25.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ബാബനിങ്ങളെപുതിയലോകത്തേക്കുവേണ്ടിരാജയോഗംപഠിപ്പി
ച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട്തീര്ച്ചയായുംഈപഴയലോകത്തിന്റെവിനാശവുംഉണ്ടാകണം.

ചോദ്യം :-
മനുഷ്യരില് ഏതൊരു നല്ല സ്വഭാവമാണുളളത് പക്ഷേ അതിലൂടെയും പ്രാപ്തികളൊന്നും തന്നെ ലഭിക്കുന്നില്ല?

ഉത്തരം :-
മനുഷ്യരില് ഭഗവാനെ ഓര്മ്മിക്കുന്ന ഒരു ശീലമുണ്ട്, എന്തെങ്കിലും പ്രശ്നം സംഭവിച്ചാല് പറയും- അല്ലയോ ഭഗവാനേ! ശിവലിംഗത്തിന്റെ അടുത്ത് ചെല്ലുന്നു, പക്ഷേ യഥാര്ത്ഥ രീതിയില് തിരിച്ചറിവില്ലാത്തത് കാരണം പ്രാപ്തിയൊന്നും തന്നെ ലഭിക്കുന്നില്ല. പിന്നെ പറയുന്നു സുഖവും ദു:ഖവും ഭഗവാന് തന്നെയാണ് നല്കുന്നതെന്ന്. നിങ്ങള് കുട്ടികള് ഇപ്പോള് അങ്ങനെ പറയില്ല.

ഓംശാന്തി.  
ബാബയെ രചയിതാവെന്നാണ് പറയുന്നത്, എന്തിന്റെ രചയിതാവ്? പുതിയ ലോകത്തിന്റെ രചയിതാവ്. പുതിയ ലോകത്തെ സ്വര്ഗ്ഗം അഥവാ സുഖധാമം എന്നാണ് പറയുന്നത്. ഈ പേര് എല്ലാവരും പറയുന്നുണ്ടെങ്കിലും ആരും മനസ്സിലാക്കുന്നില്ല. ശ്രീകൃഷ്ണന്റെ ക്ഷേത്രത്തെയും സുഖധാമം എന്നു പറയുന്നുണ്ട്. പക്ഷേ അത് ചെറിയൊരു ക്ഷേത്രമല്ലേ. കൃഷ്ണന് വിശ്വത്തിന്റെ അധികാരിയായിരുന്നില്ലേ. പരിധിയില്ലാത്ത അധികാരിയെ പരിധിയുളള അധികാരിയാക്കി മാറ്റി. കൃഷ്ണന്റെ ചെറിയൊരു ക്ഷേത്രത്തെ തന്നെ സുഖധാമമെന്നു പറഞ്ഞു. കൃഷ്ണന് വിശ്വത്തിന്റെ അധികാരിയായിരുന്നു എന്ന് ബുദ്ധിയിലേക്ക് വരുന്നില്ല. കൃഷ്ണന് ഭാരതത്തില് തന്നെയാണ് വസിച്ചിരുന്നത്. നിങ്ങള്ക്കും ആദ്യം ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ശിവബാബയ്ക്ക് സര്വ്വതും അറിയാം, ബാബയ്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ചെല്ലാം അറിയാം. ഇതിനെക്കുറിച്ച് നിങ്ങള് കുട്ടികള്ക്കുമറിയാം. ബ്രഹ്മാ-വിഷ്ണു- ശങ്കരന് ആരാണെന്നുളളതും ലോകത്തിലാര്ക്കും അറിയില്ല. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ് ശിവന്. ശരി, പ്രജാപിതാവായ ബ്രഹ്മാവ് എവിടെ നിന്നും വന്നു? അവരും മനുഷ്യന് തന്നെയല്ലേ. പ്രജാപിതാവായ ബ്രഹ്മാവ് ഇവിടെത്തന്നെ വേണമല്ലോ ബ്രാഹ്മണര്ക്ക് ജന്മം നല്കുന്നതിന് വേണ്ടി. പ്രജാപിതാവ് അര്ത്ഥം തന്നെ മുഖത്തിലൂടെ ദത്തെടുക്കുന്നവര്, നിങ്ങളാണ് മുഖവംശാവലികള്. ഇപ്പോള് നിങ്ങള്ക്കറിയാം എങ്ങനെയാണ് ബ്രഹ്മാവിനെ ബാബ തന്റെതാക്കി മാറ്റി മുഖവംശാവലിയാക്കിയത്, ബ്രഹ്മാബാബയില് പ്രവേശിക്കുകയും ചെയ്തു പിന്നെ എന്റെ കുട്ടിയാണെന്നും പറഞ്ഞു. ബ്രഹ്മാവ് എന്ന പേര് എങ്ങനെ ലഭിച്ചു എന്നതും നിങ്ങള്ക്കറിയാം, എങ്ങനെ ജന്മം ലഭിച്ചു, ഇതൊന്നും തന്നെ മറ്റാര്ക്കും അറിയില്ല. പരമപിതാവായ പരമാത്മാവ് ഉയര്ന്നതിലും ഉയര്ന്നതാണെന്ന് മാത്രം പറയുന്നുണ്ട്, പക്ഷേ ഏറ്റവും ഉയര്ന്ന അച്ഛനാണെന്ന് ആരുടെയും തന്നെ ബുദ്ധിയിലില്ല. നമ്മളെല്ലാ ആത്മാക്കളുടെയും പിതാവാണ് ശിവബാബ. ബാബയും ബിന്ദു സ്വരൂപനാണ്, ബാബയില് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ഈ ജ്ഞാനവും നിങ്ങള്ക്ക് ഇപ്പോഴാണ് ലഭിക്കുന്നത്. ആദ്യം ലേശം പോലും ഈ ജ്ഞാനമുണ്ടായിരുന്നില്ല. മനുഷ്യര് കേവലം ബ്രഹ്മാ-വിഷ്ണു-ശങ്കരന് എന്നു മാത്രം പറയുന്നു പക്ഷേ അവര് ആരാണെന്ന് അറിയില്ല. അപ്പോള് അങ്ങനെയുളളവരുടെ അടുത്തേക്കു തന്നെ ബാബയ്ക്ക് വന്ന് മനസ്സിലാക്കി കൊടുക്കണം. ഇപ്പോള് നിങ്ങള് വിവേകശാലികളായി മാറിയിരിക്കുകയാണ്. ജ്ഞാനസാഗരനായ ബാബയാണ് നമുക്ക് ജ്ഞാനം നല്കുന്നത്, പഠിപ്പിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ഈ രാജയോഗം തന്നെ സത്യയുഗീ പുതിയ ലോകത്തേക്ക് വേണ്ടിയുളളതാണ്. അപ്പോള് തീര്ച്ചയായും പഴയ ലോകത്തിന്റെ വിനാശവും സംഭവിക്കണം. ഈ മഹാഭാരതയുദ്ധം തന്നെ അതിനുവേണ്ടിയുളളതാണ്. അരക്കല്പമായി നിങ്ങള് ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് പഠിച്ചു വന്നു. ഇപ്പോള് ബാബയില് നിന്നും നേരിട്ട് കേള്ക്കുന്നു. ബാബ ശാസ്ത്രങ്ങളൊന്നുമല്ല പഠിപ്പിക്കുന്നത്. ജപ-തപം ചെയ്യുക, ശാസ്ത്രങ്ങള് പഠിക്കുക ഇതെല്ലാം തന്നെ ഭക്തിയാണ്. ഇപ്പോള് ഭക്തര്ക്ക് ഭക്തിയുടെ ഫലം വേണം കാരണം അവര് ഭക്തിയില് പ്രയത്നിക്കുന്നതു തന്നെ ഭഗവാനുമായുളള മിലനത്തിനായാണ്. പക്ഷേ ജ്ഞാനത്തിലൂടെ മാത്രമേ സദ്ഗതി ലഭിക്കൂ. ജ്ഞാനവും ഭക്തിയും ഒരുമിച്ചു കൊണ്ടുപോകാന് സാധിക്കില്ല. ഇപ്പോള് ഭക്തിയുടെ രാജ്യമാണ്. ഇവിടെ എല്ലാവരും ഭക്തരാണ്. എല്ലാവരുടെയും വായില് നിന്നും അല്ലയോ ഗോഡ്ഫാദര് എന്ന് തീര്ച്ചയായും വരുന്നുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ തന്റെ പരിചയം നല്കി, ഞാനും ഒരു ചെറിയ ബിന്ദുവാണ്. എന്നെത്തന്നെയാണ് ജ്ഞാനസാഗരനെന്നു പറയുന്നത്. ബിന്ദുവായ എന്നില് മുഴുവന് ജ്ഞാനവും അടങ്ങിയിട്ടുണ്ട്. ആത്മാവിലാണ് ജ്ഞാനമിരിക്കുക. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു ശിവബാബയെ പരമപിതാവായ പരമാത്മാവെന്നാണ് പറയുന്നത്. ബാബ പരമമായ ആത്മാവാണ് അതായത് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. പതിതപാവനനായ ബാബ തന്നെയാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. മനുഷ്യര്ക്ക് അല്ലയോ ഭഗവാനേ എന്നു പറയുമ്പോള് ശിവലിംഗത്തെ തന്നെയാണ് ഓര്മ്മ വരിക. അതും യഥാര്ത്ഥ രീതിയിലല്ല. ഭഗവാനെ ഓര്മ്മിക്കുക ഒരു ശീലമായിത്തീര്ന്നിരിക്കുകയാണ്. ഭഗവാന് തന്നെയാണ് സുഖവും ദു:ഖവും നല്കുന്നതെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് ഇങ്ങനെ പറയില്ല. ബാബ സുഖദാതാവാണെന്നുളളത് നിങ്ങള്ക്കറിയാം. സത്യയുഗത്തില് സുഖധാമമായിരുന്നു. അവിടെ ദു:ഖത്തിന്റെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. കലിയുഗത്തില് ദു:ഖം തന്നെയാണ് ഇവിടെ സുഖത്തിന്റെ പേരുമില്ല. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് സര്വ്വാത്മാക്കള്ക്കും പിതാവാണ്. ആത്മാക്കള്ക്ക് പിതാവുണ്ടെന്നുളളത് ആര്ക്കും തന്നെ അറിയില്ല. നാമെല്ലാവരും സഹോദരങ്ങളാണെന്നു പറയുന്നുമുണ്ട്. അപ്പോള് തീര്ച്ചയായും നമ്മള് ഒരച്ഛന്റെ കുട്ടികളല്ലേ. ചിലര് പറയുന്നു ഈശ്വരന് സര്വ്വവ്യാപിയാണെന്ന്- നിന്നിലും എന്നിലും ഉണ്ടെന്ന് പറയുന്നു. നിങ്ങള് ആത്മാക്കളാണ്, ഇത് നിങ്ങളുടെ ശരീരവും, പിന്നെ നിങ്ങള്ക്കെങ്ങനെ മൂന്നാമത് ഒന്നായിത്തീരാന് സാധിക്കും. ആത്മാവിനെ ഒരിക്കലും പരമാത്മാവെന്നു പറയില്ല. ജീവാത്മാവെന്നാണ് പറയുക. ജീവ പരമാത്മാവ് എന്നു പറയില്ല. പിന്നീട് എങ്ങനെ പരമാത്മാവിന് സര്വ്വവ്യാപിയായിത്തീരാന് സാധിക്കും! ബാബ സര്വ്വവ്യാപിയാണെങ്കില് പിന്നെ എല്ലാവരും പിതാക്കന്മാരായിത്തീരുന്നു. അച്ഛന് മറ്റൊരു അച്ഛനില് നിന്നും എങ്ങനെ സമ്പത്ത് ലഭിക്കും. അച്ഛനില് നിന്നും കുട്ടിയല്ലേ സമ്പത്ത് നേടുക. എല്ലാവര്ക്കും എങ്ങനെ അച്ഛനായിത്തീരാന് സാധിക്കും. ഇത്രയും ചെറിയ കാര്യത്തെപ്പോലും ആരും തന്നെ മനസ്സിലാക്കുന്നില്ല. അപ്പോഴാണ് ബാബ പറയുന്നത്- കുട്ടികളേ, ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ് ഞാന് നിങ്ങളെ എത്ര വിവേകശാലികളാക്കി മാറ്റിയിരുന്നു. നിങ്ങള് സദാ ആരോഗ്യശാലിയും, സദാ സമ്പന്നനും, വിവേകശാലികളുമായിരുന്നു. നിങ്ങളെക്കാളും കൂടുതല് വിവേകശാലികളായി മറ്റാരും തന്നെയില്ല. നിങ്ങള്ക്കിപ്പോള് ലഭിച്ച വിവേകം അവിടെയുണ്ടാകില്ല. നമ്മള് വീണ്ടും അധ:പതിക്കുമെന്ന ജ്ഞാനം സത്യയുഗത്തിലുണ്ടാവില്ല. ഇതറിയുകയാണെങ്കില് സുഖത്തിന്റെ അനുഭൂതി അവിടെയുണ്ടാകില്ല. ഈ ജ്ഞാനം പിന്നീട് നഷ്ടപ്പെടുന്നു. ഈ ഡ്രാമയുടെ ജ്ഞാനം ഇപ്പോള് കേവലം നിങ്ങളുടെ ബുദ്ധിയിലാണുളളത്. ബ്രാഹ്മണര് തന്നെയാണ് അധികാരികള്. ഇപ്പോള് നമ്മള് ബ്രാഹ്മണ വര്ണ്ണത്തിലാണെന്നുളളത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബ്രാഹ്മണര്ക്കാണ് ബാബ ജ്ഞാനം കേള്പ്പിച്ചു തരുന്നത്. ബ്രാഹ്മണര് പിന്നീട് എല്ലാവര്ക്കും കേള്പ്പിച്ചു കൊടുക്കുന്നു. ഭഗവാന് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തിരുന്നു, രാജയോഗം പഠിപ്പിച്ചിരുന്നു എന്ന മഹിമയുണ്ട്. ശ്രീകൃഷ്ണന്റെ മഹിമയുണ്ട് കൃഷ്ണന് വൈകുണ്ഡത്തിലെ അധികാരിയാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ കൃഷ്ണന് വിശ്വത്തിലെ തന്നെ അധികാരിയായിരുന്നു എന്നുളളത് ബുദ്ധിയിലേക്ക് വരുന്നില്ല. കൃഷ്ണന്റെ രാജ്യമായിരുന്നപ്പോള് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. യമുനാ നദീതീരത്ത്, വിശ്വത്തില് മുഴുവനും നമ്മുടെ രാജ്യമായിരുന്നു. ഇതെല്ലാം നിങ്ങള്ക്ക് ആരാണ് മനസ്സിലാക്കിത്തരുന്നത്? ഭഗവാനുവാച. ബാക്കിയുളളതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലുളള വേദശാസ്ത്രങ്ങളാണ്. ഇവിടെ സ്വയം ഭഗവാനാണ് നിങ്ങള്ക്ക് കേള്പ്പിച്ചു തരുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള് ശാന്തിധാമത്തില് വസിച്ചിരുന്നവരാണ്, 21 ജന്മത്തേക്കുളള പ്രാപ്തി അനുഭവിക്കും എന്നെല്ലാം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലാണുളളത്.

നിങ്ങള് കുട്ടികള്ക്ക് സന്തോഷത്താല് ഗദ്ഗദം കൊളളണം, പരിധിയില്ലാത്ത അച്ഛനായ ശിവബാബയാണ് നമ്മെ പഠിപ്പിക്കുന്നത്. ബാബ ജ്ഞാനസാഗരനാണ്, ബാബയ്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിയാം. ഇങ്ങനെയൊരു അച്ഛനാണ് നമുക്ക് വേണ്ടി വന്നിരിക്കുന്നത്, അപ്പോള് സന്തോഷത്താല് ഗദ്ഗദം കൊളളണം. ബാബയോട് പറയുന്നു, ബാബാ, ഞങ്ങള് അങ്ങയെ തന്റെ അവകാശിയാക്കി മാറ്റിയിരിക്കുന്നു. അച്ഛന് മക്കള്ക്കായി സമര്പ്പണമാകുന്നു. കുട്ടികള് പിന്നീട് പറയുന്നു, എപ്പോള് ഭഗവാന് വരുന്നുവോ, അപ്പോള് ഞങ്ങള് അങ്ങയുടെ മുന്നില് സമര്പ്പണമാകും അതായത് കുട്ടിയാകും. ഇവിടെയും തന്റെ കുട്ടികളെ തന്നെയാണ് അവകാശികളാക്കിമാറ്റുക. ബാബയെ എങ്ങനെ തന്റെ അവകാശിയാക്കി മാറ്റും. ഇതെല്ലാം തന്നെ ഗുഹ്യമായ കാര്യങ്ങളാണ്. തന്റെതായ സര്വ്വതും ബാബയ്ക്ക് കൈമാറുക. ഇതില് ബുദ്ധിയുടെ കാര്യമാണ്. സാധാരണക്കാര് പെട്ടെന്നു തന്നെ എല്ലാം ബാബയ്ക്ക് സമര്പ്പിക്കും, ധനവാന്മാര് ബുദ്ധിമുട്ടിയാണ് നല്കുന്നത്, അതും പൂര്ണ്ണമായ രീതിയില് ജ്ഞാനം എടുത്താല് മാത്രം. പക്ഷേ അത്ര ധൈര്യം ആര്ക്കുമില്ല. സാധാരണക്കാര് പെട്ടെന്നു തന്നെ പറയുന്നു- ബാബാ, ഞങ്ങള് അങ്ങയെത്തന്നെ അവകാശിയാക്കി മാറ്റും. ഞങ്ങളുടെ പക്കല് എന്താണുളളത്! ബാബയെ തന്റെ അവകാശിയാക്കി മാറ്റി, തന്റെ ശരീരനിര്വ്വഹണാര്ത്ഥവും ചെയ്യണം. കേവലം ട്രസ്റ്റിയായിരിക്കണം. ബാബ ധാരാളം യുക്തികള് പറഞ്ഞു തരുന്നുണ്ട്. ബാബ കേവലം നോക്കും, കുട്ടികള് പാപകര്മ്മങ്ങള് ചെയ്ത് പൈസ ദുരുപയോഗപ്പെടുത്തുന്നില്ലല്ലോ. മനുഷ്യരെ പുണ്യാത്മാവാക്കി മാറ്റുന്ന സേവനത്തില് പൈസ ഉപയോഗിക്കുന്നുണ്ടോ? നിയമമനുസരിച്ച് സേവനങ്ങള് ചെയ്യുന്നുണ്ടോ? ഇതെല്ലാം പൂര്ണ്ണമായും പരിശോധിച്ച് പിന്നീട് നിര്ദ്ദേശങ്ങള് നല്കുന്നു. ബ്രഹ്മാബാബയും തന്റെ ജോലിചെയ്യുന്ന സമയത്ത് ഈശ്വരാര്ത്ഥം നല്കുമായിരുന്നു. അത് ഇടനിലക്കാരിലൂടെയായിരുന്നു. ഇപ്പോള് ബാബ നേരിട്ട് വന്നിരിക്കുകയാണ്. മനുഷ്യര് മനസ്സിലാക്കുന്നു ഞങ്ങള് എന്തെല്ലാമാണോ ചെയ്യുന്നത്, അതിന്റെ ഫലം ഈശ്വരന് അടുത്ത ജന്മത്തിലാണ് നല്കുന്നത്. ആരെങ്കിലും ദരിദ്രനും ദു:ഖിയുമാണെങ്കില് മനസ്സിലാക്കും അവര് ആ രീതിയിലുളള കര്മ്മങ്ങള് ചെയ്തതുകൊണ്ടാണ്. നല്ല കര്മ്മമാണ് ചെയ്തതെങ്കില് സുഖിയായിരിക്കുന്നു. ബാബ നിങ്ങള് കുട്ടികള്ക്ക് കര്മ്മത്തിന്റെ ഗതി മനസ്സിലാക്കിത്തരുന്നു. രാവണരാജ്യത്തില് നിങ്ങളുടെ എല്ലാ കര്മ്മവും വികര്മ്മങ്ങളായിരുന്നു. സത്യ-ത്രേതായുഗത്തില് രാവണനില്ലാത്തതു കാരണം അവിടെ വികര്മ്മമുണ്ടാകുന്നില്ല. ഇവിടെ ആരാണോ നല്ല കര്മ്മങ്ങള് ചെയ്യുന്നത് അവര്ക്ക് അല്പകാലത്തേക്കുളള സുഖം ലഭിക്കുന്നു. എന്നാലും എന്തെങ്കിലുമായി രോഗപീഢനങ്ങള് അനുഭവിക്കേണ്ടതായി വരുന്നു, കാരണം അല്പകാലത്തെ സുഖമാണ്. ഇപ്പോള് ബാബയ്ക്കറിയാം ഈ രാവണരാജ്യം തന്നെ നശിക്കാന് പോകുന്നതാണ്. ശിവബാബ രാമരാജ്യത്തിന്റെ സ്ഥാപനയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്ക്കറിയാം. സ്വര്ഗ്ഗമായിരുന്ന ഭാരതം തന്നെയാണ് വീണ്ടും ദരിദ്രമായിത്തീരുന്നത്. ഇന്നേയ്ക്ക് 5000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് ലക്ഷ്മി-നാരായണന്റെ രാജധാനിയായിരുന്നു. ആദ്യത്തെ സിംഹാസനം അവരുടേതായിരുന്നു. രാജകുമാരനായിരുന്ന ശ്രീകൃഷ്ണന്റെ സ്വയംവരത്തിനു ശേഷമാണ് മഹാരാജാവായിത്തീരുന്നത്. അപ്പോഴാണ് നാരായണന് എന്ന പേര് ലഭിക്കുന്നത്. ഇതെല്ലാം നിങ്ങള് ഇപ്പോള് കേള്ക്കുമ്പോള് നിങ്ങള്ക്ക് അത്ഭുതം തോന്നുന്നു. ബാബാ, അങ്ങ് മുഴുവന് രചനയുടെയും രചയിതാവിന്റെയും ജ്ഞാനമാണ് കേള്പ്പിക്കുന്നത്. അങ്ങ് ഞങ്ങളെ എത്ര ഉയര്ന്നരീതിയിലാണ് പഠിപ്പിക്കുന്നത്. ബാബയില് ബലിയര്പ്പണമായിത്തീരണം, നമുക്ക് ഒരേയൊരു ബാബയെക്കൂടാതെ മറ്റാരെയും തന്നെ ഓര്മ്മിക്കേണ്ട. അന്തിമം വരെയും പഠിക്കണമെങ്കില് തീര്ച്ചയായും ടീച്ചറെ ഓര്മ്മിക്കണം. സ്കൂളില് ടീച്ചറെ ഓര്മ്മിക്കില്ലേ. മറ്റേ സ്കൂളുകളിലാണെങ്കില് എത്ര ടീച്ചര്മാരാണുണ്ടാവുക. ഓരോ ക്ലാസ്സിലും വേറെ വേറെ ടീച്ചറായിരിക്കും. ഇവിടെയാണെങ്കില് എല്ലാവര്ക്കുമായി ഒരു ടീച്ചറാണ്. എത്ര സ്നേഹിയാണ്. അച്ഛനും സ്നേഹിയാണ്, ടീച്ചറും സ്നേഹിയാണ്........ മുമ്പ് ഭക്തിമാര്ഗ്ഗത്തില് അന്ധവിശ്വാസത്തോടെ ധാരാളം ഓര്മ്മിച്ചു വന്നു. ഇപ്പോള് നേരിട്ട് ഭഗവാനാണ് പഠിപ്പിക്കുന്നത് അപ്പോള് എത്ര സന്തോഷമുണ്ടായിരിക്കണം. എന്നാലും കുട്ടികള് പറയുന്നു, ബാബാ ഞങ്ങള് മറന്നു പോകുന്നു എന്ന്. ഞങ്ങളുടെ ബുദ്ധിയില് എന്തുകൊണ്ട് അങ്ങയുടെ ഓര്മ്മ വരുന്നില്ല എന്ന് അറിയുന്നില്ല. ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണെന്ന് പറയുന്നുണ്ട്. ബാബാ അങ്ങയുടെ ഗതി-സദ്ഗതിയുടെ ജ്ഞാനം വളരെയധികം അത്ഭുതമാണ്. ഈ രീതിയില് വേണം ബാബയെ ഓര്മ്മിക്കാനായി. ഒരു പത്നി തന്റെ പതിയുടെ ഗുണഗാനം പാടുന്നില്ലേ. അവര് വളരെ നല്ലതാണ്, അവര്ക്ക് ഇന്ന സമ്പത്തുണ്ട്, പറയുമ്പോള് തന്നെ ഉളളില് സന്തോഷിക്കുന്നു. ബാബ പതിമാരുടെയും പതിയാണ്, പിതാക്കന്മാരുടെയും പിതാവാണ്, ബാബയില് നിന്നും നമുക്ക് എത്ര അളവറ്റ സുഖമാണ് ലഭിക്കുന്നത്. മറ്റെല്ലാവരും നമുക്ക് ദു:ഖവും നല്കുന്നുണ്ട്. ടീച്ചറിലൂടെ സുഖം ലഭിക്കുന്നു കാരണം പഠിപ്പിലൂടെ സമ്പാദ്യമുണ്ടാകുന്നുണ്ടല്ലോ. വാനപ്രസ്ഥത്തിലാണ് ഗുരുക്കന്മാരെ സമീപിക്കുക. ബാബയും പറയുന്നു ഞാനും ഇവരുടെ ശരീരത്തിന്റെ വാനപ്രസ്ഥ അവസ്ഥയിലാണ് പ്രവേശിക്കുന്നത്. ശിവബാബയും ബ്രഹ്മാബാബയും വാനപ്രസ്ഥികളാണ്. ഇവിടെ അച്ഛനും ടീച്ചറും ഗുരുവും മൂന്നും ഒരുമിച്ചാണ്. അച്ഛന് ടീച്ചറായി പഠിപ്പിക്കുന്നുമുണ്ട്, പിന്നീട് ഗുരുവായി കൂടെ കൊണ്ടുപോകുന്നുമുണ്ട്. ആ ഒരേയൊരു ബാബയ്ക്കാണ് മഹിമയുളളത്. ഈ കാര്യങ്ങള് മറ്റൊരു ശാസ്ത്രങ്ങളിലുമില്ല. ബാബ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട്. ഇതിനെക്കാളും ഉയര്ന്ന ജ്ഞാനം മറ്റൊന്നില്ല, മറ്റൊന്നും തന്നെ അറിയേണ്ടതായ ആവശ്യവുമില്ല. ഈ ജ്ഞാനം നേടിയ ശേഷം നിങ്ങള് വിശ്വത്തിന്റെ തന്നെ അധികാരിയായിത്തീരുന്നു, പിന്നെന്താണ് വേണ്ടത്? കുട്ടികളുടെ ബുദ്ധിയില് ഇതെല്ലാമുണ്ടെങ്കില് മാത്രമേ സന്തോഷത്തില് ബാബയുടെ ഓര്മ്മയില് മാത്രം ഇരിക്കാന് സാധിക്കൂ. പുണ്യാത്മാവായിത്തീരണമെങ്കില് ബാബയുടെ ഓര്മ്മയില് തീര്ച്ചയായും ഇരിക്കണം. നിങ്ങളുടെ യോഗത്തെ മുറിക്കുക എന്നത് മായയുടെ ധര്മ്മമാണ്. യോഗത്തില് തന്നെയാണ് മായ വിഘ്നങ്ങള് സൃഷ്ടിക്കുക. ബാബയെ മറപ്പിക്കുന്നു. മായയുടെ കൊടുങ്കാറ്റ് ധാരാളം വരുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഏറ്റവും മുന്നില് ബ്രഹ്മാവാണ്, അതുകൊണ്ട് ബാബയ്ക്ക് എല്ലാത്തിന്റെയും അനുഭവമുണ്ട്. ഇവര് പറയുന്നു എന്റടുത്തേക്കും എല്ലാം വന്നാലല്ലേ മായയുടെ കൊടുങ്കാറ്റുകള് ഈ രീതിയിലെല്ലാം വരുമെന്നുളളത് എനിക്ക് പറഞ്ഞുകൊടുക്കാന് സാധിക്കൂ. ബ്രഹ്മാബാബയുടെ അടുത്തേക്കും മായ വരുന്നുണ്ട്, നിങ്ങളുടെ പക്കലേക്കും വരുന്നു. ഒട്ടും തന്നെ മായയുടെ കൊടുങ്കാറ്റ് വരാതെ യോഗത്തില് തന്നെ ഇരിക്കുകയാണെങ്കില് പെട്ടെന്ന് കര്മ്മാതീത അവസ്ഥ പ്രാപിക്കുമല്ലോ. പിന്നെ നമുക്ക് ഇവിടെ ഇരിക്കാന് സാധിക്കില്ല. കര്മ്മാതീത അവസ്ഥ നേടിക്കഴിഞ്ഞാല് എല്ലാവരും മുകളിലേക്ക് പോകുന്നു. ശിവന്റെ വിവാഹഘോഷയാത്രയെക്കുറിച്ച് മഹിമയുണ്ടല്ലോ. ശിവബാബ എപ്പോള് വരുന്നുവോ അപ്പോഴാണ് നമ്മള് എല്ലാ ആത്മാക്കളും പോകുന്നത്. ശിവബാബ വരുന്നതു തന്നെ എല്ലാവരെയും കൊണ്ടുപോകാനാണ്. സത്യയുഗത്തില് ഇത്രയും ആത്മാക്കളുണ്ടാകില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശിവബാബയെ തന്റെ അവകാശിയാക്കി മാറ്റി സര്വ്വതും എക്സ്ചേഞ്ച് ചെയ്യണം. അവകാശിയാക്കി മാറ്റി അവനവന്റെ ശരീരനിര്വ്വഹണാര്ത്ഥവും ചെയ്യണം, ട്രസ്റ്റിയായി സംരക്ഷിക്കുകയും വേണം. പൈസ യാതൊരു പാപകര്മ്മത്തിനും വേണ്ടി ഉപയോഗിക്കരുത്.

2. സ്വയം ജ്ഞാനസാഗരനായ ബാബയാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന സന്തോഷത്തിന്റെ ലഹരിയുടെ ഗദ്ഗദം ഉളളിലുണ്ടായിരിക്കണം. പുണ്യാത്മാവായിത്തീരുന്നതിനുവേണ്ടി ഓര്മ്മയിലിരിക്കണം. മായയുടെ കൊടുങ്കാറ്റുകളില് ഭയപ്പെടരുത്.

വരദാനം :-
സത്യതയുടെ ആധാരത്തില് ഒരു ബാബയെ പ്രത്യക്ഷപ്പെടുത്തുന്ന നിര്ഭയ അധികാരി സ്വരൂപരായി ഭവിക്കട്ടെ.

സത്യത തന്നെയാണ് പ്രത്യക്ഷതയുടെ ആധാരം. ബാബയെ പ്രത്യക്ഷപ്പെടുത്തുന്നതിന് വേണ്ടി നിര്ഭയരും അധികാരിസ്വരൂപരുമായി സംസാരിക്കൂ, സങ്കോചത്തോടെയല്ല. എപ്പോള് അനേകാഭി പ്രായക്കാര് ഒരു കാര്യം മാത്രം മാനിക്കുന്നുവോ അതായത് നമ്മള് എല്ലാവരുടെയും അച്ഛന് ഒന്നാണ്, ആ അച്ഛന്തന്നെയാണ് ഇപ്പോള് കാര്യങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത്, നമ്മള് എല്ലാവരും ആ ഒന്നിന്റെ സന്താനങ്ങള് ഒന്നാണ്, മാത്രമല്ല ആ ഒന്ന് തന്നെയാണ് യാഥാര്ത്ഥ്യം ...അപ്പോള് വിജയപ്പതാക പാറിക്കൊണ്ടിരിക്കും. ഈ സങ്കല്പത്തിലൂടെ തന്നെ മുക്തിധാമത്തിലേക്ക് പോകും പിന്നീട് എപ്പോള് അവരവരുടെ പാര്ട്ട് വരുന്നുവോ അപ്പോള് ആദ്യം ഈ സംസ്കാരം തന്നെ ഉടലെടുക്കും അതായത് ഈശ്വരന് ഒന്നാണ്. ഇത് തന്നെയാണ് സ്വര്ണ്ണിമയുഗത്തിന്റെ സ്മൃതി.

സ്ലോഗന് :-
സഹിക്കുക തന്നെയാണ് സ്വയത്തിന്റെ ശക്തിസ്വരൂപത്തെ പ്രത്യക്ഷപ്പെ ടുത്തുക.

അവ്യക്ത സൂചനകള്: ആത്മീയ സ്ഥിതിയില് ഇരിക്കാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.

എപ്രകാരമാണോ ഈ ദേഹം സ്പഷ്ടമായി കാണപ്പെടുന്നത് അതേപോലെ തന്റെ ആത്മാവിന്റെ സ്വരൂപത്തെ സ്പഷ്ടമായി കാണപ്പെടണം, അതായത് അനുഭവത്തില് വരണം. മസ്തകത്തില് അതായത് ബുദ്ധിയുടെ സ്മൃതിയിലൂടെയും ദൃഷ്ടിയിലൂടെയും ആത്മീയ സ്വരൂപമല്ലാതെ മറ്റൊന്നും തന്നെ കാണപ്പെടരുത്, സ്മൃതിയിലും വരരുത്. അപ്രകാരം നിരന്തര തപസ്വിയാകൂ അപ്പോള് ഓരോ ആത്മാക്കളെയും പ്രതി മംഗളത്തിന്റെ ശുഭ സങ്കല്പം ഉല്പ്പന്നമാകും. അഥവാ ആരെങ്കിലും തങ്ങളുടെ സ്വഭാവ- സംസ്കാരങ്ങള്ക്ക് വശപ്പെട്ട് താങ്കളുടെ പരുഷാര്ത്ഥത്തില് പരീക്ഷക്ക് നിമിത്തമാകുന്നുവെങ്കില് അവരെ പ്രതിയും സദാ മംഗളത്തിന്റെ സങ്കല്പം ഉല്പന്നമാകണം.