ഗത്തിലെ രാജകുമാരനായി മാറി എന്നത് മനസ്സിലാക്കേണ്ട കാര്യമാണ്. ശിവജയന്തിക്കുശേഷമാണ് ഗീതാജയന്തി അതിനുശേഷമാണ് കൃഷ്ണജയന്തി വരുന്നത്. കാരണം ബാബ രാജയോഗം പഠിപ്പിക്കുകയല്ലേ. കുട്ടികളുടെ ബുദ്ധിയിലേക്ക് വന്നല്ലോ. ശിവപരമാത്മാവ് വരാതെ ശിവജയന്തി ആഘോഷിക്കാൻ സാധിക്കില്ല. ശിവൻ വന്ന് കൃഷ്ണപുരിയുടെ സ്ഥാപന ചെയ്യാതെ കൃഷ്ണജയന്തിയും എങ്ങനെ ആഘോഷിക്കാനാണ്! കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാറുണ്ടെങ്കിലും മനസ്സിലാക്കുന്നില്ലല്ലോ. സത്യയുഗത്തിൽ കൃഷ്ണൻ രാജകുമാരനായിരിക്കുമല്ലോ. തീർച്ചയായും ദേവീ-ദേവതകളുടെ രാജധാനിയുണ്ടായിരിക്കും. ഒരു കൃഷ്ണന് മാത്രമായിരിക്കില്ലല്ലോ ചക്രവർത്തി പദവി ലഭിച്ചിട്ടുണ്ടായിരിക്കുക. തീർച്ചയായും കൃഷ്ണപുരിയു ണ്ടായിരിക്കുമല്ലോ. പറയാറുണ്ട്-കൃഷ്ണപുരിയെന്നും......പിന്നെ ഈ ലോകം കംസപുരിയാണ്. പഴയ ലോകം കംസപുരിയും, പുതിയ ലോകം കൃഷ്ണപുരിയുമാണ്. ദേവതകളും അസുരൻമാരും തമ്മിലുള്ള യുദ്ധമുണ്ടായിരുന്നു ,അതിൽ ദേവതകൾ ജയിച്ചു എന്നെല്ലാം പറയാറുണ്ട് പക്ഷെ, അങ്ങനെയൊന്നുമില്ല. കംസപുരി ഇല്ലാതായിട്ടാണല്ലോ കൃഷ്ണപുരി സ്ഥാപിക്കപ്പെട്ടത്. കംസപുരി പഴയ ലോകത്തിലായിരിക്കുമല്ലോ. പുതിയ ലോകത്തിൽ കംസനും അസുരനുമൊന്നുമുണ്ടായിരിക്കില്ലല്ലോ. ഈ ലോകത്തിൽ നോക്കൂ, എത്ര മനുഷ്യരാണ്. എന്നാൽ സത്യയുഗത്തിൽ വളരെ കുറച്ചു പേരായിരിക്കും. ഇതും നിങ്ങൾക്കാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിങ്ങളുടെ ബുദ്ധിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ദേവതകൾ ഒരു യുദ്ധവും ചെയ്തിട്ടില്ല. സത്യയുഗത്തിലാണ് ദൈവീക സമ്പ്രദായമുണ്ടാകുന്നത്. ഈ ലോകത്തിലാണ് ആസുരീയ സമ്പ്രദായമുള്ളത്. അല്ലാതെ ദേവതകളും അസുരൻമാരും തമ്മിലുള്ള യുദ്ധമൊന്നും ഉണ്ടായിട്ടില്ല, കൗരവരുടെയും പാണ്ഡവരുടെയും യുദ്ധം ഉണ്ടായിട്ടില്ല. നിങ്ങളാണ് രാവണന്റെ മേൽ വിജയം പ്രാപ്തമാക്കുന്നത്. ബാബ പറയുന്നു- ഈ വികാരങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തെ ജയിച്ചവരായി മാറും. ഇതിൽ യുദ്ധം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. യുദ്ധത്തിന്റെ പേര് പറയുകയാണെങ്കിൽ അത് ഹിംസകരമായി മാറും. നിങ്ങൾക്ക് അഹിംസയിലൂടെ രാവണന്റെ മേൽ വിജയം പ്രാപ്തമാക്കണം. ബാബയെ മാത്രം ഓർമ്മിക്കുന്നതിലൂടെയാണ് നമ്മുടെ വികർമ്മങ്ങൾ വിനാശമാകുന്നത്. ഭാരതത്തിന്റെ പ്രാചീനമായ രാജയോഗം വളരെ പ്രസിദ്ധമാണ്.

എന്നോടൊപ്പം ബുദ്ധിയോഗം വെക്കൂ എന്നാൽ നിങ്ങളുടെ പാപങ്ങൾ വിനാശമാകുമെന്ന് ബാബ പറയുന്നു ബാബ പതീത-പാവനനാണ് അതിനാൽ ബുദ്ധിയോഗം ഒരു ബാബയുമായിട്ട് വെക്കുകയാണെങ്കിൽ നിങ്ങൾ പതീതത്തിൽ നിന്നും പാവനമായി മാറും. ഇപ്പോൾ നിങ്ങൾ പ്രത്യക്ഷത്തിൽ ബാബയുമായി യോഗം വെക്കുകയാണ്. ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നല്ല രീതിയിൽ പഠിക്കുന്നവരും, ബാബയുമായി യോഗം വെക്കുന്നവരുമാണ് കൽപം മുമ്പത്തെ പോലെ ബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കുക. ഈ പഴയ ലോകത്തിന്റെ വിനാശവുമുണ്ടാകും. എല്ലാ കണക്കുകളേയും ഇല്ലാതാക്കിയിട്ടാണ് പോകുന്നത്. പിന്നീട് സംഖ്യാക്രമമനുസരിച്ച് ക്ലാസ്സ് മാറി ഇരിക്കുന്നു. നിങ്ങളും സംഖ്യാക്രമമനുസരിച്ച് സത്യയുഗത്തിൽ രാജ്യം ഭരിക്കും. എത്ര മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ കണക്കെടുപ്പിന്റെ സമയത്ത് സത്യയുഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, അതിനാൽ തീർച്ചയായും പാവനമായി മാറണം. ബാബയിലും ബാബയുടെ കാര്യത്തിലും ഒരിക്കലും സംശയം ഉന്നയിക്കരുത്.

2) ജ്ഞാനവും സംബന്ധവും ഗുപ്തമാണ്. അതിനാൽ ലൗകീകത്തിലും വളരെ യുക്തിപൂർവ്വം വിശാല ബുദ്ധിയുള്ളവരായി മാറി മുന്നോട്ട് പോകണം. കേൾക്കുന്നവർക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ഒരു വാക്കും പറയരുത്.

വരദാനം :-
ജ്ഞാനത്തിന്റെ ലൈറ്റ്-മൈറ്റിലൂടെ ദുർബലമായ സംസ്ക്കാരങ്ങളെ സമാപ്തമാക്കുന്ന ശക്തിസമ്പന്നരായി ഭവിക്കട്ടെ.

ജ്ഞാനത്തിലൂടെ തന്റെ ദുർബലസംസ്ക്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നു. അവയെക്കുറിച്ചുള്ള വിവേകം ലഭിക്കുമ്പോൾ ആ സംസ്കാരങ്ങൾ അൽപകാലത്തേക്ക് ഉള്ളിൽ അടിച്ചമർത്തപ്പെടുന്നു. എന്നാൽ ദുർബലസംസ്കാരങ്ങളെ സമാപ്തമാക്കുന്നതിനായി ഗുണങ്ങളുടേയും ശക്തികളുടേയും എക്സ്ട്രാ ഫോഴ്സ് ആവശ്യമുണ്ട്. അതിനായി മാസ്റ്റർ സർവ്വശക്തിവാനും, മാസ്റ്റർ ജ്ഞാനസൂര്യനും ആകുന്നതിനൊപ്പംമൊപ്പം ചെക്കിങ്ങ് മാസ്റ്റർ കൂടിയായിമാറണം. ജ്ഞാനത്തിലൂടെ സ്വയത്തിൽ ശക്തി നിറക്കുകയും മനനശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ശക്തിസമ്പന്നരായി മാറാൻ കഴിയും.

സ്ലോഗന് :-
എവിടെയാണോ സർവ്വപ്രാപ്തികളുമുള്ളത് അവിടെ പ്രസന്നതയുമുണ്ടാകുന്നു.

അവ്യക്തസൂചന-തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

നൽകിയതിനുശേഷം-ഞാൻ ഇത്ര നൽകിയിട്ടുണ്ട്, എനിക്ക് ഇതിലൂടെ ആദരവും പ്രശസ്തിയും ലഭിക്കേണ്ടതല്ലേ എന്ന സങ്കൽപം വരുകയാണെങ്കിൽ അതും എടുക്കുന്നതിന്റെ ഭാവനയാണ്.ദാതാവിന്റെ മക്കൾ തനിക്ക് കിട്ടണം എന്ന സങ്കൽപം വെക്കുകയാണെങ്കിൽ ദാതാക്കളായി മാറില്ല. അതും എടുക്കുന്നതായി മാറും. നൽകുന്നവരുടെ മുന്നിൽ അവർക്ക് യാതൊരു മൂല്യവുമുണ്ടാവില്ല.