24.11.24    Avyakt Bapdada     Malayalam Murli    15.12.2002     Om Shanti     Madhuban


സമയമനുസരിച്ച് ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കുന്നതിലൂടെ ബാബയ്ക്ക് സമാനമാകൂ


ഇന്ന് നാനാവശത്തുമുളള സര്വ്വസ്വമാനധാരി കുട്ടികളെയും കണ്ട് ഹര്ഷിതമായിക്കൊണ്ടിരിക്കുകയാണ്. ഈ സംഗമയുഗത്തില് താങ്കള് കുട്ടികള്ക്ക് ലഭിക്കുന്ന സ്വമാനത്തെക്കാളും ഉയര്ന്ന സ്വമാനം മുഴുവന് കല്പത്തിലും മറ്റൊരാള്ക്കും പ്രാപ്തമാക്കുവാന് സാധിക്കില്ല. എത്ര ഉയര്ന്ന സ്വമാനമാണെന്ന് അറിയാമോ? സ്വമാനത്തിന്റെ ലഹരി എത്ര ഉയര്ന്നതാണെന്ന് സ്മൃതിയിലുണ്ടോ? സ്വമാനത്തിന്റെ മാല വളരെ വലുതാണ്. ഓരോരോ മണിയും സ്മരിച്ചുകൊണ്ടിരിക്കൂ, സ്വമാനത്തിന്റെ ലഹരിയില് മുഴുകി സ്നേഹത്തില് ലയിക്കൂ. ഈ സ്വമാനങ്ങള് ബാപ്ദാദയിലൂടെ ലഭിച്ചിട്ടുളളതാണ്. പരമാത്മാവിലൂടെ പ്രാപ്തമായ സ്വമാനങ്ങളാണ്. അതിനാല് ഈ സ്വമാനത്തിന്റെ ആത്മീയ ലഹരിയെ ഇളക്കാനുളള അധികാരം മറ്റാര്ക്കുമില്ല. എന്തുകൊണ്ടെന്നാല് സര്വ്വശക്തനിലൂടെയാണ് ലഭിച്ചിരിക്കുന്നത്.

അപ്പോള് ബാപ്ദാദ ഇന്ന് അമൃതവേളയില് മുഴുവന് വിശ്വത്തിലുമുളള എല്ലാ കുട്ടികളെയും ചുറ്റിക്കറങ്ങി കണ്ടു, ഓരോ കുട്ടികളുടെയും സ്മൃതിയില് എത്ര സ്വമാനങ്ങളുടെ മാലയാണുളളത്. മാലയെ ധാരണ ചെയ്യുക അര്ത്ഥം സ്മൃതിയിലൂടെ ആ സ്ഥിതിയില് സ്ഥിതി ചെയ്യുക. അപ്പോള് സ്വയത്തെ പരിശോധിക്കൂ, ഈ സ്മൃതിയുടെ സ്ഥിതി എത്രത്തോളമാണുളളത്? ബാപ്ദാദ കാണുന്നു, സ്വമാനത്തിന്റെ നിശ്ചയവും അതിന്റെ ആത്മീയ ലഹരിയും രണ്ടും എത്രത്തോളം ബാലന്സ് ആകുന്നുണ്ട്? നിശ്ചയമാണ് നോളേജ്ഫുളളാവുക എന്നത്, ആത്മീയ ലഹരിയാണ് ശക്തിശാലിയാവുന്നത്. അപ്പോള് നോളേജ് ഫുളളിലും രണ്ടു പ്രകാരത്തിലുളളവരെ കണ്ടു - ഒന്ന് നോളേജ്ഫുള് മറ്റേത് നോളേജ്ബുള്(ജ്ഞാന സ്വരൂപം). അപ്പോള് സ്വയത്തോട് ചോദിക്കണം, ഞാന് ആരാണ്? ബാപ്ദാദയ്ക്ക് അറിയാം കുട്ടികളുടെ ലക്ഷ്യം വളരെ ഉയര്ന്നതാണ്. ലക്ഷ്യം ഉയര്ന്നതല്ലേ. എന്താണ് ലക്ഷ്യം? എല്ലാവരും പറയുന്നത് ബാബയ്ക്ക് സമാനമായി മാറണം എന്നാണ്. അപ്പോള് എങ്ങനെയാണോ ബാബ ഉയര്ന്നതിലും ഉയര്ന്നത്, അതുപോലെ ബാബയ്ക്ക് സമാനമാകണമെന്നുളള ലക്ഷ്യവും എത്ര ഉയര്ന്നതാണ്. അപ്പോള് ലക്ഷ്യത്തെ കണ്ട് ബാപ്ദാദ വളരെ സന്തോഷിക്കുന്നു. പക്ഷേ... പക്ഷേ എന്താണെന്ന് പറയട്ടെ. അത് ടീച്ചേഴ്സ് അഥവാ ഡബിള്വിദേശികള് പറയട്ടെ. മനസ്സിലായിട്ടുണ്ടാകും. ബാപ്ദാദ ലക്ഷ്യവും ലക്ഷണവും സമാനമായിക്കാണാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള് സ്വയത്തോട് ചോദിക്കണം, ലക്ഷ്യവും ലക്ഷണവും അതായത് ഇതിന്റെ പ്രത്യക്ഷ സ്ഥിതി സമാനമാണോ? എന്തുകൊണ്ടെന്നാല് ലക്ഷ്യവും ലക്ഷണവും സമാനമാകുന്നതാണ് ബാബയ്ക്ക് സമാനമാകുക. സമയത്തിനനുസരിച്ച് ഈ സമാനതയെ സമീപത്തേയ്ക്ക് കൊണ്ടു വരൂ.

വര്ത്തമാന സമയത്ത് ബാപ്ദാദയ്ക്ക് കുട്ടികളുടെ ഒരു കാര്യം കാണാന് സാധിക്കില്ല. പല കുട്ടികളും ഭിന്ന-ഭിന്ന പ്രകാരത്തില് ബാബയ്ക്ക് സമാനമാകുന്നതിനായി പ്രയത്നിക്കുണ്ട്. യഥാര്ത്ഥത്തില് ബാബയുടെ പ്രേമത്തിനു മുന്നില് പ്രയത്നിക്കേണ്ടതായ ആവശ്യമില്ല. എവിടെ പ്രേമമുണ്ടോ അവിടെ പ്രയത്നമില്ല. തലകീഴായ സ്വഭാവം ദേഹാഭിമാനത്തിന്റെത് സ്വാഭാവികമായിത്തീര്ന്നു. ദേഹാഭിമാനത്തിലേക്ക് വരാന് പ്രയത്നിക്കേണ്ടതായ ആവശ്യമുണ്ടോ? ഇതിനായി 63 ജന്മങ്ങള് പുരുഷാര്ത്ഥം ചെയ്തോ? ഇത് സ്വഭാവമായി, സ്വാഭാവികമായി. ദേഹിയ്ക്കു പകരം അറിയാതെ ദേഹത്തിലേക്ക് വരുന്നു എന്ന് ഇപ്പോഴും ആരെല്ലാമാണോ പറയുന്നത്, എങ്ങനെയാണോ ദേഹാഭിമാനത്തിന്റെ സ്വഭാവം സ്വാഭാവികമാകുന്നത്, അതുപോലെ ദേഹി അഭിമാനി സ്ഥിതിയും സ്വാഭാവിക സ്വഭാവമാകണം. സ്വഭാവത്തെ മാറ്റാന് ബുദ്ധിമുട്ടല്ലേ. ഇപ്പോഴും പലപ്പോഴായി പറയാറുണ്ടല്ലോ, എന്റെ ഭാവമിതല്ലായിരുന്നു, സ്വഭാവമായിപ്പോയി എന്ന്. അപ്പോള് ആ സ്വഭാവത്തെയാണ് സ്വാഭാവികമാക്കിയത്. ബാബയ്ക്ക് സമാനമുളള സ്വഭാവത്തെ നാച്യുറലാക്കാന് സാധിക്കില്ലേ. തലകീഴായ സ്വഭാവത്തിനു വശപ്പെടുന്നു, ബാബയ്ക്കു സമാനമുളള യഥാര്ത്ഥ സംസ്കാരത്തെ സ്വീകരിക്കാന് എന്താണ് പ്രയത്നം? അപ്പോള് ബാപ്ദാദ ഇപ്പോള് എല്ലാ കുട്ടികളിലും ദേഹിഅഭിമാനിയായിരിക്കാനുളള സ്വഭാവമാണ് നാച്യുറലായി കാണാന് ആഗ്രഹിക്കുന്നത്. ബ്രഹ്മാബാബയെ കണ്ടിട്ടുണ്ടോ നടക്കുമ്പോഴും കറങ്ങുമ്പോഴും എല്ലാ കാര്യങ്ങള് ചെയ്തു കൊണ്ടും ദേഹിഅഭിമാനി സ്ഥിതി, സ്വാഭാവികമായും കാണപ്പെട്ടിരുന്നു.

ബാപ്ദാദ വാര്ത്തകള് കേട്ടിരുന്നു, ഇന്നത്തെക്കാലത്ത് ദാദിമാര് വിശേഷിച്ചും ഈയൊരു ആത്മീയ സംഭാഷണമാണ് ചെയ്യുന്നത് - ഫരിസ്ത സ്ഥിതി, കര്മ്മാതീത അവസ്ഥ, ബാപ്സമാന അവസ്ഥ സ്വാഭാവികമായും എങ്ങനെയുണ്ടാകും? ഇത് സ്വഭാവമായിത്തീരണം, ഈ ആത്മീയ സംഭാഷണമല്ലേ ചെയ്യുന്നത്. ദാദിയും ഇടയ്ക്കിടെ ഇതല്ലേ സ്മരിക്കുന്നത്, ഫരിസ്തയാകണം, കര്മ്മാതീതമാകണം, ബാബയെ പ്രത്യക്ഷപ്പെടുത്തണം. അപ്പോള് ഫരിസ്തയാകുന്നതിന്റെ നിരാകാരി കര്മ്മാതീതമാകുന്നതിന്റെ വിശേഷ സാധനയാണ് - നിരഹങ്കാരിയായിത്തീരുക. നിരഹങ്കാരിയായാല് മാത്രമാണ് നിരാകാരിയാകുവാന് സാധിക്കൂ. അതിനാണ് ബാബ ബ്രഹ്മാവിലൂടെ അവസാന മന്ത്രമായി നിരാകാരിയോടൊപ്പം നിരഹങ്കാരിയും പറഞ്ഞത്. കേവലം അവനവന്റെ ദേഹത്തിലും മറ്റുളളവരുടെ ദേഹത്തിലും കുടുങ്ങുന്നതിനെ മാത്രമല്ല ദേഹാഹങ്കാരം അഥവാ ദേഹാഭിമാനം എന്ന് പറയുന്നത്. സ്വയം തന്റെ ദേഹത്തിന്റെ ഭാരത്തിലോ മറ്റുളളവരുടെ ദേഹത്തിന്റെ ഭാരത്തിലോ അഥവാ മമത്വത്തിലോ പെട്ടുപോകാത്തതില് ഭൂരിപക്ഷം പേരും പാസ്സാണ്. ആരാണോ പുരുഷാര്ത്ഥത്തിന്റെ ലഹരിയില് മുഴുകിയിരിക്കുന്നത്, സത്യമായ പുരുഷാര്ത്ഥികള്, അവര് ഈ സ്ഥൂല രൂപത്തില് നിന്നും ഉപരിയാണ്. എന്നാല് ദേഹഭാരത്തിന്റെ സൂക്ഷ്മമായ അനേകം രൂപങ്ങള് ഉണ്ട്. അതിന്റെ ലിസ്റ്റ് പരസ്പരം കണ്ടെത്തണം. ബാപ്ദാദ ഇന്ന് കേള്പ്പിക്കുന്നില്ല. ഇന്ന് ഇത്രയും സൂചന നല്കിയത് തന്നെ ധാരാളമാണ്, എന്തുകൊണ്ടെന്നാല് എല്ലാവരും വിവേകശാലികളാണ്. താങ്കള്ക്ക് എല്ലാവര്ക്കും അറിയാമല്ലോ, അഥവാ എല്ലാവരോടും ചോദിക്കുകയാണെങ്കില്, എല്ലാവരും വളരെ സമര്ത്ഥതയോടെ കേള്പ്പിക്കും. എന്നാല് ബാപ്ദാദ എല്ലാവര്ക്കും വളരെ ചെറിയൊരു സഹജ പുരുഷാര്ത്ഥമാണ് കേള്പ്പിക്കുന്നത്. സദാ മനസാ വാചാ കര്മ്മണാ, സംബന്ധ സമ്പര്ക്കത്തില് അവസാന മൂന്നു മന്ത്രങ്ങള് (നിരാകാരി, നിരഹങ്കാരി, നിര്വ്വികാരി) എന്നുളളത് സദാ സ്മൃതിയില് വെക്കണം. ഇത് സങ്കല്പിക്കുമ്പോള് പരിശോധിക്കുകയും ചെയ്യൂ, മഹാമന്ത്രം സമ്പന്നമാണോ? അതുപോലെ വാക്കുകളിലും കര്മ്മത്തിലും കേവലം ഈ മൂന്നു വാക്കുകള് ഓര്മ്മിക്കൂ, സമാനത കൊണ്ടുവരൂ. ഇത് സഹജമല്ലേ? മുഴുവന് മുരളിയും ഓര്മ്മിക്കാന് പറയുന്നില്ല, കേവലം ഈ മൂന്ന് വാക്കുകള്. ഈ മഹാമന്ത്രം സങ്കല്പത്തെ പോലും ശ്രേഷ്ഠമാക്കുന്നു. വാക്കുകളില് വിനയം കൊണ്ടു വരുന്നു. കര്മ്മത്തില് സേവാഭാവം കൊണ്ടു വരുന്നു. സംബന്ധ സമ്പര്ക്കത്തില് സദാ ശുഭഭാവനയുടെയും ശ്രേഷ്ഠ കാമനയുടെയും വൃത്തി നല്കുന്നു.

ബാപ്ദാദ സേവനത്തിന്റെ വാര്ത്തകളും കേള്ക്കുന്നു. സേവനത്തില് ഇന്നത്തെക്കാലത്ത് ഭിന്ന-ഭിന്ന രീതിയില് കോഴ്സ് എടുക്കുന്നുണ്ട്. എന്നാല് ഇപ്പോള് ഒരു കോഴ്സ് അവശേഷിക്കുന്നുണ്ട്. അതാണ് ഓരോ ആത്മാക്കള്ക്കും എന്ത് ശക്തയാണോ ആവശ്യമായത്, ആ ഫോഴ്സിന്റെ കോഴ്സ് എടുക്കണം. വാക്കുകളിലൂടെ കേള്പ്പിക്കേണ്ടതായ കോഴ്സല്ല, ശക്തി നിറയ്ക്കുന്നതിനുളള കോഴ്സ്. വാണിയിലൂടെ ശക്തി നിറയ്ക്കാനുളള കോഴുസും കൂടി എടുക്കണം. ഇതിലൂടെ നല്ലത്-നല്ലത് എന്ന് പറയുക മാത്രമല്ല, നല്ലതായിത്തീരുകയും വേണം. എനിക്ക് ഇന്ന ശക്തിയുടെ അനുഭൂതി ലഭിച്ചു എന്ന് അവര് വര്ണ്ണിക്കണം. ശക്തിയുടെ ചെറിയ തുളളിയെങ്കിലും ലഭിക്കുകയാണെങ്കില് അങ്ങനെയുളളവര്ക്ക് ധാരാളമാണ്. കോഴ്സ് എടുക്കണം, എന്നാല് ആദ്യം സ്വയം അവനവന് എടുത്ത് പിന്നീട് പറഞ്ഞു കൊടുക്കൂ. അപ്പോള് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നതെന്ന് കേട്ടില്ലേ? ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കി മാറ്റണം. എല്ലാവരുടെയും ലക്ഷ്യം കണ്ട് ബാപ്ദാദ വളരെയധികം സന്തോഷിക്കുന്നു. ഇപ്പോള് കേവലം സമാനമാകണം. അങ്ങനെയെങ്കില് വളരെ സഹജമായി ബാബയ്ക്ക് സമാനമാകണം.

ബാപ്ദാദ കുട്ടികളെ സമാന അവസ്ഥയെക്കാളും ഉയര്ന്നതായി, അവനവനെക്കാളും ഉയര്ന്നതായാണ് കാണുന്നത്. സദാ ബാപ്ദാദ കുട്ടികളെ ശിരസ്സിലെ കിരീടം എന്നാണ് പറയുന്നത്. കിരീടം അര്ത്ഥം ശിരസ്സിനേക്കാളും ഉയര്ന്നതല്ലേ ! ടീച്ചര്മാര് - ശിരസ്സിലെ കിരീടമല്ലേ?

ടീച്ചേഴ്സിനോട് - നോക്കൂ, എത്ര ടീച്ചര്മാരാണ്. ഒരു ഗ്രൂപ്പില് തന്നെ ഇത്രയും ടീച്ചേഴ്സാണെങ്കില് ഓരോ ഗ്രൂപ്പിലും എത്ര ടീച്ചര്മാരാണ് ഉണ്ടാകുക. ടീച്ചര്മാര് ബാപ്ദാദയുടെ ഒരു ആശ പൂര്ത്തീകരിക്കുന്നതിന്റെ സങ്കല്പം വെച്ചിട്ടുണ്ട്, എന്നാല് അത് മുന്നിലേക്ക് കൊണ്ടു വന്നിട്ടില്ല. ഏതാണെന്നറിയുമോ? ഒന്ന് ബാപ്ദാദ പറഞ്ഞിരുന്നു, ഇപ്പോള് അവകാശികളുടെ മാല തയ്യാറാക്കൂ. അവകാശികളുടെ മാലയാണ്, സാധാരണ മാലയല്ല. രണ്ടാമത് - സംബന്ധസമ്പര്ക്കത്തിലുളളവരെ മൈക്കാക്കി മാറ്റൂ. താങ്കള് പ്രഭാഷണം ചെയ്യേണ്ട ആവശ്യമില്ല, എന്നാല് അവര് താങ്കളുടെ ഭാഗത്തു നിന്നുമുളള മീഡിയയായിത്തീരണം. തന്റെ മീഡിയ ടീം ഉണ്ടാക്കൂ. മീഡിയയിലുളളവര് എന്താണ് ചെയ്യുക? നല്ലതും തലകീഴായതുമായ വാര്ത്തകള് ഉണ്ടാക്കാറില്ലേ. അപ്പോള് മൈക്കുകളെ ഈ രീതിയില് തയ്യാറാക്കൂ, ഇതിലൂടെ മീഡിയയ്ക്കു സമാനം പ്രത്യക്ഷതയുടെ ശബ്ദം വ്യാപിപ്പിക്കണം. താങ്കള് ഭഗവാന് വന്നു, ഭഗവാന് വന്നു കഴിഞ്ഞു... എന്ന് പറയുന്നത് മറ്റുളളവര്ക്ക് സാധാരണയായി തോന്നുന്നു. എന്നാല് താങ്കളുടെ ഭാഗത്തു നിന്നും മറ്റുളളവര്, അധോറിറ്റിയോടെ പറയുകയാണെങ്കില്, അവര് എടുക്കുന്നു. ആദ്യം താങ്കള് കുട്ടികള്ക്ക് ശക്തികളുടെ രൂപത്തില് പ്രത്യക്ഷപ്പെടണം. എപ്പോഴാണോ ശക്തികള് പ്രത്യക്ഷപ്പെടുന്നത്, അപ്പോള് ബാബ പ്രത്യക്ഷമാകുന്നു. അപ്പോള് മീഡിയ തയ്യാറാകണം. നോക്കാം, തയ്യാറാക്കിയോ? ആരാണോ തയ്യാറാക്കിയത്, അവര് കൈകള് ഉയര്ത്തൂ... ബാപ്ദാദ നോക്കുന്നു, ആരാണോ തയ്യാറാക്കിയത്, അവര് വളരെ നല്ല ധൈര്യം വെച്ചിട്ടുണ്ട്. ടീച്ചേഴ്സ് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് കേട്ടില്ലേ. ശിവരാത്രിയ്ക്ക് അവകാശി ക്വാളിറ്റിയെ തയ്യാറാക്കണം. മൈക്കുകളെ തയ്യാറാക്കണം. എന്നാല് മാത്രമേ അടുത്ത വര്ഷത്തിലെ ശിവരാത്രിയില്, എല്ലാവരുടെ വായില് നിന്നും ശിവബാബ വന്നു കഴിഞ്ഞു എന്ന ശബ്ദം വ്യാപിക്കൂ. ഇങ്ങനെയുളള ശിവരാത്രി ആഘോഷിക്കൂ, പ്രോഗ്രാം വളരെ നല്ല രീതിയില് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവര്ക്കും പ്രോഗ്രാം അയച്ചുകൊടുത്തില്ലേ. പ്രോഗ്രാം വളരെ ശരിയായാണ് ഉണ്ടാക്കിയിരിക്കുന്നത്, ഇനി ഓരോ പ്രോഗ്രാമിലൂടെയും മൈക്കുകള് തയ്യാറാകണം. ചില അവകാശികളും തയ്യാറാകണം. ഇതിനായുളള പുരുഷാര്ത്ഥം ചെയ്യൂ, പ്രഭാഷണം ചെയ്തു, പോയി ഇങ്ങനെയായിരിക്കരുത്. ഇപ്പോള് 66 വര്ഷങ്ങളായില്ലേ, 50 വര്ഷം സേവനത്തിന്റെയും ആഘോഷിച്ചു. ഇപ്പോള് ശിവരാത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷിക്കൂ. ഈ രണ്ട് പ്രകാരത്തിലുളള ആത്മാക്കളെയും തയ്യാറാക്കണം, പിന്നീട്നോക്കൂ പെരുമ്പറ മുഴങ്ങുന്നുണ്ടോ എന്ന്. നിങ്ങളല്ല പെരുമ്പറ മുഴക്കേണ്ടത്. താങ്കള് ദേവിമാര് സാക്ഷാത്കാരം ചെയ്യിക്കുന്നു. പെരുമ്പറ മുഴക്കുന്നവരെ തയ്യാറാക്കണം. അവര് പ്രത്യക്ഷത്തില് ഈ പാട്ട് പാടണം, ശിവശക്തികള് വന്നു കഴിഞ്ഞു... ശിവരാത്രിയില് എന്തു ചെയ്യണമെന്ന് കേട്ടോ? വെറുതെ പോയി പ്രഭാഷണം ചെയ്ത് പൂര്ത്തിയാക്കരുത്. എന്നിട്ട് ബാബയ്ക്ക് എഴുതും - ബാബാ 500-1000 ലക്ഷം വരെ ആളുകള് വന്നിരുന്നു, സന്ദേശം നല്കി, എന്നാല് എത്ര പേരാണ് അവകാശികളായി വന്നത്. മൈക്കുകള് എത്രയുണ്ടായി എന്ന വാര്ത്തകള് നല്കണം. എന്താണോ ഇപ്പോള് വരെ ചെയ്തത്, ഭൂമി തയ്യാറാക്കി, സന്ദേശം നല്കി, ബാബ ഈ സേവനം വളരെ നല്ലതെന്നേ പറയൂ, ഈ സേവനം വ്യര്ത്ഥമായില്ലല്ലോ, സമര്ത്ഥമായി. പ്രജകളെ തയ്യാറാക്കി. രാജകീയ പരിവാരത്തെയും തയ്യാറാക്കി, എന്നാല് രാജാവും റാണിയും ആവശ്യമല്ലേ. സിംഹാസനധാരിയായ രാജാ-റാണിയല്ല, രാജാറാണിയോടൊപ്പം അവിടെ രാജസഭയില് രാജാവിനെപ്പോലുളളവര് ഇരിക്കുന്നുണ്ടല്ലോ, അങ്ങനെയുളളവരെയും തയ്യാറാക്കണം. രാജസഭ ശോഭനീയമായിരിക്കണം. ശിവരാത്രിയില് എന്ത് ചെയ്യണമെന്ന് മനസ്സിലായോ? പാണ്ഡവര് കേള്ക്കുന്നുണ്ടല്ലോ. കൈകള് ഉയര്ത്തൂ. ശ്രദ്ധിച്ചല്ലോ. ശരി, വലിയ-വലിയ മഹാരഥികള് ഇരിക്കുന്നുണ്ട്. ബാപ്ദാദ സന്തോഷിക്കുന്നു. ഇതും ഹൃദയത്തില് നിന്നുമുളള സ്നേഹമാണ്, എന്തുകൊണ്ടെന്നാല് താങ്കളെല്ലാവരുടെയും സങ്കല്പമുണ്ടല്ലോ.. എപ്പോള് പ്രത്യക്ഷതയുണ്ടാകുമെന്നുളളത്? അത് ബാപ്ദാദ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. മധുബന് നിവാസികള് എന്താണ് കേട്ടത്? മധുബന് നിവാസികള് കേട്ടില്ലേ? മധുബന്, ജ്ഞാനസരോവരം, ശാന്തിവന്, എല്ലാവരും മധുബന് നിവാസികളാണ്. ശരി.

ശരി, മധുബനില് നിന്നാണോ പെരുമ്പറ മുഴങ്ങേണ്ടത്, എവിടെ നിന്നും മുഴങ്ങും? (ദില്ലിയില് നിന്നും) മധുബനില് നിന്നല്ലേ? പറയൂ, നാനാവശത്തു നിന്നുമെന്ന്. ഒരു വശത്തു നിന്നു മാത്രം മുഴങ്ങില്ലല്ലോ. മധുബനില് നിന്നും മുഴങ്ങും അതുപോലെ നാനാവശത്തു നിന്നും മുഴങ്ങുന്നതാണ്, എന്നാല് മാത്രമേ കുഭകര്ണ്ണന്മാര് എഴുന്നേല്ക്കൂ. ഏതുപോലെയാണോ മധുബന് നിവാസികള് സേവനത്തിന്റെ അക്ഷീണ പാര്ട്ട് അഭിനയിക്കുന്നത്, അതേപോലെ മനസാസേവനവും ചെയ്തുകൊണ്ടിരിക്കൂ. കേവലം കര്മ്മണാ സേവനമല്ല, മനസാ, വാചാ, കര്മ്മണാ, ഈ മൂന്നു സേവനം ചെയ്യുന്നുമുണ്ട്, ഇനി കൂടുതല് ചെയ്യണം. മധുബനിലുളളവരെ മറന്നിട്ടില്ല. മധുബനിലുളളവര് ചിന്തിക്കുന്നുണ്ടാകും, ബാപ്ദാദ വരുന്നത്, മധുബനിലാണ് എന്നിട്ടും മധുബന്റെ പേര് എടുക്കുന്നില്ലല്ലോ... മധുബന് സദാ ഓര്മ്മയുണ്ട്. മധുബനില്ലെങ്കില്, ഇവിടെ എങ്ങോട്ട് വരാനാണ്. താങ്കള് മധുബന് സേവാധാരികള് സേവനം ചെയ്യുന്നില്ലെങ്കില് ഇവര് കഴിക്കുന്നതും, വസിക്കുന്നതും എങ്ങനെയാണ്. അപ്പോള് മധുബനിലുളളവരെ ബാപ്ദാദ ഹൃദയത്തില് നിന്നുമാണ് ഓര്മ്മിക്കുന്നത്. ഹൃദയത്തില് നിന്നുമുളള ആശീര്വ്വാദങ്ങള് നല്കുന്നു. ശരി. മധുബനോടും സ്നേഹമുണ്ട്, ടീച്ചേഴ്സിനോടും സ്നേഹം, മധുരമധുരമായ മാതാക്കളോടും സ്നേഹം അതിനോടൊപ്പം മഹാവീരന്മാരായ പാണ്ഡവരോടും സ്നേഹം. പാണ്ഡവര് കൂടാതെയും ഗതിയില്ലല്ലോ. അതിനാലാണ് ചതുര്ഭുജ രൂപത്തിലുളള മഹിമ കൂടുതലുളളത്. പാണ്ഡവരുടെയും ശക്തികളുടെയും രണ്ടു കൂട്ടരുടെയും കമ്പയിന്റ് രൂപമാണ് വിഷ്ണു ചതുര്ഭുജം. ശരി.

മധുബനിലുളള പാണ്ഡവര്ക്കും ലഹരിയുണ്ടല്ലോ? വിജയത്തിന്റെ ലഹരി, മറ്റു ലഹരിയില്ലല്ലോ? നല്ലതാണ്, പാണ്ഡവഭവനില് ഭൂരിപക്ഷവും പാണ്ഡവരാണ്. പാണ്ഡവരില്ലെങ്കില് താങ്കള്ക്കാര്ക്കും മധുബനില് ആനന്ദമുണ്ടാകില്ല. അതിനാല് താങ്കളെല്ലാവരെയും ആനന്ദിപ്പിക്കുന്ന, കഴിപ്പിക്കുന്ന, താങ്കളെല്ലാവരെയും സന്തോഷിപ്പിക്കുന്ന മധുബന് നിവാസികള്ക്ക് അഭിനന്ദനങ്ങള്. ഇന്ന് ബാപ്ദാദയ്ക്ക് മധുബന് നിവാസികളെ അമൃതവേള മുതല്ക്ക് ഓര്മ്മ വരുന്നുണ്ടായിരുന്നു. അത് ഇവിടെ ഇരിക്കുന്നവരാണെങ്കിലും, മുകളില് വസിക്കുന്നവരാണെങ്കിലും മധുബനിലുളളവര് ഇവിടെ ഡ്യൂട്ടിയിലുളളവരാണെങ്കിലും, നാനാവശത്തുമുളള മധുബന് നിവാസികളെയും ബാപ്ദാദ അമൃതവേള മുതല്ക്ക് സ്മരിക്കുകയായിരുന്നു. നല്ലത്.

ബാപ്ദാദ നല്കിയിട്ടുളള ആത്മീയ ഡ്രില് ഒരു ദിവസം എത്ര തവണയാണ് ചെയ്യുന്നത്? എത്ര സമയത്തിനുളളില് ചെയ്യുന്നു? നിരാകാരിയും ഫരിസ്തയും. ബാബയും ദാദയും. ഇപ്പോള് ഇപ്പോള് നിരാകാരി, ഇപ്പോള് ഇപ്പോള് ഫരിസ്ത സ്വരൂപം. രണ്ടിലും ദേഹഭാരമില്ല. അപ്പോള് ദേഹഭാരത്തില് നിന്നും ഉപരി പോകണമെങ്കില്, ഈ ആത്മീയ വ്യായാമം കര്മ്മം ചെയ്തുകൊണ്ടും തന്റെ ഡ്യൂട്ടി നിറവേറ്റിക്കൊണ്ടും ഒരു സെക്കന്റില് അഭ്യാസം ചെയ്യാന് സാധിക്കുന്നു. ഇത് ഒരു സ്വാഭാവിക അഭ്യാസമായിരിക്കണം - ഇപ്പോള് ഇപ്പോള് നിരാകാരി, ഇപ്പോള് ഇപ്പോള് ഫരിസ്ത. ശരി. (ബാപ്ദാദ ഡ്രില് ചെയ്യിച്ചു).

ഇതുപോലെ നിരന്തരമായി ഭവിയ്ക്കട്ടെ ! നാനാവശത്തെയും ബാപ്ദാദയുടെ ഓര്മ്മയില് മുഴുകിയിരിക്കുന്ന ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യത്തെയും ലക്ഷണത്തെയും സമാനമാക്കി മാറ്റുന്ന, ആരാണോ കോണു-കോണുകളില് സയന്സിന്റെ സാധനങ്ങളാല് രാവും പകലും ഉണര്ന്നിരുന്നു കൊണ്ട് മിലനം ആഘോഷിക്കുന്നത്, അങ്ങനെയുളള കുട്ടികള്ക്കും ബാപ്ദാദ സ്നേഹസ്മരണകളും ആശംസകളും ഹൃദയത്തില് നിന്നമുളള ആശീര്വ്വാദങ്ങളും നല്കുന്നു. ബാപ്ദാദയ്ക്കറിയാം എല്ലാവരുടെയും ഹൃദയത്തില് ഈ സമയം ഹൃദയേശ്വരനായ ബാബയുടെ ഓര്മ്മ മുഴുകിയിട്ടുണ്ട്. കോണു-കോണുകളിലിരിക്കുന്ന ഓരോ കുട്ടികള്ക്കും ബാപ്ദാദ തന്റെ വ്യക്തിപരമായ പേരില് സ്നേഹസ്മരണകള് നല്കുന്നു. പേരുകളുടെ നാമങ്ങള് ജപിക്കുകയാണെങ്കില് രാത്രി മുഴുവനും വേണ്ടി വരും. ബാപ്ദാദ എല്ലാ കുട്ടികള്ക്കും സ്മരണകള് നല്കുന്നു. പുരുഷാര്ത്ഥത്തില് ഏത് നമ്പറിലുളള കുട്ടികളാണെങ്കിലും ബാപ്ദാദ സദാ കുട്ടികളുടെ ശ്രേഷ്ഠ സ്വമാനത്തിന്റെ സ്നേഹ സ്മരണകളും നമസ്തെയും നല്കുന്നു. സ്നേഹസ്മരണകള് നല്കുന്ന സമയത്ത് ബാപ്ദാദയ്ക്കു മുന്നില് നാനാവശത്തെയും ഓരോ കുട്ടികളും ഓര്മ്മയുണ്ട്. ഏതെങ്കിലും ഒരു കുട്ടി, ഏതെങ്കിലും ഒരു കോണിലോ, ഗ്രാമത്തിലോ, പട്ടണത്തിലോ, ദേശത്തിലോ, വിദേശത്തിലോ, എവിടെയാണെങ്കിലും ബാപ്ദാദ അവരുടെ സ്വമാനത്തെ സ്മൃതിയുണര്ത്തിക്കൊണ്ട്, സ്നേഹ സ്മരണകള് നല്കുന്നു. എല്ലാവരും സ്നേഹസ്മരണകളുടെ അധികാരികളാണ്. എന്തുകൊണ്ടെന്നാല് ബാബാ എന്നു പറഞ്ഞു അര്ത്ഥം സ്നേഹ സ്മരണകളുടെ അധികാരികളായി. താങ്കള് സന്മുഖത്തുളളവരെയും ബാപ്ദാദ സ്വമാനത്തിന്റെ മാലാധാരി സ്വരൂപത്തിലാണ് കാണുന്നത്. എല്ലാവര്ക്കും ബാപ്സമാന് സ്വമാന സ്വരൂപത്തില് സ്നേഹ സ്മരണകളും നമസ്തെയും.

ദാദിജിയോട് - എല്ലാം ശരിയായില്ലേ, ഇപ്പോള് വേറെ അസുഖമൊന്നുമില്ലല്ലോ. എല്ലാ അസുഖവും ഓടിപ്പോയി. അത് കേവലം കാണിക്കാന് വേണ്ടി വന്നതാണ്, നമ്മുടെ പക്കലും വരുന്നുണ്ടെന്ന് എല്ലാവരും അറിയണമല്ലോ.. ഇത് വലിയ കര്യമൊന്നുമല്ല.

എല്ലാ ദാദിമാരും വളരെ നല്ല പാര്ട്ടാണ് അഭിനയിക്കുന്നത്. ബാപ്ദാദ എല്ലാവരുടെയും പാര്ട്ട് കണ്ട് സന്തോഷിക്കുന്നു. (നിര്മ്മല്ശാന്ത ദാദിയോട്) ആദി രത്നമല്ലേ. അനാദി രൂപത്തിലും നിരാകാരനായ ബാബയ്ക്ക് സമീപത്താണ്, കൂടെ വസിക്കുന്നു, ആദി രൂപത്തിലും രാജസഭയില് കൂടെ വസിക്കുന്നു, സദാ രാജകീയ പരിവാരത്തിലെ റോയല് വ്യക്തി. സംഗമത്തിലും ആദി രത്നമാകുന്നതിനുളള വിശേഷ ഭാഗ്യം ലഭിച്ചു. അപ്പോള് വളരെ വലിയ ഭാഗ്യമാണ്, ഭാഗ്യമുണ്ടല്ലോ? താങ്കളുടെ ഹാജര് തന്നെ സര്വ്വര്ക്കും വരദാനമാണ്. ഒന്നും പറഞ്ഞില്ലെങ്കില് പോലും ഒന്നും ചെയ്തില്ലെങ്കില് പോലും താങ്കളുടെ സാന്നിദ്ധ്യം തന്നെ വരദാനമാണ്. ശരി. ഓംശാന്തി.

വരദാനം :-
ലൗകിക അലൗകിക ജീവിതത്തില് സദാ നിര്മ്മോഹിയായി പരമാത്മ കൂട്ടുകെട്ടിന്റെ അനുഭവത്തിലൂടെ നഷ്ടോമോഹായായി ഭവിയ്ക്കട്ടെ.

സദാ നിര്മ്മോഹിയാകുന്നതിന്റെ അടയാളമാണ്, പ്രഭു പ്രേമത്തിന്റെ അനുഭൂതി, എത്രത്തോളം സ്നേഹിയാണോ അത്രയും കൂട്ട് നിറവേറ്റുന്നു, വേറെയിരിക്കില്ല. കൂട്ട് നിറവേറ്റുന്നതിനെയാണ് സ്നേഹമെന്ന് പറയുന്നത്. ബാബ കൂടെയുണ്ടെങ്കില് എല്ലാ ഭാരങ്ങളും ബാബയ്ക്ക് നല്കിക്കൊണ്ട്, സ്വയം ഭാരരഹിതമാകൂ, ഇതാണ് നഷ്ടോമോഹയാകുവാനുളള വിധി. എന്നാല് പുരുഷാര്ത്ഥത്തിന്റെ വിഷയത്തില് സദാ എന്ന വാക്ക് അടിവരയിടൂ. ലൗകിക അലൗകിക ജീവിതത്തില് സദാ നിര്മ്മോഹിയായിരിക്കൂ, അപ്പോള് സദാ കൂട്ടിന്റെ അനുഭവമുണ്ടാകുന്നു.

സ്ലോഗന് :-
വികാരങ്ങളാകുന്ന പാമ്പുകളെ തന്റെ ശയ്യയാക്കി മാറ്റൂ എന്നാല് സഹജയോഗിയായിത്തീരുന്നു