മധുരമായ കുട്ടികളെ- നിങ്ങൾ
ബ്രാഹ്മണർ ദേവതയായി മാറുന്നവരാണ്, നിങ്ങൾ തന്നെയാണ് ഭാരതത്തെ സ്വർഗ്ഗമാക്കി
മാറ്റുന്നത്, അതിനാൽ നിങ്ങൾക്ക് തന്റെ ബ്രാഹ്മണകുലത്തിന്റെ ലഹരി വേണം.
ചോദ്യം :-
സത്യമായ ബ്രാഹ്മണരുടെ മുഖ്യമായ അടയാളങ്ങൾ എന്തായിരിക്കും?
ഉത്തരം :-
1. സത്യമായ
ബ്രാഹ്മണരുടെ ബുദ്ധിയുടെ നങ്കൂരം ഈ പഴയ ലോകത്തിൽ നിന്നും എടുത്ത് കഴിഞ്ഞിരിക്കും.
അവർ ഈ ലോകത്തിന്റെ തീരം വിട്ടിരിക്കും. 2. ആരാണോ കൈകൾ കൊണ്ട് കർമ്മം
ചെയ്തുകൊണ്ടും ബുദ്ധിയെ സദാ ബാബയുടെ ഓർമ്മയിലിരുത്തുന്നത് അർത്ഥം കർമ്മയോഗി
യായിരിക്കുന്നത് അവരാണ് സത്യമായ ബ്രാഹ്മണർ. 3. ബ്രാഹ്മണർ അർത്ഥം കമലപുഷ്പത്തിനു
സമാനം. 4. സദാ ആത്മ-അഭിമാനിയായി ഇരിക്കാനുള്ള പുരുഷാർത്ഥം ചെയ്യുന്നവരാണ്
ബ്രാഹ്മണർ. 5. ബ്രാഹ്മണർ അർത്ഥം കാമമാകുന്ന മഹാശത്രുവിനുമേൽ വിജയം
പ്രാപ്തമാക്കുന്നവർ.
ഓംശാന്തി.
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. ഏതുകുട്ടികൾക്ക്?
ബ്രാഹ്മണർക്ക്. നമ്മൾ ബ്രാഹ്മണർ ദേവതയായി മാറുന്നവരാണ് എന്ന് ഒരിക്കലും
മറക്കരുത്. വർണ്ണങ്ങളെക്കുറിച്ചും ഓർമ്മിക്കണം. ഇവിടെ നിങ്ങൾ പരസ്പരം കേവലം
ബ്രാഹ്മണരാണ്. ബ്രാഹ്മണരെ പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്. ഈ
ബ്രഹ്മാവല്ല പഠിപ്പിക്കുന്നത്. ശിവബാബയാണ് ബ്രഹ്മാവിലൂടെ പഠിപ്പിക്കുന്നത്.
ബ്രാഹ്മണരെ തന്നെയാണ് പഠിപ്പിക്കുന്നത്. ശൂദ്രരിൽ നിന്ന് ബ്രാഹ്മണരായി മാറാതെ
ദേവീ-ദേവതയായി മാറാൻ സാധിക്കില്ല. സമ്പത്ത് ശിവബാബയിൽ നിന്നാണ് ലഭിക്കുന്നത്.
ശിവബാബ എല്ലാവരുടെയും അച്ഛനാണ്. ഈ ബ്രഹ്മാവിനെ മുതുമുത്തച്ഛൻ എന്നാണ് പറയുന്നത്.
ലൗകീക അച്ഛൻ എല്ലാവർക്കും ഉണ്ടായിരിക്കും. പാരലൗകീക അച്ഛനെ എല്ലാവരും
ഭക്തിമാർഗ്ഗത്തിൽ ഓർമ്മിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾക്കു മനസ്സിലായി ഈ അലൗകീക
അച്ഛനെ ആർക്കും അറിയില്ല. ബ്രഹ്മാവിന്റെ ക്ഷേത്രമുണ്ട്. ഇവിടെയും അതുപോലെ
പ്രജാപിതാ ആദിദേവന്റെ ക്ഷേത്രമുണ്ട്. അവരെ ചിലർ മഹാവീരനെന്നു പറയുന്നു, ചിലർ
ഹൃദയം കവരുന്നവനെന്നും പറയുന്നു. വാസ്തവത്തിൽ ഹൃദയം കവരുന്നത് ശിവബാബയാണ്,
പ്രജാപിതാ ആദിദേവനാകുന്ന ബ്രഹ്മാവല്ല. എല്ലാ ആത്മാക്കളെയും സദാ സുഖിയാക്കി
മാറ്റുന്നതും സന്തോഷിപ്പിക്കുന്നതും ഒരേ ഒരു ബാബയാണ്. ഇതും നിങ്ങൾക്കു മാത്രമെ
അറിയുകയുള്ളൂ. ലോകത്തിലുള്ള മനുഷ്യർ ഒന്നും അറിയുന്നില്ല. അവർ തുച്ഛ
ബുദ്ധിയുള്ളവരാണ്. നമ്മൾ ബ്രാഹ്മണർ തന്നെയാണ് ശിവബാബയിൽ നിന്ന് സമ്പത്തെടുത്തു
കൊണ്ടിരിക്കുന്നത്. നിങ്ങളും ഇത് ഇടക്കിടക്ക് മറന്നുപോവുകയാണ്. ഓർമ്മ വളരെ
സഹജമാണ്. യോഗം എന്ന വാക്ക് പറഞ്ഞത് സന്യാസിമാരാണ്. നിങ്ങൾ ബാബയെ ഓർമ്മിക്കുന്നു.
യോഗം എന്നുളളത് സാധാരണ വാക്കാണ്. ഇവിടെ യോഗാശ്രമമെന്നും പറയില്ല, അച്ഛനും
കുട്ടികളുമാണ് ഇരിക്കുന്നത്. പരിധിയില്ലാത്ത അച്ഛനെ ഓർമ്മിക്കുക എന്നത്
കുട്ടികളുടെ ഉത്തരവാദിത്വമാണ്. നമ്മൾ ബ്രാഹ്മണരാണ്, അച്ഛനിൽ നിന്ന്
ബ്രഹ്മാവിലൂടെ സമ്പത്തെടുക്കുകയാണ്. അതിനാൽ ശിവബാബ പറയുന്നു- എത്രത്തോളം
സാധിക്കുന്നുവോ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ചിത്രവും വെക്കുകയാണെങ്കിൽ
ഓർമ്മയുണ്ടായിരിക്കും. നമ്മൾ ബ്രാഹ്മണർ ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നു.
ബ്രാഹ്മണർ എപ്പോഴെങ്കിലും തന്റെ കുലത്തെ മറക്കാറുണ്ടോ? നിങ്ങൾ ശൂദ്രൻമാരുടെ
സംഗത്തിൽ വരുന്നതിലൂടെ ബ്രാഹ്മണത്വം മറന്നുപോകുന്നു. ബ്രാഹ്മണർ ദേവതകളെക്കാളും
ഉയർന്നവരാണ് എന്തുകൊണ്ടെന്നാൽ നിങ്ങൾ ബ്രാഹ്മണർ നോളേജ്ഫുള്ളാണ്. ഭഗവാനെ എല്ലാം
അറിയുന്നവൻ എന്നല്ലേ പറയുന്നത്. അതിന്റെ അർത്ഥം പോലും മനസ്സിലാക്കുന്നില്ല.
എല്ലാവരുടെയും ഹൃദയത്തിനെ അറിയുന്നു എന്നല്ല. ബാബയിൽ സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമാണുളളത്. ബാബ ബീജരൂപമാണ്. വൃക്ഷത്തിന്റെ
ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. അതിനാൽ അങ്ങനെയുള്ള ബാബയെ നല്ല രീതിയിൽ
ഓർമ്മിക്കണം. ഈ ബ്രഹ്മാവിന്റെ ആത്മാവും ശിവബാബയാകുന്ന അച്ഛനെയാണ്
ഓർമ്മിക്കുന്നത്. ശിവബാബയാകുന്ന അച്ഛൻ പറയുന്നു- ഈ ബ്രഹ്മാവു പോലും എന്നെ
ഓർമ്മിക്കുമ്പോഴാണ് നാരായണന്റെ പദവിയെ പ്രാപ്തമാക്കുന്നത്. നിങ്ങളും ബാബയെ
ഓർമ്മിക്കുകയാണെങ്കിൽ പദവി പ്രാപ്തമാക്കാൻ സാധിക്കും. ആദ്യമാദ്യം നിങ്ങൾ
അശരീരിയായാണ് വന്നത്. പിന്നീട് അശരീരിയായി തന്നെ തിരിച്ചുപോകണം. മറ്റെല്ലാവരും
നിങ്ങൾക്ക് ദുഃഖം നൽകുന്നവാരാണ്. അവരെ എന്തിനാണ് ഓർമ്മിക്കുന്നത്. എന്നെ
നിങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു എങ്കിൽ, നിങ്ങളെ ഞാൻ പുതിയ ലോകത്തിലേക്ക്
കൊണ്ടുപോകുന്നതിനുവേണ്ടി വന്നിരിക്കുകയാണെങ്കിൽ എന്നെ മാത്രം ഓർമ്മിക്കണം.
പുതിയ ലോകത്തിൽ ഒരു ദുഃഖവുമില്ല. അവിടെ ദൈവീക സംബന്ധമാണ്. ഇവിടെ ആദ്യമാദ്യം
ദുഃഖമുണ്ടാകുന്നത് പതി-പത്നിയുടെ സംബന്ധത്തിലാണ്, എന്തുകൊണ്ടെന്നാൽ വികാരികളായി
മാറുന്നു. നിങ്ങളെ ഇപ്പോൾ ഞാൻ പുതിയ ലോകത്തിലേക്ക് യോഗ്യരാക്കി മാറ്റുകയാണ്.
അവിടെ വികാരത്തിന്റെ കാര്യമില്ല. ഈ കാമം മഹാശത്രുവെന്നാണ് പാടപ്പെട്ടിട്ടുള്ളത്.
ഇതാണ് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നത്. ക്രോധം ആദി-മദ്ധ്യ-അന്ത്യം ദുഃഖം
നൽകുന്നു എന്ന് പറയില്ല. കാമത്തെ ജയിക്കണം. കാമം തന്നെയാണ് ആദി-മദ്ധ്യ-അന്ത്യം
ദുഃഖം നൽകുന്നത്. പതിതമാക്കി മാറ്റുന്നു. പതിതം എന്ന വാക്ക് കാമവികാരത്തെയാണ്
പറയുന്നത്. ഈ ശത്രുവിനുമേൽ വിജയം പ്രാപ്തമാക്കണം. നിങ്ങൾക്കറിയാം നമ്മൾ
സ്വർഗ്ഗത്തിലെ ദേവീ-ദേവതകളായി മാറുകയാണെന്ന്. ഏതുവരെ ഈ നിശ്ചയമില്ലയോ അതുവരെ
ഒന്നും പ്രാപ്തമാക്കാൻ സാധിക്കില്ല.
ബാബ മനസ്സിലാക്കി തരുന്നു കുട്ടികൾക്ക് മനസാ-വാചാ-കർമ്മണാ കൃത്യനിഷ്ഠയുള്ളവരാകണം.
പരിശ്രമമുണ്ട്. നിങ്ങളാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നതെന്ന് ലോകത്തിൽ
ആർക്കും തന്നെ അറിയില്ല. മുന്നോട്ട് പോകുമ്പോൾ മനസ്സിലാക്കും. ഒരു രാജ്യം, ഒരു
ലോകം, ഒരു ധർമ്മം ഒരു ഭാഷയുണ്ടാകണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. നിങ്ങൾക്ക്
മനസ്സിലാക്കികൊടുക്കാൻ സാധിക്കും - സത്യയുഗത്തിൽ ഇന്നേക്ക് അയ്യായിരം വർഷം
മുമ്പ് ഒരു രാജ്യവും ഒരു ധർമ്മവുമുണ്ടായിരുന്നു, അതിനെ സ്വർഗ്ഗമെന്നാണ്
പറയുന്നത്. രാമമാജ്യത്തെയും രാവണരാജ്യത്തെയും ആർക്കും അറിയില്ല. 100 ശതമാനം
തുച്ഛ ബുദ്ധിയിൽ നിന്ന് നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് ഇപ്പോൾ നിങ്ങൾ
സ്വച്ഛമായ ബുദ്ധിയുള്ളവരായി മാറുകയാണ്. ബാബ നിങ്ങളെ പഠിപ്പിക്കുന്നു. ബാബയുടെ
മതമനുസരിച്ച് മാത്രം നടക്കൂ. ബാബ പറയുന്നു-പഴയ ലോകത്തിൽ ഇരുന്നുകൊണ്ടും
കമലപുഷ്പത്തിനു സമാനം പവിത്രമായി മാറൂ. എന്നെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ബാബ
ആത്മാക്കൾക്കാണ് മനസ്സിലാക്കി തരുന്നത്. ഞാൻ ആത്മാക്കളെ തന്നെയാണ് ഈ
കർമ്മേന്ദ്രിയങ്ങളിലൂടെ പഠിപ്പിക്കാൻ വന്നിരിക്കുന്നത്. നിങ്ങൾ ആത്മാക്കളും ഈ
കർമ്മേന്ദ്രിയങ്ങളിലൂടെയാണ് കേൾക്കുന്നത്. കുട്ടികൾക്ക് ആത്മ-അഭിമാനിയായി മാറണം.
ഇത് പഴയ അപവിത്രമായ ശരീരമാണ്. നിങ്ങൾ ബ്രാഹ്മണർ പൂജക്ക് യോഗ്യരല്ല. നിങ്ങൾ
മഹിമക്ക് യോഗ്യരാണ്, ദേവതകൾ പൂജക്ക് യോഗ്യരാണ്. നിങ്ങൾ ശ്രീമത്തിലൂടെ വിശ്വത്തെ
പവിത്രമായ സ്വർഗ്ഗമാക്കി മാറ്റുന്നു അതുകൊണ്ടാണ് നിങ്ങൾക്ക് മഹിമയുള്ളത്.
നിങ്ങൾക്ക് പൂജ ലഭിക്കില്ല. മഹിമ നിങ്ങൾ ബ്രാഹ്മണരുടേതാണ്, അല്ലാതെ
ദേവതകളുടെയല്ല. ബാബ നിങ്ങളെ തന്നെയാണ് ശൂദ്രനിൽ നിന്ന് ബ്രാഹ്മണനാക്കി
മാറ്റുന്നത്. ജഗദംബയുടെയും ബ്രഹ്മാവിന്റെയുമെല്ലാം ക്ഷേത്രങ്ങളുണ്ടാക്കുന്നു.
എന്നാൽ അവർക്ക് ഇവർ ആരാണ് എന്ന് അറിയില്ല ? ജഗത്പിതാവ് ബ്രഹ്മാവാണല്ലോ!
ജഗത്പിതാവിനെ ദേവതയെന്നു പറയാൻ സാധിക്കില്ല. ദേവതകളുടെ ആത്മാവും ശരീരവും രണ്ടും
പവിത്രമാണ്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾ പവിത്രമായിക്കൊണ്ടിരിക്കുന്നു. പവിത്രമായ
ശരീരമില്ല. ഇപ്പോൾ നിങ്ങൾ ഈശ്വരന്റെ മതമനുസരിച്ച് ഭാരതത്തെ സ്വർഗ്ഗമാക്കി
മാറ്റുകയാണ്. നിങ്ങളും സ്വർഗ്ഗത്തിന് യോഗ്യരായി മാറുന്നു. തീർച്ചയായും
സതോപ്രധാനമായി മാറണം. ബ്രാഹ്മണർക്ക് തന്നെയാണ് ബാബ മനസ്സിലാക്കി തരുന്നത്.
ബ്രാഹ്മണരുടെ വൃക്ഷം വളർന്നുകൊണ്ടേയിരിക്കും. പക്കാ ബ്രാഹ്മണർ പിന്നീട്
ദേവതകളായി മാറുന്നു. ഇത് പുതിയ വൃക്ഷമാണ്. മായയുടെ കൊടുങ്കാറ്റും ഉണ്ടാകാറുണ്ട്.
സത്യയുഗത്തിൽ ഒരു കൊടുങ്കാറ്റും ഉണ്ടാകില്ല. ഇവിടെ മായ ബാബയുടെ ഓർമ്മയിലിരിക്കാൻ
അനുവദിക്കില്ല. ബാബയുടെ ഓർമ്മയിലിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട്.
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറണം. എല്ലാത്തിന്റെയും ആധാരം ഓർമ്മയിലാണ്.
ഭാരതത്തിന്റെ പ്രാചീനമായ യോഗം വളരെ പ്രസിദ്ധമാണ്. പ്രാചീനയോഗം ആരെങ്കിലും വന്ന്
പഠിപ്പിക്കണമെന്ന് വിദേശിയരും ആഗ്രഹിക്കുന്നുണ്ട് . ഇപ്പോൾ യോഗം രണ്ടു
പ്രകാരത്തിലാണ്-ഒന്ന് ഹഠയോഗവും , മറ്റൊന്നാണ് രാജയോഗവും. നിങ്ങളാണ് രാജയോഗികൾ.
ഈ ഭാരതത്തിന്റെ പ്രാചീനമായ രാജയോഗം ബാബ തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. ഗീതയിൽ
എനിക്കു പകരം കൃഷ്ണന്റെ പേരു വെച്ചു. എത്ര വ്യത്യാസമാണ്. ശിവജയന്തിയുണ്ടാകുമ്പോൾ
നിങ്ങളുടെ വൈകുണ്ഠത്തിന്റെയും ജയന്തിയുണ്ടാകുന്നു, അതിൽ ശ്രീകൃഷ്ണന്റെ
രാജ്യമായിരുന്നു. നിങ്ങൾക്കറിയാം ശിവബാബയോടൊപ്പം ഗീതയുടെയും ജയന്തിയാണ്.
വൈകുണ്ഠത്തിന്റെയും ജയന്തിയുണ്ടാകുന്നു. അവിടെ നിന്ന് നിങ്ങൾ പവിത്രമാകുന്നു.
കല്പം മുമ്പത്തെപ്പോലെയാണ് സ്ഥാപിക്കുന്നത്. ഇപ്പോൾ ബാബ പറയുന്നു എന്നെ
ഓർമ്മിക്കൂ. ഓർമ്മിക്കാതിരിക്കുമ്പോൾ മായ എന്തെങ്കിലും വികർമ്മം ചെയ്യിപ്പിക്കും.
ഓർമ്മിക്കുന്നില്ല എങ്കിൽ അടി കിട്ടും. ഓർമ്മയിലിരിക്കുകയാണെങ്കിൽ അടി
കൊള്ളില്ല. ഇത് മല്ലയുദ്ധമാണ്. നിങ്ങൾക്കറിയാം ഒരു മനുഷ്യനുമല്ല നമ്മുടെ ശത്രു.
രാവണനാണ് ശത്രു.
ബാബ പറയുന്നു-ഈ സമയത്തെ വിവാഹം നാശത്തിലേക്കുളളതാണ്. പരസ്പരം നശിപ്പിക്കുന്നു.
( പതിതമാക്കി മാറ്റുന്നു). ഇപ്പോൾ പാരലൗകീക അച്ഛൻ ആജ്ഞാപിക്കുന്നു-കുട്ടികളെ ഈ
കാമം മഹാശത്രുവാണ്. ഇതിൽ വിജയം പ്രാപ്തമാക്കി പവിത്രതയുടെ പ്രതിജ്ഞ ചെയ്യൂ. ആരും
പതിതമാകരുത്. ജന്മ-ജന്മാന്തരമായി നിങ്ങൾ ഈ വികാരത്തിൽപ്പെട്ടാണ്
പതിതരായിരിക്കുന്നത്. അതുകൊണ്ടാണ് കാമം മഹാശത്രുവാണെന്ന് പറയുന്നത്.
സാധു-സന്യാസിമാരെല്ലാവരും വിളിക്കുന്നുണ്ട്-അല്ലയോ പതിതപാവനാ വരൂ എന്ന്.
സത്യയുഗത്തിൽ ആരും പതിതമാകുന്നില്ല. ബാബ വന്ന് ജ്ഞാനത്തിലൂടെ സർവ്വരുടെയും
സദ്ഗതി ചെയ്യുന്നു. ഇപ്പോൾ എല്ലാവരും ദുർഗതിയിലാണ്. ജ്ഞാനം നൽകുന്നവരായി
ആരുമില്ല. ജ്ഞാനം നൽകുന്നത് ഒരേയൊരു ജ്ഞാന സാഗരനാണ്. ജ്ഞാനത്തിലൂടെയാണ് പകൽ. പകൽ
എന്നത് രാമന്റെയും രാത്രി എന്നത് രാവണന്റെയുമാണ്. ഈ വാക്കിന്റെ യഥാർത്ഥ അർത്ഥം
പോലും നിങ്ങൾ കുട്ടികളാണ് മനസ്സിലാക്കുന്നത്. കേവലം പുരുഷാർത്ഥത്തിലാണ്
ദുർബലതയുള്ളത്. ബാബ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു. നിങ്ങളാണ് 84
ജന്മങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോൾ പവിത്രമായി മാറി തിരിച്ചുപോകണം.
നിങ്ങൾക്ക് ശുദ്ധമായ അഹങ്കാരമുണ്ടാകണം. നമ്മൾ ആത്മാക്കൾ ബാബയുടെ ശ്രീമത്തിലൂടെ
ഈ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു. ആ സ്വർഗ്ഗത്തിൽ വീണ്ടും രാജ്യം ഭരിക്കും.
എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളം പദവി പ്രാപ്തമാക്കും. രാജാ-റാണിയായി
മാറുക, പ്രജയായി മാറുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. രാജാ-റാണിയായി മാറുന്നത്
എങ്ങനെയാണ് എന്നുളളതും നിങ്ങൾ കാണുന്നുണ്ട്. അച്ഛനെ അനുകരിക്കൂ എന്ന മഹിമ
ഇപ്പോഴത്തെതാണ്. ലൗകീക സംബന്ധത്തെക്കുറിച്ചല്ല പറയുന്നത്. ശിവബാബ മതം നൽകുന്നു
എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും. നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ നമ്മൾ ശ്രീമത്തിലൂടെയാണ് നടക്കുന്നത്. അനേകരുടെ
സേവനം ചെയ്യുന്നു. കുട്ടികൾ ബാബയുടെ അടുത്ത് വരുമ്പോൾ ശിവബാബയും ജ്ഞാനത്താൽ
ആനന്ദിപ്പിക്കുന്നു. ഈ ബ്രഹ്മാവും പഠിക്കുന്നുണ്ടല്ലോ! ശിവബാബ പറയുന്നു ഞാൻ
വരുന്നത് രാവിലെയാണ്. ശരി, ഇനി ആരെങ്കിലും കാണാൻ വരുകയാണെങ്കിൽ ഈ ബ്രഹ്മാവ്
മനസ്സിലാക്കികൊടുക്കില്ലേ! ബാബാ അങ്ങ് വന്ന് മനസ്സിലാക്കികൊടുക്കൂ, ഞാൻ
മനസ്സിലാക്കികൊടുക്കില്ല എന്ന് ബ്രഹ്മാവ് പറയുമോ! ഇത് വളരെ ഗുപ്തവും ഗുഹ്യമായ
കാര്യവുമാണ്. എനിക്ക് ഏറ്റവും നന്നായി മനസ്സിലാക്കികൊടുക്കാൻ സാധിക്കും. ശിവബാബ
തന്നെയാണ് മനസ്സിലാക്കി തരുന്നത് അല്ലാതെ ബ്രഹ്മാവല്ല എന്ന് നിങ്ങൾ
എന്തുകൊണ്ടാണ് കരുതുന്നത്. ഇതും അറിയാം കല്പം മുമ്പും ഈ ബ്രഹ്മാവ് മനസ്സിലാക്കി
കൊടുത്തിട്ടുളളതുകൊണ്ടല്ലേ പദവി പ്രാപ്തമാക്കിയത്. മമ്മയും
മനസ്സിലാക്കികൊടുക്കുമായിരുന്നില്ലേ! മമ്മയും ഉയർന്ന പദവി പ്രാപ്തമാക്കുന്നു.
മമ്മയെയും ബാബയെയും സൂക്ഷ്മവതനത്തിൽ കാണുന്നുണ്ട്, എങ്കിൽ കുട്ടികൾക്കും അച്ഛനെ
ഫോളോ ചെയ്യണം. പാവപ്പെട്ടവർ തന്നെയാണ് സമർപ്പണമാകുന്നത്. ധനവാൻമാർക്ക്
സാധിക്കില്ല. പാവപ്പെട്ടവർ തന്നെയാണ് പറയുന്നത്- ബാബാ ഇതെല്ലാം അങ്ങയുടേതാണ്.
ശിവബാബ ദാതാവാണ്. ബാബ ഒന്നും സ്വീകരിക്കുന്നില്ല. കുട്ടികളോട് പറയുന്നു-ഇതെല്ലാം
നിങ്ങളുടേതാണ്. ഞാൻ എനിക്ക് വേണ്ടി അവിടെയോ ഇവിടെയോ കൊട്ടാരമൊന്നും
ഉണ്ടാക്കുന്നില്ല. നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇപ്പോൾ ഈ
ജ്ഞാന രത്നങ്ങളാൽ തന്റെ സഞ്ചിയെ നിറക്കണം. ക്ഷേത്രത്തിൽ പോയി പറയുന്നു എന്റെ
സഞ്ചി നിറച്ചു തരൂ..... എന്ന്. എന്നാൽ ഏതു രീതീയിൽ, ഏതു വസ്തുകൊണ്ട് സഞ്ചി
നിറക്കണം.... ധനം നൽകുന്ന ലക്ഷ്മിയാണ് സഞ്ചി നിറക്കുന്നത്. ശിവന്റെ അടുത്ത്
പോകുന്നില്ല, ശങ്കരന്റെ അടുത്ത് പോയി പറയുന്നു. ശിവനും ശങ്കരനും ഒന്നാണെന്ന്
മനസ്സിലാക്കുന്നു, എന്നാൽ അങ്ങനെയല്ലല്ലോ!
ബാബ വന്ന് സത്യമായ കാര്യം പറഞ്ഞു തരുന്നു. ബാബ തന്നെയാണ് ദുഃഖഹർത്താവും
സുഖകർത്താവും. നിങ്ങൾ കുട്ടികൾക്ക് ഗൃഹസ്ഥത്തിലും കഴിയണം. ജോലിയും ചെയ്യണം.
ഓരോരുത്തരും അവരവർക്കുവേണ്ടി അഭിപ്രായം ചോദിക്കുന്നു- ബാബാ, എനിക്ക് ഈ കാര്യത്തിൽ
അസത്യം പറയേണ്ടി വരുന്നു. ബാബ ഓരോരുത്തരുടെയും നാഡി പരിശോധിച്ചിട്ടാണ് നിർദേശം
നൽകുന്നത്. എന്തുകൊണ്ടെന്നാൽ ഞാൻ പറഞ്ഞതിനുശേഷം ചെയ്യാൻ സാധിച്ചില്ലെങ്കിൽ
പിന്നെ നൽകിയിട്ടെന്തു കാര്യം. ചെയ്യാൻ സാധിക്കുന്ന തരത്തിൽ നാഡി നോക്കിയാണ്
അതിനനുസരിച്ചുള്ള നിർദേശം നൽകുന്നത്. പറഞ്ഞിട്ടും ചെയ്തില്ലെങ്കിൽ
അനുസരണയില്ലാത്തവരുടെ വരിയിൽ വരും. ഓരോരുത്തർക്കും അവനവന്റേതായ കണക്കുകളാണ്
ഉള്ളത്. ഈയൊരു സർജന്റെ അടുത്ത് തന്നെ വരണം. സർജൻ പൂർണ്ണമായ നിർദേശം നൽകും.
എല്ലാവരും ചോദിക്കണം- ബാബാ ഈ അവസ്ഥയിൽ ഞങ്ങൾ എങ്ങനെ നടക്കണം? ഇപ്പോൾ എന്താണ്
ചെയ്യേണ്ടത്? ബാബ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നു. നിങ്ങൾക്കറിയാം നമ്മൾ
സ്വർഗ്ഗവാസികളായി മാറാൻ പോവുകയാണെന്ന്. ഇപ്പോൾ നമ്മൾ സംഗമയുഗവാസികളാണ്. ഇപ്പോൾ
നിങ്ങൾ നരകത്തിലോ സ്വർഗ്ഗത്തിലോ അല്ല. ആരെല്ലാമാണോ ബ്രാഹ്മണരായി മാറുന്നത്
അവരുടെ നങ്കൂരം ഈ അഴുക്കു നിറഞ്ഞ ലോകത്തിൽ നിന്നും മാറ്റിയിരിക്കുന്നു. നിങ്ങൾ
കലിയുഗീ തീരം വിട്ടിരിക്കുന്നു. ചില ബ്രാഹ്മണർ ഓർമ്മയുടെ യാത്രയിൽ ശക്തിയായി
മുന്നോട്ടുപോകുന്നുണ്ട്, ചിലർ കുറവാണ്. ചിലർ കൈ ഉപേക്ഷിച്ച് വീണ്ടും
കലിയുഗത്തിലേക്കു തന്നെ തിരിച്ചുപോകുന്നു. നിങ്ങൾക്കറിയാം തോണിക്കാരനായ ബാബ
നമ്മളെ ഇപ്പോൾ കൊണ്ടുപോവുകയാണെന്ന്. ഭക്തിയാലാണെങ്കിൽ അനേക പ്രകാരത്തിലുള്ള
യാത്രകളുണ്ട്. നിങ്ങളുടേത് ഒരു യാത്ര മാത്രമെയുള്ളൂ. ഇത് തികച്ചും വേറിട്ട ഒരു
യാത്രയാണ്. ശരിയാണ്, കൊടുങ്കാറ്റ് വന്ന് ഓർമ്മയെ മുറിക്കുന്നു. ഈ ഓർമ്മയുടെ
യാത്രയെ നല്ല രീതിയിൽ ഉറപ്പാക്കൂ. പരിശ്രമിക്കൂ. നിങ്ങൾ കർമ്മയോഗികളാണ്.
എത്രത്തോളം സാധിക്കുന്നുവോ കൈകൾ കൊണ്ട് കർമ്മം ചെയ്തുകൊണ്ടും ഹൃദയം ഒരു ബാബയിൽ
വെക്കൂ....പകുതി കല്പം നിങ്ങൾ പ്രിയതമകൾ പ്രിയതമനെ ഓർമ്മിച്ചു വന്നു. ബാബാ,
ഇവിടെ ഒരുപാട് ദുഃഖമുണ്ട്, ഇനി ഞങ്ങളെ സുഖധാമത്തിലെ അധികാരിയാക്കി മാറ്റൂ.
ഓർമ്മയുടെ യാത്രയിൽ ഇരിക്കുകയാണെങ്കിൽ നിങ്ങളുടെ പാപങ്ങൾ ഇല്ലാതാവും. നിങ്ങൾ
തന്നെയാണ് സ്വർഗ്ഗത്തിലെ സമ്പത്ത് പ്രാപ്തമാക്കിയത്, ഇപ്പോൾ പാഴാക്കിക്കളഞ്ഞു.
ഭാരതം സ്വർഗ്ഗമായിരുന്നു അതുകൊണ്ടാണ് പ്രാചീന ഭാരതമെന്ന് പറയുന്നത്. ഭാരതത്തിനു
തന്നെയാണ് ധാരാളം അംഗീകാരം നൽകുന്നത്. ഏറ്റവും വലുതുമാണ്, പഴയതുമാണ്. ഇപ്പോൾ
ഭാരതം എത്ര ദരിദ്രമാണ് അതുകൊണ്ടാണ് എല്ലാവരും സഹായിക്കുന്നത്. മനുഷ്യർ
മനസ്സിലാക്കുന്നു, നമ്മുടെ അടുത്ത് ഒരുപാട് ധാന്യങ്ങളുണ്ടായിരിക്കും, എവിടെ
നിന്നും യാചിക്കേണ്ടതായി വരില്ല എന്ന്. എന്നാൽ ഇത് നിങ്ങൾക്കറിയാം- വിനാശം
തൊട്ട് മുന്നിൽ നിൽക്കുകയാണ്. ആരാണോ നല്ല രീതിയിൽ മനസ്സിലാക്കുന്നത് അവർക്ക്
ഉള്ളിന്റെ ഉള്ളിൽ വളരെ സന്തോഷമുണ്ടായിരിക്കും. പ്രദർശിനിയിൽ എത്ര പേരാണ്
വരുന്നത്. നിങ്ങൾ പറയുന്നത് സത്യമാണെന്ന് പറയുന്നു, എന്നാൽ ഞങ്ങൾക്ക് അച്ഛനിൽ
നിന്ന് സമ്പത്തെടുക്കണമെന്നുളള കാര്യം ഒരിക്കലും ബുദ്ധിയിൽ ഇരിക്കുന്നില്ല.
ഇവിടെ നിന്ന് പുറത്ത് പോയാൽ എല്ലാം തീർന്നു. നിങ്ങൾക്കറിയാം ബാബ നമ്മളെ
സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു. സ്വർഗ്ഗത്തിൽ ഗർഭജയിലിലേക്കോ, മറ്റു
ജയിലിലേക്കോ പോകില്ല. ഇപ്പോൾ ജയിൽ യാത്രയും എത്ര സഹജമായി മാറിയിരിക്കുന്നു.
പിന്നീട് സത്യയുഗത്തിൽ ഒരിക്കലും ജയിലിന്റെ മുഖം കാണാനും സാധിക്കില്ല. രണ്ടു
ജയിലും ഉണ്ടായിരിക്കില്ല. ഇവിടെ ഇതെല്ലാം മായയുടെ ഷോ ആണ്. ഉയർന്ന
പദവിയിലുളളവരെപ്പോലും നശിപ്പിക്കുന്നു. ഇന്ന് വളരെയധികം അംഗീകാരം നൽകുന്നു. നാളെ
ആ അംഗീകാരം തന്നെ ഇല്ലാതാക്കുന്നു. ഇന്ന് എല്ലാ കാര്യങ്ങളും പെട്ടെന്നാണ്
നടക്കുന്നത്. മരണവും പെട്ടെന്നു തന്നെ സംഭവിച്ചുകൊണ്ടിരിക്കും. സത്യയുഗത്തിൽ
ഇങ്ങനെയുള്ള ഒരു ഉപദ്രവവും ഉണ്ടാകുന്നില്ല. മുന്നോട്ട് പോകുമ്പോൾ കാണൂ എന്താണ്
സംഭവിക്കുക എന്നത്. വളരെ ഭയാനകമായ ദൃശ്യങ്ങളായിരിക്കും സംഭവിക്കുക. നിങ്ങൾ
കുട്ടികൾക്ക് സാക്ഷാത്കാരവും ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് മുഖ്യമായത്
ഓർമ്മയുടെ യാത്രയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
മനസാ-വാചാ-കർമ്മണാ വളരെ-വളരെ കൃത്യനിഷ്ഠയുള്ളവരായി മാറണം. ബ്രാഹ്മണരായി
മാറിയതിനു ശേഷം ശൂദ്രരുടെ ഒരു കർമ്മവും ചെയ്യരുത്.
2. ബാബയിൽ നിന്ന്
ലഭിക്കുന്ന നിർദേശം പൂർണ്ണമായി പാലിച്ച് ആജ്ഞാകാരിയായി മാറണം. കർമ്മയോഗിയായി ഓരോ
കാര്യവും ചെയ്യണം. എല്ലാവരുടെയും സഞ്ചി ജ്ഞാന രത്നങ്ങളാൽ നിറക്കണം.
വരദാനം :-
ഡബിൾ
ലൈറ്റായി കർമ്മതീത അവസ്ഥയുടെ അനുഭവം ചെയ്യുന്ന കർമ്മയോഗിയായി ഭവിക്കട്ടെ.
കർമ്മത്തിൽ വരുന്നത്
സ്വാഭാവികമായിത്തീർന്നതു പോലെ കർമ്മതീതമാകുന്നതും സ്വാഭാവികമാകണം, അതിനായി ഡബിൾ
ലൈറ്റായിരിക്കുക.ഡബിൾ ലൈറ്റായിരിക്കാൻ കർമ്മം ചെയ്യുമ്പോൾ സ്വയം ട്രസ്റ്റീയായി
മനസിലാക്കി ആത്മീക സ്ഥിതിയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ, ഈ രണ്ടു
കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ സെക്കന്റിൽ കർമ്മാതീതമാകും , സെക്കന്റിൽ
കർമ്മയോഗിയാകും. നിമിത്തമായി കർമ്മങ്ങൾ ചെയ്യുന്നതിനായി മാത്രം
കർമ്മയോഗിയാകുക,പിന്നീട് കർമ്മാതീത അവസ്ഥ അനുഭവിക്കുക.
സ്ലോഗന് :-
വിശാല
ഹൃദയമുള്ളവർക്ക് അസംഭവ്യമായ കാര്യങ്ങളും സംഭവ്യമാകും.
അവ്യക്തസൂചന-
ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.
നിങ്ങളുടെ കുറവുകൾ അല്ല,
നിങ്ങളുടെ ഗുണങ്ങളെ മുന്നോട്ട് വയ്ക്കൂ, എങ്കിൽ നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം
ഉണ്ടാകും. കുറവുകളുടെ കാര്യത്തെ കൂടുതൽ ചിന്തിക്കരുത്,എങ്കിൽ സദാ സന്തോഷത്തിൽ
മുന്നോട്ട് പോകും. പ്രായോഗികമായി നിരവധി ദേശങ്ങളുണ്ട് , നിരവധി ഭാഷകളുമുണ്ട്,
നിരവധി രൂപങ്ങളും നിറങ്ങളുമുണ്ട്, എന്നാൽ വൈവിധ്യത്തിലും എല്ലാവരുടെയും ഹൃദയത്തിൽ
ഐക്യം ഉണ്ട്,അല്ലെ! കാരണം ഹൃദയത്തിൽ ഒരു ബാബ ഉണ്ട്.ഒരു ശ്രീമതനുസരിച്ച്
നടക്കുന്നവരാണ്. നിരവധി ഭാഷകൾ സംസാരിക്കുമ്പോഴും നിങ്ങളുടെ മനസ്സിന്റെ
ഗീതവും,മനസ്സിന്റെ ഭാഷയും ഒന്നാണ്.