മധുരമായ കുട്ടികളേ-
നിങ്ങള് ബാബയുടെ കുട്ടികള് അധികാരികളാണ്, നിങ്ങള് ബാബയില് ശരണം
പ്രാപിക്കുന്നൊന്നുമില്ല, കുട്ടി ഒരിക്കലും അച്ഛന്റെ ശരണത്തില് പോകില്ല.
ചോദ്യം :-
ഏത് കാര്യം സദാ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് മായ ബുദ്ധിമുട്ടിക്കുകയില്ല?
ഉത്തരം :-
നമ്മള്
ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്, ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്,
സദ്ഗുരുവുമാണ് പക്ഷെ നിരാകാരനാണ്. നമ്മള് നിരാകാര ആത്മാക്കളെ പഠിപ്പിക്കുന്നത്
നിരാകാരനായ ബാബയാണ്, ഇത് ബുദ്ധിയില് ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് സന്തോഷം
വര്ദ്ധിച്ചുകൊണ്ടിരിക്കും പിന്നെ മായ ബുദ്ധിമുട്ടിക്കുകയില്ല.
ഓംശാന്തി.
ത്രിമൂര്ത്തി അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ത്രിമൂര്ത്തി
അച്ഛനാണല്ലോ. മൂന്ന് പേരെയും രചിക്കുന്ന ആ ബാബ സര്വ്വരുടെയും അച്ഛനാണ്
എന്തുകൊണ്ടെന്നാല് ഉയര്ന്നതിലും ഉയര്ന്നത് ബാബ മാത്രമാണ്. നമ്മള് ബാബയുടെ
കുട്ടികളാണെന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട്. എങ്ങനെയാണോ ബാബ പരംധാമത്തില്
വസിക്കുന്നത് അതുപോലെ നമ്മള് ആത്മാക്കളും അവിടത്തെ നിവാസികളാണ്. ബാബ ഇതും
മനസ്സിലാക്കിത്തരുന്നു ഇത് ഡ്രാമയാണ്, എന്താണോ സംഭവിക്കുന്നത് അത് ഡ്രാമയില്
ഒരേയൊരു തവണയാണ് സംഭവിക്കുന്നത്. ബാബയും ഒരു തവണ മാത്രമാണ് പഠിപ്പിക്കാനായി
വരുന്നത്. നിങ്ങള് ഒരു ശരണാഗതിയും സ്വീകരിക്കുന്നില്ല. ഈ വാക്ക്
ഭക്തിമാര്ഗ്ഗത്തിലെയാണ് - നീയേ ശരണം..... മക്കള് എപ്പോഴെങ്കിലും അച്ഛന്റെ ശരണം
സ്വീകരിക്കുമോ! കുട്ടികള് ആണെങ്കില് അധികാരികളുമാണ്. നിങ്ങള് കുട്ടികള് ബാബയുടെ
ശരണത്തിലാവുന്നില്ല. ബാബ നിങ്ങളെ തന്റേതാക്കി മാറ്റുന്നു. കുട്ടികള് ബാബയെ
തന്റേതാക്കി മാറ്റുന്നു. നിങ്ങള് കുട്ടികള് ബാബയെ വിളിക്കുകയും ചെയ്യുന്നു, ബാബാ
വരൂ, ഞങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടു പോകൂ അഥവാ രാജ്യഭാഗ്യം നല്കൂ.... ഒന്ന്
ശാന്തി ധാമം, രണ്ടാമത്തേത് സുഖധാമം. സുഖധാമം ബാബയുടെ സമ്പത്തും ദുഃഖധാമം
രാവണന്റെ സമ്പത്തുമാണ്. 5 വികാരത്തില് അകപ്പെടുന്നതിലൂടെ ദുഃഖത്തോട് ദുഃഖമാണ്.
ഇപ്പോള് കുട്ടികള്ക്ക് മനസ്സിലായി - നമ്മള് ബാബയുടെയടുത്ത് വന്നിരിക്കുകയാണ്.
ബാബ അച്ഛനുമാണ്, ടീച്ചറുമാണ് പക്ഷെ നിരാകാരനാണ്. നമ്മള് നിരാകാര ആത്മാക്കളെ
പഠിപ്പിക്കുന്നത് നിരാകാരന് തന്നെയാണ്. ബാബ ആത്മാക്കളുടെ അച്ഛനാണ്. ഇത് സദാ
ബുദ്ധിയില് സ്മരിച്ചുകൊണ്ടിരിക്കുകയാണെങ്കില് സന്തോഷം വര്ദ്ധിക്കും. ഇത്
മറക്കുന്നതുകൊണ്ടാണ് മായ ബുദ്ധിമുട്ടിപ്പിക്കുന്നത്. ഇപ്പോള് നിങ്ങള്
ബാബയുടെയടുത്ത് ഇരിക്കുകയാണ് അതിനാല് ബാബയേയും, സമ്പത്തിനെയും ഓര്മ്മ വരണം.
ലക്ഷ്യം ബുദ്ധിയിലുണ്ടല്ലോ. ശിവബാബയെയാണ് ഓര്മ്മിക്കേണ്ടത്. കൃഷ്ണനെ
ഓര്മ്മിക്കുക എന്നത് വളരെ സഹജമാണ്, ശിവബാബയെ ഓര്മ്മിക്കുന്നതില്ത്തന്നെയാണ്
പരിശ്രമമുള്ളത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. അഥവാ
കൃഷ്ണന് ഉണ്ടെങ്കില് കൃഷ്ണനുമുന്നില് എല്ലാവരും ഉടന് ബലിയാകും. പ്രത്യേകിച്ച്
മാതാക്കളാണെങ്കില് കൃഷ്ണനെപ്പോലെയുള്ള കുട്ടിയെ ലഭിക്കാനും, കൃഷ്ണനെ
പ്പോലെയുള്ള പതിയെ ലഭിക്കാനും ഒരുപാട് ആഗ്രഹിക്കുന്നു. ഇപ്പോള് ബാബ പറയുന്നു -
ഞാന് വന്നു കഴിഞ്ഞിരിക്കുന്നു, നിങ്ങള്ക്ക് കൃഷ്ണനെപ്പോലെയുള്ള കുട്ടി അഥവാ
പതിയെ ലഭിക്കും അര്ത്ഥം കൃഷ്ണനെപ്പോലെ ഗുണവാന്, സര്വ്വഗുണ സമ്പന്നന്, 16 കലാ
സമ്പൂര്ണ്ണമായ സുഖം നല്കുന്ന ആളെ നിങ്ങള്ക്ക് ലഭിക്കും. സ്വര്ഗ്ഗം അഥവാ
കൃഷ്ണപുരിയില് സുഖം തന്നെ സുഖമാണ്. കൃഷ്ണപുരിയിലേക്ക് പോകുന്നതിനുവേണ്ടി നമ്മള്
ഇവിടെ പഠിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. സ്വര്ഗ്ഗത്തെത്തന്നെയല്ലേ എല്ലാവരും
ഓര്മ്മിക്കുന്നത്. ആരെങ്കിലും മരിക്കുകയാണെങ്കില് ഇന്നയാള് സ്വര്ഗ്ഗവാസിയായി
എന്ന് പറയുന്നു അങ്ങനെയെങ്കില് സന്തോഷമുണ്ടായിരിക്കണം, കൈയ്യടിക്കണം. നരകത്തില്
നിന്നും മാറി സ്വര്ഗ്ഗത്തിലേക്ക് പോയി - ഇത് വളരെ നല്ല കാര്യമാണ്. ആരെങ്കിലും
പറയുകയാണ് ഇന്നയാള് സ്വര്ഗ്ഗത്തിലേക്ക് പോയി അപ്പോള് പറയൂ എവിടെ നിന്ന് പോയി?
തീര്ച്ചയായും നരകത്തില് നിന്നാണ് പോയത്. ഇത് തന്നെ വളരെ സന്തോഷത്തിന്റെ
കാര്യമാണ്. എല്ലാവരെയും വിളിച്ച് ടോളി കൊടുക്കണം. പക്ഷെ ഇതാണെങ്കില്
വിവേകത്തിന്റെ കാര്യമാണ്. 21 ജന്മത്തേക്ക് വേണ്ടി സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന്
അവര് ഒരിക്കലും പറയില്ല. കേവലം പറയുന്നു സ്വര്ഗ്ഗത്തില് പോയി. ശരി, പിന്നെ
എന്തിനാണ് അവരുടെ ആത്മാവിനെ ഇവിടേക്ക് വിളിക്കുന്നത്? നരകത്തിലെ ഭോജനം
കഴിപ്പിക്കുന്നത്? നരകത്തിലേക്ക് വിളിക്കരുത്. ഇത് ബാബയിരുന്ന്
മനസ്സിലാക്കിത്തരികയാണ്, ഓരോ കാര്യവും ജ്ഞാനത്തിന്റെതാണല്ലോ. ബാബയെ വിളിക്കുന്നു,
ഞങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ... അപ്പോള് തീര്ച്ചയായും പഴയ ശരീരം
നശിപ്പിക്കേണ്ടി വരും. എല്ലാവരും മരിക്കും പിന്നെ ആര് ആര്ക്കുവേണ്ടി കരയും?
ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ഈ ശരീരം ഉപേക്ഷിച്ച് തന്റെ വീട്ടിലേയ്ക്ക് പോകും.
എങ്ങനെ ഈ ശരീരം ഉപേക്ഷിക്കണമെന്നതിന്റെ പ്രാക്ടീസ് ഇപ്പോള്
ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങിനെയൊരു പുരുഷാര്ത്ഥം ലോകത്ത് ആരും
ചെയ്യുന്നുണ്ടാവില്ല. ഇത് നമ്മുടെ പഴയ ശരീരമാണ് എന്ന ഈ ജ്ഞാനം നിങ്ങള്
കുട്ടികള്ക്കുണ്ട്. ബാബയും പറയുന്നു, ഞാന് പഴയ ചെരുപ്പിനെ ലോണെടുത്തിരിക്കുകയാണ്.
ഈ രഥം തന്നെയാണ് ഡ്രാമയില് നിമിത്തമായിരിക്കുന്നത്. ഇത് മാറ്റാന് സാധിക്കില്ല.
ഇദ്ദേഹത്തെ നിങ്ങള് വീണ്ടും 5000 വര്ഷങ്ങള്ക്ക് ശേഷം കാണും. ഡ്രാമയുടെ രഹസ്യം
മനസ്സിലായിക്കഴിഞ്ഞല്ലോ. ഇത് മനസ്സിലാക്കി ത്തരാനുള്ള കഴിവ് ബാബക്കല്ലാതെ വേറെ
ഒരാള്ക്കുമില്ല. ഈ പാഠശാല വളരെ അത്ഭുതമാണ്, ഇവിടെ വൃദ്ധര് പോലും ഞങ്ങള് ഭഗവാന്റെ
പാഠശാലയിലേക്ക് - ഭഗവാന് ,ഭഗവതിയാകുന്നതിനായി പോകുന്നു എന്ന് പറയുന്നു. വൃദ്ധകള്
ഒരിക്കലും സ്ക്കൂളില് പഠിക്കാറില്ല. നിങ്ങള് എവിടേക്ക് പോകുന്നു? എന്ന്
നിങ്ങളോട് ആരെങ്കിലും ചോദിക്കുകയാണെങ്കില് പറയൂ, ഞങ്ങള് ഈശ്വരീയ
യൂണിവേഴ്സിറ്റിയിലേയ്ക്ക് പോവുകയാണ്. അവിടെ ഞങ്ങള് രാജയോഗം പഠിക്കുന്നു. അവര്
അതിശയിച്ച് പോകുന്ന തരത്തിലുള്ള കാര്യങ്ങള് കേള്പ്പിക്കൂ. ഞങ്ങള് ഭഗവാന്റെ
പാഠശാലയിലേക്ക് പോകുന്നുവെന്ന് വൃദ്ധരും പറയും. ഇവിടെ ഇതാണ് അത്ഭുതം, ഞങ്ങള്
ഭഗവാന്റെ അടുത്ത് പഠിക്കാന് പോവുകയാണ്. ഇങ്ങനെ വേറെയാര്ക്കും പറയാന്
സാധിക്കില്ല. ചോദിക്കും, നിരാകാരനായ ഭഗവാന് പിന്നെ എവിടെ നിന്ന് വന്നു? കാരണം
അവര് മനസ്സിലാക്കിയിരിക്കുന്നത് ഭഗവാന് നാമ രൂപത്തില് നിന്നും വേറിട്ടതാണെന്നാണ്.
ഇപ്പോള് നിങ്ങള് വിവേകത്തോടുകൂടി പറയുന്നു. ഓരോ മൂര്ത്തിയുടെയും ഉത്തരവാദിത്വവും
നിങ്ങള്ക്കറിയാം. ഉയര്ന്നതിലും ഉയര്ന്നത് ശിവബാബയാണ്, ആ ശിവബാബയുടെ
സന്താനങ്ങളാണ് നമ്മളെന്ന കാര്യം ബുദ്ധിയില് ഉറച്ചതാക്കണം. ശരി, പിന്നെ
സൂക്ഷ്മവതനവാസികളായ ബ്രഹ്മാ, വിഷ്ണു, ശങ്കര്, നിങ്ങള് കേവലം പറയാന് വേണ്ടി
മാത്രം പറയുന്നതാവരുത്. ബ്രഹ്മാവിലൂടെ എങ്ങനെയാണ് സ്ഥാപന എന്നതിനെ സംബന്ധിച്ച്
നിങ്ങള്ക്കാണെങ്കില് നന്നായി അറിയാം. ജീവചരിത്രത്തെക്കുറിച്ച് നിങ്ങള്ക്കല്ലാതെ
വേറെയാര്ക്കും പറയാന് സാധിക്കില്ല. തന്റെ ജീവചരിത്രം തന്നെ അറിയാത്തവര്
മറ്റുള്ളവരുടെ എങ്ങനെയറിയും? നിങ്ങളിപ്പോള് എല്ലാം അറിഞ്ഞു കഴിഞ്ഞു. ബാബ
പറയുന്നു എനിക്കെന്താണോ അറിയാവുന്നത് അത് നിങ്ങള്ക്കും മനസ്സിലാക്കിത്തരുന്നു.
രാജ്യഭാഗ്യവും ബാബക്കല്ലാതെ വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഈ ലക്ഷ്മീ
നാരായണനും യുദ്ധത്തിലൂടെയൊന്നുമല്ല ഈ രാജ്യം നേടിയത്. അവിടെ യുദ്ധം
ഉണ്ടായിരിക്കുകയില്ല. ഇവിടെയാണെങ്കില് എത്രയാണ് വഴക്കടിക്കുന്നത്. എത്രയധികം
മനുഷ്യരാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഹൃദയത്തില് നിന്നും വരണം നമ്മള്
ബാബയില് നിന്ന് ഈ ദാദയിലുടെ സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു -
എന്നെ മാത്രം ഓര്മ്മിക്കൂ, ആരിലാണോ പ്രവേശിക്കുന്നത് അദ്ദേഹത്തെ ഓര്മ്മിക്കൂ
എന്ന് പറയുന്നില്ല. ഇല്ല, പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. ആ സന്യാസിമാര്
പേര് സഹിതം അവരുടെ ഫോട്ടോ നല്കുന്നു. ശിവബാബയുടെ ഫോട്ടോ എന്താ എടുക്കുമോ?
ബിന്ദുവിന്റെ മുകളില് എങ്ങനെ പേരെഴുതും! ബിന്ദുവിന് മുകളില് ശിവബാബ എന്ന പേര്
എഴുതുകയാണെങ്കില് ബിന്ദുവിനെക്കാളും പേര് വലുതാകും. വിവേകത്തിന്റെ കാര്യമല്ലേ.
അതിനാല് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം ശിവബാബ നമ്മെ
പഠിപ്പിക്കുകയാണ്. ആത്മാവാണല്ലോ പഠിക്കുന്നത്. ആത്മാവ് തന്നെയാണ്
സംസ്ക്കാരമെടുത്ത് പോകുന്നത്. ഇപ്പോള് ബാബ ആത്മാവില് സംസ്ക്കാരം
നിറച്ചുകൊണ്ടിരിക്കുകയാണ്. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. എന്താണോ
ബാബ നിങ്ങളെ പഠിപ്പിക്കുന്നത് നിങ്ങള് മറ്റുള്ളവരെയും ഇത് പഠിപ്പിക്കൂ, സൃഷ്ടി
ചക്രത്തെ ഓര്മ്മിക്കൂ, ഓര്മ്മിപ്പിക്കൂ. ഏത് ഗുണമാണോ ബാബയിലുള്ളത് അത്
കുട്ടികള്ക്കും നല്കുന്നു. പറയുന്നു, ഞാന് ജ്ഞാനത്തിന്റെ സാഗരം, സുഖത്തിന്റെ
സാഗരമാണ്. നിങ്ങളെയും ആക്കി മാറ്റുന്നു. നിങ്ങളും എല്ലാവര്ക്കും സുഖം നല്കൂ.
മനസ്സാ, വാചാ, കര്മ്മണാ ആര്ക്കും ദുഖം കൊടുക്കരുത്. എല്ലാവരുടെ ചെവിയിലും ഈ
മധുര മധുരമായ കാര്യം കേള്പ്പിക്കൂ ശിവബാബയെ ഓര്മ്മിക്കൂ അപ്പോള് ഓര്മ്മയിലൂടെ
വികര്മ്മം വിനാശമാകും. ബാബ വന്നിരിക്കുന്നുവെന്ന സന്ദേശം എല്ലാവര്ക്കും നല്കണം,
ബാബയില് നിന്ന് ഈ സമ്പത്ത് നേടൂ. എല്ലാവര്ക്കും ഈ സന്ദേശം നല്കേണ്ടതുണ്ട്.
അവസാനം പത്രക്കാരും ഇടും. ഇതാണെങ്കിലറിയാം അവസാനം എല്ലാവരും പറയും അല്ലയോ പ്രഭൂ
അങ്ങയുടെ ലീല....... അങ്ങ് തന്നെയാണ് എല്ലാവര്ക്കും സദ്ഗതി നല്കുന്നത്.
ദുഃഖത്തില് നിന്ന് മോചിപ്പിച്ച് എല്ലാവരെയും ശാന്തിധാമത്തിലേക്ക് കൊണ്ടു
പോകുന്നു. ഇതും ഇന്ദ്രജാലമാണല്ലോ. അവരുടേത് അല്പകാലത്തേയ്ക്കുള്ള ഇന്ദ്രജാലമാണ്.
ഇതാണെങ്കില് 21 ജന്മത്തേക്ക് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നതാണ്. ഈ
മന്മനാഭവയുടെ ഇന്ദ്രജാലത്തിലൂടെ നിങ്ങള് ലക്ഷ്മീ നാരായണനാകും. ഇന്ദ്രജാലക്കാരന്,
രത്നാകരന് ഈ എല്ലാ പേരുമുള്ളത് ശിവബാബക്കാണ്, ബ്രഹ്മാബാബക്കല്ല. ഈ ബ്രാഹ്മണ -
ബ്രാഹ്മണിമാരെല്ലാവരും പഠിക്കുകയാണ്. പഠിച്ച് പിന്നീട് പഠിപ്പിക്കുന്നു. ബാബ
ഒറ്റയക്ക് ആരെയും പഠിപ്പിക്കുന്നില്ല. ബാബ നിങ്ങളെ ഒരുമിച്ച് പഠിപ്പിക്കുകയാണ്,
നിങ്ങള് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കുന്നു. ബാബ രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാബ തന്നെയാണ് രചയിതാവ്, കൃഷ്ണനാണെങ്കില്
രചനയാണല്ലോ. സമ്പത്ത് രചയിതാവില് നിന്നുമാണ് ലഭിക്കുന്നത്, രചനയില് നിന്നല്ല.
കൃഷ്ണനില് നിന്നും സമ്പത്ത് ലഭിക്കുന്നില്ല. ഈ ലക്ഷ്മിയും നാരായണനും
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്. കുട്ടിക്കാലത്ത് രാധയും കൃഷ്ണനുമാണ്. ഈ
കാര്യങ്ങളും വളരെ നന്നായി ഓര്മ്മിക്കൂ. വൃദ്ധരും വളരെ തീക്ഷ്ണമായി
പോവുകയാണെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കുന്നു. വൃദ്ധകള്ക്ക് പിന്നെയും
കുറച്ച് മമത്വവും ഉണ്ടായിരിക്കും. തന്റെ തന്നെ രചനയുടെ രൂപത്തിലുള്ള വലയില്
കുടുങ്ങിപ്പോകുന്നു. ഒരുപാട് പേരുടെ ഓര്മ്മ വരുന്നു, അവരില് നിന്നെല്ലാം
ബുദ്ധിയോഗം വിട്ട് പിന്നീട് ഒരു ബാബയില് യോജിപ്പിക്കണം ഇതില്ത്തന്നെയാണ്
പരിശ്രമം. ജീവിച്ചിരിക്കെ മരിക്കണം. ബുദ്ധിയില് ഒരു തവണ അമ്പ് തറച്ചുവെങ്കില്
മതി. പിന്നീട് യുക്തിയോടുകൂടി പെരുമാറണം. ആരുമായും സംസാരിക്കരുത് എന്നല്ല. കേവലം
ഗൃഹസ്ഥ വ്യവഹാരത്തിലിരിക്കൂ, എല്ലാവരുമായും സംസാരിക്കൂ. അവരുമായും കേവലം ബന്ധം
വെയ്ക്കൂ. ബാബ പറയുന്നു - ചാരിറ്റി ബിഗിന്സ് അറ്റ് ഹോം, ധാര്മ്മികത വീട്ടില്
നിന്നാരംഭിക്കണം. അഥവാ ബന്ധമേ നിലനിര്ത്തുന്നില്ലായെങ്കില് അവരെ എങ്ങനെ
ഉദ്ധരിക്കും? രണ്ടുമായും(ലൗകികവും അലൗകികവും) ബന്ധം നിറവേറ്റണം. ബാബയോട്
ചോദിക്കുകയാണ് - വിവാഹത്തിന് പോകട്ടെ? ബാബ പറയും എന്തുകൊണ്ട് പോയ്ക്കൂടാ. ബാബ
കേവലം പറയുന്നു, കാമം മഹാ ശത്രുവാണ്, അതില് വിജയിക്കുകയാണെങ്കില് ലോകത്തെ
ജയിച്ചവരായി മാറും. നിര്വികാരിയായിരിക്കുന്നത് സത്യയുഗത്തില്ത്തന്നെയാണ്.
യോഗബലത്തിലൂടെ ജന്മമുണ്ടാകുന്നു. ബാബ പറയുന്നു, നിര്വികാരിയാകൂ. ഒന്ന്
നിങ്ങള്ക്ക് പക്കാ ആയിരിക്കണം, നമ്മള് ശിവബാബയുടെയടുത്ത് ഇരിക്കുകയാണ്, ശിവബാബ
നമുക്ക് 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കുകയാണ്. ഈ സൃഷ്ടി ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. ആദ്യമാദ്യം ദേവീ ദേവതകള് സതോപ്രധാനത്തില് വരുന്നു,
പിന്നീട് പുനര്ജന്മം എടുത്തെടുത്ത് തമോപ്രധാനമായി മാറുന്നു. ലോകം പഴയതും
പതിതവുമാകുന്നു. ആത്മാവും പതിതമാണല്ലോ. ഇവിടെയുള്ള ഒരു വസ്തുവിലും സാരം
അടങ്ങിയിട്ടില്ല. എവിടെ സത്യയുഗത്തിലെ പൂക്കളും പഴങ്ങളും, എവിടെ ഇവിടുത്തെ!
അവിടെ പുളിയുള്ളതും നാറുന്നതുമായ ഒരു വസ്തുക്കളും ഉണ്ടായിരിക്കുകയില്ല. നിങ്ങള്
അവിടുത്തെ സാക്ഷാത്ക്കാരം ചെയ്താണ് വന്നത്. നിങ്ങളുടെ മനസ്സില് തോന്നും, ഈ ഫല -
പുഷ്പാദികള് കൊണ്ടുപോയാലോ എന്ന്. പക്ഷെ ഇവിടെ വരുമ്പോള്ത്തന്നെ അതെല്ലാം
അപ്രത്യക്ഷമായിപ്പോകും. ഈ സാക്ഷാത്ക്കാരമെല്ലാം ചെയ്യിപ്പിച്ച് ബാബ കുട്ടികളുടെ
മനസ്സിനെ സന്തോഷിപ്പിക്കുന്നു. നിങ്ങളെ പഠിപ്പിക്കുന്ന ആത്മീയ അച്ഛനാണിത്. ഈ
ശരീരത്തിലൂടെ പഠിക്കുന്നത് ആത്മാവാണ്, ശരീരമല്ല. ആത്മാവിന് ശുദ്ധ
അഭിമാനമുണ്ടായിരിക്കണം - ഞാനും ഈ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്,
സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും
സ്വര്ഗ്ഗത്തില് പോകും, പക്ഷെ എല്ലാവരുടെയും പേരൊന്നും ലക്ഷ്മീ നാരായണന് എന്ന്
ആവുകയില്ലല്ലോ. ആത്മാവാണ് സമ്പത്ത് നേടുന്നത്. ഈ ജ്ഞാനം ബാബക്കല്ലാതെ
വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഇത് യൂണിവേഴ്സിറ്റിയാണ്, ഇവിടെ ചെറിയ
കുട്ടികളും യുവാക്കളും എല്ലാവരും പഠിക്കുകയാണ്. ഇങ്ങനെയൊരു കോളേജ് എപ്പോഴെങ്കിലും
കണ്ടിട്ടുണ്ടോ? അത് മനുഷ്യനെ വക്കീലും ഡോക്ക്ടറുമൊക്കെ ആക്കുന്നു. ഇവിടെ നിങ്ങള്
മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു.
നിങ്ങള്ക്കറിയാം - ബാബ നമ്മുടെ ടീച്ചറും സദ്ഗുരുവുമാണ്, ബാബ നമ്മെ കൂടെ
കൊണ്ടുപോകും. പിന്നീട് നമ്മള് പഠിപ്പിനനുസരിച്ച് സുഖധാമത്തില് വന്ന് പദവി നേടും.
ബാബയാണെങ്കില് നിങ്ങളുടെ സത്യയുഗത്തെ ഒരിക്കലും കണ്ടിട്ടുപോലുമില്ല. ശിവബാബ
ചോദിക്കുന്നു- ഞാന് സത്യയുഗം കാണുന്നുണ്ടോ? കാണുക ശരീരത്തിലൂടെയായിരിക്കുമല്ലോ,
ബാബക്കാണെങ്കില് തന്റേതായ ശരീരമില്ല, അപ്പോള് എങ്ങനെ കാണും? ഇവിടെ നിങ്ങള്
കുട്ടികളോട് സംസാരിക്കുന്നു, കാണുന്നു ഇത് മുഴുവന് പഴയ ലോകമാണ്. ശരീരമില്ലാതെ
ഒന്നും കാണാന് സാധിക്കില്ല. ബാബ പറയുന്നു ഞാന് പതിത ലോകത്തില് പതിത ശരീരത്തില്
വന്ന് നിങ്ങളെ പാവനമാക്കി മാറ്റുന്നു. ഞാന് സ്വര്ഗ്ഗം കാണുന്നതുപോലുമില്ല.
ആരുടെയെങ്കിലും ശരീരത്തില് ഒളിച്ചിരുന്ന് കാണും എന്നൊന്നുമില്ല. ഇല്ല, പാര്ട്ട്
തന്നെയില്ല. നിങ്ങള് എത്ര പുതിയ പുതിയ കാര്യങ്ങളാണ് കേള്ക്കുന്നത്. അതിനാല് ഈ
പഴയ ലോകത്തോട് മനസ്സ് വെക്കരുത്. ബാബ പറയുന്നു, എത്രത്തോളം പാവനമാകുന്നുവോ
അത്രയും ഉയര്ന്ന പദവി ലഭിക്കും. ഓര്മ്മയുടെ യാത്രയിലാണ് മുഴുവന് കാര്യവും
അടങ്ങിയിട്ടുള്ളത്. യാത്രയില് മനുഷ്യര് പവിത്രമായിരിക്കുന്നു പിന്നെ തിരിച്ച്
വരുമ്പോള് വീണ്ടും അപവിത്രമായി മാറുന്നു. നിങ്ങള് കുട്ടികള്ക്ക് വളരെയധികം
സന്തോഷമുണ്ടായിരിക്കണം. അറിയുന്നു, പരിധിയില്ലാത്ത ബാബയില് നിന്നും നമ്മള്
പരിധിയില്ലാത്ത സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുകയാണ് അപ്പോള് ബാബയുടെ
ശ്രീമതത്തിലൂടെ നടക്കണം. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ സതോപ്രധാനമായി
മാറുകയുള്ളൂ. 63 ജന്മത്തെ കറയാണ്. അത് ഈ ജന്മത്തില് ഇറക്കണം, വേറെ ഒരു
ബുദ്ധിമുട്ടുമില്ല. വിഷം കുടിക്കുന്നതിന് ആര്ക്കാണോ ദാഹം തോന്നുന്നത്, അത്
ഉപേക്ഷിക്കണം, അതിന്റെ ചിന്ത പോലും ഉണ്ടാവരുത്. ബാബ പറയുന്നു, ഈ
വികാരത്തിലൂടെയാണ് നിങ്ങള് ജന്മ ജന്മാന്തരം ദുഖികളായത്. കുമാരിമാരുടെ മേലും
വളരെയധികം ദയ തോന്നുകയാണ്. സിനിമക്ക് പോകുന്നതുകൊണ്ട് തന്നെയാണ് മോശമാകുന്നത്,
ഇതുകൊണ്ട് തന്നെയാണ് നരകത്തിലേക്ക് പോകുന്നത്. ബാബ പലരോടും പറയുന്നുണ്ട്
കാണുന്നതിനോട് എതിര്പ്പൊന്നുമില്ല, പക്ഷെ നിങ്ങളെ കണ്ട് മറ്റുള്ളവര്ക്കും
പോകണമെന്ന് തോന്നും അതുകൊണ്ട് നിങ്ങള് പോകരുത്. ഇത് ഭാഗീരഥമാണ്. ഭാഗ്യശാലി
രഥമാണല്ലോ ആരാണോ നിമിത്തമായത് - ഡ്രാമയില് തന്റെ രഥത്തെ ലോണ് നല്കിയിരിക്കുന്നു.
നിങ്ങള് മനസ്സിലാക്കി - ബാബ ഇതില് വരുന്നു, ഇതാണ് ഹുസൈന്റെ കുതിര. നിങ്ങള്
എല്ലാവരെയും മനോഹരമാക്കി മാറ്റുന്നു. ബാബ സ്വയം സുന്ദരനാണ്, പക്ഷെ ഈ രഥത്തെ
എടുത്തിരിക്കുകയാണ്. ഡ്രാമയില് ഇദ്ദേഹത്തിന്റെ പാര്ട്ട് തന്നെ അങ്ങനെയാണ്.
ഇപ്പോള് ആത്മാക്കള് ആരാണോ കറുത്ത് പോയിരിക്കുന്നത് അവരെ ഗോള്ഡന് ഏജിലേക്ക്
യോഗ്യരാക്കി മാറ്റുന്നു.
ബാബയാണോ സര്വ്വ ശക്തിവാന് അതോ ഡ്രാമയോ? ഡ്രാമ, പിന്നെ അതില് അഭിനേതാക്കളില്
സര്വ്വ ശക്തിവാന് ആരാണ്? ശിവബാബ. അതിന് ശേഷം രാവണന്. പകുതി കല്പം രാമരാജ്യം,
പകുതി കല്പം രാവണ രാജ്യം. ഇടക്കിടക്ക് ബാബക്ക് എഴുതുന്നു, ഞങ്ങള് ബാബയുടെ
ഓര്മ്മ മറന്നു പോകുന്നു. ഉദാസീനരായിപ്പോകുന്നു. ഹേയ്, നിങ്ങള് സ്വര്ഗ്ഗത്തിന്റെ
അധികാരിയാവാന് വന്നിരിക്കുകയാണ് പിന്നെ നിങ്ങള് എന്തുകൊണ്ടാണ്
ഉദാസീനരായിരിക്കുന്നത്! പരിശ്രമം ചെയ്യണം, പവിത്രമായി മാറണം.
അങ്ങിനെത്തന്നയിരുന്നാല് തിലകം തരാന് പറ്റുമോ! സ്വയമേ സ്വയത്തിന് രാജതിലകം
നല്കാന് യോഗ്യത ഉണ്ടാക്കിയെടുക്കണം - ജ്ഞാന, യോഗത്തിലൂടെ. ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ അപ്പോള് താങ്കള് സ്വയം തന്നെ തിലകത്തിന്
യോഗ്യതയുള്ളവരായി മാറും. ബുദ്ധിയിലുണ്ടായിരിക്കണം, ശിവബാബ നമ്മുടെ മധുരമായ
അച്ഛന്, ടീച്ചര്, സദ്ഗുരുവാണ്. നമ്മേയും വളരെ മധുരമുള്ളവരാക്കി മാറ്റുന്നു.
നിങ്ങള്ക്കറിയാം നമ്മള് കൃഷ്ണപുരിയിലേയ്ക്ക് തീര്ച്ചയായും പോകും. ഓരോ 5000
വര്ഷങ്ങള്ക്ക് ശേഷവും ഭാരതം തീര്ച്ചയായും സ്വര്ഗ്ഗമായി മാറുന്നു. പിന്നീട്
നരകമായി മാറുന്നു. മനുഷ്യര് മനസ്സിലാക്കുന്നു, ആരാണോ ധനവാന് അവര്ക്ക്
ഇവിടെത്തന്നെയാണ് സ്വര്ഗ്ഗം, പാവങ്ങള് നരകത്തിലാണ്. പക്ഷെ അങ്ങനെയല്ല. ഇത്
തന്നെയാണ് നരകം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സിനിമ
നരകത്തിലേക്കുള്ള പാതയാണ് അതിനാല് സിനിമ കാണരുത്.ഓര്മ്മയുടെ യാത്രയിലൂടെ
പാവനമായിമാറി ഉയര്ന്ന പദവി നേടണം,ഈ ലോകത്തോട് മമത്വം വെക്കരുത്.
2. മനസ്സാ-വാചാ-കര്മ്മണാ
ആര്ക്കും ദുഖം കൊടുക്കരുത്. എല്ലാവരുടെ ചെവിയിലും മധുര മധുരമായ കാര്യങ്ങള്
കേള്പ്പിക്കണം, എല്ലാവരിലും ബാബയുടെ ഓര്മ്മ ഉണര്ത്തിക്കണം. ബുദ്ധിയോഗം ഒരു
ബാബയുമായി യോജിപ്പിക്കണം.
വരദാനം :-
സ്മൃതിയുടെ
സ്വിച്ച് ഓണ് ചെയ്യുന്നതിലൂടെ സെക്കന്റില് അശരീരി സ്ഥിതിയുടെ അനുഭവം ചെയ്യുന്ന
പ്രീതബുദ്ധിയായി ഭവിക്കട്ടെ.
ആര്ക്കാണോ
പ്രഭൂസ്നേഹമുള്ളത്,അവര്ക്ക് അശരീരിയാകുന്നത് ഒരു സെക്കന്റിന്റെ കളി
പോലെയായിരിക്കും.എങ്ങിനെയാണോ സ്വിച്ച് ഓണ് ചെയ്താലുടനെ അന്ധകാരം സമാപ്തമാകുന്നത്
അതുപോലെ പ്രീതബുദ്ധികളായി മാറി സ്മൃതിയുടെ സ്വിച്ച് ഓണ് ചെയ്താലുടന്
ദേഹത്തിന്റെയും ദേഹത്തിന്റെ ലോകത്തിന്റെയും സ്മൃതിയുടെ സ്വിച്ച് ഓഫ് ആകും.ഇത്
സെക്കന്റിന്റെ കളിയാണ്.വായിലൂടെ ബാബാ എന്ന് പറയാന് സമയം ആവശ്യമാണ്.എന്നാല്
സ്മൃതിയിലേക്ക് കൊണ്ടുവരാന് സമയമെടുക്കില്ല. ബാബാ എന്ന വാക്ക് പഴയലോകത്തെ
മറക്കാനുള്ള ആധ്യാത്മികമായ ബോംബ് ആണ്.
സ്ലോഗന് :-
ദേഹാഭിമാനമാകുന്ന മണ്ണിന്റെ ഭാരത്തില്നിന്നും ഉപരിയായി നില്ക്കുകയാണെങ്കില്
ഡബിള് ലൈറ്റ് ഫരിഷ്തയായി മാറും.
അവ്യക്ത സൂചന-
സത്യതയും,സഭ്യതയുമാകുന്ന സംസ്ക്കാരത്തെ സ്വായത്തമാക്കൂ.....
സങ്കല്പം, വാക്ക്, കര്മ്മം,
സംബന്ധസമ്പര്ക്കങ്ങള് എന്നിവയിലെല്ലാം ദിവ്യതയുടെ അനുഭൂതി ചെയ്യുക എന്നതാണ്
സത്യതയെ തിരിച്ചറിയാനുള്ള മാര്ഗ്ഗം. ഞാന് സദാ സത്യമേ പറയാറുള്ളൂ.. എന്ന് ചിലര്
പറയാറുണ്ട്. പക്ഷേ വാക്കിലും, കര്മ്മത്തിലും ദിവ്യതയില്ലെങ്കില് മറ്റുള്ളവര്ക്ക്
താങ്കള് പറയുന്ന സത്യമായകാര്യങ്ങള് സത്യമാണെന്ന് തോന്നുകയില്ല. അതിനാല്
സത്യതയുടെ ശക്തിയിലൂടെ ദിവ്യതയെ ധാരണ ചെയ്യൂ. എന്തുതന്നെ സഹിക്കേണ്ടിവന്നാലും
പരിഭ്രമിക്കരുത്. സത്യം സമയമനുസരിച്ച് സ്വയം പ്രത്യക്ഷമാകുകതന്നെ ചെയ്യും.