മധുരമായ കുട്ടികളേ -
സമര്ത്ഥനായ വിദ്യാര്ത്ഥിയായിമാറി നല്ല മാര്ക്കോടുകൂടി പാസാകുന്നതിനുളള
പുരുഷാര്ത്ഥം ചെയ്യണം, അലസരായ വിദ്യാര്ത്ഥികളാകരുത്, ആരാണോ മുഴുവന് ദിവസവും
മിത്രസംബന്ധികളെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നത് അവരാണ് അലസരായവര്.
ചോദ്യം :-
സംഗമത്തില് ഏറ്റവും വലിയ ഭാഗ്യശാലികളെന്ന് ആരെയാണ് പറയുക?
ഉത്തരം :-
ആരാണോ തന്റെ
ശരീരം, മനസ്സ്, ധനം സര്വ്വതും സഫലമാക്കിയത് അഥവാ ആക്കിക്കൊണ്ടിരിക്കുന്നത്
അവരാണ് ഭാഗ്യശാലികള്. ചില കുട്ടികള് വളരെയധികം പിശുക്കരാണ്. അവരുടെ
ഭാഗ്യത്തിലില്ലെന്നുളളത് മനസ്സിലാക്കുവാന് സാധിക്കുന്നു. വിനാശം തൊട്ടു
മുന്നിലാണ്, അതുകൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന് മനസ്സിലാക്കുന്നില്ല.
ഭാഗ്യശാലികളായ കുട്ടികള് മനസ്സിലാക്കുന്നു, ബാബ ഇപ്പോള് സന്മുഖത്തേക്കു
വന്നിരിക്കുകയാണ്, എനിക്ക് എന്റേതെല്ലാം സഫലമാക്കണം. ധൈര്യം വെച്ച് അനേകരുടെ
ഭാഗ്യത്തിനു നിമിത്തമായി മാറണം.
ഗീതം :-
ഭാഗ്യത്തെ
ഉണര്ത്തുന്നതിനായി വന്നിരിക്കുന്നു....
ഓംശാന്തി.
ഇവിടെ നിങ്ങള് കുട്ടികള് ഭാഗ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഗീതയില്
കൃഷ്ണന്റെ പേരാണ് കൊടുത്തിരിക്കുന്നത്, പറയുന്നു- ഭഗവാനുവാച, ഞാന് നിങ്ങളെ
രാജയോഗം പഠിപ്പിക്കുകയാണ്. എന്നാല് കൃഷ്ണ ഭഗവാനുവാച അല്ല. കൃഷ്ണന് നിങ്ങളുടെ
ലക്ഷ്യമാണ്. ശിവഭഗവാനുവാചയാണ് ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി
മാറ്റുന്നു. അപ്പോള് ആദ്യത്തെ രാജകുമാരനാണ് ശ്രീകൃഷ്ണന്, കൃഷ്ണഭഗവാനുവാച എന്നു
പറയില്ല. കൃഷ്ണന് നിങ്ങള് കുട്ടികളുടെ ലക്ഷ്യമാണ്, ഇത് പാഠശാലയാണ്. ഭഗവാന്
പഠിപ്പിക്കുകയാണ്, നിങ്ങള് എല്ലാവരും രാജകുമാരീ-കുമാരനായി മാറുന്നു. ബാബ
പറയുന്നു വളരെ ജന്മങ്ങളുടെ അവസാനത്തെ ജന്മത്തിലാണ് ഞാന് നിങ്ങള് കുട്ടികള്ക്ക്
ജ്ഞാനം കേള്പ്പിക്കുന്നത്, വീണ്ടും ശ്രീകൃഷ്ണനു സമാനമാകുന്നതിനു വേണ്ടി. ഈ
പാഠശാലയുടെ ടീച്ചര് ശിവബാബയാണ് ശ്രീകൃഷ്ണനല്ല. ശിവബാബ തന്നെയാണ് ദൈവീക
ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. നിങ്ങള് കുട്ടികളും പറയുന്നു ഞങ്ങള് ഇവിടെ
ഭാഗ്യമുണ്ടാക്കുന്നതിനായി വന്നിരിക്കുകയാണ് എന്ന് ആത്മാവിനറിയാം, ഞാന്
പരമപിതാവായ പരമാത്മാവില് നിന്നും ഭാഗ്യം ഉണ്ടാക്കുന്നതിനായി വന്നിരിക്കുകയാണ്.
ഇത് രാജകുമാരീ-കുമാരനായി മാറുന്നതിന്റെ ഭാഗ്യമാണ്. രാജയോഗമല്ലേ. ശിവബാബയിലൂടെ
ആദ്യമാദ്യം സ്വര്ഗ്ഗത്തിലെ രണ്ട് ഇലകളായ രാധയും കൃഷ്ണനും ഉണ്ടാകുന്നു. ഈ ചിത്രം
ഉണ്ടാക്കിയിട്ടുള്ളത് വളരെ ശരിയാണ്. പറഞ്ഞുകൊടുക്കുന്നതിനായി നല്ലതാണ്. ഗീതാ
ജ്ഞാനത്തിലൂടെ തന്നെയാണ് ഭാഗ്യമുണ്ടാവുന്നത്. ആദ്യം നിങ്ങളുടെ ഭാഗ്യം
ഉണര്ന്നിരുന്നു, വീണ്ടും മുറിഞ്ഞിരിക്കുകയാണ്. വളരെ ജന്മങ്ങള്ക്കു ശേഷമുള്ള
അന്തിമ സമയത്ത് നിങ്ങള് തീര്ത്തും തമോപ്രധാനവും യാചകനുമായിത്തീര്ന്നിരിക്കുകയാണ്.
ഇപ്പോള് വീണ്ടും രാജകുമാരനായിത്തീരണം. ആദ്യം രാധയും കൃഷ്ണനുമാണ് ഉണ്ടായിരുന്നത്.
അവരുടെ രാജധാനി ഉണ്ടാകുന്നു. രാജധാനിയില് ഒരാള് മാത്രമായിരിക്കില്ലല്ലോ.
സ്വയംവരത്തിനു ശേഷം രാധയും, കൃഷ്ണനും ലക്ഷ്മീനാരായണനായി മാറുന്നു. നരനില് നിന്നും
രാജകുമാരന് അഥവാ നാരായണനാവുക - ഒന്നുതന്നെയാണ്. നിങ്ങള് കുട്ടികള്ക്കറിയാം, ഈ
ലക്ഷ്മീനാരായണന് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു. തീര്ച്ചയായും സംഗമത്തില്
തന്നെ സ്ഥാപന ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടാണ് സംഗമത്തെ പുരുഷോത്തമയുഗം എന്നു
പറയുന്നത്. ആദിസനാതനദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപനയാണ് ഉണ്ടാകുന്നത്, ബാക്കി
മറ്റെല്ലാ ധര്മ്മങ്ങളും നശിക്കുന്നു. സത്യയുഗത്തില് ഒരേയൊരു ധര്മ്മമാണ്
ഉണ്ടാകുന്നത്. വീണ്ടും ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടുന്നു. വീണ്ടും
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാകുന്നു. എവിടെയാണോ ലക്ഷ്മീനാരായണന്റെ
രാജ്യമുണ്ടായിരുന്നത്, സ്വര്ഗ്ഗമുണ്ടായിരുന്നത്, അതിപ്പോള് ശ്മശാനമായിരിക്കു
കയാണ്. എല്ലാവരും കാമചിതയിലിരുന്ന് ഭസ്മമായിരിക്കുന്നു. സത്യയുഗത്തില് നിങ്ങള്
കൊട്ടാരങ്ങള് ഉണ്ടാക്കുന്നു. അല്ലാതെ ഒരിക്കലും സമുദ്രത്തിന്റെ അടിത്തട്ടില്
നിന്നും സ്വര്ണ്ണത്തിന്റെ ദ്വാരകയോ, ലങ്കയോ പൊങ്ങി വന്നിട്ടില്ല. ദ്വാരക
ഉണ്ടാകാന് സാധ്യതയുണ്ട് എന്നാല് ലങ്ക ഉണ്ടാവുകയില്ല. രാമരാജ്യത്തെയാണ്
സ്വര്ണ്ണിമയുഗം എന്നുപറയുന്നത്. സത്യമായ സ്വര്ണ്ണം ഉണ്ടായിരുന്നതെല്ലാം
കൊള്ളയടിക്കപ്പെട്ടുപോയി. നിങ്ങള് മനസ്സിലാക്കുന്നു ഭാരതം എത്ര
സമ്പന്നമായിരുന്നു. ഇപ്പോള് വളരെ ദരിദ്രമായിരിക്കുകയാണ്. ദരിദ്രമായി എന്ന്
എഴുതിവെക്കുന്നത് മോശമൊന്നുമല്ല. നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും,
സത്യയുഗത്തില് ഓരേയൊരു ധര്മ്മമായിരുന്നു ഉണ്ടായിരുന്നത്. അവിടെ മറ്റൊരു ധര്മ്മവും
ഉണ്ടാകാന് സാധ്യതയേയില്ല. ചിലര് ഇത് കേള്ക്കുമ്പോള് പറയാറുണ്ട് ദേവതകള്
മാത്രമുള്ള രാജ്യം എങ്ങനെ ഉണ്ടാകാനാണ്? അനേക അഭിപ്രായങ്ങളാണ്. ഒന്ന്
മറ്റൊന്നുമായി യോജിക്കില്ല. എത്ര അത്ഭുതമാണ്. ഈ നാടകത്തില് എത്ര അഭിനേതാക്കളാണ്
ഉള്ളത്. ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്,
നമ്മള് സ്വര്ഗ്ഗവാസികളായി മാറുന്നു എന്ന കാര്യം ഓര്മ്മയുണ്ടെങ്കില്ത്തന്നെ
ഹര്ഷിതമുഖത്തോടുകൂടി ഇരിക്കാം. നിങ്ങള് കുട്ടികള്ക്ക് വളരെയധികം
സന്തോഷമുണ്ടായിരികണം. നിങ്ങളുടെ ലക്ഷ്യം വളരെ ഉയര്ന്നതല്ലേ. മനുഷ്യനില് നിന്നും
ദേവത അതായത് സ്വര്ഗ്ഗവാസിയായി മാറുന്നു. നിങ്ങള് ബ്രാഹ്മണര്ക്കു മാത്രമേ അറിയൂ
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതും സദാ
ഓര്മ്മയുണ്ടായിരിക്കണം. പക്ഷേ മായ ഇടക്കിടെ മറപ്പിക്കുന്നു.
ഭാഗ്യത്തിലില്ലെങ്കില് ഉയര്ച്ച ഉണ്ടായിരിക്കുകയില്ല. അസത്യം പറയുന്ന സ്വഭാവം
അരക്കല്പ്പമായി ഉള്ളതാണ്. അത് വിട്ടുപോകുന്നില്ല. അസത്യത്തെയും ഖജനാവാണെന്ന്
മനസ്സിലാക്കുന്നു. ഉപേക്ഷിക്കുന്നില്ലെങ്കില് അറിയാന് കഴിയും ഇവരുടെ ഭാഗ്യം
തന്നെ ഇങ്ങനെയാണ്. ബാബയെ ഓര്മ്മിക്കുന്നില്ല. എപ്പോഴാണോ പൂര്ണ്ണമായും മമത്വം
ഇല്ലാതാകുന്നത് അപ്പോഴേ ഓര്മ്മയും നിലനില്ക്കൂ. മുഴുവന് ലോകത്തോടും വൈരാഗ്യം
ഉണ്ടായിരിക്കണം. മിത്ര സംബന്ധികളെ കണ്ടുകൊണ്ടും കാണാതിരിക്കണം. എല്ലാവരും
നരകവാസികളാണ്, ശ്മശാനത്തില് വസിക്കുന്നവരാണ് എന്നറിയാം. എല്ലാം നശിക്കാനുള്ളതാണ്.
ഇപ്പോള് നമുക്ക് തിരികെ വീട്ടിലേക്ക് പോകണം. അതുകൊണ്ട് സുഖധാമത്തേയും,
ശാന്തിധാമത്തേയും ഓര്മ്മിക്കണം. നമ്മള് ഇന്നലെ സ്വര്ഗ്ഗവാസികളായിരുന്നു, രാജ്യം
ഭരിച്ചിരുന്നു. ഇപ്പോള് അതെല്ലാം നഷ്ടപ്പെടുത്തി. ഇനി വീണ്ടും നമ്മള് രാജ്യം
നേടുകയാണ്. കുട്ടികള് മനസ്സിലാക്കുന്നു ഭക്തിമാര്ഗ്ഗത്തില് നമുക്ക്
തലകുനിക്കേണ്ടി വന്നു, പൈസ ചിലവഴിക്കേണ്ടി വന്നു. നിലവിളിച്ചുകൊണ്ടിരുന്നു,
പക്ഷേ ഒന്നും ലഭിച്ചില്ല. ആത്മാവാണ് വിളിക്കുന്നത് - ബാബാ വരൂ, സുഖധാമത്തിലേക്കു
കൊണ്ടുപോകൂ.....
നിങ്ങള്ക്കറിയാം ഇപ്പോള് ഈ പഴയ ലോകം നശിക്കാനുള്ളതാണ്. ഇത് നമ്മുടെ
അന്തിമജന്മമാണ്, ഈ സമയത്ത് നമുക്ക് മുഴുവന് ജ്ഞാനവും ലഭിച്ചിട്ടുണ്ട്. ഈ
ജ്ഞാനത്തെ പൂര്ണ്ണമായും ധാരണ ചെയ്യണം. ഭൂകമ്പമെല്ലാം പെട്ടെന്നല്ലേ ഉണ്ടാവുക.
ഹിന്ദുസ്ഥാന്റെയും പാക്കിസ്ഥാന്റെയും വിഭജനത്തില് എത്ര പേരാണ് മരണമടഞ്ഞത്?
നിങ്ങള് കുട്ടികള്ക്ക് ആരംഭം മുതല് അന്തിമം വരെയുമുളള സര്വ്വതും മനസ്സിലാകും.
ബാക്കി എന്താണോ ഇനി അറിയാനുള്ളത് അത് സമയമനുസരിച്ച് നമുക്ക് മനസ്സിലാകും.
ഒരേയൊരു സോമനാഥ ക്ഷേത്രം മാത്രമല്ല സ്വര്ണ്ണംകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്,
വേറെയും ധാരാളം പേരുടെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം സ്വര്ണ്ണം കൊണ്ട്
ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. പിന്നീട് അതിനെല്ലാം എന്ത് സംഭവിച്ചു? എവിടേക്ക്
അപ്രത്യക്ഷമായി? ഭൂകമ്പം വന്നപ്പോള് പുറത്തുകാണാന് പറ്റാത്ത വിധത്തില്
ഉള്ളിലേക്ക് പോയോ? ഉള്ളിലിരുന്ന് ജീര്ണ്ണിച്ചുപോവുകയാണോ? എന്താണ് സംഭവിക്കുന്നത്?
ഇനി മുന്നോട്ടു പോകവേ നിങ്ങള്ക്ക് ഇതെല്ലാം അറിയാനാകും. സ്വര്ണ്ണിമ ദ്വാരക
ഉള്ളിലേക്ക് പോയി എന്നു പറയുന്നുണ്ട്. നിങ്ങള് ഇപ്പോള് പറയും ഡ്രാമ അനുസരിച്ച്
അത് താഴേക്ക് പോയി പിന്നീട് മുകളിലേക്ക് കറങ്ങിവരും. അതും വീണ്ടും
ഉണ്ടാക്കേണ്ടിവരും. ഈ ചക്രം ബുദ്ധിയില് സ്മരിച്ചു കൊണ്ട് വളരെ
സന്തോഷത്തിലിരിക്കണം. ഈ ചിത്രം പോക്കറ്റില് ഉണ്ടായിരിക്കണം (ലക്ഷ്മീനാരായണന്).
ഈ ബാഡ്ജ് സര്വ്വീസിന് വളരെ യോഗ്യതയുള്ളതാണ്. എന്നാല് ബാബ പറയുന്നത്ര സേവനം ആരും
തന്നെ ചെയ്യുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ട്രെയിനിലും വളരെയധികം സേവനം
ചെയ്യാന് സാധിക്കും. എന്നാല് ട്രെയിനില് എന്തെല്ലാം സേവ ചെയ്തു എന്നുളളത് ആരും
തന്നെ ബാബയ്ക്ക് എഴുതുന്നില്ല. തേഡ് ക്ലാസ്സിലും സര്വ്വീസ് ചെയ്യാന്
സാധിക്കുന്നു. ആരെല്ലാമാണോ കല്പം മുന്പ് മനസ്സിലാക്കിയിട്ടുള്ളത്, ആരാണോ
മനുഷ്യനിന് നിന്നും ദേവതയായത് അവരേ ഇതെല്ലാം മനസ്സിലാക്കൂ. മനുഷ്യനില് നിന്നു
ദേവത എന്ന മഹിമയുണ്ട്. അല്ലാതെ മനുഷ്യനില് നിന്നും ക്രിസ്ത്യാനി, മനുഷ്യനില്
നിന്നും സിഖ് എന്നല്ല. മനുഷ്യനില് നിന്നും ദേവതയാവുക അര്ത്ഥം ആദിസനാതന
ദേവതാധര്മ്മത്തിന്റെ സ്ഥാപന ഉണ്ടാവുകയാണ്. ബാക്കി എല്ലാവരും അവനവന്റെ
ധര്മ്മത്തിലേക്ക് പോകുന്നു.ഏതെല്ലാം ധര്മ്മങ്ങള് എപ്പോഴെല്ലാം സ്ഥാപിക്കപ്പെട്ടു
എന്ന് വൃക്ഷത്തില് കാണിച്ചിട്ടുണ്ട്. ദേവതകളാണ് ഹിന്ദുക്കളായത്. ഹിന്ദു
ധര്മ്മത്തില് നിന്നും പിന്നീട് മറ്റു ധര്മ്മത്തിലേക്ക് പരിവര്ത്തനപ്പെട്ടുപോയി.
അങ്ങനെ ധാരാളം പേര് ഉണ്ടാകും ആരാണോ തന്റെ ശ്രേഷ്ഠ ധര്മ്മത്തേയും, കര്മ്മത്തേയും
ഉപേക്ഷിച്ച് മറ്റു ധര്മ്മങ്ങളിലേക്ക് പോയത് അവര് പിന്നീട് ഇങ്ങോട്ട് വരുക തന്നെ
ചെയ്യും. അവസാനം കുറച്ചു പേര് വരുന്നവരെല്ലാം തന്നെ പ്രജകളിലേക്കു പോകുന്നു.
എല്ലാവരും ദേവിദേവതാധര്മ്മത്തിലേക്ക് വരുകയില്ല. എല്ലാവരും അവരവരുടെ
വിഭാഗത്തിലേക്ക് പോകുന്നു. നിങ്ങളുടെ ബുദ്ധിയില് ഈ കാര്യങ്ങളെല്ലാം തന്നെയുണ്ട്.
ലോകത്തില് എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ധാന്യങ്ങള്ക്കു വേണ്ടി
എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വലിയ-വലിയ
മെഷീനുകളാണ് ഉണ്ടാക്കുന്നത്. പക്ഷേ ഇതിലൂടെയൊന്നും കാര്യമില്ല. സൃഷ്ടി
തമോപ്രധാനമാവുക തന്നെ വേണം. ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം. ഡ്രാമയില്
എന്താണോ അടങ്ങിയിട്ടുളളത് അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. വീണ്ടും തീര്ച്ചയായും
പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാവുക തന്നെ വേണം. സയന്സുകാര് എന്തെല്ലാമാണോ
ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുന്നത്, അവര് കുറച്ചു സമയത്തിനുളളില് സമര്ത്ഥരാകുന്നു.
ഇതിലൂടെ അവിടെ നിങ്ങള്ക്ക് എല്ലാം വളരെയധികം നല്ല നല്ല വസ്തുക്കള് ലഭിക്കുന്നു.
ഇവിടെയുളള സയന്സ് നിങ്ങള്ക്ക് അവിടെ സുഖം പ്രദാനം ചെയ്യുന്നു. ഇവിടെ സുഖം കുറവും,
ദുഃഖം കൂടുതലുമാണ്. ഈ സയന്സ് തന്നെ ഉണ്ടായിട്ട് എത്ര വര്ഷങ്ങളായിട്ടുണ്ടാകും?
ഇതിനു മുമ്പ് വൈദ്യുതിയും, ഗ്യാസും ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോള്
എന്തെല്ലാം സംഭവിച്ചു എന്ന്നോക്കൂ. ഇവിടെ നിന്നും പഠിച്ചിട്ടുളളതെല്ലാം തന്നെ
അവിടെ ഉപയോഗമാകുന്നു. വേഗം വേഗം കാര്യങ്ങള് നടക്കും. ഇവിടെ നോക്കൂ
കെട്ടിടങ്ങളെല്ലാം എത്ര വേഗത്തിലാണുണ്ടാക്കുന്നത്. എല്ലാം തയ്യാറാക്കിവെക്കുന്നു.
എത്ര നിലകളാണുണ്ടാക്കുന്നത്. അവിടെ ഇത്രയും നിലകളുളള കെട്ടിടങ്ങളൊന്നും
ഉണ്ടാകില്ല. അവിടെ എല്ലാവര്ക്കും അവരവരുടെതായ കൃഷിസ്ഥലങ്ങളുണ്ടാകും.
നികുതിയൊന്നും തന്നെ അടക്കേണ്ടി വരില്ല. അവിടെ അളവറ്റ ധനമുണ്ടാകും. ഭൂമിയും
ധാരാളമുണ്ടാകും. നദികളുണ്ടാകുമെങ്കിലും അവിടെ കനാലുകളൊന്നും ഉണ്ടാകില്ല, അതെല്ലാം
പിന്നീടാണ് കുഴിക്കുന്നത്.
കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം, നമുക്ക് ഡബിള് എഞ്ചിനാണ്
ലഭിച്ചിരിക്കുന്നത്. പര്വ്വതത്തിനു മുകളിലേക്കു കയറുന്ന ട്രെയിനിന് ഡബിള്
എഞ്ചിനുണ്ടാകും. നിങ്ങള് കുട്ടികളും ബാബക്ക് ഓരോ കൈവിരല് സഹായം നല്കുന്നുണ്ടല്ലോ.
നിങ്ങള് എത്ര കുറച്ചു പേരാണുളളത്. നിങ്ങളുടെ മഹിമയാണ് പാടപ്പെട്ടിട്ടുളളത്.
നമ്മള് ഈശ്വീയസേവകരാണെന്നുളളത് നിങ്ങള്ക്കറിയാം. ശ്രീമതമനുസരിച്ച് സേവനം
ചെയ്തുകൊണ്ടിരിക്കുകയാണ്. ബാബയും സേവനം ചെയ്യുന്നതിനായി വന്നിരിക്കുകയാണ്.
ഒരേയൊരു ധര്മ്മത്തിന്റെ സ്ഥാപനയും, അനേകധര്മ്മങ്ങളുടെ വിനാശവും
ചെയ്യിപ്പിക്കുന്നതിനുവേണ്ടി. കുറച്ചുകൂടി മുന്നോട്ടു പോകുന്തോറും ധാരാളം
പ്രശ്നങ്ങളുണ്ടാവുക തന്നെ ചെയ്യും. ഇപ്പോഴും ഭയമുണ്ട്-യുദ്ധം തുടങ്ങി ബോംബുകള്
വര്ഷിക്കപ്പെടുമോ. അഗ്നി ബാധിക്കുന്നു, ഇടയ്ക്കിടെ പരസ്പരം
കലഹിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പഴയലോകം നശിക്കുക തന്നെ വേണമെന്നുളളത്
കുട്ടികള്ക്കറിയാം. പിന്നീട് നമ്മള് തന്റെ വീട്ടിലേക്ക് പോകുന്നു. ഇപ്പോള് 84
ജന്മങ്ങള് പൂര്ത്തിയായി. എല്ലാവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോകുക. നിങ്ങളിലും
വളരെ കുറച്ചു പേര്ക്കു മാത്രമേ ഈ കാര്യങ്ങളെല്ലാം ഇടക്കിടെ ഓര്മ്മയുണ്ടാകൂ.
ഡ്രാമയനുസരിച്ച് സമര്ത്ഥരായ വിദ്യാര്ത്ഥികളും, അലസരായ വിദ്യാര്ത്ഥികളും രണ്ടു
പ്രകാരത്തിലുളളവരുമുണ്ട്. സമര്ത്ഥരായവര് നല്ല മാര്ക്കോടുകൂടി പാസ്സാകുന്നു.
അലസരായവര് മുഴുവന് ദിവസവും കലഹിച്ചുകൊണ്ടിരിക്കുന്നു. അവര് ബാബയെ
ഓര്മ്മിക്കുകയില്ല. അവര് മുഴുവന് ദിവസവും മിത്ര-സംബന്ധികളെ
ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണെങ്കില് നിങ്ങള്ക്ക് സര്വ്വതും
മറക്കേണ്ടതായുണ്ട്. നമ്മള് ആത്മാക്കളാണ്, ഈ ശരീരമാകുന്ന വാല്
തൂങ്ങിക്കിടക്കുകയാണ്. നമ്മള് കര്മ്മാതീത അവസ്ഥ പ്രാപിക്കുമ്പോള് ഈ വാല്
ഇല്ലാതാകും. കര്മ്മാതീത അവസ്ഥ പ്രാപിച്ചാല് ഈ ശരീരത്തില് നിന്നും
മുക്തമായിത്തീരാന് സാധിക്കും, ഈയൊരു ചിന്ത മാത്രമാണുണ്ടാകേണ്ടത്. ഇതിനുവേണ്ടി
തീര്ച്ചയായും പ്രയത്നിക്കണം. ശ്യാമനില് നിന്നും സുന്ദരനായിത്തീരണം.
പ്രദര്ശിനിയില് നോക്കൂ നമ്മള് എത്രയാണ് പ്രയത്നിക്കുന്നത്. ഭോപ്പാലിലുളള
മഹേന്ദ്രന്, എത്ര ധൈര്യമാണ് കാണിച്ചത്. ഒറ്റയ്ക്ക് ഇത്രയും പ്രയത്നിച്ച്
പ്രദര്ശിനിയെല്ലാം ചെയ്യുന്നു. പ്രയത്നത്തിന്റെ ഫലം തീര്ച്ചയായും ലഭിക്കുക തന്നെ
ചെയ്യും. ഒരാള് എത്ര അത്ഭുതങ്ങള് കാണിച്ചു. ധാരാളം പേരുടെ നന്മയുണ്ടായി.
മിത്രസംബന്ധികളുടെ സഹായത്തിലൂടെ എന്തെല്ലാം സേവനം ചെയ്തു. അത്ഭുതമാണ്!
മിത്രസംബന്ധികള്ക്ക് മനസ്സിലാക്കിക്കൊടുത്തു-പൈസയെല്ലാം ഈശ്വരീയ കാര്യത്തിലേക്ക്
ഉപയോഗിക്കൂ, എടുത്തുവെച്ച് എന്തു ചെയ്യാനാണ്? ധൈര്യത്തോടെ സെന്ററും തുറന്നു.
എത്ര പേരുടെ ഭാഗ്യമുണ്ടാക്കാന് സാധിച്ചു. ഇതുപോലെ 5-7 പേര് വന്നുകഴിഞ്ഞാല് എത്ര
സേവനമുണ്ടാകും. ചിലര് വളരെ പിശുക്കന്മാരാണ്. ഭാഗ്യത്തിലില്ലെന്നു മനസ്സിലാകുന്നു.
വിനാശം തൊട്ടുമുന്നിലാണ് എന്തെങ്കിലും ചെയ്യണം എന്നു മനസ്സിലാക്കുന്നില്ല.
മനുഷ്യര് ഈശ്വരാര്ത്ഥം ദാനം ചെയ്യുന്നുണ്ടെങ്കിലും ഒന്നും തന്നെ ലഭിക്കുന്നില്ല.
ഈശ്വരന് ഇപ്പോള് വന്നിരിക്കുകയാണ് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം നല്കുന്നതിനായി.
ദാനപുണ്യം ചെയ്യുന്നവര്ക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. സംഗമയുഗത്തില് ആരാണോ
തന്റെ ശരീരം മനസ്സ് ധനം എന്നിവ സഫലമാക്കിയത് അഥവാ ആക്കി കൊണ്ടിരിക്കുന്നത്
അവരാണ് ഭാഗ്യശാലികള്. എന്നാല് ഭാഗ്യത്തിലില്ലെങ്കില് മനസ്സിലാക്കാന്
സാധിക്കില്ല. നിങ്ങള്ക്കറിയാം നമ്മളും ബ്രാഹ്മണരാണ്, ഭൗതിക ബ്രാഹ്മണരുമുണ്ട്.
എന്നാല് നമ്മള് പ്രജാപിതാബ്രഹ്മാകുമാര്-കുമാരിമാരാണ്. മറ്റു ബ്രാഹ്മണര് ധാരാളം
പേരുണ്ട് അവര് ശരീരവംശാവലികളാണ്. നിങ്ങള് മുഖവംശാവലികളാണ്.
ശിവജയന്തിയുണ്ടാകുന്നത് സംഗമത്തിലാണ്. ഇപ്പോള് ബാബ സ്വര്ഗ്ഗത്തിന്റെ
സ്ഥാപനയ്ക്കായുളള മന്ത്രം നല്കുകയാണ് - മന്മനാഭവ. എന്നെ ഓര്മ്മിക്കുകയാണെങ്കില്
പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയായിത്തീരുന്നു. ഇതുപോലെ യുക്തിപൂര്വ്വം
നോട്ടീസ് അച്ചടിക്കണം. ലോകത്തില് എത്ര പേരാണ് മരണമടയുന്നത്. എവിടെയെങ്കിലും
ആരെങ്കിലും മരിക്കുകയാണെങ്കില് അവിടെ ഈ നോട്ടീസ് വിതരണം ചെയ്യണം. എപ്പോഴാണോ ബാബ
വരുന്നത്, അപ്പോഴാണ് പഴയലോകത്തിന്റെ വിനാശം സംഭവിക്കുന്നത്, അതിനുശേഷം
സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു. അഥവാ ആരെങ്കിലും സുഖധാമത്തിലേക്കു പോകാന്
ആഗ്രഹിക്കുന്നുവെങ്കില് അവര്ക്കുളള മഹാമന്ത്രമാണ് മന്മനാഭവ. ഇതുപോലെ മനോഹരമായി
അച്ചടിക്കപ്പെട്ട നോട്ടീസ് എല്ലാവരുടെ പക്കലും ഉണ്ടായിരിക്കണം. ശ്മശാനത്തില്
പോലും വിതരണം ചെയ്യുവാന് സാധിക്കും. കുട്ടികള്ക്ക് സേവനത്തിനായുളള താല്പര്യം
ഉണ്ടായിരിക്കണം. സേവനത്തിനായുളള യുക്തികള് ധാരാളം ബാബ പറയുന്നുണ്ട്. ഇത്
നല്ലരീതിയില് എഴുതിവെക്കണം. ലക്ഷ്യം എഴുതി വെച്ചിട്ടുണ്ട്. എന്നാല്
മനസ്സിലാക്കിക്കൊടുക്കാനുളള യുക്തിയാണ് ആവശ്യം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും,
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നതിനായി ഈ ശരീരമാകുന്ന വാലിനെ മറക്കണം. ഒരേയൊരു
ബാബയെക്കൂടാതെ മിത്രസംബന്ധികളെയൊന്നും തന്നെ ഓര്മ്മ വരരുത്. ഈ കാര്യത്തില്
പ്രയത്നിക്കണം.
2) ശ്രീമതമനുസരിച്ച്
ഈശ്വരീയ സേവകരായിമാറണം. ശരീരം, മനസ്സ്, ധനം സര്വ്വതും സഫലമാക്കി തന്റെ ഭാഗ്യത്തെ
ഉയര്ന്നതാക്കി മാറ്റണം.
വരദാനം :-
കര്മ്മഭോഗങ്ങളാകുന്ന പരിതസ്ഥിതികളുടെ ആകര്ഷണങ്ങളെപ്പോലും സമാപ്തമാക്കുന്ന
സമ്പൂര്ണ്ണ നഷ്ടോമോഹയായി ഭവിക്കട്ടെ.
പ്രകൃതിയില്നിന്നുമുണ്ടാകുന്ന പരിതസ്ഥിതികള് ഇപ്പോഴും താങ്കളുടെ അവസ്ഥയെ
കുറച്ചൊക്കെ തന്റെ നേര്ക്ക് ആകര്ഷിക്കുന്നുണ്ട്.ഏറ്റവും കൂടുതലായി തന്റെ
ദേഹത്തിന്റെ കര്മ്മക്കണക്കുകളാണ് ബാക്കിയുള്ള കര്മ്മഭോഗങ്ങളുടെരൂപത്തില് വരുന്ന
സാഹചര്യങ്ങളായി തന്റെ നേര്ക്ക് ആകര്ഷിക്കുക. എപ്പോഴാണോ ഈ ആകര്ഷണങ്ങള്
സമാപ്തമാകുന്നത് അപ്പോള് നഷ്ടോമോഹ അവസ്ഥയില് എത്തി എന്നു
പറയാം.ദേഹത്തിനോ,ദേഹത്തിന്റെ ലോകത്തെ പരിതസ്ഥിതികള്ക്കോ താങ്കളുടെ സ്ഥിതിയെ
ഇളക്കാന് കഴിയരുത്.ഇതാണ് സമ്പൂര്ണ്ണഅവസ്ഥ.എപ്പോള് അങ്ങിനെയുള്ള അവസ്ഥയിലേക്ക്
എത്തിച്ചേരുന്നുവോ അപ്പോള് സെക്കന്റില് മാസ്റ്റര് സര്വ്വശക്തിവാന്റെ
സ്വരൂപത്തില് സഹജമായി സ്ഥിതിചെയ്യാന് കഴിയും.
സ്ലോഗന് :-
പവിത്രതയുടെ
വ്രതമാണ് ഏറ്റവും ശ്രേഷ്ഠമായ സത്യനാരായണവ്രതം.ഇതില്ത്തന്നെയാണ് അതീന്ദ്രിയസുഖം
അടങ്ങിയിട്ടുള്ളത.്
തന്റെ ശക്തിശാലിയായ
മനോസ്ഥിതിയിലൂടെ സകാശ് നല്കുന്ന സേവനം ചെയ്യൂ
മനസാസേവനം പരിധിയില്ലാത്ത
സേവനമാണ് .താങ്കള് എത്രത്തോളം മനോസ്ഥിതിയിലൂടെയും വാക്കുകളിലൂടെയും സ്വയം
സാംപിള് ആയി മാറുമ്പോള്,സാമ്പിളിനെ നോക്കി മറ്റുള്ളവര് താനേ ആകര്ഷിതരാകും.ഏത്
സ്ഥൂലകാര്യം ചെയ്യുമ്പോഴും മനസ്സിലൂടെ വൈബ്രേഷന്സ് പരത്തുന്ന സേവനം
ചെയ്യൂ.എങ്ങിനെയാണോ ബിസിനസ്സുകാര് സ്വപ്നം പോലും ബിസിനസിനെ പറ്റിമാത്രം
കാണുന്നത് അതുപോലെ താങ്കളുടെ ജോലിയാണ് വിശ്വമംഗളം ചെയ്യുക.ഇതാണ് താങ്കളുടെ
ജോലി.ഈ ജോലിയെ ഓര്മ്മയില് വെക്കുകയാണെങ്കില് സദാ സേവനത്തില് ബിസിയായി ഇരിക്കാന്
സാധിക്കും.