25.01.26    Avyakt Bapdada     Malayalam Murli    02.04.2008     Om Shanti     Madhuban


ഈ വർഷം നാല് വിഷയങ്ങളിലും അനുഭവത്തിന്റെ അതോറിറ്റിയാകൂ, ലക്ഷ്യവും ലക്ഷണവും സാമാനമാക്കൂ.


ഇന്ന് ബാപ്ദാദ തന്റെ നാനാഭാഗത്തുമുള്ള സന്തുഷ്ടരായിരിക്കുന്ന സന്തുഷ്ട മണികളെയാണ് കാണുന്നത്.ഓരോരുത്തരുടെയും മുഖത്ത് സന്തുഷ്ടതയുടെ തിളക്കം ദൃശ്യമാണ്. സന്തുഷ്ട മണികൾ സ്വയം പ്രീയപെട്ടവരും, ബാബയ്ക്കും പ്രിയപെട്ടവരാണ്, പരിവാരത്തിനും പ്രിയപെട്ടവരാണ് കാരണം സന്തുഷ്ടത മഹത്തരമായ ശക്തിയാണ്. എല്ലാ നേട്ടങ്ങളും പ്രാപ്തമാകുമ്പോഴാണ് സന്തുഷ്ടത ധാരണയാകുന്നത്. നേട്ടങ്ങൾ കുറവാണെങ്കിൽ സന്തുഷ്ടതയും കുറയുന്നു. സന്തുഷ്ടത മറ്റ് ശക്തികളെ ആഹ്വാനം ചെയ്യുന്നു.സന്തുഷ്ടതയുടെ വായുമണ്ഡലം മറ്റുള്ളവർക്ക് അവരവരുടെ കഴിവിനനുസരിച്ച് സന്തുഷ്ടതയുടെ വൈബ്രേഷൻ നൽകുന്നു.സന്തുഷമായിരിക്കുന്നവരുടെ ലക്ഷണം അവർ സദാ പ്രസന്ന ചിത്തരായി കാണപ്പെടുന്നു.മുഖം സദാ സ്വതവേ ഹർഷിതമായിരിക്കുന്നു. ഒരു സാഹചര്യത്തിനും സ്വസ്ഥിതിക്കും സന്തുഷ്ടമായ ആത്മാവിനെ കുലുക്കാൻ കഴിയില്ല. എത്ര ബുദ്ധിമുട്ടുള്ള സാഹചര്യമായാലും സന്തുഷ്ട ആത്മാവ് കാർട്ടൂൺ ഷോയുടെ വിനോദമായി കാണുന്നു, അതിനാൽ അവർ സാഹചര്യം കണ്ടു അസ്വസ്ഥരാകുന്നില്ല.സാഹചര്യം അവരെ ആക്രമിക്കാൻ കഴിയില്ല, പരാജയപ്പെടുന്നു , അതിനാൽ അവർ അതീന്ദ്രിയ സുഖം നിറഞ്ഞ സുഖമയമായ വിനോദം നിറഞ്ഞ ജീവിതത്തിന്റെ അനുഭവം ചെയ്യുന്നു. പരിശ്രമിക്കേണ്ടി വരുന്നില്ല, വിനോദം അനുഭവം ചെയ്യുന്നു.എല്ലാവരും സ്വയം പരീശോധിക്കണം. പരിശോധിക്കാൻ അറിയാമല്ലോ. ആർക്കാണോ സ്വയം പരിശോധിക്കാൻ അറിയുന്നത്, മറ്റുള്ളവരെയല്ല, സ്വയം പരിശോധിക്കാൻ അറിയുന്നത്, അവർ കൈകൾ ഉയർത്തൂ. പരിശോധിക്കാൻ അറിയാമോ? ആശംസകൾ.

അമൃതവേളയിൽ വ്യത്യസ്ത രൂപങ്ങളിൽ എല്ലാ കുട്ടികൾക്കും ബാപ്ദാദയുടെ വരദാനം കിട്ടുന്നുണ്ട്, സന്തോഷത്തോടെയും സമൃദ്ധിയോടെയുമിരിക്കൂ. ദിവസവും എല്ലാവർക്കും വരദാനം കിട്ടുന്നുണ്ട്, ബാപ്ദാദ എല്ലാവർക്കും ഒരേപോലെയാണ് ഒരേ സമയത്ത് വരദാനങ്ങൾ നൽകുന്നത്. എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? സംഘ്യാടിസ്ഥാനത്തിൽ ആകുന്നത് എന്ത് കൊണ്ട്?ഒരു ദാതാവാണ്, നൽകുന്നത് ഒരുപോലെയാണ്, ചിലർക്ക് കൂടുതലും ചിലർക്ക് കുറവും നൽകുന്നില്ല, വിശാലഹൃദയത്തോടെയാണ് നൽകുന്നത്, പക്ഷെ എന്ത് വ്യത്യാസമാണ്, എല്ലാവർക്കും ഇതിന്റെയും അനുഭവം ഉണ്ട്, ഇപ്പോഴും ബാപ്ദാദയുടെയടുത്ത് ഈ ശബ്ദം എത്തുന്നുണ്ട്.ഏതു ശബ്ദമാണ്, അറിയാമല്ലോ? ചിലപ്പോൾ, കുറച്ചു ഈ ശബ്ദം ഇപ്പോഴും വരുന്നുണ്ട്.ബ്രാഹ്മണാത്മാക്കളുടെ ജീവിതമാകുന്ന നിഘണ്ടുവിൽ നിന്ന് ഈ രണ്ടു വാക്കുകൾ നീക്കം ചെയ്യണമെന്ന് ബാപ്ദാദ പറഞ്ഞിട്ടുണ്ട്. അവിനാശിയായ ബാബയാണ്, അവിനാശിയായ ഖജനാവ് ഉണ്ട്, നിങ്ങളും അവിനാശിയായ ശ്രേഷ്ഠ ആത്മാക്കളാണ്.ഏത് വാക്ക് വേണം? ചിലപ്പോൾ അല്ലെങ്കിൽ എപ്പോഴും? ഓരോ ഖജനാവിനും മുന്നിൽ പരിശോധിക്കണം സർവ്വ ശക്തികളും എപ്പോഴും ഉണ്ടോ?സർവ്വഗുണങ്ങളും സദാ ഉണ്ടോ?നിങ്ങളുടെ ഭക്തർ നിങ്ങളുടെ ഗുണഗാനം ചെയ്യുമ്പോൾ എന്താണ് പറയുന്നത്? ചിലപ്പോൾ ഗുണ ദാതാവ് എന്ന് പറയാറുണ്ടോ? ബാപ്ദാദ എല്ലാ വരദാനങ്ങളിലും സദാ എന്ന വാക്ക് പറഞ്ഞിട്ടുണ്ട്. സദാ സർവ്വ ശക്തിവാൻ, ചിലപ്പോൾ ശക്തിവാൻ ചിലപ്പോൾ സർവ്വ ശക്തിവാൻ എന്നല്ല പറയുന്നത്. എല്ലായ്പ്പോഴും രണ്ടു വാക്കുകൾ നിങ്ങളും പറയുന്നു,ബാബയും പറയുന്നുണ്ട്, സമാനമാകൂ.അല്പം സമാനമാകൂ എന്നല്ല പറയുന്നത്.സമ്പന്നവും സമ്പൂർണ്ണവും, അപ്പോൾ കുട്ടികൾ ചിലപ്പോൾ എന്താണ് ചെയ്യുന്നത്?ബാപ് ദാദയും കളികൾ കാണുന്നു അല്ലെ!കുട്ടികളുടെ കളികൾ കണ്ടു കൊണ്ടിരിക്കുന്നു.ചില കുട്ടികൾ എന്താണ് ചെയ്യുന്നത്?എല്ലാവരും അല്ല.തങ്ങൾക്ക് കിട്ടിയ വരദാനങ്ങളെ ചിന്തിക്കുന്നു,വർണ്ണിച്ച് നോട്ടുബുക്കിൽ അത് രേഖപെടുത്തുന്നു, ഓർമ്മിക്കുകയും ചെയ്യുന്നു, വരദാനമാകുന്ന വിത്തിനെ ഫലത്തിലേക്ക് കൊണ്ട് വരുന്നില്ല. വിത്തിൽ നിന്ന് ഫലം ഉണ്ടാക്കാൻ കഴിയുന്നില്ല. വളരെ നല്ല വരദാനമാണ് എന്ന് വർണ്ണിച്ച് സന്തോഷിക്കുക മാത്രമാണ് ചെയ്യുന്നത്. വരദാനം വിത്താണ്, വിത്തിനെ കൂടുതൽ ഫലഭൂയിഷ്ടമാക്കുംന്തോറും അത് വർധിക്കുന്നു.ഫലഫൂയിഷ്ടമാക്കുന്നതിന്റെ രഹസ്യം എന്താണ്? കൃത്യ സമയത്ത് ഉപയോഗിക്കുക. ഉപയോഗിക്കാൻ മറക്കുന്നു, നോട്ടുബുക്കിൽ നോക്കി വളരെ നല്ലതാണ്,വളരെ നല്ലതാണു എന്ന് വർണ്ണിക്കുന്നു. ബാബ വളരെ നല്ല വരദാനം നൽകിയിട്ടുണ്ട്. പക്ഷെ എന്തിനാണ് നൽകിയിട്ടുള്ളത്? അത് ഫലഭൂയിഷ്ടമാക്കാൻ നല്കിയിട്ടുള്ളതാണ്. വിത്തിൽ നിന്നും ഫലം വികസിക്കുന്നു. വരദാനം ഓർമ്മിക്കുന്നു, പക്ഷെ വരദാനം സ്വരൂപമാകുമ്പോൾ സംഘ്യാക്രമത്തിലാകുന്നു. ബാപ്ദാദ എല്ലാവരുടെയും ഭാഗ്യം കണ്ടു സന്തോഷിക്കുകയാണ്. ബാപ്ദാദയുടെ ഹൃദയത്തിലെ പ്രതീക്ഷ മുൻപും കേൾപ്പിച്ചതാണ്.എല്ലാവരും കൈകൾ ഉയർത്തി, ഓർമ്മയുണ്ടോ ഞങ്ങൾ കാരണം സമാപ്തമാക്കി നിവാരണ സ്വരൂപമാകും. ഗൃഹപാഠം ഓർമ്മയുണ്ടോ? പല കുട്ടികളും ആത്മീയ സംഭാഷണത്തിലും, കത്തുകളിലൂടെയും, ഇ മെയിലിലൂടയും ഫലങ്ങൾ എഴുതിയിട്ടുണ്ട്. നല്ലതാണ്, ശ്രദ്ധ നൽകിയിട്ടുണ്ട്.പക്ഷെ ബാപ്ദാദയ്ക്ക് ആ വാക്ക് ഇഷ്ടമാണ് എപ്പോഴും. അത് ശരിയാണോ? വന്നിരിക്കുന്ന നിങ്ങൾ എല്ലാവരും, കേട്ടിട്ടുള്ളതാകാം, വായിച്ചതാകാം, ഒരു മാസം ഗൃഹപാഠം ചെയ്തു, അധികമൊന്നുമില്ല, ഒരു മാസത്തിന്റെ ലക്ഷ്യം വച്ചിട്ടുണ്ട്. പരസ്പരം വർണ്ണിക്കുകയും ചെയ്തു ഒരു മാസത്തിനുള്ളിൽ ഗൃഹപാഠത്തിൽ നല്ല മാർക്ക് നേടിയവർ കൈ ഉയർത്തൂ. ആരൊക്കെയാണ് പാസ് ആയവർ, പാസ് ആയോ. പാസ് വിത്ത് ഓണർ ആയോ? പാസ് വിത്ത് ഓണർ ആയവർ എഴുന്നേൽക്കൂ. പാസ് വിത്ത് ഓണർ ആയവരെ കാണണം. അമ്മമാർ ആയില്ലേ. സഹോദരിമാർ, ടീച്ചർമാർ കൈ ഉയർത്തിയില്ല? ആരും ഇല്ലേ. മധുബനിൽ നിന്നുള്ളവർ. ഇത് വളരെ കുറഞ്ഞ ഫലമാണ്. (വളരെ കുറച്ച് പേർ മാത്രമാണ് എഴുന്നേറ്റത്) ശരി . സെന്ററുകളിലും ഉണ്ടാകും. അഭിനന്ദങ്ങൾ . കൈയ്യടിക്കൂ.ബാപ്ദാദ ചോദിക്കുമ്പോൾ ബാപ്ദാദ പുഞ്ചിരിക്കുന്നു ആരാണ് ബാപ്ദാദയെ സ്നേഹിക്കുന്നവർ, എത്രയാണ്? എന്ത് ഉത്തരം നൽകും? പറയാൻ കഴിയാത്തത്രയും സ്നേഹിക്കുന്നുണ്ട് ബാബാ. വളരെ നല്ല ഉത്തരം നൽകുന്നുണ്ട്. ബാപ് ദാദയും സന്തോഷിക്കുന്നു. എന്നാൽ സ്നേഹത്തിന്റെ തെളിവ് എന്താണ്? ഇന്നത്തെ ലോകത്ത് ശരീരബോധത്തിൽ സ്നേഹിക്കുന്നവർ ജീവൻ ത്യജിക്കുന്നു. പരമാത്മ സ്നേഹത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്ത് കൊണ്ട്?ബാബ പറഞ്ഞു കുട്ടികൾ അത് ചെയ്തു.ബാബ ഞങ്ങൾ എല്ലാം ത്യജിക്കുന്ന ശലഭങ്ങളാണ് , ദീപത്തിൽ അർപ്പണമാകുന്നവരാണ്. . . ഇങ്ങനെ വളരെ നല്ല പാട്ടുകളാണ് പാടുന്നത്. അപ്പോൾ കാരണം എന്ന വാക്ക് സ്വാഹാ ചെയ്യാൻ കഴിയില്ലേ?

ഇപ്പോൾ ഈ വർഷത്തിന്റെ അവസാനത്തെ ഊഴം വന്നിരിക്കുകയാണ്. അടുത്ത വർഷത്തിൽ എന്ത് സംഭവിക്കും നിങ്ങളും ബാബയും കണ്ടുകൊണ്ടിരിക്കുകയാണ്, എന്നാൽ ഈ ഒരു വാക്ക് സമയത്തെ നോക്കി നിങ്ങൾ പറയാറുണ്ടല്ലോ കാലത്തിന്റെ വിളി ആണ്. നിങ്ങൾ ഭക്തരുടെ വിളി, സമയത്തിന്റെ വിളി, ദുഃഖി തരായ ആത്മാക്കളുടെ വിളി, താങ്കളുടെ സ്നേഹി സഹയോഗി ആത്മാക്കളുടെ വിളി എല്ലാം പൂർത്തിയാക്കുമല്ലോ! നിങ്ങളുടെ ടൈറ്റിൽ എന്താണ്? ഏത് കർത്തവ്യത്തിനാണ് ബ്രാഹ്മണനായത് ? വിശ്വപരിവർത്തകർ നിങ്ങളുടെ ടൈറ്റിലാണ്.വിശ്വ പരിവർത്തനം നിങ്ങളുടെ കാര്യമാണ്, നിങ്ങളുടെ കൂട്ട്കാർ ആരാണ്?ബാപ് ദാദയോടൊപ്പം ഈ കാര്യത്തിൽ നിമിത്തമായവരാണ്.എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ പോലും കൈ ഉയർത്താൻ ആവശ്യപ്പെട്ടാൽ, ചെയ്യുമോ എന്നതിന് എല്ലാവരും കൈ ഉയർത്തുന്നു, ലക്ഷ്യം വച്ചിട്ടുണ്ട്,ഈ വർഷത്തെ സീസണിൽ സങ്കൽപം വച്ചതായി ബാപ്ദാദ കണ്ടു, പക്ഷെ സഫലതയുടെ താക്കോലാണു ദൃഢത ചെയ്തേ തീരൂ എന്നതിന് പകരം ചിലപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നു, മുന്നോട്ടു പോകുന്നു, ചെയ്തുകൊള്ളും. ഈ സങ്കൽപം ദൃഢതയെ സാധാരണമാക്കുന്നു. ദൃഢതയുള്ളിടത്ത് കാരണം എന്ന വാക്ക് വരില്ല. നിവാരണം ഉണ്ടാകുന്നു. കാരണം വന്നിരുന്നാലും പരിശോധിക്കുന്നതിനാൽ കാരണം നിവാരണമായി മാറുന്നു.

ബാപ്ദാദ ഫലങ്ങൾ പരിശോധിച്ചപ്പോൾ എന്താണ് കണ്ടത്?നാല് വിഷയങ്ങളിലും ജ്ഞാനി,യോഗി,ധാരണ സ്വരൂപം, സേവാധാരി എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് ജ്ഞാനിയാണ്, യോഗിയാണ്, ധാരണ ചെയ്തുകൊണ്ടിരിക്കുന്നു, സേവനവും ചെയ്യുന്നുണ്ട്. നാല് വിഷയങ്ങളിലും അനുഭവ സ്വരൂപവും, അനുഭവത്തിന്റെ അതോറിറ്റിയും ആകുന്നതിൽ കുറവുണ്ടാകുന്നുണ്ട്. അനുഭവസ്വരൂപം, ജ്ഞാനസ്വരൂപത്തിലും അനുഭവ സ്വരൂപം അതായത് ജ്ഞാനത്തെ അറിവ് എന്ന് പറയുന്നു , എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന തിരിച്ചറിവ് അനുഭവി മൂർത്തിയായ ആത്മാവിന് ഉണ്ട്. ജ്ഞാനത്തിന്റെ പ്രകാശവും ശക്തിയും, അനുഭവി സ്വരൂപത്തിന്റെ അർഥം തന്നെ ജ്ഞാന സ്വരൂപ ആത്മാവിന്റെ ഓരോ കർമ്മത്തിലും പ്രകാശവും ശക്തിയും സ്വതവേ ഉണ്ടായിരിക്കണം. ജ്ഞാനി എന്നാൽ അറിവ്, ജ്ഞാനം മനസിലാക്കി വർണ്ണിക്കുകയുംചെയ്യുന്നു ഒപ്പം ഓരോ കർമ്മവും പ്രകാശവും ശക്തിയും നിറഞ്ഞതായിരിക്കണം. അനുഭവി സ്വരൂപത്തിൽ ഓരോ കർമ്മവും സ്വാഭാവികമായും ശ്രേഷ്ഠവും സഫലവുമായിരിക്കും. പരിശ്രമിക്കേണ്ടി വരില്ല കാരണം നിങ്ങൾ ജ്ഞാനത്തിന്റെ അനുഭവി മൂർത്തിയാണ്. അനുഭവത്തിന്റെ അധികാരം എല്ലാ അധികാരങ്ങളെക്കാൾ ശ്രേഷ്ഠമായതാണ്. ജ്ഞാനം അറിയുന്നതും ജ്ഞാനത്തിന്റെ അനുഭവ സ്വരൂപത്തിന്റെ അധികാരത്തോടെ ഓരോ കർമ്മവും ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്. അപ്പോൾ അനുഭവി സ്വരൂപമായോ? പരിശോധിക്കുക. നാല് വിഷയങ്ങളിലും, ആത്മാവാണ് എന്നാൽ അനുഭവി സ്വരൂപമായിട്ടാണോ ഓരോ കർമ്മവും ചെയ്യുന്നത്? അനുഭവത്തിന്റെ അതോറിറ്റിയുടെ ഇരിപ്പിടത്തിൽ ഇരിക്കുകയാണെങ്കിൽ അധികാരത്തിന്റെ മുന്നിൽ ശ്രേഷ്ഠ കർമ്മവും സഫലത സ്വരൂപ കർമ്മവും സ്വാഭാവികമായി കാണപ്പെടും. ചിന്തിക്കുന്നുണ്ട്, പക്ഷേ അനുഭവിസ്വരൂപമാകുന്നതും, യോഗയുക്തവും രഹസ്യയുക്തവും സ്വഭാവമാകണം, സ്വാഭാവികമാകണം. ധാരണയിലും സർവ്വ ഗുണങ്ങളും സ്വതവേ ഓരോ കർമ്മത്തിലും കാണപ്പെടണം. അങ്ങനെയുള്ള അനുഭവി സ്വരൂപത്തിൽ സദാ ഇരിക്കണം, അനുഭവത്തിന്റെ സീറ്റിൽ സെറ്റായിരിക്കേണ്ടതിന്റെ ആവശ്യത്തിൽ ശ്രദ്ധ നൽകണം, ഇത് ആവശ്യമാണ്. അനുഭവത്തിന്റെ അതോറിറ്റിയുടെ സീറ്റ് വളരെ മഹാൻ ആണ്.മായയ്ക്ക് പോലും അനുഭവികളായവരെ നശിപ്പിക്കാൻ കഴിയില്ല, കാരണം അനുഭവത്തിന്റെ അതോറിറ്റി മായയുടെ അധികാരത്തെക്കാൾ ദശലക്ഷം മടങ്ങ് ഉയർന്നതാണ്. ചിന്തിക്കുന്നത് വേറെയാണ്,മനനം ചെയ്യുന്നത് വേറെ, ഇപ്പോൾ അനുഭവി സ്വരൂപമായി നടക്കണം ഇതാണ് ആവശ്യമായിട്ടുള്ളത്.

ഇപ്പോൾ ഈ വർഷം നിങ്ങൾ എന്ത് ചെയ്യും? ഒരു വിഷയത്തിൽ കൂടുതൽപേരും വിജയികളായത് ബാപ്ദാദ കണ്ടു. ഏത് വിഷയമാണ്?സേവനത്തിന്റെ വിഷയത്തിൽ.എല്ലായിടത്തുനിന്നും സേവനത്തിന്റെ വളരെ നല്ല റെക്കാർഡുകൾ ബാപ്ദാദയ്ക്ക് ലഭിച്ചു. ഈ വർഷത്തെ സേവനത്തിന്റെ വാർത്തകളുടെ അടിസ്ഥാനത്തിൽ സേവനത്തിനുള്ള ഉന്മേഷവും ഉത്സാഹവും വളരെ നന്നായി കാണപ്പെട്ടു. ഓരോ വിഭാഗവും, ഓരോ സോണും വ്യത്യസ്ത രീതികളിൽ സേവനത്തിൽ സഫലത പ്രാപ്തമാക്കിയിട്ടുണ്ട്. ഇതിനായി ബാപ്ദാദ ഓരോ സോണിനും, ഓരോ വിഭാഗത്തിനും ദശലക്ഷകണക്കിന് ആശംസകൾ നൽകുന്നു. അഭിനന്ദനങ്ങൾ. വളരെ നല്ല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമയമനുസരിച്ച് ഇത് പെട്ടെന്ന് ഉള്ളതിന്റെ സീസൺ ആണ്. ഈ വർഷം എത്ര ബ്രാഹ്മണരാണ് പെട്ടെന്ന് പോയത് നിങ്ങൾ കണ്ടിട്ടുണ്ടാകും, കേട്ടിട്ടുണ്ടാകും.പെട്ടെന്നുള്ളതിന്റെ മണി ഇപ്പോൾ ഉച്ചത്തിൽ ഉയരുകയാണ്. അതിനനുസരിച്ച് ഇപ്പോൾ ഈ വർഷം നാല് വിഷയങ്ങളിലും നല്ല മാർക്ക് വേണം.ഒരു വിഷയത്തിൽ പോലും പാസ് മാർക്ക് ലഭിച്ചില്ലെങ്കിൽ പാസ് വിത്ത് ഓണർ മാലയിലെ മുത്ത്, ബാപ്ദാദയുടെ കഴുത്തിലെ മാല എങ്ങനെയാകും!ഒരു തരത്തിലും പരാജിതരാകുന്നവർക്ക് ബാബയുടെ കഴുത്തിലെ മലയാകാൻ കഴിയില്ല.ഇവിടെ കൈകൾ ഉയർത്തിക്കുമ്പോൾ എല്ലാവരും എന്താണ് പറയുന്നത്. ലക്ഷ്മീ നാരായണൻ ആകണം.ലക്ഷ്മീ നാരായണൻ അല്ലെങ്കിൽ ലക്ഷ്മീ നാരായണന്റെ കുടുംബത്തിലെ കൂട്ടുകാർ, അതും ഉയർന്ന സ്ഥാനമാണ്, അതിനാൽ ബാപ്ദാദ ഒരു വാക്കാണ് പറയുന്നത് ഇപ്പോൾ തീവ്രഗതിയിൽ പറക്കുന്ന കലയിൽ പറന്നുകൊണ്ടിരിക്കൂ, നിങ്ങളുടെ പറക്കുന്ന കലയുടെ വൈബ്രേഷനിൽ കൂടി അന്തരീക്ഷത്തിൽ സഹയോഗത്തിന്റെ വായുമണ്ഡലം വ്യാപിപ്പിക്കൂ.പ്രകൃതിക്ക് നിങ്ങൾ എല്ലാവരുടെയും വെല്ലുവിളിയാണ് പ്രകൃതിയെയും പരിവർത്തനം ചെയ്യും.വാഗ്ദാനമല്ലേ?വാഗ്ദാനം ചെയ്തിട്ടുണ്ടോ? ചെയ്തിട്ടുണ്ട്. കൈകളല്ല, തലയാട്ടൂ. അപ്പോൾ നിങ്ങളുടെ ഒപ്പമുള്ള മനുഷ്യാത്മാക്കളെ ദുഖവും അശാന്തിയിലും നിന്ന് പരിവർത്തനം ചെയ്യാൻ കഴിയുമോ? ഒന്ന് നിങ്ങൾ വെല്ലുവിളിച്ചതാണ് , രണ്ടാമത് ബാപ്ദാദയോടും പ്രതിജ്ഞ ചെയ്തിട്ടുണ്ട് ഞങ്ങൾ എല്ലാവരും അങ്ങയുടെ കാര്യത്തിൽ കൂടെയുണ്ട്, പരനധാമത്തിലും കൂടെയാണ് , രാജ്യത്തിലും ബ്രഹ്മ ബാബയുടെ കൂടെ ഉണ്ടാകും. ആ വാഗ്ദാനം ചെയ്തിട്ടുണ്ട്, അല്ലെ! കൂടെ പോകും, കൂടെയിരിക്കും, ഇപ്പോഴും കൂടെയാണ്. സമയമനുസരിച്ച് പ്രായോഗികമായി ബാബയുടെ സൂചന കാണുന്നുണ്ട് ഇപ്പോഴും തയ്യാറാണ്. ദാദിയെ കുറിച്ച് ചിന്തിച്ചിരുന്നോ പോകാൻ കഴിയുമെന്ന്? പെട്ടെന്നുള്ള കളി കണ്ടതല്ലേ.

ഈ വർഷം ഇപ്പോഴും തയ്യാറാണ്.ബാബയുടെ ഹൃദയത്തിന്റെ പ്രതീക്ഷകൾ പൂർത്തികരിക്കുന്ന പ്രതീക്ഷയുടെ വിളക്കായി മാറണം. ബാബയുടെ പ്രതീക്ഷകൾ അറിയാമല്ലോ. ആകണമോ, അതോ ആകും, കാണാം... ആകണമെന്ന് കരുതുന്നവർ കൈ ഉയർത്തുക.നോക്കൂ , കാമറയിൽ വരുന്നുണ്ട്.ബാപ്ദാദയെ വളരെ നന്നായി സന്തോഷിപ്പിക്കുന്നു. ബാപ്ദാദയ്ക്ക് കുട്ടികൾ ഇല്ലാതെ ഒറ്റയ്ക്ക് പോകാൻ കഴിയില്ല. നോക്കൂ, ബ്രഹ്മബാബയും കുട്ടികളായ നിങ്ങൾക്ക് വേണ്ടി മുക്തിയുടെ വാതിൽ തുറക്കാൻ കാത്തിരിക്കുകയാണ്. അഡ്വാൻസ് പാർട്ടിയും കാത്തിരിക്കുന്നു.നിങ്ങൾ കാത്തിരിക്കുന്നവരല്ല, ക്രമീകരണങ്ങൾ ചെയ്യുന്നവരാണ്. ഈ വർഷം ലക്ഷ്യം വയ്ക്കണം, ലക്ഷ്യവും ലക്ഷണവും സമാനമാക്കണം.ലക്ഷ്യം വളരെ ഉയർന്നതും, ലക്ഷണം ദുർബലമായതും അതുപോലെയാകരുത്. ലക്ഷ്യവും ലക്ഷണവും സമാനമായിരിക്കണം. നിങ്ങളുടെ ഹൃദയത്തിലുള്ള സമാനമാകണം എന്ന ആഗ്രഹം ലക്ഷ്യവും ലക്ഷണവും സമാനമാകുമ്പോഴാണ് പൂർത്തിയാക്കുക. ഇപ്പോൾ ലക്ഷ്യവും ലക്ഷണവുമായി ചെറിയ വ്യത്യാസമുണ്ട്. വളരെ നല്ല പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്,പരസ്പരം വളരെ നല്ല ആത്മീയ സംഭാഷണം ചെയ്യുന്നുണ്ട്. പരസ്പരം ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ദൃഢത നമ്മുടെ ജന്മസിദ്ധ അവകാശമാണ്. ഈ സങ്കൽപം അനുഭവ സ്വരുപത്തിൽ കൊണ്ട് വരണം. പരിശോധിക്കണം പറയുന്നത് നിങ്ങൾ അനുഭവം ചെയ്യുന്നുണ്ടോ? ആദ്യത്തെ വാക്കാണ് ഞാൻ ആത്മാവാണ് , ഇത് തന്നെ പരിശോധിക്കൂ. ഈ ആത്മരൂപത്തിന്റെ അനുഭവത്തിന്റെ അതോറിറ്റിയാണോ? കാരണം അനുഭവത്തിന്റെ അതോറിറ്റി ഒന്നാമതാണ്.ശരി. ഏത് സാഹചര്യത്തിലും സ്വ സ്ഥിതിയിൽ സ്ഥിതി ചെയ്യാൻ കഴിയുമോ?

മനസ്സിന്റെ ഏകാഗ്രത (ഡ്രിൽ) നല്ലത്. മൂന്ന് ബിന്ദുക്കളുടെ സ്മൃതി സ്വരൂപമാകാൻ കഴിയുന്നുണ്ടോ! ഫുൾസ്റ്റോപ്പ് മാത്രം. ശരി.

ഇപ്പോൾ ഒരു സെക്കന്റിൽ നിങ്ങളുടെ ശ്രേഷ്ഠ സ്വമാനത്തിൽ ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരാണ്, ഈ ആത്മീയ സ്വമാനത്തിന്റെ ലഹരിയിൽ സ്ഥിതി ചെയ്യൂ. സിംഹാസനസ്ഥനായ ആത്മാവാണ്, ഈ അനുഭവത്തിൽ ലൗലീനമായിരിക്കൂ. ശരി.

എല്ലായിടത്തുമുള്ള അതി ലൗലി സദാ ബാബയുടെ സ്നേഹത്തിൽ ലയിച്ചിരിക്കുന്നവർക്കും, സദാ സ്വമാനധാരികളും സ്വരാജ്യധാരികളുമായ വിശേഷ ആത്മാക്കൾക്ക്, നാനാഭാഗത്തുമുള്ള ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചിറകുകളിൽ പറക്കുകയും തന്റെ മനസ്സിന്റെ വൈബ്രേഷനിലൂടെ വായുമണ്ഡലം ശാന്തവും ശ്രേഷ്ഠവുമാക്കുന്ന, എല്ലാവർക്കും ബാബയുടെ സന്ദേശം നൽകി ദുഃഖത്തിൽ നിന്നും മോചിപ്പിച്ച് മുക്തിയുടെ സമ്പത്ത് നൽകുന്ന, സദാ ദൃഢതയിലൂടെ സഫലത പ്രാപ്തമാക്കുന്ന അങ്ങനെയുളള നാനാഭാഗത്തെയും ഹൃദയത്തിന്റെ സമീപത്തിരിക്കുന്ന സന്മുഖത്തു വരുന്ന എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ വാത്സല്യവും, ഹൃദയത്തിന്റെ ആശിർവ്വാദങ്ങളും സ്നേഹ സ്മരണകളും നമസ്തേയും.

വരദാനം :-
ധർമ്മത്തിനും കർമ്മത്തിനുമിടയ്ക്ക് ശരിയായ സന്തുലനം വയ്ക്കുന്ന ദിവ്യമായ അല്ലെങ്കിൽ ശ്രേഷ്ഠ ബുദ്ധിവാനായി ഭവിക്കട്ടെ.

കർമ്മം ചെയ്യുമ്പോൾ ധർമ്മം അതായത് ധാരണ സമ്പൂർണ്ണമെങ്കിൽ ധർമ്മത്തിനും കർമ്മത്തിനും ഇടയിലെ സന്തുലനം നേരെയാകുന്നതിലൂടെ പ്രഭാവം വർദ്ധിക്കും. കർമ്മം പൂർത്തിയാകുമ്പോൾ ധാരണ സ്മൃതിയിൽ വരുന്നത് ആകരുത്. ബുദ്ധിയിൽ രണ്ടു കാര്യങ്ങളുടെയും സന്തുലനം ശരിയാകുമ്പോൾ മാത്രമേ ശ്രേഷ്ഠമായത് അല്ലെങ്കിൽ ദിവ്യ ബുദ്ധി എന്ന് വിളിക്കൂ. അല്ലെങ്കിൽ സാധാരണ ബുദ്ധി, കർമ്മവും സാധാരണം, ധാരണയും സാധാരണമായതാകും. സാധാരണതയിലും അല്ല സമാനത വേണ്ടത്, ശ്രേഷ്ഠതയിൽ സമാനത വേണം. കർമ്മം ശ്രേഷ്ഠമായിരിക്കുന്നതുപോലെ ധാരണയും ശ്രേഷ്ഠമായിക്കണം.

സ്ലോഗന് :-
നിങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും അനുഭവത്തിന്റെ ഇരിപ്പിടത്തിൽ ഉറപ്പിക്കുകയാണെങ്കിൽ ഒരിക്കലും അസ്വസ്ഥരാകില്ല.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ജ്ഞാനസ്വരൂപവും മാസ്റ്റർ നോളഡ്ജ്ഫുളും, മാസ്റ്റർ സർവ്വ ശക്തിവാനും ആയതിനു ശേഷം യോഗയുക്തമല്ലാത്ത ഏതെങ്കിലും കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മത്തിന്റെ ബന്ധനം അജ്ഞാന കാലത്തെ കർമ്മ ബന്ധനത്തെക്കാൾ ദശ ലക്ഷം മടങ്ങു കൂടുതലാണ്.അതിനാൽ ബന്ധനമുക്തവും സ്വതന്ത്രവും അല്ലാത്തതിനാൽ ആഗ്രഹിക്കുന്നത് ചെയ്യാൻ കഴിയുന്നില്ല,അതിനാൽ യുക്തിയുക്ത കർമ്മത്തിലൂടെ മുക്തി പ്രാപ്തമാക്കൂ.