25.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ശാന്തിയാകുന്ന ഗുണം വളരെ വലിയ ഗുണമാണ്, അതുകൊണ്ട് ശാന്തിയോടെ സംസാരിക്കൂ, അശാന്തി പരത്തുന്നത് അവസാനിപ്പിക്കൂ..

ചോദ്യം :-
സംഗമയുഗത്തില് ബാബയില് നിന്നും കുട്ടികള്ക്ക് ഏത് സമ്പത്താണ് ലഭിക്കുന്നത്? ഗുണവാനായിരിക്കുന്ന കുട്ടികളുടെ അടയാളങ്ങള് എന്തൊക്കെയായിരിക്കും?

ഉത്തരം :-
ആദ്യം ലഭിക്കുന്ന സമ്പത്താണ് ജ്ഞാനത്തിന്റെ 2. ശാന്തിയുടെ 3. ഗുണങ്ങളുടെ. ഗുണവാന്മാരായ കുട്ടികള് സദാ സന്തോഷത്തിലിരിക്കും. ആരുടേയും അവഗുണങ്ങള് കാണില്ല, ആരുടേയും പരാതി പറയില്ല, ആരില് അവഗുണങ്ങളുണ്ടോ അവരോട് കൂട്ടുകൂടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും കേട്ടിട്ടും കേള്ക്കാതെ തന്റെ ലഹരിയിലിരിക്കും.

ഓംശാന്തി.  
ആത്മീയ അച്ഛന് തന്റെ ആത്മീയകുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഒന്ന് നിങ്ങള്ക്ക് ബാബയിലൂടെ ജ്ഞാനത്തിന്റെ സമ്പത്ത് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ബാബയില് നിന്നും ഗുണങ്ങളെടുക്കണം. പിന്നീട് ഈ ചിത്രങ്ങളില് നിന്നും (ലക്ഷ്മീ-നാരായണന്) ഗുണങ്ങളെടുക്കണം. ബാബയെ ശാന്തിയുടെ സാഗരനെന്നാണ് പറയുന്നത്,അപ്പോള് ശാന്തിയും ധാരണ ചെയ്യണം. ശാന്തിയോടെയിരിക്കുന്നതിനുവേണ്ടി ബാബ മനസ്സിലാക്കിത്തരികയാണ് - പരസ്പരം ശാന്തിയോടെ സംസാരിക്കൂ. ഈ ഗുണം സ്വീകരിക്കണം. ജ്ഞാനമാകുന്ന ഗുണം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ ജ്ഞാനം പഠിക്കണം. ഈ ജ്ഞാനം കേവലം ഒരേയൊരു വിചിത്രനായ ബാബയാണ് പഠിപ്പിക്കുന്നത്. വിചിത്രരായ ആത്മാക്കളാണ് പഠിക്കുന്നത്. ഇതാണ് ഇവിടുത്തെ പുതിയ വിശേഷത, ഇതാരും അറിയുന്നില്ല. കൃഷ്ണനെപ്പോലെ ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ബാബ മനസ്സിലാക്കിത്തരികയാണ് ഞാന് ശാന്തിയുടെ സാഗരനായതിനാല് ഇവിടെ ശാന്തി സ്ഥാപിക്കുന്നു. അശാന്തി ഇല്ലാതാകുന്നു. തന്റെ പെരുമാറ്റത്തെ നോക്കണം എത്രത്തോളം ശാന്തമായിരിക്കുന്നുണ്ട്. ധാരാളം പുരുഷന്മാര് ശാന്തിയിലിരിക്കാന് താത്പര്യപ്പെടുന്നവരുണ്ട്. ശാന്തമായിരിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നു. ശാന്തിയാകുന്ന ഗുണം വളരെ ഉയര്ന്നതാണ്. എന്നാല് എങ്ങനെയാണ് ശാന്തി സ്ഥാപിക്കേണ്ടത്, ശാന്തിയുടെ അര്ത്ഥമെന്താണ് - ഇത് ഭാരതവാസികളായ കുട്ടികള് അറിയുന്നില്ല. ബാബ ഭാരതവാസികള്ക്കുവേണ്ടിയാണ് പറയുന്നത്. ബാബ വരുന്നതും ഭാരതത്തിലേക്കാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി, ഉള്ളിലും ശാന്തിയുണ്ടായിരിക്കണം. ആരെങ്കിലും അശാന്തമാക്കിയാല് നിങ്ങള് അശാന്തമാകുകയല്ല വേണ്ടത്. അശാന്തമാകുന്നതും അവഗുണമാണ്, അവഗുണങ്ങളെ ഇല്ലാതാക്കണം. ഓരോരുത്തരില് നിന്നും ഗുണം സ്വീകരിക്കണം. അവഗുണങ്ങളുടെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യരുത്. എന്തെങ്കിലും ശബ്ദം കേള്ക്കുകയാണെങ്കില് പോലും സ്വയം ശാന്തമായിരിക്കണം. കാരണം ബാബയും, ദാദയും രണ്ടുപേരും ശാന്തമായാണിരിക്കുന്നത്. ഒരിക്കലും പിണങ്ങുന്നില്ല. തലയിട്ടടിക്കുന്നില്ല ഈ ബ്രഹ്മാബാബയും പഠിക്കുകയല്ലേ. എത്രത്തോളം ശാന്തമായിരിക്കുന്നോ, അത്രയും നല്ലതാണ്. ശാന്തിയിലൂടെയാണ് ഓര്മ്മിക്കാന് സാധിക്കുന്നത്. അശാന്തിയുള്ളവര്ക്ക് ഓര്മ്മിക്കാന് സാധിക്കില്ല. ഓരോരുത്തരില് നിന്നും ഗുണങ്ങളെ ഗ്രഹിക്കണം. ദത്താത്രയന്റെ ഉദാഹരണം ഇവിടെയാണ്. ദേവതകളെപ്പോലെ ഗുണവാന്മാരായി ആരുമില്ല. ഒരു വികാരമാണ് പ്രധാനമായിട്ടുള്ളത്, അതിന്റെമേല് നിങ്ങള് വിജയം നേടിക്കൊണ്ടിരിക്കുന്നു. കര്മ്മേന്ദ്രിയങ്ങളുടെ മേലും വിജയം നേടണം. അവഗുണങ്ങളെ ഉപേക്ഷിക്കണം. കാണരുത്, പറയാനും പാടില്ല. ആരില് ഗുണമുണ്ടോ അവരുടെയടുക്കലേക്ക് പോകണം. വളരെ ശാന്തമായും മധുരമായുമിരിക്കണം. കുറച്ച് സംസാരിക്കുന്നതിലൂടെത്തന്നെ നിങ്ങള്ക്ക് എല്ലാ കാര്യങ്ങളും നടത്താന്സാധിക്കും. എല്ലാവരില്നിന്നും ഗുണങ്ങള് ഗ്രഹിച്ച് ഗുണവാനായി മാറണം. വിവേകശാലികളായ സല്പുത്രന്മാരായവര്ക്ക് ശാന്തമായിട്ടിരിക്കാന് താല്പര്യമുണ്ടാകും. ചില ഭക്തര് ജ്ഞാനികളേക്കാള് സല്പുത്രരായി വിനയമുള്ളവരായിരിക്കും. ഈ ബാബ അനുഭവിയല്ലേ. ലൗകികത്തില് ഇദ്ദേഹത്തിന്റെ അച്ഛന് ടീച്ചറായിരുന്നു. വളരെ വിനയമുണ്ടായിരുന്നു., ശാന്തതയുമുണ്ടായിരുന്നു. ഒരിക്കലും ദേഷ്യപ്പെട്ടിരുന്നില്ല. സന്യാസിമാരുടെ മഹിമ ചെയ്യാറുണ്ടല്ലോ. ഭഗവാനെ ലഭിക്കുന്നതിനുവേണ്ടി അവര് പുരുഷാര്ത്ഥം ചെയ്യുന്നു. കാശിയിലും, ഹരിദ്വാറിലും പോയി വസിക്കുന്നു. കുട്ടികള് വളരെ ശാന്തരും, മധുരതയുള്ളവരുമായിരിക്കണം. ഇവിടെ ആര് അശാന്തി പരത്തുന്നവരുണ്ടോ അവര്ക്ക് ശാന്തി പരത്താന് നിമിത്തമാകാന് സാധിക്കില്ല. അശാന്തി പരത്തുന്നവരോട് സംസാരിക്കാന് പോലും പോകരുത്. ദൂരെയിരിക്കണം. അശാന്തി പരത്തുന്നവര് കൊക്കും, ശാന്തി പരത്തുന്നവര് ഹംസങ്ങളുമാണ് എന്ന വ്യത്യാസമുണ്ടല്ലോ. ഹംസം മുഴുവന് ദിവസവും മുത്തുകള് മാത്രം കൊത്തിയെടുക്കും. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും സ്വയം ജ്ഞാനത്തെ സ്മരിച്ചുകൊണ്ടിരിക്കൂ. മുഴുവന് ദിവസവും ബുദ്ധിയില് ഇതുണ്ടായിരിക്കണം - ആര്ക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം, ബാബയുടെ പരിചയം എങ്ങനെ കൊടുക്കാം...

ബാബ മനസ്സിലാക്കിത്തരികയാണ് ,ഏത് കുട്ടികള് വരുമ്പോഴും അവരെക്കൊണ്ട് ഫോം പൂരിപ്പിക്കണം. സെന്ററുകളില് ആരെങ്കിലും കോഴ്സിനായി വരുമ്പോള് അവരെക്കൊണ്ട് ഫോം പൂരിപ്പിക്കണം, കോഴ്സ് വേണ്ടായെന്നുണ്ടെങ്കില് ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല. ഫോം പൂരിപ്പിക്കുന്നതുകൊണ്ട് അറിയാന് കഴിയും ഇവര് എങ്ങനെയുള്ളവരാണ്? എന്ത് മനസ്സിലാക്കിക്കൊടുക്കണം? കാരണം ലോകത്തിലുള്ളവര് ഈ കാര്യങ്ങളൊന്നും തന്നെ മനസ്സിലാക്കുന്നില്ല. എന്നാല് ഫോം പൂരിപ്പിക്കുന്നതിലൂടെ അവരെക്കുറിച്ച് മുഴുവന് മനസ്സിലാക്കാന് കഴിയും. ബാബയുമായുള്ള മിലനത്തിനായും ഫോം പൂരിപ്പിക്കണം. അറിയാന് കഴിയും എന്തിനാണ് (ബാബയെ) കാണുന്നത്? ആര് വന്നാലും അവര്ക്ക് പരിധിയുള്ളതും പരിധിയില്ലാത്തതുമായ ബാബയുടെ പരിചയം കൊടുക്കണം. കാരണം നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബ വന്ന് തന്റെ പരിചയം നല്കിയിരിക്കുന്നു. നിങ്ങള് മറ്റുള്ളവര്ക്കും പരിചയം കൊടുക്കൂ. ബാബയുടെ പേര് ശിവനെന്നാണ്. ശിവപരമാത്മായ നമഃ എന്നല്ലേ പറയാറുള്ളത്. ഭക്തിയിലുള്ളവര് കൃഷ്ണദേവതായ നമഃ എന്ന് പറയും. ശിവനെ, ശിവ പരമാത്മായ നമഃ എന്ന് പറയും. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ... നിങ്ങളുടെ എല്ലാ പാപങ്ങളും ഭസ്മമാകും. മുക്തി- ജീവന്മുക്തിയുടെ സമ്പത്തിനുവേണ്ടി തീര്ച്ചയായും പവിത്രമായി മാറണം. അതാണ് പവിത്രമായ ലോകം, ഇതിനെയാണ് സതോപ്രധാനമായ ലോകമെന്ന് പറയുന്നത്.ബാബ പറയുന്നു, അവിടേക്ക് പോകണമെങ്കില് എന്നെ ഓര്മ്മിക്കണം... ഇത് വളരെ സഹജമാണ്. ആരായാലും ഫോം പൂരിപ്പിച്ച് പിന്നീട് നിങ്ങള് അവര്ക്ക് കോഴ്സ് കൊടുക്കൂ. ഒരു ദിവസം പൂരിപ്പിക്കൂ പിന്നീട് മനസ്സിലാക്കിക്കൊടുക്കൂ. വീണ്ടും ഫോറം പൂരിപ്പിക്കൂ അപ്പോള് നമ്മള് എന്താണോ അവര്ക്ക് മനസ്സിലാക്കിക്കൊടുത്തത് അത് ഓര്മ്മയുണ്ടോ അതോ ഇല്ലയോ എന്ന് അറിയാന് കഴിയും. രണ്ട് ദിവസത്തെ ഫോമുകള് തമ്മില് തീര്ച്ചയായും വ്യത്യാസമുണ്ട് എന്ന് നിങ്ങള്ക്ക് കാണാന് കഴിയും. എന്താണ് മനസ്സിലാക്കിക്കൊടുത്തത്? നമ്മള് മനസ്സിലാക്കിക്കൊടുത്തതിനെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചോ അതോ ഇല്ലയോ? എന്ന് നിങ്ങള്ക്കും അറിയാന് സാധിക്കും. ഈ ഫോറം എല്ലാവരുടെയടുക്കലും ഉണ്ടായിരിക്കണം. ബാബ മുരളിയില് എന്ത് നിര്ദ്ദേശങ്ങള് നല്കുന്നുവോ അത് വലിയ-വലിയ സെന്ററുകളില് പെട്ടെന്ന് പ്രാവര്ത്തികമാക്കണം. ഫോം ഉണ്ടാക്കണം. ഇല്ലെങ്കില് എങ്ങനെ അറിയാന് കഴിയും. അവരും സ്വയം ചിന്തിക്കും- ഇന്നലെ എന്താണ് എഴുതിയത്, ഇന്ന് എന്താണ് എഴുതിയത്? ഫോം വളരെ ആവശ്യമാണ്. വേറെ വേറെ അച്ചടിക്കേണ്ട ആവശ്യമില്ല. ഒരു സ്ഥലത്ത് അച്ചടിച്ച് എല്ലാ ഭാഗത്തേക്കും അയച്ചുകൊടുത്താലും മതി. ഇങ്ങനെയാണ് മറ്റുള്ളവരുടെ മംഗളം ചെയ്യുക.

നിങ്ങള് കുട്ടികള് ഇവിടേക്ക് വന്നിരിക്കുന്നത് ദേവീ ദേവതകളായി മാറാനാണ്. ദേവത എന്നുള്ള ശബ്ദം വളരെ ഉയര്ന്നതാണ്. ദൈവീകഗുണങ്ങള് ധാരണ ചെയ്തവരെയാണ് ദേവതകളെന്ന് പറയുക. ഇപ്പോള് നിങ്ങള് ദൈവീകഗുണങ്ങള് ധാരണ ചെയ്തുകൊണ്ടിരിക്കുകയാണ്. എവിടെയാണോ പ്രദര്ശിനി അഥവാ ചിത്രശാലകളുള്ളത് അവിടെ ഈ ഫോമുകള് ധാരാളം ഉണ്ടായിരിക്കണം. എങ്ങിനെയുള്ള അവസ്ഥയാണെന്ന് ഇതിലൂടെ അറിയാന് സാധിക്കും. മനസ്സിലാക്കിയിട്ട് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. കുട്ടികള് സദാ ഗുണങ്ങളെ വര്ണ്ണിച്ചുകൊണ്ടിരിക്കണം, അവഗുണങ്ങളെയല്ല. നിങ്ങള് ഗുണവാനായി മാറുന്നവരല്ലേ. ആരിലാണോ വളരെയധികം ഗുണങ്ങളുള്ളത് അവര്ക്ക് മറ്റുള്ളവരിലേക്കും ഗുണങ്ങളെ നിറക്കുവാന് സാധിക്കും. അവഗുണങ്ങളുള്ളവര്ക്ക് ഒരിക്കലും ഗുണങ്ങള് പരത്തുവാന് സാധിക്കില്ല. കുട്ടികള്ക്കറിയാം സമയം ഇനി അധികം ബാക്കിയില്ല. വളരെയധികം പുരുഷാര്ത്ഥം ചെയ്യണം. ബാബ മനസ്സിലാക്കിത്തരികയാണ്-നിങ്ങള് ദിവസേന യാത്ര ചെയ്യുന്നവരാണ്, യാത്ര ചെയ്തുകൊണ്ടേയിരിക്കൂ. പാടാറില്ലേ അതീന്ദ്രിയസുഖം ഗോപഗോപികമാരോട് ചോദിക്കൂ - ഇത് അന്തിമസമയത്തെ കാര്യമാണ്. ഇപ്പോള് സംഖ്യാക്രമത്തിലാണ്. ചിലര് ഉള്ളില് സന്തോഷത്തിന്റെ ഗീതം പാടിക്കൊണ്ടേയിരിക്കുന്നു - ആഹാ! പരമപിതാവായ പരമാത്മാവിനെ ഞങ്ങള്ക്ക് ലഭിച്ചു, ഞങ്ങള് ബാബയില് നിന്നും സമ്പത്ത് നേടുന്നു. അവര്ക്ക് ഒരു പരാതിയും ഉണ്ടായിരിക്കില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും കേട്ടിട്ടും കേള്ക്കാതെ തന്റെ ലഹരിയിലിരിക്കണം. ദുഃഖങ്ങളോ രോഗങ്ങളോ ഉണ്ടെങ്കിലും നിങ്ങള് ഓര്മ്മയിലിരിക്കൂ. ഈ കണക്ക് ഇപ്പോള് തീര്ക്കേണ്ടതാണ്. പിന്നീട് നിങ്ങള് 21 ജന്മത്തിലേക്ക് പൂക്കളായി മാറും. അവിടെ ദുഖത്തിന്റെ കാര്യമേ ഉണ്ടായിരിക്കില്ല. പാടാറില്ലേ സന്തോഷം പോലെ മറ്റൊരു ടോണിക്കില്ല. അപ്പോള് ആലസ്യമെല്ലാം പറന്നുപോകും, ഇവിടെയുള്ളത് സത്യമായ സന്തോഷമാണ്, ലോകത്തുള്ളത് അസത്യമാണ്. ധനം ലഭിച്ചു, ആഭരണം ലഭിച്ചു, സന്തോഷമുണ്ടായിരിക്കും. ഇതാണ് പരിധിയില്ലാത്ത കാര്യം. നിങ്ങള്ക്ക് അളവില്ലാത്ത സന്തോഷത്തോടെയിരിക്കണം. നിങ്ങള്ക്കറിയാം നമ്മള് 21 ജന്മത്തിലേക്ക് സദാ സുഖിയായിരിക്കും. ഈ ഓര്മ്മയിലിരിക്കൂ - നമ്മള് എന്തായി മാറുന്നവരാണ്. ബാബാ എന്ന് വിളിക്കുന്നതിലൂടെത്തന്നെ ദുഃഖം ദൂരെയാകണം. ഇത് 21 ജന്മത്തിലേക്കുള്ള സന്തോഷമാണ്. ഇനി കുറച്ച് ദിവസങ്ങളേയുള്ളു. നമ്മള് നമ്മുടെ സുഖധാമത്തിലേക്ക് പോകും. പിന്നീട് ഒന്നും ഓര്മ്മയുണ്ടായിരിക്കില്ല. ഈ ബാബ തന്റെ അനുഭവം കേള്പ്പിക്കുകയാണ്. എത്ര വാര്ത്തകളാണ് വരുന്നത്, ധാരാളം ഉരസലുകള് ഉണ്ടാകുന്നുണ്ട്. ബാബക്ക് ഒരു കാര്യങ്ങളിലും ദുഃഖങ്ങളുണ്ടാകുന്നില്ല. കേട്ടു, ശരി അതും നല്ലതിന്. ഇതൊന്നും ഒന്നുമല്ല, നമ്മള് അളവില്ലാത്ത സമ്പത്തിന്റെ ഉടമകളായി മാറുന്നവരാണ്. തന്നോടുതന്നെ സംസാരിക്കുമ്പോളാണ് സന്തോഷമുണ്ടാകുന്നത്. വളരെ ശാന്തമായിരിക്കും, അവരുടെ മുഖത്തും വളരെ പ്രസന്നതയുണ്ടായിരിക്കും. സ്കോളര്ഷിപ്പ് നേടുന്നവര്ക്ക് മുഖത്ത് എത്ര സന്തോഷമാണുള്ളത്. ഈ ലക്ഷ്മീ-നാരായണനെപ്പോലെ സന്തോഷത്തിലിരിക്കുന്നതിനുവേണ്ടി നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരില് ജ്ഞാനമില്ല. നിങ്ങള്ക്ക് ജ്ഞാനമുണ്ട് അതിനാല് സന്തോഷമുണ്ടായിരിക്കണം. സന്തോഷം വേണം, ഈ ദേവതകളേക്കാളും നിങ്ങള് വളരെ ഉയര്ന്നവരാണ്. ജ്ഞാനത്തിന്റെ സാഗരനായ ബാബ നമുക്ക് എത്ര ഉയര്ന്ന ജ്ഞാനമാണ് നല്കുന്നത്. അവിനാശിയായ ജ്ഞാനരത്നങ്ങളുടെ ലോട്ടറി ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല് എത്ര സന്തോഷമുണ്ടായിരിക്കണം. നിങ്ങളുടെ ഈ ജന്മം വജ്രസമാനമെന്ന് പാടപ്പെടുന്നു. ജ്ഞാനസാഗരന് ബാബയാണ്. ഈ ദേവതകളെ ഇങ്ങനെ പറയില്ല. നിങ്ങള് ബ്രാഹ്മണരാണ് നോളേജ്ഫുള്. നിങ്ങള്ക്ക് ഈ ജ്ഞാനത്തിന്റെ സന്തോഷമുണ്ടായിരിക്കണം. ഒന്ന് , ബാബയെ കിട്ടിയതിന്റെ സന്തോഷമുണ്ടായിരിക്കണം. നിങ്ങള്ക്കല്ലാതെ ഈ സന്തോഷം മറ്റാര്ക്കുമില്ല. ഭക്തിമാര്ഗ്ഗത്തില് സദാകാലത്തേക്കുള്ള സുഖമില്ല. ഭക്തിമാര്ഗ്ഗത്തില് കൃത്രിമമായ അല്പകാലസുഖമാണ്. സത്യയുഗത്തിന്റെ പേരുതന്നെ സ്വര്ഗ്ഗം, സുഖധാമം എന്നൊക്കെയാണ്. സത്യയുഗത്തില് അപാരമായ സുഖവും, ഇവിടെ കലിയുഗത്തില് അപാരമായ ദുഃഖവുമാണ്.രാവണരാജ്യത്തില് നമ്മള് എത്രത്തോളം മോശമായി മാറിയിരിക്കുന്നുവെന്ന് ഇപ്പോള് കുട്ടികള്ക്കറിയാം. അല്പാല്പമായി താഴേക്ക് ഇറങ്ങിവന്നു. ഇത് വിഷയസാഗരമാണ്. ഇപ്പോള് ബാബ ഈ വിഷയസാഗരത്തില്നിന്ന് മാറ്റി നിങ്ങളെ ക്ഷീരസാഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. കുട്ടികള്ക്ക് ഇവിടെ വളരെ മധുരമായി അനുഭവപ്പെടുന്നു. പിന്നീട് മറക്കുന്നതിലൂടെ എന്ത് അവസ്ഥയാണ് ഉണ്ടാകുന്നത്. ബാബ എത്ര സന്തോഷത്തെയാണ് വര്ദ്ധിപ്പിക്കുന്നത്. ഇത് ജ്ഞാനാമൃതത്തിന്റെ മഹിമയാണ്. ജ്ഞാനാമൃതം കുടിച്ചുകൊണ്ടേയിരിക്കണം. ഇവിടെ നിങ്ങള്ക്ക് വളരെ നല്ല ലഹരിയുണ്ടായിരിക്കണം. ഇവിടെ നിന്ന് പുറത്തുപോകുമ്പോള് ഈ ലഹരി കുറയുന്നു. ബാബ സ്വയം പറഞ്ഞുതരികയാണ്, ഇവിടെ കുട്ടികള്ക്ക് വളരെ നല്ല ഫീലിങ്ങ് വരണം - നമ്മള് തന്റെ വീട്ടിലേക്ക് പോവുകയാണ്. നമ്മള് ബാബയുടെ ശ്രീമതത്തിലൂടെ രാജധാനിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മള് യോദ്ധാക്കളാണ്. ഈ എല്ലാ ജ്ഞാനവും ബുദ്ധിയിലുണ്ട്, ഇതിലൂടെ നിങ്ങള് ഉയര്ന്ന പദവി നേടുന്നു. പഠിപ്പിക്കുന്നതാരാണെന്നുനോക്കൂ!.. പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്,ബാബ നമ്മളെ പരിവര്ത്തനപ്പെടുത്തുകയാണ്. കുട്ടികളുടെയുള്ളില് എത്ര സന്തോഷമുണ്ടായിരിക്കണം. മറ്റുള്ളവര്ക്ക് എങ്ങനെ സന്തോഷം കൊടുക്കാമെന്നും ഹൃദയത്തിലുണ്ടായിരിക്കണം. രാവണന്റേത് ശാപമാണ്, ബാബയില്നിന്ന് ലഭിക്കുന്നത് സമ്പത്താണ്. രാവണന്റെ ശാപത്തിലൂടെ നിങ്ങള് എത്ര ദുഃഖികളും, അശാന്തരുമായി മാറി. വളരെയധികം ഗോപന്മാരുണ്ട് അവര്ക്കും സേവനം ചെയ്യാന് ആഗ്രഹമുണ്ട്. എന്നാല് ജ്ഞാനത്തിന്റെ കലശം മാതാക്കള്ക്കാണ് ലഭിച്ചിരിക്കുന്നത്. ശക്തിസ്വരൂപമല്ലേ. വന്ദേ മാതരമെന്ന് പാടാറുണ്ട്. ഒപ്പം സഹോദരന്മാരുമുണ്ട്. എന്നാല് പേര് മാതാക്കള്ക്കാണ്. ആദ്യം ലക്ഷ്മി, പിന്നീട് നാരായണന്. ആദ്യം സീത, പിന്നീട് രാമന്. ഇവിടെ കലിയുഗത്തില് ആദ്യം പതിയുടെ പേരും, പിന്നീട് പത്നിയുടെ പേരും എഴുതുന്നു. ഇതും കളിയല്ലേ. ബാബ എല്ലാം മനസ്സിലാക്കിത്തരികയാണ്. ഭക്തിമാര്ഗ്ഗത്തിന്റെ രഹസ്യവും മനസ്സിലാക്കിത്തരികയാണ്. ഭക്തിയില് എന്തൊക്കെയാണ് നടക്കുന്നത്. ഏത് വരേക്ക് ജ്ഞാനമില്ലയോ അതുവരേക്ക് ഒന്നും അറിയാന് കഴിയില്ല. ഇപ്പോള് നിങ്ങളും മനസ്സിലാക്കി. ആദ്യം നമ്മളും അറിവില്ലാത്തവരായിരുന്നു. അഴുക്കില് പെട്ടുകിടക്കുകയായിരുന്നു. ഇപ്പോള് എല്ലാവരുടെ സംസ്കാരവും പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടേത് ദൈവീകസംസ്കാരമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ച് വികാരങ്ങളിലൂടെ ആസുരീയസംസ്കാരമുണ്ടാകുന്നു. എത്രമാറ്റമാണ് ഉണ്ടാകുന്നത്. പരിവര്ത്തനം വരണമല്ലോ. ശരീരമുപേക്ഷിച്ചുപോയാല് പിന്നീട് പരിവര്ത്തനമൊന്നും ഉണ്ടാകില്ല. ബാബയില് ശക്തിയുണ്ട്, എത്ര പരിവര്ത്തനമാണ് കൊണ്ടുവരുന്നത്. ചില കുട്ടികള് തന്റെ അനുഭവങ്ങള് കേള്പ്പിക്കുകയാണ് - ഞങ്ങള് വളരെ കാമവാസനയുള്ളവരായിരുന്നു, വളരെ മദ്യപാനിയായിരുന്നു, ഞങ്ങളില് എത്ര പരിവര്ത്തനമുണ്ടായി. ഇപ്പോള് ഞങ്ങള് വളരെ സ്നേഹത്തോടെയാണിരിക്കുന്നത്. ആനന്ദക്കണ്ണീരുണ്ടാകുന്നു. ബാബ വളരെയധികം മനസ്സിലാക്കി ത്തരുന്നു. എന്നാല് ഈ കാര്യങ്ങളെല്ലാം കുട്ടികള് മറക്കുകയും ചെയ്യുന്നു. മറക്കുന്നില്ലെങ്കില് വളരെ സന്തോഷമുണ്ടായിരിക്കും. നമുക്ക് വളരെപ്പേരുടെ മംഗളം ചെയ്യണം. മനുഷ്യര് വളരെ ദുഃഖിതരാണ്, അവര്ക്ക് വഴി പറഞ്ഞുകൊടുക്കണം. മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി എത്ര പരിശ്രമിക്കണം. അപമാനം സഹിക്കേണ്ടതായിവരും. ആദ്യം എല്ലാവരും ഇങ്ങനെ ശബ്ദമുയര്ത്തിയിരുന്നു- ഇവര് എല്ലാവരേയും സഹോദരീ-സഹോദരരാക്കി മാറ്റുന്നു. നോക്കൂ, സഹോദരീ-സഹോദരബന്ധം നല്ലതല്ലേ. നിങ്ങള് ആത്മാക്കള് സഹോദരങ്ങളാണ്. എന്നാല് ജന്മജന്മാന്തരങ്ങളിലെ ദൃഷ്ടി വളരെ ഉറച്ചുപോയി, പരിവര്ത്തനപ്പെടുന്നില്ല. ബാബയുടെ അടുത്ത് വളരെ വാര്ത്തകള് വരുന്നുണ്ട്. ബാബ മനസ്സിലാക്കിത്തരികയാണ് ഈ മോശപ്പെട്ട ലോകത്തു നിന്നും നിങ്ങളുടെ മനസ്സിനെ മാറ്റണം. പൂക്കളായി മാറണം. എത്രയോ ജ്ഞാനം കേട്ടിട്ടും മറക്കുന്നു. മുഴുവന് ജ്ഞാനവും മറന്നുപോകുന്നു. കാമം മഹാശത്രുവല്ലേ. (ബ്രഹ്മാ)ബാബ വളരെ അനുഭവിയാണ്. ഈ വികാരത്തിന്റെ പുറകേ പോയി രാജാക്കന്മാര് പോലും തന്റെ രാജ്യപദവി നഷ്ടപ്പെടുത്തുന്നു. കാമം വളരെ മോശമാണ്. എല്ലാവരും പറയാറുമുണ്ട്, ബാബാ ഇത് വളരെ വലിയ ശത്രുവാണ്. ബാബ പറയുന്നു, കാമത്തെ ജയിക്കുന്നതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. എന്നാല് കാമവികാരം അത്രയും കടുത്തതാണ്, പ്രതിജ്ഞ ചെയ്യുന്നു ശേഷം വീണ്ടും വീണുപോകുന്നു. വളരെ പ്രയാസപ്പെട്ടാണ് ചിലര് പരിവര്ത്തനപ്പെടുന്നത.് ഈ സമയത്ത് മുഴുവന് ലോകത്തിന്റേയും സംസ്കാരം മോശമാണ്. പാവനലോകം എപ്പോഴാണ് ഉണ്ടായിരുന്നത്, എങ്ങനെയാണ് ഉണ്ടായത്, ഇവര് എങ്ങനെയാണ് രാജ്യഭാഗ്യം നേടിയത്? ഇതൊന്നും ആര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. നിങ്ങള് വിദേശങ്ങളില് പോകും, എങ്ങനെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നതെന്ന് അവരും കേള്ക്കും.ഭാവിയില് ഇങ്ങനെയുളള സമയം വരും .നിങ്ങളുടെ ബുദ്ധിയില് ഈ എല്ലാ കാര്യങ്ങളും നല്ലരീതിയിലുണ്ട്. ഈ ഒരൊറ്റ കാര്യത്തില് മുഴുകണം. ബാക്കി എല്ലാ കാര്യങ്ങളും മറക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും ,സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എഴുന്നേല്ക്കുമ്പോഴും ,ഇരിക്കുമ്പോഴും, നടക്കുമ്പോഴും ജ്ഞാനത്തെ സ്മരിച്ച് മുത്തുകള് കൊത്തിയെടുക്കുന്ന ഹംസമായി മാറണം. എല്ലാവരില് നിന്നും ഗുണങ്ങളെ സ്വീകരിക്കണം. പരസ്പരം ഗുണങ്ങള് മാത്രം പരത്തണം.

2) തന്റെ മുഖം സദാ പ്രസന്നമാക്കിവെക്കുന്നതിനുവേണ്ടി സ്വയം തന്നോടുതന്നെ സംസാരിക്കണം- നമ്മള് അളവില്ലാത്ത സമ്പത്തിന്റെ അധികാരിയായി മാറിയിരിക്കുന്നു. ജ്ഞാനസാഗരനായ ബാബയിലൂടെ നമുക്ക് ജ്ഞാനരത്നങ്ങളുടെ ലോട്ടറിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വരദാനം :-
തന്റെ ടൈറ്റിലിന്റെ(സ്വമാനത്തിന്റെ)സ്ഥിതിയില് ഇരുന്നുകൊണ്ട് സമര്ത്ഥസ്ഥിതി കൈവരിക്കുന്ന സ്വമാനധാരിയായി ഭവിക്കട്ടെ.

സംഗമയുഗത്തില് സ്വയം പരമാത്മാവ് തന്റെ കുട്ടികള്ക്ക് ശ്രേഷ്ഠമായ ടൈറ്റിലുകള്(സ്വമാനങ്ങള്) തന്നിട്ടുണ്ട്.അതിനാല് തനിക്കു ലഭിച്ച ടൈറ്റിലുകളെക്കുറിച്ചുള്ള ആത്മീയലഹരിയില് ഇരിക്കണം.ഏത് ടൈറ്റിലാണോ ഓര്മ്മ വരുന്നത് അതുപോലെയുള്ള സമര്ത്ഥസ്ഥിതി ഉണ്ടാകുന്നു.ഉദാഹരണത്തിന്,സ്വദര്ശനചക്രധാരി എന്ന സ്വമാനത്തിലൂടെ പരദര്ശനം ഇല്ലാതാക്കണം,സ്വദര്ശനത്തിനു മുന്നില് മായയുടെ കഴുത്തറക്കണം എന്ന ഓര്മ്മവരുന്നു.മഹാവീരനാണ് എന്ന ടൈറ്റില് ഓര്മ്മവരുമ്പോള് സ്ഥിതി ഉറച്ചതും,ഇളകാത്തതുമാകുന്നു.അങ്ങിനെ സ്വമാനങ്ങളിലൂടെ സമര്ത്ഥസ്ഥിതി ഉണ്ടാക്കുന്നവരെയാണ് ശ്രേഷ്ഠസ്വമാനധാരി എന്ന് വിളിക്കുന്നത്.

സ്ലോഗന് :-
അലഞ്ഞുതിരിയുന്ന ആത്മാക്കളുടെ ആഗ്രഹങ്ങളെ പൂര്ത്തീകരിക്കുന്നതിനായി ശരിയും തെറ്റും വേര്തിരിച്ചറിയുന്നതിനുള്ള ശക്തിയെ വര്ദ്ധിപ്പിക്കൂ.