25.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയുടെ ശ്രീമതം നിങ്ങളെ സദാ സുഖിയാക്കി മാറ്റുന്നതാണ്, അതുകൊണ്ട് ദേഹധാരികളുടെ നിര്ദ്ദേശം ഉപേക്ഷിച്ച് ഒരു ബാബയുടെ ശ്രീമത്തിലൂടെ നടക്കൂ.

ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയുടെ അലച്ചിലാണ് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തത്?

ഉത്തരം :-
ആര്ക്കാണോ ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മതത്തില് വിശ്വാസമില്ലാത്തത്, അവരുടെ അലച്ചില് ഇപ്പോഴും അവസാനിച്ചിട്ടില്ല. ബാബയില് പൂര്ണ്ണമായ നിശ്ചയമില്ലാത്തതു കാരണം രണ്ട് ഭാഗത്തും കാല് വെയ്ക്കുകയാണ്. ഭക്തി, ഗംഗാസ്നാനം തുടങ്ങിയവയും ചെയ്യും ബാബയുടെ മതത്തിലൂടെയും നടക്കും. ഇങ്ങനെയുള്ള കുട്ടികളുടെയവസ്ഥയെന്തായിരിക്കും! ശ്രീമതത്തിലൂടെ പൂര്ണ്ണമായി നടക്കുന്നില്ല അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തു നിന്ന്....

ഓംശാന്തി.  
കുട്ടികള് ഭക്തരുടെ ഈ ഗീതം കേട്ടുവല്ലോ. ഇപ്പോള് നിങ്ങള് ഇങ്ങനെ പറയുന്നില്ല. നിങ്ങള്ക്കറിയാം നമുക്ക് ഉയര്ന്നതിലും ഉയര്ന്ന ബാബയെ ലഭിച്ചിരിക്കുകയാണ്, ഉയര്ന്നതിലും ഉയര്ന്നത് ഒരേയൊരു ബാബ മാത്രമാണ്. ബാക്കി ഈ സമയം ഏതെല്ലാം മനുഷ്യരുണ്ടോ, എല്ലാവരും താഴ്ന്നവരിലും താഴ്ന്നവരാണ്. ഉയര്ന്നതിലും ഉയര്ന്ന മനുഷ്യരും ഭാരതത്തില് ഈ ദേവീ ദേവതകള് തന്നെയായിരുന്നു. അവരുടെ മഹിമയാണ് - സര്വ്വഗുണ സമ്പന്നന്... ഇപ്പോള് മനുഷ്യര്ക്കിത് അറിയുകയില്ല ഈ ദേവതകളെ ഇത്രയും ഉയര്ന്നവരാക്കി മാറ്റിയതാരാണ്. ഈ സമയം തീര്ത്തും പതിതരായി മാറിയിരിക്കുന്നു. ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. സാധൂ സന്യാസിമാരെല്ലാം ഈശ്വരനെ സാധന ചെയ്യുന്നു. ഇങ്ങനെയുള്ള സന്യാസിമാരുടെ പിറകെ മനുഷ്യര് അരകല്പം അലയുന്നു. ബാബ വന്നു കഴിഞ്ഞു, നമ്മള് ബാബയുടെ കൂടെ പോകുമെന്ന് ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി. ബാബ നമുക്ക് ശ്രീമതം നല്കി ശ്രേഷ്ഠത്തിലും ശ്രേഷ്ഠം, സദാ സുഖിയാക്കുന്നു. രാവണന്റെ മതത്തിലൂടെ നിങ്ങളിപ്പോള് എത്ര തുച്ഛ ബുദ്ധിയായിരിക്കുന്നു. ഇപ്പോള് നിങ്ങളിനി ആരുടെയും മതത്തിലൂടെ നടക്കരുത്. പതിത പാവനനായ എന്നെ വിളിച്ചു വീണ്ടുമെന്തിന് നശിപ്പിക്കുന്നവരുടെ പിറകെ പോയി അകപ്പെടണം! ഒരാളുടെ മതത്തെ ഉപേക്ഷിച്ച് അനേകരുടെ മതത്തിലേയ്ക്ക് പോയി എന്തിന് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു? ചില കുട്ടികള് ജ്ഞാനവും കേട്ടുകൊണ്ടിരിക്കും ഒപ്പം തന്നെ പോയി ഗംഗാസ്നാനവും ചെയ്യും, ഗുരുക്കന്മാരുടെയടുത്തേയ്ക്കും പോകും... ബാബ പറയുകയാണ് ആ ഗംഗ പതിത പാവനിയൊന്നുമല്ല. എന്നിട്ടും നിങ്ങള് മനുഷ്യരുടെ മതത്തിലൂടെ പോയി ഗംഗാസ്നാനമെല്ലാം ചെയ്യുകയാണെങ്കില് ബാബ പറയും- ഉയര്ന്നതിലും ഉയര്ന്ന പിതാവായ എന്റെ മതത്തില് പോലും വിശ്വാസമില്ല. ഒരു ഭാഗത്ത് ഈശ്വരീയ മതം, മറുഭാഗത്ത് ആസൂരീയ മതം. അവരുടെ അവസ്ഥ എന്തായിരിക്കും. രണ്ടു ഭാഗത്തും കാല് വെയ്ക്കുകയാണെങ്കില് കീറിമുറിക്കപ്പെടും. ബാബയില് പോലും പൂര്ണ്ണമായ നിശ്ചയം വെയ്ക്കുന്നില്ല. ബാബാ ഞാന് അങ്ങയുടേതാണെന്ന് പറയുകയും ചെയ്യുന്നു. അങ്ങയുടെ ശ്രീമതത്തിലൂടെ ഞാന് ശ്രേഷ്ഠനായി മാറും. ഞങ്ങള് ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ മതത്തിലൂടെ തങ്ങളുടെ ചുവട് വെയ്ക്കുന്നു. ശാന്തിധാം, സുഖധാമിന്റെ അധികാരിയാക്കി മാറ്റുന്നതും ബാബ തന്നെയാണ്. ബാബ പറയുകയാണ് - ആരുടെ ശരീരത്തിലാണോ ഞാന് പ്രവേശിച്ചത് അദ്ദേഹത്തിന് 12 ഗുരുക്കന്മാരുണ്ടായിരുന്നു, എന്നിട്ടും തമോപ്രധാനമായി, ഫലം ഒന്നും തന്നെ ഉണ്ടായില്ല. ഇപ്പോള് ബാബയെ കിട്ടിയപ്പോള് എല്ലാവരെയും ഉപേക്ഷിച്ചു. ഉയര്ന്നതിലും ഉയര്ന്ന ബാബയെ ലഭിച്ചു, ബാബ പറയുകയാണ് - മോശമായത് കേള്ക്കരുത്, മോശമായത് കാണരുത്... എന്നാല് മനുഷ്യര് തീര്ത്തും തമോപ്രധാന ബുദ്ധികളാണ്. ഇവിടെയും അനേകരുണ്ട്, ശ്രീമതത്തിലൂടെ നടക്കാന് സാധിക്കില്ല. ശക്തിയില്ല. മായ ബുദ്ധിമുട്ട് കൊടുത്തുകൊണ്ടിരിക്കുന്നു കാരണം രാവണന് ശത്രുവാണ്, രാമന് മിത്രമാണ്. ചിലര് രാമനെന്നും, ചിലര് ശിവനെന്നും പറയും. യഥാര്ത്ഥ പേര് ശിവപിതാവെന്നാണ്. ഞാന് പുനര് ജന്മത്തില് വരുന്നില്ല. ഡ്രാമയില് എന്റെ പേര് ശിവനെന്ന് വെച്ചിരിക്കുകയാണ്. ഒന്നിന് 10 പേര് വെച്ചിരിക്കുന്നത് കൊണ്ട് മനുഷ്യര് സംശയിച്ച് പോവുകയാണ്, ആര് വരുന്നോ പേര് വെയ്ക്കുന്നു. യഥാര്ത്ഥത്തില് എന്റെ പേര് ശിവനെന്നാണ്. ഞാന് ഈ ശരീരത്തില് പ്രവേശിക്കുന്നു. ഞാന് കൃഷ്ണനിലൊന്നും വരുന്നില്ല. വിഷ്ണു സൂക്ഷ്മ വതനവാസിയാണെന്ന് അവര് മനസ്സിലാക്കുന്നു. വാസ്തവത്തില് വിഷ്ണു പ്രവര്ത്തിമാര്ഗ്ഗത്തിന്റെ യുഗിള് രൂപമാണ്. ബാക്കി 4 കൈകളൊന്നുമില്ല. 4 കൈകള് അര്ത്ഥം പ്രവൃത്തി മാര്ഗ്ഗം, 2 കൈകള് അര്ത്ഥം നിവൃത്തി മാര്ഗ്ഗം. ബാബ പ്രവൃത്തി മാര്ഗ്ഗത്തിനുള്ള ധര്മ്മം സ്ഥാപിക്കുകയാണ്. സന്യാസിമാര് നിവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവര് തന്നെയാണ് പിന്നീട് പാവനത്തില് നിന്നും പതിതമായി മാറുന്നത് അതുകൊണ്ട് സൃഷ്ടിയെ താങ്ങിനിര്ത്തുന്നതിന് വേണ്ടിയാണ് സന്യാസിമാരുടെ പവിത്രമാകുന്നതിന്റെ പാര്ട്ടുള്ളത്. അവരും ലക്ഷം - കോടിക്കണക്കിനുണ്ട്. മേള നടക്കുമ്പോള് അനേകര് വരുന്നു, അവര് ഭക്ഷണം ഉണ്ടാക്കുന്നില്ല, ഗൃഹസ്ഥികളുടെ പാലനയിലൂടെ ജീവിക്കുന്നു. കര്മ്മ സന്യാസം ചെയ്തു പിന്നെ ഭോജനം എവിടെ നിന്ന് കഴിക്കും! അതിനാല് ഗൃഹസ്ഥികളില് നിന്ന് കഴിക്കുന്നു. ഗൃഹസ്ഥികള് മനസ്സിലാക്കുന്നു - ഇതും ഞങ്ങളുടെ ദാനമായി. അതുപോലെ പൂജാരികളും പതിതമായിരുന്നു, പിന്നീട് ശ്രീമത്തിലൂടെ നടന്ന് പാവനമായി മാറികൊണ്ടിരിക്കുകയാണ്. ബാബയില് നിന്നും സമ്പത്തെടുക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, അപ്പോഴാണ് ബാബയെ ഫോളോ ചെയ്യൂ എന്ന് പറയുന്നത്. മായ ഓരോ കാര്യത്തിലും മലര്ത്തിയടിക്കുന്നു. ദേഹാഭിമാനത്തിലൂടെ തന്നെയാണ് മനുഷ്യര് തെറ്റ് ചെയ്യുന്നത്. ദരിദ്രനാകട്ടെ സമ്പന്നനാകട്ടെ ദേഹാഭിമാനം ഇല്ലാതവണമല്ലോ. ദേഹാഭിമാനം ഇല്ലാതാക്കുന്നതില് തന്നെയാണ് വലിയ പരിശ്രമം. ബാബ പറയുന്നു നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ശരീരത്തിലൂടെ പാര്ട്ടഭിനയിക്കൂ. നിങ്ങള് ദേഹാഭിമാനത്തിലേയ്ക്കെന്തിനാണ് പോകുന്നത്! ഡ്രാമയനുസരിച്ച് ദേഹാഭിമാനത്തില് വരുക തന്നെ വേണം. ഈ സമയത്താണെങ്കില് ഉറച്ച ദേഹീ അഭിമാനിയാവുക തന്നെ വേണം. ബാബ പറയുന്നു നിങ്ങള് ആത്മാവാണ്. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ആത്മാവ് ശരീരത്തില് നിന്നും പോയി പിന്നീട് ശരീരത്തെ മുറിക്കൂ, നിലവിളിയെന്തെങ്കിലും വരുമോ? ഇല്ല, ആത്മാവ് തന്നെയാണ് പറയുന്നത് - എന്റെ ശരീരത്തിന് ദുഃഖം തരരുത്. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കൂ. ദേഹാഭിമാനം ഉപേക്ഷിക്കൂ.

നിങ്ങള് കുട്ടികള് എത്രത്തോളം ദേഹീ അഭിമാനിയായി മാറുന്നുവോ അത്രത്തോളം ആരോഗ്യവാനും നിരോഗിയുമായി മാറും. ഈ യോഗബലത്തിലൂടെ 21 ജന്മം നിങ്ങള് നിരോഗിയായി മാറും. എത്ര മാറുന്നുവോ പദവിയും അത്ര ഉയര്ന്നത് ലഭിക്കും. ശിക്ഷകളില് നിന്ന് രക്ഷപ്പെടും. ഇല്ലായെങ്കില് ശിക്ഷകളൊരുപാട് അനുഭവിക്കേണ്ടി വരും. അതിനാല് വളരെയധികം ദേഹീ അഭിമാനിയായി മാറണം. ഒരുപാട് പേരുടെ ഭാഗ്യത്തില് ഈ ജ്ഞാനമില്ല. എപ്പോള് വരെ നിങ്ങളുടെ കുലത്തില് വരുന്നില്ലയോ അര്ത്ഥം ബ്രഹ്മാമുഖ വംശാവലിയാകുന്നില്ലയോ അതുവരെ ബ്രാഹ്മണനായി മാറാതെ എങ്ങനെ ദേവതയായി മാറും. അനേകര് വരുന്നുണ്ട്, ബാബാ, ബാബായെന്ന് എഴുതും അല്ലെങ്കില് പറയും എന്നാല് കേവലം പറച്ചില് മാത്രമേയുള്ളൂ. ഒന്ന്-രണ്ട് എഴുത്തുകളെഴുതി പിന്നെ അപ്രത്യക്ഷമായി. അവരും സത്യയുഗത്തില് വരും എന്നാല് പ്രജയില്. പ്രജകള് ഒരുപാട് ഉണ്ടാകുമല്ലോ. മുന്നോട്ട് പോകുമ്പോള് ഒരുപാട് ദുഃഖമുണ്ടാകും അപ്പോള് ഒരുപാട് പേര് ഓടിവരും. പറയും - ഭഗവാന് വന്നിരിക്കുന്നു. നിങ്ങളുടെയടുത്തും ഒരുപാട് സെന്ററുകള് തുറക്കപ്പെടും. നിങ്ങള് കുട്ടികളുടെ കുറവാണ്, ദേഹീ അഭിമാനിയാകുന്നില്ല. ഒരുപാട് ദേഹാഭിമാനമാണ്. അന്തിമത്തില് ആര്ക്കെങ്കിലും ദേഹാഭിമാനമുണ്ടാവുകയാണെങ്കില് പദവിയും കുറഞ്ഞുപോകും. പിന്നീട് വന്ന് ദാസ-ദാസിയാകും. ദാസ-ദാസിമാരും നമ്പര്വൈസായി അനേകം ഉണ്ടാകുന്നു. രാജാകന്മാര്ക്ക് സ്ത്രീധനമായി ദാസിമാരെ ലഭിക്കുന്നു, സമ്പന്നര്ക്ക് ലഭിക്കുന്നില്ല. കുട്ടികള് കാണുന്നുണ്ട് രാധ എത്ര ദാസിമാരെയാണ് സ്ത്രീധനമായി കൊണ്ട് പോകുന്നത്. മുന്നോട്ട് പോകുമ്പോള് നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരമുണ്ടാകും. വെറുമൊരു ദാസിയാകുന്നതിനേക്കാള് സമ്പന്ന പ്രജയാകുന്നതാണ് നല്ലത്. ദാസി അക്ഷരം മോശമാണ്. പ്രജയില് സമ്പന്നനായി മാറുക പിന്നെയും നല്ലതാണ്. ബാബയുടെതായി മാറിയാല് മായ ഒന്നുകൂടി നന്നായി സത്ക്കരിക്കുന്നു. വളരെ മോശമായി മാറി യുദ്ധം ചെയ്യുന്നു. ദേഹാഭിമാനം വരുന്നു. ശിവബാബയില് നിന്ന് തന്നെ മുഖം തിരിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നത് പോലും ഉപേക്ഷിക്കുന്നു. ഭക്ഷണം കഴിക്കാന് സമയമുണ്ട് എന്നാല് വിശ്വത്തിന്റെ അധികാരിയാക്കിമാറ്റുന്ന ബാബയെ ഓര്മ്മിക്കാന് സമയമില്ലേ. നല്ല-നല്ല കുട്ടികള് ശിവബാബയെ മറന്ന് ദേഹാഭിമാനത്തിലേയ്ക്ക് വരുന്നു. ഇല്ലായെങ്കില് ഇങ്ങനെ ജീവദാനം നല്കുന്ന ബാബയെ, ഓര്മ്മിച്ച് കത്തെങ്കിലുമെഴുതും. എന്നാല് ഇവിടെത്തെ കാര്യം പറയേണ്ടതില്ല. മായ ഒറ്റയടിക്ക് മൂക്കിന് പിടിച്ച് കൊണ്ട് പോകുന്നു. ഓരോ ചുവടിലും ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് ഓരോ ചുവടിലും കോടികളാണ്. നിങ്ങള് അളവറ്റ ധനവാനായി മാറുന്നു. അവിടെ എണ്ണലുണ്ടായിരിക്കില്ല. ധനവും സമ്പത്തും, വയലും തോട്ടവുമെല്ലാം ലഭിക്കുന്നു. അവിടെ ചെമ്പ്, ഇരുമ്പ്, പിച്ചള മുതലായവ ഉണ്ടായിരിക്കില്ല. സ്വര്ണ്ണനാണയമുണ്ടായിരിക്കും. കെട്ടിടവും സ്വര്ണ്ണം കൊണ്ടാണ് ഉണ്ടാക്കുന്നത് അപ്പോള് എന്താണ് കുറവുണ്ടാകുക! ഇവിടെയാണെങ്കില് ഭ്രഷ്ടാചാരി ലോകമാണ്, എങ്ങനെയാണോ രാജാവും റാണിയും അതുപോലെയാണ് പ്രജയും. സത്യയുഗത്തില് ഏതുപോലെ രാജാവും റാണിയും അതുപോലെ പ്രജകളും എല്ലാവരും ശ്രേഷ്ഠാചാരികളാണ്. എന്നാല് മനുഷ്യരുടെ ബുദ്ധിയിലിതൊന്നും ഇരിക്കുന്നില്ല. തമോപ്രധാനമാണ്. ബാബ മനസ്സിലാക്കി തരുകയാണ് - നിങ്ങളും ഇങ്ങനെയായരുന്നു. ഇപ്പോള് ഞാന് വന്ന് ദേവതയാക്കുന്നു, എന്നിട്ടും ആകുന്നില്ല. പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നു. ഞാന് വളരെ നല്ലതാണ്, അങ്ങനെയാണ്... തങ്ങള് നരകത്തിലകപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നില്ല, നമ്മള് രൗരവ നരകത്തിലകപ്പെട്ടിരിക്കുകയാണ്. ഇതും നിങ്ങള് കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണറിയുന്നത്. മനുഷ്യര് തീര്ത്തും നരകത്തില് പെട്ടിരിക്കുകയാണ് - രാവും പകലും ചിന്തയിലകപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജ്ഞാനമാര്ഗ്ഗത്തില് ആര്ക്കാണോ തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യാന് സാധിക്കാത്തത്, എന്റെ, നിന്റെ എന്ന ചിന്തയില് കഴിയുന്നത് അവര് കടുത്ത രോഗികളാണ്. ബാബയെ അല്ലാതെ വേറെ ആരുടെയെങ്കിലും ഓര്മ്മയിലാണെങ്കില് വ്യഭിചാരിയായില്ലേ. ബാബ പറയുകയാണ് മറ്റാരുടേയും കേള്ക്കരുത്, എന്നില് നിന്ന് മാത്രം കേള്ക്കൂ. എന്നെ ഓര്മ്മിക്കൂ. ദേവതകളെ ഓര്മ്മിക്കുന്നത് പിന്നെയും നല്ലതാണ്, മനുഷ്യരെ ഓര്മ്മിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇവിടെയാണെങ്കില് ബാബ പറയുന്നു നിങ്ങള് എന്തിന് ശിരസ്സ് കുനിക്കണം! നിങ്ങള് ഈ ബാബയുടെയടുത്തും എപ്പോള് വരികയാണെങ്കിലും ശിവബാബയെ ഓര്മ്മിച്ചുകൊണ്ട് വരൂ. ശിവബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് പാപം ചെയ്യുകയാണ്. ബാബ പറയുകയാണ് - ആദ്യം പവിത്രമാകുന്നതിനുള്ള പ്രതിജ്ഞ ചെയ്യൂ. ശിവബാബയെ ഓര്മ്മിക്കൂ. വളരെയധികം പഥ്യമുണ്ട്. വളരെ വിരളം ചിലരാണ് മനസ്സിലാക്കുന്നത്. ഇത്രയും ബുദ്ധിയില്ല. ബാബയോട് എങ്ങനെ പെരുമാറണം, ഇതില് തന്നെയാണ് വളരെയധികം പരിശ്രമം വേണ്ടത്. മാലയിലെ മുത്തായി മാറുക - ചിറ്റമ്മയുടെ വീട്ടില് പോകുന്നതു പോലെ എളുപ്പമുള്ള കാര്യമല്ല. ബാബയെ ഓര്മ്മിക്കലാണ് പ്രധാനം. നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. ബാബയുടെ സേവനം, ബാബയുടെ ഓര്മ്മ എത്ര ഉണ്ടായിരിക്കണം. ബാബ ദിവസവും പറയുന്നുണ്ട് കണക്ക് ഇല്ലാതാക്കൂ. ഏത് കുട്ടികള്ക്കാണോ തന്റെ മംഗളം ചെയ്യുന്നതിന്റെ ചിന്തയുണ്ടായികൊണ്ടിരിക്കുന്നത് - അവര് എല്ലാ പ്രകാരത്തിലുമുള്ള പൂര്ണ്ണമായ പഥ്യം പാലിച്ചുകൊണ്ടിരിക്കും. അവരുടെ ഭക്ഷണ-പാനീയം വളരെ സ്വാത്ത്വികമായിരിക്കും.

ബാബ കുട്ടികളുടെ മംഗളത്തിന് വേണ്ടി വളരെയധികം മനസ്സിലാക്കി തരുന്നു. എല്ലാ പ്രകാരത്തിലുമുള്ള പഥ്യം ആവശ്യമാണ്. പരിശോധിക്കണം - നമ്മുടെ കഴിക്കുന്നതും കുടിക്കുന്നതും അങ്ങനെയുള്ളതല്ലല്ലോ? ലോഭമൊന്നുമില്ലല്ലോ? എപ്പോള് വരെ കര്മ്മാതീത അവസ്ഥ ആകുന്നില്ലയോ അതുവരെ മായ തലതിരിഞ്ഞ കര്മ്മം ചെയ്യിപ്പിച്ചുകൊണ്ടിരിക്കും. സമയമെടുക്കും, പിന്നീട് അറിയാന് സാധിക്കും - ഇപ്പോള് വിനാശം മുന്നിലാണ്. അഗ്നി വ്യാപിക്കുന്നു. എങ്ങനെയാണ് ബോംബുകളെല്ലാം വീഴുന്നതെന്ന് നിങ്ങള് കാണും. ഭാരതത്തിലാണെങ്കില് രക്തത്തിന്റെ നദികളൊഴുകും. അവിടെ ബോംബുകളാല് പരസ്പരം അവസാനിപ്പിക്കും. പ്രകൃതി ക്ഷോഭങ്ങളുണ്ടാകും. ഏറ്റവും കൂടുതല് ബുദ്ധിമുട്ടുകള് ഭാരതത്തിലാണ്. തന്റെ മുകളില് വളരെയധികം ശ്രദ്ധ വെയ്ക്കണം, നമ്മള് എന്ത് സര്വ്വീസാണ് ചെയ്യുന്നത്? എത്ര പേരെ തനിക്കു സമാനം നരനില് നിന്നും നാരായണനാക്കി മാറ്റിയിട്ടുണ്ട്? ചിലര് ഭക്തിയില് വളരെയധികം അകപ്പെടുന്നു എന്നിട്ട് മനസ്സിലാക്കുന്നു - ഈ പെണ്കുട്ടികള് എന്താണ് പഠിപ്പിക്കുന്നത്. ഇവരെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന് അറിയുന്നില്ല. കുറച്ച് പഠിച്ചവരാണ് അഥവാ ധനമുണ്ടെങ്കില് കലഹിക്കാന് തുടങ്ങും. അന്തസ്സ് നഷ്ടപ്പെടുത്തുന്നു. സദ്ഗുരുവിന്റെ നിന്ദ ചെയ്യിക്കുന്നവര് ഗതി പ്രാപിക്കില്ല. പിന്നീട് പോയി നയാ പൈസയുടെ പദവി നേടും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നിന്റെ-എന്റെ എന്ന ചിന്ത വിട്ട് തനിക്കു സമാനമാക്കുന്നതിനുള്ള സേവനം ചെയ്യണം. ഒരു ബാബയില് നിന്നു മാത്രം കേള്ക്കണം, ബാബയെ മാത്രം ഓര്മ്മിക്കണം, വ്യഭിചാരിയാകരുത്.

2) തന്റെ മംഗളത്തിന് വേണ്ടി ഭക്ഷണ-പാനീയത്തില് വളരെയധികം പത്ഥ്യം പാലിക്കണം - ഒരു വസ്തുവിലും ലോഭം വയ്ക്കരുത്. മായ ഒരു തലതിരിഞ്ഞ കര്മ്മവും ചെയ്യിപ്പിക്കാതിരിക്കാന് ശ്രദ്ധിക്കണം.

വരദാനം :-
നിര്ണ്ണയ ശക്തിയിലൂടെയും നിയന്ത്രണ ശക്തിയിലൂടെയും സദാ സഫലതാ മൂര്ത്തിയായി ഭവിക്കൂ

ഏതൊരു ലൗകിക അലൗകിക കാര്യത്തിലും സഫലത പ്രാപ്തമാക്കുന്നതിന് വേണ്ടി വിശേഷിച്ചും നിയന്ത്രണ ശക്തിയും നിര്ണ്ണയ ശക്തിയും ആവശ്യമാണ് എന്തുകൊണ്ടെന്നാല് എപ്പോള് ഏതൊരു ആത്മാവും താങ്കളുടെ സമ്പര്ക്കത്തില് വരുമ്പോള് ആദ്യം നിര്ണ്ണയിക്കണം, ഇവര്ക്ക് എന്ത് വസ്തുവിന്റെ ആവശ്യമാണുള്ളത്, നാഡിയിലൂടെ തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹാനുസരണം അവരെ തൃപ്തരാക്കണം ഒപ്പം തന്റെ നിയന്ത്രണ ശക്തിയിലൂടെ മരറ്റുള്ളവരില് തന്റെ അചഞ്ചല സ്ഥിതിയുടെ പ്രഭാവം പതിക്കണം - ഈ രണ്ട് ശക്തികളും സേവനത്തിന്റെ ക്ഷേത്രത്തില് സഫലതാമൂര്ത്തിയാക്കി മാറ്റുന്നു.

സ്ലോഗന് :-
സര്വ്വ ശക്തിവാനെ കൂട്ടുകാരനാക്കൂ അപ്പോള് മായ കടലാസു പുലിയാകും.

അവ്യക്ത സൂചന - ڇകമ്പൈന്ഡ് രൂപ സ്മൃതിയിലൂടെ സദാ വിജയിയാകൂڈ

സേവനത്തിന്റെ ക്ഷേത്രത്തില് ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള വിഘ്നങ്ങള് തനിക്കും സേവനത്തിനുമായി എന്തെല്ലാമാണോ വരുന്നത്, അതിന്റെയും കാരണം കേവലം ഇതാണ്, സ്വയത്തെ കേവല സേവാധാരിയെന്ന് മനസ്സിലാക്കുന്നു എന്നാല് ഈശ്വരീയ സേവാധാരിയാണ്, കേവല സേവനത്തിലല്ല എന്നാല് ഈശ്വരീയ സേവനത്തിലാണ് - ഈ സ്മൃതിയിലൂടെ ഓര്മ്മയും സേവനവും സ്വതവേ സമന്വയിക്കുന്നു.