25.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെയും മുഴുവൻ വിശ്വത്തിലുള്ളവരുടെയും ശരീരത്തെ കൽപവൃക്ഷസമാനമാക്കി മാറ്റാനാണ്, ഓർമ്മയിലൂടെ മാത്രമെ ശരീരം കൽപവൃക്ഷസമാനമാവുകയുള്ളൂ.

ചോദ്യം :-
നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയായി മാറാനുള്ള വിധി എന്താണ്? നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ജീവദാനം ലഭിക്കുകയാണ്, എങ്ങനെ?

ഉത്തരം :-
നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയായി മാറുന്നതിനുവേണ്ടി മരിക്കുക തന്നെ വേണം. ബാബ പറയുന്നു-ഞാൻ നിങ്ങളെല്ലാവരേയും മരണത്തിലേക്ക് നയിക്കാനായി വന്നിരിക്കുകയാണ്. നിങ്ങളുടെ ദേഹത്തെ ഇല്ലാതാക്കി ആത്മാക്കളെ കൂടെ കൊണ്ടുപോകും. ഇതാണ് സത്യമായ ജീവദാനം. അതിനുവേണ്ടിയാണ് ഈ മഹാഭാരത യുദ്ധം, അതിൽ എല്ലാം വിനാശമാകും. പിന്നീട് ആത്മാക്കളെല്ലാം പാവനമായി മാറി വീട്ടിലേക്ക് പോകും. അതിനുശേഷം സ്വർഗ്ഗത്തിലേക്ക് വരും.

ഗീതം :-
മാതാ ഓ മാതാ...

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതത്തിന്റെ വരി കേട്ടു. ജഗദംബയുടെ മഹിമ കേട്ടു. ഈ ഭാരതത്തിലാണ് ജഗദംബയുടെ മഹിമയുള്ളത്. ജഗദംബയുണ്ടെങ്കിൽ തീർച്ചയായും ജഗത്പിതാവുമുണ്ടായിരിക്കും. ജഗദംബ എന്ന് സരസ്വതിയെയാണ് പറയുന്നത്. വാസ്തവത്തിൽ ജഗദംബയുടെ പേര് ഒന്ന് മാത്രമായിരിക്കണം. നിങ്ങളുടെയും പേര് ഒന്ന് മാത്രമാണല്ലോ. 2-3 എണ്ണമൊന്നുമില്ലല്ലോ. വാസ്തവത്തിൽ ജഗദംബയെ സാകാരത്തിൽ ശരീരധാരിയുടെ രൂപത്തിലാണ് കാണിക്കുന്നത്. ജഗത്പിതാവിനെ പ്രജാപിതാവെന്നും പറയുന്നു. മുഴുവൻ വിശ്വത്തിന്റെ മാതാവാണ് ജഗദംബ, അതുപോലെ പ്രജാപിതാവ് മുഴുവൻ വിശ്വത്തിന്റെയും പിതാവാണ്. രണ്ടുപേരും തീർച്ചയായും ഈ സാകാര ലോകത്തിലായിരിക്കും. രണ്ടുപേരുടെയും പേരുകൾ കേൾപ്പിച്ചു. രണ്ടുപേരും പ്രജാപിതാവും പ്രജാമാതാവുമാണ്. രണ്ടാമത്തെ ജഗത് പിതാവെന്ന് നിരാകാരനായ ശിവബാബയെയാണ് പറയുന്നത്. എല്ലാവരുടെയും പിതാവായ നിരാകാരനായ ശിവബാബയെന്ന് പരമപിതാ പരമാത്മാ ശിവനെയാണ് പറയുന്നത്. ഈശ്വരൻ അഥവാ പരമാത്മാവെന്നു മാത്രം പറയരുത്. നാമവും-രൂപവുമുള്ള പരമാത്മാവിനെ ഗോഡ് ഫാദറെന്നാണ് പറയുന്നത്. ഒന്ന് ആത്മാക്കളുടെ അച്ഛൻ, മറ്റൊന്ന് സാകാരത്തിലെ മനുഷ്യാത്മാക്കളുടെ അച്ഛനുമമ്മയും. ആത്മാക്കളുടെ പിതാവ് ശിവനാണ്. ആത്മാവാണ് പറയുന്നത്-ശിവൻ നമ്മുടെ അച്ഛനാണ്. പിന്നെ ആത്മാവിന് സാകാര ശരീരം ലഭിക്കുമ്പോൾ ബ്രഹ്മാബാബ എന്ന് പറയുന്നു. അപ്പോൾ രണ്ടച്ഛൻമാരായില്ലേ. ഒന്ന് ശിവബാബയും മറ്റൊന്ന് പ്രജാപിതാ ബ്രഹ്മാവും. ബ്രഹ്മാവ് ശിവബാബയുടെ കുട്ടിയാണ്. ഒന്ന് നിരാകാരനായ പിതാവും, മറ്റൊന്ന് സാകാരത്തിലുള്ള പിതാവും. നിരാകാരനായ പിതാവിനെ പതീത-പാവനൻ എന്ന് പറയുന്നു. എന്നാൽ ബ്രഹ്മാവിനെയും, സരസ്വതിയേയും പതീത-പാവനൻ എന്ന് പറയാൻ സാധിക്കില്ല. പതീത- പാവനൻ ഒരു ബാബയാണ്, ബ്രഹ്മാവിന്റെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ രണ്ട് പേരാകുന്നു. എല്ലാവരും വിളിക്കുന്നുണ്ട്-പതീത-പാവനാ വരൂ, അപ്പോൾ രണ്ടച്ഛൻമാരായില്ലേ. രചയിതാവായ ശിവബാബ പുതിയ ലോകം രചിക്കുന്നു. അതിനാൽ, ആദ്യം തീർച്ചയായും ബ്രഹ്മാവിനെ രചിക്കണം. വിഷ്ണുവിനെയും ശങ്കരനെയും ഒരിക്കലും പ്രജാപിതാവെന്നു പറയാൻ സാധിക്കില്ല. ബ്രഹ്മാവിനെയാണ് പ്രജാപിതാവെന്നു പറയുന്നത്. അതുകൊണ്ട്, ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് ദത്തെടുക്കുന്നത്. നമ്മൾ ശിവബാബയുടെ കുട്ടിയാണ് എന്ന് പറയുന്നു. ശിവബാബ ഈ ബ്രഹ്മാബാബയിൽ പ്രവേശിച്ചാണ് ദത്തെടുത്തത്. ശിവബാബയാണ് ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ആത്മാവാണ് പതീതമായി മാറിയിരിക്കുന്നത്. അതുകൊണ്ട് ശരീരം പോലും പതീതമായതാണ് ലഭിക്കുന്നത്. സ്വർണ്ണത്തിൽ വെള്ളിയുടെയും, ചെമ്പിന്റെയും, ഇരുമ്പിന്റെയും കലർപ്പ് ചേർക്കുന്നതുപോലെ, ആത്മാവിലും അഴുക്ക് പുരളുന്നു. ആത്മാക്കളും ശിവബാബയും വസിക്കുന്നത് പവിത്രമായ മുക്തിധാമത്തിലാണ്. ശിവബാബയും പ്രജാപിതാ ബ്രഹ്മാവുമുണ്ട്-ഒന്ന് അച്ഛനും, മറ്റൊന്ന് ദാദയും. എല്ലാ മനുഷ്യരും ശിവന്റെ സന്താനങ്ങളാണ് എന്ന് നിങ്ങൾക്കറിയാം. ആദ്യം ശിവവംശികളാണ് പിന്നീടാണ് ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിയും. ശിവബാബയും ദാദയും ഒരുമിച്ചാണ്. ശിവബാബ ബ്രഹ്മാബാബയിൽ പ്രവേശിച്ച്, നമ്മളെ ബ്രാഹ്മണരാക്കി മാറ്റി, മനുഷ്യനിൽ നിന്നും ദേവതയായി മാറാനുള്ള രാജയോഗം പഠിപ്പിക്കുന്നു. സത്യയുഗത്തിലാണ് ദേവതകൾ വസിക്കുന്നത്. ദേവതകളെ പതീത-പാവനനും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയാൻ സാധിക്കില്ല. ദേവതകളെ ബാബ അല്ലെങ്കിൽ അച്ഛൻ എന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ ഇപ്പോൾ വിഷ്ണുപുരിയുടെ അധികാരിയായി മാറുകയാണ്. വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്-ലക്ഷ്മീ -നാരായണൻ, എന്നാൽ ഇത് മനുഷ്യർക്കറിയില്ല. ഭക്തി ചെയ്യുന്നവർക്ക് തീർച്ചയായും രണ്ടച്ഛൻമാരുണ്ട്. സത്യയുഗത്തിൽ ഒരച്ഛൻ മാത്രമാണ് ഉള്ളത്. സത്യയുഗത്തിൽ ഒരിക്കലും അല്ലയോ പരമപിതാ പരമാത്മാവേ, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബാ വരൂ എന്ന് പറയില്ല. സത്യയുഗത്തിൽ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു. അവർ ഒരിക്കലും അല്ലയോ ഗോഡ് ഫാദർ, മുക്തിദാതാവേ എന്ന് പറയില്ല. സത്യയുഗത്തിൽ പതീത-പാവനനായ ബാബയെ വിളിക്കാൻ ആരും പതീതരും ദുഃഖികളുമായി ഉണ്ടാവുകയേയില്ല. 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു എന്ന് നിങ്ങൾക്കറിയാം. 1250 വർഷങ്ങൾക്കു ശേഷം രാമന്റെയും-സീതയുടെയും രാജ്യമുണ്ടാകുന്നു. സത്യയുഗത്തിലും ത്രേതായുഗത്തിലും നിങ്ങൾ 21 ജന്മങ്ങൾ എടുത്തു എന്ന് ബാബ തെളിയിച്ച് മനസ്സിലാക്കിത്തരുന്നു. ബ്രാഹ്മണർ, ദേവതകൾ, ക്ഷത്രിയർ... എല്ലാം ഭാരതത്തിലാണ് ഉള്ളത്. ബാബ വന്നാണ് പഴയ ലോകത്തെ പുതിയതാക്കി മാറ്റുന്നത്. പഴയതിനെ പുതുക്കുന്നു. ശരീരത്തേയും ദീർഘായുസ്സുള്ളതാക്കി മാറ്റുന്നു. അമരന്മാരാക്കി മാറ്റുന്നു. ബാബ നിങ്ങൾ കുട്ടികളെ അമരലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അമരലോകമായിരുന്ന ഭാരതത്തിൽ ദേവതകളുടെ രാജ്യമായിരുന്നു. ഏണിപ്പടി ഇറങ്ങി-ഇറങ്ങി മൃത്യുലോകത്തിന്റെ അധികാരിയായി മാറിയിരിക്കുകയാണ്. നമ്മുടെ ഭാരതം എന്ന് പറയാറില്ലേ, അപ്പോൾ പ്രജകളും അധികാരിയായി മാറിയില്ലേ. നമ്മുടെ ഭാരതമാണ് എന്ന് നിങ്ങളും പറയുന്നു. നമ്മൾ ഭാരതത്തിന്റെ അധികാരികളായിരുന്നു, എന്നാലിപ്പോൾ നരകവാസികളായി മാറിയിരിക്കുകയാണ്. നമ്മൾ സ്വർഗ്ഗവാസികളാണെന്ന് ദേവതകൾ പറയും. സ്വർഗ്ഗവാസികളായ നിങ്ങളും 84 ജന്മങ്ങൾ അനുഭവിച്ചാണ് നരകവാസികളായി മാറിയത്. ഭാരതത്തിലാണ് ശിവബാബ ജന്മമെടുക്കുന്നത്. ശിവരാത്രിയെന്നും ശിവജയന്തിയെന്നും പാടപ്പെട്ടിട്ടുണ്ട്. കൃഷ്ണ ജയന്തിയും ആഘോഷിക്കുന്നുണ്ട് ഒപ്പം ജനന സമയവും പറയുന്നു. മാതാവിന്റെ ഗർഭത്തിൽ നിന്നും ഇന്ന സമയത്ത് ജന്മമെടുത്തു എന്നെല്ലാം പറയുന്നു. സത്യയുഗത്തിൽ തീർച്ചയായും മാതാവിന്റെ ഗർഭത്തിലൂടെയായിരിക്കും ജന്മമെടുത്തിട്ടു ണ്ടായിരിക്കുക. സത്യയുഗമാകുന്ന പുതിയ ലോകത്തിലാണ് കൃഷ്ണജയന്തിയുണ്ടാകുന്നത്. പിന്നീട് പുനർജന്മത്തിലേക്ക് വരുന്നു. ബാബ ഒരാളുടെ കാര്യം മാത്രമല്ല പറയുന്നത്. കൃഷ്ണപുരി തന്നെയാണ് വിഷ്ണുപുരിയും. രാജാക്കൻമാർ ജന്മങ്ങളെടുത്ത് താഴേക്കിറങ്ങുമ്പോൾ മുഴുവൻ കുലവും താഴേക്കിറങ്ങുന്നു. ഈ കുലത്തിൽ രാജാവും റാണിയും പ്രജകളുമുണ്ട്. ചന്ദ്രവംശികളുടെ രാജ്യമുണ്ടാകുമ്പോൾ സൂര്യവംശികളുടെ രാജ്യം കടന്നു പോയി. സൂര്യവംശികൾ തന്റെ രാജ്യപദവി ചന്ദ്രവംശികൾക്കാണ് കൈമാറുന്നത്. പിന്നീട് വൈശ്യവംശികൾക്കാണ് ലഭിക്കുന്നത്. നമ്മൾ ബ്രാഹ്മണ കുലത്തിലുള്ളവരാണ് കുടുമിയെന്ന് നിങ്ങൾക്കറിയാം. കുടുമിക്കു മുകളിൽ ബാബയാണ്. ബ്രാഹ്മണരായ നമ്മൾ പിന്നീട് ശൂദ്രൻമാർ അഥവാ കാലായി മാറി. കാലിൽ നിന്നും (താഴ്ന്ന അവസ്ഥയിൽ നിന്നും) നമ്മൾ കുടുമിയായി മാറുന്നു. ആദ്യം ശിവബാബ പിന്നീടാണ് നമ്മൾ ബ്രാഹ്മണരായ കുടുമികൾ. ബാബയാണ് നിങ്ങളെ ബ്രാഹ്മണരാക്കി മാറ്റിയത്. നിങ്ങൾ ശിവബാബയെ ബാബാ-ബാബാ എന്ന് പറയുന്നു. ഈ കണക്കനുസരിച്ച് നമ്മൾ പേരക്കുട്ടികളായി മാറി. ബ്രഹ്മാവിന്റെ സന്താനങ്ങളായ നമ്മളെല്ലാവരും ബ്രാഹ്മണരും-ബ്രാഹ്മണിമാരുമാണ് എന്ന് നിങ്ങൾക്കറിയാം. നമ്മൾ ഒരച്ഛന്റെ കുട്ടികളാണ്. സഹോദര-സഹോദരിമാർക്ക് ഒരിക്കലും ക്രിമിനലായ കർമ്മം ചെയ്യാൻ സാധിക്കില്ല. ബാബയുടെ എല്ലാ കുട്ടികളും പറയുന്നു-ബാബാ, എന്ന്. അപ്പോൾ അവർ പറയുന്നത് അസത്യമായിരിക്കില്ലല്ലോ. എല്ലാവരുടെയും അച്ഛൻ നിരാകാരനായ ശിവനും, സാകാരത്തിലുള്ള പ്രജാപിതാ ബ്രഹ്മാവുമാണ്. അത്രതന്നെ. ഒരച്ഛന്റെ കുട്ടികളായ നമ്മൾ സഹോദരരും-സഹോദരിമാരുമാണ്. നിങ്ങൾക്ക് തീർച്ചയായും പവിത്രമായി മാറണം. എങ്ങനെയാണ് സ്ത്രീയും-പുരുഷനും പവിത്രമായി ജീവിക്കുന്നത്! അതുകൊണ്ടാണ് ഡ്രാമയിൽ ഈ യുക്തി അടങ്ങിയിട്ടുള്ളത്. ഇവിടെ ബ്രഹ്മാകുമാരനും-കുമാരിമാരും മാത്രമാണ് ഉള്ളത്. ശൂദ്രൻമാരായ കുമാരനും-കുമാരിമാരുമൊന്നുമില്ല. മനുഷ്യരെല്ലാം പതീതരും, ശൂദ്രരും, തുച്ഛബുദ്ധിയുള്ളവരുമാണ്, കാരണം ബാബയെ തന്നെ അറിയുന്നില്ല. അല്ലയോ ഗോഡ് ഫാദർ എന്ന് പറയുന്നു. ശരി, ബാബയുടെ കർത്തവ്യമെന്താണ്? നാമം, രൂപം, ദേശം, കാലം പറയൂ. ബാബയുടെ ജീവിത കഥ പറയൂ. ജീവിത കഥ അറിയുന്നില്ല എങ്കിൽ നാസ്തികരാണ്. രചയിതാവിന്റെയും രചനയുടെയും ആദി മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയില്ല. ഈ ലോകം പതീതമാണ്. സത്യയുഗത്തെ പാവനമായ ലോകമെന്നും, കലിയുഗത്തെ പതീതമായ ലോകമെന്നുമാണ് പറയുന്നത്. ഈ സമയം തികച്ചും തമോപ്രധാനമാണ്, ഘോരമായ നരകമാണ്. നരകത്തിന്റെയും വ്യത്യസ്തമായ തലങ്ങളുണ്ട്. ദ്വാപരയുഗം മുതലാണ് നരകം ആരംഭിക്കുന്നത്. പിന്നീട് വൃദ്ധി പ്രാപിക്കുന്നു. ഭക്തിയും ആദ്യം സതോപ്രധാനമായിരുന്നു, പിന്നീടാണ് സതോ, രജോ, തമോ ആയി മാറുന്നത്. 3 വഴികൾ സന്ധിക്കുന്ന സ്ഥലത്ത് മനുഷ്യർ വിളക്കിൽ എണ്ണയൊഴിച്ച് തല കുനിക്കുന്നു. ശിവബാബയെ പൂജിക്കുന്നതും, മുക്കവലയിൽ പൂജിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്! ഇതിനെയാണ് തമോപ്രധാനമായ ഭക്തിയെന്ന് പറയുന്നത്. വെള്ളത്തേയും പൂജിക്കുന്നു, ഗംഗ പതീത-പാവനിയാണെന്ന് വളരെ മഹിമയുണ്ട്. പതീത-പാവനൻ ആരാണ്? ഗംഗാജലം എങ്ങനെ പതീത-പാവനിയാകും! അത് വെള്ളമല്ലേ. പതീത- പാവനൻ ബാബയാണ്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത്, അതായത് ശിവൻ ഭാരതത്തിൽ പതീതരെ ദേവതകളാക്കി മാറ്റാനാണ് വരുന്നത്. ശിവബാബ ബ്രഹ്മാശരീരത്തിൽ വന്നാണ് മനുഷ്യരെ ദേവതയാക്കി മാറ്റുന്നത്. ഇവിടെ നിങ്ങൾ പതീതത്തിൽ നിന്നും പാവനമായി മാറാനാണ് വരുന്നത്. നിങ്ങൾക്ക് രണ്ട് കൈകളുള്ളത് പോലെതന്നെയാണ് ദേവതകൾക്കും രണ്ട് കൈകളുള്ളത്. 4-8 കൈകളുള്ള ഒരു മനുഷ്യരൊന്നുമില്ല. മനുഷ്യർ നൽകിയിട്ടുള്ള അലങ്കാരങ്ങളും, ചതുർഭുജധാരിയായ വിഷ്ണുവും പ്രവൃത്തി മാർഗ്ഗത്തെയാണ് കാണിച്ചിരിക്കുന്നത്. വൈഷ്ണവർ എന്ന വാക്കും വിഷ്ണു എന്ന വാക്കിൽ നിന്നുമാണ് ഉണ്ടായത്. ദേവതകൾ വൈഷ്ണവരാണ്. വല്ലഭാചാരികളായ വൈഷ്ണവർ ശുദ്ധമായ സസ്യഭുക്കുകളും നിർവ്വികാരികളുമാണ്. അവരുടേത് കൂട്ടുകുടുംബമായി താമസിക്കുന്ന വലിയ ബംഗ്ലാവാണ്. വൈഷ്ണവർ എന്ന വാക്കിന്റെ അർത്ഥം തന്നെ മനസ്സിലാക്കുന്നില്ല. വിഷ്ണുപുരിയിൽ വസിക്കുന്നവരെയാണ് വൈഷ്ണവരെന്ന് പറയുന്നത്. പവിത്രമായവരെയാണ് വൈഷ്ണവരെന്ന് പറയുന്നത്. രാധയുടെയും-കൃഷ്ണന്റെയും ക്ഷേത്രം വേറെയാണ്. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം വേറെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവർ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഭാരതവാസികൾക്ക് അറിയില്ല. രാധയും കൃഷ്ണനുമാണ് ലക്ഷ്മിയും-നാരായണനുമായി മാറുന്നത് എന്ന് ആർക്കും അറിയില്ല. രാധയും കൃഷ്ണനും കുട്ടിക്കാലമാണ്. ലക്ഷ്മീ-നാരായണൻ യൗവനാവസ്ഥയാണ്. ലക്ഷ്മീ-നാരായണന്റെ ചെറുപ്പത്തിലെ ചിത്രമൊന്നുമില്ല. ലക്ഷ്മീ-നാരായണനെ സത്യയുഗത്തിലും, രാധയും കൃഷ്ണനെ ദ്വാപരയുഗത്തിലുമാണ് കാണിച്ചിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ രചയിതാവാകുന്ന അച്ഛനേയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തേയും അറിഞ്ഞുകഴിഞ്ഞു. ബാബ വൃക്ഷത്തിന്റെയും ഡ്രാമയുടെയും രഹസ്യവും മനസ്സിലാക്കിത്തരുന്നു. വൃക്ഷത്തെ നോക്കുന്നതിലൂടെ ശങ്കരാചാര്യർ കലിയുഗത്തിന്റെ അവസാനമാണ് വരുന്നതെന്ന് മനസ്സിലാകും. സത്യയുഗത്തിൽ ഒരിക്കലും സന്യാസിമാരുടെ കുലമുണ്ടാവുകയില്ല. എല്ലാവരും ഭഗവാന്റെ കുട്ടികളാണെങ്കിൽ സ്വർഗ്ഗവാസികളായിരിക്കണം. എന്നാൽ ദേവതകൾ മാത്രമാണ് സ്വർഗ്ഗവാസികളായി മാറുന്നത്, അല്ലാതെ എല്ലാവരുമൊന്നും ആയിത്തീരുന്നില്ല. ബ്രാഹ്മണവംശികളായ നിങ്ങൾ പിന്നീട് ദേവതകളായി മാറുന്നു. തീർച്ചയായും പവിത്രമായി മാറണം.

ചെറിയവരും വലിയവരുമെല്ലാം ബ്രഹ്മാകുമാരനും-കുമാരിമാരുമാണ് എന്ന് നിങ്ങൾക്കറിയാം. ബ്രഹ്മാകുമാരനും-കുമാരിമാരും രണ്ടു കൂട്ടരും പറയുന്നു- ബാബാ, ഞങ്ങൾ അങ്ങയുടെ ബ്രാഹ്മണ കുട്ടികളാണ്. ആദിദേവനായ ബ്രഹ്മാവും ശിവബാബയുമാണ് ബാപ്ദാദ. നമ്മൾ ബ്രഹ്മാബാബയുടെയും ശിവബാബയുടെയും സന്മുഖത്തിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ പതീതത്തിൽ നിന്നും പാവനമായി മാറും. നമ്മൾ ശിവബാബയിൽ നിന്നുമാണ് സമ്പത്തെടുക്കുന്നത്. ശിവബാബ നമ്മുടെ അച്ഛനുമാണ്, പതീത-പാവനനുമാണ്, ഗുരുവുമാണ്. പതീതത്തിൽ നിന്നും പാവനമായി മാറാനുള്ള സമയമാണ് ഈ സംഗമയുഗം. പതീത-പാവനനായ ബാബയിലൂടെയാണ് പാവനമായി മാറുന്നത്. നദികളും സാഗരവുമായിട്ടുള്ള മിലനം സംഗമയുഗത്തിലാണ്. നദികളുടെ മിലനമുണ്ടാകുന്നില്ല. ഈ സംഗമയുഗത്തിലാണ് ജ്ഞാനസാഗരനായ ബാബയും നിങ്ങൾ ആത്മാക്കളുമായിട്ടുള്ള മിലനം ഉണ്ടാകുന്നത്. നിങ്ങൾ ജ്ഞാനസാഗരനായ ബാബയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ജ്ഞാനസാഗരനായ ബാബയിൽ നിന്നുമാണ് നിങ്ങൾ ജ്ഞാനഗംഗകൾ ഉത്ഭവിച്ചത്. ജ്ഞാന-സ്നാനം ചെയ്യിപ്പിച്ചും യോഗം പഠിപ്പിച്ചും നിങ്ങൾ പാവനമാക്കി മാറ്റുന്നു. സാഗരനായ ബാബയുടെ പരിചയം നൽകിയശേഷമാണ് നിങ്ങളെ മധുബനിലേക്ക് മിലനത്തിനുവേണ്ടി കൊണ്ടുവരുന്നത്. ഈ സംഗമയുഗത്തിൽ നിങ്ങൾ ബ്രാഹ്മണരായി മാറുമ്പോൾ 3 അച്ഛൻമാരാണ് ഉള്ളത്. ലൗകീക അച്ഛനുമുണ്ട്, പ്രജാപിതാവുമുണ്ട്, ശിവബാബയുമുണ്ട്. ഭക്തിമാർഗ്ഗത്തിൽ രണ്ടച്ഛൻമാരാണ് ഉള്ളത്. സത്യയുഗത്തിൽ ഒരച്ഛനാണ്. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. എന്റേത് ഒരു ശിവബാബയല്ലാതെ മറ്റാരുമില്ല എന്ന് നിങ്ങളുടെ ആത്മാവ് പറയുന്നു. മിത്ര-സംബന്ധികളെല്ലാം ഉണ്ടായിട്ടുപോലും പറയുന്നു-എന്റേത് ഒരു ശിവബാബ മാത്രമാണ്. ബാബയുടെ ഓർമ്മയിലൂടെയാണ് പതീതത്തിൽ നിന്നും പാവനമായി മാറേണ്ടത്. ശിവബാബ നമ്മുടെ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണെന്ന് ആത്മാവിനറിയാം. ബാബ നമ്മുടെ ആത്മാവിനെ തിരിച്ചുകൊണ്ടുപോകാനായി വന്നിരിക്കുകയാണ്. ബ്രഹ്മാവിന്റെ ശരീരത്തിൽ പ്രവേശിച്ചാണ് പാവനമാക്കി മാറ്റുന്നത്. നിങ്ങളെ തിരിച്ച് കൊണ്ടുപോകാനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങളെല്ലാവരേയും മരണത്തിലേക്ക് നയിക്കാനാണ് (പുതു ജീവിതം നൽകാനാണ്) ബാബ വന്നിരിക്കുന്നത്. നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയായി മാറുന്നതിനുവേണ്ടി തീർച്ചയായും മരിക്കണം. നിങ്ങളുടെ ദേഹത്തെ ഇല്ലാതാക്കി ആത്മാക്കളെ ബാബ കൊണ്ടുപോകും. ബാബ പറയുന്നു- ഞാൻ നിങ്ങൾക്ക് ജീവദാനം നൽകുകയാണ്. ഈ മഹാഭാരതയുദ്ധത്തിൽ എല്ലാം വിനാശമാകും. അല്ലെങ്കിൽ എങ്ങനെ തിരിച്ച് കൊണ്ടുപോകും! ആത്മാക്കളെ പവിത്രമാക്കി മാറ്റിയാണ് തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ആത്മാക്കളുടെ വീട് ശാന്തിധാമമാണ്. സത്യയുഗം വരുമ്പോൾ കലിയുഗം തീർച്ചയായും വിനാശമാകും അതുകൊണ്ടാണ് മഹാഭാരതയുദ്ധം പ്രസിദ്ധമായിരിക്കുന്നത്. യുദ്ധം നടക്കുന്നതും ഈ സംഗമയുഗത്തിൽ നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതയായി മാറുമ്പോഴാണ് . ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനസാഗരത്തിൽ ജ്ഞാന-സ്നാനം ചെയ്ത് സ്വയത്തെ പാവനമാക്കി മാറ്റണം. മിത്ര-സംബന്ധികളുടെ കൂടെ കഴിഞ്ഞുകൊണ്ടും എന്റേത് ഒരേയൊരു ശിവബാബയല്ലാതെ രണ്ടാമതൊരാളില്ല എന്ന് ബുദ്ധിയിലുണ്ടായിരിക്കണം.

2. വിഷ്ണുപുരിയിലേക്ക് പോകുന്നതിനുവേണ്ടി പക്കാ വൈഷ്ണവർ അർത്ഥം പവിത്രമായി മാറണം. നരകത്തിൽ നിന്നും ജീവിച്ചിരിക്കെ മരിച്ച് ബുദ്ധിയോഗം സ്വർഗ്ഗത്തിലേക്ക് വെക്കണം.

വരദാനം :-
ഒരേയൊരു ബാബയോടുള്ള ഗാഢമായ സ്നേഹം,ഒരു വിശ്വാസം,ഏകരസ അവസ്ഥ എന്നിവയിലൂടെ സദാ നിവാരണസ്വരൂപരായി ഭവിക്കട്ടെ.

ചുറ്റും വ്യക്തികളോ വസ്തുക്കളോ ഒന്നുമില്ലാത്തതുപോലെ സദാ ഒരേയൊരു ബാബയോടുള്ള ഗാഢമായ സ്നേഹം ബാബയുടെ കർത്തവ്യത്തോടുള്ള സ്നേഹം എന്നിവയിൽ മുഴുകിയിരിക്കുക. അങ്ങിനെ ഒരു ബാബയോടുള്ള സ്നേഹം, വിശ്വാസം, ഏകരസ അവസ്ഥ എന്നിവയിൽ ഇരിക്കുന്ന കുട്ടികൾ സദാ നിർവിഘ്നരായി ഉയരുന്ന കലയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു. അവർ കാരണത്തെ നിവാരണത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നു. കാരണത്തെ നോക്കി ദുർബലരാകില്ല മറിച്ച് നിവാരണസ്വരൂപരാകുന്നു.

സ്ലോഗന് :-
പ്രശംസയുടെ ആധാരത്തിലുള്ള പ്രസന്നത അൽപകാലം മാത്രം നിലനിൽക്കുന്നവയാണ്.

അവ്യക്തസൂചന- ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ.

ജ്വാലാസ്വരൂപസ്ഥിതിയുടെ അനുഭവം ചെയ്യുന്നതിനായി നിരന്തരമായ ഓർമ്മയുടെ ജ്വാല പ്രജ്വലിതമായി നിൽക്കണം. ഇതിനുള്ള സഹജമായ വിധിയാണ് സദാ സ്വയത്തെ സാക്ഷി, സാരഥി എന്ന് മനസ്സിലാക്കുക. ആത്മാവ് ഈ രഥത്തിന്റെ സാരഥിയാണ് എന്ന സ്മൃതിയിൽ സദാ ഈ രഥത്തിൽനിന്നും (ദേഹത്തിൽനിന്നും) ഏതെങ്കിലും വിധത്തിലുള്ള ദേഹാഭിമാനത്തിൽ നിന്നും വേറിടാൻ സഹായിക്കുന്നു. സ്വയത്തെ സാരഥി എന്ന് മനസ്സിലാക്കുന്നതിലൂടെ സർവ്വ കർമ്മേന്ദ്രിയങ്ങളും തന്റെ കൺട്രോളിൽ നിൽക്കും ഒപ്പം സൂക്ഷ്മശക്തികളായ മനസ്സ് ബുദ്ധി സംസ്ക്കാരങ്ങൾ എന്നിവയും നിങ്ങലുടെ ഓർഡർ അനുസരിച്ച് പ്രവർത്തിക്കും.