25.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - പരിധിയില്ലാത്ത സ്കോളര്ഷിപ്പ് നേടണമെങ്കില് അഭ്യസിക്കൂ - ഒരു ബാബയല്ലാതെ മറ്റാരെയും ഓര്മ്മ വരരുത്

ചോദ്യം :-
ബാബയുടെതായി മാറിയിട്ടും അഥവാ സന്തോഷമുണ്ടാകുന്നില്ലെങ്കില് അതിനുള്ള കാരണം എന്താണ്?

ഉത്തരം :-
1- ബുദ്ധിയില് പൂര്ണ്ണമായി ജ്ഞാനം ഇരിക്കുന്നില്ല. 2- ബാബയെ യഥാര്ത്ഥ രീതിയില് ഓര്മ്മിക്കുന്നില്ല. ഓര്മ്മിക്കാത്തതിനാല് മായ ചതിക്കുന്നു അതിനാല് സന്തോഷം ഉണ്ടാകുന്നില്ല. നിങ്ങള് കുട്ടികളുടെയുള്ളില് ലഹരിയുണ്ടായിരിക്കണം - ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്, എങ്കില് സദാ ഉത്സാഹവും സന്തോഷവും ഉണ്ടാകും. ബാബയുടെ സമ്പത്തായ പവിത്രത, സുഖം, ശാന്തി എന്നിവയില് പൂര്ണ്ണമാകൂ അപ്പോള് സന്തോഷമുണ്ടാകും.

ഓംശാന്തി.  
ഓം ശാന്തി എന്നതിന്റെ അര്ത്ഥം കുട്ടികള്ക്ക് നല്ല രീതിയില് അറിയാം- ഞാന് ആത്മാവാ ണ്, ഇത് എന്റെ ശരീരമാണ്. ഇത് വളരെ നല്ലരീതിയില് ഓര്മ്മിക്കു. ഭഗവാന് അഥവാ ആത്മാക്കളുടെ അച്ഛന് നമ്മെ പഠിപ്പിക്കുകയാണ്. ഇങ്ങനെ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അവര്മനസ്സിലാക്കുന്നത് കൃഷ്ണന് പഠിപ്പിക്കുന്നു എന്നാണ്, പക്ഷേ കൃഷ്ണന് നാമവും രൂപവും ഉണ്ടല്ലോ. ഇവിടെ പഠിപ്പിക്കുന്നത് നിരാകാരനായ ബാബയാണ്. ആത്മാവ് കേള്ക്കുന്നു പരമാത്മാവ് കേള്പ്പിക്കുന്നു. ഇത് പുതിയ കാര്യമല്ലേ. വിനാശം ഉണ്ടാവേണ്ടതുതന്നെയല്ലേ. ഒന്ന് വിനാശകാലത്ത് വിപരീത ബുദ്ധി രണ്ടാമത് വിനാശകാലത്ത് പ്രീതബുദ്ധി. മുമ്പ് നിങ്ങളും പറയുമായിരുന്നു ഈശ്വരന് സര്വ്വവ്യാപിയാണ്, തൂണിലും തുരുമ്പിലുമുണ്ട്. ഈ മുഴുവന് കാര്യങ്ങളേയും നല്ല രീതിയില് മനസ്സിലാക്കണം. ഈ കാര്യം മനസ്സിലാക്കിത്തന്നിട്ടുണ്ട് ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ആത്മാവ് ഒരിയ്ക്കലും കുറയുകയോ കൂടുകയോ ചെയ്യില്ല. അത് ഇത്രയും ചെറിയ ആത്മാവാണ്, ഇത്രയും ചെറിയ ആത്മാവ് 84 ജന്മങ്ങള് എടുത്ത് മുഴുവന് പാര്ട്ടും അഭിനയിക്കുന്നു. ആത്മാവ് ശരീരത്തെ ചലിപ്പിക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന അച്ഛന് പഠിപ്പിക്കുന്നുവെങ്കില് പ്രാപ്തിയും ഉയര്ന്നതിലും ഉയര്ന്നതായിരിക്കും. ആത്മാവ് തന്നെയാണ് പഠിച്ച് ലക്ഷ്യം പ്രാപ്തമാക്കുന്നത്. ആത്മാവിനെ കാണാന് സാധിക്കില്ല. ആത്മാവ് എങ്ങനെയാണ് വരുന്നത്, എവിടെ നിന്നാണ് വരുന്നത്? എന്നതെല്ലാം കാണുന്നതിനുവേണ്ടി വളരെ അധികം പരിശ്രമങ്ങള് ചെയ്യുന്നു. പക്ഷേ മനസ്സിലാക്കാന് സാധിക്കുന്നില്ല. അഥവാ ആരെങ്കിലും കണ്ടാലും മനസ്സിലാക്കാന് സാധിക്കില്ല. ആത്മാവ് ശരീരത്തില് വസിക്കുന്നു ഇത് നിങ്ങള്ക്കു മാത്രമേ അറിയൂ. ആത്മാവ് വേറെയാണ്, ജീവന് വേറെയാണ്. ആത്മാവ് ചെറുതും വലുതും ആകുന്നില്ല. ജീവന് ചെറുതില് നിന്നും വലുതാകുന്നുണ്ട്. ആത്മാവുതന്നെയാണ് പതിതത്തില് നിന്നും പാവനമായി മാറുന്നത്. ആത്മാവുതന്നെയാണ് ബാബയെ വിളിക്കുന്നത് - അല്ലയോ പതിത ആത്മാക്കളെ പാവനമാക്കി മാറ്റുന്ന ബാബാ വന്നാലും. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്- സര്വ്വാത്മാക്കളും സീതമാരാണ് അഥവാ വധുക്കളാണ് ബാബ രാമനാണ്, വരന് ഒന്നേയുള്ളു. ലോകരാണെങ്കില് എല്ലാവരേയും വരന് എന്നു പറയുന്നു. ഇപ്പോള് വരന് എല്ലാവരിലും പ്രവേശിക്കുക എന്നത് സാധ്യമല്ല. ബുദ്ധിയില് ഈ തലതിരിഞ്ഞ ജ്ഞാനമുള്ളതിനാലാണ് അധ:പതിച്ചത് കാരണം വളരെ അധികം ഗ്ലാനി ചെയ്യുന്നു, പാപം ചെയ്യുന്നു, പേര് മോശമാക്കുന്നു. ബാബയെ വളരെ അധികം നിന്ദിച്ചു. എന്താ കുട്ടികള് എപ്പോഴെങ്കിലും അച്ഛന്റെ ഗ്ലാനി ചെയ്യുമോ! പക്ഷേ ഇന്നത്തെ കാലത്ത് മോശമായാല് അച്ഛനേയും ഗ്ലാനി ചെയ്യുന്നു. എന്നാല് ഇത് പരിധിയില്ലാത്ത അച്ഛനാണ്. ആത്മാവുതന്നെയാണ് പരിധിയില്ലാത്ത ബാബയുടെ ഗ്ലാനി ചെയ്യുന്നത് - ബാബാ അങ്ങ് മത്സ്യ-കൂര്മ്മ അവതാരങ്ങളാണ്. കൃഷ്ണന്റേയും ഗ്ലാനി ചെയ്തിട്ടുണ്ട്- റാണിമാരെ കട്ടുകൊണ്ടുപോയി, ഇങ്ങനെയെല്ലാം ചെയ്തു, വെണ്ണ മോഷ്ടിച്ചു. ഇപ്പോള് കൃഷ്ണന് വെണ്ണ മോഷ്ടിക്കേണ്ട ആവശ്യമെന്താണ്. എത്ര തമോപ്രധാന ബുദ്ധിയായിരിക്കുന്നു. ബാബ പറയുന്നു ഞാന് വന്ന് നിങ്ങള്ക്ക് പാവനമായി മാറുന്നതിനുള്ള വളരെ സഹജമായ യുക്തികള് പറഞ്ഞുതരുന്നു. ബാബ തന്നെയാണ് പതിത പാവനന്, സര്വ്വശക്തിവാന്, സര്വ്വാധികാരി. സാധു സന്യാസിമാരെ ശാസ്ത്രങ്ങളുടെ അധികാരികളാണ് എന്ന് പറയാറില്ലേ അതുപോലെ. ശങ്കരാചാര്യരേയും വേദങ്ങളുടേയും ശാസ്ത്രങ്ങളുടേയും അധികാരിയെന്ന് പറയും, അവര്ക്ക് എത്ര പ്രൗഢിയാണ്. ശിവാചാര്യനാണെങ്കില് ഒരു പ്രൗഢിയുമില്ല, ബാബയുടെ കാര്യത്തില് ഒരു ഷോയുമില്ല. ഇവിടെയിരുന്ന് മുഴുവന് വേദശാസ്ത്രങ്ങളുടേയും അര്ത്ഥം കേള്പ്പിക്കുന്നു. അഥവാ ശിവബാബ ഷോ കാണിക്കുകയാണെങ്കില് ആദ്യം ബ്രഹ്മാബാബ ഷോ കാണിക്കണം. പക്ഷേ അങ്ങനെയില്ല. ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളുടെ സേവകനാണ്. ബാബ ഇദ്ദേഹത്തില് പ്രവേശിച്ച് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് കുട്ടികളേ നിങ്ങള് പതിതമായിരിക്കുന്നു. നിങ്ങള് പാവനമായി മാറി പിന്നീട് 84 ജന്മങ്ങള്ക്ക് ശേഷം പതിതമായിരിക്കുന്നു. ഇവരുടെ തന്നെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കും. ഇവരാണ് 84 ജന്മങ്ങള് അനുഭവിച്ചത്. വീണ്ടും അവര്ക്കുതന്നെയാണ് സതോപ്രധാനമായി മാറുന്നതിനുള്ള യുക്തി പറഞ്ഞുകൊടുക്കുന്നത്. ബാബ തന്നെയാണ് സര്വ്വശക്തിവാന്. ബ്രഹ്മാവിലൂടെ മുഴുവന് വേദ ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കിത്തരുന്നു. ചിത്രങ്ങളില് ബ്രഹ്മാവിന്റെ പക്കല് ശാസ്ത്രങ്ങള് കാണിച്ചിരിക്കുന്നു. എന്നാല് വാസ്തവത്തില് ശാസ്ത്രങ്ങളുടെ കാര്യമില്ല. ബാബയുടെ കൈയ്യിലും ശാസ്ത്രങ്ങളില്ല, ബ്രഹ്മാബാബയുടെ കൈയ്യിലും ശാസ്ത്രങ്ങളില്ല, മാത്രമല്ല നിങ്ങളുടെ കൈയ്യിലും ശാസ്ത്രങ്ങളില്ല. ഇവിടെ നിങ്ങള്ക്ക് ദിവസവും പുതിയ പുതിയ കാര്യങ്ങള് കേള്പ്പിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഞാന് ഏതെങ്കിലും ശാസ്ത്രമാണോ കേള്പ്പിക്കുന്നത്. ഞാന് നിങ്ങളെ മുഖത്തിലൂടെ കേള്പ്പിക്കുന്നു. നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. അതിനാണ് ഭക്തിമാര്ഗ്ഗത്തില് പിന്നീട് ഗീത എന്ന് പേരുവച്ചത്. എന്റെയോ അല്ലെങ്കില് നിങ്ങളുടെയോ പക്കല് ഏതെങ്കിലും ഗീതയുണ്ടോ? ഇത് പഠിപ്പാണ്. പഠിപ്പില് അധ്യായവും ശ്ലോകങ്ങളും ഉണ്ടാകുമോ. ഞാന് നിങ്ങള് കുട്ടികളെ പഠിപ്പിക്കുകയാണ്, ഇതുപോലെത്തന്നെ കല്പ കല്പം പഠിപ്പിച്ചുകൊണ്ടിരിക്കും. എത്ര സഹജമായ കാര്യമാണ് മനസ്സിലാക്കിത്തരുന്നത്- സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. ഈ ശരീരം മണ്ണാകുന്നതാണ്. ആത്മാവ് അവിനാശിയാണ്, ശരീരമാണെങ്കില് ഓരോ നിമിഷവും എരിഞ്ഞുകൊണ്ടിരിക്കുന്നതാണ്. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും.

ബാബ പറയുന്നു ഞാന് ഒരു തവണ മാത്രമാണ് വരുന്നത്. ശിവരാത്രി ആഘോഷിക്കുന്നുമുണ്ട്. വാസ്തവത്തില് ഉണ്ടാകേണ്ടത് ശിവജയന്തിയാണ്. പക്ഷേ ജയന്തി എന്നു പറഞ്ഞാല് മാതാവിന്റെ ഗര്ഭത്തില് നിന്നും ജന്മമെടുക്കലാവും, അതിനാലാണ് ശിവരാത്രി എന്നു പറയുന്നത്. ദ്വാപര കലിയുഗങ്ങളാകുന്ന രാത്രിയില് എന്നെ തിരഞ്ഞുകൊണ്ടിരിക്കുന്നു. സര്വ്വവ്യാപിയാണ് എന്ന് പറയുന്നു. അപ്പോള് നിങ്ങളുടെയുള്ളിലും ഇല്ലേ പിന്നെ എന്തിനാണ് ഇങ്ങനെ അലയുന്നത്! ദേവതയില് നിന്നും പൂര്ണ്ണമായും ആസുരീയ സമ്പ്രദായത്തിന്റേതായി മാറുന്നു. ദേവതകള് എപ്പോഴെങ്കിലും മദ്യം കഴിക്കുമോ? അതേ ആത്മാക്കള് അധ:പതിപ്പോള് മദ്യം മുതലായവ കുടിക്കാന് തുടങ്ങി. ബാബ പറയുന്നു ഇപ്പോള് ഈ പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകും. പഴയ ലോകത്തില് അനേകം ധര്മ്മങ്ങളുണ്ട്, പുതിയ ലോകത്തില് ഒരു ധര്മ്മമേ ഉണ്ടാകൂ. ഒന്നില് നിന്നും അനേക ധര്മ്മങ്ങളായി മാറിയിരിക്കുന്നു ഇനി വീണ്ടും ഒന്നിലേയ്ക്ക് വരണം. മനുഷ്യര് പറയുന്നു കലിയുഗം അവസാനിക്കാന് ഇനിയും 40000 വര്ഷം ബാക്കിയുണ്ട്, ഇതിനെയാണ് ഘോരാന്ധകാരം എന്ന് പറയുന്നത്. ജ്ഞാനസൂര്യന് ഉദിച്ചാല് അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാകും. മനുഷ്യരില് ഒരുപാട് അജ്ഞാനമുണ്ട്. ജ്ഞാനസൂര്യനായ അഥവാ ജ്ഞാനസാഗരനായ ബാബ വരുമ്പോള് നിങ്ങളുടെ ഭക്തിമാര്ഗ്ഗത്തിന്റെ അന്ധകാരം സമാപ്തമാകുന്നു. നിങ്ങള് ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് പവിത്രമായി മാറുന്നു, കറ ഇളകുന്നു. ഇതാണ് യോഗാഗ്നി. കാമാഗ്നി കറുത്തതാക്കി മാറ്റുന്നു. യോഗാഗ്നി അഥവാ ശിവബാബയുടെ ഓര്മ്മ വെളുത്തതാക്കി മാറ്റുന്നു. കൃഷ്ണന് ശ്യാമസുന്ദരന് എന്ന് പേരും വെച്ചിട്ടുണ്ട്. പക്ഷേ അര്ത്ഥം എന്തെങ്കിലും മനസ്സിലാക്കുന്നുണ്ടോ. ബാബ വന്ന് അര്ത്ഥം മനസ്സിലാക്കിത്തരുകയാണ്. ആദ്യമാദ്യം സത്യയുഗത്തില് എത്ര സുന്ദരമായിരുന്നു. ആത്മാവ് പവിത്രവും സുന്ദരവുമാണെങ്കില് ശരീരവും പവിത്രവും സുന്ദരവുമായതാണ് എടുക്കുക. അവിടെ എത്രയധികം ധനവും സമ്പത്തും ഉണ്ടാകും എല്ലാം പുതിയതായിരിക്കും. പുതിയ ഭൂമി പിന്നീട് പഴയതാകുന്നു. ഇപ്പോള് ഈ പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം. ഗംഭീരമായ തയ്യാറെടുപ്പുകള് നടക്കുന്നുണ്ട്. ഞങ്ങള് ഞങ്ങളുടെ കുലത്തിന്റെ വിനാശം ചെയ്യാന് പോവുകയാണ് എന്ന് എത്രത്തോളം അവര് മനസ്സിലാക്കുന്നുണ്ടോ അത്രത്തോളം ഭാരതവാസികള് മനസ്സിലാക്കുന്നില്ല. എന്തോ പ്രേരണയുണ്ട്. സയന്സിലൂടെ നമ്മള് നമ്മുടെതന്നെ വിനാശം കൊണ്ടുവരുന്നു. ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്കുമുമ്പ് സ്വര്ഗ്ഗം ഉണ്ടായിരുന്നു എന്നും മനസ്സിലാക്കുന്നുണ്ട്. ഈ ഭഗവാന് ഭഗവതിമാരുടെ രാജ്യമായിരുന്നു. ഭാരതമാണ് പ്രാചീനം. ഈ രാജയോഗത്തിലൂടെയാണ് ലക്ഷ്മീ നാരായണന്മാര് ഇങ്ങനെയായി മാറിയത്. ആ രാജയോഗം പിന്നീട് ബാബയ്ക്ക് മാത്രമേ പഠിപ്പിക്കാന് സാധിക്കൂ. സന്യാസിമാര്ക്ക് പഠിപ്പിക്കാന് കഴിയില്ല. ഇന്ന് എന്തെല്ലാം കാപട്യങ്ങളാണ് ചെയ്യുന്നത്. വിദേശത്ത് ചെന്ന് പറയും ഞങ്ങള് ഭാരതത്തിന്റെ പ്രാചീന രാജയോഗം പഠിപ്പിക്കുകയാണ്. എന്നിട്ട് പറയും മുട്ട കഴിക്കൂ, മദ്യം കുടിച്ചോളൂ, എന്തുവേണമെങ്കിലും ചെയ്യൂ. അവര്ക്ക് എങ്ങനെ രാജയോഗം പഠിപ്പിക്കാന് സാധിക്കും. മനുഷ്യനെ എങ്ങനെ ദേവതയാക്കി മാറ്റും. ബാബ മനസ്സിലാക്കിത്തരുന്നു ആത്മാവ് എത്ര ശ്രേഷ്ഠമാണ് പിന്നീട് പുനര്ജന്മങ്ങള് എടുത്ത് എടുത്ത് സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറുന്നു. ഇപ്പോള് നിങ്ങള് വീണ്ടും സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. അവിടെ രണ്ടാമതായി ഒരു ധര്മ്മവും ഉണ്ടാവില്ല. ഇപ്പോള് ബാബ പറയുന്നു നരകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം. ഇവിടം വരെ ആരുവന്നോ അവര് തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. ശിവബാബയില് നിന്നും അല്പം ജ്ഞാനം കേട്ടാലും തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. പിന്നെ എത്ര പഠിക്കുന്നുവോ, എത്ര ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും ഉയര്ന്ന പദവി പ്രാപ്തമാക്കും. ഇപ്പോള് എല്ലാവര്ക്കും വിനാശകാലമാണ്. വിനാശകാലത്ത് ആര്ക്കാണോ പ്രീതബുദ്ധിയുള്ളത്, അതായത് ശിവബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മിക്കാത്തത് അവരാണ് ഉയര്ന്ന പദവി നേടുന്നത്. ഇതിനെയാണ് പരിധിയില്ലാത്ത സ്കോളര്ഷിപ്പ് എന്നു പറയുന്നത്, ഇതില് മത്സരിക്കുകയാണ് വേണ്ടത്. ഇത് ഈശ്വരീയ ലോട്ടറിയാണ്. ഒന്നാമത് ഓര്മ്മ രണ്ടാമതായി ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം മാത്രമല്ല രാജാവും റാണിയുമാകണമെങ്കില് പ്രജകളേയും ഉണ്ടാക്കണം. ചിലര് വളരെ അധികം പ്രജകളെ ഉണ്ടാക്കുന്നുണ്ട് എന്നാല് ചിലര് കുറവാണ്. സേവനത്തിലൂടെയാണ് പ്രജകള് ഉണ്ടാകുന്നത്. മ്യൂസിയം, പ്രദര്ശിനി എന്നിവിടങ്ങളില് അനേകം പ്രജകള് ഉണ്ടാകുന്നു. ഈ സമയത്ത് നിങ്ങള് പഠിക്കുകയാണ് പിന്നീട് നിങ്ങള് സൂര്യവംശീ ചന്ദ്രവംശീ പരമ്പരകളിലേയ്ക്ക് പോകും. ഇത് നിങ്ങള് ബ്രാഹ്മണരുടെ കുലമാണ്. ബാബ ബ്രാഹ്മണകുലത്തെ ദത്തെടുത്ത് അവരെ പഠിപ്പിക്കുകയാണ്. ബാബ പറയുന്നു ഞാന് ഒരു കുലത്തിന്റേയും രണ്ട് പരമ്പരകളുടേയും സ്ഥാപന ചെയ്യുന്നു. സൂര്യവംശീ മഹാരാജാ-മഹാറാണിയും ചന്ദ്രവംശീ രാജാ-റാണിയും. ഇവരെ ഡബിള് കിരീടധാരികള് എന്നാണ് പറയുന്നത് ഇവര്ക്ക് ശേഷം വരുന്ന വികാരീ രാജാക്കന്മാര്ക്ക് പ്രകാശത്തിന്റെ കിരീടം ഉണ്ടാകില്ല. ആ ഇരട്ടക്കിരീടധാരികളുടെ ക്ഷേത്രം നിര്മ്മിച്ച് അവരുടെ പൂജ ചെയ്യുന്നു. പവിത്രമായവരുടെ മുന്നില് തല കുമ്പിടുന്നു. സത്യയുഗത്തില് ഈ കാര്യങ്ങള് ഉണ്ടാകില്ല. അത് പാവനമായ ലോകമാണ്, അവിടെ പതിതര് ഉണ്ടാകില്ല. അതിനെ സുഖധാമം അല്ലെങ്കില് നിര്വ്വികാരീ ലോകം എന്നാണ് വിളിക്കുന്നത്. ഇതിനെ വികാരീ ലോകം എന്നാണ് പറയുന്നത്. പാവനമായി ഒരാള് പോലുമില്ല. സന്യാസിമാര് വീട് ഉപേക്ഷിച്ച് ഓടിപ്പോകുന്നു, ഗോപീചന്ദ്രരാജാവിന്റേയും ഉദാഹരണമുണ്ടല്ലോ. നിങ്ങള്ക്ക് അറിയാം ഒരു മനുഷ്യനാലും മറ്റൊരാള്ക്ക് ഗതിയും സദ്ഗതിയും നല്കാന് സാധിക്കില്ല. സര്വ്വരുടേയും സദ്ഗതി ദാതാവ് ഞാന് തന്നെയാണ്. ഞാന് വന്ന് എല്ലാവരേയും പാവനമാക്കി മാറ്റുന്നു. ഒന്നാമത് പവിത്രമായി മാറി ശാന്തിധാമത്തിലേയ്ക്ക് പോകും അടുത്തത് പവിത്രമായി മാറി സുഖധാമത്തിലേയ്ക്ക് പോകും. ഇതാണ് അപവിത്രമായ ദുഃഖധാമം. സത്യയുഗത്തില് അസുഖം മുതലായ ഒന്നും ഉണ്ടാകില്ല. നിങ്ങള് ആ സുഖധാമത്തിലെ അധികാരികളായിരുന്നു പിന്നീട് രാവണരാജ്യത്തില് ദുഃഖധാമത്തിന്റെ അധികാരിയായി മാറി. ബാബ പറയുന്നു കല്പ കല്പം നിങ്ങള് എന്റെ ശ്രീമതം അനുസരിച്ച് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. പുതിയ ലോകത്തില് രാജ്യം നേടുന്നു. പിന്നീട് പതിതമായ നരകവാസിയായി മാറുന്നു. ദേവതകള് തന്നെയാണ് പിന്നീട് വികാരിയായി മാറുന്നത്. വാമമാര്ഗ്ഗത്തില് വീണുപോകുന്നു.

മധുര മധുരമായ കുട്ടികള്ക്ക് ബാബ വന്ന് പരിചയം നല്കിയിട്ടുണ്ട് അതായത് ഞാന് ഒരേയൊരു തവണ പുരുഷോത്തമ സംഗമയുഗത്തിലാണ് വരുന്നത്. ഞാന് ഓരോ യുഗങ്ങള് തോറും വരുന്നില്ല. കല്പത്തിന്റെ സംഗമയുഗത്തില് വരുന്നു, അല്ലാതെ യുഗങ്ങള് തോറുമല്ല. കല്പത്തിന്റെ സംഗമയുഗത്തില് എന്തുകൊണ്ടാണ് വരുന്നത്? എന്തുകൊണ്ടെന്നാല് നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. ഓരോ 5000 വര്ഷങ്ങള്ക്കും ശേഷം വരുന്നു. ചില കുട്ടികള് എഴുതാറുണ്ട്- ബാബാ, ഞങ്ങള്ക്ക് സന്തോഷമുണ്ടാകുന്നില്ല, ഉത്സാഹം നിലനില്ക്കുന്നില്ല. അല്ല, ബാബ നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, ഇങ്ങനെയുള്ള ബാബയെ ഓര്മ്മിച്ചിട്ട് നിങ്ങള്ക്ക് സന്തോഷമുണ്ടാകുന്നില്ല! നിങ്ങള് പൂര്ണ്ണമായി ഓര്മ്മിക്കുന്നില്ല അതിനാലാണ് സന്തോഷം നിലനില്ക്കാത്തത്. പതിതമാക്കി മാറ്റുന്ന പതിയെ ഓര്മ്മിക്കുമ്പോള് സന്തോഷമുണ്ടാകുന്നു, എന്നാല് ഡബിള് കിരീടധാരിയാക്കി മാറ്റുന്ന ബാബയെ ഓര്മ്മിക്കുമ്പോള് സന്തോഷമുണ്ടാകുന്നില്ല! ബാബയുടെ കുട്ടിയായി മാറിയിട്ടും സന്തോഷമില്ല എന്നു പറയുന്നു! മുഴുവന് ജ്ഞാനവും ബുദ്ധിയില് ഇല്ല. ഓര്മ്മിക്കുന്നില്ല അതിനാല് മായ ചതിക്കുന്നു. കുട്ടികള്ക്ക് എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. കല്പ-കല്പം മനസ്സിലാക്കിത്തരുന്നു. കല്ലുബുദ്ധിയായിരിക്കുന്ന ആത്മാക്കളെ പവിഴബുദ്ധിയാക്കി മാറ്റുന്നു. ജ്ഞാനസാഗരനായ ബാബ തന്നെയാണ് വന്ന് ജ്ഞാനം നല്കുന്നത്. ബാബ എല്ലാകാര്യത്തിലും പൂര്ണ്ണനാണ്. പവിത്രതയില് പൂര്ണ്ണം, സ്നേഹത്തില് പൂര്ണ്ണം. ജ്ഞാനത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം, സ്നേഹത്തിന്റെ സാഗരമല്ലേ. ഇങ്ങനെയുള്ള ബാബയില് നിന്നാണ് നിങ്ങള്ക്ക് ഈ സമ്പത്ത് ലഭിക്കുന്നത്. ഇങ്ങനെയായി മാറാനായാണ് നിങ്ങള് വരുന്നത്. ബാക്കി ആ സത്സംഗങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. അതിനാല് ലക്ഷ്യമൊന്നും ഉണ്ടാകില്ല. ഇതിനെ ഗീതാപാഠശാല എന്നാണ് പറയുന്നത്, വേദപാഠശാല ഉണ്ടാകില്ല. ഗീതയിലൂടെ നരനില് നിന്നും നാരായണനായി മാറുന്നു. തീര്ച്ചയായും ബാബയല്ലേ ആക്കിമാറ്റുക. മനുഷ്യന് മനുഷ്യനെ ദേവതയാക്കി മാറ്റാന് സാധിക്കില്ല. ബാബ വീണ്ടും വീണ്ടും കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. നിങ്ങള് ദേഹമല്ലല്ലോ. ആത്മാവ് പറയുന്നു ഞാന് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശിവബാബക്ക് യാതൊരു ജാടയുമില്ല, സേവകനായി മാറി കുട്ടികളെ പഠിപ്പിക്കാനായി വന്നിരിക്കുകയാണ്, അതുപോലെ ബാബയ്ക്ക് സമാനം അധികാരിയായിരുന്നിട്ടും നിരഹങ്കാരിയായി ഇരിക്കണം. പാവനമായി മാറി പാവനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം.

2) വിനാശകാലത്തിന്റെ സമയത്ത് ഈശ്വരീയ ലോട്ടറി നേടുന്നതിനായി പ്രീതബുദ്ധിയായി മാറി ഓര്മ്മയില് ഇരിക്കുന്നതിലും അതുപോലെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യുന്നതിലും മത്സരിക്കണം.

വരദാനം :-
ശുദ്ധസങ്കല്പ്പങ്ങളാല് വലയം ചെയ്ത് സുരക്ഷയുടെ അനുഭവം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ശക്തിശാലി ആത്മാവായി ഭവിക്കട്ടെ.

ശക്തിശാലി ആത്മാ അവരാണ് ആരാണോ ദൃഢതയുടെ ശക്തിയിലൂടെ സെക്കന്റിനേക്കാള് കുറഞ്ഞ സമയതത്തിനുള്ളില് വ്യര്ത്ഥത്തെ സമാപ്തമാക്കുന്നത്. ശുദ്ധ സങ്കല്പ്പത്തിന്റെ ശക്തിയെ തിരിച്ചറിയൂ, ഒരു ശുദ്ധവും ശക്തിശാലിയുമായ സങ്കല്പ്പത്തിന് വളരെ അത്ഭുതങ്ങള് സൃഷ്ടിക്കാന് കഴിയും. കേവലം ഏതെങ്കിലും ദൃഢസങ്കല്പ്പം ചെയ്യൂ എങ്കില് ദൃഢത സഫലതയെ കൊണ്ടുവരും. എല്ലാവര്ക്കും വേണ്ടി ശുദ്ധ സങ്കല്പ്പങ്ങളുടെ ബന്ധനം, വലയം ബന്ധിക്കൂ അതിലൂടെ ഏതെങ്കിലും അല്പം ദുര്ബ്ബലതയുള്ളവരാണെങ്കില് പോലും അവര്ക്കും ഈ വലയം ഒരു കുടത്തണലായി മാറട്ടെ, സുരക്ഷക്കുള്ള മാര്ഗ്ഗം അഥവാ കോട്ടയായി മാറട്ടെ.

സ്ലോഗന് :-
ഏറ്റവും ശ്രേഷ്ഠ ഭാഗ്യം അവര്ക്കാണ് ആരാണോ നേരിട്ട് ഭഗവാനില് നിന്ന് പാലനയും പഠിപ്പും ശ്രേഷ്ഠ ജീവിതത്തിനുള്ള ശ്രീമതവും ലഭിക്കുന്നത്.