മധുരമായ കുട്ടികളേ -
കുട്ടിക്കരണം മറിയുന്ന കളിയെ ഓര്മ്മിക്കൂ, ഈ കളിയില് മുഴുവന് ചക്രത്തിന്റെയും,
ബ്രഹ്മാവിന്റെയും ബ്രാഹ്മണരുടെയും രഹസ്യം അടങ്ങിയിട്ടുണ്ട്
ചോദ്യം :-
സംഗമയുഗത്തില് ബാബയില് നിന്നും ഏതൊരു സമ്പത്താണ് എല്ലാ കുട്ടികള്ക്കും
പ്രാപ്തമാകുന്നത്?
ഉത്തരം :-
ഈശ്വരീയ
ബുദ്ധിയുടെ. ഈശ്വരനില് എന്തെല്ലാം ഗുണങ്ങളാണോ ഉളളത് അത് നമുക്ക് സമ്പത്തിന്റെ
രൂപത്തില് നല്കുന്നു. ഇപ്പോള് നമ്മുടെ ബുദ്ധി വജ്രസമാനം പവിഴമായിത്തീരുകയാണ്.
ഇപ്പോള് നമ്മള് ബ്രാഹ്മണരായി ബാബയില് നിന്നും വളരെ ഭാരിച്ച ഖജനാവ്
നേടിക്കൊണ്ടിരിക്കുകയാണ്. സര്വ്വഗുണങ്ങളാലും തന്റെ സഞ്ചി
നിറച്ചുകൊണ്ടിരിക്കുകയാണ്.
ഓംശാന്തി.
ഇന്ന് സദ്ഗുരുവിന്റെ ദിവസമാണ്, ബൃഹസ്പതിയുടെ ദിവസമാണ്. ദിവസങ്ങളിലും ചിലത്
ഉത്തമ ദിവസങ്ങളാണ്. ബൃഹസ്പതിയുടെ ദിനത്തെ ഉയര്ന്നതാണെന്നു പറയാറുണ്ടല്ലോ.
ബൃഹസ്പതി അര്ത്ഥം വൃക്ഷപതിയുടെ ദിവസത്തില് സ്കൂളില് അഥവാ കോളേജില് ചേരുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ഈ മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ
ബീജരൂപന് ബാബയാണ്, ബാബ അകാലമൂര്ത്തിയാണ്. അകാലമൂര്ത്തിയായ ബാബയുടെ കുട്ടികളും
അകാലമൂര്ത്തിയാണ്. എത്ര സഹജമാണ്. ഓര്മ്മയുടെ കാര്യത്തില് മാത്രമാണ് പ്രയത്നം.
ഓര്മ്മയിലൂടെ മാത്രമാണ് വികര്മ്മം നശിക്കുന്നത്. നിങ്ങള് പതിതത്തില് നിന്നും
പാവനമാകുന്നു. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് കുട്ടികളുടെ മേല് അവിനാശിയായ
പരിധിയില്ലാത്ത ദശയാണ്. ഒന്ന് പരിധിയ്ക്കുളളിലുളള ദശയാണ് മറ്റൊന്ന്
പരിധിയില്ലാത്ത ദശയും. ബാബ വൃക്ഷപതിയാണ്. വൃക്ഷത്തില് നിന്നും
ആദ്യമായുണ്ടാകുന്നത് ബ്രാഹ്മണരാണ്. ബാബ പറയുന്നു ഞാന് വൃക്ഷപതി
സത്-ചിത്ത്-ആനന്ദ സ്വരൂപനാണ്. പിന്നീട് മഹിമയും പാടുന്നു ജ്ഞാനത്തിന്റെ സാഗരന്,
ശാന്തിയുടെ സാഗരന്... നിങ്ങള്ക്കറിയാം സത്യയുഗത്തില് ദേവീദേവതകള് എല്ലാവരും
ശാന്തിയുടെയും പവിത്രതയുടെയും സാഗരമാണ്. ഭാരതം സുഖ-ശാന്തി പവിത്രതയുടെ
സാഗരമായിരുന്നു. വിശ്വത്തില് ശാന്തിയുടെ സമയം എന്ന് അപ്പോഴാണ് പറഞ്ഞിരുന്നത്.
നിങ്ങള് ബ്രാഹ്മണരാണ്. വാസ്തവത്തില് നിങ്ങളും അകാലമൂര്ത്തിയാണ്, ഓരോരോ ആത്മാവും
തന്റെ സിംഹാസനത്തില് വിരാജിതനായിരിക്കുകയാണ്. ഇതെല്ലാം തന്നെ ചൈതന്യമായ അകാല
സിംഹാസനമാണ്. ഭൃകുടി മദ്ധ്യത്തില് അകാലനായ ആത്മാവാണ് വിരാജിതനായിരിക്കുന്നത്.
ഇതിനെ നക്ഷത്രമെന്നു പറയുന്നു. വൃക്ഷപതിയായ ബീജരൂപനെ ജ്ഞാനത്തിന്റെ സാഗരന് എന്നു
പറയുന്നു, അപ്പോള് തീര്ച്ചയായും ബാബയ്ക്ക് വരേണ്ടതായുണ്ട്. ആദ്യമാദ്യം
ബ്രാഹ്മണര് ആവശ്യമാണ്, ബ്രഹ്മാവിന്റെ ദത്തെടുക്കപ്പെട്ട കുട്ടികള്. അപ്പോള്
തീര്ച്ചയായും മമ്മയും ആവശ്യമാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ നല്ല രീതിയില്
മനസ്സിലാക്കിത്തരുന്നുണ്ട്. കരണം മറിയുന്ന കളിയുണ്ടല്ലോ, അതിന്റെയും അര്ത്ഥം
മനസ്സിലാക്കി തന്നിട്ടുണ്ട്. ബീജരൂപന് ശിവബാബയാണ്, പിന്നീടാണ് ബ്രഹ്മാവ്.
ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരെ രചിക്കുന്നത്. ഈ സമയം നിങ്ങള് പറയുന്നു ഞങ്ങള്
ബ്രാഹ്മണരില് നിന്ന് ദേവതകളാകുന്നവരാണ്. ആദ്യം നിങ്ങള് ശൂദ്ര ബുദ്ധികളായിരുന്നു.
ഇപ്പോള് ബാബ വീണ്ടും പുരുഷോത്തമ ബുദ്ധിയുളളവരാക്കി മാറ്റുന്നു. വജ്ര സമാനം പവിഴ
ബുദ്ധിയുളളവരാക്കി മാറ്റുന്നു. ഈ കുട്ടിക്കരണം മറിയുന്ന കളിയുടെ രഹസ്യവും
മനസ്സിലാക്കിത്തരുന്നു. ശിവബാബയുമുണ്ട്, പ്രജാപിതാവായ ബ്രഹ്മാവും
ദത്തെടുക്കപ്പെട്ട കുട്ടികളും മുന്നിലിരിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള് എത്ര
വിശാല ബുദ്ധികളായാണ് മാറിയിരിക്കുന്നത്. ബ്രാഹ്മണനില് നിന്നും ദേവതയായി മാറുന്നു.
ഇപ്പോള് നിങ്ങള് ഈശ്വരീയ ബുദ്ധിയുളളവരായിത്തീരുന്നു, എന്താണോ ഈശ്വരനിലുളള ഗുണം
അത് നിങ്ങള്ക്ക് സമ്പത്തിന്റെ രൂപത്തില് ലഭിക്കുന്നു. മനസ്സിലാക്കി കൊടുക്കുന്ന
സമയത്തും ഇത് പറഞ്ഞു കൊടുക്കാന് മറക്കരുത്. ജ്ഞാനസാഗരനായ ബാബയാണ് നമ്പര്വണ്.
ബാബയെ ജ്ഞാനേശ്വരന് എന്നു പറയുന്നു. ജ്ഞാനം കേള്പ്പിക്കുന്ന ഈശ്വരന്.
ജ്ഞാനത്തിലൂടെ സദ്ഗതി ഉണ്ടാകുന്നു. ജ്ഞാന-യോഗത്തിലൂടെയാണ് പതിതരെ
പാവനമാക്കുന്നത്. ഭാരതത്തിലെ പ്രാചീന രാജയോഗം വളരെയധികം പ്രശസ്തമാണ് കാരണം
ഇതിലൂടെയാണ് കലിയുഗത്തില് നിന്നും സ്വര്ണ്ണിമയുഗമായിത്തീര്ന്നത്. ഇത്
മനസ്സിലാക്കി തന്നിട്ടുണ്ട്, രണ്ടു പ്രകാരത്തിലുളള യോഗങ്ങളുണ്ട് - അത് ഹഠയോഗമാണ്,
ഇത് രാജയോഗമാണ്. അത് പരിധിയുളളതാണ്, ഇത് പരിധിയില്ലാത്തതാണ്. അവര് പരിധിയുളള
സന്യാസിമാരാണ്, നിങ്ങള് പരിധിയില്ലാത്ത സന്യാസിമാരും. അവര് വീടും കുടുംബവും
ഉപേക്ഷിക്കുന്നു, നിങ്ങള് മുഴുവന് ലോകത്തെയും സന്യസിക്കുന്നു. ഇപ്പോള് നിങ്ങള്
പ്രജാപിതാവായ ബ്രഹ്മാവിന്റെ സന്താനമാണ്, ഇത് പുതിയ ചെറിയൊരു വൃക്ഷമാണ്.
നിങ്ങള്ക്കറിയാം പഴയതില് നിന്നും പുതിയതാവുകയാണ്. തൈ നട്ടു കൊണ്ടിരിക്കുകയാണ്.
നമ്മള് കുട്ടിക്കരണം മറിയുന്ന കളിയാണ് കളിക്കുന്നത്. നമ്മള് തന്നെയാണ്
ബ്രാഹ്മണരും നമ്മള് തന്നെയാണ് ദേവതകളും. ഈ തന്നെ എന്ന വാക്ക് തീര്ച്ചയായും
വയ്ക്കണം. നമ്മള് തന്നെയാണ് ശൂദ്രന്മാരും നമ്മള് തന്നെയാണ്
ബ്രാഹ്മണരായിത്തീരുന്നതും. ഈ കുട്ടിക്കരണം മറിയുന്ന കളി ഒരിക്കലും മറക്കരുത്.
ഇത് വളരെ സഹജമാണ്. ചെറിയ കുട്ടികള്ക്കു പോലും മനസ്സിലാക്കാന് സാധിക്കുന്നു.
നമ്മള് എങ്ങനെ 84 ജന്മങ്ങള് എടുക്കുന്നു. ഏണിപ്പടി എങ്ങനെ താഴേക്ക് ഇറങ്ങുന്നു.
പിന്നീട് ബ്രാഹ്മണരായി കയറുന്നു. ബ്രാഹ്മണനില് നിന്ന് ദേവതയായിമാറുന്നു.
ഇപ്പോള് ബ്രാഹ്മണനായി വളരെയധികം ഉയര്ന്ന ഖജനാവ് നേടിക്കൊണ്ടിരിക്കുകയാണ്. സഞ്ചി
നിറച്ചു കൊണ്ടിരിക്കുകയാണ്. ജ്ഞാന സാഗരന് എന്ന് ശങ്കരനെയല്ല പറയുന്നത്. ശങ്കരന്
ഒരിക്കലും സഞ്ചി നിറയ്ക്കുന്നില്ല, ഇതെല്ലാം തന്നെ കലാകാരന്മാര്
ഉണ്ടാക്കിയിട്ടുളളതാണ്. അല്ലാതെ ശങ്കരന്റെ കാര്യമില്ല. ഈ വിഷ്ണുവും ബ്രഹ്മാവും
ഇവിടെയുളളതാണ്. ലക്ഷ്മി-നാരായണന്റെ സംയുക്ത രൂപമാണ് മുകളില് കാണിച്ചിട്ടുളളത്.
ഇത് ബ്രഹ്മാവിന്റെ അന്തിമ ജന്മമാണ്. ഏറ്റവുമാദ്യം വിഷ്ണുവായിരുന്നു, പിന്നീട്
84 ജന്മങ്ങള്ക്കു ശേഷം ഇദ്ദേഹം ബ്രഹ്മാവായി മാറി. ഞാനാണ് ഇദ്ദേഹത്തിന്റെ പേര്
ബ്രഹ്മാവെന്നു വെച്ചത്. എല്ലാവരുടെയും പേര് മാറ്റി കാരണം സന്യാസം ചെയ്തല്ലോ.
ശൂദ്രനില് നിന്നും ബ്രാഹ്മണനായി അപ്പോള് പേര് പരിവര്ത്തനപ്പെട്ടു. ബാബ വളരെ
മനോഹരമായ പേരുകളാണ് വെച്ചിരുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു,
കാണുന്നുണ്ട് വൃക്ഷപതി ഈ രഥത്തില് വസിക്കുന്നുണ്ട്. ബാബയുടെയും ദാദയുടെയും
അകാലസിംഹാസനമാണ്. ഈ സിംഹാസനത്തെ ബാബ ലോണായി എടുത്തിരിക്കുകയാണ്. ശിവബാബയ്ക്ക്
തന്റെതായ സിംഹാസനമില്ലല്ലോ. പറയുന്നു ഞാനും ഈ രഥത്തില് വിരാജിതാനായിരിക്കുന്നു,
തിരിച്ചറിവ് നല്കുന്നു. ഞാന് നിങ്ങളുടെ പിതാവാണ്, കേവലം ജനന-മരണത്തിലേക്ക്
വരുന്നില്ല. നിങ്ങളാണ് വരുന്നത്. അഥവാ ഞാനും നിങ്ങളെപ്പോലെ ജനന-മരണത്തിലേക്ക്
വരുകയാണെങ്കില് പിന്നെ ആര് നിങ്ങളെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി
മാറ്റും? ആക്കി മാറ്റുന്ന ആളും ആവശ്യമാണല്ലോ അതുകൊണ്ട് എനിക്കാണ് അതിന്റെ
പാര്ട്ടുളളത്. എന്നെ വിളിക്കുന്നതും അതിനു തന്നെയാണ്- അല്ലയോ പതിതപാവനാ വരൂ.
നിരാകാരനായ ശിവബാബയെ ആത്മാക്കളാണ് വിളിക്കുന്നത്. കാരണം ആത്മാക്കള്ക്കാണ് ദുഃഖം.
ഭാരതവാസികളായ ആത്മാക്കള് പ്രത്യേകിച്ചും വിളിക്കുന്നു, വന്ന് ഞങ്ങള് പതിതരെ
പാവനമാക്കൂ. സത്യയുഗത്തില് നിങ്ങള് വളരെയധികം പവിത്രരും സുഖികളുമായിരുന്നു.
ഒരിക്കലും വിളിച്ചിരുന്നില്ല. ബാബ സ്വയം പറയുകയാണ്, നിങ്ങളെ സുഖികളാക്കി മാറ്റി
ഞാന് സ്വയം വാനപ്രസ്ഥ അവസ്ഥയിലേക്കു പോകുന്നു. അവിടെ എന്റെ ആവശ്യമില്ല.
ഭക്തിമാര്ഗ്ഗത്തിലാണ് എന്റെ പാര്ട്ട്, ആദ്യത്തെ അരക്കല്പം എനിക്ക് പാര്ട്ടില്ല.
ഇത് വളരെയധികം സഹജമാണ്. ഇതില് ആര്ക്കും തന്നെ ചോദ്യമുണ്ടാവുകയില്ല. ഇങ്ങനെയൊരു
മഹിമയുണ്ട് ദുഃഖത്തില് എല്ലാവരും സ്മരിക്കുന്നു സുഖത്തില് ആരും തന്നെ
സ്മരിക്കുന്നില്ല... സത്യ- ത്രേതായുഗത്തില് ഭക്തിമാര്ഗ്ഗം ഉണ്ടാകുന്നില്ല.
അപ്പോള് ജ്ഞാനമാര്ഗ്ഗം എന്നും അതിനെ പറയുകയില്ല. ജ്ഞാനം ലഭിക്കുന്നതു തന്നെ
സംഗമത്തിലാണ്, ഇതിലൂടെ നിങ്ങള് 21 ജന്മത്തേക്കുളള പ്രാപ്തി നേടുന്നു.
നമ്പര്വൈസായി പാസ്സാകുന്നു. തോറ്റു പോകുന്നവരും ഉണ്ട്. നിങ്ങളുടെത് യുദ്ധമാണ്
നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്കറിയാം ബാബ ഏതൊരു രഥത്തിലാണോ
വിരാജിതനായിരിക്കുന്നത്, അവര് വിജയിക്കുക തന്നെ ചെയ്യും. പിന്നീട് അനന്യ
സന്താനങ്ങള്ക്കും വിജയം ലഭിക്കുന്നു. കുമാരക (പ്രകാശ്മണി ദാദി)...
തുടങ്ങിയവര്ക്കെല്ലാവര്ക്കും തീര്ച്ചയായും വിജയം ലഭിക്കുന്നു. വളരെയധികം പേരെ
തനിക്കു സമാനമാക്കി മാറ്റുന്നു. അപ്പോള് കുട്ടികള്ക്ക് ഈയൊരു കാര്യം ബുദ്ധിയില്
വെക്കണം ഇത് കുട്ടിക്കരണം മറിയുന്ന കളിയാണ്. ചെറിയ കുട്ടികള്ക്കും ഇത്
മനസ്സിലാക്കാന് സാധിക്കുന്നു. അതുകൊണ്ടാണ് ബാബ മനസ്സിലാക്കിത്തരുന്നത്
കുട്ടികള്ക്കും ഇത് പഠിപ്പിച്ചു കൊടുക്കൂ. അവര്ക്കും ബാബയില് നിന്നും
സമ്പത്തെടുക്കാനുളള അധികാരമുണ്ട്. കൂടുതല് കാര്യങ്ങളൊന്നുമില്ലല്ലോ.
കുറച്ചെങ്കിലും ഈ ജ്ഞാനം അറിയുന്നതിലൂടെ പോലും ജ്ഞാനത്തിന്റെ വിനാശം
സംഭവിക്കുന്നില്ല. സ്വര്ഗ്ഗത്തിലേക്ക് തീര്ച്ചയായും വരിക തന്നെ ചെയ്യും.
എങ്ങനെയാണോ ക്രൈസ്റ്റിലൂടെ സ്ഥാപിക്കപ്പെട്ട ക്രിസ്ത്യന് ധര്മ്മം എത്ര വലുതാണ്.
ഈ ദേവീദേവതാധര്മ്മമാണ് ഏറ്റവും വലുതും ആദ്യത്തേതുമായ ധര്മ്മം. ഇത് രണ്ടു
യുഗങ്ങളോളമാണ് നിലനില്ക്കുന്നത് അപ്പോള് തീര്ച്ചയായും ഇതിന്റെ സംഖ്യ
വലുതായിരിക്കണം. എന്നാല് അവരെ ഹിന്ദുവെന്നു പറഞ്ഞു. 33 കോടി ദേവാത്മാക്കളെന്ന്
പറയാറുണ്ട്. പിന്നീട് എന്തുകൊണ്ടാണ് ഹിന്ദുക്കളെന്നു പറയപ്പെട്ടത്. മായ തീര്ത്തും
ബുദ്ധിയെ നശിപ്പിച്ചതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത്. ബാബ പറയുന്നു മായയെ
വിജയിക്കുക എന്നുളളത് കഠിനമായ കാര്യമൊന്നുമല്ല. ഓരോ കല്പവും നിങ്ങള് വിജയം
പ്രാപ്തമാക്കിയിട്ടുണ്ട്. സൈന്യമല്ലേ. ബാബയെ ലഭിച്ചിരിക്കുന്നത് ഈ
ദുര്വികാരങ്ങളാകുന്ന രാവണനുമേല് വിജയം പ്രാപ്തമാക്കുന്നതിനാണ്.
നിങ്ങളുടെമേല് ഇപ്പോള് ബൃഹസ്പതിയുടെ ദശയാണ്. ഭാരതത്തിനുമേലാണ് ദശ വരുന്നത്.
വൃക്ഷപതിയാകുന്ന ശിവബാബ വരുന്നു അപ്പോള് തീര്ച്ചയായും ഭാരതത്തിനുമേല്
ബൃഹസ്പതിയുടെ ദശയായിരിക്കും. ഇതില് സര്വ്വതും വരുന്നു. നിങ്ങള് കുട്ടികള്ക്കറിയാം
നമുക്ക് നിരോഗിയായ ശരീരം ലഭിക്കുന്നു. അവിടെ മൃത്യുവിന്റെ പേരോ അടയാളമോ
ഉണ്ടായിരിക്കില്ല. അമരലോകമല്ലേ. ഇന്നയാള് മരിച്ചു എന്ന് അവിടെ പറയുകയില്ല. മരണം
എന്ന പേരേയില്ല. ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു. ശരീരം
എടുക്കുന്നതിലും ഉപേക്ഷിക്കുന്നതിലും അവിടെ സന്തോഷമായിരിക്കും. ദുഃഖത്തിന്റെ
പേരില്ല. നിങ്ങളുമേല് ഇപ്പോള് ബൃഹസ്പതിയുടെ ദശയാണ്. എല്ലാവര്ക്കും ബൃഹസ്പതിയുടെ
ദശയുണ്ടായിരിക്കുകയില്ല. വിദ്യാലയത്തിലും ചിലര് പാസ്സാകുന്നു ചിലര് തോറ്റു
പോകുന്നു. ഇതും പാഠശാലയാണ്. നിങ്ങള് പറയുന്നു, നമ്മള് രാജയോഗം പഠിക്കുന്നു.
പഠിപ്പിക്കുന്നത് ആരാണ്? പരിധിയില്ലാത്ത പിതാവ്. നിങ്ങള്ക്ക് എത്ര
സന്തോഷമുണ്ടായിരിക്കണം. ഇതില് മറ്റൊരു കാര്യവും തന്നെയില്ല. മുഖ്യമായ കാര്യമാണ്
പവിത്രത. എഴുതിവച്ചിട്ടുണ്ട് - അല്ലയോ കുട്ടികളേ! ദേഹസഹിതം ദേഹത്തിന്റെ എല്ലാ
സംബന്ധങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. ഇത് ഗീതയുടെ അക്ഷരമാണ്.
ഗീതയുടെ എപ്പിസോഡാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ഇതും മനുഷ്യര് കീഴ്മേല്
മറിച്ചു. എന്നാല് ആട്ടയില് ഉപ്പെന്ന പോലെ കുറച്ചു സത്യങ്ങളുണ്ട്. കാര്യങ്ങള്
എത്ര എളുപ്പമാണ്, കുട്ടികള്ക്കു പോലും ഇത് മനസ്സിലാക്കാന് സാധിക്കുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് മറക്കുന്നത്? ഭക്തിമാര്ഗ്ഗത്തില് പോലും
പറയാറുണ്ടായിരുന്നു, ബാബാ അങ്ങ് എപ്പോഴാണോ വരുന്നത്, അപ്പോള് ഞങ്ങള് അങ്ങയുടേത്
മാത്രമായിത്തീരും. മറ്റാരും തന്നെയില്ല. ഞങ്ങള് അങ്ങയുടേതായി അങ്ങയില് നിന്നും
പൂര്ണ്ണ സമ്പത്ത് നേടും. ബാബയുടെതായി മാറുന്നതു തന്നെ സമ്പത്ത് നേടുന്നതിനു
വേണ്ടിയാണ്. ദത്തെടുക്കപ്പെട്ടിരിക്കുകയാണ്. ബാബയില് നിന്നും നമുക്ക് എന്താണ്
ലഭിക്കുന്നത് എന്ന് അറിയാം. നിങ്ങളെയും ദത്തെടുത്തിരിക്കുകയാണ്. നമ്മള് ബാബയില്
നിന്നും വിശ്വത്തിന്റെ ചക്രവര്ത്തി പദവി, പരിധിയില്ലാത്ത സമ്പത്ത് നേടുന്നു
എന്ന് അറിയാം. മറ്റൊന്നിലും മമത്വം വയ്ക്കരുത്. ലൗകിക അച്ഛന്റെ പക്കല്
എന്താണുണ്ടാകുക? ഒരു ലക്ഷമോ ഒന്നര ലക്ഷമോ ഉണ്ടാകും. ഈ പരിധിയില്ലാത്ത അച്ഛന്
നിങ്ങള്ക്ക് പരിധിയില്ലാത്തതായ സമ്പത്ത് നല്കുന്നു.
നിങ്ങള് കുട്ടികള് അരക്കല്പം അസത്യമായ കഥകള് കേട്ടു വന്നു. ഇപ്പോള് ഇങ്ങനെയൊരു
അച്ഛനെ ഓര്മ്മിക്കണം. ശ്രദ്ധയോടെ കേള്ക്കണം. ഹം സൊ - എന്നതിന്റെ അര്ത്ഥവും
മനസ്സിലാക്കണം. അവര് ആത്മാവ് തന്നെ പരമാത്മാവെന്നു പറയുന്നു. ഈ 84 ജന്മങ്ങളുടെ
കഥയെ ആര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ഭഗവാനെ പ്രതി പറയുന്നു,
പട്ടിയിലും പൂച്ചയിലുമെല്ലാം തന്നെയുണ്ട്. ബാബയുടെ ഗ്ലാനി ചെയ്യുകയല്ലേ. ഇതും
ഡ്രാമയില് അടങ്ങിയിട്ടുളളതാണ്, ഇതില് ആരുടെയും തന്നെ ദോഷമില്ല. ഡ്രാമ തന്നെ
ഇങ്ങനെ ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. നിങ്ങളെ ബാബ ജ്ഞാനത്തിലൂടെ ദേവതയാക്കിയാണ്
മാറ്റുന്നത്, നിങ്ങള് ആ ബാബയെ തന്നെ ആക്ഷേപിക്കുന്നു. കുട്ടിക്കരണം മറിയുന്ന
കളിയും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. ഞാന് വന്ന് നിങ്ങളുടെ ഉപകാരം ചെയ്യുന്നു.
അറിയാം നിങ്ങളുടെയും ദോഷമില്ല ഇത് കളിയാണ്. നിങ്ങള്ക്ക് കഥ
മനസ്സിലാക്കിത്തരുന്നു, ഈ സത്യം സത്യമായ കഥയിലൂടെയാണ് നിങ്ങള്
ദേവതയായിത്തീരുന്നത്. ഭക്തിമാര്ഗ്ഗത്തില് ധാരാളം കഥകള് ഉണ്ടാക്കിയിട്ടുണ്ട്.
ലക്ഷ്യം ഒന്നും തന്നെയില്ല. ഇതിലൂടെയെല്ലാം തന്നെ അധഃപതനമാണ് ഉണ്ടായിട്ടുളളത്.
എല്ലാ പാഠശാലകളിലും വിദ്യ അഭ്യസിപ്പിക്കുന്നെണ്ടെങ്കിലും അവരുടെ ലക്ഷ്യം
ശരീരനിര്വ്വഹണമാണ്. പണ്ഢിതന്മാര് അവരുടെ ശരീര നിര്വ്വഹണാര്ത്ഥം കഥ കേള്പ്പിച്ചു
കൊടുക്കുന്നു. മനുഷ്യര് അവരുടെ മുന്നില് പൈസയെല്ലാം തന്നെ വെച്ചു പോകുന്നു,
പക്ഷേ പ്രാപ്തി ഒന്നും തന്നെയില്ല. നിങ്ങള്ക്കിപ്പോള് ജ്ഞാനരത്നങ്ങളാണ്
ലഭിക്കുന്നത്. ഇതിലൂടെ നിങ്ങള് പുതിയ ലോകത്തിന്റെ അധികാരിയായിത്തീരുന്നു. അവിടെ
ഓരോ വസ്തുവും പുതിയതാണ്. പുതിയ ലോകത്തില് എല്ലാം തന്നെ പുതിയതായിരിക്കും,
വജ്രങ്ങളും വൈഢൂര്യങ്ങളുമെല്ലാം തന്നെ പുതിയതായിരിക്കും. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരുന്നു മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് കുട്ടിക്കരണം
മറിയുന്ന കളിയെ ഓര്മ്മിക്കണം. പാവപ്പെട്ട ആളുകളും തീര്ത്ഥാടനത്തിനു പോയാല് അവര്
കുട്ടിക്കരണം മറിയുന്ന കളി കളിക്കാറുണ്ട്. ചിലര് കാല്നടയായിട്ടും പോകാറുണ്ട്.
ഇപ്പോള് വണ്ടികളും വിമാനവുമെല്ലാം തന്നെ പോകുന്നതിനായി ഉപയോഗിക്കുന്നുണ്ട്.
പാവപ്പെട്ടവര്ക്ക് അതിലൊന്നും പോകാന് സാധിക്കില്ല. ചിലര് വളരെയധികം ആദരവോടെ
ഭക്തിപൂര്വ്വം പോവുകയാണെങ്കില് കാല്നടയായി പോകാറുണ്ട്. ഓരോ ദിവസം കൂടുന്തോറും
ശാസ്ത്രത്തിലൂടെ വളരെയധികം സുഖം ലഭിക്കുന്നു. ഇതെല്ലാം തന്നെ അല്പകാലത്തേക്കുളള
സുഖമാണ്. താഴേക്കു വീഴുകയാണെങ്കില് എത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
ഈ വസ്തുക്കളിലെല്ലാം തന്നെ അല്പകാലത്തേക്കുളള സുഖമാണ്. ബാക്കി അവസാനം
എല്ലാവര്ക്കും തന്നെ മരണമാണ്. അവരുടേത് സയന്സാണ്, നിങ്ങളുടേത് സൈലന്സും. ബാബയെ
ഓര്മ്മിക്കുന്നതിലൂടെ എല്ലാ രോഗവും ഇല്ലാതായിത്തീരുന്നു, നിരോഗിയാകുന്നു.
ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു, സത്യയുഗത്തില് നമ്മള് സദാ
ആരോഗ്യശാലിയായിരുന്നു. ഈ 84 ജന്മത്തിന്റെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ബാബ
വന്ന് ഒരേയൊരു തവണയാണ് മനസ്സിലാക്കിത്തരുന്നത് നിങ്ങള് എന്നെ ആക്ഷേപിച്ചിരുന്നു,
സ്വയത്തെ നശിപ്പിക്കുകയും ചെയ്തു. ഭഗവാനെ ആക്ഷേപിച്ച് തന്റെ ബുദ്ധിയെ ശൂദ്ര
ബുദ്ധിയാക്കി മാറ്റി. സിക്ക് ധര്മ്മത്തിലുളളവരും പറയാറുണ്ട്, സാഹേബിനെ
ജപിക്കുകയാണെങ്കില് സുഖം ലഭിക്കുമെന്ന് അതായത് മന്മനാഭവ. രണ്ടക്ഷരം മാത്രമേയുളളൂ.
ബാക്കി കൂടുതലായും തല പുകയ്ക്കേണ്ടതായ കാര്യമില്ല. ഇതും ബാബ വന്ന്
മനസ്സിലാക്കിത്തരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു ബാബയെ
ഓര്മ്മിക്കുന്നതിലൂടെ 21 ജന്മത്തേക്കുളള സുഖം ലഭിക്കുന്നു. മറ്റുളളവരും
അതിലേക്കുളള വഴി പറഞ്ഞു തരുന്നുണ്ട്. പക്ഷേ പൂര്ണ്ണമായ വഴി ആര്ക്കും തന്നെ
അറിയുന്നില്ല. സ്മരിച്ച്-സ്മരിച്ച് സുഖം പ്രാപിക്കണം. നിങ്ങള് കുട്ടികള്ക്കറിയാം
സത്യയുഗത്തില് അസുഖത്തിന്റെയോ ദുഃഖത്തിന്റെയോ കാര്യമില്ല. ഇത് സാധാരണമായ
കാര്യമാണ്. സത്യയുഗത്തെ സ്വര്ണ്ണിമയുഗമെന്നു പറയുന്നു. കലിയുഗത്തെ
ഇരുമ്പുയുഗമെന്നും പറയുന്നു. സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. എത്ര നല്ല
രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. കുട്ടിക്കരണം മറിച്ചിലാണ്, ഇപ്പോള് നിങ്ങള്
ബ്രാഹ്മണനില് നിന്നും ദേവതയായിത്തീരുന്നു. എന്നാല് നിങ്ങള് ഈ കാര്യങ്ങള് മറന്നു
പോകുന്നു. കുട്ടിക്കരണം മറിയുന്ന കളി ഓര്മ്മയുണ്ടെങ്കില് എല്ലാം തന്നെ
ഓര്മ്മയിലുണ്ടാകുന്നു. ഇങ്ങനെയുളള ബാബയെ ഓര്മ്മിച്ചു വേണം രാത്രി ഉറങ്ങാന്.
എന്നാലും കുട്ടികള് പറയുന്നു, ബാബാ മറന്നു പോകുന്നു. മായ ഇടയ്ക്കിടെ
മറപ്പിക്കുന്നു. നിങ്ങളുടേത് മായയോടൊപ്പമുളള യുദ്ധമാണ്. പിന്നീട് നിങ്ങള്
അരക്കല്പത്തോളം മായയുടെ മേല് രാജ്യം ഭരിക്കുന്നു. കാര്യം വളരെയധികം സഹജമായതാണ്
പറയുന്നത്. പേരു തന്നെ സഹജമായ ജ്ഞാനം സഹജയോഗം എന്നാണ്. ബാബയെ ഓര്മ്മിക്കണം,
മറ്റെന്ത് ബുദ്ധിമുട്ടാണുളളത്. ഭക്തിമാര്ഗ്ഗത്തില് തന്നെ നിങ്ങള് വളരെയധികം
ബുദ്ധിമുട്ട് അനുഭവിച്ചു. സാക്ഷാത്കാരത്തിനായി കഴുത്ത് മുറിക്കാന് പോലും നിങ്ങള്
തയ്യാറായിരുന്നു. കാശികല്വട്ട് അനുഭവിക്കുമായിരുന്നു. ആരാണോ നിശ്ചയബുദ്ധിയായി
ഓരോ കാര്യങ്ങളും ചെയ്യുന്നത്, അവരുടെ വികര്മ്മം നശിക്കുന്നു. വീണ്ടും പുതിയ
കര്മ്മക്കണക്കുകള് ആരംഭിക്കുന്നു. ബാക്കി ഇതിലൂടെയും ആരും തന്നെ
എന്റെയടുത്തേക്ക് വരുന്നില്ല. ബാബയെ ഓര്മ്മിക്കുന്നതിലൂടെയാണ് വികര്മ്മം
നശിക്കുന്നത്, അല്ലാതെ ജീവഹത്യയിലൂടെയല്ല. എന്റെടുത്തേക്ക് ആരും തന്നെ
വരുന്നില്ല. എത്ര സഹജമായ കാര്യമാണ്. ഈ കുട്ടിക്കരണം മറിയുന്ന കളി വൃദ്ധര്ക്കും
ഓര്മ്മ വേണം. കുട്ടികള്ക്കും ഓര്മ്മയില് വയ്ക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം!
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വൃക്ഷപതിയായ ബാബയില് നിന്നും സുഖ-ശാന്തി-പവിത്രതയുടെ സമ്പത്ത് നേടുന്നതിനുവേണ്ടി
സ്വയത്തെ അകാലമൂര്ത്തിയായ ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം.
ഈശ്വരീയ ബുദ്ധി യാക്കണം.
2. ബാബയില് നിന്നും
സത്യമായ കഥ കേട്ട് മറ്റുളളവര്ക്ക് കേള്പ്പിച്ചു കൊടുക്കണം. മായാജീത്തായി
മാറുന്നതിനു വേണ്ടി മറ്റുളളവരെ തനിക്കു സമാനമാക്കി മാറ്റുന്നതിനുളള സേവനം
ചെയ്യണം. ബുദ്ധിയിലുണ്ടായിരിക്കണം നമ്മള് കല്പ-കല്പത്തെ വിജയിയാണ്, ബാബ
നമ്മോടൊപ്പമുണ്ട്.
വരദാനം :-
നിര്ബ്ബലനില് നിന്നും ബലവാനായി അസംഭവ്യത്തെപ്പോലും സംഭവ്യമാക്കിമാറ്റുന്ന
ധൈര്യശാലി ആത്മാവായി ഭവിക്കട്ടെ.
ڇധൈര്യശാലി കുട്ടികള്ക്ക്
ബാബ സഹായംڈ ഈ വരദാനത്തിന്റെ ആധാരത്തില് ധൈര്യത്തിന്റെ ആദ്യത്തെ ദൃഢസങ്കല്പം
ചെയ്തു അതായത് നമുക്ക് പവിത്രമാവുക തന്നെ വേണം, അതോടെ ബാബ കോടി മടങ്ങ് സഹായവും
നല്കി, അതായത് താങ്കള് ആത്മാക്കള് അനാദി-ആദി പവിത്രമാണ്, അനേക തവണ
പവിത്രമായിട്ടുണ്ട്, ഇനിയും ആയിക്കൊണ്ടിരിക്കും. അനേക പ്രാവശ്യത്തെ സ്മൃതിയിലൂടെ
ശക്തിശാലിയായി. നിര്ബ്ബലനില് നിന്നും ഇത്രയും ബലവാനായിത്തീര്ന്നു,
വെല്ലുവിളിക്കുകയാണ് അതായത് വിശ്വത്തെയും പാവനമാക്കി കാണിക്കുക തന്നെ ചെയ്യും,
ഏതിനെയാണോ ഋഷി മുനി മഹാത്മാക്കള് മനസ്സിലാക്കിയത് അതായത്
ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും പവിത്രമായിരിക്കുക ബുദ്ധിമുട്ടാണ്, അതിനെ താങ്കള് അതി
സഹജമാണെന്ന് പറയുന്നു.
സ്ലോഗന് :-
ദൃഢസങ്കല്പ്പം ചെയ്യുക തന്നെയാണ് വ്രതമെടുക്കല്, സത്യമായ ഭക്തര് ഒരിക്കലും വ്രതം
മുറിക്കുകയില്ല.