25.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - തത്വങ്ങൾ സഹിതം മുഴുവൻ മനുഷ്യാത്മാക്കളേയും പരിവർത്തനപ്പെടുത്തുന്ന സർവ്വകലാശാല ഒന്നു മാത്രമാണ്, ഇവിടെ നിന്നാണ് എല്ലാവരുടെയും സത്ഗതിയുണ്ടാകുന്നത്.

ചോദ്യം :-
ബാബയിൽ നിശ്ചയമുണ്ടായ ഉടൻ ഏതൊരു കാര്യമാണ് പ്രാബല്യത്തിൽ കൊണ്ടുവരേണ്ടത്?

ഉത്തരം :-
ബാബ വന്നു എന്ന നിശ്ചയമുണ്ടായി എങ്കിൽ, ബാബയുടെ ആദ്യത്തെ നിർദേശമാണ്- ഈ കണ്ണുകളാൽ കാണുന്നതിനെയെല്ലാം മറക്കൂ. ബാബയുടെ മതമനുസരിച്ച് മാത്രം നടക്കൂ. ഈ നിർദേശത്തെ പെട്ടെന്ന് പ്രാബല്യത്തിൽ കൊണ്ടുവരണം. പരിധിയില്ലാത്ത ബാബയുടേതായി മാറി എങ്കിൽ പതിതരുമായി നിങ്ങളുടെ കൊടുക്കൽ വാങ്ങൾ ഉണ്ടാകാൻ പാടില്ല. നിശ്ചയബുദ്ധികളായ കുട്ടികൾക്ക് ഒരിക്കലും ഒരു കാര്യത്തിലും സംശയം വരാൻ സാധിക്കില്ല.

ഓംശാന്തി.  
ഇത് വീടുമാണ് സർവ്വകലാശാലയുമാണ്. ഇതിനെയാണ് ഈശ്വരനാൽ സ്ഥാപിക്കപ്പെട്ട സർവ്വകലാശാല എന്ന പറയുന്നത്. കാരണം മുഴുവൻ മനുഷ്യരുടെയും സത്ഗതിയാണ് ഉണ്ടാകുന്നത്. ഇത് ലോകത്തിൽ വെച്ച് ശരിയായ സർവ്വകലാശാലയാണ്. വീടുമാണ്. മാതാവിന്റെയും പിതാവിന്റെയും സന്മുഖത്താണ് ഇരിക്കുന്നത്. ഒപ്പം സർവ്വകലാശാലയുമാണ്. ഇവിടെ ആത്മീയ അച്ഛനുണ്ട്. ഈ ആത്മീയ ജ്ഞാനം ആത്മീയ അച്ഛനിലൂടെയാണ് ലഭിക്കുന്നത്. ആത്മീയ ജ്ഞാനം ആത്മീയ അച്ഛനല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. ബാബയെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. അതുകൊണ്ട് ജ്ഞാനത്തിന്റെ സാഗരനും സർവ്വരുടെയും സത്ഗതി ദാതാവും ഒരു ബാബ മാത്രമാണ്. ബാബയിലൂടെ മുഴുവൻ വിശ്വത്തിലെ മനുഷ്യർ മാത്രമല്ല, ഓരോ വസ്തുവും 5 തത്വങ്ങളും സതോപ്രധാനമായി മാറും. എല്ലാവരുടെയും സത്ഗതിയുണ്ടാകുന്നു. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോൾ എല്ലാവരുടെയും സത്ഗതിയുണ്ടാകണം. പഴയ ലോകവും മനുഷ്യരുമെല്ലാം മാറും. നിങ്ങൾ ഇവിടെ കാണുന്നതെല്ലാം പുതിയതായി മാറണം. പാടാറുമുണ്ട്-ഇവിടെ അസത്യമായ മായ, അസത്യമായ ശരീരം..... ഇത് അസത്യമായ ലോകമായി മാറും. സത്യഖണ്ഡമായിരുന്ന ഭാരതം ഇപ്പോൾ അസത്യഖണ്ഡമായി മാറി. മനുഷ്യർ രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും പറയുന്നതെല്ലാം അസത്യമാണ്. ഇപ്പോൾ നിങ്ങൾ ബാബയിലൂടെ ഭഗവാനുവാച അറിയുന്നു. ഭഗവാൻ ഒരച്ഛനാണല്ലോ. നിരാകാരനാണ്. വാസ്തവത്തിൽ എല്ലാ ആത്മാക്കളും നിരാകാരികളാണ്. പിന്നീട് ഈ ലോകത്തിൽ വന്ന് സാകാര ശരീരം എടുക്കുന്നു. പരമധാമത്തിൽ ആകാരമില്ല. ആത്മാക്കളെല്ലാം മൂലവതനത്തിൽ അഥവാ ബ്രഹ്മതത്വത്തിലാണ് വസിക്കുന്നത്. ബ്രഹ്മ തത്വം ആത്മാക്കളുടെ വീടാണ്. ഈ ആകാശ തത്വത്തിലാണ് സാകാര ശരീരമെടുത്ത് പാർട്ടഭിനയിക്കുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവർത്തിക്കുന്നത്. ഇതിന്റെ അർത്ഥവും മനസ്സിലാക്കുന്നില്ല. ആവർത്തിക്കുന്നു എന്ന് മാത്രം പറയുന്നു. സ്വർണ്ണിമയുഗം, വെള്ളിയുഗം.....പിന്നീട് എന്ത്? വീണ്ടും സ്വർണ്ണിമയുഗം തീർച്ചയായും വരും. സംഗമയുഗം ഒന്നു മാത്രമെയുള്ളൂ. സത്യയുഗം ത്രേതാ, ത്രേതാ-ദ്വാപരയുഗത്തിന്റെ സംഗമമില്ല, അത് തെറ്റാണ്. ബാബ പറയുന്നു- ഞാൻ കല്പ-കല്പ, കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. പതിതമാകുമ്പോഴാണ് ബാബയെ വിളിക്കുന്നത്. പാവനമാക്കി മാറ്റാൻ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. സത്യയുഗത്തിൽ പാവനമായിരിക്കും. സംഗമയുഗത്തെ മംഗളകാരിയായ യുഗമെന്ന് പറയുന്നു. ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനത്തിന്റെ സംഗമത്തെയാണ് കുംഭമെന്ന് പറയുന്നത്. മനുഷ്യർ നദികളുമായിട്ടുള്ള മിലനമാണ് കാണിക്കുന്നത്. രണ്ട് നദികളുണ്ട്, മൂന്നാമത്തേത് ഗുപ്തമാണ്. ഇതും അസത്യമാണ്. ഗുപ്തമായ നദിയുണ്ടായിരിക്കുമോ? സയൻസുകാരും ഗുപ്തമായ നദിയുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. അമ്പെയ്തപ്പോൾ ഗംഗ ഉൽഭവിച്ചു എന്നെല്ലാം അസത്യമാണ്. ജ്ഞാനം, ഭക്തി, പിന്നെ വൈരാഗ്യമെന്ന് പറയുന്നുണ്ട്. ഈ വാക്കുകൾ ബുദ്ധിയിൽ വെക്കുകയാണെങ്കിൽ അർത്ഥം മനസ്സിലാക്കുന്നില്ല. ആദ്യമാദ്യം ജ്ഞാനമാകുന്ന പകലും, പിന്നീടാണ് ഭക്തിയാകുന്ന രാത്രിയും. ബ്രഹ്മാവിന്റെ രാത്രിയും, ബ്രഹ്മാവിന്റെ പകലും. ഒരു ബ്രഹ്മാവിന്റെ കാര്യമായിരിക്കില്ല. ഒരുപാടുണ്ടായിരിക്കുമല്ലോ. പകുതി കല്പം പകലും, പിന്നീട് രാത്രിയുമുണ്ട്. അതിനുശേഷം മുഴുവൻ പഴയ ലോകത്തോടുള്ള വൈരാഗ്യമാണ്.

ബാബ പറയുന്നു-ദേഹ സഹിതം കാണുന്നതിനെയെല്ലാം ജ്ഞാനത്തിലൂടെ മറക്കണം. ജോലികളെല്ലാം ചെയ്ത് കുട്ടികളേയും സംരക്ഷിക്കണം. എന്നാൽ ബുദ്ധിയോഗം ഒരു ബാബയിൽ വെക്കണം. പകുതി കല്പത്തോളം നിങ്ങൾ രാവണന്റെ മതപ്രകാരമാണ് നടന്നിരുന്നത്. ഇപ്പോൾ ബാബയുടെതായി മാറി എങ്കിൽ എന്ത് ചെയ്യുകയാണെങ്കിലും ബാബയുടെ നിർദേശപ്രകാരം ചെയ്യൂ. ഇത്രയും സമയം നിങ്ങൾ പതിതരുമായിട്ടാണ് കൊടുക്കൽ വാങ്ങൾ ചെയ്തിരുന്നത്. അതിന്റെ ഫലമെന്തായി? ദിനം-പ്രതിദിനം പതിതമായി മാറിക്കൊണ്ടിരുന്നു കാരണം ഭക്തി മാർഗ്ഗം ഇറങ്ങുന്ന കലയാണ്. സതോപ്രധാനത്തിൽ നിന്നും സതോ, രജോ, തമോയിലേക്ക് വരണം. തീർച്ചയായും ഇറങ്ങുക തന്നെ വേണം. ഇതിൽ നിന്നും ആർക്കും രക്ഷപ്പെടുത്താൻ സാധിക്കില്ല. ലക്ഷ്മി-നാരായണനും 84 ജന്മങ്ങളുണ്ടെന്നല്ലേ പറയുന്നത്. ഇംഗ്ലീഷിലെ വാക്കുകൾ വളരെ നല്ലതാണ്. സ്വർണ്ണിമയുഗം,വെള്ളിയുഗം.........ഇങ്ങനെ അഴുക്ക് പുരളുന്നു. ഈ സമയത്ത് കലിയുഗിയായി മാറി. സ്വർണ്ണിമലോകത്തിൽ പുതിയ ലോകം, പുതിയ ഭാരതമായിരുന്നു. ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു. ഇന്നലത്തെ കാര്യമാണ്. എന്നാൽ ശാസ്ത്രങ്ങലിൽ ലക്ഷക്കണക്കിന് വർഷങ്ങളെന്നാണ് എഴുതിയിട്ടുള്ളത്. ഇപ്പോൾ ബാബ പറയുന്നു-നിങ്ങളുടെ ശാസ്ത്രങ്ങളാണോ അതോ ഞാനാണോ ശരി എന്ന്? ബാബയെ ലോകത്തിൽ വെച്ച് സർവ്വശക്തിവാനെന്നാണ് പറയുന്നത്. വേദങ്ങളും ശാസ്ത്രങ്ങളും ഒരുപാട് പഠിക്കുന്നവരെ അധികാരിയെന്നാണ് പറയുന്നത്. ബാബ പറയുന്നു-ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ അധികാരികളാണ്. ബാബയെക്കുറിച്ചുള്ള മഹിമയാണ് പാടുന്നത്- അങ്ങ് ജ്ഞാനത്തിന്റെ സാഗരനാണ്, എന്നാൽ നമ്മളല്ല. മനുഷ്യരെല്ലാവരും ഭക്തിയാകുന്ന സാഗരത്തിൽ മുങ്ങിക്കിടക്കുകയാണ്. സത്യയുഗത്തിൽ ആരും വികാരത്തിലേക്ക് പോകുന്നില്ല. കലിയുഗത്തിലാണെങ്കിൽ മനുഷ്യർ ആദി-മദ്ധ്യ-അന്ത്യം ദുഃഖിയായിക്കൊണ്ടേയിരിക്കുന്നു. കല്പം മുമ്പും ബാബ ഇങ്ങനെ തന്നെയായിരുന്നു മനസ്സിലാക്കിതന്നിരുന്നു, അതേപോലെ ഇപ്പോഴും മനസ്സിലാക്കിതരുന്നു. ബാബ മനസ്സിലാക്കിതരുകയാണ്-കല്പം മുമ്പും പരിധിയില്ലാത്ത ബാബയിൽ നിന്നും സമ്പത്തെടുത്തിരുന്നു,ഇപ്പോൾ വീണ്ടും പഠിച്ച് പ്രാപ്തമാക്കുകയാണ്. സമയം വളരെ കുറവാണ്. ഇതെല്ലാം വിനാശമാകും. അതിനാൽ പരിധിയില്ലാത്ത ബാബയിൽ നിന്നും മുഴുവൻ സമ്പത്തെടുക്കണം. ബാബ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണ്. സുപ്രീം അച്ഛനും, സുപ്രീമായ ടീച്ചറുമാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവർത്തിക്കുന്നതെന്ന മുഴുവൻ ജ്ഞാനവും നൽകുന്നു.ഇത് ആർക്കും മനസ്സിലാക്കിതരാൻ സാധിക്കില്ല. 5000 വർഷങ്ങൾക്കു മുമ്പുള്ള ഗീതയുടെ ഭഗവാനാണ്, അല്ലാതെ ശ്രീകൃഷ്ണനല്ല. മനുഷ്യനെ ഭഗവാനെന്ന് പറയാൻ സാധിക്കില്ല. ഭഗവാൻ പുനർജന്മരഹിതനാണ്. ദിവ്യ ജന്മമെന്നാണ് പറയുന്നത്. അല്ലെങ്കിൽ നിരാകാരനായ ബാബ എങ്ങനെയാണ് സംസാരിക്കുന്നത്! ബാബക്ക് വന്ന് പാവനമാക്കി മാറ്റണമെങ്കിൽ തീർച്ചയായും വന്ന് യുക്തി പറഞ്ഞുതരണം. നമ്മൾ ആത്മാവ് അമരനാണ് എന്ന് നിങ്ങൾക്കറിയാം. ഈ രാവണ രാജ്യത്തിൽ നിങ്ങളെല്ലാവരും ദേഹാഭിമാനികളായി മാറിയിരിക്കുന്നു. സത്യയുഗത്തിൽ ദേഹീയഭിമാനികളായിരിക്കും. ബാക്കി രചയിതാവാകുന്ന പരമാത്മാവിനെയും രചനയേയും ആർക്കും അറിയില്ല. അഥവാ സത്യയുഗത്തിൽ ഇതറിയുകയാണെങ്കിൽ രാജ്യഭാഗ്യത്തിന്റെ സന്തോഷം തന്നെയുണ്ടാകില്ല. അതുകൊണ്ടാണ് പറയുന്നത്-ഈ ജ്ഞാനം സത്യയുഗത്തിൽ പ്രായേണ ലോപിച്ചു പോകുന്നു. നിങ്ങൾക്ക് സത്ഗതി ലഭിക്കുമ്പോൾ ഈ ജ്ഞാനത്തിന്റെ ആവശ്യമില്ല. ജ്ഞാനം ദുർഗതിയിലാകുമ്പോഴാണ് ആവശ്യം. ഈ സമയം എല്ലാവരും ദുർഗതിയിലാണ്. എല്ലാവരും കാമമാകുന്ന ചിതയിലിരുന്ന് കത്തിയെരിഞ്ഞിരിക്കുകയാണ്. ബാബ പറയുന്നു- എന്റെ കുട്ടികളെ, ശരീരത്തിലൂടെ പാർട്ടഭിനയിച്ച ആത്മാക്കളെല്ലാം കാമമാകുന്ന ചിതയിലിരുന്ന് തമോപ്രധാനമായി മാറിക്കുകയാണ്. ഞങ്ങൾ പതിതമായി മാറി എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. കാമമാകുന്ന ചിതയിലിരുന്നാണ് പതിതമായി മാറുന്നത്. ക്രോധത്തിലൂടെയോ, ലോഭത്തിലൂടെയോ പതിതമായി മാറുന്നില്ല. സാധു-സന്യാസിമാരെല്ലാം പാവനമാണ്. ദേവതകൾ പാവനമായതുകൊണ്ടാണ് പതിതമായ മനുഷ്യർ ചെന്ന് തല കുനിക്കുന്നത്. അങ്ങ് നിർവ്വികാരിയാണെന്നും, നമ്മൾ വികാരിയാണെന്നും പാടുന്നു. നിർവ്വികാരി ലോകമെന്നും വികാരി ലോകമെന്നും പാടാറില്ലേ. നിർവ്വികാരി ലോകം ഭാരതമായിരുന്നു. ഇപ്പോൾ വികാരിയാണ്. ഭാരതത്തോടൊപ്പം മുഴുവൻ ലോകവും വികാരിയാണ്. 5000 വർഷങ്ങൾക്കു മുമ്പ് നിർവ്വികാരിയായ ലോകത്തിൽ ഒരു ധർമ്മമായിരുന്നു, പവിത്രതയും ശാന്തിയും സമ്പത്തുമുണ്ടായിരുന്നു, മൂന്നുമുണ്ടായിരുന്നു. ആദ്യം പവിത്രതയാണ്. ഇപ്പോൾ പവിത്രതയില്ലാത്തതുകൊണ്ട് ശാന്തിയും സമ്പത്തുമില്ല.

ജ്ഞാനത്തിന്റെയും, സുഖത്തിന്റെയും, സ്നേഹത്തിന്റെയും സാഗരൻ ഒരു ബാബയാണ്. നിങ്ങളേയും ബാബയെ പോലെ മനോഹരമാക്കി മാറ്റുന്നു. ലക്ഷ്മീ-നാരായണന്റെ രാജധാനിയിൽ എല്ലാവരും മനോഹരമാണ്. മനുഷ്യരും മൃഗങ്ങളുമെല്ലാം മനോഹരമാണ്. ആടും സിംഹവും ഒരുമിച്ചാണ് വെള്ളം കുടിക്കുന്നത്. ഇത് ഒരു ഉദാഹരണമാണ്. സത്യയുഗത്തിൽ അഴുക്കാക്കുന്ന ഒരു വസ്തുമുണ്ടായിരിക്കുകയില്ല. ഈ ലോകത്തിൽ ഒരുപാട് രോഗങ്ങളും കൊതുകുകളുമുണ്ട്. സത്യയുഗത്തിൽ ഇങ്ങനെയുള്ള ഒരു വസ്തുവുമില്ല. ധനവാൻമാരുടെയടുത്ത് സാധനങ്ങളും ഒന്നാന്തരമായിരിക്കും. പാവപ്പെട്ടവർക്ക് സാധാരണ സാധനങ്ങളായിരിക്കും. ഇപ്പോൾ ദരിദ്രമായ ഭാരതത്തിൽ എത്ര അഴുക്കാണ് പുരണ്ടിരിക്കുന്നത്. സത്യയുഗത്തിൽ എത്ര ശുദ്ധിയാണ്. സ്വർണ്ണ കൊട്ടാരങ്ങളെല്ലാം എത്ര ഒന്നാന്തരമായിരിക്കും. വൈകുണ്ഢത്തിലെ പശുക്കൾ നോക്കൂ എത്ര മനോഹരമാണെന്ന്! കൃഷ്ണന് എത്ര നല്ല പശുക്കളെയാണ് കാണിക്കുന്നത്. കൃഷ്ണ പുരിയിലും പശുക്കളുണ്ടായിരിക്കുമല്ലോ. അവിടെയുള്ള പശുക്കളെത്ര ഒന്നാന്തരമായിരിക്കും. സ്വർഗ്ഗമെന്തായിരിക്കും! ഈ പഴയ അപവിത്രമായ ലോകത്തിൽ ഒരുപാട് അഴുക്കാണ് ഉള്ളത്. ഇതെല്ലാം ഈ ജ്ഞാന യജ്ഞത്തിൽ സ്വാഹായാകും. ബോംബുകളെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത്. ബോംബിട്ടാൽ അഗ്നി വരും. ഇന്നത്തെ കാലത്ത് ബോബുകളിൽ ജീവാണുക്കളെയും ഇടുന്നു, പരിധിയില്ലാത്ത തരത്തിൽ ഇല്ലാതാക്കാനാണ് വിനാശമാക്കുന്നത്. ചികിൽസിക്കാൻ ആശുപത്രിയൊന്നും ഉണ്ടായിരിക്കില്ല. ബാബ പറയുന്നു-കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് പ്രകൃതി ക്ഷോഭങ്ങളും, കല്ലുമഴയും. കുട്ടികൾ വിനാശത്തിന്റെ സാക്ഷാത്കാരവും ചെയ്തു. വിനാശം തീർച്ചയായും ഉണ്ടാകണമെന്ന് ബുദ്ധി പറയുന്നു. ചിലർ പറയുന്നു-വിനാശത്തിന്റെ സാക്ഷാത്കാരമുണ്ടായാൽ അംഗീകരിക്കാമെന്ന്. ശരി, അംഗീകരിക്കേണ്ട, നിങ്ങളുടെ ഇഷ്ടം. മറ്റുചിലർ പറയും, അത്മാവിന്റെ സാക്ഷാത്കാരമുണ്ടായാൽ അംഗീകരിക്കാമെന്ന്. ശരി, ആത്മാവ് ബിന്ദുവാണ്. ആത്മാവിനെ കണ്ടിട്ടെന്തു കാര്യം! ഇതിലൂടെയാണോ സത്ഗതിയുണ്ടാകുന്നത്! പരമാത്മാവ് അഘണ്ഡ ജ്യോതി സ്വരൂപവും ആയിരം സൂര്യനെക്കാൾ തേജോമയമാണ്. എന്നാൽ അങ്ങനെയല്ല. ഗീതയിലും എഴുതിയിട്ടുണ്ട്-അർജുനൻ പറഞ്ഞു മതിയാക്കൂ, എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല എന്ന്. അങ്ങനെയൊന്നുമില്ല. അച്ഛനെ കുട്ടികൾ കാണുമ്പോൾ സഹിക്കാൻ സാധിക്കില്ല എന്നൊന്നും ഇല്ല. ആത്മാവിനെ പോലെ തന്നെയാണ് പരമാത്മാവാകുന്ന അച്ഛനും. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങളിലും ജ്ഞാനമുണ്ട്. ബാബയാണ് വന്ന് പഠിപ്പിക്കുന്നത്. വേറൊരു കാര്യവുമില്ല. ആരെല്ലാം ഏതെല്ലാം ഭാവനയിലൂടെയാണോ ഓർമ്മിക്കുന്നത്, അവരുടെ ഭാവനയെ ബാബ പൂർത്തീകരിക്കുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. അല്ലാതെ ഭഗവാനെ ആർക്കും ലഭിക്കില്ല. മീര സാക്ഷാത്കാരത്തിൽ എത്ര സന്തോഷിക്കുമായിരുന്നു. അടുത്ത ജന്മത്തിലും ഭക്തയായി മാറിയിട്ടുണ്ടായിരിക്കും. വൈകുണ്ഡത്തിൽ പോകാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ വൈകുണ്ഡത്തിൽ പോകാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. നമ്മൾ വൈകുണ്ഡത്തിന്റെ, കൃഷ്ണപുരിയുടെ അധികാരിയായി മാറുകയാണെന്നറിയാം. ഈ ലോകത്തിൽ എല്ലാവരും നരകത്തിന്റെ അധികാരികളാണ്. ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുമല്ലോ. നമ്മൾ നമ്മുടെ രാജ്യഭാഗ്യം വീണ്ടെടുക്കുകയാണെന്ന് കുട്ടികൾക്കറിയാം. ഇത് രാജയോഗ ബലമാണ്. ബാഹുബലത്തിന്റെ യുദ്ധം ഒരുപാട് തവണ ഒരുപാട് ജന്മങ്ങളിലായി ചെയ്തിട്ടുണ്ട്. യോഗബലത്തിലൂടെ നിങ്ങളുടെ കയറുന്ന കലയാണ്. വാസ്തവത്തിൽ സ്വർഗ്ഗത്തിന്റെ രാജധാനി സ്ഥാപിക്കപ്പെടുകയാണ്. കല്പം മുമ്പ് പുരുഷാർത്ഥം ചെയ്തവർ മാത്രമെ ഈ കല്പത്തിലും ചെയ്യുകയുള്ളൂ. നിങ്ങൾക്ക് ഹൃദയാഘാതമുണ്ടാകരുത്. ഉറച്ച നിശ്ചബുദ്ധികളായവർക്ക് ഒരിക്കലും ഒരു സംശയവുമുണ്ടായിരിക്കാൻ സാധിക്കില്ല. സംശയബുദ്ധികളും തീർച്ചയായുമുണ്ട്. ബാബ പറയുന്നു-ആശ്ചര്യത്തോടു കൂടി കേട്ട്, പറഞ്ഞുകൊടുത്ത്, പിന്നീട് ഓടിപ്പോകുന്നു....ഓഹോ, മായ നിങ്ങൾ ഇവരിൽ വിജയം പ്രാപ്തമാക്കുന്നു. മായ വളരെ ശക്തിശാലിയാണ്. നല്ല-നല്ല ഒന്താന്തരം സെന്റർ നോക്കി നടത്തുന്നവരെ പോലും മായ അടിക്കുന്നു. വിവാഹം കഴിച്ച് മുഖം കറുപ്പിച്ചു എന്ന് ബാബക്കെഴുതുന്നു. കാമമാകുന്ന വികാരത്തിൽ നിന്നും നമ്മൾ തോറ്റു പോയി എന്ന്. ഇപ്പോൾ ബാബയുടെ മുന്നിലേക്ക് വരാനുള്ള യോഗ്യതയില്ല. ബാബ സന്മുഖത്തേക്ക് വരണമെന്ന് എഴുതുന്നു. അപ്പോൾ ബാബ പറയും-കറുത്ത മുഖമാക്കിയാൽ ഇവിടെ വരാൻ സാധിക്കില്ല. ഇവിടെ വന്നിട്ടെന്താണ് ചെയ്യുക? എന്നാലും നിങ്ങൾ വീട്ടിലിരുന്നു കൊണ്ട് പുരുഷാർത്ഥം ചെയ്യൂ. ഒരു തവണ വീണാൽ വീണു. അല്ലാതെ രാജ്യപദവി പ്രാപ്തമാക്കാനൊന്നും സാധിക്കില്ല. പറയാറുണ്ടല്ലോ-കയറിയാൽ വൈകുണ്ഡം വരെ കയറാം , താഴെ വീണാൽ ചണ്ഡാലനായി മാറും. എല്ലുകൾ തവിടു പൊടിയായി മാറുന്നു. 5 നിലയിൽ നിന്നാണ് താഴേക്ക് വീഴുന്നത്. എന്നാൽ ചിലരെല്ലാം സത്യം പറയുന്നു. മറ്റുചിലരാണെങ്കിൽ കേൾപ്പിക്കുന്നേയില്ല. ഇന്ദ്രപ്രസ്ഥിലെ മാലാഖമാരുടെ ഉദാഹരണമുണ്ടല്ലോ. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യമാണ്. ഈ സഭയിൽ പതിതർക്ക് വന്നിരിക്കാനുള്ള അവകാശമില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഇരുത്തേണ്ടതായി വരും. പതിതരല്ലേ വരുകയുള്ളൂ. ഇപ്പോൾ എത്ര ദ്രൗപദിമാരാണ് വിളിക്കുന്നത്, അവർ പറയുന്നു-ഞങ്ങളെ അപമാനിക്കുന്നതിൽ നിന്നും രക്ഷിക്കൂ എന്ന്. ബന്ധനസ്ഥരുടെ പാർട്ടുമുണ്ട്. കാമമുള്ളവരും, ക്രോധമുള്ളവരുമുണ്ട്. ഒരുപാട് ഉരസലുകളുണ്ടാകുന്നു. ബാബയുടെ അടുത്ത് ഒരുപാട് വാർത്തകളെത്തുന്നു. പരിധിയില്ലാത്ത ബാബ പറയുന്നു- ഇവയുടെ മേൽ വിജയം പ്രാപ്തമാക്കൂ എന്ന്. ഇപ്പോൾ പവിത്രമായി ഇരുന്ന് എന്നെ ഓർമ്മിക്കൂ എന്നാൽ തീർച്ചയായും വിശ്വത്തിന്റെ അധികാരിയായി മാറും. നമ്മളെ ബോബുകളൊക്കെ ഉണ്ടാക്കാൻ ആരുടെയോ പ്രേരണയുണ്ട് എന്ന് പത്രങ്ങളിലെല്ലാം ഇടുന്നു. ഇതിലൂടെ അവനവന്റെ കുലത്തിന്റെ നാശം തന്നെയാണ് ഉണ്ടാകുന്നത്. പക്ഷെ എന്തു ചെയ്യാനാണ്, ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ദിനം-പ്രതിദിനം ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സമയം ഒരുപാടൊന്നുമില്ലല്ലോ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സത്യയുഗീ രാജധാനിയിലേക്ക് പോകുന്നതിനുവേണ്ടി വളരെ-വളരെ സ്നേഹിയായി മാറണം. രാജ്യപദവിക്കുവേണ്ടി തീർച്ചയായും പാവനമായി മാറണം. ആദ്യം പവിത്രതയാണ് അതിനാൽ കാമമാകുന്ന മഹാശത്രുവിന്റെ മേൽ വിജയം പ്രാപ്തമാക്കണം.

2) ഈ പഴയ ലോകത്തിൽ നിന്നും പരിധിയില്ലാത്ത വൈരാഗിയായി മാറുന്നതിനുവേണ്ടി ഈ കണ്ണുകളാൽ കാണുന്നതിനെയെല്ലാം കണ്ടുകൊണ്ടും കാണരുത്. ഓരോ ചുവടിലും ബാബയിൽ നിന്നുമുള്ള നിർദേശമെടുത്ത് മുന്നോട്ട് പോകണം.

വരദാനം :-
മുഴുവൻ വൃക്ഷത്തിന്റെ ജ്ഞാനത്തെയും സ്മൃതിയിൽ വെച്ച് തപസ്യ ചെയ്യുന്ന സത്യമായ തപസ്വി അഥവാ സേവാധാരിയായി ഭവിക്കട്ടെ

ഭക്തിമാർഗത്തിൽ കാണിക്കുന്നു തപസ്വി വൃക്ഷച്ചുവട്ടിൽ ഇരുന്ന് തപസ്യ ചെയ്യുന്നു. ഇതിന്റയും രഹസ്യമുണ്ട്.താങ്കൾ കുട്ടികളുടെ നിവാസം ഈ സൃഷ്ടിയാകുന്ന കൽപവൃക്ഷത്തിന്റെ വേരിലാണ്. വൃക്ഷത്തിനു ചുവട്ടിലിരിക്കുന്നതിലൂടെ മുഴുവൻ വൃക്ഷത്തിന്റെയും ജ്ഞാനം ബുദ്ധിയിൽ സ്വതവേ ഇരിക്കുന്നു.അപ്പോൾ മുഴുവൻ വൃക്ഷത്തിന്റെയും ജ്ഞാനം ബുദ്ധിയിൽ വെച്ച് സാക്ഷിയായി ഈ വൃക്ഷത്തെ കാണൂ. അപ്പോൾ ഈ ലഹരി, സന്തോഷം നൽകും. ഇതിലൂടെ ബാറ്ററി ചാർജാകും. പിന്നെ സേവനം ചെയ്തും തപസ്യ ഒപ്പമൊപ്പം തന്നെ ഉണ്ടാകും.

സ്ലോഗന് :-
ശരീരത്തിന്റെ രോഗം വലിയ കാര്യമല്ല എന്നാൽ മനസ് ഒരിക്കലും രോഗിയാകരുത്.

അവ്യക്തസൂചനകൾ - ഇനി തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ

ദാതാവിന്റെ കുട്ടികൾ സദാ സർവ സമ്പന്നരാകുന്നു. ഒരിക്കലും ഭക്തിയുടെയോ യാചനയുടെയോ സംസ്കാരം എമർജാകരുത്. ഇങ്ങനെയുള്ള സങ്കൽപം പോലും വരരുത്- ബാബ എന്നെ കുറച്ച് സഹായിക്കട്ടെ, ആശീർവാദം നൽകട്ടെ. ബാബാ, എനിക്ക് സഹയോഗം വേണം, ശക്തി വേണം. ഈ വേണം എന്ന വാക്ക് ദാതാ, വിധാതാ, വരദാതാ കുട്ടികൾക്കു മുന്നിൽ ശോഭനീയമല്ല. ദാതാവിൻരെ മക്കൾ സർവശക്തികളാൽ സമ്പന്നരാകുന്നു. ഈ സമ്പന്ന സ്ഥിതി സമ്പൂർണസ്ഥിതിയെ സമീപം കൊണ്ടുവരുന്നു.