25.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഞാന് ആത്മാവാണ് എന്നത് പക്കാ നിശ്ചയം ചെയ്യൂ, ആത്മാവാണ് എന്ന് മനസ്സിലാക്കി ഏതൊരു കര്മ്മവും ആരംഭിക്കു എങ്കില് ബാബയെ ഓര്മ്മ വരും, പാപമുണ്ടാകില്ല.

ചോദ്യം :-
കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനായി ഓരോരുത്തരും ചെയ്യേണ്ട പരിശ്രമം എന്താണ്? കര്മ്മാതീത സ്ഥിതിയുടെ സമീപതയുടെ അടയാളം എന്താണ്?

ഉത്തരം :-
കര്മ്മാതീതമാകുന്നതിനായി ഓര്മ്മയുടെ ബലത്തിലൂടെ തന്റെ കര്മ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം. ഞാന് നിരാകാരനായ ആത്മാവ് നിരാകാരനായ ബാബയുടെ സന്താനമാണ് എന്ന് അഭ്യാസം ചെയ്യൂ. സര്വ്വ കര്മ്മേന്ദ്രിയങ്ങളും നിര്വ്വികാരിയായി മാറണം- ഇതാണ് ശക്തമായ പരിശ്രമം. എത്രയും കര്മ്മാതീത അവസ്ഥയുടെ സമീപത്തെത്തുന്നുവോ അത്രയും ഓരോ അംഗങ്ങളും ശീതളവും സുഗന്ധമുള്ളതുമായി മാറും. വികാരീ വാസനകള് അവരില് നിന്നും ഇല്ലാതാകും. അതീന്ദ്രിയസുഖത്തിന്റെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും.

ഓംശാന്തി.  
ശിവഭഗവാന് ഉച്ചരിക്കുകയാണ്. ആരെപ്രതിയാണ് പറയുന്നത് എന്ന് കുട്ടികളോട് പറയേണ്ടതില്ലല്ലോ. കുട്ടികള്ക്ക് അറിയാം- ശിവബാബ ജ്ഞാനസാഗരനാണ്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപമാണ്. അതിനാല് തീര്ച്ചയായും ആത്മാക്കളോടായിരിക്കും സംസാരിക്കുന്നത്. കുട്ടികള്ക്ക് അറിയാം ശിവബാബ പഠിപ്പിക്കുകയാണ്. ബാബാ എന്ന് വിളിക്കുമ്പോള് മനസ്സിലാകും പരമാത്മാവിനെത്തന്നെയാണ് ബാബാ എന്ന് വിളിക്കുന്നത്. സര്വ്വ മനുഷ്യരും പരമാത്മാവിനെത്തന്നെയാണ് അച്ഛന് എന്നു വിളിക്കുന്നത്! ബാബ പരമധാമത്തിലാണ് ഇരിക്കുന്നത്. ആദ്യമാദ്യം ഈ കാര്യങ്ങള് പക്കയാക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം പിന്നീട് ഇത് പക്കാ നിശ്ചയം ചെയ്യണം. ബാബ എന്താണോ കേള്പ്പിക്കുന്നത്, അത് ആത്മാവുതന്നെയാണ് ധാരണ ചെയ്യുന്നത്. പരമാത്മാവില് എന്ത് ജ്ഞാനമാണോ ഉള്ളത് അത് ആത്മാവിലും ഉണ്ടാകണം. അത് പിന്നീട് മുഖത്തിലൂടെ വര്ണ്ണിക്കണം. എന്ത് പഠിപ്പ് പഠിക്കുകയാണെങ്കിലും, അത് ആത്മാവാണ് പഠിക്കുന്നത്. ആത്മാവ് വിട്ടുപോയാല് പിന്നെ പഠിച്ചത് ഒന്നും തന്നെ ഓര്മ്മ ഉണ്ടാകില്ല. ആത്മാവ് സംസ്ക്കാരം കൊണ്ടുപോയി, ചെന്ന് അടുത്ത ശരീരത്തില് പോയിരിക്കും. അതിനാല് ആദ്യം സ്വയം ആത്മാവാണ് എന്ന കാര്യം പക്കാ പക്കാ നിശ്ചയം ചെയ്യണം. ദേഹാഭിമാനത്തെ ഇപ്പോള് ഉപേക്ഷിക്കണം. ആത്മാവാണ് കേള്ക്കുന്നത്, ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ആത്മാവ് ഇതില് ഇല്ലെങ്കില് ശരീരത്തിന് ഒന്ന് ഇളകാന് പോലും സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് പക്കാ നിശ്ചയം ചെയ്യണം- പരമാത്മാവ് നമ്മള് ആത്മാക്കള്ക്ക് ജ്ഞാനം നല്കുകയാണ്. നമ്മള് ആത്മാക്കളും ഈ ശരീരത്തിലൂടെയാണ് കേള്ക്കുന്നത് അതുപോലെ പരമാത്മാവും ശരീരത്തിലൂടെയാണ് കേള്പ്പിക്കുന്നത്- ഇത് മിനിറ്റിന് മിനിറ്റിന് മറന്നുപോകുന്നു. ദേഹത്തെ ഓര്മ്മ വരുന്നു. ഇതും അറിയാം നല്ലതും മോശവുമായ സംസ്ക്കാരങ്ങള് ആത്മാവില്ത്തന്നെയാണുള്ളത്. മദ്യം കഴിക്കുക, മോശമായ കാര്യങ്ങള് സംസാരിക്കുക... ഇതും ആത്മാവാണ് കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്യുന്നത്. ആത്മാവുതന്നെയാണ് കര്മ്മേന്ദ്രിയങ്ങളിലൂടെ ഇത്രയും പാര്ട്ടുകള് അഭിനയിക്കുന്നത്. ആദ്യമാദ്യം ആത്മാഭിമാനിയായി തീര്ച്ചയായും മാറണം. ബാബ ആത്മാക്കളെത്തന്നെയാണ് പഠിപ്പിക്കുന്നത്. ആത്മാവുതന്നെയാണ് പിന്നീട് ഈ ജ്ഞാനത്തെ കൂടെക്കൊണ്ടുപോകുന്നത്. എങ്ങനെയാണോ പരമാത്മാവ് അവിടെ ജ്ഞാനസഹിതം ഇരിക്കുന്നത് അതുപോലെ നിങ്ങള് ആത്മാക്കളും ജ്ഞാനത്തെ കൂടെക്കൊണ്ടുപോകും. ഞാന് നിങ്ങള് കുട്ടികളെ ഈ ജ്ഞാനസഹിതമാണ് കൊണ്ടുപോകുന്നത്. പിന്നീട് നിങ്ങള് കുട്ടികള്ക്ക് പാര്ട്ടിലേയ്ക്ക് വരണം, നിങ്ങളുടെ പാര്ട്ട് പുതിയ ലോകത്തില് പ്രാലബ്ധം അനുഭവിക്കുക എന്നതാണ്. ജ്ഞാനത്തെ മറക്കും. ഇതെല്ലാം നല്ലരീതിയില് ധാരണ ചെയ്യണം. ആദ്യമാദ്യം ഇത് നല്ലരീതിയില് പക്കാ നിശ്ചയം ചെയ്യണം അതായത് ഞാന് ആത്മാവാണ്, ഇത് വളരെ അധികം പേര് മറന്നുപോകുന്നുണ്ട്. തനിക്കായി വളരെ അധികം പരിശ്രമം ചെയ്യണം. വിശ്വത്തിന്റെ അധികാരിയായി മാറണമെങ്കില് അത് പരിശ്രമമില്ലാതെ നടക്കുമോ. മിനിറ്റിന് മിനിറ്റിന് ഈ പോയിന്റ് തന്നെയാണ് മറക്കുന്നത് എന്തുകൊണ്ടെന്നാല് ഇത് പുതിയ ജ്ഞാനമാണ്. എപ്പോഴാണോ സ്വയം ആത്മാവാണ് എന്നത് മറന്ന് ദേഹബോധത്തിലേയ്ക്ക് വരുന്നത് അപ്പോഴാണ് എന്തെങ്കിലും തെറ്റുകള് സംഭവിക്കുന്നത്. ദേഹീ അഭിമാനിയായി മാറുകയാണെങ്കില് ഒരിയ്ക്കലും ഒരു പാപവും ഉണ്ടാകില്ല. പാപം ഇല്ലാതാകും. പിന്നീട് അരകല്പത്തിലേയ്ക്ക് ഒരു പാപവുമുണ്ടാകില്ല. അതിനാല് ഈ നിശ്ചയം വെയ്ക്കണം- നമ്മള് ആത്മാക്കളാണ് പഠിക്കുന്നത്, ദേഹമല്ല. മുമ്പ് പരിധിയുള്ള മനുഷ്യരുടെ മതമാണ് ലഭിച്ചിരുന്നത്, ഇപ്പോള് ബാബ ശ്രീമതം നല്കുകയാണ്. ഇത് പുതിയ ലോകത്തിലേയ്ക്കായുള്ള തീര്ത്തും പുതിയ ജ്ഞാനമാണ്. നിങ്ങള് എല്ലാവരും പുതിയതായി മാറും, ഇതില് സംശയിക്കേണ്ട കാര്യമില്ല. അനേകാനേകം തവണ നിങ്ങള് പഴയതില് നിന്നും പുതിയതും, പുതിയതില് നിന്നും പഴയതും ആയിട്ടുണ്ട്, അതിനാല് വളരെ നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്യണം.

ഞാന് ആത്മാവ് കര്മ്മേന്ദ്രിയങ്ങളിലൂടെ ഈ കര്മ്മങ്ങള് ചെയ്യുകയാണ്. ഓഫീസിലും സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി കര്മ്മേന്ദ്രിയങ്ങളിലൂടെ ജോലികള് ചെയ്തുകൊണ്ടിരുന്നാല് തീര്ച്ചയായും പഠിപ്പിച്ചുതരുന്ന ബാബയുടെ ഓര്മ്മയുണ്ടാകും. ആത്മാവുതന്നെയാണ് ബാബയെ ഓര്മ്മിക്കുന്നത്. ഞാന് ഭഗവാനെ ഓര്മ്മിക്കുകയാണ് എന്ന് മുമ്പും പറയുമായിരുന്നു. പക്ഷേ സ്വയം സാകാരിയാണ് എന്ന് മനസ്സിലാക്കിയാണ് നിരാകാരനെ ഓര്മ്മിച്ചിരുന്നത്. സ്വയം നിരാകാരനാണ് എന്ന് മനസ്സിലാക്കി ഒരിയ്ക്കലും നിരാകാരനെ ഓര്മ്മിച്ചിരുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് സ്വയം നിരാകാരനാണ് എന്ന് മനസ്സിലാക്കി നിരാകാരനായ അച്ഛനെ ഓര്മ്മിക്കണം. ഇത് വിചാര സാഗര മഥനം ചെയ്യുന്നതിനുള്ള വലിയ കാര്യമാണ്. ചിലര് എഴുതാറുണ്ട്- ഞാന് 2 മണിക്കൂര് ഓര്മ്മയില് ഇരിക്കുന്നുണ്ട്. ചിലര് പറയുന്നു ഞാന് സദാ ശിവബാബയുടെ ഓര്മ്മയിലാണ് ഇരിക്കുന്നത്. പക്ഷേ ഇങ്ങനെ സദാസമയം ഓര്മ്മിക്കാന് ആര്ക്കും കഴിയില്ല. അഥവാ ഇങ്ങനെ ഓര്മ്മിക്കുന്നുണ്ടെങ്കില് മുമ്പേ തന്നെ കര്മ്മാതീത അവസ്ഥയില് എത്തിയേനേ. കര്മ്മാതീത അവസ്ഥ വളരെ ശക്തിശാലിയായ പരിശ്രമത്തിലൂടെയാണ് ഉണ്ടാകുന്നത്. ഇതിലൂടെ മുഴുവന് വികാരീ കര്മ്മേന്ദ്രിയങ്ങളും വശത്താകുന്നു. സത്യയുഗത്തില് എല്ലാ കര്മ്മേന്ദ്രിയങ്ങളും നിര്വ്വികാരിയായി മാറുന്നു. ഓരോ അംഗങ്ങളും സുഗന്ധമുള്ളതായി മാറുന്നു. ഇപ്പോള് ദുര്ഗന്ധമുള്ള മോശമായ അംഗങ്ങളാണ്. സത്യയുഗത്തിലേത് വളരെ നല്ല മഹിമകളാണ്. അതിനെ പറയുന്നത് സ്വര്ഗ്ഗം പുതിയ ലോകം വൈകുണ്ഠം എന്നാണ്. അവിടെയുള്ള സവിശേഷതകള്, കിരീടം എന്നിവ ഇവിടെ ആര്ക്കും നിര്മ്മിക്കാന് സാധിക്കില്ല. നിങ്ങള് അവിടെച്ചെന്ന് കണ്ടിട്ടു വരുന്നുണ്ട്. പക്ഷേ അത് ഇവിടെ നിര്മ്മിക്കാന് സാധിക്കില്ല. അവിടെ പ്രകൃതിദത്തമായ ശോഭയായിരിക്കും അതിനാല് നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഓര്മ്മയിലൂടെതന്നെ പാവനമായി മാറണം. ഓര്മ്മയുടെ യാത്ര വളരെ അധികം ചെയ്യണം. ഇതില് വളരെ വലിയ പരിശ്രമമുണ്ട്. ഓര്മ്മിച്ച് ഓര്മ്മിച്ച് കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കിയാല് മുഴുവന് കര്മ്മേന്ദ്രിയങ്ങളും ശീതളമാകും. അംഗ അംഗങ്ങള് സുഗന്ധമുള്ളതായി മാറും, ദുര്ഗന്ധം പിന്നീട് ഉണ്ടാകില്ല. ഇപ്പോഴാണെങ്കില് മുഴുവന് കര്മ്മേന്ദ്രിയങ്ങളിലും ദുര്ഗന്ധമാണ്. ഈ ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല. നിങ്ങളുടെ ആത്മാവ് ഇപ്പോള് പവിത്രമായി മാറുകയാണ്. ശരീരം പവിത്രമാകില്ല. നിങ്ങള്ക്ക് എപ്പോഴാണോ പുതിയ ശരീരം ലഭിക്കുന്നത് അപ്പോഴേ ശരീരം പവിത്രമാകൂ. അംഗ അംഗങ്ങളില് നിന്ന് സുഗന്ധം വരും- ഈ മഹിമ ദേവതകളുടേതാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ അധികം സന്തോഷം ഉണ്ടാകണം. ബാബ വന്നിരിക്കുകയാണ് അതിനാല് സന്തോഷത്തിന്റെ അതിര് കവിയണം.

ബാബ പറയുന്നു കുട്ടികളേ എന്നെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ഗീതയിലെ വാക്കുകള് എത്ര വ്യക്തമാണ്. ബാബ പറഞ്ഞിട്ടുമുണ്ട്- ആരാണോ എന്റെ ഭക്തര്, ഗീത പഠിക്കുന്നവര് അവര് തീര്ച്ചയായും കൃഷ്ണന്റെ പൂജാരികളായിരിക്കും. അതിനാലാണ് ബാബ പറയുന്നത് ദേവതകളുടെ പൂജാരിമാര്ക്ക് ചെന്ന് പറഞ്ഞുകൊടുക്കൂ. മനുഷ്യര് ശിവന്റെ പൂജ ചെയ്യുന്നു എന്നിട്ട് സര്വ്വവ്യാപി എന്നും പറയുന്നു . ഗ്ലാനി ചെയ്തിട്ടും ദിവസവും ക്ഷേത്രത്തിലേയ്ക്ക് പോകുന്നു. ശിവക്ഷേത്രത്തിലേയ്ക്ക് അനേകംപേര് പോകുന്നുണ്ട്. വളരെ ഉയര്ന്ന പടികള് കയറി മുകളിലേയ്ക്ക് പോകുന്നു, ശിവക്ഷേത്രങ്ങള് മുകളിലാണ് നിര്മ്മിക്കാറ്. ശിവബാബയും വന്ന് ഏണിപ്പടിയല്ലേ പറഞ്ഞുതരുന്നത്. ബാബയുടെ പേരും ഉയര്ന്നതാണ് സ്ഥാനവും ഉയര്ന്നതാണ്. എത്ര മുകളിലേയ്ക്ക് പോകുന്നു. ബദ്രിനാഥ്, അമര്നാഥ് എന്നിവിടങ്ങളില് ശിവന്റെ ക്ഷേത്രങ്ങളുണ്ട്. മുകളിലേയ്ക്ക് ഉയര്ത്തുന്നവരാണ് അതിനാലാണ് ബാബയുടെ ക്ഷേത്രങ്ങളും മുകളില് നിര്മ്മിക്കുന്നത്. ഇവിടെ ഗുരു ശിഖര് എന്ന ക്ഷേത്രവും വളരെ ഉയരത്തിലാണ് നിര്മ്മിച്ചിരിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന ബാബയാണ് ഇരുന്ന് നിങ്ങളെ പഠിപ്പിക്കുന്നത്. ശിവബാബ വന്ന് പഠിപ്പിക്കുകയാണ് എന്നത് ലോകത്തിലെ മറ്റാര്ക്കും അറിയില്ല. അവര് സര്വ്വവ്യാപി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്കുമുന്നില് ലക്ഷ്യവും ഉണ്ട്. ഇത് നിങ്ങളുടെ ലക്ഷ്യമാണ് എന്ന് ബാബയല്ലാതെ മറ്റാരെങ്കിലും പറയുമോ. ഇത് ബാബതന്നെയാണ് നിങ്ങളോട് പറയുന്നത്. നിങ്ങള് കേള്ക്കുന്നത് സത്യനാരായണന്റെ കഥയാണ്. അവരാണെങ്കില് എന്താണോ കഴിഞ്ഞുപോയത് അതിനെയാണ് ഇരുന്ന് കഥയായി പറയുന്നത് മുമ്പ് എന്ത് എന്തെല്ലാം സംഭവിച്ചുവെന്ന് പറയുന്നു. ഇതിനെയാണ് കഥ എന്നു പറയുന്നത്. ഇവിടെ ഉയര്ന്നതിലും ഉയര്ന്ന ബാബ ഏറ്റവും വലിയ കഥ കേള്പ്പിക്കുകയാണ്. ഈ കഥ നിങ്ങളെ വളരെ ഉയര്ന്നതാക്കി മാറ്റുന്നതാണ്. ഈ കഥ സദാ ഓര്മ്മയുണ്ടായിരിക്കണം മാത്രമല്ല മറ്റുള്ളവരെ കേള്പ്പിക്കുകയും വേണം. കഥ കേള്പ്പിക്കാനായി നിങ്ങള് പ്രദര്ശിനി അഥവാ മ്യൂസിയം തുറക്കുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം തന്നെയായിരുന്നു ഉണ്ടായിരുന്നത്, അതില് ദേവതകള് രാജ്യം ഭരിച്ചിരുന്നു. ഇതാണ് സത്യം സത്യമായ കഥ, ഇത് മറ്റാര്ക്കും പറഞ്ഞുതരാന് കഴിയില്ല. ഇത് സത്യമായ കഥയാണ് ഇത് സ്വയം ചൈതന്യ വൃക്ഷപതിയായ ബാബയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്, ഇതിലൂടെയാണ് നിങ്ങള് ദേവതയായി മാറുന്നത്. ഇതില് പവിത്രത മുഖ്യമാണ്. പവിത്രമായി മാറിയില്ലെങ്കില് ധാരണയുണ്ടാകില്ല. സിംഹിണിയുടെ പാല് സൂക്ഷിക്കാന് സ്വര്ണ്ണപാത്രം തന്നെവേണം, അപ്പോഴേ ധാരണയുണ്ടാകൂ. ഈ കാതുകള് പാത്രം പോലെയല്ലേ. ഇത് സ്വര്ണ്ണപാത്രമായിരിക്കണം. ഇപ്പോള് കല്ലിന്റേതാണ്. സ്വര്ണ്ണത്തിന്റേതായി മാറണം അപ്പോഴേ ധാരണ ചെയ്യാന് സാധിക്കൂ. വളരെ ശ്രദ്ധയോടെ കേള്ക്കുകയും ധാരണ ചെയ്യുകയും വേണം. ഗീതയില് എഴുതിവെച്ചിരിക്കുന്ന കഥകള് വളരെ സഹജമാണ്. ആ കഥകള് കേള്പ്പിച്ച് പണം സമ്പാദിക്കുന്നു. കേള്ക്കുന്നവരില് നിന്നും അവര്ക്ക് സമ്പാദ്യം ഉണ്ടാകുന്നു. ഇവിടെ നിങ്ങള്ക്കും സമ്പാദ്യമുണ്ട്. രണ്ടുതരത്തിലുള്ള സമ്പാദ്യവും നടന്നുകൊണ്ടിരിക്കുന്നു. രണ്ടും വ്യാപാരമാണ്. പഠിപ്പിക്കുന്നുമുണ്ട്. പറയുന്നു മന്മനാഭവയാകൂ, പവിത്രമായി മാറൂ. ഇങ്ങനെ മറ്റാരും പറയുകയുമില്ല, മന്മനാഭവയായി ഇരിക്കുകയുമില്ല. ഒരു മനുഷ്യനും ഇവിടെ പവിത്രമായിരിക്കില്ല എന്തുകൊണ്ടെന്നാല് ഭ്രഷ്ടാചാരത്തിലൂടെ ജന്മമെടുത്തവരാണ്. രാവണരാജ്യം കലിയുഗത്തിന്റെ അന്ത്യം വരെ ഉണ്ടാകും, അതില് പാവനമായി മാറണം. പാവനമെന്ന് പറയുന്നത് ദേവതകളേയാണ്, അല്ലാതെ മനുഷ്യരെയല്ല. സന്യാസിമാരും മനുഷ്യരാണ്, അവരുടേത് നിവൃത്തി മാര്ഗ്ഗത്തിന്റെ ധര്മ്മമാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് പവിത്രമായി മാറും. ഭാരതത്തില് പ്രവൃത്തി മാര്ഗ്ഗത്തിലുള്ള രാജ്യമാണ് നടന്നുവന്നത്. നിവൃത്തി മാര്ഗ്ഗത്തിലുള്ളവരുമായി നിങ്ങള്ക്ക് ഒരു ബന്ധവുമില്ല. ഇവിടെ സ്ത്രീയും-പുരുഷനും രണ്ടുപേര്ക്കും പവിത്രമായി മാറണം. രണ്ട് ചക്രങ്ങളും മുന്നോട്ട് പോവുകയാണെങ്കില് നന്നായിരിക്കും, ഇല്ലെങ്കില് വഴക്കുണ്ടാകും. പവിത്രതയുടെ പേരിലാണ് വഴക്കുണ്ടാകുന്നത്. മറ്റേതെങ്കിലും സത്സംഗങ്ങളില് പവിത്രതയുടെ പേരില് ബഹളമുണ്ടായതായി കേട്ടിട്ടുണ്ടാകില്ല. ഒരേയൊരു തവണ എപ്പോഴാണോ ബാബ വരുന്നത് അപ്പോഴാണ് ബഹളം ഉണ്ടാകുന്നത്. അബലകള്ക്കുമേല് അത്യാചാരം ഉണ്ടാകും എന്ന് എപ്പോഴെങ്കിലും ഏതെങ്കിലും സാധു സന്യാസിമാര് പറയാറുണ്ടോ! ഇവിടെ പെണ്കുട്ടികള് വിളിക്കുന്നു ബാബാ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ്. ബാബയും ചോദിക്കുന്നു നിങ്ങള് വിവസ്ത്രരാകുന്നില്ലല്ലോ? എന്തുകൊണ്ടെന്നാല് കാമം മഹാശത്രുവല്ലേ. തീര്ത്തും വീണുപോകുന്നു. ഈ കാമ വികാരം എല്ലാവരേയും ഒരു നയാപൈസയ്ക്ക് പോലും വിലയില്ലാത്തവരാക്കി മാറ്റി. ബാബ പറയുന്നു 63 ജന്മം നിങ്ങള് വേശ്യാലയത്തിലാണിരിക്കുന്നത്, ഇപ്പോള് പാവനമായി മാറി ശിവാലയത്തിലേയ്ക്ക് പോകണം. ഈ ഒരു ജന്മം പവിത്രമായിരിക്കു. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് ശിവാലയമാകുന്ന സ്വര്ഗ്ഗത്തിലേയ്ക്ക് പോകാം. എന്നിട്ടും കാമവികാരം എത്ര ശക്തിശാലിയാണ്. എത്ര ബുദ്ധിമുട്ടിക്കുന്നു, ആകര്ഷണമുണ്ടാകുന്നു. ആകര്ഷണത്തെ ഇല്ലാതാക്കണം. കാരണം ഇപ്പോള് തിരിച്ചുപോകണമെങ്കില് തീര്ച്ചയായും പാവനമായി മാറണം. എപ്പോഴും ടീച്ചര്ക്ക് ഇരിക്കാന് കഴിയുമോ. പഠിപ്പ് കുറച്ച് സമയമാണ് നടക്കുക. ബാബ പറഞ്ഞുതരികയാണ്. ഇത് എന്റെ രഥമല്ലേ. രഥത്തിന്റെ ആയുസ്സ് എന്ന് പറയാറുണ്ട്. ബാബ പറയുന്നു ഞാന് സദാ അമരനാണ്, എന്റെ പേരുതന്നെ അമരനാഥന് എന്നാണ്. പുനര്ജന്മം എടുക്കുന്നില്ല അതിനാലാണ് അമരനാഥന് എന്നു വിളിക്കുന്നത്. നിങ്ങളെ അരകല്പത്തിലേയ്ക്ക് അമരന്മാരാക്കി മാറ്റുന്നു. വീണ്ടും നിങ്ങള് പുനര്ജന്മം എടുക്കുന്നു. അതിനാല് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മുകളിലേയ്ക്ക് പോകണം. മുഖം ആ ഭാഗത്തേയ്ക്കും, കാലുകള് ഈ ഭാഗത്തേയ്ക്കുമായിരിക്കണം. പിന്നീട് ഈ ഭാഗത്തേയ്ക്ക് എന്തിനാണ് മുഖം തിരിക്കുന്നത്. പറയുന്നു ബാബാ തെറ്റ് സംഭവിച്ചു, മുഖം ആ ഭാഗത്തേയ്ക്കായി. എങ്കില് തലതിരിഞ്ഞവരായി മാറും.

നിങ്ങള് ബാബയെ മറന്ന് ദേഹാഭിമാനികളായി മാറുമ്പോള് തലതിരിഞ്ഞവരാകുന്നു. ബാബ എല്ലാം പറഞ്ഞുതരുകയാണ്. ബാബയോട് ശക്തി നല്കൂ ബലം നല്കൂ എന്നു പറഞ്ഞ് ഒന്നും യാചിക്കേണ്ടതില്ല. ബാബ വഴി പറഞ്ഞുതരികയാണ്- യോഗബലത്തിലൂടെ ഇങ്ങനെയായി മാറണം. നിങ്ങള് യോഗബലത്തിലൂടെ ഇത്രയും വലിയ ധനികരായി മാറുകയാണ് അതായത് 21 ജന്മങ്ങളിലേയ്ക്ക് ഒരിയ്ക്കലും ആരില്നിന്നും ഒന്നും യാചിക്കേണ്ടിവരില്ല. ബാബയില് നിന്നും അത്രയും എടുക്കുന്നു. മനസ്സിലാക്കുന്നുണ്ട് ബാബ അളവില്ലാത്ത സമ്പാദ്യം ചെയ്യിക്കുന്നു, പറയുന്നു എത്ര ആഗ്രഹിക്കുന്നുവോ അത്രയും എടുക്കൂ. ഈ ലക്ഷ്മീ നാരായണന്മാരാണ് ഏറ്റവും വലുത്. പിന്നീട് എന്ത് ആഗ്രഹിക്കുന്നുവോ അത് എടുക്കൂ. പൂര്ണ്ണമായി പഠിക്കുന്നില്ലെങ്കില് പ്രജയായി മാറും. പ്രജകളേയും തീര്ച്ചയായും ഉണ്ടാക്കണം. നിങ്ങളുടെ മ്യൂസിയം മുന്നോട്ട് പോകുമ്പോള് അനവധിയാകും പിന്നീട് നിങ്ങള്ക്ക് വലിയ വലിയ ഹാളുകള് ലഭിക്കും, കോളേജുകള് ലഭിക്കും, നിങ്ങള് അതില് സേവനം ചെയ്യും. വിവാഹത്തിനുവേണ്ടി നിര്മ്മിക്കുന്ന ഹാളുകളും നിങ്ങള്ക്ക് തീര്ച്ചയായും ലഭിക്കും. ശിവഭഗവാന് പറയുകയാണ്, ഞാന് നിങ്ങളെ ഇത്രയും പവിത്രമാക്കി മാറ്റും- ഇത് നിങ്ങള് മനസ്സിലാക്കിക്കൊടുക്കും അപ്പോള് സൂക്ഷിപ്പുകാരന് ഹാള് നല്കും. പറയൂ ഭഗവാന്റെ വാക്കുകളാണ്- കാമം മഹാശത്രുവാണ്, ഇതിലൂടെ ദുഃഖമാണ് നേടിയത്. ഇപ്പോള് പാവനമായി മാറി പാവനലോകത്തിലേയ്ക്ക് പോകണം. നിങ്ങള്ക്ക് ഹാളുകള് ലഭിച്ചുകൊണ്ടിരിക്കും. പിന്നീട് പറയും വളരെ വൈകിപ്പോയി. പിന്നീട് നിറച്ചു തരേണ്ടിവരാന് ഞാന് അങ്ങനെ വെറുതേ സ്വീകരിക്കുമോ. കുട്ടികളുടെ ഓരോ രൂപകൊണ്ടാണ് കുളം നിര്മ്മിക്കുന്നത്. ബാക്കി എല്ലാവരുടേതും മണ്ണില്പ്പോകും. ബാബ ഏറ്റവും വലിയ സ്വര്ണ്ണക്കച്ചവടക്കാരനാണ്. തട്ടാനും അലക്കുകാരനും ശില്പിയും കൂടിയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ കേള്പ്പിക്കുന്ന സത്യം സത്യമായ കഥ എന്താണോ അത് ശ്രദ്ധയോടെ കേള്ക്കുകയും ധാരണ ചെയ്യുകയും വേണം, ബാബയോട് ഒന്നും യാചിക്കരുത്. 21 ജന്മത്തിലേയ്ക്കുള്ള തന്റെ സമ്പാദ്യം ഉണ്ടാക്കണം.
2. തിരിച്ച് വീട്ടിലേയ്ക്ക് പോകണം, അതിനാല് യോഗബലത്തിലൂടെ ശരീരത്തോടുള്ള ആകര്ഷണത്തെ ഇല്ലാതാക്കണം. കര്മ്മേന്ദ്രിയങ്ങളെ ശീതളമാക്കി മാറ്റണം. ഈ ദേഹത്തിന്റെ അഭിമാനത്തെ ഉപേക്ഷിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
ഒരിടത്തിരുന്ന് അനേകാത്മാക്കളുടെ സേവനം ചെയ്യുന്ന ലൈറ്റ്-മൈറ്റ്സമ്പന്നരായി ഭവിക്കൂ.

ഏത് പോലെ ലൈറ്റ് ഹൗസ് ഒരു സ്ഥാനത്ത് നിന്ന് ദൂരെ ദൂരെ സേവനം ചെയ്യുന്നു അത് പോലെ നിങ്ങളെല്ലാവരും ഒരിടത്തിരുന്ന് അനേകരുടെ സേവനത്തിന് നിമിത്തമായിമാറുന്നു ഇതിനായി ലൈറ്റ് മൈറ്റ് സമ്പന്നരായാല് മാത്രം മതി. മനസും-ബുദ്ധിയും സദാ വ്യര്ത്ഥ ചിന്തകളില് നിന്ന് മുക്തമാകണം, മന്മനാഭവ മന്ത്രത്തിന്റെ സഹജ സ്വരൂപമാണ്-മനസില് ശുഭ ഭാവന, ശ്രേഷ്ഠ കാമന, ശ്രേഷ്ട വൃത്തി, ശ്രേഷ്ഠ വൈബ്രേഷന് എന്നിവയാല് സമ്പന്നം, എങ്കില് ഈ സേവനം സഹജമായി ചെയ്യാന് സാധിക്കും. ഇത് തന്നേയാണ് മനസാ സേവനം.

സ്ലോഗന് :-
ഇപ്പോള് നിങ്ങള് ബ്രാഹ്മണാത്മാക്കള് മൈറ്റാകൂ മറ്റാത്മാക്കളുടെ മൈക്കാകൂ.