25.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- സ്വയം സ്വയത്തോട് ചോദിക്കൂ- ഞാൻ കർമ്മേന്ദ്രിയജീത്തായി മാറിയിട്ടുണ്ടോ, ഏതെങ്കിലും കർമ്മേന്ദ്രിയങ്ങൾ എന്നെ ചതിക്കുന്നില്ലല്ലോ.

ചോദ്യം :-
കർമ്മാതീതമായി മാറുന്നതിനു വേണ്ടി നിങ്ങൾ കുട്ടികൾക്ക് സ്വയം സ്വയത്തോട് ഏതൊരു പ്രതിജ്ഞയാണ് ചെയ്യേണ്ടത്?

ഉത്തരം :-
ഏതൊരു കർമ്മേന്ദ്രിയവും ഒരിക്കലും ചഞ്ചലപ്പെടുകയില്ല എന്ന് സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ. എനിക്ക് എന്റെ കർമ്മേന്ദ്രിയങ്ങളെ വശത്താക്കുക തന്നെ വേണം. ബാബ നൽകിയിട്ടുള്ള നിർദേശങ്ങളെ പ്രായോഗികമാക്കുക തന്നെ വേണം. ബാബ പറയുന്നു- മധുരമായ കുട്ടികളെ, കർമ്മാതീതമായി മാറണമെങ്കിൽ ഒരു കർമ്മേന്ദ്രിയങ്ങളിലൂടേയും ഒരു വികർമ്മവും ചെയ്യരുത്. മായ വളരെ ശക്തിശാലിയാണ്. കണ്ണുകൾ ചതിക്കുന്നതാണ് അതിനാൽ അവനവനെ സംരക്ഷിക്കൂ.

ഓംശാന്തി.  
കുട്ടികൾ ആത്മാഭിമാനിയായാണോ ഇരിക്കുന്നത്? സ്വയം സ്വയത്തോട് ചോദിക്കൂ. ഓരോ കാര്യവും സ്വയത്തോട് ചോദിക്കണം. ബാബ യുക്തി പറഞ്ഞു തരുന്നു, സ്വയത്തോട് ചോദിക്കൂ- ആത്മാഭിമാനിയായാണോ ഇരിക്കുന്നത്? ബാബയെ ഓർമ്മിക്കുന്നുണ്ടോ? എന്തുകൊണ്ടെന്നാൽ ഇത് നിങ്ങളുടെ ആത്മീയ സേനയാണ്. മറ്റു സേനകളിൽ യൗവ്വന അവസ്ഥയിലുളളവരെയാണ് ചേർക്കുന്നത്. ഈ സേനയിൽ 14-15 വയസുള്ള യോദ്ധാക്കളുമുണ്ട് എന്നാൽ 90 വർഷം പ്രായമുള്ള വൃദ്ധരുമുണ്ട്. അതുപോലെ തന്നെ ചെറിയ കുട്ടികളുമുണ്ട്. ഇത് മായയിൽ നിന്ന് വിജയം പ്രാപ്തമാക്കാനുള്ള സേനയാണ്. ഓരോരുത്തർക്കും മായയിൽ നിന്ന് വിജയം പ്രാപ്തമാക്കി ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. കാരണം മായ വളരെ ശക്തിശാലിയാണ്. ഓരോ കർമ്മേന്ദ്രിയവും വളരെയധികം ചതിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ചതിക്കുന്ന കർമ്മേന്ദ്രിയം ഏതാണ്? കണ്ണുകൾ തന്നെയാണ് ഏറ്റവും കൂടുതൽ ചതിക്കുന്നത്. അവനവന്റെ പത്നിയുണ്ടായിട്ടും മറ്റൊരു സുന്ദരിയായ സ്ത്രീയെ കാണുമ്പോൾ പെട്ടെന്ന് ആകർഷണമുണ്ടാകും. കണ്ണുകൾ വളരെയധികം ചതിക്കുന്നു. അവരെ സ്പർശിക്കണമെന്ന് ഹൃദയത്തിൽ തോന്നുന്നു. കുട്ടികൾക്ക് മനസ്സിലാക്കി തരാറുണ്ട്- നമ്മൾ ബ്രഹ്മാകുമാർ- കുമാരിമാർ സഹോദര-സഹോദരിമാരാണെന്ന് സദാ ബുദ്ധി കൊണ്ട് മനസ്സിലാക്കൂ ഇതിൽ മായ വളരെ ഗുപ്തമായി ചതിക്കുന്നു. അതിനാൽ ഇത് ചാർട്ടിൽ എഴുതണം-ഇന്ന് മുഴുവൻ ദിവസവും ഏതെല്ലാം കർമ്മേന്ദ്രിയങ്ങളാണ് നമ്മളെ ചതിച്ചത്? ഏറ്റവും കടുത്ത ശത്രു കണ്ണുകളാണ്. അതിനാൽ ഇന്നവരെ കണ്ടപ്പോൾ നമ്മുടെ ദൃഷ്ടി പോയി എന്ന് എഴുതണം. സൂർദാസിന്റേയും ഉദാഹരണമുണ്ടല്ലോ. തന്റെ കണ്ണുകളെ പിഴുതെടുത്തു കളഞ്ഞു. അവനവനെ പരിശോധിക്കുകയാണെങ്കിൽ കണ്ണുകളാണ് ഏറ്റവും കൂടുതൽ ചതിക്കുന്നത്. ഏതെങ്കിലും നല്ലൊരു സ്ത്രീയെ കാണുകയാണെങ്കിൽ പിന്നെ അവനവന്റെ പത്നിയെ ഉപേക്ഷിച്ച് അവരിൽ വീണു പോകുന്നു. ചിലർ മഹിമയിൽ സമർത്ഥരായിരിക്കും, മറ്റു ചിലരുടെ അലങ്കാരങ്ങളെല്ലാം നല്ലതായിരിക്കും, അപ്പോൾ കണ്ണുകൾ പെട്ടെന്ന് തന്നെ അതിലേക്ക് ചഞ്ചലപ്പെടും. അതുകൊണ്ടാണ് ബാബ പറയുന്നത്-ഈ കണ്ണുകൾ വളരെയധികം ചതിക്കുന്നു. സേവനമെല്ലാം ചെയ്യുന്നുണ്ടെങ്കിലും കണ്ണുകൾ വളരെയധികം ചതിക്കുന്നു. ഈ ശത്രുവിനെ പൂർണ്ണമായിട്ടും ശ്രദ്ധിക്കണം. ഇല്ലായെന്നുണ്ടെങ്കിൽ നമ്മൾ നമ്മുടെ പദവി ഭ്രഷ്ടമാക്കുമെന്ന് മനസ്സിലാക്കിക്കോളൂ. വിവേകശാലികളായ കുട്ടികൾക്ക് അവനവന്റെ ഡയറിയിൽ കുറിച്ചു വെക്കണം-ഇന്നയാളെ കണ്ടപ്പോൾ നമ്മുടെ ദൃഷ്ടി പോയി. പിന്നെ അവനവനെ സ്വയം തന്നെ ശിക്ഷിക്കൂ. ഭക്തിമാർഗ്ഗത്തിൽ പോലും പൂജയുടെ സമയത്ത് ബുദ്ധി മറ്റെല്ലാ വശത്തേക്കും പോകുമ്പോൾ അവനവനെ ശിക്ഷിക്കാറുണ്ട്. അതിനാൽ അങ്ങനെ ഏതെങ്കിലും ഒരു സ്ത്രീ തന്റെ മുന്നിൽ വരുമ്പോൾ തന്നെ മാറി നിൽക്കണം. നോക്കി നിൽക്കരുത്. കണ്ണുകൾ വളരെ ചതിക്കുന്നതായതു കൊണ്ടാണ് സന്യാസിമാർ കണ്ണുകളടച്ച് ഇരിക്കുന്നത്. സ്ത്രീകളെ പിറകിലും പുരുഷന്മാരെ മുന്നിലുമാണ് ഇരുത്തുന്നത്. സ്ത്രീയെ അല്പം പോലും നോക്കാത്തവരുമുണ്ട്. നിങ്ങൾ കുട്ടികൾക്ക് ഒരുപാട് പ്രയത്നിക്കണം. വിശ്വത്തിന്റെ രാജ്യഭാഗ്യമെടുക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല. മറ്റുള്ള മനുഷ്യർ കൂടിപ്പോയാൽ 10,000, 12,000 20,000, അല്ലെങ്കിൽ ഒന്നോ രണ്ടോ കോടി ശേഖരിച്ച് ശരീരം ഉപേക്ഷിക്കും. നിങ്ങൾ കുട്ടികൾക്ക് അവിനാശിയായ സമ്പത്താണ് ലഭിക്കുന്നത്. സർവ്വ പ്രാപ്തിയുമുണ്ടാകുന്നു. ഏതൊരു വസ്തുവിന്റെ പ്രാപ്തിക്കായും നമുക്ക് പ്രയത്നിക്കേണ്ടി വരില്ല. കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആരംഭവും തമ്മിൽ രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെയാണെങ്കിൽ ഒന്നും തന്നെയില്ല.

ഇപ്പോൾ നിങ്ങളുടെത് പുരുഷോത്തമ സംഗമയുഗമാണ്. തീർച്ചയായും പുരുഷോത്തമമെന്ന ശബ്ദം എഴുതണം. മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റി ....ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരായി മാറിയിരിക്കുന്നു. മനുഷ്യരാണെങ്കിൽ തികച്ചും ഘോരമായ അന്ധകാരത്തിലാണ്. സ്വർഗ്ഗത്തെ കാണാൻ സാധിക്കാത്ത ഒരുപാട് പേരുണ്ട്. ബാബ പറയുന്നു-കുട്ടികളെ, നിങ്ങളുടെ ധർമ്മം വളരെ സുഖം നൽകുന്നതാണ്. മനുഷ്യർക്ക് ഒന്നും അറിയില്ലല്ലോ. സ്വർഗ്ഗമെന്നത് എന്താണെന്ന് പോലും ഭാരതവാസികൾ മറന്നു പോയിരിക്കുന്നു. ക്രിസ്ത്യാനികൾ സ്വയം പറയുന്നു-സ്വർഗ്ഗമുണ്ടായിരുന്നു. ഈ ലക്ഷ്മീ-നാരായണനെ ദേവീ-ദേവതകളെന്നാണ് പറയുന്നത്. അപ്പോൾ തീർച്ചയായും ഈശ്വരൻ തന്നെയാണ് അവരെ ഇങ്ങനെയാക്കി മാറ്റുന്നത്. അതിനാൽ ബാബ മനസ്സിലാക്കി തരുന്നു-ഒരുപാട് പരിശ്രമിക്കണം. ദിവസവും തന്റെ കണക്കു പുസ്തകം നോക്കൂ. ഏത് കർമ്മേന്ദ്രിയമാണ് നമ്മളെ ചതിച്ചത്? നാവും വളരെയധികം ചതിക്കുന്നു. ആരംഭത്തിൽ സഭ(കച്ചേരി) കൂടുന്ന സമയത്ത് എല്ലാവരും അവനവന്റെ തെറ്റ് പറയുമായിരുന്നു. നമ്മൾ ഇന്ന സാധനം ഒളിച്ചിരുന്ന് കഴിച്ചു. നല്ല-നല്ല വലിയ വീട്ടിലെ കുട്ടികളെല്ലാം പറഞ്ഞിരുന്നു-ഇങ്ങനെയെല്ലാം മായ യുദ്ധം ചെയ്യാറുണ്ട്. ഒളിഞ്ഞിരുന്ന് കഴിക്കുന്നത് മോഷണമാണ്. അതും ശിവബാബയുടെ യജ്ഞത്തിൽ നിന്നുമുള്ള മോഷണം വളരെ മോശമാണ്. കക്ക മോഷ്ടിച്ചവൻ ലക്ഷം മോഷ്ടിച്ചതിനു സമാനമാണ്. മായ തികച്ചും മൂക്കിൽ പിടിക്കുന്നു. ഈ ശീലം വളരെ മോശമാണ്. മോശമായ ശീലമുണ്ടെങ്കിൽ നമ്മൾ എന്തായിത്തീരും? സ്വർഗ്ഗത്തിൽ പോവുക എന്നത് വലിയ കാര്യമൊന്നുമല്ല. എന്നാൽ അതിലും പദവിയുണ്ടല്ലോ. രാജാവും പ്രജയും തമ്മിൽ എത്ര വ്യത്യാസമാണ്. അതിനാൽ കർമ്മേന്ദ്രിയങ്ങളും വളരെയധികം ചതിക്കുന്നതാണ്. അതിനെ സംരക്ഷിക്കണം. ഉയർന്ന പദവി പ്രാപ്തമാക്കണമെങ്കിൽ ബാബയുടെ നിർദേശ പ്രകാരം പൂർണ്ണമായും നടക്കണം. ബാബ നിർദേശം നൽകിയാൽ പിന്നെ മായ ഇടയിൽ വന്ന് വിഘ്നമുണ്ടാക്കും. ബാബ പറയുന്നു- മറക്കരുത്, ഇല്ലായെന്നുണ്ടെങ്കിൽ അവസാനം ഒരുപാട് പശ്ചാത്തപിക്കും. തോൽക്കുന്നതിന്റെ സാക്ഷാത്കാരവുമുണ്ടായിരിക്കും. ഇപ്പോൾ നിങ്ങളോട് ചോദിച്ചാൽ പറയും നമ്മൾ നരനിൽ നിന്ന് നാരായണനായി മാറുമെന്ന്. എന്നാൽ സ്വയത്തോട് ചോദിച്ച് അവനവന്റെ കണക്കെടുക്കൂ. ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പിന്നീട് പ്രാബല്യത്തിലേക്ക് കൊണ്ടു വരുന്നവർ ഒരുപാട് പേരുണ്ട്. എന്നാൽ ബാബ പറയുന്നു-ഇതിലൂടെ നിങ്ങൾക്ക് ഒരുപാട് ഉന്നതിയുണ്ടാകും. മുഴുവൻ ദിവസത്തേയും കണക്കെടുക്കണം. ഈ കണ്ണുകൾ വളരെ ചതിക്കുന്നു. ആരെയെങ്കിലും കാണുകയാണെങ്കിൽ ചിന്ത വരും-ഇവർ വളരെ നല്ലതാണ്, പിന്നീട് സംസാരിക്കാൻ ആരംഭിക്കും. അവർക്ക് എന്തെങ്കിലും സമ്മാനം കൊടുക്കാനും, എന്തെങ്കിലും കഴിപ്പിക്കാനുമുള്ള ആഗ്രഹമെല്ലാമുണ്ടാകും. പിന്നീട് അതിനെക്കുറിച്ചുള്ള ചിന്ത മാത്രമാവും. കുട്ടികൾ മനസ്സിലാക്കുന്നു-ഇതിൽ വളരെ കടുത്ത പരിശ്രമമുണ്ട്. കർമ്മേന്ദ്രിയങ്ങൾ വളരെയധികം ചതിക്കുന്നു. രാവണ രാജ്യമല്ലേ. ബാബ പറയുന്നു- സത്യയുഗത്തിൽ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. കാരണം അവിടെ രാവണ രാജ്യം തന്നെയില്ല. ചിന്തയുടെ കാര്യം തന്നെയില്ല. സത്യയുഗത്തിലും ചിന്തയുണ്ടെങ്കിൽ പിന്നെ നരകവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങൾ കുട്ടികൾ വളരെയധികം ഉയർന്ന പദവി പ്രാപ്തമാക്കുന്നതിനുള്ള പഠിപ്പാണ് ഭഗവാനിൽ നിന്ന് പഠിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു- മായയാണ് നിന്ദ ചെയ്യിക്കുന്നത്. നിങ്ങൾ അപകാരം ചെയ്തു, ഞാനാണ് വന്ന് ഉപകാരം ചെയ്യുന്നത്. കുട്ടികളെ, അഥവാ നിങ്ങൾ കുദൃഷ്ടി വെക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങൾക്ക് തന്നെയാണ് നഷ്ടം വരുത്തുന്നത്. വളരെ ഉയർന്ന ലക്ഷ്യമാണ്. അതിനാൽ ബാബ പറയുന്നു-തന്റെ കണക്കു പുസ്തകം നോക്കൂ. ഒരു വികർമ്മവും ചെയ്തില്ലല്ലോ? ആരെയും ചതിച്ചില്ലല്ലോ? ഇപ്പോൾ വികർമ്മാജീത്തരായി മാറണം. വികർമ്മാജീത്ത് സംവത്സരത്തെക്കുറിച്ച് നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. ബാബ മനസ്സിലാക്കി തരുന്നു- വികർമ്മാജീത്തായി 5000 വർഷങ്ങളായി. പിന്നീട് വികർമ്മം ചെയ്ത് വാമമാർഗ്ഗത്തിലേക്കാണ് വരുന്നത്. കർമ്മം, അകർമ്മം, വികർമ്മം എന്ന വാക്കുകളുണ്ടല്ലോ. മായയുടെ രാജ്യത്തിൽ മനുഷ്യർ എന്ത് കർമ്മം ചെയ്താലും അത് വികർമ്മമായി മാറുന്നു. സത്യയുഗത്തിൽ വികാരങ്ങളില്ല. അതിനാൽ ഒന്നും വികർമ്മമായി മാറുന്നില്ല. ഇതും നിങ്ങൾക്കറിയാം കാരണം നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നമത്തെ നേത്രം ലഭിച്ചിരിക്കുന്നു. നിങ്ങൾ ത്രിനേത്രികളായി മാറിയിരിക്കുന്നു. അതിനാൽ ബാബയാണ് ത്രിനേത്രയും ത്രികാലദർശിയുമാക്കി മാറ്റുന്നത്. നിങ്ങൾ ആസ്തികരായതിനാൽ ത്രികാലദർശികളായി മാറുന്നു. ഡ്രാമയുടെ മുഴുവൻ രഹസ്യവും ബുദ്ധിയിലുണ്ട്. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം, 84ന്റെ ചക്രം. പിന്നീട് മറ്റെല്ലാ ധർമ്മങ്ങളും അഭിവൃദ്ധി പ്രാപിക്കുന്നു. മറ്റു ധർമ്മ സ്ഥാപകർക്കൊന്നും സദ്ഗതി ചെയ്യാൻ സാധിക്കില്ല. അവരെ ഗുരു എന്നു പോലും പറയാൻ സാധിക്കില്ല. സർവ്വരുടേയും സദ്ഗതി ചെയ്യുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോൾ എല്ലാവരുടേയും സദ്ഗതിയുണ്ടാകണം. അവരെ ധർമ്മ സ്ഥാപകരെന്നാണ് പറയുന്നത്. ഗുരു എന്നല്ല. ധർമ്മ സ്ഥാപകർ കേവലം ധർമ്മം സ്ഥാപിക്കാൻ നിമിത്തമായി മാറുന്നവരാണ്. അവർ സദ്ഗതിയൊന്നും ചെയ്യുന്നില്ല. അവരെ ഓർമ്മിക്കുന്നതിലൂടെയും സദ്ഗതിയൊന്നുമുണ്ടാകില്ല. വികർമ്മങ്ങളും വിനാശമാകുന്നില്ല. അതെല്ലാം ഭക്തിയാണ്. അതിനാൽ ബാബ മനസ്സിലാക്കിതരുന്നു- മായ വളരെ ശക്തിശാലിയാണ്. മായയുമായി തന്നെയാണ് യുദ്ധമുണ്ടാകുന്നത്. നിങ്ങളാണ് ശിവശക്തി പാണ്ഡവ സേന. നിങ്ങളെല്ലാവരും വഴികാട്ടികളാണ്. ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും വഴിയാണ് പറഞ്ഞു കൊടുക്കുന്നത്. നിങ്ങളാണ് വഴികാട്ടികൾ. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകുമെന്ന് പറയുന്നു. പിന്നീട് മറുവശത്ത് ആരെങ്കിലും പാപകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ നൂറുമടങ്ങ് പാപവുമുണ്ടാകും. എത്രത്തോളം സാധിക്കുന്നുവോ ഒരു വികർമ്മവും ചെയ്യരുത്. കർമ്മേന്ദ്രിയങ്ങൾ ഒരുപാട് ചതിക്കുന്നു. ബാബ ഓരോരുത്തരുടേയും പെരുമാറ്റത്തിലൂടെ മനസ്സിലാക്കുന്നു. കുട്ടികൾക്ക് മായയുടെ കൊടുങ്കാറ്റ് വരുന്നു. സ്ത്രീ-പുരുഷനെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് കൊടുങ്കാറ്റ് വരുന്നത്. അതിനാൽ ഈ കണ്ണുകളുടെ മേൽ എത്രത്തോളം നിയന്ത്രണം വെക്കണം. നമ്മൾ ശിവബാബയുടെ കുട്ടിയാണ്. ബാബയോട് പ്രതിജ്ഞ ചെയ്ത് രാഖിയെല്ലാം അണിയുന്നു എന്നാലും മായ ചതിക്കുന്നു. പിന്നീട് ഒരിക്കലും ശിക്ഷയിൽ നിന്നും മുക്തമാകാൻ സാധിക്കില്ല. കർമ്മേന്ദ്രിയങ്ങൾ വശത്താകുമ്പോഴാണ് കർമ്മാതീത അവസ്ഥയുണ്ടാകുന്നത്. നമ്മൾ ലക്ഷ്മീ-നാരായണനായി മാറും എന്ന് പറയാനൊക്കെ സഹജമാണ്. എന്നാൽ വിവേകവും വേണമല്ലോ. ബാബ പറയുന്നു-നിർദേശത്തെ പ്രാബല്യത്തിലേക്ക് കൊണ്ടുവരൂ. ബാബാ ബാബാ എന്ന് പറഞ്ഞു കൊണ്ടിരിക്കൂ. ബാബയിൽ നിന്ന് നമ്മൾ പൂർണ്ണ സമ്പത്തെടുക്കും. ഇങ്ങനെയുള്ള ടീച്ചർ ഒരിക്കലും എവിടേയും ലഭിക്കില്ല. ഈ കാര്യങ്ങളെ കുറിച്ചൊന്നും ദേവതകൾക്കു പോലും അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പിന്നീട് വരുന്ന ധർമ്മത്തിലുള്ളവർക്ക് അറിയാൻ സാധിക്കുന്നത്! ബാബ പറയുന്നു- ഞാൻ എന്ത് പറയുമ്പോഴും ശിവബാബയാണ് പറയുന്നതെന്ന് മനസ്സിലാക്കൂ. ഇത് ദാദയാണ് പറയുന്നതെന്ന് മനസ്സിലാക്കരുത്. ഇവർ ബാബയുടെ രഥമാണ്. ഈ ബ്രഹ്മാവ് എന്താണ് ചെയ്യുന്നത്. നിങ്ങൾ കുട്ടികൾക്ക് രാജ്യപദവി ശിവബാബയാണ് നൽകുന്നത്. ഈ രഥമല്ല നൽകുന്നത്. ബ്രഹ്മാവ് തികച്ചും ദരിദ്രനാണ്. ബ്രഹ്മാവും ബാബയിൽ നിന്നാണ് സമ്പത്തെടുക്കുന്നത്. നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നതുപോലെ ബ്രഹ്മാവും ചെയ്യുന്നു. ബ്രഹ്മാവിന്റേയും വിദ്യാർത്ഥി ജീവിതമാണ്. ഈ രഥം ലോണായി എടുത്തിരിക്കുയാണ്, തമോപ്രധാനമാണ്. പൂജ്യരായ ദേവതയായി മാറാനും മനുഷ്യനിൽ നിന്നും ദേവതയായി മാറുന്നതിനും വേണ്ടിയാണ് നിങ്ങൾ പഠിക്കുന്നത്. ആരുടെയെങ്കിലും ഭാഗ്യത്തിലില്ലെങ്കിൽ പറയും, ശിവബാബ എങ്ങനെയാണ് വന്ന് പഠിപ്പിക്കുന്നതെന്ന് എനിക്ക് സംശയമാണ്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ബാബയുടെ ഓർമ്മയില്ലാതെ വികർമ്മങ്ങൾ വിനാശമാകില്ല. പൂർണ്ണമായ ശിക്ഷയനുഭവിക്കേണ്ടതായി വരും. ഇവിടെ രാജധാനിയാണ് സ്ഥാപിക്കുന്നത്. രാജാക്കൻമാർക്ക് എത്ര ദാസിമാരാണ് ഉള്ളത്. ബ്രഹ്മാബാബ രാജാക്കൻമാരുടെയെല്ലാം സംബന്ധത്തിൽ വന്നിട്ടുണ്ട്. ദാസിമാരെ സ്ത്രീധനമായി നൽകുന്നു. ഇവിടെ തന്നെ ഇത്രയും ദാസിമാരുണ്ടെങ്കിൽ പിന്നെ സത്യയുഗത്തിൽ എത്രയുണ്ടായിരിക്കും. ഇവിടെയും രാജധാനി സ്ഥാപിക്കപ്പെടുകയാണ്. ഓരോരുത്തരും എന്തെല്ലാമാണ് ചെയ്യുന്നതെന്ന് ബാബയ്ക്കറിയാം. ഓരോരുത്തരുടെയും കണക്കു പുസ്തകം കാണുമ്പോൾ ബാബയ്ക്ക് പറയാൻ സാധിക്കും. ഇവർ ഈ സമയം മരിച്ചാൽ എന്തായി മാറും! എല്ലാവരും അവസാനമാണ് സംഖ്യാക്രമമനുസരിച്ച് കർമ്മാതീത അവസ്ഥ പ്രാപിക്കുന്നത്. അതിനാൽ ഇത് സമ്പാദ്യമാണ്. സമ്പാദ്യത്തിൽ മനുഷ്യർ എത്രയാണ് ബിസിയായിരിക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കും, ഫോൺ ചെവിയിലായിരിക്കും. ഇങ്ങനെയുള്ള മനുഷ്യർക്ക് ജ്ഞാനമെടുക്കാൻ സാധിക്കില്ല. ഇവിടെ പാവപ്പെട്ടവരും സാധാരണക്കാരുമാണ് വരുന്നത്. ധനവാൻമാർ പറയും-സമയമെവിടെ! നോക്കൂ, ബാബയെ മാത്രം ഓർമ്മിച്ചാൽ വികർമ്മങ്ങൾ വിനാശമാകും. അതിനാൽ ബാബ മധുര-മധുരമായ കുട്ടികൾക്ക് വീണ്ടും-വീണ്ടും മനസ്സിലാക്കിത്തരുന്നു. ശിവബാബ വന്നത് നമ്മൾ അറിഞ്ഞില്ല എന്ന് ആരും പറയരുത്. അതിനാൽ ഓരോരുത്തർക്കും ഈ സന്ദേശം നൽകണം. മതി, മുഴുവൻ ദിവസവും ബാബാ ബാബാ എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കൂ. ചില പെൺകുട്ടികൾ നല്ല രീതിയിൽ ഓർമ്മിക്കുന്നു. ശിവബാബ എന്ന പറയുന്നതിലൂടെ തന്നെ പലർക്കും സ്നേഹത്തിന്റെ കണ്ണുനീർ വരും. എപ്പോൾ ബാബയുമായുളള മിലനമുണ്ടാവും! കണ്ടില്ലെങ്കിൽ ഹൃദയം പിടഞ്ഞുകൊണ്ടേയിരിക്കും. കണ്ടവരാണെങ്കിൽ അംഗീകരിക്കുന്നുമില്ല. കാണാത്തവർ ദൂരെയിരുന്ന് കൊണ്ട് കണ്ണുനീർ പൊഴിച്ചുകൊണ്ടിരിക്കുകയാണ്. അൽഭുതമല്ലേ. ബ്രഹ്മാവിന്റെ സാക്ഷാത്കാരവും അനേകർക്കുണ്ടാകുന്നു. മുന്നോട്ട് പോകവേ അനേകർക്ക് സാക്ഷാത്കാരമുണ്ടാകും. മനുഷ്യർ മരിക്കുന്ന സമയം എല്ലാവരും പറയാറുണ്ട് ഭഗവാനെ ഓർമ്മിക്കൂ എന്ന്. നിങ്ങളും ശിവബാബയെ ഓർമ്മിക്കൂ. ബാബ പറയുന്നു പുരുഷാർത്ഥത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കൂ. അവസരം ലഭിക്കുമ്പോഴെല്ലാം പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കൂ. സമ്പാദ്യം എത്ര ഉയർന്നതാണ്. ചിലർക്ക് എത്ര മനസ്സിലാക്കിക്കൊടുത്താലും ബുദ്ധിയിൽ ഇരിക്കില്ല. ബാബ പറയുന്നു-അങ്ങനെയുള്ളവരായി മാറരുത്. തന്റെ മംഗളം ചെയ്യൂ. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കൂ. നിങ്ങളെ ഉത്തമ പുരുഷനാക്കി മാറ്റുകയാണ്. ഇതാണ് ലക്ഷ്യം. ബാബ സേവനത്തിനുവേണ്ടി എത്ര യുക്തികളാണ് പറഞ്ഞു തരുന്നത്. ഇവർ സത്യമാണ് പറയുന്നതെന്ന് മനസ്സിലാക്കുന്ന തരത്തിൽ എല്ലാവർക്കും സന്ദേശം നൽകണം. ഈ യുദ്ധത്തിലൂടെ തന്നെയാണ് ഭാരതത്തിലും മുഴുവൻ വിശ്വത്തിലും സുഖ-ശാന്തിയുണ്ടാകുന്നത്. ഇങ്ങനെയുള്ള നോട്ടീസുകൾ പല ഭാഷകളിലായി അച്ചടിക്കണം. ഭാരതം എത്ര വലുതാണ്. നമ്മൾ അറിഞ്ഞില്ല എന്ന ആരും പറയരുത്. അതിനാൽ ഓരോരുത്തരും അറിയണം. അപ്പോൾ നിങ്ങൾ പറയും-നോക്കൂ, വിമാനത്തിലൂടെ നോട്ടീസുകൾ വീഴ്ത്തി, പത്രത്തിലും കൊടുത്തു, എന്നിട്ടും നിങ്ങൾ ഉണർന്നില്ല. ഇതിനെക്കുറിച്ചും കാണിച്ചിട്ടുണ്ട്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം തന്നിലുള്ള എല്ലാ മോശമായ ശീലങ്ങളേയും പരിശോധിച്ച്, അതിനെ ഇല്ലാതാക്കാനുള്ള പ്രയത്നം ചെയ്യണം. തന്റെ സത്യം-സത്യമായ കണക്കു പുസ്തകം വെക്കണം. ബാബയുടെ നിർദേശ പ്രകാരം മുന്നേറണം.

2. ബാബയുടെ പേര് മോശമാക്കുന്ന തരത്തിലുളള ഒരു കർമ്മവും ചെയ്യരുത്. തന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം. അല്പം പോലും കുദൃഷ്ടി വെക്കരുത്.

വരദാനം :-
സ്ഥൂലത്തിലും സൂക്ഷ്മത്തിലും ഓരോ ആജ്ഞയെയും പാലിക്കുന്ന സമ്പൂർണ ആജ്ഞാകാരിയായി ഭവിക്കട്ടെ

സ്ഥൂല ആജ്ഞ പാലിക്കുന്നതിനുള്ള ശക്തി ആ കുട്ടികൾക്കേ ഉണ്ടാവുകയുള്ളൂ, ആരാണോ സൂക്ഷ്മമായി ആജ്ഞ പാലിക്കുന്നത്. സൂക്ഷ്മവും മുഖ്യവുമായ ആജ്ഞയാണ് നിരന്തരം ഓർമയിൽ കഴിയൂ അഥവാ മനസാ വാചാ കർമണാ പവിത്രമാകൂ. സങ്കൽപത്തിൽ പോലും അപവിത്രത അഥവാ അശുദ്ധി ഉണ്ടാകരുത്. അഥവാ സങ്കൽപത്തിലെങ്കിലും പഴയ അശുദ്ധസംസ്കാരം സ്പർശിക്കുന്നുവെങ്കിൽ സമ്പൂർണ വൈഷ്ണവർ സമ്പൂർണ പവിത്രമെന്ന് പറയില്ല. അതിനാൽ യാതൊരു സങ്കൽപവും ആജ്ഞ കൂടാതെ നടക്കരുത് അപ്പോൾ പറയാം സമ്പൂർണആജ്ഞാകാരി.

സ്ലോഗന് :-
ബാബയെ അറിഞ്ഞ് ഹൃദയം കൊണ്ട് ബാബ എന്ന് പറയുക ഇതാണ് ഏറ്റവും വലിയ വിശേഷത

അവ്യക്ത സൂചനകൾ- സദാ അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ

ഏകരസസ്ഥിതി ഉണ്ടാക്കുന്നതിന് കർമയോഗിയാകൂ. കർമയോഗിയ്ക്കു മുന്നിൽ ആര് എങ്ങനെയുള്ളവർ വന്നാലും അവർ സ്വയം സദാ വേറിട്ടതും സ്നേഹിയുമായിരിക്കും. ജ്ഞാനത്തിലൂടെ അറിയും- ഇവരുടെ ഈ പാർട്ട് നടക്കുകയാണ്. അവർ നല്ലതിനെ നല്ലതെന്ന് മനസിലാക്കി സാക്ഷിയായി കാണും, മോശമായതിനെ ദയാമനസ്കരായി കരുണാഭാവത്തോടെ പരിവർത്തനപ്പെടുത്താനുള്ള ശുഭഭാവനയോടെ സാക്ഷിയായി കാണും, ഇതാണ് ഏകരസസ്ഥിതി ഉണ്ടാക്കുവാനുള്ള മാർഗം.