പ്രത്യക്ഷതയ്ക്കായി
സാധാരണതയെ അലൗകികതയിലേക്ക് പരിവര്ത്തനപ്പെടുത്തി ദര്ശനീയ മൂര്ത്തിയാകൂ
ഇന്ന് ബാപ്ദാദ തന്റെ
നാനാഭാഗത്തെയും ബ്രാഹ്മണ കുട്ടികളുടെ മസ്തകത്തിന് നടുവിലെ ഭാഗ്യത്തിന്റെ 3
നക്ഷത്രങ്ങള് തിളങ്ങുന്നത് കാണുകയാണ്. എത്ര ശ്രേഷ്ഠ ഭാഗ്യമാണ്, എത്ര സഹജമായി
പ്രാപ്തമായിരിക്കുന്നു. ഒന്നാണ് അലൗകികശ്രേഷ്ഠ ജന്മത്തിന്റെ ഭാഗ്യം, രണ്ടാമതാണ്
ശ്രേഷ്ഠ സംബന്ധത്തിന്റെ ഭാഗ്യം,മൂന്നാമതാണ് സര്വ്വപ്രാപ്തികളുടെയും
ഭാഗ്യം.മൂന്നു ഭാഗ്യങ്ങളുടെയും തിളങ്ങികൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെ കണ്ട്
ബാപ്ദാദയും ഹര്ഷിതമാവുകയാണ്. ജന്മത്തിന്റെ ഭാഗ്യം നോക്കൂ സ്വയം ഭാഗ്യ വിധാതാവ്
ബാബയിലൂടെയാണ് താങ്കള് എല്ലാവരുടെയും ജന്മം. ജന്മ ദാതാവ് തന്നെ ഭാഗ്യ വിധാതാവാണ്
എങ്കില് ജന്മം എത്ര അലൗകികവും ശ്രേഷ്ഠവുമാണ്. താങ്കള് എല്ലാവര്ക്കും ഈ
ഭാഗ്യത്തിന്റെ ജന്മത്തിന്റെ ലഹരിയും സന്തോഷവും ഇല്ലേ! ഒപ്പം ഒപ്പം
സംബന്ധത്തിന്റെ വിശേഷത നോക്കൂ മുഴുവന് കല്പ്പത്തില് ഇങ്ങനെയുള്ള സംബന്ധം
മറ്റേതൊരു ആത്മാവിനുമില്ല. താങ്കള് വിശേഷാത്മാക്കള്ക്ക് മാത്രമാണ് ഒന്നിലൂടെ 3
സംബന്ധവും പ്രാപ്തമായിരിക്കുന്നത്. ഒരാള് തന്നെ അച്ഛനും ആണ്,അധ്യാപകനും
ആണ്,സത്ഗുരുവുമാണ്. ഇങ്ങനെ ഒരാളിലൂടെ മൂന്ന് സംബന്ധം കേവലം ബ്രാഹ്മണ
ആത്മാക്കള്ക്കല്ലാതെ മറ്റാര്ക്കും ഇല്ല. അനുഭവമല്ലേ? അച്ഛന്റെ സംബന്ധത്തിലൂടെ
സമ്പത്തും നല്കിക്കൊണ്ടിരിക്കുന്നു പാലനയും ചെയ്തുകൊണ്ടിരിക്കുന്നു. സമ്പത്തും
നോക്കൂ എത്ര ഉയര്ന്നതും അവിനാശിയുമാണ്. ലോകര് പറയുന്നു നമ്മെ പാലിക്കുന്നയാള്
ഭഗവാനാണ് എന്നാല് താങ്കള് കുട്ടികള് നിശ്ചയത്തോടെയും ലഹരിയോടെയും പറയുന്നു
ഞങ്ങളെ പാലിക്കുന്നയാള് സ്വയം ഭഗവാനാണ്. ഇങ്ങനെയുള്ള പാലന, പരമാത്മാപാലന,
പരമാത്മാ സ്നേഹം, പരമാത്മ സമ്പത്ത് ആര്ക്കാണ് പ്രാപ്തമാകുന്നത്!അപ്പോള് ഒരാള്
തന്നെ അച്ഛനുമാണ്,പാലനകാരിയും ആണ്, അധ്യാപകനും ആണ്.
ഓരോ ആത്മാവിന്റെയും
ജീവിതത്തില് വിശേഷിച്ച് മൂന്ന് സംബന്ധി ആവശ്യമാണ്. എന്നാല് മൂന്ന് സംബന്ധം വേറെ
വേറെ ആകുന്നു. താങ്കള്ക്ക് ഒരാളില് മൂന്ന് സംബന്ധമാണ്. പഠിപ്പിലും നോക്കൂ
മൂന്നുകാലങ്ങളുടെയും പഠിപ്പാണ്. ത്രികാലദര്ശിയാകുന്നതിനുള്ള പഠിപ്പാണ്.
പഠനത്തിനെ വരുമാനം മാര്ഗ്ഗം എന്ന് പറയുന്നു. പഠനത്തിലൂടെ പദവിയുടെ പ്രാപ്തിയും
ഉണ്ടാകുന്നു. മുഴുവന് വിശ്വത്തിലും നോക്കൂ ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന പദവി
രാജ്യ പദവിയാണെന്നാണ് പാടാറുള്ളത്. അപ്പോള് താങ്കള്ക്ക് പഠിപ്പിലൂടെ എന്ത്
പദവിയാണ് പ്രാപ്തമാകുന്നത്? ഇപ്പോഴും രാജാക്കന്മാര് ഭാവിയിലും രാജ്യ പദവി.
ഇപ്പോള് സ്വരാജ്യം ഉണ്ട്, രാജയോഗി രാജ്യാധികാരിയാണ്, ഭാവിയിലെ രാജ്യഭാഗ്യം
അവിനാശി തന്നെയാണ്. ഇതിലും വലിയ പദവി ഉണ്ടാവുകയില്ല. അധ്യാപകനിലൂടെ ശിക്ഷണവും
ത്രികാലദര്ശിയുടേതാണ് പദവിയും ദൈവിക രാജ്യ പദവിയാണ്. ഇങ്ങനെയുള്ള അധ്യാപകന്റെ
സംബന്ധം ബ്രാഹ്മണജീവിതത്തിനല്ലാതെ എവിടെയുമില്ല ഉണ്ടാകാന് സാധ്യവുമല്ല. കൂടാതെ
സത്ഗുരുവിന്റെ സംബന്ധം, സത്ഗുരുവിലൂടെ ശ്രീമതം, ഈ ശ്രീമതത്തിന്റെ മഹിമയാണ് ഇന്നും
ഭക്തിയില് പാടപ്പെടുന്നത്. താങ്കള് നിശ്ചയത്തോടെ പറയുന്നു നമ്മുടെ ഓരോ ചുവടും
എന്തിന്റെ ആധാരത്തിലാണ് വെക്കുന്നത്? ശ്രീമതത്തിന്റെ ആധാരത്തിലൂടെ ഓരോ ചുവടും
സഞ്ചരിക്കുന്നു. അപ്പോള് പരിശോധിക്കൂ ഓരോ ചുവടും ശ്രീമതത്തിലാണോ നടക്കുന്നത്?
ഭാഗ്യം പ്രാപ്തമാണ് എന്നാല് ജീവിതത്തില് ഭാഗ്യത്തിന്റെ പ്രാപ്തിയുടെ അനുഭവം
ഉണ്ടോ? ഓരോ ചുവടും ശ്രീമതത്തിലൂടെ ആണോ അതോ ഇടയ്ക്കിടെ മന്മത്ത് അല്ലെങ്കില്
പരമത്ത് കലരുന്നുണ്ടോ? ഇതിന്റെ തിരിച്ചറിവാണ് അഥവാ ചുവട് ശ്രീമതത്തില് ആണെങ്കില്
ഓരോ ചുവടിലും കോടികളുടെ സമ്പാദ്യം ശേഖരണമാകുന്നതിന്റെ അനുഭവമുണ്ടാകും. ചുവട്
ശ്രീമതത്തിലെങ്കില് സഹജമായ സഫലതയാണ്. ഒപ്പം ഒപ്പം സത്ഗുരുവിലൂടെ വരദാനങ്ങളുടെ
ഖനി പ്രാപ്തമാണ്. വരദാനം ഉണ്ട് എന്നതിന്റെ തിരിച്ചറിവ് എവിടെ വരദാനം ഉണ്ടോ അവിടെ
പ്രയത്നം ഉണ്ടാവുകയില്ല. അപ്പോള് സത്?ഗുരുവിന്റെ സംബന്ധത്തില് ശ്രേഷ്ഠ
മതത്തിന്റെയും സദാ വരദാനത്തിന്റെയും പ്രാപ്തിയുണ്ട്. വിശേഷത സഹജ
മാര്ഗ്ഗത്തിന്റേതാണ്. ഒരാളില് മൂന്ന് സംബന്ധങ്ങള് ഉണ്ട് എങ്കില് ഒരാളെ
ഓര്മിക്കുക സഹജമാണ്. മൂന്നുപേരെ വേറെ വേറെ ഓര്മ്മിക്കുന്നതിന്റെ ആവശ്യമില്ല
അതിനാല് താങ്കള് എല്ലാവരും പറയുന്നു ഒരു ബാബ രണ്ടാമത് ഒരാളില്ല. ഇത് സഹജമാണ്
എന്തെന്നാല് ഒരാളില് വിശേഷസംബന്ധം വരുന്നു. അപ്പോള് ഭാഗ്യ നക്ഷത്രം തിളങ്ങുകയാണ്
എന്തെന്നാല് ബാബയിലൂടെ സര്വ്വര്ക്കും പ്രാപ്തികള് തന്നെയാണ്.
മൂന്നാമത്തെ ഭാഗ്യത്തിന്റെ
നക്ഷത്രമാണ് സര്വ്വ പ്രാപ്തികള്, മഹിമയുണ്ട് അപ്രാപ്തമായി ഒരു വസ്തുവും ഇല്ല
ബ്രാഹ്മണരുടെ ഖജനാവില്. ഓര്മ്മിയ്ക്കു തന്റെ ഖജനാക്കളെ. ഇങ്ങനെയുള്ള ഖജനാവ് അഥവാ
സര്വ്വ പ്രാപ്തികള് മറ്റാര്ക്കും ഉണ്ടാവുകയില്ല! ഹൃദയത്തില് നിന്നും പറഞ്ഞു
എന്റെ ബാബ, ഖജനാക്കള് ഹാജര്. അതിനാല് ഇത്രയും ശ്രേഷ്ഠ ഭാഗ്യം സദാ സ്മൃതിയില്
ഇരിക്കുന്നതില് യഥാക്രമം ആണ്. ഇപ്പോള് ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഓരോ
കുട്ടിയും കോടിയിലും ചിലരാണ് എങ്കില് എല്ലാ കുട്ടികളും യഥാക്രമമല്ല, നമ്പര്വണ്
ആകണം. അപ്പോള് അവനവനോട് ചോദിക്കൂ യഥാക്രമത്തില് ആണോ അതോ നമ്പര്വണ് ആണോ? എന്താണ്?
ടീച്ചര്മാര് നമ്പര്വണ് ആണോ യഥാക്രമം ആണോ? പാണ്ഡവര് നമ്പര്വണ് ആണോ അതോ യഥാക്രമം
ആണോ? എന്താണ്? ആര് മനസ്സിലാക്കുന്നുവോ ഞാന് നമ്പര്വണ് ആണ് സദാ ആയിരിക്കുംമെന്ന്.
ഇങ്ങനെയല്ല ഇന്ന് നമ്പര്വണ്, നാളെ യഥാക്രമത്തില് വരിക.ഇത്രയും നിശ്ചയബുദ്ധിയാണ്
ഞാന് സദാ ബ്രഹ്മാബാബ നമ്പര്വണ് എന്നപോലെ ഇങ്ങനെ ഫോളോ ബ്രഹ്മാബാബ നമ്പര്വണ് ആണ്,
ആയിരിക്കുകയും ചെയ്യും, അവര് കൈ ഉയര്ത്തു. ആണോ? വെറുതെ കൈ ഉയര്ത്തുകയല്ല
ആലോചിച്ചു മനസ്സിലാക്കി കൈയുയര്ത്തൂ. നീട്ടി ഉയര്ത്തു പകുതി ഉയര്ത്തുക എങ്കില്
പകുതിയാണ്. കൈ വളരെ പേര് ഉയര്ത്തിയിട്ടുണ്ട് കണ്ടു, ദാദി കണ്ടു. ഇപ്പോള് ഇവരുടെ
(നമ്പര്വണ്കാരില്നിന്ന്)കണക്കെടുക്കൂ. ജനക് (ദാദി ജാനകി) കണക്കെടുക്കുക. ഡബിള്
വിദേശികള് കൈ ഉയര്ത്തി. ഉയര്ത്തു, നമ്പര് വണ്? കൈ ഉയര്ത്തി ബാപ്ദാദയുടെ ഹൃദയം
സന്തോഷിപ്പിച്ചു. ആശംസകള്. ശരി കൈയുയര്ത്തി. ഇതിന്റെ അര്ത്ഥമാണ് താങ്കള്ക്ക്
അവനവനില് ധൈര്യമുണ്ട്, ധൈര്യമുണ്ടെങ്കില് ബാപ്ദാദയും സഹായി തന്നെയാണ്. എന്നാല്
ഇപ്പോള് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? നമ്പര്വണ് ആകണം ഇത് സന്തോഷത്തിന്റെ
കാര്യമാണ്. പക്ഷേ... പക്ഷേ എന്താണ് എന്ന് പറയട്ടെ അതോ പക്ഷേ ഇല്ല എന്നാണോ?
ബാപ്ദാദയുടെ അടുക്കല് പക്ഷേ ഉണ്ട്.
ബാപ്ദാദ കണ്ടു മനസ്സില്
ലയിപ്പിച്ചിട്ടുണ്ട് എന്നാല് മനസ്സ് വരെയുണ്ട്, മുഖത്തും പെരുമാറ്റത്തിലും വരെ
പ്രത്യക്ഷമായിട്ടില്ല. ഇപ്പോള് ബാപ്ദാദ നമ്പര്വണ്ണിന്റെ സ്ഥിതി പെരുമാറ്റത്തിലും
മുഖത്തും കാണുവാന് ആഗ്രഹിക്കുന്നു. ഇനി സമയാനുസരണം നമ്പര്വണ് എന്ന്
പറയുന്നവര്ക്ക് ഓരോ പെരുമാറ്റത്തിലും ദര്ശനീയ മൂര്ത്തിയായി കാണപ്പെടേണ്ടതുണ്ട്.
താങ്കളുടെ മുഖം പറയട്ടെ ഇത് ദര്ശനീയ മൂര്ത്തിയാണ്. താങ്കളുടെ ജഡ ചിത്രം അന്തിമ
ജന്മം വരെക്കും അന്തിമ സമയം വരേയ്ക്കും ദര്ശനിയ മൂര്ത്തിയായി അനുഭവമാകുന്നു.
ചൈതന്യത്തിലും ബ്രഹ്മാബാബയെ സാകാരസ്വരൂപത്തില്, കണ്ടതുപോലെ, പിന്നീടാണ്
മാലാഖയായത്,എന്നാല് സാകാരസ്വരൂപത്തില് ഉണ്ടായിട്ടും താങ്കള് എല്ലാവര്ക്കും
എന്താണ് കാണപ്പെട്ടിരുന്നത്? സാധാരണമായി കാണപ്പെട്ടിരുന്നുവോ? അന്തിമ 84 -ാം
ജന്മം, പഴയ ജന്മം, 60 വയസ്സിന് ശേഷമുള്ള പ്രായം എന്നിട്ടും ആദിയില് മുതല്
അന്തിമം വരെ ദര്ശനീയ മൂര്ത്തിയായി അനുഭവം ചെയ്തു. ചെയ്തില്ലേ? സാകാര
സ്വരൂപത്തില് ചെയ്തില്ലേ? ഇങ്ങനെ ആര് നമ്പര്വണ് ആയി കൈ ഉയര്ത്തിയോ ടി.വിയില്
എടുത്തുവല്ലോ? ബാപ്ദാദ അവരുടെ ഫയല് നോക്കും. ഫയല് ഉണ്ടല്ലോ ബാപ്ദാദയുടെ അടുക്കല്.
അപ്പോള് ഇനി മുതല് താങ്കളുടെ ഓരോ പെരുമാറ്റത്തിലും അനുഭവമാകണം കര്മ്മം
സാധാരണമാകട്ടെ, ഏതൊരു ജോലി ചെയ്യുമ്പോഴും, ബിസിനസ് ചെയ്യുകയാണെങ്കിലും, ഡോക്ടര്
ആയിരിക്കുകയാണെങ്കിലും, വക്കാലത്ത് നടത്തുകയാണെങ്കിലും എന്തു തന്നെ ചെയ്യുക
യാണെങ്കിലും ഏതു സ്ഥാനത്ത് താങ്കള് ആരുമായി സംബന്ധ സമ്പര്ക്കത്തില് വരുന്നാലും
അവര് താങ്കളുടെ പെരുമാറ്റത്തിലൂടെ ഇങ്ങനെ തിരിച്ചറിയണം ഇവര് വേറിട്ടതും അലൗകികവും
ആണല്ലോ? അതോ സാധാരണമായി മനസ്സിലാക്കുന്നുവോ ഇങ്ങനെയാണല്ലോ ലൗകികരും? ജോലിയുടെ
വിശേഷത അല്ല എന്നാല് പ്രായോഗിക ജീവിതത്തിന്റെ വിശേഷത. വളരെ നല്ല ബിസിനസാണ്, വളരെ
നന്നായി വക്കാലത്ത് ചെയ്യുന്നു, വളരെ നല്ല ഡോക്ടര് ആണ് ഇത് ഒക്കെ ധാരാളം ഉണ്ട്.
വിശേഷആത്മാക്കളുടെ പേരടങ്ങിയിരിക്കുന്ന ഒരു പുസ്തകമുണ്ടല്ലോ. ധാരാളം പേരുടെ
പേരുകള് അതില് അടങ്ങിയിട്ടുണ്ട്, ഇവര് ഈ വിശേഷത ചെയ്തു ഇത് ഇവര് ചെയ്ത
വിശേഷതയാണ്. ആരെല്ലാം കൈ ഉയര്ത്തിയത് അവര്ക്ക് ഇനി വീണ്ടും ഉയര്ത്തേണ്ചതുണ്ട്.
താങ്കളുടെ പ്രത്യക്ഷ പെരുമാറ്റത്തില് വ്യത്യാസം കാണപ്പെടണം. ഇപ്പോള് ശബ്ദം
വ്യാപിച്ചിട്ടില്ല. വ്യാപാരത്തിലായാലും എവിടെ ജോലി ചെയ്താലും, ഓരോരോ ആത്മാവും
പറയണം ഇവര് സാധാരണ കര്മ്മം ചെയ്തുകൊണ്ടും ദര്ശനീയ മൂര്ത്തിയാണെന്ന്. ഇങ്ങനെ
സാധിക്കുമോ? സാധിക്കുമോ? മുന്നിലുള്ളവര് പറയൂ സാധിക്കുമോ? ഇപ്പോള് റിസള്ട്ടില്
കുറച്ചേ കേള്ക്കാനുള്ളൂ. സാധാരണത കൂടുതല് കാണപ്പെടുന്നു. അതെ, ചിലപ്പോള്
എന്തെങ്കിലും വിശേഷകാര്യം ചെയ്യുമ്പോള് വിശേഷശ്രദ്ധ വയ്ക്കുന്നു അപ്പോള് ശരിയായി
കാണപ്പെടുന്നുണ്ട്, എന്നാല് താങ്കള്ക്ക് ബാബയോട് സ്നേഹമാണ്, ബാബയോട് സ്നേഹമാണോ?
എത്ര ശതമാനം? ടീച്ചര്മാര് കൈ ഉയര്ത്തു. ഒരുപാട് ടീച്ചര്മാര് വന്നിട്ടുണ്ട്.
സാധിക്കുമോ? അതോ ഇടയ്ക്ക് സാധാരണം ഇടയ്ക്ക് വിശേഷം? വാക്കുകളും എന്താണ്
പുറപ്പെടുന്നത് ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഷയും അലൗകികമാകണം സാധാരണ ഭാഷയല്ല.
ഇപ്പോള് ബാപ്ദാദയ്ക്ക്
എല്ലാ കുട്ടികളിലും ഈ ശ്രേഷ്ഠ ആശയാണ് പിന്നീട് ബാബയുടെ പ്രത്യക്ഷത ഉണ്ടാകും.
താങ്കളുടെ കര്മ്മം, പെരുമാറ്റം, മുഖം സ്വതവേ തന്നെ തെളിയിക്കും, പ്രഭാഷണത്തിലൂടെ
തെളിയിക്കപ്പെടുകയില്ല. പ്രഭാഷണം ഒരു അസ്ത്രം തൊടുക്കലാണ്. ഇവരെ
തയ്യാറാക്കുന്നതാരാണ് എന്നതിലാണ് പ്രത്യക്ഷതയുണ്ടാകൂ. സ്വയം അന്വേഷിക്കും, സ്വയം
ചോദിക്കും താങ്കളെ തയ്യാറാക്കുന്നയാള് ആരാണ്? രചന രചയിതാവിനെ
പ്രത്യക്ഷമാക്കുന്നു.
അപ്പോള് ഈ വര്ഷം എന്തു
ചെയ്യും? ദാദി പറഞ്ഞു ഗ്രാമത്തിന്റെ സേവനം ചെയ്യണം. അത് ചെയ്തോളൂ. എന്നാല്
ബാപ്ദാദ ഇപ്പോള് ഈ പരിവര്ത്തനം കാണുവാന് ആഗ്രഹിക്കുന്നു. ഒരു വര്ഷത്തില്
സംഭവിക്കുമോ? ഒരു വര്ഷത്തില്? രണ്ടാമത്തെസീസണ് ആരംഭിക്കുമ്പോള് വ്യത്യാസം
കാണപ്പെടണം, എല്ലാ സെന്ററുകളില് നിന്നും ശബ്ദം ഉയരണം മഹാപരിവര്ത്തനം, പിന്നീട്
ഗീതം പാടും പരിവര്ത്തനം പരിവര്ത്തനം... സാധാരണ വാക്കുകള് താങ്കളുടെ ഭാഗ്യത്തെ
നല്ലതാക്കില്ല. കാരണം ഞാന് എന്ന ഭാവമാണ്. ഈ ഞാന്, ഞാനെന്ന ഭാവം, ഞാന് എന്ത്
ചിന്തിച്ചു, ഞാനെന്തു പറഞ്ഞു, ഞാന് എന്ത് ചെയ്യുന്നു.... അതാണ് ശരി. ഞാനെന്ന
ഭാവം കാരണം അഭിമാനവും വരുന്നു, ക്രോധവും വരുന്നു. രണ്ടും തന്റെ ജോലി
ചെയ്യിക്കുന്നു. എല്ലാം ബാബയുടെ പ്രസാദമാണ്, ഈ ഞാന് എവിടെ നിന്ന് വന്നു!
പ്രസാദത്തെ എന്താ ആരെങ്കിലും ഞാന് എന്ന ഭാവത്തില് എടുക്കുമോ? അഥവാ ബുദ്ധിയും,
എന്തെങ്കിലും കഴിവും, എന്തെങ്കിലും വിശേഷതയും ഉണ്ടെങ്കിലും. ബാപ്ദാദ
വിശേഷതയ്ക്ക്, ബുദ്ധിക്ക് സമ്മാനം നല്കുന്നു എന്നാല് ഞാന് എന്നത്
കൊണ്ടുവരാതിരിക്കൂ. ഈ ഞാന് എന്ന ഭാവത്തെ സമാപ്തമാക്കു. ഇത് സൂക്ഷ്മ ഞാനെന്ന
ഭാവമാണ്. അലൗകിക ജീവിതത്തില് ഞാനെന്ന ഭാവം ദര്ശനീയ മൂര്ത്തിയാകാന്
അനുവദിക്കുകയില്ല. ഇപ്പോള് ദാദിമാര് എന്താണ് മനസ്സിലാക്കുന്നത്? പരിവര്ത്തനം
സാധ്യമാണോ? മൂന്നു പാണ്ഡവരും (നിര്വൈര് ഭായി, രമേശ് ഭായി, ബൃജ്മോഹന് ഭായി) പറയൂ.
ഈ വര് മൂന്നുപേരും വിശേഷപ്പെട്ടതല്ലേ. മൂന്നുപേരും പറയൂ സാധിക്കുമോ? സാധിക്കുമോ?
സാധിക്കുമോ? ശരി ഇപ്പോള് ഇതിന്റെ കമാന്ഡര് ആവുക, കാര്യത്തിലല്ല കമാന്റര്,
പരിവര്ത്തനത്തില് കമാന്ഡര് ആവുക. മധുബന്കാര് ആകുമോ? ആകുമോ? മധുബന്കാര് കൈ
ഉയര്ത്തു. ശരി ആകുമോ? ബോംബെയില് ഉള്ളവര് കൈ ഉയര്ത്തൂ, യോഗിനിയും ഇരിക്കുന്നുണ്ട്.
(യോഗിനി ബഹന് പാര്ല ) ബോംബേക്കാരാകുമോ? അഥവാ ആകുമെങ്കില് കൈ വീശൂ. നല്ലത്
ദില്ലിക്കാര് കൈ ഉയര്ത്തു. അപ്പോള് ദില്ലിക്കാര് ചെയ്യുമോ? ടീച്ചര്മാര് പറയൂ.
നോക്കണം. ഒരു മാസവും ബാപ്ദാദ റിപ്പോര്ട്ട് എടുക്കും. ധൈര്യമില്ലേ? ആശംസകള്.
ശരി, ഇന്ഡോറുകാര് കൈ
ഉയര്ത്തു. ഇന്ഡോറിലെ ടീച്ചര്മാര് കൈ ഉയര്ത്തു. അപ്പോള് ടീച്ചേഴ്സ് ചെയ്യുമോ?
കൈവീശു. മുഴുവന് കൈകളും വീശുന്നില്ല. ചെയ്യുമോ, ചെയ്യിക്കുമോ? ദാദിമാര് നോക്കണം.
കണ്ടുകൊണ്ടിരിക്കുകയാണ് ടിവിയില്. ഗുജറാത്ത് കൈ ഉയര്ത്തു. ഗുജറാത്ത് ചെയ്യുമോ?
കൈ വീശുന്നത് എളുപ്പമാണ്. ഇപ്പോള് മനസ്സിന്റെ കൈ വീശണം. എന്തുകൊണ്ട്?
താങ്കള്ക്ക് ദയ തോന്നുന്നില്ലേ, ഇത്രയും ദു:ഖം കണ്ടിട്ട്? ഇപ്പോള് പരിവര്ത്തനം
ഉണ്ടാവുകയാണെങ്കില് നല്ലതല്ലേ? ഇപ്പോള് പ്രത്യക്ഷതയുടെ പദ്ധതിയാണ് പ്രത്യക്ഷ
ജീവിതം. ബാക്കി പരിപാടികള് ചെയ്യുന്നു. ബിസിയായിരിക്കുന്നത് വളരെ നല്ലതാണ്.
എന്നാല് പ്രത്യക്ഷത ഉണ്ടാവുക താങ്കളുടെ പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും ആണ്.
മറ്റേതെങ്കിലും സോണ് ബാക്കി ഉണ്ടോ? യുപിക്കാര് കൈ ഉയര്ത്തു. യുപി കുറവാണ്. ശരി
യുപി ചെയ്യുമോ? മഹാരാഷ്ട്രക്കാര് കൈ ഉയര്ത്തു. നീട്ടി ഉയര്ത്തു. ശരി മഹാരാഷ്ട്ര
ചെയ്യുമോ? ആശംസകള്. രാജസ്ഥാന് ഉയര്ത്തു. ടീച്ചര്മാര് കൈ വീശു. കര്ണാടക ഉയര്ത്തു.
ശരി കര്ണാടക ചെയ്യുമോ? ആന്ധ്രപ്രദേശ് കൈയുയര്ത്തു. ഡബിള് വിദേശികള് കൈ ഉയര്ത്തു.
ജയന്തി എവിടെയാണ്? ചെയ്യുമോ ഡബിള് വിദേശികള്? സഭയുടെ ഇടയില് നിന്നാണ് പറഞ്ഞത്.
എല്ലാവരും ധൈര്യം വളരെ നന്നായി കാണിച്ചു. ഇതിന് കോടിമടങ്ങ് ആശംസകള്. പുറമേയും
കേട്ടുകൊണ്ടിരിക്കുന്നു, തന്റെ രാജ്യത്തും കേട്ടുകൊണ്ടിരിക്കുന്നവരും കൈ
ഉയര്ത്തുകയാണ്.
ഇങ്ങനെയും നോക്കൂ
ശ്രേഷ്ഠാത്മാക്കള് ആരാണോ അവരുടെ ഓരോ വചനവും സത് വചനം എന്നു പറയുന്നു. പറയാറില്ലേ
സത് വചനം മഹാരാജ. താങ്കള് മഹാ മഹാരാജാവ് ആണ്. താങ്കളെല്ലാവരുടെയും ഓരോ വചനവും
എന്ത് കേള്ക്കുന്നുവോ അത് ഹൃദയത്തില് അനുഭവം ചെയ്യണം സത് വചനമാണ്. മനസ്സില് വളരെ
നന്നായി താങ്കള് നിറച്ചിട്ടുണ്ട്. ബാപ്ദാദയുടെ അടുക്കല് മനസ്സിനെ കാണാനുള്ള
ടിവിയും ഉണ്ട്. ഇവിടെ ഈ ടിവി പുറമേയുള്ള മുഖം അല്ലേ കാണിക്കുന്നത്. എന്നാല്
ബാപ്ദാദയുടെ അടുക്കല് ഓരോരുത്തരുടെയും ഓരോ സമയത്തെയും മനസ്സിന്റെ ഗതിയുടെ
യന്ത്രമാണ്. മനസ്സില് വളരെ അധികമുണ്ട് മനസ്സിന്റെ ടിവി കാണുമ്പോള്
സന്തോഷിക്കുന്നു ധാരാളം ഖജനാവുണ്ട്, ധാരാളം ശക്തികള് ഉണ്ട്. എന്നാല്
കര്മ്മത്തില് യഥാശക്തിയായി പോകുന്നു. ഇപ്പോള് കര്മ്മത്തിലേക്ക് കൊണ്ടുവരു,
ശബ്ദത്തിലേക്ക് കൊണ്ടുവരു, മുഖത്തിലേക്ക് കൊണ്ടുവരു, പെരുമാറ്റത്തിലേക്ക്
കൊണ്ടുവരു. അപ്പോഴാണ് എല്ലാവരും പറയുക താങ്കളുടെ ഒരു ഗീതമില്ലേ ശക്തികള് വന്നു
കഴിഞ്ഞു... എല്ലാവരും ശിവന്റെ ശക്തികളാണ്. പാണ്ഡവരും ശക്തികളാണ്. പിന്നെ
ശക്തികള് ശിവ ബാബയെ പ്രത്യക്ഷമാക്കും. ഇപ്പോള് ചെറിയ ചെറിയ കുട്ടിക്കളി നിര്ത്തൂ.
ഇനി വാനപ്രസ്ഥ സ്ഥിതിയെ പ്രത്യക്ഷമാക്കൂ. അപ്പോള് ബാപ്ദാദ എല്ലാ കുട്ടികളെയും ഈ
സമയം ബാപ്ദാദയുടെ ആശകളെ പൂര്ണ്ണമാക്കുവാന് ഉള്ള ആശാനക്ഷത്രങ്ങളായി കാണുകയാണ്.
ഏതെങ്കിലും പ്രശ്നം വന്നാല് ഈ സ്ലോഗന് ഓര്മ്മിക്കുക പരിവര്ത്തനം, പരിവര്ത്തനം,
പരിവര്ത്തനം.
അപ്പോള് ഇന്ന് ബാപ്ദാദ
പറയുന്നതിലെ ഒരു വാക്ക് മറക്കരുത്, അത് ഏതാണ്? പരിവര്ത്തനം. എനിക്ക് മാറണം.
മറ്റുള്ളവരെ മാറ്റി മാറുകയല്ല. എനിക്ക് മാറി മറ്റുള്ളവരെ മാറ്റണം. മറ്റുള്ളവര്
മാറുകയാണെങ്കില് ഞാന് മാറാം എന്നല്ല. എനിക്ക് നിമിത്തം ആകണം. എനിക്ക് തന്നെ
അര്ജുനന് ആകണം, അപ്പോഴാണ് ബ്രഹ്മാബാബക്ക് സമാനം നമ്പര്വണ് നേടുകയുള്ളൂ. (പിറകിലുള്ളവര്
കൈ ഉയര്ത്തു ) പിറകിലുള്ളവര്ക്ക് ബാപ്ദാദ ആദ്യ നമ്പര് സ്നേഹ സ്മരണ നല്കുകയാണ്
ശരി.
നാനാഭാഗത്തെയും വളരെ വളരെ
വളരെ ഭാഗ്യശാലി ആത്മാക്കള്ക്ക്, മുഴുവന് വിശ്വത്തിനും നടുവില് കോടിയിലും ചില,
ചിലരിലും ചില വിശേഷ ആത്മാക്കള്ക്ക്, സദാ തന്റെ പെരുമാറ്റത്തിലൂടെയും
മുഖത്തിലൂടെയും ബാപ്ദാദയെ പ്രത്യക്ഷമാക്കുന്ന വിശേഷ കുട്ടികള്ക്ക്, സദാ
സഹയോഗത്തിന്റെയും സ്നേഹത്തിന്റെയും ബന്ധനത്തില് കഴിയുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്,
സദാ ബ്രഹ്മാബാബയ്ക്ക് സമാനം ഓരോ കര്മ്മത്തിലും അലൗകികകര്മ്മം ചെയ്യുന്ന അലൗകിക
ആത്മാക്കള്ക്ക്,ബാപ്ദാദയുടെ സ്നേഹ സ്മരണയും, നമസ്തേയും.
വിങ്ങുകളുടെ സേവനങ്ങളെ
പ്രതി ബാപ്ദാദയുടെ പ്രേരണകള് :
വിങ്ങുകളുടെ സേവനത്തില്
നല്ല റിസള്ട്ട് കാണപ്പെടുന്നു, എന്തെന്നാല് ഓരോരോ വിങ്ങും പ്രയത്നിക്കുന്നു,
സമ്പര്ക്കം വര്ദ്ധിപ്പിക്കുന്നു. എന്നാല് ബാപ്ദാദ ആഗ്രഹിക്കുന്നു മെഡിക്കല് വിങ്
മെഡിറ്റേഷനിലൂടെ ഹൃദയത്തിന്റെ കാര്യം പ്രാക്ടിക്കല് ആയി ചെയ്തു കാണിച്ചത് പോലെ.
തെളിയിച്ചു മെഡിറ്റേഷന് ഹൃദയത്തിന്റെ ബുദ്ധിമുട്ടുകളെ ശരിയാക്കാന് സാധിക്കും.
തെളിവ് നല്കിയിരിക്കുന്നു, നല്കിയില്ലേ തെളിവ്! താങ്കള് എല്ലാവരും കേട്ടില്ലേ!
ഇങ്ങനെ ലോകര് പ്രത്യക്ഷ തെളിവ് ആഗ്രഹിക്കുന്നു. ഇതേ തരത്തില് വിങ്ങുകള് ഏതെല്ലാം
വന്നിട്ടുണ്ടോ പരിപാടി ചെയ്യുക തന്നെ വേണം, ചെയ്യുന്നുമുണ്ട്, എന്നാല് ഇങ്ങനെ
എന്തെങ്കിലും പദ്ധതി ഉണ്ടാക്കു പ്രാക്ടിക്കല് റിസള്ട്ട് എല്ലാവര്ക്കും മുന്നില്
വരണം. എല്ലാ വിങ്ങുകള്ക്കും വേണ്ടിയാണ് ബാപ്ദാദ പറയുന്നത്. ഇത് ഗവണ്മെന്റ് വരെയും
എത്തിച്ചേര്ന്നുവല്ലോ! അവിടവിടെ ശബ്ദം വ്യാപിക്കുന്നുണ്ട് മെഡിറ്റേഷനിലൂടെയും
സാധിക്കും. ഇപ്പോള് ഇതിനെ ഇനിയും വര്ദ്ധിപ്പിക്കണം.
ഇപ്പോള് പ്രാക്ടിക്കല്
തെളിവ് നല്കു അങ്ങനെ ഈ കാര്യം പരക്കണം മെഡിറ്റേഷനിലൂടെ എല്ലാം സാധിക്കും.
എല്ലാവരുടെയും ശ്രദ്ധ മെഡിറ്റേഷന്റെ നേര്ക്ക് ആകണം, ആധ്യാത്മികതയുടെ നേര്ക്ക്
ആകണം. മനസ്സിലായോ. ശരി.
വരദാനം :-
സൈലന്സിന്റെ
ശക്തിയിലൂടെ വിശ്വത്തില് പ്രത്യക്ഷതയുടെ പെരുമ്പറ മുഴക്കുന്ന ശാന്തസ്വരൂപമായി
ഭവിക്കട്ടെ.
ഇങ്ങനെയൊരു മഹിമയുണ്ട് -
സയന്സിന്മേല് സൈലന്സിന്റെ വിജയം. ശബ്ദത്തിന്റെ അല്ല. എത്രത്തോളം സമയവും
സമ്പൂര്ണ്ണതയും സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നുവോ അത്രത്തോളം സ്വതവേ തന്നെ
ശബ്ദത്തിലേക്ക് അധികം വരുന്നതില് വൈരാഗ്യം വന്നുകൊണ്ടിരിക്കും. ഇപ്പോള് എത്ര
ആഗ്രഹിച്ചിട്ടും ശബ്ദത്തിലേക്ക് പോകുന്നത് ഒരു ശീലമായതു പോലെ, നിങ്ങള് സ്വതവേ
തന്നെ ശബ്ദത്തിന് ഉപരിയായി മാറും. പരിപാടിയുണ്ടാക്കി ശബ്ദത്തിലേക്ക് വരും. ഈ
മാറ്റം കാണപ്പെടുകയാണെങ്കില് അപ്പോള് മനസ്സിലാക്കൂ ഇനി വിജയത്തിന്റെ പെരുമ്പറ
മുഴങ്ങാന് പോവുകയാണ്. ഇതിനുവേണ്ടി എത്ര സമയം ലഭിക്കുമോ ശാന്തസ്വരൂപ സ്ഥിതിയില്
കഴിയുന്നതിന്റെ അഭ്യാസിയാകു.
സ്ലോഗന് :-
സീറോ
ബാബയോടൊപ്പം കഴിയുന്നവരാണ് ഹീറോ പാര്ട്ട്ധാരി
തന്റെ ശക്തിശാലി
മനസ്സിലൂടെ സകാശ് നല്കുന്നതിന്റെ സേവനം ചെയ്യൂ
വര്ത്തമാന സമയം വിശ്വ
മംഗളം ചെയ്യുന്നതിനുള്ള സഹജമാര്ഗ്ഗം തന്റെ ശ്രേഷ്ഠ സങ്കല്പ്പങ്ങളുടെ
ഏകാഗ്രതയിലൂടെ സര്വ്വാത്മാക്കളുടെയും അലയുന്ന ബുദ്ധിയെ ഏകാഗ്രമാക്കുകയാണ്.
മുഴുവന് വിശ്വത്തിലെ സര്വ്വ ആത്മാക്കള് വിശേഷിച്ച് ഇതാണ് ആഗ്രഹിക്കുന്നത്
അലയുന്ന ബുദ്ധി ഏകാഗ്രമാകണം അഥവാ മനസ്സ് ചഞ്ചലതയില് നിന്ന് ഏകാഗ്രം ആകണം. ഈ
വിശ്വത്തിന്റെ യാചന അഥവാ ആഗ്രഹം അപ്പോഴാണ് പൂര്ത്തീകരിക്കുവാന് സാധിക്കുക
എപ്പോഴാണോ ഏകാഗ്രമായി മനസാ ശക്തികളുടെ ദാനം നല്കുന്നത്.